Translate

Friday, March 31, 2017

"ദൈവീകതയില്ലാത്ത വൈദീകത"

"ദൈവീകതയില്ലാത്ത വൈദീകത" !  churchianity and not christianty.! 

ദൈവീകത എന്തെന്നറിയാത്ത, ദൈവമെന്തെന്നു കൂടി അറിയാത്ത ഒരു പറ്റം കപടമാനസർ അന്യോന്യം "പട്ടം" കൊടുത്ത്, ളോഹക്കൂട്ടിൽ ആളെക്കേറ്റി അവനെ പാതിരിയാക്കി,  അവനെ വീണ്ടും മൂപ്പിച്ച മെത്രാനാക്കി, ജനത്തെ വെറും ഇരുകാലി ആടുകളും ആക്കിയാക്കി ഉണ്ടാക്കിയതാണീ പള്ളി എന്ന ''ഫുൾടൈം തട്ടിപ്പുപ്രസ്ഥാനം'' എന്ന് രുചിച്ചറിഞ്ഞ ഞാൻ പണ്ടെ പാടി,                                                      "വൈദീകമെന്നത്  കൈത്തൊഴിലാക്കിയ                    ദൈവീകമില്ലാത്തോർ ഏറി ;                                       ളോഹതൻ കീശയിൽ കാണാ മനസാക്ഷി ,                   ത്രോണോസിൽ വച്ചേച്ചു പോരും " എന്ന് !                        ഇന്നാ ഈരടി സത്യമാണെന്നു ഒരു ബിഷോപ്പുതന്നെ എന്നോട് സത്യംചെയ്തു സമ്മതിക്കുന്ന വേദഭാഗമാണ് താഴെ {കേൾപ്പാൻ ചെവിയില്ലാത്തവരെ ] കൊടുത്തിരിക്കുന്നത്!    കത്തനാര് കയറുന്ന ഓരോ വീട്ടിലെയും  തന്തയെ അവൻ ''വെറും ലോത്താക്കുന്നതു'' നാം കണ്ടു !  ദേ..പാസ്റ്റെർമോൻ പരിശുദ്ധാത്മാവ് നിറഞ്ഞവനായി അന്യഭാഷയിൽ സംസാരിക്കേണ്ടതിനു പകരം, തെറി തന്നെ ജനത്തെ അഭിഷേകം ചെയ്യുന്നു ! "മതിയായില്ലേ അച്ചായൻ മോനെ നിനക്ക്" കർത്താവ് ചോദിക്കുന്നു ?...നിനക്ക് പള്ളി മതിയായില്ലേ ? പാതിരിയെ മടുത്തില്ലേ ? പാസ്റ്റരെ ഇനിയും നീ വെറുത്തില്ലേ? നസറായന്‍ വിലപിക്കുന്നു! മകനേ, പള്ളിയെ വിടൂ ..ക്രിസ്തുവിനെ ഇനിയെങ്കിലും പുണരൂ.. ദൈവത്തെയും മാമോനെയും ഒന്നിച്ചു നിനക്ക് മനസില്‍ വഹിക്കാന്‍ ആവുമോ? ഇല്ല! "യേശു മതിയെനിക്ക് ,എന്റെ യേശു മതിയെനിക്ക്; ഭാരം ദുരിതങ്ങള്‍ എറിടും വേളയില്‍ ,യേശു മതിയെനിക്ക് ,എന്റെ യേശു മതിയെനിക്ക്!"                                        " അവനെ അകമേ അറിഞ്ഞ നമുക്കെന്തിന് പള്ളിയും , ഈ പറ്റിരു പാതിരിയും, പരനാറി പാസ്റ്ററും, ദൈവമക്കളേ.? samuelkoodal 

Achaya kindly note---RC is not a church.Orthodox also in the same catagory.this is called churchianity and not christianty.As far as jesuschrist is not in these relgious organisations ,no chance to renew it.GENERALLY SPEAKING all religions are created by satan,,,Almighty God gave freedom to satan ,just as HE gave freedom to human beings.You can aim at the salvation or release of all people from all religions.Think about mobilising like minded people....bishop sunny abraham

