Translate

Wednesday, January 13, 2021

താമരശ്ശേരി-ഷംഷാബാദ് രൂപതാദ്ധ്യക്ഷന്മാരും കൂട്ടുകുറ്റവാളികളും സ്ഥാനത്യാഗം ചെയ്യുക!

 

 (എഡിറ്റോറിയ, സത്യജ്വാല 2021 ജനുവരി)

*

മാപ്പഹിക്കാത്ത കുറ്റംചെയ്ത രണ്ടാമത്തെ പ്രധാനി, ഷംഷാബാദ് ബിഷപ്പ് റാഫേ തട്ടിലാണ്. കന്യാസ്ത്രീയി ഒരു കുഞ്ഞിനു  ജന്മംകൊടുക്കുകയും കുറ്റക്കാരനാണെന്ന് കണ്ട് താമരശ്ശേരി രൂപതയുടെ ശിക്ഷാനടപടിയുണ്ടാവുകയും ചെയ്ത ഫാ. ജോമോ കണ്ടത്തികരയെ വികാരിയായും തന്റെ രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും നിയമിച്ച് വെള്ളപൂശി, ആരുമറിയില്ലെന്ന ധാരണയി അദ്ദേഹത്തിനു  സുരക്ഷിതതാവളമൊരുക്കി ഒളിപ്പിച്ചത് സീറോ-മലബാ സഭയിത്തന്നെയുള്ള ഈ ബിഷപ്പാണു .

*

വൈദികനും കന്യാസ്ത്രീക്കും വിവാഹജീവിതം നിഷേധിക്കുകയും അവരുടെ കുഞ്ഞിനെ അനാഥയാക്കുകയുംചെയ്ത താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയുടെ നടപടിയെ (കാണുക, കഴിഞ്ഞ ലക്കം സത്യജ്വാല-പേജ് 11-12) വിശ്വാസിമൂഹം ഏറെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഈ സംഭവത്തിലുപ്പെട്ട ഫാ. ജോമോ കണ്ടത്തികരയും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗഭംധരിച്ച് പ്രസവിച്ച കന്യാസ്ത്രീയും തങ്ങളുടെ പുരോഹിതജീവിതവും സന്ന്യസ്തജീവിതവുംവിട്ട് വിവാഹിതരാകാനും കുഞ്ഞിനോടൊപ്പം കുടുംബമായി ജീവിക്കാനും തീരുമാനിച്ചിരുന്നു എന്നാണറിയുന്നത്. എന്നാ, രൂപതയുടെ വികാരി ജനറാ, പ്രൊക്കുമേറ്റ, ആ സംഭവം നടന്ന 2016- രൂപതാ ചാസലറായിരുന്ന ഫാ. അബ്രഹാം കാവിപ്പുരയിടം എന്നിവരുടെ സഹായത്തോടെ ബിഷപ്പ് ഇഞ്ചനാനി, കുടുംബമായി ഒന്നിച്ചു ജീവിക്കാമെന്ന അവരുടെ സ്വപ്നം തകത്തുകളയുകയായിരുന്നു. തുടന്ന്, 2016 ജൂലൈ 6-ന് കന്യാസ്ത്രീ ജന്മംകൊടുത്ത പെകുഞ്ഞിനെ, അങ്കമാലി കറുകുറ്റിയിലുള്ള സഭാവക 'നസ്രത്ത് ഹോം' എന്ന അനാഥാലയത്തി തള്ളി, ലോകരാരുമറിയാതെ വളരെ എളുപ്പത്തി 'പ്രശ്‌നം പരിഹരിച്ച്' ബിഷപ്പ് വിജയം കണ്ടു!

പിന്നീടറിഞ്ഞത്, 13 ലക്ഷം രൂപാ ഫാ. ജോമോനും 12 ലക്ഷം രൂപാ രൂപതാബിഷപ്പും കന്യാസ്ത്രീക്കു നകി കാര്യങ്ങ ഒത്തുതീപ്പാക്കിയെന്നും അവരെ മഠത്തിനിന്നു പുറത്താക്കി, കുട്ടികളുള്ള ഒരു വിഭാര്യനെ കണ്ടെത്തി വിവാഹം കഴിപ്പിച്ചെന്നുമാണ്. ഇതിനകം കുട്ടിയെ മറ്റൊരു കുടുംബം ദത്തെടുത്തെന്നും അറിയുന്നു. ഈ വിഷയം അന്വേഷിച്ച 'കാത്തലിക് ലേമെസ് അസ്സോസിയേഷ'ന്റെ പക്ക ഈ വിവരങ്ങളെല്ലാം സാധൂകരിക്കുന്ന ആധികാരിക രേഖകളുണ്ട്. അല്ലെങ്കിത്തന്നെ, രൂപത പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പിലും ഇക്കാര്യങ്ങ നിഷേധിച്ചിട്ടില്ല. അത് ആകെക്കൂടി പറയുന്നത്, ''വൈദിക കുറ്റക്കാരനാണെന്നു കണ്ടെത്തുകയും അതിന്റെ വെളിച്ചത്തി സഭാപരമായ ശിക്ഷാനടപടിക സ്വീകരിക്കുകയും പ്രസ്തുത വൈദികനെ രൂപതയിനിന്നു സസ്‌പെന്റു ചെയ്യുകയും ചെയ്തിട്ടുള്ളതാണ്'' എന്നാണ്.

ഈ വിശദീകരണത്തിനിന്നു സ്വാഭാവികമായും നാം ചിന്തിക്കുക, ഫാ. ജോമോനെ പുരോഹിതശുശ്രൂഷകളിനിന്ന് സഭ വിലക്കിയിട്ടുണ്ടെന്നാണ്. പക്ഷേ ഫലത്തി, അദ്ദേഹത്തിനൊരു പ്രൊമോഷനാണു ലഭിച്ചത്. സീറോ-മലബാ സഭയുടെതന്നെ ഷംഷാബാദ് രൂപതയി 'തുംഗുണ്ട മംഗളമാതാ റിന്യൂവ സെന്ററി'ന്റെ ഡയറക്ടറായും ഇടവകവികാരിയായും വിരാജിക്കുകയാണദ്ദേഹം! കുറ്റംചെയ്ത കന്യാസ്ത്രീയെ സഭ പുറത്താക്കുന്നു; അതേ കുറ്റം ചെയ്ത വൈദികന് ഉയന്ന പദവിനകി കേരളത്തിനു വെളിയി സംരക്ഷിക്കുന്നു! എന്തൊരു ഇരട്ട നീതി? എത്ര പ്രകടമായ സ്ത്രീവിവേചനം! ഇതെല്ലാം മറച്ചുവച്ചിട്ടാണ് വൈദികനെതിരെ ശിക്ഷാനടപടിക സ്വീകരിച്ചെന്നുള്ള രൂപതാ പി.ആ.ഓ-യുടെ വിശദീകരണമെന്നോക്കുക. അല്ലെങ്കിത്തന്നെ അരമനക്കോടതിക 'വിശുദ്ധപാപികളുടെ രക്ഷാസങ്കേത'മാണെന്ന് ആക്കാണറിയാത്തത്!

കൃത്യം നടന്നതാണെന്നുള്ള കാര്യത്തിക്കും ആക്ഷേപമില്ലാത്ത ഈ സംഭവത്തെ നോക്കിക്കാണുന്ന ആക്കും, ഇതി ഇടപെട്ട സഭാധികാരികളെല്ലാം ഗുരുതരമായ തെറ്റും പരസ്യപാപവുമാണ് ചെയ്തിരിക്കുന്നത് എന്നു കാണുവാ സാധിക്കും. 

