Translate

Wednesday, April 15, 2015

I LOVE MY KNANAYA COMMUNITY...BUT


എക്കാലവും വംശശുദ്ധി മുദ്രാവാക്യവും മുഴക്കി ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ ഉള്ളില്‍ നിന്ന് ഒരു കുട്ടി എഴുതിയതാണ് ഈ ലേഖനം. ഇത് HOLY FAMILY KNANAYA CATHOLIC CHURCH & KNANAYA CATHOLIC ASSOCIATION OF GEORGIA യുടെ ന്യുസ് ലെറ്ററില്‍ പ്രസിദ്ധീകരിച്ചതാണ്  - എഡിറ്റര്‍



Aditya Chackonal, Mountain View HS, Lawrenceville, GA.

I love my Knanaya Community because of our rich cultural and tradition-al roots. Many of us associate ourselves within the same cultural & faith circle. Same language, coming from same geographical area brings in more attachment to each other. That is why we say “Birds of the same feather fly together”. We feel more at home with such groups. Our Holy Family Church and KCAG definitely unites and brings more happiness in our community. We should not forget our roots and where we come from.
But such togetherness and community circle has its negatives. We do not mix with people outside our community. This isolates our younger generation from the main stream of society. The Children and Young do not get chances to mingle with Americans since most of our social gath-erings are within our Knanaya Community. We do not get opportunities to participate in large general social gatherings of the public. We are out of the general politics, administration, policy makers and are not able to contribute much to the growth of America. We are like a frog inside a well. We do not see and experience the world outside our little Knanaya Community resulting limitations to exhibit our potentialities.
My opinion and suggestion to my fellow Knanaya youth is that our Knanaism is good. We need to maintain our faith, rite, good traditions, Malayalam language, and marry from our community, but, at the same time, give importance to participate & mingle with the general pub-lic activities organized by county, state, and other political parties. It is important that we must involve ourselves to the common activities out-side our Knanaya Community and contribute our share for the growth of our country.

6 comments:

  1. Job 32:9 It is not only the old who are wise, not only the aged who understand what is right.

    It is high time that Knanayas abandon their caste boundaries and adopt humanistic values.

    ReplyDelete
  2. പാരമ്പര്യവും സംസ്ക്കാരവും ഒരു ദേശത്തിന്റെയോ സമുദായത്തിന്റെയോ സമൂഹത്തിന്റെയോ കുത്തകയല്ല. വിദേശത്തുനിന്നു കടൽ നാവികരായി വന്നവരുടെ സംസ്ക്കാരത്തിൽ തദ്ദേശ സംസ്ക്കാരത്തെക്കാൾ ക്നനായി മക്കൾ അഭിമാനം കൊള്ളുന്നതു കാണാം. കേരള മണ്ണിൽ പതിഞ്ഞുട്ടുള്ള വിദേശ സംസ്ക്കാരങ്ങൾ ഈ നാടിനെയും ഇവിടുത്തെ ജനതയേയും വിഭവങ്ങളെളെയും ചൂഷണം ചെയ്തു നേടിയെടുത്തതാണ്. തോക്കും മുനയിൽ പറങ്കിക്കൊള്ളക്കാർ ഇവിടെ ക്രൈസ്തവ സഭയെ വിപുലീകരിച്ചു. അതുപോലെ ഒരു കടൽ നാവികനായിരിക്കാം ക്നാനായ തൊമ്മനെന്ന സാങ്കൽപ്പിക ഐതിഹാസിക നായകൻ. പച്ചക്കള്ളങ്ങൾ എഴുതി പിടിപ്പിച്ച് ക്നനായിക്കാർ ധാരാളം ചരിത്ര ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. യൂണിവേഴ്സിറ്റികൾ കേരള പൗരാണിക ചരിത്രത്തെ ആധാരമാക്കി ഗവേഷണങ്ങൾ നടത്തിയിട്ടും ഒമ്പതാം നൂറ്റാണ്ടിനപ്പുറമുള്ള ചരിത്രത്തെപ്പറ്റി പരിമിത തെളിവുകളേ നാളിതുവരെയായും ലഭിച്ചിട്ടുള്ളൂ. 'എയ്ഡ്സ്' മാരക രോഗമുള്ള ക്നനായിക്കാരന്റെ രക്തവും ശുദ്ധിയുള്ളതാണന്ന് അവരുടെ വലിയ മെത്രാപ്പോലീത്താമുതൽ വിശ്വസിക്കുന്നു. രക്തശുദ്ധി വാദം പോർട്ടുഗീസുകാരുടെ വരവിനു ശേഷമുള്ള ഒരു പുരോഹിത തട്ടിപ്പു ചരിത്രമാണ്.