On Sun, 19 Mar 2017 09:15:30 +0530 Samuel Koodal wrote
>കത്തോലിക്ക ബിഷപ്പ് ഹൗസ് തോറും നിരാഹാര സത്യാഗ്രഹം നടത്തിയതുകൊണ്ടോ , സത്യാഗ്രഹം നടത്തിയവരിൽ നാലെണ്ണമങ്ങു മരിച്ചുപോയതുകൊണ്ടോ ഒരു മാറ്റവും ഈ പത്രോസെന്ന പാറമേൽ പണിത സഭയ്‌ക്കോ , പാറപോലുള്ള കഠിന മാനസരായ ഈ മെത്രാൻ പുരോഹിതർക്കോ ഉണ്ടാവുകയില്ല നിശ്ചയം ! പകരം, ഈ ഹാശാ ആഴ്ചയിൽ ഒറ്റ ക്രിസ്ത്യാനിയും ദുഖവെള്ളിയിൽയാഴ്ച പള്ളിയിൽ [ഇവര് പങ്കുവയ്ക്കുന്ന ദുഃഖം കൂടാൻ ] പോകാതിരിക്കാമോ , എങ്കിൽ സഭ ഒന്നനങ്ങും നിശ്ചയം, കര്ദ്ദിനാള് കുലുങ്ങും, മെത്രാൻ അമ്പരക്കും , പാതിരിപ്പാട വിരളിപിടിച്ച കാളയെപ്പോലാകും ! കർത്താവ് കുരിശിൽ മരിച്ച ദിവസം, അവനെ കുരിശിലേറ്റിയ കയ്യാപ്പാവിന്റെ മേലങ്കി തന്നെ ഒരു കൂസലുമില്ലാതെ ധരിച്ച ഈ സത്വങ്ങളെ കാണാനും കൈമുത്താനും പള്ളിമുറ്റം ചവിട്ടാതെ [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' നമ്മെ വിലക്കിയവനെ] ഒരു ദിവസമെങ്കിലും നമുക്കൊന്ന് അനുസരിക്കാൻ മടികാണിക്കരുതേ കപടക്രിസ്തീയത കൈമുതലാക്കാത്തവരെ... samuelkoodal

Wednesday, March 29, 2017

സ്ത്രീകളുടെ കാലുവേണ്ട ബാക്കിയോന്നും കുഴപ്പമില്ല.- എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്.

   

കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളെ വേണ്ട . മറ്റുകാര്യങ്ങളിൽ കുഴപ്പമില്ല. കത്തോലിക്കാസഭാ തീരുമാനം വിവാദമാകുന്നു. എതിർപ്പുമായി ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്. 

