Translate

Friday, August 12, 2016

ഇതു പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണ്

Adv Indulekha Joseph (from face book)
22 മണിക്കൂർ
സിസ്റ്റർ മേരി സെബാസ്റ്റിയന് അവരുടെ സേവനങ്ങൾ പരിഗണിച്ചു സഭ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. 

സിസ്റ്ററിന്റെ ധൈര്യത്തിന് മുമ്പിൽ സഭ അടിയറവു പറഞ്ഞു. കന്യാസ്ത്രീ മഠങ്ങളുടെ അകത്തളങ്ങളിൽ വീർപ്പുമുട്ടി കഴിയുന്ന സ്ത്രീകളുടെ ദീനരോദനം നമുക്ക് കേട്ടില്ല എന്ന് നടിക്കാനാവില്ല. നമ്മുടെ മറിയ സിസ്റ്റർ തന്നെ സഹികെട്ടിട്ടാണ് ഈ അഞ്ചു ലക്ഷം രൂപക്ക് സമ്മതം മൂളിയത്. ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ ആയ അവരെ പണികളഞ്ഞു വീട്ടിൽ ഇരുത്തുമെന്നു പറഞ്ഞു സഭയിലെ മേലാളന്മാർ ഭീഷണി പെടുത്തിഇത്തരം ഇത്തരം  ഭീഷണിക്കു മുന്നിൽ അവരെ പോലൊരു സ്ത്രീക്ക് എന്ത് ചെയ്യാൻ കഴിയും?മാനസികമായി നിരന്തരം പീഡിപ്പിക്കുന്ന ഒരു അവസ്ഥയിൽ ഇനിയും സമരമുഖത്ത് തുടർന്നാൽ താൻ മരിച്ചു പോകും എന്ന അവസ്ഥ എത്തിയപ്പോഴാണ് സഭയുടെ ഈ തുച്ഛമായ തുക കൈപ്പറ്റി സിസ്റ്റർ പിന്മാറിയത്. ഇന്നു രാവിലെ ഫോണിൽ എന്നോട് സംസാരിച്ച സിസ്റ്ററിന്റെ വാക്കുകൾ. "കാലങ്ങൾ കഴിഞ്ഞു ഇന്നു ഞാൻ ആദ്യമായി സമാധാനത്തിന്റെ സ്വാതത്ര്യത്തിന്റെ സന്തോഷം അറിഞ്ഞു. " സിസ്റ്ററിന്റെ സന്തോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഇതു പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണ്. നിശ്ശബ്ദരാക്കപ്പെട്ട ഈ നിരാലംബർക്കു വേണ്ടി ശബ്‌ദിക്കുവാൻ എന്റെ അവസാന ശ്വാസം വരെ ഞാൻ പോരാടും. ഞങ്ങളുടെ സംഘടനയായ കെ. സി. ആർ. എം. പോരാടും.അതിനു എന്ത് വില തന്നെ കൊടുക്കേണ്ടി വന്നാലും.

2 comments:

  1. വിലമതിക്കാനാവാത്ത മനുഷ്യജന്മങ്ങളെ സഭയുടെ മേലാളരുടെ വികാരവിഴുപ്പലക്കാൻ ഉപയോഗിച്ചിട്ട് ഒടുവിൽ നക്കാപ്പിച്ച കാശുകൊടുത്താൽ , ആ നീതികേടിനെതിരെ ഒന്നുരിയാടാൻകൂടി നാവു ഉണരാത്ത നപുംസകങ്ങളെ മൂക്കത് വിരൽവച്ചു കാലം നാണം കെടുത്തും നാളെ! നമ്മിലെ നീതിബോധം മരവിച്ചുപോയതാണിതിന് കാരണം ! "അച്ചാ അച്ചാ" എന്ന് വിളിച്ചു കത്തനാരുടെ പുറകെ നടക്കുന്ന ആടുകൾക്ക് ബോധമുണരുമ്പോൾ നാളെ "ബുരാ ബുരാ" എന്നീ പൗരോഹിത്യത്തെ വെറുപ്പോടെ വിളിക്കും നിശ്ചയം ! രണ്ടും ഹിന്ദിവാക്കുകൾ തന്നെയെങ്കിലും ഇന്ന് അജങ്ങൾ ഇവറ്റകളെ "കള്ളനാമകരണം" ചെയ്തു ക്രിസ്തുവിനെ അപമാനിക്കുന്നു! ഇവർ 'അച്ചാ' അല്ല , 'ബുരാ' തന്നെ ,സംശയമില്ല !

    ReplyDelete
  2. http://ml.southlive.in/voices/spotlight/sr-mary-sebastian-a-nun-who-wanted-to-quit-a-kerala-church

    ReplyDelete