Translate

Monday, August 17, 2020

'സിസ്റ്റർ ലൂസിക്ക് സംരക്ഷണം നൽകണം' - ഹൈക്കോടതി


സി.ജെ. ജോബിൻ (JSL കൂട്ടായ്മ), ഫോൺ: 8113946942

റവ. സിസ്റ്റർ ലൂസി കളപ്പുര FCC - യുടെ ജീവനു സംരക്ഷണം നൽകണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഉത്തരവ്!

നീതി തേടി വനിതാ കമ്മീഷനും, പോലീസും അടക്കമുള്ള സംവിധാനങ്ങളെ സമീപിച്ച സിസ്റ്ററെ അവഹേളിക്കാനാണ് അവരെല്ലാം ശ്രമിച്ചിട്ടുള്ളത്. വോട്ട് ബാങ്ക് ഭയന്ന്, ഭരണ-പ്രതിപക്ഷ രാഷ്ട്രീയനേതൃത്വങ്ങളും സിസ്റ്ററിന്റെ വിഷയത്തിൽ മൗനം പാലിച്ചു. ഇവർക്കെല്ലാമുള്ള ഒരു തിരിച്ചടിയായിവേണം, ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവിനെ കാണാൻ.

ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറിൽ നടന്ന സമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് എഇഇ ദുരാരോപണങ്ങൾ ഉന്നയിച്ചു  സിസ്റ്ററെ പീഡിപ്പിക്കാൻ ശ്രമിച്ചത്. നോബിളിനെപ്പോലെയുളള ദുഷ്ടപുരോഹിതർ സിസ്റ്റർ 'അഭിസാരിക'യാണെന്നു വരുത്തിത്തീർക്കാൻ വ്യാജ വീഡിയോവരെ പ്രചരിപ്പിക്കുകയുണ്ടായി. വിശ്വാസികളെന്നു പറയപ്പെടുന്ന ചില പുരോഹിതഭക്തരും ഒരു പറ്റം പുരോഹിതരും സമൂഹമാധ്യമങ്ങളിലൂടെ സിസ്റ്ററിനെ തരംതാണ രീതിയിൽ അധിക്ഷേപിക്കുന്നത് തടയാൻ ഇവിടുത്തെ പോലീസ് അധികാരികൾക്ക് സാധിച്ചില്ല. സിസ്റ്റർ നിരവധി തവണ സൈബർ സെല്ലിൽ പരാതി നൽകി. ഒരു പ്രയോജനവും ഉണ്ടായില്ല. ഈ ലേഖകനും സിസ്റ്റർക്കുവേണ്ടി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. 


കാരയ്ക്കാമല പള്ളി കൈക്കാരൻ സണ്ണി സിസ്റ്ററെ ശാരീരികമായി കൈയേറ്റംചെയ്യും എന്ന് പരസ്യമായി സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചിട്ടും അയാൾക്കെതിരെ ചെറുവിരലനക്കാൻ നമ്മുടെ സംവിധാനങ്ങൾക്കായില്ല.


സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നാഴികയ്ക്ക് നാൽപ്പത് വട്ടം മുറവിളി ഉയരുന്ന ഒരു നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നതാണ് ആശ്ചര്യം. നമ്മുടെ മഹിളാസംഘടനകളുടെ കാര്യമാണ് അതിലും രസകരം. നീതിക്കുവേണ്ടി പോരാടുന്ന ഒരു കൂട്ടം നല്ലവരായ ആളുകൾമാത്രമാണ് സിസ്റ്റർക്കൊപ്പം ഇതുവരെ നിലയുറപ്പിച്ചത്. അതിന്റെപേരിൽ അവരും വലിയ തോതിലുള്ള അവഹേളനങ്ങൾക്ക് പാത്രമാകേണ്ടിവന്നു.


ഏത് പ്രതിസന്ധിയിലും പുഞ്ചിരി തൂകുന്ന മുഖവുമായി മുൻപോട്ട് പോകുന്ന വ്യക്ത്വിത്വമാണ് സിസ്റ്റർ ലൂസി കളപ്പുരയുടേത്. പെണ്ണ് പിടിയൻമാരും ഞരമ്പുരോഗികളും അവരുടെ ശിങ്കിടികളും വളഞ്ഞിട്ട് ആക്രമിച്ചാലും ഒരു കുലുക്കവുമില്ല, സിസ്റ്റർക്ക്! സിസ്റ്റർ ആർജിച്ച ധാർമ്മികക്കരുത്തിനെ തടയാൻ ആർക്കും ആവില്ല.


കാനോൻ നിയമത്തിന്റെപേരിൽ സിസ്റ്ററെ ഇല്ലാതാക്കാൻ ഇറങ്ങിയവർക്ക് തെറ്റിപ്പോയിരിക്കുന്നു. ഇന്ത്യയിൽ കാനോൻ നിയമത്തിന് ഒരു ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ല. രാഷ്ട്രീയ തമ്പുരാക്കൻമാർ വോട്ട് ബാങ്കിനുവേണ്ടി നാണംകെട്ട കളികൾ കളിച്ചാലും 'ഇന്ത്യൻ ഭരണഘടന' നിലവിലിരിക്കുന്ന കാലത്തോളം ഒരു ദുഷ്ടശക്തിയെയും സിസ്റ്റർ പേടിക്കേണ്ടതില്ല. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിക്ക് അഭിവാദ്യങ്ങൾ!

No comments:

Post a Comment