Translate

Tuesday, August 30, 2016

സ്വയമറിയാത്ത മെത്രാൻ = പുങ്കൻമെത്രാൻ !

സ്വയമറിയാത്ത മെത്രാൻ = പുങ്കൻമെത്രാൻ !

"ഏൻ ഓതിയോതി, പിള്ള കിറിഞ്ചിക്കിറിഞ്ചി" എന്ന ഹരിജനങ്ങളുടെ പഴംചൊല്ലുപോലെയാണ് ദൈവത്തെ അറിയാത്ത ക്രിസ്തീയ സംഘടനകളെ [സഭകളെ] ഭരിച്ചു മുടിക്കുന്ന ഇന്നിന്റെ നാണംകെട്ട പൗരോഹിത്യവും ! കാലിത്തൊഴുത്തിലെ എളിമയോളം, പിന്നെ ശിഷ്യന്മാരുടെ കാലുകഴുകൾ വരെ കർമ്മത്തിലൂടെ 'താഴ്മ' ധരിച്ചവൻ വിനയം കാണിച്ചെന്നാലും, 'വിനയ'മെന്നു എഴുതാൻകൂടി അറിയാത്ത 'ഫുൾടൈം' പുങ്കന്മാരുടെ കൈകളിൽ സഭകൾ ഇന്ന് അമർന്നു പോയല്ലോ എന്ന ദുഃഖസത്യമാണെന്റെ അകക്കാമ്പിൽ ! "മെത്രാൻമാർ ജാടയും ആർഭാടവും ഉപേക്ഷിക്കണം " എന്ന് പോപ്പ് കൂടെക്കൂടെ മുറവിളി കൂട്ടിയാലും, ഒരിയ്ക്കൽ ളോഹയ്ക്കകത്തു കയറിയ ഒരുവനും ആർഭാടവും [സ്വയം ദൈവത്തേക്കാളും മുഴുത്തവൻ] എന്ന ഉള്ളഹങ്കാരവും വെടിയുകയില്ല കാലൻ ഇവരെ ചെയ്യുന്നവരെ (കാലം ചെയ്യും വരെ)!      
 കഴിഞ്ഞയാഴ്ച കേരള കത്തോലിക്കാ മെത്രാൻമാർ മെഴ്സിഡീസിൽ പറന്നുവന്നു  'സിനഡ്' കൂടി,  'താഴ്മ' ധരിക്കാൻ കൈയ്യടിച്ചു തീരുമാനിച്ചശേഷം, അതെ മെഴ്‌സീഡീസുകളിൽ അവരവരുടെ അരമനകളിലേയ്ക്ക് പള്ളികൊള്ളാൻ പറന്നു പോയി! ജനം ഇതുകണ്ട് കോരിത്തരിച്ച്ചുംപോയി ! മാലാഖമാർ മുഖം മറച്ചു !     "നിങ്ങളിൽ, എല്ലാവരിലും വലിയവൻ ആകുവാൻ ഇശ്ചിക്കുന്നവൻ എല്ലാവര്ക്കും സേവകനാകട്ടെ" എന്ന മിശിഹായുടെ  'വിനയത്തിന്റെ മനഃശാസ്ത്രം' മെത്രാന്മാരെ, നിങ്ങൾ ഒരിയ്കൽപോലും വായിച്ചിട്ടില്ലയോ? "നിങ്ങളെ ബഹുമാനിക്കുന്ന ഞങ്ങൾ എത്ര ശപിക്കപ്പെട്ടവർ"എന്ന് കാലം കേഴുന്നു ! കാരണം , "ദുഷ്ട്ടനെ നീതിമാൻ എന്ന് വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ" എന്ന്  തിരുവായ്  മൊഴിഞ്ഞുവല്ലോ! 

ഇന്നലെ ഞാനൊരു ശവസംസ്കാരത്തിനു സാക്ഷിയാകാൻ ഒരു പള്ളിയിൽ പോയി ! പള്ളിയിലെ അന്ത്യകൂദാശ തുടങ്ങാൻ, മെത്രാൻ എത്തിച്ചേരാൻ താമസിക്കുന്നതിനാൽ , അതുവരെ വീട്ടിൽപാടുന്ന പഴയ ക്രിസ്തീയ ഗാനങ്ങൾ പാടാനായി പെൺആടുകളെ  വികാരി ഭരമേല്പിച്ചിട്ടു സ്ഥലം കാലിയാക്കി ! ശവത്തെയും, പള്ളിയിലിരിക്കുന്ന ജനത്തെയും ഒരുപോലെ കൈകാര്യം ചെയ്യാൻ പെൺപട പാട്ടും തുടങ്ങി ! ബോറടിച്ചപ്പോൾ ഞാൻ സ്ഥലം കാലിയാക്കി ! കുറേ സമയം കൂടി  ഇഷ്ടജനത്തോട് കുശലം പറഞ്ഞുകൊണ്ട് ഞാൻ പള്ളിമുറ്റം ചവിട്ടിത്തേച്ചു നിന്നു! നിന്നു  നിന്ന് മടുത്തപ്പോൾ ഡാ..കൊടിവച്ച മുന്തിയ കാറിൽ വരുന്നു മെത്രാൻ !!

