'ജസ്റ്റീസ് ഫോര്‍ സിസ്റ്റര്‍ ലൂസി' (JSL)
['ജസ്റ്റീസ് ഫോര്‍ സിസ്റ്റര്‍ ലൂസി' (JSL) ജൂലൈ 7-ന് എറണാകുളത്ത്, സിസ്റ്റര്‍ ലൂസി, അഡ്വ. ബോറിസ് പോള്‍, കെ.ജോര്‍ജ് ജോസഫ്, ആന്റോ ഇലഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നല്‍കിയ പത്രക്കുറിപ്പ്]
വെള്ളയാംകുടി പള്ളിവികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരി എന്ന സമൂഹവിരുദ്ധന്‍ തന്റെ ഇടവകയിലെ ഒരു കുടുംബിനിയുമായി ലൈംഗികവൃത്തിയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്ത സംഭവം ഓരോ കത്തോലിക്കാ വിശ്വാസിക്കുമേറ്റ തീരാക്കളങ്കമാണ്.
വൈദികപ്രമുഖര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ള കത്തോ ലിക്കാസഭാനേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത് കുറ്റവാളി കളായ വൈദികരെ സംരക്ഷിക്കുവാനും തെളിവുകള്‍ നശിപ്പിക്കുവാനുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു ള്ളില്‍മാത്രം വൈദികരുള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെയും അസ്വാഭാവിക മരണങ്ങളുടെയും നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിലെല്ലാം സുപ്രധാന മായ തെളിവുകള്‍ നശിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനും കരുതിക്കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സഭാനേതൃത്വം നടത്തിയിട്ടുള്ളതായി ഖടഘ സംശയിക്കുന്നു.
1 - ദിവ്യ പി ജോണ്‍ എന്ന സന്ന്യാസാര്‍ത്ഥിനി സ്വന്തം മഠത്തിന്റെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദിവ്യയുടെ കുടുംബാംഗങ്ങള്‍തന്നെ വെളിപ്പെടുത്തിയ വിവരങ്ങള്‍ അനുസരിച്ച്, ദിവ്യയുടെ മഠത്തിലെ സുപ്പീരിയര്‍ അവളെ പല രീതിയിലും ഉപദ്രവിച്ചിരുന്നു. ദിവ്യയുടെ പേഴ്സണല്‍ ഡയറിയുള്‍പ്പെടെ യുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ട തായി അവര്‍ ആരോപിക്കുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകാതെ ദൂരെ സഭയുടെ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ കൊണ്ടുപോയതുള്‍ പ്പെടെ ഈ കേസില്‍ നടന്ന പല നടപടികളും ദുരൂഹമാണ്. ഇതിനു മുന്‍പ് സിസ്റ്റര്‍ അഭയയുള്‍പ്പെടെ കന്യാമഠങ്ങള്‍ ക്കുള്ളില്‍ വച്ച് കൊല്ലപ്പെട്ട കന്യാസ്ത്രീകളുടെ അനവധി കേസുകള്‍ ഇന്നും അന്വേഷണം എങ്ങുമെത്താതെ അവശേഷിക്കുകയാണെന്നത് ഈ വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
2 - ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ എന്ന വൈദികന്‍ പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ മനോരോഗിയായി ചിത്രീകരിച്ചുകൊണ്ട് ചങ്ങനാശ്ശേരി രൂപത പത്രക്കുറിപ്പ് പുറത്തിറക്കി. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും അദ്ദേഹത്തിന് യാതൊരു മനോരോഗവുമില്ലായിരുന്നു എന്ന് ആണയിട്ട് പറയുന്നു. കഴിഞ്ഞ 25 വര്‍ഷമായി വിവിധ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം മുന്‍പൊരിക്കലും യാതൊരു തരത്തിലുള്ള മാനസിക അസ്വാസ്ഥ്യത്തിന്റെയും ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി ആര്‍ക്കും അറിവില്ല. സഭാധികാരികളുടെ അധികാര വടംവലിയുടെയും സാമ്പത്തിക അതിക്രമങ്ങളുടെയും ഇരയാകുകയായിരുന്നു ഫാ. ജോര്‍ജ്ജ് എട്ടുപറയില്‍ എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
3 - വെള്ളയാംകുടി പള്ളിവികാരിയായിരുന്ന ഫാ. ജെയിംസ് മംഗലശ്ശേരി എന്ന സമൂഹവിരുദ്ധന്‍ തന്റെ ഇടവകയിലെ ഒരു കുടുംബിനിയുമായി ലൈംഗികവൃത്തിയിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തുകയും അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്ത സംഭവം ഓരോ കത്തോലിക്കാ വിശ്വാസിക്കുമേറ്റ തീരാക്കളങ്കമാണ്. ഇയാള്‍ ഇപ്പോഴും സഭയിലെ ബഹുമാന്യനായ പുരോഹിതനായി തുടരുകയാണ് എന്നത് സഭ ഇത്തരക്കാര്‍ക്ക് നല്‍കുന്ന സംരക്ഷണത്തിന്റെ ഉത്തമ ഉദാഹരണമാണ്.
