Translate

Wednesday, July 27, 2016

ക്രൈസ്തവസഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ?



'ക്രൈസ്തവസഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ' എന്ന
വിഷയത്തെപ്പറ്റി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ (JCC) ന്റെ
നേതൃത്വത്തില്‍ കോട്ടയം IMA ഹാളില്‍ 2016 ജൂലൈ 11-നു നടന്ന സെമിനാറില്‍
ശ്രീ. ജോസഫ് വെളിവില്‍ നടത്തിയ അധ്യക്ഷപ്രസംഗം

Tuesday, July 26, 2016

"വരമ്പത്തു കൂലി "

"വരമ്പത്തു കൂലി " കൊടുക്കുന്ന ഒരു പഴയ ദൈവീക സമ്പ്രദായത്തെ മാനിച്ച ചുണയൻ കമ്യൂണിസ്റ്റിനെയും , കഴഞ്ഞയിട ഒരു മെത്രാനെ "നിക്രിഷ്ട ജീവിയെന്നു " ഓമനിച്ചു വിളിച്ച വേറൊരു കമ്യൂണിസ്റ്റിനെയും ഞാൻ സർവഥാ ആരാധിക്കുന്നു ! കാരണം ;  വേലയ്ക്കു കൂലികൊടുക്കന്ന ഒരു ദൈവമെന്ന നിത്യബോധചൈതന്യത്തിൽ പോലും വിശ്വസിക്കാത്ത ഇവർക്ക് ഈശ്വരവിശ്വാസം വന്നതിന്റെ ലക്ഷണമാണിത്! 
പരമ സന്തോഷം ! "കർമ്മഫലം" എന്ന പ്രാപഞ്ചിക സത്യത്തെ വെറും കുമ്പസാരം കൊണ്ടും, അല്ലെങ്കിൽ  ഒരു പോഴൻപാസ്റ്ററുടെ അണ്ണാക്കുകീറിയ അട്ടഹാസപ്രാര്ഥനയെന്ന പ്രക്രിയകൊണ്ടും പരിഹാരമാക്കാമെന്ന് തെറ്റിധരിപ്പിച്ചു , ഒരു ജനതതിയെ കഴിഞ്ഞ  പതിനേഴു സംവത്സരങ്ങളായി അടിമകളാക്കിയ / ആടുകളാക്കിയ പുരോഹിത/പാസ്റ്റർ മതങ്ങളെ ഇല്ലാതെയാക്കുന്നതാണീ "വരമ്പത്തു കൂലി "പ്രയോഗം ! 
പാപം ചെയ്‌താൽ ആ പാപത്തെയോർത്തു   കുമ്പസാരിച്ചയാൾക്കു  "നിക്രിഷ്ടജീവി കാളക്കത്തനാര് " പാപമോചനം സ്വർഗ്ഗത്തിൽനിന്നു വാങ്ങിത്തരുമെന്ന് വിശ്വസിച്ചു കൂടെക്കൂടെ പാപാം ചെയ്തത് ചെയ്തു ,ഒടുവിൽ "പാപം ഒരു ശീലമാക്കിയ" പെന്തക്കോസ്‌ സഭാ വിശ്വാസികളെ / പൗരോഹിത്യമതാനുസാരികളെ നേര്വഴിയിലേക്കൊന്നു എത്തിനോക്കിക്കാൻ ഈ പ്രയോഗം ധാരാളം മതി , യെന്ന് വരില്ല എങ്കിലും എള്ളോളം ആശ്വാസം ! ഇവറ്റകളെ തെല്ലൊന്നു ഞെട്ടിപ്പിക്കുന്നതാണീ "വരമ്പത്തുകൂലി" പ്രയോഗം! കോടിയേരിസാറേ, പ്രണാമം ! സ്വർണ്ണക്കൊടിമരം മനസ്സിലിതാ പള്ളിമുറ്റത്തിന് പകരം അങ്ങേയ്ക്കുവേണ്ടി ഉയർത്തുന്നു ഞാൻ ! ജയ് ജയ് കോടിയേരി ....  കർമ്മഫലം ഒരുവന്റെ സന്തതി എഴുതലമുറവരെ അനുഭവിക്കും എന്ന നിയമം അറിയാത്ത പാസ്റ്റർപിള്ളാരെ, വയറ്റിപ്പാടിനുവേണ്ടി ജനത്തെ 'മിസ്സ്‌ഗൈഡ്'  ചെയ്യല്ലേ പണികിട്ടുമേ , "വരമ്പത്താകൂലി"  ,,.. ദൈവവേലയെയ്ക്കെന്നൊക്കെ പറഞ്ഞു സഭയെപ്പറ്റിച്ചു ളോഹയെന്ന വേഷംകെട്ടി, ജനത്തെ കൂദാശാവാലയത്തിലാക്കി അതിനും കൂലിയീടാക്കി 'രാജാപാർട്ടു' കളിക്കുന്ന മെത്രാനെന്ന "നിക്രിഷ്ട ജീവികളെ " , കൂലി വരമ്പത്താണ്‌ " കേട്ടോ?. samuel koodal                                                                                                                               

വത്തിക്കാന്‍ വക്താവായി (പ്രസ് ഓഫീസ് ഡയറക്ടര്‍) ഡോ.ഗ്രെഗ് ബര്‍ക്


Shiju Aachaandy (Facbook)
16 ജൂലൈ


വത്തിക്കാന്‍ വക്താവായി (പ്രസ് ഓഫീസ് ഡയറക്ടര്‍) ഡോ.ഗ്രെഗ് ബര്‍കിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പലോമ ഗാര്‍സിയ ആണു പുതിയ വൈസ് ഡയറക്ടര്‍. കഴിഞ്ഞ പത്തു വര്‍ഷമായി ഒരു പുരോഹിതനായിരുന്നു വത്തിക്കാന്‍ വക്താവ്. തൊട്ടുതാഴെയുള്ള പദവിയില്‍ ഒരു വനിത നിയമിതയാകുന്നത് ആദ്യമായാണ്. ടൈം വാരികയിലും റോയിട്ടേഴ്സിലും ജേണലിസ്റ്റായിരുന്നു അമേരിക്കക്കാരനായ ബര്‍ക്. സ്പെയിനിലെ റേഡിയോ നിലയങ്ങള്‍ക്കു വേണ്ടി റോമില്‍ പ്രവര്‍ത്തിക്കുകയായിരുന്നു പലോമ.

മാധ്യമവിദഗ്ദ്ധരായ പുരോഹിതരില്ലാഞ്ഞിട്ടല്ല ബര്‍കിനെയും, പുരുഷന്മാരില്ലാഞ്ഞിട്ടല്ല പലോമയെയും ഈ പദവികളില്‍ നിയമിച്ചത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ തിരഞ്ഞെടുപ്പ് സിമ്പിളാണ്. പക്ഷേ പവര്‍ഫുള്ളാണ്. വെരി പവര്‍ഫുള്‍.

കേരളസഭയ്ക്കും മറ്റും ഇതു
"മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?
ഇല്ലെങ്കില്‍ പറയണം."

Sunday, July 24, 2016

മതനിയമങ്ങളും ഭരണഘടനയും - ജസ്റ്റീസ് കെ.ടി.തോമസ്

ജൂലൈ 11ന് കോട്ടയം IMA ഹാളില്‍ നടന്ന സെമിനാറില്‍  
ജസ്റ്റീസ് കെ.ടി.തോമസ് നടത്തിയ പ്രസംഗത്തിന്റെ അവസാനഭാഗം
http://satyajwala.podbean.com/e/on-canon-law-and-constitution-of-india-i/

സഭാനിയമങ്ങള്‍ ഭരണഘടനയ്ക്കു വിധേയമാകണം- ജസ്റ്റീസ് കെ.ടി.തോമസ്

ജൂലൈ 11ന് കോട്ടയം IMA ഹാളില്‍ നടന്ന സെമിനാറില്‍ 
 ജസ്റ്റീസ് കെ.ടി.തോമസ് നടത്തിയ പ്രസംഗത്തിന്റെ ആദ്യഭാഗം
http://satyajwala.podbean.com/e/constitution-of-india-and-religious-laws/
 or
http://www.podbean.com/media/share/pb-y9ds3-6130d9#.V5PAjqi0eLw.facebook

Saturday, July 23, 2016

കോഴി കൊണ്ടേ അറിയൂ ...

കോഴി കൊണ്ടേ അറിയൂ ...
"കാക്ക നോക്കറിയും, കൊക്കൊടക്കറിയും, കോഴി കൊണ്ടേ അറിയൂ" എന്ന ചൊല്ലിലെ കോഴിപ്പാർട്ടികളാണ് പാസ്റ്റർസഭകൾ എന്നെനിക്കു തോന്നുന്നു ! "ഏതു രോഗവും പാപവും പ്രാർത്ഥിച്ചു ശരിയാക്കാം" എന്നവർ ദിവാസ്വപ്‌നം കാണുന്നു ! "ഏതധർമ്മം ചെയ്താലും പാസ്റ്റർ 'വാകീറി' പ്രാർത്ഥിച്ചാൽ, പാപശാപദോഷങ്ങൾ താനേ ഇല്ലാതെയാകും, പ്രാര്ഥനത്തൊഴിലാളിയായ പാസ്റ്റർക്കു കൈക്കൂലി കൊടുത്താൽ മതി" എന്നും ഈ കൂട്ടർ വിശ്വസിക്കുന്നു! പശ്ചാത്താപവും പ്രായച്ഛിത്തവുമാണ് പാപപരിഹാര മാർഗം എന്നീക്കൂട്ടർ എന്നു തിരിച്ചറിയുമോ ആവൊ ? മുടിയനായ പുത്രന്റെ പശ്ചാത്താപവും, തിരിച്ചുവരവെന്ന പ്രായച്ഛിത്തവുമാണ് വീണ്ടും അവനെ അപ്പന്റെ സ്നേഹത്തിനു അര്ഹനാക്കിയതെന്ന കർമ്മത്തിലെ 'മർമ്മം' അറിയാത്ത വിവരദോഷിപാസ്റ്റർ ഈ പാവങ്ങളെ പ്രാർത്ഥിച്ച പ്രാർത്ഥിച്ചു നശിപ്പിക്കുകയാണ് , ആത്മീകാന്ധതയിൽ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്! ഹോ കഷ്ട്ടം ...! 
കുമ്പസാരിച്ചാൽ മനസിന്റെ പാപഭാരം പോകുമെന്നല്ലാതെ, "പാപകർമ്മഫലം" പോവുകയില്ല ചങ്ങാതീ ! അതിനായി ഒന്നാമതായി പ്രായശ്ചിത്തം ചെയ്യണം, കുറ്റം ചെയ്തവനോട് മാപ്പിരന്നു അവനോടു നിരപ്പാക്കണം ! അതുകഴിഞ്ഞുള്ള സ്തുതിയും  സ്തോത്രവുമേ കർത്താവ് സ്വീകരിക്കുകയുള്ളൂ മൂഢന്മാരെ.... അല്ലാഞ്ഞാൽ പാപത്തിൽ നിന്നുള്ള "ശാപം "തലമുറകളെ വേട്ടയാടും നിശ്ചയം! "ദുഷന്റെമുതൽ ഞാൻ ഊതിക്കളയും" എന്നും നിങ്ങൾ കേട്ടിട്ടില്ലയോ? അപ്പോൾ നിങ്ങൾക്കു "കേൾക്കാൻ ചെവിയില്ലന്നതാണ്" സത്യമായും കർത്താവിന്റെ ദഃഖം!
"കർത്താവേ കർത്താവേ" എന്നു അലച്ചലമ്പുണ്ടാക്കുന്നവനെയല്ല, പിന്നെയോ അവന്റെയിഷ്ടം [കർമ്മം] ചെയ്യുന്നവനാണ്  ദൈവത്തിനു പ്രിയമായവൻ എന്ന യേശുവിന്റെ വചസ് എന്നിവർ ചെവികൊടുത്തു കേൾക്കുമോ! അന്യന്റെമുതൽ പിടിച്ചുപറിച്ചാലും കളിപ്പിച്ച്ചെടുത്താലും പാസ്റ്റർക്കു പ്രാര്ഥനക്കൂലി കൊടുത്താലോ [പള്ളിക്കു സ്വർണ്ണ കൊടിമരം കൊടുത്താലോ] പാപശാപം മാറുകയില്ല! കർമ്മഫലം തലമുറകൾക്കു ശാപമാകുമെന്ന പ്രകൃതി നിയമം അറിയാത്ത ഇവറ്റകളെ "വാലും കൊമ്പും എഴാതുള്ള മഹിഷം തന്നെയാ പൂമാൻ" എന്ന കവിഭാവനയോടു ഉപമിക്കേണ്ടു ! "സർവലോകവും നേടിയാലും നിന്റെ ആത്മാവിനെ നിനക്ക് നഷ്ടമായാൽ" പോയി പാസ്റ്ററെ, പോയി..നീ ഒരു പോക്ക് കേസാണ് പിന്നെ!
രക്നാകരനെന്ന കാട്ടാളന്റെ [പിന്നീട് വാത്മീകി] ഉൾവെളിച്ചം പോലും ഇല്ലാത്ത പാസ്‌റ്റർമോനെ , ബോധസൂര്യൻ ഉള്ളിൽ ഉദിക്കാതെ എങ്ങിനെ നിങ്ങൾ നേരിന്റെ ലോകം കാണും? "ഞാൻ ലോകത്തിന്റെ വെളിച്ചമാകുന്നു" എന്നു ക്രിസ്തു മൊഴിഞ്ഞതു നിങ്ങൾ ഇതുവരെ കേട്ടിട്ടില്ലയോ? മരണത്തിനു തൊട്ടു മുൻപേയുള്ള അമനീഭാവത്തോളം 'അവനെ' മനസിൽ സൂക്ഷിക്കാൻ മനസിനെ പരിശീലിപ്പിക്കൂ....
   
"മനസു മനസ്സല്ലാതായ് മാറുന്ന നാൾവരെയെൻ
മനസിൽ നീ മരുവൂയെൻ അരുമനാഥാ;
മനസിൽ നീ വാസിയായാൽ മൃതരമൃതരായ് മാറും ,
അവിവേകി ജ്ഞാനനിയായി ഉടനെ മാറും !

നരദുഖമില്ലാതാകും, അജനേ ഞാൻ നീയായ്‌ മാറും; 
കലഹ ദ്വൈത ഭാവങ്ങൾ ക്ഷണത്തിൽ മാറും!
ധര സ്വര്പ്പുരമായ്  മാറും, അവിടുത്തെ രാജ്യം വരും,                                                       
അയൽക്കാരനെ സ്നേഹിക്കാൻ മനനം തുടുക്കും !

കരച്ചിൽ ആനന്ദമാകും, രണഭൂമി വാടിയാകും ,
ശിശുക്കളെപ്പോലെയാകും മനുഷ്യചിത്തം ;
മരണം കൊതിക്കാത്ത നിൻ സ്തുതികൾ അധരേ പേറി 
അജങ്ങളീ അവനിയിൽ വിലസി വാഴും!"

എന്ന എന്റെ സാമസംഗീതത്തിലെ ആശ്വാസഗാനം പാടൂ പ്രിയരേ .[ IN  youtube , you can ask  4  "samuelkoodal saamasangeetham "  ]  
   

മതനിയമങ്ങൾ ഭരണഘടനാവിധേയമാക്കണം - ജസ്റ്റീസ് കെ ടി തോമസ്



ജൂലൈ 11ന് കോട്ടയം IMA ഹാളില്‍ നടന്ന സെമിനാറില്‍ സഭാനിയമങ്ങള്‍ ഭരണഘടനയ്ക്കു വിധേയമാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ജസ്റ്റീസ് കെ.ടി.തോമസ് നടത്തിയ പ്രസംഗത്തിന്റെ പ്രസക്തഭാഗം

Thursday, July 21, 2016

നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..

നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..                                                                                                                                     പുരോഹിതരെ ചുട്ടുകരിക്കുന്നു, തട്ടിക്കൊണ്ടുപോകുന്നു, എന്നൊക്കെയുള്ള വാർത്ത ഇന്ന് കേരളത്തിലെ പെണ്വാണിഭക്കഥകൾപോലെ, ഇന്ത്യയുടെ സ്ത്രീപീഡനങ്ങൾ പോലെ വെറും സാധാരണ വാർത്തയാകുമ്പോൾ, ഇതിനൊക്കെ കാരണമെന്തെന്നുകൂടി [ആടുകളായ നാം  അല്പബുദ്ധികളാണെങ്കിലും] തിരയേണ്ടിയിരിക്കുന്നു !
'സദാചാരം' എന്നവാക്കുകൂടി ഭാരതത്തിൽ ആർക്കും മനസിലാകാത്ത എന്തോ ആണെന്ന് വന്നിരിക്കുന്നു! കാരണം, ഒരു ഫ്‌ളാറ്റിൽ താമസിക്കുന്ന മുസല്മാന് പത്തുകെട്ടാമെങ്കിൽ / എതിർവശത്തെ ഫ്‌ളാറ്റിൽ താമസിക്കുന്ന പാഞ്ചാലിക്കു അഞ്ചുപേരെ ഭർത്താക്കന്മാരാക്കാമെങ്കിൽ, "കുമ്പസാരിച്ചൊരെൻ പാപങ്ങൾ വീണ്ടും ഞാൻ കുമ്പസാരിക്കുവാൻ ചെയ്തിടുന്നു "  എന്നു പാട്ടുംപാടിക്കൊണ്ടു ക്രിസ്ത്യാനിക്കും ഏതു പാപവും ചെയ്യാമെന്നായി!  അപ്പോൾപിന്നെ കുമ്പസാരിപ്പിക്കുന്ന / പാപങ്ങൾ മോചിപ്പിച്ചുകൊടുക്കുന്ന പാതിരിക്കു മതിവരുവോളം പാപം ചെയ്യാം; പിന്നെ പാതിരിക്കു എന്തിനൊരു 'പാപബോധം' എന്നാകില്ലെ? സോദോമ്യപാപം [സ്വവർഗരതി] പൗരോഹിത്യത്തിന്റെ സദാചാരമാണെന്നു വന്ന കത്തോലിക്കാസഭയിൽ കർത്താവുതന്നെ ഈ നിക്രിഷ്ടജീവികളെ ഉന്മൂലനം ചെയ്യാൻ വല്ല കുറുക്കു പദ്ധതിയും ഇട്ടതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു ! യദുകുലരതിദേവൻതന്നെ പണ്ട് യദുകുലത്തെ ഭൂമിയിൽനിന്നും തുടച്ചുനീക്കാൻ പണിതതും പണിയെടുപ്പിച്ചതും നാം കണ്ടതല്ലേ?