അവിവാഹിതയായ ഒരു സ്ത്രീ ഗഭിണിയായാ അവക്കു വിസമ്മതമില്ലെങ്കി, അതിനുത്തരവാദിയായ പുരുഷനെക്കൊണ്ട് വിവാഹം ചെയ്യിക്കുകയെന്നതാണ് ഏറ്റവും ന്യായമായ മാഗ്ഗമെന്ന് സാമാന്യബുദ്ധിയുള്ള സകലക്കും അറിയാവുന്നതാണ്. പുരുഷനോ അവന്റെ വീട്ടുകാരോ അതിനു വിമുഖത കാട്ടിയാ അവരെ അനുനയിപ്പിച്ച് വിവാഹത്തിലെത്തിക്കാനാണ് ഉത്തരവാദപ്പെട്ടവ ചെയ്യാറുള്ളത്. എന്നാ ഈ സംഭവത്തി ആ ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്ന ബിഷപ്പ് ഇഞ്ചനാനി, പൗരോഹിത്യത്തിനിന്നും സന്ന്യാസത്തിനിന്നും ഫാ. ജോമോനും കന്യാസ്ത്രീക്കും സഭാപരമായ വിടുത (റശുെലിമെശേീി) നേടിക്കൊടുക്കാ സഹായിച്ച് അവരെ വിവാഹത്തിലേക്കു നയിക്കേണ്ടിയിരുന്നതിനുപകരം, അവരെ അതിക്രൂരമായി വേപെടുത്തുകയും അവരുടെ കുഞ്ഞിനെ അനാഥയാക്കുകയുമാണു ചെയ്തത്. ഇത് മനുഷ്യത്വത്തിനെതിരായുള്ള എത്രയോ ഗഹണീയമായ കുറ്റകൃത്യമാണെന്നോക്കുക. ഒരു രൂപതാസമൂഹത്തെ ആദ്ധ്യാത്മികമായും ധാമ്മികമായും മാതൃകാപരമായി വഴിനടത്തേണ്ട ഒരു ബിഷപ്പാണിതു ചെയ്തതെന്നത്, കുറ്റകൃത്യത്തിന്റെ ഗൗരവം വദ്ധിപ്പിക്കുന്നു.

കുടുംബത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ ഉദാത്തമായ പ്രബോധനങ്ങളെയെല്ലാം കാറ്റിപ്പറത്തി ഒരു കുടുംബത്തെ തകത്തെറിഞ്ഞ വ്യക്തിയെന്ന നിലയി, ഒരു കത്തോലിക്കാ ബിഷപ്പായി തുടരാനുള്ള അഹത അദ്ദേഹം സ്വയം കളഞ്ഞുകുളിച്ചിരിക്കുകയാണ്. അതിലും മാരകമായ പാപമാണ്, അമ്മയുടെ മുലപ്പാ കുടിക്കാപോലും അവസരം നകാതെ ആ കുഞ്ഞിനെ അനാഥയാക്കിയ അദ്ദേഹത്തിന്റെ പ്രവൃത്തി. ''ഒരു കുഞ്ഞിന്റെ ജീവിതത്തി അതിപ്രധാനമായ ഒരേയൊരു സ്വാധീനകേന്ദ്രം കുടുംബമാണ്. ജീവിതത്തിലെ ആദ്യനിമിഷംമുത തന്റെ സംരക്ഷണത്തിനും ആവശ്യങ്ങക്കും മാതാപിതാക്കളെയും കുടുംബത്തെയുമാണ് കുഞ്ഞുങ്ങ ആശ്രയിക്കുന്നത്'' എന്നും, ''സമൂഹത്തിന്റെ അടിസ്ഥാനമായി ദൈവം സ്ഥാപിച്ചനുഗ്രഹിച്ച സ്ഥാപനമാണ് കുടുംബം'' എന്നുമൊക്കെ 'കത്തോലിക്കാ വേദപഠനഗ്രന്ഥം'(ഇമലേരവശാെ ീള വേല ഇമവേീഹശര ഇവൗൃരവ) പഠിപ്പിക്കുമ്പോ, മാതാപിതാക്കളിനിന്നു കുഞ്ഞിനെ പറിച്ചുമാറ്റി സഭാവക അനാഥാലയത്തിലാക്കി അതുസംബന്ധിച്ച സഭാപഠനങ്ങളെ ധിക്കരിക്കുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നു, ബിഷപ്പ് ഇഞ്ചനാനി. ദൈവസ്ഥാപിതമായ കുടുംബത്തിലേക്കു കാലുകുത്താ അനുവദിക്കാതെ ഒരു സ്ത്രീയെയും പുരുഷനെയും തള്ളിയകറ്റുകയെന്ന ദൈവവിരുദ്ധവും മനുഷ്യത്വരഹിതവുമായ മഹാപാപവും അദ്ദേഹം ചെയ്തിരിക്കുന്നു. രണ്ടും മാപ്പഹിക്കാത്ത കുറ്റമാണ്, ഒരു സഭാസ്ഥാനി എന്ന നിലയി പ്രത്യേകിച്ചും.

ഈ കുടുംബംകലക്ക പദ്ധതിയുടെ വിജയത്തിനായി ബിഷപ്പ് ഇഞ്ചനാനിക്കു വിധേയപ്പെട്ടു പ്രവത്തിച്ച, ഇന്ന് സീറോ-മലബാ സഭയുടെ വൈസ് ചാസലറായ അന്നത്തെ താമരശ്ശേരി രൂപതാ ചാസല ഫാ. അബ്രാഹം കാവിപ്പുരയിടത്തിനും, താമരശ്ശേരി രൂപതയുടെ അന്നത്തെ വികാരി ജനറാളിനും പ്രൊക്യൂറേറ്ററിനും ഈ കടുത്ത പാപക്കറയിനിന്നു കൈകഴുകി രക്ഷപെടാനാവുകയില്ല.

മാപ്പഹിക്കാത്ത കുറ്റംചെയ്ത രണ്ടാമത്തെ പ്രധാനി, ഷംഷാബാദ് ബിഷപ്പ് റാഫേ തട്ടിലാണ്. കന്യാസ്ത്രീയി ഒരു കുഞ്ഞിന് ജന്മംകൊടുക്കുകയും കുറ്റക്കാരനാണെന്ന് കണ്ട് താമരശ്ശേരി രൂപതയുടെ ശിക്ഷാനടപടിയുണ്ടാവുകയും ചെയ്ത ഫാ. ജോമോ കണ്ടത്തികരയെ വികാരിയായും തന്റെ രൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായും നിയമിച്ച് വെള്ളപൂശി, ആരുമറിയില്ലെന്ന ധാരണയി അദ്ദേഹത്തിന് സുരക്ഷിതതാവളമൊരുക്കി ഒളിപ്പിച്ചത് സീറോ-മലബാ സഭയിത്തന്നെയുള്ള ഈ ബിഷപ്പാണ്. അത് തീച്ചയായും സീറോ-മലബാ മേജച്ച്ബിഷപ്പ് മാ ആലഞ്ചേരിയുടെ ശിപാശയോടെയാകും നടന്നിട്ടുണ്ടാകുക. കുറ്റവാളികളെ വേഷപ്രച്ഛന്നരാക്കി ഒളിപ്പിക്കുന്ന ഇത്തരം നെറികെട്ട അധോലോകപ്രവത്തനത്തോട്, എത്ര സമ്മദ്ദമുണ്ടായാലും, 'നോ' പറയുകയെന്നത് ബിഷപ്പ് തട്ടിലിന്റെ ധാമ്മിക ഉത്തരവാദിത്വമായിരുന്നു. അതു നിവ്വഹിക്കാതിരുന്നതുവഴി, കുടുംബത്തെ തകത്തതും കുട്ടിയെ അനാഥയാക്കിയതുമുപ്പെടെയുള്ള മുഴുവ കുറ്റങ്ങക്കും അദ്ദേഹംകൂടി പങ്കാളിയായിരിക്കുന്നു. ധാമ്മികബോധവും, വേണ്ടസമയത്ത് അത് പ്രകടിപ്പിക്കാനുള്ള ധാമ്മികധീരതയും ഇല്ലാതെപോയ ബിഷപ്പ് റാഫേ തട്ടിലിന് തന്റെ രൂപതാസമൂഹത്തെ എങ്ങനെ ധാമ്മികതയി നയിക്കാനാകും?

