Translate

Tuesday, June 30, 2015

പല ചോദ്യങ്ങളും ചില ചിന്തകളും !



അത്മായാശബ്ദത്തിൽ വരുന്ന ലേഖനങ്ങൾ ആരെയോ പരാജയപ്പെടുത്താനോ അപകീർത്തിപ്പെടുത്താനോ ആണെന്നൊരു വാദഗതി കേട്ടു. അത്മായാശബ്ദം ഉണ്ടാകുന്നതിനു വളരെ മുമ്പും വിവിധവിഷയങ്ങളെപ്പറ്റിയുള്ള അനുകൂലവും പ്രതികൂലവുമായ ചിന്തകൾ, അതെവിടെ കണ്ടാലും, ഞാൻ വായിക്കുമായിരുന്നു. നല്ലതെന്നു തോന്നുന്നതു തിരഞ്ഞെടുക്കാനുള്ള സ്വാതന്തൃം എനിക്കുണ്ട്, മറ്റുള്ളവർക്കു തോന്നുന്നതു പങ്കു വെയ്ക്കാനുള്ള അവകാശം അവർക്കുമുണ്ട്. അത്രയേ ഞാൻ അതിനേപ്പറ്റിയൊക്കെ കരുതിയിട്ടുമുള്ളൂ. മതത്തേപ്പറ്റിയും ആത്മീയതയെപ്പറ്റിയുമൊക്കെ ഇവിടെ ഭൂരിഭാഗം പേരും എഴുതുന്നത് വായിൽ തോന്നുന്നതാണെന്ന് എനിക്കു തോന്നിയിട്ടില്ല, അത്തരം രചനകൾ ഇവിടെ വരാറില്ലെന്നും ഞാൻ പറയുന്നില്ല. അറിവുള്ളവരുടെ ഒരു നിര ഇന്ന് അത്മായാശബ്ദതിന്റെ ഒപ്പമുണ്ട്. ചിന്തിക്കുന്നവർ അത്മായാശബ്ദത്തിനൊപ്പമാണെന്നു പറയുന്നതാണ് ശരി. 

അത്മായാശബ്ദം വ്യത്യസ്ഥമായ കാഴ്ചപ്പാടുകളുള്ള സഭാംഗങ്ങളുടെ കൂട്ടായ്മയാണ്. നല്ലതെന്നു തോന്നുന്നത് എടുക്കുകയോ എടുക്കാതിരിക്കുകയോ ആവാം. ആരെങ്കിലും ഉദ്ദേശിക്കുന്ന രീതിയിലുള്ള ലേഖനങ്ങൾ ഇതിൽ വരുന്നില്ലെങ്കിൽ, അത്തരം ചിന്തകർ ഇതിൽ എഴുതുന്നില്ലെന്നു മാത്രം കരുതിയാൽ മതി. ആരെയും ഇതിൽ നിന്നു മാറ്റിനിർത്തില്ലെന്ന് എത്ര പ്രാവശ്യം ഇതിന്റെ പത്രാധിപസമിതി ഇതിൽ എഴുതിയിരിക്കുന്നു. നല്ല ഭാഷയായിരിക്കണം, ആരെയും അപകീർത്തിപ്പെടുത്തുകയായിരിക്കരുത് ലക്ഷ്യം എന്നൊക്കെയുള്ള ലഘു നിബന്ധനകൾ അത്മായാശബ്ദം പാലിക്കുന്നുമുണ്ട്. ഉത്തരവാദിത്വപ്പെട്ടവർ കാണിക്കുന്ന ഗുരുതരമായ തെറ്റുകൾ ശക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിൽ അതിന്റെ ലക്ഷ്യം അവരെപ്പോലുള്ളവരെ അതിൽ നിന്നു പിന്തിരിപ്പിക്കുകയാണ്. ഒരു വ്യക്തിയല്ല അത്മായാശബ്ദത്തിന്റെ എതിരാളി. 

പാരീസിൽ നിന്നും അത്മായാശബ്ദത്തിന്റെ ഒരു സ്ഥിരം വായനക്കാരൻ, അത്മായാശബ്ദം എഡിറ്റർ ശ്രി. സക്കറിയാസ് നെടുങ്കനാലിന്റെ രചനകളെ എങ്ങിനെ വിലയിരുത്തുന്നു എന്നു താഴെ എഴുതിയിരിക്കുന്ന കത്തിൽ നിന്നു മനസ്സിലാകും. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള ശ്രി. സക്കറിയാസ് നെടുങ്കനാലിന്റെ ചിന്തകൾ കേരളം വേണ്ടത്ര ശ്രദ്ധിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു.  

ജോസഫ് മറ്റപ്പള്ളി


പ്രിയ സക്കറിയാസ്,                                           

'അറിവ്', 'മായ' തുടങ്ങിയ 'കെണി'പിടിച്ച ധാരണകളെപ്പറ്റി താങ്കളുടെ ബ്ലോഗില്‍ വായിച്ചപ്പോള്‍ കൌതുകം തോന്നി. അതോടൊപ്പം സന്ദേഹങ്ങളും. താങ്കള്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ശരിക്കും കട്ടിയുള്ളവയും ഉള്ളില്‍ തട്ടേണ്ടവയുമാണ്. ഭാഷയും ശൈലിയും വിഷയത്തെ പരമാവധി സുതാര്യവും സുഗ്രാഹ്യവുമാക്കാന്‍ ഉതകുന്ന രീതിയിലുള്ളതാണ്‌. ഇത്തരം ചിന്താബന്ധുരമായ എഴുത്ത് മലയാളത്തില്‍ വിരളമാണ്. മലയാള വായനക്കാര്‍ക്ക് താങ്കളുടെ discourseന്റെ രീതി സുപരിചിതമല്ല. നമ്മുടെയാളുകള്‍ വായിച്ചുവിടുന്നത് കൂടുതലും കേവലം വിവരങ്ങള്‍ (information) മാത്രമാണ്. മലയാളത്തിലെ സംവാദങ്ങളും ചര്‍ച്ചകളും ഏറെക്കുറെ കാമ്പും കഴമ്പുമില്ലാത്ത സാഹിത്യവിചാരങ്ങളും വാഗ്വിലാസങ്ങളുമാണ്. സംസ്കൃതത്തിലൂടെ നമുക്ക് കൈമുതലായി കിട്ടിയ ദാര്‍ശനിക സങ്കല്പങ്ങളെ, തത്ത്വവിചാരസംബന്ധിയായ ഉള്ക്കാഴ്ച്ചകളെ, തെളിഞ്ഞ മലയാളത്തില്‍ അവതരിപ്പിക്കാന്‍ അധികമാരും ഇല്ല. കവിത, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളില്‍ പോലും നാട്യശാസ്ത്രവും അഭിനയദര്‍പ്പണവും ധ്വനിസിദ്ധാന്തവുമൊക്കെ പരാമാര്ശിക്കപ്പെടുമെന്നല്ലാതെ, സുവ്യക്തമായ വിചിന്തനങ്ങള്‍ തുലോം കുറവാണ്. ജര്‍മന്‍ഭാഷ ഒരുവിധം വായിക്കാന്‍ കഴിയുന്ന എന്‍.ആര്‍.ഐ.കള്‍ പോലും വായിച്ചുതള്ളുന്നത് എന്തെന്നറിയാമല്ലോ?

അതുകൊണ്ട്, തുടര്‍ന്നെഴുതുക. എഴുത്തിലെ വ്യക്തിപരതയുടെ ആ തലം നിലനിര്‍ത്തുക. അങ്ങനെ, ജീവിച്ചതിന്റെ, ജീവിക്കുന്നതിന്റെ ഒരുണര്‍വും authenticityയും വാക്കുകള്‍ക്കും പ്രയോഗങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും വന്നുചേരും. ഭാഷ കുറിക്കുകൊള്ളുന്നതും ലക്ഷ്യവേധിയുമാകുന്നതും അങ്ങനെയാണല്ലോ. താങ്കളുടെ മനനത്തിനു വിഷയമാകുന്ന കാര്യങ്ങളുടെ സ്വഭാവവും അതാവശ്യപ്പെടുന്നു.

ഇനി സന്ദേഹങ്ങള്‍: ഞാന്‍ കാണുന്ന മരം എന്റെ സൃഷ്ടിയാണെന്നുള്ളത് ശരിയാണെങ്കിലും, മരം അതില്‍ത്തന്നെ എന്തായിരിക്കുന്നു? മരവും ഞാനും ഈ പ്രപഞ്ചം മുഴുവനും ബൃഹത്തായൊരു ഊര്‍ജ്ജമഥനത്തിന്റെ ഭാഗമായി കണക്കാക്കാം. അപ്പോള്‍ പിന്നെ, ഞാനില്ല, നീയില്ല. കാര്യമതാണെങ്കിലും, കേവലം ഊര്‍ജ്ജപ്രവാഹമായി മാത്രം എന്തെങ്കിലും നിലനില്‍ക്കുന്നുണ്ടോ? മറ്റ് വാക്കുകളില്‍, കോസ്മിക് എനര്‍ജി ബ്രഹ്മകടാഹത്തില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഇന്ദ്രിയവേദിയല്ലാത്ത ഒരു കോസ്മിക് പ്രഭാവമുണ്ടോ? അത് ആറാം ഇന്ദ്രിയമാകാം, ആകാശമാകാം. പക്ഷേ, ആകാശം മാത്രമായിട്ട്, 'ഓം' മാത്രമായിട്ട്‌, അത് സ്ഥിതിചെയ്യുന്നുണ്ടോ? ഒന്നുകൂടി വിശദീകരിക്കാം. 'മനുഷ്യന്‍' എന്നത് abstract ആയി നാം സങ്കല്പ്പിക്കുന്നതാണല്ലോ? ശരിക്കുമുള്ളത്, സ്ഥലകാല- ദേശ- സംസ്കാര- ഭാഷാബദ്ധമായ ഒരു concreteness മാത്രമല്ലേ? അതുപോലെ, ശുദ്ധബോധമായിട്ട് പ്രാപഞ്ചികത്വം, പദാര്‍ത്ഥത്തിന്റെ അഭാവത്തില്‍, നിലനില്‍ക്കുന്നുണ്ടോ എന്നാണ് ആശാനോടുള്ള ചോദ്യം. ഈ പദാര്‍ത്ഥമിപ്പോള്‍ ഫോട്ടോണിന്റെ സൂക്ഷ്മകണികവരെ എത്തിനില്‍ക്കുന്നു, ശാസ്ത്രീയാപഗ്രഥനത്തില്‍. അവബോധം പ്രകാശധാരയോ ധോരണിയോ വീശിയെറിഞ്ഞ വലയോ എന്തുമാകട്ടെ, അതിന്റെ 'കൂട്ട്' (ingredients) എന്താണ്? പഞ്ചഭൂതങ്ങളുടെ ഒരു പ്രത്യക ചേരുവയിലൂടെയാണോ പ്രപഞ്ചചൈതന്യം 'രൂപ'മെടുക്കുന്നത്? അഹം നിര്‍വികാരാനിരാകാരരൂപി എന്നുണ്ടല്ലോ? ഞാന്‍ ഊഹിച്ചെടുക്കുന്നത്, പ്രപഞ്ചശക്തി ഒരു centrifugal താണ്ഡവത്തിലേര്‍പ്പെട്ടിരിക്കുന്നു (നടരാജനടനം) എന്നാണ്. പാല്‍ കടയുമ്പോള്‍ വെണ്ണ ഉരുവപ്പെടുന്നതുപോലെ ചില സന്ദര്‍ഭങ്ങളില്‍ ഈ ശക്തി ചില പോയ്ന്റുകളില്‍ ആഘാതത്തോടെ നിപതിക്കുന്നു. അതാകാം അവതാരങ്ങള്‍. നിര്‍ഗുണബ്രഹ്മത്തെ സഗുണമാക്കാന്‍ പദാര്‍ത്ഥത്തിന്റെ (matter) സാന്നിദ്ധ്യം ആവശ്യമുണ്ട് എന്ന് വരുമോ? ഇങ്ങനെ പല ചോദ്യങ്ങളും ചിന്തകളും എന്നിലുണ്ടായി. താങ്കളുടെ വിചാരധാര എന്നിലൊരിളക്കം സൃഷ്ടിച്ചു എന്നതിന് പക്ഷാന്തരമില്ല.

യേശുവിനേക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍, ജര്‍മനോ ഫ്രഞ്ചോ ഇംഗ്ലീഷൊ അറിയാവുന്നവര്‍ക്ക് പുത്തരിയല്ല. എന്റെ ന്യായമായ അനുമാനം, അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചു, ഇന്ത്യയിലെ മുനി/ഗുരുക്കന്മാരെ കണ്ടുമുട്ടി എന്നൊക്കെയാണ്. യേശുവിന്റെ പല ആശയങ്ങളിലും ജീവിതരീതികളിലും ബുദ്ധമതസ്വാധീനം ഉള്ളതായി ഇന്ന് അംഗീകരിക്കുന്നുണ്ടല്ലോ. ലളിതമാനസ്സനായ ഒരു വായനക്കാരന്, താങ്കളുടെ ലേഖനം വായിച്ചാല്‍, തീര്‍ച്ചയായും ഉതപ്പുണ്ടാകും. "ഇങ്ങനെയൊക്കെ എഴുതിയിട്ട്, ഇന്ന് രാത്രി നീ മരിച്ചാല്‍, നിന്റെ നിത്യത നീ എവിടെ ചെലവഴിക്കും?" എന്ന് ചോദിച്ച വിശ്വാസിയോട്, "യേശുവിനോടോത്ത് പറുദീസയില്‍" എന്ന താങ്കളുടെ മറുപടി ഉരുളക്കുപ്പേരിയായി. അയാളുടെ ചോദ്യത്തിലെ 'നിത്യതയും' താങ്കളുടെ ഉത്തരത്തിലെ 'പറുദീസയും' സാങ്കല്പികങ്ങളാണെങ്കിലും.

ക്രിസ്ത്യാനികളുടെയിടയില്‍ മാത്രമല്ല മൂഢവിശ്വാസങ്ങളുള്ളത്. നമ്മുടെ പ്രാചീനകാലത്ത് ഇന്ത്യയിലുണ്ടായ ദര്‍ശനവിശേഷങ്ങളെ മുഴുവന്‍ മനുഷ്യവത്ക്കരിക്കുകയും മൃഗവല്ക്കരിക്കുകയും ആണല്ലൊ പില്‍ക്കാല ഹൈന്ദവപൌരോഹിത്യം ചെയ്തത്. ശ്രീരാമനും ശ്രീകൃഷ്ണനുമൊക്കെ യേശുവിനെപ്പോലെ, അവര്‍ ജീവിച്ച ചരിത്രഘട്ടത്തിന്റെ സന്താനങ്ങളാണ്. അല്ലെങ്കില്‍, കര്‍ണ്ണനെ ചതിയമ്പെയ്യാന്‍ കൃഷ്ണന്‍ പറയുമോ? സീത‌യുടെ ചാരിത്ര്യം അഗ്നിപരീക്ഷയിലൂടെ ശ്രീരാമന്‍ തിട്ടപ്പെടുത്തുമോ? ഉദാത്തമായ ഉപനിഷദ് ദര്‍ശനങ്ങളെവിടെ, പ്രതിലോമബുദ്ധികളായ ഇന്നത്തെ ഹിന്ദുക്കളെവിടെ? 99% ആളുകളും മാനസികമായ സ്വാതന്ത്ര്യം കാംക്ഷിക്കുന്നവരല്ല. ചിന്തയുടെയും പ്രവൃത്തിയുടെയും സമഞ്ജസമായ സ്വാതന്ത്ര്യലഹരി ശരാശരി മനുഷ്യന് താങ്ങാനാവുകയില്ലായിരിക്കാം! അതുകൊണ്ടാണല്ലോ ഭക്തി എന്ന പ്രതിഭാസം വിവിധ രൂപത്തിലും ഭാവത്തിലും തഴച്ചുവളര്‍ന്നു നിലക്കുന്നത്. സര്‍വ്വാശ്ലേഷിയായ സ്വാതന്ത്ര്യമാണ് ഒരന്വേഷകനെ നയിക്കേണ്ടത്. പക്ഷേ, എത്ര പേര്‍ക്ക് അതിനുള്ള വിളിയുണ്ട്; വിളിയുണ്ടെങ്കില്‍ തന്നെ അതേറ്റെടുക്കാനുള്ള ധൈര്യം? ജ്ഞാനത്തിലൂടെയുള്ള വെളിച്ചവും വെളിപാടും യുഗസംക്രമണങ്ങളിലാകാം ഉണ്ടാകുന്നത്?

അതുകൊണ്ട്, താങ്കളുടെ വിചിന്തനങ്ങളില്‍ പക്ഷപാതമരുത്. ക്രൈസ്തവസമൂഹത്തില്‍ മാത്രമേ കാപട്യവും കൂട്ടിക്കൊടുപ്പും കൂടുതലുള്ളൂ എന്ന രീതിയില്‍ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍, 'പ്രബുദ്ധരായ' ക്രിസ്ത്യാനികളെ അത് ചൊടിപ്പിച്ചേക്കാം. എന്നിരുന്നാലും, സംഘടിതമതത്തിനുള്ളില്‍ നടക്കുന്ന 'ബ്രെയിന്‍ വ്വാഷിംഗ്' നാം കാണാതിരുന്നുകൂടാ. എല്ലാ പ്രസ്ഥാനങ്ങളിലും വന്നുഭവിച്ച പരിതാപകരമായ ഈ പരിണതി, അധികാരത്തിന്റെ പ്രയോഗത്തില്‍ നിന്ന് ഉരുത്തിരിയുന്ന ഒന്നായിട്ടു കാണാന്‍ കഴിയണം.