കാറിന്റെ പിൻസീറ്റു മൂന്നുവശവും ഉഗ്രൻ കർട്ടൻ ഇട്ടിരിക്കുന്നതിനാൽ                                  അകത്താരെന്നറിയാതെ ഞാൻ ഉൾത്തിരഞ്ഞു ! കൊടിവച്ച രാജകീയ കാറായതിനാൽ  ഒരു മെത്രാനതിൽ ഉണ്ടെന്നു ഏതു മടയനും അറിയാമല്ലോ ! ഗൾഫ് നാടുകളിൽ പെണ്മയെ പൊതിയാൻ 'പർദ' [കാറിനു ഇതുപോലെ 'പർദ' ] ഇടാറുള്ളത് കണ്ടു ശീലിച്ച എനിക്ക് ഈ മെത്രാൻകൊച്ചന്റെ കാറിനു പര്ദയിട്ടപ്പോൾ "നാണക്കേട്" കൊണ്ടായിരിക്കാം എന്ന് മാത്രം കരുതി ആശ്വസിച്ചു! പിന്നെയും ഒരു ചോദ്യം "40meeter തുണിയല്ലേ ളോഹയ്ക്കു ?, പിന്ന്നെന്തിരു നാണിക്കാൻ!" എന്ന് ! പോപ്പുമുതൽ വിനയമുള്ള കർദ്ദിനാൾവരെ 'പുരോഹിതന്റെ അഹമ്മതിയും ആർഭാടവും കുറയ്ക്കാൻ' കരയുമ്പോൾ, നാലാഴ്ച കൂടുമ്പോൾ കാറു മാറുന്ന പുങ്കൻമെത്രാനെ ചുമ്മാൻ ഇവിടെ മനനമില്ലാത്ത ജനമുണ്ടല്ലോ എന്നോർത്തു കർത്താവും, [പഴയകഴുതപ്പുറം ഓർത്തു] വിലപിച്ചു ! ക്രിസ്തുവിനു "പറ്റിയപറ്റേ! ? "കാറിന്റെ പർദാ മാനം കൂട്ടാനോ// നാണം മറയ്ക്കാനോ? ഉത്തരം കണ്ടെത്തുക ക്രിസ്ത്യാനി! ഒരു ക്യുസ്!

നാലാംക്ളാസ്സും ടാപ്പിംഗും പഠിച്ചവൻ 'കാതോലിക്കാ' ആയപ്പോൾ, ആണ്ടുതോറും കോടികളുടെ കാറ് മാറാമെങ്കിൽ ഈ പാവം മെത്രാൻകൊച്ചനിതു ആയിക്കൂടെ ?എന്നൊരു ചോദ്യവും എന്റെ ഉള്ളിലുണർന്നു! ശരിയാണ്, "ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്തവർ" എന്ന് ക്രിസ്തു നിര്വചിച്ചവർ ഇവർ തന്നെയാണ്  നിശ്ചയം! കൂടെകൂടെ മാറുന്ന കാറേ,  കൊടിവച്ച കാറേ,  നിന്റെ വില പാവം ആടുകളുടെ ചോര വിറ്റതാണ് കാറേ .. ..അല്ലാതെ ഇവരുടെ കുടുംബത്തിൽ നിന്നും ഉള്ളതല്ല! ആയതിനാൽ പുങ്കൻകാറേ , നീ ഭയപ്പെടുക! "മുറുക്കി കൊട്ടുന്നത് നിർത്താനാണ്!" ഈ മെത്രാന്മാരുടെ കാറിന്റെ 'കൊടിഫാഷൻ' നാളെ കേരളത്തിലെ നാനാജാതി നേതാക്കളും ഒരു പകച്ചാവ്യാധിപോലെ പകർത്തുകയില്ല എന്നാരു കണ്ടു ? എങ്കിൽ നമ്മുടെ മെത്രാന്മാർക്ക് ചുവന്ന ലൈറ്റ് കത്തുന്ന സംവിധാനം കാറിന്റെ മുകളിൽ ഫിറ്റുചെയ്യേണ്ടിവരും, അതുമല്ലേൽ ആംബുലൻസിന്റെ ഹോൺ  ! കർത്താവ് പോയി ഒന്ന് കൂടി കുരിശിൽ മരിക്കട്ടെ അവർക്കെന്തു ചേതം? പാസ്റ്റർമോൻമാരെ കാറിനു കൊടിവയ്ക്കണേ ...വെള്ളാപ്പള്ളി കണ്ടുപഠിക്കട്ടെ ! smuelkoodal

No comments:

Post a Comment