താഴെ കൊടുക്കുന്ന ഇന്നത്തെ മനോരമയുടെ മൂന്നാം പേജിലുള്ള അഭിമുഖം വായിച്ചപ്പോള്‍
ശ്രീ ചാക്കോ കളരിക്കലിന്റെ 'ഇടയന്‍' എന്ന നോവല്‍ ഇദ്ദേഹത്തിന് നേര്‍വഴി കാണിച്ചേക്കാം എന്നു തോന്നി.
പക്ഷേ, വ്യക്തികള്‍ വ്യവസ്ഥിതിയ്ക്കു വിധേയരാകയാല്‍ വ്യവസ്ഥിതി മാറ്റാതെ വ്യക്തികള്‍ക്ക് സ്വയം മാറുന്നതിനും സമൂഹത്തെ മാറ്റി മറിക്കുന്നതിനും പരിമിതികളുണ്ട് എന്ന സിദ്ധാന്തവും ഒപ്പം ഓര്‍മ്മവന്നു.
വായനക്കാരുടെ അഭിപ്രായം ക്ഷണിക്കുന്നു.
Manorama Epaper:
'via Blog this'
പത്രം വായിക്കുന്നതും റ്റിവി കാണുന്നതും വ്യര്‍ത്ഥമാണെന്ന് ഉറച്ചു വിശ്വസിക്കുന്നെങ്കിലും ജോസാന്റണി നിര്‍ദേശിച്ചതുകൊണ്ട് അഭിമുഖം കണ്ടെത്തി വായിച്ചു. എല്ലാം ഒഴുക്കന്‍ മറുപടികള്‍. ഫാ. മുരിക്കന്റെ വ്യക്തിപരമായ ലാളിത്യത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ആരെയെങ്കിലും "വേദനിപ്പിച്ചിട്ട്" രൂപതയിലോ കേരള സഭയിലോ എന്തെങ്കിലും മാറ്റം കൊണ്ടുവരാനുള്ള തന്റേടം ഇദ്ദേഹത്തിനുണ്ടോ എന്നതില്‍ എനിക്ക് സംശയമുണ്ട്. ആരെയും അഭിപ്രായ പ്രകടനത്തില്‍കൂടിപ്പോലും വിഷമിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ ഹൃദയം അനുവദിക്കുന്നില്ല. അത്തരക്കാര്‍ ശുദ്ധരെങ്കിലും പൊട്ടന്റെ ഗുണമേ ചെയ്യൂ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ReplyDelete"വ്യക്തികള്‍ വ്യവസ്ഥിതിയ്ക്കു വിധേയരാകയാല്‍ വ്യവസ്ഥിതി മാറ്റാതെ വ്യക്തികള്‍ക്ക് സ്വയം മാറുന്നതിനും സമൂഹത്തെ മാറ്റി മറിക്കുന്നതിനും പരിമിതികളുണ്ട്" എന്ന സിദ്ധാന്തവും ജോസാന്റണി തന്നെ എഴുതി മാര്‍ മുരിക്കന് മുന്‍കൂര്‍ ജാമ്യം കൊടുത്തിരിക്കുന്നു. അഭിമുഖത്തില്‍ അദ്ദേഹം ഇന്നത്തെ പള്ളിപണികളെയൊക്കെ ആശീര്‍വദിക്കുകയാണ് ചെയ്തിരിക്കുന്നത്. അടുത്ത ആയിരം വര്‍ഷത്തേയ്ക്ക് നിലനില്‍ക്കേണ്ടവയാണ് പോലും! അതിന്, ഇനിയൊരമ്പതു വര്ഷം കൂടെ ഇവരുടെ സഭ അതിജീവിക്കുമോ എന്നാണു ആദ്യം ചോദിക്കേണ്ടത്. ബാക്കിയൊക്കെ അപ്പോള്‍ ഊഹിക്കാവുന്നതേ ഉള്ളൂ. കൃഷിയും വ്യവസായവും അടിസ്ഥാന സൌകര്യങ്ങളും വികസിക്കാതെ തന്നെ വിദേശ ജോലി ചെയ്തു തന്നെ കേരളം വികസിച്ചുവല്ലോ എന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ അവഗാഹമുള്ള ഒരു ശ്രേഷ്ട പുരോഹിതന്‍ പറഞ്ഞു നിറുത്തുമ്പോള്‍ പിന്നെയെന്താണ് അദ്ദേഹത്തില്‍ നിന്ന് കൂടുതലായി പ്രതീക്ഷിക്കുക?
എന്നാല്‍ അത്ര നിരാശത ആര്‍ക്കും തോന്നാതിരിക്കാന്‍ "ശ്രീ ചാക്കോ കളരിക്കലിന്റെ 'ഇടയന്‍'a എന്ന നോവല്‍ ഇദ്ദേഹത്തിന് നേര്‍വഴി കാണിച്ചേക്കാം എന്നു തോന്നി" എന്നൊരാശ്വാസവാക്കും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സഭ നന്നാകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മെത്രാന്മാരും ആ വിശിഷ്ട കൃതി ആവര്‍ത്തിച്ചു വായിക്കേണ്ടതാണ്.
ലോകം പൊതുവേ എന്നതില്‍ പരം ക്രിസ്ത്യാനികള്‍ തന്നെ ക്രിസ്തുമതത്തെ വെറുത്തു തുടങ്ങി എന്ന അറിവ് ശുദ്ധഹൃദയനായ ഈ മെത്രാന് ഉണ്ടാവുമോ? അമേരിക്കന്‍ മുതലാളിത്ത ചൂഷണരീതികള്‍ ഇവിടെയും ജനങ്ങളെ ഇരകളാക്കുന്നത് ഇദ്ദേഹം തിരിച്ചറിയുമോ? ഇവിടുത്തെ സഭ ക്രിസ്തുവിനെപ്പോലും ചൂഷണത്തിനുള്ള ഒരുപാധിയാക്കിയതോ? ആത്മീയ ദുരുപയോഗങ്ങള്‍ ഇവിടെ കൂടിക്കൊണ്ടിരിക്കുന്നു. അവയെ മൂടിവയ്ക്കാനാണ് ഇവിടെ ഇന്ന് സഭ വമ്പന്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നത്. എന്നിട്ട് അവയുടെ മതിലുകളില്‍ വചനപ്രസംഗങ്ങള്‍ കോറിയിടുന്നു. മനുഷ്യമനസ്സുകളില്‍ എഴുതുന്ന വിദ്യ അവരെ ഇനി ആര് പഠിപ്പിക്കും?