Translate

Wednesday, February 6, 2019

കത്തോലിക്കാ സഭയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം തടയാന്‍ കെ.സി.ബി.സിയുടെ മാര്ഗരേഖ;

അച്ചടിച്ച് ആറു മാസം കഴിഞ്ഞ മാര്ഗരേഖ പൂഴ്ത്തിയത് ബിഷപ്പ് ഫ്രാങ്കോ കേസിനു പിന്നാലെ; പുറത്തുവന്നത് സിനഡിലെ തീരുമാനങ്ങള്ക്ക്  ശേഷം

ബീനാ സെബാസ്റ്റ്യന്‍ (മംഗളം Tuesday 05 Feb 2019 12.17 PM )
സഭയില്‍ ദുര്ബയല വ്യക്തികള്ക്കും  കുട്ടികള്ക്കും  പ്രത്യേക പരിഗണന നല്കുണമെന്നും അവര്‌ക്കെ തിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും തടയണമെന്നും കാണിച്ച് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) മൂന്നു വര്ഷംര മുന്പ്ി പുറത്തിറക്കിയ മാര്ഗിരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും ചുവടുപിടിച്ചാണ് കെ.സി.ബി.സിയും മാര്‌ഗെരേഖ തയ്യാറാക്കിയിരിക്കുന്നത്.

കോട്ടയം: കത്തോലിക്കാ സഭയില്‍ സ്ത്രീകള്ക്കും  കുട്ടികള്ക്കു്‌മെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) തയ്യാറാക്കിയ മാര്ഗാരേഖ വെളിച്ചം കണ്ടത് ആറു മാസത്തിനു ശേഷം. കഴിഞ്ഞ വര്ഷംേ ജൂണില്‍ പ്രസിദ്ധീകരിച്ച മാര്ഗആരേഖ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. സഭയില്‍ പ്രശ്‌നപരിഹാരത്തിന് സമിതികള്‍ രൂപീകരിക്കാന്‍ സിറോ മലബാര്‍ സിനഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മാര്ഗണരേഖയും പുറത്തുവന്നത്. 5000 ഓളം കോപ്പികള്‍ പ്രിന്റ് ചെയ്തു വിതരണം ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ഈ മാര്‌ഗ്രേഖയെ കുറിച്ച് ഭൂരിഭാഗം വൈദികര്ക്കും  അറിവില്ല.
സഭയില്‍ ദുര്ബചല വ്യക്തികള്ക്കും  കുട്ടികള്ക്കും  പ്രത്യേക പരിഗണന നല്കലണമെന്നും അവര്‌ക്കെ തിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും തടയണമെന്നും കാണിച്ച് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സി.ബി.സി.ഐ) മൂന്നു വര്ഷം! മുന്പ്ര പുറത്തിറക്കിയ മാര്ഗ രേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും ചുവടുപിടിച്ചാണ് കെ.സി.ബി.സിയും മാര്ഗിരേഖ തയ്യാറാക്കിയിരിക്കുന്നത്. 2018 ജൂണിലാണ് പബ്ലിഷിംഗ് തീയതി നല്കിിയിരിക്കുന്നതെങ്കിലും ഫെബ്രുവരി ആദ്യവാരത്തിലാണ് ഇത് വെളിച്ചം കാണുന്നത്. ജൂണില്‍ ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ കെ.സി.ബി.സിയുടെ മാര്ഗ രേഖ പൂഴ്ത്തിയതാണെന്നും വിമര്‌ശെനം ഉയരുന്നുണ്ട്. ഫ്രാങ്കോയ്‌ക്കെതിരായ കേസില്‍ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്തത് സി.ബി.സി.ഐ ഇറക്കിയ മാര്‌ഗ്രേഖ ചൂണ്ടിക്കാട്ടിയായിരുന്നു.

കുട്ടികള്ക്കും  ദുര്ബയല വിഭാഗങ്ങള്ക്കും  എതിരായ ലൈംഗിക ചൂഷണങ്ങളും ലൈംഗിക പീഡനങ്ങളും ഹീനമായ കുറ്റകൃത്യങ്ങളും കടുത്ത പാപവുമാണെന്ന് മാര്ഗകരേഖയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നു. സഭയിലും സ്ഥാപനങ്ങളിലും കുട്ടികള്ക്കും  മുതിര്ന്നതവര്ക്കും് മറ്റ് വിശ്വാസ സമൂഹത്തിനും സുരക്ഷിത അന്തരീക്ഷമൊരുക്കുക, അവരെ എല്ലാ വിധത്തിലുമുള്ള ലൈംഗിക ചൂഷണങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും സംരക്ഷിക്കുക, ഏതെങ്കിലും വിധത്തിലുള്ള പീഡനങ്ങള്‍ നടന്നാല്‍ സഭാ അധികാരികളെയും സര്ക്കാങര്‍ അധികൃതരെയും അറിയിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് ഈ മാര്‌ഗ്രേഖ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.
കെ.സി.ബി.സിക്ക് ഈ വിഷയത്തിലുള്ള ഉത്തരവാദിത്തവും മാര്ഗകരേഖ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക ചൂഷണങ്ങളോട് 'സീറോ ടോളറന്‌സ്ം' സമീപനം ആയിരിക്കണമെന്ന് അതില്‍ പറയുന്നു. കുറ്റക്കാര്‌ക്കെളതിരെ സഭാപരമായ അച്ചടക്ക നടപടി സ്വീകരിക്കണം, സിവില്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ അധികാരികളെ അറിയിക്കണം, ഇരകളോട് അവധാനതയോടും അനുകമ്പയോടും കൂടി പ്രതികരിക്കുക, ഇത്തരം കേസുകള്‍ കൈാര്യം ചെയ്യാന്‍ ഉചിതമായ സംവിധാനങ്ങള്‍ രൂപീകരിക്കുക തുടങ്ങിയവ കെ.സി.ബി.സിയുടെ ഉത്തരവാദിത്തത്തില്‍ പെടുന്നു.

