Translate

Tuesday, September 30, 2014

ബൈബിൾ രഹസ്യങ്ങൾ !!!

   ബൈബിൾ രഹസ്യങ്ങൾ !!!

1) എ ഡി 300 - മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന ആരംഭിച്ചു .!
2) എ ഡി 300 - സഭയില്‍ കുരിശു രൂപം സ്ഥാപിച്ചു തുടങ്ങി .!
3) എ ഡി 320 - മെഴുകുതിരി കത്തിക്കുന്ന രീതി ആരംഭിച്ചു. !
4) ഏ.ഡി.325 - ല് ദൈവത്തെ സംബധിച്ച് " ത്രീത്വം" എന്ന് തിരുവചനത്തില് (തെര്ത്തുല്ല്യൻ ഉണ്ടാക്കിയ വികലതിയോളജി) എഴുതപ്പെടാത്ത വാക്ക് ഔദ്യോഗികമായി കോണ്‍സ്റ്റാന്റയിന് ചക്രവര്ത്തിയുടെ അദ്ധ്യക്ഷതയിൽ നടത്തിയ നിഖ്യ കൌണ്‍സിലില് റോമെന് കത്തോലിക്കാ സഭ അംഗികരിച്ചു!! (The American Peoples Encyclopedia 1975).
5) എ ഡി 350 - ജൂലിയന്‍ മാര്‍പാപ്പ "റോമന്‍ സൂര്യദേവന്റെ" ജന്മദിനമായ ഡിസംബര്‍ 25 , "യേശുക്രിസ്തുവിന്റെ" ജന്മദിനം എന്ന് പ്രഖ്യാപിച്ച് ക്രിസ്തുമസ് ദിനാചരണം തുടങ്ങി !!
6) എ ഡി 375 - മാലാഖമാര്‍ ,മരിച്ച വിശുദ്ധന്മാര്‍ തിരുസ്വരുപങ്ങള്‍ എന്നിവയെ വണങ്ങാന്‍ ആരംഭിച്ചു !.
7) ഏ.ഡി.381 ലെ കുസ്തന്തിനോസിലെ സൂനഹദോസില്‍ "ദൈവത്തില് മൂന്നാളത്വം" എന്ന "ത്രിത്വ തിയോളജി" സംബന്ധിച്ച് വ്യക്തമായി റോമൻ കത്തോലിക്കാ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചു! (The American Peoples Encyclopedia 1975). അങ്ങനെ "യേശുവില് യഹോവയായ ദൈവം" എന്നത് മാറ്റി പകരം "യേശു ദൈവം" എന്ന് പഠിപ്പിച്ചു തുടങ്ങി!!
8) എ ഡി 294 - ബലിയര്‍പ്പണം ഒരു നിത്യ ആചാരമാക്കി!.
9) എ ഡി 431ല് വി. മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചു! കോണ്‍സ്റ്റാന്റെയിന് ചക്രവര്ത്തി കൊണ്ടുവന്ന തെര്ത്തുല്ല്യന്റെ ത്രിത്വ തിയോളജിയായിരുന്നു ഇതിനായി ഉപയോഗിച്ചത്!
10) എ ഡി 500 - പുരോഹിതന്മാര്‍ പ്രത്യേക വസ്ത്രം ധരിക്കുവാന്‍ ആരംഭിച്ചു !.
11) എ ഡി 526 - അന്ത്യകുദാശ ആരംഭിച്ചു .!
12) എ ഡി 593 - ശുദ്ധീകരണ സ്ഥലത്തെ കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു.! (മരിക്കുന്ന ക്രിസ്തിയാനികളെല്ലാം നേരെ ചെറിയ നരകത്തില് ചെല്ലുന്നു എന്ന വിശ്വാസം).
13) എ ഡി 600 - ആരാധനയില്‍ ലത്തീന്‍ ഭാഷ ഉപയോഗിച്ചു തുടങ്ങി.
14) എ ഡി 600 - മറിയം, മാലാഖമാര്‍, മരിച്ച വിശുദ്ധന്മാര്‍ എന്നിവരോട് പ്രാര്‍ഥിക്കുവാന്‍ ആരംഭിച്ചു .!
15) എ ഡി 610 - ബോണിഫസ്  3-മന്‍ ആദ്യമായി "പോപ്പ്" എന്ന് വിളിക്കപ്പെട്ടു !.
16) എ ഡി 709 - മാര്‍പാപ്പയുടെ പാദം മുത്തുന്ന പതിവ് ആരംഭിച്ചു.!
17) എ ഡി 786 - കുരിശു ,തിരുസ്വരുപങ്ങള്‍ തിരുശേഷിപ്പുകള്‍ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികംമായി അംഗീകരിച്ചു !.
18) എ ഡി 850 - ഹന്നന്‍ ജലം, വിശുദ്ധതൈലം എന്നിവ പുരോഹിതന്മാര്‍ വാഴ്ത്തികൊടുക്കുന്ന പതിവ് ആരംഭിച്ചു ! .
19) എ ഡി 890 - യൗസേപ്പ് പിതാവിനെ ആരാധിക്കുവാന്‍ ആരംഭിച്ചു .!
20) എ ഡി 927 - കര്‍ദിനാള്‍ സംഘം ആരംഭിച്ചു.!
21) എ ഡി 998 - നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു !.
22) എ ഡി 1079 - പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത്‌ ഗ്രിഗറി 6 -മന്‍ വിലക്കി .!
23) എ ഡി 1090 - വി. മറിയത്തിന്റെ നാമത്തില് അപേക്ഷിക്കാന് ജപമാല ആരംഭിച്ചു!
24) എ ഡി 11 -ആം നൂറ്റാണ്ട് - കുര്‍ബാന ബലിയര്‍പ്പണമായി രൂപാന്തരപ്പെടുകയും അതില്‍ പങ്കുകൊള്ളുന്നത്‌ നിര്‍ബന്ധമാക്കുകയും ചെയ്തു .!
25) എ ഡി 1190 - പാപമോചന ചീട്ടിന്റെ വില്പന ആരംഭിച്ചു. !അപ്പനെയും അമ്മയെയും വെട്ടികൊല്ലുന്നവരുടേയും, പരിശുദ്ധ ആത്മാവിന് എതിരായദൂഷണം നടത്തുന്നവരുടെയുമുള്പ്പടെ ഏത് മാരക പാപങ്ങളും പണം കൊടുത്താല് പള്ളിയില് നിന്ന് മോചിപ്പിച്ചു കൊടുക്കുന്ന പരിപാടി തുടങ്ങി!!
26) എ ഡി 12 -ആം നുറ്റാണ്ട് - ഏഴുകൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.!
27) എ ഡി 1215 - അപ്പവീഞ്ഞുകളുടെ പദാര്‍ത്ഥ മാറ്റസിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു!. പസ്ക്കസിയാസ് രാട്ബര്‍ത്ടുസ് കണ്ടുപിടിച്ച, അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായിതീരും എന്ന "ട്രാന്‍സ് സബ്സ്റ്റാന്‌സിയെഷന്‌" സിദ്ധാന്തമായിരുന്നു അത് !! "De Corpore et Sanguine Domini "(written between 831 and 833), എന്ന പുസ്തകത്തിലാണ് ഇദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന് കത്തോലിക്കാ സഭ ഏറ്റെടുത്ത് അംഗീകരിച്ചു !!
28) എ ഡി 1215 - കുംബസാരം ആരംഭിച്ചു .!
29) എ ഡി 1220 - ഓസ്തി (കുര്ബാന അപ്പം ) വണങ്ങണം എന്ന് ഹൊനോറിയസ് മൂന്നാമന്‍ കല്പന പുറപ്പെടുവിച്ചു!. പിന്നീട് അത്, അരുളിക്കയില് വച്ച് കുര്ബാന അപ്പത്തിനെ ആരാധിക്കണം എന്നാക്കിതീര്ത്ത് സഭയില് ബലമായി നടപ്പാക്കി .!
30) എ ഡി 1229 - വാലന്ഷ്യ സൂനഹദോസില്‍ വെച്ച് റോമെന് കത്തോലിക്കാ സഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും ബൈബിള്‍ നിരോധിത പുസ്തകങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്തു !.
31) എ ഡി 1251 - സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്യാസി കണ്ടുപിടിച്ചു .!
32)എ ഡി 1311 - റാവന്ന സൂനഹദോസില്‍ വെച്ച് ശിശുസ്നാനം അംഗീകരിച്ചു !.
33) എ ഡി 1414 - കുര്‍ബാനസമയത്ത് സാധാരണകാര്‍ക്ക്‌ വീഞ്ഞ് നിരോധിച്ചു .!
34) എ ഡി 1439 - ഫ്ലോറന്‍സിലെ സൂനഹദോസില്‍ വെച്ച് ശുദ്ധീകരണ സ്ഥലത്തെ കുറിച്ചുള്ള പഠിപ്പിക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു .!
35) എ ഡി 1545 - ട്രെന്ടു സൂനഹദോസില്‍ വെച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപിക്കപെട്ടു ! .അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബിളിന്റെ ഭാഗമായി പ്രഖ്യാപിച്ചു !.
36) എ ഡി 1854 - മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9 -മന്‍ പ്രഖ്യാപിച്ചു .!
37) എ ഡി 1870 - ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്ത് പഠിപ്പിച്ചാലും അദേഹത്തിന് തെറ്റ് പറ്റില്ല (തെറ്റാവരം) എന്ന് വത്തിക്കാന്‍ സൂനഹദോസില്‍ പ്രഖ്യാപിച്ചു!!
38) എ ഡി 1950 - മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യം ആയി പീയുസ് 12 -മന്‍ പ്രഖ്യാപിച്ചു .!
39) എ ഡി 1965 - മറിയത്തെ സഭാമാതാവ് ആയി പോള്‍ 6 -മന്‍                 പ്രഖ്യാപിച്ചു! .സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട് .!
40) എ ഡി 1996 - പരിണാമ സിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2 -മന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചു .!
41) എ ഡി 2000 - കത്തോലിക്കാ സഭ കഴിഞ്ഞ കാലങ്ങളില്‍ മാര്പ്പാപ്പമാരുടെ നേതൃത്തത്തില് ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് മാര്‍പാപ്പ ലോകത്തോട്‌ ക്ഷമ ചോദിച്ചു.!  (പോയന്റു 37 വായിച്ചു കാണുമെല്ലോ!)
42) എ ഡി 2002 - ഒക്ടോബര്‍ കൊന്തക്ക് പുതിയ പതിപ്പ് ഇറക്കി !.
43) എ ഡി 2013 മുതല് കാസയില് അപ്പത്തില്, യേശുക്രിസ്തുവിനെ വരച്ചു അവതരിപ്പിച്ചു !.... "ഇതാ യേശുക്രിസ്തു ഇവിടെ പ്രത്യക്ഷപ്പെട്ടു" എന്ന് കാണിച്ചു ഫോട്ടോ സോഷ്യല് നെറ്റ് വര്ക്കിലും മറ്റും ഇട്ടുകൊടുത്ത് .....ഒടുക്കം, ശാസ്ത്രീയപരീക്ഷണo നടത്തി സത്യം പുറത്തുവരും എന്ന് വന്നപ്പോള് ചിത്രം ഒളിച്ചുവച്ചു സ്വയം ഇളിഭ്യരാകുന്ന കലാപരിപാടി തുടങ്ങി!!                                    

പുരോഹിതമതം മാനവരാശിയെ ദൈവനാമത്തിൽ കൈകാര്യം ചെയ്ത കലികാലവികൃതികളിൽ വെറും 43 വകമാത്രം ഇവിടെകുറിച്ചു! ഇത് "ഷെയർ" ചെയ്തനുഗ്രഹിക്കൂ മാളോരേ.... ബാക്കി കണ്ടെത്തൂ .."അന്വേഷിപ്പീൻ കണ്ടെത്തും"....മനസിന്റെ വാതിലിൽ മുട്ടുവീൻ ,അത് തുറക്കപ്പെടും ! അവിടെയുള്ള ഹൃദയസ്തനായ (സ്വര്ഗസ്തനായ ) പിതാവിനെ ഒരോമനസിനും കണ്ടെത്താം ...ശുഭം !!! 
BREAKING NEWS !
കൊല്ലം. കൂരിപ്പുഴഗ്രാമത്തില്‍ സെന്റ ജോസഫ് ഇടവക സ്ത്രീജനങ്ങള്‍ നീതിക്കുവേണ്ടി നടത്തുന്ന സത്യാഗ്രഹവും ജപമാല പ്രാര്‍ത്ഥനയും നൂറാംദിവസം പിന്നിടുകയാണ്്. ഈ സമര പരിപാടികള്‍ KCRM -ന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. സമര പന്തലിനോടുഅടുത്ത കുറ്റിക്കാട്ടില്‍ പരി.മാതാവിന്റെ രുപം ആദ്യം മണ്ണിനടിയില്‍ നിന്നും പൊങ്ങിവരുന്നതായി കാണപ്പെട്ടു. മണ്ണിളക്കിരുപം പുറത്തെടുത്തു വെന്ന് റിപ്പോര്‍ട്ട്. നാലര അടിയോളം  ഉയരമുണ്ട് ഈ  രൂപത്തിന്. ഇതു കാണുവാന്‍ വളരെയധികം ജനങ്ങളാണ് തടിച്ചുകൂടുന്നത് വിശദവിവരങ്ങള്‍ പിന്നാലെ.


വിദേശ അക്കൗണ്ടന്റുകളെപറ്റി സമഗ്ര അനേഷണം നടത്തുമെന്ന മോദി സര്‍ക്കാരിന്റെ നയം വെളിപ്പെട്ടതോടെ മോദിയെ പ്രീതിപ്പെടുത്തുകയെന്നത് സഭയുടെ ആവശ്യമാണ്.
മോദി കര്‍ത്താവിന്റെ ദാസന്‍-ഷലോം!