ബിഷപ്പ് ഇഞ്ചനാനിയുടെ സമ്മദ്ദത്തിനുവഴങ്ങി, സ്വന്തം കുഞ്ഞിനെ ഉദരത്തി വഹിച്ചിരുന്ന കന്യാസ്ത്രീയെ വഞ്ചിച്ച്, തന്റെ കുട്ടിയോടൊപ്പം അവരെ ഉപേക്ഷിക്കാ തയ്യാറായ ഫാ. ജോമോ കണ്ടത്തികരയുടെ പ്രവൃത്തിയെ നട്ടെല്ലില്ലാത്ത നികൃഷ്ടതയെന്നേ വിശേഷിപ്പിക്കാനാവൂ. കന്യാസ്ത്രീയുമായി നടത്തിയ ലൈംഗികവേഴ്ചയല്ല, അവരെയും സ്വന്തം കുഞ്ഞിനെയും നിഷ്‌ക്കരുണം തള്ളിക്കളഞ്ഞതാണ് അദ്ദേഹം നടത്തിയിരിക്കുന്ന മഹാപാപം. ആ പാപബോധത്തെയെല്ലാം കട്ടിയുള്ള പുതപ്പിട്ടു മൂടിക്കൊണ്ട് ആദ്ധ്യാത്മികാചാര്യന്മാമാത്രം വ്യാപരിക്കേണ്ട, മനുഷ്യരെ ആത്മശോധനയിലേക്കും തിരുത്തലിലേക്കും തിരിയാ പ്രേരിപ്പിക്കേണ്ട ഒരു റിട്രീറ്റ് സെന്ററിന്റെ തലവനായി, ആത്മശോധനയ്‌ക്കോ തിരുത്തലിനോ തയ്യാറാകാത്ത അദ്ദേഹം വിരാജിക്കുകയെന്നാ അത് എത്രവലിയ കാപട്യമാണ്! കാപട്യംമാത്രമല്ല, ദൈവദൂഷണവുമാണത്. അദ്ദേഹംമാത്രമല്ല, അദ്ദേഹത്തിനവിടെ സുരക്ഷിത ഒളിത്താവളം ഒരുക്കിക്കൊടുത്തവരും അതിനുവേണ്ടി ഗൂഢാലോചന നടത്തിയവരുമെല്ലാം ദൈവദൂഷണമെന്ന അതേ പാപത്തിലാണുള്ളത്. ദൈവദൂഷണം പൈശാചികതയാണല്ലോ.

ഇവരെല്ലാവരും ചേന്ന് മൂന്നു മനുഷ്യജീവിതങ്ങക്കുമേ ഇത്ര വലിയൊരു കടുംകൈ ചെയ്തത് എന്തിനുവേണ്ടിയാണെന്നുകൂടി നാമാലോചിക്കണം. ഒരൊറ്റ കാര്യത്തിനുവേണ്ടിയാണ് ഈ ക്രൂരതയെല്ലാം- പുരോഹിതന്മാരുടെ വിശുദ്ധപരിവേഷത്തിനുമേ ഒരു കാരണവശാലും നിഴ വീഴരുത്. വീണാലത് സഭയുടെ ദൈവികപ്രതിച്ഛായയ്ക്കു മങ്ങലുണ്ടാക്കും. അതുകൊണ്ട്, അത് ദൃഷ്ടിഗോചരമാകാത്തവിധത്തി പുതപ്പിട്ടുമൂടണം; അഥവാ വെള്ളപൂശണം. ചുരുക്കത്തി, പൗരോഹിത്യമെന്ന സ്ഥാപനത്തിന്റെ ഉള്ള് എത്രതന്നെ മലിനമായിരുന്നാലും പുറമേക്കു മനോഹരമായി കാണപ്പെടണം. വേറെ വാക്കുകളി പറഞ്ഞാ, പുറം മനോഹരമായിരുന്നാ മതി, അകം എത്രതന്നെ മലിനമായിരുന്നാലും ഒരു കുഴപ്പവുമില്ല! പൗരോഹിത്യത്തിന്റെ എക്കാലത്തെയും നിലപാടാണത്. ഈ നിലപാടും അതിന്റെ ലക്ഷണങ്ങളും യേശു എത്രയോ സൂക്ഷ്മമായി കണ്ടറിഞ്ഞിരുന്നു എന്നതിനു തെളിവാണ്, ''വേദജ്ഞരേ, ഫരിസേയരേ, കപടനാട്യക്കാരായ നിങ്ങക്ക് ദുരിതം!'' എന്നുതുടങ്ങി, ''എല്ലാ നീതിമാന്മാരുടെയും രക്തം നിങ്ങളുടെമേ വന്നു ചേരും. സത്യമായി ഞാ നിങ്ങളോട് പറയുന്നു, ഇതെല്ലാം ഈ തലമുറയുടെമേ നിപതിക്കും'' എന്നുവരെയുള്ള യേശുവിന്റെ വാക്കുക (മത്താ. 23:13-36). ചുരുക്കത്തി, പൗരോഹിത്യമെന്ന സ്ഥാപനത്തിന്റെ വിശുദ്ധപരിവേഷം നിലനിത്താവേണ്ടിയാണ്, പൗരോഹിത്യമെന്ന ശവക്കല്ലറയ്ക്കു വെള്ളപൂശാവേണ്ടിയാണ് ഇവ യാതൊരു സങ്കോചവുംകൂടാതെ മനുഷ്യരെ ബലികൊടുക്കാ തയ്യാറാകുന്നത്. അതിനായവ സംവിധാനങ്ങളും സന്നാഹങ്ങളും സ്ഥാപിച്ച് സഭയി പാപത്തിന്റെ ഗഭഗൃഹങ്ങ വ്യവസ്ഥാപിതമാക്കിയിരിക്കുന്നു. സഭാകോടതിയെന്ന സംവിധാനവും അത്തരത്തിലുള്ള ഒന്നാണെന്നു മുമ്പു സൂചിപ്പിച്ചല്ലോ.

ഈ സംഭവത്തിത്തന്നെ, സഭയുടെ വെള്ളപൂശ സംവിധാനം എത്ര പാവനമായ മുഖത്തോടുകൂടിയതും അത് എത്ര വിപുലവുമാണെന്നും കാണാനാകും. പുരോഹിതരിനിന്നു ഗഭിണികളാകുന്ന കന്യാസ്ത്രീകളെ പാപ്പിക്കാ കന്യാസ്ത്രീകളുടെതന്നെ നേതൃത്വത്തി, 'സെന്റ് ക്രിസ്റ്റീന'പോലുള്ള 'ഹോമു'കളും, അവ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ അനാഥരാക്കി സംരക്ഷിക്കാ 'നസ്രത്ത് ഹോം' പോലുള്ള 'ഹോമു'കളും ജീവകാരുണ്യമുഖം ചാത്തി സ്ഥാപിച്ചുനടത്തിക്കൊണ്ട്, പുരോഹിത-കന്യാസ്ത്രീവേഴ്ചക സഭയി സുരക്ഷിതമാക്കിയിരിക്കുന്നു! പുരോഹിതാതിക്രമത്തിനെതിരെ പരാതിപ്പെടുന്ന കന്യാസ്ത്രീകളെ കുറ്റക്കാരാക്കുന്നതിന് അനുസരണവ്രതത്തെ മറയാക്കാ മടിക്കാത്ത പുരോഹിതഭക്തരായ കന്യാസ്ത്രീക മഠാധിപതികളാകുന്നു! വെറുതെ കുറ്റപ്പെടുത്തുകമാത്രമല്ല, ജീവിതം തകത്തുകളയുകവരെ ചെയ്യും, ഇക്കൂട്ട. ബലാക്കാരത്തിന് ശ്രമിച്ച ഒരു ധ്യാനഗുരുവിനെതിരെ പരാതിപ്പെട്ട ഒരു കണ്ണൂക്കാരി കന്യാസ്ത്രീയെ അവരുടെ മദറും ആ വൈദികനുംചേന്ന് ഇറ്റലിയിലെ മദഹൗസിലേക്കു നാടുകടത്തുകയും, മൂന്നു വഷത്തെ അടിമപ്പണിക്കുശേഷം അവിടത്തെ തെരുവിലേക്കു തള്ളുകയും, ഒരുവിധത്തി നാട്ടിലെത്തിയ അവരെ ഇവിടത്തെ മദഹൗസിലേക്കു കടക്കാനനുവദിക്കാതെ ബലമായി നടുറോഡിലേക്കു വലിച്ചെറിയുകയും ചെയ്ത സംഭവം 'സത്യജ്വാല' വായനക്കാമ്മിക്കുന്നുണ്ടാകും (2015 മാച്ച് ലക്കം, പേജ്: 15-17) '' ചില മഠങ്ങളി ഇളംതലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുത്തേക്ക് തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം'' എന്ന് സിസ്റ്റ ലൂസി കളപ്പുരയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടല്ലോ ('കത്താവിന്റെ നാമത്തി', പേജ്:155). മഠങ്ങളുടെ ഉയന്ന മതിക്കെട്ടുകക്കുള്ളിലും കാറ്റും വെളിച്ചവും കടക്കാത്ത സഭയുടെ അടഞ്ഞ സംവിധാനങ്ങക്കകത്തുമായി നടക്കുന്ന പുരോഹിതാതിക്രമങ്ങളും കളികളും എന്തെല്ലാമാണെന്നും എത്രമാത്രമാണെന്നും പുറംലോകം അറിയുന്നില്ല. ഈ സാഹചര്യത്തി കന്യാസ്ത്രീകളുടെ സുരക്ഷിതത്വത്തിനുവേണ്ടിയെന്നു തോന്നിക്കുന്ന മഠങ്ങളുടെ ചുറ്റുമതിലുകപോലും കന്യാസ്ത്രീകളെ ബലിയാടുകളാക്കാനുള്ള സഭാസംവിധാനത്തിന്റെ ഭാഗമല്ലേ എന്നു സംശയിക്കണം.