പുരോഹിത, മഹാപുരോഹിത മ്ലേച്ഛതകൾ അമ്പരപ്പിക്കുമാറ്  ഇന്ന് പെരുകിയപ്പോൾ കാലത്തിനു വേണ്ടാത്ത ഈ മ്ളേച്ചജീവികളെ ഇല്ലാതെയാക്കാൻ ] പഴയനിയമത്തിലെ ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ യഹോവതന്നെ] ഇവറ്റകളോടുള്ള വെറുപ്പും പകയും മാനവഹൃദയങ്ങളിൽ നിറക്കുന്നു എന്നു മാത്രം നമുക്ക് ഇപ്പോൾ സമാധാനിക്കാം! കുറ്റം പറയരുതേ, ഈയിടെ തട്ടികൊണ്ടുപോയ ഒരു പാതിരിയുടെ പഴയ ചെത്തുഫോട്ടോയും ഇപ്പോൾ താടി വളർത്തിയ പടവും ടീവിയിൽ കണ്ടപ്പോൾ എനിക്കിങ്ങനെ എഴുതാൻ തോന്നിപ്പോയി! പരിണാമത്തിനു വിധേയമായ വെറും ശരീരത്തെ നാം എന്തിനിത്ര മാനിക്കുന്നു ? നാം മനസാണ് , ബോധമാണ് , ചൈതന്യമാണ് പ്രിയരേ ..

Wednesday, July 20, 2016

തന്തയില്ലാ ലേഖനം



(ഊരും പേരുമില്ലാത്ത 'സത്യ വിശ്വസിയെന്ന' ഒരു ഭീരുവിന്റെ 'സത്യജ്വാലയോ അതോ അഞ്ചാംപത്തിയോ' എന്ന ലേഖനത്തിനുള്ള മറുപടി. ആ സരസന്റെ ലേഖനം വായിച്ചു ചിരിക്കേണ്ടവർക്ക്  ലിങ്കും കൊടുത്തിട്ടുണ്ട്. )

By ചാക്കോ കളരിക്കൽ 

പേരുവയ്ക്കാതെ ലേഖനം പ്രസിദ്ധീകരിക്കുന്നത് ഭീരുക്കൾ മാത്രമാണ്. മലയാളത്തിൽ നമ്മൾ പറയുമല്ലോ 'തന്തയില്ലാത്തവൻ' ആണെന്ന്. തന്തയില്ലാതെ ആരും ജനിക്കുന്നില്ല. യേശുമാത്രം അതിനൊരു അപവാദമാണ്. യേശുജനനത്തെ വ്യാഖ്യാനിക്കാൻ സഭയ്ക്ക് ക്രിസ്തുശാസ്ത്രം ഉണ്ട്. പക്ഷെ, ഉടമസ്ഥാവകാശമില്ലാതെ ലേഖനം പ്രസിദ്ധീകരിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്? സത്യജ്വാലയിൽ വരുന്ന എല്ലാ ലേഖനത്തിനും ഉടമസ്ഥരുണ്ട്. പേരുവയ്ക്കാത്ത ലേഖനങ്ങൾ എഡിറ്ററുടേതാണന്ന് പ്രത്യേകം എടുത്ത് പറഞ്ഞിട്ടുമുണ്ട്.

സത്യജ്വാലയിൽ മെത്രാന്മാരെയും വൈദികരെയും തെറി വിളിക്കുന്നതായി ആ മാസികയിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ആ മാസിക സ്ഥിരം വായിക്കുകയും ചെയ്യുന്ന എനിക്ക് തോന്നിയിട്ടില്ല. അവരുടെ പെരുമാറ്റ ദോഷത്തെപ്പറ്റി ആ മാസികയിൽ തുറന്നെഴുതാറുണ്ട്. സത്യജ്വാല ഒരു വണക്കമാസപുസ്തകമല്ല. യേശുവിനെ പിന്തുടരാൻ ശ്രമിക്കുന്ന മെത്രാന്മാരെയും വൈദികരെയും സത്യജ്വാല ആദരവോടെയാണ് കാണുന്നത്. അത്തരക്കാരുടെ എണ്ണം സീറോ മലബാർ സഭയിൽ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ആ സഭയുടെ ശാപം അതുതന്നെ. എന്നാൽ ജ്വാലിയൻ വാലാ ബാഗ് മെത്രാനെയും തെറിപറയുന്ന മെത്രാനെയും ആരോടും ചോദിക്കാതെ ഇടവക മാറ്റി സ്ഥാപിക്കുന്ന മെത്രാനെയും ഞാറക്കൽ കന്യാസ്ത്രീകളുടെ വസ്തുവകകൾ ബലപ്രയോഗംകൊണ്ട് പിടിച്ചെടുക്കാൻ ശ്രമിച്ച മെത്രാന്മാരെയും വൈദികരെയും ശ്രീമതി മോനിക്കയുടെ സ്ഥലം കാപട്യത്താൽ സ്വന്തമാക്കിയ മെത്രാനെയും കൈവെട്ടുകേസിലെ ജോസഫ്സാറിൻറെ പെൻഷൻ ഇപ്പോഴും പിടിച്ചുവച്ചിരിക്കുന്ന മെത്രാനെയും കോടികളുടെ പള്ളികൾ പണിയാൻ കൂട്ടുനില്ക്കുന്ന മെത്രാന്മാരെയും ലൈംഗിക കേസുകളിൽ കുടുങ്ങുന്ന വൈദികരെ സംരക്ഷിക്കുന്ന മെത്രാന്മാരെയും ജാതിതിരുവിൻറെ പേരിൽ പള്ളിഅംഗത്വം നിഷേധിക്കുന്ന മെത്രാന്മാരെയും സഭാ പൗരരെ 'പേപ്പട്ടികൾ' എന്നുവിളിക്കുന്ന വൈദികരെയും മോശക്കാരായികണ്ട് പുച്ഛിക്കാറുണ്ട്. അത്തരം മെത്രാന്മാരിൽനിന്നും വൈദികരിൽനിന്നും നീതി നിഷേധിക്കപ്പെടുമ്പോൾ പ്രതികരിക്കുന്നത് തെറിവിളിയല്ല. കാര്യം പറയലാണ്. സത്യത്തിൽ ഈ അഭിഷിക്തർ അർഹിക്കുന്നത് പച്ചത്തെറികൊണ്ടുള്ള അഭിഷേകാഗ്നിയാണ്. സത്യജ്വാല അത്രയ്ക്കും തരം താഴ്ന്നിട്ടില്ലെന്ന് പേരില്ലാലേഖകൻ മനസ്സിലാക്കണം.  കാര്യം കാണാൻ വേണ്ടി കൈമുത്തികളായി കഴിയുന്നവർക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല.

യേശുവിനെ പിന്തുടരാൻ ശ്രമിക്കുന്ന മെത്രാന്മാരെയും വൈദികരെയും ദൈവജനം ആദരവോടെയാണ് കാണുന്നത്. സത്യജ്വാലയും അങ്ങനെതന്നെ എന്നാണ് എൻറെ അഭിപ്രായം.
സഭ എന്നത് മെത്രാന്മാരും വൈദികരുമടങ്ങുന്ന ഒരു ക്ലെബാണന്ന് ന്യായാധിപൻ ധരിച്ചിരിക്കുന്നതുകൊണ്ടാണ് പള്ളി പണുതുകഴിഞ്ഞാൽ സഭാനിയമപ്രകാരം അതു സഭയുടേതായിത്തീരുന്നു എന്ന കോടതി വിധി. രണ്ടാം വത്തിക്കാൻ കൗൺസിലിലെ പിതാക്കന്മാർ ഒറ്റക്കെട്ടായി അർത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചത് "ദൈവജനമാണ് സഭ" എന്നാണ്. 2000  വർഷത്തെ പഴക്കമുള്ള നസ്രാണിസഭയുടെ പൂർവ്വപാരമ്പര്യങ്ങളെ കാറ്റിൽപറത്തി വെറും 25 വർഷംമുമ്പ് കാനോൻ നിയമം ആ സഭയുടെമേൽ കെട്ടിയേൽപ്പിച്ചു. ആ കാനോൻ നിയമപ്രകാരം മെത്രാന്മാരും വൈദികരുമാണ് പള്ളിയും പള്ളിസ്വത്തുക്കളും ഭരിക്കേണ്ടതെന്ന് വിധിച്ച ജഡ്ജിക്ക് മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പൂർവ്വ ചരിത്രത്തിൻറെ ബാലപാഠം പോലും അറിയില്ല. സഭയെ വെറുമൊരു ക്ലെബായി കാണുന്ന ജഡ്ജിയുടെ ധിക്ഷണ ദാരിദ്ര്യം ഇവിടെ പ്രകടവുമാണ്.

വ്യക്തികൾ പള്ളികൾ പണിത് സ്വന്തമായി ഭരിക്കുന്നതല്ല പ്രശ്നം. മാർത്തോമ്മാക്രിസ്ത്യാനികളുടെ ഇടവകകളെ ഭരിക്കുന്നതാണ് വിഷയം. ഇടവകകൾ ഭരിച്ചിരുന്നത് അതത് ഇടവകയിലെ വികാരിയും പൊതുയോഗവും കൂടിയായിരുന്നു. വിധിപ്രകാരം മെത്രാൻ ഇപ്പോൾ പരമാധികാരിയാണ്. അതുകൊണ്ടാണ് ചങ്ങനാശേരി മെത്രാപ്പോലീത്ത മാന്നാനത്ത് 'ആർക്കും പള്ളി നിർമ്മിച്ച് സ്വയം ഭരിക്കുന്ന' ഏർപ്പാടിലേയ്ക്ക് മാറിയിരിക്കുന്നത്. കത്തോലിക്ക സഭയിൽ ആർക്കും പള്ളിപണിയാൻ പറ്റില്ലെങ്കിൽ മെത്രാപ്പോലീത്തയ്ക്ക് എങ്ങനെ പള്ളിപണിയാൻ കഴിയും? ഇന്ത്യൻ ഭരണഘടന ഉണ്ടായത് 1950-ലാണന്നും സഭയുടേത് 2000 വർഷം മുമ്പാണന്നും വാദിക്കുന്ന ലേഖകനോട് ഞാനൊന്നു ചോദിച്ചോട്ടെ: മാർത്തോമ്മാ ക്രിസ്ത്യാനികളും അവരുടെ പള്ളിഭരണ സമ്പ്രദായത്തിനും 2000 വർഷം പഴക്കമുണ്ട്. നസ്രാണികളുടെ തലയിൽ കാനോൻ നിയമം കെട്ടിവച്ചിട്ട് വെറും 25 വർഷമേ ആയിട്ടുള്ളു. റോമിൻറെ നിയമം നസ്രാണികളുടെ തലയിൽ കെട്ടിവച്ചതിനെ ന്യായികരിക്കാൻ സാധിക്കുമോ?
കോട്ടയം രൂപതയെ ചീത്തപറയുന്ന ലേഖനങ്ങൾ ഞാൻ സത്യജ്വാലയിൽ വായിച്ചിട്ടില്ല. ജാതി മാറി കെട്ടുന്നവരെ ഇടവകകളിൽ അംഗത്വം നല്കാതെ രൂപതയിൽനിന്നും പുറത്താക്കുന്ന അക്രൈസ്തവ പെരുമാറ്റത്തെ സത്യജ്വാല വിമർശിക്കാറുണ്ട്. അത് സത്യജ്വാലയുടെ ദൗത്യ നിർവ്വഹണവുമാണ്.

ശ്രീ സാമുവൽ കൂടൽ ബ്ലോഗിലോ ഫേസ്ബുക്കിലോ എന്തെഴുതിയാലും കൊല്ലാനുള്ള ഫാത്വ (Fatwa) ഇറക്കിയതിൽ തെറ്റില്ലന്നു പറയുന്ന പേരില്ലാലേഖകനും ഭീകരാനുഭാവിതന്നെ.
ലോകത്തിൽ കോടിക്കണക്കിന് പുസ്തകങ്ങൾ കാണും. ഓരോ എഴുത്തുകാരനും അവരവരുടെ ആശയങ്ങൾ കുത്തിക്കുറിക്കുന്നു. ഒരു മാസികയായാൽ പല വിഷയങ്ങളെ സംബന്ധിച്ചും ലേഖനങ്ങൾ കാണും. കത്തോലിക്കാ സഭയിലെ ചോദ്യം ചെയ്യാൻ പാടില്ലാത്ത സിദ്ധാന്തങ്ങൾ (Dogmas) ഉൾക്കൊള്ളുന്ന ലേഖനങ്ങൾ മാത്രമെ പ്രസിദ്ധീകരിക്കാവു എന്നാണ് ലേഖകൻറെ പക്ഷം. അല്ലാത്ത പ്രസിദ്ധീകരണങ്ങളും സഭയിലുണ്ടെന്ന് ലേഖകന് ഇപ്പോൾ മനസ്സിലായികാണുമെന്ന് കരുതുന്നു.

ലോകപ്രസിദ്ധ ദൈവശാസ്ത്രജ്ഞരായ ഹാൻസ് കുങ്ങും കാൽ റാണറുമൊക്കെ ലേഖകൻറെ നോട്ടത്തിൽ മെത്രാന്മാരെ തെറി പറയുന്നവരും ചീത്ത വിളിക്കുന്നവരുമൊക്കെയാണ്. കഷ്ടമെന്നല്ലാതെ എന്തുപറയാൻ!
അമേരിക്കയിൽ 40,000 വൈദികരുണ്ടന്നും ചുരുങ്ങിയ ആളുകളാണ് കുറ്റകൃത്യങ്ങൾ ചെയ്തതെന്നും ലേഖകൻ പറയുന്നു. വൈദിക ബാലപീഠന കേസ്സുകൾ പൊട്ടിപുറപ്പെടുമ്പോൾ അമേരിക്കയിലെ എട്ടു കർദിനാളന്മാർ രുപതാഭരണത്തിൽ ഏർപ്പെട്ടിരുന്നവരാണ്. അവർ എട്ടുപേരും ക്രിമിനൽസായ വൈദികരെ സ്ഥലംമാറ്റി സംരക്ഷണം നൽകിയവരാണ്. കുറ്റകൃത്യത്തിന് കൂട്ടുനിന്ന മെത്രാന്മാരെയും വൈദികരെയും പൊക്കിപ്പിടിക്കാൻ ലേഖകന് നാണമില്ലേ?

ലേഖകൻ ഒന്നു മനസ്സിലാക്കുക: സത്യജ്വാലക്കോ സഭാനവീകരണ പ്രസ്താനക്കാർക്കോ സഭയിൽ യാതൊരു വിശ്വാസവുമില്ല. അവരുടെ നേതാവും വഴികാട്ടിയും യേശുവാണ്.

സത്യജ്വാലയോ അതോ അഞ്ചാംപത്തിയോ':

http://almayasabdam.blogspot.com/2016/07/blog-post_48.html

Tuesday, July 19, 2016

സത്യ ജ്വാലയോ അതൊ അഞ്ചാം പത്തിയോ?

AMERICA  18-Jul-2016



(സത്യമെന്തെന്ന് അർത്ഥമറിയാത്ത ഒരു 'സത്യവിശ്വാസി' കുഞ്ഞാടായി ഇമലയാളിയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ പോസ്റ്റ് ചെയ്യുന്നു.) 

ബിഷപ്പുമാരെയും വൈദികരെയും തെറി പറയുന്നത് കേള്‍ക്കുന്നത് ഈയുള്ളവനു കുറച്ചു സുഖം തരുന്നതിനാല്‍ സത്യജ്വാല ഓണ്‍ ലൈന്‍ പതിപ്പിന്റെ ഒരു ആരാധകനാണു ഞാന്‍. പക്ഷെ ഓരൊ ലക്കം കഴിയും തോറും വൈദീകരെ തെറി പറയുകയല്ല, ക്രൈസ്തവ വിശ്വാസത്തെ തന്നെ ഉന്മൂലനം ചെയ്യണമെന്ന അജന്‍ഡയാണു  എന്ന തോന്നല്‍ ബലപ്പെടുന്നു.

ഈ ലക്കം (പി.ഡി.എഫ് താഴെ കാണുക) എഡിറ്റോറിയല്‍ കത്തോലിക്കാ ദേവാലയങ്ങള്‍ ആരുടേത് എന്നതു സംബന്ധിച്ച ഹൈകോടതി  വിധിയെ വിമര്‍ശിച്ചു കൊണ്ടുള്ളതാണു. ആരെങ്കിലും പള്ളി പണിതു കഴിഞ്ഞാല്‍ അത് സഭാ നിയമമായ കാനന്‍ ലോ പ്രകാരം സഭയുടേതായിത്തീരും എന്നാണു വിധി.

ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ഭരിക്കപ്പെടേണ്ടതിനു പകരം വിദേശ രാജ്യമായ വത്തിക്കാന്‍ ഉണ്ടാക്കിയ നിയമം അനുസരിക്കണോ എന്നാണു ചോദ്യം. ഇതു തന്നെ ജസ്റ്റീസ് കെ.റ്റി. തോമസും പറയുന്നു.
അനുസരിക്കണമെന്നു ആരും നിര്‍ബന്ധിക്കുന്നില്ല. സഭയില്‍ നില്‍ക്ക്‌മ്പോള്‍ സഭാ നിയമം അനുസരിക്കണമെന്നാണു കോടതി പറഞ്ഞത്. ഒരു ക്ലബിലെ നിയമം അംഗീകരിക്കാന്‍ പറ്റില്ലെങ്കില്‍ ആ ക്ലബ് വിട്ടു പോകണമെന്ന് കോടതി വിധി പറയുന്നു.

