Translate

Friday, September 29, 2017

അമേരിക്കന്‍ സീറോ-മലബാറിലും പ്രക്ഷോഭം!

ലേയ്റ്റീസ് ഫോര്‍ ജസ്റ്റീസ് - USA

സാന്‍ഫ്രാന്‍സിസ്‌കോ സീറോ-മലബാര്‍ പള്ളിയില്‍

ഏകദിനഉപവാസപ്രാര്‍ത്ഥനയും പ്രതിഷേധവും

ചിക്കാഗോ സിറോ-മലബാര്‍ രൂപതയുടെ കീഴില്‍ മില്‍പ്പിറ്റാസിലുള്ള സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ-മലബാര്‍ പള്ളിയില്‍, ഇടവക
വികാരിയും കൈക്കാരന്‍മാരും പള്ളിഭരണത്തില്‍ തല്പരരായ ചുരുക്കം ചില വ്യക്തികളുംചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി, കുട്ടികള്‍ക്കായുള്ള മലയാളം കുര്‍ബാനയുള്‍പ്പെടെ ഇടവകജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഇതിനെതിരെ ക്രിയാത്മകമായി ഇടപെട്ടുകൊ
ണ്ടിരുന്ന ഒരു കൂട്ടം ഇടവകക്കാര്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തി, ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ മൗനാനുവാദത്തോടെ, വക്കീല്‍
നോട്ടീസ് അയച്ചിരിക്കുകയാണ്. ബാങ്ക് കവര്‍ച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിത്യാദി കൊടുംകുറ്റങ്ങള്‍ക്ക് ചുമത്തേണ്ട വകുപ്പുകള്‍പ്രകാരമാണ് പ്രസ്തുത വ്യക്തികള്‍ക്ക് വക്കീല്‍നോട്ടീസ് ഇമെയിലിലും സര്‍ട്ടിഫൈഡ് പോസ്റ്റിലും എത്തിച്ചുകൊടുത്തിരിക്കുന്നത്! കാലിഫോര്‍ണിയ പീനല്‍ കോഡ് 182  (കുറ്റകരമായ ഗൂഢാലോചന), 236 (അന്യായമായി തടവില്‍ പാര്‍പ്പിക്കുക), 302 (ആരാധന തടസ്സപ്പെടുത്തല്‍), 246 (അക്രമവും പീഡനവും) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടവകയിലെ സകലജനങ്ങളും ചെറുതും വലുതുമായ തുക പിരിവിട്ടു വാങ്ങിയ പള്ളിയില്‍, ഇവരുള്‍പ്പെടെയുള്ളവര്‍ കൊടുത്ത സംഭാവനത്തുക ഉപയോഗിച്ച്, ഇവര്‍ക്കെതിരെതന്നെ, ഇടവകക്കാരുമായി യാതൊരുവിധ ആശയവിനിമയങ്ങളുമില്ലാതെ കള്ളക്കേസ്സ് കൊടുക്കുക എന്ന ദുഃഖകരവും അസാധാരണവുമായ സാഹചര്യമാണ് ഈ ഇടവകയില്‍ സംജാതമായിരിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് ഇടവകാംഗങ്ങള്‍ തുടക്കംകുറിച്ചിരിക്കുന്നത്. ഭൂരിപക്ഷം ഇടവകജനങ്ങളുടെയും പിന്തുണയോടെ 'Laities for Justice' എന്ന സംഘടന രൂപീകരിച്ച് ഏകമനസ്സോടെ  നീതിതേടാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഇടവകക്കാര്‍ തുടക്കംകുറിച്ചിരിക്കുന്നത്. ആദ്യ പ്രക്ഷോഭണപരിപാടി യെന്ന നിലയില്‍, സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള സുമനസ്സുകളുടെ സഹകരണത്തോടെ, സെപ്റ്റംബര്‍ 10-ാം തീയതി ഞായറാഴ്ച ഒരു ഏകദിന ഉപവാസപ്രാര്‍ത്ഥനായജ്ഞംസംഘടിപ്പിക്കുകയുണ്ടായി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച  'ലേയ്റ്റീസ് ഫോര്‍ ജസ്റ്റിസ്' സംഘടനയുടെ എട്ടോളം പ്രവര്‍ത്തകന്‍ ആദ്യന്തം പങ്കെടുത്തു. തുടര്‍ച്ചയായ നീതിനിഷേധങ്ങള്‍ ക്കെതിരെ ശക്തമായി  പ്രതികരിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ നിരവധി ഇടവകാംഗങ്ങളെത്തി അഭിവാദ്യംചെയ്യുകയുണ്ടായി.
ഇടവകക്കാരെ അകാരണമായി കള്ളക്കേസില്‍ കുടുക്കുന്നതിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ച എല്ലാ പള്ളിഭരണാധികാരികളും അടിയന്തിരമായി തല്‍സ്ഥാനങ്ങളില്‍നിന്നു മാപ്പുപറഞ്ഞ് മാറിനില്‍ക്കുക എന്നാണ് ഈ സഹനസമരയജ്ഞത്തിലൂടെ സംഘടന അധികാരികളോട് ആവശ്യപ്പെടുന്നത്. നീതിലഭിക്കുന്നതുവരെ, തുടര്‍ന്നു വരുന്ന എല്ലാ ഞായാറാഴ്ചകളിലും മറ്റു വിശേഷദിവസങ്ങളിലും സമാനമായ ഉപവാസപ്രാര്‍ത്ഥനായജ്ഞങ്ങളും ബോധവത്കരണപരിപാടികളും സംഘടിപ്പിക്കണ മെന്നാണ് സംഘടനയുടെ തീരുമാനം. അമേരിക്കയിലുള്ള എല്ലാ സീറോ-മലബാര്‍ പള്ളികളിലും യൂണിറ്റുകള്‍ സ്ഥാപിച്ച്, പള്ളികളില്‍ നിന്നുണ്ടാകുന്ന സാമ്പത്തികചൂഷണത്തിനും വിശ്വാസ ത്തിന്റെപേരില്‍ നടത്തുന്ന പീഡനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാനും ആവശ്യമെങ്കില്‍, നിയമപരമായി ത്തന്നെ നേരിടാനും ശക്തിയാര്‍ജ്ജിക്കുകയെന്നത് സംഘടനയുടെ സ്ഥാപിതലക്ഷ്യങ്ങളില്‍പ്പെടുന്നു.

