Translate

Tuesday, August 29, 2017

ഞള്ളാനി കുടുംബത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കുന്നു.

ലക്ഷക്കണക്കിന് കാർഷകർക്കും തൊഴിലാളികൾക്കും കച്ചവടക്കാർക്കും ഉപജീവനമാർഗ്ഗമായിമാറുകയും അതുവഴി രാജ്യത്തിന് പ്രതിവർഷം ശരാശരി 2000 കോടിക്കുമേൽ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഞള്ളാനി ഏലവും പുത്തൻ കൃഷിരീതികളും നാടിനു സംഭാവന ചെയ്തതിന് ദേശീയ പുരസ്‌കാരം നൽകി രാജ്യം ആദരിച്ച ഞള്ളാനി കുടുംബത്തെ അപകീർത്തിപ്പെടുത്തുന്നതിനും അപകടപ്പെടുത്തുന്നതിനുമുള്ള ആസൂത്രിതമായ ഗൂഡാലോചന ചില നിക്ഷിപ്തതാത്പര്യക്കാരുടെ ഭാഗത്തുനിന്നും നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് ഞള്ളാനി കുടുംബം പറഞ്ഞിരുന്നു. 

തങ്ങളുടെ പ്രിയ പിതാവിന്റെ മരണത്തിൽ ദുരൂഹുത ഉണ്ടെന്നാരോപിച്ച് ദൂരെ ദേശങ്ങളിൽ ഉള്ള മേൽപറഞ്ഞ താത്പര്യക്കാർ ഒരുമിച്ച് ചേർന്ന് പാറക്കടവ് ആക്ഷൻ കൗൺസിൽ എന്ന പേരിൽ ഞങ്ങളുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തുവാൻ പോലീസിൽ വ്യാജ പരാതി സമർപ്പിക്കുകയായിരുന്നുവെന്ന ് ഞള്ളാനിക്കാർ പറഞ്ഞു. ആനകുത്തി, കുന്തളംപാറ കൊച്ചുതോവാള കട്ടപ്പന വെള്ളയാംകുടി പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ പാറക്കടവുകാരാണെന്ന വ്യാജേനയാണ് പരാതി നൽകിയിരുന്നത്.കട്ടപ്പന സെന്റ് ജോർജ്ജ് പള്ളി കുടുംബ കൂട്ടയ്മകളിലെ അംഗങ്ങൾമാത്രമാണ് പരാതിക്കാർ. 

 പരാതിക്കാരായ റോയി വെള്ളാപ്പള്ളി, സാബു പ്ലാത്തോട്ടാനിക്കൽ ഡേവീസ് തലയൻ ,ജോസഫ് പതിനഞ്ചുപറമ്പ് ,തോമസ് ഇലന്തൂർ, സെബാസ്റ്റ്യൻ നമ്പുരയ്ക്കൽ ,ജോസ് മണക്കാട്ടുവിള, ജേക്കബ് ചെറുകുന്നേൽ, മോളിജോർജ്ജ് മംമ്പലം, സിബിച്ചൻ (ജോസഫ്) മങ്ങാട്ടുപൊയ്കയിൽ എന്നിവരോട് ബഹുമാനപ്പെട്ട ഹൈക്കോടതി നേരിട്ട് കോടതിയിൽ ഹാജരാകുവാൻ ഉത്തരവു നൽകിയിരിക്കുകയാണ്. 
 2011-ൽ   സെബാസ്റ്റ്യൻ ജോസഫും പിറ്റേവർഷം ഭാര്യ ബ്രിജീത്തയും മരണമടയുകയും ഒരേ കല്ലറയിൽ അടക്കം ചെയ്യുകയും ചെയ്തിരുന്നു.നാടിന്റേയും രാജ്യത്തിന്റെയും നന്മക്കുവേണ്ടി ജീവിതകാലം മുഴവൻ ചിലവഴിച്ചവരുടെ  കല്ലറ കുത്തിപ്പൊളിച്ച് അസ്ഥിപഞ്ചരങ്ങൾ ചാക്കിൽ വാരിക്കുട്ടുന്നഘട്ടം വരെയെത്തിയിരുന്നു പരാതിക്കാരുടെ ക്രൂരത. മൃതദേഹങ്ങളേപ്പോലും അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്ത് പ്രതികാരം തീർക്കുന്നതാണോ ക്രിസ്തീയത എന്ന് ചിന്തിക്കണം.സാധാരണ ജനം പുരോഹിതരുടെ ദുഷ്പ്രവർത്തികൾ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു.  
ആറുവർഷം കഴിഞ്ഞിട്ടും  ഞള്ളാനി കുടുംബാഗംങ്ങൾക്കോ ബന്ധുമിത്രാദികൾക്കോ പോലും ഉണ്ടാകാത്ത സംശയവും ആകുലതയും വേദനയും പ്രത്യേക താത്പര്യവും കട്ടപ്പന സെൻ്‌റ ജോർജ്ജ് പള്ളിയിലെ കുടുബക്കൂട്ടായ്മ നേതാക്കൾക്കുമാത്രം പെട്ടന്നുണ്ടായത് എങ്ങനെയാണെന്നത് വ്യക്തമാണ്. 


കട്ടപ്പന പരീഷ്ഹാൾ നിർമ്മാണത്തിന് റെജിയോട് ഒരു ലക്ഷം രൂപ നിർബന്ധിത പിരിവ് ആവശ്യപ്പെട്ടതിനെ എതിർത്തതിന്റെ പേരിൽ പതിമൂന്നു വയസ്സുള്ള ഇളയമകളെ വേദപാഠ ക്ലാസ്സ്  അസംബ്ലിയിൽനിന്നും അപമാനിച്ച്ും കരയിച്ചും  ഇറക്കിവിട്ടതു സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് പള്ളി അസിസ്റ്റന്റ് വികാരിയായ മാത്യു ശൗര്യാംകുഴിക്കും സി. ഫ്രാൻസിറ്റക്കുമെതിരെ റെജി കട്ടപ്പന പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിക്കു (N0.89567/2013. ) ശേഷമാണ് ഞള്ളാനിക്കുടുംബത്തെ അപമാനിക്കുവാൻ  ഇങ്ങനെയൊരു പരാതി കെട്ടിച്ചമച്ചതെന്ന് പരാതിയുടെ തിയതി പരിശോധിച്ചാൽ മനസ്സിലാകും. 

കട്ടപ്പന പാറക്കടവ് പ്രദേശത്ത് വേറേയും നിരവധി ക്രിസ്ത്യൻ പള്ളികളും യാക്കോബായ, പെന്തക്കൊസ്തു പള്ളികളും ഉണ്ടായിട്ടും അവിടെനിന്നോ ഹൈന്ദവ,മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ഇടമായിരിന്നിട്ടും ഇവരിൽനിന്നും ആരും പരാതിക്കാരില്ലാതെ പോയതും മേൽപറഞ്ഞവരുടെ ഗൂഡാലോചന വ്യക്തമാക്കുന്നു.
ഇൻഫാം ദേശീയ ചെയർമാനും എസ്സ്. ഡി. എ . എന്ന സന്നദ്ധ സംഘടനയുടെ ചെയർമാനുമായിരുന്ന ഫാദർ വടക്കേമുറി റെജിയുടെ മൂന്നരലക്ഷംരുപയുൾപ്പടെ നിരവധി ആളുകളിൽ നിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനെ ധരിപ്പിക്കുകയും  പരാതി നൽകുകയും ചെയ്തപ്പോൾ വടക്കേമുറിയച്ചന്റെ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ചേറ്റുകുഴിയിൽ സംഘടിച്ച് പരാതിക്കാർക്ക് പിൻതുണയും മറ്റു സഹായങ്ങളും ചെയ്തു നൽകുകയായിരിന്നു.ജോസ് പതിക്കലിന്റെ നേതൃത്വത്തിലുളള സംഘം റെജിയെ വധിക്കുമെന്നുവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് മുൻപ്  വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. വടക്കേമുറിയച്ചന്റെ മരണത്തിൽ ദൂരൂഹത ഉണ്ടെന്ന് ജനസംസാരം ഉണ്ടായിരുന്നിട്ടും  ഈ സ്‌നേഹിതരെന്തു കൊണ്ടാണ് ഒരു അന്വേഷണം  പോലും ആവശ്യപ്പെടാതിരുന്നത്.


