Translate

Friday, October 26, 2012

കൊളോണില്‍ ഫാ. ചാലിശ്ശേരി CMI യുടെ ഏകാധിപത്യഭരണം! പുതിയ നിയമം നിഷേധിച്ച് പള്ളിക്കരം കൊടുക്കാത്തവരെ ‍ പള്ളികമ്മിറ്റിയില്‍ കയറ്റി.

By George Katticaren

സെപ്റ്റംബെര്‍ 24-ന് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് സഭാംഗങ്ങളെ സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ പരസ്യപ്പെടുത്തി. കത്തോലിക്കര്‍ മിശ്രവികാരങ്ങളോടെയാണ് ഇതിനെ സ്വാഗതം ചെയ്തത്. ഇത് പുതിയൊരു സംഭവവികാസമല്ലാ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് നിലവിലുള്ള നിയമങ്ങള്‍ക്കു അനുബന്ധങ്ങള്‍ കൂട്ടിചേര്‍ത്തതാണെന്ന് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫെറന്‍സ് പറയുന്നു. പൗരമാരില്‍നിന്നും നികുതി പിരിപ്പിക്കേണ്ട ചുമതല സ ര്‍ക്കാരിന്റേതാണ്. ഇതേ സംബന്ധിച്ച് 19-ാം ശതകം മുതല്‍ സര്‍ക്കാരും പളളികളുമായി ഉട മ്പടി നിലവിലുണ്ട് . അതുപ്രകാരം ഒരു പൌരന്‍ സര്‍ക്കാറിനു കൊടുക്കുന്ന നികുതിയുടെ എട്ടു തൊട്ടു പത്തു ശതമാനം വരെയുള്ള തുകപള്ളിക്കരമായി സര്‍ക്കാര്‍ പിരിച്ച് അതാതു പള്ളികള്‍ക്കു നല്‍കുന്നു. ജര്‍മനിയില്‍ ഏതാ് 82 മില്ല്യന്‍ ജനങ്ങള്‍, അതില്‍ 25 മില്ല്യന്‍ റോമന്‍ കത്തോലിക്കരും 24 മില്ല്യന്‍ പ്രൊട്ടസ്റ്റന്റുകാരുമാണുള്ളത്്.
 
ഈയിടെ കേരളത്തിലെ കെ.സി.ബി.സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്ന ദശാംശ പിരിവ്്, വരവിന്റെ പത്തുശ തമാനം പള്ളിക്ക് നല്‍കണമെന്ന ആവശ്യകത വളരെ വിചിത്രമായിട്ടാണ് തോന്നുന്നത്. ജര്‍മന്‍ കത്തോലിക്കര്‍ പള്ളിക്കരം കൊടുക്കുന്നതുകൊണ്ട് പള്ളികളില്‍ വട്ടി നീട്ടുമെങ്കിലും ഒട്ടുമിക്കവരും അതില്‍ ശ്രദ്ധിക്കാറില്ല. അതേസമയത്ത് നമ്മുടെ പള്ളികളുടെ വരുമാനം വട്ടികളില്‍നിന്നും നേര്‍ച്ചപ്പെട്ടികളില്‍ നിന്നുംമാണ്. വട്ടികളില്‍നിന്നുമാത്രം പ്രതിമാസം ഒരുലക്ഷത്തിലേറെ രുപ കിട്ടുന്ന പള്ളികള്‍ വളരെറേയുഉണ്ടു താനും. മറ്റുവരവുകള്‍ വേറെയും. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ പള്ളിഭരണത്തില്‍ ജനപങ്കാളിത്വത്തിനു യാതൊരു വിലയും കല്പ്പിക്കുന്നില്ല.
 