സത്യത്തില്‍, ഈ ജനുസ്സില്‍പെട്ട ഒരെഴുത്തുകാരനായിരുന്നു ഒ.വി.വിജയന്‍. അദ്ദേഹത്തിന്‍റെ രണ്ട് പുസ്തകങ്ങളാണ് എന്നെ ഏറ്റവും കൂടുതല്‍ തൊട്ടിട്ടുള്ളത്. ധര്‍മപുരാണവും മധുരം ഗായതിയും. രണ്ടിലും, കഥാരൂപേണ, ചരിത്രത്തില്‍ പ്രപഞ്ചചൈതന്യം എങ്ങനെ ഇടപെടുന്നുവെന്നു സൂചിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വിജയനെപ്പറ്റി പറയുമ്പോള്‍, താന്‍ ആവിഷ്ക്കരിക്കാനുദ്ദേശിച്ച താത്ത്വിക/ദാര്‍ശനിക ഉള്‍ക്കാഴ്ചകള്‍ക്ക്, അതിനുചേര്‍ന്ന ഒരു പുത്തന്‍ ഭാഷാശൈലിയും പദസമുച്ചയവും അദ്ദേഹം സൃഷ്ടിച്ചു എന്നെടുത്തുപറയേണ്ടതുണ്ട്. താങ്കള്‍ എം.റ്റി.യെപ്പറ്റി പരാമര്‍ശിച്ചിരുന്നല്ലോ? ഭാഷയെ നവീകരിക്കുന്നതില്‍, ഭാവുകത്വത്തെ നവീകരിക്കുന്നതില്‍, അദ്ദേഹത്തിന്‍റെ സംഭാവന എന്താണ് എന്നന്വേഷിച്ചാല്‍, ഫലം കൂടുതലും ഏതാണ്ട് നിരാശതാജനകമായിരിക്കും. വിജയന് കടുമ്പിടുത്തമുണ്ടായിരുന്ന ധാരണകളായിരുന്നു അവതാരസകല്പം, യുദ്ധമെന്ന പ്രതിഭാസം, ചരിത്രത്തിന്റെ ആത്യന്തികമായ ആപേക്ഷികതാപ്രസക്തി, തുടങ്ങിയവ. എന്തുകൊണ്ടാണ് മനുഷ്യര്‍ യുദ്ധം ചെയ്യുന്നത്, പരസ്പരം തലതല്ലിച്ചാകുന്നത്? യുദ്ധത്തെപ്പറ്റി, ഹിംസയെപ്പറ്റി, മനുഷ്യന്റെ വിധിയെപ്പറ്റി വേപഥുവാര്‍ന്ന് എഴുതിയ ഒരാളായിരുന്നു വിജയന്‍. അദ്ദേഹം കൂടുതലും എഴുതിയത്, fiction എന്നയിനത്തിലാണെങ്കിലും, എല്ലാറ്റിന്റെയും 'why' തിരഞ്ഞു പോയ ഒരാളായിരുന്നു അദ്ദേഹം. "അതിരുകളും ആസ്പദങ്ങളുമില്ലാത്ത തിരച്ചില്‍" എന്നാണ് അദ്ദേഹംതന്നെ തന്റെ ചോദ്യാസക്തിയെ വിശേഷിപ്പിച്ചത്‌. മുഴവന്‍-സമയ-ഫിക്ഷനില്‍ മുഴുകുന്നതിനു മുമ്പ്, അദ്ദേഹം കലാകൌമുദിയില്‍ കുറേ ലേഖനങ്ങള്‍ എഴുതിയിരുന്നു. നമ്മുടെ ദ്രാവിഡസ്വത്വമായിരുന്നു അവയിലെ മുഖ്യ പ്രതിപാദ്യവിഷയങ്ങളിലൊന്ന്. കാരണം, വിജയന്‍ ദില്ലിയിലായിരുന്നല്ലോ 'പ്രവാസം'. ഇന്ത്യയുടെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സിരാകേന്ദ്രം എന്ന നിലക്ക്, ദില്ലിയിലെ അധികാരകേളികളും കയ്യാങ്കളികളും അദ്ദേഹത്തിനു നേരിട്ടറിയാമായിരുന്നു. പത്രപ്രവര്‍ത്തകന്‍, കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളിലൊക്കെ അധികാരപ്രയോഗത്തിന്റെ എല്ലാ ഇടനാഴികളിലൂടെയും അദ്ദേഹം സഞ്ചരിക്കാനിടവന്നു. അവിടെയൊക്കെ കണ്ടതും കേട്ടതും അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. മലയാളത്തില്‍ 'ആധുനികത'ക്ക് തുടക്കം കുറിച്ചയാള്‍ എന്ന പരിഗണനയൊക്കെ അദ്ദേഹത്തിന് സാഹിത്യചരിത്രത്തില്‍ കൊടുത്തുകണ്ടിട്ടുണ്ട്. പക്ഷേ, അതിനേക്കാളൊക്കെ പ്രധാനമായിട്ടെനിക്ക് തോന്നുന്നത്, മനുഷ്യനെപ്പറ്റി, പ്രപഞ്ചത്തെപ്പറ്റി, മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധത്തെപ്പറ്റി, ചരിത്രത്തില്‍ ഉരുവംകൊള്ളുന്ന അദൃശ്യ സര്‍ഗ്ഗപ്രവാഹത്തെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടു എന്നുള്ളതാണ്. കേരളത്തെ, ഇന്ത്യയെ, ലോകത്തെ മുഴുവനും ഗ്രസിച്ചിരിക്കുന്ന ആത്മഹത്യാപരമായഉപഭോഗജ്വരത്തെപ്പറ്റിയും, പ്രകൃതിയോട് ഇന്ന് മനുഷ്യന്‍ കാണിക്കുന്ന നിഷ്ഠൂരനീതികളെപ്പറ്റിയും, അതൊക്കെ ഫാഷനാകുന്നതിന് എത്രയോ മുമ്പ് അദ്ദേഹം ആലോചിച്ചിരുന്നു. സൈലന്റ് വാലി സംരക്ഷിതമേഘലയാക്കി നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്യുകയും അതിനായി പ്രചാരണം നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയുമൊക്കെ ചെയ്തവരുടെ മുന്‍പന്തിയില്‍ തന്നെ അദ്ദേഹമുണ്ടായിരുന്നു. കമ്മ്യൂണിസത്തെയും മുതലാളിത്തത്തെയും ഒരേ സമയം തള്ളിപ്പറഞ്ഞ എഴുത്തുകാരന്‍, ഇന്ത്യയുടെ സനാതന പ്രപഞ്ചസങ്കല്പത്തെപ്പറ്റി സാഹിത്യത്തിലൂടെ വിചിന്തനം ചെയ്ത ഒരാള്‍ എന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കാം. ഇടതുപക്ഷവും, മുസ്ലിങ്ങളും, ക്രിസ്ത്യാനികളും, ഹിന്ദുക്കളില്‍ തന്നെ ഉല്‍പതിഷ്ണുക്കള്‍ എന്നഭിമാനിക്കുന്നവരും അദ്ദേഹത്തെ ഹിന്ദുത്വത്തിന്റെ പിണിയാളായി മുദ്രകുത്തി. എന്നാല്‍ സത്യം അതായിരുന്നില്ല. ഭാരതത്തില്‍ നൂറ്റാണ്ടുകളായി നടന്നുവരുന്ന, ഇന്നും നടക്കുന്ന, ആര്യന്‍ മേധാവിത്വത്തെപ്പറ്റി ഉറക്കെ ചിന്തിച്ചതും അദ്ദേഹം തന്നെ!
Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254       

കണ്ടുപഠീക്കേണ്ട ഒരു സ്കൂള്‍ സംസ്കാരം

Samuel Koodal and Chacko Kalarickal shared Gulf Post's video.   കണ്ടുപഠീക്കേണ്ട ഒരു സ്കൂള്‍ സംസ്കാരം
242,647 Views
ഔരു സൗദി സ്കൂളിലെ ഹെഡ് മാഷ് പഠനത്തിന്റെ അടുത്ത ഘട്ടത്തിലോട്ട് കടന്നു പോകുന്ന തന്റെ വിദ്യാര്‍ത്ഥികളോട് പെരുമാറുന്ന രീതി നോക്കൂ..വന്‍ പ്രചാരണമാണ് ഈ വീഡിയോക്ക് സോ...
See More

വൈദികനാകാൻ യോഗ്യതാ പരീക്ഷ!

 Church Citizens' Voice ൽ  ഇന്ന്

വൈദികനാകാൻ യോഗ്യതാ പരീക്ഷ! കൂടുതൽ വായിക്കുക:

Monday, June 29, 2015

ഇന്ത്യൻ മെത്രാന്മാർ കൂട്ടരാജിയിലേയ്ക്ക്?

സക്കറിയാസ് നെടുങ്കനാൽ

റോമായിൽ കഴിഞ്ഞ വർഷം കൂടിയ പ്രത്യേക സിനഡിൽ നമ്മുടെ കൂന്തൻതൊപ്പിധാരികൾ വെറുതേ പോയി ഇരുന്നിട്ട് വെറുതേ പോന്നു. തല്ക്കാലം പോപ്പൊന്നും പരസ്യമായി പറഞ്ഞില്ല. ഈ നിഷ്ക്രിയത്വം തുടർന്നാൽ, അദ്ദേഹത്തിൻറെ സ്വരം മാറാൻ സാദ്ധ്യത ഏറെയാണ്‌. കഴിഞ്ഞതിന്റെ തുടർച്ചയും പൂർത്തീകരണവുമായി നടക്കുന്ന അടുത്ത സിനഡിനായി കൊടുത്തിരിക്കുന്ന home work ചെയ്തുതീർത്ത് അമേരിക്കയിലും യൂറോപ്പിലും മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഉള്ള മെത്രാന്മാരും, ഇന്ത്യയിൽ അമരാവതി രൂപതയിലുമുള്ള ഒരേയൊരു മെത്രാനും സമഗ്രമായ ക്രിസ്തീയകുടുംബ റിപ്പോർട്ട്‌ റോമായിൽ എത്തിച്ചുകഴിഞ്ഞു. ഇതുവരെ അങ്ങനെയൊരു വിഷയം ഒരിടത്തും പരാമര്ശിക്കുകപോലും ചെയ്യാത്ത ഇവിടുത്തെ ബാക്കി ചെമ്പട, വരുന്ന ഒക്ടോബറിലും റോമായ്ക്ക് പോകുന്നുണ്ടോ, അതോ പോപ്പിന്റെ വായിൽനിന്ന് വരാൻ സാദ്ധ്യതയുള്ള നല്ല വർത്തമാനം ഭയന്ന് ഇത്തവണ പോക്ക് വേണ്ടെന്നു വയ്ക്കുമോ എന്നതിനെപ്പറ്റി ഇതുവരെ ഒന്നും പറയാറായിട്ടില്ല. അവർ അടുത്തകാലത്ത് ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുമെന്ന് തോന്നുന്നുമില്ല. കാരണം, റോഷൻ ഫ്രാൻസിസ് അല്മായശബ്ദത്തിൽ എഴുതിയതുപോലെ, ഇവിടെത്തന്നെ ഒരു കാര്യത്തിലും അവര്ക്ക് തമ്മിൽ ഒരു യോജിപ്പും ഇല്ലെന്നായിട്ടുണ്ട്. അവരുടെ കൃത്യവിലോപത്തെയും വിശ്വാസികളോട് അവർ പ്രകടിപ്പിക്കുന്ന അക്ഷന്തവ്യമായ ഉത്തരവാദിത്വക്കുറവിനെയും സൂചിപ്പിച്ച് പല അല്മായ നവീകരണ സംഘടനകളും തുടരെ താക്കീതു നല്കുന്നുണ്ട്. അല്മായശബ്ദത്തിന്റെയും CCV (Church Citizens' Voice) ന്റെയും ധീരവക്താവ് എന്ന നിലയിൽ ഇക്കാര്യത്തിൽ കേരളത്തിലെ മെത്രാന്മാരെ ഗുണദോഷിച്ച് ശ്രീ ജെയിംസ്‌ കോട്ടൂർ അവർക്കൊരോരുത്തർക്കും ഇതിനകം പല കത്തുകളും അയച്ചുകഴിഞ്ഞു. ബിഷപ്‌ ഭരണികുളങ്ങരയും അമരാവതി ബിഷപ് Elias Gonsalvesന്റെ സെക്രെട്ടറി ഫാ. മരിയോ ഡിസൂസയുമൊഴികെ ആരും തിരിച്ച് യാതൊരു പ്രതികരണവും ഇന്നുവരെ നടത്തിയിട്ടില്ല! സഭയെ ബാധിക്കുന്ന അതിപ്രധാനമായ ഒരു വിഷയത്തിൽ ഇതുവരെ ഒന്നും ചെയ്യാത്ത ഈ അനങ്ങാപ്പാറകൾ ഇനി ബാക്കിയുള്ള മൂന്നു മാസങ്ങളിൽ എന്തെങ്കിലും ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അവിടെപോയി ഇരുന്ന് മൂന്നാഴ്ച സൗജന്യ ഡിന്നറും കഴിച്ചിട്ട് യൂറോപ്പോക്കെ ഒന്ന് കറങ്ങി, കനത്ത പോക്കറ്റ് മണിയും ശേഖരിച്ച്, പോരാനാണ് പ്ലാനെങ്കിൽ ഇവർ ഒക്ടോബറിലെ സിനഡിനെന്നും പറഞ്ഞ് റോമിലേക്കെന്തിനു പോകണം എന്നതാണ് ചോദ്യം. സഭയുടെ അസ്ഥിവാരമായ കുടുംബത്തെ സംബധിച്ച് ഇങ്ങനെയാണ് ഇവിടത്തെ സഭാനേതൃത്വത്തിന്റെ വിലമതിപ്പെങ്കിൽ, ഒറ്റയടിക്ക് എല്ലാ ഇന്ത്യൻ മെത്രാന്മാരുടെയും തൊപ്പി തെറിപ്പിക്കുന്ന ഒരൈറ്റം അടുത്ത സിനഡിൽ പോപ്പിന് നടത്തേണ്ടിവരുമോ? അതുണ്ടായാൽ, ഇവിടുത്തെ അല്മായരെ സംബന്ധിച്ച്, 2015 ദൈവാനുഗ്രഹവർഷമായിരിക്കും എന്ന് നമുക്കാശ്വസിക്കാം!

അല്മായശബ്ദത്തിന്റെ (www.almayasabdam.com) മുഖ്യ എഡിറ്റർ ശ്രീ ജെയിംസ്‌ കോട്ടൂർ കാര്യത്തിന്റെ ഗൌരവം വിശദമാക്കി 'ഭാരതസഭയും ഒക്ടോ. 4-25 കുടുംബസിനഡും' എന്ന വിഷയത്തെ ആധാരമാക്കി No Indian Bishop Responds to Papal Call? എന്നൊരു ലേഖനം ഇന്ത്യയിലെ ഓരോ മെത്രാനും അയച്ചുകൊടുത്തിട്ടുണ്ട്. അതിൽ നിന്ന് പ്രസക്തഭാഗങ്ങൾ ഇവിടെ ചേർക്കുകയാണ്. (See the original in www.almayasabdam.com)

"നിർഭാഗ്യവശാൽ ഇന്ത്യയിലെ മെത്രാന്മാർ മാത്രം കഴിഞ്ഞ വർഷം നടന്ന പ്രത്യേക സിനഡിന് മുൻപുള്ള സമയം തീരുന്നതുവരെ ഒന്നും ചെയ്തില്ല. ആ അനുഭവം വച്ച്, അടുത്ത സിനഡിന് മുൻപ് നടത്തിയിരിക്കണം എന്ന് പോപ്‌ നിഷ്കര്ഷിച്ച പഠനത്തെപ്പറ്റി നിരന്തരമായ അന്വേഷണങ്ങളും താക്കീതുകളും വഴി അല്മായശബ്ദം (CCV) ഇന്ത്യയിലെ മെത്രാന്മാരെ ഒര്മിപ്പിച്ചുകൊണ്ടാണിരുന്നത്. അതായത്, കർദിനാൾ ബാൽദിസ്സെരിയുടെ നേതൃത്വത്തിൽ ക്രിസ്തീയ കുടുംബങ്ങളെ ബാധിക്കുന്ന 39 വിഷയങ്ങളെ സംബന്ധിച്ച് ചോദ്യാവലി തയ്യാറാക്കി, അവയെ വിശ്വാസികളുടെയിടയിൽ വിശദീകരിച്ചു കൊടുത്തും ക്ലാസ്സുകൾ നടത്തിയും അവരുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും അറിഞ്ഞശേഷം സമഗ്രമായ റിപ്പോർട്ട്‌ തയ്യാറാക്കുക എന്നതായിരുന്നു പോപ്‌ കഴിഞ്ഞ സിനഡിൽ മെത്രാന്മാരെ ഏല്പിച്ചിരുന്ന ദൌത്യം. കഴിഞ്ഞ സിനഡിൽ വച്ച് ഒരു തീരുമാനത്തിൽ എത്താൻ കഴിയാതിരുന്ന 46 വിഷയങ്ങളിൽ ആയിരുന്നു ഇപ്രാവശ്യം ഊന്നൽ. എന്നാൽ നമ്മുടെ തിരുമേനിമാർ അടുത്ത സിനഡിലേയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിവയ്ക്കുക പോലും ചെയ്തില്ല. റിപ്പോർട്ട്‌ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 15 ആയിരുന്നു!"

