Translate

Wednesday, August 24, 2016

സീറോ മലബാർ മക്കളുടെ തളരാത്ത പോരാട്ടത്തിന്റെ കഥ !

പി. സി. ജോസഫ്

1 - നമുക്കും വേണം തനിമ
അനുസരണയും, പേടിയുമുള്ള ആടുകള്‍ ഇടയന്മാര്‍ക്ക് കിട്ടുന്ന വരദാനമാണ്. കുറെ പാപബോധവും നരകപേടിയും മുലപ്പാലില്‍ അരച്ചുകൊടുത്തു വളര്‍ത്തിയ ആടുകള്‍ക്ക് വേലിയോ വടിയോ വേണ്ട. 1990 വരെ മഹറോന്‍ എന്നൊരു വാള്‍ ആടുകളുടെ പേടി സ്വപ്നമായിരുന്നു. ഒരു ദുര്‍ബല നിമിഷത്തില്‍ ആ വാള്‍ ആരോ എടുത്തു മാറ്റി. 1963-1964 –ല്‍ കത്തോലിക്ക സഭ എകീകരിക്കാന്‍ ബ: പോപ്‌ ജോണ്‍ 23 ഒരു ശ്രമം നടത്തി, രണ്ടാവത്തിക്കാന്‍സുനഹദോസ്.
ഇതു സുറിയാനി മെത്രാന്മാരുടെ കണ്ണ് തുറപ്പിച്ചു. അവര്‍ക്കൊരിക്കലും പോപ്പ് ആകാന്‍ സാധിക്കില്ല; ഒരു കര്‍ദിനാളാകാന്‍ പോലും വത്തിക്കാനിലെ സായിപ്പന്മാർ കനിയണമെന്ന സ്ഥിതി - റോമില്‍ നിന്നും ഇനി പണം വരുകയുമില്ല. അവര്‍ പഴയ പോലെ മുട്ടിന്മേല്‍ ഇഴഞ്ഞു പോപ്പിന്റെ കൈ മുത്തണം. ഒരു നാടന്‍ പുണ്യവാനെയോ, പുണ്യവതിയേയോ കിട്ടില്ല - പുണ്യവാളനാകാനുള്ള ആഗ്രഹം ആര്‍ക്കും ഉണ്ടാകുമല്ലോ.
പ്രമാണം വേറെ, പ്രവൃത്തി വേറെ. രണ്ടാം വത്തിക്കാന്‍ സുനഹദോസ് പ്രമാണത്തില്‍ നിന്നും ഒരു സുവര്‍ണ വാചകം അവര്‍ തപ്പിയെടുത്തു. പൂര്‍വദേശ സഭകള്‍ക്ക് അവരുടെ പൌരാണിക ആചാരക്രമാദികള്‍ അനുസരിച്ച് പ്രാർത്ഥിക്കാം.
2 രൂപതക്കുള്ളിൽ രൂപത
വത്തിക്കാനിനു കിഴക്കാണു കേരളം, ഞങ്ങളും കിഴക്കന്മാരാണ് മാത്രവുമല്ല കല്ദായമാര്‍ഗ്ഗം പഴയതുമാണ്.  പുറം തിരിഞ്ഞു കുര്‍ബാന - അത് വേണ്ടെന്നു ചില പുത്തന്‍ മെത്രാന്‍ന്മാര്‍ പറഞ്ഞു. അവർക്കും പാതി നേരെയും, പാതി പുറം തിരിഞ്ഞുമുള്ള കുര്‍ബാന ആകാമായിരുന്നു താനും. മാര്‍ തോമ്മായുടെ മക്കള്‍ തോമ്മാക്കുരിശു കൊണ്ടുവന്നു; യാക്കോബായ ക്കാരെ പോലെ വെറും കുരിശു മതിയെന്നും കല്പിച്ചു. അങ്ങിനെയവർ കര്‍ത്താവിനെ കുരിശില്‍ നിന്നിറക്കിയവർ രക്ഷിക്കുമെന്നായപ്പോഴാണ്  ചില തിരുവതാംകൂര്‍ ചേട്ടന്മാര്‍ കര്‍ത്താവിനെ രക്ഷിക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്നു പറഞ്ഞത്.  അത് വേണ്ടെന്നു വച്ചു! കൊന്ത നമസ്കാരം വേണ്ടെന്നു വച്ചു (യാക്കോബായക്കാരെ പോലെ); പിന്നീട്  കൊന്തയാകാമെന്ന് കല്‍പ്പിച്ചു.
