Translate

Friday, May 15, 2020

ആത്മാവിലും സത്യത്തിലുമുള്ള യഥാർത്ഥ ആരാധന



ജോയി ഒറവണക്കളം

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെസൃഷ്ടിച്ചു

മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കുവെച്ചു മനസ്സു പങ്കുവെച്ചു

കോവിഡ് 19 എന്ന കൊറോണവൈറസ് വ്യാപകമായതിനെ തുടർന്ന് വീടിനുള്ളിൽ കഴിയുന്ന എൻറ്റെ മനസ്സിൽ വന്ന ചിന്തയാണ് അച്ഛനും ബാപ്പയും എന്ന സിനിമയ്ക്കുവേണ്ടി വയലാർ എഴുതി യേശുദാസ് പാടിയ ഗാനത്തിൻറ്റെ മേലുദ്ധരിച്ച ആദ്യരണ്ടു വരികൾ. നാം ഇന്നുകാണുന്ന ഈ പ്രപഞ്ചത്തെയും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ശക്തി, ആ ശക്തിയെയാണ് നാം ദൈവമെന്ന പേരിൽ സങ്കൽപ്പിക്കുന്നത്. ആ ഏകദൈവ സങ്കല്പത്തെ മനുഷ്യൻ സൃഷ്ടിച്ച ഓരോ മതവും അവരവരുടേതായ രൂപഭാവങ്ങൾ നല്കി അവരവരുടേതായ ആചാരാനുഷ്ഠാനങ്ങൾ ഉണ്ടാക്കി. ഇതിനായി അവരവരുടേതായ മതകർമങ്ങൾ നടത്തുവാൻ അധിവിശാലമായ ആരാധനാലയങ്ങളാണ് പണിതുയർത്തിയിരിക്കുന്നത്. മനുഷ്യരുടെ ആകുലതകളെയും വേദനകളെയും മാറ്റി ആയുസ്സും ആരോഗ്യവും നല്കി സ്വർഗത്തിലേക്ക് എത്തിക്കുക എന്നതാണ് ഓരോ മതാചാര്യന്മാരുടെയും കർമംകൊണ്ടുള്ള ദൗത്യം. ഒട്ടനവധി രോഗശാന്തിശുശ്രൂഷകരും ആൾദൈവങ്ങളും 365 ദിവസവും 24 മണിക്കൂറും പൂജകളും പ്രാർത്ഥനകളും കർമങ്ങളും നടത്തിയിട്ടും കൊറോണവൈറസ് കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടു ഇപ്പോൾ അവരെല്ലാം മാളങ്ങളിൽ ഒളിച്ചിരിക്കുന്നു. യഥാർത്ഥത്തിൽ ഇപ്പോഴാണ് അവരുടെ ശക്തി തെളിയിക്കേണ്ടത്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളെല്ലാം ദൈവത്തിന് നിരക്കാത്തതും കാപട്യവുമായിരിക്കുന്നതുകൊണ്ട് അവയിൽ ദൈവം പ്രസാദിച്ചില്ല. എന്നാൽ സ്നേഹസ്വരൂപനായ യേശുക്രിസ്തു രോഗിയെ തൊട്ടപ്പോൾ തന്നെ സൗഖ്യം പ്രാപിച്ചു. അവൻ മരിച്ചവരെ സ്പർശിച്ചപ്പോഴും ആജ്ഞാപിച്ചപ്പോഴും ഉടൻതന്നെ ജീവൻ പ്രാപിച്ചവരായി. കാരണം  അവൻറ്റെ പ്രാർത്ഥനയിൽ ദൈവം പ്രസാധിച്ചു.