4 - നേരിട്ട് ഹാജരാകാന്‍ 13 തവണ കോടതി നിര്‍ദ്ദേശിച്ചിട്ടും ബിഷപ്പ് ഫ്രാങ്കോ എന്ന കത്തോലിക്കാ സഭയിലെ ഉന്നതന്‍ സഭ നല്‍കുന്ന സംരക്ഷണത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തെ നിയമവ്യവസ്ഥിതിയെപ്പോലും നോക്കുകുത്തിയാക്കിക്കൊണ്ട് തുടര്‍ച്ചയായ പതിമൂന്നാം തവണയും കോടതിയില്‍ ഹാജരാകാന്‍ തയ്യാറായിട്ടില്ല. ഫ്രാങ്കോയെ സഭയുടെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് മാറ്റാന്‍ മതിയായ കാരണങ്ങള്‍ അനവധി ഉണ്ടായിട്ടും അതുചെയ്യാന്‍ സഭ ഇതുവരെ തയ്യാറായിട്ടില്ല. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ വിലയ്‌ക്കെടുക്കാനും ഫ്രാങ്കോയ്ക്ക് സഭ നല്‍കുന്ന പിന്തുണയുടെ ഏറ്റവും വലിയ തെളിവാണിത്.
4 - പൊട്ടന്‍പ്ലാവ് എന്ന ഗ്രാമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം അനേകം സ്ത്രീകളെ ലൈംഗികചൂഷണത്തിന് വിധേയരാക്കിയ വൈദികരുടെ വാര്‍ത്തകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പുറത്തു വന്നത്. കൊച്ചുകുട്ടികള്‍പോലും ഇരകളാക്കപ്പെട്ട ഇത്രയും ഗൗരവമേറിയ കുറ്റകൃത്യം നടക്കുന്നതായി അറിഞ്ഞിരുന്നിട്ടും തലശ്ശേരി ബിഷപ്പ് പാംപ്ലാനി അത് മൂടിവയ്ക്കുകയായിരുന്നുവെന്ന് ഈ വിവരങ്ങള്‍ പുറത്തു വിട്ട പൊട്ടന്‍പ്ലാവ് സ്വദേശിയായ അമ്പാട്ട് പോള്‍ എന്ന വ്യക്തി ആരോപിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവരില്‍ ബിഷപ്പ് പാംപ്ലാനിയും ഉള്‍പ്പെടുന്നു എന്നും അതേ വ്യക്തി ആരോപിക്കുന്നു. പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന ഈ വിഷയത്തില്‍പോലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.
5 - ആലക്കോട് ഫൊറോനപ്പള്ളി വികാരിയായിരുന്ന ഫാ. സിബി ആനക്കല്ലില്‍, പള്ളിപണിയുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ കോടി രൂപയുടെ തിരിമറി നടത്തി എന്ന ആരോപണം നേരിട്ടുവരികയാണ്. പ്രസ്തുത സാമ്പത്തിക കുറ്റകൃത്യത്തിനുപുറമേ, കന്യാസ്ത്രീകളും ഇടവകയിലെ ചില സ്ത്രീകളുമായി ഫാ. സിബി അവിഹിതബന്ധം പുലര്‍ത്തിയിരുന്നതിന് തെളിവുകളുണ്ടെന്ന് ഇടവകക്കാര്‍ പറയുന്നു. എന്നാല്‍ ഇരിട്ടിയിലേക്ക് സ്ഥലംമാറ്റം നല്‍കി ആരോപണവിധേയനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് രൂപതാധികാരികള്‍.