ക്രിസ്തീയ സഭകളുടെ ഏകീകരണത്തിനും സഭയിൽ നഷ്ട്‌പ്പെട്ടുകൊണ്ടിരിക്കുന്ന ആത്മീയത തിരികെ കൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കുകയും, സഭയിലെ ആഡംബരവും ധൂർത്തും കോടികളുടെ പള്ളി- പാരിഷ് ഹാൾ നിർമ്മാണങ്ങളും, സഭയിലെ പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന പീഡനക്കേസ്സുകളും കൊലപതകങ്ങളും സഭയുടെ കഴിഞ്ഞ നല്ലകാലത്തിന്റെ യശസ്സ് നശിപ്പിക്കുമെന്നും അഭിപ്രായവും  നിലപാടുമുള്ള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ കെ.സി. ആർ .എം. ന്റെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായും രക്ത ശുദ്ധിവാദത്തിന്റെ പേരിൽ പുറത്താക്കപ്പെടുന്ന ക്‌നാനായ ക്രിസ്ത്യാനികളുടെ  ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി പോരാടുന്ന സഘടനയായ കെസിഎെന്നസ്സുമായിചേർന്നുള്ള ക്‌നാനായ ഫ്രീഡം മൂവ്‌മെന്റിന്റെ ചെയർമാനായി പ്രവർത്തിച്ചതും, കത്തോലിക്കാ സഭയിൽ നിന്നും വ്യത്യസ്ഥ കാരണങ്ങളാൽ പുറത്തുവന്നിട്ടുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും  സഭയിലും സമൂഹത്തിലും സാധാരണക്കാരെപ്പൊലെ ആവശ്യമായ അംഗീകാരവും  നല്ല ജീവിത സഹചര്യവും ലഭിക്കുന്നതും ലക്ഷ്യം വച്ച് രൂപീകരിച്ച കാത്തലിക് പ്രീസ്റ്റ് &എക്‌സ് പ്രീസ്റ്റ് നൺസ് അസൊസിയേഷന്റെ ദേശീയ ചെയർമാനായും പ്രവർത്തിക്കുന്ന റെജിയുടെ സൽകീർത്തിക്കു കളങ്കമുണ്ടാക്കുന്നതിനും കുടുംബത്തെ തകർക്കുന്നതിനുമുള്ള ആസൂത്രിതമായ ഗൂഡാലോചനയാണ് ഇപ്പോൾ നടന്നുവരുന്നതെന്ന് പൊതു സമൂഹവും കോടതിയും മനസ്സിലാക്കിയതിൽ ഞങ്ങൾക്ക് അതിയായ സന്തേഷമുണ്ട്. 

ആദ്യസമയങ്ങളിൽ പരാതിക്കാരോട് താത്പര്യം കാണിച്ച പൊതു സമൂഹം ഇപ്പോൾ ഞള്ളാനി കുടുംബത്തിന് പൂർണ്ണ പിൻതുണ നൽകുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ചറിയണം .അൽപ്പം താമസിച്ചാലും ദുഷ്പ്രവർത്തികൾ  സമൂഹം തിരിച്ചറിയുമെന്നതിന്റെ തെളിവാണിത്. കത്തോലിക്കാ സഭയിൽ ആരോഗ്യകരമായ വളർച്ചക്കാവശ്യമായ നല്ല നിലവാരമുള്ള പ്രവർത്തനങ്ങളാണ് തന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നും അതു തെളിയിക്കാൻ താൻ തയ്യാറാണെന്നും എതിർകക്ഷികളുടെ ഭാഗത്തുനിന്നും ഇത്തരം നിലവാരമില്ലാത്ത പ്രവർത്തനങ്ങളാണുണ്ടാകുന്നതെന്നും സഭാനേതൃത്വം മാറിചിന്തിക്കണമെന്നും റെജി പറഞ്ഞു.
 ഗൂഡാലോചനക്കാർ സാമ്പത്തികമായും രാഷ്ടീയമായും സാമൂഹികമായും വൻ ബന്ധങ്ങളുള്ളവരായതിനാൽ പോലീസിനെയും പത്രങ്ങളെയും ഇവരുടെ വരുതിയിൽ കൊണ്ടുവന്ന് വൻ പ്രചാരണം അഴിച്ചുവിടുന്നതിന് കഴിഞ്ഞിരുന്നു. 
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സി. ആർ.എൽ. നംമ്പർ 5726/2017 നംമ്പരായി   എടുത്തിട്ടുള്ള കേസ്സിന്മേലാണ് മേൽ പറഞ്ഞിട്ടുള്ള കുടുംബക്കൂട്ടായ്മക്കാർ കോടതിയിൽ നേരിട്ട് ഹാജരാകാൻ് ഉത്തരവിട്ടിരിക്കുന്നത്.


തൂലികയ്ക്കും നാണം!

തൂലികയ്ക്കും നാണം!
ആൾദൈവങ്ങൾ അഴിക്കുള്ളിൽ കയറിത്തുടങ്ങിയതിന്റെ ആഹ്‌ളാദവും! "അമർ അക്‌ബർ ആന്റണി" പോലൊരു ''സുർമീത് റാം റഹീം''! അമേരിക്കയിലെപ്പോലെ 100 കൊല്ലം ജയിൽ ശിക്ഷ വിധിക്കാതെ വെറും ഇരുപതുകൊല്ലം ഇന്ത്യയിൽ വിധിച്ചപ്പോൾ, സ്വയം ദൈവമായവൻ കോടതിയിൽ സാഷ്ടാംഗപ്രണാമം നടത്തി, "ഞാൻ ദൈവമല്ലേ "എന്ന് കരഞ്ഞുപോലും ! ആ നിമിഷം ദയനീയം....അവനെച്ചൊല്ലി പിലപിക്കാൻ നാണമില്ലാത്ത നാരീനരന്മാരേറെ! നാടുമുടിക്കാൻ രാഷ്‌ട്രീയഗുണ്ടാകളും റോഡിൽ!

ഈയിടെ അമേരിക്കയിൽ ഹ്യൂസ്റ്റനിൽ നിന്നൊരു ''വ്യഭിചാരിയോസ്'' മെത്രാനെ അവന്റെ സഭ ട്രാൻസ്ഫെർ കൊടുത്ത് കേരളത്തിൽവിട്ടു അവനെ അമേരിക്കൻ ജയിലിൽ നിന്നും [നൂറുവര്ഷ ശിക്ഷയിൽനിന്നും] രക്ഷിച്ചു! എങ്കിലും സഭ അവന്റെ കളർ ളോഹയും  മോശയുടെ അംശവടിയും തൊപ്പിയും തിരികെ വാങ്ങാതെ, കൈമുത്തു [കൈക്കൂലി ]വാങ്ങി പുതിയ തെമ്മാടിചെക്കന്മാരെ കത്തനാരുപട്ടം കൊടുത്ത് ഉപജീവിച്ചോളാൻ അനുവദിച്ചിരിക്കുന്നു ! ഭേഷ് ! മലങ്കരമാപ്പിളയുടെ പാപമോചനകൂദാശയും കുമ്പസാരവും, അവനുവേണ്ടി പാതിരിമാർ  ഒരുക്കിയിരിക്കുന്ന സ്വർഗ്ഗരാജ്യവും           ബഹുകേമം!

മതനേതാക്കന്മാരെ ഭയക്കാതെ ''നല്ലരാഷ്ട്രം'' ഉണ്ടാകാൻ തന്തയ്ക്കു പിറന്നവൻ തലപ്പത്തു വരണം! എങ്കിൽ അനേകം പാസ്റ്റർമോൻമാരും കത്തനാരന്മാരും മെത്രാന്മാരും കർദ്ദിനാളന്മാരും ജയിലുകളിൽ കൂദാശചൊല്ലേണ്ടിവരും! വോട്ടു ബാങ്കുപേടിച്ചു / മോഹിച്ചു, ഇവറ്റകളെ സാത്താന്സേവക്കാരാക്കുന്നതു ഇവിടുത്തെ ആർത്തിമൂത്ത രാഷ്ട്രീയക്കാരും , പാതിരിയുടെ സേവനത്തിനായി താറഴിച്ച പള്ളികളിലെ ഗോപസ്ത്രീകളുമാണ് ! പുരുഷപീഡനത്തിന്റെ കാലമാകയാൽ അച്ചായനിതിൽ വെറും പരീശന്റെ റോളുമാത്രം! കത്തനാരുടെ ''എച്ചില്'' തിന്നാൻ മലങ്കരയിലിനിയും ആൺമക്കൾ കുറയും ! ''വിവാഹമേ വിട....ലിവിങ് ടുഗെതരെ,സ്വാഗതം '' എന്ന് മീശമുളച്ചവൻ മൂളിപ്പാട്ട് പാടിത്തുടങ്ങി ! കേൾപ്പാൻ ചെവിയുള്ളവൾ കേൾക്കട്ടെ! samuelkoodal  

