Translate

Tuesday, July 30, 2013

ആരവം കേള്‍ക്കുന്നില്ലേ?

ഒത്തിരി സന്തോഷമുണ്ട്, ഇപ്പോഴത്തെ അത്മായശബ്ദം കാണാന്‍, അറിയിക്കാനും അറിയാനും ധാരാളം’. പലരും വിളിച്ചും എഴുതിയും നേരിട്ടും ഇതിന്‍റെ പ്രവര്‍ത്തകരെ അറിയിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യമാണിത്. വായനക്കാരുടെ എണ്ണത്തില്‍ കുറഞ്ഞോരു കാലംകൊണ്ട് വന്ന വലിയ തോതിലുള്ള വര്‍ദ്ധന ഇത് സത്യമാണെന്ന് തെളിയിക്കുകയും ചെയ്യുന്നു. സഭയുടെ ഉള്ളില്‍ വിശ്വാസികളുടെ നേരേ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ KCRM പ്രവര്‍ത്തകര്‍ പരിച ഉയര്‍ത്തിയപ്പോള്‍ ഇതുപോലൊരു പിന്തുണ ഇതിന്‍റെ. പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചില്ലായെന്നാണ് അവരുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ബ്ലോഗ്‌ അതിവേഗം സത്യജ്വാലയായി മാറിയതിന്‍റെ കാരണം മറ്റൊന്നല്ല. സഭ എന്നാൽ വെറുമൊരു മരാമത്ത്പ്രസ്ഥാനമല്ല അത് പരിശുദ്ധാത്മാവിന്‍റെ ബലത്തിലാണ് നിലനില്‍ക്കുന്നതെന്ന ചിന്തയോടെ വേണം എല്ലാവരും പ്രവര്‍ത്തിക്കാനെന്നും, വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി അരികിലെത്തുന്ന വിശ്വാസികളെ ആരും പ്രോട്ടോക്കോള്‍ പഠിപ്പിക്കേണ്ടെന്നും, വിശ്വാസികളുടെ സ്ഥാനം ചപ്പിന്റേതല്ലെന്നും, എട്ടാമത് ഒരു കൂദാശ ഉണ്ടാക്കാന്‍ പരിശുദ്ധാത്മാവിനെ നിര്‍ബന്ധിക്കരുതെന്നുമൊക്കെ മറകൂടാതെ ആവശ്യപ്പെട്ട മഹാനായാ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തലപ്പത്തുള്ളപ്പോള്‍ നാം ആരെയും ഭയപ്പെടെണ്ടതുമില്ല. നമ്മുടെ ആവശ്യങ്ങളും അത് തന്നെയാണ്.

ഇന്ന് ലോകമാകെ സീറോ മലബാര്‍ അത്മായര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടുന്നു. അവര്‍ക്കെല്ലാം താങ്ങാവാന്‍ നിശ്ചയിച്ചുറച്ചു വേദിയിലെത്തിയിരിക്കുന്ന KCRM പ്രവര്‍ത്തകര്‍, സഭയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പം ഉണ്ടാവുമെന്നും പ്രഖ്യാപിച്ചു കഴിഞ്ഞു. അത്മായ സംഘടനകളുടെ ഈ വളര്‍ച്ചക്ക് ഗതിവേഗം കൂട്ടാന്‍ നമ്മുടെ ബ്ലോഗ്‌ കുറേക്കൂടി അണിഞ്ഞൊരുങ്ങേണ്ടതുണ്ടെന്നുള്ള അഭിപ്രായവും ശക്തമാണ്. നിലവാരമുള്ള ലേഖനങ്ങള്‍ എഴുതാന്‍ ശേഷിയുള്ള എഴുത്തുകാര്‍ ഒപ്പമുണ്ടെന്നുള്ളതാണ് വായനക്കാരില്‍ ഈ ആത്മവിശ്വാസം ഉണ്ടാകാന്‍ കാരണം. അനോനിമസുകളെ പൂര്‍ണ്ണമായി ഒഴിവാക്കിയത് നല്ലൊരു തുടക്കം ആയിരുന്നുവെന്ന് നിസ്സംശയം പറയാം.

അല്മായാ ശബ്ദത്തിലെ പോസ്ടുകളെപ്പറ്റി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായ സ്ഥിതിക്ക് ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ വെയ്ക്കുന്നു. ലേഖനങ്ങളുടെ നിലവാരം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു ബഹിരാകാശ വാഹനത്തിന്‍റെ സ്ക്രൂ ഉറപ്പിക്കുന്ന ഗൌരവത്തോടെ ഓരോ വാക്കും പ്രയോഗിക്കണം എന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. അലക്ഷ്യമായി എഴുതിക്കൂട്ടേണ്ടതല്ല പോസ്റ്റുകളും കമെന്റുകളും. നമ്മുടെ മുമ്പിലുള്ളത് വ്യക്തികളല്ല, ഗര്‍വ്വുബാധിച്ച, സുബോധം നശിച്ച ഒരു വര്‍ഗ്ഗം തന്നെയാണ്. അവര്‍ ഒരു ശതമാനത്തില്‍ താഴെയേ വരൂവെന്നതുകൊണ്ട് നാം ലാഘവബുദ്ധിയോടെ കാര്യങ്ങള്‍ എടുക്കരുത്. വസ്തുതകളെ മുന്‍വിധിയില്ലാതെ വിലയിരുത്താനും അതിന്റെ എല്ലാ വശങ്ങളും പഠിക്കാനും ഈ ബ്ലോഗിലെ എഴുത്തുകാര്‍ക്ക് കഴിയണം. സമയാസമയങ്ങളില്‍ വേണ്ട തീരുമാനം മുഖം നോക്കാതെ എടുക്കാന്‍ ഇതിന്‍റെ അഡ്മിനും കഴിയണം.
 
എഴുതുന്ന ഓരോരുത്തരും ഉത്തരവാദിത്വത്തോടെ ഈ ദൌത്യം ഏറ്റെടുത്താലേ നമ്മോടൊപ്പം നില്‍ക്കുന്ന, എന്നാല്‍ പരസ്യമായി രംഗത്ത് വരാന്‍ കഴിയില്ലാത്ത അഭിഷിക്തര്‍ക്കും ഈ യുദ്ധത്തില്‍ നമ്മോടൊപ്പം പങ്കുചേരാനാവൂ. എന്‍റെ എളിയ അഭിപ്രായത്തിൽ, താഴെപ്പറയുന്ന കാര്യങ്ങളിൽ ഓരോ എഴുത്തുകാരനും/ എഴുത്തുകാരിയും നിർബന്ധബുദ്ധ്യാ നിഷ്ഠപാലിക്കണം. നമ്മുടെ മുമ്പില്‍ വ്യക്തി താത്പര്യങ്ങള്‍ ഉണ്ടാവാനേ പാടില്ല. എഴുതാന്‍ അറിയുന്നവര്‍ എഴുതുക, അല്ലാത്തവര്‍ അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ അഡ്മിനിസ്ട്രെടരെ അറിയിക്കുക.


1. വിഷയം പോസ്റ്റായി അവതരിപ്പിക്കുന്ന വിഷയം ഗൌരവമുള്ളതായിരിക്കണം. നോര്‍മൽ സൈസില്‍, കറുത്ത അക്ഷരങ്ങളില്‍, ഖണ്ഡികകള്‍ തിരിച്ച്, തെളിവുകളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ യുക്തിപൂര്‍വ്വം വതരിപ്പിക്കപ്പെടുന്ന പോസ്റ്റുകളാണ് കൂടുതലും വായിക്കപ്പെടുന്നതെന്ന് ഓർക്കുക. കമെന്റുകളില്‍ ഉണ്ടാവുന്ന അക്ഷര/വ്യാകരണ പിശകുകള്‍ പോസ്റ്റുകളില്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടണം. കമെന്റുകളും ഒരു ധൃതിക്ക് അങ്ങിടാതെ, നന്നായി എഡിറ്റു ചെയ്തുവേണം പ്രസിദ്ധീകരിക്കാൻ. ഇവയൊക്കെ മറ്റു നിരവധി ആഗോളലിങ്കുകളിലേക്ക് പോവുന്നതുകൊണ്ടും കൂടിയാണ് ഈ ശ്രദ്ധ വേണമെന്ന് പറയുന്നത്.

2.       സ്റ്റൈൽ - ഇത് ഓരോ എഴുത്തുകാരനും സ്വന്തമായിട്ടുള്ളതാണ്, ഇവിടെ അതിലൊരു വ്യതിയാനം നിര്‍ദ്ദേശിക്കാനാവില്ല. പക്ഷേ, എഴുതുന്ന കാര്യങ്ങള്‍ ലളിതമായിരിക്കണം, വായനക്കാര്‍ക്ക് മനസ്സിലാക്കാവുന്നതുമായിരിക്കണം. അതുപോലെ തന്നെ പ്രധാനമാണ് ശ്രദ്ധേയമായ വസ്തുതകള്‍ അതില്‍ കാണണം എന്നതും. ഏകതാനവും വിരസവുമായ എഴുത്തുരീതികൾ നല്ല വിഷയങ്ങളിൽ നിന്നുപോലും വായനക്കാരെ അകറ്റുന്നു എന്നത് ഒരു സത്യമാണ്.

3.       ഭാഷ -  ഉപയോഗിക്കുന്ന ഭാഷയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്നാണ് എന്‍റെ അഭിപ്രായം. ഒഴിവാക്കാന്‍ പറ്റാത്ത അവസരങ്ങളിൽ മാത്രമേ വ്യക്തികള്‍ പരാമര്ശിക്കപ്പെടാവൂ എന്നത് മാത്രമല്ല, ഒരാരോപണവും കേട്ടറിവിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കുകയുമരുത്‌. ഉപയോഗിക്കുന്ന വാക്കുകള്‍ സഭ്യവും മാന്യവുമായിരിക്കണം. വാദഗതികളുടെ മൂര്‍ച്ച കുറക്കണമെന്നോ കൂട്ടണമെന്നോ അല്ല ഉദ്ദേശിക്കുന്നത്.

4.       സന്ദർഭം വളരെയേറെ പോസ്റ്റുകള്‍ അത്മായശബ്ദത്തില്‍ വരുന്നുണ്ട്. അവ ഒന്നിന് പിന്നാലെ ഒന്നായി അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നാല്‍ ഒന്നും ഏറെ ശ്രദ്ധിക്കപ്പെടാന്‍ ഇടയില്ല. ഇത്തരം  സന്ദര്‍ഭങ്ങളില്‍ എഴുത്തുകാര്‍ ആത്മസംയമനം പാലിക്കുക. അതുപോലെ സന്ദര്‍ഭത്തിനനുസരിച്ചുള്ള വിഷയങ്ങള്‍ മാത്രം പോസ്റ്റ്‌ ചെയ്യപ്പെടുവാനും വഴിയൊരുക്കുക. പഴകിയതും അത്ര പ്രസക്തിയില്ലാത്തതുമായ പോസ്റ്റുകള്‍ ആവശ്യം കഴിയുമ്പോൾ ബ്ലോഗിന്‍റെ ഹോം പേജില്‍നിന്ന് എഴുതിയ ആൾതന്നെ ഡിലീറ്റ് ചെയ്യുകയോ അതിനായി അട്മിനിസ്ട്രെറ്ററുടെ ഉപദേശം തേടുകയോ ചെയ്യാം. ആവശ്യാനുസരണം അട്മിനിസ്ട്രെറ്റർ തന്നെ ഈ കടമ നിർവഹിക്കേണ്ടതായും വരും. KCRM നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് ചേരാത്ത ഏതു പോസ്റ്റും അപ്പോള്‍ തന്നെ അഡ്മിന്‍ ഡിലിറ്റ് ചെയ്തിരിക്കണം. അത് തീരുമാനിക്കാനുള്ള അവകാശം എഴുത്തുകാര്‍ ഇതിന്‍റെ ഭാരവാഹികള്‍ക്ക് നല്‍കുകയും വേണം.