കോവിഡ് 19 എന്ന കൊറോണവൈറസ് വ്യാപനത്തെ തുടർന്ന് ലോകത്തെമ്പാടും ലക്ഷക്കണക്കിന് മനുഷ്യർ മരിച്ചുകഴിഞ്ഞിരിക്കുന്നു. ഈ മഹാമാരിയെ പ്രതിരോധിക്കാൻ ഫലപ്രദമായ ഒന്നുംതന്നെ ദൈവശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല. ഭാവിയിൽ കഴിഞ്ഞേക്കാം. അതിനുവേണ്ടി പ്രാർത്ഥിക്കാം. ജനങ്ങൾ കൂട്ടംകൂടുന്നതിനാലാണ് വൈറസ് പടർന്ന് വ്യാപിക്കുന്നതെന്ന് മനസ്സിലാക്കി ലോകമെമ്പാടും നിരോധനാജ്ഞയും കർഫ്യുവും പ്രഖ്യാപിച്ചിരുന്നു. ഇകാരണത്താൽ ആരാധനാലയങ്ങളും പൂട്ടപ്പെട്ടിരിക്കുന്നു. പിതാവിൻറ്റെ മക്കളെന്ന നിലയിൽ മനുഷ്യരെല്ലാവരും   ഒന്നാണെന്ന് പരസ്യമായി പ്രഖ്യാപിച്ച യേശുനാഥൻ, താൻ കാൽവരിയിൽ ക്രൂശിക്കപ്പെട്ടതു ഒരു പ്രത്യേക ജനവിഭാഗത്തിനുവേണ്ടി ആയിരുന്നില്ല. പ്രത്യുത, സകല ജനത്തിൻറെയും പാപപരിഹാരാർത്ഥമായിരുന്നു. എന്നാൽ പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ പൂർത്തീകരണമായി യേശു ഉത്ഥിതനായി. ക്രിസ്തീയ വിശ്വാസികൾ ഏറ്റവും പ്രധാനമായി ആചരിക്കപ്പെടുന്ന ദിവസങ്ങളാണ് ദുഃഖവെള്ളിയും ഉയർപ്പുഞായറും. ഈ ദിവസങ്ങൾ ആചരിക്കാൻ വിശ്വാസികൾ കൂട്ടത്തോടെ പോയിരുന്നതു ദേവാലയങ്ങളിലായിരുന്നു. എന്നാൽ ഇന്ന് അവയെല്ലാം പൂട്ടപ്പെട്ടിരിക്കുന്നു. ഇതു സംഭവിച്ചത് ദൈവഹിതപ്രകാരമായിരിക്കാം. അത്രമാത്രം നമ്മൾ ദൈവത്തെ അപകീർത്തിപ്പെടുത്തി. കാപട്യത്തോടെ നടത്തിയിരുന്ന ആചാരാനുഷ്ഠാനങ്ങളിൽ ദൈവം പ്രസാദിച്ചില്ല. ധനലാഭമായിരുന്നു അവരുടെ ലക്‌ഷ്യം. അതുകൊണ്ടു ദൈവം അവരിൽനിന്ന് മുഖം തിരിച്ചു. ഇവിടെയാണ് യേശു ശമരിയാക്കാരിയോടു പറഞ്ഞ ആരാധനയെക്കുറിച്ചു നാം ചിന്തിക്കേണ്ടത്. "യേശു പറഞ്ഞു: സ്ത്രീയേ എന്നെ വിശ്വിക്കുക. ഈ മലയിലോ ജറുസലെമിലോ നിങ്ങൾ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. .....എന്നാൽ യഥാർത്ഥ ആരാധകർ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോൾ തന്നെയാണ് (യോഹ. 4: 21-23). ഈ വചനം ഇപ്പോൾ അർത്ഥവത്തായിരിക്കുന്നു. ഇന്നു നമ്മൾ അവരവരുടെ ഭവനങ്ങളിൽ മാത്രമായി ദൈവത്തെ ആരാധിക്കുന്നു. അതാണ് യഥാർത്ഥ പ്രാർത്ഥന. അതായത് ഒരു വ്യക്തിയുടെ ഹൃദയത്തിൽനിന്ന് ഉയർന്നുവരുന്ന ദൈവിക ചിന്തയുടെ മുറവിളിയാണ് പ്രാർത്ഥന. വിശുദ്ധഗ്രന്ഥത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ദൈവസന്നിധിയിലേയ്ക്ക് ഹൃദയം തുറന്നുള്ള പ്രാർത്ഥനയായിരിക്കണം ഓരോ വ്യക്തിയും സായുക്തമാക്കേണ്ടത്. ഇതിന് മണികിലുക്കമോ കുന്തിരിക്കം പുകയ്ക്കലോ ആവശ്യമില്ല. ഒരു കാർമികൻറെയും ആവശ്യമില്ലാതെ ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു കഴിയുമെന്ന് ഈ അവസരം ദൈവം നമുക്ക് ബോധ്യപ്പെടിത്തിത്തരുന്നു. എന്തിനേറെ പറയുന്നു, വൈറസ് ബാധയെത്തുടർന്ന് ഓരോ ദിവസവും മരണമടയുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതുകൊണ്ട് സംസ്കരിക്കാൻപോലും സ്ഥലമില്ലാതെ കൂട്ടത്തോടെ കുഴിച്ചിടുന്നു. ഈ കുഴികളിൽ ജാതിയും മതവും കൂടാതെ, ഒരു മതാനുഷ്ഠാനങ്ങളും കൂടാതെ ഒരേ33കുഴിയിൽ അടക്കപ്പെടുന്നു. പുനരുത്ഥാനത്തിൽ ഇവരുടെ സ്ഥിതി എന്തായിരിക്കും?