അതേസമയത്ത് സര്‍ക്കാറിനു കൊടുക്കുന്ന നികുതിയുടെ പത്തുശതമാനം പള്ളിക്കരം കൊടുക്കുന്ന ജര്‍മ്മന്‍ കത്തോലിക്ക സമൂഹത്തിനു അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ അസൂയവഹമാണ്. 18 വയസുകഴിഞ്ഞ കുടുബാംഗങ്ങള്‍ക്കുംപോലും വോട്ടവകാശം. നിയമാനരൂപമായ തിരിഞ്ഞെടുപ്പിലൂടെ കാര്യപ്രാപ്തിയുള്ള പാരീഷ് കൌണ്‍സിലിനെ തിരഞ്ഞെടുക്കുന്നു. തൂടര്‍ന്നു അവര്‍ വികാരിയുമായി സഹകരിച്ച് പള്ളിഭരണം നര്‍വഹിക്കുന്നു. വരവു ചിലവും സുതാര്യയതയോടെ കൈകാര്യം ചെയ്യുന്നു. രണ്ടാം  വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ദൈവജനപങ്കാളിത്വം ജര്‍മ്മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് നടപ്പിലാക്കിയിട്ടുണ്ട് എന്നു നിസംശയം പറയാം. എന്നാല്‍ രണടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം അന്‍പതുകൊല്ലം കഴിഞ്ഞിട്ടും ഇന്‍ഡ്യന്‍ സഭാധികാരകള്‍ അല്‍മായരുടെ അവകാശങ്ങള്‍ പുച്ഛിച്ചുതള്ളുന്നത് പരിതാപകരമാണ്.
 
ഈയടുത്തകാലത്ത് സഭയിലെ വലിയൊരു വിവാദ വിഷയമായിരുന്നു വൈദികരുടെ ബാലബാലിക പീഡനകേസുകള്‍. അത് പലരുടെയും സഭാവിശ്വാസത്തെ തകര്‍ക്കാന്‍ കാരണമാക്കി. പലരും സഭയില്‍ നിന്നും വിട്ടുപോയി. ലോകത്തെമ്പാടും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടതോടെ ഇടനിലക്കാരുടെ സാമ്പത്തിക ഭദ്രതയ്ക്കു ഇളക്കം തട്ടി. പള്ളിക്കരം ലാഭിക്കാന്‍ അവര്‍ പള്ളിവിടുവാന്‍ നിര്‍ബന്ധിതരായി. ഉദ്യോഗത്തിലിരിക്കുന്ന അനേകം യുവജനങ്ങള്‍ Non-religious എന്നു രജിസ്റ്റര്‍ ചെയ്യുന്നു. ഒരു ചുരുങ്ങിയകാലംകൊണ്ട്   ലക്ഷത്തില്‍പരം വിശ്വാസികള്‍ പള്ളിയില്‍നിന്നും അകന്നുനിന്നു. ഇതിന്റെ അനന്തരഫലം പല പള്ളിസ്ഥാപനങ്ങള്‍ പൂട്ടെണ്ടി വന്നു. പല പള്ളികള്‍ വില്ക്കുവാന്‍ നിര്‍ബന്ധിതരായി.
 
വേറൊരു വശത്ത്, രൂപതകളുടെ സാമ്പത്തികവിഭാഗത്തില്‍ ഒളിച്ചുകളി നടത്തുന്ന ചില ലോബികളുടെ സഹായത്തോടെ പള്ളിക്കരം കൊടുക്കാതെ പള്ളിയുടെ സകല ആനുകൂലങ്ങളും അനുഭവിക്കുന്ന വ്യക്തികളും സമൂഹങ്ങളും സംഘടനകളും തഴച്ചു വളരുന്നു. ഇതിനെല്ലാം ഒരു തടയിട ഇടാനാണ് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പുതിയ നീക്കം.
 
ഈയടുത്തകാലത്തു നടന്ന പ്രമാദമായ കേസു പള്ളിഭരണസംവിധാനത്തിന്റെ അടിത്തറതന്നെ ഇളക്കിയെന്നുപറയാം. 1977ല്‍ കാനോന്‍ നിയമ വിദ്ഗദ്ധന്‍ പ്രൊഫ. Hartmut Zaap ഫ്രൈബുര്‍ഗില്‍ പേരു രജിസ്റ്റര്‍ ചെയ്തപ്പോള്‍ റോമന്‍ കത്തോലിക്കനാണെന്ന് എഴുതുകയും പള്ളിക്കരംകൊടുക്കുവാന്‍ നിരാകരിയ്ക്കുകയും ചെയ്തു. ഈ കേസ് പല കോടതികളില്‍ കേറി ഇറങ്ങി .ഈയടുത്തദിവസങ്ങളില്‍ കോടതിയില്‍നിന്നും ജര്‍മന്‍ ബിഷപ്പ്‌കോണ്‍ഫറന്‍സിന് അനുകൂലമായ വിധിയുഉണ്ടായി . ഇതു പ്രകാരം പള്ളിയിലെ അംഗങ്ങള്‍ പള്ളിക്കരം കൊടുക്കുവാന്‍ നിര്‍ബന്ധിതരാണ്.
 
ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ പുതിയ ഉത്തരവു പ്രകാരം ഏതു നിമിഷവും മരണം പ്രതീക്ഷിച്ചു കിടക്കുന്ന വ്യക്തികള്‍ ഒഴികെ, കുമ്പസാരം, സ്ഥൈര്യലേപനം, വി. കുര്‍ബാന സ്വീകരണം എന്നിവ പള്ളിയില്‍ അംഗമല്ലാത്തവര്‍ക്കു നിഷേധാന്മകമാണ്. കൂടാതെ പള്ളിക്കരം കൊടുക്കാത്തവര്‍ പള്ളിയോടു അനുബന്ധിച്ചുള്ള ഉദ്യോഗങ്ങള്‍ വഹിക്കാന്‍ അര്‍ഹരല്ല. പാരീഷ് കൗണസിലിലും രൂപതാകൗണ്‍സിലിലും അംഗങ്ങളായി പ്രവര്‍ത്തിക്കുവാന്‍ പാടില്ല. പള്ളിപ്രവര്‍ത്തനത്തങ്ങളില്‍ യാതൊരുവിക വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ലാ. പള്ളിയോടു അനുബന്ധിച്ചുള്ള സംഘടനകളിലും സമൂഹങ്ങളിലും അംഗങ്ങള്‍ ആകുവാന്‍ പുതിയ നിയമം അനുവദിക്കുന്നില്ല. പ ള്ളിയില്‍ നിന്നു വിട്ടുപോയ അംഗങ്ങള്‍ പള്ളിയില്‍ വിവാഹചടങ്ങു നടത്തണമെങ്കില്‍ അധികാരികള്‍ ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍, തദ്ദേശ മതാധികാരുടെ അനുമതിയും, വിശ്വാസം നിലനിര്‍ത്താമെന്ന ഉറപ്പും അതുപോലെ വിവാഹബന്ധത്തില്‍നിന്നു മുണ്ടാകുന്ന കുട്ടികളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്താമെന്ന ഉറപ്പും നല്‍കണം. മരിക്കുന്നതിനുമുമ്പ് ദു:ഖം പ്രകടിപ്പിച്ച് പള്ളിയിലേക്ക് തിരിച്ചു വരാത്ത ഒരു വ്യക്തിക്ക് മതപരമായ ശവദാഹം ലഭ്യമല്ലാ.
 
ജര്‍മനിയില്‍ ഒരുവ്യക്തി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കേണ്ട പ്രധാനവിവരങ്ങളില്‍ ഒന്നാണ് ഏതു മതവിഭാഗത്തില്‍പ്പെടുന്നുവെന്നുള്ളത്. റോമന്‍ കാത്തലിക്ക് അഥവാ പ്രൊട്ടസ്റ്റന്റ് അല്ലെങ്കല്‍ ഒരുമതത്തിലും വിശ്വാസിക്കാത്തവര്‍ എന്നീ വിവരങ്ങള്‍ നല്‍കണം. സീറോമലബാര്‍, സീറോമലങ്കര സഭകള്‍ യാഥാര്‍ത്ഥ്യത്തില്‍ റോമന്‍ കത്തോലിക്കസഭയില്‍പ്പെട്ടവരാണ്. കേരളകത്തോലിക്കരില്‍ കുറെപേര്‍ റോമന്‍ കത്തോലിക്കരാണെന്നു വെളിപ്പെടുത്തി പള്ളിക്കരം കൊടുത്തു ജീവിക്കന്നവരുണ്ട് . അതേ സമയത്ത് പള്ളിനികുതി ഒഴിവാക്കാന്‍ പലരും യാഥാര്‍ത്ഥ്യം മറച്ചുവെച്ചുകൊണ്ടു സീറോമലബാര്‍, സീറോമലങ്കര എന്നു രജിസ്റ്റര്‍ ചെയ്തവരു്ണ്ട് . നികുതിപിരിക്കുന്ന ഓഫീസിനെ സംബന്ധിച്ചിടത്തോളം റോമന്‍ കത്തോലിക്കനാണോ അല്ലങ്കില്‍ പ്രോട്ടസ്റ്റാന്റാണോ എന്നു തിട്ടപ്പെടുത്തിയാല്‍ മതി.
 