സ്ത്രീകൾക്കെതിരെ കത്തോലിക്കാസഭ നീങ്ങുകയാണ്. വലിയ ആഴ്ചയിൽ നടക്കുന്ന മഹനീയമായ ചടങ്ങുകളിൽ ഒന്നാണ് കാൽ കഴുകൽ ശുശ്രൂഷ.  റോമിൽ നടന്ന കാൽകഴുകൽ ചടങ്ങിൽ മാർപ്പാപ്പ സത്രീകളുടെ പാദങ്ങൾ കഴുകി മാതൃക കാട്ടി. എന്നാൽ അഭിവന്ദ്യ മാർ ആലഞ്ചേരിയുടെ ഉത്തരവുപ്രകാരം കത്തോലിക്കാ പള്ളികളിൽ നടക്കുന്ന കാലുകഴുകൽ ചടങ്ങിൽ നിന്നും സ്ത്രീകളെ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നു.
സ്ത്രീകളെ അടിമകളായും രണ്ടാംകിട പൗരന്മാരായും ലൈംഗീക ഉപഭോഗവസ്തുവായും കണ്ടാൽ മതിയെന്ന സഭാ പുരോഹിതരുടെ നിലപാടാണിത്. ഇത് മനുഷ്യാവകാശ ലംഘനവും സ്ത്രീകളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റവുമാണ്. ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ശക്തമായി ഇതിനെ അപലപിക്കുകയാണ്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫാദർ റോബിന്റേതുൾപ്പെടെയുള്ള പീഢനക്കേസ്സുകളിലും പുരോഹിതരുൾപ്പെട്ട കൊലപാതകക്കേസ്സുകളിലുമെല്ലാം സ്ത്രീകളും പെൺകുട്ടികളുമാണ് ഇരകൾ. പുറത്തറിയാതെ പോകുന്നതും ഒതുക്കിത്തീർത്തതുമായ സ്ത്രീവിഷയങ്ങൾ അനവധിയാണ്. പുരോഹിതർ വിളമ്പിനൽകുന്ന കപട ആത്മീയതക്കും കുതന്ത്രങ്ങൾക്കും ചുക്കാൻ പിടിക്കുന്നതും സ്ത്രീകൾതന്നെ. പള്ളിയിലേയ്ക്കുള്ള പണപ്പിരിവിനും ,കുർബാനക്കും, വൈദികർ നിർദ്ദേശിക്കുന്ന എല്ലാ ഭക്തസംഘടനകൾക്കും മുന്നിട്ടു നിൽക്കുന്നതും സ്ത്രീകൾതന്നെ.     ധ്യാനകേന്ദ്രങ്ങളിലെ ഇവരുടെ സാന്നിധ്യത്തിനും സാമ്പത്തികസ്രോതസ്സിനും അയിത്തമില്ലതാനും. കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകളുടെ പാദങ്ങൾ കഴുകിയാൽ പുരോഹിതരുടെ ബ്രഹ്മചര്യത്തിന് ഇടർച്ചയുണ്ടാകുമെന്നാണോ അഭിവന്ദ്യ മാർ ആലഞ്ചേരി പറയുന്നത്.  പരിശുദ്ധ കന്യകാമാതാവിനെകൂടാതെ  മദർ തെരേസ, അൽഫോൻസാമ്മ പോലുള്ള പുണ്യവതിമാരെ അകത്തും പുറത്തും പൊരിവെയിലത്ത് റോഡരികുകളിലും ഇരുത്തി കോടാനുകോടി സമ്പാതിക്കുന്നതിനും പുരോഹിതർക്ക് യാതോരു ലജ്ജയും ഇല്ല. ഈ പുരോഹിതരെ പത്തുമാസം ഉദരത്തിൽ ചുമന്ന് പ്രസവിച്ച് വളർത്തി വലുതാക്കിസെമിനാരിയിലേയ്ക്കയച്ചതിനു പിന്നിലെ പ്രധാന കരവും സ്വന്തം മാതാവിന്റേതുതന്നെയാണ്. യേശുവിന്റെ സഭയാണിതെന്ന് ഇവർ പറയുന്നുവെങ്കിൽ ആ യേശുവിനു ജന്മം നൽകിയത് മാതാവല്ലേ. ഇതെല്ലാം കണ്ടില്ലെന്നു നടിച്ച് സ്ത്രീ സമൂഹത്തെ അപമാനിക്കുവാൻ ശ്രമിക്കുന്നത് തെറ്റാണ്. പുരോഹിതരുടെ ലൈംഗീക അതിക്രമങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടും അതുമറച്ചുവെച്ച് പള്ളിമുറികളിൽ സി. സി. ടി.വി ക്യാമറാകൾ പിടിപ്പിക്കുവാൻ തീരുമാനിച്ചും, സ്ത്രീകൾ പള്ളിമുറിയിൽ കയറരുതെന്ന നിർദ്ദേശം നൽകിയും പുരോഹിതർ സ്ത്രീകളെ അപമാനിച്ചിരിക്കുകയാണ്. ഏതുവിധത്തിൽ നോക്കിയാലും സഭയുടെ വളർച്ചയുടെ അടിത്തറ സ്ത്രീസമൂഹമാണെന്നുകാണാം. 

തുല്യ നീതിയും, സാമൂഹികനീതിയും ഉറപ്പുവരുത്തുമെന്നുള്ള സഭയുടെ കാട്ടുനീതി ഇങ്ങനെയാണ്. ഇതിനെതിരെ പൊതു സമൂഹം രംഗത്തുവരണം പ്രത്യേകിച്ച് സഭാവിശ്വാസികൾ . കൂടാതെ സ്ത്രീശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളും സ്ത്രീകളും ഓപ്പൺ ചർച്ച് മൂവ്‌മെന്റിനോടൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുകയാണ്.
സാഭാനേതൃത്വത്തിന്റെ അപരിഷ്‌കൃതമായ  ഈ തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ  സഭയുടെ കണ്ണു തുറപ്പിക്കുന്നതിനും പരിശുദ്ധ മാർപ്പാപ്പക്കു പിൻതുണ പ്രഖ്യാപിച്ചും, സാമൂഹിക നീതിക്കും സ്ത്രീ സമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഓപ്പൺ ചർച്ചു മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ കത്തോലിക്ക പുരോഹിതരുടെ കാർമികത്വത്തിൽ പെസഹാ വ്യാഴാഴ്ച   സത്രീകളുടെ പാദങ്ങൾ കഴുകി യേശുവിന്റെ മഹനീയ ശുശ്രൂഷാനുസ്മരണം  നടത്തുന്നതാണ്. അഭിവന്ദ്യ പിതാവ് ഈ തീരുമാനം പുനപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

റെജി ഞള്ളാനി , 
ചെയർമാൻ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് 
  ഫോൺ 9447105070.

  ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി.  
      
