റവ. ഡോ. ജെ. ഔസേപ്പറമ്പില്‍ ഫോണ്‍: 9822256275
കാളിദാസന്‍ എഴുതിയ മഹാകാവ്യമാണ് രഘുവംശം. പ്രവിത്താനം പി.എം. ദേവസ്യായെഴുതിയ മഹാകാവ്യമാണ് ഇസ്രായേല്‍വംശം. കൃഷ്ണന്റെ യാദവവംശം, കുരുവംശം തുടങ്ങി അനേകം വംശങ്ങളെപ്പറ്റി മഹാഭാരതത്തില്‍ കവിതാരൂപത്തില്‍ പരാമര്‍ശമുണ്ട്.
*
ഉപനിഷത്ത് ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് സത്യം, ജ്ഞാനം, ആനന്ദം എന്നാണ്. സത്യമെന്നാല്‍ അസ്തിത്വം. ജ്ഞാനമെന്നാല്‍ പ്രജ്ഞ. ആനന്ദമാകട്ടെ അപരിമേയവും. അസ്തിത്വമുള്ള സര്‍വതിന്റെയും ഉറവിടം പ്രജ്ഞയാണ്. അതിനു വെളിയില്‍ ഒന്നുമില്ല. ജനനവും മരണവും സത്യദൈവത്തിന് അന്യമാണ്.
*
ബലാത്സംഗത്തിന് മതിയായ തെളിവുണ്ടെന്ന് കോടതി പറഞ്ഞതനുസരിച്ച് ഫ്രാങ്കോയെ ജയിലിലടച്ചപ്പോള്‍ വയസന്‍ പള്ളിക്കാപ്പറമ്പനുള്‍പ്പെടെ പാലായിലെ മൂന്നു മെത്രാന്മാരും വാലുംപൊക്കി അങ്ങാട്ടേക്ക് ഓടിയെത്തി!
*
നമുക്ക് ബൗദ്ധികമായി, യുക്തിസഹമായി, ശാസ്ത്രീയമായി പഠിക്കാനാവുന്ന ദൈവം ആണ് താത്ത്വിക ദൈവം. മറിച്ച്, ഏതെങ്കിലുമൊരു വംശത്തിന്റെ സ്വന്തം സൃഷ്ടിയാണ് വംശീയ ദൈവം. ആ ദൈവം തന്റെ വംശത്തെ സംരക്ഷിക്കുന്നവനായാണ് കരുതപ്പെടുന്നത്.
കാളിദാസന്‍ എഴുതിയ മഹാകാവ്യമാണ് രഘുവംശം. പ്രവിത്താനം പി.എം. ദേവസ്യായെഴുതിയ മഹാകാവ്യമാണ് ഇസ്രായേല്‍വംശം. കൃഷ്ണന്റെ യാദവവംശം, കുരുവംശം തുടങ്ങി അനേകം വംശങ്ങളെപ്പറ്റി മഹാഭാരതത്തില്‍ കവിതാരൂപത്തില്‍ പരാമര്‍ശമുണ്ട്. ഇസ്രായേല്‍ വംശങ്ങളുടെ നാളാഗമമാണ് (റശമൃ്യ) പഴയനിയമം. അവയില്‍ പ്രാബല്യമുള്ള വംശങ്ങള്‍ തങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് അതിനെ പല തവണ തിരുത്തിയെഴുതിയിട്ടുണ്ട്. മഹാവിഷ്ണു ദേവകിയിലും ശ്രീരാമന്‍ കൗസല്യയിലും കിസ്തു മറിയത്തിലും മനുഷ്യരൂപം പൂണ്ടു എന്നാണല്ലൊ വിശ്വാസം. ഈ മൂവരും വംശീയദൈവത്തിന്റെ അവതാരങ്ങളാണ്. അവതാരമെടുക്കുന്നത് എപ്പോഴും വംശീയ ദൈവങ്ങളാണ്. താത്ത്വികദൈവത്തിന് അവതാരം സാധ്യമല്ല.
ഉപനിഷത്ത് ദൈവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് സത്യം, ജ്ഞാനം, ആനന്ദം എന്നാണ്. സത്യമെന്നാല്‍ അസ്തിത്വം. ജ്ഞാനമെന്നാല്‍ പ്രജ്ഞ. ആനന്ദമാകട്ടെ അപരിമേയവും. അസ്തിത്വമുള്ള സര്‍വതിന്റെയും ഉറവിടം പ്രജ്ഞയാണ്. അതിനു വെളിയില്‍ ഒന്നുമില്ല. ജനനവും മരണവും സത്യദൈവത്തിന് അന്യമാണ്. വംശീയ ദൈവങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. താത്ത്വികദൈവമാകട്ടെ സര്‍വാസ്തിത്വത്തിന്റെയും സമ്മേളനമാണ്, സങ്കേതമാണ്. വംശീയദൈവം തന്റെ വര്‍ഗത്തിനുവേണ്ടി എല്ലാ ധാര്‍മികതയെയും ലംഘിക്കും. എന്നാല്‍ താത്ത്വികദൈവം ധാര്‍മികതയുടെ അടിസ്ഥാനമാണ്. അതൊരു വലിയ വ്യത്യാസമാണല്ലോ. ആചാരാനുഷ്ഠാനങ്ങളുടെ ഉറവിടമാണ് വംശീയദൈവം. താത്ത്വികദൈവമാകട്ടെ, മൂല്യങ്ങളുടെ ഉറവിടമാണ്. കത്തോലിക്കാസഭയിലെ എല്ലാ അനുഷ്ഠാനങ്ങളും വംശീയമാണ്. വംശീയദൈവം എല്ലാ വികാരങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വിധേയനാണ്. താത്ത്വികദൈവം അപൗരുഷേയനാണ്. വ്യക്തിഗത ഇംഗിതങ്ങളും പക്ഷപാതങ്ങളും വംശീയ ദൈവത്തിന്റേതാണ്; താത്ത്വികദൈവത്തില്‍ അതൊന്നുമില്ല. കാരണം, സര്‍വവ്യാപിയായിരിക്കെ അവിടെ സ്ഥല-കാലങ്ങളില്ല; ഭൂതമില്ല, ഭാവിയില്ല.
