എം.എല്‍. ജോര്‍ജ് മാളിയേക്കല്‍
(ജന. സെക്രട്ടറി) കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍
ചുണ്ടത്തുംപൊയില്‍ സെന്റ് ജോര്‍ജ്ജ്‌സ് പള്ളിസ്ഥലത്തും പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിസ്ഥലത്തും സര്‍ക്കാരിന്റെ നിയമപരമായ യാതൊരു അനുമതികളുമില്ലാതെ മെത്രാന്‍പദവി ദുര്‍വിനിയോഗംചെയ്ത്, തന്റെ അധികാരവും സ്വാധീനവും പണശേഷിയും ഉപയോഗിച്ച് അനധികൃതമായി കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിപ്പിച്ച് വഴിവിട്ട ധനനേട്ടം കരസ്ഥമാക്കിക്കൊണ്ടിരുന്നു.
ബിഷപ്പ് റെമിജിയോസ് പോള്‍ ഇഞ്ചനാനി, വികാരി മാത്യു തകിടിയേല്‍ തുടങ്ങിയവരെ പ്രതികളാക്കി പരേതരുടെ ബന്ധുമിത്രാദികളായ വിന്‍സന്റ് കളപ്പുരയിലും ഷോളി ലൂക്കോസ് കരോട്ടുമലയും വാദികളായി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ OS No - 435/2019 ആയി ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതും പ്രതികള്‍ ഹാജരായി വിചാരണ നടന്നുവരുന്നതുമാണ്. തങ്ങളല്ല കുറ്റകൃത്യങ്ങള്‍ ചെയ്തതെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാമെന്ന കരുതലോടെ, പ്രതികള്‍ മേല്‍പ്രതിപാദിച്ച പള്ളിസ്ഥലങ്ങള്‍ക്ക് 9 ആള്‍ക്കാരുടെ പേരില്‍ തീറാധാരം ജനിപ്പിച്ചിരിക്കുകയാണിപ്പോള്‍!
താമരശ്ശേരി രൂപതയില്‍പ്പെട്ട പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയും സെമിത്തേരിയും തലശ്ശേരി അതിരൂപതയുടെ കീഴില്‍ 1961-ല്‍ സ്ഥാപിതമായതാണ്. 1986-ല്‍ താമരശ്ശേരി രൂപത ആരംഭിച്ചപ്പോള്‍ ഈ പള്ളിയും താമരശ്ശേരി രൂപതയുടെ ഭാഗമായി. താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെയും പിന്നീട് രൂപതാമെത്രാന്‍ സ്ഥാനം വഹിച്ച ജേക്കബ്ബ് തൂങ്കുഴിയുടെയും കാലംവരെ ഈ രൂപതയിലെ പള്ളികള്‍ക്കും പള്ളി സ്ഥാപനങ്ങള്‍ക്കും മര്‍ത്തോമ്മായുടെ നിയമമനുസരിച്ചുള്ള പള്ളിയോഗങ്ങള്‍ക്കും യാതൊരുവിധ ഭീഷണികളും രൂപതാമെത്രാന്മാരുടെയോ ഇടവക വികാരിമാരുടെയോ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രവുമല്ല, പള്ളികളും പള്ളികള്‍വക സ്ഥാപനങ്ങളും പ്രത്യേകിച്ച്, പരേതര്‍ അന്ത്യവിശ്രമംകൊള്ളുന്ന സെമിത്തേരികളും പള്ളിയോഗങ്ങള്‍ക്കു വിധേയമായി സംരക്ഷിച്ചു പോന്നിരുന്നവയാണ്. രൂപതയുടെ മെത്രാനായി പോള്‍ ചിറ്റിലപ്പള്ളി ചാര്‍ജ് എടുത്തതോടെ, പള്ളികള്‍ക്കും പള്ളിസ്ഥാപനങ്ങള്‍ക്കും പള്ളിയോഗങ്ങള്‍ക്കും സെമിത്തേരികളില്‍ അന്ത്യവിശ്രമംകൊള്ളുന്ന പരേതര്‍ക്കും അനുദിനം ഭീഷണി ഉയര്‍ത്തുന്ന നടപടികളാണ് ഉണ്ടായിട്ടുള്ളത്.