ആര്‍ക്കും പള്ളി നിര്‍മ്മിച്ച സ്വയം ഭരിക്കാമെങ്കില്‍ കശുള്ളവരൊക്കെ പള്ളി പണിയും. അവര്‍ അവരുടെ നിയമവും ദൈവ ശാസ്ത്രവും കൊണ്ടു വരും. അങ്ങനെ ചെയ്യാം. പക്ഷെ കത്തോലിക്കാ സഭയില്‍ നില്‍ക്കുമ്പോള്‍ അതു ചെയ്യാമോ എന്നു ചോദ്യം. പറ്റില്ല എന്നു ഉത്തരം.

ജസ്റ്റീസ് കെ.റ്റി. തോമസ് പലവട്ടം ആര്‍.എസ്.എസിനെ പുകഴ്ത്തിയിട്ടൂള്ള മാന്യ വ്യക്തിയാണു. ഭരണഘടന പ്രകാരം സഭ ഭരിക്കപ്പെടണമെന്നു അദ്ധേഹം പറയുന്നു. ഇപ്പോള്‍ ഭരണഘടനക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഭരണഘടന ഉണ്ടായത് 1950-ല്‍ ആണു. സഭ ഉണ്ടായത് 2000 വര്‍ഷം മുന്‍പും. അപ്പോ
ള്‍ അത്രയും വര്‍ഷം ചട്ടമൊന്നുമില്ലാതെ സഭ പോകണമായിരുന്നു എന്നാണോ അര്‍ഥം?

അടുത്ത ലേഖനത്തില്‍ വി. കുര്‍ബാനയില്‍ സത്താ മാറ്റം ഒന്നും ഉണ്ടാകുന്നില്ല എന്നു സമര്‍ഥിക്കുന്നു. പ്രൊട്ടസ്റ്റന്റ് വിശ്വാസികളും അതു തന്നെയാണു പറയുന്നത്. പക്ഷെ കത്തോലിക്ക വിശ്വാസമനുസരിച്ച് വി. കുര്‍ബാന യേശുവിന്റെ ശരീരവും രക്തവുമായി മാറുന്നു. വിശ്വസിക്കണമെന്നു ഒരു നിര്‍ബന്ധവുമില്ല. അതിനൊരു തെളിവ് തരാനില്ല താനും.

അടുത്ത ലേഖനം യഹോവ എന്നത് ഇസ്രയേല്‍കാര്‍ അവരുടെ അധീശ മനസസ്ഥിതി കൊണ്ടു സ്രുഷ്ടിച്ചതാണെന്നു പറയുന്നു. അവരെ മാത്രം തെരെഞ്ഞെടുക്കപ്പെട്ട ജനമായി പ്രഖ്യാപിച്ചതും ശരിയല്ല. മനുഷ്യ ബലി പോലും യഹോവ ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ യഹോവ ആളത്ര ശരിയല്ല. അങ്ങനെയെങ്കില്‍ ക്രൈസ്തവ ദൈവം ആര്? കല്പനകള്‍ എന്തിനു അനുസരിക്കണം? 

അടുത്തതില്‍ കോട്ടയം രൂപതയെ ചീത്ത പറയുന്നതിനോടു ലേഖകനും യോജിക്കുന്നു!

വൈദിക വ്രുത്തി മഹാപാപമാണെന്നും അതിനെ ക്രിസ്തു തന്നെ നിരോധിച്ചതുമാണെന്നു പറയുന്ന സാമുവല്‍ കൂടലിനെതിരെ ആക്രമണ ഭീഷണി ഉണ്ടായതിനെതിരെ പത്രാധിപര്‍ ജോര്‍ജ് മൂലേച്ചാലില്‍ എഴുതിരിക്കുന്നു. കൂടല്‍ സാറെ, താങ്കള്‍ അങ്ങനെ വിശ്വസിച്ചോളൂ. വേണമെങ്കില്‍ അതിനനുസ്രുതമായി ഒരു സഭ തന്നെ സ്ഥാപിച്ചോളൂ. ഞങ്ങള്‍ കുറച്ച് അന്ധകാരത്തിലൊക്കെ കഴിഞ്ഞോളാം.

ഞാറക്കലെ ആറു കന്യാസ്തിരികള്‍ സ്വത്തിനു വേണ്ടി നിയമ പോരാട്ടം നടത്തി വിജയിച്ചതാണു അടുത്തത്. ആയിക്കോളൂ. സ്വത്ത് കന്യാസ്ത്രിയുടേ നിയന്തണത്തിലായാലും വികാരിയുടെ നിയന്ത്രണത്തിലായാലും സഭയുടെ സ്വത്തല്ലേ? അതില്‍ ഇത്ര വലിയ കാര്യം എന്തിരിക്കുന്നു?

രണ്ടു മുസ്ലിംകളുടെ ലേഖനവും ഉണ്ട്. ക്രൈസ്തവ വിശ്വാസത്തിനു എതിരെ ഉണ്ടായതാണു ഇസ്ലാം. ദൈവത്തിനു അമ്മ ഉണ്ടാകാന്‍ പറ്റില്ലെന്നും മനുഷ്യാവതാരം പറ്റില്ലെന്നും ഒരാള്‍ പറയുന്നു. ആയിക്കോളു. താങ്കള്‍ അങ്ങനെ വിശ്വസിച്ചോളു. പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും കന്യാമറിയത്തെ അംഗീകരിക്കുന്നില്ല.

ഇസ്ലാമിനെതിരെയും ഇതു പോലെ പല ചോദ്യങ്ങളുണ്ടെന്നു പ്രസ്തുത വ്യക്തി മനസിലാക്കട്ടെ. അപ്പോള്‍ പിന്നെ ഓരോരുത്തരുടെ വിശ്വാസം എന്നു കരുതുക. എന്നു കരുതി വിമര്‍ശിക്കരുത് എന്ന് അര്‍ഥമില്ല താനും. ഒരു ക്രൈസ്തവ പ്രസിദ്ധീകരണത്തില്‍ ഇതു വേണ്ടിയിരുന്നോ എന്നതു മാത്രമണ് ചോദ്യം.

പിന്നെയും ലേഖനങ്ങള്‍ ഉണ്ട്. സഭയേയും വൈദികരെയും കുറ്റപ്പെടുത്തുക എന്നതു മാത്രം ലക്ഷ്യം. സഭ ചെയ്യുന്നതെല്ലാം ശരിയല്ല. അതു വിമര്‍ശിക്കാം . ചില വൈദികര്‍ മോശക്കാരുണ്ട്. പക്ഷെ ബഹുഭൂരിപക്ഷവും നല്ലവരാണു. അമേരിക്കയില്‍ 40000 കത്തോലിക്ക വൈദികരില്‍ ചുരുങ്ങിയ ആളുകളാണു കുറ്റക്രുത്യങ്ങള്‍ ചെയ്യുന്നത്.
സഭയില്‍ വിശ്വാസമില്ലാത്തവര്‍ സഭയെ നന്നാക്കാന്‍ നോക്കുന്നതില്‍ അര്‍ഥമില്ല.



"മനസാക്ഷി= മണ്ണാംകാട്ടി"

 "മനസാക്ഷി= മണ്ണാംകാട്ടി"                                                                                                                       "ദുഷ്ടനെ നീതിമാനെന്നും, നീതിമാനെ ദുഷ്ടനെന്നും വിളിക്കുന്നവൻ ശപിക്കപ്പെട്ടവൻ " എന്ന ക്രിസ്തുവിന്റെ വചനപ്രകാരം , മനുഷ്യരിൽ ഏറ്റവും ശപിക്കപ്പെട്ടവർ പുരോഹിതരും, പാസ്റ്ററന്മാരുമാണ് സത്യം !  ഇംഗ്ളീഷിലെ 4 " P "  കളിൽ ഒട്ടും മനസാക്ഷി ഇല്ലാത്ത കൂട്ടരും ഇവറ്റകൾ തന്നെ !  പോലീസിനും പൊളിറ്റീഷ്യനും പ്രോസ്റ്റിട്യൂട്ടിനും മനസും മനഃസാക്ഷിയും മാറിമാറി പ്രവർത്തിക്കുമ്പോൾ , പുരോഹിതനും പാസ്റ്ററും മനസുകൊണ്ട് മാത്രം ജീവിക്കുന്നു!  "മനസാക്ഷി= മണ്ണാംകാട്ടി" എന്നാണവരുടെ വാദം! ഹോ, ഹീനജീവികൾ! "നിന്റെ വാക്കു ഉവ്വേ ഉവ്വേ എന്നും, ഇല്ലാ ഇല്ലാ എന്നും ഇരിക്കട്ടെ , അല്ലാത്തതോ ദുഷ്ടങ്കൽ നിന്നും വരുന്നു "എന്ന യേശുവിന്റെ വചസു നിങ്ങൾ ഇതുവരെയും കേട്ടിട്ടില്ലയോ? സ്വയം ദുഷ്ടന്മാരാകാൻ അവതരിച്ച സാത്താന്റെ അവതാരങ്ങളോ നിങ്ങൾ? ഹോ, സാത്താനും  ആകാമല്ലോ "സംഭവാമി യുഗേ യുഗേ "!   

ഞാനൊരു സാക്ഷ്യം പറയാം , ഞങ്ങളുടെ പള്ളിയിൽ ഒരു പകൽമാന്യൻ കഴിഞ്ഞയിടെ മരിച്ചു ! ദുര്നടപ്പു കാരണം നാട് വിടേണ്ടി വന്നവൻറെ ശവമാണ് പള്ളിയിലൊടുവിൽ വന്നത്! മക്കൾ വകവരുത്തിയതാണെന്നു ജനം വിശ്വസിക്കുന്നു ! അതിന്റെ ശാപം അവന്മാര് വാങ്ങിച്ചോളും , നമുക്കെന്നതാ ചേതം ? കഥയവിടെയല്ല, ഭവനത്തിൽനിന്നും ശവമെടുക്കുംമുമ്പേ 'വികാരി ' വികാരഭരിതനായി ഒരു കാച്ച്! "ഈ അപ്പച്ചൻ നമുക്ക് മാതൃകയാക്കാവുന്ന  സൽഗുണസമ്പൂർണ്ണനാണെന്നു" ! കേട്ടുനിന്ന ജനമാകെ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കിപ്പോയി സത്യം! ഞാനും അമ്പരന്നുപോയി!

ഈയിടെ ഇവിടെയടുത്തൊരു പകൽമാന്യനെ പാസ്റ്ററന്മാരും, അവരെ തോൽപ്പിക്കാൻ പാതിരിപ്പാടയും ആ ശവത്തിന്റെ "കീർവാണ" പ്പോരാട്ടം നടത്തുന്നത്  ചെവിപുള്ക്കെ ഞാനും കേട്ടന്തിച്ചു നിന്നുപോയി! ഹോ , അന്യന്റെ കണ്ണീരിലും പ്രാക്കിലും പൊതിഞ്ഞ പണം പള്ളിക്കോ പാസ്റ്റർക്കോ കൊടുത്താൽ മതി , ഇതുങ്ങള് കാണ്ടാമൃഗം വായ് തുറക്കുന്നമാതിരി വായ് തുറന്നു മരിച്ചവന്റെ സ്തുതിഗാനം പാടും! മനസാക്ഷി പണത്തിനായി പണയംവച്ച നീചജന്മങ്ങൾ = പാതിരി/പാസ്റ്റർ   ! ഇതുങ്ങളെ  "കണികാണാൻ കൊള്ളില്ല" എന്നത് മാത്രമല്ല, "കണ്ടാൽ കുളിക്കുകകൂടി ചെയ്യണം" മാളോരേ..
പഴയ നിയമത്തിൽ 'അകൃത്യം മൂലമുണ്ടാക്കിയ പണം',  യാതൊരു വിധമായ  നേർച്ചകാഴ്ചകളായി യഹോവയുടെ സന്നിധിയിൽ കൊണ്ടുവരരുതെന്നു പലയിടത്തു ഞാൻ വായിച്ചിട്ടുണ്ട്! ; ഇവറ്റകൾ ആ ബൈബിൾ വായിച്ചിട്ടില്ലായിരിക്കാം !. കക്ഷത്തിൽ നിന്നും ആ ബൈബിൾ ഒന്നെടുത്ത് വായിക്കെന്റെ പാസ്റ്റർമോനെ.... 'ഏവൻഗേലിയോൻ' വായിക്കുമ്പോളല്ലാതെയും ബൈബിൾ വായിക്കാമെന്റെ പാതിരീ.... പ്ളീസ് ഒരു തവണ വായിക്കൂ.... "ക്രിസ്തീയത" എന്തെന്ന്  ഇന്നും നിങ്ങൾക്കറിയില്ല മിടുക്കന്മാരെ... 'ദൈവത്തെ ഭയവും മനുഷ്യരെ ശങ്കയുമില്ലാത്തവരെ",  കാലത്തെ നിയന്ത്രിക്കുന്ന കാലനെയെങ്കിലും ഭയക്കൂ ...samuelkoodal   

Monday, July 18, 2016

സത്യജ്വാല ജൂലൈ 2016


സത്യജ്വാല – ജൂലൈ 2016   
സഭാസമൂഹത്തിന്റെ മേൽ അശനിപാതം പോലൊരു വിധി – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), ഈ വിഷയത്തിൽ പ്രഗത്ഭരുടെ അഭിപ്രായങ്ങൾ, എഴുപുന്ന പള്ളി പൂട്ടിയിട്ട് ആറു വർഷങ്ങൾ, സഭാകോടതികളിലൂടെയുള്ള വിവാഹ മോചനത്തിന് സാധുതയില്ല, സുപ്രീം കോടതി, ഇന്ത്യൻ സഭകൾക്ക് ഇന്ത്യൻ നിയമം – ജ്. കെ റ്റി തോമസ്, അത്മായാ വേദോപദേശം -സന്തോഷ് ജേക്കബ്, സത്താമാറ്റം – പി എം ചാക്കോ പേനാട്ടു കളപ്പുരയിൽ, ബലികളും രക്തവും – ഡോ അബ്രാഹം കൂത്തോട്ടിൽ (അട്ടപ്പാടി), ബിഷപ് മുരിക്കന്റെ കൂടേ പ്രസംഗ കൊലയാളി – റവ.ഡോ. ജെ ഔസേപ്പുപറമ്പിൽ, എനിക്കു വേണ്ടതു കാരുണ്യം – ജോർജ്ജ് പൂഴിക്കാലാ (കാനഡാ), മെത്രാൻ സംഘത്തോട് – സി കെ പുന്നൻ, ഞാറക്കലെ കന്യാസ്ത്രികൾ നടത്തിയ പോരാട്ടം- അഡ്വ. ജോസ് ജോസഫ് അരയകുന്നേൽ, പ്രതിക്ഷേധാർഹമായ ചെരുവാണ്ടൂർ സംഭവം – ജെയിംസ് ഐസക്, പക്ഷ രാഷ്ട്രീയം….- അഹ്മമ്മദ് അഷറഫ് മുടിക്കൽ, കാലാപെറുക്ക് – ഇപ്പൻ, എന്റെ ദൈവത്തിനു അമ്മയില്ല – എ കെ എ റഹ് മാൻ, പൊരോഹിത്യം പാപം – കൂടൽ, രസഗുള – അലോഷ്യസ് ജോസഫ് ….
Download സത്യജ്വാല ജൂലൈ 2016 

ക്രൈസ്തവ സഭാചട്ടങ്ങളും ഇന്ത്യന്‍ ഭരണഘടനയും - ജോസഫ് പുലിക്കുന്നേല്‍

11-07-2016-ല്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തുവെച്ച് ”ക്രൈസ്തവ സഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ?” എന്ന സെമിനാറില്‍ ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കിയ പ്രസംഗം   

(അനാരോഗ്യം മൂലം നേരിട്ട് വന്നു പ്രസംഗിക്കാൻ കഴിഞ്ഞില്ല) 

