Interview with Sister
Marry Sebastian _ വൈദീകനുമായി പ്രണയത്തിലെന്ന തെറ്റിദ്ധാരണ
പ്രതികാര നടപടിക്ക് കാരണമായി; ഉൾഗ്രാമത്തിലെ മഠത്തിൽ
പുറത്തിങ്ങാൻ അനുവദിക്കാതെ
http://www.marunadanmalayali.com/interview/clergy/interview-with-sister-marry-sebastian-51148
http://www.marunadanmalayali.com/interview/clergy/interview-with-sister-marry-sebastian-51148
മഠങ്ങളിലെ നമ്മുടെ സഹോദരിമാര്‍.
ReplyDeleteചേര്‍പ്പുങ്കല്‍ മഠത്തിലെ ഒരു സഹോദരിയുടെ കദന കഥ വായിച്ചതാണ് ഇതെഴുതുന്നതിനു നിമിത്തമായത്. ബ്ലോഗില്‍ പല അഭിപ്രായങ്ങളും കണ്ടു. പലരും ചോദിക്കുന്നു, “സുഖിക്കാന്‍ വേണ്ടിയാണോ മഠത്തില്‍ ചേര്‍ന്നത്”! സഹനത്തിന്‍റെ ജീവിതമാണത്രെ അവിടെ നയിക്കേണ്ടത്! ഇവിടെ പല ചോദ്യങ്ങള്‍ക്കും മറുപടി വേണ്ടതുണ്ട്.
എന്തു കൊണ്ട് പെണ്‍കുട്ടികള്‍ മഠത്തില്‍ ചേരുന്നു?
കന്യാസ്ത്രീകള്‍ പഠിപ്പിക്കുന്ന സ്കൂളുകളിലും മത പഠന ക്ലാസ്സിലും ക്രിസ്തുവിന്റെ ത്യാഗത്തെപ്പറ്റിയും ക്രിസ്തുവിന്‍റെ സഭയിലൂടെ ആ ത്യാഗപ്രവൃത്തികള്‍ തുടര്‍ന്നു സ്വര്‍ഗരാജ്യത്തിലെത്തുന്നതിനെപ്പറ്റിയും കുട്ടികളുടെ പിഞ്ചു മനസ്സില്‍ ഭാവനകള്‍ ഉണര്‍ത്തുന്നു. അര നൂറ്റാണ്ടിനപ്പുറം സണ്ടേക്ലാസ്സില്‍ “ക്രിസ്തുവിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ളവര്‍ എഴുന്നേറ്റു നില്‍ക്കുക” എന്നു കന്യാസ്ത്രീയമ്മ പറഞ്ഞപ്പോള്‍ മരിക്കാന്‍ തയ്യാറായി എഴുനേറ്റു നിന്ന എന്നെത്തന്നെയാണ് മഠങ്ങളില്‍ ചേര്‍ന്ന ഈ സഹോദരിമാരിലും ഞാന്‍ കാണുന്നത്.
മഠങ്ങളില്‍ ചേരുന്നതിനുള്ള മുഖ്യകാരണങ്ങള്‍ ഇവയാണ്.
1-ഭക്തിയുടെ അതിപ്രസ്സരം; സാമൂഹ്യ സേവന താല്പര്യം.
2-കുടുംബ പ്രശ്നങ്ങള്‍.
പെണ്കുട്ടികള്‍ ചെറുപ്പം മുതല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഗാര്‍ഹിക പീഠനങ്ങള്‍ കണ്ടാണ് വളരുന്നത്. വീട്ടില്‍ മകള്‍ എന്ന നിലയില്‍ പോലും വീട്ടില്‍ രണ്ടാം തരക്കാര്‍! അമ്മ നാത്തൂനെ ദ്രോഹിക്കുന്നു. ചേച്ചി ഭര്‍തൃവീട്ടിലെ പീഠനം സഹിക്ക വയ്യാതെ വീട്ടില്‍ വന്നു നില്‍ക്കുന്നു.