പൊതുവോ പ്രാദേശികമോ ആയ പഠനഗ്രൂപ്പുകൾ സംഘടിപ്പിക്കാനും ചർച്ച നടത്താനും വേണ്ട സഹകരണത്തിന് ഞങ്ങൾ തയ്യാറാണ് എന്ന് ശ്രീ ജെയിംസ്‌ കൊട്ടൂറിന്റെ നേതൃത്വത്തിൽ The Global website of Church Citizens’ Voice (CCV) കത്തുകൾ വഴി ഇവരെ പലതവണ ആഹ്വാനം ചെയ്തതാണ്. അമരാവതിയിൽ നിന്ന് കിട്ടിയ ഒരു മറുപടിയൊഴിച്ച്,  ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽ പെട്ട ഒരൊറ്റ മെത്രാനും പ്രതികരിച്ചില്ല എന്ന സത്യം നിസ്സാരമായി തള്ളിക്കളയാനാവില്ല. ലോകമാസകലമുള്ള അത്മായാശബ്ദത്തിന്റെ വായനക്കാർ വളരെ ആകാംഷാപൂർവ്വം കാത്തിരുന്ന ഒരു കാര്യമായിരുന്നത്. മാർപ്പാപ്പായേ അനുസരിക്കാത്ത മെത്രാന്മാരെ ഞങ്ങളനുസരിക്കണോയെന്നു വിശ്വാസികൾ ചോദിച്ചു തുടങ്ങിയാൽ, അതിനാരു മറുപടി പറയും?

അതേസമയം യൂറോപ്പിലും (സ്വിറ്റ്സർലന്റ്, ബെൽജിയം, ഫ്രാൻസ്, ജർമനി, ബ്രിട്ടണ്‍, ഓസ്ട്രിയ, പോളണ്ട് തുടങ്ങിയവ) അമേരിക്കയിലുമുള്ള രൂപതകളിൽ വിശദമായ പഠനവും ചര്ച്ചയും നടത്തി സമഗ്രമായ റിപ്പോർട്ട്‌ പറഞ്ഞ സമയപരിധിക്കുള്ളിൽ തന്നെ റോമിലെത്തിച്ചു. Catholic Church Reform International (CCRInt’l)  എന്ന അല്മായ സംഘടനയാകട്ടെ അവരുടെ തനതായ സർവേയുടെ ഫലം റോമായിലെത്തിക്കുകയും അവരുടെ വെബ്‌ സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതൊക്കെ അറിഞ്ഞുകൊണ്ടിരുന്നിട്ടും വിവിധ ഭാരത റീത്തുകളിലെ മെത്രാന്മാർ എന്തുകൊണ്ട് ഒന്നും ചെയ്യാതെ സമയം കളഞ്ഞു എന്നത് മനസ്സിലാവുന്നില്ല. വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, ലോകമെമ്പാടുമുള്ള ഭാരത ക്രൈസ്തവ പ്രമുഖരുമായും അത്മായാശബ്ദം പ്രവർത്തകർ ബന്ധപ്പെടുകയും, നമ്മുടെ മെത്രാന്മാരെ ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി മാധ്യമങ്ങളിലൂടെ അനേകർ എഴുതുകയും ചെയ്തിരുന്നു.

രണ്ടാഴ്ച മുമ്പ്  CCV ഒരു റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചിരുന്നു - Europe's fractious Catholics sent out their views on Synod Questionnaire. ഒരാഴ്ച മുമ്പ് വേറൊരെണ്ണം - US Bishops hear summary of synod consultation, (ജൂണ്‍ 10, 2015ന് St. Louis ലെ ബിഷപ്സ് കോണ്‍ഫറൻസ് സംഘടിപ്പിച്ചത്). അതിലുൾപ്പെട്ട 33 ലത്തീൻ അതിരൂപതകളിലെയും 145 രൂപതകളിലെയും പഠന റിപ്പോർട്ട്‌ Feb. 23/15ൽ തന്നെ വെബ്സൈറ്റിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇംഗ്ലീഷിൽ മാത്രമല്ല അവിടെ ജീവിക്കുന്ന ജനങ്ങളുടെ പ്രാതിനിധ്യം കണക്കിലെടുത്ത്, സ്പാനിഷിലും വീയെറ്റ്നാമിസിലും അവിടങ്ങളിൽ ചോദ്യാവലികൾ വിതരണം ചെയ്ത് അഭിപ്രായങ്ങൾ സ്വീകരിച്ചു. Chicagoയിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ രൂപത ഇതിലൊന്നും പങ്കെടുത്തതായി അറിവില്ല. കേരളത്തിലെ സീറോ മലബാർ സഭ ഇക്കാര്യത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതിരിക്കുമ്പോൾ ഷിക്കാഗോയിലെ അതിന്റെ ബ്രാഞ്ചിൽ എന്ത് സംഭവിക്കാൻ!

എന്താണ് ഇവിടെ സംഭവിക്കുന്നത്‌, അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇവിടെ ഒന്നും സംഭാവിക്കാതിരിക്കുന്നത്?
CBCI website പ്രകാരം 5 കർദിനാളന്മാർ, 29 മെത്രാപ്പോലീത്താമാർ, 9 സഹായമെത്രാന്മാർ, 2 കൂരിയ ബിഷപ്സ് എന്നിവർ ഉള്പ്പെടെ ഇവിടെ 170 രൂപതകളിലായി 200ൽ പരം മെത്രാന്മാരുണ്ട്. ഇവരാരും അതിപ്രധാനമായ ഈ സിനഡും അതിന്റെ ചർചാവിഷയവുമായി എന്തുകൊണ്ട് സഹകരിക്കുന്നില്ല? ശ്രീ കോട്ടൂർ സംശയിക്കുന്നത് ഇവരെ അലട്ടുന്ന “compulsions of coalition politics” ആണ് ഈ നിഷ്ക്രിയത്വത്തിന് പിന്നിൽ എന്നാണ്. അധികാരത്തിലിരിക്കാൻ ഇവർക്ക് പല ക്കൂട്ടുകക്ഷികളെയും പ്രീതിപ്പെടുത്തെണ്ടതുണ്ട്. ഇന്ത്യയിലെ പരാജയപ്പെട്ട സർക്കാരുകളുടെ അതേ ഗതികേട് എന്ന് പറയാം.

ആഗോള തലത്തിൽ ക്രിസ്ത്യാനികൾ 2.2 ശതകോടിയാണെങ്കിൽ, അതിൽ 1.2 ശതകോടി കത്തോലിക്കരാണ്. ഇതിൽ 22 സ്വയംഭരണ സഭകൾ ഉള്പ്പെടുന്നു. ഈ 140 കോടിയിൽ 38 കോടിയും ലത്തീൻ ആണ്. ബാക്കി രണ്ട് കോടി 21 സ്വയം ഭരണ പൌരസ്ത്യ സഭകൾ ചേരുന്നതാണ്. ഇവയിൽ ഏറ്റവും അംഗബലമുള്ളത് (45 ലക്ഷം) ഉക്രേനിയൻ കത്തോലിക്കാ സഭയാണ്.

ഇന്ത്യയിൽ ലത്തീൻ കത്തോലിക്കർ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് വരുന്ന സീറോമലബാറിന്റെ അംഗബലം 40  ലക്ഷമാണ്. മാർ ബസീലിയോസ് ക്ലീമസ് നയിക്കുന്ന മലങ്കരസഭയിൽ 2 ലക്ഷമാണ് വിശ്വാസികൾ. ബാക്കിയുള്ളവക്ക് നാമമാത്രമായ അസ്തിത്വമാണുള്ളത്. അതിൽ പെടുന്നു സീറോമലബാർ സഭയുടെ ഭാഗമായി നിലകൊള്ളുന്ന കോട്ടയം രൂപത. ഇവരുടെ ശുദ്ധരക്തവാദം ബാക്കിയുള്ളവർക്കെല്ലാം വലിയ തലവേദനയായിത്തീർന്നിരിക്കുകയാണ്. യേശുവിന്റെ സാഹോദര്യ ദർശനത്തിനും മനുഷ്യത്വത്തിനുതന്നെയും എതിരായി നിലകൊള്ളുന്ന ഈ കൂട്ടരെ എങ്ങനെ മെരുക്കാം എന്ന് ഇവിടുത്തെ നട്ടെല്ലില്ലാത്ത സഭാനേതൃത്വത്തിന് അറിയില്ല. അല്മായ സംഘടനകൾ ശക്തിയുക്തം ഇക്കാര്യം ചര്ച്ച ചെയ്യുന്നുണ്ടെങ്കിലും ഒരു മെത്രാനും ഈ വിഷയത്തിലേക്കു കടക്കാൻ ധൈര്യം കാണിക്കുന്നില്ല. പോപ്പിനോട് ചോദിച്ചാൽ തീച്ചയായും അദ്ദേഹം തീർത്തുപറയും, ആടിന്റെ മണമില്ലാത്ത നമ്മുടെ വ്യാജ ഇടയന്മാർക്ക് ഇനി അവരുടെ ജീവിതത്തിൽ ചെയ്യാവുന്ന ഏക സത്പ്രവൃത്തി ഒരു കൂട്ടരാജിയാണ്‌ എന്ന്. 

ചൂടുള്ള തണുത്ത കാറ്റ്!

തട്ടിൽ മെത്രാനിതാ പച്ചക്കും മഞ്ഞക്കും പറയുന്നു, കട്ടെടുത്തതും, കൊള്ളയടിച്ചതുമൊന്നും പള്ളിക്കു കൊടുത്താൽ കടം തീരില്ലെന്ന് (വീഡീയോ, യൂ കുഴലിലും, തുണ്ടുകളിലായി മുഖപ്പുസ്തകത്തിലും ഉണ്ട്). വളരെ ശരിയാ മെത്രാനേ, ഒരമേരിക്കൻ സീറൊ പള്ളിക്ക് ഏറ്റവും കൂടുതൽ പണം കൊടുത്ത ഒരു വ്യക്തി അഞ്ചു വർഷങ്ങൾക്കുള്ളിൽ ആർക്കും കൊടുക്കാൻ ഒന്നും കൈയ്യിലില്ലാതെയായി (കഥക്കു കടപ്പാട്: കുര്യാച്ചൻ കാലിഫോർണിയാ). ബ്രിട്ടണിൽ നിന്നു തട്ടിച്ച പണംകൊണ്ട് നാട്ടിൽ വന്നു വല്യ പെരുന്നാൾ നടത്തിയിട്ടും പിടിയിലായ ഒരാളുടെ കഥയും അടുത്തിടെ വായിച്ചതോർക്കുന്നു. ഈ കഥയിലൂടെ വല്യ മെത്രാനെ ഒരടി താഴത്തേക്കുരുട്ടുകയായിരുന്നോ അങ്ങേരെന്നും ഞാൻ സംശയിക്കുന്നു. അതോ കാഞ്ഞിരപ്പള്ളിക്കാരാരെയെങ്കിലും ഉദ്ദേശിച്ചാണോ ഇത് പറഞ്ഞത്? എന്റെ പത്തു നാൽപ്പതു വർഷത്തെ അനുഭവങ്ങൾ കൊണ്ടു ഞാൻ തട്ടിൽ മെത്രാനോട് പറയുകയാണ്, ഉടുക്കുന്ന കോണകം ഇടക്കിടക്കു കഴുകുന്നതു നല്ലതാ, പക്ഷെ ഉടുപ്പിക്കുന്ന പള്ളിയെ നന്നാക്കാൻ ശ്രമിക്കരുത്. പഴയ നാലമ്പലത്തിന്റെ ഓടു മാറുന്നതുപോലെ, തൊട്ടുകഴിഞ്ഞാൽ മുഴുവൻ പട്ടികയും കഴുക്കോലും മാറേണ്ടി വരും. പ്രതിഷ്ട ഒട്ടിളക്കാനും പറ്റില്ല. ഇനിയും ബോൺ നത്താലെ നടത്തേണ്ടതാ! കട്ടതിന്റെയും അവിഹിതത്തിന്റെയും വീതമായി പള്ളിക്കു കിട്ടിയ പണം മുഴുവൻ വേണ്ടാന്നു വെച്ചാൽ, ഇവിടെ ഒരു ദൈവദാസൻ പോലും കാണില്ല; പല പള്ളികൾക്കും അടിത്തറയും കാണില്ല. തട്ടിൽ ശെമ്മാശ്ശൻ അച്ചനായപ്പോൾ, പരി. ആത്മാവു ബ്രഹ്മചര്യത്തിന്റെ സ്വിച്ച് ഇടുമെന്നായിരുന്നു ഓർത്തതെന്നു പണ്ടദ്ദേഹം പറഞ്ഞതോർക്കുന്നു. അതുകൊണ്ടെന്തുണ്ടായി? ബ്രഹ്മചര്യത്തിന്റെ മെയിൻസ്വിച്ച് തപ്പിപ്പോയ എഡ്വിൻ അച്ചൻ ഇനി കേരളം കാണാനിടയില്ല. പറയുന്നതു കൊള്ളാം, പക്ഷേ, പവ്വത്തിൽ പിതാവ് ഉറങ്ങുവാണെന്നും കൂടി ഉറപ്പു വരുത്തിയേക്കണം. ഇത്രേം പറഞ്ഞ മെത്രാൻ, കട്ടെടുത്തെന്നു കുമ്പസ്സാരിച്ചിട്ട്, അച്ചൻ കൊടുത്ത പിഴയായ അഞ്ചാകാശങ്ങളിലിരിക്കുന്നതും ചൊല്ലിയിട്ടു കുർബ്ബാനയും കൈക്കൊണ്ടു പൊടീം തട്ടി വീട്ടിപ്പോയ കുട്ടപ്പായിമാരുടെ വിധിയും കൂടി പറഞ്ഞിരുന്നെങ്കിൽ അസ്സലായേനെ. അത്മായനെ ഭീഷണിപ്പെടുത്തി പിഴിഞ്ഞെടുക്കുന്ന പണവും ഉപകരിക്കില്ലെന്നും തട്ടിൽമാർ മനസ്സിലാക്കുക. 

ഇവിടെ അത്മായാശബ്ദത്തിലൂടെ അത്മായർ എന്തെല്ലാം പറഞ്ഞിട്ടുണ്ടോ അതെല്ലാം ഓരൊ കാലത്ത് ഓരോരുത്തരായി ഇപ്പോൾ പറഞ്ഞു തുടങ്ങുന്നുവെന്നതു നല്ല കാര്യം തന്നെ. മാർ എടയന്ത്രത്തിനോട് ചോദിക്കൂ, ജറൂസലേമിനു പോയാൽ ആർക്കാ പ്രയോജനമെന്ന്. അമരാവതി ബിഷപ്പിനോട് ചോദിക്കൂ, മാർപ്പാപ്പാ തന്ന ചോദ്യാവലി പൂരിപ്പിച്ചു മേടിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നോയെന്ന് (ആത്മസ്ഥിതി വിവരം കിട്ടിയില്ലെന്നു പറഞ്ഞു പണ്ട് പാലായിൽ ദളിതന്റെ ശവം അടക്കാൻ വിസമ്മതിച്ച കേസ് ഓർക്കുന്നുണ്ടല്ലോ, അല്ലേ? അവർക്കാണോ ഇതു പൂരിപ്പിച്ചു മേടിക്കാൻ ബുദ്ധിമുട്ട്?). ഇപ്പോഴത്തെ ക്നാനായാ പ്രശ്നം തന്നെ എടുക്കുക. സുഹൃത്തു മാർ ഭരണിക്കുളങ്ങരയോട് ചോദിച്ചു നോക്ക്, അങ്ങേരുടെ അഭിപ്രായം എന്താണെന്ന്. ശുദ്ധ രക്തമല്ല, ശുദ്ധ വിശ്വാസമാ വേണ്ടതെന്നദ്ദേഹം വെട്ടിത്തുറന്നു പറയുന്നില്ലേ? ഉണ്ണുന്നതിന്റെയും ഉറങ്ങുന്നതിന്റെയുമൊക്കെ ഇടക്കെണീറ്റു നിന്ന് ഞങ്ങൾ ക്നായിത്തൊമ്മന്റെ മക്കൾ എന്നു കൂവുന്ന ഈ ശൂദ്ധരക്തദാഹികളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. ക്നാനായ ഓക്സിജൻ, ക്നാനായാ ഗോതമ്പ് മുതലായവ മാത്രമേ ഉപയോഗിക്കൂവെന്നും ക്നാനായാ വെള്ളത്തിൽ മാത്രമേ കുളിക്കൂവെന്നും നാളെ അവർ പറഞ്ഞെന്നിരിക്കും. പണ്ടൊരു വാല്യക്കാരൻ വികാരിയച്ചനോട് പറഞ്ഞെന്നു കേട്ടിട്ടുണ്ട്, അച്ചനു മനസ്സുണ്ടെങ്കിൽ എന്റെ കൂടെ നിന്നാൽ മതിയെന്ന്. അതുപോലെയും ഈ ക്നാനായാക്കാർ നമ്മൾ മാർത്തോമ്മാക്കുട്ടികളോട് പറയാൻ മടിക്കില്ല. അവരെ ചികിൽസിക്കാൻ ക്നാനായാ വിധഗ്ദ്ധരും, അവർക്കു കുളിക്കാൻ ക്നാനായാ സോപ്പുകളും അവർ ഒരുക്കിയേക്കാം. മനുഷ്യനു സുബോധം പോയാൽ എന്താ സംഭവിക്കുകയെന്നു പ്രവചിക്കാൻ ആർക്കു കഴിയും? 