ഇതിന്റെ അനന്തരഫലം ജര്‍മനിയിലെ സീറോമലബാര്‍, സീറോമലങ്കര സമൂഹങ്ങള്‍ പള്ളിക്കരം കൊടുക്കുന്നവരുടെയും പള്ളിക്കരം കൊടുക്കാത്തവരുടെയും മിശ്ര സമൂഹങ്ങളാണ്. പള്ളിക്കരം കൊടുക്കാത്തവര്‍ പള്ളിക്കരം കൊടുക്കന്നവരുടെ ചെലവില്‍ പള്ളിയുടെ സകല ആനുകൂല്യങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങള്‍ ഏതുവിധത്തില്‍ ഈ സമൂഹങ്ങളെ ബാധിക്കും?
 
ജര്‍മനിയിലെ കേരള കത്തോലിക്കര്‍ ഭൂരിഭാഗം പാര്‍ക്കുന്നത് കോളോണിലും പരിസരപ്രദേശങ്ങളിലുമാണ്.അതുകൊണ്ട് ഈ കത്തോലിക്കസമൂഹത്തിനു അനുവദിച്ചിട്ടുള്ള പള്ളികളില്‍ ഒന്ന് കോളോണിലാണ്. അദ്ധ്യാന്മിക ഉപദേഷ്ടാവായി (Seelsorger) ഒരു CMI വൈദികനെ ജര്‍മന്‍സഭാധികാരികള്‍ നിയമിച്ചിട്ടുണ്ട്. . ഇപ്പോഴത്തെ അദ്ധ്യാന്മിക ഉപദേഷ്ടാവ് ഫാ.ഇഗ്‌നാഷിയസ് ചാലിശ്ശേരിയാണ്. ഈ വൈദികനോ ഇതിനുമുമ്പ് ഇരുന്ന വൈദികരോ ആരുംതന്നെ ജര്‍മന്‍ പള്ളിനിയമങ്ങള്‍ അനുസരിച്ചു നിയമാനുസൃതമായ ചര്‍ച്ചു കമ്മിറ്റി ഉണ്ടാക്കി  ഭരണം നടത്തിയതായി അറിവില്ലാ. 3 ദശവര്‍ഷക്കാലം സ്വന്തപെട്ടവരെ കമ്മിറ്റിയില്‍ തിരികികയറ്റി സുതാര്യതയില്ലാത്ത ഭരണ രീതിയാണ് ഈ വൈദികര്‍ അനുകരിച്ചുകൊണ്ടി രുന്നതും ഇപ്പോള്‍ അനുകരിക്കുന്നതും. പുതിയ ജര്‍മന്‍ സഭാനിയമങ്ങളുസരിച്ചു കരംകൊടുക്കാത്തവര്‍ പള്ളിക്കരംകൊടുക്കുന്നവരെ ഭരിക്കുകയെന്നത് അഴിമതി ഭരണമാണ്.
 
പുതിയ നിയമങ്ങള്‍ കരംകൊടുക്കുന്നവര്‍ക്കു വേണ്ടി ഉണ്ടാക്കിയുട്ടുള്ളതാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പള്ളിക്കരം കൊടുക്കുന്നവരെ ക്ഷണിച്ചു നിയമാനുസൃതമായ ഇല്ക്ഷന്‍ നടത്തി പള്ളികമ്മിറ്റി ഉണ്ടാക്കണമെന്ന ആവശ്യം ഫാ. ചാലിശേരിയെ ഈ പത്രം അറിയിച്ചിട്ടുണ്ട് . ഈ അഭ്യര്‍ത്ഥന ധാര്‍മ്മികവും നിയമാനുസൃതവുമാണ്. 
Let us give PEACE a chance.
 

No comments:

Post a Comment