Translate

Tuesday, January 31, 2012

മെത്രാന്മാര്‍ പൊന്നുരുക്കുന്നിടത്ത് അഭയകേസ്‌പ്രതി തോമസ്‌ കോട്ടൂരിന് എന്ത് കാര്യം!


എല്ലാം സ്വപ്നം

നല്ല ഉറക്കത്തില്‍ ആയിരുന്നു  ഞാന്‍. ആദ്യം ഒരു വലിയ ശബ്ദം കേട്ടു; മുല്ലപ്പെരിയാര്‍ പോട്ടിയതാനെന്നോര്‍ത്തു
പിന്നെ ഭുമി കുലുങ്ങുന്ന പോലൊരു ശബ്ദം,"റോഷന്‍""! നിന്നില്‍ ഞാന്‍ സംപ്രിതനായിരിക്കുന്നു" 
ഉടന്‍ കാര്യം മനസ്സിലായി. ദൈവം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പേടി കൊണ്ട് ഞാന്‍ വിറച്ചു. ഒന്നും ചോദിക്കാനോ പറയാനോ എനിക്ക് കഴിഞ്ഞില്ല. പെട്ടെന്ന് വന്നു അടുത്ത ശബ്ദം. "നിനക്കിഷ്ടമുള്ള ഒരു വരം ഞാന്‍ തരുന്നു, ചോദിച്ചുകൊള്ളൂ." ആലോചിക്കാനൊന്നും പോയില്ല." കേരളത്തില്‍ എല്ലാവര്‍ക്കും വിടും പിന്നെ നല്ല വരുമാനമുള്ള ജോലിയും." എടുത്ത വായിലെ ഞാന്‍ പറഞ്ഞു.
"പറ്റില്ല, അതിനു മാത്രം മെസ്ത്തിരിമാര്‍ വടക്കേ ഇന്ത്യയില്‍ ഇല്ല.  അത്രയും വിട് ഉണ്ടാക്കാന്‍ കേരളം മുഴുവന്‍ സിമിന്റാക്കേണ്ടി വരും. മാത്രമല്ല ഓരോരുത്തരും വിതച്ചത് അവര്‍ തന്നെ കൊയ്യേണ്ടതുമുണ്ട്." ദൈവം പറഞ്ഞു.
വേറൊന്നു ചോദിച്ചാല്‍ നല്ലത് എന്നാണു ദൈവം ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായി. എന്നാല്‍ വിടുള്ളവര്‍ക്കും കൂടി പ്രയോജനപ്പെടുന്ന ഒരു കാര്യം ചോദിച്ചു കളയാം. "ദൈവമേ, നമ്മുടെ സിറോ മലബാര്‍ മെത്രാന്മാരുടെ പാവം അല്‍മായരുടെ മേലുള്ള കുതിരകയറ്റം ഒന്ന് നിര്‍ത്തി തരാമോ?" ഞാന്‍ വിനയത്തോടെ ചോദിച്ചു. 
"എത്ര വിട് ഉണ്ടാകണമെന്നാ നീ പറഞ്ഞത്?" ദൈവം ചോദിച്ചു. 
"ദൈവമേ !" ഇത്രയും തിവ്രതയോടെ ഒരിക്കലും ആ ശബ്ദം ഞാന്‍ ഉച്ചരിച്ചിട്ടില്ലെന്നാണ് എന്റെ ഓര്‍മ്മ.    

അമേരിക്കന്‍ കാണാപ്പുറങ്ങള്‍

സീറോമലബാറും ചട്ടക്കൂട്ടുകളും
സ്റ്റീഫന്‍ തോട്ടനാനി
(ന്യൂയോര്‍ക്ക്)
Email: stepthotta@yahoo.com

ആപ്പിള്‍ മരച്ചുവട്ടില്‍ വിശ്രമിച്ചിരുന്ന ഐസക്‌ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ആപ്പിള്‍ എന്തുകൊണ്ട് മുകളിലേക്ക് പോകാതെ താഴേക്ക് വീഴുന്നു എന്നു ചിന്തിക്കുവാനിടയായി. ആ ചിന്തകള്‍ ഭൂമിയുടെ ആകര്‍ഷണശക്തിയെ കണ്ടുപിടിക്കുന്നതിനുപകരിച്ചു. പിന്നീട് അതിന്റെ ചുവടുപിടിച്ച് മറ്റനേകം കണ്ടുപിടുത്തങ്ങള്‍ക്കും, മാനവരാശിയുടെ അഭ്യുന്നതിക്കും അത് ഉപകരിക്കുകയുണ്ടായി.

സീറോമലബാറും, മറ്റു പൗരസ്ത്യസഭകളും എന്ന 'ആപ്പിളിന്റെ' ഭാരം ജനങ്ങളുടെ തലയില്‍ അമര്‍ന്നപ്പോള്‍ ജനങ്ങളും ചിന്തിക്കുവാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. ഒരുകാലത്ത് അധികാരവര്‍ഗ്ഗവും, അവരുടെ ആജ്ഞാനുവര്‍ത്തികളും മാധ്യമങ്ങളെ അടക്കിവാണിരുന്നതിനാല്‍ സാധാരണക്കാരുടെ ചിന്തകള്‍ക്ക് വളരുവാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കമ്പ്യൂട്ടറിന്റെയും, ഇന്റര്‍നെറ്റിന്റെയും ആവിര്‍ഭാവത്തോടെ സാധാരണ ജനങ്ങളുടെ ചിന്തകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വെളിച്ചംകാണുവാനും, വളര്‍ന്നുവികസിക്കുവാനുമുള്ള അവസരം ലഭ്യമായി.

ദൈവം എന്തിനാണ് നന്മയും തിന്മയും സൃഷ്ടിച്ചത്, നന്മമാത്രം സൃഷ്ടിച്ചാല്‍ പോരായിരുന്നോ എന്ന വേദപാഠക്ലാസ്സിലെ ചോദ്യത്തിന് ലഭിച്ച മറുപടി പാപവും പുണ്യവും, ശരിയും തെറ്റും വേര്‍തിരിച്ചറിയുന്നതിനുള്ള ബുദ്ധിശക്തി ദൈവം മനുഷ്യന് നല്‍കിയിട്ടുണ്ട് എന്നായിരുന്നു. പലരും പലതും എഴുതിയെന്നിരിക്കും, പറഞ്ഞെന്നിരിക്കും. എല്ലാറ്റിനേയും കണ്ണടച്ചു വിശ്വസിക്കാതെയും, അവിശ്വസിക്കാതെയും മുട്ടായുക്തി പ്രയോഗിക്കാതെ ദൈവം നല്‍കിയിട്ടുള്ള ബുദ്ധിശക്തി ഉപയോഗിച്ച് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുവാനുള്ള കടമയും ഉണ്ട്.

മാറിയ കാലത്തിനനുസരിച്ച്, പ്രത്യേകിച്ച് വിദേശങ്ങളിലെ രീതിക്കും, സാഹചര്യങ്ങള്‍ക്കുമനുസരിച്ച് സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അല്പാല്പം മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യങ്ങള്‍ വൈദികരോടും, മേലധ്യക്ഷന്മാരോടും പലരും പറയുകയുണ്ടായി. എന്നാല്‍ അവരുടെ മറുപടി അതൊക്കെ 'സഭയുടെ ചട്ടക്കൂടാണ് മാറ്റങ്ങള്‍ ഒന്നും വരുത്തുവാന്‍ സാധിക്കില്ല, ഞങ്ങള്‍ക്കൊന്നും ചെയ്യുവാനാവില്ല' എന്നായിരുന്നു.

ആ മറുപടി കേട്ടാല്‍ ഈ ചട്ടക്കൂടിന് മാറ്റംവരുത്തുക എന്നത് എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനേക്കാള്‍ ക്ലേശമേറിയ എന്തോ അല്ലെങ്കില്‍ ചൈനയിലെ വന്‍മതിലിനേക്കാള്‍ ഭീമാകാരമായ എന്തോ എന്ന ധാരണ ഉളവാക്കുന്നു! ദൈവം മോശയ്ക്ക് തീകൊണ്ട് കല്ലില്‍ കൊത്തി നല്‍കിയെന്നു പറയപ്പെടുന്ന പത്തുകല്പനകളെപ്പോലെ മാറ്റിഎഴുതുവാന്‍ സാധിക്കില്ലാത്തവയാണോ ഈ പറയപ്പെടുന്ന ചട്ടക്കൂടുകള്‍? ''ഈ ജനം അധരങ്ങള്‍കൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍ അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു'' (മത്തായി 15: 8-9). ഇവിടെ 'മാനുഷികനിയമങ്ങള്‍' എന്നതുകൊണ്ട് സഭാധികാരികളുടെ ചട്ടക്കൂടുപോലുള്ളവയെ അല്ലേ ഉദ്ദേശിക്കുന്നത്?

അരുതെന്നു പറയുന്നതിന്റെ രഹസ്യം അല്ലെങ്കില്‍ കാരണം അറിയുന്നതിനുള്ള ജിജ്ഞാസ ആദത്തിനും, ഹവ്വായ്ക്കും പോലും ഉണ്ടായിരുന്നു. മാറ്റംവരുത്തുവാന്‍ ഇത്രമാത്രം ബുദ്ധിമുട്ടുണ്ടെന്നു പറയുന്ന ഈ ''ചട്ടക്കൂട്'' ഉണ്ടാക്കിയത് ആരാണ്? ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ മനസ്സില്‍ അങ്കുരിക്കുക സ്വാഭാവികമാണ്. ദൈവികവും, സഭാപരവുമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുവാനും, അഭിപ്രായം പറയുവാനും സാധാരണക്കാര്‍ക്ക് അര്‍ഹതയില്ല, സഭാധികാരികള്‍ക്കും ദൈവശാസ്ത്രം പഠിച്ചവര്‍ക്കുമേ അധികാരമുള്ളു എന്ന ധാരണ നമുക്കിടയിലുണ്ടാവാം. എങ്കിലും സാധാരണജനങ്ങള്‍ ഒന്ന് ഉറക്കെ ചിന്തിക്കുന്നതില്‍ അപാകതയുണ്ടോ?

ഐസക് ന്യൂട്ടണ്‍ ചെയ്തതുപോലെ ചിന്തകളെ കാടുകയറുവാന്‍ അനുവദിച്ചാല്‍ എന്തെങ്കിലുമൊക്കെ അറിയുവാന്‍ സാധിച്ചെന്നിരിക്കില്ലേ? നമ്മുടെ തലയില്‍ വന്നുപതിച്ച ഈ ചട്ടക്കൂടിനെപറ്റി ആധികാരികമായല്ലെങ്കില്‍ പോലും സംശയങ്ങള്‍ ഉന്നയിക്കുന്നത് ദൈവവിശ്വാസക്കുറവുകൊണ്ടാണെന്ന് തെറ്റിദ്ധരിക്കുകയോ, തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യേണ്ടതില്ല.

ഈ ചട്ടക്കൂടുകള്‍ നിര്‍മ്മിച്ചവര്‍ അമാനുഷരൊന്നുമല്ലല്ലോ. മാര്‍പ്പാപ്പയും, കര്‍ദ്ദിനാള്‍മാരും, സിനഡംഗങ്ങളുമൊക്കെ ചേര്‍ന്നായിരിക്കാം ഇവ നിര്‍മ്മിച്ചത്. ഇവരെല്ലാം സാധാരണക്കാരായിത്തന്നെ ജനിച്ചവരാണ്. ആരുടെയെങ്കിലും മക്കളാണ്, സഹോദരീ സഹോദരന്മാരോ, സുഹൃത്തുക്കളോ ബന്ധുമിത്രാദികളോ ഒക്കെയാവാം. ദൈവശാസ്ത്രത്തിലും, മറ്റു വിഷയങ്ങളിലും പാണ്ഡിത്യവും, പ്രവര്‍ത്തനപരിചയവുമൊക്കെ ലഭിച്ച് ഉന്നതസ്ഥാനമാനങ്ങള്‍ അലങ്കരിക്കുന്നവരാകാം. പക്ഷെ അവരും മനുഷ്യര്‍ തന്നെയാണ്. മനുഷ്യന്‍ പരിപൂര്‍ണ്ണരല്ല എന്നതുകൊണ്ടുതന്നെ സഭാധികാരികളുടെ താല്പര്യങ്ങളിലും, ചിന്താഗതികളിലും, കാഴ്ചപ്പാടുകളിലും തെറ്റുകളോ, കുറവുകളോ ഉണ്ടായിക്കൂടെന്നില്ലല്ലോ.

മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതിന് മനുഷ്യര്‍ വിമുഖരാണെന്നപോലെ മാറിവരുന്ന സാഹചര്യങ്ങള്‍ക്കും, ചിന്താഗതികള്‍ക്കുമനുസരിച്ച് ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സഭാധികാരികളും വിമുഖരാണ്. ''അവന്‍ അവരോടു പറഞ്ഞു: സാബത്തു മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല'' (മര്‍ക്കോസ് 2.27) എന്ന ബൈബിള്‍ വാക്യംപോലെ ചട്ടക്കൂട് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ ചട്ടക്കൂടിനു വേണ്ടിയല്ല എന്ന അറിവാണ് സഭാധികാരികള്‍ക്കും, നമുക്കേവര്‍ക്കും ഉണ്ടാകേണ്ടിയിരിക്കുന്നത്. ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി മാറികൊണ്ടിരിക്കുന്ന രീതിക്കനുസരിച്ച് ചട്ടക്കൂടില്‍ മാറ്റങ്ങള്‍ വരുത്തേണ്ടിയിരിക്കുന്നു.

നിയമസഭയില്‍ തങ്ങളുടെ ശമ്പളവും, ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എം.എല്‍.എ.മാര്‍ക്ക് ഏകസ്വരമാണ്. ജനസേവന കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം. സഭകളെല്ലാം തങ്ങളുടെ നിലനില്പിനും, അധികാരത്തിനും, ഭൗതികസമ്പത്ത് സ്വരൂപിക്കുന്ന കാര്യത്തിലും ഏകാഭിപ്രായക്കാരാണ്. അതിനുവേണ്ടി ചട്ടക്കൂടുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഒരു മടിയുമില്ല. അമേരിക്കയില്‍ മാസച്യുസെറ്റില്‍ ഫ്രെമിംഗാമിലെ സെന്റ് ജറമിയ പള്ളി സീറോമലബാര്‍ വാങ്ങുന്നു. അവിടെ എല്ലാ ഞായറാഴ്ചയും ലത്തീന്‍ റീത്തിലുള്ള ഇംഗ്ലീഷ് കുര്‍ബാന ചൊല്ലാന്‍ അധികൃതര്‍ ഫാ. വര്‍ഗീസിനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നു (മലയാളം പത്രം. ഒക്‌ടോബര്‍ 26, 2011) പക്ഷെ നമ്മുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ലത്തീന്‍ റീത്തിലുള്ള കുര്‍ബാന ചൊല്ലുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചട്ടക്കൂടു പിടിമുറുക്കുന്നു! എന്തൊരു വിരോധാഭാസം.

സഭാധികൃതര്‍ക്ക് ജനനന്മയേക്കാള്‍ പ്രധാനം സഭയുടെ നിലനില്പും ചട്ടക്കൂടുമാണ്. സീറോമലബാര്‍ രൂപത വന്നതോടുകൂടി ഒരു സീറോമലബാര്‍ വൈദികന്‍ നമുക്കുവേണ്ടി ലാറ്റിന്‍ കുര്‍ബാന ചൊല്ലണമെന്നു വച്ചാല്‍ ചട്ടക്കൂട് വരിഞ്ഞു മുറുക്കുന്നു. അതേ വൈദികന്‍  ലാറ്റിന്‍ കത്തോലിക്കര്‍ക്കുവേണ്ടി ലാറ്റിന്‍ കുര്‍ബാന ചൊല്ലുന്നതിന് ചട്ടക്കൂടിന് യാതൊരു പ്രശ്‌നമില്ലതാനും. ദൈവീകതയേക്കാളും മുന്‍തൂക്കം ഭൗതീകതയ്ക്കായി ഭവിച്ചിരിക്കുന്നു!

വര്‍ഷങ്ങള്‍ക്കുമുന്‍പ് അമേരിക്കയില്‍ പാശ്ചാത്യസഭക്കാര്‍ (ലാറ്റിന്‍ റീത്ത്) നമ്മുടെ വൈദികരുടെ സകല ചെലവുകളും, ശമ്പളവും നല്‍കിക്കൊണ്ടാണ് നമുക്കുവേണ്ടി സീറോമലബാര്‍ റീത്തിലുള്ള മിഷനും, മലയാളം കുര്‍ബാനയും തുടങ്ങുവാന്‍ അനുവദിച്ചത്. ലത്തീന്‍സഭകളുടെ നിലനില്പിനേക്കാളുപരി ജനസേവനത്തിന് പ്രാധാന്യം നല്‍കിയതുകൊണ്ടല്ലേ അവര്‍ അപ്രകാരം ചെയ്തത്? അവര്‍ക്കും നമ്മളേപ്പോലെ ചട്ടക്കൂടുകള്‍ ഇല്ലേ? ഇന്ന് സീറോമലബാര്‍ കാണിക്കുന്ന സങ്കുചിതമനോഭാവം ലാറ്റിന്‍കാര്‍ കാണിച്ചിരുന്നെങ്കില്‍ സീറോമലബാര്‍ രൂപത പോയിട്ട് മിഷന്‍പോലും ഉണ്ടാകുമായിരുന്നോ? ചിറ്റമ്മനയമല്ല, പെറ്റമ്മ നല്‍കുന്ന സ്‌നേഹവും സേവനവുമാണ് ലാറ്റിന്‍രൂപതയില്‍ നിന്ന് നമുക്കും നമ്മുടെ മക്കള്‍ക്കും ലഭിച്ചത്. അല്ലെന്ന് ആര്‍ക്കെങ്കിലും പറയുവാന്‍ സാധിക്കുമോ? ആ മക്കളെ പെറ്റമ്മ ചമഞ്ഞും, ചട്ടക്കൂടു പറഞ്ഞും നില്‍ക്കുന്ന സീറോമലബാറുകാര്‍ക്ക് ആകര്‍ഷിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത് ആരുടെ കുഴപ്പമാണ്?

യേശുക്രിസ്തുവിന്റെ മരണശേഷം ക്രിസ്തുവിന്റെ സന്ദേശം പ്രചരിപ്പിക്കുവാന്‍ അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോവുകയുണ്ടായി. അവര്‍ ചെന്നുപെട്ട സ്ഥലങ്ങളില്‍ വിശുദ്ധനാട്ടിലെ ഭാഷയും, ആചാരങ്ങളും, ദൈവവിശ്വാസവും അടിച്ചേല്‍പ്പിക്കുകയല്ല അവര്‍ ചെയ്തത്. മറിച്ച് അതാതു രാജ്യങ്ങളിലെ ജനങ്ങളുടെ ഭാഷയും, സംസ്‌കാരങ്ങളും മനസ്സിലാക്കി അത് ഉള്‍ക്കൊണ്ടുകൊണ്ട് ചട്ടക്കൂടുകളിലും, പ്രവര്‍ത്തനങ്ങളിലും മാറ്റംവരുത്തിയാണ് ദൈവസന്ദേശം പ്രചരിപ്പിച്ചത്. അതുകൊണ്ടാവണമല്ലോ സീറോമലബാറും, മറ്റു പൗരസ്ത്യസഭകളും, റീത്തുകളും ഉടലെടുത്തതു തന്നെ. അപ്പസ്‌തോലന്മാരുടെ കാലത്ത് ഭൗതികസമ്പത്ത് സമ്പാദിക്കുന്നതിലല്ലായിരുന്നു താല്പര്യം. മറിച്ച് ദൈവേഷ്ടം നിറവേറ്റുന്നതിലായിരുന്നു. അതിനുവേണ്ടി ചട്ടങ്ങളെ മാറ്റുന്നതിന് അവര്‍ക്ക് വിമുഖതയില്ലായിരുന്നു.

ഇന്നു ജനങ്ങള്‍ പറയുന്നതു കേള്‍ക്കാം സഭയൊന്നു നിശ്ചയിച്ചാല്‍ അതു നടത്തിയിരിക്കുമെന്ന്. സഭയുടെ കുറവുകള്‍ എഴുതുകയോ, പറയുകയോ, ഉപദേശിക്കുകയോ ചെയ്യുന്നത് വെറുതെ സമയം പാഴാക്കുന്നതിന് തുല്യമാണെന്ന്. അതു ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ.

മേല്പറഞ്ഞ രീതിയിലുള്ള സഭയുടെ ചിന്താഗതി ഒരുകാലത്ത് പാശ്ചാത്യരാജ്യങ്ങളിലും വേരൂന്നിയിരിക്കാം. സൂര്യചന്ദ്രന്മാരുള്ളിടത്തോളം അവരും നിലനില്‍ക്കുമെന്ന് വീമ്പുമിളക്കിയിരിക്കാം, ഒരിക്കല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ചിരുന്ന കത്തോലിക്കാസഭയുടെ ഇന്നത്തെ ഗതിയെന്ത്? യൂറോപ്പില്‍ പ്രൗഡിയോടും, പ്രതാപത്തോടുംകൂടി തലയുയര്‍ത്തി നിന്നിരുന്ന പല പള്ളികളും ബസ്സിലിക്കകളും ഇന്ന് പുരാവസ്തു വകുപ്പുകാര്‍ക്കു പോലും ഭാരമായി തീര്‍ന്നിരിക്കുന്നു. കണ്‍മുമ്പില്‍ കാണുന്ന സത്യം തന്നെയാണത്. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഫണമുയര്‍ത്തി പ്രതിരോധസജ്ജമാകാതെ ആത്മസംയമനത്തോടെ പറയുന്നതില്‍ എന്തെങ്കിലും കാതലുണ്ടോ എന്ന് ഒരുവേള ചിന്തിച്ചു നോക്കൂ.

അമേരിക്കയിലും ഇതൊക്കെ ആവര്‍ത്തിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു. സാമ്പത്തികഭാരത്താല്‍ അടച്ചുപൂട്ടുന്ന പള്ളികളും, സ്‌കൂളുകളും മറ്റൊന്നും ചിന്തിക്കാതെ, ഗൗരവമായി ആലോചിക്കാതെ എടുത്തുചാടി വാങ്ങിക്കുന്നത് ബുദ്ധിയോ അതിബുദ്ധിയോ? പൊതുയോഗങ്ങളുടെ രീതികളും, നിബന്ധനകളും ഓരോ വൈദികനും തോന്നുന്നപോലെ. പലയിടങ്ങളിലും പൊതുയോഗം സുതാര്യതയില്ലാത്ത പ്രഹസനങ്ങളായി മാറിയിരിക്കുന്നു.

എതിര്‍പ്പുകളില്‍നിന്ന് എന്താണ് പഠിക്കേണ്ടത്? എന്താണ് ഉള്‍ക്കൊള്ളേണ്ടത്? ചട്ടക്കൂടുകള്‍ ജനങ്ങള്‍ക്കുവേണ്ടി നന്മകള്‍ ചെയ്യുന്നതിന് തടസ്സമാകുന്നു എങ്കില്‍ ''മാറ്റുവിന്‍ ചട്ടങ്ങളെ'' എന്നു പറയുവാന്‍ നമുക്കു സാധിക്കണം. അതിനുപോലുമുള്ള കെല്പില്ലാത്ത സമൂഹമായി നാം പരിണമിച്ചിരിക്കുന്നുവോ?

(From February 2012 issue of Sneha Sandesham)

'സീറോ മലബാര്‍ വോയ്‌സ്'നു അഭിവാദ്യങ്ങള്‍!

ജോര്‍ജ് മൂലേച്ചാലില്‍, സെക്രട്ടറി, KCRM 
അമേരിക്കയിലെയും കാനഡയിലെയും മലയാളിക്കത്തോലിക്കരുടെയിടയില്‍ ഏറെ പ്രചാരമുള്ള 'സീറോ മലബാര്‍ വോയ്‌സ്' ബ്ലോഗ്, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി' (ജെ സി സി) ലിനെയും 'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന'(കെ സി ആര്‍ എം)ത്തെയും അതിന്റെ ബ്ലോഗായ 'അല്മായ ശബ്ദ'ത്തെയും അംഗീകരിച്ച് എഴുതിക്കണ്ടതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

ചിക്കാഗോ രൂപതയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന കല്‍ദായവല്ക്കരണഭ്രാന്തിനെതിരെ വിശ്വാസിസമൂഹത്തോടൊപ്പം നിന്ന്ന്നു വീറോടെ പോരാടിക്കൊണ്ടിരിക്കുന്ന 'സീറോ മലബാര്‍ വോയ്‌സ്'നോട് കെ സി ആര്‍ എം-നും ജെ സി സി-ക്കും എന്നും ആദരവേ ഉണ്ടായിരുന്നുള്ളു. മാത്രമല്ല, അവിടുത്തെ ജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചും, ഐക്യദാര്‍ഢ്യസൂചകമായും, കൊപ്പേല്‍, ഗാര്‍ലന്‍ഡ് ഇടവകകളില്‍ അടിച്ചേല്പ്പിക്കപ്പെട്ട കല്‍ദായവല്ക്കരണ നീക്കങ്ങള്‍ക്കെതിരെ, കാക്കനാട്ടെ സഭാ ആസ്ഥാനത്തു ജെ സി സി-യുടെ ആഭിമുഖ്യത്തില്‍, പ്ലാക്കാര്‍ഡുകളും വഹിച്ചു പ്രാര്‍ഥനാ-ധര്‍ണവരെ നടത്തുകയുമുണ്ടായി.

