'ഇന്ത്യന്‍
ഭരണഘടനയും ക്രൈസ്തവ സഭാ ചട്ടങ്ങളും' എന്ന വിഷയത്തെ
ആസ്പദമാക്കി ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സില്‍, തോപ്പുംപടി
ബീയെംസ് ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍പങ്കെടുത്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍
സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് വെളിവില്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍
ഫെലിക്സ് ജെ പുല്ലൂടന്‍, എം.വി.ബെന്നി, അഡ്വ. വര്‍ഗീസ് പറമ്പില്‍, അഡ്വ. ഇന്ദുലേഖ
തുടങ്ങിയവര്‍ സംസാരിച്ചു. ജോയിന്‍റ് ക്രിസ്ത്യന്‍ കൌണ്‍സില്‍ അംഗമല്ലെങ്കിലും ഞാന്‍
അവര്‍ക്കു നല്‍കിവരുന്ന സഹകരണത്തെ മാനിച്ച്, ചടങ്ങില്‍ അവര്‍
എന്നെ ആദരിച്ചു. ലാലന്‍ തരകന്‍ എനിക്ക് പൊന്നാടയും ഉപഹാരവും നല്‍കി.
കത്തോലിക്കാ സഭാ നേതൃത്വത്തോടുള്ള അവരുടെ എതിര്‍പ്പ് വിശ്വാസപരമല്ല, അത് സഭാ നേതൃത്വത്തിന്‍റെ ജനാധിപത്യ വിരുദ്ധമായ നിലപാടുകളോടും സാമ്പത്തിക അഴിമതിയോടുമുള്ള എതിര്‍പ്പ് ആണെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
കത്തോലിക്കാ സഭാ നേതൃത്വത്തോടുള്ള അവരുടെ എതിര്‍പ്പ് വിശ്വാസപരമല്ല, അത് സഭാ നേതൃത്വത്തിന്‍റെ ജനാധിപത്യ വിരുദ്ധമായ നിലപാടുകളോടും സാമ്പത്തിക അഴിമതിയോടുമുള്ള എതിര്‍പ്പ് ആണെന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
No comments:
Post a Comment