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയത്തുവെച്ച് ”ക്രൈസ്തവ സഭാചട്ടങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ?” എന്ന വിഷയത്തെക്കുറിച്ച് വിപുലമായ ഒരു സെമിനാര്‍ നടത്തുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. ശാരീരികമായി വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടെങ്കിലും ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ സമ്മേളനത്തില്‍ വരാതിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഒരു പ്രാസംഗികനായിട്ടല്ല മറിച്ച് ആശയത്തോടുള്ള പ്രതിബദ്ധതയാണ് രോഗാതുരനായ എന്നെ ഈ വേദിയിലേയ്ക്ക് ആകര്‍ഷിച്ചത്.
2004 ആഗസ്റ്റ് മാസം 21-ാം തീയതി കോട്ടയം ഡീസി ഹാളില്‍വെച്ച് (ഈ സമ്മേളന വേദിയുടെ നേരെ എതിര്‍വശം) ”ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കാന്‍ നിയമം ആവശ്യം” എന്ന വിഷയത്തെ ആസ്പദമാക്കി കേരള കത്തോലിക്കാ അല്‍മായ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തില്‍വെച്ചാണ് ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമം വേണമെന്നും ഏകീകൃത സിവില്‍കോഡ് ഭാരതത്തില്‍ നടപ്പിലാക്കണമെന്നുമുള്ള ആശയം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
പ്രൊഫ. എം.വി. പൈലി അധ്യക്ഷനായിരുന്ന ആ യോഗം ഉദ്ഘാടനം ചെയ്തത് ജസ്റ്റിസ് കെ. ടി. തോമസ് ആയിരുന്നു. ശ്രീ. ബി. വെല്ലിംഗ്ടണ്‍, പ്രൊഫ. എന്‍. എം. ജോസഫ്,  പ്രൊഫ. എം.തോമസ് മാത്യു, ഡോ.സ്‌കറിയാ സക്കറിയ, ഫാ. ജോര്‍ജ് കുഴിപ്പറമ്പില്‍, ശ്രീ. കുര്യന്‍ കിഴിവേലി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ഇതിനുശേഷം ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായുള്ള നിയമപരിഷ്‌കരണ കമ്മീഷന്‍ സഭാവക സമ്പത്തു ഭരിക്കുന്നതിന് ഒരു നിയമം ഉണ്ടാകേണ്ട ആവശ്യത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ടും  ”ദി കേരള  ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍” എന്ന പേരില്‍ ഒരു കരടുബില്ലും കേരളാ ഗവണ്‍മെന്റിന് സമര്‍പ്പിക്കുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ ഇതിനു മേല്‍നടപടി എടുക്കുന്നതിന്  അന്നത്തെ ഗവണ്‍മെന്റ് തയ്യാറായില്ല. എങ്കിലും ഈ ആശയം കേരളത്തിലെ കത്തോലിക്കരെ വളരെയധികം ആകര്‍ഷിച്ചു. ഇതു സംബന്ധിച്ച് വളരെയധികം ലഘുലേഖകള്‍ ഇതിനോടകം ഓശാന പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല ഈ ലഘുലേഖകള്‍ ഇംഗ്ലീഷിലാക്കി കേന്ദ്ര ഗവണ്‍മെന്റിനു സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമം ഉണ്ടാക്കുന്നതിനുവേണ്ടി പല സ്റ്റേറ്റുകളും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
വൃദ്ധനും അനാരോഗ്യവാനുമായ എനിക്ക് ഇക്കാര്യത്തില്‍ മുന്നോട്ട് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് വിശ്വാസമില്ല.  കഴിഞ്ഞ രണ്ടു കൊല്ലമായി ഞാന്‍ രോഗശയ്യയിലാണ്. ഇറങ്ങി നടക്കാന്‍പോലുമുള്ള ആരോഗ്യമില്ല. എങ്കിലും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഈ കാല്‍വയ്പില്‍  എന്നെക്കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ചെയ്യുന്നതായിരിക്കും.
വത്തിക്കാന്‍ പാസ്സാക്കിയ ഒരു നിയമം ആണ് ഇന്ന് ഇന്ത്യയിലെ പള്ളികളുടെ സമ്പത്ത് ഭരിക്കുന്നത്.  ഇന്ത്യ ഒരു പരമാധികാര രാഷ്ട്രമാണ്. മതം മതത്തിന്റെ മേഖലയില്‍ ആദ്ധ്യാത്മികകാര്യങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണം. ഇന്ത്യയിലെ കത്തോലിക്കരുടെ വിവാഹ മോചനം സംബന്ധിച്ചുള്ള നിയമം കാനോന്‍ നിയമത്തിന് വിധേയമാക്കണമെന്നാണ് ഇപ്പോള്‍ മെത്രാന്മാര്‍ വാദിക്കുന്നത്. എന്നാല്‍ ഒരു ഏകീകൃത സിവില്‍ കോഡാണ് ഇന്ത്യയ്ക്കാവശ്യം. അവിവാഹിതരായ മെത്രാന്മാരും പുരോഹിതരുമല്ല വിവാഹിതരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. എല്ലാ രൂപതകളിലും ഇപ്പോള്‍ വിവാഹമോചനക്കോടതികളുണ്ട്. കാനോന്‍ നിയമം അനുസരിച്ചാണ് സഭാകോടതി നടപടികള്‍. വിവാഹം ഒരു കൂദാശയാണ്, അതോടൊപ്പം ഒരു കോണ്‍ട്രാക്ടും ആണ്. വിവാഹം കഴിക്കുന്ന ദമ്പതിമാര്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും നൈയാമികമായി ചില അവകാശങ്ങള്‍ ലഭിക്കുന്നു. ഈ അവകാശങ്ങള്‍ നടപ്പാക്കാന്‍ സിവില്‍ കോടതിക്കേ കഴിയൂ. സഭാ കോടതികള്‍ക്കു കഴിയുകയില്ല. കാനോന്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള വകുപ്പുകള്‍ സഭാംഗങ്ങള്‍ പഠിക്കേണ്ടതാണ്. സഭാംഗങ്ങളുടെ സിവില്‍ അവകാശത്തെ ഹനിക്കുമാറ് വിവാഹമോചനം സഭാ കോടതികള്‍ക്കു വിട്ടുകൊടുക്കാന്‍ പാടില്ലാത്തതാണ്. ഒരു ഏകീകൃത സിവില്‍ കോഡ് ഇതിന് ആവശ്യമാണ്. ഇന്ത്യയിലെ പൗരന്മാരെ മതാടിസ്ഥാനത്തില്‍ തിരിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ക്ക് അതിര്‍വരമ്പ് ഇടുന്നത് ഏകപൗരത്വം എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഇല്ലെന്നാക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലെ പൗരന്മാര്‍ക്കെല്ലാം മതനിരപേക്ഷമായി ഒറ്റ നിയമം ഉണ്ടാകണം. ഇല്ലെങ്കില്‍ ഇന്ത്യയുടെ ഭാവിക്ക് അപകടമായിരിക്കും.
http://www.josephpulikunnel.com/a130716.html

Sunday, July 17, 2016

മനുഷ്യമനസുകളിൽ "കുരുക്ഷേത്രയുദ്ധം "

മനുഷ്യമനസുകളിൽ "കുരുക്ഷേത്രയുദ്ധം "                                                                                                                                      മനുഷ്യനിലെ 'മനുഷ്യത്വം' നഷ്ടമായതിനാലാണ്  മിടുക്കൻ കത്തനാർ അവനെ കാലാന്തരത്തിൽ പള്ളിമുറ്റത്തെ 'വെറും ആടാക്കി' മാറ്റിയത്  ! ആത്മീയനായ മനുഷ്യൻ [ദൈവത്തിന്റെ സ്വരൂപ സമഭാവമുള്ളവൻ ], ലൗകീകതയിൽ ഭ്രമിച്ചതുമൂലം  [അവന്റെ ആത്മീകാവരണം അവനു നഷ്ടപ്പെട്ടതുകാരണം], കുറുനരിയായ കത്തനാർക്കു /പാസ്റ്റർക്കു അവനെ ഉപഭോഗവസ്തുവാക്കാൻ കാരണമായി! വെറും പത്തോ മുപ്പതോ പാവപ്പെട്ട കുടുംബങ്ങളെയാണ് ഒരു പോഴൻ പാസ്റ്റർ, 'ഒരു കൂട്ടായ്മ' എന്ന പേരിൽ ഗ്രാമങ്ങളിൽ തിന്നു മുടിക്കുന്നതു! എന്റെ  അടുത്ത ഒരു സ്നേഹിതന്റെ മകൻ എങ്ങിനെയോ അവന്റെ പിതാവിന്റെ "ഓർത്തോഡോസ് സഭ" ജീവിക്കാൻ പോരാതെ വരികയാൽ, വിവാഹത്തിന് ശേഷം [അവന്റെ ഔവയെന്ന ചതിക്കുഴികാരണം ] പാസ്റ്ററിൽ രക്ഷ തേടി ! ഒടുവിൽ ആ കുടുംബം  "വിശ്വാസപട്ടണത്തിലും" ചേക്കേറി! കാലത്തികവിങ്കൽ പാസ്റ്ററന്മാർ പ്രാർത്ഥിച്ചു  പ്രാർത്ഥിച്ചവനെ രോഗശയ്യയിലാക്കി , നിർത്താത്ത പാസ്റ്ററുടെ പ്രാർത്ഥനാജൽപനം  ഒടുവിലവനെ 'മയ്യത്താക്കി' / ധർമ്മാധർമ്മ വിവേചനമില്ലാത്ത പാസ്റ്ററുടെ "ഓത്തുകാരണം" അവൻ  'അധർമ്മിയുമായി' ! സപ്തർഷികൾ കാട്ടാളൻ രക്നാകരനെ വാത്മീകിയെന്ന മാമുനിയാക്കിയ "കർമ്മഫലം" കത്തനാർക്കോ പാസ്റ്റർക്കോ അറിയുകയുമില്ലല്ലോ! തങ്ങളുടെ വിശ്വാസകൂട്ടായ്മയിൽ ഉള്ളവക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുകയും മറ്റുള്ള മനുഷ്യരെ 'അധമർ' എന്നു കരുതുന്നവരുമായ നിങ്ങളെയല്ലേ നാഥൻ "വെള്ളതേച്ച ശവക്കല്ലറകളെ" എന്നു നാമകരണം ചെയ്തത്  ? ദൈവത്തെയറിയാത്ത / സ്വയം "രക്ഷിക്കപ്പെട്ടവരെന്നു"  വീമ്പടിക്കുന്നവരെ,നിങ്ങൾക്കു ഹാ കഷ്ട്ടം ! 

''പ്രാര്ത്ഥനയോളം  ശക്തി പ്രാക്കിനുണ്ട് '' എന്ന പരമസത്യം മൂഢൻ പാതിരിമാർക്കും  പാസ്റ്റർമാർക്കുമറിയില്ലേ ? ഭോഷന്മാരെ, ഇതു രണ്ടും മനുഷ്യമനസ്സിന്റെ നിർഗ്ഗളിത സമാനശക്തിവൈഭവം തന്നെയാണ് ! ചതിക്കപ്പെട്ടവന്റെ ദുഃഖത്തോടെയുള്ള കണ്ണീരിന്റെ 'വിതുമ്പൽ' ചക്രവാളങ്ങൾക്കുമപ്പുറം , ആകാശഗംഗകൾക്കുമപ്പുറം , സ്വർഗാധിസ്വർഗ്ഗത്തിനും അപ്പുറമെത്തും എന്നുതും മൂഢന്മാരായ നിങ്ങൾക്കറിയില്ലയോ? കണ്ണീരും ശാപവും തലമുറകളെ ഇല്ലാതെയാകും ! "നീതിമാന്റെ സന്തതിയെ ഞാൻ ഭൂമിക്കു അവകാശികളാക്കും" എന്നതിന്റെ മറുപുറം "ദുഷ്ടനെ ഞാൻ ഇല്ലാതെയാകും" എന്നുകൂടി വായിച്ചറിയൂ .."ഭോഷാ നീ ദുഷ്ടതയിൽ പ്രശംസിക്കുന്നത് എന്തിനു" എന്നും കാലം ചോദിക്കുന്നുണ്ടല്ലോ! 

നിങ്ങളുടെ ഈ കപടത ഈ മണ്ണിൽനിന്നും എന്നന്നേക്കുമായി തുടച്ചുനീക്കാൻ, നിങ്ങൾ കള്ളസാക്ഷ്യം പറയുന്ന വിശ്വാസഗോപുരങ്ങളിൽനിന്നും / 'വിശ്വാസക്കൂട്ടായ്മയിൽനിന്നും' തന്നെ ദൈവമക്കൾ നാളെ താനേ എഴുനേറ്റു നിങ്ങളെ തച്ചുടക്കും നിശ്ചയം ! കുരിശിതന്റെ പുനർജനികളായി അനേകർ നാളെ ഉണർന്നെഴുനേൽക്കും ! അധർമ്മം ഇല്ലാതാകേണ്ടതും ,ധർമ്മം പുനഃസ്ഥാപിക്കപ്പെടേണ്ടതും കാലന്റെകൂടി [കാലത്തെ നിയന്ത്രിക്കുന്നവൻ] ആവശ്യമാണെന്നറിയുക!  
ഇതു കാലത്തിന്റെ പോര്വിളിയാണ് ; കണ്ണടച്ചു ഇരുട്ടാക്കുന്നവരെ, കണ്ണുതുറക്കൂ ... ക്രിസ്തു അവരിലൂടെ വീണ്ടും വരും , നേരിന്റെ തേരു തെളിക്കാൻ , സത്യത്തിന്റെ ദീപം തെളിക്കാൻ , ദൈവജനത്തെ ആത്മചൈതന്യത്തിൽ   മടക്കിക്കൊണ്ടുവരുവാൻ ! ഏദനിലെ പാതിരി പാമ്പുകളെ, / പാസ്റ്റർ പാമ്പുകളെ, നിങ്ങൾ ഇല്ലാതെയാക്കിയ 'മനുഷ്യനിലെ ദൈവീകത' വീണ്ടും പുനർജനിക്കുമവനിൽ, സംശയമില്ല ! 
തകരുന്ന ക്രിസ്തീയതയുടെ അവസാനക്കൊലയാളികളാണീ വിശ്വാസഗോപുര സംരക്ഷകരായ ഈ 'കിരാതചൂഷകർ' ! കാലമേ. കാതോർക്കുക ; നാളെ ഇവരുടെയീ കപടസാക്ഷ്യപ്രകാശങ്ങൾ കേട്ടു കോപിച്ചു ആക്രോശിക്കേണ്ടതാണ് നീ ..മനുഷ്യമനസുകളിൽ "കുരുക്ഷേത്രയുദ്ധം " ഇനിയുമുണ്ടാകട്ടെ ധർമ്മം ജയിക്കുവാൻ ..സംഭവാമി യുഗേ യുഗേ ...