Monday, August 28, 2017

പള്ളിയും പുരോഹിതരും വാർത്തകൾ -1

(1) അധ്യാപക നിയമനത്തിന് കൈക്കൂലി വാങ്ങിയ ലക്ഷങ്ങള്‍ പള്ളി വികാരിയും കമ്മിറ്റിക്കാരും അടിച്ചുമാറ്റി;വൈദികനെ സംരക്ഷിച്ച് കോട്ടപ്പുറം രൂപത

 http://dailyindianherald.com/corruption-to-appoint-teachers-appurtenant-kottappuram-dioceses-in-a-controversy/

(2)വികാരിമാർക്കെതിരെ ലൈംഗികാരോപണം ഉണ്ടായാൽ സ്ഥലം മാറ്റി തടി തപ്പുന്ന മെത്രാന്മാർക്ക് ഇനി പണി തെറിക്കും ; കൃത്യമായ അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ മെത്രാനെതിരെ നടപടിയെന്ന് വത്തിക്കാൻ. 



http://www.marunadanmalayali.com/religion/religious-news/francis-gives-vatican-authority-to-initiate-removal-of-bishops-negligent-on-sexual-abuse-46110



(3)ഇടവകയിലെ യുവതിയുമായി വൈദികൻ കറങ്ങാനിറങ്ങി. നാട്ടുകാർ പിടികൂടിയായപ്പോൾ ആരോരുമറിയാതെ സ്ഥലം വിട്ടു.


http://www.malayalamdailynews.com/?p=296270


(4)ചേര്പ്പു ങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍:
ആര്‍ത്തിരോഗം ബാധിച്ച പുരോഹിതവര്‍ഗത്തെ ചികിത്സിക്കുക! 
-കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM)
ചേര്‍പ്പുങ്കലിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയാന്‍ പാലാ മെത്രാന്‍ വളരെ കഷ്ടപ്പെടുന്നതായികത്തും കവറുമായി വീടുകള്‍ കയറിയിറങ്ങി വിനയപൂര്‍വ്വം തെണ്ടുന്ന വികാരിമാരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. പക്ഷേസംഭാവന ചോദിക്കുമ്പോഴുള്ള വിനയമൊന്നും പണം കൈയിലെത്തിയാല്‍പ്പിന്നെ കാണാറില്ലല്ലോമെത്രാനേ?





 (5)ബോണക്കാട് കുരുശുമലയിൽ വിലക്ക് മറി കടന്ന് വിശ്വാസികൾ കുരിശു നാട്ടി. തടയാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും ഉന്തിലും തള്ളിലും പരിക്ക് ; തകർത്ത കുരിശിനുപകരം പ്രതീകാത്മകമായി മരക്കുരിശ് നാട്ടി ; കെ.സി.വൈ. എമ്മിന്റെ നേതൃത്വത്തിൽ വിശ്വാസികൾ എത്തിയത് കുരിശു തകർത്തതിൽ സർക്കാർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് പള്ളികളിൽ ഇടയലേഖനം വായിച്ചശേഷം.


http://www.marunadanmalayali.com/news/special-report/bonakkad-kcym-82365#sthash.A6TVq9q0.gbpl


(6) വിശുദ്ധ നുണകൾ, വീഡിയോ 

നുണയന്മാരുടെ മദ്ധ്യസ്ഥനായാ വിശുദ്ധ ഓണംകുളത്ത് ബെനഡിറ്റച്ചാ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ !  

https://www.facebook.com/kfrancisjoy/videos/1430603593701598/

(7)കന്യാസ്ത്രീകൾ നടത്തുന്ന കോളേജ്കളിൽ പുരോഹിതർ പെൺകുട്ടികളെ ലൈംഗികം ആയി പീഡിപ്പിക്കുന്നു ..ഒരു അമ്മയുടെ വെളിപ്പെടുത്തൽ

https://www.facebook.com/keralakannadi/videos/1452455174792038/

(8)കന്യാസ്ത്രീ പ്രസവിച്ച കുഞ്ഞിന്റെ കാലുമാത്രം ക്ളോസെറ്റിന്റെ പുറത്തേക്ക് തള്ളി നിന്നു, ബാത്ത് റൂം നിറയേ ചോര…സത്യങ്ങൾ ആർക്കും ഒളിപ്പിക്കാനാവില്ല.


http://www.pravasishabdam.com/sister-marry-chandy-raping-fathers-book-review/

(9)പാലക്കാട് വാളയാറിൽ വികാരിയുടെ വീട്ടിൽ ഡിഗ്രിക്ക് പഠിക്കുന്ന വിദ്യാർത്ഥിനി കൊല്ലപ്പെട്ട കേസിൽ കോയമ്പത്തൂർ ബിഷപ്പും ഡോ തോമസ് അക്യുനസും പ്രതികളായ പ്രതികളായ നാല് പുരോഹിതർ പാലക്കാട് ഡി.വൈ.എസ്.പി സുല്ഫിക്കറിന് കീഴടങ്ങി അറസ്റ്റ് രേഖപ്പെടുത്തി. 


http://almayasabdam.blogspot.com/2017/03/2013.html

(10) പേരാവൂര്‍: കൊട്ടിയൂര്‍ പീഡന കേസില്‍ പ്രതി ഫാദര്‍ റോബിനെതിരെ കൂടുതല്‍ തെളിവുകള്‍. പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു.


 11- മുതൽ വായിക്കുക:   
http://almayasabdam.blogspot.com/2017/09/blog-post.html

''മനുഷ്യൻ മനുഷ്യനാകണം ''!

''മനുഷ്യൻ മനുഷ്യനാകണം ''!
മതങ്ങൾ അതിനെക്കാലവും വിഘ്‌നമായേ വർത്തിക്കൂ.!
 ''മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു , മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു , മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേർന്ന് മണ്ണ് പങ്കുവച്ചു , മനസ് പങ്കുവച്ചു''! എന്ന വയലാറിന്റെ കരളിന്റെ നൊമ്പരമായ ഈവരികൾ സാക്ഷി, ലോകമാകെ മതങ്ങൾ മനസ് പങ്കുവച്ചു!; പക്ഷെ മണ്ണ് പങ്കു വെച്ചതിൽ ഹിന്ദുമതത്തിനു ഇത്തിരി മണ്ണില്ലാതെപോയി എന്ന തിരിച്ചറിവിലാണ് ഭാരതത്തിലെ ഹിന്ദുജനതയിന്നു ! ലോകമാകെ ക്രിസ്ത്യൻ ഇസ്ലാമിക ബുദ്ധ രാജ്യങ്ങൾ നൂറ്റിത്തൊണ്ണൂറ്റിമൂന്നു ഉള്ളപ്പോൾ ''ഹിന്ദുരാജ്യം'' എന്നൊന്നില്ലാതെയാവുന്നതു ശരിയാവില്ലല്ലോ! [യൂദനുപോലും ഒരു രാജ്യമുള്ളപ്പോൾ , ''മാറ്റുവിൻ ചട്ടങ്ങളെ'' എന്ന് സിന്ധു ഗംഗാ നദികൾ പോലും പിലപിക്കുമ്പോൾ, കാലമെത്ര ഇനിയും കാത്തിരിക്കും ഒരു മാറ്റത്തിനായി , എന്ന് ഇന്ത്യൻ ജനത ആവശ്യം ചിന്തിക്കേണ്ടിയിരിക്കുന്നു! 
നാടാകെ  നാനൂറു പള്ളികളും ,  അതിനെല്ലാം ഓരോ ശവപ്പറമ്പുമായി വീണ്ടും മതങ്ങൾ ഈ മണ്ണ് പങ്കുവയ്ക്കുമ്പോൾ ഭാരതം തന്നെ നാളെ ഒരു ശവപ്പറമ്പാകുന്നത് തടയാൻ, നിയമം മൂലം ഇന്നത്തെയീ ശവക്കോട്ടകൾ നിർത്തലാക്കി, പകരം ''പൊതുശ്മശാനങ്ങൾ'' {മാർക്കറ്റ് സ്കൂൾ പോസ്റ്റോഫീസ് പോലെ ] ഉണ്ടാകേണ്ടിയിരിക്കുന്നു ! പൊതു ശ്മശാനംവന്നാൽ, കത്തനാരുടെ കള്ളക്കൂദാശയുടെ ശബ്ദ കോലാഹലം അമ്പേ കുറഞ്ഞെന്നുമായി! samuelkoodal

ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' (DCFI) സമരത്തിലേക്ക്



ജോസഫ് പനമൂടന്‍ (സെക്രട്ടറി, ഡി.സി.എഫ്.ഐ.)

