Translate

Saturday, February 16, 2019

ജ.കൃഷ്ണയ്യർ കമ്മീഷൻ തയ്യാറാക്കിയ Draft അനുസരിച്ചുള്ള സമഗ്രമായ ചർച്ച് ആക്റ്റ് ആണ് വേണ്ടത്.

ഇന്നത്തെ പ്രധാന പത്രങ്ങളിലെ പ്രധാന തലക്കെട്ടുകളിലൊന്ന് ട്രൈബ്യൂണൽ ട്രൈബ്യൂണൽ എന്നാണ്........
തർക്കമുണ്ടാവുമ്പോൾ അതു തീർക്കാൻ ട്രിബ്യൂണൽ വരുന്നതിനെക്കാൾ നല്ലത് തർക്കം വരാത്ത രീതിയിൽ സഭാ സ്വത്തുക്കൾ ഭരിയ്ക്കപ്പെടുന്നതിനുള്ള സമഗ്രമായ നിയമനിർമ്മാണമാണ്.
ഇത് ഒരു സൂത്രപ്പണിയാണ്.ഇതു കേൾക്കേണ്ട താമസം, മെത്രാൻ മാർ ,ഭീതി പടർത്തി വിശ്വസ വിഢിക്കൂട്ടത്തെ തെരുവിലിറക്കിഅടികൊള്ളിക്കും.
ബഹു.ജ.കൃഷ്ണയ്യർ സമർപ്പിച്ച സമ്പൂർണ്ണ ബില്ലിന്റെ കരടാണ് ചർച്ചക്കു വച്ച് അഭിപ്രായങ്ങൾ കേട്ട് ബില്ലവതരിപ്പിച്ച് ആക്ടാക്കേണ്ടത്.
ഈ നിർദ്ദിഷ്ട്ര ട്രിബ്യൂണൽ പ്രവർത്തിക്കാൻ എന്തു മാർഗ്ഗരേഖകളാണുള്ളത്.? ഇത് ,ഉദാ.കത്തോലിക്കാ സഭയുടെ സ്വത്തു തർക്കത്തിൽ കാനോനനുസരിച്ചാവുമോ അതോ ഇൻഡ്യൻ നിയമമനുസരിച്ചാവുമോ വിധികൾ പുറപ്പെടുവിക്കുക.
ഞങ്ങൾ, അത്മേനികൾ, കാലാകാലങ്ങളായി ആവശ്യപ്പെടുന്നത് രൂപതാ വക സ്വത്തുകൾ ഭരിയ്ക്കപ്പെടുന്നതിന് കാനോൻ നിയമം വേണ്ട, ജനായത്ത രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന പള്ളിപ്പൊതുയോഗങ്ങളുടെ പ്രതിനിധികൾ അടങ്ങുന്ന ബോർഡ് പോലെയുള്ള എന്തെങ്കിലും സംവിധാനങ്ങൾ മതി എന്നാണ്. ഏതാണ്ടീ രൂപത്തിലാണ് നിർദ്ദിഷ്ട ചർച്ച് ആക്ടിന്റേയും ശുപാർശകൾ .
റൂൾസ് അനുസരിച്ചുള്ള സഭ സ്വത്തു കൈയാളൽ സംവിധാനങ്ങൾ വന്നു കഴിഞ്ഞ് വരുന്ന
തർക്കങ്ങളും പരാതികളും പരിഹരിക്കാനുള്ള അവസാന വാതിലാണ് ആർബിട്രേറ്റർ. ഏറ്റവും അവസാനമേ ആർബിട്രേറ്ററുടെ ആഫീസിനു പ്രസക്തിയുള്ളു.

ആയതിനാൽ ആദ്യം സമഗ്രമായ ബില്ല്, ആക് ട്, റൂൾസ്....പിന്നെ മതി ജനങ്ങളുടെ ചിലവിൽ ഉദ്യോഗസ്ഥർക്ക് കാറും വീടും ഓഫീസും പരിവാരങ്ങളും ......
ജ.കൃഷ്ണയ്യർ കമ്മീഷൻ തയ്യാറാക്കിയ Draft അനുസരിച്ചുള്ള സമഗ്രമായ ചർച്ച് ആക്റ്റ് ആണ് വേണ്ടത്.അതിൽ പറയുന്നതനുസരിച്ച്, വിശ്വാസികളുടെ പൊതുയോഗ തീരുമാനങ്ങൾക്കു വിലയുണ്ട്.
ആ പൊതുയോഗങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് സ്വത്ത് സംഭരിക്കാനും പരിപാലിക്കാനും ഏലിയനേറ്റ് ചെയ്യുവാനുമുള്ള പരമാധികാരികൾ.
ഇപ്പോഴത്തെ ഈ ഏർപ്പാട് , കുറെ ഉദ്യോഗസ്ഥൻമാർക്ക് (ജഡ്ജിമാരും ഉദ്യോഗസ്ഥർ തന്നെ) സഭാ സമ്പത്ത് ഭരണത്തിലേയ്ക്കുള്ള ,ജനാധിപത്യവിരുദ്ധമായ കടന്നുകയറ്റത്തിനിടയാക്കും.
ആദ്യം വേണ്ടത്, വൈദേശിക നിയമമായ കാനോൻ നിയമത്തിന്, ( കത്തോലിക്കരെ സംബന്ധിച്ചിടത്തോളം) സഭയുടെ ഭൗതികവ്യവഹാരങ്ങളിൽ ഒരു പ്രസക്തിയുമി
ല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്, ഈ ഭൗതിക കാര്യങ്ങൾ നിർദ്ദിഷ്ട ചർച്ച് ആക്ടിന്റേയും ബന്ധപ്പെട്ട ചട്ടങ്ങളുടേയും വരുതിയിലാക്കുക. പിന്നീടാണ്, ട്രൈബ്യൂണലുകൾക്കോ ആർബിട്രേറ്റർക്കോ പ്രസക്തി.

No comments:

Post a Comment