പ്രൊഫ.ടി.ജെ.ജോസഫ് |
പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നു. ഫോട്ടോ: ബി മുരളീകൃഷ്ണന്‍ |
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ ആകെ 37 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്നാം പ്രതി അടക്കം അഞ്ചുപേര്‍ ഒളിവിലാണ്. ഇവര്‍ക്കും കീഴടങ്ങിയ ഒരു പ്രതിക്കുമുള്ള വിധി പിന്നീട് പ്രഖ്യാപിക്കും.
അധ്യാപകര്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് എന്‍.ഐ.എയുമാണ് കേസ് അന്വേഷിച്ചത്
കഴിഞ്ഞദിവസം വിധിപറയാന്‍ നിശ്ചയിച്ചിച്ചിരുന്നെങ്കിലും, വിധിന്യായം എഴുതിപൂര്‍ത്തിയാകാത്തതിനാല്‍ വിധിപറയുന്നത് മാറ്റുകയായിരുന്നു.
2010 ജൂലൈ നാലിനാണ്, പ്രോഫസര്‍ ടി.ജെ ജോസഫിന്റെ കൈപ്പത്തി അക്രമികള്‍ വെട്ടിമാറ്റിയത്. കോളജിലെ പരീക്ഷാചോദ്യപേപ്പര്‍ തയാറാക്കിയ ടി ജെ ജോസഫ്, ഇതില്‍ മതനിന്ദ നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം. ആദ്യം കേരളപൊലിസ് അന്വേഷിച്ചകേസ്,പിന്നീട് ദേശീയാന്വേഷണ
ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.
ഒന്നാം പ്രതി സവാദ്, അക്രമി സംഘത്തിലുണ്ടായിരുന്ന സജില്‍, ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് നല്‍കിയ അസീസ് ഓടക്കാലി എല്ലാത്തിന്‍റെയും സൂത്രധാരനും ബുദ്ധി കേന്ദ്രവുമായ ആലുവ കഞ്ഞുണ്ണിക്കര സ്വദേശി എം.കെ നാസര്‍ എന്നിവരാണ് 5 വര്‍ഷത്തോളമായി ഒളിവില്‍ കഴിയുന്നത്. ഇവര്‍ക്കെതിരെ തിരിച്ചലിന് ഇന്‍റര്‍പോളിന്‍റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു. ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍ |
അധ്യാപകനെ ആക്രമിച്ച ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഇവര്‍ വിദേശത്തേക്ക് കടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും ഇതും പിന്നീട് മുന്നോട്ട് പോയില്ല.
ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ പാളിച്ച കണ്ടെത്തിയ എന്‍.ഐ.എ ആദ്യ ഘട്ടത്തില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്ന 18 പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എം.കെ നാസറിനെ പിടികൂടിയാല്‍ മാത്രമെ കേസിലെ ഉന്നത തല ഗൂഡാലോചന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയുള്ളൂ.
ഉണങ്ങാത്ത മുറിവുകളുമായി പ്രൊഫ.ജോസഫ്
By Speed Cartoonist Ji from face Book
ഇത്രത്തോളം ശിക്ഷിക്കപ്പെടാൻ ഈ മനുഷ്യൻ എന്തു തെറ്റുചെയ്തു?
മതനിന്ദയുള്ള ചോദ്യമടങ്ങിയ ചോദ്യപേപ്പർ തയാറാക്കിയെന്ന് ആരോപിച്ച് പ്രൊഫ: കെ ജെ ജോസഫിനെ 2010 ഏപ്രിൽ 1 നു അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. കൈവിലങ്ങ് അണിയിച്ച് ഒരു കൊടും കുറ്റവാളിയെ കൊണ്ടുപോകുന്ന രീതിയിലാണു ആ പാവം മനുഷ്യനെ പൊതുജനങ്ങൾക്കു മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും പ്രദർശ്ശിപ്പിച്ചത് ! അത് ആരെ പ്രീണിപ്പിക്കാനായിരുന്നു? മാധ്യമങ്ങൾ അദ്ദേഹം വിലങ്ങണിഞ്ഞ് ശിരസ്സ് കുനിച്ചു നിൽക്കുന്ന ചിത്രം ഒന്നാം പേജിൽത്തന്നെ അച്ചടിച്ചത് ഏത് മതതീവ്രവാദികളെ സുഖിപ്പിക്കാനായിരുന്നു?അതിനുമാത്രം എന്തു കുറ്റമാണു അദ്ദേഹം ചെയ്തത്! കേട്ട പാടെ കേൾക്കാത്തപാടെ അദ്ധ്യാപകനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു പീഡിപ്പിച്ച ന്യൂമാൻ കോളേജിലെ കുഞ്ഞാടുകൾക്കും ഈ നീതിമാന്റെയും അദ്ദേഹത്തിന്റെ ഭാര്യ സലോമിയുടെയും രക്തത്തിൽ പങ്കില്ലേ?
ചോദ്യപേപ്പർ തയാറാക്കിയ കുറ്റത്തിനു അദ്ധ്യാപകനെ വിലങ്ങു വെച്ചു രസിച്ചവർ എന്തേ കൈവെട്ട് കേസിലെ പ്രതികളായ കൊടും കുറ്റവാളികളെ പലപ്പോഴും വിലങ്ങുവെയ്ക്കാൻ മടിക്കുന്നു? കുറ്റക്കാരെന്ന് എൻ ഐ എ കോടതികണ്ടെത്തിയിട്ട് പോലും ആ കൊടും കുറ്റവാളികളുടെ മുഖത്ത് പശ്ചാത്താപത്തിന്റെ ലാഞ്ജന പോലുമില്ലെന്നതും പൊതുസമൂഹവും നീതിപീഠവും തിരിച്ചറിയണം. അത്രയ്ക്ക് ഹാർഡ് കോർ ക്രിമിനൽസാണു അവറ്റകളെന്ന് അവരുടെ കോടതിവഴിയിലേക്കുള്ള യാത്രയിലെ ബോഡി ലാങ്ങ്വേജ് തന്നെ വ്യക്തമാക്കുന്നു. തങ്ങൾ എന്തു വൃത്തികേടു കാണിച്ചാലും മതഭ്രാന്തുള്ള കുറച്ചുപേർ സംരക്ഷിച്ചോളുമെന്ന അഹന്തയാണു അവർക്കിപ്പോഴും! പരമകാരുണികനായ ഒരു പ്രവാചകന്റെ പേരു ചീത്തയാക്കുന്ന മതഭ്രാന്തന്മാരെ നന്മയുള്ള ഒരു ഇസ്ലാം മതവിശ്വാസി പോലും പിന്തുണയ്‌ക്കരുത്!
NB: മതം "മദ" മായി മാറുമ്പോൾ മനുഷ്യനു ഭ്രാന്തിളകുന്നു!
© 'ji' TALKS

ബുദ്ധിഉപയോഗിക്കുന്നവന്റെ തലയില്‍ ഒരു മതപുരോഹിതനും ചെക്കേറില്ല! മനസുമാത്രമുള്ള ; ആ മനസിനെ ഉണര്ത്താത്തവന്‍റെ അസ്തികൂടി കാര്‍ന്നു തിന്നാന്‍ പുരോഹിത /പാതിരിക്കഴുകന്മാര്‍ രാവറിയാതെ വട്ടമിടുന്നു ഭൂമിയില്‍ ! ആത്മാവ് ഇരയാകുന്നുമില്ല !
ReplyDelete