എന്നാല്‍, ഏതൊക്കെയോ അധികാരകേന്ദ്രങ്ങളില്‍നിന്നുണ്ടായ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാകണം, ഈ പരിപാടിയെയും ജെ സി സി-യെയും കരിതേച്ചുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ 'സീറോ മലബാര്‍ വോയ്‌സി'ല്‍ വരുകയുണ്ടായി. അത് ഞങ്ങളെയൊക്കെ വല്ലാതെ വ്രണപ്പെടുത്തിയ ഒരു സംഭവമായിരുന്നു.

എന്നാല്‍ ഇന്നിതാ, 'അല്മായശബ്ദ'ത്തില്‍ 'സീറോ മലബാര്‍ വോയ്‌സി'-ന്റേതായി വന്ന ഈ നല്ല വാക്കുകള്‍കൊണ്ട്, എല്ലാ വ്രണങ്ങളും മാഞ്ഞുപോയിരിക്കുന്നു! 'സീറോ മലബാര്‍ വോയിസ്'നും അതിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെയെല്ലാം അഭിവാദ്യങ്ങള്‍! ഇനി നമുക്ക് സഭാവിഷയങ്ങളില്‍ കൈകോര്‍ത്തു നീങ്ങാം.

Monday, January 30, 2012

Ruling on Contraception Draws Battle Lines at Catholic Colleges

.......... Despite Catholic teachings, surveys have found that 98 percent of sexually active Catholic women, as in the general population, have used contraceptives. ..........

Sunday, January 29, 2012

"ചിന്തിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്"

ഡോ. J. വലിയമംഗലം ഉടനെ പുറത്തിറക്കുന്ന "ചിന്തിക്കാന്‍ ധൈര്യമുള്ളവര്‍ക്ക്" എന്ന കൃതിക്ക് Dr. J. Ouseparampil (Indian Institute of Indology, Vidyanagar, Pune - 32) എഴുതിയ ഉജ്ജ്വലമായ അവതാരികയില്‍ നിന്ന് ഏതാനും വാക്യങ്ങള്‍ ആണ്‌ ചുവടെ. ഈ കൃതി അല്മായര്‍ക്കു മാത്രമല്ല, പണ്ഡിതരായ പുരോഹിതര്‍ക്കും വല്ലാത്ത ഉതപ്പും ഒരു വെല്ലുവിളിയും ആയിത്തീരും എന്നതിന് യാതൊരു സംശയവുമില്ല. കാരണം, പുതിയനിയമത്തെ (ഹെബ്രായര്‍ക്കുള്ള ലേഖനം) ആധാരമാക്കിക്കൊണ്ടുതന്നെ അദ്ദേഹം പൌരോഹിത്യത്തെ ചോദ്യം ചെയ്യുകയാണ്. മാത്രമല്ല, ഇന്നത്തെ സാമുദായിക, രാഷ്ട്രീയ, ജാതീയ ചിട്ടവട്ടങ്ങളെയൊക്കെയും അദ്ദേഹം മുനയേറിയ മാനുഷിക യുക്തികൊണ്ട് കുത്തിപ്പൊളിക്കുന്നുമുണ്ട്. കാത്തിരിക്കുക, വാങ്ങി വായിക്കുക.

"ആരാണ് മതജീവി?
ഒരു സംഘടനയിലെ അംഗമായതുകൊണ്ട് ഒരാള്‍ മതജീവി ആകണമെന്നില്ല. മതസംഘടനയിലെ അംഗമല്ലാത്തതുകൊണ്ട് മതജീവി അല്ലെന്നും വരില്ല. മതവും മതജീവിതവും തമ്മില്‍ ഗാഢബന്ധമില്ല. മതത്തില്‍ മതജീവികളല്ലാത്തവരും മതത്തിനു പുറത്ത് മതജീവികളും ഉണ്ട്. അതുകൊണ്ട് മതവുമായി ബന്ധപ്പെടുത്തി മതജീവിയെ നിശ്ചയിക്കത്തില്ല. പിന്നെ ആരാണ് മതജീവി? മതജീവി ഒരു നല്ല മനുഷ്യനായിരിക്കണം. നല്ല പാല്‍ എന്നുപറഞ്ഞാല്‍ രുചിയും ഗുണവും ഉള്ള പാലായിരിക്കണം. കുടിച്ചുനോക്കാം. നല്ല മുട്ടയും അങ്ങനെതന്നെ. എന്നാല്‍ നല്ല മനുഷ്യനോ? ഒരു ഗുണം അയാള്‍ പ്രവര്‍ത്തനസ്ഥിരതയുള്ളവനായിരിക്കണമെന്നതാണ്. നല്ല പണിക്കാരന്‍ കൃത്യമായി ജോലി ചെയ്യണം. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കണം, വിശ്വസ്തതയോടെ. ആ പ്രവര്‍ത്തനസ്ഥിരത (constancy in behaviour) ഇല്ലാതെ നല്ല മനുഷ്യന്‍ ഉണ്ടാവില്ല. പകല്‍ സ്‌തോത്രവും രാത്രിയില്‍ സൂത്രവും അരുത്!
... ... ...
ദൈവത്തെക്കുറിച്ചുള്ള അജ്ഞതയാണ് ദൈവത്തിനും മനുഷ്യനുമിടയില്‍ പുരോഹിത, പൂജാരി മദ്ധ്യവര്‍ത്തികള്‍ക്കും ബലിപൂജാദികള്‍ക്കും പ്രോത്സാഹനമാകുന്നത്. ദൈവത്തിന് ഒന്നും ആവശ്യമില്ലെന്നും, സ്രഷ്ടാവെന്ന നിലയില്‍ നമ്മോടുള്‍ച്ചേര്‍ന്നുള്ള ദൈവത്തെ സമീപിക്കാന്‍ ഇടനിലക്കാര്‍ അനുപേക്ഷണീയമല്ലെന്നും, മനുഷ്യന്‍ അറിവില്‍ വളരെ അഭിവൃദ്ധിപ്പെട്ട ഇക്കാലത്തും കാണാന്‍ കഴിയുന്നില്ലെന്നത് അത്ഭുതജനകംതന്നെ. മതങ്ങളുടെ നീരാളിപ്പിടുത്തം അത്ര ശക്തമെന്നര്‍ത്ഥം! ഭാഗ്യവശാല്‍, ലോകോപകാരപ്രദമായി വര്‍ത്തിക്കുന്ന യോഗികളും, ജ്ഞാനികളും, ഋഷിവരേണ്യരും, പ്രവാചകപ്രതിഭകളുമായ തിരുത്തല്‍ശക്തികള്‍ ഇടയ്ക്കിടെ മനുഷ്യകുലത്തിന് സമ്മാനിക്കപ്പെടുന്നുവെന്നത് ഏറെ ആശ്വാസകരമായ പ്രതിഭാസമായും നിലകൊള്ളുന്നു.

സ്രഷ്ടാവെന്ന നിലയില്‍ നമ്മോടുള്‍ച്ചേര്‍ന്നുള്ള ദൈവത്തെ സമീപിക്കാന്‍ മദ്ധ്യവര്‍ത്തി അനുപേക്ഷണീയമല്ലെന്നുള്ള അടിസ്ഥാനകാര്യം മനസിലാക്കിയാല്‍, ഭക്തിയുടെ ലോകത്ത് എല്ലാം വ്യത്യസ്തമാകുെമന്നതുമായിരിക്കും വാസ്തവം. സ്രഷ്ടാവെന്ന നിലയില്‍ ദൈവത്തെ പിതൃതുല്യം കാണാനും, ധ്യാനത്തില്‍ പ്രാപിച്ച് കുറെസമയം ചെലവഴിച്ച് ആത്മസാക്ഷാത്കാരത്തിനും, ജീവിതായോധനത്തിനാവശ്യമായ ആത്മബലസമ്പാദനത്തിനും ഉപകരിക്കുക എന്നതാകണം ദൈവത്തിന്റെ നേര്‍ക്കുള്ള ഭക്തിയുടെ അന്തസത്ത. പത്മനാഭ സ്വാമിക്ഷേത്രത്തില്‍ കുന്നുകൂടിയതെല്ലാം അവിടെ ഇത്രകാലമിരുന്നത് ദൈവത്തിനും വിശുദ്ധര്‍ക്കും ദേവീദേവന്മാര്‍ക്കും ഒരു നേര്‍ചയും കാഴചയും ആവശ്യമില്ലെന്നതിന് നല്ല തെളിവ്!

ഡോ.വലിയമംഗലത്തിന് ഇത്രയുംകാലം ജീവിക്കാനും കുശാഗ്രബുദ്ധിയോടെ ചിന്തിക്കാനും വിശ്വാസവും വിശുദ്ധഗ്രന്ഥവും യുക്തിവിധേയമാക്കുവാനും ധൈര്യപൂര്‍വ്വം ചിന്തിക്കുവാനും കഴിഞ്ഞു. അത് ഒരു ദൈവാനുഗ്രഹമാണ്. ക്രിസ്തു എല്ലാവര്‍ക്കും നല്‍കിയത് നിത്യപൗരോഹിത്യമാണ്. അതിനു പ്രായമില്ല. സഭ നല്‍കിയ പൗരോഹിത്യത്തില്‍ 50 വര്‍ഷം ഒരത്ഭുത പ്രതിഭാസമാണ്. സഭയുടെ പൗരോഹിത്യം നശ്വരഭൗതികതയുടെ വിഘടിതാംശങ്ങളാല്‍ കൂട്ടിക്കുഴച്ചതാണ്. സാംസ്‌കാരികവും സാമ്പത്തികവും മാനസികവും ആദ്ധ്യാത്മികവുമായ തലങ്ങളില്‍ ഐക്യമുള്ളവനാണ് സഹൃദയന്‍. സഭയ്ക്ക് കര്‍ത്താവുമായി അത്ര സഹൃദയത്വമില്ല. കക്ഷത്തിലേതു പോകുകയുമരുത് ഉത്തരത്തിലേത് എടുക്കുകയും വേണം എന്ന നിലയാണ് സഭയ്ക്കുള്ളത്.

ഈ കൃതിമൂലം എന്താണ് നേടേണ്ടത്? ഗീത പറയുന്നത് കേള്‍ക്കുക: ന ബുദ്ധിഭേദം ജനയോദജ്ഞാനം കര്‍മ്മസംഗീനാം ജോഷയേത് സര്‍വകര്‍മ്മാണി വിദ്വാന്‍ യുക്ത: സമാചരന്‍ (ഗീത 3.26). അജ്ഞാനംമൂലം മോക്ഷദായകമല്ലാത്ത കര്‍മ്മങ്ങളില്‍ മുഴുകുന്നവര്‍ക്ക് ഉതപ്പുകൊടുക്കാതെ അറിവുള്ളവന്‍ തന്റെ ജ്ഞാനജനകമായ പ്രവൃത്തികള്‍വഴി എല്ലാം ചെയ്യാന്‍ അജ്ഞരെ പ്രേരിപ്പിക്കണം.
ഡോ.വലിയമംഗലം ഈ കൃതിവഴി 'സാധാരണക്കാരായ' (simple & ordinary) വിശ്വാസികള്‍ക്ക് ഉതപ്പുകൊടുക്കുന്നുണ്ടോ? ക്രിസ്തു വേദവ്യാഖ്യാനം നടത്തിയപ്പോള്‍ അന്നത്തെ പുരോഹിതവര്‍ഗ്ഗം ക്രിസ്തുവിന്റെ പ്രവൃത്തികളില്‍ ഉതപ്പു കണ്ടുപിടിച്ചു. പരിശോധനയ്ക്കും തിരുത്തലിനും വിധേയമല്ലാത്ത അറിവ് അറിവല്ല. എബ്രായര്‍ക്കുള്ള ലേഖനവ്യാഖ്യാനംവഴി സഭയിലിന്ന് അവശ്യം ആവശ്യമായ ഒരു ബൗദ്ധിക പ്രക്രിയയാണ് സംജാതമായിരിക്കുന്നത്. സ്ഥാപനാകാരയായ സഭയുടെ തെറ്റായ പഠനങ്ങളും അജ്ഞതാനിര്‍ഭരവും സ്വാര്‍ത്ഥതാപ്രേരിതവുമായ വൈദിക വ്യാഖ്യാനങ്ങളും തിരുത്തപ്പെടണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിച്ചത് അങ്ങനെയാണ്. തെറ്റുകള്‍നിറഞ്ഞ പഠനങ്ങള്‍ ആവര്‍ത്തിക്കരുത്; തെറ്റായ പ്രവൃത്തികള്‍ മാറ്റി സദ്‌വൃത്തികള്‍ ഉണ്ടാക്കണം."

ഒരു സന്തോഷവാര്‍ത്തഅല്മായശബ്ദം ബ്ലോഗിലൂടെ പ്രകാശിതമാകുന്ന ആശയങ്ങളുടെ പ്രചാരണത്തിനായി രണ്ടു സംരംഭങ്ങള്‍ തുടങ്ങുകയാണ്. ഇ-മെയില്‍ വിലാസം അയച്ചുതരുന്നവര്‍ക്കെല്ലാം വ്യവസ്ഥകളൊന്നുമില്ലാതെ അയച്ചുകൊടുക്കാന്‍ ഒരു ഇ-മാസികയും ഇന്റര്‍നെറ്റുമായി ബന്ധമില്ലാത്തവരില്‍ അതിലുള്ള ആശയങ്ങള്‍ എത്തിക്കാന്‍ വേണ്ടി ഒരു അച്ചടിപ്പതിപ്പും.
സത്യജ്വാല എന്നു പേരിട്ടിട്ടുള്ള അച്ചടിച്ച മാസികയുടെ ആദ്യലക്കം ജനുവരി 29 2 മണിക്ക് പാലാ ടോംസ് ചേംബേഴ്‌സില്‍ വച്ചു നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍വച്ച് ഓശാന പത്രാധിപര്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ കോതമംഗലം സംസ്‌കാരയുടെ പ്രോഗ്രാം ഡിറക്ടര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കലിന് ആദ്യ കോപ്പി നല്കിക്കൊണ്ട് പ്രകാശനം ചെയ്യുന്നു.
തുടര്‍ന്നു ലൈംഗിക-കുടുംബാസൂത്രണവിഷയങ്ങളില്‍ വത്തിക്കാന്റെ നിലപാട് എന്ന വിഷയം ചര്‍ച്ചാവിധേയമാക്കുന്നു. വിഷയാവതരണം നടത്തി ചര്‍ച്ച നയിക്കുന്നത് ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറി മുന്‍ ലൈബ്രേറിയന്‍ സ്‌പെഷ്യലിസ്റ്റും അല്മായശബ്ദം ബ്ലോഗിലെ സ്ഥിരം എഴുത്തുകാരനുമായ ശ്രീ ജോസഫ് പടന്നമാക്കല്‍ ആണ്്. സദസ്സിലുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ അവസരം നല്കുന്നതാണ്.
മാസം തോറും അച്ചടിച്ച് മാസിക പ്രസിദ്ധീകരിക്കണമെങ്കില്‍ ഓരോ മാസവും 10000 രൂപയെങ്കിലും വേണം. ഇതു വായിക്കുന്ന വായനക്കാരോരോരുത്തരും 100 രൂപയില്‍ കുറയാത്ത തുക സംഭാവന നല്കുമെന്നാണ് പ്രതീക്ഷ. മാസികയ്ക്കുള്ള സംഭാവന സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പാലാ ബ്രാഞ്ചിലെ (ബാങ്ക് കോഡ് : SBTR 0000120), Kerala Catholic church Reformation Movement ന്റെ പേരിലുള്ള 67117548175 നമ്പര്‍ അക്കൗണ്ടിലേക്ക് അയയ്ക്കാവുന്നതും സ്വന്തം വിലാസവും സംഭാവന പ്രസ്ഥാനത്തിനോ മാസികയ്‌ക്കോ എന്ന വിവരവും ഒരു കാര്‍ഡയച്ചോ geomoole@gmail.com എന്ന ഈ-മെയിലിലോ അറിയിക്കേണ്ടതുമാണ്. ആ വിലാസത്തില്‍ രസീത് അയച്ചുതരുന്നതായിരിക്കും. ഓരോ വര്‍ഷാന്ത്യത്തിലും വരവുചെലവുകള്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
മാനേജിംഗ് എഡിറ്റര്‍ Phone: 9497088904
e-mail: geomoole@gmail.com

ഭാരതം ക്രിസ്തുമതത്തിലെയ്ക്കോ


This Video Talk gives a fairly good idea as to how Christianity is seen by at least some non-Christians in India.

Saturday, January 28, 2012

ന്യാധിപന്മാര്ക്കെതിരായ അന്വേഷണം ഒതുക്കിയതായി പരാതി.


സ്ഥാനമൊഴിഞ്ഞ സുപ്രീം കോടതി ജഡ്ജി സിറിയെക് ജോസഫിനെയും ഹിമാചല്‍ പ്രദേശ്‌ Chief Justice കുര്യന്‍ ജോസഫിനെയും ഇമ്ബീച് ചെയ്യണമെന്നാവശ്യപെട്ട പരാതിയെതുടര്‍ന്നുള്ള അന്വേഷണം ഉന്നതര്‍ ഇടപ്പെട്ടു ഒതുക്കിയതി ആക്ഷേപം.


ഇന്ത്യാ വിഷന്റെ ഈ വാര്‍ത്തയും വീഡിയോയും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

പാല രൂപത: വ്യക്തി/കുടുംബ വിവരശേഖരണം


പല രൂപതയിലെ ഇടവകകളില്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്ന Parish Software Program-ലേയ്ക്ക് വിവരങ്ങള്‍ ശേഖരിക്കുവാനായി രൂപതകെന്ദ്രത്തില്‍ നിന്ന് നല്‍കുന്ന ഫോം കാണുവാന്‍ ഇവിടെക്ലിക്ക് ചെയ്യുക.

ഇക്കാര്യത്തില്‍ പല സംശയങ്ങള്‍ ഉണ്ട്:

കേരളത്തില്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നത് പാല രൂപത മാത്രമാണോ?

ഇത്തരം വിവരങ്ങള്‍ നിര്‍ബന്ധിതമായി ശേഖരിക്കുവാനുള്ള രൂപതയുടെ അധികാരം ചോദ്യം ചെയ്യപെടാവുന്നതാണോ?

ഇതിനെ കുറിച്ച് അറിവുള്ളവരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.

Administrator, Almaya Sabdam.

Angamaly Nurses Strike - Politrics


Friday, January 27, 2012

ആഹ്വാനം സഫലമാകുന്നില്ലേ?


കത്തോലിക്കാ സഭയിലെ യുവദമ്പതികള്‍ക്ക് രണ്ടിലധികം മക്കള്‍ വിരളമാണ്. അതിനാല്‍ കത്തോലിക്കാ ജനസംഖ്യ കുറയുകയാണ്. ആ കുറവ് പരിഹരിക്കാനായി മെത്രാന്മാരുടെ ഇടയലേഖനങ്ങള്‍ പലതുണ്ടായി. പലപ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിതമായി. കത്തോലിക്കാ മാധ്യമങ്ങളെല്ലാം തുടര്‍ച്ചയായ പ്രബോധനങ്ങളും പ്രചാരണങ്ങളും നടത്തുന്നുണ്ട്. ഫലമോ?

ഈ നൂറ്റാണ്ടില്‍ വിവാഹിതരായവരെപ്പറ്റി ഞാന്‍ ചിന്തിച്ചു, എന്റെ കുടും ബത്തിലും, ബന്ധത്തിലും പരിചയത്തിലുമുള്ള യുവദമ്പതികളെപ്പറ്റി. ഈ ഇടവകയിലെ കത്തോലിക്കാ കുടുംബനാഥന്മാരില്‍ 80 ശതമാനവും ഈ ഇടവകയിലെ സ്‌കൂളില്‍ ഞാന്‍ പഠിപ്പിച്ചവരാണ്. അതിനാല്‍ ഇടവകയുടെ എല്ലാ ഭാഗത്തുമുള്ളവരില്‍നിന്നും എളുപ്പത്തില്‍ ഞാന്‍ വിവരശേഖരണം നടത്തി. ഒരു കുടുംബത്തില്‍ മാത്രം മൂന്നു മക്കളുണ്ട്.

ഈ നൂറ്റാണ്ടില്‍, 2000 മുതല്‍))]]] -വിവാഹിതരായ ദമ്പതികളെല്ലാം 25 വയസ്സ് കഴിഞ്ഞവരാണ്. അവര്‍ക്ക് മക്കള്‍ രണ്ടുവീതം. സഭാധികാരികളുടെ ആഹ്വാനങ്ങള്‍ അവരില്‍ സഫലമാകാന്‍ ഇനിയും കാലമുണ്ടല്ലോയെന്ന പ്രതീക്ഷ അവശേഷിക്കുന്നു.

യുവജനങ്ങളുടെ ദീര്‍ഘകാല പഠനശേഷം ഒരു ജോലി ലഭിക്കുമ്പോഴേക്കും 25 വയസ്സ് കഴിഞ്ഞിട്ടുണ്ടാവും. അതുവരെയും ഉണ്ടായ ക്ലേശങ്ങളും ഉല്‍ക്കണ്ഠകളും അവര്‍ക്ക് മറക്കാനാവാത്ത ജീവിതപാഠങ്ങള്‍ നല്‍കിയിട്ടുണ്ട്. ഭാവി ജീവിതത്തിന് കര്‍ശനമായ മുന്നറിയിപ്പുകള്‍തന്നെ. തങ്ങളുടെ മക്കളും ഭാവിയില്‍ നേരിടാനിടയുള്ള വിഷമതകള്‍തന്നെ. അതിനാല്‍ മേല്പറഞ്ഞ ആഹ്വാനങ്ങളും പ്രബോധനങ്ങളും യുവദമ്പതികള്‍ക്ക് സ്വീകാര്യമല്ലാതാകുന്നു.

ഈ ഇടവകയിലെ പുരോഹിതന്മാരുടെ കുടുംബങ്ങളിലെ യുവദമ്പതികളുടെ കാര്യവും ഞാന്‍ തെരക്കി. അവര്‍ക്കും രണ്ടു മക്കള്‍ മാത്രം. സഭയിലെ കൂടുതല്‍ ഉന്നതസ്ഥാനീയരുടെ കുടുംബങ്ങളിലെ യുവദമ്പതികളുടെ സന്താന വിവരങ്ങള്‍ എന്തെന്ന് അറിയാന്‍ താല്പര്യവും സൗകര്യവുമുള്ളവര്‍ അന്വേഷിച്ച് ബോധ്യപ്പെടാം, ആഹ്വാനം അവരിലെങ്കിലും സഫലമാകുന്നുണ്ടോയെന്ന്.

(ഓശാന മാഗസികയുടെ 2012 ജനുവരി ലക്കത്തില്‍ കെ. എം. ജോസഫ്, ചേന്നാട് എഴുതിയ ലേഖനം)

അനുചിന്തനം               ജോസഫ് പുലിക്കുന്നേല്‍

നമ്മുടെ എല്ലാ വൈദികരെയും കന്യാസ്ത്രിയമ്മമാരെയും വിവാഹം കഴിപ്പിച്ചാല്‍ ധാരാളം വിശ്വാസികള്‍ ഉണ്ടാകും. അതാണ് ഏറ്റവും നല്ല പോംവഴി. അവര്‍ക്കും സന്തോഷമായിരിക്കും.

സി. ജെ. തോമസിനെകുറിച്ച് എഴുത്തുകാരന്‍ സക്കറിയ


സി. ജെ. തോമസ്‌ എന്ന മഹാനായ എഴുത്തുകാരന്റെ അന്‍പതാം ചരമവാര്ഷികത്തോടനുബന്ധിച്ചു സി. ജെ. സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവേളയില്‍ പ്രസിദ്ധ എഴുത്ത്കാരനായ സക്കറിയ നടത്തിയ പ്രസംഗമാണ് മൂന്ന് ക്ലിപ്പുകളായി ചുവടെ ചേര്‍ത്തിരിക്കുന്നത്.

ഇന്നത്തെ അവസ്ഥയില്‍ ഏറെ ശ്രധിക്കപെടെണ്ട പലതും ഈ പ്രസംഗത്തില്‍ വിഷയമാകുന്നുണ്ട്.