പറഞ്ഞുവരുന്നത്, പൗരോഹിത്യത്തിനുവേണ്ടി, അതിന്റെ വിശുദ്ധ പരിവേഷം നിലനിത്തുന്നതിനുവേണ്ടി മനുഷ്യനെ ബലിയാടുകളാക്കാനുള്ള സംവിധാനങ്ങളെല്ലാം വ്യവസ്ഥാപിതമാക്കി വച്ചിരിക്കുന്ന വെറുമൊരു ഭൗതിക സ്ഥാപനമാണ് കത്തോലിക്കാ സഭ എന്നാണ്. അവിടെ മനുഷ്യ ഈ സ്ഥാപനത്തിനും പുരോഹിതനിയമങ്ങക്കും അനുഷ്ഠാനങ്ങക്കുംവേണ്ടി ജീവിതം അപ്പിക്കേണ്ടവനാണ്. എന്നാ യേശു പറയുന്നു, 'ശാബത്തും മതവും നിയമങ്ങളുമെല്ലാം മനുഷ്യനുവേണ്ടിയാണ്, മറിച്ചല്ല' എന്ന്! അതായത് യേശുവിന്റെ കാഴ്ചപ്പാടി ഓരോ മനുഷ്യന്റെയും വില അമൂല്യമാണ്; മൂല്യത്തിന്റെ ത്രാസിലെ ഒരു തട്ടി സഭാസംവിധാനങ്ങളുപ്പെടെ മനുഷ്യസ്രഷ്ടമായ മുഴുവ സംവിധാനങ്ങളും കയറ്റിവച്ചിട്ട് മറുതട്ടി ഒരു മനുഷ്യനെ കയറ്റിയിരുത്തിയാ, ആ മനുഷ്യനിരിക്കുന്ന തട്ടാവും താഴ്ന്നു നിക്കുക എന്നുതന്നെയാണ് യേശു അത്ഥമാക്കുന്നത്. അതായത് യേശുവിന്റെ നോട്ടത്തി, സൃഷ്ടിയുടെ മകുടമായ ഒരു മനുഷ്യനുള്ള പ്രാധാന്യം മനുഷ്യസ്രഷ്ടമായ ഒരു വ്യവസ്ഥയ്ക്കും ഒരു സംവിധാനത്തിലുമില്ല, അവ എത്രതന്നെ വിപുലവും പ്രൗഢവുമായാലും. എന്നാ പൗരോഹിത്യം കാണുന്നത്, അതുണ്ടാക്കിവച്ചിരിക്കുന്നതി ഒരു ചെറിയ സംവിധാനത്തിന്റെ മുമ്പിപോലും മനുഷ്യ ഒന്നുമല്ല എന്നാണ്; അതുകൊണ്ട്, തങ്ങളുടെ സംവിധാനവും അതിന്റെ വിശുദ്ധ പരിവേഷവും നിലനിത്തുന്നതിന് എത്ര മനുഷ്യരെ വേണമെങ്കിലും ബലികഴിക്കാമെന്നാണ്! ഇതാണ് യേശുവിന്റെയും പുരോഹിതവഗ്ഗത്തിന്റെയും നിലപാടുകതമ്മിലുള്ള വൈരുദ്ധ്യം.

ഈ വൈരുദ്ധ്യം പ്രബുദ്ധരായ വിശ്വാസികക്ക് അംഗീകരിച്ചുകൊടുക്കാനാവില്ല. സഭയെ യേശുവിന്റെ നിലപാടുകളിലേക്ക് വഴിനടത്തുകതന്നെ വേണം. അതിന്, പൗരോഹിത്യം മനുഷ്യനെയും മനുഷ്യത്വത്തെയും ബലികഴിക്കുന്നതായി കാണുന്ന ഓരോ സംഭവത്തിലും, ഉണന്നു ചിന്തിക്കുന്ന ഓരോ വിശ്വാസിയും യേശുവിന്റെ പ്രതിനിധിയായി രംഗത്തുവരേണ്ടിയിരിക്കുന്നു.

നടന്നതാണ് എന്നതിന് പഴുതില്ലാത്തവിധം തെളിവുള്ള താമരശ്ശേരിയിലെ സംഭവം അത്തരത്തിലുള്ള ഒന്നാണ്. പൗരോഹിത്യമെന്ന  സ്ഥാപനത്തിന്റെ മലിനതകക്കുമേ വെള്ളപൂശാ വേണ്ടിമാത്രം, ഒന്നിച്ചൊഴുകുമായിരുന്ന മൂന്നുപേരുടെ സമാധാനജീവിതം സമ്മദ്ദം ചെലുത്തിയും പ്രീണിപ്പിച്ചും കൈക്കൂലി നകിയും തകത്തുകളഞ്ഞ താമരശ്ശേരി രൂപതാബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയെയും, കന്യാസ്ത്രീയെ ഗഭിണിയാക്കിയിട്ട് ഗഭസ്ഥശിശുവിനൊപ്പം ആ കന്യാസ്ത്രീയെ ഉപേക്ഷിക്കുകയെന്ന കൊടുംപാപം ചെയ്ത ഒരു വൈദികനെ ഉന്നതപദവിയോടെ തന്റെ രൂപതയി നിയമിച്ചു സംരക്ഷിച്ച ബിഷപ്പ് റാഫേ തട്ടിലിനെയും, കന്യാസ്ത്രീയോടും തന്റെ കുഞ്ഞിനോടും കാട്ടിയ വഞ്ചനയിലും അനീതിയിലും കുറ്റബോധമില്ലാതെ ഒരു റിട്രീറ്റ് സെന്ററിന്റെ തലവനായി വിലസുന്ന ഫാ. ജോമോ കണ്ടത്തികരയെയും, ഇതിനെല്ലാം കൂട്ടുനിന്നവരെയും  സ്ഥാനത്യാഗം ചെയ്യിക്കുകയെന്ന ലക്ഷ്യത്തി യേശുവിന്റെ ചാട്ടവാ കൈയിലേന്തേണ്ടിയിരിക്കുന്നു നാം. അതിലൂടെ, പൗരോഹിത്യമെന്ന കപടസ്ഥാപനത്തിനുമേ വിശുദ്ധിയുടെ വെള്ളപൂശാ മനുഷ്യജീവിതങ്ങളെ ബലികൊടുക്കുന്ന സഭയുടെ വ്യവസ്ഥാപിതമായ അടഞ്ഞ സംവിധാനത്തെ തുറന്നുകാട്ടേണ്ടിയിരിക്കുന്നു, നാം.

സഭയെ മനുഷ്യനുവേണ്ടിയുള്ളതാക്കുക എന്ന വിശാലലക്ഷ്യത്തോടെ ശക്തമായ ക്രിയാത്മക ഇടപെട  ഈ വിഷയത്തി ഉണ്ടാകേണ്ടിയിരിക്കുന്നു.

