Translate

Monday, August 15, 2016

"സാത്താനേ, എന്നെ വിട്ടുപ്പോ"

റോമാക്കാരൻ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെയും  , അയ്യാളുടെ സ്തുതിപാടകരായ റോമൻ കത്തനാരന്മാരുടെയും  നിർദ്ദേശപ്രകാരം, സാഹിത്യവാസനയുള്ള എഴുത്തുകാർ അനുസരണയോടെ 'കൂലിക്കെഴുതിയ പുസ്തകമാണ്' ഇന്ന് നാടാകെ വിളമ്പിയ ബൈബിൾ എന്ന പുസ്തകം ! അതുകൊണ്ടാണ് ക്രിസ്തു മുഖത്തുനോക്കി "സാത്താനേ, എന്നെ വിട്ടുപ്പോ" എന്നാക്രോശിച്ച ആ പത്രോച്ചന്റെ കയ്യിൽതന്നെ ഇല്ലാത്ത ഒരു  'സ്വർഗ്ഗത്തിന്റെ താക്കോൽ' ക്രിസ്തു കൊടുത്തതെന്ന് /'പത്രോച്ചനാകുന്ന പാറമേൽ തന്റെ സഭയെ പണിയുമെന്നു' ഒക്കെ  ക്രിസ്തു പറഞ്ഞതായി നാട്ടൽക്കുരുക്കാത്ത കള്ളം റോമാക്കാർ ഈ ബൈബിളിൽ ഒരു കൂസലുമില്ലാതെ എഴുതിപ്പിടിപ്പിച്ചു കാലത്തെ വഞ്ചിച്ചത്! ഹോ! പിന്നെ ആശ്വാസമായത്, ഈയിടെ ഉൽപ്പത്തി പുസ്തകം തന്നെ ഈ ഫ്രാൻസിസ് മാർപ്പാപ്പ ബൈബിളില്നിന്നും കീറിക്കളഞ്ഞതാന് , സത്യം!

ഇത്രയുംനാൾ  റോമൻ കത്തോലിക്കാസഭ കാലത്തിന്റെ മാറിൽ കാട്ടിക്കൂട്ടിയ അതിക്രമങ്ങൾ കണ്ടു പാവം കര്ത്താവെത്ര വേദനിച്ച്ചെന്നോ!? ഒടുവിൽ ദേ നാടാകെ പെൺപിള്ളേരെ ഇവന്മാര് അവന്റെ മണവാട്ടിമാരെന്ന പേരിൽ കൊല്ലാക്കൊലചെയ്യുന്നു ! സത്യത്തിൽ കർത്താവ് ഉയർത്തെഴുന്നേറ്റില്ലേ? ഈ അതിക്രമങ്ങൾ ഒക്കെ അവൻ കാണാതെയിരിക്കുമോ?, എന്നെങ്കിലും ഈ നാറികളെ വകവരുത്തുകയില്ലേ?, എന്നൊക്കെ ഒരായിരം സംശയങ്ങൾ എന്റെ ചിന്തയിൽ ചേക്കേറുന്നു! "അധർമ്മത്തോട് എതിർക്കാത്തതും അധർമ്മം തന്നെ" എന്ന് ഗീതയിലൂടെ ശ്രീ.ക്രിഷ്ണൻ പറഞ്ഞത് ഇവിടുത്തെ ഹിന്ദുക്കൾ മറന്നു പോയോ? എന്തെ ധർമ്മം പുനഃസ്ഥാപിപ്പിക്കാൻ നാം "യുഗേ യുഗേ സംഭവിക്കാത്തത്" [ജനിക്കാത്തതു]? [സംഭവാമി യുഗേ യുഗേ]! നാമോരോരുത്തരും ഈശ്വരന്റെ അംശവും ,ആ ചൈതന്യത്തിൽ നിന്നുംസ്വയം 'ഇശ്ച' മൂലം താനേ വിരിഞ്ഞുവന്ന പുണ്ണ്യ ജന്മങ്ങളും ആണെന്ന പരമസത്യം അറിയാതെപോകരുതേ.... നാം അവന്റെ അവതാരങ്ങളാണെന്ന ബോധം ഇല്ലാത്തതാണതിനു ഏക കാരണം ! സ്വയമറിയൂ   മനുഷ്യാ ....നാമെല്ലാം  ഈശ്വരാംശമാണെങ്കിൽ  പിന്നെ  ഈ  പൗരോഹിത്യം  നമുക്കാവശ്യമുണ്ടോ ? പിന്നെ കീശ കാലിയാക്കി പള്ളിപണിതു കത്തനാർക്കു വിലസാൻ കൊടുക്കണോ? നമ്മുടെ ഹൃദയമല്ലേ യഥാർത്ഥ ദേവാലയം? മനസിലാക്കൂ ഒരു മനസ്സുണ്ടെങ്കിൽ ...

ക്രിസ്തു ഒരു സഭയും ഉണ്ടാക്കിയില്ല , ഒരുത്തനോടും സഭ ഉണ്ടാക്കുവാൻ ഒട്ടു പറഞ്ഞിട്ടുമില്ല ! 'ക്രിസ്തീയത' എന്ന പുതിയ 'ജീവനപ്രത്യയശാസ്ത്രം ' ലോകമെങ്ങും അറിയിക്കുവാനും പ്രചരിപ്പിക്കുവാനും അനുയായികളോടൊന്നുരിയാടിപ്പോയി ! "നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ" പറഞ്ഞവൻ "പള്ളിയിൽ പ്രാർത്ഥിക്കാൻ പോകരുതെന്നും" നമ്മോടു പറഞ്ഞു! പിന്നെത്രകാലം കഴിഞ്ഞാണ് ഈ കൃമിനലുകൾ സഭയുമാക്കിയത് ? നമ്മെക്കൊണ്ട് പള്ളി പണിയിച്ചു , ആ പള്ളിയിലെ കള്ളക്കൂദാശയെന്ന വലയിൽ നമ്മെകുടുക്കി ,ഒടുവിൽ നമ്മെത്തന്നെ കൂദാശയാക്കി തിന്നുമുടിക്കുന്നു ! "ഈ മുടിവിനൊരു മുടിവ് വന്നേ മതിയാകൂ" ...കാലം കണ്ണീരോടെ കാത്തിരിക്കുന്നു ! ഉണരൂ മനസുകളെ....samuelkoodal   

1 comment:

  1. Here are two Protestant answers to Mr. Koodal's wrong assertions;
    http://www.gotquestions.org/Constantine-Bible.html
    http://www.allaboutgod.com/how-did-constantine-alter-the-bible-faq.htm
    Mathew Antony (matony0076@gmail.com)

    ReplyDelete