5.       അപരനാമങ്ങളിലും അജ്ഞാതപരിവേഷത്തിലും ആരും എഴുതേണ്ടതില്ല, അത് അഡ്മിന്‍ പ്രോല്സാഹിപ്പിക്കയുമാരുത്. അങ്ങിനെയുളള പേരുകള്‍ ഉടന്‍ തന്നെ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യുക. എഴുതുന്നവരുടെ ഇ മെയില്‍ വിലാസം പോസ്ടിനോടും, കമെന്റിനോടും ചേര്‍ത്തു കൊടുക്കാനും ശ്രദ്ധിക്കുക. കമ്പ്യൂട്ടറിൽ എഴുതാൻ സൌകര്യമോ സമയമോ പരിചയമോ ഇല്ലാത്തവർ കൈയെഴുത്ത് അയച്ചുകൊടുത്തും സഹകരിക്കുക.

വ്യത്യസ്ഥ ചിന്താഗതിയുള്ളവർ പങ്കുവയ്ക്കുന്ന ആശയങ്ങളാണ് ഈ ബ്ലോഗിനെ സമ്പന്നമാക്കുന്നത്‌ എന്ന കാര്യം വായനക്കാരും എഴുത്തുകാരും മറക്കരുത്. വീണു കിട്ടുന്ന നുറുങ്ങു സമയം പോലും അല്മായാ ശബ്ദത്തിന് വേണ്ടി പല എഴുത്തുകാരും മാറ്റി വെയ്ക്കുന്നുവെന്നും ആരും മറക്കരുത്. ആവേശം പ്രകടിപ്പിക്കാനുള്ള വേദിയായി എടുക്കാതെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരവസരമായി എല്ലാവരും ഇതിനെ എടുക്കുക. അല്‍മായരുടെ മുന്നേറ്റത്തിനു പൊതു ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ആവേശകരമായ പിന്തുണ അധികാരികളെ വിരളി പിടിപ്പിക്കുന്നുവെന്നു സ്പഷ്ടം. അജപാലന രംഗത്ത് വന്നിരിക്കുന്ന പാളിച്ചകള്‍ ബോധവത്കരണത്തിലൂടെ പരിഹരിക്കുകയെന്ന നിര്‍ദ്ദേശം മെത്രാന്‍ സിനഡില്‍ വന്നതിന്‍റെ പശ്ചാത്തലത്തിലാണ് ലോകമെങ്ങുമുള്ള സീറോ മലബാര്‍ ഇടവകകളില്‍ മാതാപിതാക്കന്മാര്‍ക്ക് പ്രത്യേക പരിശീലനം ഇപ്പോള്‍ കൊടുക്കുന്നത്. ക്യാന്‍സറിനെ പ്ലാസ്ടര്‍ കൊണ്ട് നേരിടുന്നതുപോലെയെ ഇതുള്ളൂവെന്നു അധികാരികള്‍ താമസിയാതെ അറിയും. ഇയ്യിടെ ഒരു മെത്രാന്‍റെ നേതൃത്വത്തില്‍ തയ്യാറാക്കി സിനഡില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും അടുത്ത കാലങ്ങളിലായി വിശ്വാസികളിലുണ്ടായിട്ടുള്ള വ്യാപകമായ മരവിപ്പ്  പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ആചരിച്ചത്‌ വിശ്വാസ വര്ഷം, പക്ഷേ വളര്‍ന്നത്‌ അവിശ്വാസികളുടെ എണ്ണം! വിരോധാഭാസങ്ങളുടെ പരമ്പര തുടങ്ങിയിട്ടേയുള്ളൂ. ഇതൊന്നും സാരമില്ലായെന്നു ചിന്തിക്കുന്നത് മെത്രാന്മാര്‍ മാത്രമാണ്. പള്ളി തങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന ചിന്തതന്നെ വിശ്വാസികളില്‍ നിന്ന് മറഞ്ഞു കഴിഞ്ഞിരിക്കുന്നു. വിദേശ ഫണ്ട് സമാഹരണത്തിലും ശ്രദ്ധെയമായ മങ്ങല്‍ അനുഭവപ്പെട്ടുവെന്ന് തെണ്ടല്‍ വൃത്തങ്ങളും സമ്മതിക്കുന്നു. സഭയുടെ വളര്‍ച്ച നേരായ ദിശയില്‍ ആകുവാന്‍ ഇനിയും ഏറെ മൈലുകള്‍ നാം പോവേണ്ടതുണ്ട്. അത് പരമമായ ലക്ഷ്യമായി എടുക്കുമ്പോള്‍ അലിഞ്ഞു പോവാനുള്ളതല്ലെയുള്ളൂ കൊച്ചു കൊച്ചു വ്യക്തിഗത പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും. നമുക്ക് ഗുരുവിനോടൊപ്പം മുന്നേറാം പരമമായ സത്യത്തിലേക്കും സ്വാതന്ത്ര്യത്തിലെക്കും. നമ്മുടെ മാര്‍ഗ്ഗം നേരും നെറിയും നിറഞ്ഞതുമായിരിക്കട്ടെ!


jmattappally@gmail.com 

Monday, July 29, 2013

മതവും വിശ്വാസവും അമേരിക്കന്‍ മലയാളികളും - തമ്പി ആന്റണി


മതവും വിശ്വാസവും അമേരിക്കന്‍ മലയാളികളും - തമ്പി ആന്റണി

മതം എന്താണ് എന്നു ചോദിച്ചാല്‍ പെട്ടന്ന് ഒരുത്തരം പറയുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് . കാരണം മറ്റൊന്നുമല്ല മനുഷ്യ ജീവിതത്തിന്റെ തന്നെ അത്യന്താപേഷികമായ ഒരാചാരമായി കഴിഞ്ഞിരിക്കുന്ന മതങ്ങള്‍ മനുഷ്യരില്‍ ചെലുത്തുന്ന സ്വാധീനം തന്നെ . ഓരോ മതവിഭാഗവും ഓരോ ആചാരങ്ങളില്‍ വിശ്വസിക്കുകയോ അല്ലെങ്കില്‍ അതനുസ്സരിച്ചു ജീവിക്കുകയോ ആണ് എന്നുള്ളതാണ് സത്യം. മതവിശ്വാസി അല്ലെങ്കില്‍ പോലും ആചാരങ്ങള്‍ അനുസരിച്ച് ജീവിക്കാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. കാരണം അവരൊക്കെ അറിഞ്ഞോ അറിയാതെയോ ആ മതങ്ങളില്‍ ജനിച്ചു പോയവരാണ്.

ഈ ഭൂമിയും പ്രപഞ്ചവും പോലും യാദൃശ്ചികമാണെന്നിരിക്കെ, നമ്മുടെ ജനനവും മറ്റൊരു രീതിയിലാകാനുള്ള യാതൊരു സാധ്യതയും കാന്നുന്നില്ല. എന്നാലും മനുഷ്യര്‍ക്ക് ഭാവിയെപറ്റി ഉല്‍ഖണ്ഡ ഉള്ളതുകൊണ്ട് അതിനുവേണ്ടി ജാതകം നോക്കുകയും നഷത്രങ്ങളില്‍
വിശ്വസിക്കുകയും ചെയുന്നു.അപ്പോള്‍ പിന്നെ ദൈവങ്ങള്‍ കൂടെയില്ലെങ്കില്‍ എങ്ങനെ ജീവിക്കും? മനുഷ്യരുടെ ജനനവും മരണവും പ്രപഞ്ചത്തെ ബാധിക്കുന്ന കാര്യമേയല്ല എന്നുള്ളതാണ് പരമമായ സത്യം. മനുഷ്യരാണ് എല്ലാമെന്നും എല്ലാം മനുഷ്യരുടെ കൈപ്പിടിയിലൊതുങ്ങും എന്നുള്ള അഹങ്കാരമാണ് നമ്മളെ പലപ്പോഴും വഴിതെറ്റിക്കുന്നത്. അപ്പോള്‍ പിന്നെ നാം ഏതെങ്കിലും വിശ്വാസങ്ങളിലോ ദൈവങ്ങളിലോ പെട്ടുപോവുകയും ആ ദൈവങ്ങളെയൊക്കെ പൂജിച്ചു സ്വന്തം കാര്യങ്ങള്‍ സാധിക്കാമെന്ന് അന്ധമായി വിശ്വസിക്കുകയും ചെയുന്നു.