(കൂടുതല്‍ വി വരങ്ങള്‍ക്ക് ഫെയ്‌സ് ബുക്കില്‍ 
 'Laities for Justice' സന്ദര്‍ശിക്കുക.)
 


സാന്‍ഫ്രാന്‍സിസ്‌കോ സീറോ-മലബാര്‍ പള്ളിയില്‍ ഏകദിനഉപവാസപ്രാര്‍ത്ഥനയും പ്രതിഷേധവും
അമേരിക്കന്‍ സീറോ-മലബാറിലും പ്രക്ഷോഭം!


ലേയ്റ്റീസ് ഫോര്‍ ജസ്റ്റീസ് - USA


ചിക്കാഗോ സിറോ-മലബാര്‍ രൂപതയുടെ കീഴില്‍ മില്‍പ്പിറ്റാസിലുള്ള സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് തോമസ് സീറോ-മലബാര്‍ പള്ളിയില്‍, ഇടവകവികാരിയും കൈക്കാരന്‍മാരും പള്ളിഭരണത്തില്‍ തല്പരരായ ചുരുക്കം ചില വ്യക്തികളുംചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായി, കുട്ടികള്‍ക്കായുള്ള മലയാളം കുര്‍ബാനയുള്‍പ്പെടെ ഇടവകജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഇതിനെതിരെ ക്രിയാത്മകമായി ഇടപെട്ടുകൊണ്ടിരുന്ന ഒരു കൂട്ടം ഇടവകക്കാര്‍ക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തി, ചിക്കാഗോ സീറോ-മലബാര്‍ രൂപതയുടെ മൗനാനുവാദത്തോടെ, വക്കീല്‍നോട്ടീസ് അയച്ചിരിക്കുകയാണ്. ബാങ്ക് കവര്‍ച്ച, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിത്യാദി കൊടുംകുറ്റങ്ങള്‍ക്ക് ചുമത്തേണ്ട വകുപ്പുകള്‍പ്രകാരമാണ് പ്രസ്തുത വ്യക്തികള്‍ക്ക് വക്കീല്‍നോട്ടീസ് ഇമെയിലിലും സര്‍ട്ടിഫൈഡ് പോസ്റ്റിലും എത്തിച്ചുകൊടുത്തിരിക്കുന്നത്! കാലിഫോര്‍ണിയ പീനല്‍ കോഡ് 182  (കുറ്റകരമായ ഗൂഢാലോചന), 236 (അന്യായമായി തടവില്‍ പാര്‍പ്പിക്കുക), 302 (ആരാധന തടസ്സപ്പെടുത്തല്‍), 246 (അക്രമവും പീഡനവും) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇടവകയിലെ സകലജനങ്ങളും ചെറുതും വലുതുമായ തുക പിരിവിട്ടു വാങ്ങിയ പള്ളിയില്‍, ഇവരുള്‍പ്പെടെയുള്ളവര്‍ കൊടുത്ത സംഭാവനത്തുക ഉപയോഗിച്ച്, ഇവര്‍ക്കെതിരെതന്നെ, ഇടവകക്കാരുമായി യാതൊരുവിധ ആശയവിനിമയങ്ങളുമില്ലാതെ കള്ളക്കേസ്സ് കൊടുക്കുക എന്ന ദുഃഖകരവും അസാധാരണവുമായ സാഹചര്യമാണ് ഈ ഇടവകയില്‍ സംജാതമായിരിക്കുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധപരിപാടികള്‍ക്കാണ് ഇടവകാംഗങ്ങള്‍ തുടക്കംകുറിച്ചിരിക്കുന്നത്. ഭൂരിപക്ഷം ഇടവകജനങ്ങളുടെയും പിന്തുണയോടെ 'Laities for Justice' എന്ന സംഘടന രൂപീകരിച്ച് ഏകമനസ്സോടെ  നീതിതേടാനുള്ള പരിശ്രമങ്ങള്‍ക്കാണ് ഇടവകക്കാര്‍ തുടക്കംകുറിച്ചിരിക്കുന്നത്. ആദ്യ പ്രക്ഷോഭണപരിപാടിയെന്ന നിലയില്‍, സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള സുമനസ്സുകളുടെ സഹകരണത്തോടെ, സെപ്റ്റംബര്‍ 10-ാം തീയതി ഞായറാഴ്ച ഒരു ഏകദിന ഉപവാസപ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കുകയുണ്ടായി. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ഉപവാസപ്രാര്‍ത്ഥനയില്‍ 'ലേയ്റ്റീസ് ഫോര്‍ ജസ്റ്റിസ്' സംഘടനയുടെ എട്ടോളം പ്രവര്‍ത്തകന്‍ ആദ്യന്തം പങ്കെടുത്തു. തുടര്‍ച്ചയായ നീതിനിഷേധങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ നിരവധി ഇടവകാംഗങ്ങളെത്തി അഭിവാദ്യംചെയ്യുകയുണ്ടായി.

ഇടവകക്കാരെ അകാരണമായി കള്ളക്കേസില്‍ കുടുക്കുന്നതിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിച്ച എല്ലാ പള്ളിഭരണാധികാരികളും അടിയന്തിരമായി തല്‍സ്ഥാനങ്ങളില്‍നിന്നു മാപ്പുപറഞ്ഞ് മാറിനില്‍ക്കുക എന്നാണ് ഈ സഹനസമരയജ്ഞത്തിലൂടെ സംഘടന അധികാരികളോട് ആവശ്യപ്പെടുന്നത്. നീതിലഭിക്കുന്നതുവരെ, തുടര്‍ന്നു വരുന്ന എല്ലാ ഞായാറാഴ്ചകളിലും മറ്റു വിശേഷദിവസങ്ങളിലും സമാനമായ ഉപവാസപ്രാര്‍ത്ഥനായജ്ഞങ്ങളും ബോധവത്കരണപരിപാടികളും സംഘടിപ്പിക്കണമെന്നാണ് സംഘടനയുടെ തീരുമാനം. അമേരിക്കയിലുള്ള എല്ലാ സീറോ-മല ബാര്‍ പള്ളികളിലും യൂണിറ്റുകള്‍ സ്ഥാപിച്ച്, പള്ളികളില്‍ നിന്നുണ്ടാകുന്ന സാമ്പത്തികചൂഷണത്തിനും വിശ്വാസത്തിന്റെപേരില്‍ നടത്തുന്ന പീഡനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കാനും ആവശ്യമെങ്കില്‍, നിയമപരമായിത്തന്നെ നേരിടാനും ശക്തിയാര്‍ജ്ജിക്കുകയെന്നത് സംഘടനയുടെ സ്ഥാപിതലക്ഷ്യങ്ങളില്‍പ്പെടുന്നു.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെയ്‌സ് ബുക്കില്‍ 
 'Laities for Justice' സന്ദര്‍ശിക്കുക.)