Translate
Wednesday, August 21, 2013
സഭയുടെ പേരിൽ നടത്തുന്ന ഏതു കച്ചവടവും ക്രിസ്തുവിന്റെ ദൌത്യമല്ല
മാർത്തോമ്മാ മേത്രാപ്പോലീത്താക്ക് അസൂയ മൂത്തിരിക്കുന്നു. എന്നെക്കാൾ കുറച്ചുകൂടി താടിയുള്ളതിന്റെ മിടുക്കാണ്. ഞങ്ങൾ കോടികണക്കിനുവിലയുള്ള കാറ് മേടിക്കുന്നതിലും ഷോപ്പിംഗ്‌കോമ്പ്ലെക്സ് പണുതുണ്ടാക്കുന്നതിലും ആശുപത്രികളിൽ നേഴ്സസിന് ശമ്പളം കൊടുക്കാതെ വമ്പിച്ച ലാഭം ഉണ്ടാക്കുന്നതിലും, പണക്കാരന്റെ മക്കളെ ഞാൻ കല്യാണം കഴിപ്പിക്കുന്നതിലും, അദ്ധ്യാപകനിയമനത്തിലും വിiദ്യാർഥിപ്രവേശനത്തിലും കോഴമേടിക്കുന്നതിലും എന്റെ പ്രാഥമിക ആവശ്യങ്ങൾ നടത്തുന്നത് വിമാനത്തിൽ ആയതിലും എന്റെ മോതിരം മുത്താൻ കൂടുതൽ മനുഷ്യരുള്ളതിലും അസൂയ അസൂയ അസൂയ...ഇറ്റലിയിലും യൂറോപ്പിലും അമേരിക്കയിലും അരമനകൾ ഉണ്ടാക്കുന്ന സമയത്താ... ഈ തിരുമേനിയുടെ ഒരു വേലവെപ്പ്.... ദളിതനെ പഠിപ്പിച്ച്, സൗജന്യചീകത്സയും കൊടുത്ത് ഞങ്ങളുടെ തോമ്മാ പാരമ്പര്യം കളയണോ? തോമ്മാമതത്തിൽ ഇങ്ങനെ സൌജന്യം ഒന്നും ഇല്ല. നസ്രായക്കാരൻ യേശുവിന് ഇവിടെ എന്ത് കാര്യം? കാക്കനാട്ട് ഇനി ക്രിസ്റ്റോറ്റം ചിരിച്ചുകൊണ്ട് വരട്ടെ. തരവഴിക്കും ഒരു അതിരില്ലേ....
Subscribe to:
Post Comments (Atom)
ഒറ്റ നോട്ടത്തില്‍ സാക്ക് സൂചിപ്പിച്ചതുപോലെ വ്യത്യാസങ്ങള്‍ ഉണ്ട്. ക്രിസോസ്ടോമിന്‍റെ കീഴിലുള്ള പ്രസ്ഥാനങ്ങള്‍ക്കോ വിശ്വാസീ സമൂഹത്തിനോ സീറോ മലബാറില്‍ കാട്ടിക്കൂട്ടുന്നതുപോലുള്ള പേക്കൂത്തുകള്‍ കാണിക്കാനുള്ള കെല്‍പ്പില്ല. മാതാ അമൃതാനന്ദമയിയുടെ കുഴപ്പമല്ലല്ലോ പിന്നാലെ വന്ന പ്രസ്ഥാനങ്ങള്‍ക്കുണ്ടായ മൂല്യ ച്യുതി. യേശുവിന്‍റെ കുഴപ്പമല്ലല്ലോ സഭ ഈ പരുവത്തിലായത്.
ReplyDeleteആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം വേണം. ഒരു ക്രിസ്ത്യാനിക്ക് അതിലും വലുത് മൂല്യങ്ങളാണ്. കോളേജില്‍ ജോലി ചെയ്യാന്‍ ഡാര്‍വ്വിന്‍റെ പരിണാമ സിദ്ധാന്തം സഭാ വിരുദ്ധമെന്ന് അറിഞ്ഞുകൊണ്ട് പഠിപ്പിക്കാന്‍ തയ്യാറായവരായി എത്രയോ വൈദികര്‍ കടന്നു പോയി.