Saturday, July 16, 2016

Inauguration of new parish at Mannanam

Date: 10.06.2016
Respected Archbishop
We write this letter because of the unexpected inauguration of a Pastoral Centre that got blessed in a rented building in Mannanam in the middle of April. On the following Sunday, an edict from Changanacherry, read out in the church said the parish is being carved out from four nearby parishes, namely, Athirampuzha, Kudamaloor, Villoonni and Mudiyoorkara. Huge amounts to the tune of 2.5 crores have been spent by the above parishes for the purchase of land. Additional funds needed for building the church, parish hall, cemetery, office block and other structures will be collected from the parishioners.
Fr. Cyriac, the vicar of St. Mary’s Church, Athirampuzha and Fr. George Vallayil, director of the newly erected parish affirm that the idea of Mannanam parish is the pet project of Archbishop Perumthottam, and they are only following the WILL of the Bishop. When we reminded Fr. Cyriac that we are a democracy and the opinions of the affected are vital to commence any institution and that the clerics themselves are abundantly enjoying the fruits of democracy, he said that the church is not a democratic institution, but a theocratic one and the bishop need not take the permission of the laity to erect a parish. Adam and Eve ate the forbidden fruit because man was created with a ‘FREE WILL’. Christ exhorted the ‘FREE WILL’ of man, when he said, “whoever has ears, let them hear”. When the history of human struggles was mostly about realizing their rights, how can a lowly bishop take them away?
What our vicar conveyed to us was that Archbishop Perumthottam has kindly consented to build a multi-crore church in Mannanam, which we do not require and may never use, without our assent and spending our own money. Nowhere in the world, not even in the violent authoritarian regimes in Africa, can such thoughts be articulated.
Recently, Pope Francis blasted clericalism again and stated that the clock has stopped on the “Hour of the Laity”. He said, “The laity is a part of the holy, faithful people of God, and for this reason, the protagonists of the Church and the world, whom we are called to serve and not by whom we are to be served”. According to him clericalism nullifies the personality of Christians and treats them as errand boys, and is the greatest distortion affecting the church today. He admonished the clergy and said, “we all began our lives as lay people and that the Church is not an elite of priests, of consecrated people, of bishops, but all of us make up the faithful and Holy People of God.” He continued, “It is illogical and even impossible for us as pastors to believe that we have the monopoly on solutions for the numerous challenges thrown up by contemporary life”, and stressed, “It is not the job of the pastor to tell the lay people what they must do and say as they know more, even better than us.” When our pope is so explicit on the rights of laity, how can you think otherwise?
The ostensible reason for the pastoral centre is that the faithful in and around Mannanam does not get adequate attention in their spiritual need. The problem of pastoral care is easily solved if our clerics spend more time on spiritual life instead of squandering time on construction, attending political meetings and other related activities. The faithful belonging to the large parishes of Athirampuzha and Kudamaloor and living around Mannanam can opt for smaller parishes such as Mudiyoorkara or Villoonni. Distance can never create a challenge as every church-goer has some kind of transportation today. Pastoral care for the faithful, therefore, is not a valid argument for spending the wealth of a community (which can be in the vicinity of 20-25 crores) for building a parish and its church.
Pope Francis in his encyclical said, “We need to care for the earth so that it may continue, as God willed, to be a source of life for the entire human family and all His creations”. This is the Year of Mercy and Earth, our only abode, needs more mercy than ever before. Human interventions have caused the present climatic conditions and as an educated society, it is our duty to be on vigil against polluting our planet. Multi-crore constructions and structures defile our place. Mannanam is an overcrowded area and has a number of churches including the Monastery Church, to cater to the needs of the faithful. We need no more churches in Mannanam and will not allow another one to come up.
In a previous Synod, it was held that environmental degradation is a sin and needs to be confessed by those who cause it. Major Archbishop, Cardinal Alencherry, was horrified at the vast sums spent on Edappally church and decreed no more churches need be built. However, the Changanacherry Archdiocese has no qualms in creating ecological ruinations as can be seen from their various construction activities in the diocese. The balance sheet left by our own previous vicar was a narrative of demoralizing negatives. From misappropriated and embezzled funds in building concrete atrocities to colossal irregularities in the construction of stadiums, flats, and other buildings in the vicinity, the scams revealed shameless execution and total contempt for canons in governance. Rather than gaining knowledge from these misadventures, the administration of Fr. Cyriac conspired to ineptly obscure its tracks, bringing further humiliation on itself. We cannot let that happen in Mannanam and will not allow any pollutants to enter the holy precincts of our Saint.
The eagerness of our clerics to infringe their own obligations as spiritual heads and imprint their schemes and interests on to the consciousness of their parishioners can vitiate the atmosphere in parishes. An order that is imposed can only create soulless churches and woefully defective institutions. The regrettable tendency of bishops to expand their writs without either heart or conscience only initiates a deep chasm between the parishioners and the priests. We are sickened and alarmed by the fanatical gleam in the eyes of our present-day clerics, who follow blindly the will of the bishop. They have no wish to create a new world order that Pope Francis envisaged; they would rather enjoy destroying the present one, and embrace ‘dark ages’. 
In the just concluded synod, a memorandum was submitted to the government detailing the plight of Christians, which included fall in prices of rubber and return of families from gulf countries due to plummeting prices of crude oil. Why make such hypocritical and deceitful pronouncements, when your intention is wasting the resources of a community? The two-faced approach of our archdiocese is unmistakable in the pastoral letter of Perumthottam and Cardinal Cleemis, where they are taking a pro-environmental and pro-farmer stand. The wealth of the community is getting depleted, and it is time to be on the alert since there are no restorative financial guarantees seen in the foreseeable future.
These can hardly be isolated incidents, but signal elements of a grand strategy of the SM hierarchy to browbeat and manipulate the laity to their bidding. Spirituality is getting replaced by aspirations for power and objectionable compromises made in their mission for profit. Instead of being living carcasses that obeys the offensive commands of the bishops, the priests should establish effective interventions on behalf of the parishioners they represent. We can, by no means, remain myopic to the intentions of the clergy. We should be perceptive of our nemesis written on the wall. We must be fully conversant of the happenings around us. We can allow nobody to mislead us into ignoring the truth and the reality. We must, loudly, insistently and visibly press for our inalienable right to be heard.
This is the year of Mercy, and as church leaders, you and your ilk cannot remain unaware of its implications to act as socially responsible human beings. Social responsibility means eliminating corrupt, irresponsible or unethical behaviour that brings harm to the community, its people, or to the environment. The social responsibility dictum is inherent in the Golden Rule of Christ, “Do unto others as you would have them do unto you”. Open up any newspaper and you can read about innumerable human beings, who eke out withered, miserable and cheerless lives. Can you not feel any empathy for this suffering, emaciated and shattered human beings? Can you not act ethically and with sensitivity towards social, cultural, economic and environmental issues? Have you no social responsibilities, no positive contribution to make? Instead of focusing on insincere non-issues like building new churches, can’t these crores be utilized to build a socially inclusive and just society?
Today’s need is a church that is converged on safeguarding social cohesion to protect and strengthen the dignity of every human being. We need to cultivate a daring spirit that is connected with our environment and is receptive to possibilities. We need more leaders who decisively defy the questionable activities of those in authority; if not, we all will sink into a dictatorial morass. The church cannot presume that rights guaranteed by our constitution are just empty words. Fundamental rights are intrinsic in the basic structure of our national book, and are beyond the power of any bishop to eliminate or abridge. Our rights cannot be shackled and must not be under the tyranny of the unelected.
Fr. Cyriac is inadequately equipped to tackle the problems faced by the parish and lack authority and personality. He was apologetic and insisted that we talk to the Vicar General or the Archbishop about the new parish. Perhaps, deep inside, he discerns that he conspired to do something horribly wrong. When we met him some time back, he expounded his wish to work in a SM Mission. We feel it is time for him to move out of Athirampuzha. By colluding with the old coterie of Fr. Mani, he butchered the finances of the church. The debt of the church continues to move up with multiple crore bank loans taken to finance the new parish. He dismissed his elected auditors (a first in the history of Athirampuzha) in the beginning of his tenure to make the church finances more transparent. With pliable, nominated trustees, he rules the church as his fiefdom. With his known opinion on rights enjoyed by the parishioners, we believe, the North should be an ideal starting point for his missionary activities. He is an indefensible blot on the psyche of Athirampuzha and must go.
Our problem is not the manipulation of our lives by the clerics, but the willingness of sensible parishioners letting themselves to follow these unworthy cassocks. It is our lack of foresight and concern that created this alarming position. We cannot remain blind to this conspiracy of repression. We must not be victims of these entrepreneurs of emotion and must defy its desire to fit us in its notion of what is good for us. The church must respect individual rights and cease the culture of oppressive bullying it has initiated. We can no longer sit on the fence, and need to have clear vision to unearth such self-serving delusions. We must isolate and weed out these visionless clerics from our midst by preventing them to inscribe their malicious signature on our lives and our tomorrows.
In conclusion, we demand that:
The pastoral centre was inaugurated in a hurry, giving the impression that the faithful were spiritually starving in Mannanam. We reiterate that we are a community with vibrant faith. The idea of the new parish in Mannanam, therefore, be abandoned forthwith, the property bought for the purpose be sold and the monies be transferred to the respective parishes.
Pastoral care will be a non-issue, if the pastors concern themselves in spiritual matters instead of worldly matters. All parishes involved in establishing the new parish namely, Athirampuzha, Kudamaloor, Villoonni and Mudiyoorkara are a mere 2.5 kms from Mannanam and as such another church in its midst is illogical. However, those belonging to forane churches and living around Mannanam can opt for smaller parishes. Besides, isn’t it absurd to build more churches when there are not enough priests to look after the spiritual needs of the faithful?
Transparency in financial matters is a prerequisite of any organization including the church and those indulging in dishonesty / evasiveness must be punished. The accounts for 2015-16 cannot be considered as “passed” because the appointments of two auditors were nullified and no other auditors were elected in their place. Fr. Cyriac, therefore, has no right to be here and must be removed immediately.
Individual rights of parishioners must be upheld and necessary instructions may be issued to all parishes. There cannot be a ‘theocracy’ within a democracy and all institutions, whether of church or otherwise, must be democratic in nature.
There are several churches and other constructions planned in Athirampuzha. The church is in a financial mess and cannot afford any more investment in cement and concrete. We urge you to issue a moratorium on activities that harms the environment.
In future, any decisions affecting a whole community must be discussed in family units with notice of the agenda circulated beforehand. The wealth of a community cannot be wasted by the foolhardy decisions of a couple of ignoramuses.
The trustees are getting recycled again and again. This is against the principles of good governance and even against the directions of the archdiocese. Any trustee, who served the church within the last 10 years, should be asked to resign and new trustees be elected from the General Body.
Several parishes such as Chethipuzha, Manimala, Lisieux are being handled either by CMI or MCBS. If the archdiocese still feels pressed to create a new parish, the charge can be handed over to the Mannanam Monastery Church by making it a full parish.
It is rumoured that the property purchased for Mannanam parish is registered in the name of Archbishop. If it is so, it is a criminal act since as per law, parish is a juridic person and all temporal goods shall be registered in the name of the parish by its duly elected trustees.
With respectful regards

Laity Forum Athirampuzha
Copies endorsed to:
Pope Francis, The Vatican
Major Archbishop Cardinal Alencherry and all other bishops in the curia
All Vicar Generals of Changanacherry Archdiocese
All Vicars of Changanacherry Archdiocese

Friday, July 15, 2016

പെണ്ണും കൂട്ടരോടു ചോദിക്കുക !


എന്തുകൊണ്ടാ ചൈനയിലെ വന്മതിൽ ലോകാത്ഭുതങ്ങളിലൊന്നായി മാറിയതെന്ന് ചോദിച്ചതിന് ഒരു കുഞ്ഞു പറഞ്ഞത്, അതു മാത്രമേ ചൈനയിൽ ഗാരന്റി പീരിഡ് കഴിഞ്ഞിട്ടും കേടുകൂടാതെ നിന്നുള്ളൂവെന്നാണ്. എന്തുകൊണ്ട് കേരള കത്തോലിക്കാസഭ ഇത്രയും കാലം ഇവിടെ നിലനിന്നുവെന്നു ചോദിച്ചാൽ, ഏതാനും വർഷങ്ങൾ കഴിഞ്ഞാൽ ഇങ്ങിനെ ചോദിക്കേണ്ടി വരില്ലായെന്ന് ഏതു കുഞ്ഞും പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വരുന്നുണ്ട്. ഇവിടുത്തെ മെത്രാന്മാർ നോക്കുമ്പോൾ എല്ലാം പെർഫെക്ട്. എല്ലാം തികഞ്ഞവനാണെന്നു തോന്നുമ്പോൾ, പെണ്ണ് കാണാൻ പോയാൽ മതിയെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പെണ്ണും കൂട്ടരു പറയും, തികഞ്ഞവനെന്നു കരുതിയവന്റെ കൃത്യമായ മാർക്കറ്റ് നിലവാരം. സഭയുടെ നിലവാരമാണ് ഇപ്പോൾ സോഷ്യൽ മിഡിയാ പറഞ്ഞു കൊണ്ടിരിക്കുന്നത്. അർജന്റീനായിലൊരു സിസിലിയ സിസ്റ്റർ ചിരിച്ചു കൊണ്ട് മരിച്ചുവന്നൊരു വല്യ വാർത്ത കേട്ടു. ഇവിടുത്തെ അന്തരീക്ഷത്തിൽ, ചിരിച്ചു കൊണ്ട് മരിക്കാൻ അത്മായനോ അച്ചന്മാർക്കോ കഴിയുമെന്ന് തോന്നുന്നില്ല. സ്വന്തം അയോഗ്യതകൾ മറച്ചു വെച്ച് കൊണ്ട് ബലി അർപ്പിക്കുന്ന വൈദികനും, നാട്ടാരെ കാണിക്കാൻ പള്ളിയിൽ പോകുന്ന അത്മായനും എങ്ങിനെ ചിരിക്കാൻ കഴിയും? 

ധ്യാനത്തിനു പോകുന്നവനും എങ്ങിനെ സൂത്രത്തിൽ കാര്യം സാധിക്കാമെന്നു ചിന്തിക്കുന്നു. നേരം വെളുക്കുമ്പം മുതൽ പ്രാർത്ഥനയുമായി കഴിയുന്ന മന്ദബുദ്ധികൾ ചിരിച്ചതു കൊണ്ടോ കരഞ്ഞതു കൊണ്ടോ ഒന്നും സംഭവിക്കാനും പോകുന്നില്ല. അമേരിക്കയിലെ നാപ്പായിലുണ്ടായ ഭൂകമ്പം എങ്ങിനെ കരിസ്മാറ്റിക് ഇഫക്ട് ആക്കി മാറ്റാമെന്ന് 'ശാലോം' കാണിച്ചു തരുന്നു. ശാലോം വായിക്കുന്നവർ മനസ്സിലാക്കേണ്ടത്, കേരളത്തിൽ നിന്നുള്ള ഒരു പ്രശസ്‌ത ധ്യാന ഗുരു പ്രാർത്ഥിച്ചു! അതാ ... നാപ്പായിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വീഞ്ഞുകുപ്പികളും താഴെ ഉരുണ്ടു വീണു പൊട്ടുകയും ചെയ്തു. അവർ വൈൻ സൂക്ഷിക്കുന്നത് ബാരലുകളിലാണെന്നോ കുപ്പികൾ പ്ലാസ്റ്റിക്കാണെന്നോ ശാലോമിനോട് ആരും പറഞ്ഞുമില്ല; അവിടുണ്ടായ ചെറിയ ഭൂകമ്പം ഇങ്ങിനെയൊരു മഹാത്ഭുതം കാണിച്ചെന്ന് ഇതുവരെ അമേരിക്കക്കാരൊട്ടറിഞ്ഞതുമില്ല. ഇന്ത്യയെ കശക്കി എറിയുന്നഭൂകമ്പം വരാൻ പോണു - അതാദ്യം പ്രവചിക്കുന്നത് ഏതു ധ്യാനകേന്ദ്രമായിരിക്കുമോ? 

ഈ പുറകെ നടക്കുന്നവരെ മന്ദബുദ്ധികൾ എന്നല്ലാതെ എന്താ വിശേഷിപ്പിക്കുക? പ്രാർത്ഥിക്കാൻ പോയ ഒരു വൃദ്ധയുടെ തലയിൽ ചക്ക വീണത് ഏറ്റുമാനൂരിൽ, വിവാഹ പൂർവ്വത്തിനു പോയി നവവരൻ കാറപകടത്തിൽ, ഇതു വയനാട്ടിൽ - രണ്ടു പേരും മരിച്ചു. വട്ടായിയച്ചന്റെ ധ്യാനത്തിന് വന്ന കുട്ടിയാണ് നോട്ടിങ്ങാമിൽ മരിച്ചത്. ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും പള്ളിയുമായി കൂട്ടിക്കെട്ടിയാൽ ആകെ കൺഫ്യുഷനാകും. അത്രേ ഞാൻ പറഞ്ഞുള്ളൂ. രൂപത്തിന്റെ മുമ്പിൽ വച്ചിരുന്ന തിരി മറിഞ്ഞു വീണു വീട് കത്തിയത് അടുത്തിടെ നടന്ന സംഭവം. നമ്മുടെ ഫിലോസഫി ആരെയും കൊതിപ്പിക്കും. ആരെങ്കിലും ഒരാൾ ആറ്റിൽ വീണെന്ന് കരുതുക. അവൻ രക്ഷപ്പെട്ടാൽ ദൈവകൃപ, മുങ്ങിച്ചത്താൽ ദൈവ കോപം!അവൻ പള്ളിവഴി നടക്കുന്നവനാണെങ്കിൽ പാപഫലമാകണമെന്നു നിർബന്ധവുമില്ല. ഇത് ഒരച്ചൻ പള്ളിയിൽ അവതരിപ്പിച്ചാൽ ഇങ്ങനിരിക്കും. 'എല്ലാ പാപങ്ങളുടെയും ഫലം ദുരന്തം; പക്ഷെ എല്ലാ ദുരന്തങ്ങളും പാപത്തിന്റെ ഫലമാവണമെന്നില്ല'! ഞാനേറ്റവും അവസാനം കേട്ട മാർത്തോമ്മാ ഫിലോസഫി ഇതായിരുന്നു. 

ബെൽജിയത്തിലെ വേദപാഠത്തിനും കുരുക്കു വീണു; ആ കാപാലികരെ വെറുതെ വിടരുത്. കരിസ്മാറ്റിക്കുകാരെല്ലാം കൂടി പ്രാർത്ഥിച്ച് അവരുടെ പരിപ്പിളക്കുന്ന ഒരു കാറ്റു വീശിക്കണം - നാപ്പായിൽ ചെയ്തതു പോലെ. റക്ഷ്യൻ പ്രസിഡന്റ് പുട്ടിനും സഭക്കിട്ടു പണിയാന് തീരുമാനിച്ചിരിക്കുന്നത്രെ. പള്ളിക്കു പുറത്ത് വചനപ്രഘോഷണം വേണ്ടെന്നു നിയമം വന്നിരിക്കുന്നു, അവിടെ.  മഹാശല്യമായി തീർന്നിരിക്കുന്നു, ക്രൈസ്തവ രാജ്യങ്ങൾക്കു പോലും സഭ. ഇംഗ്ലണ്ട്, ആസ്ട്രേലിയാ, ബെൽജിയം, റക്ഷ്യാ..... ഈ ലിസ്റ് വലുതായിക്കൊണ്ടിരിക്കും. ലോകത്തിനു മുഴുവൻ ശല്യമായി മാറുന്നിടം വരെ നമുക്ക് ആർഭാടങ്ങളും, വിഡ്‌ഢി പ്രഭാഷണങ്ങളുമായി മുന്നേറാം. എത്ര നല്ല സെറ്റപ്പാ ഓരോ പള്ളിയിലും! പാരീഷ് കമ്മറ്റിയാണ് എല്ലാം തീരുമാനിക്കുന്നതെന്നാ അവരുടെ ഭാവം. എല്ലാരും വന്നു പള്ളിമുറ്റത്തെ പുല്ലു പറിക്കുന്ന കാര്യവും തീരുമാനിച്ചിട്ടു പോവും. പള്ളി പണിയണോന്ന്  അച്ചൻ തീരുമാനിക്കും, അച്ചൻ തീരുമാനിച്ചാൽ രായിക്കു രായേ ചെങ്ങളം പള്ളി ഡൈനാമിറ്റിന്റെ മുമ്പിൽ വീണത് പോലെ എല്ലാം വീണിരിക്കും. തലേന്ന് വരെ മുമ്പിൽ കൂടി പോയാൽ നടുക്ക് വരുമ്പോൾ കുനിഞ്ഞു നിലം മുത്തുമായിരുന്ന വിശുദ്ധ സാധനങ്ങളെല്ലാം ജെ സി ബി വലിച്ചു മാറ്റുകയും ചെയ്യും. ചെങ്ങളം പള്ളിപണി തീർന്നു, സെപ്റ്റംബർ മുതൽ പുതിയ പണി തുടങ്ങും - അടുത്തയച്ചൻ ഇതു തട്ടിക്കളയുന്നിടം വരെ തല കുനിക്കൽ തുടരുകയും ചെയ്യും.

മാന്നാനത്ത് ഇടവക വരാൻ പോണു; രൂപത തീരുമാനിച്ചു, നാലു പള്ളികൾ വിഭജിക്കുക. വിഭജനം ഒന്നാം ഘട്ടത്തിൽ; ഈ നാലു പള്ളികളിൽ നിന്നും പിരിവെടുത്ത് കുറെ കോടികൾ മുടക്കി ഒരു വാടകക്കെട്ടിടത്തിൽ ഒരു പാസ്റ്ററൽ സെന്റർ തുടങ്ങി. ചെന്നെയിൽ കാണിച്ചതും ഇതേ തട്ടിപ്പ്. ഇക്കഴിഞ്ഞ ഏപ്രിലിൽ പന്ത്രണ്ട് സ്ലീഹന്മാരുടെയും നാമത്തിൽ ഒരു പള്ളി പണിയാൻ ചങ്ങനാശ്ശേരി എമിരെറ്റസ് മാന്നാനത്തു വന്നു കല്ലുമിട്ടു. ഓരോന്നായി സ്ലീഹന്മാരുടെ പെരുന്നാളും തുടങ്ങി. ആരും തടയില്ലെന്നവർ കരുതി. ഇപ്പോൾ സ്റ്റേ - ജില്ലാ കളക്ടറുടെ വക. അതിരംപുഴയിലെ പ്രമുഖ അത്മായർ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു! അഹമ്മദാബാദിൽ അഡ്വ. കിരിത്ത് മക്വാൻ ഒറ്റക്കു പയറ്റി സഭയെ വിറപ്പിക്കുന്നു. ഇപ്പോൾ സഭക്ക് അയാളെ ഭയങ്കര പേടി. നദിയാദിലെ അച്ചനെ മെത്രാനാക്കിയാൽ പല കുട്ടികളെയും കൊണ്ടുവന്ന് DNA ടെസ്റ് നടത്തുമെന്ന് മാത്രമല്ല അദ്ദേഹം പറഞ്ഞത്, ഈ അച്ചൻ നടത്തിയ അഴിമതികളുടെ കഥകൾ തെളിവ് സഹിതം അദ്ദേഹം റോമിനെഴുതി, ചരിത്രത്തിൽ ആദ്യമായി റോം നിയുക്ത മെത്രാനെ പിൻവലിച്ചു. അഹമ്മദാബാദ് രൂപതയുടെ ഭാഗ്യം! സീറോയും കൊണ്ട് ആരെങ്കിലും ആ വഴി ചെന്നാൽ ഈ വക്കീലിനെ പരിചയപ്പെടാം. നട്ടെല്ലുള്ള ഒരാത്മായനുണ്ടായാൽ നട്ടെല്ലില്ലാത്ത മുഴുവൻ മെത്രാന്മാരെയും വിറപ്പിക്കാം - എന്താ സംശയം? ഒല്ലൂര് അച്ചൻ പരസ്യമായി ക്ഷമ പറഞ്ഞിട്ട് ഒരു വർഷം ആയില്ലല്ലോ! മെത്രാന്മാർ തമാശക്ക് വിറപ്പിച്ചവരാ ഇപ്പോൾ മെത്രാന്മാരെ വിറപ്പിക്കുന്നത്. 