                                                                           -ജോജ് മൂലേച്ചാലി, എഡിറ്റ

Saturday, January 9, 2021

വൈദികകുറ്റവാളികളെ സംരക്ഷിക്കുന്ന കാനോൻ നിയമം

ചാക്കോ കളരിക്കൽ കെസിആർഎം നോർത് അമേരിക്കയുടെ ജനുവരി 13, 2021 ബുധനാഴ്ച 09 PM (EST) നടത്തുന്ന സൂം മീറ്റിംഗിൽ പ്രഫ. സെബാസ്റ്റ്യൻ വട്ടമറ്റം ‘വൈദികകുറ്റവാളികളെ സംരക്ഷിക്കുന്ന കാനോൻ നിയമം’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. പ്രഫ. വട്ടമറ്റം 1945-ൽ തൊടുപുഴ താലൂക്കിലെ നെയ്യശ്ശേരിയിൽ ജനിച്ചു. 1975-മുതൽ 2000-വരെ ചങ്ങനാശേരി എസ്. ബി. കോളേജിൽ ഗണിതശാസ്ത്രവകുപ്പിൽ പ്രഫസർ ആയിരുന്നു. ഇപ്പോൾ ഏറ്റുമാനൂർ കാവ്യവേദിയുടെ കൺവീനറും കെ സി ആർ എം വൈസ് പ്രസിഡണ്ടുമാണ്‌. ഭാഷയും ആധിപത്യവും, സിഗ്മണ്ട് ഫ്രോയിഡ്, പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും, സ്വപ്‌നങ്ങൾ നമ്മോടു പറയുന്നത് (എൻ ബി എസ് - കോട്ടയം), ഭാഷയുടെ അബോധസഞ്ചാരങ്ങൾ (കറൻറ് ബുക്‌സ് - കോട്ടയം), യേശുവും മാർക്‌സും കാപ്പനച്ചൻറെ ചിന്തകളിൽ (ഹൊറൈസൺ ബുക്‌സ്), ഭൂതജീവിതത്തിലെ വഴിയോരക്കാഴ്ചകൾ (സഹായി ബുക്‌സ്) എന്നീ കൃതികൾ രചിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ കാപ്പൻറെ ദൈവത്തിൻറെ മരണവും മനുഷ്യൻറെ ജനനവും എന്ന കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി സംസ്‌കൃതി, മറിയാമ്മച്ചേടത്തിയുടെ മാണിക്കപ്പെണ്ണ്, ഫാദർ സെബാസ്റ്റ്യൻ കാപ്പൻറെ മാർക്‌സിയൻ ദർശനത്തിന് ഒരാമുഖം, അക്രൈസ്തവനായ യേശുവിനെ തേടി, യേശുവിൻറെ മോചനം സഭകളിൽ നിന്ന്, Divine Challenge and Human Response, Towards a Holistic Cultural Paradigm, Hindutva and Indian Religious Traditions, Marx Beyond Marxism, Ingathering, What the Thunder Says, Collected Works of Sebastian Kappan Vol. I എന്നീ കൃതികൾ അദ്ദേഹം എഡിറ്റ് ചെയ്തിട്ടുമുണ്ട്. ലോക വ്യാപകമായിക്കിടക്കുന്ന റോമൻ കത്തോലിക്ക സഭ എന്ന വമ്പിച്ച സംഘടനയെ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും അതിൻറെ ദൈവശാസ്തത്തെ പ്രതിപാദിക്കുന്നതും സങ്കീർണ്ണവും ഏകീകൃത്യവും ബൃഹത്തുമായ കാനോനകൾ അഥവ നിയമങ്ങളാണ്. കാനോനകൾ സഭാ സ്ഥാപനങ്ങളുടെ പരിരക്ഷണത്തിനും സുതാര്യത ഇല്ലാത്ത രഹസ്യസ്വഭാവത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വഴിപിഴച്ച വൈദികരെയും മെത്രാന്മാരെയും ശിക്ഷിക്കുന്നതിനുപകരം അവരെ സംരക്ഷിക്കുന്നതിനും അമിത പ്രാധാന്യം നൽകുന്ന ഒരു നിയമാവലിയാണ്. വൈദിക കുറ്റവാളികളെ സംരക്ഷിക്കുന്ന സുദീർഘമായ ഒരു പാരമ്പര്യം കത്തോലിക്ക സഭയ്ക്കുള്ളത് അക്കാരണത്താലാണ്. കുറ്റവാളികളെ ജയിലിലടയ്ക്കാനുള്ള സംവിധാനം സഭയ്ക്കില്ല. ഒരു വൈദികനോ മെത്രാനോ ലൈംഗിക അതിക്രമം ചെയ്‌തന്നിരിക്കട്ടെ. കാനോനകൾപ്രകാരം അവർ ചെയ്ത കുറ്റം നിയമത്തിൻറെ ലംഘനവും വിശ്വാസികൾക്ക് ഉതപ്പിന് കാരണമാകുന്നതുമാണ്. അതിനാൽ അത് പാപവുമാണ്. ആ പാപത്തിൻറെ പ്രതിവിധി കുമ്പസാരമാണ്. കുട്ടികളെയോ സ്ത്രീകളെയോ ഒരു വൈദികൻ ദുരുപയോഗം ചെയ്‌താൽ ആ വൈദികൻ മാത്രമല്ല ആ വൈദികൻറെ മെത്രാനും കുറ്റവാളിയാണെന്നാണ് കാനോൻ പറയുന്നതെന്ന് നാം മനസ്സിലാക്കണം. കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങൾപോലും പാപമാണെന്നും കുമ്പസാരത്തിലൂടെ ആ പാപം കഴുകിക്കളയാമെന്നുമുള്ള ധാരണയാണ് വൈദിക കുറ്റവാളികളെ സിവിൽ അധികാരികൾക്ക് വിട്ടുകൊടുക്കാൻ മെത്രാന്മാർ വിസമ്മതിക്കുന്നത്. ലൈംഗിക അതിക്രമം ചെയ്ത പുരോഹിതൻ പാപം ചെയ്തു എന്നല്ലാതെ മറ്റൊരു വ്യക്തിയുടെമേൽ അയാൾ ക്രിമിനൽ പ്രവർത്തിയാണ് ചെയ്തത് എന്ന അടിസ്ഥാനപരമായ കാര്യം കാനോൻ അംഗീകരിക്കുന്നില്ല എന്നതാണ് നാം ഇവിടെ തിരിച്ചറിയേണ്ടത്. രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ (1962 - 1965) നിർദേശപ്രകാരം 1983-ൽ പരിഷ്‌ക്കരിച്ച കാനോനസംഹിത പാശ്ചാത്യ ലത്തീൻ സഭയ്ക്കുവേണ്ടിയും 1991-ൽ പുതിയ കാനോനസംഹിത പൗരസ്ത്യ സഭകൾക്കുവേണ്ടിയും ജോൺ പോൾ രണ്ടാമൻ മാർപാപ്പ പ്രസിദ്ധീകരിച്ചു. അതിയാഥാസ്ഥിതികനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുതുക്കിയ കാനോനിൻ കുറ്റവാളികളായ പുരോഹിതരെ പുറന്തള്ളാനുള്ള സാധ്യത മെത്രാന്മാർക്ക് ഇല്ലാതാക്കി. ഏറിയാൽ പൗരോഹിത്യ പ്രവർത്തികളിൽനിന്ന് ചുരുങ്ങിയ കാലത്തേയ്ക്ക് അകറ്റിനിർത്താം, അതും ആ വൈദികനുള്ള വേദനം നൽകിക്കൊണ്ട്! പൗരോഹിത്യത്തിൽനിന്നും ശാശ്വതമായി ഒരു പുരോഹിതനെ പുറംതള്ളാനുള്ള അധികാരം വത്തിക്കാനിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. പ്രൻസിസ്‌ പാപ്പ ഒരിക്കൽ പറഞ്ഞത് "We showed no care for the little ones; we abandoned them". സഭാനിയമങ്ങളെ മാറ്റിയെഴുതാനുള്ള പരമാധികാരം മാർപാപ്പയിൽ നിക്ഷിപ്തമാണെന്നുള്ള കാര്യം നാമിവിടെ വിസ്മരിക്കരുത്. പ്രൻസിസ് പാപ്പ നിയമ പരിഷ്കരണം ചെയ്തിട്ടില്ല. ക്രിസ്തു പഠിപ്പിച്ച പരസ്പര സ്നേഹമല്ല, പള്ളിനിയമങ്ങളാണ് സഭ ഇന്ന്. കാനോൻ നിയമസംഹിതയിലെ അധികാരവ്യവസ്ഥകളെ സംബന്ധിച്ചും അതുമൂലം വൈദിക കുറ്റവാളികളെ സംരക്ഷിക്കുന്നതെങ്ങനെ എന്നതിനെ സംബന്ധിച്ചും ആഴമായ ഒരു പഠനപ്രബന്ധം പ്രഫ. വട്ടമറ്റം നമ്മുടെ മുമ്പിൽ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജനുവരി 13, 2021 ബുധനാഴ്ചത്തെ സൂം മീറ്റിംഗിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു. ലോകത്തിൻറെ നാനാഭാഗത്തുനിന്നുമുള്ളവർ ഇതിൽ സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സൂം മീറ്റിംഗിൻറെ വിവരങ്ങൾ ചുവടെ ചേർക്കുന്നു. Date and Time: January 13, 2020, 09:00 PM Eastern Standard Time (New York Time) To join the Zoom Meeting, use the link below: https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09 Meeting ID: 223 474 0207 Passcode: justice

Saturday, January 2, 2021

ജീസാമോൾ വധം: ഫാ. പയ്യപ്പള്ളിമാത്രമോ പ്രതി?