Monday, September 29, 2014

യൂറോപ്പില്‍ വൈദികര്‍ക്ക് വേതനം ലഭിക്കും.. ഫാ.ജെയ്ന്‍ വര്‍ഗീസ് സഭയ്ക്കുവേണ്ടി ചെയ്ത സേവനത്തിനു വേതനം ചോദിക്കുകയാണെങ്കില്‍ അതുകൊടുക്കുവാന്‍ സഭയ്ക്ക് ധാര്‍മികചുമതലയുണ്ട്. (നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു. James 5:4). കുടുംബ ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്ന ആ വൈദികനെ സഭ സഹായിക്കുകയാണ്‌വേണ്ടത്. 


കനാസ്ത്രീകളെയും പുരോഹിതരേയും കര്‍ത്താവിന്റെ മുന്തിരിത്തോപ്പില്‍ ജോലിചെയ്യിപ്പിച്ച് അവര്‍ ചെയ്ത ജോലിക്ക് ന്യായമായ കൂലികൊടുക്കുവാന്‍ ബൈബിള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സമര്‍ത്ഥരായ വക്കീലുമാര്‍ ഈകേസെടുത്ത് വാദിക്കുകയാണെങ്കില്‍ ഇതുപോലെ കഷ്ടപ്പെടുന്ന അനേകം പേരുടെ കഷ്ടതകള്‍ക്ക് ശാന്തി പകരുവാന്‍ സാധിക്കും. അതൊരു പുണ്യപ്രവര്‍ത്തിയായിരിക്കുമെന്നുള്ളതില്‍സംശയമില്ല.- സോള്‍ ആന്‍ഡ് വിഷന്‍

...................

ആശ്രമത്തിന്റെ 28 ലക്ഷം കവര്‍ന്നു; മുന്‍ വൈദികനും കാമുകിയും അറസ്‌റ്റില്‍

Story Dated: Sunday, September 28, 2014 03:49-Mangalam News

mangalam malayalam online newspaper


ചെങ്ങമ്മനാട്‌ : ആശ്രമത്തില്‍ നിന്ന്‌ 28 ലക്ഷം രൂപ കവര്‍ന്ന മുന്‍ വൈദികനും കാമുകിയും അറസ്‌റ്റില്‍. കോട്ടയം ചെമ്പ്‌ സ്വദേശിയും മുന്‍ വൈദികനുമായ ജെയ്‌ന്‍ വര്‍ഗ്ഗീസ്‌ (35) എറണാകുളം വൈപ്പിന്‍ സ്വദേശിനിയും കാമുകിയുമായ സുറുമി (24) എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ദേശം കുന്നുംപുറത്തുള്ള റൊഗാറ്റേ ആശ്രമത്തിന്റെ അക്കൗണ്ട്‌സ് വിഭാഗം കൈകാര്യം ചെയ്‌തുവന്നിരുന്ന ജെയ്‌ന്‍ വ്യാജ ഒപ്പിട്ട്‌ 28 ലക്ഷത്തോളം രൂപ കവരുകയും തുടര്‍ന്ന്‌ കാമുകിയുമൊത്ത്‌ ബംഗുളൂരുവിലേയ്‌ക്ക് കടന്നുകളയുകയുമായിരുന്നു എന്നാണ്‌ പരാതി.
സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ്‌ ജെയ്‌ന്‍ വര്‍ഗ്ഗീസ്‌ മുസ്ലീം കുടംബത്തില്‍ ജനിച്ച സുറുമിയെ കണ്ടു മുട്ടിയതും ഇരുവരും പ്രണയത്തിലായതും. തുടര്‍ന്ന്‌ സഭയുടെയും കുടംബക്കാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച്‌ കഴിഞ്ഞ മേയില്‍ ഇരുവരും വിവാഹിതരായി. പിന്നീട്‌ ബംഗുളൂരുവിലായരുന്നു താമസം.
വിവാഹം രജിസ്‌റ്റര്‍ ചെയ്‌തതിന്റെ രേഖകള്‍ വാങ്ങാന്‍ ഇരുവരും പീന്നീട്‌ കൊച്ചിയിലെത്തിയിരുന്നു. ഇതിനിടെ ആശ്രമം അധികൃതര്‍ ഇവരെ പിടികൂടി പോലീസില്‍ ഏര്‍പ്പിച്ചിരുന്നു. എന്നാല്‍, ജയിന്റെ ബന്ധുക്കള്‍ ഇടപെട്ട്‌ ആശ്രമത്തിന്‌ പണം നല്‍കാമെന്ന ധാരണയില്‍ പ്രശ്‌നം പരിഹരിച്ചുവെങ്കിലും പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ല. ഇതേതുടര്‍ന്ന്‌ ആശ്രമം അധികൃതര്‍ വീണ്ടും പോലീസില്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു അറസ്‌റ്റ്.
.....................................................

Join the discussion…
ചെറുപുഷ്പം 
ഓർമ്മയുണ്ടോ ഈ മുഖം !!
പ്രണയത്തിന്റെ പീടാനുഭവങ്ങൾ.......!!!!
എന്തൊക്കെയായിരുന്നു പുകിൽ......!!
അടിച്ചു മാറ്റിയ കാശുകൊണ്ട് അടിച്ചു മാറ്റിയ പെണ്ണുമായി മധു വിധു.......

ജസ്റ്റിന്‍ ചെറുപുഷ്പം  16 hours ago
ഈ നാട്ടിലുള്ള അരി ആഹാരം തിന്നു ജീവിക്കുന്ന എല്ലാവര്ക്കും മനസിലാകും ചേട്ടാ ഈ ന്യൂസ്‌ ഇങ്ങനെ മാറി മറിയണം എങ്കില്‍ അതിന്റെ പുറകില്‍ എത്ര വൃത്തികെട്ട കളികള്‍ നടന്നിട്ടുണ്ട് എന്ന്... സഭയുടെ മാനം കാക്കാന്‍ ഏതു വൃത്തികെട്ട കളിക്കും സഭ കൂടെ നില്‍ക്കും എന്ന് ലോകം മുഴുവന്‍ അഭയ കേസിലൂടെ പരസ്യമായ രഹസ്യമാണ്... നാറിയ ഇത് പോലെ ഉള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ ക്രിസ്താനിയാണ് എന്ന് പറയാന്‍ തന്നെ നാണക്കേട്‌ തോന്നുന്നു...... ഒന്നുമില്ലെകിലും കുരിശില്‍ മരിച്ച കര്‍ത്താവിനെ എങ്കിലും ഇടയ്ക്കു ഒന്ന് ഓര്‍ക്കുന്നത് നല്ലതയിരികും....

 • ജോയ്സ്  19 hours ago
  മംഗളം കുറച്ചു കൂടി വിവേകത്തോടെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ഒരു വൈദികന്‍ പട്ടം ഉപേക്ഷിച്ചു കല്യാണം കഴിക്കുന്നത് കേരളത്തില്‍ ആദ്യത്തെ സംഭവം ഒന്നും അല്ല. എന്നിട്ടും വലിയ ആനക്കാര്യം എന്ന രീതിയില്‍ സെന്‍സേഷന്‍ കലര്‍ത്തി സഭയാണ് എല്ലാത്തിനും കാരണം എന്ന ധ്വനിയോടെയാണ് ദിവസങ്ങളോളം മംഗളം ഈ വാര്‍ത്ത‍ ആഘോഷിച്ചത്. സഭയുടെ നിയമ-സംവിധാന വ്യവസ്ഥകളെപ്പറ്റി യാതൊന്നും അറിയില്ലാത്ത, വഴിയേ പോകുന്ന ഏവനും സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും "ആധികാരിക"മായി തന്നെ സഭയെ അസഭ്യം പറഞ്ഞു. ഈ വൈദികന്‍റെ കാര്യത്തില്‍ "സഭ" എന്നാല്‍ "സന്യാസ സമൂഹം" ആണെന്ന് അറിയില്ലാത്ത പ്രതികരണവീരന്മാര്‍ മെത്രാന്‍മാരെ ചീത്തപറഞ്ഞു സായൂജ്യം അടഞ്ഞു. ഈ സംഭവവുമായി മെത്രാന്മാര്‍ക്ക് യാതൊരു ബന്ധവും ഇല്ലാതിരിക്കെയാണ് ഇതെന്നോര്‍ക്കണം. ഈ വൈദികന്‍റെ ഉത്തരവാദിത്വം മെത്രന്മാര്‍ക്ക് അല്ല അദ്ദേഹത്തിന്‍റെ സുപ്പീരിയര്‍ ആയ വൈദികര്‍ക്ക് ആണെന്ന് മംഗളത്തിനോ പ്രതികരിച്ചവര്‍ക്കോ അറിയില്ലല്ലോ. ഈ മുന്‍വൈദികന്‍ നടത്തിയ തിരിമറികളെപ്പറ്റി അന്നേ അറിഞ്ഞിരുന്നുവെങ്കിലും ആര്‍ക്കും അതെപറ്റി ചിന്തിക്കാന്‍ നേരമില്ലാതെ പോയി. പുരകത്തുമ്പോള്‍ വാഴ വെട്ടുന്നത് പോലെ, കിട്ടിയ ഗ്യാപ്പില്‍ സഭയെയും സഭാസ്ഥാപനങ്ങളെയും താറടിച്ചു കാണിക്കാന്‍ ആണ് ശ്രമം ഉണ്ടായത്. സഭയെ വഞ്ചിച്ചു കടന്ന മുന്‍ വൈദികന്‍റെയും ഭാര്യയുടെയും കണ്ണീരില്‍ കലര്‍ന്ന കഥ വിവിധ പോസിലുള്ള കളര്‍ ഫോട്ടോ സഹിതം നല്‍കി മംഗളം അവരെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു. ഇപ്പോള്‍ എന്തായി.
  • ചെറുപുഷ്പം ജോയ്സ്  18 hours ago
   മറ്റു മാധ്യമങ്ങളിൽ വന്നു മണിക്കൂറുകൾ കഴിഞ്ഞാണ് ഈ വാര്ത്ത മംഗളത്തിൽ പ്രത്യക്ഷപ്പെട്ടത്..... അതും ഞാൻ ഈ വാര്ത്ത അതെ പടി കമന്റ് ആയി " പ്രണയത്തിന്റെ പീടാനുഭാവത്തിൽ" ഇട്ട ശേഷം....
   എന്റെ ആ കമന്റ് മംഗളത്തിൽ വന്നതിനു ശേഷമാണ് മംഗളം ഈ വാര്ത്ത തന്നെ കൊടുക്കുന്നത്.......
   കല്ലെറിയാൻ മുന്കൈ എടുതവരെയൊന്നും ഈ വഴിക്ക് കാണുന്നുമില്ല.....
 • nazeem abdulkhader  35 minutes ago
  ഈ വൈദികൻ സുറുമി എന്ന മുസ്ലിം പെണ്‍കുട്ടിയെ മതം മാറ്റി മേരി ആക്കി വിവാഹം കഴിച്ചത് നിമിത്തം "ലവ് കുരിശു" വഴി സഭക് കളംകിതനായി തീരുകയനുണ്ടായത്‌.മോഷ്ടിച്ച കാശ് കൊടുക്കാമെന്നു ഏറ്റ സ്ഥിതിക് ഇതൊരു പീടനമാണ് .

  rafeeq.rashid24  14 hours ago
  ഈ വാർത്തയ്ക്കു അഭിപ്രായം എഴുത്തും മുൻപേ, ഒരു പത്രസമ്മേളനം അവർ നടത്തും എന്ന് കരുതുന്നു. എന്തായാലും പോലിസ് സ്റെഷനിൽ പോയി സമരം ഇരുന്ന വ്യക്തി ആണല്ലോ ഫാര്യ. അപ്പോൾ കാര്യങ്ങൾ അറിയുമായിരിയ്ക്കും..!

  Justin  16 hours ago
  സാത്താന്‍മാരുടെ കൂട്ടം സഭ ഭരിക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും.... ആ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കു... ദൈവത്തിന്റെ മുന്‍പില്‍ നിങ്ങള്‍ ഇതിന് എന്ത് കണക്കു ബോധിപ്പിക്കും......

  sajayanthayyil  18 hours ago
  It must be a fabricated case as per the previous report and SABHA against him

സിറോ മലബാര്‍ സഭയുടെ വ്യാപാര താത്പര്യങ്ങള്‍

ശ്രി. ജോസ് ജോസഫ് കല്ലിടിക്കില്‍ ചിക്കാഗോയില്‍ നിന്നയച്ചുതന്നതാണ് ഈ ലേഖനം. മലയാളത്തില്‍ കമ്പ്യുട്ടറില്‍ ടൈപ്പ് ചെയ്യാനുള്ള പരിചയക്കുറവു ക്ഷമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അല്മായാ ശബ്ദത്തില്‍ ഇംഗ്ലിഷിലും എഴുതാന്‍ കഴിയുമെന്ന് ഞങ്ങള്‍ സവിനയം അറിയിക്കട്ടെ - അഡ്മിനിസ്ട്രെട്ടര്‍

Sunday, September 28, 2014

മെത്രാന്മാര്‍ ക്രിസ്തുസ്നേഹത്തിന്‍റെ പ്രായോക്താക്കളാകണം18 സെപ്തംബര്‍ 2014, വത്തിക്കാന്‍
അതിരുകളില്ലാത്ത ക്രിസ്തുസ്നേഹത്തിന്‍റെ പ്രായോക്താക്കളാകണം മെത്രാന്മാരെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ലോകത്തിന്‍റെ നാനാഭാഗത്ത് സഭയുടെ അജപാലന ശുശ്രൂഷയ്ക്കായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെത്രാന്മാരുമായി വത്തിക്കാനില്‍ സെപ്തംബര്‍ 18-ാം തിയതി വ്യാഴാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

പ്രാദേശിക സഭകളുടെ നേതൃത്വത്തിനും അജപാലന ശുശ്രൂഷയ്ക്കുമായി തിരഞ്ഞെടുക്കപ്പെടുന്ന മെത്രാന്മാര്‍ ക്രിസ്തുവിന്‍റെ സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമായി പ്രവര്‍ത്തിക്കുന്ന നല്ലിടയന്മാരാകണമെന്ന് പാപ്പാ കൂടിക്കാഴ്ചയില്‍ ആഹ്വാനംചെയ്തു.