3- പ്രസവം തുടങ്ങി മറ്റു പലകാര്യങ്ങളെപ്പറ്റിയുള്ള ആകുലത.
4- വീട്ടിലെ സാമ്പത്തിക സ്ഥിതിയിലുള്ള ആശങ്ക.
കുറഞ്ഞ സ്ത്രീധനവുമായി എത്തിയ നാത്തൂനെ എപ്പോഴും പരിഹസ്സിക്കുന്ന അമ്മ; വീട്ടിലെ സാമ്പത്തിക നില വച്ച് മെച്ചപ്പെട്ട കുടുംബത്തിലേക്ക് വിവാഹം ചെയ്ത് അയക്കപെടാനുള്ള സാധ്യത യുടെ കുറവ്; വിവാഹം മുടങ്ങി വീട്ടിലുള്ള ഇളയമ്മയെപ്പോലെ നില്‍ക്കേണ്ടി വരുമോ തുടങ്ങിയ ആകുലതകള്‍ പെണ്‍കുട്ടികളില്‍ വളരുന്നു.
മേല്‍പറഞ്ഞ നാലു ഘടകങ്ങള്‍ ഒത്തു ചേര്‍ന്നാല്‍ പെണ്‍കുട്ടികള്‍ അവരുടെ കന്യാസ്ത്രി ടീച്ചറിന്‍റെ പ്രലോഭനത്തില്‍ വീഴും!
എന്തുകൊണ്ട് മഠത്തിലെ ജീവിതം മടുക്കുന്നു!
തനിക്കുള്ളതുപോലെയുള്ള വിചാരവുമായാണ് മറ്റുള്ളവരും മഠത്തില്‍ ചേര്‍ന്നിരിക്കുന്നതെന്ന് സ്വയം മനസ്സിലാകുമ്പോഴേക്കും നിത്യ വൃതവാഗ്ദാനവും കഴിഞ്ഞിരിക്കും. താന്‍ സ്വപ്നം കണ്ട സ്നേഹവും, ത്യാഗവും, സേവന തല്പരതയും ചുറ്റും കാണാതെ വരുമ്പോള്‍ മനസ്സ് മടുക്കുന്നു. കൂട്ടത്തില്‍ പലതുകൊണ്ടും സാമര്‍ത്ഥ്യം കൂടുതലുള്ളവര്‍, അധികാര സ്ഥാനങ്ങളിലെത്തുമ്പോള്‍ അനാവശ്യ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരുന്നു. അവരുടെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്താല്‍ പീഡനം സഹിക്കേണ്ടി വരുന്നു. ഈ സഹോദരിമാരെ സഹായിക്കാന്‍ ഇവരുടെ കുടുംബാംഗങ്ങള്‍ പോലും എത്തുന്നില്ല എന്നത് കാര്യങ്ങള്‍ വഷളാക്കുന്നു. നാല്പതു നാല്പത്തഞ്ച് വയസ്സെത്തിയ ഈ സഹോദരിമാരുടെ കുടുംബ സ്വത്തുക്കള്‍ അപ്പോഴേക്കും സഹോദരന്മാര്‍ക്ക് വീതം വച്ച് നല്കിക്കഴിഞ്ഞിരിക്കും. മഠത്തില്‍ നിന്നുമിറങ്ങിയാല്‍ പോകാനുമൊരിടമില്ല; ജീവിത മാര്‍ഗവുമില്ല. വാട്ടര്‍ ടാങ്കിലും കിണറ്റിലും മറ്റുമായി അവസാനിക്കുന്നവരെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ വരുമ്പോള്‍ മാത്രം ഇക്കാര്യം വേണ്ട വിധത്തിലല്ലാതെ ജന മദ്ധ്യത്തിലെത്തുന്നു.
വീടുകളില്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി സമൂഹത്തിലെ ചതിക്കുഴികളില്‍ വീഴാതിരിക്കുന്നതിനു അവരെ പ്രാപ്ധരാക്കേണ്ടതുന്ടു.