ആകയാൽ ആചാരാനുഷ്ഠാനങ്ങളിൽ കാർമികൻ നടത്തുന്ന കർമങ്ങളിൽ ദൈവം പ്രസാദിക്കുന്നില്ലെന്നും വീട്ടിലിരുന്നു ഹൃദയം തുറന്നുള്ള പ്രാർത്ഥനയും ആരാധനയുമാണ് ദൈവസന്നിധിയിൽ പ്രീതിജനകമായിരിക്കുകയൊള്ളൂ എന്ന അവബോധം ഇപ്പോൾ ഓരോരുത്തരും മനസ്സിലാക്കിയിരിക്കുന്നു. പ്രവാചകരുടെ മനസ്സിൽ ഉണ്ടായിരുന്ന മനുഷ്യ സ്നേഹത്തിൻറ്റെ മഹനീയതയും അതിൻറ്റെ സംസ്കാരവുമാണ് നിലനില്ക്കേണ്ടത്; ആചാരങ്ങളും അനുഷ്ഠാനങ്ങളുമല്ല. ആകയാൽ നിങ്ങൾ സമചിത്തരും പ്രാർത്ഥനയിൽ ജാഗരൂകരുമായിരിക്കുവിൻ. സർവോപരി നിങ്ങൾക്കുള്ള ഗാഢമായ പരസ്പര സ്നേഹത്തോടെ സമൂഹ സേവനത്തിലൂടെ വൈറസ് ബാധയിൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നതോടൊപ്പം രോഗാവസ്ഥയിൽ നിന്ന് സൗഖ്യം പ്രാപിക്കാൻവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.

Wednesday, May 13, 2020

നിങ്ങള്‍ നശിച്ചില്ലെങ്കില്‍ പിന്നെ എന്ത് ദൈവം? I About syro malabar sabha

കെസിആർഎം നോർത് അമേരിക്കയുടെ ടെലികോൺഫറൻസ്


 

കെസിആർഎം നോർത് അമേരിക്കയുടെ അടുത്ത ടെലികോൺഫറൻസ് നാളെ (May 13, 2020) ആണ് എന്ന വിവരം നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. ഇതുസംബന്ധമായി പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ ലിങ്ക് ചുവടെ ചേർക്കുന്നു. നിങ്ങളെ വീണ്ടും ഓർമപ്പെടുട്ടുകയാണ്. പലരും മറന്നുപോകുന്നു എന്ന് പറയാറുണ്ട്. ഓർമപ്പെടുത്താൻ നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗപ്പെടുത്താമല്ലോ. 

 

 
http://www.malayalamdailynews.com/?p=500280

 

Saturday, May 2, 2020

പ്രസിദ്ധ എഴുത്തുകാരൻ സക്കറിയ ‘COVID-19-ഉം മതവും’ എന്ന വിഷയത്തെപ്പറ്റി സംസാരിക്കുന്നു


സക്കറിയ

ചാക്കോ കളരിക്കൽ


 
മെയ് 13, 2020 ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EST) കെസിആർഎം നോർത്ത് അമേരിക്കയുടെ ടെലികോൺഫെറൻസ് നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം അവതരിപ്പിക്കുന്നത്: സക്കറിയ. വിഷയം: COVID-19-ഉം മതവും.

കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് തുടങ്ങി അനേകം പുരസ്കാരങ്ങൾ നേടിയ സക്കറിയ (പോൾ സക്കറിയ മുണ്ടാട്ടുചുണ്ടയിൽ) 74 വർഷങ്ങൾക്കുമുമ്പ് കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി താലൂക്കിൽ, ഉരുളികുന്നം കരയിൽ ജനിച്ചു. പ്രാധമിക വിദ്യാഭ്യാസത്തിനുശേഷം മൈസൂറും, ബൻഗളുറും പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദംനേടി. നാലുവർഷം കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക് കോളേജ് അധ്യാപകനായിരുന്നു. പിന്നീട് ഇരുപതു വർഷത്തോളം ഡൽഹിയിൽ വിവിധ മാധ്യമങ്ങളിൽ പ്രവർത്തിച്ചശേഷം 1993-'ഏഷ്യാനെറ്റ്' ടെലിവിഷൻ ചാനൽ സ്ഥാപക ഗ്രൂപ്പിലെ ഒരംഗമായി തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റി.