 .കെ. ജോർജ്ജ് ജോസഫ് ,                                                                                                                സംസ്ഥാന സെക്രട്ടറി. 

ഹോ ,ഭയങ്കരം! സ്തോത്രം ഹല്ലേലുയ്യാ!

ഹോ ,ഭയങ്കരം! കുടലിൽ ചന്തയിലെ മീൻകാരികൾ പറയാൻ മടിക്കുന്ന  പരത്തെറികൾ ദാ ഒരു ലോകപ്രശസ്ത പാസ്റ്റെർമോൻ  മീഡിയാകളിൽ വയറലാക്കുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ] !

എന്റെ ഭാര്യ ആലീസ് പാതിരിമാരെ പണ്ടേ വീട്ടിൽ കയറ്റുകയില്ല ! ,[സ്തോത്രം ഹല്ലേലുയ്യാ ],കാരണം അവളുടെ ജേഷ്ഠത്തിയെ എറണാകുളം എളംകുളം ഓർത്തഡോൿസ് പള്ളി വികാരി പീഡിപ്പിക്കാൻ പണ്ട് ശ്രമിച്ചുപോലും ! ,[സ്തോത്രം ഹല്ലേലുയ്യാ ],അമ്മാമ്മ അവനു കന്നംനോക്കി തല്ലും അന്നേ ''പഡാന്നു'' കൊടുത്തതായിരുന്നു!,[സ്തോത്രം ഹല്ലേലുയ്യാ ],തൊപ്പി വലിച്ചു മുറ്റത്തോട്ടു ഒരു ഏറും കൊടുത്തു,ജനലിലൂടെ !,[സ്തോത്രം ഹല്ലേലുയ്യാ  

 എന്നിരുന്നാലും ആലീസിനു ഇന്നും ഈ വർഗത്തെ പേടിയാണ്! പക്ഷെ അവക്ക് പാസ്റ്ററന്മാരോടൊരു മൃദു സമീപനമായിരുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ], ഇന്ന് ഈ പാസ്റ്ററുടെ തെറിയഭിഷേകം കേട്ടതില്പിന്നെ ഇവന്മാർക്കും എന്റെ വീട്ടിൽ സ്ഥാനമില്ലാതായി! ,[സ്തോത്രം ഹല്ലേലുയ്യാ] ഒരു ലണ്ടൻകാരൻ പയ്യനെ ഒരു വെകിടന് പാസ്റ്റർ കർത്തൃനാമത്തിൽ ''തെറിയിൽ ജ്ഞാനസ്നാനം'' ചെയ്യിച്ചത് കേൾട്ടപ്പോൾ ,[സ്തോത്രം ഹല്ലേലുയ്യാ ], ആലീസ് "അയ്യോ അയ്യോ എന്ന് പലകുറി വിളിച്ചുപോയി സത്യം! ആ സമയം ദയനീയം ,[സ്തോത്രം ഹല്ലേലുയ്യാ ], 
       
ക്രിസ്തു ഒരു പ്രജാപതി ആണെന്ന് വേദങ്ങളിൽ വിവരിക്കുന്നതായി ഒരു പ്രചാരണമുണ്ട്! ,[സ്തോത്രം ഹല്ലേലുയ്യാ ], എന്ന് വച്ചാൽ "വാകീറിപാസ്ടരുടെയും നാണമില്ലാപ്പാതിരിയുടെയും കുത്തകയല്ലെന്റെ കർത്താവ് "എന്നർത്ഥം ! ,[സ്തോത്രം ഹല്ലേലുയ്യാ ], കാലമധികം ഇനിയും ഇവരോട് ക്ഷമിക്കുമെന്നു തോന്നുന്നില്ല! ഭാരതത്തിലെ ഹിന്ദുമൈത്രി ഇവന്മാരെ കല്ലെറിയും നിശ്ചയം ! ,[സ്തോത്രം ഹല്ലേലുയ്യാ ],കാരണം ''ക്രിസ്തുവും  കൃഷ്ണനെപ്പോലെ ഒരു ലോകഗുരുവാണു'' എന്ന് ഇവർക്ക് അറിയാം ! അവനെ ളോഹയ്ക്കുള്ളി തിരുകിക്കയറ്റാമെന്നു വിചാരിക്കുന്ന പോഴൻപാതിരീ, നിനക്ക് ഹാ കഷ്ടം ,[സ്തോത്രം ഹല്ലേലുയ്യാ ],പാസ്റ്റർമോനെ, കർത്താവിനെ വെറുതെ വീട് ,[സ്തോത്രം ഹല്ലേലുയ്യാ ],...അതാണ് നിനക്കും നല്ലതു!,അവന്റെ നാമം നിനക്കിനിയും ഈ നാവുകൊണ്ട് വയറ്റിപ്പാടിന് വേണ്ടി അമ്മാനമാടാനുള്ളതല്ല കുട്ടാ ,[സ്തോത്രം ഹല്ലേലുയ്യാ ],[സ്തോത്രം ഹല്ലേലുയ്യാ ],അല്ലാഞ്ഞാൽ "ബ്ലാക്ക് ക്യാറ്സ്"നെ  ak47 നുമായി കാവൽ നിറുത്തിയാലും കാലം നിന്റെയീ പ്രസംഗത്തൊഴിൽ നിർത്തിക്കും! ,[സ്തോത്രം ഹല്ലേലുയ്യാ ],ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത അധമന്മാരെ, ..നീയൊക്കെ ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ,[സ്തോത്രം ഹല്ലേലുയ്യാ ],samuelkoodal  