ഭിന്നിപ്പുകള്‍ ഇല്ലാതാക്കുവാനും, സമൂഹത്തിന്‍റെ കീറിയ വലകള്‍ കോര്‍ത്തെടുക്കുവാനും കണ്ണിചേര്‍ക്കുവാനും നിയുക്തരായവര്‍,
ഒരിക്കലും അതിര്‍ത്തി സംരക്ഷകരായി മാത്സര്യത്തിലും മല്പിടുത്തത്തിലും സമയം പാഴാക്കരുതെന്നും, അതിരും അളവുമില്ലാത്ത ക്രിസ്തുസ്നേഹത്തിന്‍റെ പ്രബോധകരും പ്രായോക്താക്കളുമായി ജീവിക്കണമെന്നും പാപ്പാ നവാഭിഷിക്തരായ മെത്രാന്മാരോട് ആഹ്വാനംചെയ്തു.

മെത്രാന്മാര്‍ ജനങ്ങളുടെ പരാജയങ്ങളുടെയും കുറവുകളുടെയും കാവല്‍ക്കാരല്ല, മറിച്ച് സുവിശേഷ സന്തോഷത്തിന്‍റെ കാവല്‍ക്കാരാകണമെന്നും, ജനങ്ങളുടെ പരിവര്‍ത്തനമായിരിക്കരുത് മെത്രാന്‍റെ അജപാലന ദൗത്യം, മറിച്ച് അവര്‍ക്ക് ദൈവത്തിന്‍റെ അതിരറ്റ കാരുണ്യവും സ്നേഹവും പകര്‍ന്നുകൊടുക്കുക എന്നതായിരിക്കണമെന്നും പാപ്പാ പ്രസ്താവിച്ചു.
Source: Radio Vatican

Source: emalayalee.com
http://emalayalee.com/varthaFull.php?newsId=85763

Saturday, September 27, 2014

‘അല്മായ തീഷ്ണത വഴി തെറ്റുമ്പോള്‍’?

‘അല്മായ തിഷ്ണത വഴിതെറ്റുമ്പോള്‍’ എന്ന ശീര്‍ഷകത്തില്‍ http://catholicthought2012.blogspot.in/ ല്‍ (കത്തോലിക്കന്‍) അജ്ഞാതന്‍ എഴുതിയ ഒരു ലേഖനം ഒരു സ്നേഹിതന്‍ എന്‍റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. ഒരു കൊച്ചു മറുപടി എഴുതാന്‍ എനിക്ക് തോന്നി. സദയം ക്ഷമിക്കുക.

അധികം ലേഖനങ്ങള്‍ ഇല്ലെങ്കിലും സഭാമക്കളെ ഉത്തേജിപ്പിക്കുന്ന കുറെ ലേഖനങ്ങള്‍ ഈ ബ്ലോഗ്ഗിലുണ്ട്. അല്മായാശബ്ദം തുടര്‍ച്ചയായി വായിക്കുന്ന അനേകം വിശ്വാസികളും ഉണ്ടെന്നത് അറിയുന്നതിലുള്ള സന്തോഷം ആദ്യം രേഖപ്പെടുത്തട്ടെ. സഭ തുടങ്ങിയ കാലം മുതല്‍ അനേകം വിമത ശക്തികള്‍ സഭക്കെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട് അവക്കൊന്നും സഭയെ ഒന്ന് പോറിക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല എന്ന സന്ദേശത്തോടെയാണ് ലേഖനം തുടങ്ങുന്നത്. നല്ല കാര്യം, പക്ഷെ, ചരിത്രം അതല്ല പറയുന്നത്. ലോകത്തെ ഏതു ശക്തിയേയും നേരിടാന്‍ കെല്‍പ്പുണ്ട് എന്ന് കരുതിയ ഒരു ശക്തിയും ഇന്ന് ജീവിച്ചിരിക്കുന്നില്ല എന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഏതാനും ചില കാര്യങ്ങള്‍ ഞാനും പറയട്ടെ. 

ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ആയി ഇന്ന് മാധ്യമങ്ങളില്‍ കൂടി പ്രവഹിച്ചുകൊണ്ടിരിക്കുന്ന അനേകം സഭാവിരുദ്ധ ലേഖനങ്ങള്‍ ഒരാള്‍ എഴുതിയതല്ല, ഒരിടത്ത് നിന്ന് പുറത്തു വരുന്നവയുമല്ല. സിറോ മലബാര്‍ സഭക്കെതിരെ ലോകം മുഴുവനുള്ള വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അസ്വസ്ഥരാണെന്നത് ഒരു നഗ്നസത്യമാണ്. അമേരിക്കയിലോ വിദേശ രാജ്യങ്ങളിലോ ലത്തിന്‍ റിത്തില്‍ ഉള്‍പ്പെട്ട കേരളിയരായ മുഴുവന്‍ ആളുകളെയോ ബഹുഭൂരിപക്ഷത്തെയോ തന്നെ ഓടിനടന്നു രൂപീകരിച്ച സിറോ രൂപതകളില്‍ അംഗമാക്കാന്‍ സഭക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ഇന്ത്യയില്‍ ഡല്‍ഹിയില്‍ താമസിക്കുന്ന കേരളിയരെ തന്നെ ഫരീദാബാദ് സിറോ മലബാര്‍ എപ്പാര്‍ക്കിയുടെ കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിന്‍റെ ഫലം നാം കണ്ടു. ഒറ്റക്കെട്ടായി മലയാളി കത്തോലിക്കര്‍ പ്രതിക്ഷേധിച്ചു. അത്രമേല്‍ എല്ലാവരും സ്നേഹിക്കുന്ന ഒരു സഭയാണ് സിറോ മലബാര്‍.

കേരളത്തില്‍ നിരവധി കത്തോലിക്കാ പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ധ്യാനങ്ങള്‍ നയിക്കുകയും ചെയ്യുന്ന ഒരു പ്രശസ്തയായ വനിത എന്‍റെ സഹപാഠിയാണ്. അവരെ നേരിട്ട് കണ്ടപ്പോള്‍ സഭ നന്നായല്ല നയിക്കപ്പെടുന്നതെന്ന് അവര്‍ തുറന്നു സമ്മതിക്കുകയുണ്ടായി. വെറുപ്പ്‌ എന്നൊരു വികാരം അപകടകാരിയായതുകൊണ്ട് ഞാനാരെയും വെറുക്കുന്നില്ല എന്നാണു അവര് പറഞ്ഞത്. 

ഈ കേരളത്തില്‍ നിരവധി വൈദികരും കന്യാസ്ത്രികളും അംഗങ്ങളായ ‘ആശ്രമൈറ്റ്സ് സംഘം’ പ്രവര്‍ത്തിക്കുന്നുവെന്നത് ലേഖനം എഴുതിയ സുഹൃത്ത് അറിഞ്ഞു കാണില്ല. ഫാ. ബോബി ജോസ് കപ്പൂച്ചിനെപോലുള്ള നിരവധി വൈദികര്‍ വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്നുവെന്നതും അനേകര്‍ ആ വഴിയില്‍ തങ്ങിയിട്ടുണ്ടെന്നുള്ളതും സുഹൃത്ത് ശ്രദ്ധിച്ചിട്ടില്ല. സിറോ മലബാറിന്‍റെ ഈറ്റില്ലമായ കേരളത്തിലെ എല്ലാ ഇടവകകളിലും തന്നെ സഭാ നവീകരണവാദികള്‍ ഉണ്ട്. സ്നേഹിതന്‍ അവരെ ബുദ്ധി ജീവികള്‍ എന്നായിരുന്നില്ല, ചിന്തിക്കുന്നവര്‍ എന്നായിരുന്നു വിശേഷിപ്പിക്കേണ്ടിയിരുന്നത്. ലേഖകന്‍ പറഞ്ഞതുപോലെ ഇത് പിതാക്കന്മാരെ വിഷമിപ്പിക്കുന്നുണ്ട്, മിക്ക ഇടയലേഖനങ്ങളിലും ഇത് പിതാക്കന്മാര്‍ സൂചിപ്പിക്കുന്നുമുണ്ട്. സ്നേഹിതന്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം ഈ വിമതരുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നതും ഒരേറ്റുമുട്ടലിനു തന്നെ വിശ്വാസികള്‍ തയ്യാറെടുക്കുന്നുവെന്നതുമാണ്.

അബദ്ധജഡിലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും തരംതാണ ഭാഷകളില്‍ സഭാധികാരികളെ വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നാണ് വിമതരെപ്പറ്റി ലേഖകന്‍ പറയുന്നത്. അബദ്ധജഡിലമായ ആശയങ്ങള്‍ പ്രതിക്ഷേധക്കാരുടെ പക്കല്‍നിന്നും വരുന്നില്ലായെന്നു ഞാന്‍ പറയുന്നില്ല, തരംതാണ ഭാഷകള്‍ ആരും പറഞ്ഞിട്ടില്ലെന്നും ഞാന്‍ പറയുന്നില്ല. അതിലും തരംതാണ ഭാഷയും പെരുമാറ്റവും സഭയുടെ ഔദ്യോഗിക അനുമതിയോടെ നടന്ന ചില മുന്നേറ്റങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന് അറിയുക. ചങ്ങനാശ്ശേരിയില്‍ തെരുവിലൂടെ വിശ്വാസികള്‍ അലറിയ മുദ്രാവാക്യങ്ങളിലും തരംതാണ ഭാഷയുണ്ടായിരുന്നു, അതിഥിയായി വന്ന സ്ഥാനാര്‍ഥിയോട് ഒരു മെത്രാന്‍ പറഞ്ഞതും ഗ്രേഡ് കൂടിയ ഭാഷയായിരുന്നില്ല. കാഞ്ഞിരപ്പള്ളിയിലും കൊല്ലത്തും വളരെ സമാധാനപരമായി പ്രകടനം നടത്തിയ പ്രതിക്ഷേധക്കാരെ യുവദീപ്തി പ്രവര്‍ത്തകര്‍ കമ്പും വടിയുമായി നേരിട്ടപ്പോഴും  കൊല്ലത്ത് പ്രതിക്ഷേധക്കാരുടെ നേരെ പൊലീസിനെ ഇറക്കിയപ്പോഴുമൊക്കെ നിലവിട്ട പ്രവര്‍ത്തനങ്ങളാണ് ഉണ്ടായതെന്നും ലേഖകന്‍ ഓര്മ്മിക്കുക. പറയാന്‍ ഇനിയുമുണ്ട്.

അതവിടെ നില്‍ക്കട്ടെ; തുടര്‍ന്ന് ലേഖകന്‍ പറയുന്നു, ഒറ്റപ്പെട്ട പ്രാമാണിത്തമനോഭാവത്തെയും, അധികാര വടംവലികളെയും, സമ്പത്തിന്‍റെ അമിതവിനിയോഗത്തെയും സാമാന്യവല്‍ക്കരിച്ചുകൊണ്ട്, പൗരോഹിത്യത്തെ അടച്ച് തള്ളിപ്പറയുന്ന, സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ പുച്ഛത്തോടെ തള്ളുന്ന ഇത്തരക്കാരുടെ നിലപാടുകളെ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ന്യായീകരിക്കാനാവില്ലായെന്ന്. വിശ്വാസികള്‍ സഭാ പിതാക്കന്മാരുടെയും ഭരണ ശ്രേണിയെയും വിമര്‍ശിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളെ ആധാരമാക്കിയല്ല, വ്യാപകമായ അധികാര ദുര്‍വ്വിനിയോഗവും ധാര്‍മ്മികച്യുതിയും ചൂണ്ടിക്കാട്ടിയാണെന്ന് ഓര്മ്മിക്കുക. കാഞ്ഞിരപ്പള്ളിയില്‍ മോണിക്കയുടെ ഭൂമി തട്ടിയെടുത്തുവെന്നത് ഏതെങ്കിലും അത്മായന്‍ മെനഞ്ഞ കഥയല്ല, മെത്രാന്‍ പ്രതിയായി കോടതിയില്‍ നിലവിലുള്ള ഒരു കേസിനെ അടിസ്ഥാനമാക്കിയാണ് ഇത് പറയുന്നത്. 

എല്ലാ പിതാക്കന്മാരും ദുഷ്ടന്മാരല്ല. പക്ഷെ, കേരളത്തില്‍ സഭയുടെ സ്ഥാപനങ്ങളില്‍ ഗവണ്മെന്റിന്‍റെ ചിലവില്‍ നടത്തുന്ന നിയമനങ്ങളില്‍ പണം വാങ്ങാത്ത ഒരു രൂപതയെങ്കിലും ഈ ലേഖകന്‍ കാണിച്ചു തരാമോ? കോതമംഗലത്ത്, പറഞ്ഞ വാക്കില്‍ നിന്നും മെത്രാന്‍ പിന്മാറി ഒരു കുടുംബത്തെ പിച്ചി ചീന്തിയ കഥ മാത്രം എടുത്താല്‍ മതി അത്മായനെ എത്ര മാത്രം ബഹുമാനത്തോടെയാണ് അധികാരികള്‍ കറങ്ങുന്ന കസേരകളിലിരുന്നു കാണുന്നതെന്ന്. 

ഡോ. ജെയിംസ് കോട്ടൂര്‍ സാക്ഷാല്‍ ആലഞ്ചേരി പിതാവിനെക്കണ്ട് വിശ്വാസികളുടെ പരാതികള്‍ക്ക് മറുപടി ലഭിക്കാനുള്ള ഒരു സംവിധാനം ഉണ്ടാകണമെന്ന് മറ്റു പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ വെച്ചും അല്ലാതെയും പല തവണ ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഇതിനെ ധാര്‍ഷ്ട്യം എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്? 

സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സന്ദേശത്തെ പുശ്ചത്തോടെ തള്ളുന്നവര്‍ എന്നൊരു വിശേഷണം ലേഖകന്‍ നവീകരണ വാദികള്‍ക്ക് നല്‍കുന്നുണ്ട്. സുവിശേഷമാണോ മാര്‍ത്തോമ്മായുടെ പാരമ്പര്യവും ഞാന്‍ പരി. ആത്മാവാണെന്നും ക്രിസ്തുവാണെന്നുമൊക്കെ വാദിച്ച മാനിയുടെ ഔദ്യോഗിക ചിഹ്നമായ താമരക്കുരിശുമാണോ സിറോമലബാര്‍ സഭക്ക് പ്രിയപ്പെട്ടതെന്ന് ലേഖകന്‍ സമയം കിട്ടുമ്പോള്‍ ഒന്ന് പരിചിന്തനം ചെയ്യുക. ഒരു നവീകരണ പ്രവര്‍ത്തകനെയും ബാലാല്‍സംഗത്തിനോ, രാജ്യദ്രോഹത്തിനോ, തട്ടിപ്പിനോ ഇവിടെ അറസ്റ്റു ചെയ്തിട്ടില്ലെന്നും ഞാന്‍ ഓര്‍മ്മിപ്പിക്കട്ടെ.

സഭയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ എന്ന് പറയുന്നു ലേഖകന്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ വിട്ടുപോകുന്ന മതം സീറോ മലബാര്‍ ആണെന്ന് 2013 ല്‍ വന്ന ഒരു ലേഖനത്തില്‍ ഇന്ത്യ റ്റുഡെ ചൂണ്ടിക്കാണിച്ചു. ഇന്ന് കത്തോലിക്കാ സഭയ്ക്കുള്ളില്‍ കാണുന്നത്ര അസ്വസ്ഥത മറ്റേതെങ്കിലും സഭക്കുള്ളിലുണ്ടെങ്കില്‍ ലേഖകന്‍ അതും സദയം കാണിച്ചു തരിക. എന്‍റെ അറിവ് ശരിയെങ്കില്‍ വലിയ ദ്വാരം അടിയിലുള്ള കപ്പലും ചെറിയ ദ്വാരം അടിയില്‍ ഉള്ള വള്ളവും മുങ്ങാന്‍ വിധിക്കപ്പെട്ടവകളാണ്. 

പല വര്‍ഷങ്ങളായി ഈ സഭയുടെ അംഗസംഖ്യ ന്യായമായി വര്‍ദ്ധിക്കുന്നില്ല. പ്രീകാനാ കോഴ്സ് ഉണ്ട്, വിവാഹമോചന കേസുകളുടെ എണ്ണം കൂടിയോ കുറഞ്ഞോ? ശിശുക്കള്‍ക്കൊഴിച്ച് എല്ലാ പ്രായക്കാര്‍ക്കും സംഘടനകള്‍ ഉണ്ട്. എല്ലാത്തിന്‍റെയും തലപ്പത്ത് ഒന്നുകില്‍ മെത്രാന്‍ അല്ലെങ്കില്‍ ഒരു വൈദികന്‍. വിശ്വാസം കൂടിയോ കുറഞ്ഞോ? സാക്ഷാല്‍ മാര്‍പ്പാപ്പാ പല തവണ ആവശ്യപ്പെട്ടിട്ടും ഇന്ത്യയില്‍ ഫാമിലി സര്‍വ്വേ എന്തുകൊണ്ട് നടത്തിയില്ല? ഒരൊറ്റ അത്മായനെ പോലും ഇന്ത്യയില്‍ നിന്ന് ഈ ഒക്ടോബറില്‍ റോമില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ നമുക്കെന്തുകൊണ്ട് കഴിഞ്ഞില്ല? വെല്ലുവിളികളെ സഭ അതിജീവിക്കും എന്ന് സുവിശേഷകന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍, മാര്‍പ്പാപ്പയെ അനുസരിച്ചും അദ്ദേഹത്തിനു വിധേയപ്പെട്ടും കഴിയുന്ന ഏതെങ്കിലും സഭയെ ആയിരിക്കണം ഉദ്ദേശിച്ചത്. 

ഒരു കാലത്ത് സഭ ചെയ്തുകൊണ്ടിരുന്നത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ആയിരുന്നു എന്ന ലേഖകന്‍റെ പരാമര്‍ശം ഞാനും ഭാഗികമായി അംഗീകരിക്കുന്നു. അന്നും തെമ്മാടിക്കുഴികളും മഹറോനും ഉണ്ടായിരുന്നു എന്നോര്‍ക്കുക. ഏതായാലും അന്ന് സഭയിലേക്ക് അനേകര്‍ വന്നു കൊണ്ടിരുന്നു, സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നത് അത്മായരുമായിരുന്നു. അന്ന് നമ്മുടെ മെത്രാന്മാര്‍ക്ക് സമൂഹത്തില്‍ ഉന്നതമായ ഒരു സ്ഥാനം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് പൊതു സാംസ്കാരിക ചടങ്ങുകളില്‍ അവരെ ആരും ക്ഷണിക്കുന്നില്ല. 

പേരും പ്രശസ്തിയും ആഗ്രഹിക്കാതെ സഭക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പുണ്യാത്മാക്കാള്‍ സഭയില്‍ ഇന്നുണ്ടെങ്കില്‍ അവര്‍ക്കെല്ലാം സഭ കൊടുത്ത കുരിശുകളുടെ എണ്ണവും കുറവല്ല. അടുത്ത കാലത്ത് നിര്യാതനായ കൈപ്പന്പ്ലാക്കല്‍ അച്ചന്‍ തന്നെ ഉദാഹരണം. 

“വിശ്വാസധാരയ്ക്കും മീതെ ഉയര്‍ത്തിപ്പിടിച്ച്, കൂടുതല്‍ അഭിപ്രായ ഭിന്നതകള്‍ക്ക് കളമൊരുക്കുന്നവര്‍ ശ്രദ്ധിക്കുക, ആദ്യകാലത്തെ നിയമജ്ഞര്‍ വിധിക്കപ്പെട്ടതുപോലെ നിങ്ങളും പുറംതള്ളപ്പെട്ടേക്കാം.” ലേഖകന്‍ ഇപ്പറഞ്ഞത്‌ സഭാധികാരികളെപ്പറ്റി ആയിരിക്കണം. ഈ അഭിപ്രായം എനിക്കുമുണ്ടെന്ന് സദയം അറിയിക്കട്ടെ. യേശു യുദ്ധം ചെയ്തിട്ടുണ്ടെങ്കില്‍ പുരോഹിതര്‍ക്കും നിയമജ്ഞന്മാര്‍ക്കും എതിരായിട്ടായിരുന്നു എന്ന് തന്നെയാണല്ലോ വി. ബൈബിള്‍ പറയുന്നത്.

ലേഖകന്‍ സഭാ നവീകരണ പ്രവര്‍ത്തകര്‍ക്കെല്ലാം ഒരു മുന്നറിയിപ്പ് കൊടുത്തുകൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഒരു സത്യം ഞാനും അദ്ദേഹത്തിന് ഉപദേശിക്കട്ടെ, ‘ആദ്യം സ്വന്തം കണ്ണിലെ തടി എടുത്തു കളയുക, എന്നിട്ട് അത്മായനെ പഠിപ്പിക്കുക’. ഏതായാലും തുടര്‍ന്നും അത്മായശബ്ദം വായിക്കുക കത്തോലിക്കനില്‍ എഴുതുക.  

Friday, September 26, 2014

സത്യസന്ധതെപറ്റി വായ് തോരാതെ പ്രസംഗിക്കുന്ന പള്ളിവികാരി, വിശ്വാസികള്‍ നല്‍കിയ പണത്തിനു കണക്കു പറയാതെ സീറോ മലബാര്‍സഭാമേജറുടെ അറിവോടെ ട്രാന്‍സ്ഫര്‍ വാങ്ങി പോകു
ന്നത് വഞ്ചനയല്ലേ? ഇതില്‍ സീറോ മലബാര്‍സഭാമേജറിന്റെ താല്പ
ര്യമെന്താണ്? ഈ ധാരണ ക്രിസ്തിയമാണോ? ഏഴുപുന്ന സെന്റ് റാഫേല്‍ പള്ളി ഇടവകക്കാരുടെ ചോദ്യങ്ങളാണിവ.

റിപ്പോര്‍ട്ട്: സെന്റ് റാഫേല്‍ ചര്‍ച്ച് ലേമെന്‍സ് അസോസ്സിയേഷന്‍, ഏഴുപുന്ന.


NO TO LATIN CHRISTIANS, NO TO THOMAS CHRISTIANS, YES TO JESUS CHRISTIANS - Soul and Vision
.................
Source : Manorama, 29.06.2014

Thursday, September 25, 2014

അല്‍മായശബ്ദത്തിന്റെ മാന്യവായനകാര്‍ക്കുവേണ്ടി സത്യജ്വാലയില്‍ പ്രസദ്ധീകരിച്ച ശ്രദ്ധേയമായ ലേഖനമാണ് താഴെ പുന: പ്രകാശനം ചെയ്യുന്നത് - സോള്‍ ആന്‍ഡ് വിഷന്‍A criticism against ‘Shalom’


An Imagination That Went Wrong


 Boundaries are being blurred. Yet things are narrowing down. Our time is full of light and we see nothing. This is the tragedy and crisis of the time: everything is mixed up witheverything.All the definitions are deleted and replaced by coercion. Our exaggerations end up proving banality.And there was Kafka who summed up this contumacity of our century: “We live in misunderstandings where questions are rendered worthless by our replies.”
It is this misunderstanding that inspired Mr. Benny Punnathara to write in his ‘Shalom’ magazine that Prime Minister Narendra Modi is a servant of God! Benny Punnathara misunderstands both the servant of God and Narendra Modi.
A linguistic cannon says that “It is not we who speak the language but language speaks us”. If it is so, the language of Mr. Benny speaks a grave lot about him. Benny Punnathara is just worshipping the golden calf of capitalism which Narendra Modi is spreading in India. Already he has signalled the end of Indian socialism. Of course, capitalism will bring prosperity, a prosperity which has the stains of greed. Because capitalism can work only on greed. This is the ‘vulnerability’ we have inherited from our ardent desire for progress. The same ‘vulnerability’ as great Polish Catholic poet called it, “of the twentieth century mind to seduction by socio political doctrines and its readiness to accept totalitarian terror for the sake of a hypothetical future”.
Benny punnathara, by praising Modi has become spoke person of the power worship that prevail in church. Church persecutes that son of a carpenter in its alliance with power. That is the greatest crime Shalom magazine is doing, bringing back those inhuman power symbols, power symbols of feudalism and omnipotent clergy and its paraphernalia. Many good Christians paid a high price to eradicate church of this power. Some were burnt at the stake, some were excommunicated, some were hushed to silence. Shalom doesn’t seem to know this history. So, their magazine is full of Hossana for a high priesthood which Jesus detested. Jesus was opposed to all sorts of power because he knew that power is evil.
He rebelled against their God of accusation and condemnation. His sole aim was tantamount to destroy that evil which wore the solemnity of a god. When Jesus died on that empty cross abandoned by all we witnessed the death of that evil. Jesus killed it. However, we are trying to resurrect that all powerful God of accusation and condemnation in place of a weak, powerless God called Jesus. True christian finds his strength in his weak God.
There came a time when the church was steeped in solemnity. The church did not know the beauty of ordinary gestures. Seeing this Volatair said. “Solemnity is a disease”. This sickness still grapples the church.
Shalom only has sentiments, not theology. It exploits the romanticism of Christianity. Nevertheless, this romanticism is surviving because of a theology that is strong. I was surprised by the way Mr. Benny is quoting the Bible to show that Mr. Modi is a servant of God! How Bible has become such an easy book in these people’s hands? These interpreting without proper study can only prove what Nietzsche, the prophet of Nihilism, said, “There is no truth but only interpretations”.Sometimes when you take up Gospel interpretation, your God image is just a big projection of your self – centred wish – fulfilment fantasies.Harold Bloom, greatest scholar and critic of our time, in his study on the Bible wrote. “Bible is a book still to reckon with”. He wrote it because he knows the depth and height of the Bible. Mr. Benny quotes it at his will since he does not know exactly what this book means. One is expected to approach this book with ‘Fear and Trembling”. If not, book keeps its secret away from him. Will he makes an excuse by pointing a spiritas the source of the inspiration? Thomas Mann who wrote a massive book “Joseph And His Brothers”, exploring the philosophical and psychological implications of Old Testament can remaind us a fact: spirit without effort is crude.
I ask how a Christian magazine sings praise of a politician who has stains of the blood of a massacre? Nobody could prove what happened in Gujarat. Still it has his blessing and his people did it when he was in power. Christians do not needShalom, but they should read secular magazines like ‘Mathrubhumi’. In the last issue of ‘Mathrubhumi’ there is an article by Poet Sachidanadan where he says why we should become the voice of 69% of Indians who didn’t vote for Mr. Modi. It is the joke of democracy that it allows a party which got just 31% vote to rule.Our democracy equals despotism in one thing: both secretly hate people. Why is democracy hating people? Because it is no more of people. It becomes a perfect vehicle for nationalism. Nationalists abhor differences, it believes in exclusion. DidMr. Punnathara listened to independence speech of Mr. Modi? It is purely RSS agenda that veiled out. It again proved that he can never escape from the power shadow of RSS. They will ultimately dictate terms for him. By blinding people with development and nationalism, he will install the terms of RSS and will empty the nation of all its significances of multiculturalism, socialism and secularism. We will have skeleton of everything that the nation has been proud of.
Shalom has made the capitalist and RSS Modi a saint. The successor of a poor fisherman is going to canonise a communist, socialist and liberation theologian Bishop Romero. Bishop Romero stood against powerful regime that exploited and killed poor people with the aid of America. Now the question is: before whom shall we bow?
I would like to inform Mr. Punnathara that truth can never be exclusive. A religion, media, institution and nation which is exclusive is against truth. Shalom is dangerously exclusive. One should not manipulate truth to suite his religion. He who loves his religion more than the truth will end up loving himself more than his religion. I wonder, why Shalom magazine has the pictures of European kids and never features our local black kids! Shalom seems to have a wrong idea of Christ. He is not colourful man. He is just a black and white. Colourful pictures will fade away. Black and white will withstand the fading that time brings. Shalom’s whole multicolour enterprise cannot equal a single short of Passolini’s (communist, atheist sinner) film, ‘The Gospel According to Jesus Christ’. This is the irony that the more you say about Jesus the more you risk getting it wrong.
Famous multibillionaire Ted Turner made a statement some years ago. He said he disliked Christianity, as he felt that it was “a religion of losers”. Some entrepreneurs have taken up Christianity, to make it a successful religion. In oder to make it successful they are marketing it in a corporate manner. They advertise it as the most cosy and romantic religion, cleverly hiding its tragic and otherness. They just can’t stand its embarrassment. Agnostic Bernard Shaw said: The successful man adapts himself to the world. The loser persists in trying to adapt the world to himself.
That’s what Jesus did by becoming a failure, he made man a success. I wish to end with a fable of Kafka which perhaps may tell us how all these political and democratic circus will finish us. Its English title is “A Little Fable”:
“Alas,” said the mouse, “the world is growing smaller every day. At the beginning it was so big that I was afraid, I kept running and running, and I was glad when at last I saw walls far away to the right and left, but these long walls have narrowed so quickly that I am in the last chamber already, and there in the corner stands the trap that I must run into.” “You only need to change your direction,” said the cat, and ate it up”.
I request all to read some good literature before you meddle with Bible. You need a good training.
സോള്‍ ആന്‍ഡ് വിഷന്‍ ജൂലൈ- ഓഗസ്റ്റ് 2014 ലക്കത്തില്‍ പ്രസദ്ധീകരിച്ച ജോര്‍ജ് കുറ്റിക്കാടിന്റെ
ലേഖനം അല്‍മായശബ്ദത്തില്‍ പുന:പ്രകാശനംചെയ്യുന്നു.-സോള്‍ ആന്‍ഡ് വിഷന്‍