മുഖമാണോ പൃഷ്ഠമാണോ തന്റെ നേരേ തിരിഞ്ഞിരിക്കുന്നതെന്ന് നോക്കുന്ന ദൈവമാണ് വംശീയദൈവം. ഇതൊക്കെ നോക്കുമെന്നുമാത്രമല്ല, ആ ദൈവം പഴമയിലേക്ക് നമ്മെ തിരിച്ചുകൊണ്ടേയിരിക്കും എന്നാണല്ലോ സീറോ-മലബാര്‍സഭയുടെ ആരാധനക്രമം വ്യക്തമാക്കുന്നത്. പുരോഗമനപരവും എല്ലാ വിഭാഗക്കാര്‍ക്കും സ്വീകാര്യവുമായ ആരാധനക്രമമാണ് വേണ്ടത്. അതിനുപകരം, റോമായുടെ പൂജാവസ്തുവായ വംശീയദൈവത്തെപ്പറ്റിമാത്രം പഠിക്കുന്ന, വ്യാഖ്യാനശാസ്ത്രം പഠിക്കാത്ത, സത്യദൈവത്തെയറിയാത്ത, 'പരിശുദ്ധാത്മാവ്' ഓതിക്കൊടുക്കുന്ന വിഡ്ഢിത്തം പറയുന്ന, ഉത്പപതിഷ്ണുത്വം തൊട്ടുതേക്കാത്ത മെത്രാന്മാരായ കല്ലറങ്ങാട്ടും പൗവ്വത്തിലും തലയില്‍ ചുമക്കുന്ന സുറിയാനിക്കുര്‍ബാനയാണ് ഇവിടെ ചൊല്ലിക്കൂട്ടുന്നത്!
'ഭഗവാന്റെ പുണ്ടാട്ടിയെ തേരേല്‍ കേററുമ്പം, ഏനെന്റെ പുണ്ടാട്ടിയെ ചേരേല്‍ കേറ്റും' എന്നു പറയുമ്പോലെ അപ്രസക്തങ്ങളായ കോപ്രായങ്ങളാണ് ഇതൊക്കെ. ആരാധന, മതജീവിതം എന്നൊക്കെ പറയുന്നത് ധാര്‍മികജീവിതംവഴി നന്മമാത്രം ചെയ്യാനും തിന്മ പൂര്‍ണമായി ഒഴിവാക്കാനുമുള്ള ജാഗ്രതയോടെ ജീവിക്കുന്നതാണ്.
വംശീയദൈവം സ്ത്രീപുരുഷസമത്വത്തെ അംഗീകരിക്കുന്നില്ല. ഒരു മെത്രാനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീ കല്ലറങ്ങാട്ടിനോടും ആലഞ്ചേരിയോടും പരാതിപ്പെട്ടു. അവര്‍ യാതൊന്നും ചെയ്തില്ല. മലമ്പനി പരത്തുന്നതിനെതിരെ കൊതുകിന്റെയടുത്ത് പരാതിപ്പെട്ടാലെന്നപോലെയുള്ള ഫലമാണുണ്ടായത്! ഒരു കാര്യം ചെയ്യാനോ ചെയ്യാതിരിക്കാനോ ഒരുപോലെ നീതിമത്ക്കരണം ആവശ്യമാണെന്ന് ഇവര്‍ ഇരുവരെയും ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. ബലാത്സംഗത്തിന് മതിയായ തെളിവുണ്ടെന്ന് കോടതി പറഞ്ഞതനുസരിച്ച് ഫ്രാങ്കോയെ ജയിലിലടച്ചപ്പോള്‍ വയസന്‍ പള്ളിക്കാപ്പറമ്പനുള്‍പ്പെടെ പാലായിലെ മൂന്നു മെത്രാന്മാരും വാലുംപൊക്കി അങ്ങാട്ടേക്ക് ഓടിയെത്തി! ഒരു വലിയ പുണ്യപ്രവൃത്തിയല്ലേ രതിവൈകൃതനും മാനസിക രോഗിയുമായ ഫ്രാങ്കോ ചെയ്തുവച്ചത്!
അന്ധകാരയുഗമെന്നറിയപ്പെടുന്ന മദ്ധ്യശതകങ്ങളില്‍ ലക്ഷക്കണക്കിന് സ്ത്രീകളെയും ശാസ്ത്രകാരന്മാരെയും സാമൂഹികപരിഷ്‌കര്‍ത്താക്കളെയും, കടക-യെ കടത്തിവെട്ടുന്ന ക്രൂരതയോടെ കൊന്നൊടുക്കിയ കത്തോലിക്കാസഭയില്‍ ഇന്നും വംശീയദൈവമെന്ന പിശാചാണ് കൊടികുത്തി വാഴുന്നത് എന്നതില്‍ തര്‍ക്കമില്ല.
(ഈ ലേഖനം എഡിറ്റു ചെയ്തത്, സക്കറിയാസ് നെടുങ്കനാല്‍)
No comments:
Post a Comment