Translate

Thursday, May 30, 2019

വിമതവൈദികന് ‍

സീറോ മലബാർ സഭയുടെ ഐക്യവും വളർച്ചയും ആഗ്രഹിക്കുന്ന പ്രിയ വൈദീകരും അധികാരികളും മാത്രം അറിയുവാൻ, പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു വൈദീകന്റെ ഒരു സങ്കടം. ഇതിന്റെ ലക്‌ഷ്യം ഇവിടെ പരാമർശിക്കപ്പെടുന്ന ബഹു.വൈദീകന്റെ മനസാന്തരവും, ഇദ്ദേഹത്തിന്റെ അധികാരികളുടെ ശ്രദ്ധയുമാണ്.
എറണാകുളം അതിരൂപതയിൽ നടന്ന ഭൂമി വിവാദത്തെത്തുടർന്ന് സീറോ-മലബാർ സഭയിലെ പ്രശ്‌നങ്ങളും, ചേരിതിരിഞ്ഞുള്ള ശീതകാല സമരങ്ങളും സങ്കീർണമായപ്പോൾ, റോം ഇടപെട്ട് പ്രശ്നപരിഹാരത്തിനായി ഒരു അപോസ്തോലിക് അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങൾ വഴിയോ, നേരിട്ടോ ഇനി അവാസ്തവമായ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നുപോലും സഭാകേന്ദ്രങ്ങളിൽ നിന്നും ശക്തമായ മുന്നറിയുപ്പുമുണ്ടായി. ഈ നിർദ്ദേശങ്ങൾ അല്മയരേക്കാൾ, വൈദീകർ പാലിക്കാൻ കൂടുതൽ കടപ്പെട്ടവരാണ്. എന്നാൽ ബഹു. റോബി (ആന്റണി) തലച്ചെല്ലൂർ, ചങ്ങനാശ്ശേരി അതിരൂപതയുടെ PRO ടീമിലുള്ള ഇത്രയും ഉത്തരവാദിത്തമുള്ള ഒരു വൈദീകൻ, അപോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ശുശ്രുഷ ചെയ്യുന്ന അഭിവന്ദ്യ മാനത്തോടത് പിതാവിന്റെ ഉത്തവാദിത്വത്തെ വെല്ലുവിളിച്ചും, തരംതാഴ്ത്തിയും, അവാസ്തവമായും സാമൂഹ്യമാധ്യമത്തിലൂടെ ചില വാർത്തകൾ പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ ഏറെ ദുഃഖം തോന്നി( proof is attached).
-ഒരു വൈദീകൻ ഇത്തരം അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റല്ലേ ?
-എറണാകുളം അതിരൂപതയുടെയും, അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെയും സൽപ്പേര് നഷ്ടപ്പെടുത്താൻ പരിശ്രിമിച്ച ഈ വൈദീകൻ തെറ്റുകാരനല്ലേ ??
-വത്തിക്കാന്റെയും സീറോ-മലബാർ സഭയുടെയും മുന്നറിയിപ്പിനെ പുല്ലുവിലകൊടുത്തു ഇത്തരം വഴിതെറ്റിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് കുപ്രചാരണമല്ലേ ?
ഈ വൈദീകനെക്കുറിച്ചു രണ്ടു വാക്ക്
സെമിനാരികാലം മുതൽ ലിറ്റർജിയുടെ പേരിൽ എറണാകുളം രൂപതയ്ക്ക് എതിരെ വ്യാജപ്രചാരങ്ങളും, ശത്രുതയും പുലർത്തുകയും മറ്റുള്ളവരുടെമുൻപിൽ എര്ണാകുളംകാരെ ചവിട്ടി താഴ്ത്തുന്ന സ്വഭാവക്കാരനാണ് . ഇനിയും വളരുംതോറും ഇങ്ങനെപോയാൽ ഇദ്ദേഹം ആരായി തീരും??
ആർക്കുവേണ്ടി ?
എന്തിനുവേണ്ടി ?
അധികാരികൾ വായിക്കുന്നതുവരെ ഈ സന്ദേശം ഫോർവേഡ് ചെയ്ത് സഹായിക്കുമോ?? അധികാരികള്‍ക്ക് മാത്രമേ, ഇത്തരക്കാരെ തിരുത്താനാവൂ എന്നത് കൊണ്ടാണ്.
സീറോ മലബാർ സഭയുടെ ഐക്യവും വളർച്ചയും ആഗ്രഹിക്കുന്ന പ്രിയ വൈദീകരും അധികാരികളും മാത്രം അറിയുവാൻ, പേരു പറയാൻ ആഗ്രഹിക്കാത്ത ഒരു വൈദീകന്റെ ഒരു സങ്കടം. ഇതിന്റെ ലക്‌ഷ്യം ഇവിടെ പരാമർശിക്കപ്പെടുന്ന ബഹു.വൈദീകന്റെ മനസാന്തരവും, ഇദ്ദേഹത്തിന്റെ അധികാരികളുടെ ശ്രദ്ധയുമാണ്.
എറണാകുളം അതിരൂപതയിൽ നടന്ന ഭൂമി വിവാദത്തെത്തുടർന്ന് സീറോ-മലബാർ സഭയിലെ പ്രശ്‌നങ്ങളും, ചേരിതിരിഞ്ഞുള്ള ശീതകാല സമരങ്ങളും സങ്കീർണമായപ്പോൾ, റോം ഇടപെട്ട് പ്രശ്നപരിഹാരത്തിനായി ഒരു അപോസ്തോലിക് അഡ്മിനിസ്ട്രേറ്ററിനെ നിയമിക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങൾ വഴിയോ, നേരിട്ടോ ഇനി അവാസ്തവമായ കാര്യങ്ങൾ ചർച്ച ചെയ്യരുതെന്നുപോലും സഭാകേന്ദ്രങ്ങളിൽ നിന്നും ശക്തമായ മുന്നറിയുപ്പുമുണ്ടായി. ഈ നിർദ്ദേശങ്ങൾ അല്മയരേക്കാൾ, വൈദീകർ പാലിക്കാൻ കൂടുതൽ കടപ്പെട്ടവരാണ്. എന്നാൽ ബഹു. റോബി (ആന്റണി) തലച്ചെല്ലൂർ, ചങ്ങനാശ്ശേരി അതിരൂപതയുടെ PRO ടീമിലുള്ള ഇത്രയും ഉത്തരവാദിത്തമുള്ള ഒരു വൈദീകൻ, അപോസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ശുശ്രുഷ ചെയ്യുന്ന അഭിവന്ദ്യ മാനത്തോടത് പിതാവിന്റെ ഉത്തവാദിത്വത്തെ വെല്ലുവിളിച്ചും, തരംതാഴ്ത്തിയും, അവാസ്തവമായും സാമൂഹ്യമാധ്യമത്തിലൂടെ ചില വാർത്തകൾ പ്രചരിപ്പിക്കുന്നത് കണ്ടപ്പോൾ ഏറെ ദുഃഖം തോന്നി( proof is attached).
-ഒരു വൈദീകൻ ഇത്തരം അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തെറ്റല്ലേ ?
-എറണാകുളം അതിരൂപതയുടെയും, അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്ററിന്റെയും സൽപ്പേര് നഷ്ടപ്പെടുത്താൻ പരിശ്രിമിച്ച ഈ വൈദീകൻ തെറ്റുകാരനല്ലേ ??
-വത്തിക്കാന്റെയും സീറോ-മലബാർ സഭയുടെയും മുന്നറിയിപ്പിനെ പുല്ലുവിലകൊടുത്തു ഇത്തരം വഴിതെറ്റിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നത് കുപ്രചാരണമല്ലേ ?
ഈ വൈദീകനെക്കുറിച്ചു രണ്ടു വാക്ക്
സെമിനാരികാലം മുതൽ ലിറ്റർജിയുടെ പേരിൽ എറണാകുളം രൂപതയ്ക്ക് എതിരെ വ്യാജപ്രചാരങ്ങളും, ശത്രുതയും പുലർത്തുകയും മറ്റുള്ളവരുടെമുൻപിൽ എര്ണാകുളംകാരെ ചവിട്ടി താഴ്ത്തുന്ന സ്വഭാവക്കാരനാണ് . ഇനിയും വളരുംതോറും ഇങ്ങനെപോയാൽ ഇദ്ദേഹം ആരായി തീരും??
ആർക്കുവേണ്ടി ?
എന്തിനുവേണ്ടി ?
അധികാരികൾ വായിക്കുന്നതുവരെ ഈ സന്ദേശം ഫോർവേഡ് ചെയ്ത് സഹായിക്കുമോ?? അധികാരികള്‍ക്ക് മാത്രമേ, ഇത്തരക്കാരെ തിരുത്താനാവൂ എന്നത് കൊണ്ടാണ്.