..............
അൽമായരുടെ ശബ്ദം കടലിലെ കാറ്റുവീശിയെത്തുന്ന തിരമാലകൾ 

By George Kuttikattu

കഴിഞ്ഞ നാളുകളിൽ ജർമ്മനിയിലെ കത്തോലിക്ക സഭാതലത്തിൽ മെത്രാനും വൈദീകരും അൽമായരും തമ്മിൽ ഉണ്ടായ കഠിനമായ ഉൾപ്പോര് വളരെയേറെ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒരേ സമയം തന്നെ ആഗോളതലത്തിലും സഭയിൽ നിരവധി ശ്രദ്ധയാർജിക്കുന്ന വിഷയങ്ങൾ നടന്നു. കേരളത്തിലെ കത്തോലിക്കാ സഭാധികാരികളും അൽമായരും തമ്മിൽ നിലനിൽക്കുന്ന സങ്കീർണ്ണ വിഷയങ്ങൾ ഇന്നും പുകയുകയാണ്. വിശ്വാസ വിഷയങ്ങളിൽ നിലനില്ക്കുന്ന തർക്കങ്ങൾ മാത്രമല്ല, ഭൌതീക വിഷയങ്ങളെക്കുറിച്ചും രൂക്ഷമായ തർക്കങ്ങൾ നിലനില്ക്കുന്നു.

മെത്രാന്റെ രാജകീയ ആർഭാട ജീവിതശൈലിയിൽ സഹികെട്ട് രൂപതയിലെ അൽമായർ നൽകിയ കൂട്ട പരാതിയിൽ കുറ്റക്കാരനായി കണ്ടു ഫ്രാൻസിസ് മാർപാപ്പ സ്ഥാനഭ്രുഷ്ഠനാക്കിയ ജർമ്മനിയിലെ ലിംബുർഗ് രൂപതയുടെ ബിഷപ്പ് റ്റെബാർറ്റ്സ് -ഫൻ-എൽസ്റ്റിനു ഒടുവിൽ ജർമ്മനിയിലെ റേഗൻസ് ബുർഗ് രൂപതയുടെ ആതിഥ്യം സ്വീകരിച്ച് അധികാരം ഒഴിഞ്ഞുകൊടുത്തു പോകേണ്ടി വന്നു. ഒട്ടും താമസിയാതെ തന്നെ അദ്ദേഹം ലിംബുർഗിലെ താമസം റെഗൻസ് ബുർഗിലേയ്ക്ക് മാറ്റുമെന്ന് വത്തിക്കാൻ റേഡിയോ കേന്ദ്രം അറിയിക്കുകയുണ്ടാ യി. റേഗൻസ്ബുർഗിലെ ഇപ്പോഴത്തെ മെത്രാൻ റുഡോൾഫ്  ഫോടർഹോൾസ്സർ ആണ് മുൻ അഴിമതിമെത്രാന് അഭയം നൽകിയത്. അദ്ദേഹത്തിനു പുതിയ ഒരു ജോലി തരപ്പെടുന്നതുവരെ റേഗൻസ്ബുർഗിൽ താമസിക്കുവാൻ തീരുമാനിച്ചതായി അദ്ദേഹത്തിൻറെ മുൻ സെക്രട്ടറി പറഞ്ഞു. മാർപാപ്പയുടെ അന്തിമതീരുമാനത്തിന് ശേഷവും സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട ആർച്ച് ബിഷപ്പ് ലിംബുർഗിൽത്തന്നെ  തുടർന്നും താമസ്സിക്കുന്നതിനെ ചൊല്ലി വിവാദം ഉണ്ടായ സാഹചര്യത്തിലാണ് ഈ താമസ സ്ഥലം മാറ്റം ഇപ്പോൾ നടന്നത്.( http://de. radiovaticana.va/news/2014/06/11/d:_tebartz-van_elst_zieht_um/ted-806153 von Radio Vatikan). കേരളസഭയിലെ മെത്രാന്മാർ പെൻഷൻ പറ്റിയാലും പിന്നെയും മുമ്പിരുന്ന അധികാരവും അവകാശങ്ങളും വിടാതെ അതേ മെത്രാസന മന്ദിരത്തിലാണ് താമസം. 

കേരളത്തിൽ കത്തോലിക്ക സഭയിലെ ചില മെത്രാന്മാരും ഇടവക വൈദികരും  സഭാംഗങ്ങളെയോ മറ്റ് പൊതുജനങ്ങളെയോ ഒട്ടും അംഗീകരിക്കുന്നില്ലയെന്ന വ്യാപക ആരോപണങ്ങൾ ഉയരുന്നുണ്ട്. അടുത്തകാലത്ത് നടന്ന ഒരു സംഭവമാണ് കൊല്ലം രൂപതയിലെ മെത്രാൻ ഒരു ഇടവകവികാരിയെ സ്ഥലം മാറ്റിയ സംഭവം  സംബന്ധിച്ചുണ്ടായ തർക്കങ്ങളും ഇതര സംഭവങ്ങളും. മറ്റൊന്ന്,എരുമേലി കൊരട്ടിയിലെ ധ്യാനകേന്ദ്രത്തിന്റെ പിന്നാമ്പുറ കഥകൾ. അറക്കൽ മോനിക്കാ തോമസ്സിന്റെ അഞ്ചേക്കർ സ്ഥലം കാഞ്ഞിരപ്പള്ളി മെത്രാനും വൈദികരും കൂടി വ്യാജരേഖയുണ്ടാക്കി കൈവശമാക്കിയ വിഷയം, അതിനെ ചോദ്യം ചെയ്ത അല്മായരെയും മോനിക്കയെയും പോലീസിനെയും ഗുണ്ടകളെയും ഇറക്കി സംഘർഷം ഉണ്ടാക്കി ആക്രമിച്ചു അപകടപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിനു ദൃക്സക്ഷിയാണ് ഞാൻ. അന്നത്തെ പോലീസ് ഡി.വൈ.എസ.പി. സമാധാനമായി പ്രകടനം നടത്തിയവരെ തല്ലാൻ നിർദ്ദേശം നല്കി. അന്നുവരെ കാഞ്ഞിരപ്പള്ളി നഗരം ഒരിക്കൽ പോലും കാണാത്ത കാഴ്ചായിരുന്നു, ആ സംഭവം. മെത്രാൻ കൈവശപ്പെടുത്തിയ മോണിക്കയുടെ സ്ഥലവും പ്രതീക്ഷകളും ഇപ്പോഴും അതേ നേർച്ചപ്പെട്ടിയിൽ തന്നെ..തട്ടിയെടുത്ത സ്ഥലത്ത് ആരാധനയും ധ്യാനവും വിശുദ്ധ കുർബാനയർപ്പണവും എല്ലാം തകൃതിയായി നടത്തപ്പെടുന്നു. അതെ,  മോണിക്ക തോമസിന്റെ കണ്ണീർ വീണ് നനഞ്ഞുകുതിർന്ന മണ്ണിൽ !

 മാത്രമല്ല, ഇവരുടെയിടയിൽ നടക്കുന്ന എണ്ണമറ്റ സാമ്പത്തിക തട്ടിപ്പുകളെപ്പറ്റിയും ഉണ്ടാകുന്ന ചൂടേറിയ ചർച്ചകൾ ആഗോള തലത്തിൽ പോലും ഉണ്ടെന്നുള്ളതും ശരിയാണ്. അതിൽ ചില കാര്യങ്ങൾ മാത്രം സൂചിപ്പിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയിലെ മെത്രാൻ ഉൾപ്പടെ, രൂപതയിലെ നിരവധി ഇടവക വൈദികരും നടത്തുന്ന അഴിമതിക്കഥകൾ, അത്യാർഭാടകര ജീവിതം, ലൈംഗിക അപവാദങ്ങൾ, വൈദീകർ വൈദീകരെത്തന്നെ നടത്തുന്ന കൊലപാതകങ്ങൾ, മെത്രാന്മാരുടെയും വൈദീകരുടെ ഇടയിൽ രഹസ്യമായി നടത്തുന്ന ആൽക്കഹോൾ ആസ്വാദനം, ഇടവകയിലെ അല്മായരെ വി:കുർബ്ബാനയിലെ  പ്രസംഗത്തിലൂടെ ക്രൂരമായി ഭീഷണിപ്പെടുത്തി പണം പിരിക്കുന്ന തന്ത്രങ്ങൾ തുടങ്ങിയ കാര്യങ്ങൾ വരെയുണ്ട് സാധാരണ ഇത്തരം ചർച്ചകളിൽ.
ഓരോരോ കാരണങ്ങൾ പറഞ്ഞാണ് ഇവർ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന സഭാംഗങ്ങളിൽ നിന്ന് പണം പിരിക്കുന്നത്. വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലും, ചില മെത്രാന്മാർക്കും വൈദികർക്കും പ്രേഷിത വേലയുടെ പേരിൽ  അവർ  വാങ്ങിക്കൂട്ടിയ  പണംകൊടുത്ത് സ്വന്തം പേരിലും ബിനാമിപ്പേരിലും സ്ഥലങ്ങളും കെട്ടിടങ്ങളും വാങ്ങിയിട്ടുണ്ടെന്ന കാര്യങ്ങൾ പരക്കെ പറയപ്പെടുന്നു. കേരളത്തിൽ നിന്നും യൂറോപ്പിലേയ്ക്ക് ദൈവീക പ്രേഷിതവേലയുടെ പേരിലുള്ള സാമ്പത്തിക പ്രേഷിതത്വകുടിയേറ്റം നടത്തുന്ന അനേകം വൈദികരുണ്ടെന്നു (Göttliche Gastarbeiter- ദൈവീകരായ അതിഥി ജോലിക്കാർ ) എന്ന ശീർഷകത്തിൽ 14.4.2014- ൽ   ഒരു പ്രമുഖ ജർമ്മൻ പത്രം എഴുതിയ ലേഖനം വായിച്ചു. അവരുടെ എണ്ണം ഏറെ  കൂടുന്നതെയുള്ളൂ. 

വിദേശ കള്ളപ്പണം ചെലഴിക്കാൻ വേണ്ടി ചരിത്ര പ്രാധാന്യം ഉള്ള പഴയ പള്ളികൾ പൊളിച്ചു കോടികൾ ചെലവെഴുതിത്തള്ളി പുതിയത് നിർമ്മിക്കുന്ന കുതന്ത്രങ്ങൾ മറ്റൊരു മെഗാ തട്ടിപ്പിന് ഉദാഹരണമാണ്. കാഞ്ഞിരപ്പള്ളി രൂപതയിൽ ഏതാണ്ട് 27 -ലേറെ പഴയ പള്ളികൾ ഇത്തരത്തിൽ  പൊളിച്ചു. തേക്ക് തടികൾ ഈട്ടിത്തടികൾ എന്നിങ്ങനെ മേത്തരം തടികൾ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന ദേവാലയങ്ങളെല്ലാം  ചരിത്ര പ്രസിദ്ധങ്ങളായ കാഴ്ചയായിരുന്നു. മെത്രാന്മാരുടെയും വൈദികപദവി  ലഭിച്ചിരിക്കുന്ന ഗുണ്ടകളുടെയും കൈകളിൽ അവ ഞെരിഞ്ഞു ഇല്ലെന്നായി. പഴയ തടികൾ മറിച്ചു വിറ്റ് പണം അവരുടെ പോക്കറ്റിലാക്കിയ കഥകൾ അവിടെയുള്ള  പള്ളിമുറ്റങ്ങളിൽ അനാഥമായി അലയുന്നു. ആർക്കുമറിഞ്ഞുകൂടാ ഇങ്ങനെയുള്ള  പണത്തെക്കുറിച്ചു.!

പാരമ്പര്യം നിറഞ്ഞ പള്ളികൾക്കെല്ലാം ഉണ്ടായിരുന്ന മേൽത്തരം തടികളും ഓടുകളും ഉപയോഗിച്ച് കൊത്തു പണികളും ചെയ്തു നിർമ്മിച്ച മനോഹരമായ  പള്ളിമേൽക്കൂരകളുടെ സൌന്ദര്യം ഇവർ നശിപ്പിച്ചു കളഞ്ഞു. പകരം പുതിയ പള്ളികൾക്ക് തകരഷീറ്റുകൾ  കൊണ്ട് മേൽക്കൂര പണിതിരിക്കുന്നു. ഇടവക ദേവാലയങ്ങൾ!  ആടുകൾക്ക് വേണ്ടിയുള്ള ഭവനം! താഴെയിരുന്നു കുർബാന കാണുന്നവർക്ക് ഒരു നിമിഷംപോലും ചൂട് സഹിക്കാതെ അവിടെ ഇരിപ്പ് നടക്കുകയില്ല. അതും, ഓരോ നിമിഷവും വൈദ്യുതി ഇല്ലെന്നാകുന്ന കേരളത്തിൽ ! ഇതിനും ആയിരങ്ങൾ ഇരുളിൽഎഴുതിത്തള്ളിവിടുന്നുവെന്ന പരാതിയുമായി ഇടവകാംഗങ്ങൾ. ഇവയെല്ലാം ജനസമൂഹത്തിൽ ചർച്ചാവിഷയമാണ്.