ഒരേ രീതിയില്‍ അല്ലെങ്കില്‍ ഒരേ ആചാരങ്ങളില്‍ വിശ്വസിക്കുന്നവരോട് ഒരാഭിമുഖ്യം അത് മനുഷ്യ മനസിന്റെ അടിസ്ഥാനമാണ്. അതുതന്നെയാണ് ഒരേ മതത്തില്‍ ഉള്ളവര്‍ കണ്ടുമുട്ടുബോള്‍ സംഭവിക്കുന്നത്‌. അതറിയാതെ ഉണ്ടാകുന്ന ഒരു വികാരം മാത്രമാണ്. മതമല്ലെങ്കിലും അങ്ങെനെ സംഭവിക്കാം ഉദാഹരണത്തിന് ഒരേ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരും ഒരേ സംഘടണയില്‍ പ്രവര്‍ത്തിക്കുന്നവരും ഏതാണ്ട് അതേ വികാരങ്ങള്‍ക്ക് അടിമയാണ്. അതിനു മതവാതി അല്ലെങ്കില്‍ religious എന്ന ഓമന പേരിട്ടു വിളിക്കേണ്ട ആവശ്യമില്ല. ഒരു സാധാരണ മാനസികാവസ്ഥ മാത്രമാണ്. അതില്ലെന്നു പറയുന്നവരാണ് ഏറ്റവും വലിയ ഹിപ്പോക്രെട്റ്റ്.
സമയമായി
മനുഷ്യര്‍ ആരെങ്കിലും മരിക്കുബോള്‍ സാധാരണ പറയാറുള്ളതാണ് സമയമായി എന്ന്. അങ്ങെനെ എല്ലാവര്‍ക്കും ഒരു ഒരു സമയം നിശ്ചയിചിട്ടുണ്ടെങ്കില്‍ പിന്നെ നമുക്കി ആശുപത്രികളൊന്നും ആവ ശ്യമില്ലല്ലോ. അങ്ങെനെ ഒരു സമയമൊന്നും പ്രകൃതിയില്‍ ഇല്ല എന്നതാണ് വസ്തുത. സമയം ഭുമിയില്‍ മനുഷ്യര്‍ ഉണ്ടാക്കിയ വെറും ഒരാളവുകോലാണ്. മീറ്ററും സെന്റിമീറ്റരും, അടിയും , ഇഞ്ചും പോലെ. ഒരു വിമാനദുരന്തത്തില്‍ നൂറു കണക്കിന് ആളുകള്‍ ഒന്നിച്ചു മരിക്കുബോള്‍ എല്ലാവരുടെയും സമയം ഒരുപോലെ ആണെന്ന് പറയാന്‍ പറ്റില്ലല്ലോ. സമയം ജീവിതത്തിന്റെ അളവുകോലാണ് .ആഹാരം കഴിക്കാനും ജോലിക്ക് പോകാനും വയസളക്കാനും വേണ്ടി മാത്രം. സ്പെയിസിലാനെങ്കില്‍ സമയം ഇല്ല. പൊസിഷന്‍ അല്ലെങ്കില്‍ ദൂരം മാത്രമേയുള്ളൂ. സമയം കൊണ്ട് ദൂരം അളക്കാന്‍ പറ്റില്ല എന്ന് ആല്ബര്ട്ട് എന്‍സ്റ്റിയന്‍ ഉദാഹരണ സഹിതം തളിയിക്കപെട്ടതാണ്. അതൊക്കെ സയന്‍സാണ്. വേഗത കൂടുബോള്‍ സമയം കുറയുമെന്ന് അറിയാന്‍ സാമാന്ന്യ ബു ദ്ധി മതി. അങ്ങെനെ വേഗത കൂടി കൂടി സമയത്തെ ഇല്ലാതെയാക്കുന്ന അവസ്ഥ. ആ അവസ്ഥ നമ്മുടെ സങ്കല്‍പ്പത്തിനും എത്രയോ അപ്പുറത്താണ്. എല്ലാം relatieve എന്നാണ്‌ അദ്ദേഹം സ്ഥാപിക്കുന്നത്. പൊക്കം കുറഞ്ഞവരില്ലെങ്കില്‍ പൊക്കം കൂടിയവരില്ല. കറുത്ത വര്‍ഗക്കാരില്ലെങ്കില്‍ വെളുത്തവരില്ല. മനുഷ്യരുള്ളതുകൊണ്ടാണ് ദൈവം എന്ന സങ്കല്പം തന്നെ ഉണ്ടാകുന്നത്. അപ്പോള്‍ നമ്മള്‍ പരിപാലിക്കുന്ന ദൈവം എവിടെ എന്നതാണ് അറിയേണ്ടത്. ദൈവം എന്നു പറയുന്നത് ഒരു രൂപമാകാന്‍ സാധ്യത തീരെ ഇല്ല . അഥവാ അങ്ങേനെയോന്നുണ്ടെകില്‍ അത് തീര്‍ച്ചയായും ഒരു ശക്തി അല്ലെങ്കില്‍ എനര്‍ജി ആയിരിക്കും എന്നു വിശ്വസിക്കാനേ കഴിയുകയുള്ളൂ. മുസ്ലിങ്ങള്‍ അള്ളാ എന്ന് പറയുന്നത് ആ ശക്തിയെ ആണെല്ലോ . അവരുടെ ദൈവീകമായ കാഴ്ചപ്പാട്‌ ഏറെകുറെ ശരിയാണ്. പക്ഷെ ആചാരങ്ങളിലും വിശ്വാസങ്ങളും വളെരെ പുരാതനമാണ്. ഒരു നവീകരണത്തിനാകട്ടെ . ആരും ശ്രെ മിക്കുന്നതുപൊലുമില്ല. അരൂപത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപെടുന്ന ചില ക്രിസ്ത്യന്‍ സഭകളും ഉണ്ടെന്നു പറയപെടുന്നുവെങ്കിലും അതു ശരിയല്ല അവരുടെ മനസ്സിലും ക്രിസ്തുവും കുരിശുമുണ്ട് എന്നുള്ളതാണ് വിചിത്രം.ക്രിസ്തുവിന്റെ രൂപം പോലും മയിക്കള്‍ ആജെല്ലോ യന്ന ചിത്രകാരെന്റെ ഭാവന മാത്രമാണ് . ഒരു സാധാരണക്കാരന്‍ അനേകരൂപങ്ങളില്‍ ആസക്തനാകുന്നു. ഏതു രൂപമാണ് രെഷകനായി എത്തുന്നെതെന്നു അറിയില്ലല്ലോ. യഥാര്‍ത്ഥം അരുപാമാണന്നറിയുന്നവര്‍ ആണ് ദൈവത്തെ മനസിലാക്കുന്നവര്‍.
ആരാധന
ആദ്യം മനുഷ്യന് തോന്നിയത് (first inspiration) പ്രകൃതിയെ ആരാധിക്കാനാണ് .പുരാതന ഹിന്ദു സംസ്ക്കാരത്തില്‍ അത് ആചരിക്കപെട്ടിട്ടുള്ളതാണ് . അതുതന്നെയാണ് ഏറ്റവും ശരി എന്ന് വിശ്വസിക്കുന്നതില്‍ ഒരു തെറ്റും ഉണ്ടെന്നു തോന്നുന്നില്ല . കൃസ്തു പോലും പ്രകൃതിയിലേക്കു നോക്കിയാണ് പിതാവേ ഇവര്‍ ചെയുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല എന്ന് പ്രാര്‍ത്ഥിച്ചത്‌.
നമുക്ക് എല്ലാം എന്നും തരുന്ന പ്രകൃതിയെ മറന്നിട്ടു മുപ്പത്തി മുക്കോടി ദൈവങ്ങളുടെ പിറകെ പോകുന്നതുകൊണ്ടാവാം പലപ്പോഴും പ്രകൃതി തന്നെ ക്ഷോഭിക്കുന്നതെന്നു പോലും തോന്നിപ്പോകും . അല്ലെങ്കില്‍ ഇത്രയധികം ദൈവങ്ങളെ ആരാധിച്ചിട്ടും പ്രകൃതിക്ഷോഭംകൊണ്ട് ലക്ഷക്കണക്കിനു ജീവികള്‍ മരിക്കുകയില്ലായിരുന്നു. ഭുമിയില്‍ മതത്തിനു വേണ്ടി മാത്രം സൃഷ്ട്ടിക്കപ്പെട്ടതാണ് ദൈവങ്ങള്‍ എന്ന് വിശ്വസിക്കാന്‍ വെറും സാമാന്ന്യ ബുദ്ധി മതി . മനുഷ്യന്‍ മതങ്ങളെ സൃഷ്ടിക്കുന്നു, മതങ്ങളും മനുഷ്യരും കൂടി ദൈവങ്ങളെ സൃഷ്ടിക്കുന്നു എന്നു നമ്മുടെ തന്നെ കവി വയലാര്‍ പറഞ്ഞത് വെറുതെയാണെന്നു തോന്നുന്നില്ല. എല്ലാ മതങ്ങളും പാതയോരങ്ങളിലും മലമുകളിലും നേര്‍ച്ചപ്പെട്ടികളും പണപ്പെട്ടികളും വെച്ച് ദൈവത്തിന്റെ പേരില്‍ പണം പിരിക്കുന്നു . പിന്നെ വിശ്വാസത്തിന്റെ പേരില്‍ സ്പോന്‍സര്‍ഷിപ്പുകള്‍ പലതാണ് . എല്ലാത്തിനും കൂടി അറിയപ്പെടുന്ന ചുരുക്കപ്പേരാണ് 'ഡിവൈന്‍ ഷോപ്പിങ്ങ് '. പിന്നെ ലോകത്തില്‍ എല്ലായിടത്തും പല കാലങ്ങളായി ചില മനുഷ്യ ജന്മങ്ങള്‍ . അവരൊക്കെ ദൈവങ്ങളാണന്നു സ്വയം വിശ്വസിക്കുന്നത് ഒരുതരം മാനസിക വൈകല്യമാണ് അത് മനസിലാക്കാതെ അവരുടെ പിറകെ പോകുന്ന കുറെ പാവം മനുഷ്യരും . ആധുനിക സംസ്ക്കാരമെന്നു അഭിമാനിക്കുന്ന അമേരിക്കയില്‍ പോലും മനുഷ്യ ദൈവങ്ങളുടെ പിറകെ പോയി നൂറു കണക്കിനാളുകള്‍ മരിച്ചിട്ടുണ്ട്. ജീന്‍ ജോണ്‍സ് , ആപ്പിള്‍ ഗേറ്റ് അങ്ങനെ പല ദൈവങ്ങളെയും വിശ്വസിച്ച് എത്രയോ വിശ്വാസികള്‍ അത്മഹത്യ ചെയ്തിരിക്കുന്നു. അവസാനം ടെക്സാസിലെ വെക്കോ എന്ന സ്ഥലത്തെ അന്തിക്രിസ്തുവിനെ (David Karass) കൊല്ലാന്‍ യു. എസ് സര്‍ക്കാര്‍ പട്ടാളത്തെ ഉപയോഗിക്കേണ്ടി വന്നു. അങ്ങെനെ കുറെ വിശ്വാസികളും മരിച്ചുവീണു.

ഇങ്ങു കേരളത്തില്‍ പോലും ദൈവങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്തിലെങ്കിലും വിശ്വസിക്കുക അല്ലെങ്കില്‍ ആരെയെങ്കിലും ആരാധിക്കുക എന്ന മാനസികാവ്സ്ഥക്ക് അടിമപ്പെട്ട് സംഭവിക്കുന്നതാണ് എല്ലാം. നമ്മുടെ താരാധന പോലും ഇതിന്റെ പ്രതിഫലനങ്ങളാണ്. മതങ്ങളും ആചാരങ്ങളും മനുഷ്യന് ആവശ്യമാണ്‌ പക്ഷെ അവിടൊക്കെ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നതാണ് ഏറ്റവും വലിയതെറ്റിദ്ധാരണ. നമ്മള്‍ ആരാന്നെങ്കിലും ജനിച്ചു വീണത്‌ ഒരു മതത്തില്‍ അല്ലെങ്കില്‍ ഒരു ആചാരത്തില്‍ ആണെങ്കില്‍ അതു അനുസരിക്കുന്നതിലും പരിപാലിക്കുന്നതിലും ഒരു തെറ്റും ഇല്ല . അതു ദൈവത്തിന്റെ പേരില്‍ ആണെങ്കിലേ വ്യവസായമാകൂ. വ്യവസായമായെങ്കിലെ നിലനില്പുമുള്ളൂ. അതുകൊണ്ട് തന്നെ അതൊക്കെ മതത്തിന്റെ പേരിലുള്ള വ്യവസായം തന്നെയാണ്. അതില്‍ ആര്‍ക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ മതങ്ങളും ഓരോ സംഘടനകളാണ് അപ്പോള്‍ പിന്നെ നിലനില്പിന് പണം ഇല്ലാതെ പറ്റില്ലല്ലോ. അപ്പോള്‍ പിന്നെ വിശ്വാസികളെ ദൈവത്തിന്റെ പേരില്‍ മുതെലെടുക്കാതെ എങ്ങനെ കാര്യം നടക്കും ? ഉധിഷ്ട്ട കാര്യം സാധിക്കാന്‍ വേണ്ടി നേര്ച്ച്കാഴകള്‍ നടത്തുന്നവര്‍ മിക്കവാറും സാധിക്കാത്ത കാര്യങ്ങള്‍ മറക്കാനാണ് ഇഷ്ട്ടപെടുന്നത്. കാരണം അവര്‍ ആരാധിക്കുന്ന ദൈവങ്ങള്‍ക്ക് ശക്തിയില്ലാ എന്നു മറ്റുള്ളവര്‍ അറിയാന്‍ പാടില്ലല്ലോ. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും ആളുകള്‍ മരിക്കുന്നതും പുന്ന്യ്സ്ഥലങ്ങളുമായി ബെന്ധപ്പെട്ടിട്ടാണ്. അവരെയൊന്നും ഒരു ദൈവങ്ങളും രക്ഷിക്കുന്നുമില്ല.

അല്പം സയന്‍സ്

ആധുനിക സയന്റിഫിക് പഠനങ്ങള്‍ മനസിലാക്കിയിരിക്കുന്നത് കുറെയൊക്കെ ഉപകാരപ്രദമായിരിക്കുമെന്നു തോന്നുന്നു. കോടി കണക്കിന് (4.6 ബില്ല്യെന്‍ )വര്‍ഷങ്ങള്‍ക്കപ്പുറം ഒരു വലിയ പൊട്ടിത്തെറി സുപ്പര്‍ നോവാ എക്സ്പ്ലോര്‍ഷനി ല്‍ നിന്നാണ് ഗാലക്സി ഉണ്ടായത് . ശക്തമായ ഗ്രവിറ്റേഷ്നല്‍ അല്ലെങ്കില്‍ ഗുരുത്താകര്‍ഷക് ശക്തിയാണ് സൂര്യനേയും മറ്റ് ഒന്‍പതു ഗ്രഹങ്ങളേയും ഒന്നിച്ചു നിര്‍ത്തുന്നത് . കോടിക്കണക്കിനു നഷത്രങ്ങള്‍ ഉള്ള ഗാലക്സിയിലെ ഒരു കുഞ്ഞു നക്ഷത്രമാണ് സൂര്യന്‍. അവിടെ ലൈഫ് ഉണ്ടായതാകട്ടെ ഇരുപത്തജു കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രം. അങ്ങനെ വീണ്ടും കോടിക്കണക്കിനു വര്‍ഷങ്ങളുടെ കാത്തിരിപ്പ്‌ വേണ്ടി വന്നു മനുഷ്യന്‍ എന്ന ജീവി പിറക്കാന്‍. അതും ഏതോ യാദൃചികമായ രാസമാറ്റത്തില്‍നിന്ന് സംഭവിച്ചതാണ് . എങ്ങനെയോ അങ്ങനെയൊക്കെ സംഭവിച്ചു എന്നു മാത്രമേ ശാസ്ത്രത്തി നുപോലും അറിവുള്ളൂ.

