Translate

Friday, June 28, 2013

വത്തിക്കാന്‍ ബാങ്കിലെ ക്രമക്കേട്: പുരോഹിതന്‍ അറസ്റ്റില്‍റോം: വത്തിക്കാന്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മുതിര്‍ന്ന പുരോഹിതനെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. വത്തിക്കാന്‍ സാമ്പത്തികകാര്യ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുവന്ന മോണ്‍സിങ്ങോര്‍ നണ്‍സിയോ സ്‌കരാനോയാണ് അറസ്റ്റിലായത്. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയോഗിച്ചിരുന്നു.

മോണ്‍സിങ്ങോറിനൊപ്പം മറ്റുരണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. അഴിമതി, വഞ്ചന തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ 20 മില്യണ്‍ യൂറോ ഇറ്റലിയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. വത്തിക്കാന്‍ ബാങ്കിലെത്തിയ ചെക്കുകള്‍ നശിപ്പിച്ചത് അടക്കമുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് മോണ്‍സിങ്ങോര്‍ നണ്‍സിയോ സ്‌കരാനോ ഇറ്റാലിയന്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. (Mathrubhumi)

കാപട്യമില്ലാത്ത ജീവനകല

Indian Thoughts ല്‍ എന്‍റെ സുഹൃത്ത്, ശ്രീ ജോസഫ് മറ്റപ്പള്ളി കഴിഞ്ഞയാഴ്ച എഴുതി പ്രസിദ്ധീകരിച്ച, The Art of Being Natural എന്ന ലേഖനമാണ് അനുദിന ജീവിതത്തില്‍ നാം വികസിപ്പിച്ചെടുക്കുന്ന അസാധാരണത്വത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. മോടിയുള്ള വസ്ത്രധാരണം, പരിഷ്ക്കാരം ചുവയ്ക്കുന്ന സംസാരരീതി തുടങ്ങിയ സൂത്രങ്ങൾ വഴി സ്വന്തം പാപ്പരത്തത്തെ മൂടിവച്ച് അന്യരെ തെറ്റിദ്ധരിപ്പിക്കുന്ന ചെറുപ്പക്കാർക്കിടയിൽ അതിനപവാദമായി പെരുമാറിയ ഒരു യുവാവിന്‍റെ കഥയാണ്‌ അദ്ദേഹം പറഞ്ഞത്.

ഏതു ജീവിതതുറയിലും സ്ഥാനമാനവ്യത്യാസമില്ലാതെ ഏവര്ക്കും സത്യത്തോടുണ്ടായിരിക്കേണ്ട പ്രതിപത്തിയെപ്പറ്റിയാണല്ലോ അല്മായശബ്ദത്തിൽ നമ്മൾ നിരന്തരം ചൂണ്ടിക്കാണിക്കുന്നത്. അസത്യത്തെ സത്യമാക്കി വ്യാഖ്യാനിക്കരുത്, ഇല്ലാത്ത അധികാരം ഉണ്ടെന്നു വരുത്തിവയ്ക്കരുത്, തെറ്റില്ലാത്തിടത്ത് തെറ്റും പാപമില്ലാത്തിടത്ത് പാപവും ആരോപിക്കരുത്, ചെയ്യാത്ത സേവനത്തിന് പ്രതിഫലം ചോദിക്കരുത്, ആളുകളിലോ വസ്തുക്കളിലോ ഇല്ലാത്ത വിശുദ്ധി ചെലുത്തി വിശ്വാസികളെ വഞ്ചിക്കരുത് എന്നെല്ലാം നമ്മോടുതന്നെയും സഭയിലെ മേലാളന്മാരോടും നമ്മിലോരോരുത്തരും പറയുന്നതിന്റെ സാരാംശം ഒന്നുതന്നെ - കാപട്യമരുത്, മറിച്ച്, എല്ലാക്കാര്യത്തിലും സത്യത്തെ അംഗീകരിക്കണം, ബഹുമാനിക്കണം. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പറയാന്‍ എല്ലാവര്ക്കും കഴിയണം.

ഓരോരുത്തരും മുകളിൽ പറഞ്ഞതിനനുസരിച്ച്‌ സ്വജീവിതം ക്രമീകരിക്കുമ്പോൾ അത് ആദരണീയമായ ഒരു ജീവനകലയായിത്തീരുന്നു. എന്നാൽ ഒട്ടും എളുപ്പമുള്ള കാര്യമല്ലത്. കാരണം, ചുറ്റുപാടുകളെ മനസ്സിലാക്കാനുള്ള കഴിവ് വികസിക്കുന്ന കുട്ടിക്കാലത്തുതന്നെ നമ്മൾ പരിശീലിക്കപ്പെടുന്നത് അഭിനയത്തിലൂടെ അന്യരുടെ കൈയടി വാങ്ങാനും അവരെ പ്രീതിപ്പെടുത്തുന്നതിലൂടെ വേണ്ടതൊക്കെ നേടാനുമാണ്. കാപട്യത്തിന്‍റെ കുട്ടിക്കളി തുടങ്ങുന്നത് സ്വന്തം മാതാപിതാക്കളുടെ മുമ്പിലാണെങ്കിൽ, പിന്നീട് ബാല്യകാല സുഹൃത്തുക്കളെയും നാട്ടുകാരെയും പുറം നാട്ടുകാരെയുംവരെ നമ്മുടെ വഞ്ചനവലകളിൽ നാം വീഴിക്കുന്നു. എന്നാൽ ഏറ്റവും ശോചനീയമായ കഥയതല്ല; അന്യരെ വഞ്ചിക്കുന്നതിലൂടെ നമ്മെത്തന്നെയും വഞ്ചിക്കാൻ നമ്മൾ ശീലിക്കുന്നു. നാമെന്തായിരിക്കുന്നുവോ അതംഗീകരിക്കാൻ നമുക്കാകാതെ വരുന്ന ഒരു സ്ഥിതിവിശേഷത്തിൽ നമുക്കില്ലാത്ത ഗുണങ്ങൾ ഉള്ളതായും ഉള്ള ന്യൂനതകൾ ഇല്ലാത്തവയായും സ്ഥിരീകരിക്കുന്ന ഒരു കപടമനസ്സിന്‍റെ ഉടമകളായി നമ്മൾ രൂപാന്തരപ്പെട്ടുപോകുന്നു. അഭിമാനക്ഷതത്തിന്‍റെ പേരിലുള്ള ആത്മഹത്യവരെ ഈ പോക്ക് പോകാം. ഒരു വിഷയത്തിന് തോറ്റതുകൊണ്ടും കൂട്ടുകാർക്കുള്ളപ്പോൾ തനിക്ക് സെൽഫോണ്‍ നിരസിക്കപ്പെട്ടതുകൊണ്ടും പോലും ജീവനൊടുക്കുന്ന കുട്ടികളുടെ കഥകള്‍ നാം കേൾക്കാറില്ലേ? അവനവനെപ്പറ്റിയുള്ള വിലയിരുത്തലിൽ വരുന്ന പോരായ്മകളാണ് ഇവയ്ക്കു പിന്നിലെന്ന് നമുക്കറിയാം.

ഒന്ന് ശ്രദ്ധിച്ചാൽ, എല്ലാ സമൂഹങ്ങളിലും മനുഷ്യർ പൊതുവെ അടിപ്പെട്ടുപോകുന്ന ഒരു ബലഹീനതയാണിതെന്നു കാണാന്‍ കഴിയും. നാം അറിഞ്ഞുകൊണ്ടല്ല ഈ പരിശീലനം നമ്മില്‍ തുടങ്ങുന്നതെന്നതാണ് ഏറെ കൗതുകകരം. നഗ്നതയിൽ നിഷ്ക്കളങ്കമായി ആഹ്ലാദിക്കുന്ന ശൈശവത്തെ നാണമെന്തെന്ന് രക്ഷിതാക്കൾ പഠിപ്പിച്ചുതുടങ്ങുന്നു. ശരീരത്തിൽ ഓരോരോ വസ്തുക്കൾ ചുറ്റുന്നതും കെട്ടിത്തൂക്കുന്നതും വെറും ശരീരം കാണുന്നതിലും മെച്ചമാണെന്നു വരുത്തുന്ന ആഭരണങ്ങൾ ഒന്നാം പിറന്നാളിന് മുമ്പുതന്നെ പെണ്‍ ശരീരത്തിൽ തുളച്ചിടുന്നു; ആണ്‍ ശരീരത്തിൽ ചുറ്റിയിടുന്നു. സന്തോഷാതിരേകത്തിലും ഉറക്കെ ചിരിക്കാതിരിക്കാനും തീവ്രദുഃഖം പോലും എങ്ങലുകളിലൊതുക്കാനും നമ്മുടെ കുഞ്ഞുങ്ങൾ നിർബന്ധിക്കപ്പെടുന്നു. ഫലമോ, സ്വാഭാവികമായതെല്ലാം ഒളിച്ചുവച്ച്, ആരെയും ആലോസരപ്പെടുത്താത്ത പെരുമാറ്റരീതികൾ തഴക്കമാക്കാന്‍ നമ്മുടെ കുഞ്ഞുങ്ങൾ വളരെ ചുരുങ്ങിയ നേരംകൊണ്ട് പഠിച്ചെടുക്കുന്നു. അങ്ങനെ സാവധാനം എല്ലാ ജീവിതസാഹചര്യത്തിലും കബളിപ്പിക്കൽ ഒരനിവാര്യ കലയായി വികസിക്കുന്നു. പിന്നെയങ്ങോട്ട്, അസത്യത്തിൽ നിന്നുണ്ടാകുന്ന പൊള്ളയായ ആത്മസാക്ഷാത്ക്കാരം മാത്രമാണതെന്നു തിരിച്ചറിയാതെ, തനിയെയിരിക്കുമ്പോഴും നമ്മൾ സ്വയം കബളിപ്പിച്ച് നിർവൃതിയടയുന്നു.

"ജീവിതത്തിൽ മനുഷ്യൻ എത്തിപ്പിടിക്കാൻ നോക്കുന്നതിനൊന്നും അവന്‍റെ മനസ്സിലല്ലാതെ അസ്തിത്വമില്ല. മാനം, മഹത്വം, ഭാഗ്യം, പ്രശംസ, ആദരവ് - സ്വന്തം വ്യക്തിത്വത്തിന്‍റെ ഭാഗമായി ഓരോരുത്തരും കരുതുന്നതെല്ലാം - ഈ ലോകജീവിതമാകുന്ന എട്ടുകാലിയുടെ സൃഷ്ടികൾ മാത്രമാണ്. ഈ വലയിൽ നിന്ന് സ്വയം വിടുവിച്ച് ഉന്നതങ്ങളിലേയ്ക്ക് ഉയരാൻ ആഗ്രഹിക്കുന്നവൻ സത്യത്തിന്‍റെ ചിറകുവിരിച്ച് രക്ഷപ്പെടുന്നു. ഉയരാൻ ഊർജ്ജമില്ലാത്തവരും അഹത്തിന്‍റെ ഭാരം കൂടിയവരും ഈച്ചകളെപ്പോലെ പേര്, പ്രതാപം, സ്തുതി, സ്വാർഥസന്തോഷം എന്നിവകളിൽ ഒട്ടിപ്പിടിച്ച് ആ വലയിൽ കുരുങ്ങിപ്പോകുന്നു. കാത്തിരിക്കുന്ന എട്ടുകാലിക്ക് അവർ ഇരയാകുന്നു." (നീസ്സായിലെ ഗ്രെഗരി)

ഞാൻ മുകളിൽ കുറിച്ചതിന്‍റെ സംഗ്രഹമാണ് നാലാം നൂറ്റാണ്ടിലെ ഈ ചിന്തകൻ പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറയുന്നതുപോലെ എട്ടുകാലിവലയിൽ ഒട്ടിപ്പോകാതെ, അതായത് ഒരു കാപട്യവുമില്ലാതെ, ജീവിക്കാൻ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. അതൊരു സന്യാസിയോ പക്വമതിയായ വൃദ്ധനോ മറ്റു വഴികളില്ലാത്തതിനാൽ കഷ്ടിച്ച് ജീവിച്ചുപോകുന്ന ഒരു സാധാരണക്കാരനോ അല്ല. മറിച്ച്, ലോകത്തിലെ ഏറ്റവും സമ്പന്നമായ ഒരു രാജ്യത്ത്, ഒന്നാന്തരം ജോലിയുള്ള, ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനാണത്. വാക്കിലോ പ്രവൃത്തിയിലോ മനുഷ്യരോടുള്ള ഇടപാടുകളിലോ സത്യമായതല്ലാതെ യാതൊന്നിനും വഴങ്ങാത്ത ഒരു ധീരൻ. അന്യരെ സുഖിപ്പിക്കാൻ വേണ്ടിമാത്രം അവൻ സംസാരിക്കാറില്ലെന്നു മാത്രമല്ല, ഒന്നുംതന്നെ ചെയ്യാറുമില്ല . ത
ന്‍റെ കടമകളെന്നു തോന്നുന്നവ അങ്ങേയറ്റം കൃത്യനിഷ്ഠയോടെ ചെയ്ത് ആർഭാടങ്ങളൊന്നുമില്ലാതെ കഴിവതും ലളിതമായ ജീവിതചര്യ പാലിക്കുന്ന ഒരാൾ. പൊതു ഗതാഗതസൌകര്യങ്ങൾ മാത്രം അവനു മതിയാവുന്നു. തന്നെപ്പറ്റി അന്യർക്ക് മെച്ചമായി തോന്നാനോ തന്നോട് അവർ മെച്ചമായി പെരുമാറാനോ വേണ്ടി ഒന്നും ചെയ്യാറില്ല, അതോർത്ത് ആകുലപ്പെടാറുമില്ല. സമ്പന്നതയിൽ അധിഷ്ഠിതമായ ഉപഭോഗത്തിന്‍റെയും സുഖലോലുപതയുടെയും കേളീരംഗമായ ഒരു സംസ്കാരത്തിന്‍റെ നടുവിൽ ഈ ചെറുപ്പക്കാരന് അങ്ങനെയൊരു ജീവിതശൈലി സാദ്ധ്യമാണെങ്കിൽ, നമ്മിലോരോരുത്തർക്കും കാപട്യമില്ലാത്ത ഒരു ജീവിതം സാദ്ധ്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.

ചിന്തിക്കുന്നത് പറയുകയും പറയുന്നത് ചെയ്യുകയും ജീവിതക്രമമാക്കുക നമ്മുടെ സമൂഹത്തിൽ എത്രമാത്രം പ്രാവർത്തികമാണ് എന്ന് ചോദിച്ചാൽ നാമെവിടെയെത്തും? നമ്മുടെ കുടുംബത്തിൽ പോലും നമ്മൾ ഒറ്റപ്പെട്ടുപോകില്ലേ? സത്യം മാത്രം ഉരുവിട്ടുകൊണ്ട് ഏതെങ്കിലും ഒരു ഗവ. ഓഫീസിൽനിന്ന് ഒരു ചെറിയ കാര്യമെങ്കിലും സാധിച്ചെടുക്കാൻ നമുക്കാകുമോ? ഉള്ള നുണയെല്ലാം പറഞ്ഞിട്ടും, ഇല്ലാത്ത കടലാസുകളൊക്കെ നിരത്തിയിട്ടും, അര മണിക്കൂറിനുള്ളിൽ ചെയ്തു കിട്ടേണ്ട അർഹതപ്പെട്ട ഒരു സേവനം ആറു വര്ഷംകൊണ്ടുപോലും കിട്ടാത്ത അനുഭവം നമുക്കില്ലേ? വില്ലേജാഫീസിലെ പ്യൂണിന് ചെയ്തു തരാവുന്ന ഒരു സേവനം കൈപ്പറ്റാൻ എമ്മെല്ലെയെവരെ ചെന്നുകണ്ട് കാലുമുത്തി തൊഴേണ്ട ഗതികേടിലല്ലേ നമ്മൾ ഇന്ന് ജീവിക്കുന്നത്?