ചുണ്ടത്തുംപൊയില്‍ സെന്റ് ജോര്‍ജ്ജ്‌സ് പള്ളിസ്ഥലത്തും പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിസ്ഥലത്തും സര്‍ക്കാരിന്റെ നിയമപരമായ യാതൊരു അനുമതികളുമില്ലാതെ മെത്രാന്‍പദവി ദുര്‍വിനിയോഗംചെയ്ത്, തന്റെ അധികാരവും സ്വാധീനവും പണശേഷിയും ഉപയോഗിച്ച് അനധികൃതമായി കരിങ്കല്‍ക്വാറികള്‍ പ്രവര്‍ത്തിപ്പിച്ച് വഴിവിട്ട ധനനേട്ടം കരസ്ഥമാക്കിക്കൊണ്ടിരുന്നു. മാത്രവുമല്ല, വിശ്വാസികളില്‍നിന്നു പണംശേഖരിച്ച് പള്ളികള്‍ നിര്‍മ്മിച്ചശേഷം വിശ്വാസികളറിയാതെ പ്രസ്തുത പള്ളികളുടെപേരില്‍ വിദേശരാജ്യങ്ങളില്‍പോയി പണം സ്വരൂപിച്ചെടുത്ത് വിശ്വാസികളോടും വിദേശികളോടും വഞ്ചനയും തട്ടിപ്പും നടത്തിയിട്ടുള്ള വ്യക്തിയാണ് ചിറ്റിലപ്പള്ളി മെത്രാന്‍. ഈ മെത്രാന്റെ ചാന്‍സലറും സെക്രട്ടറിയുമായിരുന്ന വ്യക്തിയാണ് ഇന്നത്തെ രൂപതാമെത്രാന്‍ റെമിജിയോസ് പോള്‍ ഇഞ്ചനാനി. ഈ മെത്രാന്‍ പോള്‍ ചിറ്റിലപ്പള്ളി മെത്രാന്റെ കാലടികളാണ് പിന്തുടരുന്നത്. ഇദ്ദേഹവും മൈനിങ് ആന്‍ഡ് ജിയോളജി ലൈസന്‍സോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സോ സ്‌ഫോടകവസ്തുക്കള്‍ സംഭരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ആവശ്യമായ എക്‌സ്‌പ്ലോസീവ് ലൈസന്‍സോ സമ്പാദിക്കാതെ അധികാരികളെ സ്വാധീനിച്ച് വര്‍ഷങ്ങളോളം മാരകമായ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് കരിങ്കല്‍ക്വാറികള്‍ നടത്തി ലീസ് കൊടുക്കാതെ സര്‍ക്കാരിനെതിരെ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പു നടത്തിയിട്ടുള്ളതാണ്. പ്രസ്തുത ക്വാറികളുടെ പ്രവര്‍ത്തനംവഴി പ്രകൃതിചൂഷണവും പരിസ്ഥിതി മലിനീകരണവും നടത്തിയിട്ടുണ്ട്. മെത്രാന്മാരുടെ മാരകമായ കുറ്റകൃത്യങ്ങള്‍ക്ക് ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാ രാഷ്ട്രീയകക്ഷികളും ജില്ലാകളക്ടര്‍ അടക്കമുള്ള എല്ലാ ഭരണകര്‍ത്താക്കളും ഒത്താശചെയ്തുപോന്നിട്ടുള്ളതാണ്.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ താമരശ്ശേരി രൂപതയുടെ അനധികൃത ക്വാറികളില്‍നിന്നുള്ള വരുമാനത്തില്‍ തടസ്സം നേരിട്ടു. ഹാലിളകിയ രൂപതാ മെത്രാന്‍ കര്‍ഷകസ്‌നേഹം നടിച്ച്, അരമനയില്‍ ആള്‍ക്കാരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് ആഹ്വാനംചെയ്ത് താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചോഫീസും തൊണ്ടിമുതലുകളും വിലപ്പെട്ട രജിസ്റ്ററുകളും അഗ്നിക്കിരയാക്കി. സര്‍ക്കാര്‍ വാഹനങ്ങളടക്കം വളരെയേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് നേതൃത്വം നല്‍കിയ രൂപതാമെത്രാനാണ് റെമിജിയസ് പോള്‍ ഇഞ്ചനാനി. താന്‍ മുഖ്യ പ്രതിസ്ഥാനത്താണെന്നും പിടിക്കപ്പെടുമെന്നും കണ്ട് വയനാട് എം പി ആയിരുന്ന ശ്രീ ഷാനവാസിനെ കൂട്ടി ഡല്‍ഹിയില്‍ചെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സോണിയ ഗാന്ധിയെ കണ്ടു കേരള മുഖ്യമന്ത്രിയായിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിവഴി തന്റെ കുറ്റകൃത്യങ്ങളില്‍നിന്നും മുക്തി നേടുകയും, പകരം വഴിയാത്രക്കാരും നിരപരാധികളുമായ വളരെയധികം ആള്‍ക്കാരുടെപേരില്‍ കുറ്റം ചാര്‍ത്തി അവരെ കുരിശിലേറ്റിയശേഷം ഈ മെത്രാന്‍ അരമനയില്‍ അന്തിയുറങ്ങി ആനന്ദിക്കുകയുമായിരുന്നു.
തുടര്‍ന്ന് കുറ്റവാസനയില്‍ നിന്നുയിര്‍ക്കൊണ്ട പ്രതികാരവാഞ്ഛയോടെ കോഴിക്കോട് കളക്ടറേറ്റ് പടിക്കല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിച്ചില്ലെങ്കില്‍ അക്രമങ്ങള്‍ അഴിച്ചുവിടുമെന്നും ചോരപ്പുഴ ഒഴുക്കുമെന്നും ഇദ്ദേഹം തീവ്രവാദപ്രസ്താവനയും നടത്തി. ഇതിനെതിരെയും ക്രമസമാധാനപാലകരുടെ ഭാഗത്തുനിന്നു യാതൊരു നടപടികളും നാളിതുവരെ ഉണ്ടായിട്ടില്ല. താരമശ്ശേരി രൂപതാ ബിഷപ്പിന്റെപേരിലും ബിഷപ്പിന്റെ കീഴിലുള്ള പല ഇടവകവികാരിമാരുടെപേരിലും കന്യാസ്ത്രീ പീഡനം, കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കല്‍, അവര്‍ പ്രസവിച്ച ചോരക്കുഞ്ഞിനെ മുലപ്പാല്‍പോലും നിഷേധിച്ച് അനാഥാലയത്തില്‍ തള്ളല്‍, കുടുംബിനിയെ ബലാത്സംഗം ചെയ്യല്‍, ബാലികാപീഡനം തുടങ്ങിയ ലൈംഗികകുറ്റാരോപണങ്ങള്‍ നിലവിലുള്ളതാണ.് പള്ളി വികാരി ആയിരുന്ന ജോസഫ് പാംപ്ലാനിയുടെ രത്‌നക്കല്ല് വ്യാപാരത്തട്ടിപ്പിലും ബിഷപ്പിന്റെ പങ്കാളിത്തം വെളിച്ചത്തായതാണ്. പുന്നയ്ക്കല്‍ ഇടവകയുടെ ഉടമസ്ഥതയിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ താമരശ്ശേരി രൂപതാ കോര്‍പ്പറേറ്റിലാക്കി, തന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആക്കുന്നതിനുവേണ്ടി വികാരി പാംപ്ലാനിയും കോര്‍പ്പറേറ്റ് മാനേജരും ബിഷപ്പും ചേര്‍ന്ന് കള്ളരേഖകള്‍ സൃഷ്ടിച്ച് താമരശ്ശേരി ഡി.ഇ.ഒ.-യ്ക്കു നല്‍കി തട്ടിപ്പിന് ശ്രമിച്ച വ്യക്തികൂടിയാണ് ബിഷപ്പ് റെമിജിയോസ് പോള്‍ ഇഞ്ചനാനി.