കെസിആർഎം ഷിക്കാഗോ സമ്മേളനം


 
 
ജോസ് കല്ലിടുക്കിൽ
ഓഗസ്റ്റ് 10, 2019 ശനിയാഴ്ച്ച ഷിക്കാഗോയിൽവെച്ച് നടക്കാനിരിക്കുന്ന കെസിആർഎം നോർത് അമേരിക്കയുടെ ഏകദിനസമ്മേളനത്തെ സംബന്ധിച്ചുള്ള സമ്മേളനകമ്മറ്റിയുടെ ചർച്ച മെയ് 28-ന് നടക്കുകയുണ്ടായി. ചർച്ചയിലെ പ്രധാനപ്പെട്ട കാര്യങ്ങൾ ചുവടെ ചേർക്കുന്നു:
സമ്മേളനത്തെ സംബന്ധിച്ച വിവരങ്ങൾ പത്രവാർത്തകൾ വഴിയും സോഷ്യൽ മീഡിയ വഴിയും പ്രസിദ്ധീകരിക്കുക. കഴിവതും ആൾക്കാരെ അതിൽ സംബന്ധിപ്പിക്കാൻ എല്ലാവരും ശ്രമിക്കുക. മറ്റ് ക്രിസ്തീയ സമുദായക്കാരെയും പ്രത്യേകിച്ച് യാക്കോബായ സമുദായത്തെയും എക്യുമെനിക്കൽ അച്ചന്മാരെയും സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കാവുന്നതാണ്‌.
ടോമി മെത്തിപാറയും ജോസ് കല്ലിടുക്കിലുംകൂടി സമ്മേളന ഹാളിൻറെയും, ഭക്ഷണത്തിൻറെയും കാര്യങ്ങൾ  ഏറ്റെടുത്തു.
ഔദ്യോഗിക സമ്മേളന സമയം രാവിലെ 9.30 മുതൽ 5.30 വരെ.
രാവിലെയും ഉച്ചതിരിഞ്ഞുമായി രണ്ടു സെഷനുകൾ.
രാവിലത്തെ സെഷൻ പള്ളിനിയമത്തെ (ചർച്ച് ആക്ട്) സംബന്ധിച്ചുള്ള ചർച്ചാ സമ്മേളനം. വിഷയം അവതരിപ്പിക്കുന്നത് ജോസ് കല്ലിടുക്കിൽ. അതിനുശേഷം വിഷയത്തെ സംബന്ധിച്ചുള്ള ചെറു പ്രസംഗങ്ങളും ചർച്ചയും ഉണ്ടായിരിക്കും. രാവിലത്തെ സെഷൻ 1.00 pm-ന് അവസാനിക്കുന്നു. പിന്നീട് ഉച്ചഭക്ഷണം.
ഉച്ചകഴിഞ്ഞുള്ള സെഷൻ 2.00 pm-ന് ആരംഭിക്കുന്നു. ആ സെഷനിൽ കെസിആർഎം നോർത് അമേരിക്ക എന്ന സംഘടനയെ വികസിപ്പിച്ച് അതിൻറെ പ്രവർത്തനങ്ങളെ എങ്ങനെ വിപുലീകരിക്കാൻ സാധിക്കും എന്ന  വിഷയത്തെ സംബന്ധിച്ചതായിരിക്കും മുഖ്യചർച്ച. ആ ചർച്ച ജയിംസ് കുരീക്കാട്ടിൽ നയിക്കുന്നതായിരിക്കും.
സമ്മേളനത്തിൽ വിനോദത്തിനായി പാട്ടുകച്ചേരിയുംമറ്റും സംഘടിപ്പിക്കുന്നതാണ്.
സമ്മേളനത്തിനോടനുബന്ധിച്ച് ഒരു സ്‍മാരകഗ്രന്ഥം (Souvenir) പ്രസിദ്ധീകരിക്കുന്നതായിരിക്കും. ലേഖനങ്ങൾ, ചെറുകഥകൾ, കവിതകൾ തുടങ്ങിയവ സ്‍മാരകഗ്രന്ഥത്തിൻറെ എഡിറ്റർ ജയിംസ് കുരീക്കാട്ടിലിന് അയച്ചുകൊടുക്കേണ്ടതാണ് (kureekkattil@gmail.com). സ്മരണികയുടെ പ്രസിദ്ധീകരണ ചിലവിലേയ്ക്കായി സുമനസ്ക്കർ പരസ്യങ്ങൾനൽകി സഹായിക്കണമെന്ന് ജയിംസ് എടുത്ത് പറയുകയുണ്ടായി.
സമ്മേളനത്തിനുശേഷം അനൗദ്യോഗികമായിട്ടുള്ള സാമൂഹിക ഒത്തുകൂടലിന് (social gathering) സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
അമേരിക്കയിലെ വിവിധഭാഗങ്ങളിൽനിന്നും സമ്മേളനത്തിൽ സംബന്ധിക്കാൻ ഷിക്കാഗോയിൽ എത്തുന്നവർക്ക് ഡിസ്‌കൗണ്ട് ഹോട്ടൽ റൂമുകൾ സംഘടിപ്പിക്കാൻ ടോമി മെത്തിപാറ പരിശ്രമിക്കുന്നതായിരിക്കും.
 