അല്പമെങ്കിലും മെച്ചമാണോ നമ്മുടെ വിശുദ്ധ സഭകളിലെ കാര്യം? സഭയിലെ ജീർണ്ണതകൾ വിളിച്ചുപറയാൻ ധൈര്യം കാണിച്ചാൽ പള്ളിയിൽ മാത്രമല്ല, ശവക്കോട്ടയിൽപോലും നമുക്ക് പ്രവേശനം തടയപ്പെടില്ലേ? ജീവിച്ചു മരിക്കുന്നതിനിടെ ദശാംശത്തിനു പുറമേ ഏതെല്ലാം കൈനീട്ടങ്ങൾ ചെന്നാലാണ് കുഞ്ഞുങ്ങൾക്കും മറ്റ്  കുടുംബാംഗങ്ങൾക്കും കൂദാശകളും വിദ്യാഭ്യാസവും ലഭ്യമാക്കി സാമാന്യ രീതിയിലെങ്കിലും സഭയുമായി ഒന്നൊത്തുപോകാനാവുക? 


ആദിമസഭയിൽ എല്ലാ വിശ്വാസികളും വിശുദ്ധരായിരുന്നു. ഇന്നൊരാൾ ആ പദവിയിലെത്തുന്നത് ജീവിച്ചിരിക്കുമ്പോഴല്ല, മരിച്ചുകഴിഞ്ഞാണ്. ആയിരം കൂട്ടം പഠനറിപ്പോർട്ടുകളും അസ്സാദ്ധ്യകാര്യങ്ങൾ നടന്നതിനുള്ള അനവധി തെളിവുകളും, അതിലെല്ലാമുപരി, കോടിക്കണക്കിനു പണവുമുണ്ടെങ്കില്‍ മാത്രം ലഭ്യമായ പരിശുദ്ധ സിംഹാസനത്തിന്‍റെ കാരുണ്യവും ഉണ്ടായാലേ ഇന്നൊരാൾ പുണ്യാത്മാവാകുകയുള്ളൂ. എന്തിനുവേണ്ടിയാണ് ഇതയും അദ്ധ്വാനവും പണവും ആവശ്യപ്പെടുന്ന ഈ സാഹസത്തിനു മുതിരുന്നത് എന്നത് ഇന്നാർക്കും ഒരു രഹസ്യമല്ല. ഒരാളെ "വിശുദ്ധ" പദവിയിലെത്തിച്ചാൽ അതിനായി വാരിയെറിയുന്ന പണത്തിന്‍റെ നൂരിരട്ടിയല്ല, കോടിയിരട്ടി തിരികെ കിട്ടുമെന്നതിന് പാലാ രൂപതയിലെ ഭരണങ്ങാനത്തേയ്ക്കൊന്നു നോക്കിയാൽ മാത്രം മതി.

നമ്മുടെ ഭാഷ തന്നെ കള്ളം പറയാന്‍ വേണ്ടി പരുവപ്പെടുത്തിയതല്ലേ? സത്യം പറഞ്ഞുകൊണ്ട് എത്രനേരം നമുക്ക് നേരേചൊവ്വേ നടക്കാനാവും, സ്വന്തം ഭാര്യയുടെ / ഭർത്താവിന്‍റെ മുമ്പിൽകൂടെപ്പോലും? നൂറു ശതമാനവും വിശ്വസ്തതയോടെ പരസ്പരം തുറന്നു സംസാരിക്കാനാവുന്ന എത്ര ദമ്പതികളുണ്ടാവും നമ്മുടെയിടയിൽ? സത്യം പറഞ്ഞാല്‍ എന്തോ കുഴപ്പമുണ്ടെന്നല്ലേ നമ്മെയെല്ലാം പഠിപ്പിച്ചിരിക്കുന്നത്. നാമെന്തു ചെയ്താലും, അതിന്‍റെ മുകളില്‍ അസത്യംകൊണ്ടുള്ള ഒരലങ്കാരമുണ്ടാവും. സത്യം മാത്രം പറയാനും, ഉള്ളതുമാത്രം കാണിക്കാനും, ഭയാശങ്കകളില്ലാതെ പ്രത്യാശയോടെ ജീവിക്കാനും ആർക്കാണിന്ന് സാധിക്കുക? 


സര്‍ക്കാരില്‍ ഒരപേക്ഷ കൊടുക്കാൻ, ഒരന്യായം ബോധിപ്പിക്കാൻ, സര്‍ക്കാരിന്‍റെയും കോടതിയുടെയും ഭാഷയറിഞ്ഞിരിക്കണം. ന്യായവിധി തേടി കോടതിയെ സമീപിക്കുന്നവർക്കറിയാം സത്യം എത്ര ദയനീയമായി അവിടെ ചവുട്ടി മെതിക്കപ്പെടുന്നു എന്നത്. ഏതു വക്കീലിന്‍റെയും ഭാഷ (അന്യായ-ഭാഷ) വെളുത്തതും കറുത്തതുമായ നുണകളുടെ സമാഹാരമാണെന്ന് ആർക്കാണറിയില്ലാത്തത്? നുണകൾ നിയമപരമായി അംഗീകരിക്കുന്ന ഇടമാണ് നീതിന്യായക്കോടതികൾ എന്നതല്ലേ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ നാണക്കേട്‌! ശരിക്കുള്ള പ്രതിയെ/ പ്രതികളെ തുണക്കാൻ ഒരു നുണ പോരാതെവന്നാൽ അതിലും വലിയ ഒരെണ്ണം തിരുകിവയ്ക്കാൻ നമ്മുടെ നിയമവ്യവസ്ഥയിൽ ആവോളം പഴുതുകളുണ്ട്. അന്യായക്കാരന് നീതി ലഭിക്കുന്ന വിധിപറയൽ ഇത്രക്കങ്ങ് വിരളമായ ഒരു നാട് വേറേ കാണില്ല. നാം എവിടെ ചെന്ന് നില്ക്കുന്നു എന്നൊന്ന് ചിന്തിച്ചു നോക്കൂ.

മെത്രാനോടോ അയാളോടടുത്തവരോടോ എഴുത്തുകുത്തിനും വെറുതെയൊന്നു സംസാരിക്കാൻ പോലും വേണ്ടിവരുന്നത് കഴുത്തു വലിച്ചുനീട്ടി, തല നിലത്തുമുട്ടും വരെ വളയ്ക്കുന്ന വേറൊരുതരം ഭാഷയാണ്. അവിടെ ഒരു വാക്ക് തെറ്റിയാൽ വായിക്കുന്നവർക്ക്/ കേൾക്കുന്നവർക്ക്  ഒന്നും തിരിഞ്ഞെന്നു വരില്ല! കുമ്പസ്സാരിക്കാൻ അതിന്‍റെതായ വേറൊരു ഭാഷ. എന്തുകൊണ്ട് നാമിങ്ങനെ? ആരെയാണ് ഇവിടങ്ങളിലൊക്കെ നമ്മൾ കബളിപ്പിക്കുന്നത്? നമ്മെത്തന്നെയല്ലേ? ദൈവമോ മനസ്സാക്ഷിയോ ഇവിടെയെവിടെയെങ്കിലും കടന്നുവരുന്നുണ്ടോ? ദൈവവിശ്വാസത്തി
ന്‍റെ അഭാവമല്ലാതെ പിന്നെന്താണിത്? എവിടെത്തിരിഞ്ഞാലും ജീവിതം കാപട്യമാണെങ്കിൽ എല്ലാ മതങ്ങളും ഏഴു നേരവും പ്രഘോഷിക്കുന്ന രക്ഷ എവിടെയാണ് നമ്മെ കാത്തിരിക്കുന്നത്?

ഇന്നലെ ഒരു പത്രം മഴക്കാല എഡിറ്റോറിയൽ എഴുതിയത് അകത്തും പുറത്തും മാലിന്യം നിറഞ്ഞ കേരളം എന്ന വിഷയത്തെക്കുറിച്ചാണ്. വഴികളിലും നിയമസഭയിലും നിറഞ്ഞിരിക്കുന്ന മാലിന്യകൂമ്പരമായിരുന്നു പരാമർശിക്കപ്പെട്ടത്. മലയാളികൾ വീടും പരിസരവും വൃത്തികേടാക്കി ഇട്ടാലും ശരീരം കഴുകി സൂക്ഷിക്കുമെന്നത് നിത്യം കേൾക്കുന്ന ഒരു പെരുത്ത നുണയാ
ണ്. ശരീരം വൃത്തിയായി സൂക്ഷിക്കുന്നവർ സ്വാഭാവികമായിത്തന്നെ പരിസരവും വൃത്തിയോടെയിരിക്കാൻ വേണ്ടത് ചെയ്യും. ആദ്യത്തേത് ഇല്ലാത്തതുകൊണ്ടാണ് നമ്മുടെ രാജ്യം മൊത്തത്തിൽ ചീഞ്ഞു നാറുന്നത്. അതിനു മഴയെ പഴിച്ചിട്ട് കാര്യമില്ല. അല്മായശബ്ദത്തിലെ ഒരു കമന്റിൽ പരിസരഭംഗിയെപ്പറ്റി വേറൊരു നാട്ടിലെ ഒരു സ്ത്രീപ്രദർശിപ്പിച്ച അവബോധത്തിന് ഒരുദാഹരണം ഞാൻ കുറിച്ചിരുന്നു. നമ്മൾ അവിടെവരെ എത്തണമെങ്കിൽ ഇനിയും ഒരായിരം കൊല്ലമെങ്കിലും ശുചിത്വം പരിശീലിച്ചു പഠിക്കണം. കുറെയേറെ അദ്ധ്യാപകരുടെ വീടുകൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഏറ്റവും വൃത്തികെട്ട മുറ്റവും തൊണ്ടിയും അവരുടെ വീടുകൾക്ക് ചുറ്റും കാണാമെന്നുള്ളത് എന്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്? അവരല്ലേ യുവതലമുറയെയും ഇത്തരം കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കേണ്ടത്? സ്വയം ചെയ്യാത്തത് എങ്ങനെ കുട്ടികളോട് പറയാനാവും?

രാഷ്ട്രിയത്തിലേയ്ക്ക് കടക്കാതിരിക്കുകയാണ് മെച്ചം. ആ മേഖലതന്നെ ഒരിക്കലും സത്യം പറയാന്‍ പഠിച്ചിട്ടില്ലാത്തവരുടെ വാസസ്ഥലമാണല്ലോ. കള്ളംകൊണ്ട് മാത്രം എങ്ങനെ സമ്പാദിക്കാമെന്നല്ലേ അവിടെ പരിശീലിപ്പിക്കുന്നത്? നാടിന്‍റെ വരുമാനം മുഴുവൻ വാരിതിന്നിട്ട് അന്യോന്യം പുരൂഷം വാരിയെറിഞ്ഞു രസിക്കുന്ന ഏമ്പോക്കികളുടെ സംഗമസ്ഥലമായി നിയമസഭയെ മാറ്റിയെടുക്കുന്ന കാഴ്ചകണ്ടുവളരുന്ന ഒരു തലമുറ എങ്ങനെ നന്നാവും? നിയമസഭാസമാജികരായ അർദ്ധവൃദ്ധന്മാരുടെ ലൈംഗിക പരാക്രമങ്ങൾ കണ്ടും കേട്ടും, പതിന്നാലു വയസുകാർവരെ ഈ നാട്ടിലും കൂട്ടബലാത്സംഗം പരിശീലിച്ചുതുടങ്ങിയിട്ടില്ലേ?

ഇതൊക്കെയായാലും സത്യത്തിന് ഒരാകർഷണശക്തിയുണ്ട്. അതിനെ പ്രതിരോധിക്കുകയോ അതിനു സ്വയം വഴങ്ങിക്കൊടുക്കുകയോ ആവാം. എന്താണ് വേണ്ടത് എന്നത് ഓരോരുത്തരുടെയും കാര്യമാണ്. നല്ല മാതൃക കൊടുക്കുന്നവരും ചുരുക്കമായെങ്കിലും ഉള്ളതുകൊണ്ട് അവരിലൂടെ സമൂഹം സംശുദ്ധമാക്കപ്പെടും എന്ന് പ്രത്യാശിക്കാം. ആരേയും ആ വഴിക്ക് വലിച്ചിഴക്കാൻ നോക്കേണ്ടതില്ല. ഞാനാരാനെന്നും എന്താണെന്നും നല്ല ബോദ്ധ്യമുള്ളപ്പോൾ ജീവിതമെനിക്ക് സരളമായിത്തീരുന്ന ഒരനുഭവമുണ്ടാകും. അതോടേ, അന്യരുടെ മുമ്പിൽ ഞാൻ നിർഭയനായിത്തീരുന്നു. ഇല്ലാത്ത മേന്മയുണ്ടെന്നു വരുത്തേണ്ടതില്ലെങ്കിൽ എന്‍റെ കോലം എനിക്കിഷ്ടമുള്ളതായിരിക്കും. വിലയേറിയ മോടിവസ്ത്രത്തിൽ എനിക്കെന്‍റെ നഗ്നതയെ മറയ്ക്കേണ്ടിവരുന്നില്ല. എന്‍റെ പ്രായത്തെ കുറച്ചു കാണിക്കുന്ന അഭ്യാസങ്ങൾക്കായി സമയവും കാശും കളയേണ്ടിവരുന്നില്ല. ജീവിതനിലവാരത്തെ ഉയർത്തിക്കാട്ടുന്ന ആർഭാടവസ്തുക്കളോ ആഭരണങ്ങളോ എന്‍റെയാവശ്യങ്ങളിൽ ഉൾപ്പെടാതാവുന്നു. സന്തുഷ്ടി എന്‍റെ ജന്മാവകാശമായി എനിക്കനുഭവപ്പെടുന്നു. അത് എനിക്ക് ചുറ്റുമുള്ളവരിലേയ്ക്കും വ്യാപിക്കുമെന്ന ശുഭപ്രതീക്ഷയും നമുക്ക് പ്രചോദനമായി കൂടെയുണ്ടാവും. അത്രയൊക്കെ ധാരാളം. താനായിരിക്കുന്ന അവസ്ഥയില്‍ സ്വയം സ്നേഹിക്കാന്‍ കഴിയാത്ത ഒരുവന് വേറെന്തിനെയാണ് സ്നേഹിക്കാന്‍ കഴിയുക?

Thursday, June 27, 2013

Kerala Church gets Left-handed tribute

 
 

Catholic Angamaly in  News for wrong Reasons!

James Kottoor

        “Woman uses webcam to trap politician, the Kerala legislator represents Angamaly, a Catholic stronghold in Ernakulam district,(June 24, 2013)” roars UCAnews, Asia’s most trusted independent Catholic News service. The legislator in question Jose Thettayil  had been a former minister of transport in the LDF government.
 

          The tragic comedy is that this is happening in a most literate state projected and proclaimed as  “God’s Own Country” by its  tourist promotion lobby to the outside secular world. On religious front, what is worse,  Ernakulam-Angamaly  is rated as the Catholic capital of India. Recently it was crowned with the glory of the new Cardinal in the person of the simple, humble Rudrksha flaunting Archbishop, Mar George Alancherry. Hence the description of Angamaly as “Catholic Stronghold” by the UCAnews.
 

          Shockingly, no shocking reaction has come from the Catholic hierarchy in the State. The state is known all over the world for its centuries old  Christian tradition dating back to the arrival of St.Thomas and its close-knit  exemplary prayerful Catholic family life. This is said to be the secret behind the abundance of priests and sisters whom the Syromalabar Church in Kerala sends all over the world to become renowned as the front running missionary church in the world.