ഒരു അത്ഭുതരോഗശാന്തിയും നേര്ച്ചയും

ഡോ. ജോസഫ് വര്ഗീസ് (ഇപ്പന്‍) തന്റെ “നസ്രായനും നാറാണത്തു ഭ്രാന്തനും” എന്ന പുസ്തകത്തിന് എഴുതിയ സമര്പ്പണത്തില്നിന്ന് ഒരു ഭാഗം:

ഇന്ദുലേഖ ഇന്ന് ഒരു രോഗിയാണ്. അവള്ക്ക് S.L.E. രോഗമാണ്. എന്നുവെച്ചാല്‍ രക്തത്തില്‍ രോഗപ്രതിരോധാണുക്കള്‍ വര്ദ്ധിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവ ശരീരത്തെ ആക്രമിക്കുന്നു. കോശങ്ങളെ നശിപ്പിക്കുന്നു. നാലുവര്ഷ.ങ്ങളായി രോഗം തിരിച്ചറിഞ്ഞിട്ട്. സ്റ്റീറോയ്ഡ് ഔഷധങ്ങളാണു പ്രതിവിധി. രോഗത്തെക്കാള്‍ കുഴപ്പക്കാരനാണ് ഔഷധം. അവളിപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞു. സ്റ്റഡിലീവു മുതല്‍ രോഗം കലശലാകാന്‍ തുടങ്ങി. മിക്കദിവസങ്ങളിലും വേദനയ്ക്കുള്ള ഇന്ജെക്ഷന്‍ എടുത്തുകൊണ്ടാണ് അവള്‍ പരീക്ഷയ്ക്ക് പോയത്. പരീക്ഷ കഴിഞ്ഞയുടന്‍ രോഗം മൂര്ച്ഛിച്ചു. ഞങ്ങള്‍ ബാംഗ്ലൂരിലുള്ള സെന്റ് ജോണ്സ്യമെഡിക്കല്കോളേജിലേക്കു പോയി. നാല്പതു ദിവസത്തോളം അവിടെ കഴിഞ്ഞു. അവളുടെ രോഗപ്രതിരോധശക്തി അപകടകരമാംവിധം കുറഞ്ഞു. അവള്‍ മരിച്ചുപോകാന്‍ വളരെ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്മാര്‍ എന്നോടു പറഞ്ഞു. ഞാന്‍ ആസ്പത്രിയുടെ ഇടനാഴികകളുടെ കോണുകളില്‍ പോയിനിന്ന് പലതവണ പൊട്ടിക്കരഞ്ഞു. പെട്ടെന്നെനിക്കു തോന്നി, ഇതു നസ്രായന്‍ എനിക്കു തന്ന ശിക്ഷയാണെന്ന്. ഞാന്‍ നടത്തിയ സമരം എനിക്കു സമ്മാനിച്ചത് പുച്ഛവും പരിഹാസവും മാത്രമാണ്. സ്ഥലം മാറിവന്ന പോസ്റ്റ്മാന്‍ അയല്പക്കത്തു ചെന്നനേ്ഷിച്ചത്രേ. ആ വട്ടുള്ള പ്രൊഫസറുടെ വീടേതാണെന്ന്. ഞാന്‍ മണ്ടനായതുപോലെ എനിക്കു തോന്നി. വെറും കോമാളി! ഇനിയുമുള്ള കാലമെങ്കിലും സ്വന്തം കാര്യം നോക്കി സ്വസ്ഥമായിക്കഴിയാന്‍ ഞാന്‍ തീരുമാനിച്ചു. സ്വസ്ഥമായിക്കഴിയലല്ല ജീവിതമെന്നും ജീവിതം യുദ്ധമാണെന്നും ഉള്ള അന്തോനിച്ചായന്റെ ഉപദേശം ഞാന്‍ മറന്നു. (ഇക്കഥ കഴിഞ്ഞ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്) നമ്മുടെ നാട്ടില്‍ കാശുണ്ടാക്കുന്നവനാണു മിടുക്കന്‍. നാടു നന്നാക്കാന്‍ വേണ്ടി നാലുലക്ഷം കളഞ്ഞുകുളിച്ച ഞാന്‍ മണ്ടനാണ്. എനിക്കും മിടുക്കനാവണം. ഞാനെന്റെ റബ്ബര്കൃഷിയില്‍ ശ്രദ്ധിച്ചു. തൊടുന്നതെല്ലാം പകിട പന്ത്രണ്ട്! റബ്ബറിനിപ്പോള്‍ 115 രൂപാ. ഞാനെന്റെ വീടുമോടിപിടിപ്പിച്ചു. വീടിനുമുമ്പില്‍ ഗാര്ഡന്‍ വെച്ചു പിടിപ്പിച്ചു. ഒരു സാന്ട്രോ കാറുവാങ്ങി. ടൗണില്‍ സ്ഥലം വാങ്ങി. അവിടെ ഒരു 'അടിപൊളി' കെട്ടിടം പണിതു. എന്റെ ഭാര്യ അവിടെ ട്യൂഷന്‍ ആരംഭിച്ചു. ധാരാളം കുട്ടികള്‍. പക്ഷേ, അപ്പോഴും എന്റെ അന്തരാത്മാവ് എന്നോടു മന്ത്രിച്ചുകൊണ്ടിരുന്നു: 'മണ്ടനൗസേപ്പേ, വീടിന്റ ജനലുപോലും പൊളിഞ്ഞു കിടന്ന സമയത്ത് ലോണെടുത്തു സമരം ചെയ്ത നീ തന്നെയാണു മിടുക്കന്‍. ദൈവം നിന്നെ സൃഷ്ടിച്ചത് എസ്റ്റേറ്റുവെച്ചുപിടിപ്പിക്കാനും അടിപൊളി കെട്ടിടങ്ങള്‍ പണിയാനും ഒന്നുമല്ല. അതിലുമൊക്കെ വലിയ കാര്യങ്ങള്‍ ദൈവം നിന്നില്നിന്ന് പ്രതീക്ഷിക്കുന്നു.' ചുരുക്കത്തില്‍ ഒരു ദൈവവിളിയനുസരിച്ചാണ് ഞാന്‍ അഴിമതിക്കെതിരെ സമരം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചത്. നാട്ടുകാരുടെ പരിഹാസം ഭയന്ന് ഞാന്‍ ദൈവവിളിയില്നിന്നും പിന്മാറി. അതിനെനിക്കു ലഭിച്ച കഠിനമായ ദൈവശിക്ഷയാണ് ഇന്ദുലേഖയുടെ രോഗമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

സെന്റ് ജോണ്സിലെ ഇമ്മ്യൂണോളജിസ്റ്റായ ഡോക്ടര്‍ വിനീതയാണ് ഇന്ദുലേഖയുടെ ഡോക്ടര്‍. അവളുടെ ജീവന്‍ രക്ഷിക്കാന് വേണ്ടി താന്‍ ചില കര്ശ‍നനടപടികള്ക്ക് ഒരുങ്ങുകയാണെന്ന് അവര്‍ എന്നോടു പറഞ്ഞു. ശക്തിയേറിയ ന്യൂഫോജന്‍, ഇമ്മ്യൂണോഗ്ലോബിന്‍ ആദിയായ ഇന്ജെ്ക്ഷനുകള്‍ അവള്ക്കു കൊടുത്തു. മുട്ടിപ്പായി പ്രാര്ത്ഥിഫക്കണമെന്ന് അവര്‍ ഞങ്ങളെ ഇടയ്ക്കിടയ്ക്ക് ഓര്മ്മി്പ്പിച്ചുകൊണ്ടിരുന്നു. സെന്റ് ജോണ്സിന്റെ ഇടനാഴികളിലൂടെ നടന്ന് ഞാന്‍ നസ്രായനെ വിളിച്ചു കരഞ്ഞു. 'നിന്റെ വിളി ഞാന്‍ കേള്ക്കാം. നിന്റെ മുന്തിരിത്തോട്ടത്തിലെ കള പറിക്കാന്‍ ഞാന്‍ വരാം. അതിനുവേണ്ടി എന്റെ സമസ്തസമ്പത്തും ഞാന്‍ സമര്പ്പിക്കാം. എന്റെ ജീവന്‍ നിനക്കു ഞാന്‍ തരാം. എന്റെ കുഞ്ഞിനെ നീ എനിക്കു തിരിച്ചുതരൂ. അഥവാ അവളെ നീ എനിക്കു തന്നില്ലെങ്കിലും ഈ നേര്ച്ച ഞാന്‍ നിറവേറ്റാം.' ഇതുപോലൊരു പുസ്തകം ഞാന്‍ പ്രസിദ്ധീകരിച്ചാല്‍ എന്റെ നേരെ പല 'ഫത്‌വ' കളും പുറപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ശരിക്കും മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഈ നേര്ച്ച ഞാന്‍ നേര്ന്നത്. പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെയും പ്രൊഫ. ജോസഫ് പുലിക്കുന്നനേയും പോലെ പ്രൊഫ. ജോസഫ് വര്ഗ്ഗീ സും ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള ഒരു കോളേജിലാണു ജോലി ചെയ്യുന്നത്. അവരൊക്കെ പറ്റിക്കൊണ്ടിരുന്നതിനെക്കാള്‍ കൊഴുത്ത ശമ്പളം കിട്ടുന്ന ജോലി!

ഇമ്മ്യൂണോഗ്ലോബിന്‍ 15 ഗ്രാമിന്റെ അഞ്ച് ഇന്ജെ്ക്ഷനുകളാണ് അവള്ക്കു കൊടുത്തത്. അതിനുശേഷം T.C പരിശോധിച്ചപ്പോഴും അഞ്ഞൂറ്. ദൂരെക്കൂടി പോകുന്ന രോഗംപോലും പറന്നുവന്നാക്രമിക്കും. ഒന്നരലക്ഷത്തോളം രൂപയുടെ മരുന്ന് കയറ്റിയിട്ടും വെറും പച്ചവെള്ളം കയറ്റിയ അനുഭവം. അപകടകരമായ അവസ്ഥയില്നിന്നു രക്ഷപെടണമെങ്കില്‍ T.C 3000 എങ്കിലും വേണം. ഡോക്ടര്‍ കടുത്ത നിരാശയിലായി. എന്നെ വിളിച്ചു കാര്യം പറഞ്ഞു. നാളെത്തന്നെ ഐസൊലേഷന്‍ സെല്ലിലേക്കു മാറ്റണം. എന്നുവെച്ചാല്‍ കടുത്ത ശുചിത്വം ദീക്ഷിക്കേണ്ട ഏകാന്തമായ ഒരു മുറി. രോഗാണുക്കളെ വലിച്ചെടുക്കാനുള്ള സംവിധാനങ്ങളൊക്കെയുണ്ട്. ഒരു നേഴ്‌സ് മുഴുവന്‍ സമയവും ശുശ്രൂഷിക്കും. മുറിക്കു പുറത്ത് ഒരാള്ക്കു കൂടി കിടക്കാം. അലോഷ്യ കിടക്കട്ടെ. എനിക്കു ആശുപത്രിക്കു പുറത്തു താമസിക്കാം. ഞാന്‍ ഇന്ദുലേഖയുടെ വല്യപ്പച്ചിയെയും അനുജത്തിയായി മാളൂട്ടിയെയും വീട്ടിലേക്കയയ്ക്കുവാനുള്ള ഏര്പ്പാടുകള്‍ ചെയ്തു. പിറ്റേദിവസം ഡോക്ടര്‍ വന്നു. അവളുടെ പ്ലേറ്റ്‌ലെറ്റ് കുറഞ്ഞുവരുന്നു. ധാരാളം ആല്ബുമിന്‍ നഷ്ടപ്പെടുന്നു. തന്റെ പ്രതീക്ഷ കുറഞ്ഞു വരുന്നതായി അവര്‍ എന്നോടും അലോഷ്യായോടും പറഞ്ഞു. അപ്പോഴാണതു സംഭവിച്ചത്. ഡോ. വിനീതയുടെ അസിസ്റ്റന്റായ സിസ്റ്റര്‍ ശാന്തി ഒരു കടലാസും കൈയില്‍ ഉയര്ത്തിപ്പിടിച്ചുകൊണ്ട് ഓടി വരുന്നു. അവര്‍ സന്തോഷത്തോടെ ഉറക്കെ വിളിച്ചു പറഞ്ഞു. 'ഡോക്ടര്‍ വിനീതാ, ഇന്ദുലേഖയുടെ ഠ.ഇ 6100. ഡോക്ടര്‍ വിനീത സന്തോഷംകൊണ്ട് മതിമറന്നു. ഞങ്ങള്ക്കുള്ളതിനെക്കാള്‍ സന്തോഷമായിരുന്നവര്ക്ക്. ഒപ്പം അവര്‍ പറഞ്ഞു: 'ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഇന്ദുലേഖയുടെ T.C 6750 ആയെന്ന്.' ബോദ്ധ്യം വരാഞ്ഞ് അവര്‍ നേരിട്ട് രക്തമെടുത്തു ലാബിലേക്കു കൊടുത്തുവിട്ടു. റിസല്റ്റു വന്നു. അബദ്ധമൊന്നും പറ്റിയതല്ല.

അങ്ങനെ ഒരു നേര്ച്ച നിറവേറ്റലാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം. പക്ഷേ, ഒരു ചില്ലിക്കാശുപോലും പള്ളികള്ക്കുറ നേര്ച്ച കൊടുക്കരുതെന്നുള്ളതാണ് ഈ പുസ്തകത്തിന്റെ മുഖ്യ സന്ദേശം. അതൊരു വൈരുദ്ധ്യമായിത്തോന്നാം. വിശദമായി മനസ്സിലാക്കണമെന്നുള്ളവര്‍ പുസ്തകം മുഴുവന്‍ ശ്രദ്ധിച്ചുവായിക്കട്ടെ.

