Translate

Saturday, April 11, 2015

ഈ യുവജനദ്രോഹം കർശനമായി തടയണം

പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍
പൂര്ണംതന്നെ,യതില്നിന്നും
പൂര്ണം നീക്കുക ഹാ! പൂര്ണം!!

പൂര്ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!
പൂര്ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'പൂര്ണം പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!  (ജോസാന്റണി)

ശൂന്യതയുടെ ശക്തിവൈഭവം എന്ന പോസ്റ്റിനുള്ള ഒരു പ്രതികരണമായി എഴുത്തുന്നതാണെങ്കിലും ഇന്നത്തെ സഭാന്തരീക്ഷത്തിൽ നടമാടുന്ന ഒരു പാഴ് വേലയെപ്പറ്റി സൂചിപ്പിക്കേണ്ടതുകൊണ്ട് ഇതൊരു പ്രത്യേക പോസ്റ്റായി ഇടുന്നുവേന്നെയുള്ളൂ. 

മുകളിലുള്ള ജോസാന്റണിയുടെ കൊച്ചു കവിത വളരെ കൃത്യമായും സംക്ഷിപ്തമായും ഒരു സത്യം അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യഭാഷ ദുർബലമായതിനാൽ സനാതനമായവയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും കൂടുതൽ ശരി അതിൽ ഉണ്ടാവാനാണ് സാദ്ധ്യത. ഈ വാക്യം ഇങ്ങനെ നീട്ടി പറയുന്നതുകൊണ്ട്, കൂടുതൽ ശരിയും കുറച്ചു ശരിയും ഇല്ലെന്ന സത്യം തന്നെ ഇവിടെ മറയ്ക്കപ്പെട്ടിരിക്കുന്നു. സനാതനമായവയെന്നു പറഞ്ഞതും അധികമാണ്. കാരണം, സനാതനമായത് ഒന്നേയുള്ളൂ - അതാണ്‌ ഉണ്മ. അസ്തിത്വം, ആത്മാവ്, ദൈവം, സത്യം, ശൂന്യത - എല്ലാം അതുതന്നെ. ഒന്നുതന്നെ.

ഉണ്മയെ ഇതിലേതെങ്കിലും ഒന്നായി അനുഭവിക്കുന്നതിന് പൊതുവേ പറയുന്ന ഉപമ പ്രകാശമെന്നാണ്. പ്രകാശത്തെ നാം കാണുന്നില്ല. പ്രകാശിപ്പിക്കപ്പെടുന്നതിനെയേ നാം കാണുന്നുള്ളൂ. ശരിക്ക് ആലോചിച്ചു നോക്കൂ. പ്രകാശത്തിന്റെ രശ്മിയെ ഒരുക്കലും നാം കാണുന്നില്ല. എന്തെങ്കിലും പ്രകാശിതമാകുമ്പോൾ, അത് കണ്ടിട്ട്, ഹാ, അവിടെ പ്രകാശമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ആകാശത്തിൽ എപ്പോഴും സൂര്യരശ്മ്നിയുണ്ട്, എന്നാൽ ഏതെങ്കിലും പദാര്ഥത്തിൽ അത് തട്ടുന്നില്ലെങ്കിൽ നമുക്ക് പ്രകാശം ദൃശ്യമല്ല. ദൈവത്തെപ്പറ്റി അല്ലെങ്കിൽ ആത്മാവിനെപ്പറ്റി, അല്ലെങ്കിൽ ഉണ്മയെപ്പറ്റി  ഇത് തന്നെ പറയാം.

മൗനമെന്നും ശൂന്യതയെന്നും വിരക്തിയെന്നുമൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനം ഗോചരമാകുന്നതിനുള്ള പശ്ചാത്തലം എന്ന അർഥത്തിലാണ്.  അതുകൊണ്ടാണ് അത് ആധ്യാത്മികതയുടെ അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ക്രിസ്തീയ സഭകളിൽ ശക്തിപ്രാപിച്ചുവരുന്ന വചനോത്സവങ്ങളും അഭിഷേകാഗ്നിയുമൊന്നും ആദ്ധ്യാത്മികതയെ ഒരു തരിപോലും വളർത്താത്തത്. അവയെല്ലാം സൃഷ്ടിക്കുന്നത് വെറും കോലാഹലമാണ്.
 