ഉപന്യാസകർത്താവ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് കൂടാതെ പ്രമുഖ ഇംഗ്ലീഷ്, മലയാളം പത്രങ്ങളിലും മാസികകളിലും സ്ഥിരം എഴുത്തുകാരൻ എന്നീ നിലകളിൽ കഴിഞ്ഞ ഏതാണ്ട് ആറ് ദശകങ്ങളോളം സക്കറിയ സാഹിത്യ മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ധാരാളം ഓർമക്കുറുപ്പുകളും യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സാഹിത്യരംഗത്തും വിവർത്തനരംഗത്തും അദ്ദേഹം സജീവമായിരുന്നു. ഭാഷാ സാഹിത്യരംഗത്ത് അദ്ദേഹത്തിൻറെ സംഭാവന അതുല്യമാണ്. കേരള സാഹിത്യ അക്കാദമി ഡിസ്റ്റിങ്‌ഗ്വിഷഡ് ഫെലോഷിപ്  (Distinguished Fellowship) നൽകിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അനുരൂപമല്ലാത്ത (non-conforming) ഒരു രാഷ്ട്രീയ നിലപാടാണ് സക്കറിയായ്ക്കുള്ളത്. രണ്ട് പതിറ്റാണ്ടുകളായി പ്രസംഗങ്ങളിലൂടെയും മറ്റും ആ നിലപാടിനെ അദ്ദേഹം പ്രക്ഷേപണം ചെയ്യാറുമുണ്ട്.

COVID-19-ഉം മതവുമായി എന്താണ് ബന്ധം എന്ന് ചിന്തിക്കുന്നവരുണ്ട്. മതാനുയായികൾ കോവിഡുബാധ ഒഴിവാക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. അവിടെ നാം നിരീക്ഷിക്കുന്നത്, രോഗത്തെ ഉൽമൂലനം ചെയ്യാൻ പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന വികലവും അശാസ്ത്രീയവുമായ മതബോധമാണ്. മതങ്ങളെ നിലനിർത്തികൊണ്ടുപോകുന്ന ആചാരാനുഷ്ഠാനങ്ങൾ കോവിഡുകാരണം നിർത്തിവയ്‌ക്കേണ്ടി വന്നതുകൊണ്ട് ഈശ്വരൻ കോപിക്കുകയോ മനുഷ്യൻറെ അനുദിനജീവിതത്തിന് കോട്ടം സംഭവിക്കുകയോ ഉണ്ടായിട്ടില്ല. ആരാധനാലയങ്ങൾ പൂട്ടികിടന്നാലും ദൈവത്തിൻറെ ഇടനിലക്കാർ ഇല്ലെന്നുവന്നാലും ഒരു ചുക്കും  സംഭവിക്കാൻ പോകുന്നുല്ലെന്നുള്ള തിരിച്ചറിവ് മനുഷ്യനുണ്ടായി. മതങ്ങൾക്കോ ആചാരങ്ങൾക്കോ  കോവിഡിനെ ഇല്ലാതാക്കാൻ സാധിക്കുകയില്ലെന്നും ശാസ്ത്രത്തിനേ അതു സാധിക്കൂ എന്ന അവബോധം മനുഷ്യനിൽ രൂഢമൂലമാകാൻ കാരണമായി. ദൈവം നന്മയാണ്; സ്നേഹമാണ്; നന്മയുടെയും അറിവിൻറെയും ആകെത്തുകയാണ്. മതാചാരങ്ങൾകൊണ്ടും പ്രാർത്ഥനകൾകൊണ്ടും ഈശ്വരനെ സുഖിപ്പിക്കുന്നതിൽ അർത്ഥമില്ലെന്ന് കൊറോണവൈറസ് നമ്മെ പാഠിപ്പിച്ചു.

ലോകം മുഴുവൻ കോവിഡുമൂലം ദുരിതം അനുഭവിക്കുന്ന ഈ അവസരത്തിൽ കോവിഡും-മതവും തമ്മിലുള്ള ബന്ധത്തെ സക്കറിയ വിലയിരുത്തുന്നത് എങ്ങനെയെന്ന് വരുന്ന ടെലികോൺഫെറൻസിൽ നമുക്ക് കേൾക്കാം. അവതരണത്തിനുശേഷമുള്ള ചോദ്യോത്തര സെഷനിലും ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

May 13, 2020 Wednesday evening 09 pm EST (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

ഇന്ത്യയിൽനിന്ന്‌ ആ ടെലികോൺഫെറൻസിൽ സംബന്ധിക്കാൻ ആഗ്രഹിക്കുന്നവർ ഉപയോഗിക്കേണ്ട നമ്പർ: 0-172-519-9259; Access Code: 959248#

ഇത് ഇന്ത്യയിൽനിന്നും ഫ്രീ കാൾ ആണെന്നാണ് മനസിലാക്കുന്നത്. നിങ്ങൾക്ക് ചാർജ് ആകുമൊയെന്ന് നിങ്ങൾ പരിശോധിക്കേണ്ടതാണ്.