കരിങ്കല്‍ ക്വാറികളില്‍നിന്നുള്ള അമിത ധനനേട്ടം തിരിച്ചറിഞ്ഞതോടെ, പുഷ്പഗിരി ലിറ്റില്‍ഫ്‌ളവര്‍ പള്ളിയുടെ 14 ഏക്കര്‍ സ്ഥലത്തിന് ചുറ്റുവട്ടത്തു താമസിക്കുന്നവരുടെ സ്ഥലങ്ങള്‍ കരസ്ഥമാക്കുന്നതിനുവേണ്ടി അവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, ബിഷപ്പിന്റെയും പള്ളിവികാരിയുടെയും ആജ്ഞാനു വര്‍ത്തികളുടെ പേരുകളില്‍ സമീപത്തുള്ള ഭൂമികള്‍ വാങ്ങിക്കൂട്ടി. വിധവയായ രമയുടെയും സാഗര്‍ അടക്കമുള്ള മക്കളുടെയും സ്ഥലം കരസ്ഥമാക്കാന്‍വേണ്ടി ഇടവക വികാരി മാത്യു തകിടിയേല്‍ കോഴിക്കോട് സബ്‌കോടതിയില്‍ രമയ്ക്കും മക്കള്‍ക്കുമെതിരെ വസ്തുവില്‍പ്പനക്കരാര്‍ നടത്തിക്കിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് കള്ളക്കേസ് ഫയല്‍ ചെയ്തു. വികാരിക്കെതിരായി വിധി തീര്‍പ്പായതോടെ, പ്രസ്തുത വിധിത്തീര്‍പ്പിനെതിരെ വികാരി കേരള ഹൈക്കോടതിയില്‍ ദുര്‍ന്യായങ്ങള്‍ ഉന്നയിച്ച് അപ്പീല്‍ ഫയല്‍ ചെയ്ത്, വിധവയായ രമയെയും മക്കളെയും സാമ്പത്തികമായും മാനസികമായും തളര്‍ത്തി ഏതുവിധേനയും അവരുടെ ഭൂമി കൈവശമാക്കാനുള്ള ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തനത്തിലാണിപ്പോള്‍.
പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയുംമറ്റും സ്ഥതിചെയ്യുന്ന 14 ഏക്കര്‍ സ്ഥലം പ്രകൃതി ഭംഗിയാല്‍ മനംകുളിരുന്നതും ശാന്തസുന്ദരവുമായ ഒരു പ്രദേശമാണ്. ഇവിടെ സ്ഥിതി ചെയ്തിരുന്ന ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയും എല്‍.പി., യു.പി. സ്‌കൂളുകളുംമറ്റും കഴിഞ്ഞ ഏതാനും വര്‍ഷംമുമ്പ് ആനയോട് എന്ന സ്ഥലത്തേക്ക് രൂപതാബിഷപ്പും പള്ളിവികാരിയും ചേര്‍ന്ന് മാറ്റിസ്ഥാപിച്ചുകൊണ്ട് കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടിയിരുന്നു. പിന്നീട് ഇവിടെ അവശേഷിച്ചത് പരേതര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയായിരുന്നു. അതുംകൂടി നശിപ്പിച്ചാല്‍മാത്രമേ കരിങ്കല്‍ ഖനനം സുഗമമാകുകയുള്ളു എന്നു തിരിച്ചറിവുള്ള രൂപതാബിഷപ്പും പള്ളിവികാരിയുംചേര്‍ന്ന് നടത്തിയ ഗൂഢാലോചന വെളിച്ചത്തുവന്നതോടെ, 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍' രൂപതാബിഷപ്പിനും ഇടവക വികാരിക്കുമെതിരെ ക്രിമിനല്‍ നടപടികളടക്കമുള്ള മേല്‍നടപടികള്‍ ആവശ്യപ്പെട്ട് പരാതികളുമായി