'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ'യുടെയും മറ്റ് അത്മായസംഘടനകളുടെയും നേതൃത്വത്തില്‍ 'കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ' (CBCI) അദ്ധ്യക്ഷന്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവയുടെ അരമനയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും, 2017 ആഗസ്റ്റ് 31-ന്
1935 മുതല്‍ 1950 വരെ ഇന്ത്യന്‍ ക്രിസ്ത്യന്‍ എന്നറിയപ്പെടുകയും, എല്ലാവിധത്തിലുമുള്ള രാഷ്ട്രീയപരിരക്ഷ  അനുഭവിച്ചുവരുകയും ചെയ്തവരാണ് ഇന്ന് ദലിത് ക്രൈസ്തവര്‍ എന്നറിയപ്പെടുന്ന ജനവിഭാഗം. ഇന്ത്യന്‍ നിയമനിര്‍മ്മാണസമയത്ത് ക്രൈസ്തവസഭയില്‍ ജാതിവ്യത്യാസമില്ലെന്നും അതുകൊണ്ട് ക്രിസ്തുമതത്തിന് ജാതിസംവരണം വേണ്ട, പകരം മതന്യൂനപക്ഷാവകാശം മതിയെന്നും സഭാമേലദ്ധ്യക്ഷന്മാര്‍ ഗവണ്‍മെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പദവി ദളിതര്‍ക്ക് നഷ്ടപ്പെടുകയും രാഷ്ട്രീയപരിരക്ഷയില്‍നിന്ന് ഈ ജനം പിന്തള്ളപ്പെടുകയുമാണുണ്ടായത്. ഈ കൊലച്ചതി മറച്ചുവച്ചുകൊണ്ടാണ് ഈ ജനത്തെ പട്ടികജാതിയില്‍പ്പെടുത്തുവാനുള്ള സമരത്തിനു സഭാമേലദ്ധ്യക്ഷന്മാര്‍ ചുക്കാന്‍പിടിക്കുന്നത്. പട്ടികജാതി ലിസ്റ്റില്‍പ്പെടുത്തുവാനുള്ള സഭയുടെ ആഹ്വാനം സഭയില്‍ ജാതി നിലനില്ക്കുന്നു എന്നതിനുള്ള തെളിവും വി. ബൈബിളിനെ നിഷേധിക്കലുംകൂടിയാണ്.
ആയതിന്റെ കുറ്റബോധംകൊണ്ടായിരിക്കാം, സി.ബി.സി.ഐ-യും കെ.സി.ബി.സി-യും വല്ലപ്പോഴുമൊക്കെ പ്രസ്താവനകളിലൂടെ ചില മോഹനവാഗ്ദാനങ്ങള്‍ ദളിത് ക്രൈസ്തവര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. 1995-ല്‍ കെ.സി.ബി.സി-യും 1996-ല്‍ സി.ബി.സി.ഐ-യും ദലിത് ക്രൈസ്തവര്‍ക്ക് സഭയുടെ സമസ്തമേഖലകളിലും 30% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസ്താവനകളിറക്കി. എന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അരശതമാനം സംവരണം ആ പ്രസ്താവനകള്‍ക്കുനേരെ കൊഞ്ഞനംകുത്തുന്നതില്‍ തെല്ലും ഇളിഭ്യരാകാതെ വീണ്ടുമിതാ, ഒരു സമഗ്രനയരേഖ 2016 ഡിസംബര്‍ 14-ന് സി.ബി.സി.ഐ അദ്ധ്യക്ഷന്‍ പുറത്തുവിട്ടിരിക്കുന്നു!
സി.ബി.സി.ഐ. നയരേഖ: പ്രസക്തഭാഗങ്ങള്‍
സര്‍ക്കാരിനും സഭയ്ക്കുമിടയില്‍ ഞെരുങ്ങുന്ന അവസ്ഥയിലാണ് ദലിത് ക്രൈസ്തവരെന്ന് നയരേഖ പറയുന്നു. ദലിത് ക്രൈസ്തവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നു. സഭയ്ക്കുള്ളിലും അവര്‍ക്കു നീതി ലഭിക്കുന്നില്ല. ഇന്ത്യയിലെ കത്തോലിക്കാ സഭയില്‍ 1 കോടി 90 ലക്ഷം അംഗങ്ങളുണ്ട്. അതില്‍ 1 കോടി 20 ലക്ഷം ദലിതരാണ്. എന്നാല്‍, മെത്രാന്‍ ഉള്‍പ്പെടെ ഒരു നേതൃപദവിയിലും ആനുപാതികപ്രാതിനിധ്യം ദളിതര്‍ക്ക് ലഭിക്കുന്നില്ല.
ജാതി അടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കടുത്ത സാമൂഹികതിന്മയാണെന്ന് പ്രഖ്യാപിക്കുന്ന രേഖ, രൂപതാ തലത്തില്‍ അനുയോജ്യമായ രീതിയില്‍ നടപ്പാക്കാന്‍ നല്‍കിയിരിക്കുന്ന ചില പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്:
ആരാധനാലയം, സെമിത്തേരി തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ എല്ലായിടത്തും തൊട്ടുകൂടായ്മയും വേര്‍തിരിവും നിരോധിക്കാന്‍ സമയബന്ധിത പദ്ധതി വേണം. ജാതീയമായ വേര്‍തിരിവോടെയുള്ള നടപടികള്‍ ഉടനെ അവസാനിപ്പിക്കണം. ഇടവകയിലെയും രൂപതയിലെയും കൗണ്‍സിലുകള്‍, വിദ്യാഭ്യാസ ബോര്‍ഡ്, സാമ്പത്തികസമിതി, നിയമനസമിതി തുടങ്ങിയവയില്‍ ദലിതര്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കണം.                
ദലിത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് മീഡിയം സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രവേശനത്തിനു പ്രത്യേക പരിഗണന നല്‍കണം. കത്തോലിക്കാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സീറ്റ് സംവരണം നല്‍കണം. പ്രധാന നഗരങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കണം.
എട്ടുമാസം ആയില്ലേ, എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നില്ല എന്ന്, കേരളത്തിലെ ദലിത് ക്രൈസ്തവരും ദൈവസ്‌നേഹത്തിന്റെ നീരുറവ വറ്റിയിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യസ്‌നേഹികളും സി.ബി.സി.ഐ-യ്ക്കുനേരേ വിരല്‍ചൂണ്ടി ചോദിക്കുന്നു.
ദലിത്‌ക്രൈസ്തവരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായി ഞങ്ങള്‍ ഈ പ്രസ്താവനയെ കാണുന്നു.  ഒരു പ്രത്യക്ഷസമരമല്ലാതെ ഞങ്ങള്‍ക്കിനി മറ്റു മാര്‍ഗ്ഗമില്ല.
സമരത്തില്‍ പങ്കെടുക്കുന്ന സംഘടനകള്‍:
1.         ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ - കോട്ടയം.
2.         ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ - എറണാകുളം.
3.         കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം - പാലാ.
4.         കേരള കാത്തലിക് ഫെഡറേഷന്‍ - തൃശൂര്‍.
5.         ലാറ്റിന്‍ കാത്തലിക്ക് അസ്സോസിയേഷന്‍ - എറണാകുളം.
6.         കേരള കാത്തലിക് അസ്സോസിയേഷന്‍ ഫോര്‍ ജസ്റ്റീസ് - അങ്കമാലി.
7.         ക്‌നാനായകത്തോലിക്കാ നവീകരണസമിതി - കോട്ടയം.
8.         ഓള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ - പാലക്കാട്
9.         ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ് - ഇടുക്കി.
            ഈ ജനവിഭാഗത്തിന്റെ അവകാശസമരങ്ങളില്‍ പങ്കുചേരുവാന്‍ മനുഷ്യസ്‌നേഹികളായ ഏവരേയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഫോണ്‍: 8606121535

Sunday, August 27, 2017

''പോഴൻപാതിരിയുരുവിടും ഓരോ ചൊല്ലും വേദമായ്"

''പോഴൻപാതിരിയുരുവിടും ഓരോ ചൊല്ലും വേദമായ്"
എന്ന പ്രമാണത്തിൽ ജീവിച്ചെന്നു വരുത്തിത്തീർത്തു മരിക്കുന്ന ഇരുകാലി ആടുകളാണ് 'ക്രിസ്തീയനി' എന്നപേരിൽ എന്നുമറിയപ്പെടുന്ന ''ദൈവത്തെ അറിയാത്ത ജനം''! 

"ആദിപാപം" അനുസരണമില്ലായ്മയാണെങ്കിൽ {''ആ കനി തിന്നരുതു''}, ക്രിസ്തുവിനെ അനുസരിക്കാതെ ഇന്നും പള്ളിയിൽ പോകുന്ന [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ''...വി മത്തായി ആറിന്റെ അഞ്ചു] ഒരുമോനുംവേണ്ടിയല്ല ഈ വയസൻ ആവതില്ലെങ്കിലും ഈ കുത്തിക്കുറിക്കുന്നതോന്നും ! ജനമേ,നിനക്കു പിറക്കാനിരിക്കുന്ന [പാതിരി നാളെ ആത്മീകാന്ധതയിൽ മുടിച്ചേക്കാവുന്ന] വരുംതലമുറയ്ക്കുവേണ്ടി ഈ ''അക്ഷരധ്യാനം'' ഞാൻ തുടരട്ടെ! ''എൻ വിരൽക്കൂട്ടിലായി തൂലിക വച്ച് എഴുതാൻ ശീലിപ്പിച്ച എന്റയമ്മേ, വിരലുകളും വിരൽകൂട്ടുകളും എനിക്ക് തന്ന, എന്നിൽ നിറഞ്ഞുനിൽക്കുന്ന ബോധചൈതന്യമേ, നമോവാകം! 