കെ. ജോർജ്ജ് ജോസഫ്, (സെക്രട്ടറി, KCRM ഫോൺ-9037078700

(സത്യജ്വാല മാസിക, ഡിസംബർ 2020)

[മറ്റൊരു അഭയാക്കേസാണ്, അധികാരികൾ തേച്ചുമായ്ച്ചു കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജീസാമോൾ കൊലക്കേസ്. തന്റെ മകളെ കൊലചെയ്ത വൈദികനെയും അതിന് ഒത്താശ ചെയ്ത കന്യാസ്ത്രീകളെയും കോടതി കയറ്റാൻ, കഴിഞ്ഞ 15 വർഷമായി ഒറ്റയാൾ പോരാട്ടത്തിലാണ്, അമ്മ ശ്രീമതി ബിന്നി ദേവസ്യ.

ഡിസംബർ 5-ന് ജീസാമോളുടെ ദുരൂഹമരണം സംഭവിച്ചിട്ട് 15 വർഷം തികയുന്നു. സന്ദർഭത്തിൽ, ഉദ്വേഗജനകമായ സംഭവകഥയുടെ ചുരുളഴിക്കുന്ന ഒരു അന്വേഷണാത്മക രചന 'സത്യജ്വാല'യിൽ പ്രസിദ്ധീകരിക്കുകയാണ്. അഞ്ച് ഭാഗങ്ങളായാണ് ഇതിന്റെ പ്രസിദ്ധീകരണം പൂർത്തിയാകുക.]

*

തങ്ങളുടെ ഓമനയായ ജീസാമോളെ തിരഞ്ഞെത്തിയ അവർ കാഷ്വാലിറ്റി റൂമിലെ മേശപ്പുറത്ത് അവളെ കണ്ടു. അവർ അവളെ തൊട്ടുനോക്കി, തണുത്ത മരണത്തിന്റെ മരവിപ്പ് അവരുടെ സിരകളിലൂടെ ഇരച്ചുകയറി. സത്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ അവരൊന്നാകെ അവരുടെ ദൈവത്തെ വിളിച്ചു കരഞ്ഞു. ജീസാമോളും ഇതിനെക്കാൾ ശക്തിയിൽ വിളിച്ചിട്ടുണ്ടാകും...

*

2005 ഡിസംബർ 5, തിങ്കളാഴ്ച രാവിലെ 10.30 മണി കഴിഞ്ഞ സമയം. ചേറ്റുപുഴ പള്ളിയിൽനിന്നു 300 മീറ്റർ അകലെ ആമ്പക്കാട്മൂലയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ, ധന്യാ സ്റ്റോഴ്സിന്റെ മുകളിലെ മുറിയിലുള്ള തന്റെ തയ്യൽക്കടയിൽ പതിവുപോലെ ജോലിയിൽ ഏർപ്പെട്ടിരുന്ന ബിന്നി ദേവസ്യയുടെയടുത്ത് പള്ളിയിലെ കപ്യാർ വന്നു പറഞ്ഞു, 'ബിന്നിച്ചേച്ചിയെ ഷാജിയച്ചൻ വിളിക്കുന്നു.' 'എന്താ കാര്യം? തയ്ച്ചതു കൊണ്ടുപോയി കൊടുക്കാഞ്ഞിട്ടാണോ? എന്നാ, ഇതു കൊണ്ടുപൊയ്ക്കോ...' -തയ്ച്ചുവെച്ചിരുന്ന തുണി കപ്യാർക്കു കൊടുത്തുകൊണ്ടു ബിന്നി പറഞ്ഞു. ചേറ്റുപുഴ പള്ളിയോടു ചേർന്നുള്ള സെമിനാരിയിലെ കർട്ടൻ തയ്ക്കാനേല്പ്പിച്ചിരുന്നു. അവിടത്തെ അച്ചനാണ് ഷാജി. ബിന്നിയുടെ ചോദ്യത്തിന് മറുപടിയായി കപ്യാർ പറഞ്ഞു, 'തുണിയുടെ കാര്യമൊന്നും അച്ചൻ പറഞ്ഞില്ല. ചേച്ചിയോടു അങ്ങോട്ടു ചെല്ലാൻമാത്രമേ പറഞ്ഞുള്ളു.' ', തയ്ക്കാനുള്ള പുതിയതു വല്ലതും തന്നേല്പിക്കാനായിരിക്കും. എന്നാൽ ശരി, ചേട്ടൻ തുണിയും കൊണ്ടു പൊയ്ക്കോ, ഞാൻ വന്നേക്കാം.' തയ്ച്ച തുണിയുമായി കപ്യാർ തിരികെ പള്ളിയിലേക്കു പോയി.

               തയ്യൽ പഠിക്കാൻ വന്ന കുട്ടികൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചശേഷം തന്റെ കുടയുമെടുത്ത് ബിന്നി പള്ളിയിലേക്ക് പതുക്കെ നടന്നു. പള്ളിമുറ്റത്തു കയറിയപ്പോൾ കപ്യാർ വീണ്ടും വരുന്നതു ബിന്നി കണ്ടു. പക്ഷേ, തന്നെ കണ്ടതോടെ അയാൾ തിരികെപ്പോയി. തന്നെ കാണാൻ വൈകിയതിനാൽ വീണ്ടും തിരക്കി വന്നതാവും- ബിന്നി വിചാരിച്ചു. ബിന്നി പള്ളിമുറി (വികാരിയുടെ ഓഫീസും താമസസ്ഥലവും ചേർന്ന മുറി)യുടെ മുമ്പിലെത്തി ബെല്ലടിച്ചപ്പോൾ കപ്യാർ വന്ന് ബിന്നിയോട് അകത്തേക്ക് വരാൻ പറഞ്ഞു. അപ്പോൾ അവിടെ തന്റെ മകൾ നേഴ്സിങ്ങിനു പഠിക്കുന്ന പാവറട്ടി സാൻജോസ് പാരീഷ് ഹോസ്പിറ്റൽ വക നേഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പാൾ സിസ്റ്റർ മോഡസ്റ്റാ, ട്യൂട്ടർ സിസ്റ്റർ എലൈസ, ഒരു പള്ളിക്കമ്മിറ്റിയംഗം, ഷാജിയച്ചൻ എന്നിവർ കൂടിയിരിക്കുന്നു.