United in Wrong-doing?

            In any case the close-knit family bond (father-son agreement) shines bright even in the present despicable sex acts  projected on TV screens for three minutes from the webcam which recorded it. The names of the dramatis personae are Jose Thettayil 63, the father figure and Adarsh Thettayail 25, the  son and the 30-year old unnamed girl victim. The name Jose reminds one of St.Joseph  revered by Catholics for being the protector and defender of family values, and the name Adarsh  literally means embodiment of Idealism.

            Unfortunately what is projected on TV screen happens to be just the trampling underfoot of these moral values and idealism. Even when a hue and cry of revulsion  is made by the common folk, what is abnormal is that nobody among the church’s hierarchy, seem to be  shocked out of their wits. Perhaps they must be thinking and comforting themselves saying:  After all if the world could survive comfortably the rain of fire and brim stones over a rotten city called  Sodom and Gomorra, and even the epic flood submerging the whole world during the time of Nova, why should one be upset about this stray incident which  some see as ominous and  dastardly aberration in God’s own country!
 

              Police in Ernakulam  have registered a case of sexual abuse against father and son following a complaint from the victim.“If the offence is proved, the accused could face a minimum term of seven years imprisonment,” said police official Joby George.It is the first instance of using a webcam to trap a criminal politician according to B Sandya, additional director general of police who heads a special unit investigating the case.

Adarsh without Adarsh!

              The story  is as follows according to a 15 page complaint from the victim. She had been in relationship with the  Legislator’s son Adarsh for many years. It all started when Adarsh promised   to marry her and started having sex with her. Since the marriage was being postponed the girl complained to the Father who in turn promised to get  his son marry her. After such a promise the father too started having sex with her, from January 2012 for the first time in her room. But when it became clear to the girl that both father and son were just using her and were secretly planning to get  the son married to a different girl, she decided to trap both the  son and father. Since the lady happened to be a computer applications graduate, she could take this precaution not get cheated by both the father and son.
 

              Hectic discussion is going on in political circles even after a day, whether the minister caught on camera for immoral conduct should resign or not, while the  churches which claims to the conscience keeper of society have not opened their mouths either. Internet flashing news across the globe without fear or favor is a  wake up call to leaders both in Church and society to be up and doing to stem this fast declining trend of moral values under their watch.  

സീറോമലബാര്‍ അനാചാരവും ബ്രിട്ടീഷ്‌ ബിഷപ്പിന്റെ നീതിബോധവും

കടപ്പാട് ക്നാനായ വിശേഷങ്ങൾ
മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് യു.കെയിലെ ലിവര്‍പൂള്‍ മലയാളി വിശ്വാസ സമൂഹത്തില്‍ കടന്നുവന്ന ഒരു പുതിയ പ്രവണതയായിരുന്നു ദുഃഖവെള്ളിയാഴ്ച്ച കുരിശിന്‍റെവഴിക്കുശേഷം ക്രിസ്തുവിന്‍റെ രൂപം പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച് ശവപ്പെട്ടിയിലാക്കി നഗരികാണിക്കല്‍ എന്ന ചടങ്ങ്. ഇതു തുടങ്ങിയ കാലത്തുതന്നെ വിശ്വസികളില്‍ ചിലരില്‍ നിന്നും ശക്തമായ പ്രധിഷേധം രൂപപ്പെട്ടെങ്കിലും അതിനു ഒരു പരിഗണനയും ലഭിച്ചില്ല ബൈബിളുമായോ സഭാവിശ്വാസങ്ങളുമായോ യോജിക്കാത്ത ഈ ആചാരത്തിനെതിരെ ലിവര്‍പൂളിലെ അറിയപ്പെടുന്ന മലയാളി എഴുത്തുകാരന്‍ ടോം ജോസ് തടിയമ്പാട് (പടമുഖം ഫൊറോനയുടെ കീഴിലുള്ള തടിയമ്പാട് ഇടവകയിലെ കൊച്ചുപറമ്പില്‍ കുടുംബാംഗം) ഇന്നാട്ടിലെ ഓണ്‍ലൈന്‍ മീഡിയകളിലും ഫേസ്ബുക്കിലൂടെയും നടത്തിയ വിമര്‍ശനങ്ങള്‍ക്കൊന്നും പുല്ലുവില പോലും കൊടുക്കാന്‍ മലയാളി വൈദികനോ പള്ളികമ്മറ്റിയിലാരെങ്കിലുമോ തയ്യാറായില്ല.

അവസാനം ടോംജോസ്‌ ഈ വസ്തുതകള്‍ ചൂണ്ടികാണിച്ച് ലിവര്‍പൂള്‍ ബിഷപ്പായ ടോം വില്യംസിന് കൊടുത്ത പരാതിയുടെ അടിസ്ഥനത്തില്‍ ഇതിനെപറ്റി അന്വേഷണം നടത്തുന്നതിനായി ലിവേര്‍പൂള്‍ പള്ളി വികാരിയോട് അവശൃപ്പെട്ടു. ഇതിനായി നിയോഗിക്കപ്പെട്ട വികാരി (Fr. FitzGerald) പള്ളികമ്മറ്റിയുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ച ചെയ്തു. കമ്മിറ്റിക്കാരില്‍ ചിലര്‍ അന്വേഷകനായി വന്ന വൈദികനെ വഴിതെറ്റിക്കാനായി ഇത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്നതാണെന്നും ഒക്കെ പറഞ്ഞുകേള്‍പ്പിച്ചു. ഇത് സീറോമലബാര്‍സഭ അംഗീകരിച്ചിട്ടുള്ള കാര്യമാണെന്നും അവരില്‍ ചിലര്‍ കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഇത് സാക്ഷ്യപ്പെടുത്തുന്ന സീറോമലബാര്‍ സഭയുടെ തലവന്റെ കത്ത് വേണം എന്ന് ഫാ. ഫിറ്റ്സ്ജെറാള്‍ഡ് ശഠിച്ചു. ആ ഘട്ടത്തില്‍, അത്തരത്തിലൊരു കത്ത് ലഭിക്കാന്‍ സാധ്യതയില്ലെന്നും 2007-ല്‍ ഇറങ്ങിയ സഭയുടെ പുസ്തകത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ല എന്ന് നിഷ്ക്കര്ഷിച്ചിട്ടുണ്ട് എന്നും പ്രസ്തുത പള്ളിയില്‍ മലയാളി സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയശുശൂഷയുടെ ചുമതല വഹിക്കുന്ന മലയാളി വൈദികന് സമ്മതിക്കേണ്ടിവന്നു. 

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ശവപ്പെട്ടിയില്‍ ക്രിസ്തുവിനെ കിടത്തിയുള്ള നഗരികാണിക്കല്‍ ചടങ്ങ് അവസാനിപ്പിക്കാന്‍ കമ്മറ്റി തിരുമാനിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഒരു ബ്രിട്ടീഷ്‌ ബിഷപ്പിന്റെ ഇടപെടല്‍ മൂലം ഇത്തരത്തിലൊരു അനാചാരം അവസാനിപ്പിച്ചതില്‍ സന്തോഷിക്കുന്നതിനുപകരം ഈ സംഭവം അപ്പാടെ മൂടിവയ്ക്കാനാണ് ശ്രമം നടക്കുന്നത് ഇതിനെക്കുറിച്ച്‌ അന്വേക്ഷിക്കാനായി പ്രസ്തുത പള്ളിയുടെ കമ്മറ്റിക്കാരില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ അയ്യോ, ഇതിനെക്കുറിച്ച്‌ കൂടുതല്‍ എഴുതി നാറ്റിക്കരുതേ....” – ഇതായിരുന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളുടെ പ്രതികരണം.

ഇത്തരത്തിലൊരു സംഭവം മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ സഹായകരമാകുമെന്ന് വിശ്വസിക്കുന്നതിനാലാണ് അത്തരക്കാരുടെ അഭ്യര്‍ത്ഥനയെ മാനിക്കാതെ ഇത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

ഡോളറും പൌണ്ടും യുറോയും കിട്ടുമെങ്കില്‍ ക്രിസ്തുവിന്റെ തിരുശരീരം തൂക്കിവില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന കാപാലികരായ ചില വൈദികരും, അവര്‍ക്ക് ഹോശാന പാടുന്ന കുറെ മണ്ടശിരോമണികളുമാണ് പലയിടത്തും പള്ളിയുടെയും ഭക്തിയുടെയും കാവല്‍ക്കാരായി അഭിനയിക്കുന്നത്. ഇത്തരം ആഭാസങ്ങള്‍ നമ്മുടെ വരുംതലമുറയെ വിശ്വാസത്തില്‍ നിന്നും പള്ളിയിലെ ആരാധനയില്‍ നിന്നും അകറ്റിയേക്കാം എന്ന് ഇവര്‍ മനസിലാക്കുന്നില്ല.

 

Wednesday, June 26, 2013

അഭിഷിക്തർ ജീവിക്കേണ്ടത് പ്രഭുക്കളെപ്പോലെയല്ല, മാർപാപ്പാ.ആഗോളതലങ്ങളിലുള്ള  പേപ്പസ്സിയുടെ   നയതന്ത്രജ്ഞരായ(നൂണ്‍ഷിയൊ) അഭിഷിക്തരോട് മാർപാപ്പാ പറഞ്ഞത് " സഭയാകുന്ന നൗകയെ നയിക്കുന്ന മെത്രാന്മാരായ നിങ്ങൾ ജനങ്ങളെ സേവിക്കേണ്ട ദാസന്മാരാണ്. യജമാനന്മാരല്ല.  മുരടിച്ച പ്രഭുത്വം നിങ്ങളിൽ ഇല്ലാതാക്കൂ.   നിങ്ങൾ നയിക്കുന്ന   രൂപതകളുടെ  നല്ല   കാവൽക്കാരനായി,   കർമ്മമാർഗങ്ങളിലൂടെ സഞ്ചരിക്കൂ. നന്മയുടെ പ്രവാചകരായി ലോകം നിങ്ങളെ അറിയട്ടെ.   വിശ്വസ്തതയോടെ   സഭയെ സേവിക്കുക.     ദൈവത്തിങ്കലേക്കുള്ള  വഴിയും സത്യവും ജീവനും  കുടികൊള്ളുന്നത് എളിയവനിലാണ് . അവിടെയാണ് നിങ്ങളുടെ മഹത്വവും  അറിയപ്പെടുന്നത്. "

വത്തിക്കാന്റെ 'നൂണ്‍ഷിയോസ്'  പദവി  നയതന്ത്ര ലോകത്തിലെ   സുപ്രധാനമായ  തീരുമാനങ്ങൾ ഉൾകൊള്ളുന്നതെങ്കിലും മാർപാപ്പാ   അവരുടെ പ്രവർത്തനങ്ങളെ തികച്ചും എളിയ രീതിയിൽ ചിത്രീകരിച്ചു.   മെത്രാനു വേണ്ട   എളിമയും സഭയിൽ അനുഷ്ഠിക്കേണ്ട  കർമ്മാനുഷ്ഠാനങ്ങളും മാർപാപ്പായുടെ  പ്രസംഗത്തിൽ  മുഴങ്ങി കേൾക്കാമായിരുന്നു.

 മാർപാപ്പാ  പറഞ്ഞു,  "നിങ്ങൾ ഇടയഗീതം മുഴക്കേണ്ട വൈദികരാണ്‌.  ഗ്രാമീണജീവിതം നയിച്ച  നിഷകളങ്കരായ ക്രിസ്തു ശിഷ്യരുടെ പ്രതീകങ്ങൾപോലെ ജനങ്ങളുമൊത്ത് സഹവസിക്കുക. അവർ നിങ്ങളുടെ സഹോദരർക്കും  ജന്മം നല്കിയ പിതാക്കന്മാർക്കും  തുല്യരാണ്.  " "ജാഗരൂകരായിരിക്കൂ ; നാളെയുടെ സ്വപ്നങ്ങളോ ആകാശകോട്ടകളോ അവർക്കില്ല. അവർ നിങ്ങളെപ്പോലെ അഭിഷിക്ത മാർഗം  തേടിയലയുകയില്ല. അഭിഷിക്തനാകുന്നവൻ ആത്മാവിൽ ദരിദ്രനായിരിക്കട്ടെ."  കൊട്ടാരസദൃശ്യമായ   രാജമന്ദിരങ്ങളിൽ  രാജകിരീടവും  അണിഞ്ഞ്‌ മനസിനുള്ളിൽ രാജകുമാരനായി  കരുതുന്ന  അഭിഷിക്തർക്കെതിരെ   മാർപാപ്പ   മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു. .

ഭൌതിക സുഖനിദ്രകളിൽ മുഴുകിയിരീക്കുന്ന വത്തിക്കാന്റെ  നൂണ്‍ഷ്യൊകൾക്കെതിരെയും മാർപാപ്പായുടെ താക്കീത് ഉണ്ടായിരുന്നു.  അവരോടായി മാർപാപ്പാ പറഞ്ഞു  " ഹൃസ്വമായ ഈ ജീവിതത്തിലെ  പ്രാപഞ്ചികതയുടെ  ലൌകികത വെടിഞ്ഞ് ആത്മീയതയുടെ പരിശുദ്ധി തേടൂ.  അന്ധകാരമായ ഈ ലോകത്തിന് നിങ്ങൾ ആത്മദീപം തെളിയിച്ചു  കൊടുക്കേണ്ടവരാണ്. അത്  ആത്മാവിനെ തേടിയലയുന്നവന്റെ സ്വയം കണ്ടെത്തലാണ്.   ബൂർഷാകളുടെയും  ചൂഷകരുടെയും   ആത്മീയത    ദൈവിക  മഹത്വമല്ല.   ശാന്തിയെ തേടൂ.  അന്വേഷിപ്പിൻ, കണ്ടെത്തും. ലളിതമായ ജീവിതത്തിൽ ആത്മാവിൽ സമ്പന്നത തേടൂ.  അവിടെയാണ് നിഷ്കളങ്കന്റെ ഹൃദയവും കുടികൊള്ളുന്നത്.

   വത്തിക്കാൻ നയതന്ത്രജ്ഞരുടെ  (ന്യൂണ്‍ഷിയോസ്)   രാജ്യങ്ങളായ രാജ്യങ്ങളിലെ  ചുരുങ്ങിയകാല സേവനം ക്ലേശകരമാണെന്നും  മാർപാപ്പാ സമ്മതിച്ചു. ഏതാനും വർഷങ്ങളിലെ സേവനശേഷം മറ്റൊരു രാജ്യത്തേക്ക്   സേവനം മതിയാക്കി  ഇവർക്ക്‌ സ്ഥലം  മാറി പോവേണ്ടതും ഒരു നിയോഗമാണ്.   അത്തരം  സ്ഥിരമല്ലാത്ത രാജ്യാന്തര  ജീവിതശൈലികൾ   മനസിലാക്കികൊണ്ട് മാർപാപ്പാ പറഞ്ഞു. " നിങ്ങൾ  അലഞ്ഞുനടക്കുന്ന ദേശാന്തര ഗമനം ചെയ്യുന്ന ഇടയരെപ്പോലെയാണ്.   സ്ഥിരമായ ഒരു വാസസ്ഥലം നിങ്ങൾക്കില്ല.  പീഠനം സഹിക്കുന്നവരെപ്പോലെ  സ്വയം ഇതൊരു ഇന്ദ്രീയ നിഗ്രഹമാണ്.  തനതായ ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ മാറ്റിവെച്ച്,  ആഗ്രഹങ്ങളെ കൈവെടിഞ്ഞ് പുതിയ പുതിയ  സുഹൃത്തുക്കളെയും ആത്മബന്ധങ്ങളെയും തേടി അലയുകയെന്നതും  ദുഖകരമാണ്." ഇത് ഉഷസാകുന്ന ആത്മീയതയുടെ  വളർച്ചയായി കരുതാമെന്നും മാർപാപ്പാ അഭിപ്രായപ്പെട്ടു. " നിലവിലുള്ള വസ്തുതകളും   ലോകത്തിന്റെ കാഴ്ചപ്പാടുകളും നൈരാരാശ്യം നിറഞ്ഞതാണ്‌. ആരും ഒന്നിലും ഒരിക്കലും തൃപ്തരല്ല. നല്ലവനായ ദൈവം സ്നേഹമുള്ളവനാണ്. നൈരാശ്യത്തിലൂടെയല്ല ജീവിതം. അവിടുന്ന് നമ്മെ ഒരിക്കലും  ഭഗ്നാശരാക്കുകയില്ല."