"ആക്കനി തിന്നരുതു" എന്ന കല്പന ഉണ്ടാക്കിയ പൗരോഹിത്യം ''ആക്കനി'' മാത്രം തിന്നു പെണ്ണാടുകളെ കർത്താവിന്റെ മണവാട്ടിമാരാക്കുന്നതും , നാടാകെ സ്വയം പുണ്യപ്പെടേണം എന്ന് ചിന്തിക്കുന്ന പെണ്ണാടകളെ പ്രായവ്യത്യാസമില്ലാതെ [കുടുംബങ്ങൾ തകർത്തുകൊണ്ട്] ''ലൈംഗീക വെഞ്ചരിപ്പ്'' നടത്തുന്ന മെത്രാൻമാർ ദുരാത്മാവ് നിറഞ്ഞവരായി  അഭിഷേകം ചെയ്യിച്ചു ജനത്തെ കുമ്പസാരിപ്പിക്കാനും കുര്ബാനകൊടുത്തു പാപങ്ങൾ ''സിറോലെവലിൽ'' ആക്കാനും , അങ്ങിനെ കർത്താവിന്റെ അന്ത്യ ന്യായവിധി //അവന്റെ രണ്ടാം വരവ് പോലും നീട്ടി നീട്ടികൊണ്ടു പോകുന്നതും, കാലം അറിയുന്നില്ല എന്ന മിഥ്യാ ധാരണയിലാണിന്നും ക്രിസ്ത്യാനിയെന്നു ഇരുകാലി  വൃന്ദം ! ''സ്ലോ പോയ്‌സണിങ് '' എന്ന സുവിശേഷവേലയുമായി ഭാരതീയരെ തകർത്തതിന്റെ ജീവിക്കുന്ന ഉദാഹരണമാണീ ''ഞാൻ'' തന്നെ ! തൊണ്ണൂറു ദിവസം തികയും മുൻപേ അപ്പൻ പാതിരിയുടെ  ''പോഴൻകല്പന'' പ്രകാരം എന്നെ ''ശിശുസ്നാനവും'' നൽകി അച്ചായനുമാകി! ഞാൻ അങ്ങേവീട്ടിലെ സുലൈമാന്റെ ബീജത്തിൽ അതിയാന്റെ പത്തിൽ ഏതെങ്കിലും ഒരുത്തിയുടെ വയറ്റിൽ രൂപക്കൂട് കണ്ടെത്തിയിരുന്നെങ്കിൽ സുന്നത് കല്യാണം നടത്തി എന്റെ ആകാരം തന്നെ വികാരമാക്കിയെനേം! ഭാഗ്യം ! ഹോ! എന്റെ പൊന്നുലോകമെ,ഞാൻ ജനിച്ചതല്ലേയുള്ളൂ..വളരട്ടെ  അറിയട്ടെ  ,ആയിക്കോളാം   ഏതു മതവും   എനിക്കാകാമല്ലോ !  എന്നെ സ്വാതന്ത്രനാക്കൂ.. ''ജ്ഞാനജീവനശ്വാസം'' ഏകമല്ലേ ഏതു ശിശുവിനും ? ഞാനൊരു ശിശു! വളരട്ടെ ,ജ്ഞാനത്തെ തിരയട്ടെ, അറിയട്ടെ, അതിൽ അലിയട്ടെ , എന്നിട്ടു  ഞാൻ അതിൽ സ്നാനം ചെയ്യട്ടെ ..കാത്തിരിക്കൂ ..അപ്പാ ..പെറ്റതള്ളെ ,പ്ലീസ് ..samuelkoodal   

Friday, August 25, 2017

മറിയക്കുട്ടിക്കൊലക്കേസ്: KCRM അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളും തുടര്‍പ്രവര്‍ത്തനംസംബന്ധിച്ച പ്ലാനിംഗും


KCRM പ്രതിമാസപരിപാടി (പാലാ)

2017 ആഗസ്റ്റ് 26, ശനിയാഴ്ച 2 p.m. മുതല്‍, പാലാ ടോംസ് ചേമ്പര്‍ഹാളില്‍


അദ്ധ്യക്ഷന്‍        :            

സി.വി. സെബാസ്റ്റ്യന്‍ (KCRM പ്രസിഡന്റ്)


വിഷയാവതരണം            :            


കെ. ജോര്‍ജ് ജോസഫ് (അന്വേഷണസംഘാംഗം)

ചര്‍ച്ചയ്ക്കും ആക്ഷന്‍ പ്രോഗ്രാം പ്ലാനിംഗിനും KCRM-ന്റെ അന്വേഷണസംഘത്തില്‍പ്പെട്ട പി.കെ. മാത്യു ഏറ്റുമാനൂര്‍, ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), ജെയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍, തമ്പി കരിക്കാട്ടൂര്‍,  എം.പി. ജേക്കബ് മണിമലേത്ത്, സ്റ്റീഫന്‍ മാത്യു വെള്ളാംതടത്തില്‍ മുതലായവര്‍ നേതൃത്വം നല്‍കുന്നു.
ബഹുമാന്യരേ,
മറിയക്കുട്ടിക്കൊലക്കേസില്‍ പ്രതിയായ ഫാ. ബെനഡിക്ടിനെ വിശുദ്ധനാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ചങ്ങനാശ്ശേരി രൂപത നടത്തിക്കൊണ്ടിരിക്കുകയാണ് എന്നറിയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്, അദ്ദേഹത്തെ 'സഹനദാസ'നാക്കിയതറിഞ്ഞുടന്‍തന്നെ, നാം നടത്തിയ അന്വേഷണത്തിന്റെയും വെളിപ്പെടുത്തലുകളുടെയും
ഫലമായി, മന്ദഗതിയിലാക്കിയിരുന്ന വിശുദ്ധീകരണപ്രക്രിയ, നാം തുടര്‍നടപടികളുമായി മുന്നോട്ടുപോകാഞ്ഞതുകൊണ്ടാകാം, ഇപ്പോള്‍ ശക്തമായിരിക്കുന്നത്.
നമ്മുടെ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നമുക്കു ചെയ്യാനാകും എന്നാലോചിച്ച് മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അല്ലെങ്കില്‍, ഒരു കൊലയാളിയെ വിശുദ്ധനായി ചുമക്കേണ്ട നാണംകെട്ട ഗതികേട് നമ്മുടെ സഭയ്ക്കുണ്ടായെന്നുവന്നേക്കാം.
ഈ ആലോചനാ-ആസൂത്രണയോഗത്തിലേക്ക് എല്ലാ സുമനസ്‌ക്കരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
        ഷാജു ജോസ് തറപ്പേല്‍  (9496540448) KCRM സെക്രട്ടറി

മാതൃകയാക്കാവുന്ന ഒരു സ്വാതന്ത്ര്യദിനറാലി



Thursday, August 24, 2017

അവശക്രൈസ്തവപ്രശ്‌നം: ചില ചിന്തകള്‍



ജോസഫ് പുലിക്കുന്നേല്‍



[കത്തോലിക്കാസഭയുടെ ദളിത് ക്രൈസ്തവചൂഷണത്തിനെതിരെ ആഗസ്റ്റ് 31-നു നടത്തുന്ന മാര്‍ച്ചിനും ധര്‍ണയ്ക്കും മുമ്പേ വ്യാപകമായി പ്രചരിപ്പിക്കേണ്ട ഈ ലേഖനം ഫേസ്ബുക്കിലെ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കാന്‍ സഹകരിക്കുക. 1988 ജൂണ്‍ ലക്കം 'ഓശാന'യിലെ സുദീര്‍ഘമായ എഡിറ്റോറിയലില്‍നിന്നു തയ്യാറാക്കിയ ലേഖനം -എഡിറ്റര്‍, സത്യജ്വാല]