Tuesday, March 28, 2017

കോടികളുടെ തിരിമറി സമഗ്ര അന്വേഷണം വേണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കത്തോലിക്ക സഭാസ്ഥാപനങ്ങളിലെ വിദേശ ഫണ്ട് ഉള്‍പ്പെടെ കോടികളുടെ തിരിമറി
സമഗ്ര അന്വേഷണം വേണം
 - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എന്‍.ജി.ഒ. കള്‍ക്ക് കഴിഞ്ഞ വര്‍ഷം വിദേശ ഫണ്ട് വന്നത് 4083.20 കോടി രൂപയാണ്. ഇതില്‍ നല്ലൊരു പങ്കും കത്തോലിക്കാ രൂപതകള്‍ക്കും, അനുബന്ധ സ്ഥാപനങ്ങള്‍ക്കും ആണ് ലഭിച്ചിട്ടുള്ളത്. ഈ തുക എങ്ങിനെ ചിലവഴിക്കപ്പെടുന്നു എവിടെ നിന്ന് എന്തിനുവേണ്ടി ലഭിക്കുന്നു എന്ന് ആഭ്യന്തര മന്ത്രാലയത്തിന് വര്‍ഷാവര്‍ഷം കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. അതുപ്രകാരം എറണാകുളം-അങ്കമാലി അതിരൂപത, വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കാഞ്ഞിരപ്പിള്ളി രൂപത, തൃശ്ശൂര്‍ അതിരൂപത തുടങ്ങിയവയുടെ സമര്‍പ്പിക്കപ്പെട്ട കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍  പരിശോധിച്ചതില്‍ കണക്കുകളിലെല്ലാം തന്നെ പൊരുത്തക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. കണ്ടെത്തിയ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
തിരിമറികള്‍ ശ്രദ്ധയില്‍ പെട്ടതുപ്രകാരം നടപടികള്‍ ആരംഭിച്ചതായും പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. എന്നാല്‍ പരാതികള്‍ നല്‍കി എട്ടുമാസം കഴിഞ്ഞിട്ടും നടപടികള്‍ സംബന്ധിച്ചു വിശദാംശം ചോദിച്ചുകൊണ്ടു നല്‍കിയ വിവരാവകാശ അപേക്ഷക്ക് വ്യക്തമായ മറുപടി നല്‍കുവാന്‍ മന്ത്രാലയം മടിക്കുകയാണ്. അതിനായി വിചിത്രമായ കാരണം ആണ് ചൂണ്ടിക്കാട്ടുന്നത്. കത്തോലിക്കാ സഭാസ്ഥാപനങ്ങള്‍ പൊതുസ്ഥാപനങ്ങള്‍ അല്ല എന്നും അതുകൊണ്ട് അവയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെങ്കില്‍ സഭ സമ്മതിക്കണം എന്ന് പറഞ്ഞാണ് നിഷേധിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് വിശ്വാസികളുടെ പേരില്‍ ലഭിക്കുന്ന തുക എങ്ങിനെ ചിലവഴിക്കുന്നു എന്ന് വിശ്വാസികള്‍ അറിയേണ്ട എന്ന് സഭ ശാഠ്യം പിടിക്കുന്നു എന്നതാണ്.
നോട്ടുനിരോധനത്തിന്റെ ഭാഗമായി പഴയ നോട്ടുകള്‍ നിശ്ചിതകാലാവധിക്കുള്ളില്‍ മാറ്റി എടുക്കണം എന്ന് വന്നപ്പോള്‍ കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ച തുകയും, മുന്‍കാലങ്ങളില്‍ നിക്ഷേപിച്ചിരുന്ന തുകയേക്കാള്‍ 1000 (ആയിരം) കോടിയോളം അധികമായിരുന്നു. ഈ സാഹചര്യത്തിലാണ് സി. അഭയ കേസും, ഫാ. റോബിന്‍ വടക്കുംഞ്ചേരി, ഫാ. എഡ്വിന്‍ ഫിഗറസ്, ഫാ. രാജു കൊക്കന്‍ എന്നിവരുടെ ബാലികാ പീഡനങ്ങളും, കൊല്ലത്തെ വൈദിക വിദ്യാര്‍ത്ഥി പീഡനം തുടങ്ങിയവ ആവര്‍ത്തിക്കുന്നത് വിലയിരുത്തപ്പെടേണ്ടത്. ഇതു സംബന്ധിച്ചുള്ള നിയമ നടപടികള്‍ അനായാസം നേരിടുവാനും, സ്വാധീനം ചെലുത്തുവാനും ഇവര്‍ക്ക് കഴിയുന്നത് ആരോടും കണക്കു പറയാന്‍ ബാധ്യതയില്ലാത്ത തുക കൈവശം ഉള്ളതുകൊണ്ടാണ് എന്ന് യോഗം വിലയിരുത്തി. കത്തോലിക്കാ വിശ്വാസികളുടെ പേരില്‍, എന്നാല്‍ വിശ്വാസികളുടെ യാതൊരു വിധ അറിവോ സമ്മതമോ ഇല്ലാതെ ഏതാനും ചിലര്‍ നടത്തുന്ന നിയമവിരുദ്ധവും കത്തോലിക്കാസഭയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായതും ആയ പ്രവര്‍ത്തികള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. ജോയ്, വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, ട്രഷറര്‍ ലോനന്‍ ജോയ്, സ്റ്റാന്‍ലി പൗലോസ്, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, ബാബു ഈരത്തറ, സന്തോഷ് ജേക്കബ്ബ്, ജോര്‍ജ്ജ് ജോസഫ് കട്ടിക്കാരന്‍ എന്നിവര്‍ സംസാരിച്ചു. സഭയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സന്തോഷ് ജേക്കബ്ബിനെ യോഗം ചുമതലപ്പെടുത്തി.


