അടുത്ത കാലത്തു അമേരിക്കന്‍ കന്യാസ്ത്രികള്‍ക്കു നേരെ വത്തിക്കാന്‍ അഴിച്ചുവിട്ട ആരോപണങ്ങളും ഇതിനു തെളിവാണ്. സ്വവര്‍ഗ രതികൾക്കെതിരെ അമേരിക്കൻ കന്യാസ്ത്രികൾ
പ്രതികരിക്കുന്നില്ലെന്നും
സദാസമയവും സാധുക്കളെ സേവിക്കുവാൻ സമയം ചിലവഴിക്കുന്നുവെന്നാണ് വത്തിക്കാന്‍റെ
കന്യാസ്ത്രികൾക്കെതിരെയുള്ള
ആരോപണം.
കര്‍ത്തവ്യങ്ങൾ നിറവേറ്റി ദൈവത്തോടുള്ള പ്രതിജ്ഞ പാലിക്കുക എന്നതാണ് കന്യാസ്ത്രി ധര്‍മ്മം.
അമേരിക്കയെ സംബന്ധിച്ചിടത്തോളം വത്തിക്കാൻ ഒരു വിദേശ സര്‍ക്കാരാണ്. ഈ രാജ്യത്തിലെ ഭരണഘടന അനുസരിച്ചു ജീവിക്കുന്ന പ്രജകളായ കന്യാസ്ത്രികൾക്കു താക്കീതു കൊടുക്കുവാൻവത്തിക്കാനു എന്തു അധികാരം? അസഹിഷ്ണതയുടെ വാക്കുകളുമായി വത്തിക്കാൻ പുരോഹിതർ ഈ രാജ്യത്തിനെതിരെയാണ് വെല്ലുവിളി നടത്തിയതെന്നും ഓർക്കണം. രാജ്യത്തിന്‍റെ നിയമങ്ങളെയാണ് ധിക്കരിച്ചിരിക്കുന്നത്. ഒരു പൌരനെന്ന നിലയിൽ മറ്റൊരു രാജ്യത്തിലെ ഭരണാധികാരിയോടോ രാജാവിനോടോ രാജകുമാരനോടോ വിധേയത്വം കാണിക്കാതെ ഈ രാജ്യത്തോടു മാത്രം കൂറുണ്ടായിരിക്കണമെന്നു അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നു. ഈ നിയമങ്ങളെ ലംഘിക്കുന്നവരെ രാജ്യത്തിന്‍റെ കുറ്റവാളികളായി കണക്കാക്കുന്നു. അതുകൊണ്ടു വിദേശത്തുള്ള ബിഷപ്പുമാരുടെ വാക്കുകൾക്കു ചെവികൊള്ളേണ്ട ആവശ്യമില്ല. എന്തുകൊണ്ടു വത്തിക്കാന്റെ ഇത്തരം മുരടന്‍ ന്യായങ്ങളെ നിഷേ ധിച്ചു സ്ത്രീ സമൂഹത്തിനും ഒറ്റ കെട്ടായി നിന്നു ശക്തി തെളിയിച്ചു കൂടാ?
വത്തിക്കാനിലെ പ്രഭുക്കന്മാർക്കു
പാവപ്പെട്ട ഈ കന്യാസ്ത്രി സഹോദരികളെ വെറുതെ വിട്ടുകൂടെ? സാമൂഹ്യനീതിക്കുവേണ്ടി പടപൊരുതിയ അമേരിക്കൻ കന്യാസ്ത്രികളുടെ ചിന്താസ്വാത്രന്ത്ര്യത്തെ തകർത്തുകൊണ്ട് സഭാനേതൃത്വം അവരുടെമേൽ ചുവടുവെച്ചു നൃത്തം ചവിട്ടുവാൻതുടങ്ങി. സ്പാനീഷ് പീഡനത്തിന്‍റെ
അതെ രക്തപുഞ്ചിരിയോടെയാണ് കന്യാസ്ത്രികളുടെ സാമൂഹ്യനീതിക്കായുള്ള ഈ
മുറവിളിയെ മെത്രാൻ-പുരോഹിത ലോകം കാണുന്നത്.