കുഞ്ഞാടുകള്‍ വളരെ ഉണ്ടെങ്കിലും ഇടയന്മാരുടെ എണ്ണം കുറവ്. കര്‍ദ്ദിനാളന്മാരുടെ എണ്ണം വളരെ കുറവ്.  കുറവ് നികത്താന്‍ രൂപതകളുടെ എണ്ണം കൂട്ടണം. കേരളത്തിനകത്തെ രൂപതകള്‍ പിരിച്ചാല്‍ ചില വന്‍ മെത്രന്മാര്‍ കോപിക്കും. അതുകൊണ്ടു പ്രവാസികളെ പിടിച്ചുകൂട്ടി  പുതിയവ ഉണ്ടാക്കാം.
ഇതെല്ലാം പോപ്പ് അറിയാതെ ഉത്തരവ് ഇറക്കാന്‍  വത്തിക്കാന്‍ ലോബി ഉണ്ടാക്കി. ( ഒരു വത്തിക്കാന്‍ പെരിയ പിതാവിന്റെ 7 വിട്ടുകാര്‍ക്ക് നമ്മ ബാങ്കുകളില്‍ വേല കൊടുത്തു വായടപ്പിച്ചു) വത്തിക്കാന്‍ പിതാവ് മദ്രാസില്‍ വന്നു. അല്‍മേനിയായിലെയും യുക്രയിനിലെയും മറ്റും കഥ പറഞ്ഞു. 
“ഇപ്പോള്‍ നാം ഭാരതത്തില്‍ ഒരു വിത്ത് നടാന്‍ പോകുന്നു. അത് കിളുര്‍ത്ത് മരമായി  പന്തലിച്ചു വളരും.”
ഇത് കേട്ട് നിന്ന ഒരു അവിവേകി ചോദിച്ചു. “പിതാവേ അത് നല്ല മരമാകുമോ, അഥവാ വിഷ വൃക്ഷമാകുമോ?”
പിതാവിന് ആ ചോദ്യം പിടിച്ചില്ല. അടുത്ത് നിന്ന മാര്‍ അരുളപ്പയോട് ചോദിച്ചു. “ ഏതാ ആ കുള്ളന്‍?”
മാര്‍ അരുളപ്പ പറഞ്ഞു. “എനിക്കറിയില്ല പിതാവേ. പക്ഷെ അയാളുടെ ചോദ്യത്തിന് നല്ല പൊക്കമുണ്ട്.” ഏതായാലും വത്തിക്കാന്‍ പിതാവ് മാര്‍ പടിയറപിതാവിനെ ഭാരതം മുഴുവന്‍ നടന്നു പ്രജകളുടെ മനസ്സറിയാന്‍ നിയമിച്ചു. അപ്പസ്തോലിക വിസിറ്റേറ്റർ  ഓടിനടന്നു വിവരങ്ങള്‍ ശേഖരിച്ചു കൈയ്യൊപ്പിട്ടു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
“ഇടയ സ്നേഹം കിട്ടാതെ സിറോമക്കള്‍ അലഞ്ഞു നടക്കുന്നു. അവര്‍ക്ക് ആണ്ടുകുമ്പസാരം നടത്താന്‍ സാധിക്കുന്നില്ല. വിടുകളില്‍ തിരുഹൃദയ പ്രതിഷ്ഠ നടത്താന്‍ പറ്റുന്നില്ല. ഉടനെ മെത്രാനും മെത്രാസനവും രുപതയും കൊടുത്തു രക്ഷിക്കുമാറാകണം ആമ്മേന്‍."