    ആദിത്യൻ എന്ന ഈ കൗമാരക്കുട്ടിയുടെ അഭിപ്രായങ്ങളെ മാതാപിതാക്കൾക്ക് അംഗീകരിക്കുക പ്രയാസമായിരിക്കും. കുട്ടികൾ കോളേജിൽ പഠനം തുടങ്ങിയാൽ മാതാ പിതാക്കൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ല. പിന്നീട് അവരുടെ ലോകം മാത്രമാണ്. അക്കാലങ്ങളിൽ കുട്ടികൾ മാതാപിതാക്കളെ അനുസരിക്കണമെന്നുമില്ല. യുവാക്കളായവർ പള്ളികളിൽ പോവുന്നവർ ചുരുക്കം..പതിനെട്ടു വയസു തികയാത്ത കുട്ടികളുടെ ശിക്ഷണത്തിലും അവർക്കു മാർഗ നിർദേശങ്ങൾ കൊടുക്കുന്നതിലും മാതാപിതാക്കൾക്ക് കടമയുണ്ട്.


    ക്നനായിക്കാരുടെയിടയിൽ മദ്യപാനികൾ കൂടുതലായി കാണുന്നു. ഇത്തരം സംസ്ക്കാരവും ശുദ്ധരക്തവും അഭിമാനിക്കത്തക്കതല്ല. ആദിതലമുറയിലെ കുടിയേറ്റക്കാരായവരിൽ വിദ്യാഭ്യാസമുള്ളവരും ചുരുക്കമാണ്. അമേരിക്കയിലെ ക്നാനായി ഭർത്താക്കന്മാർ ജോലിയ്ക്കു പോവില്ല. കള്ളും കുപ്പിയുമായി ഏതെങ്കിലും ക്ലബിൽ ഒന്നിച്ചു കൂടും. സ്വന്തം മഹത്വവും ക്നനായ പാരമ്പര്യവും പറഞ്ഞ് ഒരു ദിവസത്തെ കൊന്നു ചിലവാക്കും. കള്ളിന്റെ ലഹരിയിലുളള മാതാപിതാക്കളുടെ വാചകമടി കേട്ടു വളർന്നു വരുന്ന പിള്ളേരും അവരു പറയുന്നത് ശരിയെന്നു വിചാരിക്കും. ക്രിസ്ത്യാനികളെ തമ്മിൽ അടിപിടിപ്പിക്കാൻ ബ്രിട്ടീഷ്കാർ പല ചരിത്രങ്ങളും ചപ്പു ചവറുകളും എഴുതി പിടിപ്പിച്ചിട്ടുണ്ട്. ഭാരതീയ സംസ്ക്കാരത്തിൽ അഭിമാനിക്കാതെ ഇറാക്കിലേയും മിഡിൽ ഈസ്റ്റിലെയും ശുദ്ധരക്തമെന്ന പ്രാകൃത സംസ്ക്കാരം മെച്ചമെന്നും വിശ്വസിക്കുന്നു. മനുഷ്യരെ പച്ചയ്ക്ക് പിടിച്ചു കൊല്ലുന്ന രാജ്യത്തുള്ളവരുടെ ശുദ്ധരക്തം വഹിക്കുന്ന ക്നാനായ രക്തവാദികൾ മെസൊപൊട്ടൊമിയ, ഇറാനിലേക്ക് ചെന്നാൽ കർത്താവിനെപ്പോലെ രക്തം ചീന്തികൊണ്ട് കുരിശു മരണം പ്രാപിക്കാനും സാധിക്കും.