അവരെ അവിചാരിതമായി അവിടെ കണ്ടതിനാൽ ബിന്നി പ്രിൻസിപ്പാളിനോട് ചോദിച്ചു- ''സിസ്റ്ററെന്താ ഇവിടെ?'' സിസ്റ്റർ ഒന്നും മിണ്ടിയില്ല. അപ്പോൾ ഷാജിയച്ചൻ ബിന്നിയോട് ഭർത്താവ് ജോയിയുടെ ഫോൺ നമ്പർ ചോദിച്ചു. ബിന്നി പറഞ്ഞുകൊടുത്തു. അത് എഴുതിയെടുത്തശേഷം അച്ചൻ പറഞ്ഞു... ''മോൾക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.'' ''എന്ത് ആക്സിഡന്റ്? എങ്ങനെയുണ്ടായി?'' എന്ന ബിന്നിയുടെ ആശങ്കാഭരിതമായ ചോദ്യത്തിന് ''സൂയിസൈഡ് അറ്റംപ്റ്റാണ്'' എന്ന് അച്ചൻ പറഞ്ഞതുമാത്രമേ ബിന്നി കേട്ടുള്ളു. ബിന്നിക്ക് തല കറങ്ങുന്നതുപോലെ തോന്നി. കുഴഞ്ഞുവീഴാൻപോയ  ബിന്നിയെ അവർ താങ്ങി കസേരയിൽ ഇരുത്തി. സമചിത്തത വീണ്ടെടുത്ത ബിന്നി കരഞ്ഞുകൊണ്ട് പറഞ്ഞു- ''ഇല്ല, എന്റെ മകൾ അങ്ങനെയൊന്നും ചെയ്യില്ല. അവൾ എന്തിനതു ചെയ്യണം?'' അച്ചൻ തുടർന്നു, ''മോൾ കോപ്പിയടിച്ചതു പിടിച്ചു. ഇന്ന് മോഡൽ എക്സാമായിരുന്നു.'' അപ്പോഴും ബിന്നി പറഞ്ഞു, ''ഇല്ല, എന്റെ മോൾ കോപ്പിയടിക്കില്ല. എന്റെ മോൾ അങ്ങനെയുള്ള കള്ളപ്പണിയൊന്നും ചെയ്യില്ല. ഇന്നു മോഡൽ എക്സാം ഉള്ള കാര്യം അവൾ പറഞ്ഞിട്ടില്ല. ഡിസം.12-നു എക്സാം തുടങ്ങും. അതിനാൽ പ്രത്യേകം പ്രാർഥിക്കണം എന്നു പറഞ്ഞിരുന്നു. പക്ഷേ, മോഡൽ എക്സാമിന്റെ കാര്യം ഞാനറിഞ്ഞിരുന്നില്ല.''

ഒന്നും മിണ്ടാതിരുന്ന സിസ്റ്റർ മോഡസ്റ്റയോട് ബിന്നി ചോദിച്ചു, ''സിസ്റ്ററേ എന്റെ മോൾക്ക് എന്താണ് പറ്റിയത്? അവൾ എന്തിനാണിങ്ങനെ ചെയ്തത്?'' ''അവൾ കൈയും കാലുമൊക്കെ മുറിച്ചു. ആകെ ബ്ലഡ്ഡാണ്.'' -പ്രിൻസിപ്പൽ പറഞ്ഞു. അവർ തുടർന്നു, ''ഞാൻ സ്ഥലത്തില്ലായിരുന്നു. ദന്തഡോക്ടറുടെയടുത്ത് പോയതായിരുന്നു. കുറെ കഴിഞ്ഞാണ് വന്നത്. അമ്മയെ കൂട്ടിക്കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്.''

അങ്ങനെ അവർ ബിന്നിയെക്കൂട്ടി പാവറട്ടി സാൻ ജോസ് ആശുപത്രിയിലേക്ക്, കന്യാസ്ത്രീകൾ വന്ന കാറിൽത്തന്നെ പുറപ്പെട്ടു. വഴിക്ക് ബിന്നി ചോദിച്ചു, ''എന്റെ കൊച്ചിന് കൂടുതൽ എന്തെങ്കിലുമുണ്ടോ?'' പ്രിൻസിപ്പൽ പറഞ്ഞു, ''പ്രാർഥിക്ക്...'' ആശങ്കാഭരിതമായിരുന്നതിനാൽ യാത്രയ്ക്കിടയിൽ കൂടുതലൊന്നും സംസാരിക്കാൻ ബിന്നിക്ക് കഴിഞ്ഞില്ല. അപ്പോഴെല്ലാം ബിന്നിയുടെ മനസു നിറയെ ജീസാമോൾ തന്നോടു പങ്കുവെച്ച സ്വപ്നങ്ങളായിരുന്നു. നവം. 28-നു വീട്ടിൽ വന്നപ്പോഴും അവൾ പറഞ്ഞിരുന്നു- ''എനിക്കു ജോലി കിട്ടട്ടെ... അമ്മയുടെ കഷ്ടപ്പാടെല്ലാം തീരും. അമ്മയുടെ പണി നിർത്തിച്ച് വിശ്രമിപ്പിക്കണം. പിന്നെ വീടു പണിയണം.''(അവളുടെ നിർബന്ധപ്രകാരം തയ്യാറാക്കിയ വീടിന്റെ പ്ലാൻ കണ്ടിട്ടാണ് അവൾ നവം. 29-നു വീട്ടിൽനിന്നു പോയത്) അമ്മ രാപകൽ കഷ്ടപ്പെട്ട് തയ്യൽ ജോലി ചെയ്ത് സമ്പാദിക്കുന്ന പണംകൊണ്ടാണ് തങ്ങളെ പഠിപ്പിക്കുന്നതെന്നു ബോധ്യമുണ്ടായിരുന്നു ജീസയ്ക്ക്. ആന്റിമാരോടൊപ്പം വിദേശത്തു പോകാൻ വലിയ മോഹമായിരുന്നു. അതിനായി, ആശുപത്രിയിൽ ചെയ്യേണ്ട ഒരു വർഷത്തെ ബോണ്ടിനുപകരം, അവിടെ അടയ്ക്കേണ്ടതായ 30,000 രൂപപോലും കരുതിവെച്ചിരിക്കയായിരുന്നു! ഇതെല്ലാം അറിയാമായിരുന്ന അവൾ എന്തിന് ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചു? ബിന്നിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതിനാൽ കന്യാസ്ത്രീ പറഞ്ഞതുപോലെ തന്റെ മകൾക്ക് ഒന്നും വരുത്തല്ലേ എന്ന് മനസുരുകി പ്രാർഥിക്കുകയായിരുന്നു, അമ്മ. കാരണം, പ്രാർഥനയിലും കന്യാസ്ത്രീകളിലും അച്ചന്മാരിലും മാതാവിന് അത്രയേറെ വിശ്വാസമായിരുന്നു!

ആശുപത്രിയിലെത്തിയ ബിന്നി വണ്ടിയിൽനിന്ന് ഇറങ്ങുമ്പോൾത്തന്നെ ശ്രദ്ധിച്ചു, പതിവില്ലാത്ത ആൾക്കൂട്ടമുണ്ട് ആശുപത്രിമുറ്റത്ത്. ''എന്താ സിസ്റ്ററേ, ഇവിടെ ഇത്ര ആൾക്കൂട്ടം?'' ബിന്നി  സംശയത്തോടെ ചോദിച്ചു. ''അവർ എന്തെങ്കിലും ആവശ്യത്തിന് വന്നതായിരിക്കും'' എന്നു പറഞ്ഞുകൊണ്ട് സിസ്റ്റർ എലൈസ, ബിന്നിയെ അപ്പുറത്തെ മുറിയിലേക്ക് വലിച്ചു കയറ്റി, ഷട്ടറിട്ടു! ബിന്നി പറഞ്ഞു, ''എന്റെ മോളെവിടെ? എനിക്കവളെ കാണണം.'' ''ഞാൻ പോയി നോക്കിയിട്ടു വരാം'' എന്നു പറഞ്ഞു പ്രിൻസിപ്പൽ അവിടെനിന്നു പോയി. സിസ്റ്റർ എലൈസ ബിന്നിക്ക് കാവൽ നിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും നോക്കാൻ പോയ സിസ്റ്റർ മോഡസ്റ്റ തിരിച്ചുവന്നില്ല. സിസ്റ്റർ എലിസബത്ത് വന്നു.

ജനക്കൂട്ടം കൂടിവന്നുകൊണ്ടിരുന്നു. സിസ്റ്റർ എലിസബത്തിന്റെ കൈയിൽ മൊബൈൽ ഫോൺ കണ്ടതിനാൽ ബിന്നി പറഞ്ഞു- ''സിസ്റ്ററേ, എന്റെ വീട്ടുകാരെ ഒന്നു വിളിക്കുമോ? ഞാൻ നമ്പർ തരാം.'' അവർ തിരിച്ചു ചോദിച്ചു, ''അമ്മ വന്നു. അപ്പൻ ഉടനെ എത്തും. എന്തിനാണ് ഇനി മറ്റുള്ളവരെ അറിയിക്കുന്നത്?'' നമ്പർ കൊടുത്തെങ്കിലും അവർ വിളിച്ചില്ല.