ഇടവകകളിലെ അംഗങ്ങളെ വിവിധ തട്ടുകളിലാക്കി ഇടവകഭരണം നടത്തുന്ന ഏകാധിപതികളും, റൌഡികളും, തികഞ്ഞ അന്ധവിശ്വാസികളുമായ വൈദികരും ഉണ്ട്. വികാരിമാരുടെയും അസ്സേന്തിമാരുടെയും തോന്ന്യാസങ്ങൾ, കേരളത്തിലെ കത്തോലി ക്കാ സഭയുടെ പാരമ്പര്യവിശ്വാസങ്ങളെയും കാനോനിക  നിയമ സംഹിതകളെയും പുല്ലുപോലെ അവഗണിച്ചു തള്ളുന്ന അനുഭവങ്ങളാണ് ദൈനം ദിനം നാം കേൾക്കുന്നത്.

എന്ത് തോന്ന്യാസവും ചെയ്യാമെന്ന സഭാ മെത്രാന്മാരുടെയും വൈദികരുടെയും വെല്ലുവിളികൾ വേറെ. ഇതിനൊരു പ്രസിദ്ധ ഉദാഹരണമാണ് കേരളത്തെയെന്നല്ല, ലോകത്തിലാകെമാനം ഉള്ള മലയാളികളെ മുഴുവൻ ഞെട്ടിച്ച ഭീകരരുടെ ക്രൂര ആക്രമണത്തിനു ഇരയായ പ്രൊ.ടി.ജെ.ജോസഫിന് നേരിടേണ്ടിവന്ന ദുരന്തങ്ങളും  അനുഭവങ്ങളും. അതിനു ശേഷം സഭാധികാരികളിൽ നിന്നും ഏൽക്കേണ്ടി വന്ന അനന്തര ശിക്ഷാനുഭവങ്ങളും അപമാനിക്കപ്പെടലും. തനിക്കുള്ള സർവ്വതും, കൈ നഷ്ടപ്പെട്ട തനിക്കു ചോറ് വിളമ്പിക്കൊടുത്തിരുന്ന സ്വന്തം സലോമിയുടെ ജീവൻ പോലും രൂപതാധികാരികളുടെ കരുണയില്ലായ്മയിൽ ബലികഴിക്കപ്പെട്ടിട്ടും, അവർ ജപമാലകൊന്ത പ്രൊഫ്‌.ജോസഫിന് നല്കി നല്കി അപമാനിച്ചു. എന്നിട്ടോ, ഇതുവരെപോലും കാരുണ്യം പറയുന്നവരുടെ മനസ്സിൽ  വിദ്വേഷവിഷം മാത്രം നിറഞ്ഞിരിക്കുകയാണ്. അത് തെളിയിച്ചതാണ്  മെത്രാൻ എഴുതി പള്ളികളിൽ പ്രൊ.ടി.ജെ.ജോസഫിന് എതിരെ വായിച്ച ഇടയലേഖനം ശാലോം വാരികയിൽ വീണ്ടും "ഇതൊരു വിശദീകരണ കുറിപ്പാണ് "എന്ന മുഖവുരയിൽ കൊടുത്ത് പ്രസിദ്ധീകരിച്ചത്. കടിച്ചു ചീന്തി., എന്നിട്ടും മുറുമുറുപ്പ്! ഒരു കത്തോലിക്കാ വാരികയാണെന്ന് കാണണം..! ഇടയലേഖനം എങ്ങനെ വിശദീകരണ കുറിപ്പാകും എന്ന് ഞാൻ അന്വേഷിച്ചു. അത് ഒരിക്കലും ആവുകയില്ല എന്നായിരുന്നു മറുപടി. എഴുതിയത് എഴുതിയത് തന്നെ. 

അല്മായരുടെ ആവശ്യത്തിനായി സംഭാവന ചെയ്തിട്ടുള്ള പള്ളി സ്വത്തുക്കൾക്ക് ഇപ്പോൾ ഉടമസ്ഥ അവകാശം പറയുന്നത് മെത്രാനാണ്. അല്മായരുടെ സഭാ ആവശ്യത്തിനുള്ള പള്ളിക്ക് വേണ്ടിയ സ്ഥലവും അവിടെ അല്മായനു ശുശ്രൂഷ ചെയ്യാൻ നിയുക്തനായിരിക്കുന്ന പള്ളി വികാരിക്കും വേണ്ടി ആവശ്യമായ സ്ഥലവും മറ്റു സൌകര്യങ്ങളും ഒരു സ്ഥലത്തെ ജനങ്ങൾ ദാനം ചെയ്തിട്ടുള്ള  രീതിയാണ് നമുക്ക് അറിയാവുന്നത്. 

ഇടവകവസ്തുകൾ  അല്മായനുകൂടി അവകാശപ്പെട്ടതുമാണ് പൂർണ്ണാർത്ഥത്തിൽ. ഈ സ്വത്തുക്കളെല്ലാം തന്റെതാണ് എന്ന് പറയാൻ ഒരു മെത്രാന് അവകാശമില്ലെന്ന് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന K.വിനോദ് ചന്ദ്രൻ വിധിച്ചിട്ടുള്ളത് (R.S.A.No.662 0f 2003 /dated this the 9th day of October,2012) ഇവിടെ പ്രസക്തിയുള്ള കാര്യമായി  ഓർമ്മിക്കുന്നത് നല്ലത് തന്നെ. പക്ഷെ മെത്രാൻ പള്ളിസ്വത്തുക്കൾ മുഴുവൻ അനധികൃതമായി കൈയ്യടക്കി വച്ചിരിക്കുന്ന നിലയാണ് കാണപ്പെടുന്നത്. അല്മായന്റെ വസ്തുക്കൾ മുഴുവൻ കള്ളനെ കാവൽ എല്പ്പിച്ചതുപോലെ ആയിത്തീരുകയും .. 
അല്മായനുവേണ്ടി മെത്രാന്മാരും വൈദികരും എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു തരുന്നു എന്ന ചോദ്യത്തിന് എതിരുള്ളവരും, അനുകൂല അഭിപ്രായങ്ങൾ പറയുന്നവരും, നിഷ്പക്ഷമതികളും ഒക്കെ കാണും. രൂപത കോളജിൽ ബിരുദ പഠനത്തിനുള്ള അഡ്മിഷൻ, ജോലി നൽകൽ, അല്മായന് വേണ്ടിയ എല്ലാവിധ സഭാ കാര്യങ്ങളിൽ ഉണ്ടായിരിക്കേണ്ട കാര്യക്ഷമത, ഉദാ: കല്യാണം, മാമ്മോദീസ, മരിച്ചടക്ക്‌  തുടങ്ങിയവ -  കുരുക്കുകൾ ഇല്ലാതെയും ഇവയൊക്കെ ചെയ്യുന്നുണ്ടോ എന്നുള്ള കാര്യങ്ങൾ ? ഇടവകകളിൽ  ഉല്പ്പന്ന പിരിവ് തുടങ്ങി അല്മായൻ പള്ളിക്ക് നൽകേണ്ട സംഭാവന ചെയ്തില്ലെങ്കിൽ കുടിശിക എന്ന കൊടുവാൾ അൽമായനു നേരെ പൊങ്ങുമെന്നത് തീർച്ചയല്ലേ? ചില ഇടവക പള്ളികളിൽ ഉൽപ്പന്നപ്പിരിവ് കൊടുക്കാത്തവരുടെ പേരെഴുതി പരസ്യംചെയ്തു കൊണ്ടുള്ള അപമാനിക്കുന്ന പതിവുമുണ്ട്. ഈ നടപടി സഭയുടെ കാനോനയിൽ ഇല്ലല്ലോ.
 കൊടുക്കൽവാങ്ങൽ,  ഇങ്ങനെയുള്ള കാര്യങ്ങളിൽ വൈദികരും മെത്രാന്മാരും തികഞ്ഞ വിമർശനം അർഹിക്കുന്ന നീചമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പറയുന്നവർ ഏറെയാണ്‌. വർഷംതോറും ഇടവകാംഗങ്ങളുടെ വീട് വെഞ്ചരിപ്പു കർമ്മം നടത്തണം, അതിനു വേറെ കാശ്.! സഭാംഗങ്ങളുടെ  കോളജു വിദ്യാഭ്യാസ അഡ്മിഷന് കോഴപ്പണം കൊടുക്കണം, കല്യാണത്തിനു ഒരു വീതം- സ്ത്രീധന അവകാശ ഓഹരിപ്പണമായി കൊടുക്കണം, ഉദ്യോഗം  ലഭിക്കുവാൻ ഭീമമായ കോഴപ്പണം തന്നെ കൊടുക്കണം. അല്മായൻ സംഭാവന ചെയ്ത ഓരോരോ ചില്ലി കാശെടുത്ത് നിർമ്മിക്കപ്പെട്ട പള്ളിക്കൂടത്തിലും കോളജിലും മറ്റു മെഡിക്കൽ സ്ഥാപനത്തിലും ഒക്കെ,  വൈദിക-മെത്രാന്മാരുടെ മുമ്പിലുള്ള  നേർച്ചപ്പെട്ടിയിൽ കോഴപ്പണം എറിയണം.  ഒരു ജോലിയോ  പഠനത്തിനുള്ള ഒരു അഡ്മിഷനോ അവിടെ കിട്ടണമെങ്കിൽ അവർ കനിയണം. ഇടവക പള്ളികളും പള്ളിക്കൂടങ്ങളും കോളജുകളുമെല്ലാം സഭാംഗങ്ങൾ നല്കിയ സംഭാവനയാണെന്ന് അവർ മനസ്സിൽ എപ്പെഴെങ്കിലും  പറയുമോ?

നീതിയും കാരുണ്യ പ്രവർത്തികളും നേരും നെറിവും ഒന്നും ഈ ആത്മീയ പകൽ മാന്യന്മാർക്കില്ല എന്നാണു സമൂഹം പറയുന്നത് . പത്തു പ്രമാണങ്ങളെയും എണ്ണി പിച്ചിചീന്തുന്ന ദുഷിച്ച പ്രവർത്തികൾ ചെയ്യുന്ന ദൈനംദിന സംഭവങ്ങളെല്ലാം മാദ്ധ്യമങ്ങൾ കൂടെക്കൂടെ പ്രസിദ്ധീകരിക്കുന്നത് നാം വായിക്കുന്നു. ഇക്കൂട്ടർ എല്ലാക്കാലത്തും സഭയുടെ ചരിത്രത്തിൽ ഉണ്ടായിരുന്നു. സഭയിലെ ആടുകൾ വഴി തെറ്റിപ്പോകാതിരിക്കുവാനും തിന്മയുടെ മാർഗ്ഗം വഴിതിരിച്ചുവിടാനും നമുക്കായി ദൈവഹിതത്തിനു മുൻപിൽ സമർപ്പിച്ചു സഹായികളാവാൻ ഒരു പ്രതിജ്ഞ ചെയ്തിട്ടുള്ളവർ നമ്മുടെയെല്ലാം പ്രതീക്ഷകളെ നിരാശപ്പെടുത്തുകയാണെന്നാണ് പൊതുവെ പറയുന്നത്. രാഷ്ട്രീയ വേദികളിൽ, സഭാവേദികളിൽ, വിശ്വാസസംബന്ധ കാര്യങ്ങളിൽ, വിദ്യാഭാസ മേഖലയിൽ, ആരോഗ്യമേഖലയിൽ, പൊതുവേദികളിൽ, ഭരണകാര്യങ്ങളിൽ, കുടുംബകാര്യങ്ങളിൽ, സ്ത്രീപീഡനം കൊലപാതകം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങളിൽ, ലൈംഗികകാര്യങ്ങളിൽ വൈദികരും മെത്രാന്മാരും സമയ -സാഹചര്യ-കാല -ദേശ ഭേദം ഇല്ലാതെ അവിവേകപൂർവ്വമായ പലവിധത്തിലുള്ള  ഇടപെടലുകൾ നടത്തിയിട്ടുള്ള സംഭവങ്ങൾ എണ്ണിയെണ്ണി ഇവിടെ പറയാൻ കഴിയും. 
  
അവയിൽ ചിലതാണ്, ആദ്യകുർബാനസ്വീകരണത്തിനുവേണ്ടി  പഠിക്കുവാൻ എത്തിയപ്പോൾ തൃശൂർ രൂപതയിലെ ഒരു ഇടവകയുടെ വികാരി ഒൻപതു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം. ഇതിലേറെ ശ്രദ്ധേയമായ സംഭവം നോക്കാം. ഈയിടെ കരീബിയയിൽ നിരവധി കൗമാരക്കാരെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയ മുൻ വത്തിക്കാൻ അംബാസഡർ (നുൻഷിയൊ) കൂടിയായിരുന്ന ആർച്ച് ബിഷപ്പ് ജോസഫ് വെസലോവ്സ്കിയുടെ വൈദിക പട്ടം മാർപാപ്പ റദ്ദാക്കി. കോടതിയിൽ കുറ്റം തെളിഞ്ഞാൽ തടവു ശിക്ഷയും. ഇതേ കുറ്റത്തിനു തടവു ശിക്ഷ വിധിക്കപ്പെട്ടിരുന്ന ഒരു മലയാളി വൈദികനെ സഭാധികാരികൾ കൂടി മോചിപ്പിച്ചശേഷം  ഉയർന്ന മേജർ സെമിനാരി പ്രൊഫ. ആക്കി നിയമിച്ച കേരളത്തിലെ സഭാശ്രേഷ്ഠ നടപടികളെപ്പറ്റി കേരള സഭ മൌനം പാലിക്കുന്നു! 

