രവീന്ദ്രനാഥ ടാഗോറിന്റെ Go Not to Temple എന്ന കവിത
(സത്യജ്വാല 2020 ജൂണ്‍ ലക്കത്തില്‍നിന്ന്)
ദൈവത്തിന്റെ കാല്ക്കല്‍ പൂക്കളര്‍പ്പിക്കാന്‍
നിങ്ങള്‍ ദേവാലയത്തിലേക്കു പോകേണ്ട.
ആദ്യം നിങ്ങളുടെ ഭവനത്തില്‍
സ്‌നേഹത്തിന്റെ സുഗന്ധം നിറയ്ക്കുക.
ദൈവത്തിനുമുമ്പില്‍ മെഴുതിരി കത്തിക്കാന്‍
നിങ്ങള്‍ ദേവാലയത്തിലേക്കു പോകേണ്ട.
ആദ്യം നിങ്ങളുടെ സ്വന്തം ഹൃദയത്തില്‍നിന്ന്
അന്ധകാരം അകറ്റിക്കളയുക.
ദൈവത്തിനുമുമ്പില്‍ ശിരസ്സു നമിക്കാന്‍
നിങ്ങള്‍ ദേവാലയത്തിലേക്കു പോകേണ്ട.
ആദ്യം സ്വന്തം സഹജീവികള്‍ക്കു മുമ്പില്‍
വിനയപൂര്‍വം നിങ്ങളുടെ തല കുനിക്കുക.
ദൈവത്തിനെ മുട്ടുകുത്തി പ്രാര്‍ഥിക്കാന്‍
നിങ്ങള്‍ ദേവാലയത്തിലേക്കു പോകേണ്ട.
ആദ്യം അടിച്ചമര്‍ത്തപ്പെട്ട ആരെയെങ്കിലും
കൈപിടിച്ചുയര്‍ത്താന്‍ മുട്ടു കുനിക്കുക.
ചെയ്ത പാപങ്ങള്‍ക്കു മാപ്പുചോദിക്കാനും
നിങ്ങള്‍ ദേവാലയത്തിലേക്കു പോകേണ്ട.
നിങ്ങളോടു തെറ്റു ചെയ്തവര്‍ക്ക്
നിങ്ങള്‍ ഹൃദയത്തില്‍നിന്ന് മാപ്പു നല്കുക.
No comments:
Post a Comment