കൊച്ചി വി.കെ. ജോയ്, ജനറല്‍ സെക്രട്ടറി

25/03/2017 ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
   Ph. 9447037725

സഭാനവീകരണവും ചില നിർദേശങ്ങളും
ചാക്കോ കളരിക്കൽ 

ഏതാനും ദിവസങ്ങൾക്കുമുമ്പ് ഫേസ്‌ബുക്കിൽ രഹസ്യകുമ്പസാരത്തെ സംബന്ധിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. ആ പോസ്റ്റിന് ശ്രീ അലക്സ് കാവുംപുറത്ത്‌ എഴുതിയ കമെൻറിൽ സഭയിൽ അടിസ്ഥാനപരമായി വരുത്തേണ്ട നവീകരണത്തെ സംബന്ധിച്ച് സഭാനേതൃത്വത്തിൻറെ ശ്രദ്ധയിൽ പെടുത്താൻവേണ്ടി പത്ത് പ്രധാന ആവശ്യങ്ങൾ കുറയ്‌ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. എത്രയോ അഭ്യർത്ഥനകൾ, എത്രയോ പ്രാവശ്യം സഭയിലെ അല്മായ നേതാക്കന്മാർ മെത്രാന്മാർക്കും മെത്രാൻസിനഡിനും അവരുടെ പരിഗണനയ്ക്കായി ഇതിനോടകം നൽകിയിട്ടുണ്ട്. കലം കമഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതുപോലെയാണ് സംഭവിച്ചിട്ടുള്ളത്. ആനപ്പുറത്തിരിക്കുന്നവർക്ക് പട്ടിയെ എന്തിനു പേടിക്കണം? മെത്രാൻസംഘം അവർക്കുവേണ്ടിയാണ് നിലനിൽക്കുന്നത്. വിശ്വാസികളുടെ ആത്മീയ വർദ്ധനവിനോ അവരുടെ നിത്യരക്ഷ സുരക്ഷിതമാക്കുന്നതിനോ വേണ്ടിയല്ല. സാധാരണ വിശ്വാസികൾ ശുദ്ധഹൃദയരായതിനാലാണ് മറിച്ചു ചിന്തിക്കുന്നത്. അധികാരവും സമ്പത്തും സുഖലോലുപതയും കളഞ്ഞുകുളിക്കാൻ ഒരു മെത്രാനും സമ്മതിക്കില്ല. പണ്ട് പോപ്പ് ലെയോ പത്താമൻ (Pope Leo X 1513-1521) പറഞ്ഞപോലെ "Since God has given us the Papacy, let us enjoy it" -യുള്ള മനസ്ഥിതിയാണ് നമ്മുടെ മെത്രാന്മാർക്കുമുള്ളത്. അതല്ലായിരുന്നെങ്കിൽ ആത്മാർത്ഥമായി സഭയെ സ്നേഹിക്കുകയും നസ്രാണിസഭയെ ആഴമായി പഠിക്കുകയും അതിലെ അഴുക്കുകൾ യഥാർത്ഥമായി ചൂണ്ടിക്കാണിക്കുകയും തിരുത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരുമായിരുന്ന് ഈ മെത്രാന്മാർക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അല്മായർക്ക് പറയാനുള്ളത് ശ്രവിക്കാനുള്ള നന്മനസ്സുപോലും അവർക്കില്ല. അവരുടെ മുൻപിൽ അല്മായർ അവരെ അനുസരിക്കേണ്ട വെറും അടിമകൾ മാത്രമാണ്. സഭ ദൈവജനത്തിൻറെ കൂട്ടായ്മയാണെന്ന് പ്രസംഗപീഠത്തിൽ കയറിനിന്ന് അവർ തട്ടിവിടും, രാഷ്ട്രീയക്കാരുടെ ഭാഷയിൽ. മനസാക്ഷി എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത അവരെ നന്നാക്കാൻ നമ്മുടെ കർത്താവീശോമിശിഹായ്ക്കുപോലും സാധ്യമല്ല. അഹങ്കാരമാകുന്ന മേദസ്സ് അത്രയ്ക്കവരിൽ കട്ടിയായിപ്പോയി.

