By George Kuttikattu.
അല്‍മായരുടെ അവകാശങ്ങള്‍ സഭയിലെ മറ്റൊരു അംഗത്തിനും നിഷേധിച്ചു എതിര്‍ക്കാനോ തട്ടിയെടുക്കാനോ സഭയുടെ ഘടന അനുവദിക്കുകയില്ല. എന്നാല്‍ ദൈവ നാമത്തില്‍ അഴിമതി കാണിക്കുന്ന മെത്രാന്മാരും വൈദികരും ആണ് അവകാശങ്ങള്‍ തട്ടിയെടുത്തു നശിപ്പിക്കുന്നത്. സഭയില്‍ അല്മായനും വൈദികര്‍ക്കും ഒരേ തുല്യ അവകാശമേ ഉള്ളൂ എന്ന് ക്രിസ്ത്യാനികള്‍ അറിയണം. അല്‍മായനു ശുശ്രൂഷ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ആ ണ് വൈദിക ഗണം. ഒരു ജനപ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആണ്. ജനപ്രതിനിധിയുടെ അടിമയല്ലാ ഓരോ പൌരനും.
സഭയിലെ ഓരോ അംഗവും സഭയിലെ പ്രധാന കണ്ണിയാണ്. സഭയിലെ ഏകാധിപത്യം നടപ്പാക്കിയ വൈദിക ഗണം അവര്‍ക്ക് ലഭിച്ച അവസരം ദൈവ നാമത്തില്‍ ദുര്‍വിനിയോഗം ചെയ്തു കൊണ്ടിരിക്കുന്നത് മാത്രമാണ് അല്മയര്‍ ഖേദപൂര്‍വ്വം തള്ളിക്കളയാന്‍ തയ്യാറാകുന്നത്. ഈ എതിര്‍പ്പ് ലോകം മുഴുവന്‍ പടരുകയുമാണ്..ഉദാ: ജര്‍മ്മനിയില്‍ ഇതിനകം കുറഞ്ഞ കാലയളവില്‍ രണ്ടു ലക്ഷത്തോളം കത്തോലിക്കര്‍ കത്തോലിക്കാ സഭയില്‍ നിന്നും രാജി വച്ചു സ്വന്ത തീരുമാനങ്ങള്‍ എടുത്തു സഭയില്‍ നിന്നും വിട്ടു പോയി..
കേരളത്തിലെ മെത്രാന്മാരും വൈദികരും ജന്മദിനവും ജൂബിലികളും സ്ഥാനാരോഹണവും എല്ലാം ഒരു രാജ്യത്തെ മഹാ സംഭവമാക്കി മാറ്റി ആഘോഷിക്കുവാന്‍ നടത്തുന്ന മത്സരം സഭയുടെ ആത്മീയ കെട്ടുറപ്പിനെ ബാധിക്കുമെന്ന് സംശയമില്ലാതെ പറയാം.ഉദാ:പറയാവുന്നതാണ്.മാര്‍ പൌവത്തിന്‍റെ റൂബി ജൂബിലി ആഘോഷം ,അടുത്ത നാളില്‍ നടന്ന മെത്രാഭിഷേക ആഘോഷങ്ങള്‍ ,ഞാന്‍ തന്നെ നേരിട്ട് മനസ്സിലാക്കിയ
കാഞ്ഞിരപ്പള്ളി രൂപതയിലെ ഫാ.പുതുമനയുടെ അന്‍പതാം ജന്മദിനം
ആഘോഷം,എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ എടുത്തു പറയാനുണ്ട്. ഇവിടെയെല്ലാം കണ്ടത് ഈ ആഘോഷങ്ങളെ ഒരു രാജ്യത്തെ മഹാ സംഭവമായി മാറ്റിയെടുത്തു കൊണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ഒട്ടും തെറ്റല്ല. ഇവിടെയെല്ലാം താഴെ തട്ടിലുള്ള നേതാക്കള്‍ മുതല്‍ മുഖ്യ മന്ത്രി വരെ സംബന്ധിക്കുന്നുണ്ട്. ദാരിദ്ര്യ വൃതം, അനുസരണ വൃതം , ബ്ര ഹമചര്യം എന്നിങ്ങനെ വ്രുതങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള വൈദികര്, മെത്രാന്മാര് , ഇവര് സഭാ നിയമ ബന്ധിത ജീവിത ശൈലി പാടെ ഉപേക്ഷിച്ചിരിക്കുന്നു എന്ന് നമുക്ക് കാണാം, ഇത്തരം മഹാസംഭവങ്ങള്‍ സാക്ഷ്യം നിരത്തി കാണിച്ചു കൊണ്ട്, കേരളത്തിലെ സഭാ വൈദിക സംസ്കാരം സംശയ ലേശം താഴേയ്ക്ക് തകര്‍ന്നു വീഴുകയാണ് എന്ന് പറയേണ്ടി വരുന്നു... ഒരു പ്രാകൃതവും വികൃതവുമായ സംസ്കാരം ഇപ്പോഴും കൈ വിട്ടുകളയാന്‍ ഒരുക്കമില്ലാത്ത ഒരു വിഭാഗമായി,നമ്മുടെ ആത്മീയ നേതൃത്വമെന്ന് അവകാശപ്പെടുന്നവര്‍, നമ്മുടെ വൈദിക ഗണം എന്ത് കൊണ്ട് മാതൃകാപരമായ ഒരു ജീവിതം അവരവരുടെ മേശ വലിപ്പിനുള്ളിലേക്ക് തള്ളി ഒളിപ്പി ക്കാന്‍ ശ്രമിക്കുന്നു?
സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും സഭയിലെ ഏകാധിപത്യ മനോഭാവം വിട്ടുകളയാന്‍ ഒരുക്കമല്ലെങ്കില്‍, കേരളത്തില്‍ സീറോമലബാര്‍ സഭയില്‍ സഭാംഗങ്ങളുടെ ഇടയില്‍ ഒരു വലിയ ഭൂകമ്പം- അത് തീര്‍ച്ചയാണ്. യൂറോപ്പിലെ ,വിശിഷ്യാ ജര്‍മ്മനിയിലെ കത്തോലിക്കര്‍ സഭയില്‍ നിന്ന് വേര്‍പെട്ടു പോയതുപോലെ -സീറോമലബാര്‍ സഭയില്‍ നിന്നും വേര്‍പെട്ടു മാര്‍പ്പാപ്പയുടെ പഠനങ്ങളെ പിന്തുടരുമെന്നു തീര്‍ച്ചയാണ്. അനാവശ്യമായ കുരിശു തീയറിയും മാര്‍ത്തോമ്മായുടെ അവകാശവാദങ്ങളും എല്ലാം പൊക്കിയെടുത്തു സഭയില്‍ ഇവര്‍ അസമാധാനം ഉണ്ടാക്കുന്നു. ഇവര്‍ മാര്‍പ്പാപ്പയെ പോലും വെല്ലുവിളിച്ചു ഉലകം ചുറ്റി നടക്കുന്നു. ഇതെല്ലാം ക്രിസ്തീയതയിലെ പ്രേഷിതത്വം എന്ന് എങ്ങനെ പറയും?
അശരണര്‍ക്കും ദരിദ്രര്‍ക്കും മുന്നില്‍ കൈമലര്‍ത്തി കാണിക്കുന്ന ഇവര്‍ എന്ത് പ്രേഷിതത്വം നടത്തുന്നു. ദിവസവും പണപ്പിരിവിനു വേണ്ടി കവറുകള്‍ വീടുകളിലേക്ക് കൊടുത്തുവിട്ടു നിര്‍ബന്ധിത പിരിവു നടത്തുന്ന
വികാരിമാരും മെത്രാനും, ഇവര് പഞ്ചനക്ഷത്ര പള്ളി മേടകളില്‍ വസിക്കുന്ന യേശുവിന്‍റെ പരമ ശത്രുക്കളായിരുന്ന ഫരിസേയര്‍ക്കും സദൂക്യര്‍ക്കും എന്നും സമാനതയുള്ളവര്‍ തന്നെ.