Monday, June 24, 2013

ഡോക്ടർ പി.കെ.രാജശേഖരന്റെ പ്രഭാഷണങ്ങൾ

ഈയിടെയായി നമ്മുടെ അല്മായശബ്ദം മഴ നനഞ്ഞിരിക്കുന്ന ഒരു തോന്നൽ തരുന്നു. ഒരുഷാറില്ലാത്ത പ്രതീതി. ഈയവസരത്തിൽ താത്പര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ, ശ്രീ അലെക്സ് കണിയാമ്പറമ്പിൽ ശേഖരിച്ച് അയച്ചു തന്ന, ഏതാനും വീഡിയോ ക്ലിപ്പുകൾ ഉൾക്കൊള്ളിക്കുകയാണ്. കേരളത്തിന്റെ ചരിത്രമാണ് ഉള്ളടക്കം. തന്റെ ലളിതസുന്ദരമായ ഭാഷയിൽ ഡോക്ടർ പി.കെ.രാജശേഖരൻ ചെയ്ത ഈ പ്രഭാഷണങ്ങൾ നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വളർച്ചയുടെ ചരിത്രം ചുരുക്കിപ്പറയുന്നു. ഈ മഴക്കാലം ഏവര്ക്കും പ്രയോജനപ്രദമായിത്തീരട്ടെ.  

നസ്രാണികള്‍

(ശ്രീ. ജോണി ജെ പ്ലാത്തോട്ടം എഴുതിയ 
'ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല' 
എന്ന കവിതാസമാഹാരത്തില്‍നിന്ന് ഒരു കവിത)  

ഞങ്ങള്‍ ക്രിസ്ത്യാനികള്‍
മദ്ധ്യകേരള നസ്രാണികള്‍
മദ്യലഹരിക്കും ഭക്തിലഹരിക്കും മദ്ധ്യസ്ഥര്‍
പദ്യത്തിലും ഗദ്യത്തിലും കാര്യസ്ഥര്‍
സസ്യത്തിലും സസ്യേതരത്തിലും കരുത്തര്‍
ഇണക്കത്തിനും പിണക്കത്തിനും വിദഗ്ധര്‍
പൊതുവെ പറഞ്ഞാല്‍, വിരക്തര്‍

വനഗര്‍ഭങ്ങളുടെ വിളികേട്ട്
മണ്ണിനോടുകാമവും പെണ്ണിനോടു പകയുമായി
മലമ്പനിക്കും മഹാമാരികള്‍ക്കും കുരുതികൊടുത്ത്
കൊടും വ്യാളികളെ മെരുക്കുന്നവന്‍
ഷിമോഗയിലും ചിത്തിരപുരത്തും
കുടിയേറുന്നവന്‍

അയല്ക്കാരനെപ്പോലെ
അവന്റെ അതിരുകളെയും സ്‌നേഹിക്കുന്നവന്‍
ഞായറാഴ്ചകളെ വെട്ടിത്തൂക്കി വില്ക്കുന്നവന്‍

ദൈവവും സര്‍ക്കാരും തരുന്നതെന്തും
കൈനീട്ടി വാങ്ങുന്നവന്‍
ലോണാകട്ടെ, സബ്‌സിഡിയാകട്ടെ
കാണാന്‍ മേടിച്ചതാകട്ടെ-
ഗോണ്‍ഫോറെവര്‍, മൈബ്രദര്‍!
പടച്ചവന്‍ പോലും എഴുതിത്തള്ളുന്നു.

ഞങ്ങളുടെ ശരാശരി സന്താനഭാഗ്യം പത്താകുന്നു
പത്തിലേഴും പെണ്ണാകുന്നു
വായ്കീറിയവന്‍ പോറ്റെട്ടെന്നു തന്തയും
താന്‍പാതി, തന്ത പാതി എന്നു ദൈവവും. 

ഇരുകക്ഷിക്കും ടെന്‍ഷനേയില്ല
ജോളി ടൈപ്പ് ഇരട്ടകള്‍!

തള്ളയുടെ നെടുവീര്‍പ്പിലും ശാപവാക്കിലും തഴച്ച്
പുരനിറഞ്ഞും പരദേശങ്ങളെലാക്കാക്കിയും 
പത്തിന്റെ ഗുണിതങ്ങളായി
സത്യക്രിസ്ത്യാനികള്‍ പെരുകുന്നു

കടലുകടന്ന്
മണല്ക്കാടുകള്‍ താണ്ടി
മണല്‍ത്തരിപോലെ പെരുകി
മലയയിലും മൊസപ്പൊട്ടോമിയയിലും മരിച്ച്
ബര്‍ലിനിലും ബര്‍മുഡയിലും പയറ്റി
കോംഗോയിലും കൊളമ്പിലും നിന്നു മടങ്ങിയെത്തുന്നു
ഒന്നാം നിരയിലെ ആറടിപ്പറമ്പും
മാര്‍ബിള്‍ഫലകവും പരസ്യവാക്യവും
പരസ്യമായിത്തന്നെ വ്യവഹാരം ചെയ്യുന്നു
ഭക്ഷണ-കിക്ഷണാദികള്‍ നിറുത്തല്‍ ചെയ്യുന്നു
പ്രളയജലത്തോളം പാനീയവും കഴിച്ച്
കിട്ടാനുള്ളതു കൈപ്പറ്റിയും
കടക്കാരോടു പൊറുക്കാനപേക്ഷിച്ചും
വില്‍പ്പത്രം രചിച്ചും മക്കളോടു പകപോക്കിയും
ഒരുങ്ങിയിരിക്കുന്നു.

അനന്തരം
കര്‍ത്താവില്‍ നിദ്രഭാവിച്ച്
ഉഴവുകാളയോടൊപ്പമോ ജീപ്പോടിച്ചോ
അവന്റമ്മേടെ കടമ്പകളും
കൂരാക്കുടുക്കുകളും കടന്നുപോകുന്നു
പുല്ലുപോലെ കടന്നുപോകുന്നു

മിണ്ടാമഠത്തിന്റെ മൗനത്തിലും
മാര്‍ജാരനടനത്തിന്റെ മുന്‍നിരയിലും
ഒരേ തെരേസമാര്‍
വാക്കുകളുടെ ചാട്ടവീശിയവനും
പൈങ്കിളിയുടെ തലതൊട്ടപ്പനും-വര്‍ക്കിമാര്‍
മലമടക്കുകളില്‍ കഞ്ചാവിനൊപ്പം
കമ്യൂണിസവും വോളിബോളും നട്ടുനനച്ചവര്‍
- ചേട്ടന്മാര്‍

കണ്ടുകെട്ടിയ പ്രണയവും
കുടിയിറക്കിയ സൗഭാഗ്യങ്ങളും
-ഞങ്ങളുടെ വംശ സ്മൃതികള്‍!
വാഗ്ദത്തത്തിന്റെ ഉന്മാദവും
ജന്മപാപത്തിന്റെ വിഷാദരോഗവുംപേറി,
വിശപ്പടക്കിയും
പുതിയ വിശപ്പുകള്‍ തേടിയും
അക്ഷാംശരേഖാംശങ്ങള്‍ തോറും
ഞങ്ങള്‍ നെട്ടോട്ടമോടുന്നു

ദൈവമേ!
ഞങ്ങളുടെ ക്ഷുത്തുകള്‍ ശമിപ്പിക്കേണമേ! 


നിലപാട് മാസിക: നസ്രാണികള്‍:

'via Blog this'

കത്തോലിക്കാസഭയുടെ കവലപ്രാര്‍ത്ഥനകള്‍


ജോര്‍ജ് മൂലേച്ചാലില്‍
(സത്യജ്വാല മാസികയുടെ ജൂണ്‍ ലക്കത്തിലെ എഡിറ്റോറിയല്‍)

എന്തൊരാശ്വാസം! ജൂണ്‍ പിറന്നു! അതായത് മെയ് പോയി, മാതാവിന്റെ വണക്കമാസം കഴിഞ്ഞു! പ്രാര്‍ത്ഥനാരവങ്ങളൊഴിഞ്ഞ് അന്തരീക്ഷം ശാന്തമായി. ഇനി മാതാവിന് - അമ്മയുടെ ശിപാര്‍ശകള്‍ നടത്തിക്കൊടുക്കാന്‍ ഉറക്കിളച്ചിരിക്കുന്ന യേശുവിനും - ഒക്‌ടോബറില്‍ 'കൊന്തമാസം' തുടങ്ങുംവരെ കൂര്‍ക്കംവലിച്ചുറങ്ങാം! ഇതിനിടെ കേരളത്തിലെ ഏതെങ്കിലുമൊരു മെത്രാന്‍ 'തിരുഹൃദയവണക്കമാസ'ത്തിന്റെ കാര്യമെങ്ങാനും ഓര്‍ത്തുപോയാല്‍, ജൂണ്‍ മാസത്തിലും യേശുവിന്റെ കാര്യം കഷ്ടത്തിലായതുതന്നെ!


കേരളീയര്‍ ഒരു 'പൊതുശല്യകലണ്ടര്‍' ഉണ്ടാക്കുന്നപക്ഷം, സീറോ-മലബാര്‍ സഭാകലണ്ടറില്‍, 'ശ്ലീഹാക്കാല'മെന്നും, 'കൈത്താക്കാല'മെന്നും 'ദനഹാക്കാല'മെന്നുമൊക്കെ ഓരോ കാലയളവിനെ വിശേഷിപ്പിക്കുന്നതുപോലെ, 'കവലപ്രാര്‍ത്ഥനാകാലം'. 'കവലക്കൊന്തക്കാലം', 'വഴിയോരപ്രദക്ഷിണക്കാലം' എന്നിങ്ങനെ കത്തോലിക്കര്‍ക്കായിട്ടുതന്നെ കുറേ 'ശല്യകാലങ്ങള്‍' അതില്‍ അടയാളപ്പെടുത്താനിടയുണ്ട്.


മനുഷ്യരുടെ ശ്രദ്ധയെ ദൈവാലയമായ തങ്ങളുടെ ഹൃദയത്തില്‍നിന്നു കുടിയിറക്കി, അവരെ ആള്‍ക്കൂട്ടമാക്കിമാറ്റി, കുരിശുപള്ളികളിലേക്കും പൊതുനിരത്തുകളിലേക്കും പ്രാര്‍ത്ഥനയെന്നും ദൈവാരാധനയെന്നുംപറഞ്ഞ് ആട്ടിത്തെളിക്കുകയാണ്, പുരോഹിതര്‍. അതോടെ, യേശുവചസ്സുകള്‍, ഏട്ടിലെ പശുവിനെപ്പോലെ, ബൈബിള്‍ എന്ന ഗ്രന്ഥത്തിലെ വെറും അച്ചടിമഷിയായിത്തീരുന്നു.


പ്രാര്‍ത്ഥനയെക്കുറിച്ചും ദൈവാരാധനയെക്കുറിച്ചും എത്ര വ്യക്തമായാണ് യേശു പഠിപ്പിച്ചിട്ടുള്ളത്! പ്രാര്‍ത്ഥനയെക്കുറിച്ച് യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാത്തവിധം അവിടുന്ന് ഇങ്ങനെ പറഞ്ഞു: ''പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തരെപ്പോലെ ആകരുത്. മനുഷ്യര്‍ കാണത്തക്കവിധം സുനഗോഗുകളിലും തെരുവുമൂലകളിലുംനിന്നു പ്രാര്‍ത്ഥിക്കാനാണ് അവര്‍ക്ക് ഇഷ്ടം. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. മറിച്ച്, നീ പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ ഉള്ളറയില്‍ കയറി നിന്റെ വാതിലടച്ച്, അവിടെ അദൃശ്യനായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യമായി കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ അര്‍ത്ഥമില്ലാത്ത ധാരാളം വാക്കുകള്‍ ഉരുവിടരുത്. അതിഭാഷണംകൊണ്ടു തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുംമുമ്പുതന്നെ നിങ്ങളുടെ ആവശ്യമെന്തെന്ന് നിങ്ങളുടെ പിതാവിന്ന് അറിയാം'' (മത്താ. 6:5-8). ദൈവരാധനയെക്കുറിച്ച് യേശു പറഞ്ഞു: ''.... നിങ്ങള്‍ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ലാതാകുന്ന സമയം വരുന്നു....യഥാര്‍ത്ഥ ആരാധകര്‍ പിതാവിനെ അരൂപിയിലും സത്യത്തിലും ആരാധിക്കുന്ന സമയം വരുന്നു; അതു വന്നുകഴിഞ്ഞു. അത്തരം ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത്..... ദൈവം ആത്മാവാണ്; അവനെ ആരാധിക്കുന്നവര്‍ അരൂപിയിലും സത്യത്തിലും ആരാധിക്കണം'' (യോഹ. 4:21-24). പ്രാര്‍ത്ഥനയെപ്പറ്റിയും ദൈവരാധനപ്പറ്റിയുമുള്ള ഈ പ്രബോധനങ്ങള്‍ക്കുപോദ്ബലകമായി വേറെയും എത്രയോ വാക്യങ്ങളാണ് യേശുവിന്റേതായി സുവിശേഷങ്ങളിലെമ്പാടുമുള്ളത്!

ഇതെല്ലാം ഉരുക്കഴിച്ചു പഠിച്ചവരെന്നും മറ്റുള്ളവരെ ഇക്കാര്യങ്ങള്‍ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും നിയോഗിതരായവരെന്നും നാം കരുതുന്ന വൈദികരാണ് അതിനെല്ലാം കടകവിരുദ്ധമായി, കവലപ്രാര്‍ത്ഥനകളിലേക്കും കപട ആരാധനാസമ്പ്രദായങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നത് എന്നത് ഒരു വിരോധാഭാസമാണ്. ഇവര്‍ ദീര്‍ഘകാലം സെമിനാരികളില്‍ പഠിക്കുന്നതും അഭ്യസിക്കുന്നതും എന്തൊക്കെയാണെന്നു കൈചൂണ്ടി ചോദിക്കാന്‍, അവരുടെ പഠനത്തിനു പണം മുടക്കുന്ന വിശ്വാസിസമൂഹത്തിന് അവകാശമുണ്ട്. കാരണം, ഇവരുടെ രീതികളെല്ലാം യേശുവിരുദ്ധമായിട്ടു കാണപ്പെടുന്നു. അതിനു മാറ്റംവരുത്തിയേ മതിയാവൂ. സ്വന്തം ഉള്ളറയില്‍ വസിക്കുന്ന ദൈവത്തെ, തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ദൈവാത്മാവിനെ, കണ്ടെത്താന്‍ മനുഷ്യരെ സഹായിക്കുകതന്നെയാണ് വചനശുശ്രൂഷകരുടെ ദൗത്യം. അതവര്‍ നിര്‍വ്വഹിച്ചേ പറ്റൂ.