സഭയിൽ പുണ്യപ്രവർത്തികൾ ചെയ്യുന്നത് വൈദികരും കന്യാസ്ത്രികളുമൊക്കെ മാത്രമേയുള്ളോയെന്ന സംശയം അല്മായരിൽ കൂടികൂടി വരുകയാണ്. ഇത് തന്നെ ചൂടേറിയ സംസാരവിഷയമാണ്. യേശുവിന്റെ ജീവിത വിശ്വാസ പഠനങ്ങളിൽ ജീവിതം മുഴുവൻ അതനുസരിച്ച് വിശുദ്ധരായി ജീവിച്ച അല്മായർ ധാരാളം ഉണ്ട്. ഇവർ എങ്ങനെയോ സഭയിൽ അറിയപ്പെടുകയില്ല, അംഗീകരിക്കപ്പെടുകയില്ല. അതുപക്ഷെ മെത്രാന്റെ പാദസേവ ചെയ്യുന്ന ബ്ലേഡ്അവസരവാദികൾക്ക് ഉടൻ പെട്ടെന്നൊരു ദിവസം സഭാഷെവലിയർ സ്ഥാനപട്ടവും വാളും പരിചയും നൽകി പദവി  അലങ്കരിക്കപ്പെടും. ഭരണ -രാഷ്ട്രീയ നേതൃത്വങ്ങൾ പോലും ഇവരെയും  ഭയപ്പെടുന്നു! ഇവർ തിരക്കിട്ട രാജകീയ സ്വീകരണങ്ങൾ ഏറ്റുവാങ്ങാൻ വേണ്ടി മെത്രാനൊപ്പം ഉലകം ചുറ്റി യാത്രയിലാണ്. സഭാംങ്ങളുടെ പണം രൂപതയുടെ ഖജനാവിൽ ഉണ്ടല്ലോ. 

ഇങ്ങനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ സഭയിൽ ഉണ്ട്. വൈദീകസെമിനാരി  പാഠ്യപദ്ധതിയിൽ  കാലത്തിനു യോജിച്ച പരിഷ്കരണം അനിവാര്യമാണ്. ഇപ്പോഴുള്ള നിലവിൽ രൂപതകളിലും ഇടവകകളിലും ഉത്തരവാദപ്പെട്ടവർ ആരായാലും, അവരത് കണ്ടില്ലയെന്ന് നടിച്ചാൽ, അധികനാൾ വേണ്ടി വരുകയില്ല. നമ്മുടെ കേരളത്തിലെ  കത്തോലിക്കാ സഭയിൽ വലിയ അളവിലും കൂടാതെ മറുനാട്ടിലും പ്രതീക്ഷിക്കാത്ത താൽക്കാലികമല്ലാത്ത രീതിയിൽ കഠിനമായ അല്മായതല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇതിൽ യാതൊരു സംശയവുമില്ല. എന്താണ് ഫലം? യഥാർത്ഥ വിശ്വാസ പ്രഖ്യാപനവും, ഇപ്പോഴത്തെ സഭാ അഴിമതി നേതൃത്വങ്ങളോട് പരസ്യമായി ത്തന്നെ നിസ്സഹകരിക്കലും ആയിരിക്കും ആദ്യമായിട്ട് നാമെല്ലാം കാണേണ്ടിവരുക. അതുപക്ഷെ വിശാല സമുദ്രത്തിൽ എവിടെയോ കാറ്റുവീശി എത്തുന്ന ചെറിയ തിരമാലകൾ പോലെയേ ഇവർക്കെതിരെ ഉയരുന്ന ഏതൊരു ആരോപണങ്ങളും പതിയെ പതിയെ മങ്ങി  ഇല്ലെന്നാകുന്നതെന്നും ഇരുകൂട്ടർക്കും നല്ല തികഞ്ഞ  ബോധ്യമുണ്ട്. എങ്കിലും യഥാർത്ഥ കാര്യങ്ങളിൽ തക്ക പരിഹാരവും നടപടികളും സഭാതലത്തിൽ ഉണ്ടാകുമെന്നതിന് വ്യക്തമായ പ്രതീക്ഷയുടെ ഉദാഹരണമാണ് ലിംബുർഗ്  രൂപത മെത്രാന്റെ കാര്യം മുകളിൽ എഴുതിയത്. അൽമായരില്ലാത്ത സഭയില്ല. 
                                           ---------------------------------------

അടിയുടുപ്പു തയ്യല്‍ക്കാരുടെ മദ്ധ്യസ്ഥനായ 'കൊക്കനെ ' കണ്ടവരുണ്ടോ?
അദ്ദേഹം ത്രീശ്ശൂര്‍ ബിഷപ്പിന്റെ സംരക്ഷണയിലാണെന്നാണ് റിപ്പോര്‍ട്ട്.
.........................................................

ബാല ലൈംഗിക പീഡനം: വത്തിക്കാന്‍ മുന്‍ അംബാസഡര്‍ അറസ്റ്റില്‍

Story Dated: Wednesday, September 24, 2014 02:35

mangalam malayalam online newspaper
വത്തിക്കാന്‍ സിറ്റി: ബാല ലൈംഗിക പീഡനത്തിന്റെ പേരില്‍ വത്തിക്കാനില്‍ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടി. വത്തിക്കാന്‍ മുന്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക് അംബാസഡര്‍ ജോസെഫ് വീസോലൗസ്‌കിയ്‌ക്കെതിരെയാണ് നടപടിയുണ്ടായത്. ഇദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാനാണ് വത്തിക്കാന്‍ ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. ആരോഗ്യല്‍സ്ഥിതി മുന്‍നിര്‍ത്തിയാണ് വീട്ടുതടങ്കലിലേക്ക് മാറ്റിയത്. ഇയാള്‍ക്കെതിരായ വിചാരണ ഈ വര്‍ഷം അവസാനം നടന്നേക്കും. മുന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ ജോസെഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വത്തിക്കാന്‍ ചര്‍ച്ച് ട്രൈബ്യൂണല്‍ ജൂണില്‍ ഇദ്ദേഹത്തിന്റെ പൗരോഹിത്യ അധികാരം പിന്‍വലിച്ചിരുന്നു.
പോളണ്ട് സ്വദേശിയായ ജോസെഫ് അഞ്ചു വര്‍ഷത്തോളം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നയതന്ത്ര പ്രതിനിധിയായിരുന്നു. ഈ കാലയളിവില്‍ തദ്ദേശീയരായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഉപയോഗിച്ചുവെന്നാണ് കുറ്റം.
കുട്ടികള്‍ക്കെതിരായ പീഡനത്തെ ശക്തമായി എതിര്‍ക്കുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ അധികാരത്തിലെത്തിയ ശേഷം വത്തിക്കാന്‍ സഭയുടെ ഔദ്യോഗിക പദവികള്‍ വഹിക്കുന്ന നിരവധി പേര്‍ക്കെതിരെ നടപടി ശക്തമാക്കിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കിരായ ശിക്ഷയും വര്‍ധിപ്പിച്ചിരുന്നു. ബാലപീഡനത്തെ സാന്താന്‍ ആരാധനയോടാണ് മാര്‍പാപ്പ താരതമ്യപ്പെടുത്തിയത്.

Source:Mangalam

Wednesday, September 24, 2014

ഡല്‍ഹിയിലെ ലത്തീന്‍- സീറോമലബാര്‍ വിവാദം


ഡല്‍ഹിയിലെ ലത്തീന്‍- സീറോമലബാര്‍ വിവാദത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണി കുളംങ്ങര പ്രതീകരിക്കുന്നു.
 Team Rite Coordinating Group - നു അദ്ദേഹം അയച്ച മറുപടിയാണ് താഴെ


സഭാസ്നേഹികളുടെ ശ്രദ്ധക്ക്

ക്രിസ്ത്യാനികളുടെ ഉത്ഭവകാലത്തെ അവസ്ഥയും ഇന്നത്തെ അതിന്റെ സ്ഥിതിയും താരതമ്യപ്പെടുത്തിയാൽ മാലാഖാ ചെകുത്താനായതുപോലെയാണ് ആര്‍ക്കും തോന്നുക. സമത്വദീക്ഷയിലും സ്വരുമയിലും, ഉള്ളതെല്ലാം പരസ്പരം പങ്കുവെച്ചും ജീവിച്ചിരുന്ന ആദ്യകാല ക്രിസ്ത്യാനികളുടെ മനോഭാവമല്ല ഇന്ന് സഭയിൽ ഉള്ളത്. വേണ്ടത്ര അടുപ്പമോ പരസ്പര ബഹുമാനമോ ഇന്ത്യയിലെ അല്മായർക്കിടയിലോ അവരും മതനേതൃത്വവും തമ്മിലോ ഇലില്ല. ഇവിടെ യഥാർഥത്തിൽ നേതൃത്വം വിശ്വാസികളെ അധിക്ഷേപിച്ചും എല്ലാക്കാര്യങ്ങളിലും തങ്ങളുടെ ആശ്രിതരാക്കിയും അടക്കിഭരിച്ചുകൊണ്ടിരിക്കുകയാണ്. അവര്ക്കിതിനു കഴിയുന്നത്‌ ഇവിടെ മതകാര്യങ്ങളിൽ രാഷ്ട്രം ഇടപെടുന്നില്ല എന്നതുകൊണ്ടും, അവരുടെ കൈവശമുള്ള പണച്ചാക്കുകളുടെ ബലം കൊണ്ടുമാണ്. മതസ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളും നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്ന വരുമാനങ്ങളും സംഭാവനകളും കൂടിച്ചേർന്നാൽ പൊതുഖജനാവിലുള്ളതിനെ കവിയുന്ന ധനമാണ് ഇന്ത്യയിലെ ക്രിസ്തീയ സഭകൾക്കുള്ളത്. എന്നിട്ടും, വിശ്വാസികളുടെ അത്യാവശ്യങ്ങളിൽ പോലും സഭയുടെ ഭാഗത്തുനിന്ന് ഒരൊത്താശയും കിട്ടാറില്ല. "ഒരു മള്‍ട്ടിനാഷനല്‍ കോര്‍പ്പറേറ്റിന്റെ ആസ്തിയോടു കിടപിടിക്കാനുള്ള സമ്പത്ത് കേരള ത്തോലിക്കാസഭയ്ക്കുണ്ട് . ഇതു വിശ്വാസികളില്‍ നിന്നും സമാഹരിച്ചുട്ടള്ളതാണ്. സത്യം, നീതി എന്നിവ കാറ്റില്‍ പറത്തികൊണ്ട് മെത്രാന്‍മാരും പുരോഹിതരും അതു കൈവശം വയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു. ക്രിസ്തിയ ധാര്‍മികതയെപ്പറ്റി ഇവര്‍ വായ്‌തോരാതെ പ്രസംഗിക്കുന്നുവെങ്കിലും മറ്റൊരു വശത്ത് ജനചൂഷണം പരമ്പരാഗതമായി നടത്തികൊണ്ടിരിക്കുന്നു." - സത്യജ്വാല മുഖക്കുറി, സെപ്റ്റ. 2014.

ക്രിസ്തീയ സഭകളുടെ മ്ളേശ്ചമായ നിയമലംഘനങ്ങൾക്കുനേരെ കണ്ണടക്കാൻ അല്ലെങ്കിൽ അവ പരസ്യമായി വകവച്ചുകൊടുക്കാൻ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സർക്കാറുകള്‍ പോലും നിർബന്ധിതമാവുകയാണ്. തൃശൂരിലെ സെന്‍റ് തോമസ് കോളജിന് പാട്ടക്കുടിശിക എഴുതിത്തളളി ഭൂമി പതിച്ച് നല്‍കിയത് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. എന്തിനും ഏതിനും നൂനപക്ഷമെന്ന തുറുപ്പുചീട്ട് സഭയെപ്പോഴും എടുത്തുപയോഗിക്കുന്നു. അതുവഴിയുണ്ടാകുന്ന നേട്ടമെല്ലാം വൈദിക പക്ഷത്തിനാണ്, വിശ്വാസികൾക്കല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രൂപതകളെ നയിക്കുന്നത് അക്രമികളും കോഴക്കാരും അവരെ സഹായിക്കുന്ന, യാതൊരു നീതിബോധവുമില്ലാത്ത മൂട് താങ്ങികളുമാണ്. റോമൻ കാനൻ ലോ ഇവിടെ നടപ്പാക്കുന്നതിലൂടെ മാതൃരാജ്യത്തെയും അതിന്‍റെ നിയമങ്ങളെയും അവഹേളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭരണകര്‍ത്താക്കളെ പൊട്ടന്‍ കളിപ്പിക്കാന്‍ മാത്രം ശക്തമാണ് ഇവിടുത്തെ മതമാഫിയ. ഇതെല്ലാം കണ്ടു സഹികെട്ടാണ്, ഏതാനും വിശ്വാസികൾ ചേർന്ന് KCRM (കേരള കാത്തലിക് റിഫോം മൂവ്മെന്റ്) ഉം അല്മായശബ്ദം എന്ന ബ്ളോഗും തുടങ്ങിയത്.