ഏറ്റവും നന്ദിയുള്ള മൃഗം നായാണെന്നറിയാവുന്നവർ തന്നെ, നന്ദിയില്ലാത്തവരെ നായിന്റെ മക്കളെയെന്നു വിളിക്കുന്നു - അതാ ലോകം. ഒന്നിനും ലവലില്ല. കത്തുന്ന വാതകമായ  ഹൈഡ്രജനും, കത്താൻ സഹായിക്കുന്ന ഓക്സിജനും കൂടി ചേർന്നാൽ എന്താ സംഭവിക്കുന്നത്? തീ കെടുത്തുന്ന വെള്ളമുണ്ടാവുന്നു! സത്യം പഠിപ്പിച്ച യേശുവിന്റ പിന്നിൽ സത്യം ആഗ്രഹിക്കുന്ന വിശ്വാസികളെ കെട്ടിയിട്ടപ്പോൾ സത്യം പേരിനു പോലുമില്ലാത്ത കത്തോലിക്കാ സഭ ഉണ്ടായി. അതിലെന്താ അതിശയിക്കാല്ലെ? 

Thursday, July 14, 2016

റെന്റ് എ പ്രീസ്റ് / പാസ്റ്റർ !

റെന്റ് എ പ്രീസ്റ് / പാസ്റ്റർ !                                                                                                                     കഴിഞ്ഞ ദിവസം ശ്രീ. റെജി ഞള്ളാനി KCRM  ഓർഗനൈസിംഗ് ചെയര്മാനുമായി സംസാരിക്കവെ ഒരു പുതിയ ആശയം [ഇന്ന് യൂറോപ്പിലാകെ നിലവിലുള്ളതുമായ] അദ്ദേഹത്തിന്റെ വചങ്ങളിലുണ്ടായി ! റെന്റ് എ പ്രീസ്റ്  / പാസ്റ്റർ !
"റെന്റ്  എ കാർ" യൂറോപ്പില്നിന്നും കേരളത്തിലും ലോകമാകെയും പടർന്നതുപോലെ, "റെന്റ് എ പ്രീസ്റ് / പാസ്റ്റർ" ലോകമാകെയും പ്രത്യകിച്ചു പൊട്ടൻ കുഞ്ഞാടുകളുടെ നാട്ടിൽ, [കത്തനാര് കൃഷി നൂറുമേനി വിളയുന്ന] മലങ്കരയിലെ മനസ്സുകളിലും പടരട്ടെ ,നിറയട്ടെ എന്ന കർത്താവിൽ പ്രത്യാശയോടെ ഇതു കുറിക്കുന്നു !
നാടാകെ നാനൂറു വെറയിറ്റി പള്ളികളും വിശ്വാസ / പ്രാർത്ഥനാ ഹാളുകളും പണിയിച്ചു പാവം ജനത്തിന്റെ കാശു പിടുങ്ങുന്ന , പിന്നീടവരെ ആ "കള്ളന്മാരുടെ ഗുഹ"യിലിട്ടു ഊറ്റിപ്പിഴിയുന്ന നിക്രിഷ്ടരായ പൗരോഹിത്യത്തിന്റെ / കപടദൈവദാസരുടെ കരുണയില്ലാത്ത കരങ്ങളിൽ നിന്നും ഒരിക്കലായി വിടുതൽ പ്രാപിക്കുവാൻ ഈ "റെന്റ് എ പ്രീസ്റ് / പാസ്റ്റർ " സമ്പ്രദായം വളരെയേറെ ഉപകരിക്കും എന്നെനിക്കു ഉറപ്പുണ്ട് !  
കത്തോലിക്കാ/യാക്കോബായ /ഓർത്തോഡോസ് /csi /മാർത്തോമ്മാ /പെന്തക്കോസ്‌/എന്നു വേണ്ടാ ഏതു സഭയുടെയും കൂദാശാ തട്ടിപ്പികൾ, പുസ്തകം വായിച്ചും  അല്ലാതെയും, ഇന്ന് നിലവിലുള്ളവരെക്കാളും ഭക്തിയോടെ ചൊല്ലാന്, [ഫീസായി നാലുകാശുപോലും വാങ്ങാതെയുമിരിക്കുന്ന] നല്ല ഒന്നാംതരം ദൈവമക്കൾ ഏതു ഗ്രാമത്തിലും ആവശ്യാനുസരണം 'സപ്ളെ' ചെയ്യാൻ ഈ കേരളക്രിസ്ത്യൻ നവീകരണപ്രസ്ഥാനത്തിനു കഴിയും നിശ്ചയം ! അതിനായി നടയാനാടുകൾ ഒന്നിക്കുവാനും ഓരോനാട്ടിലും 'ക്രിസ്തീയ നാട്ടുക്കൂട്ടങ്ങൾ" രൂപീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു !   
കൂദാശകൾ ഏറ്റുവാങ്ങേണ്ടവർ മാമോദീസ /വിവാഹം [കുമ്പസാരമൊഴികെ} തുടങ്ങി ശവസംസ്‌കാരം വരെ / പോരാ ആണ്ടുചൊല്ലൽ ഒക്കെ സമയാസമയങ്ങളിൽ നടത്തിത്തരുവാൻ നിറയൗവനത്തിന്റെ നിറക്കൂട്ടുകളെ നമുക്ക് പരീശീലിപ്പിക്കാം! കൂട്ടക്കല്ലറയെന്ന നരകക്കുഴികളും ,കല്ലറപ്പറമ്പുകളും ഇനി നമുക്ക് ആവശ്യമില്ല ! "കുഴിക്കാണം" എന്ന പുരോഹിതക്കൊള്ളയും അതോടെ സ്വാഹാ..! ഒരു താലൂക്കിൽ ഒരു ഇലക്ട്രിക് സ്മശാനം! , തെക്കൻ കേരളത്തിലെ നാടാർ ക്രിസ്ത്യൻസിനെപ്പോലെ, സ്വന്തമായി മണ്ണുള്ളവരെ അവരുടെ മണ്ണിൽത്തന്നെ അലിഞ്ഞില്ലാതെയാക്കാൻ അനുവദിക്കുക ! ഹിന്ദുക്കളെപ്പോലെ നമുക്കും പരമസുഖം! 

ഇന്ന് വിശ്വാസത്തിന്റെ, ആചാര / അനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ വെറുക്കുന്ന ദൈവമക്കൾ, ഇനിയും പരസ്പരം സ്നേഹിച്ചും വിവാഹത്തിന് കൊടുത്തും , പുണർന്നും ഇവിടെത്തന്നെ സ്വർഗ്ഗവാസത്തിനു തുടക്കം കുറിക്കും! ദൈവമക്കളേ, നമ്മെ ഇത്രയും കാലം തമ്മിലടിപ്പിച്ച ഈ നീചരെ വെറുക്കാൻ മുതിരരുതേ ..അവരെയും സ്നേഹിക്കൂ ..അവർ പണിയെടുത്തിനിയും ജീവിക്കട്ടെ ..അത്രതന്നെ ..അധ്വാനിക്കുന്നവർക്കു മാത്രമല്ലോ ക്രിസ്തുവെന്ന അത്താണി ? 

വാടകയ്‌ക്കൊരു പാതിരി /പാസ്റ്റർ !
കലഞ്ഞൂർ, എന്റെ ഗ്രാമത്തിൽ ഒരേ ഒരു ശിവക്ഷേത്രവും ഒരു പൂജാരിയും ഒരു വിഗ്രഹവും കൊണ്ടു ഗ്രാമപഞ്ചായത്തിലെ 56 ജാതി ഹിന്ദുക്കൾക്കും വൈദീക / ദൈവീക കാര്യങ്ങളിൽ പരമസുഖം എന്നിരിക്കെ, ഇവിടുത്തെ ഇത്തിരിപ്പോന്ന ക്രിസ്തുമത വിശ്വാസികളായ ന്യൂനപക്ഷത്തിനു ദേവായലയംതന്നെ ഇരുപത്തയെട്ടുണ്ടു ! ഇതിൽ ഒരുസഭയ്ക്കുതന്നെ എട്ടെണ്ണംഉണ്ടാക്കിയപ്പോൾ ,എതിർസഭയ്ക്കോ വെറും അഞ്ചും ആയിപ്പോയി  ! എതിരില്ലാത്ത , പകരം വെറുക്കപ്പെട്ട സഭകൾക്കും മറ്റിതര സഭകൾക്കുംകൂടി, മീതയുള്ളതുകൂടി പാതിരിയും പാസ്ടരുംകൂടി വിശ്വാസകലഹത്തിൽ വീതംവച്ചെടുത്തു , മിടുക്കന്മാർ!  ഇതുകണ്ട് ഊറിച്ചിരിക്കുന്ന ഇവിടുത്തെ മനനമുള്ള ഹിന്ദു മൈത്രിയല്ലേ യാഥാർത്ഥ സ്വർഗവാസികൾ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു !

ഇത്രയും സിമന്റു കെട്ടിടങ്ങൾ പണിയാനും, ഇതിലെ വൈദീകജീവനക്കാരെ തീറ്റിപ്പോറ്റാനും, സഭാകയ്യാലന്മാരെ കൈമുത്തി സന്തോഷിപ്പിക്കാനുമായി ഒരു 'ആവറേജ് ' അച്ചായൻ അവന്റെ പുരുഷായുസിൽ എത്ര ആയിരങ്ങൾ ചിലവാക്കേണ്ടിയിരിക്കുന്നു , അവന്റെ വിയർപ്പിന്റെ വിലയിൽ നിന്നും,  എന്നതുകൂടി  ഇവിടുത്തെ ഒരു ഹിന്ദുവുമായി നാം താരതമ്യം ചെയേണ്ടിയിരിക്കുന്നു ! മതത്തിന്റെപേരിലുള്ള ഈ ദുർവ്യയം ക്രിസ്ത്യാനി അവസാനിപ്പിക്കണമെങ്കിൽ 'എക്യുമിനിസം' നടപ്പാക്കാത്ത [മേൽക്കോയ്മ കൊതിക്കുന്ന] പുരോഹിത / പാസ്റ്റർചൂഷകരെ സമൂഹം ഒരിക്കലായി വേണ്ടെന്നു വയ്ക്കുകതന്നെ ചെയേണ്ടിയിരിക്കുന്നു!

ആകാശ സീമകൾക്കപ്പുറത്തു ഏതോ ഒരിടത്തിരിക്കുന്ന ഒരു സ്വർഗ്ഗരാജ്യത്തിൽ കുത്തിയിരിക്കുന്ന ഒരു സ്വർഗ്ഗസ്ഥനായ പിതാവെന്ന വൈദീകസങ്കല്പത്തിൽനിന്നും ഓടിയകന്ന്  അച്ചായമനസുകൾ സർവവ്യാപിയായ ഒരു ദൈവത്തെ /എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന ഒരു ബോധചൈതന്യത്തെ സ്വന്തം  മനസിൽ അനുഭവിച്ചറിയേണ്ടിയിരിക്കുന്നു !  ഇതിനേകമാര്ഗം , ആകാശത്തിന്റെ അതിരുകളോളം അവനെ തിരയാതെ, പകരം ക്രിസ്തു അവതരിപ്പിച്ച "അറയിൽകയറി വാതിലടച്ചു"[വി.മത്തായി 6/5] ധ്യാനം ചെയ്യലിലൂടെ ദൈവത്തെ അവനെ ഉള്ളിന്റെയുള്ളിൽത്തന്നെ കണ്ടെത്തുകയെന്ന എളുപ്പവഴിയാണഭികാമ്യം! ധ്യാനമാണ് ഈശ്വരനെ അനുഭവിക്കാനുള്ള /അറിയാനുള്ള  ഏകവഴിയെന്നിരിക്കെ, സത്യമായും ഒരു 'മിഡിൽമാനെ'/പുരോഹിതനെ നമുക്കാവശ്യമേയില്ല എന്നതല്ലേ പരമസത്യം? 

യേശു പഠിപ്പിച്ച 'ധ്യാനം' കത്തനാര് വിഴുങ്ങിക്കളഞ്ഞിട്ടു, പകരം ഗോതമ്പപ്പം നമ്മുടെ വായിൽ  വച്ചുതന്നിട്ടത്‌  കർത്താവാണെന്നു കള്ളം പറഞ്ഞു നമ്മെ ഇവർ തലമുറകളായി വഞ്ചിക്കുകയായിരുന്നു സത്യം ! ചിന്തിച്ചുനോക്കൂ, ഈശ്വരനെ വിഴുങ്ങുന്ന മറ്റേതെങ്കിലും ഒരു മതവിഭാഗത്തെ ഭൂലോകത്ത് നിങ്ങൾക്കു കാണിച്ചുതരാമോ? വേണ്ട, 'സിംപിൾ ലോജിക്', ഒരുവനെ ഒരായിരംവട്ടം പാതിരി ദൈവത്തെ തീറ്റിച്ചെങ്കിലും, അവനിൽ സ്നേഹം സാഹോദര്യം ക്ഷമ ദയ എന്നീ നല്ല ഗുണങ്ങൾ ഉരുവാക്കാൻ പള്ളിക്കു കഴിഞ്ഞോ ? ഇല്ല! ഇവർ യേശുവിനെ വിഴുങ്ങി, ഒപ്പം അവന്റെ വചനങ്ങളും ! അങ്ങിനെ വിഴുങ്ങപ്പെട്ട ക്രിസ്തു സഭകളിൽ ഇല്ലാതെയായി, പകരം സാത്താൻ ഇവരുടെ മനസുകളിൽ ഇടംപിടിച്ചതുമൂലം  തമ്മിലടിയുമായ്!                                 "നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്ക" എന്നത് നടപ്പിലാക്കാൻ കഴിയാത്ത ഒരുവനും,സഭയും,രാജ്യവും ക്രിസ്തുവിനുള്ളതല്ല ! അങ്ങിനെയെങ്കിൽ ക്രിസ്തുവിന്റെ മതം [അഭിപ്രായം /ചിന്ത] ഇതുവരെ അറിയാത്ത ഈ മതങ്ങൾ / സഭകൾ ക്രിസ്തീയമതങ്ങളല്ല എന്നുവരികില്ലേ? ക്രിസ്തുവിലാകുവാൻ, ക്രിസ്തീയരാകുവാൻ ആഗ്രഹിക്കുന്ന ഏവരും ഈ മതങ്ങളെ ഉപേക്ഷിക്കുവാൻ കുരിശിതനെ സാക്ഷിയാക്കി ശക്തരാകണം! ഇതാണ് കാലത്തിന്റെ കാഹളം ! കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ ! samuel koodal .    
,

                                                                      

Wednesday, July 13, 2016

ന്യൂനപക്ഷാവകാശങ്ങൾ നൽകേണ്ടത് എങ്ങനെ?

http://www.josephpulikunnel.com/a120716.html

ന്യൂനപക്ഷങ്ങൾ ആര് ? ന്യൂനപക്ഷാവകാശങ്ങൾ നൽകേണ്ടത് എങ്ങനെ? ഭരണഘടനയിൽ വ്യക്തമായി നിശ്‌ചയിച്ചിട്ടും വ്യക്തമാക്കിയിട്ടും ഇല്ലാത്ത ഈ പ്രശ്നങ്ങളെ ശ്രീ പുലിക്കുന്നേൽ നിർധാരണം ചെയ്യുന്നത് എങ്ങനെ എന്നറിയണ്ടേ? ഈ വീഡിയോ ശ്രദ്ധിക്കുക. 

മെത്രാച്ചന് കുട്ടികളെ കണ്ടാൽ നിയന്ത്രണം പോകുമെന്ന് 22 വർഷം മുമ്പ് അറിയാമായിരുന്നിട്ടും സഭ അനങ്ങിയില്ല

മെത്രാച്ചന് കുട്ടികളെ കണ്ടാൽ നിയന്ത്രണം പോകുമെന്ന് 22 വർഷം മുമ്പ് അറിയാമായിരുന്നിട്ടും സഭ അനങ്ങിയില്ല; കുട്ടികളോട് ലൈംഗിക ക്രൂരകൃത്യങ്ങൾ ചെയ്ത ബിഷപ്പ് ജയിലിൽ ആയിട്ടും വിവാദം തീരുന്നില്ല

മറുനാടൻ മലയാളീ: സ്വന്തം ലേഖകൻ

July 11, 2016 | 08:51 AM | Permalink



സ്വന്തം ലേഖകൻ

നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ അകത്തായിരിക്കുന്ന മെത്രാൻ പീറ്റർ ബാളിന് കുട്ടികളെ കണ്ടാൽ നിയന്ത്രണം പോകുമെന്ന് 22 വർഷങ്ങൾക്ക് മുമ്പ് തന്നെ വെളിപ്പെട്ടിട്ടും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്മാർ അത് തന്ത്രപൂർവം മറച്ച് വയ്ക്കുയായിരുന്നു വെന്ന് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. പിന്നെയും വർഷങ്ങൾ കഴിഞ്ഞ് ഇദ്ദേഹം നിരവധി കുട്ടികളെ പീഡിപ്പിച്ചതിന് ശേഷം മെത്രാച്ചനെതിരെ ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് മാത്രമാണ് സഭ നടപടിയെടുക്കാൻ തീരുമാനിച്ചതെന്നും ആരോപണം ശക്തമായിരിക്കുകയാണ്. ഇത്തരത്തിൽ കുട്ടികളോട് ലൈംഗിക ക്രൂരകൃത്യങ്ങൾ ചെയ്ത ബിഷപ്പ് ജയിലിൽ ആയിട്ടും വിവാദങ്ങൾ അടങ്ങാത്ത അവസ്ഥയാണുള്ളത്. ഡെയിലി മെയിലിന് ചോർന്ന് കിട്ടിയ രഹസ്യരേഖകളിലൂടെയാണ് പുതിയ വിവരം വെളിച്ചത്ത് വന്നിരിക്കുന്നത്.