പ്രാര്‍ത്ഥന പുറത്തേക്കുരുവിടാനുള്ളതല്ലെന്നും, അകത്തേക്ക് ഉള്‍ക്കൊള്ളാനുള്ളതാണെന്നും പറയുമ്പോള്‍, 'അപ്പോള്‍പ്പിന്നെ, യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ കാര്യമോ?' എന്നു പലരും തിരിച്ചുചോദിക്കാറുണ്ട്.'ഇങ്ങനെ പ്രാര്‍ത്ഥിക്കുക' എന്നുപദേശിച്ച് യേശു പഠിപ്പിച്ച, 'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്നു തുടങ്ങുന്ന പ്രാര്‍ത്ഥനയും അധരപ്രാര്‍ത്ഥനയ്ക്കായി ചൊല്ലാനുള്ളതല്ലെന്ന് അതിലെ ഓരോ വാക്കും സൂചിപ്പിക്കുന്നുണ്ട്. യേശുവിന്റെ ദൈവരാജ്യസങ്കല്പത്തെ മനുഷ്യന്റെ സാമൂഹികബോധമായി ഊട്ടിയുറപ്പിക്കുകയും, അതിന്റെ സാക്ഷാത്കാരത്തിനാവശ്യമായ ഇച്ഛാശക്തികൊണ്ട് മനുഷ്യമനസ്സുകളെ നിറയ്ക്കുകയും, ദൈവരാജ്യസൃഷ്ടിയ്ക്കായി ദൈവാനുഗ്രഹം യാചിക്കുകയുമാണ് ആ പ്രാര്‍ത്ഥനയുടെ ആദ്യഭാഗം ചെയ്യുന്നത്. 

രണ്ടാംഭാഗം, അതിനാവശ്യമായ ദൈവരാജ്യമൂല്യങ്ങള്‍ സ്വയം സ്വാംശീകരിച്ച് ദൈവരാജ്യപൗരത്വം നേടാന്‍; ഓരോരുത്തരെയും സജ്ജരാക്കാനുദ്ദേശിച്ചുള്ളതാണ്. 'ഞങ്ങളുടെ അന്നന്നയപ്പം ഇന്നു ഞങ്ങള്‍ക്കു തരണമേ!' എന്ന പ്രാര്‍ത്ഥനഭാഗം, ഭാവിയെക്കുറിച്ച് ആശങ്കയില്ലാത്ത, ദൈവപരിപാലനയില്‍ ഉറച്ചവിശ്വാസമുള്ള, 'ഇപ്പോള്‍, ഇവിടെ' എന്ന മട്ടില്‍ ഓരോ നിമിഷവും ദീപ്തമായി ജീവിക്കാന്‍ പ്രാപ്തിയുള്ള മനുഷ്യനെ രൂപപ്പെടുത്താന്‍ പോന്നതാണ്. പ്രധാനമായി വരുന്ന മറ്റൊന്ന്, 'ഞങ്ങളോട് തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെമാത്രം ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിച്ചാല്‍ മതി' എന്ന ഏറ്റുപറച്ചിലാണ്. അതോടെ, എല്ലാ ദൈവകല്പനകളുടെയും പ്രവാചകവചസ്സുകളുടെയും ചുരുക്കെഴുത്തായി യേശു അവതരിപ്പിച്ച ആ ഏകകല്പന (മത്താ. 7:12) അംഗീകരിക്കപ്പെടുകയാണ്; മറ്റുള്ളവരില്‍നിന്ന് ആഗ്രഹിക്കുന്നതുപോലെതന്നെ മറ്റുള്ളവരോടും പെരുമാറണമെന്ന കല്പന ശിരസ്സാവഹിക്കുകയാണ്. പിന്നെ വേണ്ടത്, തിന്മയില്‍ വീഴാതിരിക്കാന്‍ പ്രലോഭനങ്ങളെ അതിജീവിക്കലാണ്. അതുകൊണ്ട്, അതിനാവശ്യമായ അനുഗ്രഹം യാചിച്ച്, പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു.


ചുരുക്കത്തില്‍, യേശുവിന്റെ മുഴുവന്‍ സന്ദേശവും ഉള്‍ക്കൊള്ളുന്ന അതിമഹത്തായ ഒരു പ്രാര്‍ത്ഥനയാണിത്. യേശുവിന്റെ ദൈവരാജ്യകാഴ്ചപ്പാട് മനസ്സുകളിലേക്കു പകര്‍ന്നു നല്‍കുകയും അതിന്റെ ആവിഷ്‌കാരത്തിനുള്ള ഇച്ഛാശക്തി ഊട്ടിയുറപ്പിക്കുകയും, ദൈവരാജ്യമൂല്യങ്ങള്‍ സ്വാംശീകരിപ്പിക്കുകയും സ്വയം തിരുത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അത്യുജ്ജലപ്രാര്‍ത്ഥന! സാമൂഹിക പരിവര്‍ത്തനത്തിനും സ്വയം രൂപാന്തരണ (transformation)ത്തിനും പുളിമാവായി വര്‍ത്തിക്കുന്ന ജീവനുള്ള പ്രാര്‍ത്ഥന!


പക്ഷേ, അത് ഹൃദയത്തിലേക്കെടുക്കാതെ പുറത്തേക്കൊഴുകിക്കളഞ്ഞാലോ? അപ്പോഴത് മൃതമായിത്തീരും; അത്രതന്നെ. എന്നാല്‍, ഈ പ്രാര്‍ത്ഥന ഉള്ളിലേക്കെടുത്തു മനനം ചെയ്യുന്നപക്ഷം, അല്ലെങ്കില്‍ ധ്യാനിക്കുന്ന പക്ഷം, ഈ പ്രാര്‍ത്ഥനയിലെ വാക്കുകള്‍ക്കു ജീവന്‍ വയ്ക്കുകയും മനുഷ്യമനസ്സിന്റെ അജ്ഞാത ഉള്ളറകളില്‍വരെ കയറിച്ചെന്ന് അവിടമെല്ലാം പ്രകാശനമാക്കുകയും ചെയ്യും. ഉള്ളില്‍ പ്രാര്‍ത്ഥന കടക്കുന്നതോടെ, അതിലുള്‍ച്ചേര്‍ന്നിരിക്കുന്ന ജ്ഞാനം മനസ്സിലെ എല്ലാ മൃതകോശങ്ങള്‍ക്കും ജീവന്‍ പകരുകയും എല്ലാ കല്ലിപ്പുകളെയും തൊട്ടുഴിഞ്ഞ് മൃദുലമാക്കുകയും ചെയ്യും. തമ്മില്‍ പോരടിച്ചുനില്‍ക്കുന്ന മനസ്സുകള്‍ പരസ്പരം അഭിമുഖമായി വരും. അധികാരഭാവവും അഹന്തയും ധനമോഹവും ഒഴിഞ്ഞുപോകുകയും സ്‌നേഹവും സേവനമനോഭാവവും തന്റെ സഹജഭാവമാണെന്ന് മനുഷ്യനറിയുകയും ചെയ്യും. ഇത്രയുമായാല്‍ ദൈവരാജ്യത്തിന് അടിത്തറയായി. പരസ്പരം ഉത്തേജിപ്പിക്കുന്ന പോസിറ്റീവ് ഭാവങ്ങള്‍, ഒരു രാസപ്രക്രിയപോലെ, പതഞ്ഞുപൊങ്ങുകയും തുരുമ്പിച്ചുകിടന്നിരുന്ന എല്ലാ ജന്മവാസനകളും സിദ്ധികളും ഒരു നവലോകസൃഷ്ടിക്കായി സട കുടഞ്ഞുണരുകയും കര്‍മ്മോത്സുകമാകുകയും ചെയ്യും. കര്‍മ്മവും ജീവിതംതന്നെയും ഇവിടെ പ്രാര്‍ത്ഥനയായി മാറുകയാണ്. സ്വകാര്യനേട്ടങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥനയല്ല; മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ള പ്രാര്‍ത്ഥന.

പ്രാര്‍ത്ഥനയും അനുഷ്ഠാനങ്ങളുമൊക്കെ മനുഷ്യന്റെ ആദ്ധ്യാത്മികവളര്‍ച്ചയ്ക്കുവേണ്ടിയാണെന്നാണ് സഭ പഠിപ്പിക്കുന്നത്. ഇവിടെ ആദ്ധ്യാത്മികവളര്‍ച്ചയെന്നാല്‍ എന്തെന്നു കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, ക്ഷമ, കരുണ., നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ. 5:22-23) എന്നിവ പുറപ്പെടുവിക്കാനുള്ള മനോഭാവത്തിലെ വളര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല അത്. ഇതെല്ലാം പ്രകടമാകുന്നത് മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലാണുതാനും. ഇതില്‍നിന്നും, ആദ്ധ്യാത്മികവളര്‍ച്ചയെന്നാല്‍ മനുഷ്യന്റെ സ്വകാര്യമാത്രപരതയില്‍നിന്ന് പരാര്‍ത്ഥതാഭാവത്തിലേക്കുള്ള വളര്‍ച്ചയാണെന്നു കാണാം. ഇവിടെ 'ആദ്ധ്യാത്മികത' എന്ന വാക്കിന്റെ പച്ചയായ അര്‍ത്ഥവും നമുക്കു തെളിഞ്ഞുകിട്ടുകയുമാണ്. പരാര്‍ത്ഥതാഭാവംതന്നെയാണത്. മറ്റുള്ളവരിലേക്കു ഒരാളുടെ മനസ്സ് എത്രമാത്രം വിടര്‍ന്നുവിശാലമാകുന്നുവോ, അയാള്‍ അത്രമാത്രം ആദ്ധ്യാത്മികഔന്നത്യത്തിലേക്ക് ഉയരുകയാണ്; ഉന്നതശീര്‍ഷനാകുകയാണ്. നേരെതിരിച്ച്, ഒരാള്‍ അവനവന്റെ കാര്യങ്ങളിലേക്ക് എത്രമാത്രം ചുരുങ്ങുന്നുവോ, അയാള്‍ അത്രമാത്രം ഭൗതികനാകുകയാണ്; തരംതാഴുകയാണ്. 'ഭൗതികത' എന്ന വാക്കിന്റെ പച്ചയായ അര്‍ത്ഥവും ഇവിടെ വ്യക്തമാകുന്നു. സ്വന്തം കാര്യങ്ങളില്‍ മാത്രമുള്ള താത്പര്യം, വ്യഗ്രത, ഒറ്റവാക്കില്‍ സ്വകാര്യമാത്രപരത ആണത്.


ഇനി, സഭ പ്രോത്സാഹിപ്പിക്കുന്ന പ്രാര്‍ത്ഥനകളും അനുഷ്ഠാനങ്ങളുമൊക്കെ മനുഷ്യരെ എങ്ങോട്ടേക്കാണു നയിക്കുന്നതെന്നു നോക്കുക. പുണ്യവാളന്മാരോടുള്ള പ്രാര്‍ത്ഥനകള്‍, മാതാവിനോടുള്ള പ്രാര്‍ത്ഥനകള്‍, നൊവേനകള്‍, അനുഷ്ഠാനങ്ങള്‍ എല്ലാം, സ്വകാര്യകാര്യസാധ്യത്തിനുള്ളവയാണ്. കുറഞ്ഞപക്ഷം, തനിക്കു സ്വര്‍ഗ്ഗംനേടാന്‍ വേണ്ടിയെങ്കിലും ഉള്ളതാണ്. ഇവിടെയൊന്നും മനസ്സ് മറ്റുള്ളവരിലേക്കു തുറക്കുന്നേയില്ല. പകരം, മനസ്സ് അവനവനിലേക്കു കൂമ്പിയടയുകയാണ്. സ്വകാര്യമാത്രപരതയിലേക്ക്, ഭൗതികതയിലേക്ക്, ആഴ്ന്നിറങ്ങുകയാണ്. അതായത്, ആത്മീയവളര്‍ച്ചയ്‌ക്കെന്നു പറഞ്ഞുനടത്തുന്ന, പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളിലൂടെ മനുഷ്യന്‍ അവസാനം എത്തിച്ചേരുന്നത് തികഞ്ഞ സ്വകാര്യമാത്രപരതയിലാണ്, ഭൗതികമനോഭാവത്തിലാണ്.


ഇതാണു പൗരോഹിത്യം! അവര്‍ മുന്നോട്ടെന്നു പറഞ്ഞ് മനുഷ്യരെ പിന്നോട്ടു നയിക്കും. ആദ്ധ്യാത്മികതയെന്ന വ്യാജേന, മനുഷ്യരെ ഭൗതികമനോഭാവത്തിലെത്തിക്കും. ദൈവത്തെ ചൂണ്ടിക്കാട്ടി മാമോനിലെത്തിക്കും. മതവിശ്വാസമെന്നു പറഞ്ഞു സിദ്ധാന്തവിശ്വാസത്തിലെത്തിക്കും. ശുശ്രൂഷയെന്ന മട്ടില്‍ അധികാരം കയ്യാളും. പ്രാര്‍ത്ഥനയെന്നു പറഞ്ഞ് റാലികള്‍ നടത്തിക്കും. ധ്യാനമെന്നു പറഞ്ഞ് ബഹളം വയ്പിക്കും...


ഗദ്‌സമേനില്‍ എല്ലാ ശിഷ്യന്മാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നിട്ടും, യേശു പ്രാര്‍ത്ഥിച്ചിടത്തേക്ക് പത്രോസിനെയും സെബദിപുത്രന്മാരെയും കൂടെക്കൊണ്ടുപോയിട്ടും, അവരോടു ചേര്‍ന്നുള്ള ഒരു കൂട്ട പ്രാര്‍ത്ഥനയായിരുന്നില്ല യേശു നടത്തിയത് എന്നോര്‍ക്കുക. അവരോട് 'ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാ'നാണ് അവിടുന്നു പറഞ്ഞത്, തന്റെ പ്രാര്‍ത്ഥനയില്‍ പങ്കുചേരാനല്ല. 

'സ്വന്തം ഉണര്‍വി'ലുള്ള പ്രാര്‍ത്ഥനയ്‌ക്കേ അവിടുന്നു പ്രാധാന്യം കല്പിക്കുന്നുള്ളൂ. യേശുവിനെ സംബന്ധിച്ച് പ്രാര്‍ത്ഥനയെന്നാല്‍ അവനവനിലെ ദൈവികസത്തയുമായുള്ള ഏകാന്തഭാഷണമാണ്; തന്നെപ്പോലെതന്നെ മറ്റുള്ളവരെയും കണ്ടുപെരുമാറാന്‍ കഴിയുംവിധം ആ അനന്തമായ ശക്തിസ്രോതസ്സില്‍നിന്നുള്ള ഊര്‍ജ്ജശേഖരണമാണ്. നമ്മെ സംബന്ധിച്ചും അത് അങ്ങനെ ആകേണ്ടതുണ്ട്; പുരോഹിതരത് അംഗീകരിച്ചാലുമില്ലെങ്കിലും. 