മേല്പറഞ്ഞ അർഥത്തിൽ ദൈവസാന്നിദ്ധ്യം രുചിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ, സഭാനിയമങ്ങളും അനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കാൻവേണ്ടി, സമയം കളയുന്ന വേദപാഠക്ലാസുകൾ അറിഞ്ഞുകൊണ്ടുള്ള യുവജനദ്രോഹമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സ്കൂൾ അവുധിക്കാലം പോലും അതിനായി കവർന്നെടുക്കുന്നത്‌ ശക്തമായി തടയണം.       

5 comments:

  1. "ഓംനി പ്രസന്റ്" എന്ന ഗുണം ദൈവത്തിനു പണ്ടേ നമ്മള്‍ കൊടുത്തതാണല്ലോ ! എല്ലായിടവും നിറഞ്ഞുനില്‍ക്കുന്നവന്‍ എന്ന് പറയപ്പെടുന്ന ഈ ദൈവമല്ലേ, ഈ socalled ശൂന്യതകളിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം ? എങ്കില്‍ ചിന്തകളില്ലാത്ത മനസിന്റെ ശൂന്യതയില്‍ നിറഞ്ഞു നില്‍ക്കുന്ന "അവനെ" മൌനം ഉപാധിയാക്കി ഏവര്‍ക്കും പരിശ്രമത്തിലൂടെ കണ്ടെത്തിക്കൂടെ , അവനില്‍ അലിഞ്ഞു സ്വയം സ്വഗ്സ്തനും ആയിക്കൂടെ ? അപ്പോള്‍ വി.മത്തായി ആറിന്റെ ആറില്‍ നാഥന്‍ മൊഴിഞ്ഞതും പരമമായ ശരി ആയി ! അവന്റെ വചനം ശരിയെങ്കില്‍ കള്ളപ്പാതിരി/പാസ്റെര്‍ തലമുറകളെ പള്ളിയെന്ന കെട്ടിടത്തിലിട്ടു തകര്‍ക്കുകയായിരുന്നു ;സത്യം ! ആത്മീയാന്ധതയില്‍ മനുഷ്യമനസുകളെ ഇന്നോളം കള്ളകൂദാശ ചെയ്തു കുഴിച്ചുമൂടിയ ഇവറ്റകളും, ഈ പ്രസ്ഥാന സംഖടനകളും വെറും വാരിക്കുഴികള്‍ മാത്രമായിരുന്നു സത്യം ! എല്ലാ ശൂന്യതകളെയും നിറയ്ക്കുന്ന പൂര്‍ണ്ണതയാണ് ദൈവം ! അവനെ സ്വയം ഉള്ളിന്റെയുള്ളില്‍ അറിയുന്നവനും അവനെപ്പോലെതന്നെ പൂര്‍ണ്ണനും ആകുന്നു ! അതാണ്‌ ക്രിസ്തു നമ്മോടു ആഹ്വാനം ചെയ്ത "പിതാവിനെപ്പോലെ പൂര്‍ണ്ണരാകുവീന്‍ "എന്ന തിരുക്കുരല്‍ !!

    ReplyDelete
  2. സത്യത്തിൽ ഇന്ന് സീറോ മലബാർ സഭ എന്ന് കേട്ടാൽ മനുഷ്യന് പ്രാന്തു പിടിക്കും. കുറെ കാമവെറിയന്മാരുടെ
    സങ്കടന, അതിൽ കവിഞ്ഞെന്താണ് ഇന്ന് സീറോ മലബാർ സഭ. ഇന്ന് സഭയിൽ നടക്കുന്നത് എന്താണ്, തനി രാഷ്ട്രീയം.
    ആത്മീയകാര്യങ്ങളിൽ വേണ്ട ശ്രദ്ധ ചെലുത്താതെ തെരുവുതെണ്ടികളുമായി കൂടികലർന്ന് മതപുരോഗിതർ ഗുണ്ടകളായി
    മാറിയാൽ സഭ എങ്ങനെ മുന്നോട്ട് പോകും. എന്തിനുവേണ്ടിയിട്ടാണ് ഈ കഫടഭക്തർ ധ്യാനം നടത്തി മറ്റുള്ളവരുടെ
    കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നത്. അമ്മ അമ്മ എന്ന് വാ തോരാതെ വിളിച്ചോണ്ട് പകലന്തിയോളം പുറകെനടന്നിട്ട്
    വിളക്കണച്ചപ്പോൽ സംഗതി മാറി!. ഇതാണ് ഇവരുടെ കയ്യിലിരിപ്പ്, ഓർത്ത് വച്ചാൽ എല്ലാവർക്കും നല്ലത്.