Thursday, January 26, 2012

യു.എസ്സ്. പാര്‍ലമെന്റ് നെറ്റില്‍ കുടുങ്ങുന്നു

ഇന്റര്‍നെറ്റ് പതിവായി ഉപയോഗിക്കുന്നവര്‍ക്ക് കുടിവെള്ളം പോലെ പരിചിതമാണ് ഗൂഗിളും വിക്കിപീഡിയയും. ജനവരി 18-ന് ഈ രണ്ട് സൈറ്റുകളും സന്ദര്‍ശിച്ച ജനകോടികളില്‍ പലരും അന്നേവരെ കേട്ടിട്ടില്ലാത്ത ഒരു വാക്ക് തങ്ങളുടെ ഇഷ്ടസൈറ്റുകളുടെ കഴുത്തിന് നേരെ വാളോങ്ങി നില്‍ക്കുന്ന വിവരം അറിഞ്ഞ് നടുങ്ങി. സോപ, അതാണാ വാക്ക്.....


Wednesday, January 25, 2012

പാലാ മെത്രാന് ഒരു തുറന്ന കത്ത്


ബഹുമാനപെട്ട പിതാവേ,

അളവറ്റ സമ്പത്തും അധികാരവും താങ്കള്ക്കുലള്ളതിനാല്‍ സ്വാഭാവികമായും താന്കള്‍ സ്തുതിപാഠകരാല്‍ ചുറ്റപെട്ടിരിക്കും.  തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തരാന്‍ പാലായിലെ അരമനയില്‍ ഒരാള് പോലും ഉണ്ടാകില്ല എന്ന ബോധ്യം കൊണ്ടാണ് ഈ കത്തെഴുതുന്നത്.

മാനത്തൂര്‍ പള്ളിയില്‍ സംഭവിച്ചത് താങ്കള്‍ക്കു അറിവുള്ള കാര്യമാണല്ലോ.  ഒരു മൃതദേഹത്തെ അപമാനിച്ച ആ വൈദികന്‍ (ഫാ. മൈക്കിള്‍ നരിക്കാട്ട്), ഒരു സാധാരണ ക്രിസ്ത്യാനി ആയിരിക്കാന്‍ പോലുമുള്ള യോഗ്യത ഇല്ലാത്തയാള്‍ ആണ്.  അദ്ദേഹം താങ്കളുടെ നാട്ടുകാരനും സഹപാഠിയും ആയിരുന്നു എന്ന് ലോകം അറിഞ്ഞത് ഒരു തരത്തിലും താങ്കള്‍ക്കു ഭൂഷണമല്ല.

ഒരു കുറ്റവാളിയെ രക്ഷപെടുത്തുമ്പോള്‍ പത്തു കുറ്റവാളികള്‍ സൃഷ്ടിക്കപെടുകയാണെന്നു പിതാവ് മനസ്സിലാക്കണം.  സ്ഥലമാറ്റകുപ്പായമാണിയിച്ചു നരിക്കാട്ടച്ചനെ രക്ഷപെടുതുമ്പോള്‍ അത്തരക്കാര്‍ എത്ര  പേര്‍ക്കാണ് ഇത്തരം തെറ്റുകള്‍ വീണ്ടും ചെയ്യാന്‍ ധൈര്യം കിട്ടുന്നതെന്ന് ചിന്തിച്ചു നോക്കുക.  താന്കള്‍ ജനത്തിന്റെ ഇടയനാനെന്ന തോന്നല്‍ ഉണ്ടെങ്കില്‍, മൃതദേഹത്തെ അപമാനിക്കുകയും ഇടവകക്കാരെ അവഹേളിക്കുകയും ചെയ്ത ഈ വൈദികനെ മാതൃകാപരമായി ശിക്ഷിക്കുകയും അദ്ദേഹത്തെകൊണ്ട് ബന്ധപെട്ടവരോട് മാപ്പ് പറയാന്‍ ആവശ്യപെടുകയും ചെയ്യുക. കൂടാതെ, പരേതന്റെ കുടുംബത്തിനു ഉചിതമായ നഷ്ടപരിഹാരവും നല്കുക.

യുറോപ്പിലും അമേരിക്കയിലും ലൈംഗിക കുറ്റവാളികളായ പുരോഹിതരെ രക്ഷപെടുത്തിയ അരമനാധികൃതരുടെ കയ്പേറിയ അനുഭവങ്ങള്‍ പിതാവിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

ഇല്ലങ്കില്‍, താങ്കളുടെ ബാക്കിയുള്ള ഔദ്യോഗികകാലം മുഴുവന്‍ ഇത്തരം വൈദികരെ രക്ഷിക്കുക എന്നത് മാത്രമായിരിക്കും താങ്കളുടെ ജോലി.

പിതാവിന് സല്‍ബുദ്ധി തരാന്‍ സര്‍വേശ്വരനോട് പ്രാര്‍ഥിക്കുന്നു.

അലക്സ്‌ കണിയാംപറമ്പില്‍ 

ചര്ച്ച് ആക്ടിനെപറ്റി ജസ്റ്റിസ് കൃഷ്ണയ്യര്‍

(ജസ്റ്റിസ് കൃഷ്ണയ്യര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍ക്കി വിതയത്തിലിനെഴുതിയ കത്തുകളില്‍നിന്ന് സമാഹരിച്ചത് - കടപ്പാട്: മാതൃഭൂമി - 2009 മെയ്, 12)

യേശു ഏറ്റവും പവിത്രരായവരിലൊരാളും ലളിതനായ മനുഷ്യസ്‌നേഹിയും ആത്മീയ വിപ്ലവകാരികളിലൊരാളുമാണെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. യേശുവിനോട് വ്യക്തിപരമായി എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹം മനുഷ്യരാശിയുടെ മോചനത്തിനായിട്ടാണ് നിലകൊണ്ടത്. സര്‍വ്വോപരി അദ്ദേഹം പാവങ്ങള്‍ക്കുവേണ്ടിയും പണക്കാര്‍ക്കെതിരായിട്ടുമാണ് നിന്നത്. തലശ്ശേരിയിലെ എന്റെ സുന്ദരഭവനം ഞാന്‍ ബിഷപ്പിന് വിട്ടുകൊടുത്തതും അതങ്ങനെ അരമനയായതും എനിക്ക് പള്ളിയുടെ സാമൂഹിക സേവനതൃഷ്ണയോടുള്ള ബഹുമാനത്തിന്റെ തെളിവാണ്.

(ഞാന്‍ ചെയര്‍മാനായ) നിയമ പരിഷ്‌കരണ കമ്മീഷന്റെ ലക്ഷ്യങ്ങളെ നേര്‍ത്ത ക്രൈസ്തവവിരുദ്ധ വികാരങ്ങളായിപ്പോലും തെറ്റിദ്ധരിക്കാതിരിക്കാനാണ് ഞാനിത് പറയുന്നത്. കമ്മീഷന്‍ ഒരു സ്വതന്ത്രബോഡിയാണെന്നും അതിന്റെ ബില്ലുകളെ ഗവണ്മെന്റ് നയങ്ങള്‍ സ്വാധീനിക്കുന്നില്ലെന്നും ഊന്നിപ്പറയാന്‍ ഞാനാഗ്രഹിക്കുന്നു. ഞാന്‍ സത്യമായും ഒരു സ്വതന്ത്ര ചെയര്‍മാനാണ്, അല്ലാതെ ഗവണ്മെന്റ് നയങ്ങള്‍ നടപ്പിലാക്കാനായി കമ്മീഷനെ ഉപയോഗിക്കാന്‍ വന്ന ചെയര്‍മാനല്ല.

കമ്മീഷന്‍ ശുപാര്‍ശ ചെയ്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് & ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ ആത്മാര്‍ത്ഥതയുള്ള പല ക്രിസ്ത്യാനികളും ഉന്നയിച്ച വിഷയമെന്ന നിലയില്‍ ഉണ്ടായതാണ്. അതുകൊണ്ടാണ് മഹാചിന്തകരും ക്രസ്തുമതവിശ്വാസികളുമായ ജസ്റ്റിസ് കെ.ടി. തോമസിനേയും പ്രൊഫ. എം.വി. പൈലിയെയും പോലുള്ളവര്‍ ഞങ്ങളുടെ ശുപാര്‍ശകളെ പൂര്‍ണ്ണമായി പിന്തുണച്ചത്. കമ്മീഷന്‍ എന്തിനാണ് ഈ ശുപാര്‍ശകള്‍ നടത്തിയതെന്ന് പള്ളി പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടില്ലെന്നാണ് തോന്നുന്നത്. മതേതര, ജനാധിപത്യ താത്പര്യങ്ങളോടുകൂടിയ പൊതുബില്ലാണത്.

യേശു ഒരു മഹാജനാധിപത്യവാദിയായിരുന്നു. സമ്പത്തിനെ പരിപാലനവസ്തുവായിട്ടാണ് അദ്ദേഹം കണ്ടത്. യേശുവിനോടുള്ള ഭക്തികൊണ്ട് ഇടവകക്കാര്‍ നല്‍കുന്ന സംഭാനകളിലൂടെ ഉണ്ടാകുന്ന സ്വത്തുക്കള്‍ ഭരിക്കാനുള്ള അവകാശം ബിഷപ്പിനല്ല ഇടവകക്കാര്‍ക്കായിരിക്കണം വേണ്ടത്. ഇത് ധാര്‍മ്മിക ജനാധിപത്യമാണ്, അല്ലെങ്കില്‍ അത് ധനാപഹരണമാകും. ദയവായി (ബിഷപ്പുമാര്‍) ജനാധിപത്യവാദികളാകാമെന്ന് സമ്മതിക്കൂ. സഭാസ്വത്തുക്കളുടെമേല്‍ ജനാധിപത്യനിയന്ത്രണത്തിന് പ്രതികൂലമായിട്ടല്ല, അനുകൂലമായിട്ടായിരിക്കണം നിങ്ങളുടെ സ്വരം.

[കേരള കാത്തലിക് ഫെഡറേന്‍ സ്പിരിറ്റ് ഓഫ് അപോസ്റ്റസിയും പുത്തന്‍ പുരോഹിത തന്ത്രങ്ങളുംഎന്ന ലഘുലേഖയില്‍ പ്രസിദ്ധീകരിച്ചത്]

Letter from a Reader

The following email was received in response to a mail Almaya Sabdam sent:

Dear Almaya Sabdam:

Almayar first need obedience and a readiness to follow Christ as St Padre Pio and St Jerard Majella did. If you are asked to be silent then obey that until death.

The second Christ St Francis obeyed the then pope by preaching the gospel to the pigs. That one obedience changed the mind of the pope.

So we all should pray for the help of the Holy Spirit to follow Christ as Jesus obeyed the Father until death.

If we see something wrong in the church we need to pray to the Lord to correct it since he himself is the head of the church. Whatever we do other than this will help only to cause pain in His body, which is church. It was the same thing Saul used to fo before his conversion. He used to put the Chistians into prison thinking he is doing the will of God.

Another thing we simple people should understand is that the great emperors in the history couldn't harm the church. Nothing will prevail against the church because the Jesus himself is leading her and he already have defeated the evil and the Lord of heaven and earth.

Please don't send any mail to this id anymore.

Lets pray for all of us to have the real wisdom, which is one of the gifts of the Holy Spirit.

Let the Lord heal the wounds in heart caused by our own brothers and sisters in the communion of Christ.

Love

J.A


നെന്മണിക്കര പള്ളിയില്‍ ഗുണ്ടാവിളയാട്ടം


ഗുണ്ടാസംഘത്തെ ഉപയോഗിച്ച് വിശ്വാസികളെ മര്‍ദ്ദിച്ച
പള്ളിവികാരിയുടെ നടപടിയില്‍ പ്രതിഷേധം

നെന്മണിക്കര സെന്റ് മേരീസ് പള്ളിയംഗമായ കുഴിയാനി ബാബുവിനെയും അമ്മയേയും ഗുണ്ടാസംഘത്തെ ഉപയോഗിച്ച് മര്‍ദ്ദിച്ച വികാരി ഫാ. ടോം വേലൂക്കാരന്റെ നടപടിയില്‍ കേരള കാത്തലിക് ഫെഡറേഷന്റെ ഇന്നലെ ചേര്‍ന്ന യോഗം ശക്തിയായി പ്രതിഷേധിച്ചു. വിശ്വാസികളില്‍നിന്ന് പിരിവെടുത്ത് പള്ളിയോടനുബന്ധിച്ച് ആഡിറ്റോറിയവും എയര്‍കണ്ടീഷന്‍ ചെയ്ത വൈദികഭവനവും നിര്‍മ്മിച്ചതിന്റെ കണക്കുകള്‍ വിശ്വാസികള്‍ മുമ്പാകെ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതാണ് വികാരിയെ പ്രകോപിതനാക്കിയത്. വിശ്വാസികളുടെ പണം വിനിയോഗം ചെയ്തതിന്റെ കണക്ക് വിശ്വാസികളെ ബോധിപ്പിക്കാന്‍ വിസമ്മതിച്ച വൈദികന്റെ നടപടിയെപ്പറ്റി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുമ്പാകെ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വിശ്വാസികളുടെ പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വംകൊടുത്ത കുഴിയാനി ബാബുവിനെയും മാതാവിനെയും അര്‍ദ്ധരാത്രിയില്‍ ഗുണ്ടാസംഘത്തെ അയച്ച് മര്‍ദ്ദിച്ചതിനെതുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മാത്രമല്ല എതിര്‍പ്പ് പ്രകടിപ്പിച്ച വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു.