    മാതാപിതാക്കൾക്ക് അമേരിക്കൻ സമൂഹത്തിലേക്ക് കുട്ടികളെ നിയന്ത്രണണമില്ലാതെ അഴിച്ചു വിടാൻ ബുദ്ധിമുട്ടുണ്ട്. ഈ രാജ്യത്തെ തലമുറകളായുള്ള അമേരിക്കൻ കൗമാര പിള്ളേർ Sex കാര്യങ്ങളിൽ നിയന്ത്രണമില്ലാത്തവരാണ്. അഞ്ചും എട്ടും ആണ്‍ പി‍ള്ളേരും പെണ്‍ക്കുട്ടികളും ഒത്തുള്ള കൂട്ട ലൈംഗിക സംസ്ക്കാരമാണ് അമേരിക്കൻ ഹൈസ്ക്കൂൾ കുട്ടികളുടെയിടയിൽ കാണുന്നത്. കൂടാതെ ലഹരി മരുന്നു വില്പ്പനക്കാരുമുണ്ട്. മലയാളി ഭവനങ്ങൾ കൂടുതലും 'പോഷ്' സ്ഥലങ്ങളിൽ ആയിരിക്കില്ല. ആ സാഹചര്യത്തിൽ ആ പ്രദേശങ്ങളിലെ അമേരിക്കൻ സമൂഹവും പ്രശ്നക്കാരായിരിക്കും.

    കോളേജിൽ പഠിക്കുന്ന കുട്ടികളുടെമേൽ മാതാപിതാക്കൾക്ക് യാതൊരു നിയന്ത്രണവും ലഭിക്കില്ല. സാമൂഹിക പ്രവർത്തനങ്ങളിലും രാഷ്ട്രീയത്തിലും സ്പോര്ട്സ്, ഗെയിംസ് എന്നിവകളിലും കുട്ടികൾ പങ്കു ചേരാറുണ്ട്. രാഷ്ട്രീയത്തിൽ അടരാടൽ പഠനം കഴിഞ്ഞുള്ള കാലങ്ങളിൽ ചിന്തിക്കുകയായിരിക്കും നല്ലത്. നല്ല സ്വാധീനവും സാമ്പത്തിക കഴിവും ഉള്ളവർക്കേ രാഷ്ട്രീയത്തിൽ വിജയിക്കാൻ സാധിക്കുള്ളൂ. അല്ലെങ്കിൽ അങ്ങേയറ്റം അക്കാഡമിക്കായിട്ട് വളർന്നവരായിരിക്കണം. ഒബാമയും ബോബ് ജിൻഡാലും ഹാർവാർഡ് യുണിവേഴ്സിറ്റിയിലെ ബുദ്ധി ജീവികളായിരുന്നു. ചെറു പ്രായത്തിൽ അമേരിക്കൻ രാഷ്ട്രീയം കളിക്കണമെന്നുള്ള മോഹങ്ങൾ കുട്ടികൾക്ക് ഗുണപ്രദമായിരിക്കില്ല. പഠനത്തിനു തടസമുണ്ടാകുകയേയുള്ളൂ.