ഏതായാലും അലക്സ് ആവശ്യപ്പെട്ടതിനാൽ മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ ആധാരശിലയാക്കി (ആ പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നാണല്ലോ രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്. അതാണല്ലോ സഭാനവീകരണത്തിൻറെ കാതൽ.) ചില നിർദേശങ്ങൾ സഭാധികാരത്തിൻറെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഞാനിവിടെ വീണ്ടും കുറിക്കുകയാണ്.

1. മാർതോമാക്രിസ്ത്യാനികളുടെ പൂർവ്വപാരമ്പര്യമനുസരിച്ച് ഇടവകപ്പള്ളിയും പള്ളിസ്വത്തുക്കളും ഇടവകാംഗങ്ങളുടേതായിരുന്നു. 1991-ലെ പൗരസ്ത്യ സഭകളുടെ കാനോനകൾ പ്രകാരം പള്ളികളും പള്ളിസ്വത്തുക്കളും രൂപതാമെത്രാൻറെ സ്വത്തായി. ആ നിയമത്തിൽ മാറ്റംവരുത്തി പള്ളിയും പള്ളിസ്വത്തുക്കളും അതിൻറെ യഥാർത്ഥ ഉടമകളായ ഇടവകാംഗങ്ങൾക്ക് വിട്ടുകൊടുക്കണം.

2. മാർതോമാ ക്രിസ്ത്യാനികൾ അവരുടെ പള്ളിയുടെ ഭരണം നിർവ്വഹിച്ചിരുന്നത് അല്മായരും ഇടവകയിലെ പട്ടക്കാരും കൂടിയ പള്ളിയോഗ നടപടിക്രമപ്രകാരമായിരുന്നു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പൈതൃകവും കേരള തനിമയുമായിരുന്നു അത്.  സീറോ മലബാർ മെത്രാൻ സിനഡ് ആ പഴയ പള്ളിഭരണ സമ്പ്രദായത്തെ നിർജീവമാക്കി വികാരിയെ ഉപദേശിക്കാൻമാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ്കൗൺസിൽ നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ പള്ളിഭരണ സമ്പ്രദായത്തെ അവർ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അങ്ങനെ പള്ളികളുടെ ഭരണം മെത്രാന്മാർ പിടിച്ചെടുത്തു. മാർതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കണം.