ജാതിവ്യവസ്ഥ ഭാരതത്തിലെ ഹിന്ദുസമുദായത്തിന്റെ മതദര്‍ശനത്തിന്റെ ഭാഗമായി വളര്‍ന്നുവികസിച്ചതാണ്. ''ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ തസ്യ കര്‍ത്താരമപി മാംവിദ്ധ്യ കര്‍ത്താരമവ്യയം'' എന്ന ഭഗവത്ഗീതാകാരിക ജനസമൂഹത്തെ നാലു വര്‍ണ്ണങ്ങളായി തിരിക്കുന്നു എന്നാണ് ബ്രാഹ്മണമതം ഉദ്‌ഘോഷിച്ചത്. ഇതിന് പിന്‍തുണ നല്‍കുംവിധം ഹിന്ദുസമുദായത്തിന്റെ സാമൂഹികഘടനയെ വര്‍ണ്ണാടിസ്ഥാനത്തില്‍ 'മനുസ്മൃതി' വിവരിക്കുകയുണ്ടായി. ലോകത്ത് മറ്റൊരു ജനസമൂഹത്തിലും കാണാന്‍ സാദ്ധ്യമല്ലാത്ത ഈ ജാതിവ്യവസ്ഥ ജനങ്ങളുടെമേല്‍ കെട്ടിവച്ചത് അപഭ്രംശം ഭവിച്ച ഹിന്ദുമതചിന്തയും ദര്‍ശനവുമാണ്. ഭൂരിപക്ഷം ഹിന്ദുക്കള്‍ നിവസിക്കുന്ന ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍, ഹിന്ദുക്കള്‍ ആചരിച്ചുവന്ന ചാതുര്‍വര്‍ണ്യത്തെ ഭരണഘടന 17-ാം വകുപ്പനുസരിച്ച് നിരോധിക്കുകയും ഈ മതദര്‍ശനത്തിന്റെ ഫലമായി അവര്‍ണ്ണര്‍ അനുഭവിച്ചുപോന്ന സാമൂഹികാവശതയില്‍നിന്ന് അവര്‍ക്കു പരിരക്ഷ കൊടുക്കാന്‍ ഭരണഘടനയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്ക് ഉദ്യോഗനിയമനത്തില്‍ സംവരണവും മറ്റാനുകൂല്യങ്ങളും നല്‍കുന്നതിന് ഗവണ്‍മെന്റുകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുകയും ചെയ്തു. ഹൈന്ദവസമൂഹത്തില്‍ ആ സമൂഹത്തിന്റെ പ്രത്യേക മതവീക്ഷണമനുസരിച്ചുണ്ടായ ഒരു അപഭ്രംശത്തെ ഭരണഘടന 17-ാം വകുപ്പിലൂടെ നിരോധിക്കുകയായിരുന്നു, ഭരണഘടനാപിതാക്കന്‍മാര്‍ ചെയ്തത്. ഇതു തികച്ചും ആ മതത്തിന്റെ നാലതിര്‍ത്തികളില്‍ ഒതുങ്ങിനില്‍ക്കുന്നു. കാരണം, ഇസ്ലാംമതത്തിലോ ക്രൈസ്തവമതത്തിലോ അതതിന്റെ മതദര്‍ശനമനുസരിച്ച് ജാതിസമ്പ്രദായം ഇല്ല.
ഭാരതത്തില്‍ വിവിധ മതാനുയായികള്‍ ജീവിക്കുന്നു. അതതു മതങ്ങള്‍ക്കുള്ളില്‍ വിവിധ ദുരാചാരങ്ങളുമുണ്ട്. ന്യൂനപക്ഷമതങ്ങള്‍ക്കുള്ളിലെ ദുരാചാരങ്ങള്‍ക്കെതിരെ ഭാരതഭരണഘടന ഒരു വകുപ്പും എഴുതിച്ചേര്‍ത്തിട്ടില്ല. മാത്രമല്ല, ഈ മതവിഭാഗങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ ന്യൂനപക്ഷാവകാശം നല്‍കുകയുംചെയ്യുന്നു.
ന്യൂപക്ഷാവകാശത്തിന്റെ പ്രത്യേകത
ഭരണഘടന 30-ാം വകുപ്പനുസരിച്ച് മതന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന അവകാശം ഒരു മതാവകാശമാണ്. ഒരു ക്രൈസ്തവസൂഹം അല്ലെങ്കില്‍ ഒരു മുസ്ലീംസമൂഹം, എത്രതന്നെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്നവരായാലും അവര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനംചെയ്താല്‍ ഈ അവകാശം പൂര്‍ണ്ണമായും നഷ്ടപ്പെടും. ഈ അവകാശം ഒരു മതാവകാശമായാണ് ഇന്നും നിലനില്‍ക്കുന്നത്. മതം മാറിയാല്‍ ഈ അവകാശം നഷ്ടപ്പെടും. അപ്പോള്‍ ഭരണഘടനാപിതാക്കന്മാര്‍ ഭരണഘടനയില്‍ അവകാശങ്ങള്‍ നിബന്ധിപ്പിച്ചപ്പോള്‍ ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന മതസംവിധാനത്തെ കണക്കിലെടുക്കുകയുണ്ടായി എന്നു കാണാം.
പട്ടികജാതി-പട്ടികവര്‍ഗ്ഗം
പട്ടികജാതി-പട്ടികവര്‍ഗ്ഗം (ഹരിജനങ്ങള്‍) ഹിന്ദുമതസമൂഹത്തിന്റെ സൃഷ്ടിയായിരുന്നു. തന്മൂലം, ഹരിജനങ്ങള്‍ക്ക് ഭരണഘടനയിലൂടെ നല്‍കിയിരിക്കുന്ന പ്രത്യേകാവകാശം ഒരു മതാവകാശമാണ്. എന്ന് ഒരു ഹരിജന്‍ മതം മാറുന്നുവോ അന്ന് ഈ അവകാശം നഷ്ടപ്പെടുമെന്ന് ഗവണ്‍മെന്റ് പറഞ്ഞാല്‍ അതു ഭരണഘടനാദൃഷ്ടിയില്‍ സാധൂകരണാര്‍ഹമാണ്. ക്രൈസ്തവര്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനംചെയ്താല്‍ ന്യൂനപക്ഷാവകാശം നഷ്ടപ്പെടും എന്നു പറയുന്നതുപോലതന്നെ ഇതു നീതീകരണാര്‍ഹമാണ്. ഒരു ഹരിജന്‍ ക്രൈസ്തവമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ചാതുര്‍വര്‍ണ്യം സാമൂഹികവീക്ഷണമായി അംഗീകരിക്കാത്ത ഒരു മതത്തിന്റെ അംഗത്വമാണ് അയാള്‍ സ്വീകരിക്കുന്നത്.
തെറ്റാരുടേത്?
മുസ്ലീംസമുദായത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യപ്പെട്ട പിന്നോക്കവിഭാഗക്കാരെ ഇസ്ലാം മതദര്‍ശനമനുസരിച്ച് വര്‍ഗ്ഗവര്‍ണ്ണ വിവേചനമില്ലാതെ അവരുടെ സമൂഹത്തിലേക്കു സ്വീകരിക്കുന്നതിന് അവര്‍  തയ്യാറായി. ഇതിന്റെ ഫലമായി മുസ്ലീംസമുദായത്തില്‍ ഇന്ന് ഹരിജനമുസ്ലീമുകള്‍ ഇല്ല. എന്നാല്‍ ക്രൈസ്തവരാകട്ടെ, ഇവരെ ക്രിസ്തുവിന്റെ ദര്‍ശനമുസരിച്ച് സഹോദരന്മാരായി കണക്കാക്കാന്‍ തയ്യാറായില്ല. പൗലോസ് കൊളോസിയര്‍ക്കെഴുതി: ''അതിനാല്‍, ഇനി ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്ഛേദിതനെന്നോ അപരിച്ഛേദിതനെന്നോ, ബാര്‍ബേറിയനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല. സര്‍വതും ക്രിസ്തുവാണ്; സര്‍വതിലും ക്രിസ്തുവാണ്. ദൈവം തിരഞ്ഞെടുത്തവരും വിശുദ്ധരും പ്രിയരുമായവരേ, കാരുണ്യവും ദയയും എളിമയും സൗമ്യതയും ക്ഷമയും ധരിക്കുക. പരസ്പരം സഹായിക്കുക;  അന്യോന്യം പരാതികള്‍ ക്ഷമിക്കുക. കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കണം. സര്‍വോപരി സ്‌നേഹം അണിയുക. എല്ലാറ്റിനെയും സ്‌നേഹം നന്നായി സംയോജിപ്പിക്കുന്നു. യേശുക്രിസ്തു നല്കുന്ന സമാധാനം നിങ്ങളുടെ ഹൃദയത്തെ ഭരിക്കട്ടെ: നിങ്ങള്‍ ഏകശരീരമായി ഇതിന്നാണല്ലോ വിളിക്കപ്പെട്ടിരിക്കുന്നത്. അതിനു നന്ദിയുള്ളവരായിരിക്കൂ. ക്രിസ്തുവിന്റെ വചനം നിങ്ങളില്‍ സമൃദ്ധമായി കുടികൊള്ളട്ടെ. വിജ്ഞാന