 
Chairman
Lukose Pattiyal (Chicago)
M: 708-415-6827
 
Members
Jose Kalliduckil (Chicago)
M: 773-202-1996
 
James Kureekkattil (Detroit)
M: 248-837-0402
 
Tomy Methipara (Chicago)
M: 773-405-0411
 
Joy Oravanakalam (Chicago)
M: 630-415-6488
 
Mrs. Mary Jose (Cleveland)
216-688-8817
 
George Thaila (New York)
516-312-1037
 
George Neduvelil (Cooper City)
646-467-0445
george.neduvelil@gmail.com
 
 

Wednesday, May 29, 2019

രേഖാ വിവാദം: വൈദികരുടെ അറസ്റ്റ് തടഞ്ഞു; ചോദ്യം ചെയ്യലിന് ഹാജരാകണം;

ജൂണ്‍ അഞ്ചിനകം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി
വൈദികരെ പകല്‍ 10 മണി മുതല്‍ നാലുമണി വരെ മാത്രമേ ചോദ്യം ചെയ്യാവൂ. വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള നല്‍കണം. അഭിഭാഷകരുടെ സഹായവും ചോദ്യം ചെയ്യല്‍ സമയത്ത് വൈദികര്‍ക്ക് തേടാം. രണ്ട് അഭിഭാഷകര്‍ സ്ഥലത്തുണ്ടാകണം. വൈദികരെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ല. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി.
കൊച്ചി: സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫാ.പോള്‍ തേലക്കാട്ട്, ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരുടെ അറസ്റ്റ് എറണാകുളം ജില്ലാ സെഷന്‍സ് കോടതി തടഞ്ഞു. വൈദികര്‍ മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ജൂണ്‍ അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച കോടതി കേസ് ജൂണ്‍ ഏഴിന് വീണ്ടും പരിഗണിക്കാനായി മാറ്റിവച്ചു.
കേസിലെ മൂന്നാം പ്രതിയായ ആദിത്യയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനായി മാറ്റി. ആദിത്യയ്ക്ക് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റുവെന്നത് ക്രൂരമായ ആരോപണമെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ പറഞ്ഞു. എന്നാല്‍ മജിസ്‌ട്രേറ്റിന് കൊടുത്ത മൊഴി എങ്ങനെ അവിശ്വസിക്കുമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. മറ്റുള്ളവരുടെ സ്വാധീനത്താല്‍ പറഞ്ഞതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പോലീസ് കസ്റ്റഡിയിലായിരുന്ന ആളെ എങ്ങനെ സ്വാധീനിക്കുമെന്ന കോടതിയുടെ മറുചോദ്യത്തിന് മുന്നില്‍ പ്രോസിക്യൂഷന് ഉത്തരംമുട്ടി.  കര്‍ശന ഉപാധികളോടെയാണ് വൈദികനെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നത്. വൈദികരെ പകല്‍ 10 മണി മുതല്‍ നാലുമണി വരെ മാത്രമേ ചോദ്യം ചെയ്യാവൂ. വൈദികര്‍ ആവശ്യപ്പെട്ടാല്‍ ഇടവേള നല്‍കണം. അഭിഭാഷകരുടെ സഹായവും ചോദ്യം ചെയ്യല്‍ സമയത്ത് വൈദികര്‍ക്ക് തേടാം. രണ്ട് അഭിഭാഷകര്‍ സ്ഥലത്തുണ്ടാകണം. വൈദികരെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ പാടില്ല. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കി.
രേഖയില്‍ പറയുന്നത് മിസ്റ്റര്‍ ജോര്‍ജ് ആലഞ്ചേരി എന്നാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നല്ല രേഖയില്‍ പറയുന്നതെന്നും പ്രതിഭാഗം അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. പേര് കണ്ട് പേടിച്ച് കൊടുത്ത കേസാണിത്. ഇത് പരസ്യപ്പെടുത്തിയിരിക്കുന്ന രേഖയല്ല. അപകീര്‍ത്തിപരമല്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
സഭയ്ക്ക് മാനഹാനിയുണ്ടാകാന്‍ സാധ്യതയുള്ള ഒന്ന് കണ്ടപ്പോള്‍ അത് എടുത്തുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് ഫാ.പോള്‍ തേലക്കാട്ടിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
എല്ലാ വ്യാജരേഖയും കുറ്റകരമല്ലെന്ന നിരീക്ഷണവുംകോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ചതിക്കുന്നതിനു വേണ്ടിയുള്ള വ്യാജരേഖയാണ് കുറ്റകരം. ആറ് മാസം അന്വേഷിച്ചിട്ടിണ് എന്തു കിട്ടിയെന്നും കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.
മൂന്നു പേരെയും ഒരുമിച്ച് ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യുഷന്‍ ഉന്നയിച്ചു. ആദിത്യനെ ചോദ്യം ചെയ്തപോലെ ആണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. കര്‍ദിനാളിന്റെ സ്ഥാനം കളയാനുള്ള ഗൂഢാലോചനയാണെന്ന വാദം പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചു.
കേസില്‍ ഒന്നാം പ്രതിയാണ് ഫാ.തേലക്കാട്ട്. മാര്‍ ജേക്കബ് മനത്തോടത്ത് രണ്ടാം പ്രതിയും ആദിത്യ മൂന്നാം പ്രതിയും ഫാ.ടോണി കല്ലൂക്കാരന്‍ എന്നിവരാണ് പ്രതികളാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ നടപടികള്‍ പിന്നീട് ആലോചിക്കും.

കേസില്‍ ഒരേ സമയം വൈദികര്‍ക്ക് ആശ്വാസം നല്‍കിയ കോടതി, അന്വേഷണം പൂര്‍ത്തിയാക്കുന്നതിനുള്ള അവസരവും പോലീസിന് അനുവദിച്ചിരിക്കുകയാണ്.