മാർപാപ്പാ ഒരു മെഡിക്കല്‍ ഡോക്റ്റർ അല്ല. ഒരു സ്ത്രീക്കു സ്വന്തം ജീവൻ രക്ഷിക്കുവാൻ, ഉദരത്തിലെ കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടിവന്നേക്കാം. മറ്റു പല കാരണങ്ങളും കാണാം. സ്ത്രീകളായി ജനിച്ചതുകൊണ്ടു പുരുഷപൌരാഹിത്യ മേധാവിത്വത്തെ അനുസരിക്കണമെന്നു ഇവർ വിചാരിക്കുന്നു. സ്ത്രീകൾക്കു അഭിപ്രായം പറയുവാൻ പാടില്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ യിൽനിന്നും ഇന്നു മോചനം ആവശ്യമാണ്.
ബലാല്‍സംഗം ചെയ്തു കുട്ടികളുണ്ടായാൽ നിശബ്ദരായി രണ്ടുകൈകളും നീട്ടി
ജനിക്കുന്ന കുഞ്ഞുങ്ങളെയും
അനുസരണയുള്ളവരെപ്പോലെ
സ്വീകരിക്കണം.
അമേരിക്കയിൽ ഒരു കൊച്ചുപട്ടണത്തിൽ ഒരു പുരോഹിതൻ പതിമൂന്നു വയസ്സുള്ള കുട്ടിയെ ഗർഭിണിയാക്കിയ കഥയും വാർത്തകളിൽവന്നു. മാതാപിതാക്കളും ബിഷപ്പും പോലീസും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ പുരോഹിതൻ രാജ്യംവിട്ടുവെന്നും പോലീസിനു അറിവുകിട്ടി. ഇങ്ങനെ ജീവിക്കുന്നകഥകൾ ഏറെ. സഭ പുരോഹിതനെ ഒളിപ്പിച്ചു രക്ഷപ്പെടുത്തും. ആ പാവപ്പെട്ട പെണ്‍കുട്ടി അവിഹിത ഗര്‍ഭവും പേറി അപമാനിതയായി പരിഹാസങ്ങള്‍ നിറഞ്ഞ ലോകത്തില്‍ ജീവിതം തുടരണം.
റാറ്റ്സിംഗര്‍ തിരുമേനി അഭയാര്‍ഥി ക്യാമ്പുകളിലും വിശക്കുന്നവരുടെ ഇടയിലും ഭവനരഹിതരുടെയും തൊഴിൽ ഇല്ലാത്തവരുടെകൂടെയും എപ്പോഴായിരുന്നു പ്രവര്‍ത്തിച്ചതെന്നും അറിഞ്ഞുകൂടാ!!! പകരം പാവങ്ങളുടെ പുറത്തുചാരി 99 ശതമാനം അഭിഷ്ക്തലോകം സുവര്‍ണ്ണമാളികകളിലും സിംഹാസനങ്ങളിലും വാണരുളുന്നു. ഇവര്‍ക്ക് ലജ്ജയില്ലേ, മറിച്ചു സൌഭാഗ്യങ്ങള്‍ തേടിയെത്താത്ത ലോകമാകമാന മുള്ള കന്യാസ്ത്രി സഹോദരികള്‍ ദൈവവചന അടിസ്ഥാനത്തില്‍ ജീവിക്കുന്നു. വത്തിക്കാൻ ഇവരുടെ പ്രവര്‍ത്തനങ്ങളെ മാനിക്കാതെ വരുമ്പോള്‍, നാവു അടയ്ക്കുമ്പോൾ മുറിവേല്‍പ്പിക്കുന്നത് യേശുവിന്‍റെ വചനങ്ങളെ ആണ്. മനുഷ്യപുത്രനായ
യേശുവിന്‍റെ ശബ്ദം സ്ത്രികൾക്കു
സാമൂഹ്യനീതി നിഷേധിക്കുന്ന
പേപ്പസി ഇതു ചിന്തിക്കുന്നുണ്ടോ? ലോകത്തിന്‍റെ
നന്മക്കായി സേവനം ചെയ്യുന്ന സഹോദരിമാരുടെ ദുഃഖങ്ങള്‍ ഗൌനിക്കാതെ അവരുടെ അവകാശങ്ങളെ മാനിക്കാതെ നിശബ്ദ ലോകത്തിലേക്ക് തള്ളി വിട്ടു പീഡിപ്പിക്കുന്നത്
ലജ്ജാകരം തന്നെ.