പദാര്‍ത്ഥത്തിന്റെ അവസാനം ആറ്റംസ് ആണെന്ന് വിശ്വസിച്ചിരിന്ന കാലം എന്നോ പോയി മറഞ്ഞു. പിന്നീട് ഇലക്ട്രോണും പ്രോട്ടോണും കണ്ടുപിടിച്ചു അതിന്റെ ചലനങ്ങാളാണ് അവസാനം എന്നു കരുതി. പിന്നീടാണ് അതിനുള്ളിലുള്ള string ന്റെ കണ്ടുപിടുത്തം.പുതിയ string theory അനുസരിച്ച് string ന്റെ vibration ആണ് എല്ലാ പദാര്‍ത്ഥത്തിന്റെയും ആകൃതിയുടെ മൂല കാരണം എന്നു സയന്‍സ് പറയുന്നു. ആകൃതി ആണ് എല്ലാത്തിനും കാരണക്കാരന്‍ എന്നാണ് തെളിയിക്കപെട്ടിരിക്കുന്നത്. ഒരേ ആകൃതിയിലുള്ള ആളുകള്‍ പോലും ഒരേ തരത്തില്‍ പെരുമാറുന്നു എന്നുള്ളതിനു തെളിവാണ് ഇരട്ടകള്‍ ഒരേ തരത്തില്‍ പെരുമാറുന്നത് . ലോകത്തിന്റെ ഏതു കോണിലുള്ളവരാണെങ്കിലും അങ്ങനെയേ സംഭവിക്കു എന്നുള്ളത് അതിശയകരമാണ്. ഒരു guitar ന്റെ പോലും string ന്റെ ഷേപ്പ് അല്ലെങ്കില്‍ ആകൃതി മാറുന്നതുകൊണ്ടാണ് ശബ്ദം പോലും ഉണ്ടാകുന്നത് എന്നതാണ് പുതിയ തിയറി. ഒരു പ്രത്യക ആകൃതിയില്‍ നിര്‍മ്മിച്ചാല്‍ മാത്രമേ വിമാനം ആകാശത്ത് പറക്കുകയുള്ളൂ. രണ്ടു കാലില്‍ നടക്കണമെങ്കില്‍ ഒരാകൃതി നാലു കാലില്‍ നടക്കണമെങ്കില്‍ മറ്റൊരാകൃതി അങ്ങനെ എല്ലാം ആകൃതിയില്‍ തുടങ്ങുന്നു. അതിനുള്ള മൂലകാരണം strings സിന്റെ ചലനങ്ങളാണ്. നമ്മുടെ നോര്‍മല്‍ കണ്ണുകൊണ്ട് ഒരിക്കലും കാണാന്‍ സാധിക്കാത്ത കാര്യമാണ് ആറ്റം പോലും. അപ്പോള്‍ string ന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഒരുദാഹരണം പറയുകയാണെങ്കില്‍ ഭുമിയിലെ ഒരു മരവും സൌരയൂധവും തമ്മിലുള്ള അനുപാതം ഒന്നൂഹിച്ചു നോക്കൂ . അത് തന്നെയാണ് string ന്റെയും ആറ്റത്തിന്റെയും അനുപാതം. അപ്പോള്‍ തന്നെ മനസിലാകും കാര്യങ്ങളൊക്കെ നമ്മുടെ ചിന്തകള്‍ക്കും വളരെ വളരെ അപ്പുറത്താണെന്ന്‌. മാറ്ററിന്റെ ആകൃതി മാറുന്നതനുസരിച്ച് string ന്റെ ചലനത്തിലും മാറ്റമുണ്ടാകാം.അതവിടെ നില്‍ക്കെട്ടെ. അങ്ങനെ മാറ്ററുകള്‍ അഥവാ പിണ്ഡം കൂടി ഭൂമിയുണ്ടാകുന്നു ഭുമിയില്‍ ജീവജാലങ്ങള്‍ ഉണ്ടാകുന്നു . ഈ മാറ്റങ്ങള്‍ക്കൊക്കെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്നുള്ളത് വസ്തുതയാണ്. നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രത്തിലേക്കുള്ള അല്ലങ്കില്‍ വേറൊരു സൂര്യനിലക്കുള്ള ദൂരം തന്നെ നാല് പ്രകാശ വര്‍ഷങ്ങളാണ്. പ്രകാശത്തിന്റെ വേഗമാകെട്ടെ ഒരു സെക്കണ്ടില്‍ 300000. കിലോമീറ്ററും. ഒരു മാറ്ററിനും അത്രയും വേഗത്തില്‍ സഞ്ചരിക്കാനും സാധ്യമല്ല എന്നാണു ശാസ്ത്രം തെളിയിക്കപ്പെട്ടിരിക്കുന്നത് . അപ്പോള്‍പിന്നെ അവിടെയൊക്കെ ഭുമി പോലുള്ള ഗ്രഹങ്ങളുണ്ടെങ്കില്‍പോലും അവിടെ എത്തുക എന്നത് അസാധ്യമായ കാര്യമാണ്. അതായത് അങ്ങു ദൂരെ അന്യ ഗ്രഹങ്ങളില്‍ ജീവനുണ്ടെങ്കില്‍ പോലും ജീവജാലങ്ങള്‍ അന്യോന്യം അറിയപ്പെടാത്തവരായി ലോകമുള്ളിടത്തോളം കാലം കഴിയേണ്ടി വരും എന്നു ചുരുക്കം. അവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടാന്‍ പറ്റുമോ എന്നാ കാര്യവും സംശയകരമാണ്. നഷത്രങ്ങള്‍ തന്നെ കോടാനു കോടികളാണ്. അങ്ങനെയുള്ള ഏതെങ്കിലും ഒരു സുര്യന്റെ അടുത്ത് ഭൂമിയെ പോലെ ഒരു ഒരു യാദൃചികമായ ഗ്രഹം ഇല്ലന്നു ശാസ്ത്ര ലോകം വിശ്വസിക്കുന്നില്ല.

ഇങ്ങനെ അതിവിശാലമായ ഈ പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥാനം അല്ലെങ്കില്‍ നമ്മുടെ യാദൃചികത എന്താണെന്നു മനസിലാക്കാനാണ് ഇത്രയും എഴുതിയത്. നമ്മുടെ ജനനവും ജീവിതവും മരണവും മറ്റെല്ലാ ജീവജാലങ്ങളെയും പോലെ തന്നെയാണെന്ന് മതങ്ങള്‍ പറയുന്നില്ലെങ്കിലും. പരമമായ സത്യമാണ്. അതുതന്നെയാണ് ചിന്തകന്മാരൊക്കെ പറയുന്നതും. നൈമിഷികമായ ഈ ജീവിതത്തില്‍ അല്ലെങ്കില്‍ ഭൂമിയില്‍ തന്നെയാണ് സ്വര്‍ഗ്ഗവും നരകവും. പുനര്‍ജെന്മവും സ്വര്‍ഗം പോലെ ഒരു മരീചികയാണ് അടുത്ത നല്ല ജന്മത്തിനുവേണ്ടി ഈ ജന്മത്തില്‍ നല്ലത് ചെയ്യണമെന്നു വിശ്വസിക്കുകയും ചെയുന്നു. ഭൂമിയില്‍ തന്നെ തമ്മില്‍ തമ്മില്‍ കൊല്ലുകയും ഭൂമിയെ നശിപ്പിക്കുകയും ചെയുന്ന ഒരേ ഒരു ജീവി മനുഷ്യനാണ് അതുകൊണ്ടുതന്നെ മനുഷ്യനെ തന്നെ അന്ന്യ ഗ്രഹത്തില്‍ നിന്ന് ഭുമിയുടെ നശീകരണത്തിനായി ആരോ ഇറക്കി വിട്ടതാണോ എന്നും സംശയിക്കുന്ന ശാസ്ത്ര്ജ്ഞന്മാരുമുണ്ട്‌. നമ്മുടെ പൂര്‍വികന്മാരെ ആരോ പറക്കും തളികയില്‍ വന്നു ഭൂമിയിലേക്ക്‌ ഇറക്കി വിട്ടതാനന്നാണ് അവര്‍ വിശ്വസിക്കുന്നത്. നമുക്കറിയാവുന്ന ശാസ്ത്രത്തിന്റെ അറിവ്കൊണ്ട് അതു തീര്‍ത്തും അസാദ്ധ്യമാണ്‌. നല്ല ജീവിതത്തിനു നല്ല കര്‍മ്മങ്ങള്‍ എന്നാണ് പൊതുവായി എല്ലാ മതങ്ങളും പഠിപ്പിക്കുന്ന തത്വശാസ്ത്രം. ഏതു മതത്തിന്റെ ആണെങ്കിലും ഏത് ആചാരത്തിലാണെങ്കിലും അത് നല്ലതുതന്നെ.