44 ലത്തീന്‍ മെത്രാന്മാര്‍ ഒപ്പിട്ടെഴുതി,  ഇതനാവശ്യമാണ്. രുപതക്കുള്ളില്‍ വേറൊരു രൂപത വന്നാല്‍ സഭയുടെ ഏറ്റവും സങ്കടമുള്ള ദിനമാകുമെന്ന് മദ്രാസ്‌ മെത്രാപ്പോലിത്ത ബ: അരുളപ്പാ പോപ്പിനു എഴുതി. കുറെ ആടുകളും അവരുടെ സങ്കടം എഴുതി. മറുപടിയൊന്നും കിട്ടിയില്ല. 
3  തൊപ്പിയും വടിയും മുബേക്ക്                                               
മെത്രാനുള്ള കുറി വീണു. സ്വര്‍ണ കുപ്പായം അളവെടുത്തു തുന്നിച്ചു. തൊപ്പിയും അംശ വടിയും വന്നു. അരമനക്കുള്ള സ്ഥലം വാങ്ങി. കുഞ്ഞാടുകള്‍ തുള്ളിച്ചാടി. പക്ഷെ ഒരു തടസ്സം പിന്നെയും വന്നു. മദ്രാസ്‌ മെത്രാപോലിത്തായുടെ ഒരു സമ്മത പത്രം വേണം. ബ. അരുളപ്പാ “അറിവുള്ള” മലയാളി കത്തോലിക്കരുടെ മനമറിഞ്ഞു പറഞ്ഞു ഞാന്‍ ഒപ്പിടില്ല. തുന്നിച്ച തങ്ക കുപ്പായവും വടിയും ബോംബെക്കയച്ചു. ആരും അറിയാതെ ആരോടും പറയാതെ ബോംബെ കല്യാണ്‍ രൂപത വന്നു.  
ഒരു കൂട്ടം മലയാളി കത്തോലിക്കര്‍ രൂപതയുടെ ഭാരവും നടത്തിപ്പും എടുത്തു കാട്ടി ആടുകളെ ബോധവന്മാരാക്കാന്‍ ഒരു ശ്രമം നടത്തി. രൂപതയിലെ മറ്റു കത്തോലിക്കര്‍ കാര്യ കാരണങ്ങള്‍ സഹിതം മേമ്മോറാണ്ടം അയച്ചപേക്ഷിച്ചു. ഇതെല്ലാം  രണ്ടും കല്പിച്ചിറങ്ങിയ സുറിയാനി  മെത്രാന്മാര്‍ പുശ്ചിച്ചു തള്ളി. 
“ഞങ്ങള്‍ തോമ്മാ സ്ലീഹായുടെ മക്കളാണ്, ഞങ്ങള്‍ക്ക് വേണം സീറോ രൂപത.” കുഞ്ഞാടുകള്‍  പറഞ്ഞു. 
ഇരിഞ്ഞാലക്കുട സുറിയാനി മെത്രാനും 25 അച്ചന്മാരും പിന്നെ കുറെ കന്യസ്ത്രികളും വീടു വിടാന്തരം കയറി സുറിയാനി മഹാത്മ്യം വിളമ്പി. 
'ഇത് പരിശുദ്ധ പിതാവിന്റെ കല്പനയാണ്. സ്വന്തം റീത്തില്‍ കുര്‍ബാന കണ്ടാലെ കടം തീരൂ. നമ്മടെ മക്കളെ ഈ മുക്കുവരുടെ കൂടെ കുട്ടു കൂടിപ്പിക്കരുത്." 
ബ. അരുളപ്പാ മെത്രാ പോലീത്തായ്ക് പിറകെ വന്ന ബ. കാസിമിര്‍ ജ്ഞാനാധിക്ക്യം മെത്രപോലീത്തയും പറഞ്ഞു, "ഞാന്‍ ഒപ്പിടില്ല."
അടുത്ത മെത്രാനച്ചന്‍ ബ. അരുള്‍ ദാസ്‌ ജയിംസും സമ്മതപത്രം കൊടുക്കാന്‍ മടി കാട്ടി. 
