(കഴിഞ്ഞ വർഷം, ഈ ദിവസം )
(പരിഷ്ക്കരിച്ച് റീയിടേണ്ടി വന്നു. ക്ഷമിക്കുക.)
ഇടയലേഖനം വായിച്ചു കേട്ട മത്തായി:"അവന്റെ പാർശ്വത്തിൽ കുന്തമുനയേറ്റ മുറിവിലൂടെ ഒഴുകിയ ഹൃദ് രക്തം കൊണ്ട് റിയൽ എസ്റ്റേറ്റ് പാപക്കറ കഴുകിക്കളയുന്നതിനെപ്പറ്റിയും, കന്യാസ്ത്രികളെ മെത്രാൻമാരുടെ സംഘടന ഭരിക്കുന്നതിനെക്കുറിച്ചും , വൈദികരും സത്യസ്തരും കുട്ടികളെ കൂട്ടുകാരാക്കുന്നതിലെ അപകടത്തെപ്പറ്റിയും, വിനോദയാത്ര പോകുമ്പം പാലിയ്ക്കേണ്ട മര്യാദകളെപ്പറ്റിയുമൊന്നും ഞാൻ എഴുതിയിട്ടില്ലാരുന്നല്ലോ!
മാർക്കോസ്: "ഞാനും "
ലൂക്കാ :"ഞാനും "
യോഹന്നാൻ: "ഞാൻ കുരിശിൻ ചോട്ടിൽ തന്നെയുണ്ടായിരുന്നു. അവരിൽ ഒരുത്തൻ വന്ന് കുന്തം കൊണ്ട് അവന്റെപാർശ്വത്തിൽ കുത്തി , ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. ഞാൻ കണ്ടത് ഞാനെഴുതി.അതിപ്പോൾ ഭൂമിക്കച്ചവടത്തിന്റെ പാപക്കറ കഴുകിയെടുക്കാൻ ഈ പരീശന്മാർ, പീലാത്തോസിനെപ്പോലെ; "ഇതു നിങ്ങളുടെ കാര്യമാണ് " എന്നിങ്ങനെ പറഞ്ഞ് നീററായി കൈകഴുകി ഒഴിമുറി രയിസ്ട്രാക്കാൻ ഡോക്യുമെന്ററി എവിഡൻസായി എടുക്കുമെന്ന് ഞാനറിഞ്ഞോ?"
ഈ സമയം, പ്രകൃത്യാ, ഇത്തിരി ചൂടനായ യാക്കോബ് സഹോദരനോടു പറഞ്ഞു " ഇയ്യാളോടന്നേരമേ ഞാൻ പറഞ്ഞതാ,വചനം, രക്തം, മാംസം ഇങ്ങനെ വായിൽ കൊള്ളാത്തതൊന്നും എഴുതിപ്പിടിപ്പിക്കരുതെന്ന്.
ഇവറ്റകൾ രക്ത മാംസ ദാഹികളാകുമെന്ന് അന്നേ ഒരുൾവിളി എനിക്കു കിട്ടിയിരുന്നു.
ലൂക്കായും മാർക്കോസും അവരുടെ ഗുരുസ്ഥാനിയനായ പത്രോസിനെ സമീപിച്ച് ഈ പ്രശ്നത്തിന് ഒരു രണ്ടാം ജറുസലേം സിനഡു വിളിച്ചു കൂട്ടിക്കുന്നതിനെക്കുറിച് ചിന്തിച്ച് പത്രോസിങ്കലേക്ക് ..
മത്തായി അഗാധമായ ആലോചനയിൽ....
അനന്തരം,യാക്കോബിനോടും യോഹന്നാനോടുമായി : "ഗുരു എന്നെ വിളിച്ച ദിവസം നിങ്ങളോർക്കുന്നുണ്ടോ?''
"ഞങ്ങളതെങ്ങനെ മറക്കാനാ?നാടൊട്ടൊക്കും തെണ്ടിത്തിരിഞ്ഞ് നടന്ന് വയറു കാലിയായി കുടലെരിഞ്ഞു വന്ന ദിവസമല്ലെ, തന്നെ ചുങ്കപ്പുരയിൽ നിന്ന് ഗുരു കസ്റ്റഡിയിൽ എടുത്തതും താൻ ഞങ്ങളെ എല്ലാം തന്റെ വീട്ടിൽ കൊണ്ടുപോയി അതിഗംഭീരമായി സത്ക്കരിച്ചതും...ആ ബാർളി അപ്പത്തിന്റേം നാടൻ വീഞ്ഞിന്റെയും രുചി വായിലിപ്പോഴുമുണ്ട് " യാക്കോബും യോഹന്നാനും ഒരുമിച്ചു പറഞ്ഞു .
" ഒരു ഫരിസേയൻ അപ്പോൾ ഗുരുവിനെ കുറ്റപ്പെടുത്തിക്കൊണ്ട്അന്ത്രയോസിനോടും ,
യാക്കോവേ, തന്നോടും ചോദിച്ചതു താനോർക്കുന്നുണ്ടോ?
"എന്നതാ?" - യാക്കോവ്.
"ങാ, ഞാനുമതങ്ങു മറന്നു, പക്ഷേ, അവന്റെ ഉത്തരം ആ പഹയനോടു പറഞ്ഞത് ഞാൻ മനസ്സിൽ കുറിച്ചിട്ടുണ്ട് "
"എന്നതാ കൂവേ?" യോഹന്നാൻ.
" ആരോഗ്യമുള്ളവർക്കലല്ല, രോഗികൾക്കാണ് വൈദ്യനെ കൊണ്ടാവശ്യം. ഞാൻ വന്നത് നിതിമാൻമാരെ വിളിക്കാനല്ല, പാപികളെ വിളിക്കാനാണ്" എന്ന്!
"അതും ഈ പുതിയ ഫരിസ്യേന്റെ കൈ കഴുകലും തമ്മിൽ......."
"നിങ്ങക്കതു മനസ്സിലാവില്ല.ഞാൻ ടോൾ ബൂത്തുകാരനല്ലാരുന്നോ, പിരി വോട് പിരിവ്, എന്നും കാശിന്റെ കിലുക്കം... എനിക്കു നന്നായി മനസ്സിലാകും.ആ ഇടയനതു നന്നായി മനസ്സിലായിട്ട് ഉണ്ട്.പക്ഷേ, 'പീലാത്തോസ് ഫോബിയ' പിടികൂടിയതുകൊണ്ട് കൈകഴുകിപോകുന്നതാ.
"All the perfumes of Arabia...... എന്നൊക്കെ പറഞ്ഞ് ഒരു സായിപ്പ് എഴുതിയിട്ടുള്ളത് ഡന്മാർക്കിലെ ഈ നാറ്റത്തെപ്പറ്റിയാണ്."
പത്രോസിനെ കണ്ട് തിരികെ എത്തിയ മർക്കോസ് ,ലൂക്കാ എന്നിവർ സംഘത്തിനു നിർജ്ജീവമായ ഒരു റിപ്പോർട്ടു സമർപ്പിച്ചു.
"പത്രോസ് പറയുന്നത് , അങ്ങേരുടെ കസേരയിൽ ഇരിക്കുന്ന വികാരി, കീഴ്സ്ഥാനിയർക്ക്, നാമാരും അല്ലായിരുന്നതു പോലെ ദൈവവും ഒരു കത്തോലിക്കനല്ലെന്നും ഭരണത്തിൽ കൊളജിയാലിറ്റി എന്നൊരു നല്ല വാക്ക് നിലവിലുണ്ടെന്നും നാഴികക്ക് നാൽപത് വട്ടം ഉപദേശിച്ചു കൊടുക്കുന്നുണ്ടെന്നാണ്. കുറെ പിഴകൾ, എന്നിട്ടും ശരിയാകുന്ന മട്ടില്ലത്രേ"
"അന്ത്രയോസ് പറയുന്നത്, പത്രോസ്, സദാസമയവും കരച്ചിലാണെന്ന്, -ആ അഴിക്കാനും പൂട്ടാനുമുള്ള താക്കോൽ ഇതുങ്ങളെ ഏല്പിക്കേണ്ടി വന്നതിനെ കുറിച്ചോർത്ത്"
ശേഷം...
അഞ്ച് ഗദ്ഗദങ്ങൾ പള്ളിമുറ്റം വിട്ട് പൈലോ ചേട്ടന്റെ ചായക്കടയിലേക്ക് തൊണ്ടനനപ്പിക്കാൻ കയറിപ്പോയി.
https://international.la-croix.com/news/the-resignation-of-pope-francis/9416#
ReplyDelete