    എന്തിനും ഏതിനും യേശുവിനെ സാക്ഷിയാക്കി ഈ വൃത്തികെട്ട സഭാധികാരികൽ കാണിച്ചുകൂട്ടുന്ന അസംബന്ധങ്ങൽ
    കണ്ട് കണ്ട് ജെനം മടുത്തു. ഓരോ കള്ളക്കുരിശുകൽ ആണ്ടുതോറും പൗവ്വത്തിൽ തന്റെ സ്വന്തം ശ്രഷ്ടിയിൽ നിർമ്മിച്ച്
    മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൽക്കരികിൽ കൊണ്ടുപോയി കുഴിച്ചിടും. നിലക്കൽ സംഭവം പൗവ്വത്തിലിന്റെ ശ്രഷ്ടി
    യായിരുന്നു. ക്ലാവർ കുരിശ്, താമര കുരിശ്, മാനികുരിശ്, മാർതോമാകുരിശ്, സാത്താൻ കുരിശ് ഏതെല്ലാം നിറത്തിൽ,
    ഏതെല്ലാം വലിപ്പത്തിൽ, എത്ര തരത്തിലുള്ള ലോഗംകൊണ്ടുള്ളത് തീർന്നില്ല പിന്നെ ഈ കുരിശുകൽ നാട്ടാനായി എത്ര
    കൊടിമരങ്ങൽ, അതോ പിച്ചളകെട്ടി അംബലകൊടിമരം പോലെ ഉയരത്തിൽ, പള്ളിയായ പള്ളികളിലും, മഠങ്ങളിലും,
    മൈൽകുറ്റികളിലും, ശവക്കല്ലറകളിലും എന്നുവേണ്ട പാന്റികളിലുംവരെ ഈ സാത്താൻ കുരിശ് കൊത്തിപിടിപ്പിച്ചു.
    ഇതിനൊക്കെ ചിലവായ പണമുണ്ടെങ്കിൽ ഇന്ത്യയിൽ ഒറ്റ പട്ടിണികുടുംബങ്ങൽ ഇല്ലാതെ അവരെ സംരക്ഷിക്കാമായിരുന്നു.
    വീടില്ലാത്തവർക്ക് എല്ലാവർക്കും ഭവനങ്ങൽ നിർമ്മിച്ചുനൽകാമായിരുന്നു. ഇതിനൊക്കെ ചിലവാക്കിയ പണം എവിടുന്ന്.
    ഈ പൗവ്വത്തിലിന്റെ കുടുംബസ്വത്ത് എടുത്താണോ ഇതൊക്കെ ചെയ്തത്. ആരോട് ചോദിച്ചിട്ട് അങ്ങേരു ഇതൊക്കെ
    ചെയ്തു. ആരു ഇതൊക്കെ ചെയ്യാനുള്ള അധികാരം ഈ വടോ വൃദ്ധന് നൽകി. ജനങ്ങളുടെ സബത്ത് ദുർവിനിയോഗം
    ചെയ്തിരിക്കുന്നു. ഫാ. തേലക്കാടനെ കൂട്ടുപിടിച്ച് സിസ്റ്റർ അനിറ്റയെ ഒതുക്കിയതുകൊണ്ട് ജോർജ് ആലഞ്ചേരി തൽക്കാലം
    തടിതപ്പി. വടിക്ക് പോയിട്ടേയുള്ളു അടി പുറകെ വരുന്നുണ്ട്. ഒരുങ്ങിയിരുന്നോളൂ.