മുന്നോട്ടുനീങ്ങി. റവന്യൂതല അന്വേഷണങ്ങള്‍ ആരംഭിച്ചതോടെ സെമിത്തേരിയും അതില്‍ അന്ത്യവിശ്രമം കൊള്ളുന്ന പരേതരുടെ അവശിഷ്ടങ്ങളും ഇല്ലായ്മചെയ്ത് സ്ഥലം തരിശാക്കേണ്ടത് ബിഷപ്പിന്റെയും വികാരിയുടെയും ഒഴിച്ചുകൂടാനാവാത്ത ആവശ്യമായിത്തീര്‍ന്നു. സെമിത്തേരിയിലെ കുഴിമാടങ്ങള്‍ മാന്തി പല പരേതരുടെയും തലയോട്ടി, അസ്ഥി, ശരീരഭാഗങ്ങള്‍ തുടങ്ങിയ ഭൗതികാവശിഷ്ടങ്ങള്‍ അലക്ഷ്യമായി പുറംതള്ളി മനുഷ്യത്വത്തിന് നിരക്കാത്തവിധം പ്രവര്‍ത്തിച്ചു. പുറംതള്ളിയ ഭൗതികാവശിഷ്ടങ്ങള്‍ നായ, നരി, കാക്ക, പരുന്ത് തുടങ്ങിയ പക്ഷിമൃഗാദികള്‍ കൊത്തിവലിക്കുന്നതിനിടയാക്കി പരേതരോട് അനാദരവും ക്രൂരതയും കാണിച്ചിട്ടുള്ളതാണ്. ഈ സംഭവം അച്ചടി-ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തിട്ടുള്ളത്. സഭയുടെ വിശുദ്ധസ്ഥലമായ ലിറ്റില്‍ ഫ്‌ളവര്‍ പള്ളിസെമിത്തേരിയില്‍ അന്ത്യവിശ്രമം കൊണ്ടിരുന്ന പരേതരുടെ ശരീരാവശിഷ്ടങ്ങള്‍ എവിടെയെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്.
തങ്ങളുടെ ബന്ധുമിത്രാദികളുടെ ശരീരാവശിഷ്ടങ്ങള്‍ പക്ഷിമൃഗാദികള്‍ കൊത്തിവലിക്കുന്നതില്‍ നിങ്ങള്‍ക്കെന്നാടാ ചേതം എന്ന് ആക്രോശിച്ച പുരോഹിതരുടെ ആജ്ഞാനുവര്‍ത്തികളും മാനുഷികമൂല്യങ്ങള്‍ നഷ്ടപ്പെട്ടവരുമായ ചില ശിലാഹൃദയര്‍ പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകാംഗങ്ങളായുണ്ട്. സെമിത്തേരിയില്‍ അവശേഷിച്ച കുടുംബക്കല്ലറയിലെ പരേതനായ കരോട്ടുമലയില്‍ ലൂക്കോസ്, ഭാര്യ ലിസി ലൂക്കോസ് തുടങ്ങിയവരുടെ കല്ലറകള്‍ തകര്‍ത്തു മൃതശരീരാവശിഷ്ടങ്ങള്‍ അപഹരിച്ചതിനെതിരെ ബിഷപ്പ് റെമിജിയോസ് പോള്‍ ഇഞ്ചനാനി, വികാരി മാത്യു തകിടിയേല്‍ തുടങ്ങിയവരെ പ്രതികളാക്കി പരേതരുടെ ബന്ധുമിത്രാദികളായ വിന്‍സന്റ് കളപ്പുരയിലും ഷോളി ലൂക്കോസ് കരോട്ടുമലയും വാദികളായി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഛട ചീ 435/2019 ആയി ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതും പ്രതികള്‍ ഹാജരായി വിചാരണ നടന്നുവരുന്നതുമാണ്. തങ്ങളല്ല കുറ്റകൃത്യങ്ങള്‍ ചെയ്തതെന്ന് വരുത്തിത്തീര്‍ത്ത് രക്ഷപ്പെടാമെന്ന കരുതലോടെ, പ്രതികള്‍ മേല്‍പ്രതിപാദിച്ച പള്ളിസ്ഥലങ്ങള്‍ക്ക് 9 ആള്‍ക്കാരുടെ പേരില്‍ തീറാധാരം ജനിപ്പിച്ചിരിക്കുകയാണിപ്പോള്‍!