Monday, May 27, 2019

പ്രിയ മനത്തോടത്ത് പിതാവേ,

WIN WITH JESUS

അങ്ങ് ഇങ്ങനെ പറയരുത്. കർദ്ദിനാൾ പിതാവ് രൂപത മുഴുവൻ ഓടി നടന്ന് ഭൂമി കച്ചവടം നടത്തി വിലസിക്കൊണ്ടിരുന്നപ്പോൾ ഈ രൂപതയിലെ ഗുണ്ടകളായ എരണം കെട്ട വൈദികർ അതു കയ്യോടെ പൊക്കി. ഒരു കണക്കിനാണ് നെഞ്ചുവേദന അഭിനയിച്ചും ബന്ദി നാടകം കളിച്ചും പിടിച്ചു നിന്നത്. എതിരെ ഉത്തരവ് എഴുതിയ ജഡ്ജിമാരെ സ്ഥലം മാറ്റിയും അനുകൂല ഉത്തരവ് എഴുതിയവരെ സ്ഥാനക്കയറ്റം കൊടുത്തുമെല്ലാം തട്ടീം മുട്ടീം പിടിച്ചു നിൽക്കുകയായിരുന്നു. ആകെ ഉണ്ടായിരുന്ന ഒരേ ഒരു വാദം ഞങ്ങളുടെ കർദ്ദിനാൾ പണം ഉണ്ടാക്കിയതിന് തെളിവില്ല എന്നതായിരുന്നു. ആകെ രണ്ടുടുപ്പും ഒരു രുദ്രാക്ഷവും എന്നെല്ലാം പറഞ്ഞു സെൻ്റിമെൻ്റ്സ് അടിച്ചു രക്ഷപ്പെട്ടു വന്നതാണ്.
അപ്പോഴാണ് വിവാദ രേഖകൾ രംഗത്തു വന്നത്. രക്ഷയില്ലാത്തതു കൊണ്ടാണ്. ഞങ്ങൾക്ക് ഇതു വ്യാജമാക്കിയേ പറ്റൂ. നിങ്ങളെന്തിനാ പിതാവേ, ഇതിൽക്കയറിപ്പിടിച്ചത്. ഒരു വെയ്റ്റ് ആവട്ടെ എന്നു കരുതി നിങ്ങളുടെ പേരുവച്ചതല്ലേ. ശരിക്കും അതിൽ പറയുന്നതൊക്കെ ഉള്ളതാണെന്ന് നിങ്ങൾക്കും ഞങ്ങൾക്കും അറിയാം. നിങ്ങള് ഉണ്ടാക്കിയതല്ല. സമ്മതിച്ചു. ICICI ബാങ്കിന് ഇന്ത്യക്ക് പുറത്ത് ഇത്തരം അക്കൗണ്ട് ഉണ്ട് എന്നൊന്നും പറയരുത്. രേഖ വ്യാജമല്ലെന്നും പറയരുത്. ആദിത്യനിട്ട് നാലു ചാമ്പു ചാമ്പി എല്ലാം ഞങ്ങൾ ശരിയാക്കിക്കോളാം.
എന്ത് വില കൊടുത്തും ഞങ്ങൾക്കിത് വ്യാജമാക്കിയേ പറ്റൂ. അവസാനത്തെ കച്ചിത്തുരുമ്പാണ്. രക്ഷിക്കണം. ഞങ്ങളുടെ വലിയ പിതാവിനെ ഞങ്ങൾക്ക് രക്ഷിക്കണം. അതിന് ഇതു വ്യാജരേഖയാകണം.
പ്രിയ മനത്തോടത്ത് പിതാവേ അങ്ങ് ഇതിൽ ഇടപെടരുത്. ആദിത്യയെയും ടോണിയച്ചനെയും തല്ലിക്കൊന്ന് ഞങ്ങൾ രക്ഷപ്പെട്ടോളാം.
ആദിത്യന്റെ മൊഴിയുടെ പൂർണരൂപം ഈ ലിങ്കിൽനിന്നു  വായിക്കാം 

Thursday, May 23, 2019

കെസിആർഎം നോർത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോൺഫെറൻസ് ജൂൺ 12-ന്



ചാക്കോ കളരിക്കൽ

ജൂൺ 12, 2019 ബുധനാഴ്ച നടക്കാൻ പോകുന്ന കെസിആർഎം നോർത് അമേരിക്കയുടെ പതിനെട്ടാമത് ടെലികോൺഫെറൻസിൽ ന്യൂയോർക്കിൽ നിന്നുള്ള ശ്രീ ജോർജ് തൈല "സുവിശേഷത്തിലെ യേശുവിനെ തേടി" എന്ന വിഷയത്തെ ആസ്‌പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്. തൊടുപുഴ താലൂക്കിൽ കുണിഞ്ഞി എന്ന സ്ഥലത്ത് ജനിച്ച ശ്രീ തൈല ഈശോസഭക്കാരുടെ പൂനയിലുള്ള വിദ്യാ ജ്യോതി സെമിനാരിയിൽനിന്ന് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബാച്ചിലർ ഡിഗ്രികളും തിരുവന്തപുരത്തുള്ള ലയോള കോളേജിൽനിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട്. അതിനുശേഷം ലയോള കോളേജിൽത്തന്നെ ആറുവർഷം അധ്യാപകനായി ജോലിചെയ്തു. പിന്നീട് അമേരിക്കയിലേയ്ക്ക് കുടിയേറി. ന്യൂയോർക്ക് സ്റ്റേറ്റുവക സൈക്കിയാട്രിക് ഹോസ്‌പിറ്റലിൽ സോഷ്യൽ വർക്കാറായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 2015-ൻ അഡ്മിനിസ്ട്രേറ്റർ തസ്‌തികയിൽനിന്നും റിട്ടയർ ചെയ്തു. ഇപ്പോൾ സാമൂഹ്യസേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.

രണ്ടായിരം വർഷങ്ങൾ കഴിഞ്ഞിട്ടും യേശുവിനെ സംബന്ധിച്ച പഠനങ്ങൾ ദൈവശാസ്ത്രജ്ഞരുടെ ഇടയിലും ചരിത്രകാരന്മാരുടെ ഇടയിലും ഇന്നും സജീവമായിത്തന്നെ തുടരുകയാണ്. യേശു തൻറെ ശിഷ്യരോട്‌ തിരക്കി താനാരാണെന്ന്. "അവൻ ശിഷ്യന്മാരോടു ചോദിച്ചു: 'മനുഷ്യപുത്രൻ ആരാണെന്നാണ് ജനങ്ങൾ പറയുന്നത്?" കൂടാതെ യേശു ശിഷ്യരോടായി ചോദിക്കുന്നത്: "എന്നാൽ ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്? ശിമയോൻ പത്രോസ് പറഞ്ഞു: 'നീ ക്രിസ്തുവാകുന്നു; ജീവനുള്ള ദൈവത്തിൻറെ പുത്രൻ' " (മത്താ. 16: 13-16). ചരിത്രത്തിലെ യേശു, വിശ്വാസത്തിലെ ക്രിസ്തു, മനുഷ്യപുത്രൻ, ദൈവപുത്രൻ തുടങ്ങിയ യേശുവിനെ സംബന്ധിച്ച വിഷയങ്ങൾ നാം ഇന്ന് എപ്രകാരമാണ് മനസ്സിലാക്കേണ്ടത്? നമ്മുടെ ജീവിതത്തിൽ യേശുവിനുള്ള പ്രാധാന്യമെന്ത്? സഭയ്ക്കും ലോകത്തിനുമുള്ള പ്രാധാന്യമെന്ത്?  കഴിഞ്ഞ രണ്ട് നൂറ്റാണ്ടിൽ ഈ വിഷയങ്ങൾ നിരൂപണ പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്. യേശുവിൻറെ സാമൂഹ്യകാലഘട്ടം, ചെറുപ്പകാലം, പരസ്യജീവിതം, സഹനം, മരണം, പുനരുത്ഥാനം എല്ലാം ഇന്നും പഠനവിഷയങ്ങൾ ആണെങ്കിലും ഓരോ വ്യക്തിയും യേശുവിനെ അന്വഷിച്ചറിയുകയാണ് വേണ്ടത്. യേശുവിൻറെ ദൗത്യത്തെ മനസ്സിലാക്കുന്നതിനും യേശുവുമായി കൂടുതൽ അടുക്കുന്നതിനും സുവിശേഷത്തെ പണ്ഡിതോചിതമായി പഠിച്ചിട്ടുള്ള ശ്രീ തൈലയുടെ വിഷയാവതരണം തീർച്ചയായും സഹായകമാകും.