മതം അമേരിക്കയില്‍

അമേരിക്കയെപറ്റി പറയുബോള്‍ ആദ്യം ഓര്‍മ വരുന്നത് ശശി താരൂര്‍ തന്റെ The elephant ,The tiger, and The cellphone എന്നാ പുസ്തകത്തില്‍ പറഞ്ഞതുപോലെ "An Indian without a Horoscope is like an American without a credit card" ഈ ഇരുപത്തിഒന്നാം നുറ്റാണ്ടിലും രഹു കാലമോ ജാതകമോ നോക്കാത്ത രാഷ്ട്രീയക്കാരോ സിനിമാക്കാരോ പോലുമില്ല. പലപ്പോഴും പേരിന്റെ സ്പെല്ലിങ്ങ് പോലും തിരെഞ്ഞടുപ്പില്‍ ജയിക്കാന്‍വേണ്ടി മാറ്റുന്ന രാഷ്ട്രീയ ക്കാരുണ്ട് ഇക്കാര്യത്തില്‍ ഏതാണ്ട് എല്ലാ ജാതിക്കാരും ഒരുപോലെ തന്നെ. ശാസ്ത്രീയമായി ഇതൊന്നുംതെളിയിക്കപെട്ടിട്ടില്ലങ്കിലും.അതും ഒരു ബിസ്സിനസ് ആക്കി ജീവിക്കുന്ന കുറെ ആള്‍ ദൈവങ്ങളുണ്ട്‌ . വിദ്യാഭ്യാസത്തില്‍ മുന്നിട്ടു നില്‍ക്കുന്ന കേരളത്തിന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റു പിന്നോക്ക പ്രദേശങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
തീവ്രമായ ഒരു മതവികാരം ഒരു സാധാരണ അമേരിക്കകാരനു ഉണ്ടാകാനുള്ള സാധ്യത വളെരെ കുറവാണ്. ക്രിസ്തുമസ് അല്ലാതെ മതപരമായ ഒരു അവധിദിവസം പോലും സര്‍ക്കാര്‍ അനുവദി ച്ചിട്ടില്ല. ആരു മരിച്ചാലും മാത്രമല്ല ജെനറല്‍ ഇലക്ഷനുപോലും അവധിയില്ല. സന്തോഷ ദിവസങ്ങള്‍ മാത്രമാണ് അവധി കൊടുക്കാറുള്ളത്. ദുഃഖം ആര്‍ക്കും ഇഷ്ട്ടമല്ല അതുകൊണ്ട് ദുഃഖ വെള്ളിയാഴ്ച പോലും അവധി ദിവസമല്ല. ഇവിടെ വളരുന്ന കുട്ടികള്‍ മതം നോക്കി പ്രേമിക്കുകയോ കല്ല്യാണം കഴിക്കുകയോ ഇല്ല. അന്ന്യ മതസ്ഥരെ കല്ല്യാണം കഴിച്ചാലും അവരെ നമ്മുടെ നാട്ടിലേതു പോലെ സ്വന്തം മതത്തിലേക്ക് ചേര്‍ക്കാറില്ല. അങ്ങെനെ മതം മാറ്റാനാങ്കില്‍ പിന്നെ എന്തിനു അങ്ങനെ കല്ല്യാണം കഴിക്കുന്നു. മതം നോക്കി പ്രേമിച്ചാല്‍ പോരെ? അങ്ങനെ അതു വീണ്ടും മതപരമായ വിവാഹമായി മാറുന്നു. ഇന്ത്യന്‍ ഉഭഭൂകഡത്തിലുള്ളവരെ പൊതുവേ ഹിന്ദു ആയിട്ടാണ് ഒരു സാധാരണ അമേരിക്കകാരന്‍ കാണുന്നത്. ഇവടെ ഒരു പക്കിസ്ഥാനിയെ ഇന്ത്യക്കാരന്‍ കാണുന്നത് സ്വന്തം നാട്ടുകാരെ കാന്നുന്നതുപോലെതന്നെയാണ്. ഒരുപക്ഷെ ഫിസിക്കല്‍ അപ്പിയറന്‍സിലെ സമാനതകളാകാം. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ആകൃതികളിലെ അല്ലെങ്കില്‍ രൂപങ്ങളിലെ സാദൃശ്യമാകാം. വെള്ളക്കാരന്‍ വേറൊരു വെള്ളക്കാരനെ കാണുബോഴും അതുതന്നെയാണ് സംഭവിക്കുന്നത്‌. വെള്ളക്കാരുടെ വീടുകളില്‍ ദൈവങ്ങളുടെ പടങ്ങളോ രൂപകൂടുകാളോ സാധാരണ കാണാറില്ല. ഇമിഗ്രെന്‍സിന്റെ ഇടെയിലാണ് കൂടുതലും ദൈവഭയം കാണപ്പെടുന്നത്‌. അവരുടെ കാറുകളില്‍ പോലും കൊന്തയോ അല്ലെങ്കില്‍ ഒരു കുഞ്ഞു ഗണപതിയോ കാണാതിരിക്കില്ല. മലയാളികളും ഒട്ടും മോശമല്ല. ഉദാഹരണത്തിന് മലയാളികള്‍ക്കു ഓരോ ക്രിസ്ത്യന്‍ വിഭാഗത്തിനും ഓരോരോ പള്ളികളുണ്ട് . പിന്നെ നായര്‍ , ഈഴവന്‍ , അങ്ങനെ എല്ലാ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അസോസിയേഷന്‍സ്‌ ഉണ്ട്. അബലങ്ങള്‍ പല വിഭാഗത്തിനും ഉണ്ട് .മലയാളി അസോസിയേഷന്‍സ്‌ കൂടാതെ ഇതൊക്കെ ജാതിയെയും ആചാരങ്ങളെയും ആസ്പധമാക്കിയുള്ളതാണ് . മലയാളികള്‍ക്ക് ഒന്നിച്ചു കൂടാനാണെങ്കില്‍ മതത്തിന്റെ ആവശ്യമില്ലല്ലോ. അമേരിക്കയിലെ ഒരു ദേവലയങ്ങള്‍ക്കും കാണിക്കയിടന്‍ പാതയോരങ്ങളില്‍ കുരിശുപള്ളി ഉള്ളതായി എനിക്കറിവില്ല . പണവും പ്രതാപവും കാണിക്കുന്ന പള്ളിപെരുനാളുകള്‍ ഇല്ല. പള്ളിയില്‍ പോലും ഭാണ്ടാരപെട്ടികള്‍ വളെരെ ചുരുക്കമായേ കാണാറുള്ളു . ഇതുകൊണ്ട് പണം മേടിക്കുന്നില്ല എന്ന് കരുതേണ്ട. എല്ലാ മാസ്സവും ഇടവകക്കാര്‍ക്ക് കൃത്യമായി ബില്ലു വരും അത് മുടക്കിയാല്‍ പള്ളി അങ്ങത്വം നഷ്ട്ടപെടും. അങ്ങെനെ പല ആനുകുല്യങ്ങളും നഷ്ട്ടമാകും. പള്ളിയില്‍ തന്നെ ക്ലെബുകളിലെപോലെ പല പാര്‍ട്ടികളും ഉണ്ട്. സിങ്ക്ള്‍സ് നൈറ്റ് കപ്പിള്‍സ് നൈറ്റ് അങ്ങനെ പലതും. മിക്കാവാറും പള്ളികള്‍ക്കും വിശാലമായ ഹാളുകളും ഇന്‍ഡോര്‍ കോര്‍ട്ടുകളുമുണ്ട്. ആകെക്കുടി ഒരു കൂട്ടായ്മയുടെ അന്തരീഷമാണ്‌. ഇതൊക്കെ നഷ്ടമാകുന്നത് ഒരു കുഞ്ഞടുകള്‍ക്കും ഇഷ്ട്ടമല്ല. അതുകൊണ്ട് കൃത്യമായി പണം അയക്കുന്നു .എല്ലാം നൂറു ശതമാനം ബിസിനസ്സ് തന്നെ. അവര്‍ അതു വ്യവസായമാനെന്നു പരോഷമായി സമ്മതിക്കുന്നു എന്നര്‍ത്ഥം. നമ്മുടെ പള്ളികളിലേതു പോലെ രൂപക്കൂടുകള്‍ക്ക് താഴെ നെര്ച്ചപെട്ടികളില്ല. കേരളീയര്‍ നേര്‍ച്ച ഇടുബോള്‍ അതു ദൈവത്തിനാനെന്നു വിശ്വസിക്കുന്നു. അതു ഏതു മതത്തിന്റെയാങ്കിലും ആ മതത്തിന്റെ മൊത്ത വരുമാനത്തിന്റെ ഭാഗമാണെന്നു അറിയുന്നതേയില്ല. പുണ്ണ്യസ്ഥലങ്ങളില്‍ പണം വാരി വിതറുന്ന പണക്കാരന്‍ പാവങ്ങളെ പാടെ മറക്കുന്നു എന്നതാണ് അത്ഭുതം. എല്ലാ പ്രസ്ഥാനത്തിനും പണം വേണം അതിനു ആരും എതിരല്ല പഷെ അത് അറിഞ്ഞുകൊണ്ട് കൊടുക്കണം എന്നേ പറയുന്നുള്ളൂ.ക്രിസ്ത്യന്‍ പള്ളികളില്‍ കുറുബാന സമയത്ത് പള്ളിക്കകത്തുള്ള പിരിവു മാത്രമാണ് പാവങ്ങള്‍ക്കുള്ളത്. ബാക്കിയെല്ലാം പള്ളി നടത്തിപ്പിനുള്ളതാണ്. അത് കുറയുബോള്‍ പള്ളികള്‍ അടച്ചിട്ട ചരിത്രവും കുറവല്ല.

എല്ലാ വേദ പുസ്തകങ്ങളും സാധാരണ മനുഷ്യരെ ദൈവങ്ങളാക്കുകയാണ് ചെയുന്നത്. ഈ അടുത്തകാലത്ത്‌ സിസ്റ്റര്‍ ജെസ്മി (ഗ്രന്ഥകാരി 'ആമേന്‍' ) ഒരഭിമുഖത്തില്‍ പറയുകയുണ്ടായി കൃസ്തു ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു എന്ന്. ഈ പ്രസ്താവന തെന്നെ കൃസ്തീയ സഭയുടെ അടിത്തറയെ ചോദ്യം ചെയ്യുന്നതാണ് . പാപ്പോഴും എഴുത്തുകാരുടെ തൂലികയുടെ ശക്തിയനുസരിച്ച് ആ ദൈവങ്ങളെ യൊക്കെ അമാനുഷരാവുന്നു. അങ്ങെനെ ആരാധകര്‍ കൂടുന്നു.പ്രവചനങ്ങളും അത്ഭുതങ്ങളും നടത്തുന്നതായി പ്രചരിപ്പിക്കുന്നു. അവരുടെ പേരില്‍ ആളുകളെ സംഘടിപ്പിക്കുന്നു. ആ സംഘങ്ങള്‍ കൂടി കൂടി മതങ്ങളായി വളരുന്നു. അങ്ങനെ ലോകമെബാടും പുതിയ മതങ്ങളും ദൈവങ്ങളും ഉണ്ടായികൊണ്ടിരിക്കുന്നു. ആര്‍ക്കും ഇതൊന്നും തടുക്കാന്‍ കഴിയുമെന്നും തോന്നുന്നില്ല. അതാണല്ലോ നമ്മുടെ ലോകം.
ദൈവജന്മങ്ങള്‍

ഏതു മതത്തിലാണങ്കിലും ദൈവങ്ങള്‍ പുഷന്മാരായി ജനിക്കുന്നു. മനുഷ്യപുത്രന്‍ എന്നാണു ക്രിസ്തു മതത്തിലും രേഖപ്പെടുത്തുന്നത്. ഇത് തന്നെ സ്ത്രീകളോട് കാണിക്കുന്ന ഏറ്റവും വലിയ വിവേചനം തന്നെയാണ്. ഒരിക്കലും ഒരു ദൈവവും അങ്ങെനെ ഒരു ജന്മമെടുക്കുമെന്നു തോന്നുന്നില്ല. അപ്പോള്‍ തന്നെ അത് പുരുഷന്മാരുടെ സ്രുഷ്ടികളാനുന്നുള്ളതില്‍ സംശയമില്ല. അന്നത്തെ എഴുത്തുകാരും പണ്ഡിതന്മാരും ആദ്യം ദൈവത്തിനു മനുഷ്യരൂപം കൊടുക്കുന്നു. പിന്നീട് പുരുഷനാക്കി അതിശയോക്തിയുള്ള കഥകളുണ്ടാക്കുന്നു. ആ കഥകളുടെ പേരില്‍ മതങ്ങളുണ്ടാക്കുന്നു. അങ്ങെനെ പുരുഷ മേല്‍ക്കോയിമയുടെ ആരഭംതന്നെ മതത്തില്‍ തുടങ്ങുന്നു. അതില്‍ യഥാര്‍ത്ഥ ദൈവത്തിനു ഒരു പങ്കുണ്ടെന്ന് തോന്നുന്നില്ല. ആ മേല്‍ക്കോയിമ്മ ഇന്നും എല്ലാ മതത്തിലും കൊടികുത്തി വാഴുന്നു . പുരുഷന്മാര്‍ക്ക് മാത്രമേ പൂജാരിയും പള്ളീലച്ചനുമൊക്കെ ആകാന്‍ പാടുള്ളൂ എന്നൊരു നിയമവും പുരുഷന്മാരുടെ ശ്രുഷ്ടിയാണ് . സ്ത്രീ കള്‍ക്ക് പള്ളിയിലും പല പുന്ന്യസ്ഥലങ്ങളിലും പോകാന്‍ പാടില്ല എന്നു പറയുന്ന മതങ്ങളും ഉണ്ട്. അതിലൊന്നും ഒരു വനിതാ കമ്മിഷനും പരാതിപ്പെട്ടതായി കേട്ടിട്ടില്ല. അപ്പോള്‍ പിന്നെ പുരുഷ മേല്‍ക്കോയിമ്മ പരൊഷമായെങ്കിലും അവര്‍ അംഗീകരിക്കുന്നു എന്നുള്ളതാണ് വാസ്തവം.
ഈപറഞ്ഞ വസ്തുതകള്‍ വെച്ചുകുണ്ട് മതം വേണ്ട എന്നു അര്‍ത്ഥമാക്കുന്നില്ല. എല്ലാ മതങ്ങളുടെ ആചാരങ്ങളും മനുഷ്യര്‍ക്ക്‌ ആവശ്യമാണ്‌. ഏതു നിരീശരവാതിയേയും മരിച്ചുകഴിഞ്ഞാല്‍ അവരവരുടെ മതാചാരങ്ങളില്‍ തന്നെ ചടങ്ങുകള്‍ നടത്തുന്നു. അതുകൊണ്ട് ആ സമസ്ക്കാരത്തെ അല്ലെങ്കില്‍ ആചാരത്തെ നമുക്കിന്നാവശ്യവുമാണ്. എന്നാലും ആ ആചാരങ്ങളിലുള്ള അനാചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും മാത്രമാണ് സാധാരണ ജനങ്ങള്‍ മനസിലാക്കേണ്ടത്.
 

