Translate

Sunday, August 11, 2013

എന്താണ് കുറവ്?

  

വത്തിക്കാന്‍ ചത്വരത്തില്‍ ഒരു സാധു ഭക്തന്‍.  ചാറ്റല്‍ മഴയത്ത്.
ഈ പ്രാര്‍ഥനക്ക് എന്താണ് ഒരു കുറവ്?


മരച്ചുവട്ടില്‍ നടക്കുന്ന ഈ ബലിയില്‍ എന്താണ്  ഇല്ലാതെ പോയിട്ടുള്ളത്?


അനീതിക്കെതിരെയുള്ള നിരന്തരമായ ഈ പോരാട്ടമല്ലേ ഒരേയൊരു കൂദാശ?


1 comment:

  1. നാം ഇവിടെ ആര്ഭാടത്തെ പ്പറ്റി തര്ക്കിക്കുമ്പോള്‍, സ്വകാര്യ താല്പ്പര്യങ്ങളില്‍ മുഴുകുമ്പോള്‍, വളരെയേറെ ക്രിസ്ത്യന്‍ മിഷനറിമാര്‍ സാമൂഹ്യ സേവനത്തില്‍ ലോകം എമ്പാടും മുഴുകിയിരിക്കുന്നുമുണ്ട്. നാമത് അറിയുന്നില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വടക്കേ ഇന്ത്യയിലെ ഒഡീഷായില്‍ നിന്ന് ഒരു മലയാളി വൈദികന്‍ സ്വന്തം വീട്ടിലേക്ക് എഴുതിയ കത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കുക.

    “........ ഈ ആനകേറാ മലയില്‍ എനിക്ക് ബാഹ്യ ലോകവുമായി ബന്ധമൊന്നുമില്ലായെന്നു പറയുന്നതാണ് ശരി. ‘പട്ടിക്കു മുഴുവന്‍ തേങ്ങാ കിട്ടിയതുപോലെ’ ഒരു വര്‍ത്തമാന കുന്തം പോക്കറ്റില്‍ ഇട്ടോണ്ട് നടക്കുന്നു എന്നുള്ളതും സത്യം. വല്ലപ്പോഴും ജാര്സുഗുഡാ സുന്ദര്ഗാര് മുതലായ ടൌണുകളിലേക്ക് പോകാന്‍ തക്കം കിട്ടിയാല്‍ ഉപയോഗിക്കാം. ഗതി തെറ്റി വഴി മാറിപ്പോയാല്‍ ഒരുവശം ചത്തിസ്ഗഡ്, മറ്റെ വശം ജാര്ഘന്ദ്, തന്‍ വശം ഒഡീഷാ: മൊബൈലിനെ ഈ മൂന്നു സംസ്ഥാനങ്ങള്‍ നിയന്ത്രിക്കും (roaming). മലകളും പര്‍വതങ്ങളും ഏറെ ദൂരെയല്ല, എന്നാല്‍ വനങ്ങള്‍ ഏറെയുണ്ട് അടുത്ത്. കൃഷി സ്ഥലങ്ങളും ധാരാളം. വ്യവസായ സ്ഥാപനങ്ങളും, വ്യാപാര കേന്ദ്രങ്ങളും ഇല്ല. പേരിനു മാത്രം P O അടുത്തുണ്ട് – ഒരു ഇല്ലനടു കിട്ടാന്‍ രണ്ടു ദിവസം കാത്തിരിക്കണം. ഗ്രാമീണ കൊടുക്കല്‍ വാങ്ങലിനായി ഒരു ചന്തയുണ്ട് അഞ്ചു കി.മീ ദൂരെ. ഏറ്റവും അടുത്തുള്ള ബാങ്ക് 12 കി. മീ ദൂരെ. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റേഷന്‍ ജാര്സുഗുഡായാണ് 90 കി.മീ ദൂരെ. അത് ആലപ്പുഴ ധന്ബാദ് റൂട്ടില്‍ വരുന്നതാണ്.

    ഇന്നല്ലെങ്കില്‍ നാളെ നിലംപരിശാകാന്‍ കാത്തുനില്ക്കുന്ന മുക്കാല്‍ നൂറ്റാണ്ടോളം പഴക്കമുള്ള ഒരു സ്കൂള്‍ കെട്ടിടത്തില്‍ 1 മുതല്‍ 7 വരെ ക്ലാസ്സുകള്‍. ഉണ്ട്. അതില്‍ സര്ക്കാര്‍ അംഗീകാരമുള്ള ഒരു ടീച്ചര്‍; ബാക്കി അഞ്ചു അദ്ധ്യാപകരെ ശരാശരി 1500 ഓളം രൂപാ നിരക്കില്‍ നിയമിച്ചിരിക്കുന്നു..... അച്ചന്മാര്‍ താമസിക്കുന്ന കെട്ടിടവും 40-50 കൊല്ലത്തെ പഴക്കമായതും, കതകു ജനലുകള്‍ ചിതല്‍ തിന്നു തീര്ന്നതുമാണ്-എലി പാമ്പ് മുതലായവും കേറി വരാവുന്നതുമാണ്. പേടിക്കാനൊ പേടിപ്പികാനോ പറഞ്ഞതുമല്ല കേട്ടോ. ഇത്രയും ചുരുങ്ങിയ വിവരണങ്ങള്‍ കൊണ്ട് ഏകദേശം മനസ്സിലാകുമല്ലോ സ്ഥിതി ഗതികള്‍......”

    ReplyDelete