വിശ്വാസികളുടെ ഫണ്ട് വിനിയോഗിച്ചതില്‍ സുതാര്യത പാലിക്കാതിരിക്കുകയും അവര്‍ക്ക്‌നേരെ അക്രമങ്ങള്‍ അഴിച്ചുവിടാന്‍ പ്രേരണനല്‍കുകയും ചെയ്ത വികാരി ഫാ. ടോം വേലൂക്കാരനെ ഉടന്‍ സ്ഥലംമാറ്റണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വികാരിക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. തുടര്‍നടപടികള്‍ക്കായി നെന്മണിക്കര ചര്‍ച്ച് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.

കേരള കാത്തിലിക് ഫെഡറേഷന്‍ സംസ്ഥാനപ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരി യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ്പ്രസിഡണ്ട് ആന്റോ കോക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി. കെ. ജോയ്, ബി. സി. ലോറന്‍സ്, നെന്മണിക്കര പള്ളിയംഗങ്ങളായ ഇ. എ. ഷാജു, ബാബു കെ. കെ., ആന്റണി പി. വി., ബെന്നി പി. ഡി., മെജൊ പി. ജെ., ഷാജന്‍ കെ. പി. എന്നിവര്‍ പ്രസംഗിച്ചു.

ജോയ് പോള്‍ പുതുശ്ശേരി,
സംസ്ഥാനപ്രസിഡണ്ട്,
കേരള കാത്തലിക് ഫെഡറേഷന്‍

Holiness in Christianity

സഭക്കുള്ളിലുള്ള തെറ്റായ പ്രവര്‍ത്തനങ്ങള്‍ ഒന്നൊന്നായി വിശകലനം ചെയ്യപ്പെടുമ്പോള്‍, അതെല്ലാം അജ്ഞരായ അല്‍മായരുടെ വികലമായ ചിന്തകള്‍ മാത്രമാണെന്ന് പത്രക്കുറിപ്പുകള്‍ ഇറക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന കൊച്ചു ലേഖനം കുടി വായിക്കുക. 35 വര്ഷം ഇശോ സഭയില്‍ പ്രവര്‍ത്തിച്ചിട്ടു പാശ്ചാത്യ പൌരസ്ത്യ ചിന്തകുളുടെ ആഴം തേടി സഭ വിട്ടു നിസ്വാര്‍ഥമായ സാമുഹ്യ സേവനം നടത്തുന്ന സ്വാമി സ്നേഹാനന്ദ ജ്യോതി 'Indian Thoughts' എന്ന വെബ്‌സൈറ്റില്‍ ആധ്യാത്മികതയുടെ സത്തയെപ്പറ്റി തുടര്‍ച്ചയായി എഴുതുന്ന ലേഖന പരമ്പരയില്‍ ഇക്കഴിഞ്ഞ ജനുവരി 19 നു പ്രസിദ്ധികരിച്ച ഈ ലേഖനം സദയം വായിക്കുക. ഇത് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ളതാണ്.

Holiness in Christianity
“….A man ran up and knelt before him, and asked him, “Good Teacher, what must I do to inherit eternal life? And Jesus said to him, ……You know the commandments: ‘Do not kill, Do not commit adultery, Do not steal, Do not bear false witness, Do not defraud, Honor your father and mother.’ “And he said to him, Teacher, all these I have observed from my youth,” And Jesus looking upon him loved him, and said to him, “You lack one thing; go, sell what you have, and give to the poor, and you will have treasure in heaven; and come, follow me.” At that saying his countenance fell, and he went away sorrowful; for he had great possessions” (Mark 10: 17-22; Luke 18: 18-23). The most important thing to keep in mind is his heart was in his possessions. He was not detached from worldly goods. Jesus said in another place: “For where your treasure is, there will your heart be also” (Matthew 6: 21). The point that we need to ponder on is: Are we able to live in this world as if we do not have anything even when we have possessions? In other words, we are not attached to material things that impede our journey toward holiness. We need to manage our possessions rather than they manage us. Some of the most sublime statements that come from the scriptures are: “You shall love the Lord your God with all your heart, and with all your soul, and with all your strength, and with all your mind; and your neighbor as yourself” (Luke 10: 27). The emphasis is on the love of God and the love of one’s neighbor. “So whatever you wish others would do to you, do so to them; for this is the law and the prophets” (Matthew 7: 12). This really is the essence of the entire Bible in Jesus’ own words. This is the last word on human relations. Jesus also made it very clear from the Parable of the Good Samaritan (Luke 10: 25-37) that one’s neighbor is absolutely everyone in the world. So the Good News (Gospel) that Jesus came to preach especially to the poor as part of his mission (Luke 4: 18-19) are essentially a social gospel stemming from the father/motherhood of God and the brother/sisterhood of humanity. Holiness is achieved in community/society through conscious relationships and interactions in the context of a personal relationship with God.
Faith, hope, and charity are the three essential elements of Christian life. But of the three, love is the greatest (I Corinthians, Chapter 13: 13). Love is the most distinguishing characteristic that sets apart the New from the Old Testament of the Bible. Even in love there are three degrees. The first degree: ”Love your neighbor as you love yourself (Luke 10: 25-37)”. The second degree: “Love one another as I (Christ) have loved you (John 12: 12). The third degree: “Love one another as the Father has loved me (John 12: 9). Christ speaks of loving humanity in the way his father loved him. The measure of his love is comparable to the love that drives a person to die for his friends as there is no love greater than that (John 12: 13). Moreover, a person would be considered to be lying if one says that one loves God whom one cannot see while hating one’s brother/sister whom one can see (I John 4:20). Christ’s strong advocacy of endless forgiveness (Matthew 18: 21-22) specially high-lighted in the most important prayer that Christians say every day (Matthew 6: 9-14), and in one of his final statements on the cross of forgiving his persecutors (Luke 23: 34) is another essential ingredient in holiness. Forgiveness also precedes Christ’s ministry of reconciliation of humans among themselves and them to God (II Corinthians 5: 17-20). Holiness cannot be conceived without forgiveness and reconciliation. The final measure of Christian holiness, however, is proclaimed in the last judgment (Matthew 25: 31-46) where humans are separated and rewarded or punished on the basis of taking or not taking care of the least among them. In sum, holiness in Christianity is treating others as Christ would treat them, and also treating oneself and others as Christ.

Tuesday, January 24, 2012

മാര്‍. ആന്ഡ്രൂസ് താഴത്തിന് ഒരു തുറന്ന കത്ത്‌


2011 സെപ്തംബര്‍ 21ന് കേരള കാത്തലിക് ഫെഡറേഷന്‍ സംസ്താന പ്രസിഡണ്ട് ജോയ് പോള്‍ പുതുശ്ശേരിയും, ജനറല്‍ സെക3ട്ടറി വി.കെ. ജോയ്യും ഒപ്പിട്ട് തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്ത്:

തൃശ്ശൂര്‍ അതിരൂപതയുടേതായി പുറത്തിറക്കുന്ന കത്തോലിക്കാ സഭഎന്ന പ്രസിദ്ധീകരണത്തിന്റെ സെപ്റ്റംബര്‍ ലക്കത്തില്‍ മുന്‍പേജില്‍തന്നെ വളരെ പ്രാധാന്യംനല്‍കി കാത്തലിക് ഫെഡറേഷന്‍ വ്യാജസംഘടന എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അതിരൂപതയുടെ പത്രക്കുറിപ്പാണ് ഈ കത്തെഴുതാന്‍ പ്രേരകമായത്.

ഏതൊരു പരിഷ്‌കൃത നീതിന്യായവ്യവസ്ഥയുടെയും അടിസ്ഥാനപ്രമാണം വിധി പ്രഖ്യാപിക്കുംമുമ്പ് പ്രതിഭാഗത്തെ ശ്രവിക്കുക എന്നതാണ് (Audi alteram partem). വിചാരണയില്ലാതെ വിധി നടപ്പാക്കുന്നത് ഭീകരപ്രസ്ഥാനങ്ങളൊ കാടന്‍ഭരണകൂടങ്ങളൊ ആണ്. കേരള കാത്തലിക് ഫെഡറേഷനെതിരെ ഇത്തരം നട്ടാല്‍ കിളുക്കാത്ത പച്ചക്കള്ളം എഴുതിപിടിപ്പിക്കുന്നതിനുമുമ്പ് അതിന്റെ ഭാരവാഹികളോട് വിശദീകരണം തേടുകയെന്നത് ദൈവികനീതിക്കും സ്വാഭാവികനീതിക്കും മാന്യതക്കും സംസ്‌കാരത്തിനും ചേര്‍ന്നതാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പതിനാറു പ്രമാണരേഖകളുടെയും അടിസ്ഥാനം സംഭാഷണത്തിന്റെയും സംവാദത്തിന്റെയും പാരസ്പര്യത്തിലൂന്നിയ ചൈതന്യമാണെന്ന് പോള്‍ ആറാമന്‍ മാര്‍പാപ്പ തന്റെ എക്ലേസിയാം സുവാം (Ecclesiam Suam) എന്ന ചാക്രികലേഖനത്തില്‍ പ്രസ്താവിക്കുന്നു. ഈ ചൈതന്യത്തിന് കടകവിരുദ്ധമാണ് തൃശ്ശൂര്‍ അതിരൂപതയുടെ വ്യാജപത്രക്കുറിപ്പ്. ശിക്ഷാനടപടികളുടെ വാള്‍മുനയിലൂടെയല്ല സത്യാന്വഷണത്തില്‍ അധിഷ്ഠിതമായ സംവാദത്തിലൂടെയാണ് ആത്യന്തികസത്യം പുറത്തുവരിക.

വിശ്വാസം, സന്മാര്‍ഗം എന്നീ രണ്ടു വിഷയങ്ങളില്‍ മാത്രമാണ് സഭയുടെ ആത്മീയാധികാരികള്‍ക്ക് പ്രബോധനാധികാരമുള്ളത്. എന്നാല്‍ സഭാധികാരികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ക്രൈസ്തവവിശ്വാസിക്ക് അവകാശവും കടമയുമുണ്ടെന്ന് കാനോന്‍ നിയമം (Codex Canonum Ecclesiarum Orientalium) 15-ാം വകുപ്പ് പറയുന്നു. വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണുന്നതും മാന്യമായ സംവാദത്തിന് തയ്യാറാവുന്നതുമാണ് സംസ്‌കാരസമ്പന്നതയുടെ അടയാളമായി പരിഷ്‌കൃതസമൂഹം കരുതുന്നത്. ഒരു പ്രസിദ്ധീകരണവും വിശ്വാസികളുടെ നേര്‍ച്ചപ്പണവും കൈവശമുണ്ടെങ്കില്‍ എന്തുമായിക്കളയാം എന്നു കരുതുന്നത് മാമോന്‍ദര്‍ശനമാണ്.

പുരോഹിതരുടെ ദുഷ്‌ചെയ്തികളെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ മതവിരോധികളായി മുദ്രകുത്തുന്നത് പഴയ ഒരു പുരോഹിതതന്ത്രമാണ്. ക്രിസ്തുവിനെതിരെയും പുരോഹിതര്‍ ഇതേ തന്ത്രം കൗശലപൂര്‍വം പ്രയോഗിച്ചിരുന്നു. അവരാണ് ക്രിസ്തുവിന്റെ ദൈവരാജ്യദര്‍ശനത്തെ സാമ്രാജ്യദര്‍ശനമാക്കി തരംതാഴ്ത്തിയത്. വിശ്വാസിസമൂഹമെന്നാല്‍ യാന്ത്രികമായി വിശ്വാസപ്രമാണം ഉരുവിടുന്ന സംഘമല്ല; പിന്നെയോ യേശു വിഭാവനംചെയ്ത ദൈവരാജ്യത്തിന്റെ പ്രായോഗികതലത്തിലെ തനിമ (Orthopraxy) നിലനിര്‍ത്തേണ്ടവരും അതിന്റെ പ്രയോക്താക്കളുമാണ്. സഭയിലെ അനീതികളെ ചോദ്യംചെയ്യാതെ ഈ തനിമയിലേക്കെത്താന്‍ കഴിയില്ല. ഇതിനുവേണ്ടി പ്രധാനപുരോഹിതന്റെ അതൃപ്തിക്ക് പാത്രമാകേണ്ടി വരും, കുരിശുമെടുത്ത് കാല്‍വരിയിലേക്ക് പീഢാനുഭവയാത്ര നടത്തേണ്ടിവരും. കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗ്ഗരാജ്യത്തിന് യോഗ്യനല്ല”(ലൂക്കാ 9:62).