1993ൽ ഗ്ലൗസെസ്റ്ററിലെ ബിഷപ്പ് സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതിന് തൊട്ടു മുമ്പ് വരെ ബാൾ നിരവധി ആൺകുട്ടികളെയും യുവാക്കളെയും ലൈംഗികപരമായി ഉപയോഗിച്ചിരുന്നു വെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ചാൽസ് രാജകുമാരന്റെ അടുത്ത സുഹൃത്താ ഈ മെത്രാൻ അദ്ദേഹത്തിന്റെ വിവാഹത്തിന് പോലും പങ്കെടുത്തിരുന്നു. 19കാരനായ ഒരു യുവാവിനോട് മോശമായി പെരുമാറിയതിന്റെ പേരിൽ ബാളിന് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു വെങ്കിലും കഴിഞ്ഞ വർഷം ജയിലിൽ ആകുന്നത് വരെ ബാളിനെ പുരോഹിതനായി തുടരാൻ അനുവദിച്ചുവെന്നാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ശക്തമായ ആരോപണം.

പീറ്റർ ബാളിന്റെ കൂടുതൽ പീഡനകഥകൾ വെളിപ്പെടുത്തുന്ന ആറ് കത്തുകൾ കാന്റർബറി ആർച്ച്ബിഷപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ലഭിച്ചുവെന്ന് അടുത്തിടെ വെളിപ്പെട്ടതിനെ തുടർന്നാണ് ബാളിനെതിരെയുള്ള ആരോപണങ്ങൾക്കും വിവാദങ്ങൾക്കും വീണ്ടും ചൂട് പിടിച്ചിരിക്കുന്നത്. ഈ പുരോഹിതന്റെ പീഡനത്തിന് ഇരയായവർ തന്നെയായിരുന്നു ഈ കത്തുകൾ അയച്ചിരുന്നത്. 1990കളുടെ ആദ്യം പുരോഹിതൻ തങ്ങളെ പീഡിപ്പിച്ചതിന്റെ വിശദാംശങ്ങളായിരുന്നു അവർ ഇതിലൂടെ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ ഇവ അവർ ഇത് വരെ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുമില്ല. 1992 ഡിസംബറിനും 1993 ഫെബ്രുവരിക്കും ഇടയിലായിരുന്നു ഈ കത്തുകൾ അയക്കപ്പെട്ടിരുന്നത്. തന്റെ ഇരകളോട് നഗ്‌നരായി പ്രാർത്ഥിക്കാൻ ബാൾ ആവശ്യപ്പെടാറുണ്ടായിരുന്നുവെന്ന് ഈ കത്തുകളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് തന്റെ മുന്നിൽ ലൈംഗിക പ്രവൃത്തികൾ നിർവഹിക്കാനും തന്നോടൊപ്പം കിടക്ക പങ്കിടാനം ഈ പുരോഹിതൻ ഇരകളോട് ആവശ്യപ്പെടാറുണ്ടായിരുന്നുവത്രെ.

ഇംഗ്ലീഷ് ചർച്ച് അധികൃതർ ഈ കത്തുകൾ 2009ൽ പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ 1993ൽ തന്നെ ഡിറ്റെക്ടീവുകൾക്ക് നൽകിയെന്ന് പറയുകയും ചെയ്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ബാൾ നീചമായ ലൈംഗിക കുറ്റങ്ങൾ ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന ഈ കത്തുകൾ ചർച്ച് അധികാരികൾ പരസ്യമാക്കുന്നതിന് പകരം ലാംബെത്ത് പാലസിലെ രഹസ്യ ഫയലുകളിൽ സൂക്ഷിക്കുയായിരുന്നുവെന്ന ആരോപണമാണിപ്പോൾ ശക്തമായിരിക്കുന്നത്. ഇതിനെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ നടന്നിരുന്നുവെങ്കിലും 2012 വരെ ചർച്ച് ഇത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു. എന്നാൽ അവസാനം ഇത് പൊലീസിന് നൽകുകയും ചെയ്തു. 1977നും 1992നും ഇടയിൽ 18 ആൺകുട്ടികളോടും യുവാക്കളോടും മോശമായി പെരുമാറുകയും പീഡിപ്പിക്കുകയും ചെയ്ത കുറ്റത്തിനും പൊതു ഓഫീസിൽ മോശമായി പെരുമാറിയതിനും 84കാരനായ ബാളിനെ കഴിഞ്ഞ വർഷം ഒക്ടോബറിൽ 32 മാസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

ഇത്തരം കത്തുകൾ മറച്ച് വയ്ക്കുകയും പൊലീസ് അന്വേഷണത്തിന് ആവശ്യപ്പെടാ തിരിക്കുകയും ചെയ്ത സഭാ അധികാരികളുടെ നയത്തിനെതിരെ ബാൾ പീഡിപ്പിച്ച ഇരകളുടെ അഭിഭാഷകൻ റിച്ചാർഡ് സ്‌കോറർ കഴിഞ്ഞ രാത്രി രംഗത്തെത്തിയിരുന്നു. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പായിരുന്ന ലോർഡ് കാറെയുടെ പങ്കും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ഒന്നുംമറച്ച് വച്ചിട്ടില്ലെന്നായിരുന്നു കാറെ ആദ്യം പ്രതികരിച്ചിരുന്നത്. ഇപ്പോഴത്തെ ആർച്ച് ബിഷപ്പായ ജസ്റ്റിൻ വെൽബി ചർച്ച് പുതിയൊരു അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പുറമെ ചൈൽഡ് സെക്ഷ്വൽ അബ്യൂസിനെക്കുറിച്ച് ജഡ്ജ് ലോവെൽ ഗോദാർദ് ഒരു സ്വതന്ത്ര അന്വേഷണവും നടത്തുന്നുണ്ട്.

Tuesday, July 12, 2016

ക്രൈസ്തവസഭാ ചട്ടങ്ങള്‍ ഇന്ത്യന്‍ഭരണഘടനയ്ക്ക് വിധേയമാക്കാന്‍ സഭാധികാരികള്‍ സഹകരിക്കണം - ജസ്റ്റീസ് കെ.ടി.തോമസ്

ഇന്ത്യയിലെ സകല നിയമങ്ങളുടെയും നിയമസംവിധാനങ്ങളുടെയും സ്രഷ്ടാവിന്റെ സ്ഥാനമുള്ള ഇന്ത്യന്‍ ഭരണഘടനയ്ക്ക് സകല മതനിയമങ്ങളും വിധേയമാക്കേണ്ടതുണ്ടെന്നും അതിനു സന്നദ്ധരാകാന്‍ സഭാധികാരികള്‍ തയ്യാറാകേണ്ടത് അവരുടെതന്നെ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.  അതിനും സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യതയ്ക്കും സഹായകമായ ഒരു നിയമം ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കണം എന്ന് സഭാധികാരികള്‍തന്നെ ആവശ്യപ്പെടുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. സ്വന്തം കിഡ്‌നി മതംനോക്കാതെ ദാനംചെയ്ത് മാതൃക കാണിക്കുന്ന ഫാ. ഡേവിഡ് ചിറമ്മലിനെപ്പോലെയുള്ള മഹാത്മാക്കള്‍ ജീവിക്കുന്ന ഈ സമുദായത്തിന്റെ യശസ്സിനത് മാറ്റുകൂട്ടുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ഐ. എം. എ ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ശ്രീ. ജോസഫ് വെളിവില്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ അധ്യക്ഷന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി ശ്രീ സി.കെ.ശശിധരന്‍, സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ശ്രീ. മണര്‍കാട് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് ശ്രീ ജോസഫ് പുലിക്കുന്നേല്‍ തയ്യാറാക്കി അയച്ചുതന്ന പ്രസംഗം ശ്രീ. ജോസാന്റണി വായിച്ചു. തുടര്‍ന്ന് അഡ്വ. പോളച്ചന്‍ പുതുപ്പാറ (കേരള കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റീസ്), ശ്രീ ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, KCRM) ആന്റോ കോക്കാട്ട് (മുന്‍ ജനറല്‍ സെക്രട്ടറി, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ) അഡ്വ. ഇന്ദുലേഖ ജോസഫ് മുതലായവര്‍ പ്രസംഗിച്ചു.

Monday, July 11, 2016

ക്രൈസ്തവസഭാചട്ടങ്ങള്‍ ഇന്ത്യന്‍ഭരണഘടനയെ വെല്ലുവിളിക്കുന്നുവോ? -സംവാദം

ഇന്ന് ജൂലായ് 11 2 30 p m ന്
കോട്ടയം ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലുള്ള ഐ. എം. എ ഹാളില്‍
ഉദ്ഘാടകന്‍: ജസ്റ്റീസ് കെ. ടി. തോമസ്





ഇടുങ്ങിയ വൃത്തങ്ങളിൽ തടഞ്ഞു കിടക്കുന്നവർ


ചാക്കോ കളരിക്കൽ

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വതന്ത്രചിന്തകർ‍ക്ക്‌  പള്ളിക്കകത്ത്‌ സ്ഥാനം ഇല്ലെന്നു പറഞ്ഞാൽ അതൊരു കപട പ്രസ്താവനയാകില്ല. പള്ളിയോടും പട്ടക്കാരോടും  'ആമേൻ' മൂളി ബുദ്ധിയും മനസ്സും അടിയറവുവെയ്ക്കുന്നത് സമകാലിക വിപല്സന്ധിയാണ്. അടിച്ചമർത്തിലിലൂടെ മൃഗതുല്യരായി ജീവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണ് ക്രൈസ്തവർ.  പൌരോഹിത്യത്തിനു മേല്‍ക്കോയ്മയുള്ള, ഉച്ഛനീചത്വ സ്വഭാവമുള്ള സഭാശ്രേണിയുടെ ഏറ്റവും അടിത്തട്ടിലാണ് ക്രിസ്തീയ വിശ്വാസികൾ. സ്വന്തം അദ്ധ്വാനംകൊണ്ട് ഉപജീവനം നടത്തുന്ന, അവർക്കുമുകളിലുള്ള  മുഴുവൻ പേരുടെയും ഭാരംപേറി  ജീവിക്കുന്ന അവർ താഴ്ത്തപ്പെടുകയാണിന്ന്. ഈ സമൂഹം ഞെട്ടിയുണരണമെങ്കിൽ ഭാവനയെ കൈവെടിഞ്ഞ് യാഥാർ‍ത്ഥ്യത്തെ പുണരണം. എന്നുവെച്ചാൽ, സ്വന്തം ബുദ്ധിയേയും മനസ്സിനെയും സ്വാതന്ത്ര്യത്തെയും ബോധപൂർവ്വം ഉപയോഗിക്കണം എന്നർത്ഥം. കൂടാതെ, കത്തോലിക്കാസഭയിലെ അഴുക്കുചാലുകളെയും പുഴുക്കൂത്തുകളെയും അനാവരണം ചെയ്ത് ഒരു ശസ്ത്രക്രിയ്ക്ക് സഭയെ വിധേയമാക്കണം.

യേശുവിന്‍റെ വചനങ്ങൾ ജീവിതദർ‍ശിയാകുമ്പോൾ സഭാബന്ധത്തിന്‍റെ ചരടിൽ കുടുങ്ങേണ്ട കാര്യമില്ലെന്നും ദൈവജനത്തിനെല്ലാം ഒരേ ചോരയും ഒരേ മനസ്സുമാണെന്നും നാം മനസ്സിലാക്കണം. സഭയുടെ അധികാരശ്രേണിപോലും അനാവശ്യമാണ്. ഒരു വിശ്വാസിക്കു ശ്വസിക്കാൻ സഭയുടെ കാറ്റുവേണ്ട; അവർ‍ക്കു കുടിക്കാൻ വെള്ളം കലർ‍ന്ന രക്തം വേണ്ട; അവർ‍ക്ക് വിശപ്പടക്കാൻ കല്ദായമാകുന്ന ഭക്ഷണവും വേണ്ട. ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലാധ്യക്ഷന്മാരോടും  പുരോഹിതരോടും നമുക്ക് പുച്ഛം തോന്നേണ്ടതാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും വികാരി ചതിക്കും എന്ന നിലപാടായിരിക്കണം നമ്മുടേത്. എന്നാൽ പുണ്യപുരോഹിതരെ ആദരവോടെ നാം കാണണം. അടുത്ത കാലത്തായി വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയാ എന്നിവിടങ്ങളിൽ നടമാടിയ വൈദികരുടെ കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങളെപ്പറ്റിയുള്ള അറിവ് മതസംഘടനാ വിരുദ്ധ ധാരണയെ സിമന്റിട്ടുറപ്പിക്കാനേ കഴിയുന്നൊള്ളു. ബാലപീഢകരായ വൈദികരും അവർ‍ക്ക് സംരക്ഷണം നല്‍കിയ മേലധ്യക്ഷന്മാരും അവരുടെ സ്ഥാനത്തിന്‍റെയും കുപ്പായത്തിന്‍റെയും വില  അഗ്നികുണ്ഡത്തിലെറിഞ്ഞു നശിപ്പിച്ചു കളയുകയാണ് ചെയ്തത്. സഭാധികാരത്തിന്‍റെ ദുർ‍നടപടികൾ‍കാരണം ആയിരങ്ങൾ സഭവിട്ടു പോകുമ്പോൾ മതംമാറ്റം മാത്രമല്ല സഭയ്ക്കെതിരായി അത്രയും ശത്രുക്കൾ‍കൂടി വർ‍ദ്ധിക്കുകയാണ് ചെയ്യുന്നതെന്ന് വിവേകാനന്ദനെപ്പോലെ നാമും മനസ്സിലാക്കണം.

ആഡംബര വേഷഭൂഷാദികളും അധികാര ചിഹ്നങ്ങളും പേറി കൊട്ടാരങ്ങളിൽ കഴിയുന്ന തിരുമേനിമാർ കല്പ്പിക്കുന്നതുമാത്രമാണ് ശരിയെന്ന് സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ ഓരോ വിശ്വാസിയും പ്രവാചകരാകേണ്ടതുണ്ട്‌. തെറ്റുകൾ മുഖം നോക്കാതെയും ഭയപ്പെടാതെയും സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ് പ്രവാചകധർ‍മ്മം. ഇന്നു ക്രിസ്ത്യാനികൾ തെറ്റി ധരിച്ചിരിക്കുന്നത് സഭയെന്നാൽ സഭയിലെ അധികാര വർഗ്ഗമായ മെത്രാന്മാരും പുരോഹിതരുമെന്നാണ്. ഈ ധാരണയെ മാറ്റി ദൈവജനമാണ് സഭയെന്നും ആ സഭയുടെ തലവൻ  യേശുവാണെന്നും സാധാരണ വിശ്വാസികൾ  മനസ്സിലാക്കണം. സഭയെ ശുശ്രുഷിക്കുന്നവർ ഭൗതികസ്ഥാനമാനങ്ങളില്‍നിന്നും വിട്ടുമാറി നില്‍ക്കണം. ആധ്യാത്മികകാര്യങ്ങളിലെ അധികാരമേ യേശു തന്‍റെ ശിഷ്യന്മാർ‍ക്ക് നല്‍കിയിരുന്നുള്ളൂ. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവരുടെയും ദാസനായിരിക്കണമെന്നാണ് യേശു അവരെ ഉപദേശിച്ചത്‌. യേശുതന്നെ തന്‍റെ ശിഷ്യരുടെ കാലുകൾ കഴുകി മാതൃക കാണിച്ചുകൊടുക്കുകയും ചെയ്തു. യേശു സ്വർഗ്ഗത്തിന്‍റെ താക്കോൽ പത്രോസിനെ എല്പ്പിച്ചെന്നും അനന്തരാവകാശിയായി പോപ്പിനാണ് ആ താക്കോലിന്‍റെ അധികാരമെന്നൊക്കെയുള്ള പ്രഘോഷണങ്ങൾ വെറും ഭോഷ്ക്കാണെന്ന് സാധാരണ വിശ്വാസി തിരിച്ചറിയണം. ദൈവജനമാകുന്ന രാജകീയ പുരോഹിത ഗണത്തെ അടിച്ചമർ‍ത്തി ഭരിക്കാനുള്ള തന്ത്രത്തിലെ തുരുപ്പുചീട്ടുമാത്രമാണത്.