മാര്ഗംരേഖകളിലെ പ്രധാന നിര്‌ദേ ശങ്ങള്‍ ഇവയാണ്:
എല്ലാ സഭാ പ്രതിനിധികളും സിവില്‍ നിയമങ്ങളും കാനന്‍ നിയമങ്ങളും ഒരുപോലെ പാലിക്കാന്‍ ബാധ്യസ്ഥരാണ്.
കുട്ടികള്ക്കും  ദുര്ബില വിഭാഗങ്ങള്ക്കു മെതിരായ എല്ലാ തരത്തിലുമുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുന്നതിനുള്ള സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കണം.
കുട്ടികളുടെയോ മുതിര്ന്നനവരുടേയോ മുന്നില്‍ വച്ച് വൈദികവരും മറ്റ് സഭാ പ്രതിനിധികളും ലൈംഗികത സ്പഷ്ടമാകുന്ന വിധത്തിലുള്ളതോ ധാര്മ്മി കയ്ക്ക് നിരക്കാത്തതോ ആയ വസ്തുക്കളോ പ്രദര്ശിമക്കാന്‍ പാടില്ല. ലൈംഗികത സ്പഷ്ടമാകുന്ന മാഗസിനുകള്‍, ചിത്രങ്ങള്‍, വീഡിയോ, വെബ് ചാറ്റ്, ഫിലിം, റെക്കോര്ഡിംതഗ്, കമ്പ്യൂട്ടര്‍ സോഫ്ട്‌വേര്‍, കമ്പ്യുട്ടര്‍/വീഡിയോ ഗെയിംകള്‍, പ്രിന്റഡ് മെറ്റീരിയല്‍ തുടങ്ങിവയൊന്നും പ്രദര്ശി്പ്പിക്കാന്‍ പാടില്ല.
ലൈംഗിക ചുവയുള്ള തമാശകളിലോ സംഭാഷണങ്ങളിലോ വൈദികര്‍ ഉള്‌പ്പെഗടാനോ പ്രോത്സാഹിപ്പിക്കാനോ പാടില്ല.
കുട്ടികളുമായി അടുത്തിടപഴകുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ശാരീരികമായി സ്പര്ശിടക്കുന്നത് കര്ശനനമായി നിയന്ത്രിക്കണം അനുചിതമായി കുട്ടികളെ സ്പര്ശിരക്കുന്നില്ലെന്ന് വൈദികര്‍ ഉറപ്പാക്കണം.
 കുട്ടികളും സ്ത്രീകളുമായി ചേര്ന്ന  പ്രവര്ത്തിനക്കുന്ന സാഹചര്യങ്ങളിലും വൈദികര്‍ ഏറെ ജാഗ്രത പാലിക്കണം. വൈദികരുടെ താമസ ഇടങ്ങളില്‍ കുട്ടികള്‍ തങ്ങാന്‍ പാടില്ല, അല്ലെങ്കില്‍ രക്ഷിതാക്കളൊ അവര്‍ നിര്‌ദേകശിക്കുന്ന മുതിര്ന്നചവരോ ഒപ്പമുണ്ടാകണം, കുട്ടികളെ ഒരുകാരണവശാലും വൈദികരുടെ സ്വകാര്യ ഇടങ്ങളില്‍ പ്രവേശിപ്പിക്കരുത്, പ്രായപൂര്ത്തി യാകാത്തയാളുമായി ഒറ്റയ്ക്കുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം, വസ്ത്രമില്ലാത്ത നിലയിലുള്ള അവരുടെ ചിത്രങ്ങള്‍ എടുക്കാന്‍ പാടില്ല.
 പ്രായപൂര്ത്തി യാകാത്ത ആള്‍ മറ്റാരെങ്കിലും നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായി എന്ന് അറിയുന്ന സാഹചര്യത്തില്‍, വിഷയത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തുകയും ഇരയ്ക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയും വേണം.
ലൈംഗിക ചൂഷണങ്ങള്‍ നടന്നുവെന്ന വിവരം കിട്ടിയാല്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും സര്ക്കാ ര്‍ അധികൃതര്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കുകയും വേണം എന്നിങ്ങനെ പോകുന്നു മാര്ഗിരേഖയിലെ നിര്‌ദേംശങ്ങള്‍.
കത്തോലിക്കാ പുരോഹിതഭവനങ്ങള്‍, ദേവാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്ഥാപനങ്ങള്‍, സഭയുടെ കീഴിലുള്ള മന്ദിരങ്ങള്‍, സഭാ സംഘടനകള്‍ എന്നിവയില്‍ എല്ലാം മാര്ഗ രേഖ ബാധകമാണെന്ന് കെ.സി.ബി.സി വ്യക്തമാക്കുന്നു. 2015 ഒക്‌ടോബര്‍ ഒന്നിന് സി.ബി.സി.ഐ ഇറക്കിയ മാര്ഗിരേഖയുടെയും 2012ലെ പോക്‌സോ ആക്ടിന്റെയും വിശദാംശങ്ങളും കെ.സി.ബി.സി ഇതോടൊപ്പം നല്കിയിട്ടുണ്ട്.

No comments:

Post a Comment