സ്ത്രീകളെ തരംതാഴ്ത്തി വത്തിക്കാൻ നിയമങ്ങളുണ്ടാക്കിയതു റോമൻ നിയമങ്ങൾ അനുസരിച്ചാണ്. പുരാതനകാലംമുതൽ സ്ത്രീ ഒരു നികൃഷ്ട ജന്മമായി സഭ കരുതുന്നു. അതു പ്രകൃതിയുടെ നിയമമായി വേദങ്ങൾ രചിച്ച പുരുഷ വേദാന്തികൾ അതിപുരാതന കാലംമുതൽ കരുതുന്നു. റോമൻ ഗ്രീക്ക് നിയമങ്ങളായിരുന്നു സഭയുടെ ആധാരം.
റോമൻനിയമം അനുശാസിച്ചതു സ്ത്രീക്ക് സ്വന്തം ഭവനത്തിലും പൊതുവേദിയിലും തുല്ല്യസ്ഥാനങ്ങൾ കൊടുക്കരുതെന്നായിരുന്നു. സഭയിലെ ആദ്യപിതാക്കന്മാർ സ്ത്രീ, പുരുഷനേക്കാൾ തുല്യത കുറഞ്ഞവളെന്നു വേദഗ്രന്ഥങ്ങളിലും എഴുതി ചേർത്തു. കൂടാതെ പോൾ സ്ത്രീയെ തരംതാഴ്ത്തി സുവിശേഷങ്ങളിലും എഴുതി.
യേശുവിന്‍റെ അശരീരി പോൾ ശ്രവിച്ചുവെന്നു എഴുതിയിരിക്കുന്നതു ഒരുതരം ഹിസ്റ്റീരിയാ ആയിരുന്നുവെന്നും വ്യക്തം. സഭയിൽ സ്ത്രീകൾ പഠിപ്പിക്കുന്നതു പോൾ വിലക്കിയിരുന്നു. ദൈവശാസ്ത്രജ്ഞന്മാർ ഗ്രീക്ക് തത്വചിന്തകരുടെയും റോമാക്കാരുടെയും സ്ത്രീകളെ തരംതാഴ്ത്തിയുള്ള തത്വചിന്തകൾ പകര്‍ത്തിയെഴുതി. മതനേതാക്കന്മാരും തീയോളജിയൻമാരും കാനോൻ നിയമജ്ഞരും ഒരേ സ്വരത്തിൽ സ്ത്രീകളുടെ പൌരഹിത്വത്തെ അങ്ങനെ എതിർത്തു.
പ്ലേറ്റോയും അരിസ്റ്റോട്ടില്‍വരെയും സ്ത്രീകളെ അപകർ ഷബോധത്തോടെ കണ്ടു. പ്ലെറ്റൊയുടെയും പോളിൻറെയും അരിസ്റ്റോട്ടില്‍ മുതല്‍പേരുടെയും അഭിപ്രായങ്ങൾ കാലത്തിനു ചേർന്നതല്ല.
ക്രൂശിതനായ കര്‍ത്താവിൽ ഒരു പൌരാഹിത്യേമേയുള്ളൂ. അവിടെ ആണും പെണ്ണുമെന്നു വിത്യാസം കാണിക്കുന്നത് നീതികരിക്കുവാൻ സാധിക്കുകയില്ല. മാമ്മോദീസ്സായില്‍ക്കൂടി കര്‍ത്താവിൻറെ പൌരാഹിത്വത്തില്‍ സ്ത്രീയും പുരുഷനുമൊന്നാണ്.
No comments:
Post a Comment