ഷാജിയച്ചൻ പറഞ്ഞ് വിവരമറിഞ്ഞ ഭർത്താവ് വീട്ടുകാരെയും വിവരമറിയിച്ചു. അതേത്തുടർന്ന് ഭർത്താവ് ജോയി എന്നു വിളിക്കപ്പെടുന്ന ദേവസി വീട്ടുകാരെക്കൂട്ടി ആശുപത്രിയിലെത്തി. ജീസയെ കാണണമെന്നാവശ്യപ്പെട്ട അവരോട് കന്യാസ്ത്രീകൾ പറഞ്ഞു...ജീസാമോൾ തൂങ്ങി മരിച്ചു!

തങ്ങളുടെ ഓമനയായ ജീസാമോളെ തിരഞ്ഞെത്തിയ അവർ കാഷ്വാലിറ്റി റൂമിലെ മേശപ്പുറത്ത് അവളെ കണ്ടു. അവർ അവളെ തൊട്ടുനോക്കി, തണുത്ത മരണത്തിന്റെ മരവിപ്പ് അവരുടെ സിരകളിലൂടെ ഇരച്ചുകയറി. സത്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ അവരൊന്നാകെ അവരുടെ ദൈവത്തെ വിളിച്ചു കരഞ്ഞു. ജീസാമോളും ഇതിനെക്കാൾ ശക്തിയിൽ വിളിച്ചിട്ടുണ്ടാകും... പക്ഷേ, ക്രൂരനായ ദൈവം അവരുടെ നിലവിളിക്ക് കാതുകൊടുക്കാതെ മറഞ്ഞുനിന്ന് അവരെ പരിഹസിച്ചു.

ഇതിനിടയിൽ പോലീസെത്തിയിരുന്നു. പ്രാഥമിക നടപടികൾക്കുശേഷം 2 മണിയോടുകൂടി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോലീസ് നിർദ്ദേശമനുസരിച്ച് പോലീസ് സ്റ്റേഷനിലെത്തിയ ജോയിയോട് ജീസാമോൾ തൂങ്ങിനിൽക്കുന്നത് കണ്ടു എന്ന് എഴുതി ഒപ്പിട്ടു കൊടുക്കാൻ സ്റ്റേഷനിലെ ക്ലാർക്ക് ആവശ്യപ്പെട്ടു. ആകെത്തകർന്നു നിന്ന ജോയി നിയന്ത്രണം വിട്ട് കസേരയെടുത്ത് അയാളെ അടിക്കാനൊരുങ്ങി. മറ്റുള്ളവർ പിടിച്ചു മാറ്റി. ബിന്നിയോ വീട്ടുകാർ ആരെങ്കിലുമോ പോലീസ്പോലുമോ ജീസാമോൾ തൂങ്ങിനിൽക്കുന്നതു കണ്ടിട്ടില്ല. എന്നിട്ടും...

വിജയകുമാർ ഇടപെട്ടു. അയാൾ വളരെ അക്ഷമനായിരുന്നു. നിങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാണ്. ഇത് നടപടിക്രമത്തിന്റെ ഭാഗമാണ്. അതിനാൽ ഇങ്ക്വസ്റ്റിനായി നിങ്ങൾ ഒപ്പിട്ടുതരണം. അയാൾ തിരക്കു കൂട്ടിക്കൊണ്ട് ക്ലാർക്ക് എഴുതിയുണ്ടാക്കിയ കടലാസിൽ ഒപ്പിടാനായി വീട്ടുകാരെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ബിന്നിയുടെ അനിയത്തിയുടെ ഭർത്താവ് ജോസ് ഒപ്പിട്ടുകൊടുത്തു- എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചു കേൾപ്പിക്കുകയോ വായിച്ചു നോക്കുകയോ ചെയ്യാതെ.

പിറ്റേന്ന്, ഡിസം.6-ന് വൈകിട്ട് 4.30-ഓടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. എന്നാൽ ബിന്നിയുടെ അമ്മ ഇളയമകളുടെ അടുത്ത് വിദേശത്തായിരുന്നതിനാൽ, അമ്മയ്ക്ക് പങ്കെടുക്കാനായി അടക്ക് 7-നാണ് നടത്തിയത്. അങ്ങനെ തന്റെയും അമ്മയുടെയും മോഹങ്ങൾ ബാക്കിയാക്കി ജീസാമോൾ ഒരോർമ്മയായി ഒളരിപ്പള്ളിയിലെ കല്ലറയിൽ അന്ത്യവിശ്രമമായി (അന്ന് ചേറ്റുപുഴപ്പള്ളിയിൽ സെമിത്തേരി ഇല്ല).

പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി നിരന്തരം എസ്..വിജയകുമാറിനെ വീട്ടുകാർ വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം അയാൾ തിരക്കിലായിരുന്നു. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് 2006 ജൂൺ 6-നാണ് കിട്ടിയത്. അതിലെ രേഖപ്പെടുത്തലുകൾ സംശയകരമായിരുന്നു.

1)            മരിച്ച സമയത്തെക്കുറിച്ച് യാതൊരു സൂചനയുമില്ല.

2)            മുഖത്ത് മൂക്കിന്റെ പാലത്തിലും ഇടതുകണ്ണിനു താഴെയുമായി മാന്തിയതുപോലുള്ള മുറിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

3)            ഉമിനീർ/തുപ്പൽ ശരീരത്തിലോ വസ്ത്രത്തിലോ വീണതായിക്കാണുന്നില്ല.

4)            കഴുത്തിലെ കശേരുക്കൾക്ക് പരുക്കില്ല.

5)            ഇടതു കൈമുട്ടിന്റെ അകവശത്തും പുറംഭാഗത്തും കൈക്കുഴയുടെ അകവശത്തും മുറിവുണ്ടായിരുന്നു.

6)            അത്താഴത്തിനു കഴിച്ച 200 ഗ്രാം ചോറ് ദഹിക്കാതെ ആമാശയത്തിൽ കാണപ്പെട്ടു.

7)            തൂങ്ങിച്ചാവാനുപയോഗിച്ച വസ്ത്രം പരിശോധനയ്ക്ക് എത്തിച്ചിരുന്നില്ല എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതിനിടയിൽ ബിന്നി പ്രിൻസിപ്പലിനെ പലതവണ കണ്ട് ജീസയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചിരുന്നു. അപ്പോഴൊക്കെ വ്യത്യസ്തരീതിയിലാണ് സംഭവത്തെക്കുറിച്ച് അവർ പറഞ്ഞത്. ചേറ്റുപുഴ പള്ളിയിൽവെച്ച് കണ്ടപ്പോൾ ദന്തഡോക്ടറെക്കാണാൻ പോയിട്ട് വൈകി വന്നു എന്ന് പറഞ്ഞ അവർ മൂന്നാം ദിവസം വീട്ടിൽ വന്നപ്പോൾ പറഞ്ഞത്, അച്ചനെക്കാണാൻ പുറത്തുപോയിട്ട് വേഗം തിരിച്ചുവന്ന താൻ ഓഫീസിലുണ്ടായിരുന്നു എന്നാണ്. മൂന്നാം തവണ ഓഫീസിൽ ചെന്നു കാണുമ്പോൾ പറഞ്ഞത്, അവരുടെ ബെഡ്റൂമിലെ ബാത്ത് റൂമിൽ ഇരിക്കുമ്പോൾ മുകളിൽനിന്നു കരച്ചിൽകേട്ട് അവിടേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്നുമാണ്! ജീസയുടെ കൂട്ടുകാരികളായ കുട്ടികളോട് ഒറ്റയ്ക്കു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ സിസ്റ്റർ മോഡസ്റ്റാ ടഅആട അതനുവദിച്ചില്ല. ജീസയുടെ മരണശേഷം തുടക്കംമുതൽ കന്യാസ്ത്രീകളുടെയും പോലീസിന്റെയും ഇടപെടലിൽ തോന്നിയിരുന്ന സംശയം ബലപ്പെട്ട മാതാപിതാക്കൾ 2006 ജനുവരി 7-നു ഡി..ജി-ക്ക് പരാതി നൽകിയിരുന്നു.                                                                                  

 (തുടരും)