പ്രഭാതം മുതല്‍ പ്രദോഷം വരെ ആര്‍ഭാടം എന്നതിൽകവിഞ്ഞൊന്നും നമ്മുടെ മെത്രാന്മാരുടെ മനസ്സിലില്ല. വിശ്വാസികളുടെ ആദ്ധ്യാത്മിക വളർച്ചയിൽ നമ്മുടെ മെത്രാന്മാർക്ക് യാതൊരു താത്പര്യവുമില്ല എന്നതിന് ഒരൊന്നാന്തരം ഉദാഹരണം പറയാം. കുടുംബജീവിതം കൂടുതൽ ക്രിസ്തീയമാക്കാനും, ആധുനിക പ്രതിസന്ധികളെ നേരിടാൻ ദമ്പതികൾക്കും കുടുംബത്തിനും കൂടുതൽ അറിവും ശക്തിയും പകരാനുംവേണ്ടി ആഗോളശ്രദ്ധയും എല്ലാവിശ്വാസികളുടെയും പങ്കാളിത്തവും ക്ഷണിച്ചുകൊണ്ട് വളരെയധികം പ്രതീക്ഷകളോടെ പോപ്പ് ഫ്രാൻസിസ് ഒരു സമഗ്ര പഠനത്തിന് തുടക്കമിട്ടിട്ട് വർഷമൊന്നു കഴിഞ്ഞു. മാര്പാപ്പാ നല്ലത് പ്രതീക്ഷിക്കുന്നു എന്നതുകൊണ്ട്‌ മാത്രം കാര്യങ്ങൾ ശരിയാകില്ലല്ലോ. ഇത്രയും കത്തോലിക്കരുള്ള ഇന്ത്യയിലെ മെത്രാന്മാർ ഇങ്ങനെയൊരു പഠനത്തിനായി യാതൊന്നും ചെയ്തില്ല. പോപ്പിന്റെയും അല്മായസംഘടനകളുടെയും ആഹ്വാനങ്ങളെ അവർ തീർത്തും അവഗണിച്ചുകളഞ്ഞു. പോപ്പിനെ തങ്ങൾ ഗൗനിക്കുന്നില്ല എന്ന് പറയാനുള്ള ധാർഷ്ട്യം പോലും സീറോമലബാർ മെത്രാന്മാരിൽ ചിലർക്കുണ്ടായി. ഒക്ടോബർ ആദ്യവാരത്തിൽ റോമായിൽ നടക്കുന്ന പ്രത്യേക അല്മായ സിനഡിൽ ഒരാള് പോലും ഇന്ത്യയിൽ നിന്നില്ല. ഈ വിഷയത്തെപറ്റി നന്നായി പഠിച്ചും CCRI (കാത്തലിക് ചര്‍ച്ച് റിഫോർമേഷൻ ഇന്റർനാഷണൽ) യുമായി സഹകരിച്ചും ശ്രീ ജെയിംസ്‌ കോട്ടൂർ, ചോട്ടാഭായി തുടങ്ങിയ പ്രവർത്തകർ മെത്രാന്മാരെയും അല്മായരെയും ബോധവത്ക്കരിക്കാൻ നേരിട്ടുള്ള കത്തുകൾ വഴിയും നീണ്ട ലേഖനങ്ങൾ വഴിയും ഒരു വർഷത്തിലേറെ ആവതു കിണഞ്ഞു പരിശ്രമിച്ചിട്ടും ഭാരത കത്തോലിക്കാ മെത്രാന്മാരുടെ മനസ്സ് മാറ്റാന്‍ കഴിഞ്ഞിട്ടില്ല.

എല്ലാംകൊണ്ടും ഇവിടെ കുടുംബജീവിതം ഭദ്രമാണെന്നാണോ അവരുടെ വിലയിരുത്തൽ? എങ്കിൽ, ഏറിവരുന്ന വിവാഹമോചനങ്ങൾ, സ്ത്രീധനം മൂലം ഉണ്ടാക്കുന്ന ദാരുണ ഭവിഷ്യത്തുകൾ, ക്രിസ്തീയ മാതാപിതാക്കൾ ഭയക്കുന്ന, 'ലവ് ജിഹാദി'ലൂടെയുള്ള മുസ്ലിങ്ങളുമായുള്ള മിശ്രവിവാഹങ്ങൾ, അല്ലാത്ത മിശ്രവിവാഹങ്ങൾ നടത്തുന്നതിലുള്ള വൈതരണികള്‍, സ്വമേധയായും നിർബന്ധിതമായും പെരുകിക്കൊണ്ടിരിക്കുന്ന പെണ്‍ ഭ്രൂണഹത്യകൾ, നിർബന്ധിത വന്ധീകരണം, അനുദിനം നടമാടുന്ന ബലാത്സംഗങ്ങൾ, സ്ത്രീകളുടെ നേര്ക്കുള്ള മറ്റക്രമങ്ങൾ, പുരുഷമേധാവിത്വവും അതിന്റെ പരിണതഫലങ്ങളും താറുമാറാക്കുന്ന കുടുംബാന്തരീക്ഷം എന്നിവയൊക്കെ പിന്നെയെന്താണ്? വചനോത്സവത്തിന്റെ മറവിൽ സ്ത്രീകളുടെമേലുള്ള വൈദികരുടെയും ധ്യാനഗുരുക്കളുടെയും അന്ധമായ ദുസ്വാധീനം തുടങ്ങിയവ നമ്മുടെ നാട്ടിൽ കുടുംബഭദ്രതയെ താറുമാറാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ ഉണ്ടെന്നംഗീകരിക്കാൻ പോലും വിസമ്മതിക്കുന്ന ഒരു സഭാനേതൃത്വം എങ്ങനെയാണ് അല്മായരുമായി ഒരു ചർച്ചക്ക് ഒരുമിച്ചിരിക്കുന്നത്‌? ഒരു ചർച്ചയും ആവശ്യമില്ല, അവർ നയിക്കുന്ന വിശ്വാസികളെല്ലാം തിരുക്കുടംബം പോലെ ജീവിക്കുന്നു എന്നാണെങ്കില്‍, കണക്കുകള്‍ പറയുന്നതു മറിച്ചാണെന്ന് ഓര്‍ക്കുക.

തക്കതായ കാരണങ്ങൾ മൂലമായാലും, വിവാഹമോചനം നടത്തേണ്ടിവരുന്നവർക്ക് ഈ നാട്ടിൽ പള്ളിയിൽ കയറാന്‍ പോലും അവകാശമില്ല. ഇത് ഭാരതത്തിലെ ക്രിസ്തീയ സഭയുടെ മാത്രം പ്രത്യേകതയാണ്. യേശു ജീവിച്ചതും പ്രതികരിക്കേണ്ടിയിരുന്നതുമായ പശ്ചാത്തലമല്ല ഇന്നത്തേത് എന്ന് തിരിച്ചറിയാനുള്ള ബോധം ഇവര്ക്കില്ല. കറണ്ടും കമ്പ്യുട്ടറും സ്മാര്‍ട്ട് ഫോണും ടാക്സിയും ഒക്കെ ഉണ്ടായിരുന്ന ഒരു കാലത്തല്ല യേശു ജീവിച്ചിരുന്നത്. ഇന്നത്തെ പ്രതിസന്ധികളെ പഴഞ്ചൻ പുരോഹിത വിചാരങ്ങൾകൊണ്ട് നേരിടാനാവില്ല. യേശുവിന്റെ കൂട്ടുകാരിൽ എല്ലാത്തരം മനുഷ്യരും സ്വാഗതം ചെയ്യപ്പെട്ടിരുന്നു എന്നു പോലും ചിന്തിക്കാൻ പഠിച്ചിട്ടില്ലാത്ത ബൈബിൾ, റീത്ത് പണ്ഡിതരാണ് നമ്മുടെ പള്ളീലച്ചന്മാരും മെത്രാന്മാരും.

അല്മായശബ്ദം നിരന്തരം വായിക്കുന്ന മെത്രാന്മാർ ഉണ്ടെന്ന് ഞങ്ങൾക്കറിയാം. ശ്രീ കോട്ടൂരിനെപ്പോലെ ഞാനും മെത്രാന്മാർക്ക് നേരിട്ട് ഇത്തരം കുറിപ്പുകൾ അയക്കുന്നുണ്ട്. എന്നാൽ അവ വായിക്കുന്നതായി ആരും പറയുകയോ, തിരിച്ച് ഒരു വരിയെങ്കിലും എഴുതുകയോ ഇല്ല. ഭീരുക്കളാണവർ! കാണാപ്പാഠം അറിയാവുന്ന ചില സുവിശേഷവചനങ്ങൾ ഒഴിച്ച് ഒരു വകയും ഇതുങ്ങളുടെ തലയിലില്ല. ഇത്തരമൊരു നപുംസക നേതൃത്വത്തെയോർത്ത് ഭാരതസഭ നാണിക്കണം.


ഇപ്പോഴിതാ തങ്ങളുടെ സ്ഥാനമാനങ്ങളെയും കോട്ടത്തളങ്ങളെയും ഒന്നുകൂടെ പ്രബലപ്പെടുത്താൻവേണ്ടി രാഷ്ട്രീയം എന്ന കലക്കവെള്ളത്തിലേയ്ക്കും സീറോമലബാർ സഭ ഇറങ്ങിയിരിക്കുകയാണ്. എല്ലാ യുവാക്കളും താറും പാച്ചി അങ്ങോട്ട്‌ ചാടിക്കൊള്ളാനാണ് മുകളിൽ നിന്നുള്ള നിർദേശം.

സഭയുടെ പല കളളക്കളികളെയും അല്മായരോടുള്ള ദ്രോഹങ്ങളെയും വെളിച്ചത്തു കൊണ്ടുവരാൻ അല്മായശബ്ദത്തിനു കഴിഞ്ഞിട്ടുണ്ട്. പണ്ടത്തെയത്ര മർക്കടമുഷ്ടിയോടെ അല്മായനെ അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്യാനുള്ള ധൈര്യം മെത്രാന്മാർക്കും വികാരിമാർക്കും ഇപ്പോളില്ല. പലപ്പോഴും അവരെ നിയമത്തിന്റെ വരുതിയിൽ കൊണ്ടുവരാൻ അല്മായസംഘടനകൾക്ക് സാധിക്കുന്നു എന്നത് നിസ്സാര കാര്യമല്ല. അനീതിക്കെതിരെ പൊരുതാൻ താത്പര്യവും കഴിവുമുള്ള ശക്തമായ അല്മായ നവീകരണ സംഘടനകൾ ഡൽഹി മുതൽ കേരളം വരെയുള്ള പല സംസ്ഥാനങ്ങളിലും രൂപംകൊണ്ടുകഴിഞ്ഞു. നിസ്സാരമല്ലാത്ത ആശയ/അവബോധ പങ്കാളിത്തം അമേരിക്ക, ജർമനി, സ്വിറ്റ്സർലണ്ട്, ഓസ്ത്രേലിയ, UAE എന്നിവിടങ്ങളിൽനിന്ന് അവർക്ക് ലഭിക്കുന്നുണ്ട്. അന്തർദേശീയമായി ഇവരെല്ലാം കൂട്ടിയോജിപ്പിക്കപ്പെടേണ്ടതുണ്ട്. അതിരുവിട്ട പുരുഷമേധാവിത്വവും അധികാരപ്രവണതയും സ്വാർഥതയും വഴി സഭ നശിപ്പിക്കപ്പെടുന്നതിനു മുമ്പായി വേണ്ടത് ചെയ്യാൻ തന്റേടമുള്ള വിശ്വാസികൾ മുന്നോട്ടു വരണം. പുതിയ ആശയങ്ങൾ ഉള്ളവർ അവ പങ്കുവയ്ക്കാനുള്ള ഒരു വേദിയാണ് അല്മായശബ്ദം. ഇംഗ്ളീഷിലും മലയാളത്തിലും ലേഖനങ്ങളോ കുറിപ്പുകളോ പ്രതികരണങ്ങളോ അതിൽ പ്രസിദ്ധീകരിക്കാൻ താത്പര്യമുള്ള ആര്ക്കും almayasabdam@gmail.com എന്ന മെയിൽ അഡ്രസ്സിൽ ബന്ധപ്പെടാം. http://almayasabdam.blogspot.in സന്ദർശിക്കുമെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയാനും ചർച്ചകളിൽ പങ്കുചേരാനും അതൊരു വഴി കാണിച്ചു തരും.
സന്തോഷത്തിന്റെ ഒരു ദിനം.

Prime Minister Narendra Modi who sat alongside IRSO Chairman K Radhakrishnan erupted into cheers and joined in the celebrations at the ISRO control room when Mangalyaan successfully entered Mars orbit.
Photocredit: http://www.firstpost.com/


ഒരു ജനതയുടെ അചഞ്ചലമായ ആത്മവിശ്വാസം, ദീര്‍ഘവീക്ഷണം, കഠിനഅദ്ധ്വാനം, പ്രാര്‍ത്ഥന എന്നിവയുടെ പരിണതഫലമാണ് മംഗളയാന്റെ ദൗത്യം മംഗളകരമായി ആഘോഷിക്കുവാന്‍ നമുക്കിന്നു അവസരം കിട്ടിയത്.

ഭാരതജോതിഷ്യത്തില്‍ ഏറ്റവുമധികം പ്രതികൂലമായി വിമര്‍ശിക്കപ്പെടുന്ന ഒരു ഗ്രഹമാണ് ചൊവ്വ. ചൊവ്വാദോഷം അതിൽനിന്നു വരുന്നതാണ്. എന്നാല്‍ ഇന്ന് നടന്നത് അനേകം കോടി ഭാരതജനതയുടെ നെഞ്ചിടുപ്പുകള്‍ ഈ ഗ്രഹം മാറോടു ചേര്‍ത്തുപിടിച്ചുവെന്നുള്ളതാണ്. ദാരതം യഥാര്‍ത്ഥത്തില്‍ ചൊവ്വയെ ആദ്യമായി ചുംബിച്ച ദിവസമാണിന്ന്. ഈ ചൊവ്വാഗുണം അന്ധവിശ്വാസങ്ങള്‍ക്കു ഇളക്കം തട്ടാന്‍ ഇടവരുത്തട്ടെ.

മംഗളയാന്‍ നല്‍കുവാന്‍ പോകുന്ന വിവരങ്ങള്‍ എല്ലാവിധത്തിലുള്ള വികസനത്തിനും സാമ്പത്തികനേട്ടത്തിനും വഴിതെളിയിക്കുമെന്നതില്‍ സംശയമില്ല.

ഉദാഹരണത്തിന് മംഗളയാന്‍ ചൊവ്വയുടെ ഉപരിതലത്തില്‍ മെതേന്‍ ഗ്യാസ് കണ്ടു പിടിക്കുകയാണെങ്കില്‍ തീര്‍ച്ചയായും മലബാറികളുടെ ചായകടകളും കണ്ടുപിടിക്കുവാന്‍ സാദ്ധ്യതകള്‍ ഏറെയുണ്ട്. എവിടെയൊക്കെ മലബാറികള്‍ ഉണ്ടോ അവിടെയൊക്കെ സീറോ മലബാറികളും ഉണ്ട്.

അങ്ങനെ ഒരു അവകാശവാദവും കുറെ കഥകളുമായി ആരെങ്കിലും പ്രത്യക്ഷപ്പെടുകയാണെങ്കില്‍ അതിനു തെറ്റു പറയാനാകുകയില്ല. എന്നാല്‍ പട്ടയം പതിച്ചു കൊടുക്കന്ന സമ്പ്രദായത്തോടു മോദി സര്‍ക്കാര്‍ യോജിക്കുമോ എന്നതിലാണ് സംശയം.- സോള്‍ ആന്‍ഡ് വിഷന്‍