പള്ളി സെമിത്തേരി സ്ഥിതിചെയ്തിരുന്ന 10.1175 ആര്‍ വിസ്തീര്‍ണമുള്ള സ്ഥലവും അതിലെ കുഴിക്കൂറുകളും ചമയങ്ങളും പന്തപ്പള്ളില്‍ ജോസഫ് മകന്‍ റോയി എന്ന വ്യക്തിയുടെ പേരിലാണ് തീറാധാരം എഴുതിയിരിക്കുന്നത്. ഇതുവഴി റോയിയും പ്രസ്തുത കേസില്‍ വിചാരണ നേരിടേണ്ടിവന്നിരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് പരേതരെ അടക്കം ചെയ്തിരിക്കുന്ന പള്ളിസെമിത്തേരിയും അതിലെ കുഴിക്കൂറുകളും ചമയങ്ങളും ക്രിസ്ത്യാനിയായ ഒരു വ്യക്തി (തിരുവമ്പാടി സബ്ബ് രജിസ്റ്ററിലെ 360/1/2019-ാം നമ്പര്‍ തീറാധാരംവഴി) സ്വന്തമാക്കിയിരിക്കുന്നത്.
ക്രിസ്തുവില്‍ നിദ്രപ്രാപിച്ചവര്‍ യേശുക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനംവരെ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യഭൂമിയും വിശുദ്ധസ്ഥലവുമാണ് പള്ളി സെമിത്തേരികള്‍. അവിടം എന്നും പൂജ്യമായി കാത്തുപരിപാലിച്ചുപോരേണ്ട ഇടമാണ്. പരേതരുടെ ആത്മശാന്തിക്കും നിത്യജീവിതത്തിനുംവേണ്ടി വൈദികരുടെ കാര്‍മ്മികത്വത്തില്‍ ബന്ധുമിത്രാദികള്‍ കബറിടങ്ങളില്‍ തിരികത്തിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിച്ചുപോരുന്ന ഇടമാണത്. അതിനാല്‍ സെമിത്തേരിയും അതിലടങ്ങിയിരിക്കുന്ന പരേതരുടെ ശരീരാവശിഷ്ടങ്ങളും ചമയങ്ങളും നശിപ്പിക്കുവാനോ വിലയ്ക്കു വില്‍ക്കുവാനോ രൂപതാമെത്രാനും ഇടവകവികാരിക്കും ഇടവക ട്രസ്റ്റിമാര്‍ക്കും പാരിഷ്‌കൗണ്‍സിലിനും പള്ളിക്കാരായ അത്മായര്‍ക്കും യാതൊരുവിധ അവകാശാധികാരങ്ങളുമില്ല.
താമരശ്ശേരി രൂപതാബിഷപ്പിന്റെയും പുഷ്പഗിരി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിവികാരിയുടെയും മേല്‍വിവരിച്ച പ്രവൃത്തികള്‍ മൃതശരീരങ്ങളോടുള്ള അനാദരവും അവഹേളനവുമാണ്. മാത്രവുമല്ല, സഭാവിരുദ്ധവും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. കുറ്റവാളികള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് ക്രിസ്തീയമാന്യത സംരക്ഷിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയും K.C.B.C-യും C.B.C.I-യും
തയ്യാറാകണമെന്ന് 'കാത്തലിക് ലേമെന്‍സ് അസ്സോസിയേഷ'നുവേണ്ടി, ഞങ്ങള്‍ ആവശ്യപ്പെടുന്നു.
കൂടരഞ്ഞി, 04/07/2020
No comments:
Post a Comment