Sunday, July 28, 2013

അഡ്മിനിസ്‌ട്രേറ്ററുടെ ഒരു പ്രത്യേക കുറിപ്പ്

അല്മായശബ്ദം കോണ്‍ട്രിബ്യൂട്ടേഴ്‌സില്‍ ചിലരെപ്പറ്റി പലരുടെ പരാതികള്‍ കിട്ടിയിട്ടുള്ള സാഹചര്യത്തിലാണ് ഈ കുറിപ്പ്. 

ഒരു  ഗ്രൂപ്പ് ബ്ലോഗില്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സ് പാലിക്കേണ്ട ചില സാമാന്യമര്യാദകളുണ്ട്.  അവയില്‍ പ്രധാനമായവ താഴെ കൊടുക്കുന്നു. 

ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ച് അതു വായനക്കാരുടെ ശ്രദ്ധയില്‍ പെടത്തക്കവിധം ഏതാനും മണിക്കൂറുകള്‍ എങ്കിലും ഒരിടവേള അനുവദിച്ചശേഷം മാത്രം മറ്റൊരു പോസ്റ്റ് പ്രസിദ്ധീകരിക്കുക. 

മാന്യമായ ഭാഷ മാത്രം ഉപയോഗിക്കുക.

സ്വന്തം പോസ്റ്റുകള്‍കൊണ്ട് ബ്ലോഗ് നിറയ്ക്കാതിരിക്കുക.

ശ്രോതാക്കളുടെ പ്രതികരണമില്ലാതിരിക്കുമ്പോള്‍ അത് തന്റെ പോസ്റ്റിന്റെ തന്നെ കുറവു കൊണ്ടാണെന്നു മനസ്സിലാക്കി അത് എന്തുകൊണ്ടാണെന്ന് വിവേകപൂര്‍വം പരിശോധിക്കുക, 

മറ്റു കോണ്‍ട്രിബ്യൂട്ടേഴ്‌സ് എഴുതിയിരിക്കുന്നതെന്തെന്നു ശ്രദ്ധിച്ചു വായിച്ചിട്ട്  കമന്റുകളിടുക.

ഇഷ്ടപ്പെട്ട  പോസ്റ്റുകള്‍ ആരുടേതായാലും സോഷ്യല്‍നെറ്റ് വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യുക.

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !

"നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും !                                                                                         അൾത്താരയിൽ കത്തനാരുടെ ശിങ്കിടിപ്പയ്യനായി കൌമാരകാലം കഴിച്ചുകൂട്ടിയ എനിക്കു അന്നു മുതലേ മനസിനെ അംബരപ്പിച്ച ഒന്നായിരുന്നീ പാതിരി/മെത്രാൻ/ബാവാമാരുടെ നാറുന്ന ളോഹയും , മാറുന്ന തൊപ്പിയും ! ആരാണിതു രൂപകല്പന ചെയ്തതു ? , എന്തിനു വേണ്ടി ചെയ്തു?എപ്പോൾ,എവിടെ,എന്തുകൊണ്ടുണ്ടാക്കി ? ഈമാതിരി 100 ചോദ്യങ്ങൾക്ക്  ഉത്തരം കിട്ടിയിട്ടില്ലായിരുന്നു ...പക്ഷെ 40 വയസുവരെ ഇവറ്റകളോടുള്ള  എന്റെ അമിതമായ "സംഗം" കാരണം സംഗതി എനിക്ക് പിന്നീടു പിടികിട്ടി ! തട്ടിപ്പ്,വെറും തട്ടിപ്പ് ! കോട്ടയത്തെ ഏതോ ഒരു വെറും തയ്യൽക്കാരന്റെ കരവിരുതുമാത്രം!  പറച്ചിലോ "യഹോവാ മോശയൊടു കല്പിച്ചതെന്നു " ....ആദിമരെ ഉടുതുണിയില്ലാതെ മെനഞ്ഞവൻ , തന്റെ സൃഷ്ടിയിൽ ഒന്നിനും നാണം മറയ്ക്കാൻ ഒന്നും കൊടുക്കാത്ത യഹോവാ , ഈ പാതിരിക്കുമാത്രം അടിവസ്ത്രം മുതൽ തലപ്പവുവരെ ഉണ്ടാക്കാൻ രൂപകല്പന ആരുടെയോ ചെവിയിൽ ഏതോ ഭാഷയിൽ എന്നോ ഓതി എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ എനിക്ക് ഇന്നും മനസാകുന്നില്ല .... മറിച്ചു് , ദൈവം മോശയൊടു കൽപ്പിച്ചതാണെങ്കിൽ സകലമാനസഭകളിലും ഇവയ്ക്കു ഏകഭാവം ഏകനിറം വരേണ്ടതുമാണല്ലോ ?! അഹരോന് കുപ്പായം തുന്നിച്ച യഹോവാ . ഇന്നിപ്പോൾ കേരളത്തിൽ വന്നാൽ 100/1000 മാതൃക ളോഹകളും  തൊപ്പികളും അംശവടികളും വിലകൂടിയ ആർഭാഡതകളും , അരമനകളും കാറുകളും കണ്ടാൽ അമ്പരന്നുപോകും സംശയമില്ല തെല്ലും .. പണ്ട് മോശയോട്  സംസാരിച്ച യഹോവാ മകനെ കുരിശിച്ചതു കാരണം പിന്നീഭൂമിയുടെ നാലരികിൽപോലും വന്നിട്ടില്ല , ഈ കുരിശടികളും പള്ളിക്കുരിശുകളും കാണാനുള്ള ഭയംകൊണ്ട്! കാളകളെയും ആടുകളെയും കൊന്നു അതിന്റെ ചോര അൾത്താരയിൽ തളിക്കുന്ന പന്നപ്പണിയായിരുന്നു അഹരോന്!.അതിനു അരക്കെട്ടും ളോഹയും സൌകര്യമുള്ളതാണുതാനും    . പക്ഷെ മശിഹാ ആ ബലി നിർത്തലാക്കിയില്ലേ ?പകരം ശമരായനിലൂടെ , പോരാഞ്ഞു      കാൽവരിയിലും  തന്റെ ജീവത്യാഗം കാണിച്ചു; ബലി വേണ്ടാ ത്യാഗം മതി എന്നരുളിയവൻ പൌരോഹിത്യം നിർത്തലാക്കിയില്ലേ ? പത്രോസും മറ്റു 11 ശിഷ്യന്മാരും ളോഹയിട്ടു തൊപ്പിയും വച്ചു കുർബാന ചൊല്ലിയിരുന്നോ? എങ്കിൽ അതേതു പള്ളിയിൽ ? ഏതു ഭാഷയിൽ? ഏതുരീതിയിൽ? പറയൂ പറയൂ കർദ്ദിനാളെ..പറയൂ പറയൂ കത്തനാരെ .. നമുക്കിനിയും "സംഗമല്ല" പകരം  "നിസംഗത" ആണിവറ്റകളോടു ഇനിയും മേലിൽ തലമുറകൾക്ക് അവശ്യം വേണ്ടത്. അതിനായി ഒന്നാമതായി , നാം മശിഹായെ അറിയുക, വി.മത്തായി ആറിന്റെ അഞ്ചുമുതൽ നല്ലോണ്ണം വായിച്ചു ഓരോമനസും മനസിലാക്കുക . രണ്ടാമതായി പള്ളിയിൽപോയാലും അവിടെ  ഒരു "സമൂഹം" എന്ന കാഴ്ച്ചപ്പാടോടെ മാത്രമാകുക നാമും നമ്മുടെമനസും ! ..ഇത് പറഞ്ഞപ്പോളാണ്  ഇന്നലെകേട്ട ഒരു സിനിമാ ഡയലോഗ്  ഓർമ്മവന്നത്  "ഐശ്വര്യറോയ്,കരീനാക്കപ്പൂർ മുതലായ സുന്ദരിമാരെ കണ്ടു മനം ഭ്രാമിക്കാതെ , അന്നേരം  അവർക്ക് വയറിളകുന്നതൊന്നോർത്താൽ മതി"  അതുപോലെ ഇക്കൂട്ടരുടെ തലപ്പാവും  ളോഹയുടെ നിറഭംഗിയും കണ്ടു നാം ഭ്രാമിക്കാതെ ഇവറ്റകൾക്ക് വയറിളകുന്ന സീൻ ഒന്നു മനസ്സിൽ ഓർത്താൽ ,  ഭക്തി മാറി "ച്ച്ചേ"എന്ന പുച്ഛമായി മാറും മനമായമനമാകെ  ! പള്ളി വിശുദ്ധവുമാകും ..മശിഹായും പാവം യഹോവയും ഹപ്പിയുമാകും !. 

Saturday, July 27, 2013

ദൈവമേ, വത്തിക്കാന്റെ നഷ്ടം !