Saturday, June 22, 2013

പ്രാപഞ്ചിക ദര്‍ശനം

R K Mittal I A S (Lucknow)

(Indian Thoughts  കഴിഞ്ഞ പത്തുവര്‍ഷങ്ങളായി നടത്തുന്ന Share and Learn  എന്ന ധാര്‍മ്മികാദ്ധ്യായന പരിപാടിയുടെ ഭാഗമായി, കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ശ്രി R K Mittal IAS എഴുതിയ Cosmic Vision എന്ന ലേഖനത്തിലൂടെ കടന്നു പോയപ്പോള്‍, പല മേഖലകളിലും അനുഭവപ്പെടുന്ന ക്ഷയങ്ങളുടെ കാരണം ദിര്ഘവീക്ഷണം ഇല്ലാത്ത നേതൃത്വമാണെന്ന് അസന്നിഗ്ദമായി അദ്ദേഹം എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു. ലേഖനത്തിന്‍റെ തര്‍ജ്ജമ വായിക്കുക. അദ്ദേഹത്തിന്‍റെ കൂടുതല്‍ ലേഖനങ്ങള്‍  വായിക്കാന്‍ താത്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ദര്‍ശനം  എന്നാല്‍ അദൃശ്യ  കാര്യങ്ങള്‍ കാണുന്ന കലയാണെന്ന് പറയപ്പെടുന്നു. ഏതു സമൂഹമാണെങ്കിലും ദീര്ഘകാലം ഐശ്വര്യത്തില്‍ നിലനില്‍ക്കണമെങ്കില്‍ ആ സമൂഹത്തില്‍ പ്രഗല്‍ഭരായ ദാര്‍ശനികരുമുണ്ടായിരുന്നേ മതിയാവൂ. ദര്‍ശനം  ഇല്ലായെങ്കില്‍ മനുഷ്യ വംശം തന്നെ നശിക്കും. മഹാത്മാക്കളായ അനേകം ദാര്‍ശനികര്‍ക്ക് ജന്മം കൊടുത്ത ഭാരതം ആ അര്‍ത്ഥത്തില്‍ ഭാഗ്യവതിയാണ്. അവരുടെ കാലഘട്ടത്തിനും ഏറെ അപ്പുറത്തേക്ക് ആ മഹാത്മാക്കള്‍ ചിന്തിച്ചതുകൊണ്ടാണ്‌ ഭാരതത്തിന്‌ ഇത്രയും ധന്യമായ ഒരു പൈതൃകം അവകാശപ്പെടാനാവുന്നത് തന്നെ. ഈ രാഷ്ട്രം  ഹൃദയത്തില്‍ സൂക്ഷിച്ച മൂല്യങ്ങളും, ആര്‍ജ്ജിച്ച ആദ്ധ്യാത്മിക ചൈതന്യവും, അവകാശമായി ലഭിച്ച മഹത്തായ സാംസ്കാരിക പാരമ്പര്യവും ഇന്ത്യ ഭൌതികമായി കൈപ്പിടിയിലൊതുക്കിയ ബ്രിട്ടിഷ്കാരെ ഭയപ്പെടുത്തിയിരുന്നുവെന്നു വേണം, മക്കാളെ പ്രഭു 1835 ഫെബ്രുവരിയില്‍ ബ്രിട്ടീഷ്‌ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്. ആ ഭയമാണ് ഒരു പുതിയ വിദ്യാഭ്യാസ നയം തന്നെ ഇവിടെ നടപ്പാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ആ നടപടി നമ്മുടെ ദര്‍ശനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു; ദൌര്‍ഭാഗ്യവശാല്‍, ഇപ്പോഴും നാം അത് തന്നെ തുടരുന്നു.

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ചിട്ട് ആറു ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. നിരവധി മേഖലകളില്‍ നാം വളര്‍ന്നിട്ടുമുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലകളിലെ നമ്മുടെ നേട്ടങ്ങള്‍ ഏറെ ലോകപ്രശംസ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. വേണ്ടത്ര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍, നാം നേടിയെടുത്ത സര്‍വ്വ നേട്ടങ്ങളും നിഷ്പ്രഭമാക്കിയേക്കാവുന്ന നാണക്കേട്‌ സമ്മാനിക്കാന്‍ ഇടയുള്ള മേഖലകളുമുണ്ട്‌. ഇതിനു രാഷ്ട്രത്തിന്‍റെ ദര്‍ശനശേഷി വര്‍ദ്ധിക്കേണ്ടതുണ്ട്. സങ്കുചിതമായ കാഴ്ച്ചപ്പാടുകളില്‍ നിന്ന് ജനങ്ങള്‍, പ്രത്യേകിച്ചും ഭരണാധികാരികള്‍, പാടെ മാറേണ്ടതുണ്ട്. അധികാരികളാണെങ്കിലും, രാഷ്ട്രിയക്കാരാണെങ്കിലും,  മാധ്യമ പ്രവര്‍ത്തകരാണെങ്കിലും ഒരു വ്യത്യാസവുമില്ലാതെ, വികസിക്കുന്ന ഒരു ദര്‍ശനത്തിന്‍റെ ഉടമകളായേ   തീരൂ. ഈ മേഖലയില്‍ ഞാന്‍ മനസ്സിലാക്കിയ ചില കാര്യങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെയ്ക്കട്ടെ.

നമ്മുടെ സാമൂഹ്യവൈവിദ്ധ്യം വളരെ വലുതാണ്‌, അതുകൊണ്ട് തന്നെ ജനങ്ങളുടെ കാഴ്ച്ചപ്പാടുകളിലും ദര്‍ശനശേഷിയിലും കാര്യമായ വ്യത്യാസവും കാണുന്നു. ദൈനംദിന നിലനില്‍പ്പ്‌ പോലും ചോദ്യം ചെയ്യപ്പെടുന്നത്ര ദരിദ്രരായ  അനേകര്‍ ഇവിടുണ്ട്. ഉണര്‍ന്നിരിക്കുന്ന അതാതു ദിവസങ്ങള്‍ക്കപ്പുറത്തേയ്ക്ക്  അവര്‍ ചിന്തിക്കാറേയില്ല, അതിനുള്ള ശേഷിയും അവര്‍ക്കില്ല. ദാരിദ്ര്യരേഖക്ക് താഴെ നാം കാണുന്ന അവരെ  സഹായിക്കുവാന്‍ ഉദ്ദേശിച്ചു നാം ചെയ്തതൊന്നും ഇനിയും ഫലവത്തായിട്ടില്ല. അവരുടെ സ്ഥിതിയും സംഖ്യയും ഇന്നും അതുപോലെ തന്നെ തുടരുന്നു. നോക്കാന്‍ ഒരു ജോലിയോ  ചെയ്യാന്‍ ഒരു പണിയോ ഉറപ്പുള്ള സാധാരണക്കാരാണ് അടുത്തത്‌. അവരുടെ ദൃഷ്ടി പരമാവധി ഒരു വര്ഷം വരെയേ മുമ്പോട്ട്‌ കാണൂ. ഓരോ വര്‍ഷവും  കൂടുതല്‍  കൂടുതല്‍ ലാഭവും നേട്ടങ്ങളും മാത്രമാണ് അവരുടെ ലക്‌ഷ്യം; അത് നേടിയാല്‍ അവര്‍ സംതൃപ്തരുമാണ്.

പരമാവധി അഞ്ചു വര്‍ഷങ്ങള്‍ നീളുന്ന പഞ്ചവത്സര പദ്ധതിയെപ്പറ്റി മാത്രം ചിന്തിക്കുകയും ഏതു വിധേനയും അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുകയെന്ന ലക്‌ഷ്യം പരമമായി കാണുകയും ചെയ്യുന്ന രാഷ്ട്രിയക്കാരാണ് അടുത്ത വിഭാഗം. കുറഞ്ഞ ഒരു കാലഘട്ടത്തിനുള്ളില്‍ തന്നെ  അവരില്‍ മിക്കവരും സൗകര്യം പോലെ കൂറും ചുവടും മാറ്റുന്നത് കാണാം. രാഷ്ട്രിയം ഒരു സേവന മേഖലയാണെന്നും ആയിരിക്കുന്ന ഇന്നിനെയും അടുത്ത തലമുറക്ക് വേണ്ട നാളെയും  മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന അപൂര്‍വ്വം ചിലരെ ഇപ്പോഴുള്ളൂ. പക്ഷേ, അത്തരം സമര്‍പ്പിത നേതാക്കള്‍ ഒരുകാലത്ത്  ഭാരതത്തില്‍ ധാരാളം ഉണ്ടായിരുന്നു - അവരെ രാജ്യ സ്നേഹികളുടെ ഗണത്തില്‍പ്പെടുത്താം. അവര്‍ കൈമാറിയ മൂല്യാധിഷ്ടിത രാജ്യതന്ത്രജ്ഞതയുടെ സവിശേഷത കൊണ്ട്  അവര്‍ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കുമപ്പുറം അവരുടെ ദിര്ഘദൃഷ്ടിയുടെ ഗുണം ജനങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു.

അനേകം തലമുറകള്‍ക്കും അപ്പുറത്തേക്ക് കണ്ണ്നട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്ത റാം മോഹന്‍ റോയി, ടാഗോര്‍, ബാബാ ആംതെ, മഹാത്മാ ഗാന്ധി, അബ്ദുല്‍ കലാം ആസാദ്, അംബേദ്‌കര്‍ തുടങ്ങിയ മഹാരഥന്മാര്‍ ഈ രാജ്യതന്ത്രജ്ഞാന്മാര്‍ക്കും വളരെ മുകളിലാണ്. അനേക കാലം നിലനില്‍ക്കുന്ന സമഗ്ര വികസനം  അവരേപ്പോലുള്ളവര്‍ ആണ് സമൂഹത്തില്‍ കൊണ്ടുവരുന്നത്. അവരെയാണ് നാം ദാര്‍ശനികര്‍ എന്ന് വിളിക്കുന്നത്‌. ആയിരക്കണക്കിന്  വര്‍ഷങ്ങള്‍ നീണ്ട് നില്‍ക്കുന്ന പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിശിഷ്ട ജന്മങ്ങള്‍ ഈ വിഭാഗത്തിനു മുകളിലുമുണ്ട്. ഞാനവരെ അവതാരങ്ങള്‍ എന്ന് വിളിക്കും. രാമന്‍, കൃഷ്ണന്‍, ക്രിസ്തു, ഗുരു നാനാക്ക്, മുഹമ്മദ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും.


അവസാനമായി, നിത്യതയും ആകമാന പ്രപഞ്ചവും സ്വദര്‍ശനമാക്കിയ പരാ ശക്തിയെക്കൂടി പരാമര്ശിക്കട്ടെ. ആ ശക്തിയുടെ വീക്ഷണത്തെയാണ് പ്രാപഞ്ചിക ദര്‍ശനം എന്ന് പറയുക. അതൊരു വ്യക്തിയല്ല, ഈശ്വരന്‍ തന്നെയാണ്. മനുഷ്യകുലത്തിന്‍റെ ആയുസ്സ് ഏതാനും സഹസ്രാബ്ദങ്ങളെ കാണൂവെങ്കില്‍, ഈശ്വരന്‍ കാലാതീതനാണ്. യുഗാബ്ദങ്ങളായി ഈശ്വരന്‍ ഇവിടെയുണ്ടായിരുന്നു, ഇനിയും അനേകം യുഗാബ്ദങ്ങള്‍ ഇവിടെ ഉണ്ടായിരിക്കുകയും ചെയ്യും. ഈശ്വര സമാനമായതോ, അതിനോട് ഉപമിക്കാവുന്നതോ ആയ ഒരു ദര്‍ശനമാണ് നമുക്കും ഉണ്ടായിരിക്കേണ്ടത്. ദിനാധിഷ്ടിതമായ ഒരു കാഴ്ചപ്പാടില്‍ നിന്നും നിത്യമായ ഒരു പ്രാപഞ്ചിക ദര്‍ശനത്തിലേക്കുള്ള സമഗ്രമായ ഒരു മാറ്റത്തിന് നമുക്ക് ഒരുങ്ങാം. അസാദ്ധ്യമെന്നു കരുതാതെ സാദ്ധ്യമാവുന്നിടത്തോളം മുന്നേറാന്‍ നമുക്ക് പരിശ്രമിക്കാം.  

പ്രവാസി പുരോഹിതരും ഉമ്മ വരുത്തുന്ന വിനകളും


വൈദികരുടെ കുറ്റകൃത്യങ്ങൾ  മൂടിവെച്ച്  അവരെ സഭ രക്ഷിച്ച  കഥകൾ അല്മായ ശബ്ദത്തിൽ അനേക തവണകൾ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നിയമത്തിന്റെ കുടുക്കിൽ അകപ്പെടുന്നതിനുമുമ്പ് ഇരയായവരെ സ്വാധീനിച്ചോ, പള്ളിയിൽനിന്ന്‌  സ്ഥലം മാറ്റം കൊടുത്തോ, രാജ്യം കടത്തിയോ  സാധാരണ രക്ഷപ്പെടുത്തുകയാണ് കീഴ്വഴക്കം. എന്നാൽ മിനിസോട്ടായിലെ വൈദികന്റെ ലൈംഗിക കുറ്റാരോപണ കേസ്സിൽ അത് സംഭവിച്ചില്ല. അവിടെ  ബ്ലൂ ഏർത്തിലെ  ഒരു പള്ളിയിലെ സഹവൈദികനായിരുന്ന  ആന്ധ്രാസ്വദേശി ഫാദർ ലിയോ കോപ്പേലാ (47) ഇപ്പോൾ കുറ്റാരോപണ വിധേയനായി ജയിലിൽ കഴിയുകയാണ്.  സംഭവദിവസം അദ്ദേഹത്തെ പ്രായമായ ഒരു സ്ത്രീ രാത്രിയിൽ അത്താഴത്തിനായി  വിരുന്നിന് വിളിച്ചിരുന്നു. വിധവയായ ആ സ്ത്രീ പുരോഹിതനെ രാത്രിയിൽ സല്ക്കരിച്ചതിലും   ദുരൂഹതകൾ കാണുന്നു.

 അന്ന് ആ സ്ത്രീ  മറ്റാരോടോ ടെലിഫോണ്‍ ചെയ്ത സമയം താഴത്തെ നിലയിൽ ടീ.വി. കണ്ടുകൊണ്ടിരുന്ന പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ ബലമായി കവിളത്ത് ഉമ്മ വെക്കുകയും  മാറിടങ്ങളിൽ  കൈ തടവി   പിടിക്കുകയും ചെയ്തുവെന്നാണ് കേസ്.

കവിളത്ത് ഉമ്മ വെച്ചെങ്കിലും മാറത്ത് പിടിച്ചുവെന്ന ആരോപണം പുരോഹിതൻ നിഷേധിച്ചിരിക്കുകയാണ്. അമേരിക്കൻ സംസ്ക്കാരം അനുസരിച്ച് കവിളത്ത് പരിചയമുള്ള പെണ്‍കുട്ടികള്ക്ക് ഉമ്മ നൽകുന്നതിൽ തെറ്റില്ല. പലപ്പോഴും പരിചയമുള്ള പെണ്‍കുട്ടികൾ അതിനായി  ഓടി വരാറുണ്ട്. അത്തരം  ഉമ്മകൾ   ലൈംഗികതയുമായി  ബന്ധപ്പെടുത്താറില്ല. 

ഫാദർ ലിയോ കോപ്പെലിന്റെ കേസ്സിൽ സഭ പരിപൂർണ്ണമായും അദ്ദേഹത്തെ  തഴഞ്ഞിരിക്കുകയാണ്.  രൂപതയോ, കുഞ്ഞാടുകളോ, ഇടവക ജനമോ   സഹായിക്കുവാൻ ഇതുവരെയും   എത്തിയില്ല. രൂപതാ അധികാരികൾ വൈദികവൃത്തിയിൽനിന്നും  പിരിച്ചുവിട്ടു.  ജാമ്യത്തിന്  70000  ഡോളർ കെട്ടിവെക്കുവാനും സഭ തയാറല്ല. സഹായിക്കാൻ ആരുമില്ലാത്ത അദ്ദേഹത്തിന്  അത്രയും വലിയ തുക ജാമ്യ തുകക്കായി കൊടുക്കാൻ  എങ്ങനെ സാധിക്കും? പുരോഹിതനെ   അറിയില്ലെന്ന്  പറഞ്ഞ് രൂപതയും  കൈ ഒഴിഞ്ഞിരിക്കുകയാണ്. "വെള്ളമുള്ള കയത്തിൽ വീണ ഒരാളെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കണമൊ അതോ കണ്ടില്ലെന്ന് നടിക്കണമോ?" ചോദിക്കുന്നത് കുറ്റം ചുമത്തപ്പെട്ട ഈ പുരോഹിതനാണ്. അദ്ദേഹത്തിന്റെ ഭാഗങ്ങൾ വാദിക്കാൻ ഒരു വക്കീലിനെപ്പോലും രൂപത കൊടുക്കുവാൻ തയ്യാറായില്ല.