ഇതിനു മറുപടിയായി നാലു തെറി എഴുതി എന്റെ സുഹൃത്തു കുര്യൻ അത്മായാശബ്ദത്തിനയച്ചു തന്നാൽ ദയവായി പ്രസിദ്ധീകരിക്കരുതെന്നു ഞാൻ അഭ്യർഥിക്കുന്നു. അവർ സ്വന്തം ബ്ലോഗ്ഗ് തുടങ്ങിയിട്ടുണ്ട്: അതിൽ എഴുതിക്കോട്ടെ. അല്ലെങ്കിൽ, അവനെന്നെ വിളിക്കട്ടെ, വാട്ട്സാപ്പുണ്ടല്ലോ. അവരെല്ലാം സ്വന്തം സ്വന്തം തുടങ്ങി നേരെയാകുമ്പോൾ നമുക്ക്, 'ഇനി സ്വന്തം സഭയും ആയിക്കൊള്ളാൻ' പറഞ്ഞുള്ള  മാർപ്പാപ്പായുടെ ഒരോർഡർ കൂടി വാങ്ങിച്ചുകൊടുക്കാം. എത്രകാലാന്നും കൊണ്ടാ ഇതു സഹിക്കുന്നത്? ഒരു ലക്ഷം പേരെ പേടിച്ചു നാൽപ്പതു ലക്ഷം പേർ നടക്കണമെന്നു വെച്ചാൽ എന്താ സ്ഥിതി?  ഇവരെ പേടിച്ചു വിശ്വാസികളേക്കാൾ കൂടുതൽ പോലീസിനെ വരുത്തിയും, പാസ്സുകൊടുത്തു വിശ്വാസികളെ പള്ളിയിൽ കയറ്റിയും സഹായ മെത്രാന്റെ മെത്രാഭിഷേകം നടത്തേണ്ടി വന്നില്ലേ അങ്ങാടിയത്തിന്? അമേരിക്കയിലും അവർക്കു രൂപത വേണമെന്നു പറഞ്ഞു കിണുങ്ങിക്കൊണ്ടിരുക്കുകയല്ലേ ഇപ്പോൾ. വിരളാൻ, കൂട്ടത്തിൽ ആലഞ്ചേരിയുമുണ്ട്. ഒഴിഞ്ഞ വീഞ്ഞു കുപ്പികൾ ഫെയിസ് ബുക്കിൽ പടം വരാതെ ഒഴിവാക്കാനുള്ള മാർഗ്ഗം അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും കാലിക്കുപ്പികൾ വന്നുകൊണ്ടിരുന്നാൽ എന്താ ചെയ്ക?  അവർക്ക്, ഏതു സീറോ പള്ളിയിലും കേറി ഇഷ്ടം പോലെ നിരങ്ങാം, നമ്മൾ പക്ഷെ, ആ പ്രദേശത്തൂടെ പോയിക്കൂടാ. ഇതെന്തൊരു നീതി? നമ്മുടെ മാർത്തോമ്മാ, 'വരിനെടാ നമുക്കും അവനോടൊപ്പം പോയി മരിക്കാം' എന്നു പറഞ്ഞ തന്റേടിയാണെന്നോർക്കുക. ക്നായിത്തൊമ്മനാവട്ടെ, 'വരിനെടാ നമുക്കെവിടെങ്കിലും പോയി ഒളിക്കാം' എന്നേ പറഞ്ഞിരിക്കാൻ ഇടയുള്ളൂ. അല്ലെങ്കിൽ പിന്നെന്തിനാ ഇങ്ങോട്ടു കെട്ടും കുടുക്കയുമായി വന്നത്?
   
ഈ അടുത്തിടെ ആസിഡിനു സമാനമായ ദ്രാവകം അന്തരീക്ഷത്തില്‍ നിന്നും വീണു മരങ്ങളും ചെടികളും കരിഞ്ഞുപോയ സംഭവം നാം മാധ്യമങ്ങളിലൂടെ അറിയുന്നു. ദൈവം സോദോം ഗോമോറ എന്നീ നഗരങ്ങള്‍ നശിപ്പിച്ചത് ഭൂമിയില്‍ ഗന്ധകവും തീയും വര്‍ഷിച്ചു കൊണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നുണ്ട്. ആ സ്ഥലം നശിപ്പിക്കാന്‍ പുറപ്പെട്ട ദൈവദൂതന്‍മാരോട് അബ്രഹാം കഴിക്കുന്ന യാചന ശ്രദ്ധേയമാണ്. അൻപത് നീതിമാന്മാര്‍ അവിടെ ഉണ്ടെങ്കില്‍ ആ സ്ഥലത്തെ നശിപ്പിക്കാതിരിക്കുമോ എന്ന് ചോദിച്ച അബ്രഹാം കുറച്ച് കുറച്ച് അവസാനം പത്ത് നീതിമാന്മാര്‍ ഉണ്ടെങ്കില്‍ അവരുടെ നിമിത്തം നശിപ്പിക്കാതിരിക്കുമോ എന്ന് ചോദിക്കുന്നു. കേരളത്തിലാണെങ്കിൽ നീതിമാനായ ഒരൊറ്റ ബിഷപ്പെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ പൊക്കോളാമെന്നു മാലാഖമാർ പറഞ്ഞേനെ. പണ്ട് കടുവാ ഇറങ്ങിയപ്പോൾ ഒരു പിതാവിന്റെ നേതൃത്വത്തിൽ കടുവാക്കെതിരേ വിശ്വാസികൾ പ്രകടനം നടത്തിയാരുന്നല്ലോ. തീക്കാറ്റിനെതിരേ നടപടി വേണമെന്നു പറഞ്ഞ് ആരും പ്രകടനം നടത്തിയതായി കണ്ടില്ല. ആ മെത്രാൻ ഇവിടില്ലേ? തീക്കാറ്റ് ചങ്ങനാശ്ശേരി ഭാഗത്തും എറണാകുളം ഭാഗത്തും ഉണ്ടായി എന്നു കേൾക്കുന്നു. ഇല കരിയാന്‍ മാത്രം ചൂടുള്ള കാറ്റ് വീശിയിട്ട്‌ എന്തുകൊണ്ട് പക്ഷി മൃഗാദികള്‍ ബഹളം വെക്കുകയോ വെപ്രാളപ്പെടുകയോ ചെയ്തില്ല? ചുരുക്കത്തിൽ, അരമനകൾ മാത്രം തേടിപ്പിടിച്ചു കത്തിക്കുകയാണോ ഇതിന്റെ അടുത്ത ലക്ഷ്യം? എന്താണേലും ഒരു മെത്രാനും അതിന്റെ പിന്നാലെ പോവ്വാൻ ഇപ്പോൾ സമയം കാണാൻ സാദ്ധ്യതയില്ല; ഉടുപ്പിനളവ് കൊടുക്കാൻ പോകണ്ടേ? സിനഡ് വരുകല്ലേ റോമിൽ. കഴിഞ്ഞ പ്രാവശ്യം വിളിക്കും വിളിക്കുമെന്നോർത്തിരുന്നിട്ട് പലരേയും വിളിച്ചില്ല. ഒരു മെത്രാൻ ഒട്ടും കുറച്ചില്ല, വെച്ചു പിടിച്ചു ഗൾഫിലോട്ട്; പറയാൻ എത്ര കാരണം വേണേലും ഉണ്ടാക്കാമല്ലൊ. വന്നു വന്നു ചെന്നൈയും മുംബേയുമൊക്കെ വിദേശ രാജ്യങ്ങളുമായല്ലോ!

മെത്രാന്റെ പവ്വർ എന്നു പറഞ്ഞാൽ എന്താണെന്നാ ഓരോരുത്തരും കരുതിയിരിക്കുന്നത്? ദൈവം അഴിക്കടാന്നു പറയുമ്പോൾ മെത്രാനു മനസ്സുണ്ടേൽ അഴിക്കും. മെത്രാൻ കെട്ടടാന്നു പറയുമ്പോൾ പക്ഷേ, ദൈവത്തിനു കെട്ടാതിരിക്കാൻ പറ്റില്ല. പണ്ട് പാലായിൽ നോയമ്പിലെ ഒരു വെള്ളിയാഴ്ച ജൂബിലി പെരുന്നാൾ വന്നപ്പോൾ സംഭവിച്ചതിങ്ങിനെ. ഇറച്ചിക്കു വിലക്കുണ്ടായിട്ടും എല്ലാ വീടുകളിലും പിന്നെ അരമനയിലും സർവ്വ ജന്തുക്കളും വന്നു (അച്ചന്മാരുടെ കാര്യമല്ല പറഞ്ഞത്, ഇറച്ചിയുടെ കാര്യമാ). ദൈവകോപത്തിൽ നിന്നു പ്രജകളെ രക്ഷിക്കാൻ മെത്രാൻ ഒരറ്റകൈ പ്രയോഗിച്ചു, ആ വെള്ളിയാഴ്ചത്തെ ഇറച്ചിവിലക്കു മെത്രാൻ എടുത്തുകളഞ്ഞു. പുലിക്കുന്നേൽ സാർ പറഞ്ഞ കഥയാ ഇത്. അടുത്ത കാലത്തായി കത്തോലിക്കാ കല്യാണങ്ങൾക്കു  ആർഭാടം അൽപ്പം കൂടിയിരിക്കുകയായിരുന്നു. 30 കിലോയുള്ള  പെണ്ണിനെ നാൽപ്പതുകിലോ സ്വർണ്ണത്തിൽ മൂടി കൊണ്ടുവന്നാൽ അച്ചൻ എന്തു ചെയ്യും? ഈ നിൽക്കുന്ന, പ്രീകാനാ കോഴ്സ് പൂർത്തിയാക്കിയ, തൊമ്മൻ മകൻ അന്ത്രയോസിനെ കെട്ടാൻ സമ്മതമാണോന്ന് പെണ്ണിനോടു ചോദിച്ചാൽ,  മറുപടി സ്വർണ്ണക്കടക്കാരൻ പറയുന്നതു വരെ എത്തിയില്ലേ കാര്യങ്ങൾ? പത്തു പവനാണ് കെ സി ബി സി ഇപ്പോൾ ഒരു പെണ്ണിന് അനുവദിച്ചിരിക്കുന്നത്. വിവാഹധൂർത്ത് പല കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നതായി വനിതാ കമ്മിഷൻ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ദിവസം അമിത വസ്ത്രം പ്രശ്നമുണ്ടാക്കുന്നുവെന്നു വനിതാ കമ്മീഷൻ പറഞ്ഞാൽ  ഇവിടെന്തു സംഭവിക്കുമെന്നു പറയാൻ വയ്യ. പക്ഷേ, കേ സീ ബീ സീ, ഈ ബ്യുട്ടീഷ്യന്മാരേക്കൂടി ഒതുക്കിയാലേ സംഗതി വിജയിക്കൂ; അല്ലെങ്കിൽ പള്ളിയിൽ നിന്നിറങ്ങുമ്പോഴേ വസ്ത്രം മാറുന്ന കൂട്ടത്തിൽ അവർ മറിമായം കാണിച്ചെന്നിരിക്കും. പക്ഷേ, എന്റെ ഭാര്യ എന്നോട് പറഞ്ഞത്, കൂട്ടത്തിൽ ഒരു വനിതാ ബിഷപ്പോ അല്ലെങ്കിൽ, ഇക്കാര്യത്തിൽ സാമാന്യവിവരം ഉള്ള ഒരു ബിഷപ്പോ ഉണ്ടായിരുന്നെങ്കിൽ ഈ അബദ്ധം കെ സി ബി സി പറയില്ലായിരുന്നൂവെന്നാണ്. പെണ്ണുങ്ങൾ പാദസരം മാത്രമല്ല അരഞ്ഞാണവും സ്വർണ്ണത്തിലുള്ളതുപയോഗിക്കുമെന്നാണവൾ പറയുന്നത്. അരഞ്ഞാണം സ്വർണ്ണമാണോന്നു വികാരിയച്ചൻ നോക്കുമോ കെ സീ ബീ സീ? ഞാനിട്ടിരിക്കുന്നതു പൂച്ചാന്നാരെങ്കിലും പറഞ്ഞാൽ അതുരച്ചു നോക്കാൻ കപ്യാർ പോകുമോ കെ സീ ബീ സീ? പെണ്ണിനു ചുറ്റും നിൽക്കുന്നവർ സ്വർണ്ണത്തിൽ കുളിച്ചാലും വികാരിക്കെന്തെങ്കിലും പറയാൻ കഴിയുമോ കെ സീ ബീ സീ? 

പെണ്ണ് എത്ര സ്വർണ്ണം ഇടണമെന്നു തീരുമാനിക്കാൻ നിങ്ങളാരാന്ന് അഡ്വ. ഇന്ദുലേഖ കോടതിയിൽ ചോദിച്ചാൽ എന്തു മറുപടി പറയും? മെത്രാന്മാരോടു രണ്ടു ചോദിക്കാൻ വേണ്ടി മാത്രം വക്കീൽ കുപ്പായം അണിഞ്ഞ ആ പെണ്ണിന്റെ മുൻപിൽ ഒരിക്കൽ ഒരു മെത്രാനെങ്കിലും നിന്നു വിയർക്കും; അതുറപ്പാ. പി സി ജോർജ്ജിന്റെ വായുടെ ഒരു വശം അടപ്പിക്കാൻ ഇന്ദുലേഖക്കു കഴിഞ്ഞല്ലോ. ഈ കേരളത്തിൽ ആരെക്കൊണ്ടെങ്കിലും പറ്റുന്ന കാര്യമാണൊ അത്? ഇപ്പോത്തന്നെ വക്കീലോഫീസിൽ കൊന്തയോ വെന്തിങ്ങയോ ഇട്ടോണ്ടു വരുന്നവരെ ആ കൊച്ചു കേറ്റുന്നില്ലെന്നാ കേട്ടത്. നല്ല ഒരു തട്ടു കിട്ടുമ്പോൾ, ഓരോ ക്രിസ്ത്യാനിയും അടിസ്ഥാനപരമായി ഒരു ഭാരതീയ പൗരനാണെന്നും അവന്റെ അവകാശത്തിൽ കൈകടത്തുന്നതു സൂക്ഷിച്ചുവേണമെന്നും മെത്രാന്മാർ മനസ്സിലാക്കും. ഈ സ്വർണ്ണഭ്രമം മാറ്റാൻ, ആദ്യം പള്ളിക്കുള്ളിൽനിന്നു തന്നെ സ്വർണ്ണം പൂശിയ സാമഗ്രികളെല്ലാം മാറ്റണം, പിന്നെ പുറത്തു കൊടിമരത്തിൽ പൂശിയതും മാറ്റണം പിതാക്കന്മാരെ. ആദ്യം ഉദാഹരണമാവുക, പിന്നെ പ്രസംഗിക്കുക. സ്വർണ്ണത്തേക്കാൾ വിലയുള്ള വൈറ്റ് ഗോൾഡ് കൊണ്ട് കുരിശും മാലയും ഉണ്ടാക്കിയ മെത്രാനും ഈ കേരളത്തിൽ ഉണ്ടായിരുന്നല്ലൊ, കെ സീ ബീ സീ. അല്ല, സ്വർണ്ണവും, കാലിത്തൊഴുത്തിൽ പിറന്ന യേശൂവും തമ്മിലെന്താ ബന്ധം?