    ReplyDelete
  3. "നേടുന്നതും നഷ്ടപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങളെ ഗ്രസിക്കുമ്പോൾ, എത്രമാത്രം നന്മ ചെയ്യുന്നവനായി നിങ്ങൾ സ്വയം കരുതിയാലും ശരി, അത് പാപമാകാൻ പോകുകയാണ്. ലാഭനഷ്ടങ്ങൾ തമ്മിലും വിജയപരാജയങ്ങൾ തമ്മിലും ജീവിതവും മരണവും തമ്മിലും ഒരു വ്യത്യാസവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, അപ്പോൾ മാത്രം, നിങ്ങൾ എന്ത് ചെയ്താലും അത് നന്മതന്നെയായിരിക്കും."
    കര്മങ്ങളോട് ബന്ധപ്പെട്ടല്ല, മറിച്ച്, വ്യക്തിയുടെ ആന്തരിക പരിവർത്തനത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഈ കാഴ്ചപ്പാടാണ് ആദ്ധ്യാത്മികതയുടെ പൊരുൾ. നൂറു കണക്കിന് വർഷാവർഷം പുണ്യവാന്മാരെ പടുത്തുവിടുന്ന റോമായോ ഒരാളെക്കൂടെ നമുക്ക് കിട്ടിയാൽ കൊള്ളാമെന്ന് ആർത്തിയോടെ കാത്തിരിക്കുന്ന കേരളസഭയോ നൂറ്റാണ്ടുകളായിട്ടും ഈ കാഴ്ചപ്പാടിൽ എത്തിയിട്ടില്ല. എന്തെന്നാൽ, സഭ സദാ വാക്കുകളിൽ (വചനം) കുടുങ്ങിക്കിടക്കുകയാണ്. അത് അനുഭവത്തിലെത്തുന്നില്ല.(വച്ചന്പ്രഘോഷനത്തിന്റെ ഉസ്താദുമാർ പോലും വെറും പെണ്ണുപിടിയന്മാരായി മാറാൻ ഒട്ടും സമയം വേണ്ട!) ഭാരതീയർക്ക് ഇത് പറഞ്ഞുകൊടുത്തിരിക്കുന്നത് ഗീതയാണ്. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് ഉദ്ധേജിപ്പിക്കുന്ന രംഗത്ത് ഇങ്ങനെ വായിക്കാം:
    സുഖ ദുഃഖേ, സമേകൃത്വാ
    ലാഭാ ലാഭൗന ജയാജയൗ
    തതോ യുദ്ധായ യുജ്യസ്വ
    നൈനം പാപ മഹാപ്സ്യസി.
    (ശ്ലോകം 38)

    ReplyDelete
  4. കറിക്കരിയുന്നിടത്തു പോലും ബൈബിൾ വച്ച് പറഞ്ഞും എഴുതിയും കാണാപ്പാഠം പഠിച്ച് കൊച്ചച്ചന്റെ കൈയിൽ നിന്ന് പത്തു രൂപയുടെ ഒരു സമ്മാനം വാങ്ങാൻ പാടുപെടുന്ന വീട്ടമ്മമാരുടെ പെരുക്കമാണ് ഇപ്പോൾ കേരള സീറോ മലബാർ സഭയിൽ. വചനോത്സവം! ഷാലോം മാസിക കൊടുത്ത് ബന്നി പുന്നത്തറയുടെ പ്രേഷിതവേലയിൽ പങ്കുചേർന്ന് ആത്മരക്ഷയും ഉദ്ദിഷ്ടകാര്യ സാദ്ധ്യവും പ്രതീക്ഷിക്കുന്ന ആണുങ്ങളും ധാരാളം. ഈ പാതിരിമാർ എന്തൊക്കെയാണ് മനുഷ്യരെക്കൊണ്ട്‌ ചെയ്യിക്കുന്നത്! ഇതൊക്കെയാണോ ഒരു മതത്തിന്റെ അന്തരാർഥം?

    ReplyDelete