    പതിനാറുമുതൽ പ്രായമുള്ള പല ഇന്ത്യൻ കുട്ടികളും അപ്പനാരെന്നറിയാതെ അവിഹിത ഗർഭമായി നടക്കുന്നവരുണ്ട്. ഹൈസ്കൂളിൽ പഠിക്കുന്ന കാലങ്ങളിൽ തന്നെ അനേക തവണകൾ ഗർഭച്ഛിദ്രം നടത്തിയവരുമുണ്ട്. മയക്കുമരുന്നിൽ പിടിപെട്ട് ജയിലിൽ കിടക്കുന്നവരുമുണ്ട്. കുട്ടികൾ മയക്കു മരുന്നു ലോബികളുടെ കൈകളിൽ അകപ്പെട്ട് അപ്രത്യക്ഷരുമാകുന്നു. ഈ സാഹചര്യങ്ങളിൽ അമേരിക്കൻ സംസ്ക്കാരത്തിലേക്ക് പിള്ളേരെ തള്ളി വിടാൻ മാതാപിതാക്കൾ ആഗ്രഹിക്കില്ല. കുട്ടികളുടെ വഴിപിഴച്ച ജീവിതത്തെ ഇന്ത്യൻ മാതാപിതാക്കൾക്ക് അംഗികരിക്കാനും സാധിക്കില്ല.

    ReplyDelete
    Replies
    1. പാരമ്പര്യം ഉള്ളവന്‍ അത് കാണിക്കും, ഇല്ലാത്തവന്‍ ഉള്ളവനെ ചളി വാരി ഏറിയും...ജോസഫ്‌ മാത്യുവിനെ പോലെ!!

      Delete
    2. പബ്ലിക്‌ ഫോറത്തിൽ അവൻ ഇവൻ എന്ന് വിളിക്കുന്നതാണ് പാരമ്പര്യമെങ്കിൽ
      അതില്ലാതിരിക്കുന്നതാ നല്ലത്.

      Delete
  3. എണ്‍പതുകളില്‍ 'ഐടെസ് ' ലോകത്തേറ്റവും ഭയാനകമായ രോഗമായി കണ്ടിരുന്ന കാലത്ത് , അന്നത്തെ ഒരു 'ടൈംമാഗസിന്‍റെ' മുഖചിത്രം ഇപ്പോളും ഞാന്‍ ഓര്‍ക്കുന്നു ; വെറും ഒന്‍പതു വയസുള്ള ഒരു അമേരിക്കന്‍ 'schoolgirl ' എട്ടുമാസം വയറോടെ ഒരു നൈറ്റ്‌ ഗൌണ്‍ ധരിച്ചു "സ്കൂള്‍ സെക്സ് കലോത്സവത്തിന്റെ" 'വിക്ടിം' ആയി ലോകത്തിനു തന്നെ അറിമുഖപ്പെടുത്തുന്നത്! ചോദ്യം ചെയ്യലില്‍ ആ പെണ്‍കുട്ടി "മുപ്പതിലേറെ ആണ്‍കുട്ടികളുമായി ആ മാസം രതിയില്‍ ഏര്‍പ്പെട്ടതായി വെളിപ്പെടുത്തി ! എന്നിരുന്നാലും അമേരിക്കക്കാര്‍ ലോകത്തിന്റെ ഒന്നാം തരപൌരന്‍മാരെന്നും അവരുടെ സംസ്കാരം നാമും കോപ്പി ചെയ്യേണ്ടവയെന്നും ഇന്നിന്റെ കേരളം ധരിക്കുന്നു ! 'ശുദ്ധരക്തം'എന്ന ശുദ്ധപുങ്കത്തരം അമേരിക്കകാരും ഈ ക്നാനായക്കാരും ഒന്ന് നിര്‍ത്തിയാല്‍ നന്ന് ! ഇറാനിയന്‍ പാഴ്സികളെപ്പോലെ അയല്‍ക്കാരനെ സ്നേഹിക്കാനറിയാത്ത ക്നാനായരും ക്രിസ്തുവില്‍ നിന്നും എത്ര അകലെ അകലെ ...