ദൈവമേ, വത്തിക്കാന്റെ നഷ്ടം !   ഇന്നല്ല്ലങ്കിൽ നാളെ ഒരു മെത്രാനും,പിന്നൊരു കർദ്ദിനാളും  അങ്ങിനെ ഒടുവിലീ വി.കത്തോലിക്കാസഭയെ നന്മയിലേക്ക് നയിക്കാൻ വി.പത്രോസിന്റെ ഏക സിംഹാസനത്തിൽ കയരിയിരിക്കേണ്ട പ.പോപ്പും ആകേണ്ടുന്ന നമ്മുടെ വികാരിജനറൽ, ദേ മദ്യപിച്ചു കാറോടിച്ച്  പോലീസ് പിടിയിലായി ! facebook  ,TV ആകെ നാണിക്കുന്ന വാർത്ത..        ഈ മദൊൻമത്തന്റെ മുൻപിൽ കുമ്പസാരിക്കുന്ന, കുർബാന കൊള്ളുന്ന പാവം അജങ്ങൾ ആകുലരായി ......  മൂക്കറ്റം മദ്യപിച്ചെന്നെ ! യഹൂദനും അച്ചായനും അതൊരു കുറ്റമേയല്ല . എങ്കിൽ കിടന്നുറങ്ങിയാൽ മതിയായിരുന്നു , പക്ഷെ കാരോടിച്ഛതിലാ മേനകേടായത്..മെത്രാന്മാരുടെ കൂട്ടൊരു ഡ്രൈവറെ വച്ചാൽ മതിയായിരുന്നു.,ഓ ഇനിയെന്തിനു ചത്തകൊച്ചിന്റെ ജാതകം വായിക്കണം ? മദ്യപാനം നമുക്ക് ഒരുകുറ്റമേയല്ല ! ഉല്പത്തി പത്തൊൻപതിലാണു വീഞ്ഞ് കൊടുത്തപ്പനായ ലോത്തിനെ പൂസാക്കുന്ന പെണ്മക്കളുടെ നെറികേട് വിവരിക്കുന്നത് . വെളിവുകെട്ട ഫാദർ സ്വന്തം പെണ്മക്കളുടെ മക്കളുടെ അപ്പനുമാകുന്നു !.വെറും "മൃഗീയം" എന്നൊന്നും  ഇതിനെ വി.bibile  പഠിപ്പിക്കുന്നില്ല ; പകരം നമ്മുടെ യഹോവാ അതു അവർക്കു നീതിയായി കണക്കിട്ടു !.നമ്മുടെകർത്താവ്, കർത്താവിനെതന്നെ സ്വയം നിർവചിച്ചതു  "ഇതാ തിന്നനും കുടിയനുമായ മനുഷ്യൻ, ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ "  എന്നാണെന്ന് വി.bibile പറയുന്നു .കാനാവിലെ കല്യാണത്തിനു വീഞ്ഞ് ഉണ്ടാക്കിയവൻ ലാസ്റ്റ്സപ്പെറിലും വീഞ്ഞ് തന്റെ രക്തമാക്കി ഉപമിച്ചല്ലേ മശിഹാ തന്റെ ജീവത്യാഗത്തിന്റെ "കാവ്യബലി" അന്ന് സെഹിയോനിൽ നടത്തിയതും ! അതുകാരണം ഷിഫ്റ്റ്കുർബാന ചൊല്ലുന്ന നമ്മുടെ കത്തനാരന്മാർ കൂടെകൂടെ വീഞ്ഞ് മോന്തിമോന്തി ഒരു തെന്നലിലാണു സദാ... "വെളിവു നിരഞ്ഞൊരീശോ നിൻ വെളിവാൽ കാണുന്നു " എന്നും പാടുന്നു...പുരോഹിതന്റെ മദ്യപാനമല്ല ഇന്നിന്റെ ശാപം...ഉല്പത്തി പത്തൊൻപതിലെ സ്വവർഗരതിയാണ് !  പ.പോപ്പുതന്നെ ഇവറ്റകൾ "GAY " കളാണ് എന്നു സമ്മതിച്ചനിലയ്ക്കു ഇവരുടെ ളോഹയൂരി  മറ്റുപണിക്കു വിടുന്നതാണഭികാമ്യം .. കണ്ണടച്ചിരുട്ടാക്കാൻ കത്തോലിക്കാസഭ ഇനിയും നോക്കിയാൽ "സോദോം ഗോമോരാ" ഇവിടെ ഇനിയും ആവർത്തിക്കപ്പെടും,നിച്ചയം ! എങ്കിൽ കത്തോലോക്കാസഭയെ, നിനക്ക് ഹ..കഷ്ടം !            .  

Friday, July 26, 2013

എത്ര മഹോന്നതമിന്നു പുരോഹിതാ നീ ഭരമേറ്റ ............

നേര്ച്ചമൊഴി: 
വാഹനങ്ങളിലെ കൂള്‍ ഫിലിം നീക്കം ചെയ്ത സ്ഥിതിക്ക് സൈഡ് ഗ്ലാസ്‌ ഉള്ളില നിന്ന് മുണ്ടിട്ടു മൂടുന്നത് നല്ലാതാണെന്ന് മാര്‍ താഴത്തിനെയും തട്ടിലെനെയും നേര്ച്ചമൊഴി ഓര്മിപ്പിക്കുന്നു. മദ്യ വില്പന കുറഞ്ഞതിനാല്‍ 82 കോടി നികുതി ഇനത്തില്‍ സർക്കാരിന് കുറവ് വന്നതിനാല്‍ അതു നികത്താനാണോ തൃശൂര്‍ രൂപതയിലെ വൈദികരുടെ ചാര്‍ജ് ഉള്ള വികാരി ജനറാള്‍ വെള്ളമടിച്ചു മറ്റു വൈദികര്ക്ക് മാത്രക കാണിക്കുന്നത്. മുഖ്യമന്തിയുടെ ഓഫീസിലെ മുഖ്യന്റെ കൂടെയുള്ളവര്‍ തെറ്റ് ചെയ്തപ്പോള്‍ മുഖ്യന്റെ രാജി ആവശ്യപെടുന്ന പ്രതിപക്ഷത്തിന്റെ നയം ശരിയാണെങ്കില്‍ അരമനയില്‍ മാര്‍ താഴത്തിനോടൊപ്പം 365 ദിവസവും കഴിയുന്ന വികാരി ജനറാള്‍ വെള്ളമടിക്കാറുണ്ടെന്നു അറിഞ്ഞിട്ടും അതിനു കൂട്ട് നിന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഈ പദവി ഒഴിയണം എന്ന് വിശ്വാസികള്‍ പറഞ്ഞാല്‍ അവരെ കുറ്റംപറയുന്നതില്‍ കാര്യമില്ല

കടപ്പാട് https://www.facebook.com/KallurwestThrissurIndia

http://joyvarocky.blogspot.in/2013/07/arch-diocese-thrissur.html
http://trichurarchdiocese.org/search_pastoral_council.php?p=113

KCRM വാര്‍ഷികപൊതുയോഗവും മാര്‍പ്പാപ്പായ്ക്കുള്ള നിവേദനങ്ങളുടെ വായനയും ചര്‍ച്ചയും

കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (Kcrm) (Reg.No.K.152/10), തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം 686 575 ബഹുമാന്യ സുഹൃത്തേ, 2013 ജൂലൈ 27 ശനിയാഴ്ച ഉച്ചയ്ക്കു 2 മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 'കേരളകത്തോലിക്കാസഭാനവീകരണപ്രസ്ഥാന'(KCRM)ത്തിന്റെ വാര്‍ഷികപൊതുയോഗം നടക്കും. തുടര്‍ന്ന്, ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്കു സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ നിവേദനങ്ങളുടെ വായനയും ചര്‍ച്ചയുണ്ടാകും. KCRM-ന്റെ എല്ലാം അംഗങ്ങളെയും, 'സത്യജ്വാല' വരിക്കാരുള്‍പ്പെടെ എല്ലാ അഭ്യുദയകാംക്ഷികളെയും ഈ പരിപാടികളിലേക്കു ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. സ്‌നേഹാദരപൂര്‍വ്വം കെ.ജോര്‍ജ്ജ് ജോസഫ് (9496313963) കെ.കെ. ജോസ് കണ്ടത്തില്‍(8547573730) (ചെയര്‍മാന്‍, KCRM) (സെക്രട്ടറി, KCRM) കാര്യപരിപാടി വാര്‍ഷികപ്പൊതുയോഗം 2.00 : മൗനപ്രാര്‍ത്ഥന : സ്വാഗതം - ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ (സെക്രട്ടറി) : അദ്ധ്യക്ഷപ്രസംഗം - ശ്രീ. കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍) 2.30 : വാര്‍ഷികറിപ്പോര്‍ട്ട് - സെക്രട്ടറി അവതരണം '' ചര്‍ച്ച. അംഗീകാരം - അംഗങ്ങള്‍ : ഓഡിറ്റുചെയ്ത വാര്‍ഷിക കണക്കവതരണം - ശ്രീ. ഷാജു ജോസ് തറപ്പേല്‍ (ട്രഷറര്‍) : '' ചര്‍ച്ച, അംഗീകാരം - അംഗങ്ങള്‍ 3.30 : ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 4.00 : മാര്‍പ്പാപ്പായ്ക്കുള്ള നിവേദനങ്ങള്‍ നിവേദനങ്ങള്‍ വായിച്ച് ചര്‍ച്ച നയിക്കുന്നവര്‍ 1) സഭയുടെ പരമോന്നത ആദ്ധ്യാത്മികാചാര്യന്‍ എന്ന ഉത്തരവാദിത്വത്തില്‍ ശ്രദ്ധയൂന്നാന്‍, ഭൗതികഭരണാധികാരത്തില്‍നിന്നു മാര്‍പ്പാപ്പാ മാറേണ്ടതു സംബന്ധിച്ച നിവേദനം. - പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം 2) കേരളസഭയുടെ പള്ളിയോഗസഭാഭരണസമ്പ്രദായം വീണ്ടെടുത്ത് സഭയെ ജനാധിപത്യവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചുള്ള നിവേദനം. -ജോര്‍ജ് മൂലേച്ചാലില്‍ 3) പുരോഹിതരുടെ നിര്‍ബന്ധിതബ്രഹ്മചര്യവ്യവസ്ഥ റദ്ദുചെയ്യാനും, വിവാഹം, ആഗ്രഹിക്കുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അതനുവദിക്കാനും ആവശ്യപ്പെടുന്ന നിവേദനം. -ശ്രീ. ജോസ് തെങ്ങുംപള്ളില്‍ 4) 21 വയസ്സെങ്കിലും ആകുന്നതിനുമുമ്പ് വൈദികപരിശീലനത്തിനോ കന്യാസ്ത്രീപരിശീലനത്തിനോ ആരംഭം കുറിക്കരുത് എന്നു നിഷ്‌കര്‍ഷിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം. -കുമാരി ഇന്ദുലേഖാ ജോസഫ് 5) സന്ന്യാസ-സന്യാസിനീ ജീവിതാന്തസുകള്‍ വേണ്ടെന്നുവച്ച് സഭകളില്‍നിന്നും പിരിഞ്ഞുപോകാനാഗ്രഹിക്കുന്നവരെ അതിനും, അവരുടെ പുനരധിവാസത്തിനും സഹായിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം. - ശ്രീ. ജോസാന്റണി 5.30 : കൃതജ്ഞത

Thursday, July 25, 2013

ഒക്കെ ഒരു തമാശ!വന്നുവന്ന്  ഇപ്പോൾ ദിവ്യബലിക്കുള്ള ഉപകരണങ്ങളിൽ ക്യാമറയും ഉൾപ്പെടും. സൂറിച്ചിൽ മാതോമ്മ തിരുന്നാൾ ആഘോഷിക്കാൻ Mr. കല്ലറങ്ങാട്ടും പരിവാരങ്ങളും എത്തിയപ്പോൾ ആരോ എടുത്ത്  പബ്ളിഷ് ചെയ്ത കുറെ ഫോട്ടോകളിൽ ഈ രണ്ടു പടങ്ങളും ഉണ്ട്. മൊത്തം തമാശ കാണേണ്ടവർ ഈ ലിങ്ക് ഉപയോഗിക്കുക.

ക്യാമറയും കഴുത്തിൽ തൂക്കിയാണ് കൊച്ചച്ചൻ അല്ത്താരയിലേയ്ക്ക് വരുന്നത് തന്നെ. ദിവ്യബലിയെന്നു പറയുന്ന ആരാധനക്രമം കൊച്ചച്ചന്മാർ ഇപ്പോൾ ഒരു ഷൂട്ടിങ്ങ് പരിപാടി ആക്കിയിരിക്കുന്നത് സ്വന്തം ബിഷപ്പിന്റെ തിരുമുമ്പിൽ വച്ച് തന്നെയാണ് എന്നോർക്കണം. യേശുവിന്റെ സഹനത്തെയും മരണത്തെയും പറ്റിയൊക്കെ ഇതിനിടെ തകർപ്പൻ പ്രസംഗങ്ങൾ നടന്നു. പക്ഷേ, എല്ലാം ഒരു entertainmentൻറെ പ്രതീതിയല്ലേ തരുന്നത് എന്നാണ് എന്റെ ചോദ്യം. അതോ അങ്ങനെയാണോ ഇപ്പോഴത്തെ പതിവ്, എനിക്കറിയില്ല. നേരിട്ട് ഞാൻ ഒരിടത്തും ഇത്തരം പരിപാടികൾക്ക് പോകാറില്ല.


Wednesday, July 24, 2013

ക്യൂ നില്ക്കുന്ന ആദ്യത്തെ പോപ്‌

 

 
ബ്രസീലിലേയ്ക്കുള്ള വിമാനത്തിൽ കയറാൻ സ്വന്തം ബായ്ഗും തൂക്കി പോപ്‌ ഫ്രാൻസിസ് ക്യൂവിൽ നില്ക്കുന്നു. നമ്മുടെ ഒരു ചുക്ള MLAയെ പോലും കൂടെയുള്ളവർ ഒരു കുട സ്വന്തം കൈയിൽ പിടിക്കാൻ അനുവദിക്കയില്ല! ക്യൂവിൽ നില്ക്കുന്ന കാര്യം അവിശ്വസനീയം! ഇതാ ഒരു മനുഷ്യൻ മനുഷ്യനെപ്പോലെ പെരുമാറുന്നു!