അല്ലയോ കെ സീ ബീ സീ, നമ്മുടെ ഇപ്പോഴത്തെ കല്യാണ സ്റ്റൈൽ തന്നെ മാറ്റണം. ഹോളിവുഡ് സിനിമായുടേതുപോലെ രംഗസജ്ജീകരണങ്ങളും നടത്തി, കുട്ടിച്ചാത്തൻ സിനിമാ ഷൂട്ട് ചെയ്യുന്നതുപോലെ, വീഡിയോക്കാർ പറയുന്നതും കേട്ട്, അഭിനയിച്ചു വിജയിപ്പിക്കേണ്ട ഒന്നാണോ ഈ കല്യാണം? ദൈവത്തിന് എന്തെങ്കിലും ഒരു സ്ഥാനം കൊടുക്കണ്ടെ? പെണ്ണിനേം ചെറുക്കനേം അൾത്താരയുടെ മുൻപിൽ കൊണ്ടുപോയി നിർത്തിയിട്ട്, ഞങ്ങൾ അന്വഷിക്കാവുന്നിടത്തോളം അന്വേഷിച്ചിട്ടാ ഇതുറപ്പിച്ചത്, ഇനി ഞങ്ങളുടെ കൈയ്യിലല്ല കർത്താവേ, നോക്കിക്കോണേ എന്നു പറയുന്നതിനു പകരം, 'കർത്താവേ അങ്ങു കൊണ്ടുവന്നു തന്നു, അങ്ങു തന്നെ നോക്കുക, നന്ദി' എന്നു പറയാൻ എത്ര ക്രിസ്ത്യാനിക്കു കഴിയുന്നുണ്ട് മെത്രാച്ചോ. കിട്ടുന്നതിനേ നന്ദിപൂർവ്വം സ്വീകരിക്കാൻ വിശ്വാസിയെ പഠിപ്പിച്ചിരുന്നെങ്കിൽ ഇത്രയും തകർച്ചകൾ കുടുംബങ്ങളിൽ ഉണ്ടാകുമായിരുന്നില്ല. ഇനി അതു പഠിപ്പിക്കാൻ കോഴ്സ് നാലു ദിവസം കൂടി നീട്ടണ്ടാ. സമയത്തിന്റെ വില പള്ളിക്കാർക്കറിയില്ലല്ലൊ! ദൈവം നിനച്ചാലും, അച്ചൻ പറഞ്ഞാലേ കല്യാണം കല്യാണമാകൂ എന്നുള്ള മാർത്തോമ്മാ വാശീം നമുക്കു വേണ്ടാന്നു വെച്ചൂടേ? മാർത്തോമ്മാ ആരുടെയെങ്കിലും കല്യാണം നടത്തിക്കൊടുത്തോ? ഏതെങ്കിലും ശിക്ഷ്യന്റെ കല്യാണം പള്ളിയിലായിരുന്നോ? ആദ്യകാലത്തു കല്യാണത്തിന്റെ ഭാഗവുമായിരിന്നില്ലല്ലൊ കുർബ്ബാന. എന്തിനാ പള്ളി ഒരോഡിറ്റോറിയം പോലെ ആക്കുന്നത്? ഒപ്പം കുർബ്ബാനയും വേണമെന്നുണ്ടെങ്കിൽ, ഞാനൊരു നല്ല കാര്യം പറയാം. ആദ്യം ഓഡിറ്റോറിയത്തിൽ കല്യാണം നടക്കട്ടെ, അച്ചന്റെ സാന്നിദ്ധ്യത്തിൽ. പിന്നെ, സദ്യ കഴിഞ്ഞോ, മുന്നെയോ രണ്ടു പേരും പോയി കുർബ്ബാനയും കാണട്ടെ. അതല്ലെങ്കിൽ പെണ്ണൂം ചെറൂക്കനും പള്ളീപ്പോയി കുർബ്ബാനയും കഴിഞ്ഞ് ഓഡിറ്റോറിയത്തിലോട്ടു വരട്ടെ. അവിടെ വെച്ച്, അച്ചന്റെ സാന്നിദ്ധ്യത്തിൽ കെട്ടു നടക്കട്ടെ. ചന്തയുടെ നടുക്കിരിക്കുന്ന കുരിശുപള്ളിയിൽ പോയി മൈക്കും വെച്ചു കുർബ്ബാന ചൊല്ലാമെങ്കിൽ ഇതുമാകാം. 

നല്ലതെവിടെനിന്നു കിട്ടിയാലും ഏതെങ്കിലും രീതിയിൽ നാമതു ചൂണ്ടിയിരിക്കും. അയ്യപ്പന്മാരുടെ ശരണം വിളിയും നമ്മൾ തുടങ്ങിയില്ലെ? അന്യന്റെ മുതൽ കക്കുന്നതു കൊള്ളാം, പക്ഷേ മുസ്ലീമിന്റെ റമദാൻ നോയമ്പ് ഏതെങ്കിലും രീതിയിൽ കേരളത്തിലെത്തിക്കാൻ കേസീബീസീ നോക്കുരുത്, പിശകാ. ആകെയുള്ള നാൽപ്പതു ലക്ഷം പേരും ഒറ്റയടിക്കു കളം വിട്ടു പോകാൻ ഇതു മതി. പിരിവും കൊടുക്കണം ദണ്ഡവും ഏൽക്കണം എന്നു വന്നാൽ ആരെങ്കിലും ഇവിടെ നിൽക്കുമോ? എങ്കിലും എല്ലാവരും പോകുമെന്ന പേടി വേണ്ട, കെ സി ആർ എം, ജെ സി സി മുതൽപ്പേർ ഇവിടെ കാണൂം, പുറത്തു പോയി അവരാരോടു യുദ്ധം ചെയ്യാനാ?

Friday, June 26, 2015

ഹയ്യോ ... പാലാ രൂപതയുടെ കർഷകബാങ്ക്.





തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും

ജോര്‍ജ്. ജെ. പൂഴിക്കാല ( Canada - Phone # 514 - 453 - 0049)

Marriageഈ തലക്കെട്ടില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റുമോ എന്നൊരു പരീക്ഷണം. പറയാനുള്ളത് മറ്റൊന്നുമല്ല; അടുക്കളയില്‍ പറയുന്നത് അരങ്ങത്ത് പറയരുത് എന്നൊരു പഴഞ്ചന്‍ പ്രമാണം പലരുടെ മനസ്സിലും പണ്ടത്തെപ്പോലെ ഇന്നും പതിഞ്ഞുകിടപ്പുണ്ട്. പഴഞ്ചനെങ്കിലും 'പരിഷ്‌ക്കാരം' എന്ന കറതീര്‍ന്ന പൊങ്ങച്ചം ആണ് ഇതിന്റെ പിന്നിലെ ചേതോവികാരം - മാനസികാവസ്ഥ, കാപട്യവും. ഒഴിവാക്കേണ്ടത് ദുര്‍ഗന്ധവും അറപ്പും തോന്നിക്കുന്നതിന് കാരണമാകുന്നത് അതിന്റെ സാമിപ്യം ആണ്, അല്ലാതെ അതിന്റെ പരാമര്‍ശനം അല്ല. എന്തെന്നാല്‍, ദുര്‍ഗന്ധവും അറപ്പും രോഗാണുസാന്നിദ്ധ്യത്തിന്റെ മുന്നറിയിപ്പാണ്. ഒരു പരാമര്‍ശനം രോഗകാരണമല്ല അതുകൊണ്ടതിന് ദുര്‍ഗന്ധവും ഇല്ല. അതിനെ ഒഴിവാക്കേക്കെണ്ടതും ഇല്ല. അനാരോഗ്യകരമായ അണുബാധയല്ല മറിച്ച് കാപട്യവിമുക്തമായ തനിമ - തന്മയത്വം (റീയലിസം) ആണ് പ്രസ്തുത പരാമര്‍ശനം. ('മൈൻഡ് സെറ്റ് 'എന്ന മാനസീക ബന്ധനത്തിൽ നിന്നുളള വിമുക്തി ആണ് 'റീയലിസം'). കറതീർന്ന മൂല്യബോധം ഉള്ളവർ ഇത് തിരിച്ചറിയുന്നു .".... പത്രോസേ നീ പാറയാകുന്നു, ഈ പാറമേല്‍ എന്റെ പള്ളി ഞാന്‍ പണിയും, നരകവാതിലുകള്‍ അതിനെ ജയിക്കുകയില്ല...." ഇതായിരുന്നു യേശുക്രിസ്തു തന്റെ വിശ്വസ്ത ശിഷ്യനായ പത്രോസിന്, തന്റെ സഭ സ്ഥാപിച്ചുകൊണ്ട് സഭയ്ക്കുവേണ്ടി കൊടുത്ത പാറപോലെയുള്ള ഉറപ്പ്.

പക്ഷേ, നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്നു കാണുന്നത് നരകവാതിലോ പിശാചോ പോയിട്ട് ചേരയോ നീര്‍ക്കോലിയോ പോലുമല്ല വെറും ഇന്നലെ പെയ്ത മഴയ്ക്ക് ഇന്നു കൊഴുത്ത ഞാഞ്ഞൂലുകള്‍ നിരന്തരം അലട്ടിയും വിരട്ടിയും ഇടയ്ക്കിടെ കൊതുപ്പിച്ചും അടിയ്ക്കടി കൊടുത്തുകൊണ്ടിരുന്ന നക്കാപ്പിച്ച മുടക്കിയും അഥവാ മുടക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും ശുദ്ധമാനപള്ളിയ്ക്ക് പണി കൊടുക്കുന്നതാണ്.

കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഒരു ഞാഞ്ഞൂലൊരു പണി കൊടുക്കുന്നത് വലിയൊരു കാര്യമൊന്നും അല്ല, വന്‍ കോട്ടയ്ക്കിട്ട് വെച്ചിഞ്ഞാകൊണ്ട് എറിയുന്നതിന് തുല്യം അത്രമാത്രം.

പക്ഷെ, ഇവിടെ സംഗതിയുടെ കിടപ്പ് ഞെട്ടിപ്പിയ്ക്കുന്നത് എന്നു മാത്രമല്ല അപഹാസ്യം കൂടിയായിത്തീരുന്നു. ഈ ഞാഞ്ഞൂലാക്രമണം പത്രോസ് എന്ന പാറമേല്‍ പണിത പള്ളിയെ കൊടും കാറ്റില്‍പ്പെട്ട വടവൃക്ഷം എന്ന പോലെ ഉലക്കുന്നു, അതില്‍ ആനയുടെ നിറുകയില്‍ ഉറുമ്പു കയറിയ അവസ്ഥ സൃഷ്ടിക്കുന്നു. കോട്ടയം രൂപത നിർബാധം തുടരുന്ന, തികച്ചും മ്ലേച്ചവും അപഹാസ്യവും ആയ, ജാതിവ്യവസ്ഥയും (racism) സ്വജാതി വിവാഹനിഷ്ഠയും (endogamy) സഭയുടെ ഈ ദുരവസ്ഥ നിരുപാധികം തെളിയിക്കുന്നു.

ഒരു ഞാഞ്ഞൂല് തലപൊക്കുമ്പോള്‍ തളരുകയും തലകുനിച്ച് മുട്ടുമടക്കുകയും ചെയ്യുന്ന കൊമ്പന്‍ എങ്ങനെ ഗജവീരനാകും? ക്രിസ്തുദര്‍ശനമായ മനുഷ്യാവകാശത്തെയും, സാമൂഹിക നീതിയേയും ടി ഞാഞ്ഞൂലുകള്‍ വെല്ലുവിളിക്കുമ്പോള്‍ അവരെ ഭയപ്പെട്ട് അതിനെ 'സെന്റിമെന്റല്‍ ഇഷ്യു' എന്ന ഓമനപേരിട്ട്, തടസ്സം ഇല്ലാതെ അധികാരത്തിന്റെ പൂമേടസുഖം പ്രവഹിക്കാന്‍ കുതന്ത്രം മെനയുന്ന സീറോമലബാര്‍ സഭാനേതൃത്വം എങ്ങനെ ശ്ലൈഹികം ആകും ? വന്യമൃഗങ്ങള്‍ക്കിരയായി വിറകുതീയില്‍ വെണ്ണീറായി തിളച്ച എണ്ണയില്‍ വെന്തുമരിച്ചു ക്രിസ്തുദര്‍ശനം സാക്ഷാത്കരിയ്ക്കാന്‍ ആഹൂതി ചെയ്യപ്പെട്ട ആദിമക്രൈസ്തവ രക്തസാക്ഷികളുടെ സ്ഥാനത്ത് അരമന സുഖലോലുപതയുടെ അനര്‍ഗള പ്രവാഹത്തിന് അല്‍പമായി ഉണ്ടാകാവുന്ന ആഘാതത്തെ ഭയന്ന് വെറും ഞാഞ്ഞൂല്‍ തലപൊക്കുമ്പോള്‍ തലതാഴ്ത്തുന്ന സഭാനേതൃത്വം വിശ്വാസസംരക്ഷകര്‍ പോയിട്ട് വിശ്വാസികള്‍ പോലും ആകുന്നതെങ്ങനെ?. തടി പിടിച്ച് ശീലമില്ലാത്ത, ഉത്സവ എഴുന്നള്ളത്തുകളില്‍ വരവേല്‍പ്പിന് നിന്നുകൊടുത്ത് മാത്രം ശീലമുള്ള, സഹനം എന്തെന്നറിഞ്ഞിട്ടില്ലാത്ത, ആനകള്‍ ഒരു ഞാഞ്ഞൂല്‍ തോണ്ടിയാലും വിരളും.

മേല്‍പട്ടക്കാരന്‍ ഉള്‍പ്പെടെ എല്ലാ മേലധികാരികള്‍ക്കുമായി നിശ്ചയിച്ചിരിക്കുന്ന ഇരിപ്പടം, സിംഹാസനം. അധികാരം ഒരു സിംഹം ആകയാല്‍ അതുള്ളവന്റെ ആസനം ഉറപ്പിക്കുന്ന ഇടം സിംഹാസനം, എന്ന് വിവക്ഷ. ഒരു 'അടിച്ചുമാറ്റല്‍' പ്രക്രീയയിലൂടെയും അധികാരരാഷ്ട്രീയ 'കുട്ടകളിലൂടെയുമേ' എല്ലാവരും ടി സിംഹാസനം സ്വന്തമാക്കാറുള്ളു. കൊടിതോരണങ്ങളും മുത്തുകുടകളും നെറ്റിപ്പട്ടം കെട്ടിയ കൊമ്പനാനകളുടെ അകമ്പടിയും തരുണീമണികളുടെ താലപ്പൊലിയും വെഞ്ചാമരം വീശി വീഥിവിഴുങ്ങി ആവേശം അലയടിക്കുന്ന ഘോഷയാത്രയും അവയുടെയെല്ലാം ശ്രദ്ധാകേന്ദ്രവും പ്രചോദനഹേതുവുമായി, അനര്‍ത്ഥങ്ങള്‍ ഇല്ലാതെ അന്ത്യംവരെ ആസ്വദിച്ചനുഭവിച്ച് അടിച്ച് പൊളിച്ച് അവസാനം സിംഹാസന ഉപവിഷ്ടര്‍ക്കുള്ള 'ഇമ്മ്യൂണിറ്റി' ആനുകൂല്യത്തിന്റെ മറവില്‍ നിത്യരക്ഷകൂടി സ്വന്തമാകുന്ന ഒരു 'തുരങ്കദൃശ്യം' തലയ്ക്കു പിടിച്ചാണ് ടി സിംഹാസനം അടിച്ചുമാറ്റി 'സിംഹ ആസനം' അതില്‍ കയറിപറ്റുന്നത്. (ക്രിസ്തു ദര്‍ശനം, കാലത്തിന്റെ തികവില്‍, സിംഹാസന ആരോഹണത്തിനുള്ള ചവിട്ടുപടിയും ഉപവിഷ്ടര്‍ക്ക് ഒരു ഫുട്ട്‌റെസ്റ്റ്ആയും പരിണമിച്ചു).

അധികാരത്തിന്റെ സംരക്ഷണയില്‍ ആദര്‍ശം കുറുക്കന്‍ സംരക്ഷിക്കുന്ന കോഴിക്ക് തുല്യം.

അധികാര ലഹരിയോടുള്ള മാനസിക അടിമത്തം മൂലം ആണ് കത്തോലിക്കാസഭ ഉരുണ്ടുകളിച്ചും അന്യോന്യം പഴിചാരിയും 'സ്വജാതി വിവാഹനിഷ്ഠ' എന്ന ദുരാചാരത്തെ സഭയില്‍ വെച്ചുപുലര്‍ത്തുന്നത്.

നയതന്ത്രവും വിട്ടുവീഴ്ചയും അനുരഞ്ജനവും സഹിഷ്ണുതയും സന്ധി സംഭാഷണവും നീക്കുപോക്കും ഒന്നും ആദര്‍ശത്തെ സംരക്ഷിക്കുന്നില്ല. മറിച്ച് ഇവയില്‍നിന്നെല്ലാം ഉരിത്തിരിയുന്ന ഒത്തുതീര്‍പ്പ്, പാലില്‍ വെള്ളം ചേര്‍ത്ത്, ഗുണമേന്മയുള്ളത് ഉള്ളില്‍ ചെന്നാല്‍ മനം മറിയുന്ന ഞാഞ്ഞൂലുകള്‍ക്ക്, ദഹനയോഗ്യം ആക്കിതീര്‍ക്കുന്നു. അതോടൊപ്പം അധികാരം ഉറപ്പിക്കാന്‍ മേല്‍പ്പറഞ്ഞ നയതന്ത്രം തുടങ്ങിയ അവസരവാദകൗശലങ്ങള്‍ അങ്ങേയറ്റം പ്രയോജനപ്പെടുകയും ചെയ്യുന്നു. ആദര്‍ശം ഒരിക്കലും ഒരു കാരണവശാലും വിട്ടുവീഴ്ചക്ക് അധീനമാകുന്ന ഒന്നല്ല. സന്ധിസംഭാഷണത്തിന്റെയും നീക്കുപോക്കുകളുടെയും ഉറവിടം ആദ്ധ്യാത്മികതയല്ല, അധികാരരാഷ്ട്രീയമാണ്. സ്വജാതി വിവാഹനിഷ്ഠയുടെ പേരില്‍ കത്തോലിക്കാസഭയില്‍ നടക്കുന്ന വിലപേശലും ഒത്തുതീര്‍പ്പുകളും സഭയിലെ പ്രസ്തുത അപഹാസ്യമായ അധികാര രാഷ്ട്രീയത്തിന്റെ അതിപ്രസരം അനാവരണം ചെയ്യുന്നു.