വത്തിക്കാനില്‍ നിന്നും ഉന്തു വന്നപ്പോള്‍ അങ്ങേരുടെ മനമിളകി. ആറിടവക കൊടുക്കാമെന്നൊന്ന് മൂളി. ഇവിടത്തെ ഒരു പി.എ. ജോസഫ് എഴതി. 
“സഹോദരാ, താങ്കള്‍ ഇവിടത്തെ ഒരു താത്ക്കാലിക ഇടയനാണ്. ഇന്നല്ലെങ്കില്‍ നാളെ ഇവിടം വിടാനുള്ളവനാണ്. വരും തലമുറയെ വില്‍ക്കാനുള്ള അധികാരം താങ്കള്‍ക്കില്ല. പ: പിതാവിന്റെ Erga migrenta charithas Cristi എന്ന പ്രമാണപ്രകാരം പ്രവാസി കത്തോലിക്കര്‍ക്ക് ജ്ഞാനോപദേശ കടമ ഇവിടത്തെ മെത്രാനാണ്. അതിനു കഴിവില്ലങ്കില്‍ മാത്രം മെത്രാനെ ഇറക്കുമതി ചെയ്യുക.” ബ. മെത്രാപ്പോലീത്താക്ക് അല്പം ധര്യം കിട്ടി.
4  ഒരു പെട്ടിക്കു പത്തിടവക                                                                                 
“ഇല്ല ഞാന്‍ വേറെ രൂപത വരാന്‍ സമ്മതപത്രം കൊടുക്കില്ല.”
2004 –ലെ സിനഡ് ഏക സ്വരത്തില്‍ വിളിച്ചു പറഞ്ഞു. “സിറോകള്‍ക്ക് ഒരു ഇടവക പോലും കൊടുക്ക കൂടാത്.”
ബ; അരുൾദാസ് ജയിംസ് ദിവംഗതനായപ്പോള്‍ സാന്തോമില്‍ മെത്രാനില്ല. ഡല്‍ഹിയിലെ അപ്പസ്തോലിക്ക പ്രതിനിധിയെ സ്വാധീനിച്ച് ഇടവേളയില്‍ ഒരു ചാണക്യ വിദ്യക്കൊരുങ്ങി. 
മദ്രാസില്‍ 28 “പളളി”കളില്‍ ഒരു വാരം മഹാ മലയാള ധ്യാനം നടത്തി. ധ്യാനാവസാനം ഒരു മഹാസമ്മേളനം ഒരുക്കി. ഡല്‍ഹി അപോസ്തോലിക്ക നോണ്‍ഷ്യോയുടെ അധ്യക്ഷതയില്‍. ആഘോഷം പ്ലാനിട്ടു. ഒരു മഹാ ഡെലിഗേഷന്‍ ഡല്‍ഹിക്ക് പോയി ക്ഷണിച്ചു. ക്ഷണം സ്വികരിച്ചു. പത്രവാര്‍ത്ത കൊടുത്തു. പത്ര പരസ്യം കൊടുത്തു.  2005 ഫെബ്രുവരി 20 നു  മഹാസമ്മേളനം.
സ്വര്‍ഗത്തിലെ കട്ടുറുമ്പുകള്‍ അവിടെയും തടസ്സമുണ്ടാക്കി. വിണ്ടും പി.എ. ജോസഫ് എഴുതി. ബ; അപ്പസ്തോലിക്ക നൂൺസിയോ അറിവാന്‍. 
“താങ്കള്‍ വെറും അംബാസ്സഡർ ആണ്. ഇവിടെ മെത്രാനില്ല. താങ്കളെ വിളിച്ചത് തെറ്റ്. (Innapropriate) ക്ഷണം സ്വികരിച്ചത് തെറ്റ്. ഇവിടെ വരുന്നത് തെറ്റ്. വിശ്വാസികളെ വേർപിരിക്കലല്ല താങ്കളുടെ പണി. സൂക്ഷിച്ചോ.”