Tuesday, July 23, 2013

അനുഗ്രഹ വര്‍ഷം ...

.ഞാന്‍ പത്തില്‍ പഠിക്കുന്ന കാലം. 
ഇംഗ്‌ളീഷ്‌ പഠിപ്പിക്കുന്നത്‌ ബഹുമാന്യനായ പുളിക്കത്താഴെ പി.ജെ തോമസ്‌ സാര്‍.
നന്നായി പഠിപ്പിക്കും. കുട്ടികളോട്‌ ചോദ്യങ്ങള്‍ ചോദിക്കും ഉത്തരമറിയില്ലെങ്കില്‍ നല്ല കിഴുക്കും കിട്ടും. 
അന്ന്‌ ഞങ്ങളുടെ ക്‌ളാസ്സില്‍ ഏറ്റവും ഉയരം കുറഞ്ഞവര്‍ ഞാനും ഒരു കേശവന്‍ നമ്പൂതിരിയുമായിരുന്നു. 
അതുകൊണ്ട്‌ തന്നെ മുന്‍ ബഞ്ചിലായിരുന്നു ഞങ്ങളുടെ സ്ഥാനം.
എന്തുവേണ്ടി എന്നും ചോദ്യം ഞങ്ങളോട്‌. 
കിഴുക്കുമേടിച്ച്‌ മടുത്ത ഞങ്ങള്‍ രക്ഷപെടാനുള്ള മാര്‍ഗ്ഗത്തെപ്പറ്റി ഗവേഷണം നടത്തിയപ്പോള്‍ ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. 
ചെവിക്ക്‌ പിടിക്കുമ്പോഴേ കരയാമെങ്കില്‍ രക്ഷപെടാം. ഇതൊന്നു പരീക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
പതിവ്‌പോലെ സാര്‍ ഞങ്ങളോട്‌ അന്നും ചോദിച്ചു. Kill അര്‍ത്ഥമെന്ത്‌?
ഞങ്ങള്‍ രണ്ടുപേരും പതിവുപോലെ കണ്ണുമിഴിച്ച്‌ നിന്നു.
സാര്‍ ആദ്യം കേശവന്‍ നമ്പൂതിരിയുടെ ചെവിക്കു പിടിച്ചു. അയാള്‍ ഒറ്റക്കരച്ചില്‍. സാര്‍ പിടിവിട്ടു. എനിക്കാശ്വാസമായി. പണിയേറ്റു.
എന്റെ ചെവിയിലായി അടുത്ത ഊഴം. ഞാന്‍ കരയാന്‍ ആവത്‌ ശ്രമിച്ചുനോക്കി, പക്ഷേ പറ്റുന്നില്ല. സ്ഥിരമുള്ളത്‌ വാങ്ങി സീറ്റിലിരുന്നു.

ആ ഞാന്‍പോലും കഴിഞ്ഞ ദിവസം കരഞ്ഞുപോയി.
എന്തിനെന്നല്ലേ. കഴിഞ്ഞ ദിവസം എന്റെ അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട്‌.
എന്നേക്കുറിച്ച്‌ അറിയാവുന്നവര്‍ തീര്‍ച്ചയായും ചോദിക്കും. അപ്പന്‍ മരിച്ചിട്ട്‌ 31 വര്‍ഷമായി. പിന്നെ താനെങ്ങിനെ കഴിഞ്ഞ ദിവസം കേള്‍ക്കും എന്ന്‌.
ശരിക്കും പറഞ്ഞാല്‍ ഏതാണ്ട്‌ 25 വര്‍ഷം മുമ്പ്‌ തമ്മില്‍ കണ്ടതാണ്‌. 
കണ്ടപ്പോഴേ ആകാംക്ഷകൊണ്ട്‌ ചോദിച്ചു:  സ്വര്‍ഗ്ഗത്തിലെന്തൊക്കെയുണ്ട്‌ വാര്‍ത്തകളെന്ന്‌.
എടാ അതിന്‌ ഞങ്ങളാരും സ്വര്‍ഗ്ഗത്തിലെത്തിയിട്ടില്ല. 
ങേ...അപ്പോള്‍ നിങ്ങളിപ്പം എവിടാ ?
അതൊന്നും പറഞ്ഞാല്‍ നിനക്കിപ്പം മനസ്സിലാകത്തില്ല.
നമ്മുടെ പുണ്യാളന്മാരും പുണ്യാളത്തികളുമൊക്കെയോ.............
ഞങ്ങളെല്ലാം ഒന്നിച്ചാന്നേ. തിരക്കിനിടയില്‍ വല്ലപ്പോഴുമൊക്കെ ഓരോരുത്തരെ കാണാം
ഒന്നു ചോദിച്ചോട്ടെ ...ഈ അത്ഭുതങ്ങളുടെ ഒക്കെ എടപാട്‌ എങ്ങനെയാ .
അതിവിടെ ഞങ്ങള്‍ക്കെല്ലാം നിശ്ചിത ക്വോട്ടായുണ്ട്‌. 
എന്നിട്ട്‌ കുറച്ചുപേര്‌ മാത്രമല്ലേ അത്ഭുത പ്രവര്‍ത്തകരായി അറിയപ്പെടുന്നുള്ളു?
എടാ നിനക്ക്‌ മനസ്സിലാകുന്ന വിധം പറയാം. നാട്ടില്‍ എന്തുമാത്രം സിനിമാ നടന്മാരുണ്ട്‌, പക്ഷേ സൂപ്പര്‍സ്റ്റാര്‍ പദവി എത്ര പേര്‍ക്കുണ്ട്‌. ഈ പദവിയില്ലാത്തവര്‍ക്ക്‌ അഭിനയിക്കാനറിയില്ലേ?
അതുമാത്രമല്ല മനുഷ്യരുടെ സ്വഭാവമറിയാമല്ലോ നേടിയെടുക്കുന്നതെല്ലാം സ്വന്തം കഴിവുകൊണ്ടാണെന്ന അഹന്തക്ക്‌ കുറവില്ലല്ലോ.എന്നുവെച്ചാല്‍ പ്രകടമായ മാറ്റങ്ങള്‍ അത്ഭുതങ്ങളും അല്ലാത്തവയെല്ലാം സ്വന്തം കഴിവും.
അല്ലെങ്കില്‍ നിന്റെ കാര്യം തന്നെയെടുക്ക്‌ . കാര്യങ്ങളൊക്കെ ഈ നിലയില്‍ പോകുന്നത്‌ നിന്റെയൊക്കെ മിടുക്കുകൊണ്ടാണെന്നാ വിചാരം. പിന്നെങ്ങിനെ ഞങ്ങളുടെ അനുഗ്രഹ വര്‍ഷം ശ്രദ്ധിക്കപ്പെടും.
പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞടുത്തതിന്‌ അവിടെല്ലാരും എന്തു പറയുന്നു.
കത്തോലിക്കാ സഭക്ക്‌ പുറത്തും രക്ഷയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞത്‌ ചാച്ചന്‍ കേട്ടോ?
എടാ അത്‌ പുതിയ കണ്ടു പിടുത്തമൊന്നുമല്ല. മത്തായി 22 ല്‍ 2 മുതല്‍ 14 വരെ വായിക്ക്‌. അല്ലെങ്കില്‍ വേണ്ട അതില്‍ നിനക്ക്‌ തര്‍ക്കിക്കാന്‍ പാകത്തിന്‌ ചിലതുണ്ട്‌. അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ലല്ലോ.
നീയൊരു കാര്യം ചെയ്യ്‌, ലൂക്കാ 14 ല്‍ 15 മുതല്‍ 24 വരെ വായിക്ക്‌.
അതു ശരി ഇതിനിടയില്‍ കാലുമാറ്റവും നടന്നോ. ചാച്ചന്‍ ഓര്‍ക്കുന്നുണ്ടോ ഇക്കാര്യത്തില്‍ നമ്മള്‍ തമ്മില്‍ പണ്ട്‌ വലിയ തര്‍ക്കം നടന്നത്‌. അന്നെനിക്ക്‌ 16 വയസ്സ്. ഗാന്ധിജിയൊന്നും രക്ഷപെടില്ലെന്ന്‌ ചാച്ചന്‍ പറഞ്ഞത്‌ മറന്നോ.
ഞാന്‍ കെഞ്ചി ചോദിച്ചിട്ടും കാവില്‍ ഉത്സവം കൂടാന്‍ വിടാതിരുന്നത്‌ ഓര്‍ക്കുന്നുണ്ടോ?
എടാ നീ പറഞ്ഞതൊക്കെ ശരിയാ. അന്ന്‌ അച്ചന്മാര്‌ പറയുന്നതാ വേദവാക്യം. 
അവരെ കണ്ണടച്ച് വിശ്വസിച്ചു. 
അതിന്റെയൊക്കെ പിണക്കം നിനക്കിപ്പോഴുമുണ്ടോടാ മോനെ.
ഇല്ല ചാച്ചാ ഒരിക്കലുമില്ല. ചാച്ചന്‍ എന്തു മാത്രം അനുഗ്രഹം എന്നില്‍ ചൊരിഞ്ഞിരിക്കുന്നു എന്നെനിക്കറിയാം.
ഇത്‌ പറഞ്ഞ്‌ ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. ഉറക്കത്തില്‍ ഏങ്ങലടിച്ചു കരയുന്നത്‌ കേട്ട്‌ ഭാര്യ കാര്യം തിരക്കി. ഒന്നും പറഞ്ഞില്ല.
ഞാനിതെഴുതുമ്പോഴും കരഞ്ഞുപോകുന്നു.

thonnika:

'via Blog this'

സകല അല്മായർക്കും വേണ്ടിയുള്ള പ്രാർത്ഥനനിത്യപുരോഹിതനായ ഈശോ, അങ്ങേ ദാസരായ അല്മായക്ക് യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തി അഭയം നല്കണമെ. അങ്ങേ പള്ളിക്കുവേണ്ടി ദിവസം തോറും  വേലചെയ്ത് തഴബുപിടിച്ച കരങ്ങളെ മലിനമാക്കാതെ കാക്കണമെ. അങ്ങേ വിലയേറിയ തിരുരക്തത്താ  നനയുന്ന അവരുടെ നാവുകളെ നിമലമായി കാത്തുകൊള്ളണമെ. വിശുദ്ധമായ തിരുവിവാഹജീവിതം തെരഞ്ഞെടുത്തിരിക്കുന്ന അല്മായരേയും അവരുടെ അരുമ സന്താനങ്ങളേയും പരിശുദ്ധമായി കാത്തുകൊള്ളണമെ. അങ്ങേ ദിവ്യസ്നേഹം അവരെ ലോകായതികത്വത്തിനിന്നും  സംരക്ഷിക്കണമെ. അല്മായരുടെ പ്രയഗ്നങ്ങ ഫലസമുദ്ധങ്ങളായി   ഭവിക്കട്ടെ. അവരുടെ അദ്ധ്വാനത്തിന്റ്റെ ഫലങ്ങ അനുഭവിക്കുന്ന വൈദികക്ക് ഇഹലോകത്തി ആനന്ദവും പരലോകത്തി നിത്യസൗഭാഗ്യവും കണമെ. ലോകരക്ഷകനായ  ഈശോ, അങ്ങേ  അല്മായരെ വിശുദ്ധീകരിക്കണമെ. വജനങ്ങളുടേയും  രാജ്ഞിയായ മറിയമെ അല്മായര്ക്കുവേണ്ടി പ്രാഥിക്കണമെ
ആമേ