ത്തോടുകൂടി നിങ്ങള്‍ പഠിപ്പിക്കുകയും തിരുത്തുകയും ചെയ്യുക. കൃതജ്ഞതാനിര്‍ഭരമായ ഹൃദയത്തോടെ നിങ്ങള്‍ ദൈവത്തിനു സങ്കീര്‍ത്തനഗീതങ്ങളും ആദ്ധ്യാത്മികഗാനങ്ങളും ആലപിക്കുക'' (കൊളോ 3:11-16).
എന്നാല്‍, സാമൂഹികപിന്നോക്കാവസ്ഥയില്‍നിന്നു ഹരിജനങ്ങളെയും പരവരെയും മാമ്മോദീസാ മുക്കിയത്, അവരെ ക്രിസ്തുവിന്റെ ഉദാത്തസ്‌നേഹത്തിന്റെ ഭക്ഷണമേശയിലേക്കു ക്ഷണിക്കാനായിരുന്നില്ല. ക്രിസ്തു ആവിഷ്‌ക്കരിച്ച മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാനുമായിരുന്നില്ല. പ്രത്യുത, 'ക്രിസ്ത്യാനി'കളുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു, സാമൂഹികശക്തി നേടാനായിരുന്നു. 
സന്ദേശം മറന്നുപിതാവായ ദൈവത്തിന്റെകീഴില്‍ മനുഷ്യരെല്ലാം സഹോദരന്മാരാണെന്നുള്ള ക്രൈസ്തവവീക്ഷണത്തെ ആവാഹിച്ച് ജനഹൃദയങ്ങളില്‍ ഉറപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയ്യാറായിരുന്നില്ല. ഹൈന്ദവമതസമൂഹത്തിലെ സാമൂഹികദുരാചാരങ്ങളെ ചൂഷണംചെയ്ത് തങ്ങളുടെ ജനസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നുള്ള തുമാത്രമായിരുന്നു ക്രൈസ്തവമിഷനറിമാരുടെ ലക്ഷ്യം. ക്രൈസ്തവസ്‌നേഹത്തിന്റെ ഇറ്റുതുള്ളിപോലും വീഴ്ത്തിക്കൊടുക്കാന്‍ തയ്യാറാവാതെ, പുലയരെ പുലയരായും പരവരെ പരവരായും പറയരെ പറയരായും ഈ ലോകത്തില്‍ നിലനിര്‍ത്തിക്കൊണ്ട് സ്വര്‍ഗ്ഗരാജ്യത്തിന്റെ വാതില്‍ അവര്‍ക്കായി തുറന്നുകൊടുക്കാം എന്ന വാഗ്ദാനമായിരുന്നു ഈ മിഷനറിമാര്‍ നല്‍കിയത്. ദൈവകല്പിതമായ മനുഷ്യസമത്വത്തിന്റെ സുവിശേഷം അവര്‍ പ്രസംഗിച്ചില്ല, ആചരിച്ചില്ല. ഹിന്ദുമതത്തിന്റെ ജാതിസമ്പ്രദായമെന്ന കുഷ്ഠത്തെ പൊറുപ്പിക്കുന്നതിനുള്ള ദിവ്യമായ ആശയസ്പര്‍ശനത്തിനു തയ്യാറാവാതെ, ഈ ജാതികുഷ്ഠത്തെ സ്വന്തം സമൂഹശരീരത്തിലേക്ക് ഏറ്റുവാങ്ങാനാണ് ക്രൈസ്തവസമുദായം തയ്യാറായത്.
സിക്കുസമുദായം
അവശക്രൈസ്തവരെ പട്ടികജാതി  പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണം എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന അവകാശവാദം, സിക്കുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് ഈ അവകാശം ലഭിക്കുന്നുണ്ടെന്നുള്ളതാണ്. സിക്കുമതം ഹിന്ദുമതത്തിന്റെ ഒരു ശാഖയായാണ് വളര്‍ന്നുവന്നത്. ഈ അടുത്തകാലംവരെ ഹിന്ദുക്ഷേത്രങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും സിക്കുകാരുടെ ആരാധനാകേന്ദ്രങ്ങളായിരുന്നു, മറിച്ചും. അപ്പോള്‍ ഹിന്ദുസമൂഹത്തിന്റെ ഒരു ഭാഗമായാണ് അടുത്തകാലംവരെ സിക്കുകാര്‍ പരിഗണിക്കപ്പെട്ടുപോന്നത്. ന്യായമായും ഹിന്ദുസമൂഹത്തിന്റെ ഒരു ഉപദ്വീപെന്ന നിലയില്‍ സിക്കു സമുദായത്തിനു ലഭിച്ച ആനുകൂല്യം പൂര്‍ണ്ണമായും വ്യത്യസ്തമായ മതദര്‍ശനവും സാമൂഹികദര്‍ശനവുമുള്ള ക്രൈസ്തവര്‍ക്ക് അവകാശപ്പെടാന്‍ അര്‍ഹതയില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് സാധൂകരണാര്‍ഹമാണ്.
രാഷ്ട്രീയലക്ഷ്യം
ഈ അടുത്തയിടെ, ക്രൈസ്തവസമുദായത്തിലെ പുരോഹിതമേലാളന്മാര്‍ക്ക്  ഇക്കാലമത്രയും ഉണ്ടാകാതിരുന്ന അവശക്രൈസ്തവപ്രേമം പെട്ടെന്ന്  പൊട്ടിവളരാന്‍ കാരണമെന്താണ്? കര്‍മ്മലകുസുമത്തില്‍ അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര ഇങക എഴുതുന്നു: ''ഇവിടെ ഭരണഘടനയ്ക്കാണോ അതോ സിക്കു ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണോ ശക്തി? ഭരണഘടനയ്ക്കാണെങ്കില്‍, അവശക്രൈസ്തവരെയും പട്ടികജാതിയില്‍പ്പെടുത്തേണ്ടത് അവകാശംമാത്രം. സിക്കുഭീകരരുടെ ഭീകരവാഴ്ചയ്ക്കാണു ശക്തിയെങ്കില്‍ ഒരവശവിഭാഗത്തെ മുഴുവന്‍ അക്രമത്തിലേക്കു വലിച്ചിഴയ്ക്കുകയാവും ചെയ്യുക.''
ഗവണ്‍മെന്റും സമുദായവും ശ്രദ്ധിക്കേണ്ട ഒരു പ്രസ്താവനയാണിത്. 1956-ലാണ് സിക്കുസമുദായത്തിലെ പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. അതും ഭീകരപ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിന്റെ ഫലമായാണ് സിക്കുമതത്തിലെ അവശവിഭാഗത്തിന് സംവരണാനുകൂല്യം ലഭിച്ചത് എന്നു വരുത്തിത്തീര്‍ത്തുകൊണ്ട് ഇന്നാട്ടിലെ പാവപ്പെട്ട അവശക്രൈസ്തവരെ അക്രമാസക്തരാക്കുന്നതിനുള്ള ഒരു കുഴല്‍വിളിയാണ് ഈ ലേഖനത്തില്‍ കാണുന്നത്. ഈ അടുത്തകാലത്ത്, 'അവശക്രൈസ്തവരെ പട്ടികജാതിയില്‍ പെടുത്തിയില്ലെങ്കില്‍ ഒരു പൊട്ടിത്തെറിയുണ്ടാകും' എന്ന് ആര്‍ച്ചുബിഷപ്പ് മാര്‍ പൗവ്വത്തില്‍ പ്രഖ്യാപിക്കയുണ്ടായി. സിക്കുകാര്‍ക്ക് ആയുധം സംഭാവനചെയ്യുന്ന ശക്തികളില്‍ ഏതെങ്കിലും ഈ പ്രസ്താവനകളുടെ പിന്നിലുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണ്.  ഭാരതപുണ്യഭൂമിയില്‍ സമാധാനപരമായി ജീവിച്ചുപോരുന്ന ക്രൈസ്തവരെ ഭീകരന്മാരാക്കിമാറ്റി, സമൂഹത്തിന്റെ ശാന്തതയെ കെടുത്താന്‍ പാവപ്പെട്ട അവശക്രൈസ്തവരെ  കരുവാക്കുവാനുള്ള ഈ ശക്തികളുടെ തിരനോട്ടമാണോ ഈ പ്രഖ്യാപനങ്ങള്‍? അല്ലെന്ന് തീര്‍ത്തും പറഞ്ഞുകൂടാ. അപകടകരമായ ഈ പുരോഹിതധാര്‍ഷ്ട്യത്തെ ക്രൈസ്തവസമുദായവും ഗവണ്‍മെന്റും കരുതലോടെ വീക്ഷിക്കേണ്ടതാണ്. ഈ അടുത്തയിടെ വടവാതൂരില്‍ സമ്മേളിച്ച അഖിലഭാരത മെത്രാന്‍കൗണ്‍സില്‍ അവശക്രൈസ്തവര്‍ക്കുള്ള അവകാശങ്ങള്‍ക്കായി കുഴലൂത്തു നടത്തിയത് വെള്ളക്കാരനായ വിദേശമെത്രാന്‍ കാച്ചവല്യന്റെ സാന്നിധ്യത്തിലാണെന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. 
