സ്നേഹിതരെ , ഇതെന്റെ പൊന്നോണ സമ്മാനമാണ് .. https://youtu.be/1KEFsrkG3bU?list=PLqr6ABDKJNSjcTOYwjhjPiQ4cQHR5E2Tb
ഈ ലിങ്ക് ഉപയോഗിച്ച് എന്റെ മൂത്തമകൻ Dr ജോർജ് സാം കൂടലിന്റെ പത്തു ഗാനങ്ങൾ കേൾക്കൂ ..നല്ലതെന്നു തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യാനും മടിക്കരുതേ ...samuelkoodal
ഈ ലിങ്ക് ഉപയോഗിച്ച് എന്റെ മൂത്തമകൻ Dr ജോർജ് സാം കൂടലിന്റെ പത്തു ഗാനങ്ങൾ കേൾക്കൂ ..നല്ലതെന്നു തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യാനും മടിക്കരുതേ ...samuelkoodal
'എനിക്കു നിൻ കൃപ മതി, അമൃതാ നിൻ സ്നേഹം മതി'യെന്ന ഈ ഗാനം വളരെ മനോഹരമായിരിക്കുന്നു. ഈ ഗാനം ദൈവത്തെ തേടി നടക്കുന്ന ഒരു അന്വേഷകന്റെ അന്വേഷണവുമാണ്. ഗാനം കേൾക്കുന്നവരും ഗായകനൊപ്പം മനസ്സിൽ ഈണം നല്കിക്കൊണ്ടിരിക്കും. പള്ളിയിൽ ചെന്ന് പുരോഹിതന്റെ ബോറടി പ്രസംഗം ശ്രവിക്കുന്നവർ ഈ ഗാനമൊന്നു കേൾക്കൂ. തുറന്ന മനസുള്ളവർക്കു മാത്രമേ ദൈവവുമായി ആത്മാവിൽ ഐക്യപ്പെടാൻ സാധിക്കുള്ളൂ. മനസിനുന്മേഷം നൽകുന്ന ഗാനങ്ങൾ നമ്മെ തന്നെ പരിശുദ്ധരാക്കുകയാണ്. ശിശുവിനെപ്പോലെ ഹൃദയം ഉള്ളവർക്കു മാത്രമേ പ്രകൃതിയുമായി അലിഞ്ഞു ചേർന്നുള്ള ഇത്തരം ഗാനങ്ങൾ ആസ്വദിക്കാൻ സാധിക്കുള്ളൂ. കേരളത്തിൽ വളർന്നു വരുന്ന 'ശ്രെയ' എന്ന പത്തു വയസുകാരി കുട്ടിയുടെ പാട്ടു ഞാൻ കേൾക്കാറുണ്ട്. ദൈവത്തിന്റെ അസ്ഥിത്വത്തെപ്പറ്റി ചിന്തിച്ചു പോവുന്നതും ആ കൊച്ചുകുട്ടിയുടെ പ്രകൃതി നൽകിയ കഴിവ് കാണുമ്പോഴാണ്. ശ്രെയയെപ്പറ്റിയും അവൾ പാടിയ ഗാനങ്ങളെ സംബന്ധിച്ചും ഞാനൊരു ലേഖനം പ്രസിദ്ധികരിച്ചിരുന്നു. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ വായിക്കാം. 'നിങ്ങളുടെ ഹൃദയം ശിശുവിനെപ്പോലെ' യെന്ന യേശുവിന്റെ വചനം എത്ര മനോഹരമെന്നും തോന്നും. അവൾ 'ഈശോയെ' എന്ന ഗാനം ആലപിക്കുമ്പോൾ സത്യമായ ഈശോ നമുക്ക് ആത്മീയത പകരുന്നുവെന്നു തോന്നിപ്പോവും. ഈശോയെ പണയം വെച്ച് പണമുണ്ടാക്കുന്ന പുരോഹിതന്റെ ആകാശം മുട്ടെ നിറഞ്ഞിരിക്കുന്ന കത്തീഡ്രൽ പള്ളിയിൽ അത്തരം ആത്മാനുഭൂതി ലഭിക്കില്ല. നല്ലയൊരു ഗാനം ഇവിടെ പോസ്റ്റ് ചെയ്ത ശ്രീ കൂടലിനു അഭിനന്ദനങ്ങൾ.
ReplyDeleteശ്രേയ ജയ ദീപ് കൊച്ചു വാനമ്പാടി : http://www.malayalamdailynews.com/?p=225591