കെ. സി ജോസഫ് കട്ടപ്പുറം
ഇനി യേശു യോഹ 3:3, 3:5-7 തിരുവെഴുത്തില്‍ വിവരിക്കുന്ന വീണ്ടും ജനിക്കുന്ന സത്യം പഠിക്കാം; 'സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല. മാംസത്തില്‍ നിന്ന് ജനിക്കുന്നത് മാംസമാണ്. ആത്മാവില്‍ നിന്ന് ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്ന് പറഞ്ഞതുകൊണ്ട് വിസ്മയിക്കേണ്ട.' ജലത്താല്‍ നാം ജ്ഞാനസ്‌നാനമാണ് സ്വീകരിക്കുന്നത്, ജ്ഞാനസ്‌നാനത്തില്‍ പരിശുദ്ധാത്മാവിനെയും. നമുക്കറിയാം കന്യക മറിയം 'കര്‍ത്താവ് നിന്നോടുകൂടെ' ദൈവവചനം പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഈ വചനം മാംസമായാണ് യേശു മകനായി ജനിച്ച് കന്യകയെ അമ്മയാക്കിയത് എന്ന്. യേശു മരിച്ചുയര്‍ത്തശേഷം പല പ്രാവശ്യം മാംസശരീരത്തോടെ പ്രത്യക്ഷപ്പെട്ടതും ദൈവവചനത്തിലെ ആത്മാവായി യേശു വസിച്ചതും ഈ ദൈവവചനത്തിന്റെ പ്രത്യേകതയാണ്. ലോകാവസാനം വരെ നമ്മോടുകൂടെയുണ്ട് എന്ന് യേശു നമുക്ക് വാഗ്ദാനവും തന്നു. അതുകൊണ്ട് യേശുവിന്റെ മാംസശരീരമായിരുന്നു സ്വര്‍ഗ്ഗാരോഹണം ചെയ്തത്. എന്നാല്‍ 'കര്‍ത്താവ് നിന്നോടുകൂടെ' വചനം പ്രാവര്‍ത്തികമാക്കുന്നവര്‍ക്ക് യേശുവിന്റെ ആത്മാവ് എപ്പോഴും വീണ്ടും ജനിക്കാന്‍ സന്നദ്ധവുമാണ്.
കന്യക മറിയത്തെപ്പോലെ നാമെല്ലാം ദൈവഹിതം നിറവേറ്റാന്‍ 'കര്‍ത്താവ് നിന്നോടുകൂടെ' ദൈവവചനം പരിശുദ്ധാത്മ സഹവാസത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ യേശു നമ്മെ തനിക്ക് സഹോദരനാക്കുന്നത് ഈ ദൈവവചനത്തിലെ ആത്മാവ് സഹോദരനായി നമുക്കോരോരുത്തര്‍ക്കും വീണ്ടും ജനിക്കുമ്പോഴാണ്!! അതുകൊണ്ട് സാക്ഷാല്‍ വീണ്ടും ജനിക്കുന്നത് ഈ ദൈവവചനത്തിലെ യേശുവിന്റെ ആത്മാവാണ്. ഇങ്ങനെ യേശുവിന് സഹോദരനാകുന്നവനില്‍ യേശു ആത്മാവില്‍ സഹോദരനായി വസിച്ച് ഇവര്‍ ദൈവമക്കളുമായിരിക്കുന്നു!! അതിനാല്‍ യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് യേശു ദൈവമക്കളാകാന്‍ കഴിവ് തരുന്നത് (യോഹ 1:12) ഇങ്ങനെ തന്നെയാണ്. ഈ സത്യം മനസ്സിലാക്കാതെ ദൈവമക്കളെന്ന് വിശ്വസിച്ച് വെള്ളത്തില്‍ മുങ്ങി ജ്ഞാനസ്‌നാനം സ്വീകരിച്ചതുകൊണ്ട് മാത്രം ആരും ഇതുവരെ സത്യമായും വീണ്ടും ജനിക്കുകയോ ദൈവരാജ്യത്തില്‍ പ്രവേശിക്കുകയോ ചെയ്തതുമില്ല!!
ദൈവവചനം പ്രാവര്‍ത്തികമാക്കിയ ഈ 'അമ്മയെയും യേശുവിന്റെ ഈ ഒരു 'സഹോദരിയെയും പഠിക്കുക. ഇവര്‍ രണ്ടുപേരും യേശുവിനോടുകൂടെ ദൈവരാജ്യത്തില്‍ (യോഹ 14:23) ആണ്. അതുകൊണ്ട് യേശുവിന്റെ അമ്മയാകട്ടെ, സഹോദരിമാരാകട്ടെ, സഹോദരരാകട്ടെ ഇവരെല്ലാം ദൈവത്തിന്റെ മനുഷ്യരക്ഷയുടെ ഇമ്മാനുവേല്‍ കൂട്ടായ്മയിലാണ്. ഇവരോട് പ്രാര്‍ത്ഥിക്കുന്നത് ദൈവകല്പനയ്‌ക്കെതിരായ പാപമാണ്. നമ്മില്‍ ദൈവരാജ്യം ശിഥിലമാക്കുന്ന കൊന്തനമസ്‌ക്കാരം നിര്‍ത്താതെ ദൈവരാജ്യം ഭൂമിയില്‍ വരില്ല (മത്തായി 12:36)!!
ദിവ്യപ്രകാശധ്യാനം. അതുകൊണ്ട് നാമെല്ലാവരും പശ്ചാത്തപിച്ച് ജ്ഞാനസ്‌നാനം സ്വീകരിച്ച് പത്തു കല്പനകള്‍ക്കും വിധേയരായി കന്യക മറിയത്തെപ്പോലെ നന്മനിറഞ്ഞവരായി വേണം 'കര്‍ത്താവ് നിന്നോടുകൂടെ' ദൈവവചനം പ്രാവര്‍ത്തികമാക്കാന്‍. 'ഞാനാകുന്നു ലോകത്തിന്റെ പ്രകാശം' എന്ന് സ്വയം പ്രഖ്യാപിച്ച യേശുവിന്റെ പ്രകാശത്തില്‍ നമ്മെ നയിക്കുവാന്‍ സഹായിക്കുന്ന സ്വയം ധ്യാനാനുഷ്ഠാനമാണ് ദിവ്യപ്രകാശധ്യാനം. അതുകൊണ്ട് ഈ കര്‍ത്താവ് നിന്നോടുകൂടെ' ദൈവവചനം പ്രാവര്‍ത്തികമാക്കി വീണ്ടും ജനിക്കാന്‍ ഇത് നമ്മെ സഹായിക്കുന്നു. നമ്മുടെ ജീവിത സാഹചര്യം എന്തുതന്നെ ആകട്ടെ ദൈവപുത്രന്‍ യേശുവിന്റെ ജീവിക്കുന്ന സഹോദരനാകാന്‍ നമുക്ക് സാധിക്കണം. ദൈവം നമ്മോടുകൂടെയാകുന്ന നമ്മുടെ മാനസികാവസ്ഥയാണ് ദൈവരാജ്യം.
Chamakala
P.O. Pin 686 603
Kottayam, Kerala State,S-INDIA
Ph: 04829 - 242132; Mob: 9847959395
No comments:
Post a Comment