Translate

Tuesday, April 14, 2015

ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !

ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !

കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവും നിറമുള്ള മഷിച്ചാര്‍ത്തായി കുറിക്കപ്പെട്ട 2015 ഫെബ്രുവരി 28 ലെ KCRM ന്‍റെ എറണാകുളം സമ്മേളനവേദിയില്‍വച്ചു (മഹാഭാഗ്യമെന്നു പറയട്ടെ, നിയതിയുടെ നിയോഗംപോലെ) എനിക്ക് ഏറ്റുവാങ്ങേണ്ടിവന്ന , നമ്മുടെ പ്രിയന്‍ ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" എന്ന കവിതാസമാഹാരം, കാലത്തിന്‍റെ വരുംകാല ചിന്തകളില്‍ "സത്യത്തിന്‍റെ ഉള്സ്വരങ്ങള്‍" ആയി എന്നും മാറ്റൊലി കൊള്ളുന്ന വിചിന്തനങ്ങള്‍ തന്നെയാണ് സംശയമില്ല !
മനനം ചെയ്യുന്ന ഒരുപാട് മനുഷ്യമനസുകളില്‍ എക്കാലവും ഉരുത്തിരിഞ്ഞ ചിന്തകളാണിവ! എങ്കിലും, കാരണമില്ലാത്ത ഏതോ ഒരു ഭയം കാരണം ആരെകൊണ്ടും നാളിതുവരെ ഇത് കാലത്തിന്‍റെ സുവിശേഷമായി പറയിച്ചിട്ടുമില്ല !  
"നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ചിങ്ങൊരുവന്‍  വന്നറിയിച്ചാല്‍ ,
വാനവനെങ്കിലും ആദൂതന്‍ താനേല്‍ക്കും സഭയിന്‍  ശാപം "                                                   എന്ന കുര്‍ബാനപ്പാട്ട് കുട്ടിക്കാലം മുതല്‍ക്കേ കേട്ടും ചുണ്ടിലൊഴുക്കിയും തഴമ്പിച്ച ശതകോടി ജന്മങ്ങളില്‍ ആര്‍ക്കും തന്നെ ഈ ചിന്തകള്‍  മനസില്കൂടി ഒന്ന് കടത്തിവിടാന്കൂടി ഭയമായിരുന്നു എന്നതാകാം അതിനൊരു കാരണം !          
കാലം കാതോര്‍ത്തിരുന്ന ആ സത്യത്തിന്‍റെ സുവിശേഷം എന്റെ പ്രിയന്‍ ശ്രീ.ജോസന്ടണിയുടെ തൂലികത്തുമ്പിലൂടെ നാളെയുടെ നന്മയ്ക്കായി ഒഴുകിയെത്തി!   
"പൂച്ചയ്ക്കാരു മണികെട്ടും"എന്നാച്ചൊല്ലിനുത്തരമായി, ക്രിസ്തീയസഭകളെ ഇന്നോളം ഭരിച്ച അന്ധവിശ്വാസമേ, നിന്റെ കഴുത്തില്‍  ഈ രചനയിലൂടെ കവി ഒരു "ഭാരമണി" ഇതാ കെട്ടിയിരിക്കുന്നു !   വിശ്വാസികള്‍ക്ക് ആദ്യവായനയില്‍ അരുചികള്‍ ചിലപ്പോള്‍  നല്കിയേക്കാം ..."താന്‍ വിശ്വസിച്ചിരുന്നതെല്ലാം പൊയ്യായിപ്പോയല്ലോ" എന്ന ഉള്തേങ്ങല്‍ ഉണരുംമുന്പേ പള്ളിസെമിത്തേരിയില്‍ അന്ത്യഉറക്കമാകുന്നു തലമുറകള്‍ ! മറിച്ചുള്ള ന്യൂനപക്ഷസുക്രിതികള്‍ക്കോ ഇത് മനോഹരകാവ്യബിംബങ്ങള്‍ മാത്രമായി,കരളില്‍ കരുതിവയ്ക്കാനുള്ള അമൂല്യ മനസ്പന്ദനങ്ങളും ആകും !        
ശ്രീ.സെബാസ്ട്യന്‍ വട്ടമറ്റം ഈ സമാഹാരത്തിനായി എഴുതിയ അവതാരിക (believe and invest in God)  എത്ര മനോഹരമേ...'ഉള്ളടക്കത്തിലെ'അച്ചടിപ്പിശകുകള്‍ സാരമില്ല . യേശുവിന്റെ ഉള്സ്വരങ്ങളുടെ കരുത്തും മാറ്റൊലിയും ഈ കവിതകളിലൂടെ സുമനസുകളെ ഏറ്റുവാങ്ങൂ ..നേരത്തേ നേരറിഞാല്‍ കാലത്തേ കുളിരണിയാം....                                                      

1 comment:

  1. അങ്ങിനെ കറിയാച്ചനും കയറിനിരങ്ങിയിട്ടു രക്ഷപെട്ടു !!!!
    എന്നിവിടെ ക്ലാവര് വെച്ചോ അന്നുതൊട്ട് തുടങ്ങിയതാ ഈ നാണക്കേടും ഒളിച്ചോട്ടവും. ക്ലാവറിനെ ആരൊക്കെ വന്ധിച്ചുവോ അവൻറെയൊക്കെ വീട്ടിൽ കയറിനിരങ്ങിയിട്ടാണ് ഈ പൂജാരിമാർ പോയത്. നമ്മുടെ ഫിലോസഫി എന്താന്നുവെച്ചാൽ "അതിനിവര് ചെയ്യുന്നത് നോക്കണ്ടാ പറയുന്നത് കേട്ടാൽ പോരെ എന്നല്ലേ" പിന്നെങ്ങിനെ ശരിയാകും. സ്വന്തം കുടുംബത്തിൽ കയറി പ്രാക്കാണ്ടിച്ചാലും ഇതുതന്നെ നമ്മൾ പറയും.അതിന്റെകൂടെ നമ്മുടെ വലിയ തിരുമേനിയുടെ കുറച്ചു മില്ലിയൻ ഡോളറും കൂടി കിട്ടിയാൽ പിന്നെ കുശാൽ.പിന്നെ നമ്മുടെ മക്കളെ പ്രക്കാണ്ടിചാലും ഭാരിയയെ പ്രാക്കണ്ടിചാലും ആര്ക്കും ഒരു പരിഭവവുമില്ല .പണത്തിനു മീതെ നമ്മുടെ പാതിരിമാർ പറക്കുന്നു.നമ്മുടെ പണം മേടിച്ചിട്ട് വെടിനിറുത്തൽ പ്രഖ്യാപിക്കൂന്നു .ഇതൊക്കെ ഞങ്ങളും മറ്റുള്ളവരും കാണുന്നു എന്നും എല്ലാവരും അറിയുന്നു എന്ന സാമാന്യ ബോധമെങ്കിലും വേണ്ടേ? ജിജോ കയരിയിരങ്ങാത്ത എത്ര വീടുകലുണ്ടിവിടെ? കരിയാച്ചനെ അറിയാത്ത എത്ര മക്കളുണ്ടിവിടെ? പ്രാക്കാണ്ടിച്ചു പിട്ച്ചാൽ ഇപ്പൊ നമ്മുടെ തിരുമേനി ജയിലിലാകും എന്നാണു ചിലരുടെ വിശ്വാസം..വെറുതെ..അയാളെ ആരും ഒന്നും ചെയ്യില്ല...നമ്മുടെ പൈസ കൊണ്ട് അയാളിതൊക്കെ ഒതുക്കും.സംശയമുണ്ടോ? ഇവന്മാരുടെ കൂടെ ഫോട്ടോക്ക് പോസ് ചെയ്യാനും ഡിന്നർ കഴിക്കാനും എന്തൊരു തിരക്കാണ് നമുക്ക്.അറിയുക മക്കളെ മറ്റുള്ളവർ നിങ്ങളെ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. ഇനിയെങ്കിലും നിങ്ങള്ക്ക് സത്യവിശ്വാസത്തിലേക്ക്‌ വന്നുകൂടെ? സ്വന്തം മക്കളെ വെറുതെ കണ്ട ചെന്നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കണോ ?ക്ലാവരിൽ ക്കൂടിയുള്ള രക്ഷ ഏതാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ നിങ്ങള്ക്ക്? പൂജാരിമാര്ക്ക് കപ്പയും മീങ്കറിയും കൊണ്ട് പോകുന്ന ഭാര്യമാരെ നിലക്കുനിര്ത്തുക.ഇവന്മാരെ വീട്ടില് വിളിച്ചു രാത്രി പാര്ട്ടിക്കു ഊട്ടുന്ന പരിപാടി നിര്ത്തുക. നമ്മുടെ കുഞ്ഞുമക്കൾ ഇവന്മാരുടെ ഏഴയലത്ത് പോകാതെ നോക്കുക.ഇവരുടെ തലയ്യിലും .......ലയിലും കയിവെക്കാതെ നോക്കുക.കുറച്ചു നക്കാപ്പിച്ച പണത്തിനുവേണ്ടി ചാരിത്ര്യം കൊടുക്കാതിരിക്കുക.ഇവര് കാരണം അബോർഷനിടവരുത്താതിരിക്കുക .കടകളും ബുക്കിംഗ് കേന്ദ്രങ്ങളും തുറക്കാതിരിക്കുക.അതിലും ഭേദം പട്ടിണി കിടക്കുന്നതാണ് നല്ല്തെന്നോര്ക്കുക.എല്ലാറ്റിനുമുപരിയായി ക്ലാവരെന്ന ചെകുത്താൻ സ്തൂപത്തെ ആരാധിക്കാതിരിക്കുക.ഇവന്റെയൊക്കെ കൂടെ നിന്ന് ഫോട്ടോയെടുത്തു ഫൈസ് ബുക്കിലും അല്ലാത്ത ബുക്കിലും ഇടുന്നവരെ സംശയത്തോടെ നോക്കേണ്ടിയിരിക്കുന്നു.രാത്രി 6 മണിക്ക് ശേഷം മക്കളോടും ഭാര്യയോടുമൊപ്പം വീട്ടിലുണ്ടാകുക.പൂജാരിമാരിൽനിന്ന് 3 മയിലെങ്കിലും ദൂരത്തിൽ താമസിക്കുക.ഓർക്കുക മക്കളെ തിരഞ്ഞെടുക്കപ്പെട്ടവന്റെ എല്ലാ സാധനങ്ങളും വിശുദ്ധമല്ലെന്നു . താമര വെക്കൂ താമര വെക്കൂ എന്ന് പറഞ്ഞവരുടെയൊക്കെ വീട്ടിൽ കയറിത്തന്നെ ഇവന്മാർ വെച്ചുകളഞ്ഞല്ലോ ? കഷ്ടം?സഹതാപം തോന്നുന്നു.

    ReplyDelete