അവശക്രൈസ്തവര്‍ ഇവരെ സൂക്ഷിക്കുക
ഇന്നാട്ടിലെ അവശക്രൈസ്തവര്‍ ക്രൈസ്തവമതം സ്വീകരിച്ചെങ്കിലും അവരെ ഹിന്ദുമതത്തിന്റെ ജാതി സമ്പ്രദായത്തില്‍ തളച്ചിടാന്‍ ബദ്ധകങ്കണരായ ചില സവര്‍ണ പൗരോഹിത്യമേധാവിത്വം ഇന്നു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാണക്യബുദ്ധി മനസ്സിലാക്കാന്‍ അവശ
ക്രൈസ്തവര്‍ തയ്യാറാവണം. 'പുതുക്രിസ്ത്യാനി'കളെ തുടര്‍ന്നും അവശരാക്കി നിലനിര്‍ത്തി രക്തശുദ്ധിയും സാമൂഹികാഢ്യത്വവും എന്നെന്നും കാത്തുസൂക്ഷിക്കുകയാണ് ഈ ആഢ്യത്തമ്പുരാക്കന്മാരുടെ ഗൂഢലക്ഷ്യം. അതിനവര്‍ ഹരിജന്‍ കത്തോലിക്കാ കോണ്‍ഗ്രസ്സും അവശ കത്തോലിക്കാ സംഘടനകളും തങ്ങളുടെ ചെലവില്‍ സൃഷ്ടിച്ച് നേതൃത്വം കൈയടക്കാന്‍ പരിശ്രമിക്കുന്നു. അവശക്രൈസ്തവരുടെ സാമൂഹികാവശത നിലനിര്‍ത്തേണ്ടത് ഈ ആഢ്യത്തമ്പുരാക്കന്‍മാരുടെ ആവശ്യമാണ്. 'അവശക്രൈസ്തവര്‍' സംവരണാവകാശത്തിനുവേണ്ടി മുന്നോട്ടുവരുമ്പോള്‍ അതിന്റെ നഷ്ടം ഹൈന്ദവമതസമൂഹത്തില്‍ ജീവിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കായിരിക്കും. ഈ സഹേദരന്മാര്‍ തമ്മില്‍ മതത്തിന്റെപേരില്‍ ഏറ്റുമുട്ടിക്കുക എന്നതാണ് ആഢ്യത്തമ്പുരാക്കന്മാരുടെ ലക്ഷ്യം. അങ്ങനെ അവശരും അവശരും തമ്മില്‍ തല്ലി തലകീറുന്നതു കാണാന്‍, മുന്‍കാലങ്ങളില്‍ റോമാചക്രവര്‍ത്തിമാര്‍ കൊളോസിയത്തിന്റെ ഉന്നത പീഠങ്ങളിലിരുന്നതുപോലെ, ഇന്നു ചിലര്‍ സന്തോഷത്തോടെ ഇരുന്നരുളുകയാണ്. 
പൊന്നിന്‍കുരിശുകള്‍ വില്‍ക്കുക
ഇന്നും കേരളത്തിലെ അവശക്രൈസ്തവരോട് ക്രൈസ്തവസഭ ക്രൈസ്തവമായ നീതി പുലര്‍ത്തുന്നില്ല. ക്രൈസ്തവമായ സ്‌നേഹത്തിന്റെയും കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മേശയില്‍നിന്ന് അവരെ ഒഴിവാക്കിയിരിക്കുകയാണ്. ക്രിസ്തുദര്‍ശനവും ക്രിസ്തുമതവും അയിത്തസമ്പ്രദായത്തെ അംഗീകരിക്കുന്നില്ല. എങ്കിലും പുതുതായി ക്രൈസ്തവമതത്തിലേക്കു വന്ന സഹോദരരെ അയിത്തക്കാരായി മാറ്റിനിറുത്താന്‍ ഒരു വിഭാഗം സവര്‍ണ്ണനേതാക്കള്‍ -മെത്രാന്മാരുള്‍പ്പെടെ- പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഇവര്‍ 'ഹരിജന' ക്രിസ്ത്യാനികള്‍ക്ക് ഗവണ്‍
മെന്റില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ തത്രപ്പെടുന്നു. അവരെ സാമൂഹികസംഘര്‍ഷത്തിലേക്ക് തള്ളിവിടാന്‍ പരിശ്രമിക്കുന്നു. 'ഹരിജന' ക്രൈസ്തവരുടെ സാമ്പത്തികവും സാമൂഹികവുമായ നില പിന്നോക്കമാണെന്നു സമ്മതിച്ചേതീരൂ. ഈ പിന്നോക്കനിലയില്‍നിന്ന് അവരെ സമുദ്ധരിക്കാന്‍ സഭയ്ക്കുള്ള കടമ നിര്‍വ്വഹിക്കാന്‍ ഇവര്‍ തയ്യാറല്ല. പൊന്നിന്‍കുരിശു വിറ്റും ഇവര്‍ക്കു നല്ല ഭവനങ്ങളും വിദ്യാഭ്യാസ സൗകര്യങ്ങളും ജോലിസാധ്യതകളും തൊഴില്‍പരിശീലനവും നല്‍കുകയാണ് സഭ ചെയ്യേണ്ടത്. കോമേര്‍ഷ്യല്‍ കോംപ്ലെക്‌സുകള്‍ പണിയാന്‍ ആണ്ടോടാണ്ട് കോടിക്കണക്കിനു പണം ചെലവാക്കുന്ന സഭ അതു വിറ്റ് 'ഹരിജന'കത്തോലിക്കര്‍ക്ക് വീടുകള്‍ പണിയിച്ചുകൊടുക്കണം.
ഹരിജന്‍ ക്രൈസ്തവരോട് ഒരപേക്ഷ
സഭയുടെ സമ്പത്ത് നിങ്ങളുടേതുംകൂടിയാണ്. ക്രൈസ്തവസമൂഹത്തിനുള്ളില്‍ നിങ്ങള്‍ അന്തസ്സുള്ള അംഗങ്ങളാവണം. അയിത്തജാതിയായി നിങ്ങളെ മാറ്റിനിറുത്താനുള്ള എല്ലാ പരിശ്രമങ്ങളെയും നിങ്ങള്‍ ക്രൈസ്തവമായി ചെറുക്കണം. ഹരിജനങ്ങളല്ല ക്രൈസ്തവരാണു തങ്ങള്‍ എന്നു പറയാനുള്ള തന്റേടം നിങ്ങള്‍ ആര്‍ജിക്കണം. 'തമ്പുരാന്‍'മാരുടെ മുമ്പില്‍ വായും പൊത്തിനിന്ന് ആ മേശപ്പുറത്തുനിന്നു വീഴുന്ന അപ്പക്കഷണം പെറുക്കേണ്ടവരല്ല നിങ്ങള്‍; ക്രിസ്തുവിന്റെ മേശയിലേക്കു വിളിക്കപ്പെട്ടവരാണു നിങ്ങള്‍; ക്രൈസ്തവകൂട്ടായ്മയുടെ ഭാഗമാണു നിങ്ങള്‍. ഹൈന്ദവസമുദായത്തിലെ ബ്രാഹ്മണ്യമേധാവിത്വത്തോട് ഹൈന്ദവസമുദായത്തിലെ ഹരിജനങ്ങള്‍ പോരാടി ആ സമുദായത്തിനുള്ളില്‍ അവകാശങ്ങള്‍ സ്ഥാപിച്ചെടുത്തതുപോലെ, സഭയ്ക്കുള്ളില്‍ നിങ്ങളുടെ തുല്യത സ്ഥാപിച്ചെടുക്കാന്‍ നിങ്ങളും പരിശ്രമിച്ചേ മതിയാവൂ. അതിനുള്ള കര്‍മ്മവേദിയില്‍ തന്ത്രപൂര്‍വ്വം തടസ്സം സൃഷ്ടിക്കാനാണ് ഹരിജന്‍ ക്രിസ്ത്യാനികള്‍ക്കുള്ള സംവരണവാദവുമായി കുറേപ്പേര്‍ മുന്നോട്ടുവന്നിരിക്കുന്നത്. അവരുടെ കപടതന്ത്രത്തിന്റെ ആഴം മനസ്സിലാക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.
ഫോണ്‍: 9447196214