നിങ്ങൾ ഏവരേയും ആ ടെലികോൺഫെറൻസിലേയ്ക്ക് സ്നേഹപൂർവം ക്ഷേണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസിൻറെ വിശദ വിവരങ്ങൾ:

ജൂൺ 12, 2019 ബുധനാഴ്ച (June 12, 2019, Wednesday) 9 PM (EST)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

 

സീറോ മലബാര്‍ സഭ പിളര്‍ന്നാല്‍

 

ഇതിലേയ്‌ക്ക്

The Christian Truth

 

ഇപ്പോളത്തെ സംഭവ വികാസങ്ങളില്‍നിന്നും , സീറോ മലബാര്‍ സഭയില്‍ ഒരു പിളര്‍പ്പിന്റെ കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ട്. കൂടുതല്‍ ബിശോപ്പുമാരും, പുരോഹിതരും, അല്‍മേയരും കക്ഷി തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വലിയ വിഭാഗം ബിശോപ്പുമാരും, പുരോഹിതരും നിശ്ശബ്ദരായിരിക്കുകയാണ്. ഇത് അര്‍ത്ഥവത്തായ നിശബ്ദതയാണ്. ചെയ്ത കളവിനെ മൂടി വെക്കാന്‍ ഒരു വിഭാഗം പണത്തിന്റെയും, അധികാരത്തിന്റെയും ശക്തി ഉപയോഗിച്ച് പൊരുതുന്നു. മറുവിഭാഗം അതിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ ധര്‍മം ആരുടെ വശത്താണ്. ആരും ധര്‍മത്തെ സംരക്ഷിക്കുന്നതിനാണ് യുദ്ധം ചെയ്യുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. രണ്ടുകൂട്ടര്‍ക്കും അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ട്. അതിനെ രക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. മുന്‍പ്, ഇവര്‍ ഒന്നിച്ചു കൊള്ളയടിക്കുകയും, കൊള്ളമുതല്‍ പങ്കിട്ടെടുക്കുകയും ചെയ്തവരാണ് എന്ന് ഓര്‍ക്കണം. പോപ്പ് നിയോഗിച്ച ബിഷോപ്പിനെതിരെ കേസ് കൊടുക്കന്‍പോലും മറുപക്ഷം തയ്യാറായി. വത്തിക്കാന്‍ തീര്‍ച്ചയായും നീരസപ്പെട്ടിട്ടുണ്ടാവും. രണ്ടു കൂട്ടരെയും രമ്യപ്പെടുത്താന്‍ പോന്ന ഇടനിലക്കാര്‍ ഇല്ലാത്തതു ഒരു പോരായ്മയാണ്. വത്തിക്കാന്‍ അധികാരം പ്രയോഗിച്ചു എന്തെങ്കിലും ചെയ്താല്‍, അവിടെ പിളര്‍പ്പ് ആരംഭിക്കും. അന്തമില്ലാത്ത സഭയുടെ സ്വത്തുക്കള്‍ക്കുവേണ്ടിയുള്ള തമ്മില്‍ തല്ലായിരിക്കും പിന്നീട് നടക്കുക. ഏതെങ്കിലും ഒരു ബിഷൊപ്പ്, ഒരു കക്ഷി ചേര്‍ന്നാല്‍, അയാളുടെ കീഴിലുള്ള ഇടവകകള്‍ അത് അംഗീകരിക്കണമെന്നില്ല. ഇടവകകളിലും ചേരികള്‍ ഉണ്ടാവും. അഭ്യസ്ത വിദ്യരായ സിറോ മലബാര്‍ വിശ്വാസികള്‍, പുരോഹിതരുടെ എല്ലാ കോമാളി വേഷങ്ങള്‍ക്കും കയ്യടിക്കുമെന്നു വിചാരിക്കരുത്. ചില ധ്യാനകേന്ദ്രങ്ങളില്‍ തടിച്ചു കൂടുന്ന ജനത്തെ കണ്ടുകൊണ്ടു, എന്ത് അന്ധ വിശ്വാസവും അവരില്‍ അടിച്ചേല്‍പ്പിക്കാമെന്ന വ്യാമോഹം അസ്ഥാനത്താണ്. വിശ്വാസികളില്‍ ഇത് ഇടര്‍ച്ച ഉണ്ടാക്കും. അല്‍മേയര്‍ ഇവരെ മടുത്തിരിക്കുന്നു. കാര്‍ഡിനാള്‍, ബിഷപ്പ്, പുരോഹിതര്‍, കന്യാസ്ത്രീകള്‍ ഇവരെയൊന്നും ഇന്ന് ആരും ബഹുമാനിക്കുന്നില്ല. സീറോ മലബാര്‍ സഭ ഒരു തരം അരാജകത്വത്തിന്റെ പാതയിലേക്ക് പതിക്കും. യൂറോപ്പിലും, ഓസ്‌ട്രേലിയയിലും സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാം

Wednesday, May 22, 2019

ചതി, വ്യാജരേഖ, ഗൂഢാലോചന, പണാപഹരണം എല്ലാം മറന്ന് ഇനിയും സഹിക്കരുത്. അതിരൂപത ഔദ്യോഗികമായി പരാതി കൊടുക്കണം.

ഷൈജു ആൻറണി.
AMT വക്താവ്.