    ReplyDelete
  4. "പാരമ്പര്യം" എന്ന വാക്കുതന്നെ കേരളത്തിലെ അച്ചായെന്മാര്‍ക്കില്ലന്നത് സത്യമല്ലേ ? ആര്‍ഷഭാരത /സനാതനമത/ചാരിത്ര്യത്തിന്റെ പാരമ്പര്യം ഏതോ കാരണങ്ങളാല്‍ ദൂരത്തെരിഞ്ഞു , പാതിരിപ്പുറകെ പോയ ഇന്ത്യന്‍ ക്രിസ്ത്യാനിക്ക് "പറങ്കിപ്പുണ്ണ്‍" സമ്മാനിച്ച പാശ്ചാത്യപാരമ്പര്യത്തെക്കുറിച്ചു സ്വയം മൂക്കത്ത് വിരല്‍ വച്ചുകൊണ്ട് കീര്‍വാണമടിക്കുന്നതായിരിക്കും ഇനിയും കാണാന്‍ ഉത്തമം ! പാശ്ചാത്യന്റെ/പറങ്കികളുടെ "മതമെന്ന ചതിക്കുഴിയില്‍" വീണുപോയ നമ്മുടെ മരമണ്ടന്‍ പിതാമഹന്മാരുടെ മൊണ്ണത്തരമിനിയെങ്കിലും മനസിലാക്കി ,അപ്പന്‍ കിടന്ന അതേകുഴിയില്‍ മലര്ന്നുകിടന്നുള്ള ഈ മനസിന്‍റെ പുങ്കത്തരമൊക്കെ നാവില്‍നിന്നും വടിച്ചുകളയണം ഓരോ പ്രഭാതത്തിലും,ഇനിയുള്ളകാലം ! എന്നിട്ട് ,വരുംതലമുറകളെ ഈ പടുകുഴിയില്‍നിന്നും/ ആത്മീകാന്ധതയില്‍നിന്നും കരകയറ്റുവാന്‍ എന്താണ് മാര്‍ഗം എന്ന് ആരായുകയും ചെയ്യേണം ഓരോ മനസുകളും ! "ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളളിളകും" എന്നാ ചോല്ലുമാരക്കരുതെ മാന്യതയുള്ളവര്‍ !
    "ദൈവമേ നീ ശുദ്ധ മുള്ളവനാകുന്നു" എന്നാണ് ഞാന്‍ പള്ളിയില്‍ കുട്ടിക്കാലത്ത് ചൊല്ലിത്തുടങ്ങിയത് ! ദൈവത്തെ "നീ " എന്ന് വിളിക്കുന്നതില്‍ എന്തോ പന്തികോട് എന്റെ കുഞ്ഞു മനസന്നേ കണ്ടെത്തി ,അപ്പച്ചനോട് ഞാന്‍ ചോദിച്ചു ! ഉത്തരമായി "ദൈവത്തെ വിളിക്കാന്‍ പറ്റിയ പദങ്ങള്‍ കത്തനാര്‍ കണ്ടെത്തത്തതോ /ദൈവത്തെക്കുറിച്ചു നല്ലവിവരം ഇല്ലാഞ്ഞിട്ടോ ആകാം" എന്നായിരുന്നു ! അവന്‍ /ഇവന്‍ /നീ /ഒക്കെ വെറുക്കപ്പെട്ട നിക്രിഷ്ട മലയാള പദങ്ങളല്ല ! യു youഎന്ന ഒറ്റക്കാച്ച്ചിൽ ഇംഗ്ലീഷ്കാരന്‍ നീ/ നിങ്ങള്‍ /താങ്കള്‍ എല്ലാം ഒതുക്കിയില്ലേ ? ! മറിച്ചു "ബഹുമാനപ്പെട്ട നമ്മുടെ "ചെറ്റ" സൊ അനസ് സൊ " എന്ന കേരളരാഷ്ട്രീയ മൊഴിവഴക്കം അനുകരിക്കാതിരുന്നാല്‍ മതി!

    ReplyDelete