ആസ്പത്രികള്‍ നടത്താന്‍ ഭീമമായ ചിലവുകള്‍ ഉണ്ട്. ഡോക്ടര്‍മാര്‍ക്ക് ശമ്പളം കറുപ്പില്‍ കൊടുക്കണം. ഒരു ചെറിയ കള്ളത്തരം: ഇത് നടത്താത്ത എത്ര ആശുപത്രികളുണ്ട്? നേഴ്സുമാരെന്നല്ല അഭിഷിക്തര്‍ അല്ലാത്ത സകല ജനങ്ങളും നാലുനേരവും മാന്യമായി ഭക്ഷണം കഴിക്കാന്‍ പോലും വിധിക്കപ്പെട്ടവരല്ല എന്നാണു പലരുടേയും നിലപാട്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വൈദികന്‍ ഒരു ഭിക്ഷക്കാരനെ നോക്കി പറഞ്ഞത്,"എത്ര കൊടുത്താലും ഇതുങ്ങള്‍ നന്നാവാന്‍ പോവുന്നില്ലായെന്നാണ്." അതുകൊണ്ട് അദ്ദേഹം ഭിക്ഷ കൊടുക്കാറില്ലത്രേ. ഈ തത്വശാസ്ത്രത്തില്‍ അധിഷ്ടിതമായ കാനോണ്‍ ആണ് നമുക്കുള്ളത്. ഓരോ ഇടപാടിലും ഒരു ചെറിയ ട്വിസ്റ്റ്. പ്രാര്‍ഥിച്ച് കര്‍ത്താവിനെ ഒതുക്കാമെന്ന് ഇവര്‍ കരുതുന്നു. ആലഞ്ചേരി പിതാവിന്‍റെ നിയന്ത്രണത്തില്‍ നിന്ന് ഈ സമ്പദ് വ്യവസ്ഥ ആരെങ്കിലും എടുത്തു മാറ്റിയാല്‍ അന്ന് ക്രിസോസ്ടോമിനെ വെല്ലുന്ന ആപ്ത വാക്യം അദ്ദേഹവും പറയും, അതാണ് ലോക ഗതി.
തമിഴ് നാട്ടിലോ മറ്റോ പാവങ്ങളുടെ മെത്രാൻ എന്ന് പേരുണ്ടായിരുന്ന ഒരു പാവമാണ് ശ്രീ ആലഞ്ചേരി കർദിനാൾ. പെട്ടെന്നൊരിക്കൽ പുതിയ പദവി കിട്ടിയപ്പോൾ അദ്ദേഹത്തിന് ഇപ്പോഴത്തെ ജീവിത സ്റ്റൈലിനോട് ഒരു ചറിയ കമ്പം തോന്നി എന്നല്ലേയുള്ളൂ.
ReplyDeleteഎന്റെ ഒരു കൂട്ടുകാരിയുണ്ട്. പാവപ്പെട്ട നിലയിൽ നിന്ന് ഒരു ഒത്തിരി സമ്പന്നകുടുംബത്തിലേയ്ക്ക് കെട്ടിക്കയറിയവൾ. ഇപ്പോൾ എല്ലാം ഇഷ്ടം പോലെയുണ്ട്. എന്നാലും സ്വിറ്റ്സർലണ്ടിൽ പോയി വൃദ്ധസദനങ്ങളിൽ പണിചെയ്ത് കാശുണ്ടാക്കും. അവൾക്ക് ജീവിതത്തിലുള്ള ഏറ്റവും വലിയ ഇഷ്ടം വിമാനത്തിൽ കിട്ടുന്ന ചൂടുള്ള നോണ്‍വെജ് ഭക്ഷണമാണ്. ഇതൊരു തമാശയല്ല. അതുപോലെ വല്ല ഇഷ്ടവുമായിരിക്കാം ആലഞ്ചേരിയെ അടുക്കലടുക്കൽ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നത്. കാര്യമറിയാതെ നമ്മൾ ബഹുമാന്യരായവരെ ഇങ്ങനെ വിമർശിക്കുന്നത് അത്ര ശരിയാണോ?