'സ്വജാതി-വിവാഹനിഷ്ഠാദുരാചാരം' അനീതി, അക്രൈസ്തവീയത, ധര്‍മ്മച്യുതി, തുടങ്ങി അനേകം തിന്മകളുടെ ഒരു സമാഹാരമാണ്. ഈ വസ്തുത കത്തോലിക്കാസഭ തിരിച്ചറിയുന്നു. സഭയുടെ വിവിധ നേതൃ‌നിരകളില്‍ നിന്ന് നിരന്തരം പുറത്തുവരുന്ന ഈ തിന്മയോടുള്ള എതിര്‍പ്പും പ്രതികരണവും കോട്ടയം അതിരൂപതാനേതൃത്വത്തിന്റെ തിരിച്ചാക്രമണപരമ്പരയും പ്രസ്തുത തിരിച്ചറിവ് അടിവരയിട്ട് സാക്ഷ്യപെടുത്തുന്നു.

കത്തോലിക്കാസഭയില്‍ സ്വജാതി വിവാഹനിഷ്ട എന്ന ദുരാചാരം ഇന്നും സംരക്ഷിച്ച് നിലനിര്‍ത്തി പോരുന്നതിനു കാരണം അധികാരരാഷ്ട്രീയം എന്ന മാനുഷിക ബലഹീനതയാണ്, അല്ലാതെ ആദര്‍ശമല്ല. ഇതാണ് 'ഇന്‍ഫറെന്‍സ്' എന്ന തര്‍ക്കശാസ്ത്ര തത്ത്വം ഇവിടെ എത്തിചേരുന്ന നിഗൂഢ സത്യം.

സ്വാതീകതയല്ല സമ്മര്‍ദ്ദമാണ് കത്തോലിക്കാസഭയുടെ സ്വവര്‍ഗ്ഗ വിവാഹനിഷ്ഠാദുരാചാരത്തെ നിരോധിക്കാനുള്ള കടമയേയും ആഗ്രഹത്തെയും അടിച്ചമര്‍ത്തുന്നത്. ഈ സമ്മര്‍ദ്ദത്തിന്റെ ഉറവിടം അന്യതാ പരമാര്‍ശിച്ച ഞാഞ്ഞൂലുകളും അവരുടെ ഉപബോധമനസ്സില്‍ പുതച്ചുമൂടി കിടക്കുന്ന 'പ്രാഞ്ചിയേട്ടന്‍ സിന്‍ഡ്രവും' ആണ്. കുട്ടകളിയാണ് അവരുടെ സമ്മര്‍ദ്ദതന്ത്രം.

(ഈ കുട്ടകളികള്‍ ഒരു തുടര്‍കഥയും പരമ്പരയും ആണെങ്കിലും അത് അതിന്റെ പരിപൂര്‍ണ്ണതയില്‍, ഒരു തട്ടുപൊളിയന്‍ കുട്ടകളി അരങ്ങുകലക്കി അരങ്ങേറിയത് മാര്‍ മൂലക്കാട്ട് പിതാവ് കുറേ നാളുകള്‍ക്കു മുമ്പ് തെള്ളകം ചൈതന്യയില്‍ വിളിച്ചുകൂട്ടിയ ഒരു വിശദീകരണ യോഗത്തില്‍ വെച്ചാണ്).

കൗപീനം വിറ്റ് ഉപജീവനം നടത്തുന്ന കൗപീനവ്യാപാരി കൗപീനത്തില്‍ നിന്നുള്ള മാറ്റത്തെ എതിര്‍ക്കുന്നു. അതിനെ നിലനിര്‍ത്തി തന്റെ സ്ഥാപിത താല്പര്യം സംരക്ഷിക്കാന്‍ അവന്‍ കൗപീനമാഹാത്മ്യം പാടിപുകഴ്ത്തും, കൗപീന പാരമ്പര്യം പവിത്രീകരിക്കും, അതിന്റെ പൈതൃകമൂല്യം പര്‍വ്വതീകരിക്കും, ഒപ്പം തന്ത്രപൂര്‍വ്വം ഉപജീവനം എന്നതിനെ ഉറക്കിക്കിടത്തും.

ഇന്നിന്റെ സാംസ്‌കാരിക, പ്രബുദ്ധത നിലവാരത്തില്‍ കൗപീനസമാനമായ ക്‌നാനായ സമുദായത്തിന്റെ സ്വജാതി വിവാഹനിഷ്ഠ ദുരാചാരം തികച്ചും, ചിലരുടെ, മ്ലേഛമായ സ്ഥാപിത താല്പര്യസംരക്ഷണത്തിനു വേണ്ടി 'പരിപാവന പാരമ്പര്യമായി', 'പരമോന്നത പൈതൃകമായി'.

കക്ഷിരാഷ്ട്രീയം, വ്യവസായം, വിദ്യഭ്യാസം, ഉദ്യോഗം, ഉന്നതപദവി തുടങ്ങിയ വേദികളില്‍ സാധാരണമല്ലാത്ത ശേഷിയും ശേമുഷിയും സ്വന്തം വിജയത്തിലൂടെ തെളിയിച്ച കൂര്‍മ്മബുദ്ധികളും കുശാഗ്രബുദ്ധികളുമായ സമുദായപ്രമുഖരാണ് പ്രസ്തുത തട്ടുപൊളിയന്‍ കുട്ടകളിയിലെയും മറ്റ് സമാന കുട്ടകളിയിലെയും സാങ്കേതിക സഹായികള്‍ മുതല്‍ രചന, സംഭാഷണം, സംവിധാനം തുടങ്ങി അവതരണം വരെ ആവിഷ്‌കരിച്ച് അംഗീകാരം അഥവാ ജനശ്രദ്ധ എന്ന സ്ഥാപിത താല്പര്യം നേടിയെടുക്കുന്ന വീരന്‍മാര്‍.

വീടുകളില്‍ പാല് എത്തിച്ചു കൊടുക്കുന്ന ഒരു പാല് വിതരണക്കാരന്‍ താന്‍ സ്ഥിരമായി അളന്നു കൊടുക്കാന്‍ ഉപയോഗിച്ചിരുന്ന കുപ്പി എവിടെയോ വെച്ച് മറന്നുപോയി. വെറും രണ്ടുരൂപ വിലയുള്ള ടി കുപ്പിയുടെ പേരില്‍ അയാള്‍ അതീവ ദു:ഖിതനായി. കുപ്പി അന്വേഷിച്ച് എല്ലാ വീടുകളിലും പലവട്ടം കയറിയിറങ്ങി. അന്വേഷണം അസഹ്യമായപ്പോള്‍ പലരും അവരുടെ സ്വന്തം കുപ്പികള്‍ പാല്‍ക്കാരന് വെറുതെ കൊടുക്കുവാന്‍ തയ്യാറായി. എങ്കിലും പാല്‍ക്കാരന്റെ നഷ്ടബോധത്തില്‍ യാതൊരു ശമനവും ഉണ്ടായില്ല. പാല്‍ക്കാരന്റെ പെരുമാറ്റത്തില്‍ അപക്വത ആരോപിച്ചവരോട് ടി കുപ്പി തന്റെ ഭാഗ്യസൂത്രം ആയിരുന്നു എന്ന് ന്യായീകരിച്ച് പാല്‍ക്കാരന്‍ രക്ഷപ്പെട്ടു. എങ്കിലും നഷ്ടബോധം അസഹ്യമായപ്പോള്‍ പാല്‍ക്കാരന്‍ തന്റെ തീരാദു:ഖം ഒരു ബലഹീനനിമിഷത്തില്‍ തന്റെ ജീവിതപങ്കാളിയുമായി പങ്കുവെച്ചു; "ആ കുപ്പി നിറയാന്‍ ഒരു 50 മില്ലി കുറച്ചു മതിയായിരുന്നു." പറഞ്ഞു വന്നത് മറ്റൊന്നുമല്ല, അര്‍ഹത ഇല്ലാത്ത ഒന്നിന് അമിത പ്രാധാന്യം കൊടുക്കുന്നത്, ഒരു മന്ദബുദ്ധി അല്ലെങ്കില്‍, അതിനു കാരണം, മറച്ചുവെച്ച സ്ഥാപിത താല്പര്യം ആണ്. അത് ഉറപ്പ്.

അറപ്പ് തോന്നിപ്പിക്കുന്ന ഒരു ദുരാചാരത്തിന് അനര്‍ഹമായ പ്രാധാന്യം കൊടുക്കുന്നതിന്റെ പ്രേരകശക്തി, ഒളിഞ്ഞ് നിറഞ്ഞ് തുളുമ്പി നില്‍ക്കുന്നത് സ്ഥാപിതതാല്പര്യം അല്ലെങ്കില്‍ മാനസിക അടമത്തം.

അല്‍പ്പം ആഴത്തില്‍ കുഴിച്ചാല്‍ അധികാരരാഷ്ട്രീയവും അറിയപ്പെടുന്നതിനുള്ള ആര്‍ത്തിയുമാണ് പ്രസ്തുത സ്ഥാപിതതാല്പര്യങ്ങളുടെ പ്രസരണ സ്രോതസ്സ് എന്ന് കണ്ടെത്താന്‍ കഴിയും. അണികളാണ് അധികാര രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. ഒരു സമുദായ സംവിധാനത്തില്‍ അന്തര്‍ലീനമായ ഈ 'അണി'ശക്തി മലമുകളില്‍ വീണ മഴവെള്ളം പോലെ പല ദിശകളിലായി ഒലിച്ചുപോയി, ഉപയോഗിക്കപ്പെടാതെ, വെറും പാഴായി പോകുന്നു.

ഈ പ്രതിഭാസത്തെ ഒരു ശക്തിസ്രോതസ്സായ സംഭരണി - അണക്കെട്ട് - അഥവാ 'അണി' ബാങ്ക് ആക്കി മാറ്റി എടുക്കുന്ന പ്രക്രീയയാണ് ജനസംഘാടനം (mob mobilization). സമൂഹങ്ങളില്‍ ഉടലെടുക്കുന്ന നീതിനിഷേധം, അവകാശലംഘനം, വൈകാരികപീഠനം തുടങ്ങിയ വൈകാരിക വിഷയങ്ങളുടെ സാന്നിദ്ധ്യം ടി സംഘടനാപ്രക്രിയയുടെ പ്രേരകശക്തി ആയിതീരുന്നു.

നിര്‍ഭാഗ്യവശാല്‍, പ്രസ്തുത സംഘാടനപ്രക്രീയ 'പൊറുക്കാന്‍ തേച്ചത് പാണ്ടായി തീരുന്ന' ഒരു ദുരവസ്ഥയ്ക്ക് കാരണമാകുന്നു. എന്തെന്നാല്‍, തത്വദീക്ഷ ഇല്ലാത്ത നേതൃത്വവും അതിൻറെ ചരടുവലിക്കനുസരിച്ച് ചാഞ്ചാടുന്ന 'അണി'കളും ഒന്നാകുമ്പോൾ നാശോന്മുഖം ആയ ഒരു ജനശക്തി (mob) സംജാതമാകുന്നു. അപ്രകാരമുള്ള ഒരു സ്ഥിതിവിശേഷം ഇന്ന് കോട്ടയം രൂപതയിലും ക്നാനായ സമുദായത്തിലും രൂപംകൊണ്ടിരിക്കുന്നു. വരട്ടുന്യായങ്ങൾ കൊണ്ട് വളച്ചൊടിച്ചും ഉരുണ്ടുകളിച്ചും ഈ പൈശാചിക ആക്രമണത്തിൽ നിന്നും ഓടി ഒളിക്കുകയാണ് സഭാനേതൃത്വം.

കൂട്ടായ്മാബോധം അഥവാ 'വര്‍ഗ്ഗബോധം' എന്ന മനക്കണ്ണിനെ മറയ്ക്കുന്ന വൈകാരിക തിമിരബാധ കൂട്ടായ്മകളുടെ നീതിബോധത്തെ നിര്‍വീര്യമാക്കി അത് നേരിടുന്ന വെല്ലുവിളികള്‍ രൂപപ്പെടുത്തുന്ന കെട്ടുറപ്പും അര്‍പ്പണമനസ്സും ആക്രമണാസക്തി പെരുപ്പിക്കുന്നു. അംഗീകാരവും അധികാരപൊങ്ങച്ചവും തലക്കുപിടിച്ച സമൂഹത്തിലെ 'കൗടല്ല്യ വര്‍ഗ്ഗം' (മാക്ക്യവല്യന്‍മാര്‍) ഈ പൊതുജന ബലഹീനതയെ ചൂക്ഷണോപാധിയാക്കി അവരുടെ സ്ഥാപിതതാല്പര്യം സാക്ഷാത്ക്കരിച്ചെടുക്കുന്ന ഒരു പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നു. അതിനായി അവര്‍ 'സ്വജാതി വിവാഹനിഷ്ഠ' പോലുള്ള ദുരാചാരങ്ങളെ പാരമ്പര്യം എന്ന കാക്കപ്പൊന്ന് പൂശി (അന്യതാ പരമാര്‍ശിച്ച അമിത പ്രാധാന്യം) അതിന്റെ വിലക്കിനെ നീതിനിഷേധവും അവകാശലംഘനവും ആയി ചിത്രീകരിച്ച്, പൊലിപ്പിച്ച്, പെരുപ്പിച്ച്, ധര്‍മ്മരോഷം ഊതികത്തിച്ച്, സംഘടിച്ച് സന്ധിയില്ലാസമരം ചെയ്ത് സംരക്ഷിക്കേണ്ട ഒരു അസുലഭ പൈതൃകവും ധാര്‍മ്മികമൂല്യവും ആക്കിതീര്‍ക്കുന്നു. (കാക്കപൊന്ന് പൂശിയ സുവര്‍ണ്ണ തളികയില്‍ രുചിഗന്ധ-വന്ധ്യത ബാധിച്ചവന് അമേധ്യം അമൃതിന് തുല്യം.)

സംഘാടനവും സമരവും നേതാക്കന്‍മാരെ ജനിപ്പിക്കുന്നു. ഒരു കൂട്ടായ്മയുടെ ഉപബോധമനസ്സില്‍ കുടുങ്ങിപോകുന്ന വിശ്വാസ ആചാരങ്ങളെ അവ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ആയാലും ചോദ്യം ചെയ്യുകയോ നിരോധിക്കുകയോ ചെയ്താല്‍ പ്രസ്തുത കൂട്ടായമയുടെ കൂട്ടായ മനസ്സില്‍ അത് അതൃപ്തിയും അസ്വീകാരിതയും മുളയെടുക്കുന്നിതിന് കാരണമാകുന്നു. മാനസിക അടിമത്തം എന്ന മാനസിക ക്രമക്കേടായി മനുഷ്യമനസ്സില്‍ ആഴത്തില്‍ വേരിറക്കി ആധിപത്യം ഉറപ്പിക്കുന്ന വിശ്വാസാചാരങ്ങളുടെ അന്തര്‍ലീന വാസനയാണ് പ്രസ്തുത അതൃപ്തി, അസ്വീകാരികത, ആക്രമണം മുതലായവകളുടെ ഉറവിടം.

പ്രസ്തുത മുളയെ അനീതി, പീഡനം, മഹത്തായ പാരമ്പര്യത്തിന്റെ ഹീനമായ അവഹേളനം തുടങ്ങിയ ആരോപണങ്ങളുടെ വളവും വെള്ളവും വാരികോരി കൊടുത്ത് വാനോളം വളര്‍ത്തുന്നു; സമുദായത്തെ മുഴുവന്‍ അതു വിഴുങ്ങുന്നു.

ഈ വളര്‍ത്തി വലുതാക്കല്‍, പെരുപ്പിയ്ക്കല്‍ പ്രക്രീയയില്‍, മറ്റൊരു രീതിയില്‍ വളര്‍ന്ന് വലുതാകുകയും കൊഴുത്ത് മെഴുക്കുകയും ചെയ്യുന്നത് അതിന് ഉപായം നെയ്യുന്ന - കരുക്കള്‍ നീക്കുന്ന - അതിന്റെ ഉപജ്ഞാതാക്കളാണ്. ഇവര്‍ പേറ്റിക്കൊഴിച്ച്, പലവട്ടം അരിച്ച് കണ്ടെത്തുന്ന കടുകുമണി വലിപ്പമുള്ള അനീതിയെ പൊടിച്ച് പാകപ്പെടുത്തി കണക്കില്ലാതെ കാപട്യത്തിന്റെ 'യീസ്റ്' ചേര്‍ത്ത് പുളിമാവ് ആക്കി മാറ്റുന്നു.

'യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന ചാക്രികലേഖനം അനുശാസിക്കുന്നത് ജാതി മാറി കെട്ടുന്നവരെ രൂപതയ്ക്ക് പുറത്താക്കണം എന്നാണ് എങ്കില്‍ (അപ്രകാരം അല്ല എന്നുള്ളതാണ് സത്യം) വിശുദ്ധ പത്താം പീയുസിന്റെ അനുശാസനം വിജാതി വിവാഹിതരെ ഏറ്റവും ഗുരുതരമായ മഹാപാപികള്‍ക്ക് വിധിച്ചിരിക്കുന്ന മഹറോന് വിധേയം ആക്കുകയാണ്. കാരണം പ്രസ്തുത പുറത്താക്കല്‍ ശിക്ഷയിലൂടെ അവര്‍ കൂദാശ സ്വീകരണത്തിനും തദ്വാരാ ദൈവവരപ്രസാദത്തിനും അനര്‍ഹരായ, നിത്യനരകാഗ്നിക്ക് വിധിക്കപ്പെട്ടവരായിതീരുന്നു. എന്തെന്നാല്‍ സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരത്തെ നിരസിച്ചു എന്ന കാരണത്താല്‍ രൂപതയ്ക്ക് പുറത്താക്കപ്പെടുന്ന ഈ 'അണ്‍ടച്ചബ്ള്‍സിന്' നിത്യസൗഭാഗ്യവും അതിനുള്ള വരപ്രസാദവും ലഭിക്കുവാന്‍ അവശ്യം അനുഷ്ഠിച്ചിരിക്കേണ്ട കൂദാശകള്‍ സ്വീകരിക്കുവാന്‍ ആവശ്യമായ ഒരു ഇടവക സംവിധാനം ഈ പുറത്താക്കല്‍ പ്രക്രീയയിലുടെ നിരുപാധികം നിക്ഷേധിക്കപ്പെടുന്നു. അതോടൊപ്പം കത്തോലിക്കാസഭയുടെ സദാചാര വ്യവസ്ഥകളേയോ മൂല്യങ്ങളേയോ അനുഷ്ഠാനചട്ടങ്ങളേയോ ഒരു രീതിയിലും ലംഘിക്കാത്ത ഇവരെ രുപതയ്ക്കും തന്‍മൂലം സഭയ്ക്കും പുറത്താക്കണം എന്ന് പ്രഖ്യാപിച്ച വിശുദ്ധന്‍ 'നിഷ്‌കളങ്കരെ വിധിക്കരുത്' എന്ന ക്രിസ്തു ബോധനത്തെ നിന്ദിക്കുകകൂടി ചെയ്തിരിക്കുന്നു ഈ പ്രഖ്യാപനത്തിലൂടെ. (ഈ ചാക്രികലേഖനപ്രകാരം കോട്ടയം രൂപതയുടെ 
സ്വജാതി വിവാഹനിഷ്ട ലംഘിക്കുന്നവർ രൂപതക്ക്‌ - രൂപതക്ക്മാത്രം - പുറത്താക്കപ്പെടെണ്ടവർ ആണെങ്കിൽ അവരുടെ കൌദാശിക നിർവ്വഹണത്തിനായി മറ്റൊരു രൂപതാ സംവിധാനം അനിർവാര്യം എങ്കിലും നിയമ ബന്ധിതമായി പ്രസ്തുത ചാക്രികലേഖനം അത് ഉറപ്പുവരുത്തുന്നില്ല. ഈ നിശബ്ദതയുടെ വ്യാഖ്യാനം രണ്ടാണ്‌: (1) ടി പുറത്താക്കൽ നടപടി സ്വജതി വിവഹനിഷ്ടയുടെ ലംഘനത്തിനുള്ള മഹറോൻ ശിക്ഷയായി പ്രസ്തുത ചാക്രിക ലേഖനം കരുതിയിരുന്നു. (2) ടി ചാക്രീകലേഖനം തെക്കുംഭാഗ സമുദായത്തിൻറെ' സ്വൊജാതി വിവാഹനിഷ്ട ലംഘനത്തിന്' ഒരു പുറത്താക്കൽ നടപടി പ്രതീക്ഷിച്ചിരുന്നില്ല, ആഗ്രഹിച്ചിരുന്നില്ല).

മിശിഹ സ്ഥാപിച്ച പ്രസ്താനത്തിന്റെ 'കാണപ്പെട്ട തലവന്‍' പ്രതിനിധീകരിക്കുന്നത് ഒരു ഇടയനെ ആണ്. ആ ഇടയന്‍, താന്‍ ഇടയനാണെന്നും തന്നോടൊപ്പം ഉള്ള തൊണ്ണൂറ്റൊന്‍പതിനേയും വിട്ടിട്ട് കാണാതെപോയ ഒന്നിനെ തേടി പോകുന്ന നല്ല ഇടയനാണ് എന്നും പഠിപ്പിച്ചു. ആ ഇടയന്റെ വേഷം കെട്ടിയ പത്താം പീയൂസ് മാര്‍പാപ്പ തന്റെ 'യൂണിവേഴ്‌സി ക്രിസ്ത്യാനി'യിലൂടെ (മാർ മാകീലും കോട്ടയം രൂപതയും കൊടുക്കുന്ന (ദുർ)വ്യാഖ്യാനം അനുസരിച്ച്) കാണാതെപോയ ആടിനെ തേടി പോകുന്നില്ല എന്നുമാത്രമല്ല, തന്നോടൊപ്പം കൂടെയുള്ള തന്റെ പൈതൃക സുരക്ഷിതത്വത്തില്‍ വിശ്വസിച്ച് തന്നോട് ചേര്‍ന്ന് മുട്ടിഉരുമ്മി ചൂടുപറ്റി നിന്ന കളങ്കമില്ലാത്ത ആടുകളെ തന്റെ ആത്മീയസുരക്ഷിത വലയത്തില്‍നിന്ന് അടിച്ചോടിക്കുന്ന ക്രൂരതയെ സാധൂകരിക്കുന്നു.

കോട്ടയം അതിരൂപത നടപ്പിലാക്കുന്ന സ്വജാതി വിവാഹനിഷ്ഠ സമ്പ്രദായം ക്രിസ്തുദര്‍ശനത്തിന്റെ പ്രകടമായ ലംഘനമാണ് എന്ന് സുവിശേഷവചനം സാക്ഷ്യപ്പെടുത്തുന്നു. 'മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്രകാരം നിങ്ങള്‍ അവരോടും പെരുമാറുക' (മത്തായി 7.12). മറ്റു രൂപതാംഗങ്ങള്‍ ഒരു കാരണവശാലും കോട്ടയം രൂപതയില്‍ ചേരുവാന്‍ ക്‌നാനായ സമുദായവും സഭാനേതൃത്വവും ആഗ്രഹിക്കുന്നില്ല, അനുവദിക്കുന്നില്ല. എന്നാല്‍ മറിച്ച് കോട്ടയം രൂപത അതിന്റെ സ്വജാതി വിവാഹനിഷ്ഠപ്രകാരം അവലംബിച്ചിരിക്കുന്ന പുറത്താക്കല്‍ ശിക്ഷയിലെ ഇരകളെ മറ്റുള്ള രൂപതകള്‍ സ്വീകരിച്ചിരിക്കണം എന്നത് കോട്ടയം രൂപതാ മേലധികാരിയുടെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യവും ആണ്. കാരണം സ്വജാതി വിവാഹനിഷ്ഠ ലംഘിക്കുന്നവര്‍ അവര്‍ക്ക് അവശ്യം അനുഷ്ഠിച്ചിരിക്കേണ്ട മതാനുഷ്ഠാനങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഇടവക സംവിധാനം നിക്ഷേധിക്കത്തക്ക ഒരു തെറ്റും ചെയ്യുന്നില്ല. എങ്കിലും കോട്ടയം രൂപത അത് അവര്‍ക്ക് നിക്ഷേധിക്കുന്നു. ഈ അനീതിയുടെ ദുരന്തഫലം നിര്‍വീര്യമാക്കുവാന്‍ മറ്റു രൂപതകള്‍ പ്രസ്തുത ദുരാചാരത്തിന്റെ ഇരകളെ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണം. (അയല്‍വക്കകാരന്റെ വയറ്റിലെ അമേധ്യംകണ്ട് പന്ന്യേ വളര്‍ത്തുന്നവര്‍ പരപീഠകള്‍ ആണ് അല്ലാതെ പാരമ്പര്യത്തിന്റെ പരിരക്ഷകര്‍ അല്ല) എന്നാല്‍ വചനപ്രകാരമോ നിയമാനുസൃതമായോ ധാര്‍മീകമായോ അങ്ങനെ സ്വീകരിക്കുന്നതിന് അവര്‍ ബാധ്യസ്ഥരല്ല. മറിച്ച്, അങ്ങനെ സ്വീകരിച്ചാല്‍ അത് ക്രിസ്തു പഠിപ്പിച്ച മഹത്തായ ഒരു തത്വത്തിന്റെ ലംഘനം അവഗണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കോട്ടയം അതിരൂപത മേല്‍പ്പട്ടക്കാരന് തന്റെ ഇടയത്വം സാക്ഷാത്കരിക്കാന്‍ മറ്റൊരു ഇടയന്റെ അഭയം അനിവാര്യം ആകുന്നത് ആ ഇടയന്റെ ഇടയത്വത്തിന്റെ അപൂര്‍ണ്ണതയെ സ്ഥിരീകരിക്കുന്നു. ഇടയന്റെ അപൂര്‍ണ്ണതയില്‍ തരംതാഴ്ന്ന ഒരു അര്‍ദ്ധരൂപതയ്ക്ക് സമ്മര്‍ദ്ദത്തിന് വഴങ്ങി അതിരൂപത പൊങ്ങച്ചത്തിന്റെ അംഗീകാരം കൊടുത്ത കത്തോലിക്കാസഭ (ഭാരതീയ തര്‍ക്കശാസ്ത്രത്തിലെ സ്താലി പുലാകം ന്യായപ്രകാരം) അത് കൊടുക്കുന്ന അംഗീകാരങ്ങളുടെയും സ്ഥാനമാനങ്ങളുടെയും പൊള്ളത്തരവും അതില്‍ നിറഞ്ഞുനില്‍ക്കുന്ന ഭൗതീക അധികാരത്തിന്റെ സ്വതസിദ്ധമായ നയതന്ത്ര രാഷ്ട്രീയവും സര്‍വ്വോപരി അതിന്റെ ആധ്യാത്മിക ശുഷ്‌കത്വവും വെളിപെടുത്തുന്നു.

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് കത്തോലിക്കാസഭ പഠിപ്പിക്കുമ്പോള്‍ ഒരു വൈവാഹിക കൂദാശയിലെ ഭാര്യാഭര്‍ത്താക്കന്‍മാരെ ദൈവം യോജിപ്പിച്ചത് (മര്‍ക്കോസ് 10.7) എന്ന് സുവിശേഷം പ്രഘോഷിക്കുന്നു. ഇതേ വിവാഹത്തെ അശുദ്ധമെന്നും അസ്വീകാര്യമെന്നും ക്‌നാനായസഭ നേതൃത്വം വിധിക്കുന്നു. ദൈവനിശ്ചയത്തെ നിരസ്സിക്കുന്നു.

പൊങ്ങച്ചം തലയ്ക്കു പിടിയ്ക്കുമ്പോള്‍ വിളിച്ചുപറയുന്ന വിഢിത്തങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ മലര്‍ന്നുകിടന്നു തുപ്പുന്ന ഫലം ചെയ്യും. ക്‌നാനായ സമുദായം പരമ്പരാഗതമായി പാലിച്ച് പോരുന്ന സ്വജാതി വിവാഹനിഷ്ഠയും, തന്മൂലം രക്തശുദ്ധിയും കലര്‍പ്പില്ലാത്ത വര്‍ഗ്ഗതനിമയും അവകാശപ്പെടുമ്പോള്‍ അതിനെ ഒരു രീതിയിലും സാധൂകരിക്കുന്നതല്ല സമുദായാംഗങ്ങളുടെ ബാഹ്യരൂപത്തില്‍ വ്യാപകമായി പ്രകടമാകുന്ന ശരീരാവയവങ്ങളുടെ ആകൃതിയും ഘടനയും. ഏതാണ്ട് രണ്ടു ലക്ഷത്തില്‍ പരം വരുന്ന ക്‌നാനായസമുദായ അംഗങ്ങളില്‍ പിഗ്മികളും കാപ്പിരികളും പോളിന്യേഷനും ആസ്ട്രളോയിഡുകളും മൂറും ജോനകനും തുടങ്ങി ഈ ഭൂമിയിലുള്ള സകല ജാതികളുടെയും ഉപജാതികളുടെയും പൈതൃകം സംശയാതീതമായി തെളിയിക്കുന്ന മുഖഛായയും ശരീര അവയവങ്ങളും പ്രകടമാണ്. (രക്തശുദ്ധി, വര്‍ഗ്ഗതനിമ വിശ്വാസം ഒരു തികഞ്ഞ അസംബന്ധമാണ് എന്ന നരവംശശാസ്ത്ര തിരിച്ചറിവിന് ക്‌നാനായസമുദായം ഒരു ഉത്തമ തെളിവാകുന്നു).

ക്‌നാനായ സമുദായം സ്വജാതി വിവാഹനിഷ്ഠ പാലിച്ചിരുന്നില്ല എന്ന്‌ സമുദായത്തിന്റെ ഈ സങ്കരജാതിഘടന സംശയാതീതമായി തെളിയിക്കുന്നു. എങ്കിലും പ്രസ്തുത നിഷ്ഠയുടെ അനുഷ്ഠാനസ്ഥിരത ഒരു ചരിത്രയാഥാര്‍ത്ഥ്യം ആയിരുന്നു എങ്കില്‍ അത് വിവാഹം എന്ന ചടങ്ങില്‍ മാത്രം പരിമതപ്പെട്ടിരുന്നു എന്നും ക്‌നാനായസ്ത്രീകള്‍ 'നിദ്രാവിഹീനങ്ങളായ രാവുകളിലെ നിശാഗന്ധികളാ'യിരുന്നു എന്നും ഉള്ള അവഹേളനം ഈ പൊങ്ങച്ചം പുലമ്പുന്ന വീളിത്തരം ഏറ്റുപറയുകയാണ്. പല്ലിടകുത്തി മണക്കുന്നവന്‍ മണക്കുന്നത് സ്വന്തം വായിലെ ദുര്‍ഗന്ധം ആണ്.

സ്വജാതി വിവാഹനിഷ്ഠ എന്ന ദുരാചാരം നെഞ്ചിലേറ്റി മഹത്തായ ക്രിസ്തുദര്‍ശനത്തെ അതല്ലാതാക്കി അതില്‍ പിടിച്ചുനില്‍ക്കുവാന്‍ നട്ടംതിരിയുന്ന കോട്ടയം രൂപത വീണിടത്ത് കിടന്ന് വിസര്‍ജിച്ച് അതില്‍ കിടന്ന് കുട്ടകളിച്ച്, അക്രൈസ്തീവതയില്‍ നാറുകയാണ്. അതിനെ ചുമക്കുവാനുള്ള ജുഗുപ്‌സാവഹമായ ഒരു പ്രവണത സീറോമലബാര്‍ സഭാനേതൃത്വം വച്ചുപുലര്‍ത്തുന്നു. ഇവിടെ പ്രസക്തമാകുന്ന, അലംഘനീയവും അനിഷേധ്യവും ആയ, പലരും പലവട്ടം പറഞ്ഞിട്ടും ഇന്നും പുതുമയില്‍ പുലരുന്ന, നാട്ടിന്‍പുറത്തിന്റെ ഗന്ധമുള്ള, വെറും പച്ചയായ ഒരു അനശ്വരതത്ത്വം ആവര്‍ത്തിക്കുക ആണ്; 'തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും.'

Thursday, June 25, 2015

പ്രതികരണങ്ങളോട് വിവേചനമില്ലാതെ മുന്നേറുന്നു....



Participants in the 2014 synod depart the the Vatican's Synod Hall, October 13, 2014. Credit: Bohumil Petrik/CNA.

2015 ലെ സിനഡിൽ പ്രായോഗിക കുടുംബ പ്രശ്നങ്ങൾ - ചർച്ചകൾക്കു മുഖം തിരിച്ചു ഭാരതം














Tombstoneമരിക്കാനുള്ള അവകാശം രോഗിയുടേത് - കൂടുതൽ കത്തോലിക്കാ ആസ്പത്രികൾ, 



Credit: Gabriela Camerotti via Flickr (CC BY-NC 2.0).

കുട്ടികളില്ലാത്ത ജീവിതം, 




stpeterstpaul-builtchurch-640


പോപ്പ് ഫ്രാൻസിസിനെ കേൾക്കുന്നത് അക്രൈസ്തവരോ? 








നിരവധി ഈടുറ്റ ലേഖനങ്ങളുമായി അത്മായാശബ്ദം, Church Citizens' Voice (CCV) ഭാരതത്തിലെ മുൻ നിര ഇംഗ്ലിഷ് ഓൺലൈൻ വാർത്താമാധ്യമങ്ങളോടൊപ്പം, അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളോട് വിവേചനമില്ലാതെ മുന്നേറുന്നു. 