വചനത്തില്‍ രണ്ടു പേരെ ജന്മദിനം ആഘോഷിച്ചതായി പറയുന്നുള്ളൂ . രണ്ടുപേരും , ദൈവത്തിനെതിരായി നിന്നവരാണ് ഉല്‍പ്പത്തി 40:20 ഫറവോനും മാര്‍ക്കോസ് 6;21 ഹെറോദേസും. ഈ രണ്ടു ദിനത്തോടനുബന്ധിച്ചും ഓരോ മനുഷ്യ കുരുതി നടന്നു.(പാചകക്കാരന്റെയും, സ്നാപകന്റെയും) രണ്ടുപേരും , എല്ലാ ആണ്കുഞ്ഞുങ്ങളെയും , മറ്റനേകം മനുഷ്യരെയും കൊന്നവരാണ്. ഇതെല്ലാം നോക്കുമ്പോള്‍ , ജന്മദിനം ആഘോഷിക്കാതെ യിരിക്കുന്നതല്ലേ ബുദ്ധി . വേണമെങ്കില്‍ ആചരിക്കാം , ആഘോഷംവേണ്ടാ എന്നാണു അഭിപ്രായം . ഇത് നമ്മുക്കും ബാധകമാണ് .
ReplyDeleteഈ രണ്ട് ജന്മദിനാഘോഷങ്ങളുടെ സമാനതകളില്‍ പിപ്പിലാഥന്റെ കണ്ടെത്തല്‍ വളരെ സമകാലികമായിരിക്കുന്നു. സ്വന്തം ജന്മദിനം ഇത്ര വലിയ കോമാളിത്തരങ്ങള്‍ ചേര്‍ത്ത് കൊട്ടിഘോഷിക്കുന്നവര്‍ ഇന്നും എവിടെയും ഉണ്ടെന്ന് കാണുമ്പോള്‍ മനുഷ്യന് നര്‍മ്മബോധം നഷ്ടപ്പെട്ടിട്ടില്ലല്ലോ എന്ന് ആശ്വാസം തോന്നും. മെത്രാന്മാരുടേതും മറ്റും, അവര്‍ ധരിക്കുന്ന കോമാളിവേഷങ്ങള്‍ കൂടിയാകുമ്പോള്‍ ചിരി അടക്കാനേ പറ്റുന്നില്ല. കട്ടിക്കാരന്റെ ലേഖനം ഇവരുടെയൊന്നും ചിന്തയില്‍ ഒരു മാറ്റവും വരുത്തുകയില്ല. അതുകൊണ്ട് എല്ലാ വര്‍ഷവും ഇതൊക്കെ അരങ്ങേറും, പലതവണ. നമുക്ക് വേണ്ടുവോളം ചിരിക്കാം. ചിരിയുടെ പൂരം ഒരുക്കുന്ന ഇവര്‍ക്ക് കാര്യമായ മറ്റ് പനികലോന്നുമം ഇല്ലാ എന്നതും സത്യം. ഇതിനൊക്കെയായി മുഖ്യമന്തിയും മറ്റ് പ്രധാനികളും ഓടിക്കൂടുന്നതും കാര്യമാത്രപ്രസക്തമാണ്. കാരണം,പ്രസക്തമായ മറ്റ് കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കില്ലാ എന്നതാണല്ലോ സത്യം. ആളെ കൂട്ടുക, വാചകമടിക്കുക, അതിനിടെ കിട്ടുന്നതൊക്കെ വെട്ടിവിഴുങ്ങുക, (കണ്ടില്ലേ, രാജ്യത്തിലെ പ്രധാന വനിത സ്വന്തം ചികിത്സക്ക് ആയിരക്കണക്കിന് കോടികള്‍ ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്!) എന്നതൊക്കെ എത്ര രസമുള്ള സംഗതികളാണ്. നടക്കട്ടെ. അതിനിടെ ജോഹന്നാനെയും യേശുവിനെയുംപോലുള്ളവരും അവരുടെ കൂടെ നില്‍ക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും പോലും വെടികൊണ്ടും അടികൊണ്ടും കൊല്ലപ്പെടുകയും ചെയ്തുകൊണ്ടിരിക്കട്ടെ. അങ്ങനെയല്ലേ ഈ ഭൂമി the emerging new world ആകുന്നത്!
ReplyDelete