ഇന്ത്യയിൽനിന്നും ടെലികോൺഫെറൻസിൽ സംബന്ധിക്കുന്നവരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്: May 13, 2020 Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ May 14, 2020 Thursday morning 06.30 am ആയിരിക്കും.

 

 

Friday, May 1, 2020

റീത്ത്



2014-ൽ ഞാൻ പ്രസിദ്ധീകരിച്ച താഴെ ലിങ്കിൽ കൊടുത്തിരിക്കുന്ന ലേഖനത്തിന് കമെൻറ്റുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. ഈ ലേഖനം എഴുതിയിരിക്കുന്നത് സദ്ദുദ്ദേശ്യത്തോടെയല്ലാ എന്ന് ചില കമെൻറ്റുകളിൽ കണ്ടു. കള്ളപ്പേരുകൾച്ച് കമെൻറ്റുകൾ എഴുതുന്നതിൻറെ ഉദ്ദേശ്യമെന്ത്? എൻറെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നതിൽ അർത്ഥമില്ല. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിമർശനാത്മക മനസ്സോടെ വിശകലനം ചെയ്യുന്നതായിരിക്കും ഉത്തമം.                                        

പ്രധാനമായി മൂന്ന് ആശയങ്ങളാണ് ആ ലേഖനത്തിൽ ഞാൻ മുമ്പോട്ടുവെച്ചത്: അത് മനസ്സിലാകണമെങ്കിൽ റീത്ത് എന്താണെന്ന് പഠിക്കക്കണം. 1. കാനോന: 28: §1. "ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെ രൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോ സ്വയാധികാരസഭയും തങ്ങളുടേതായ രീതിയിൽ വിശ്വാസം ജീവിച്ചുകൊണ്ട് വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്". “ജനപദങ്ങളുടെ ചരിത്രപരമായ സാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും” എന്നുപറയുമ്പോൾ മാർതോമ വേദം പ്രസംഗിച്ച് മലങ്കരയിൽ രൂപപ്പെട്ട മാർതോമ നസ്രാണികൾ എന്നല്ലേ മനസിലാക്കേണ്ടത്. അപ്പോൾ അമേരിക്കയിൽ ജനിച്ചുവളരുന്ന കുട്ടികൾക്ക് അമേരിക്കയിലെ റീത്തല്ലേ (ലത്തീൻ റീത്ത്) വേണ്ടത്? റീത്ത് പറിച്ചുനടാൻ സാധിക്കുമോ? 2. സീറോ മലബാർ റീത്തിൽ ജനിച്ച ഒരു സ്ത്രീയ്ക്ക് ലത്തീൻ റീത്തിലെ ഒരു സഭയിൽ കന്ന്യാസ്ത്രിയാകാനോ സീറോ മലബാർ റീത്തിൽ ജനിച്ച ഒരു പുരുഷന് ലത്തീൻ റീത്തിലെ മെത്രാനോ, വൈദികനോ ആകാനോ തടസങ്ങളൊന്നുമില്ല. ഒരു സീറോ മലബാർ കുടുംബത്തിന് ലത്തീൻ ഇടവകയിൽ ചേരാൻ പാടില്ല. അത് ഇരട്ടത്താപ്പ് നയമല്ലേ? ആ കന്ന്യാസ്ത്രികളും വൈദികരും മാർതോമ പൈതൃകത്തിൽ ജീവിക്കണ്ടേ? 3. മകളെയോ മകനെയോ കെട്ടിക്കണമെങ്കിൽ ഇടവക വികാരിയുടെ കുറിവേണം. കന്ന്യാസ്ത്രിയോ വൈദികനോ ആകാൻ, അത് ലത്തീൻ റീത്തിലേയ്ക്ക് ആയാൽപോലും, ഇടവക വികാരിയുടെ കുറിയുടെ ആവശ്യമില്ല. അതും ഇരട്ടത്താപ്പ് നയമല്ലേ?

അധികാരം സ്ഥാപിച്ചെടുക്കാൻവേണ്ടി പണ്ടുകാലങ്ങളിൽ പാത്രിയാക്കാമാർ പരസ്പരം ശണ്ഠകൂടി പല റീത്തുകളുണ്ടാക്കി സഭയെ വീതിച്ചെടുത്തു. ആ ശാപം വിശ്വാസികൾ ഇന്നും ചുമക്കുന്നു!

ചാക്കോ കളരിക്കൽ