വ്യാജരേഖയോ? അതൊക്കെ ചീളു കേസല്ലേ?
എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണക്കേസിലെ രേഖകൾ പരിശോധിച്ചാൽ മുന്നാധാരം മുതൽ അസ്സലാധാരം വരെ നിറയെ വ്യാജരേഖകളാണ്. ഇവയിൽ പലതിനും എതിരെ കേസെടുക്കണമെന്ന് പലരും പലവട്ടം ആവശ്യപ്പെട്ടു. പൊലീസിൽ പരാതി നല്കി. കേസെടുത്തില്ല കമ്മീഷണർക്ക് പരാതി നല്കി. കേസെടുത്തില്ല. അവരുടെ മറുപടി ഇതൊക്കെ ചീളു കേസാണ് എന്നായിരുന്നു.
1) വ്യാജ പട്ടയം : ഒരു ഭൂമിയുടെ വില്പന നടത്തിയത് വ്യാജ പട്ടയമുണ്ടാക്കിയാണ്. എറണാകുളം ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ മുഖാന്തിരം 1976 ൽ 157 മെമ്പറായി എറണാകുളം-അങ്കമാലി അതിരൂപതയുടെ പേരിൽ ഈ സ്ഥലം പതിച്ചു ക്രയ സർട്ടിഫിക്കറ്റ് ലഭിച്ചതായാണ് ആധാരത്തിൽ പറയുന്നത്. 392 ആം നമ്പർ പട്ടയം ആണ് ഇതെന്നും ആധാരത്തിൽ പറയുന്നു. എന്നാൽ 1976ൽ എറണാകുളം-അങ്കമാലി അതിരൂപത എന്നപേരിൽ ഒരു രൂപത തന്നെ നിലവിലുണ്ടായിരുന്നില്ല. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽവന്നത് 1992ലാണ്. അതിനുമുമ്പേ ഈ രൂപതയുടെ പേരിൽ പട്ടയം ലഭിച്ചു എന്നാണ് ആധാരം പറയുന്നത്.
എന്നാൽ വിവരാവകാശനിയമപ്രകാരം കിട്ടിയ രേഖകളിൽ 392 നമ്പറിൽ കാണുന്നത് കുഞ്ഞു താത്തി എന്നപേരിൽ ഒരാൾക്ക് കുടികിടപ്പ് പതിച്ചുകൊടുത്ത രേഖകളാണ്. പെട്ടെന്നുള്ള സ്ഥലം വില്പന നടക്കാൻ വേണ്ടി വ്യാജരേഖകളുണ്ടാക്കി എന്ന് വ്യക്തമാക്കുന്നു ഈ രേഖകൾ. ഇതു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും കമ്മീഷണർക്കും പരാതിപ്പെട്ടു. ആരും സ്വീകരിച്ചില്ല. അത് പറഞ്ഞ് കോടതിയിൽ പോയിരിക്കയാണ് ഇപ്പോൾ, വ്യാജരേഖയോ, അതു വെറും ചീളു കേസല്ലേ?
2) വ്യാജ റെസലൂഷൻ : സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് പത്തു കോടി രൂപ ലോണെടുത്തത് വ്യാജരേഖകൾ നൽകിയാണ്. ആർച്ച് ഡയസ്സിയൻ സോഷ്യൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ് (AlCO) യുടെ പേരിൽ കൂടാത്ത ബോർഡ് മീറ്റിംഗിൻ്റെ ഇല്ലാത്ത റെസലൂഷനും മിനിട്സും ഉണ്ടാക്കിയാണ് ലോൺ എടുത്തത്. ഇതറിഞ്ഞിട്ടും ബാങ്കിന് പരാതിയില്ല. പൊലീസും കേസെടുക്കുന്നില്ല.
ഇതും വെറും ചീള് കേസാണ്·
3) വ്യാജ ഡി.ഡി. : ഭാരത മാതാ കോളേജിന് എതിർവശം 62.33 സെൻ്റ് സ്ഥലത്തിൽ നിന്നും 60.29 സെൻ്റ് സ്ഥലം വിറ്റത് (ബാക്കി ദാനം നല്കി) 3 കോടി 99 ലക്ഷത്തി 70 ആയിരം രൂപയുടെ ഡി.ഡി ലഭിച്ചു എന്നു കാണിച്ചാണ് ആധാരം രജിസ്റ്റർ ചെയ്തത്. എന്നാൽ ആ നമ്പറിലോ തുകക്കോ ഒരു ഡി. ഡി പോലും എടുത്തിരുന്നില്ല എന്ന് പിന്നീട് നടന്ന അന്വേഷണങ്ങൾ വ്യക്തമാക്കി.
പൊലീസിന് ഇതും കേസെടുക്കാവുന്ന കുറ്റമല്ല. കാരണം ചീളു കേസാണ്.
എന്നാൽ ബിഷപ്പ് മനത്തോടത്ത് രഹസ്യമായി ആർച്ച് ബിഷപ്പിന് കൈമാറിയ 28 പേജ് രേഖകളിലെ ഒരു പേപ്പറിൽ പറഞ്ഞിരിക്കുന്ന ഒരു ബാങ്ക് അക്കൗണ്ട് നമ്പർ തെറ്റിപ്പോയി എന്നത് ബ്രഹ്മാണ്ട കേസാണ്. ഓർക്കണം. ബാക്കി പേജുകളിലെ വിവരങ്ങളെ സംബന്ധിച്ചോ രേഖകളിലുള്ള മറ്റു ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ചോ ആർക്കും പരാതികളില്ല. എന്നാലും ഈ കേസിൽ ഈ അക്കൗണ്ട് നമ്പറിനെക്കുറിച്ച് മാത്രമെ അന്വേഷിക്കൂ. ഇതിന് വേണ്ടി ASP യുടെ കീഴിൽ DYSP യുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം. ഡസൻ കണക്കിന് പൊലീസുകാർ· അനധികൃത കസ്റ്റഡി. കസ്റ്റഡി മർദ്ദനം· ടോണി അച്ചനെ അറസ്റ്റ് ചെയ്യാൻ 3 വണ്ടി പൊലീസ് സാൻജോ നഗർ പള്ളിയിലേക്ക് ഇരച്ചു കയറുന്നു. എന്തെല്ലാം കോലാഹലങ്ങൾ.
എന്തായിരിക്കും കാരണം. പരാതിക്കാരൻ്റെ ശക്തി. മറ്റു പരാതികൾ കൊടുത്തത് വെറും സാധാരണക്കാരായ അൽമായർ. വെറും ഏഴാം കൂലികൾ· നിയമവും പൊലീസും പ്രമുഖർക്ക് വേണ്ടി മാത്രമുള്ളതാണെന്ന് തിരിച്ചറിയണം.
അതിനാൽ ഭൂമി കുംഭകോണത്തിലെ മുഴുവൻ വ്യാജരേഖകളെക്കുറിച്ചും അന്വേഷിക്കാൻ അതിരൂപത ഔദ്യോഗികമായി പരാതി കൊടുക്കണം. ബിഷപ്പ് മനത്തോടത്ത് തന്നെയോ വൈദിക സമിതി സെക്രട്ടറിയോ പരാതിക്കാരനായി ഉടൻ പരാതി രജിസ്റ്റർ ചെയ്യണം. ടോണി അച്ചൻ അറസ്റ്റിലായാൽ അതിരൂപത ഇനിയും അമാന്തിക്കരുത്. ചതി, വ്യാജരേഖ, ഗൂഢാലോചന, പണാപഹരണം എല്ലാം മറന്ന് ഇനിയും സഹിക്കരുത്.
ഇത് ഈ രൂപതയിലെ അഞ്ചു ലക്ഷം വിശ്വാസികളുടെ വികാരമാണിത്. ഒട്ടും വൈകരുത്.

ആദിത്യയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു കുറ്റംസമ്മതിപ്പിച്ചു; കമ്പ്യുട്ടറില്‍ പോലീസ് കൃത്രിമമായി തെളിവുണ്ടാക്കി: അതിരൂപത

ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവര്‍ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ടുവന്ന വൈദികരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്.