ഫെബ്രുവരി 20-നു സുനാമി ദുരന്തനിവാരണ പണികള്‍ കണ്ട ശേഷo അടിയന്തിരമായി അംബാസ്സഡർ ഡല്‍ഹിക്ക് പറന്നു.
പുതിയ മെത്രാപോലീത്ത ബ. എ. എം.ചിന്നപ്പയോടു വിവരമുള്ള മലയാളി കത്തോലിക്കര്‍ പറഞ്ഞു. “ഞങ്ങള്‍ക്കു നന്ദി പറഞ്ഞാലും. മദ്രാസ്‌ രൂപത മുഴുവനായി ഭരമേല്പിക്കുന്നു. ഇത് ഒന്നായി നില നിറുത്തുക.”
എല്ലാവരെയും അത്ഭുതപ്പെടുത്തി മെത്രാനച്ചന്‍ നീട്ടുരം പുറപ്പെടുവിച്ചു സിറോകള്‍ അനുവാദമില്ലാതെ പണിത പള്ളികള്‍ തീറെഴുതിതരണം. ഇന്ന് മുതല്‍ നമ്മുടെ കിഴില്‍ പ്രേഷിത വേല പണ്ണിക്കോ. ശമ്പളം തരുന്നതാണ്.
സുറിയാനി ചാണക്യന്മാര്‍ മെത്രാനച്ചന്റെ ഇഷ്ടം എന്താണെന്നു തിരക്കി കണ്ടുപിടിച്ചു. ഇഷ്ടം പെട്ടിയിലാക്കി സാന്തോം അരമനയില്‍ എത്തിച്ചു. പെട്ടിയുടെ പ്രത്യക്ഷം 2008 ഡിസംബര്‍ മാസത്തില്‍ പുറത്തു വന്നു. “സിറോ മലബാര്‍ സഭക്ക് ചെന്നൈയില്‍ പത്ത് ഇടവക നാം അനുവദിക്കുന്നു.”
5 ഓറിയന്റൽ പ്രീഫക്ട് നീന്തൽ പഠിക്കുന്നു
അത്ഭുതം കണ്ടു ലത്തിന്‍ പളളികളിലെ അച്ചന്മാര്‍ ഞെട്ടി. ആടുകള്‍ ഞെട്ടി. ലോകം ഞെട്ടി. വത്തിക്കാന്‍ ഇതൊന്നും അറിഞ്ഞുമില്ല കേട്ടുമില്ല. സിറോ മലബാര്‍ പറഞ്ഞു. ഇടവക പോരാ രൂപത തന്നെ വേണം.
വിവരമില്ലാത്ത കുറെ മലയാളി ആടുകള്‍,  മദ്രാസ്‌ കോടതിയില്‍ മെത്രാനച്ചനെതിരായി  കേസു കൊടുത്തു. മെത്രാനച്ചന് അതും ഒരു തണലായി. കേസുള്ളപ്പോള്‍ രൂപത കൊടുക്കാന്‍ വയ്യ.
പള്ളിക്കാര്യം കാനോന്‍ കാര്യം എന്ന് പറഞ്ഞു കോടതി കേസ് തള്ളി. വിവരം കെട്ടവര്‍  ഹൈക്കോര്‍ട്ടില്‍ അപ്പീൽ പോയി. മെത്രാനച്ചന്‍ മനസ്സില്ലാമനസ്സോടെ പെന്‍ഷന്‍ പറ്റി തടി തപ്പി.