"ദുരിതങ്ങളും ദുഖങ്ങളും ആപത്തും വരുമ്പോൾ  ഒരാളെ രക്ഷിക്കുകയെന്നത് ക്രിസ്തീയ ധർമ്മമാണെന്നും സഭ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറി തന്നെ കൈവിട്ടുവെന്നും"  ജയിലിൽ കിടക്കുന്ന പുരോഹിതൻ  പറഞ്ഞു.  ഭാരതത്തിൽ നിന്ന് അയക്കുന്ന പുരോഹിതരുടെ അറിവില്ലായ്മയിൽ പ്രശ്നങ്ങളിൽ അകപ്പെട്ടാൽ നിസഹായരായ അവരെ തള്ളി കളയുന്നത് മനുഷ്യത്വമോ, ക്രിസ്തീയതയോ അല്ല. മറുനാടൻ  രാജ്യങ്ങലേക്ക്  ഭാരതരൂപതകൾ നല്ല  തുക കൈപ്പറ്റിയശേഷമാണ് പുരോഹിതരെ  അവിടുത്തെ പള്ളികളിലെ സേവനത്തിനായി  അയക്കാറുള്ളത്. നിസാര തുകയ്ക്ക് ഇവരെ ഈ നാട്ടിൽ പണി എടുപ്പിച്ച്    പ്രതിഫലത്തിൽ ഭൂരിപങ്കും ഇന്ത്യൻ രൂപതകൾ തട്ടിയെടുക്കും.  മുടിയനായ പുത്രനെവരെ സ്വീകരിച്ച പിതാവിന്റെ ഉപമ ഉൾകൊണ്ട തന്റെ സഭ തന്നെ  തഴഞ്ഞതിൽ കുറ്റം ചുമത്തപ്പെട്ട  പുരോഹിതൻ നിരാശനാണ്.

സ്വദേശീയനായ പുരോഹിതനായിരുന്നുവെങ്കിൽ എല്ലാ നിയമ രക്ഷാകവചങ്ങളും സഭ  നല്കുമായിരുന്നു.  പുരോഹിതൻ  ഭാരത രൂപതയുടെ കീഴിലുള്ളതെന്നും  പറ ഞ്ഞ് അമേരിക്കൻ രൂപത കൈകഴുകുന്നു.

പ്രവാസികളായി  വരുന്ന പുരോഹിതർക്ക്  പ്രത്യേക  പരിശീലന സംവിധാനങ്ങൾ സഭ   തുടങ്ങേണ്ടിയിരിക്കുന്നു.  ഈ പരിശീലന കേന്ദ്രങ്ങളിൽ പുതിയതായി വരുന്ന കൊച്ചച്ചന്മാർക്ക് നിർദ്ദേശങ്ങൾ കൊടുക്കുവാൻ പ്രവാസികളായവരെ ചുമതലപ്പെടുത്തിയാൽ  നന്നായിരിക്കും.

 പ്രവാസികളായ കൊച്ചച്ചൻമാർ അറിഞ്ഞിരിക്കേണ്ട 'പത്ത് പ്രമാണങ്ങൾ' താഴെ  കുറിക്കുന്നു. :

(1) 'ഉമ്മ' എന്നുള്ളത് അമേരിക്കയിൽ സ്നേഹത്തിന്റെ അടയാളമാണ്. പക്ഷെ അത് അപരിചിതർക്ക് കൊടുക്കണമെന്ന് ചിന്തിക്കുമ്പോൾ ലൈംഗികതയാവും. അത്തരം വികാരങ്ങൾ മാനുഷിക വൈകല്ല്യങ്ങളെങ്കിലും ഉള്ളിൽ ഒതുക്കി വെക്കുക.

(2) പതിവായി അല്മായ ശബ്ദം വായിക്കുക. വിവിധ  രാജ്യങ്ങളിൽ സംഭവിച്ച പുരോഹിതരുടെ  അനേക    ലൈംഗിക കുറ്റകൃത്യങ്ങൾ    ഈ ബ്ലോഗിൽ വായിക്കാം. അല്മായ ശബ്ദത്തോട് കുപിതരായ മെത്രാൻലോകത്തെ വകവെക്കാതെ  സ്വയം മാതൃകയായി നല്ല ഒരു വൈദികനായി ലോകത്തിന്‌ തെളിയിച്ചു കൊടുക്കുവാൻ ഈ ബ്ലോഗ് സഹായിക്കും.

(3) കുമ്പസാരിപ്പിക്കുന്നതിന് മുമ്പ് സ്ത്രീകളിൽ നിന്നും ഉമ്മ സ്വീകരിക്കുന്ന ഒരു ആചാരം ഉണ്ട്. ദൈവിക ഉമ്മയെന്നാണ് പറയുന്നത്. മനസ്സാ തന്നാൽ നിങ്ങൾ മേടിച്ചുകൊള്ളുക. അത് നിങ്ങളുടെ അവകാശമാണ്. എങ്കിലും 'ഉമ്മ തരൂ' എന്ന് കുമ്പസാരിക്കാൻ വരുന്ന  സ്ത്രീകളോട് ആവ്യശ്യപ്പെടരുത്.

4.  വൈദികൻ കുർബാന അർപ്പിച്ചശേഷം  പള്ളിയുടെ പ്രധാന വാതിൽക്കൽവന്ന് കുർബാനയിൽ സംബന്ധിച്ചവരുടെ   സ്നേഹ വികാരങ്ങൾ   സ്വീകരിക്കാറുണ്ട്. പുരുഷന്മാർക്ക്  ഹസ്ത ദാനവും സ്ത്രീകള്ക്ക് ഉമ്മ കൊടുക്കുകയുമാണ് പാരമ്പര്യം. പ്രവാസികളായ പുരോഹിതർ ഈ ഉമ്മകളെ മുതലെടുക്കാതെ സൂക്ഷിക്കുക. ഉമ്മ കൊടുക്കുമ്പോൾ ലൈംഗികത പ്രകടിപ്പിക്കരുത്‌. അത് സ്ത്രീകള്ക്ക് പെട്ടെന്ന് മനസിലാകും. സ്നേഹത്തോടെ ഒരാളെ സ്പർശിച്ചാലും ലൈംഗികതയോടെ ഒരാളെ സ്പർശിച്ചാലും  തിരിച്ചറിയുവാനുള്ള  ജന്മസഹജമായ കഴിവ് സ്ത്രീ ജനങ്ങൾക്ക്‌  പ്രകൃതി കൊടുത്തിട്ടുണ്ട്.

5. ഒരു സ്ത്രീ 'ഉമ്മ' വേണമെന്ന് പറഞ്ഞു വന്നാൽ ഇഷ്ടമുണ്ടെങ്കിൽ കൊടുക്കാം. ഇന്ത്യൻ പുരുഷന്മാർ 'ഉമ്മ' ഇഷ്ടപ്പെടാറില്ലെന്ന് സൌമ്യമായി അവരെ ഉപദേശിക്കുന്നതിലും തെറ്റില്ല. ഉമ്മ കൊടുത്തില്ലെങ്കിൽ ചിലപ്പോൾ അവരെ അപമാനിക്കുന്നതിന് തുല്യമാകും.

6. കവിളത്ത് ഉമ്മ കൊടുക്കുന്നതിനു  പകരം ചുണ്ടത്ത്  കൊടുക്കുകയെന്നത്  പ്രവാസി കൊച്ചച്ചൻമാർക്ക് പറ്റുന്ന മറ്റൊരു അമളിയാണ്‌. "ഉമ്മ കൊടുക്കേണ്ടത് ചുണ്ടത്തല്ലെന്ന്" പറഞ്ഞ്   കോളേജു പ്രിൻസിപ്പാളായിരുന്ന  (പേര് വെളിപ്പെടുത്തുന്നില്ല) ഒരു കോവേന്തക്കാരൻ അച്ചനെ പള്ളിയുടെ മുമ്പിൽ വെച്ച് പരസ്യമായി ഒരു സ്ത്രീ  അപമാനിച്ചതും ഓർക്കുന്നു.

7. മാർപാപ്പാ പോവുന്ന വഴികളിൽ തള്ളമാരുടെ കൈകളിൽ കാണുന്ന  കുഞ്ഞുങ്ങളെ സ്പർശിച്ച് അനുഗ്രഹിക്കാറുണ്ട്. നാടുകൾ മാറി താമസിക്കുമ്പോൾ അങ്ങനെയുള്ള അബദ്ധങ്ങളിൽപ്പെടാതെ  വൃദ്ധരും ചെറുപ്പക്കാരുമായ അച്ചന്മാർ  സൂക്ഷിക്കണം. മദാമ്മയുടെ
കൊച്ചിനെ സ്പർശിക്കാൻ ചെന്നാൽ  കേൾക്കാത്ത ഭാഷാ വചനങ്ങൾ പറഞ്ഞ് അവർ അലറും.

8.  വധുവരന്മാരെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങിൽ  പുരോഹിതൻ വരന് ഹസ്തദാനവും വധുവിന്  ഉമ്മയും കൊടുക്കാറുണ്ട്. അതിൽ തെറ്റില്ല. ആ ഉമ്മ ഈ രാജ്യത്തിൽ നിങ്ങളുടെ അവകാശമാണ്.  ചുണ്ടത്ത് ആവരുതെന്ന് മാത്രം. അടുത്തയിടെ നാണം കുണുങ്ങിയും എന്റെ സുഹൃത്തുമായ  മലയാളീ കൊച്ചച്ചൻ വിവാഹം കഴിപ്പിച്ച വധുവിന് 'ഉമ്മ' അർപ്പിക്കുവാൻ മടി കാണിച്ചപ്പോൾ  പള്ളിയിലെ പ്രധാന അമേരിക്കൻ പാസ്റ്റർ പരസ്യമായി  കൊച്ചച്ചനെ  ശകാരിച്ചതും തമാശയായി തോന്നി.

9. കുടുംബിനികളും   വിധവകളും  നിങ്ങളെ വീട്ടിൽ  കരിയാപ്പില ചേർത്ത  കോഴിയിറച്ചി തിന്നാൻ വിളിക്കും.  ക്ഷണം സ്വീകരിക്കുന്നതിന് മുമ്പ് അപകടം പിടിച്ച  ചുവന്ന  തെരുവകളാണവരെന്നു മനസിലാക്കണം.  ഉണ്ണാക്കന്മാരുടെ ഭാര്യമാരും നിങ്ങളെ മയക്കാൻ വരും. വീഴരുത്.

1 0. പുരോഹിതൻ  എത്ര സന്മാർഗിയാണെങ്കിലും ശ്രിങ്കരിക്കുന്ന പുരോഹിതരെപ്പറ്റി അപവാദം പറയുവാനും മലയാളി സമൂഹം വിരുതരാണെന്നും മനസിലാക്കണം. കഴിയുന്നതും 'നീ സുന്ദരിയാണ്, ഇട്ടിരിക്കുന്ന ഡ്രസ്സുകൾ നല്ലതെന്നൊക്കെ' പറഞ്ഞാൽ ലൈംഗിക ചുവകളായി മലയാളിസമൂഹം കരുതുമെങ്കിലും അമേരിക്കൻ സംസ്ക്കാരത്തിൽ അത് സാധാരണമാണ്.

പ്രവാസി യാകുവാൻ പോവുന്ന പുരോഹിതർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം വിസ്താര ഭയത്താൽ വിവരിക്കുന്നില്ല.ഇന്ത്യയിൽ നിന്ന് വരുന്ന അനേകർ ഇങ്ങനെയുള്ള കുരുക്കിൽ വീഴാറുണ്ട്‌. വേണ്ടത്ര  പരിശീലനം നല്കാതെയാണ് പുരോഹിതരെ ഈ നാട്ടിൽ അയക്കാറുള്ളത്. വിദേശത്ത് വരുമ്പോൾ മുമ്പിൽ കാണുന്ന അബദ്ധങ്ങളെ  മുൻകൂട്ടി മനസിലാക്കുവാൻ ഒരോ പ്രവാസിഅച്ചനും കഴിവുണ്ടാകട്ടെയെന്നും ആശിക്കുന്നു.


ഒരു അല്മേനി പേരുദോഷം വരുത്തിയാൽ അയാളുടെ കുടുംബത്തിനെ മാത്രമേ  ബാധിക്കുകയുള്ളൂ. എന്നാൽ ഒരു പുരോഹിതനിൽനിന്നും വീഴ്ച്ചയുണ്ടായാൽ  സമൂഹം മുഴുവൻ ഉത്തരം പറയണം.   പുരോഹിതന്റെ  ഈ കഥ എല്ലാവർക്കും  മാതൃകയാകട്ടെ. പ്രവാസിയെങ്കിൽ രക്ഷിക്കാൻ  സഭയും സ്വന്തം സമൂഹവും കാണുകയില്ലെന്നുള്ള സത്യവും മനസിലാക്കുക. സേവനത്തിനായി നിങ്ങൾ അർപ്പിച്ച രക്തവും വിയർപ്പുംകൊണ്ട് സഭ കൊഴുത്തുതന്നെയിരിക്കും.

ലൈംഗികതയിൽ അമേരിക്കയിൽ എന്തുമാകാമെന്ന ഒരു തോന്നൽ പുരോഹിതർക്കും നാട്ടിലെ ഉൾനാട്ടിൽ താമസിക്കുന്നവർക്കും ഉണ്ട്.  അത് വെറും തെറ്റായ ഒരു ധാരണയാണ്. അത്തരം ചിന്തകളിൽ നിന്നുമുള്ള മുക്തി  പ്രവാസിയാകുവാൻ പോവുന്ന പുരോഹിതന് ആവശ്യമാണ്.   കാണാതായ ആടിനെ തേടി അമേരിക്കൻ സഭകൾ അലയുകയില്ലെന്നും പ്രവാസി പുരോഹിതർ മനസിലാക്കട്ടെ.