കൊച്ചി: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കോന്തുരുത്തി സ്വദേശി ആദിത്യയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചാണ് കുറ്റസമ്മതിപ്പിച്ചതെന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ജേക്കബ് മനത്തോടത്തും സഹമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനും സഹവൈദികരും പറഞ്ഞു.
ആലുവ എ.എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലാണ് ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത്. രേഖ വ്യാജമായി ഉണ്ടാക്കാന്‍ ഫാ.ടോണി കല്ലൂക്കാരന്‍ ആവശ്യപ്പെട്ടുവെന്ന് പറയാന്‍ നിര്‍ബന്ധിച്ചായിരുന്നു ആദ്യ മര്‍ദ്ദനം. കൊല്ലപ്പെടുമെന്ന തോന്നലുണ്ടായ ഘട്ടത്തില്‍ താന്‍ അങ്ങനെ പോലീസിനോട് പറഞ്ഞുവെന്ന് ആദിത്യ പറഞ്ഞതായും വൈദികര്‍ ചൂണ്ടിക്കാട്ടി.
ടോണി കല്ലൂക്കാരന്റെ സാന്നിധ്യത്തില്‍ നടന്ന ചോദ്യം ചെയ്യലില്‍ ആദിത്യ തന്റെ നിലപാട് തിരുത്തി. എന്നാല്‍ കള്ളം പറയുന്നുവെന്ന് പറഞ്ഞ് പോലീസ് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. രേഖ ചോര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആദിത്യയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ വോയിസ് റെക്കോര്‍ഡ് ഉള്‍പ്പെടെ ഫാ.ടോണി പോലീസിനെ കേള്‍പ്പിച്ച് ബോധ്യപ്പെടുത്തിയതാണ്. അതിനു ശേഷമാണ് ഫാ.ടോണിയെ വിട്ടയച്ചത്.
എന്നാല്‍ ഒരു രാത്രി കൂടി നീണ്ട മര്‍ദ്ദനത്തിനു ശേഷം ഫാ.ടോണിക്കെതിരെ വീണ്ടും മൊഴി നല്‍കാന്‍ ആദിത്യനെ നിര്‍ബന്ധിച്ചു. ഇതിനു ശേഷമാണ് ഫാ.ടോണിയെ അറസ്റ്റു ചെയ്യാന്‍ പോലീസ് പള്ളിയില്‍ എത്തിയത്. ഫാ.ടോണിയെ സമാനമായ രീതിയില്‍ മര്‍ദ്ദിച്ച് മറ്റ് വൈദികരെ കൂടി അറസ്റ്റുചെയ്യിക്കുകയായിരുന്നു ലക്ഷ്യം. ഭൂമി ഇടപാടില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്നവര്‍ തന്നെയാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നില്‍. ഭൂമി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ നിലപാടുമായി മുന്നോട്ടുവന്ന വൈദികരെയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും വൈദികര്‍ ആരോപിച്ചു.
ആദിത്യയുമായി മൂന്നു തവണ അവരുടെ കമ്പ്യൂട്ടര്‍ ഷോപ്പില്‍ പോലീസ് എത്തി. ആദ്യം കടയില്‍ നിന്നും ആദിത്യയുടെ ലാപ്‌ടോപ് പോലീസ് എടുത്തുകൊണ്ടുപോയി. പിന്നീട് അവര്‍ എഴുതി നല്‍കിയ കാര്യങ്ങള്‍ ലാപ്‌ടോപ്പില്‍ ഇന്‍സ്റ്റാള്‍ ചെയ്യിയ്യു. മൂന്നാം തവണയും കടയില്‍ കൊണ്ടുവന്ന് തൊണ്ടിമുതല്‍ ആയി ഈ ലാപ്‌ടോപ് എടുപ്പിക്കുകയായിരുന്നുവെന്നും വൈദികര്‍ പറഞ്ഞു.
ആദിത്യനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് തൃക്കാക്കര സബ് ജയിലില്‍ സന്ദര്‍ശിച്ച ശേഷം ഇടവക വികാരി ഫാ. മാത്യൂ ഇടശേരി 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു. ആദിത്യന്‍ പറഞ്ഞതനുസരിച്ച് മൂന്നാലു ദിവസമായി ഉറങ്ങാന്‍ അനുവദിച്ചിട്ടില്ല. കാലില്‍ അടിച്ചു, നഖം വരെ പൊളിച്ചു. ചില പേരുകള്‍ പറഞ്ഞിട്ട് അവ പറയണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ആദ്യം തങ്ങളോട് തുറന്നു പറയാന്‍ ആദിത്യന്‍ തയ്യാറായില്ല. എന്നാല്‍ അവന്റെ പിതാവ് സക്കറിയാസും അഭിഭാഷകനും ആവശ്യപ്പെട്ടപ്പോള്‍ അവന്‍ കണ്ണീരോടുകൂടി എല്ലാം തുറന്നുപറയുകയായിരുന്നുവെന്ന് ഫാ.ഇടശേരി അറിയിച്ചു.

ഒരിക്കലും താന്‍ മനപൂര്‍വ്വം പറഞ്ഞതല്ല വൈദികരുടെ പേരുകള്‍. മര്‍ദ്ദിച്ച് പറയിപ്പിച്ച ശേഷം അതു പോലീസ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. മരണഭീതിയിലാണ് ടോണി അച്ചന്റെ പേര് പറഞ്ഞുപോയതെന്നും അതിന് ആ വൈദികനോട് മാപ്പുപറയുന്നതായും ആദിത്യന്‍ തന്റെ പിതാവിനോട് പറഞ്ഞതായും ഫാ.മാത്യൂ ഇടശേരി പറഞ്ഞു. അഭിഭാഷകനെ പോലും കാണാന്‍ അനുവദിക്കാതെ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ച് റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

ആലഞ്ചേരിയുടെ പേരു പരാമര്‍ശിക്കുന്നത് അഞ്ച്, ആറ് പേജുകളില്‍ മാത്രം ; രേഖയില്‍ ഉള്‍പ്പെട്ട പ്രമുഖന്‍ കര്‍ദിനാള്‍ മാത്രമല്ല ; അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ വൈദികനിലേക്കും