6 - കാരയ്ക്കാമല പള്ളിമുറിയില്‍ വച്ച് ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കലും മദര്‍ സുപ്പീരിയര്‍ ലിജി മരിയയും തമ്മില്‍ ലൈംഗികവൃത്തിയില്‍ ഏര്‍പ്പെടുന്നത് സിസ്റ്റര്‍ ലൂസി നേരിട്ട് കണ്ടതിനേത്തുടര്‍ന്ന് ഒച്ചവെച്ച സിസ്റ്റര്‍ ലൂസിയെ അപായപ്പെടുത്താന്‍ പിന്നാലെ ഓടിയ ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കലില്‍നിന്നു തലനാരിഴ വ്യത്യാസത്തിലാണ് സിസ്റ്റര്‍ ലൂസിയുടെ ജീവന്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഈ സംഭവത്തിന്റെ ഇഇഠഢ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നശിപ്പിക്കാനും, ഈ സംഭവം പുറത്തു പറഞ്ഞ സിസ്റ്റര്‍ ലൂസിയെ കുറ്റക്കാരിയാക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. സുപ്രധാന തെളിവുകളായ ഇഇഠഢ ദൃശ്യങ്ങള്‍ പിടിച്ചെടുത്ത് പ്രിസെര്‍വ് ചെയ്യണമെന്നും തന്റെ ജീവന് സംരക്ഷണം നല്‍കണമെന്നുമുള്ള സിസ്റ്റര്‍ ലൂസിയുടെ പരാതിപോലും സഭയുടെ പണക്കൊഴുപ്പിനും അധികാരത്തിനുംമുന്നില്‍ വെളിച്ചം കാണാത്ത സാഹചര്യമാണ് നിലവിലുള്ളത്. സിസ്റ്റര്‍ ലൂസിക്കെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിടാനും പള്ളിപ്പരിസരത്ത് കാലുകുത്തിയാല്‍ കൈയേറ്റം ചെയ്യാനും സഭാധികാരികള്‍തന്നെ ആഹ്വാനം ചെയ്യുകയാണ്.
മേല്‍പ്രതിപാദിച്ച വിഷയങ്ങളിലെല്ലാം പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ ശ്രദ്ധേയമാണ്. സിസ്റ്റര്‍ ലൂസി വീഡിയോസഹിതം സുവ്യക്തമായ തെളിവുകളോടെ സമര്‍പ്പിച്ച അനേകം പരാതികളില്‍ ഒന്നില്‍പോലും ശരിയായ അന്വേഷണം നടത്താതെ, തങ്ങള്‍ അന്വേഷണം അവസാനിപ്പിക്കുകയാണ് എന്നു നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലീസ്. നിവൃത്തിയില്ലാതെ, താന്‍ സമര്‍പ്പിച്ച വിവിധ പരാതികളില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ച സാഹചര്യമാണ് ഇപ്പോഴുള്ളത് എന്നത് ഒട്ടും ആശാവഹമായ അവസ്ഥയല്ല ഈ നാട്ടിലെ സാധാരണക്കാരായ വിശ്വാസികള്‍ക്ക് നല്‍കുന്നത്.
കേരളകത്തോലിക്കാസഭ മുമ്പെങ്ങുമില്ലാത്തവിധം കുറ്റവാളികളെ സംരക്ഷിക്കുകയും കുറ്റകൃത്യങ്ങളില്‍ത്തന്നെ പങ്കാളികളാകുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ ഈ തെറ്റായ നടപടികള്‍ തിരുത്തി പൊതുസമൂഹത്തിനു മുന്നില്‍ മാപ്പുപറയാന്‍ കത്തോലിക്കാ സഭാനേതൃത്വം തയ്യാറാകാത്തപക്ഷം, വിശ്വാസസംരക്ഷണ നിയമപ്രകാരം കോടതിയെ സമീപിക്കാന്‍ JSL പദ്ധതിയിടുന്നു. ഒപ്പം കന്യാമഠങ്ങളിലേക്ക് പെണ്‍കുട്ടികളെ പ്രവേശിപ്പിക്കാനുള്ള പ്രായം കുറഞ്ഞത് 21 എങ്കിലുമാക്കി വര്‍ധിപ്പിക്കണമെന്ന് ഖടഘ ആവശ്യപ്പെടുന്നു. ഈ വിഷയങ്ങളില്‍ പൊതുജനങ്ങളെ ബോധവത്കരിക്കാനും സര്‍ക്കാരില്‍ സ്വാധീനം ചെലുത്താനും വിവിധ പ്രചാരണ പരിപാടികളുമായി അതിശക്തമായി മുന്നോട്ടു പോകുമെന്ന് JSL കൂട്ടായ്മ അറിയിക്കുന്നു.
എന്ന്,
സിസ്റ്റര്‍ ലൂസി കളപ്പുരക്കൊപ്പം JSL - നുവേണ്ടി,
ജോസഫ് വെളിവില്‍, അഡ്വ. ബോറിസ് പോള്‍,
കെ. ജോര്‍ജ് ജോസഫ്, ജോര്‍ജ് മൂലേച്ചാലില്‍,
ആന്റോ ഇലഞ്ഞി.
No comments:
Post a Comment