Thursday, June 20, 2013

കത്തോലിക്കാസമുദായത്തിന്റെ ജനാധിപത്യവല്‍ക്കരണം

കത്തോലിക്കാസമുദായം കേരളത്തിലെന്നല്ല ഇന്ത്യയില്‍ത്തന്നെ സാമ്പത്തിക-സാമൂഹിക തലങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു. എന്നാല്‍ തികച്ചും ജനാധിപത്യവിരുദ്ധമായ പുരോഹിതാധിപത്യമാണ്‌ അതിനുള്ളില്‍ നിലനില്‍ക്കുന്നത്‌. ജോസഫ്‌ പുലിക്കുന്നേലിനെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ആ സമുദായത്തിന്റെ സാമ്പത്തിക-സ്ഥാപന സംവിധാനങ്ങളെല്ലാം ഒരു വിദേശ രാഷ്‌ട്രത്തലവനായ പോപ്പിന്റെയും അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാരുടെയും ഉടമസ്ഥതയിലും നിയന്ത്രണത്തിലുമാണ്‌. ഈ അവസ്ഥക്കൊരു മാറ്റം വരുത്താനുതകുന്നതാണ്‌ കൃഷ്‌ണയ്യര്‍ക്കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്ന ``കേരളക്രൈസ്‌തവസഭയുടെ വസ്‌തുക്കളും സ്ഥാപനങ്ങളും സംബന്ധിച്ച ട്രസ്റ്റ്‌ ബില്‍'' എന്ന ചര്‍ച്ച്‌ ആക്ട്‌. എല്ലാ സമുദായങ്ങള്‍ക്കുള്ളിലും നിലനില്‍ക്കുന്നു എന്നു ജനാധിപത്യസര്‍ക്കാര്‍തന്നെ ഉറപ്പു വരുത്തേണ്ടതാണ്‌ ജനാധിപത്യപരവും സുതാര്യവുമായ സാമ്പത്തിക ഇടപാടുകള്‍. അതിനാല്‍ ചര്‍ച്ച്‌ ആക്ട്‌ അടിയന്തിരമായി നടപ്പിലാക്കേണ്ടിയിരിക്കുന്നു.
നമ്മുടെയൊക്കെ അടിയന്തിര ശ്രദ്ധപതിയേണ്ട മറ്റൊരു കാര്യം ഈ സമുദായ സംഘടനകള്‍ക്കുള്ളില്‍ നടക്കുന്ന നീതിനിര്‍വ്വഹണ രീതിളാണ്‌. ഇടക്കിടയ്‌ക്ക്‌ ഫത്‌വ എന്നും ഊരുവിലക്കെന്നുമൊക്കെ കേള്‍ക്കാറുണ്ടെങ്കിലും അതിന്റെയൊന്നും പിന്നാമ്പുറങ്ങളിലേക്കു നമ്മള്‍ കടന്നുചെല്ലാറില്ല. പ്രബുദ്ധരായ സമുദായാംങ്ങങ്ങള്‍തന്നെ അക്കാര്യങ്ങള്‍ തേടിപ്പിടിച്ചു വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്‌.
കത്തോലിക്കാ സമുദായത്തിലെ നീതിനിര്‍വ്വഹണ സംവിധാനം അരമനക്കോടതി എന്നാണറിയപ്പെടുക. മെത്രാന്റെ അരമനക്കുള്ളില്‍ അരങ്ങേറുന്ന അതിന്റെ നടപടിക്രമങ്ങളൊന്നും സാധാരണഗതിയില്‍ പുറംലോകമറിയാറില്ല. എന്നാല്‍ 1999-ല്‍ ഒരു മെത്രാന്റെ അരമനയില്‍നിന്ന്‌ ഒരു കുറ്റവിചാരണയുടെ മുഴുവന്‍ വിവരങ്ങളുമടങ്ങുന്ന രേഖകള്‍ പുറത്തുവരികയുണ്ടായി. തുടര്‍ന്ന്‌ ``മതകോടതികളും ഇന്‌ഡ്യന്‍ ജുഡീഷറിയും എന്ന വിഷയത്തില്‍ നവമ്പര്‍ 20-നു ജോസഫ്‌പുലിക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കാണക്കാരിയില്‍ നടന്നസമ്മേളനം ഏറെ മാധ്യമ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്‌തു. അക്കാലത്തുയര്‍ന്നുവന്ന ചിന്തകള്‍ ഇന്നും പ്രസക്തമാണ്‌.
ഒരു പുരോഹിതനെതിരെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും അവളുടെ പിതാവുമാണ്‌ അരമനക്കോടതിയില്‍ രേഖാമൂലം പരാതിനല്‍കിയത്‌. പ്രതി പെണ്‍കുട്ടിയെ വശീകരിച്ച്‌ നാലഞ്ചുപള്ളിമേടകളില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു പരാതി. പരാതിയെക്കുറിച്ചന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മറ്റൊരു വൈദികന്‍ വാദിയായിട്ടാണു കേസു പുരോഗമിക്കുന്നത്‌. യഥാര്‍ത്ഥ പ്രതിയായ പെണ്‍കുട്ടി മൂന്നാംകക്ഷിയാക്കപ്പെട്ടു. അവളുടെ ജീവിതവും ചാരിത്ര്യവും പുരോഹിതന്‍ നശിപ്പിച്ചു എന്ന ആരോപണം, പുരോഹിതന്‍ തന്റെ കന്യാത്വവും സല്‍പ്പേരും നശിപ്പിച്ചു എന്നായി രൂപാന്തരപ്പെട്ടു. മതകോടതി നടത്തിയ `ജുഡീഷ്യല്‍ അന്വേഷണണ'ത്തില്‍ കുറ്റങ്ങളെല്ലാം സംശയാതീതമായി തെളിയിക്കപ്പെട്ടു. മൂന്നു പുരോഹിതജഡ്‌ജിമാര്‍ ചേര്‍ന്നു നടത്തിയ വിധിതീര്‍പ്പുകള്‍ പ്രകാരം പ്രതിയെ ഇടവകഭരണത്തില്‍ നിന്നൊഴിവാക്കി, അയാളുടെ താമസസ്ഥലം പരിമിതപ്പെടുത്തി, അയാള്‍ രേഖാമൂലം പശ്ചാത്താപമറിയിക്കണമെന്നു വിധിച്ചു. ``പരിക്കുപറ്റിയ(injured) മൂന്നാംകക്ഷിക്ക്‌ പ്രതി ന്യായവും തൃപ്‌തികരവുമായ പ്രതിഫലം(remuneration) നല്‍കണം'' എന്ന വിധിവാചകമാണ്‌ ഏറ്റവും വിചിത്രം. 
ഒരുപക്ഷേ ഇത്തരം നടപടിക്രമങ്ങളൊന്നുമില്ലാതെ, ഇതിലും വിചിത്രമായ വിധിതാര്‍പ്പുകളായിരിക്കാം മറ്റു പല മതകോടതികളിലും ഉണ്ടാകുന്നത്‌. ഇവിടെ പലപ്രശ്‌നങ്ങളും ഉയര്‍ന്നുവരുന്നു. ഭരണഘടനാസ്ഥാപനമായ ഇന്‍ഡ്യന്‍ ജുഡീഷ്യറിയുടെ അധികാരപരിധി ലംഘിക്കുന്ന തരത്തില്‍ സമാന്തര കോടതികള്‍ രൂപീകരിക്കാന്‍ സമുദായസംഘടനകള്‍ക്കവകാശമുണ്ടോ? അവകാശമുണ്ടെന്നുവന്നാല്‍ സമുദായത്തിലെ ദര്‍ബ്ബലവിഭാഗങ്ങള്‍ക്ക്‌ എങ്ങനെ നീതി നിഷേധിക്കപ്പെടുകയും പുരോഹിതാദി പ്രബലവിഭാഗങ്ങള്‍ പൊതുനീതിപീഠത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടുകയും ചെയ്യുമെന്നു കാണിക്കുന്നു മേല്‍പ്പറഞ്ഞ കോടതിവിധി. 

Wakeup Call to Wider Perspective

 

Note:  ഓണത്തിനിടെ പൂട്ടു  കച്ചവടമോ?  What has Modi or Amul Baby  to do with people absorbed  in deep religious church  reform  discussions?  some of you my good friends may ask and quite rightly.


                   It is because the day prior to Bolshevik revolution in Russia, the high and mighty in the Orthodox church there also were discussing what should be the colour of  vestments they should wear for Mass the following morning with no agreement. But the revolutionaries decided it for them. It was to be crimson Red. The whole gang of churchmen were drowned in blood the  following day.
 

                  In India  a  bloody revolution is already on, led by Maoists in backward states of the  North, warns a sober person like Abdul Kalam. When the poor, hungry and exploited millions of India are driven   into the arms of Maoists as saviours in the absence of a caring  State  what is the relevance of discussing divisive religious temple, mandir and church related issues?

              

                Is not the very idea of India  itself at stake when its political parties are on a suicidal path even on the very eve of a general election? Politicians, not religious pundits, are to be the guardians of the common good.  What then  should be our priorities here and now? Other-worldly religious issues or downright mundane  ones of survival for India’s exploited and have-nots? Hence the post below.

 

Election Prospects for 2014

                                         NaMo, Amul Baby or  Federal Front?

Three types of rule at the centre loom large – one led by UPA, NDA or Federal Front. All are putting their best foot forward to win the race. What are their positive and negative traits? Who could be or should be the winner?

                                                                                                                                                                         James Kottoor

 

In the wake of parting of ways between Nitish and Modi, which amounts to a total break up of the NDA what are the prospects for NaMo(Modi), Amul Baby or Federal Front in 2014? That is the  BIG question facing the nation. It has sent all political parties into a huddle to engage themselves in frantic discussions in feverish pitch to find ways to keep themselves relevant and survive – all thanks to the national Hero or villain of the moment: Narendra Modi. 

Thanks to Modi, for becoming the much needed Churning Rod of the dirty Palazhi called Indian politics. What sort of soul-nourishing Nectar or deadly poison disfiguring Indian body politics will he produce? Indeed the name Modi has become music to many dreaming for all round economic development for India. The young, educated and internet savvy battalion look up to him as the one and only leader to take the country out of the mess of mammoth corruption drowning the nation. But the elderly and experienced haunted by the ghost of Godhra, especially in the Muslim minority community shudder at the thought of him as India’s PM. In effect he has become a mobilizing and polarising figure, uniting or dividing sections of well-meaning people on the Indian horizon.

                                                                                                       Public Perception of Modi

This public perception  is not uniform. It is strikingly different in Gujarat from what it is outside. His three consecutive election victories are mainly responsible for making him the matchless man of Gujarat and for wiping out nearly every trace of dissent (by threat? one wonders) even among the minority community there.  But Gujarat is not India and those in other states refuse to buy his claims as pointed by election results in other states like Karnataka where Modi was sent to campaign  for BJP and Modi magic failed to work.

Again while Modi mania is at fever pitch in scattered sections, it is in mortal conflict both among former NDA allies and even in the BJP fraternity. Nitish Kumar of Bihar and Advani the Iron Man of BJP are incontrovertible living proofs. These two have literally punctured the exaggerated euphoria created around Modi and the present BJP leadership  especially by their intoxicated fans. Think also of the BJP stalwarts who failed to show up at the Goa conclave for reasons of Advani-like ill-health or similar excuses.

Facts speak loud and clear. So do also principles. And the principle is that a house divided against itself cannot stand erect for long. It is bound to collapse and crumble under  onslaughts more from within than from outside. For one thing Modi has failed miserably to put his own personal home in order as his estranged wife Jashodaben Chimanlal Modi reportedly is forced to live in a 100 sq. ft. tin-roofed, toilet-less, bath-room-less  one-room hut and takes bath early dawn at a tap out side to beat the lime light of day, in Rajosana Village, writes a correspondent in Times of India, June 15. If this is true, and there is no reason to believe it is not, how can a person who is not able to cultivate the sunshine of joy,  wellbeing, camaraderie and bonhomie  in his own little home, pretend to provide them for the whole nation?

All this does not in any way diminish the value of another general perception, that what India needs today is a benevolent dictator, but one with vision, conviction and action, not a person like Manmohanji, who is too slow either to see, to speak or to act. Modi, no doubt has all the traits of a dictator. He is too much  like Indira Gandhi, who brings to naught everyone who stands in her way – friend or foe, master (Advani) or disciple. But such extremes cannot survive for long with India’s teeming millions who are generally democratic and pacific

 

                                                                                                                      Amul Baby?

Who else then will fit the post of the next PM of India?  Rahul Gandhi, nicknamed  Amul Baby, the very opposite of Modi in character? Rahul is humble, simple, unassuming and absolutely with no craze for power, position and popularity. What is bad, he is too reluctant to take up responsibility in spite of all the prodding, cajoling and coaxing from all quarters especially from his mother Sonia who seems to be totally bent on making him the next PM at any cost. The illiterate Aam Aadmi would love to have him as their leader, since Rahul too feels quite comfortable in their company and they in his. Just think of his forays  into Dalit homes and villages to eat and sleep and stories surrounding persons like Kalavathi.

                But what about the so called educated class,  especially his peers in the social media? They seem to be  very critical of his abilities? Still his chances to become PM are bright just because of corruption galore and infightings going on in the BJP. One wonders whether  a Karnataka type of  triumph awaits Rahul?  And it is the High Command who decides who would be the leader in Congress.  In  BJP that high command is the RSS as demonstrated  by the withdrawal of resignations from  all posts by Advaniji at the unsolicited advice proffered by its supremo Mohan Bhaghat. But will the people, disgusted already  with massive corruption deign to give a third chance uninterrupted to a  Congress rule at the centre? Of course even  the impossible can happen when the public is left with no other choice other than the present corrupt parties and candidates to vote for. The fact is the discerning public is already  fed up with both BJP and Congress.
                                                                                                                                                          Federal Front?

            It is here that the on-going talk for a Federal Front sounds appealing like a silver lining in our dark political horizon. The name is appealing just because of the presence of the word “Federal”. One of the thorny issues India has been discussing in the recent past was the question of Federalism versing Centralism especially when FDI in retail was introduced through an ordinance. Besides regional satraps like Nitish, Navin Patnaik, Mulayam, Mayawathi, Mamatha, Chandrababu Naidu, Jayalalithaa, Karunanithi and so on have become a threat to national parties who are such today more in name only than in reality because of the diminished number of states under their rule and control. The fact is national parties need and depends very much on  regional parties to form a government just as  regional parties need the former for their survival and growth.

              In spite of it all regional parties can become a formidable force to challenge national parties provided they all can be brought together and held together on a common platform. Here comes the BIG  problem. Can anyone dream of getting a CM like Mamatha Banerjee work with any of the left parties  in Bengal? Of course there should not be any untouchables or enemies in politics especially for those who want to form a government at the centre which should be all inclusive, excluding none in the country. Think again of the possibility of three lady satraps – Mamatha, Mayawathi and Jayalalithaa – working together in a coalition government? 

              Suppose we exclude such conflicting combinations and try to bring together only agreeable regional parties. In such a combination will it be easy or even possible to  find enough parties whose combined strength and effort can win more seats than any of our weakened national parties? The final test in such a combination will be the fight for the PM’s post all satraps are longing for. So the left parties see Federal Front as a non-starter. It can work out only if all are prepared to place national interest above personal and regional interests. An exercise to capture the moon? Coming days are going to be the testing days for this experiment.

                            

                Again what better things  has this Federal Front to offer to the  voting public looking for deliverance at any cost from the curse of a corrupt and foul smelling BJP or Congress rule?

                                                                                                                       Public’s Expectations

                What the public is looking for is positive programs  and constructive  policies which will bring relief to  the harsh realities of their daily life like the necessity of bribe-giving in every government office for services, paying ever increasing prices for essential commodities like petrol, diesel, kerosene, electricity, train and bus tickets without rhyme or reason and lack of job opportunities to earn a living wage.  Do the  possible or probable partners in the Federal Front have any of these   concerns  in common except their common   hatred  for the so called national parties?

               Proper functioning of ration shops, good prices for agricultural produce, affordable fees in schools and colleges, protection for women from rapists in offices and  public roads, banning  criminals from electoral fray, passing of women’s reservation bill, making the CBI independent, banning death penalty and implementing an awful lot of other civilised measures are also  cherished expectations of the general public.

                            The end result of this study is that we don’t have any  sure, cut and dry answers on the three election prospects. That is another reason why all patriotic persons  in the country should put their heads together to come up with  viable alternatives for 2014 for the  good of the nation. Where there is a will there is a way. Necessity is the mother of invention. Deliverance from the unbearable corrupt rule of  Congress and BJP – both incorrigible and beyond redemption – is a pressing necessity. Carthage must be destroyed. Strategies for making sanity and sobriety triumph must be found. Victory is for those who never give up trying.

                                                                                           
The writer can be contacted at: jameskottoor@gmail.com
                                                                                                                                ++++++++++++++++++++++++++++++++++