സ്വർഗ്ഗം മോഹിച്ചോ നരകം പേടിച്ചോ അല്ല മനുഷ്യൻ നന്മ ചെയ്യേണ്ടത്. പലസ്തീനായിലെ യേശുവെന്ന പരമപൂജിതനായ പച്ച മനുഷ്യൻ പഠിപ്പിച്ച സാമൂഹിക പാഠമായിരിക്കണം അതിന്‍റെ പിന്നിൽ. സ്വർഗ്ഗവും നരകവുമൊക്കെ ഭാവനകൊണ്ടു മനസ്സിൽ കുടിയിരുത്തുന്നതാണെന്നു ഒരു ക്രിസ്ത്യാനി മനസ്സിലാക്കണം. ക്രിസ്തുമതവക്താക്കൾ പറഞ്ഞു പേടിപ്പിക്കുന്ന ഇടമാണ് നരകം. ആ നരകത്തെ പേടിച്ചു സ്വർഗ്ഗത്തിന്‍റെ പുറകെ ഓടുന്നവർ പള്ളികളിൽ വെച്ചിരിക്കുന്ന അര്‍ത്ഥശൂന്യങ്ങളായ തിരുശേഷിപ്പ്‌ വണക്കങ്ങളിലും വഴിപാടുകളിലും നേർ‍ച്ച കാഴ്ചകളിലും ചെന്നുപെടും. വിശ്വാസികളിൽ അന്ധവിശ്വാസത്തിന്‍റെ വിത്തുകൾ പാകി പുരോഹിതർ അതിനെ നൂറുമേനിയായി വിളയിച്ചു കൊയ്തെടുക്കുന്ന തന്ത്രങ്ങളാണതൊക്കെ. ലക്‌ഷ്യം പണം സമ്പാദനം മാത്രം. ഇത്തരം ക്രിസ്തീയതക്കുമപ്പുറം 'നിൻറെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുക' എന്നുപദേശിച്ച യേശുവിനെ സ്വീകരിക്കുന്നവരാണ് ഭാഗ്യവന്മാർ. എന്നാൽ അടുത്തകാലംവരെ ഒരു വിശ്വാസിയെയും തിരുവചനങ്ങൾ വായിച്ചു മനസ്സിലാക്കാൻ‍വരെ സഭ അനുവദിച്ചിരുന്നില്ല. ആരെങ്കിലും വിശുദ്ധഗ്രന്ഥം വായിച്ചു പഠിച്ചാൽ, മറ്റു ഭാഷകളിലേക്ക് വിവർ‍ത്തനം ചെയ്‌താൽ ഇങ്ക്വിസിഷൻ‍വഴി അയാളെ ജീവനോടെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നു. ആര്യന്മാർ എഴുതിയ വേദം കേൾ‍ക്കുന്ന ശൂദ്രന്‍റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണമെന്നൊരു ബ്രാഹ്മണ നിയമമുണ്ടായിരുന്നുവെങ്കിലും ശൂദ്രനെ ചുട്ടുകരിച്ചു കൊല്ലുമായിരുന്നില്ല.


ചിന്തയില്ലാത്ത ഭോഷന്മാരെ അടിമകളാക്കി അവരുടെ അദ്ധ്വാനത്തിന്‍റെ ഫലം അനുഭവിച്ചു പുരോഹിതർ സുഖിച്ചു കഴിയുന്നത് തീർച്ചയായും വർ‍ത്തമാനകാലത്തിന്‍റെ നൊമ്പരമാണ് .  കത്തോലിക്കാസഭ അനുദിനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നതിൻറെ പ്രധാന കാരണവും അതാണ്.
മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത്തവൻ തൻറെ മതത്തിനായി ചാകും. അവന് മത സൗഹാർദ്ദവും വേണ്ട മനുഷ്യ സൗഹാർദ്ദവും വേണ്ട. പുരോഹിത വർഗ്ഗം അങ്ങനയെ വിശ്വാസിയെ പഠിപ്പിക്കൂ.


അരമനകളിൽ സുഖജീവിതം കഴിക്കുന്നവർ, പട്ടുവസ്ത്രങ്ങൾ ധരിക്കുന്നവർ, ഏകാധിപത്യഭരണം നടത്തുന്നവർ മറ്റുള്ളവരോട് എങ്ങനെ വിശ്വസിക്കണം, എങ്ങനെ ജീവിക്കണമെന്നൊക്കെ  കല്പിക്കുന്നത് അവരുടെമേല്‍ മെക്കിട്ടുകയറലുതന്നെയാണ്. സമീപകാലത്ത് അന്തരിച്ച കർദിനാൾ കാർലോ മാർട്ടിനി പറഞ്ഞത് സഭ ഇന്ന് ഇരുനൂറു വർ‍ഷങ്ങൾ‍ക്കു പിന്നിലാണെന്നാണ്. കഴിഞ്ഞ നാല്പ്പതുവർ‍ഷങ്ങൾകൊണ്ട് കത്തോലികാ സഭയിലെ മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ അയ്യായിരത്തിനുമേൽ.‍ അതിയാഥാസ്ഥിതിക ചിന്തകരായ പുരോഹിതരെ തെരഞ്ഞെടുത്ത് എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയർ‍ത്തുകയാണ് റോം ചെയ്തുകൊണ്ടിരിക്കുന്നത്. പുരോഗമന ചിന്തയുള്ള ഒരൊറ്റ വൈദികനും മെത്രാൻ‍പദവി കാംക്ഷിക്കേണ്ട. ഈ ദുർ‍വിധിയിൽ ദൈവജനം ദു:ഖിതരാണ്. സഭയിലെ കീറാമുട്ടി പ്രശ്നങ്ങളായ പൌരാഹിത്യത്തിലെ മൂല്യച്യുതി, ലൈംഗിക സദാചാരമില്ലായ്മ, സ്വവർ‍ഗരതി, വൈദിക ബ്രഹ്മചര്യം, വൈദിക ബാലരതി, വൈദികക്ഷാമം, സ്ത്രീവിവേചനം, സ്ത്രീ പൌരാഹിത്യം, സഭാഭരണം, സാമ്പത്തികസുതാര്യത, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, വൃദ്ധരും യാഥാസ്ഥിതികരുമായ മെത്രാന്മാരും മാർപാപ്പമാരും, അന്ധവിശ്വാസങ്ങളും അനാചാരങ്ങളും, ആരാധനക്രമം തുടങ്ങിയ വിഷയങ്ങളിൽ ദൈവജനത്തിന്‍റെ ശബ്ദത്തിനു യാതൊരു വിലയും സഭാധികാരികൾ നല്‍കുന്നില്ല. നീതി ലഭിച്ചില്ലങ്കിൽ സംസ്കൃതസമൂഹംപോലും അതിനായി പോരാടുമെന്ന ബാലപാഠംപോലും സഭാഭരണാധികാരികൾക്ക് അറിയില്ല. അതൃപ്തരായ ദൈവജനം സഭയില്‍നിന്നുകൊണ്ട് പരിശുദ്ധാത്മാവിൻറെ പ്രചോദനത്താൽ ധൈര്യം സംഭരിച്ചുകൊണ്ട് മാറ്റത്തിനായി മുറവിളികൂട്ടുമ്പോൾ വേറൊരുപറ്റം വിശ്വാസികൾ നിരാശരായി സഭ വിട്ടുപോവുന്നു. ‘അറിവിനെ അതിക്രമിക്കുന്ന ക്രിസ്തു സ്നേഹത്തെ മനസ്സിലാക്കി’യവരാണ് മനംമടിപ്പില്ലാതെ ഇന്നും അജിയോർ‍ണമെൻറ്റോ (aggiornamento)യ്ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.


ദൈവത്തിന്‍റെ വികാരിയും ദൈവത്തിന്‍റെ ഔദ്യോഗിക ദ്വിഭാഷിയും തെറ്റാവരക്കാരനുമായ പോപ്പിന്‍റെ തീരുമാനം സ്ഥിരവും സമ്പൂർ‍ണവും അത്യന്തികവുമാകയാൽ കത്തോലിക്കാസഭ പോപ്പാകുന്ന വ്യക്തിയിൽ തൂങ്ങി നില്‍ക്കുകയാണ്. രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ 'ദൈവജനം' എന്ന ആശയം കാറ്റിൽ പറന്നതുപോലെ സംഘാതാത്മകത (collegiality) യും കാറ്റില്‍ പറന്നുപോയി.

സീറോമലബാർസഭ മുഴുവനായിത്തന്നെ ഇന്ന് അലങ്കോലപ്പെട്ടുകിടക്കുകയാണ്. ലോകത്തൊരിടത്തുമില്ലാത്ത ബുർഷ്വാ മനസ്ഥിതിയാണ് സഭാധികാരികള്‍ക്ക്. ശുശ്രൂഷ എന്ന വാക്ക് അവർ കേട്ടിട്ടില്ലെന്നു തോന്നും, അവരുടെ പ്രവൃത്തികൾകണ്ടാൽ. ജനങ്ങളെ ഭരിച്ചും ജമ്പോ ദേവാലയങ്ങൾ പണുതും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകൾ നിർ‍മ്മിച്ചും എസ്റ്റെറ്റുകൾ വാങ്ങിയും അന്ധവിശ്വാസം പ്രചരിപ്പിച്ചും മനിക്കേയൻ കുരിശിൻറെയും ആരാധനാക്രമത്തിൻറെയും പേരിൽ സഭയിൽ കലഹമുണ്ടാക്കിയും അവർ വാണരുളുന്നു. അവർ വസിക്കുന്ന അരമനകളുടെ അടുത്ത് ചെല്ലാൻ ഒരു സാധാരണ വിശ്വാസി മടിക്കും; ഭയപ്പെടും. അത്രയ്ക്കും കെട്ടിലും മട്ടിലുമാണ് എല്ലാ അരമനകളും. വിശ്വാസികളെ അടിമകളാക്കി ഭരിക്കുന്നതിൽ അവർ തൃപ്തി നേടുന്നു. സീറോ മലബാർ സഭയ്ക്ക് സ്വയംഭരണം ലഭിച്ചപ്പോൾ മാർത്തോമായുടെ മാർഗ്ഗത്തിലേക്കു തിരിച്ചു പോകണ്ടതിനുപകരം കല്‍ദായ ലിറ്റർ‍ജിയും ലത്തീൻ സഭാഭരണ സമ്പ്രദായവും പുതിയ കാനോൻ നിയമവും പൊതുയോഗത്തെ നിർജ്ജിവമാക്കി വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിലുംകൊണ്ട് നമ്മുടെ മേല്പട്ടക്കാർ തൃപ്തരായി. കല്ദായീകരണത്തിന്‍റെ ഭാഗമായി മാനിക്കേയൻ കുരിശും അള്‍ത്താരയുടെ  മുമ്പിൽ ശീലതൂക്കലും നടപ്പിലാക്കി. അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും കാരണം എല്ലാ രൂപതകളും ഇത്തരം മാറ്റത്തിനു  സഹകരിക്കുന്നില്ലതാനും. അങ്ങനെ നൂറ്റാണ്ടുകളോളം സ്വരുമയിലും പരസ്പര സ്നേഹത്തിലും കഴിഞ്ഞിരുന്ന നസ്രാണി കത്തോലിക്കാസഭ വിഭാഗീയ  ചിന്തകള്‍കൊണ്ട് ആകെ താറുമാറാകുകയും ചെയ്തു. തൃശൂരുനിന്ന് ഒരു വല്ല്യച്ചൻ ചങ്ങനാശേരിയിലെത്തിയാൽ ചങ്ങനാശേരിയിലെ ഒരു കൊച്ചച്ചന്‍ എങ്ങനെ കുർ‍ബ്ബാന ചെല്ലണമെന്ന് വല്ല്യച്ചനെ പഠിപ്പിക്കേണ്ട ഗതികേടിലെയ്ക്ക് സഭ അധപതിച്ചുപോയി. അറിവും പക്വതയും എളിമയും നേത്രുത്വ ഗുണവും വിട്ടുവീഴ്ചാ മനോഭാവവുമെല്ലാമുള്ള മെത്രാന്മാരുടെ അഭാവവും അതെസമയം മർ‍ക്കടമുഷ്ടിയുള്ള ചില മെത്രാന്മാരുടെ അതിപ്രസരിപ്പും സീറോ മലബാർസഭയിൽ ഉണ്ടായതാണ് ആ സഭയുടെ നാരായവേരിനു കോടാലിവയ്ക്കാൻ പ്രധാന കാരണം. നമ്മുടെ സഭയ്ക്ക് എന്താണ്  കുഴപ്പം എന്നു ചോദിക്കുന്ന ഉപരിപ്ലവകാരികളുണ്ട്. കുഴപ്പം എന്തെന്നറിയാൻ ഒരിരുപതുകൊല്ലംകൂടി ജീവിച്ചിരുന്നാൽ മതി.

റോമിൻറെ തീരുമാനത്തിനു നിർദ്ദേശങ്ങൾക്കും ഘടക വിരുദ്ധമായി തെക്കുംഭാഗക്കാരെയും വടക്കുംഭാഗക്കാരെയും ജാതീയമായി വേർതിരിച്ച് ജാതി മാറിക്കെട്ടി എന്നുപറഞ്ഞ് ഇടവകയിലെ അംഗത്വം മുടക്കാനുള്ള തീണ്ടൂരമിറക്കാൻ ചില സീറോ മലബാർ മെത്രാന്മാർ തയ്യാറായി. മനഃസാക്ഷി നഷ്ടപ്പെട്ട ഈ അഭിവന്ദ്യന്മാരെ കുലംകുത്തികളെന്നല്ലേ വിളിക്കേണ്ടത്? നഷ്ടപ്പെട്ടുപോയ ഒരാടിനെപോലും തേടിനടക്കാൻ ഉപദേശിച്ച യേശുവിൻറെ അനുയായികൾ എന്നു പറഞ്ഞുനടക്കാൻ ഇവർക്ക് നാണമില്ലേ? വർഗ്ഗീയമനോഭാവം കൊടികുത്തി വാഴുന്നത് ക്രിസ്ത്യാനികളിൽ തന്നെ. ജാതി വ്യവസ്ഥയുള്ള ഹിന്ദു സഹോദരങ്ങളെ എന്തിനു നാം കുറ്റം പറയണം?


യേശുവിന്‍റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികൾ "മനസ്സുള്ളവർ സഭയിൽ‍ നിന്നാൽ‍മതി" എന്നുവരെ പ്രഖ്യാപിക്കുമ്പോൾ അവരുടെ അഹന്ത എന്തുമാത്രമെന്ന് നാം ചിന്തിക്കണം. ഭോഷന്മാരായ വിശ്വാസികൾ സഭയിൽ എന്നും കാണുമെന്ന് സഭാധികാരത്തിനറിയാം. എന്നാൽ ബഹുഭൂരിപക്ഷം വിശ്വാസികളും സഭയുടെ ഇന്നത്തെ നിലപാടിൽ വേദനിക്കുന്നവരാണ്. എടുക്കാൻ പ്രയാസമുള്ള ചുമടുകൾ വിശ്വാസികളുടെ ചുമലിൽ സ്ഥാപിതസഭ കെട്ടി വെയ്ക്കുന്നത് കഷ്ടമാണ്. കാലോചിതമായ പരിഷ്കാരങ്ങളും പരിവർ‍ത്തനങ്ങളും നവീകരണങ്ങളും സഭയിൽ വരുന്നില്ലങ്കിൽ വിശ്വാസികൾ സ്വയം ചുമടുകൾ വലിച്ചെറിഞ്ഞു സ്വതന്ത്രരാകും.


യേശുവിലും അദ്ദേഹത്തിന്‍റെ വചനങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന സഭാനവീകരണക്കാർ സഭയുടെ സംഘിടിതശ്രേണിയെയും അതിന്‍റെ കൊള്ളരുതായ്മകളെയും മാത്രമാണ് എതിർക്കുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്നേഹത്തിലും ഉറച്ച ക്രൈസ്തവതയെ അവർ എതിർക്കുന്നില്ല;. മറിച്ച് ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നത്. സഭാവിമർശന തൂലികയുമായി ഇറങ്ങുന്നവരെ അവിശ്വാസികളെന്ന് മുദ്രയടിക്കാൻ പ്രതിലോമകക്ഷികൾ എന്നും തയ്യാറാണ്. വിമർശനങ്ങളുടെ  ശരങ്ങൾ പാഞ്ഞുവരുമ്പോൾ അതിനെ നേരിടാൻ തക്കവിധം കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടി ആവശ്യമാണ്. മദമിളകി വരുന്ന കാട്ടാനയെയും വെട്ടാൻ വരുന്ന കാട്ടുപോത്തിനെയും തിരിച്ചറിയാനുള്ള വിവേചന ബുദ്ധിയും സഭാവിമർശകർക്കുണ്ടാകണം. സഭാനവീകരണത്തെ മുൻകണ്ട് ചില പുസ്തകങ്ങൾ ഞാൻ പ്രസിദ്ധീകരിച്ചപ്പോൾ എന്നെ വട്ടനും, വിഡ്ഢിയും, വിവരദോഷിയും, കിണറ്റിൽ കിടക്കുന്ന തവളയും, ഭീരുവും, പാമരനും, അധഃപതിച്ചവനും എന്നെല്ലാം ചിത്രീകരിച്ചു. സമീപകാലത്ത് സാമൂഹിക പരിഷ്കർത്താവും അനുഗ്രഹീത കവിയും എഴുത്തുകാരനുമായ ശ്രീ സാമുവൽ കൂടലിന് വധഭീഷണി ഉണ്ടായെന്ന് അല്മായശബ്ദം ബ്ലോഗിലും ഫേസ്ബുക്കിലുമെല്ലാം വായിക്കാനിടയായി. സഭാമേലധികാരികളുടെ കൊള്ളരുതാത്ത പ്രവൃത്തികളെ വിമർശിച്ചതിനുള്ള ശിക്ഷ ഫാത്വാ (Fatwa) വഴി കൂടലിനെ ഇല്ലാതാക്കുകയാണോ? ഇവരിലും ഇവരുടെ ശിങ്കിടികളിലും കുടികൊള്ളുന്ന താലിബാനിസവും കപട ആത്മീയതയും പത്തിവിടർത്തുന്നതിൻറെ ലക്ഷണമാണ് ഇത്തരം വധശിക്ഷ ഭീഷണികൾ. മെത്രാന് തൻറെ രൂപതയിലും വികാരിക്ക് തൻറെ ഇടവകയിലും ഏതു തോന്യാസവും ചെയ്യാം. വിശ്വാസിക്രിമികൾക്ക് ഒന്നും എതിർത്തുപറയാൻ പാടില്ല.


ക്രിസ്തുവിന്‍റെ വചനങ്ങളെ പിന്തുടരുന്ന സഭാനവീകരണക്കാരുടെ ശ്രമങ്ങളെ ആദരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കുകയും അവരോട് സഹകരിക്കുകയുമാണ് സാധാരണ സഭാപൗരർക്ക് ഇന്നു ചെയ്യാവുന്ന കാര്യം.

ckalarickal10@hotmail.com