ഭാരത ക്രൈസ്തവർ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളൂം, ചിത്രങ്ങളും ഒരിടത്തു തന്നെ. 

ചീഫ് എഡിറ്റർ:
 ഡോ ജെയിംസ് കോട്ടൂർ
അസ്സോസിയേറ്റ് എഡിറ്റേർസ്: 
ജോസഫ് മറ്റപ്പള്ളി, സക്കറിയാസ് നെടുങ്കനാൽ

ആരാണാദ്യം വന്നത്, യേശുവോ അതോ തോമ്മായോ?



യേശുവിന്‍റെ ജനനസമയത്ത് നക്ഷത്രത്തിന്റെ ഗതി നിര്‍ണയിച്ചു പൌരസ്ത്യ ദേശത്തുനിന്നു മൂന്നു ജ്ഞാനികള്‍ ബേതലഹേമില്‍ ചെന്ന് ഉണ്ണി യേശുവിനെ കണ്ടു വണങ്ങിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ആര്യഭടനെയും വരാഹമിഹിരനെയും പോലെ ജ്യോതിശാസ്ത്രത്തില്‍ അവഗാഹം നേടിയിരുന്ന ഭാരതീയ ഋഷിവര്യന്മാരല്ലാതെ മറ്റാരാകാനാണ്? പാലസ്തീന് കിഴക്കായി അക്കാലത്ത് അറിവും സംസ്ക്കാരവുമുള്ള ദേശമായി ആര്‍ഷഭാരതം മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. നളന്ദയും തക്ഷശിലയും വിക്രംശിലയും പോലയുള്ള പ്രാചീനഭാരതത്തിലെ വിശ്വവിദ്യാലയങ്ങള്‍ ലോകപ്രസിദ്ധമായിരുന്നല്ലോ. സ്വാമി രാമ എഴുതിയ 'ലിവിംഗ് വിത്ത്‌ ദ ഹിമാലയന്‍ മാസ്റ്റേഴ്സ്' എന്ന പുസ്തകത്തില്‍ യേശു ധ്യാനനിരതനായി ഇരുന്നതെന്ന് പറയപ്പെടുന്ന ഒരു ഗുഹ ‘നാഥ്‌’ സന്ന്യാസി പരമ്പര ഇന്നും പരിപാവനമായി കാത്തു സൂക്ഷിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. യേശുനാഥന്‍ അവരുടെ സന്ന്യാസപരമ്പരയിലെ പൂര്‍വികന്‍ ആണെന്നാണ്‌ ഈ സന്ന്യാസിമാര്‍ അവകാശപ്പെടുന്നത്. പ്രശസ്ത ക്രൈസ്തവ മിഷനറി ആയിരുന്ന സാധു സുന്ധര്‍സിംഗ് തന്‍റെ ഹിമാലയന്‍ യോഗിമാരുമായുള്ള സഹവാസതിനിടെ യേശുനാഥനെ അതീവ ഭക്തിയോടെ പരമഗുരുവായി കണക്കാക്കുന്ന, കുരിശുമാല ധരിച്ച സന്ന്യാസിമാരെ കണ്ടുമുട്ടിയതായും അവരുടെ ആശ്രമത്തില്‍ അദ്ധേഹം ചെലവഴിച്ചതായും എഴുതുന്നു. 12 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ള യേശുവിന്‍റെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ യാതൊരു വിവരവുമില്ല. ദിവ്യശിശുവായ യേശുവിനെ കാണാന്‍ വളരെയധികം യാത്ര ചെയ്ത ഋഷിവര്യന്മാര്‍ ബാല്യകാലം പിന്നിട്ട യേശുവുമായി തീര്‍ച്ചയായും ബന്ധം സ്ഥാപിക്കുകയും അവരുടെ സ്വാധീനഫലമായി ഹിമാലയത്തില്‍ എത്തിയിരിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. യേശുവിന്‍റെ ബാല്യകാലവും പരസ്യജീവിത കാലവും വിശദീകരിക്കുന്ന ബൈബിള്‍ സുദീര്‍ഘമായ 18 വര്‍ഷങ്ങളെക്കുറിച്ച് എന്തുകൊണ്ട് മൌനം പാലിക്കുന്നു. ഭാരതീയ ആധ്യാല്മികപാരമ്പര്യത്തില്‍ ഒരാള്‍ സന്ന്യാസം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ ബാല്യത്തിനു ശേഷമുള്ള പൂര്‍വകാലം വെളിപ്പെടുത്തുന്ന പതിവില്ല. ഒരാള്‍ ഹിമാലയ ഗിരിസൃംഗങ്ങളിലെ ഗുരുക്കന്മാര്‍ക്കൊപ്പം ആധ്യാല്മികസാധന അനുഷ്ടിക്കുന്ന കാലയളവില്‍ എവിടെയെല്ലാം ആരുടെയൊക്കെ ഒപ്പമായിരുന്നു എന്നത് ഭാരതീയ പാരമ്പര്യത്തില്‍ ഇന്നും രഹസ്യമായി സൂക്ഷിക്കുന്നു.

ശിഷ്യത്വത്തിന്‍റെ അടയാളമായി ഒഴുകുന്ന ജലത്താലുള്ള സ്നാനവും ഇന്നും ഭാരതീയ ഗുരുശിഷ്യപരമ്പരയില്‍ തുടരുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ മക്കളാണെന്നും ലോകത്തിന്‍റെ പ്രകാശമാണെന്നും ഉള്ള ക്രിസ്തു വചനങ്ങള്‍ 'അഹം ബ്രഹ്മാസ്മി' , 'തത് ത്വം അസി' എന്നീ വേദാന്തചിന്തയുമായി പൊരുത്തപ്പെട്ടുപോകുന്നു. യെഹൂദ വിശ്വാസത്തില്‍ അല്പനായ സൃഷ്ടി മാത്രമായ മനുഷ്യന്‍ ദൈവത്തെ പിതാവെന്നു വിളിക്കുന്നത്‌ സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നതായിരുന്നില്ല. അതുകൊണ്ടായിരുന്നല്ലോ യെഹൂദ പുരോഹിതന്മാര്‍ യേശുവിനെ ഈശ്വരനിന്ദകനായി മുദ്രകുത്തിയത്. യേശു തന്‍റെ സന്ദേശവാഹകരായി ശിഷ്യന്മാരെ അയച്ച രീതിയിയും ഭാരതീയ ഗുരുശിഷ്യ പാരമ്പര്യം അനുസരിച്ച് പരിവ്രാജകരായി ഗുരു, ശിഷ്യരെ അയയ്ക്കുന്നതിനെ അനുസ്മരിപ്പിക്കുന്നു. (മത്തായി 10,5-14, ലൂക്ക് 9,1-6) പണമോ ഭക്ഷണ സാമഗ്രികളോ അധികം വസ്ത്രങ്ങളോ കൈയ്യില്‍ കരുതാതെ പൂര്‍ണമായും ദൈവത്തിലും ഗുരുവിലും ആശ്രയിച്ചുള്ള ദൌത്യം. അതില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമേ സന്ന്യാസം അനുവദിച്ചിരുന്നുള്ളൂ. പക്ഷെ ഇക്കാലത്ത് എല്ലാ ആഡംബരങ്ങളോട് കൂടി മതത്തില്‍ എണ്ണം കൂട്ടാന്‍ വരുന്നവര്‍ മനുഷ്യപുത്രന് തലചായ്ക്കാന്‍പോലും ഇടമില്ല എന്ന് പറഞ്ഞ പരമ ഗുരുവായ യേശുവിനെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?

യേശുവും പിതാവായ ദൈവവും സാരാംശത്തിലും സ്വഭാവത്തിലും ഒന്നാണ് എന്ന ക്രിസ്തീയ വിശ്വാസവും "അയമാത്മ ബ്രഹ്മ' എന്ന ഉപനിഷത് ദര്‍ശനംതന്നെയാണ്. യേശുതന്നെ, താനും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നു, "പിതാവേ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത്പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന്എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. (യോഹന്നാന്‍ 17,21). യേശുവും പിതാവും എങ്ങനെ ഒന്നായിയിരിക്കുന്നു, അതുപോലെ ശിഷ്യന്മാര്‍ യേശുവുമായും ദൈവവുമായി ഒന്നാകേണ്ടതിനും യേശു പ്രാര്‍ഥിക്കുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍ എന്ന വചനത്തിലൂടെ (യോഹന്നാന്‍ 14,11) തന്‍റെ ദിവ്യ പ്രകൃതിയെയും പിതാവുമായിട്ടുള്ള തന്‍റെ നിസ്തുല്യ ബന്ധത്തെയും ആണ് യേശു വെളിപ്പെടുത്തുന്നത്. പരമാത്മാവുമായുള്ള ഗാഡമായ ഈ ഐക്യത്തെ 'നിര്‍വികല്പ സമാധി' അവസ്ഥ എന്നാണു വേദാന്തത്തില്‍ പറയുന്നത്.

ആര്‍ഷഭാരതത്തിലെ ശ്രീബുദ്ധന്‍, മഹാവീരന്‍, ശ്രീ ശങ്കരന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ ഗുരുക്കന്മാരെപ്പോലെ യെഹൂദമത വിഭാഗത്തിലെ ഈശ്വരസാക്ഷാല്‍ക്കാരം സിദ്ധിച്ച ഒരു അതുല്യ ഗുരുവായിരുന്നു യേശുനാഥന്‍. ശിഷ്യന്മാര്‍ യേശുവിനെ റബ്ബി (ഗുരു) എന്ന് സംബോധനചെയ്തിരുന്നതായി ബൈബിളില്‍ കാണുന്നു.പില്‍ക്കാലത്ത്‌ ആ വിശ്വഗുരുവിനെ ലോകത്തിന്‍റെ ഏക രക്ഷകനായി അവതരിപ്പിച്ചു, മതകച്ചവടക്കാര്‍ മത പരിവര്‍ത്തനം നടത്തുകയും സാംസ്കാരീക അധിനിവേശം നടത്തുകയും ചെയ്തു. ഒരു ഗുരു അവതരിക്കുന്നത് ഒരു പ്രത്യേക ദേശത്തും കാലത്തുമാണ്. പക്ഷെ ഗുരുവിന്‍റെ കൃപ സ്ഥല-കാല-ജാതി-വംശങ്ങള്‍ക്കു അതീതമാണ്.
 
ഗുരുവിനെ തേടുന്ന ശിഷ്യരെ കണ്ടെത്തി ആല്‍മജ്ഞാനത്തിന്റെ അഗ്നി തെളിക്കുവാനാണ്‌ യേശുവിനു മുന്പ് ബുദ്ധനും യേശുവിനു ശേഷം ആദിശങ്കരനും ശ്രീ രാമക്രിഷ്ണരും മറ്റും ശിഷ്യരെ അയച്ചത്. ലോകമെമ്പാടുമുള്ള സത്യാന്വേഷികൾ അവസാനം ചെന്നെത്തുന്നത് ഋഷിവര്യന്മാരാല്‍ പരിവാനമായ ഭാരതീയ ആധ്യാൽമീകതയിൽ ആണ്. ഗുരുശിഷ്യ പരംമ്പരയാൽ ആൽമജ്ഞാനം പകർന്നു നൽകിയിരുന്ന ക്രിസ്തീയ മാർഗത്തെ ഒരു മതമാക്കിമാറ്റിയത് കോണ്സ്റ്റൻറയിന്‍ എന്ന രാജാവാണ്. പിൽക്കാലത്ത് മൂന്നാംലോക രാജ്യങ്ങളിലേക്ക് വ്യാപിപിച്ചത് യൂറോപ്യൻ സാമ്രാജ്യ ശക്തികളും. ഇശ്വര സക്ഷാല്ക്കാരത്തിന്റെ കൈവല്യപ്രാപ്തിയില്‍ പരമാത്മാവുമായി പൂര്‍ണ ഐക്യത്തിലായ യേശുവിന്റെ വചനങ്ങൾ ഋഷിവര്യന്മാരുടെ അത്മീയ അനുഭവത്തിൽനിന്നും വിഭിന്നമല്ല എന്ന് ഉപനിഷത് ദർശനങ്ങൾ പഠിച്ചാൽ മനസ്സിലാകും. യേശു അവതാരപുരുഷനും വിശ്വഗുരുവും മർദിതരുടെ വിമോചകനുമായിരുന്നു എന്നത് നിസ്തർക്കമായ സത്യമായി എല്ലാവരും അംഗീകരിക്കുന്നു. യേശുനാഥൻ  കല്ല്യാണം .കഴിച്ചിരുന്നോ മക്കളുണ്ടായിരുന്നോ ഉയിർതെഴുന്നെറ്റോ, കന്യകയിൽ നിന്നാണോ ജെനിച്ചത് തുടങ്ങിയ വിഷയങ്ങൾ മതകച്ചവടക്കാർ ചർച്ചചെയ്യട്ടെ. ഗുരുവിന്റെ കൃപയും ജ്ഞാനവും ആല്മാവുമാണ് ഭക്തര്‍ക്ക് വേണ്ടത്.

ക്രിസ്തുമത ആചാരങ്ങളും തത്ത്വങ്ങളും ഹിന്ദുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബ്രഹ്മ, വിഷ്ണു, മഹേശ്വര എന്ന ത്രിമൂർത്തി ദൈവസങ്കൽപം പിതാ, പുത്ര, പരിശുദ്ധാല്മാവ്‌ എന്ന ത്രിത്വമായി ക്രിസ്തുമതത്തിൽ കാണാം. ദൈവം ധർമ പുനസ്ഥാപനത്തിനായി അവതരിക്കുമെന്ന്, ഭാഗവത്ഗീതാ വചനം. മാനവ രക്ഷയ്ക്കായി ദൈവം മനുഷ്യാവതാരം ചെയ്തതായി ക്രിസ്തുമതം പഠിപ്പിക്കുന്നു. മാനസാന്തരത്തിന്‍റെയും  ശിഷ്വത്വത്തിന്റെയും അടയാളമായി ജലസ്നാനം ഹിന്ദു ക്രിസ്ത്യൻ പാരമ്പര്യങ്ങളിൽ ഉണ്ട്. വിവിധ വിശ്വാസങ്ങളും ആചാരാനുഷ്ടാനങ്ങളും അനുവർതിക്കുന്നവർ ഭാരത്തിൽ പതിറ്റാണ്ടുകളായി സഹോദരങ്ങളെ പോലെ കഴിയുന്നു. എല്ലാ മതവിശ്വസങ്ങൽക്കുമുപരി അൽമീയതയിൽ അധിഷ്ടിതമായ സവിശേഷമായ ആർഷഭാരത സംസ്കാരമാണു നമ്മുടെ പൊതുവായ പാരമ്പര്യം. ആചാരങ്ങളും സാംസ്കാരിക പാരമ്പര്യവും വിശ്വാസത്തിൽ നിന്നും വിഭിന്നമാണ്. വൈദീകർ ധരിക്കുന്ന വസ്ത്രം ആചാരഅനുഷ്ടാനങ്ങൾ തുടങ്ങിയവയും സാംസ്കാരികമായി ബന്ധപ്പെട്ടിരിക്കുന്നു. യെഹൂദരായിരുന്ന യേശുനാഥന്റെ ശിഷ്യന്മാർ അവിടുത്തെ അനുഗമിക്കുമ്പോഴും യെഹൂദ മതവിശ്വാസമോ ആചാരങ്ങളോ ഉപേക്ഷിച്ചിരുന്നില്ല. പിൽകാലത്ത് പല ജാതിയിലും വംശത്തിലും പെട്ടവർ ക്രിസ്തു മാർഗം സ്വീകരിച്ചു. പലരും കരുതുന്നത് യൂറോപ്യൻ സംസ്കാരവും ജൂത ആചാരങ്ങളും ക്രിസ്തീയമാണെന്നാണ്. എന്നാൽ അത് ശരിയല്ല. ഓരോ നാട്ടിലെയും സംസ്കാരം സ്വംസീശീകരിക്കുകയാണ് നാം ചെയ്യേണ്ടത്.

Dr. K.J.Johnson Madambam

Johnsonkj2000@yahoo.com, johnsmadambam@gmail.com

"സമയമുള്ളവര്‍ കേള്‍ക്കാന്‍"



~★~ Nightingale Serenade - André Rieu ~★~


Zach നമ്മോടു "സമയമുള്ളവര്‍ കേള്‍ക്കാന്‍"

പറഞ്ഞ ഈ ലിങ്ക്, സമയമില്ലാത്തവരും സമയം കണ്ടെത്തി കേള്‍ക്കണം എന്നാണെന്റെ പ്രാര്‍ത്ഥന! 

"ഉലകമിതു നിന്റെ ചിത്ര ഭവനമൊന്നോര്‍ക്കില്‍, പാറും ശലഭചിറകില്‍ അധിക രമ്യ രചന കാണ്മൂ ഞാന്‍! നിമിഷതാളങ്ങള്‍, രാഗസ്തുതികളാണെങ്ങും; ദേവാ, അനുവദിക്കീ കൃപണനെന്നെയേറ്റു പാടീടാന്‍..."

എന്ന എന്റെ പഴയ ഒരു പാട്ടിന്റെ ചരണം ഞാനറിയാതെ  ഓര്‍ത്തുപോയി!