അടുത്ത മെത്രാപൊലീത്താ സ്ഥാനത്തിനു പലരും ശ്രമിച്ചു. ഒരു ആഫ്രിക്കന്‍ രാജ്യത്തെ തമിഴ് നാടൻ ബ. ജോര്‍ജ് അന്തോണി സ്വാമിക്കു കുറികിട്ടി. വിവരം അറിഞ്ഞ പാടെ ഇവിടത്തെ വിവരംകെട്ട  മലയാളം കത്തോലിക്കര്‍ ഇ മെയില്‍  വഴി ഇവിടത്തെ സ്ഥിതിഗതികളും 35 വര്‍ഷത്തെ സമര വിവരങ്ങളും അറിയിച്ചു. ഇവിടെ വന്നു സ്ഥാനാരോഹണം ചെയ്യും മുന്‍പേ കാക്കനാട്ടു  നിന്നും  ഹൈക്കമാണ്ട് പറന്നെത്തി ആവശ്യങ്ങള്‍ അറിയിച്ചു. “പാക്കലാം” നയതന്ത്ര പരമായി മറുപടി കിട്ടി.
മറുനാടന്‍ മലയാളത്തന്മാര്‍ രൂപത വരുമ്പോള്‍ തിരിച്ചു പിടിക്കാമല്ലോ എന്നോര്‍ത്ത് കൊടുത്ത പിരിവു കൊണ്ടു A/C പള്ളികള്‍ പണിതു. ഞായറാഴ്ച്ച പിരിവു കുറഞ്ഞു വന്നു.  അങ്കമാലി, കൊരട്ടി, ചാലക്കുടി പളളികളില്‍ മദ്രാസ് സീറോ മലബാര്‍ പിരിവു തുടങ്ങി. ഇനിയുള്ള തന്ത്രങ്ങള്‍ ആലോചിച്ചു വരുന്നു.
മദ്രാസിലെ വിവരം കെട്ടവര്‍ 180 ലത്തിന്‍ മെത്രാന്മാര്‍ക്കെഴുതി - 'ഇതപകടമാണ്'. അവര്‍ പറഞ്ഞു, "മലയാളത്താന്മാര്‍ പോനാല്‍ പോകട്ടും."  
ഡല്‍ഹി രൂപത പോയപ്പോള്‍ കൂടെ Delhi Bishop സ്ഥാനം സിറോ മെത്രാന് കിട്ടി. B.J.P. യെയും R.S.S. നെയും കുട്ടു പിടിച്ചു പ്രധാനമന്ത്രിയെ വീട്ടില്‍ പോയി കണ്ടു. വിജ്ഞാന്‍ ഭവനില്‍ മോടിജിയുടെ പ്രസംഗം അമേരിക്കയില്‍ പ്രക്ഷേപണം ചെയ്ത് അവരുടെ Anti Hindu  ആക്രമണം തടഞ്ഞു. ഇവിടെ ക്രിസ്ത്യാനികള്‍ക്ക് പരമസുഖ മാണെന്ന് ലോകത്തെ പ്രസംഗിച്ചു  അറിയിച്ചു.
ഇതെല്ലാം  കണ്ടു ലത്തീൻ കാർ ഒന്നനങ്ങി. ഇവിടെ നിന്നും അയക്കുന്ന അപേക്ഷകള്‍ Oriental prefect, ഒതുക്കുന്നു എന്നറിഞ്ഞു. അവരുടെ സ്വന്തം
6 സഭ പാറയാകുന്നു, ആരു ശ്രമിച്ചാലും നന്നാവില്ല.
Prefect ഡല്‍ഹികക്കാര്‍ക്കെഴുതിയ “ലേഖനം” എല്ലാ സുറിയാനി പള്ളികളിലും വായിച്ചു കേള്‍പ്പിച്ചു. അങ്ങിനെ വത്തിക്കാനിലെ സിറോ ലോബിയുടെ ശക്തി വലുതാണെന്ന് ലോകം മനസിലാക്കി.
ഇതില്‍ നിന്നും കത്തോലിക്കര്‍ ഒന്ന് മനസ്സിലാക്കണം. സഭ കരിങ്കല്‍പാറയാ.  ആരു ശ്രമിച്ചാലും അതിനെ നന്നാക്കാന്‍ പറ്റില്ല. പോപ്‌ ഫ്രാൻസീസിനു പോലും.
NB
ചെന്നൈയിൽ നിന്നും ശ്രീ പി. സി. ചാക്കോ അയച്ചു തന്ന ലേഖനമാണിത്.

No comments:

Post a Comment