നീതിക്കുവേണ്ടി ശബ്ദിക്കുന്നത് ഒരു ക്രൈസ്തവദൗത്യമാണ്. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് സംതൃപ്തി ലഭിക്കും (മത്താ 5: 6) എന്ന തിരുവെഴുത്ത് ഞങ്ങള്‍ക്ക് ധൈര്യം പകരുന്നു. നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടത്തില്‍നിന്ന് സഭാവിരുദ്ധതയുടെയും അച്ചടക്കലംഘനത്തിന്റെയും വാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഞങ്ങളെ പിന്തിരിപ്പിച്ചുകളയാമെന്ന ധാരണ ശരിയല്ല,

ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം എല്ലാ പൗരന്മാര്‍ക്കും അഭിപ്രായസ്വാതന്ത്ര്യവും സംഘടനാസ്വാതന്ത്ര്യവും അനുവദിക്കുന്നു. ആര്‍ക്കും ഒരു തീട്ടൂരംകൊണ്ട് എടുത്തുകളയാവുന്നതല്ല ഭരണഘടനാപരമായ ഈ അവകാശങ്ങള്‍. പുരോഹിതരുടെ സ്തുതിപാഠകസംഘങ്ങളായ കടലാസുസംഘടനകളില്‍നിന്ന് വ്യത്യസ്തമായി രാജ്യത്തെ നിയമമനുസരിച്ച് റജിസ്റ്റര്‍ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നതും സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത പുലര്‍ത്തുന്നതുമായ സംഘടനയാണ് കേരള കാത്തലിക് ഫെഡറേഷന്‍. മെത്രാന്മാരുടെ രാജകീയഭരണശൈലിക്കും പുരോഹിതരുടെ അനീതികള്‍ക്കുമെതിരെ പോരാടുന്ന ഈ സംഘടനക്ക് മെത്രാന്‍ അംഗീകാരം കൊടുക്കും എന്നു വിശ്വസിക്കാന്‍മാത്രം വിഡ്ഢികളല്ല ക്രൈസ്തവവിശ്വാസികള്‍. മെത്രാന്റെ അംഗീകാരമുള്ള സംഘടനയാണെന്ന് ഞങ്ങള്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. പൗരോഹിത്യത്തിന്റെ തെറ്റായ നടപടികളെ വിമര്‍ശിക്കാന്‍ ചങ്കുറപ്പ് കാണിക്കുന്ന ഏതെങ്കിലും അത്മായ സംഘടനക്ക് കേരളത്തിലെ ഏതെങ്കിലും മെത്രാന്‍ അംഗീകാരം കൊടുത്തതായി ചരിത്രമുണ്ടൊ?.

കേരള കാത്തലിക് ഫെഡറേഷന്‍ സഭാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിക്കുമ്പോള്‍ ആ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണെന്ന് വിശദീകരിക്കാന്‍ അങ്ങേക്കും മറ്റു പുരോഹിതര്‍ക്കും ബാധ്യതയുണ്ട്. സഭയെന്നാല്‍ മെത്രാന്മാരും പുരോഹിതരും സ്ഥാപനങ്ങളും മാത്രമല്ല; ഇവയുടെ ഗുണഭോക്താക്കളല്ലാതെ പണംകൊടുക്കാനും പ്രാര്‍ത്ഥിക്കാനും അനുസരിക്കാനും (To pay, pray & obey) മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള ശബ്ദമില്ലാത്ത ബഹുഭൂരിപക്ഷമായ ഒരു വിശ്വാസിസമൂഹം കൂടിയുണ്ട്. ആ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മെത്രാന്മാരുടെയും പുരോഹിതരുടെയും ധനാര്‍ത്തി, ധനാപഹരണം, അഴിമതി, സ്വജനപക്ഷപാതം എന്നിവ ഞങ്ങള്‍ തുറന്നുകാണിച്ചിട്ടുണ്ട്. ഉടുതൂണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ടവരോടൊത്ത് അവര്‍ക്കുവേണ്ടി ജീവിച്ച് പുരോഹിതരുടെയും ഭരണാധികാരികളുടെയും അപ്രീതിക്ക് പാത്രമായി ഒടുവില്‍ കാല്‍വരിയിലെ കുരിശില്‍ തൂക്കിലേറ്റപ്പെട്ട യേശുവിന്റെ നാമത്തില്‍ കോടികളുടെ പള്ളികളും വാണിജ്യസമുച്ചയങ്ങളും പണിയുന്നതും സമ്പത്ത് വാരിക്കൂട്ടുന്നതും ഞങ്ങള്‍ ശക്തിയുക്തം വിമര്‍ശിച്ചിട്ടുണ്ട്. കത്തോലിക്കാ സ്ഥാപനങ്ങളിലെ കോഴസംസ്‌കാരത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. സമ്പന്നവിഭാഗങ്ങള്‍ക്കുമാത്രം പഠിക്കാനുള്ള സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി പണം സമാഹരിക്കുന്നതിനുപകരം പട്ടിണിപ്പാവങ്ങളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും ചികിത്സക്കുംവേണ്ടി സഭ ഇറങ്ങിപ്പുറപ്പെടണമെന്ന് വാദിച്ചിട്ടുണ്ട്. വിശ്വാസികള്‍ക്കെതിരെ പുരോഹിതര്‍ അഴിച്ചുവിടുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ ശബ്ദിച്ചിട്ടുണ്ട്. വിശ്വാസികളുടെ മാമോദീസ, വിവാഹം, മരിച്ചടക്ക് തുടങ്ങിയ അവസരങ്ങളില്‍ അവരെ ചൂഷണംചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇടപെട്ടിട്ടുണ്ട്. പാവപ്പെട്ടവന്റെ മൃതദേഹത്തെപോലും അപമാനിക്കാന്‍ തയ്യാറാകുന്ന പുരോഹിര്‍ക്കെതിരെ നിയമപടപടി സ്വീകരിച്ചിട്ടുണ്ട്. പുരോഹിതരുടെ ലൈംഗിക അരാജകത്വത്തിന്റെ ഭീകരമുഖം തുറന്നുകാണിച്ചിട്ടുണ്ട്. സഭയുടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയും ഭൗതികഭരണത്തില്‍ ജനാധിപത്യവും പുലര്‍ന്നുകാണണമെന്ന അഭിലാഷത്തില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ തയ്യാറാക്കി സര്‍ക്കാരിലേക്കു സമര്‍പ്പിച്ചിട്ടുള്ള കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കണമെന്ന് സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം എങ്ങിനെ  സഭാവിരുദ്ധമാകും?

യേശുക്രിസ്തുവും ഇത്തരം അനീതികള്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. ലോകത്തില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ മാമോദീസാവഴി ക്രിസ്തുവിന്റെ പൗരോഹിത്യത്തില്‍ പങ്കാളിയാണ് ഒരോ ക്രൈസ്തവനുമെന്ന് അത്മായന്റെ അപ്പസ്‌തോലിക ദൗത്യത്തെക്കുറിച്ചുള്ള പ്രമാണരേഖ (Apostolicam Actuositatem) പറയുന്നു. ദൈവത്തിലും ക്രിസ്തുവിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രക്തസാക്ഷികളുടെ ധൈര്യവും സ്ഥൈര്യവുമുള്ള വിശ്വാസിസമൂഹത്തെയാണ് യേശുക്രിസ്തു വിഭാവനം ചെയ്തത്. സഭയുടെ അധികാരശ്രേണിയെ ഭയപ്പെടുന്ന സ്തുതിപാഠക സംഘത്തെയല്ല.


കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം സമൂഹമദ്ധ്യത്തില്‍ അവഹേളിതരാകുന്നത് സ്വന്തം ചെയ്തികള്‍ മൂലമാണ്. കൊച്ചി മെത്രാന്‍ യുവതിയെ ദത്തെടുത്ത സംഭവവും, അഭയാകേസും, ശ്രേയാകേസും, ഞാറക്കല്‍ മഠത്തിലെ പുരോഹിതതാണ്ഡവവും, കുരിയച്ചിറ പള്ളിയിലെ വനിതാ പ്രൊഫസര്‍ക്കെതിരെയുള്ള കയ്യേറ്റവും, വടൂക്കര പള്ളിയിലെ ബാലികാമര്‍ദ്ദനവും കേരള കാത്തലിക് ഫെഡറേഷന്റെ സൃഷ്ടിയല്ല. 1977 മുതല്‍ സി.എം.ഐ. സന്യാസവൈദികരുടെ ആദ്ധ്യാത്മികനേതൃത്വത്തില്‍ സുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരുന്ന തലോര്‍ ഉണ്ണിമിശിഹാ ഇടവകയെ ഏകപക്ഷീയമായി ഏറ്റെടുത്തുകൊണ്ട് വിശ്വാസിസമൂഹത്തില്‍ കലാപത്തിന്റെ വിത്തുവിതച്ചതും കേരള കാത്തലിക് ഫെഡറേഷനല്ല. കൊട്ടേക്കാട് പള്ളിവികാരിയായിരുന്ന ഫാ. ഫ്രാന്‍സിസ് മുട്ടത്തിന്റെ ഏകാധിപത്യനടപടികളും ദുര്‍മന്ത്രവാദവുംകൊണ്ട് പൊറുതിമുട്ടിയ വിശ്വാസികള്‍ വികാരിയെ മാറ്റിത്തരാന്‍ സമരമാര്‍ഗത്തിലേക്ക് തിരിഞ്ഞത് കേരള കാത്തലിക് ഫെഡറേഷന്റെ അപരാധംമൂലമല്ല.

കേരള കാത്തലിക് ഫെഡറേഷന്‍ എന്ന സംഘടനയുടെ നിലപാടുകളില്‍ തെറ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാന്‍ അങ്ങേക്ക് ആത്മീയമായ അവകാശമുണ്ട്. അതിന് പകരം അധികാരത്തിന്റെ അംശവടിയാണ് പ്രയോഗിക്കുന്നതെങ്കില്‍ അതിനെ പ്രതിരോധിക്കാനുള്ള ദൈവവരപ്രസാദവും ശക്തിയും പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കുമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. മനുഷ്യരേക്കാള്‍ ദൈവത്തെയാണ് അനുസരിക്കേണ്ടത്” (അപ്പോ. പ്രവ. 5: 29) എന്ന അപ്പസ്‌തോലവചനങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനമേകുന്നു.

സത്യം നമ്മെ സ്വതന്ത്രരാക്കും’(Veritas Vos Liberabit) എന്നാണല്ലൊ അങ്ങയുടെ പ്രസിദ്ധീകരണമായ കത്തോലിക്കാസഭയുടെ പ്രമാണസൂക്തം. അതിനോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ അച്ചടിക്കുന്നതിനുമുമ്പായി നിജസ്ഥിതി പരിശോധിക്കാനുള്ള മാന്യതയും  സംസ്‌കാരവും ആ പത്രം കാണിക്കേണ്ടതായിരുന്നു. കാനോന്‍ നിയമങ്ങളും കത്തോലിക്കാ വേദോപദേശവും വത്തിക്കാന്‍ പ്രമാണരേഖകളും പത്രത്തിന്റെ ചുമതലക്കാരായ വൈദികര്‍ മനസ്സിരുത്തി വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ. 

മനത്തൂര്‍ സംഭവം: ജന്മഭൂമി റിപ്പോര്ട്ട് ‌


THE SHAMEFUL ACT OF A CATHOLIC PRIEST!


The deceased Thomas Varkey deserves an ecclesiastical funeral as long a he was member of parish. It does not make any difference whether he was Dalit Christian or other Christian.

This has nothing to do with the computer / filling up computer forms or so. This kind of tactics to justify the misdeed of Fr. Michel Narikkatu will not help him.

The refusal by Vicar Fr. Michel Narikattu to give ecclesiastical funeral for the deceased is very shameful act not only to SM Church but also to the whole of Christianity.

On receiving a grievance from his wife we have contacted the said vicar.
He came to the phone first. In the midst of our conversation he disconnected the phone.
Our good attempt was to convince him that there are/were lot of missionaries who are/were working for the betterment of human rights of the Dalits (Like Rani Maria , Sr.Valsa John, Dhaya Bhai and Swamiachan etc) and this isolated case can only help to degrade their great idealism.

This shameful act of Fr. Michel Narikattu deserves a world wide protest and the protest will continue...


George Katticaren (Editor and Publisher, Soul and Vision)