രാജു പോള്‍

Wednesday 22 May 2019 07.40 AM
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ െവെദികനിലേക്കും. ഇവരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നു പോലീസ്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. നിലവില്‍ ആദിത്യ, ഫാ. ടോണി കല്ലൂക്കാടന്‍ എന്നിവരെ മാത്രമാണു പ്രതിചേര്‍ത്തിരിക്കുന്നത്.
ഉന്നതര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നുമാണു പോലീസിന്റെ നിലപാട്. ജയിലിലെത്തി പിതാവും അഭിഭാഷകനും സന്ദര്‍ശിച്ചതിനു ശേഷം മാത്രമാണു പോലീസ് ഉപദ്രവിച്ചെന്ന് ആദിത്യ ആരോപിച്ചത്. കുറ്റം സമ്മതിപ്പിക്കാനായി നഖം പറിച്ചെടുക്കാന്‍ ശ്രമിച്ചെന്നു നേരത്തേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നില്ല. കര്‍ദിനാളിനെതിരായ രേഖ വ്യാജമല്ലെന്നും വിവാദ ഭൂമിയിടപാട് കേസില്‍ പ്രതിയായതിന്റെ െവെരാഗ്യം തീര്‍ക്കാനാണ് ബോധപൂര്‍വം ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖക്കേസ് നല്‍കിയതെന്നുമാണ് അതിരൂപതാ നേതൃത്വത്തിന്റെ ആരോപണം.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി പുറത്തുവന്ന രേഖയുടെ നിജസ്ഥിതി കണ്ടെത്താന്‍ പോലീസ് സഞ്ചരിക്കുന്നതു നിഗൂഢത നിറഞ്ഞ ആ 39 പേജുകളിലൂടെ. രേഖയില്‍ ഉള്‍പ്പെട്ട പ്രമുഖന്‍ കര്‍ദിനാള്‍ മാത്രമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പോലീസ് ഇ-മെയില്‍ തുറന്ന് പ്രിന്റൗട്ട് എടുത്തപ്പോള്‍ ലഭിച്ച 39 പേജുകളില്‍ അഞ്ച്, ആറ് പേജുകളില്‍മാത്രമാണ് ആലഞ്ചേരിയുടെ പേരു പരാമര്‍ശിക്കുന്നതെന്നാണ് വിവരം. എന്നാല്‍, കേരളത്തിലെ മറ്റു പല ബിഷപ്പുമാരുടെയും പ്രമുഖരുടെയും പേരുകള്‍ ഈ രേഖയിലെ മറ്റു പേജുകളിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
സിറോ മലബാര്‍ സഭയിലെയും ലത്തീന്‍ റീത്തിലെയും മെത്രാന്മാരുടെ പേരുകള്‍ ഏതു സാഹചര്യത്തിലാണ് ഈ രേഖയില്‍ എഴുതപ്പെട്ടിരിക്കുന്നതെന്ന വിവരം വിശദപരിശോധനയ്ക്കു വിധേയമാകും. രേഖയുടെ ഉറവിടം സംബന്ധിച്ചു രണ്ടു ദിവസത്തിനകം കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. മാര്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടു തയാറാക്കിയതാണെങ്കില്‍ ''വ്യാജരേഖ''യില്‍ മറ്റു ബിഷപ്പുമാരെ പരാമര്‍ശിക്കേണ്ട കാര്യമെന്തെന്ന് വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ സംശയം പ്രകടിപ്പിക്കുന്നു.
കൊച്ചിയില്‍ ചേര്‍ന്ന ചില യോഗങ്ങളുടെ വിവരങ്ങള്‍, പണം െകെമാറ്റ സൂചനകള്‍, വന്‍ തുകകള്‍ എന്നിവ സംബന്ധിച്ച് അത് എഴുതിയ വ്യക്തിക്കോ ഗ്രൂപ്പിനോമാത്രം മനസിലാക്കാന്‍ കഴിയുംവിധം അവ്യക്തമായാണ് രേഖയില്‍ പരാമര്‍ശിക്കുന്നതെന്നാണ് സൂചന. അത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങളാണോ വ്യാജമായി സൃഷ്ടിച്ചതാണോ എന്ന് വ്യക്തമായി പറയാന്‍ കഴിയുന്നവരിലേക്ക് അന്വേഷണസംഘം എത്തിയിട്ടില്ല.
രേഖ റവ.ഡോ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ ചെയ്തുകൊടുത്ത ആദിത്യ എന്ന യുവാവിന്റെ മൊഴിയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ മുമ്പോട്ടുപോകുന്നത്. റവ.ഡോ. തേലക്കാട്ടിന് ആദിത്യയെ പരിചയപ്പെടുത്തിയ ഫാ.ടോണി കല്ലൂക്കാരന്റെ െകെവശമുള്ള കമ്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു പോലീസ് കേസില്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. ''മേലധികാരിക്കു െകെമാറിയ ആ രേഖ ഒരു പൊതുരേഖയല്ലാത്തതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാനില്ല. എന്താണ് സത്യമെന്ന് ആ രേഖകള്‍ സംസാരിക്കട്ടെ. രേഖ യഥാര്‍ത്ഥമാകാനും അല്ലാത്തതാകാനും സാധ്യതയുണ്ട്. ഗൂഢലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ അതു മേലധികാരിക്കു െകെമാറേണ്ട കാര്യമില്ലായിരുന്നു''-റവ.ഡോ. തേലക്കാട്ട് വ്യക്തമാക്കി.
രേഖ അയച്ചുതന്ന ആദിത്യനെ ഒരിക്കല്‍മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂവെന്നും അയാള്‍ വ്യാജ രേഖയുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നതായി തോന്നിയിട്ടിെല്ലന്നും സഭയിലെ, വിവാദമുയര്‍ത്തിയ ഭൂമി ഇടപാടുമായി ഈ രേഖയ്ക്കു ബന്ധമുണ്ടെന്നു തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉള്‍പ്പെടെ മൂന്നു ബിഷപ്പുമാരും പുരോഹിതരും വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശിച്ചതോടെ പോലീസ് സമ്മര്‍ദത്തിലാണ്. മുഖ്യമന്ത്രി വിദേശത്തു പോയിരിക്കെ െവെദികരുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സര്‍ക്കാരിനുള്ളില്‍നിന്നു പിന്തുണ ലഭിച്ചതിനാലാണെന്ന് ആരോമിച്ച മാര്‍ മനത്തോടത്ത്, അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് അന്വേഷിപ്പിക്കണമെന്നുമായിരുന്നു എറണാകുളം-അങ്കമായി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആവശ്യപ്പെട്ടത്.

ഈ സാഹചര്യത്തില്‍ വ്യാജപരാതി നല്‍കിയതിനു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ മുഖ്യപ്രതിയാക്കി പോലീസില്‍ നേരിട്ടു പരാതി നല്‍കുന്നതിനെപ്പറ്റി അതിരൂപതാ നേതൃത്വം ആലോചിക്കുന്നുണ്ട്. മാര്‍ മനത്തോടത്ത് പരാതി നല്‍കാനാണ് സാധ്യത. അതേസമയം, വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാക്കോടതി സ്‌റ്റേ ചെയ്തു.


ഇന്ന് ആദിത്യനോടൊപ്പമായിരുന്നു. 72 മണിക്കൂർ നീണ്ട അനധികൃത കസ്റ്റഡിയും കൊടിയ പീഡനവുമായിരുന്നു കോടതിയിൽ ചർച്ച. ഒടുവിൽ മെഡിക്കൽ പരിശോധനയിൽ 5 ദിവസം ബെഡ് റെസ്റ്റാണ് ശുപാർശ. ശാരീരിക പീഡനത്തിൻ്റെ അടയാളങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ട കോടതി പൊലീസിനെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വരെ പറഞ്ഞു വച്ചു.
അടച്ചിട്ട മുറിയിൽ സകലരെയും പുറത്താക്കി കോടതി ആദിത്യൻ്റ സ്വകാര്യ മൊഴിയെടുത്തു. 33 പേജ്. രണ്ടര മണിക്കൂർ. കോടതി പിരിയുന്നത് രാത്രി 7 മണിക്ക്. മജിസ്ട്രേറ്റ് ഒരു സ്ത്രീയായിരുന്നു. ഒരു ചെറുപ്പം സ്ത്രീ. വളരെ ഇരുത്തം വന്ന ജഡ്ജിയെപ്പോലെ തോന്നി.
ഒടുവിൽ നാളെ വീണ്ടും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു.