ശ്രീ. അലക്സ് കണിയാംപറമ്പിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്:
ഒരു ട്രെയിന്‍ അപകടത്തെതുടര്‍ന്ന് അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രിസ്ഥാനം രാജി വച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി ജീവിച്ച രാജ്യത്താണ് താങ്കള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, "കൊട്ടിയൂര്‍ ഇടവകയിലെ വികാരിയും ഐ.ജെ.എം. പ്ലസ്ടു സ്കൂളിലെ മാനേജരുമായിരുന്ന റോബിന്‍ വടക്കുംചേരി കാണിച്ച തന്തയില്ലായ്മ എന്റെ പ്രശ്നമല്ല" എന്നുപറഞ്ഞ് ഒഴിയാന്‍ നോക്കരുത്. ധാര്‍മ്മികമായും നിയമപരമായും ഇക്കാര്യത്തില്‍ താങ്കള്‍ ഉത്തരവാദി മാത്രമല്ല, കുറ്റവാളി കൂടിയാണ്.
വര്‍ഷങ്ങളായി സീറോമലബാര്‍ കുഞ്ഞാടുകളുടെ ക്ഷമ സഭാപിതാക്കന്മാര്‍ പരീക്ഷിക്കുകയായിരുന്നു. അവരുടെ പരാതികളൊന്നും സഭ ചെവിക്കൊണ്ടില്ല. ഏതെങ്കിലും വൈദികനെക്കൊണ്ട് പൊറുതിമുട്ടി അരമനയില്‍ ചെന്നു പരാതിപ്പെട്ടാല്‍ ആ വൈദികന്റെ കാലാവധി നിട്ടിക്കൊടുത്ത് നിങ്ങള്‍ ഇടവകജനത്തെ പരിഹസിച്ചിരുന്നു. വൈദികന് റാന്‍ മൂളാത്തവരെയെല്ലാം സഭ എക്കാലവും ഒതുക്കിക്കൂട്ടി. വൈദികന്റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്തവരെയെല്ലാം ഞായറാഴ്ച്ച കുര്‍ബാനമദ്ധ്യേയുള്ള പ്രസംഗങ്ങളിലൂടെ നിങ്ങള്‍ അപമാനിച്ചു.
അവരുടെ മുന്നില്‍ സ്ത്രീകളും കുട്ടികളും ഒരിക്കലും സുരക്ഷിതരായിരുന്നില്ല.
ജനം എല്ലാം സഹിച്ചുപോന്നു. പക്ഷെ അവരുടെ ക്ഷമയ്ക്കും നെല്ലിപ്പലകയുണ്ട്. അതാണ് ഇപ്പോള്‍ കാണുന്നത്.
ഏതാണ്ട് പത്തുവര്‍ഷം മുമ്പ് കുറ്റാരോപിതനായ വൈദികനെ തന്റെ ഇടവകയില്‍ തെളിവെടുക്കുന്നതിനായി പോലീസ് കൊണ്ടുചെന്നപ്പോള്‍ ഇടവകജനം പോലീസിന്റെ നേരെ തിരിഞ്ഞു. ഇന്നിപ്പോള്‍ അതിന്റെ നേരെ വിപരീതമാണ് സംഭവിക്കുന്നത്. അവര്‍ ആക്രോശിച്ചുകൊണ്ട് കുറ്റവാളിയായ പുരോഹിതനെ ആക്രമിക്കാനാണ് ശ്രമിച്ചത്.
കാലം മാറുന്നു എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ വേണോ?
ഇത്രയൊക്കെയായിട്ടും ചിന്താശേഷിയില്ലാത്ത കുഞ്ഞാടുകളുടെ മനസിലുയരുന്ന നൂറുനൂറു ചോദ്യങ്ങള്‍ അവരുടെ തൊണ്ടയില്‍തന്നെ ഉടക്കിപ്പോവുകയാണ്. ആ ചോദ്യങ്ങളില്‍ ചിലത്, താങ്കളുടെ അറിവിലേയ്ക്കായി ചുവടെ കൊടുക്കുന്നു.
(1) ഇടവകജനത്തിന്റെ നടുവില്‍ ഒറ്റയ്ക്കു താമസിക്കുന്ന പുരോഹിതര്‍ക്ക് അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി പീഡിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഇത്ര ധൈര്യം വരുന്നത്? സെമിനാരി പരിശീലനക്കാലത്ത് അവര്‍ക്ക് ഇതിനു വല്ല പ്രത്യേക ട്രെയിനിംഗും കൊടുക്കുന്നുണ്ടോ? അതുപോലെ, എന്തു തെമ്മാടിത്തരവും കാണിച്ചോളൂ; നിങ്ങളെ സഭ രക്ഷിക്കും എന്ന വാഗ്ദാനം അവര്‍ക്ക് നല്‍കുന്നുണ്ടോ?
(2) പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണി ആയപ്പോള്‍, പത്തുലക്ഷം രൂപ നല്‍കി അതിന്റെ ഉത്തരവാദിത്വം ആ പെണ്‍കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിച്ച ആ വൈദികാഭാസന്റെ ധാര്‍മ്മികത എന്താണ്? അയാള്‍ക്ക് സമാനമായ പിന്‍കാലചരിത്രവും ഉണ്ടായിരിക്കണമല്ലോ. സീറോമലബാര്‍ സഭയുടെ തലവനായ താങ്കള്‍ ഇതൊക്കെ അറിഞ്ഞിരുന്നില്ലേ? നിങ്ങള്‍ നിരന്തരം താറടിച്ചുകാണിക്കുന്ന സാത്താന്‍ ധാര്‍മ്മികമായി ഇത്ര അധഃപതിച്ചവനായിരിക്കില്ല എന്നു കുഞ്ഞാടുകള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
(3) ഈ അവസ്ഥ ഉണ്ടായപ്പോള്‍, കേസ് ഒതുക്കിത്തീര്‍ക്കാന്‍ പത്തുലക്ഷം രൂപയെടുത്തു വീശാന്‍ റോബിന് എങ്ങനെ സാധിച്ചു? ത്യാഗപൂര്‍ണവും, നിസ്വാര്‍ത്ഥവുമായ ലളിതജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട അയാള്‍ക്ക് ഈ തുക സീറോമലബാര്‍സഭ സമാഹരിച്ച നേര്ച്ചകാശില്‍ നിന്നും കൊടുത്തതാണോ? അതോ, ഈ തുക ഉണ്ടാക്കാനായി അയാള്‍ വല്ല പാറപണിക്കും പോകുന്നുണ്ടായിരുന്നോ?
(4) സഭയുടെ ഉടമസ്ഥതയിലുള്ള, കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയിലാണ് (തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രി) പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവവും ജനന രെജിസ്ട്രെഷനുമെല്ലാം അവര്‍ അതീവരഹസ്യമായി സൂക്ഷിച്ചു. ആ കന്യാസ്ത്രീകളുടെയിടയില്‍ ഇതൊരു പാപവും, അതിനെക്കാളുപരി ഒരു കുറ്റകൃത്യവുമാണെന്ന് തിരിച്ചറിയാന്‍തക്ക വിവേകവും, പോലീസില്‍ അറിയിക്കാന്‍ മനസാക്ഷിയുമുള്ള ഒരുത്തിപോലും ഇല്ലാതെ പോയല്ലോ. സഭ അത്രയ്ക്ക് അധപതിച്ചതില്‍ താങ്കള്‍ക്ക് ഒരു സങ്കടവും ഇല്ലേ?
(5) കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നു മനസിലാക്കിയ റോബിന്‍ കാറുമെടുത്ത് നേരെ പോയത് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള കാനഡയിലെയ്ക്കുള്ള ഫ്ലൈറ്റ് പിടിക്കാനായിരുന്നുവെന്നു പത്രവാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നു. കൊച്ചിയില്‍ നിന്നും തൃശൂര്‍വരെ പോകുന്ന ലാഘവത്തോടെ പോകാന്‍ സാധിക്കുന്ന സ്ഥലമല്ലല്ലോ കാനഡ. അപ്പോള്‍, എല്ലാം നേരത്തേ കണക്കുകൂട്ടിയിരുന്നു, അല്ലെ? കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ള എല്ലാ സംവിധാനങ്ങളും റെഡി.
(6) നിയമം അതിന്റെ വഴിക്കുപോയിരുന്നെങ്കില്‍ ഇതൊക്കെ രഹസ്യമായി വയ്ക്കാന്‍ കൂട്ടുനിന്ന ആ കന്യാസ്ത്രീകളും, അയാള്‍ക്ക് രക്ഷപെടാന്‍ പഴുതുണ്ടാക്കിക്കൊടുത്ത താങ്കളും അഴികള്‍ എണ്ണാന്‍ യോഗ്യരാണ് എന്ന സത്യം താങ്കള്‍ മനസിലാക്കുന്നുണ്ടോ?
(6.1) ബാലപീഡകര്‍ക്ക് വിദേശത്തു പോകാന്‍ അവസരമുണ്ട് എന്ന അവസ്ഥ ഉണ്ടായാല്‍, വൈദികര്‍ മത്സരിച്ച് ബാലപീഡനം നടത്തുമെന്ന് മനസിലാക്കാന്‍ സെമിനാരി പഠനം പര്യാപ്തമല്ലേ?
(6.2) ഇത്തരം ഒരു വൃത്തികെട്ട വൈദികനെ അവരുടെ തലയില്‍ കെട്ടി വയ്ക്കാന്‍ കാനഡയിലെ കുഞ്ഞാടുകള്‍ താങ്കളോടോ, സഭയോടോ എന്തു തെറ്റാണ് ചെയ്തത്? ളോഹയിട്ട സീറോഗുണ്ടകള്‍ ആ നാട്ടില്‍ കാലുകുത്തിയപ്പോള്‍തന്നെ അവരെ അടിച്ചോടിച്ചില്ല എന്നതാണോ അവരുടെ തെറ്റ്?
(6.3) ഇപ്പോള്‍ വിദേശത്തുള്ള മറ്റു സീറോവൈദികരും മെത്രാന്മാരും ഇതേ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണോ?
അന്തരീക്ഷത്തില്‍ കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ട്. അതൊന്നും കണ്ടില്ലെന്ന് വേണമെങ്കില്‍ നടിക്കാം. പക്ഷെ എത്രനാള്‍?
താങ്കളുടെ മുന്നില്‍ കുമ്പിട്ടു മോതിരം മുത്തുന്ന പലരുടെയും മനസിന്റെയുള്ളില്‍ താങ്കളോടും താങ്കളുടെ സഭയോടും വെറുപ്പാണ്.
താങ്കള്‍ക്ക് വേണ്ടത്ര കൌശലവും കൂര്‍മ്മബുദ്ധിയും ഉണ്ടെന്നതിനു താങ്കളുടെ ശരീരഭാഷ മതിയായ തെളിവാണ്.
ഒരു കുറ്റസമ്മതവും ഏറ്റുപറച്ചിലും ഒക്കെ നന്നാവും എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. എന്നെക്കാള്‍ കേമന്മാര്‍ കാക്കനാട്ടുണ്ടല്ലോ. അവരുടെ അഭിപ്രായവും ചോദിക്കുക.
എന്നാലും പറയാതെ വയ്യ.... നിങ്ങളൊക്കെ ഇത്ര വൃത്തികെട്ടവരായിപ്പോയല്ലോ. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍.
ത്ഫൂ..!