3.മാർതോമാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം, ഇന്നത്തെ ഭാഷയിൽപറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാർതോമാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവ്വികൻമാർതൊട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. മലങ്കര ഇടവക എന്ന പ്രയോഗംകൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് മലങ്കര രൂപതയെന്നാണ്. പാറേമ്മാക്കൽ ഗോവർണദോറുടെ 'വർത്തമാനപ്പുസ്തകം' കാണുക. മലങ്കരപ്പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡ് മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവർ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിൽനിന്നും പരിപൂർണമായിത്തന്നെ അവർ പുറത്താക്കി. സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തത് ‘മാർതോമായുടെ മാർഗവും വഴിപാടും’ എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻവേണ്ടി മാത്രമാണ്. ഇന്നിപ്പോൾ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ മാത്രം! എങ്ങനെയുണ്ട് വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്‌? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ. മാർതോമാ നസ്രാണി സഭയുടെ പൂർവ്വപൈതൃകമായ സഭാമഹായോഗം വഴിയുള്ള പള്ളിഭരണ സമ്പ്രദായം നടപ്പിലാക്കണം. സീറോ മലബാർ സഭാസിനഡ് എത്രയും വേഗം രൂപീകരിക്കണം.

4.  മാർതോമാ നസ്രാണി സഭയിൽ മെത്രാന്മാർ ആധ്യാത്മികശുശ്രൂഷയിൽ മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാനെ നസ്രാണി സഭയ്ക്ക് ലഭിച്ച കാലംതൊട്ടാണ് പാശ്ചാത്യരീതിയിലുള്ള മെത്രാൻ ഭരണം നമ്മുടെ സഭയിൽ ആരംഭിച്ചത്. മെത്രാൻ രൂപതയുടെ ഭരണാധികാരിയാകാൻ പാടില്ല. അത് പാശ്ചാത്യ പള്ളിഭരണ രീതിയാണ്. മെത്രാന്മാർക്ക് ആധ്യാത്മിക അധികാരമേ ഉണ്ടാകാൻ പാടൊള്ളു. രൂപതയുടെ ഭൗതികനടത്തിപ്പിനുള്ള അധികാരം അല്മായരും വൈദികാരും മെത്രാനും ചേർന്നുള്ള രൂപതായോഗത്തിൽ നിക്ഷിപ്തമായിരിക്കണം. അങ്ങനെ നസ്രാണികളുടെ പഴയ രൂപതാഭരണപൈതൃകത്തെ പുനരുദ്ധരിക്കണം.

5. റീത്ത് എന്നുപറയുന്ന പൈതൃകത്തിന് പല ഘടകങ്ങൾ ഉണ്ട്. അതിലൊരു  ഘടകം മാത്രമാണ് ആരാധനക്രമം. നാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയൻ (കല്ദായ സഭ) ബന്ധമുണ്ടായിരുന്നു. കൽദായ മെത്രാന്മാർ അർപ്പിച്ചിരുന്ന റാസകുർബ്ബാന നമ്മുടെ കത്തനാരന്മാർ അർപ്പിച്ചിരുന്നില്ല. ഉദയമ്പേരൂർ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് നസ്രാണികളുടെ ആരാധനഭാഷ സുറിയാനിയിലാക്കിയത്. റോമും ചില നാട്ടുമെത്രാന്മാരുമാണ് നമ്മെ സുറിയാനിക്കാരാക്കാൻ പരിശ്രമിച്ചത്.  ഇന്നിപ്പോൾ നമ്മെ സുറിയാനിക്കാർ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്. റീത്തുനിർണയത്തിൻറെ ഒരു ഘടകം മാത്രമായ ആരാധനക്രമത്തിൻറെ പഴയ ഭാഷയുടെ അടിസ്ഥാനത്തിൽ കല്ദായസഭയുടെ പുത്രീസഭയാക്കി സീറോ മലബാർ സഭ എന്നു വിളിക്കുന്നത് നമുക്കൊട്ടും ചേർന്നതല്ല. നമ്മുടെ ആരാധനക്രമത്തെ ഭാരതീകരിക്കുകയും സഭയുടെ പേര് മാർതോമാ നസ്രാണി കത്തോലിക്കാസഭ എന്നാക്കുകയും വേണം.

6. പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികൾക്ക് ലത്തീൻ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികൾ സ്വാംശീകരിച്ചു.  കാലാന്തരത്തിൽ മാർതോമാ നസ്രാണി സഭ കൽദായ-ലത്തീൻ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പിതാക്കന്മാർ മനസ്സിലാക്കിയതിൻറെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാൻ കടമയുണ്ടെന്ന് കൗൺസിൽ പ്രബോധിപ്പിച്ചത്. ആ പ്രബോധനത്തെ നാട്ടുമെത്രാന്മാർ അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം, റോമൻ കൊളോണിയൽ നടപടിക്രമം ഇന്നും നിർബാധം തുടരുന്നു. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനക്രമവും സഭാഭരണക്രമവും മാർതോമായുടെ മാർഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം.

7. മാർതോമാ നസ്രാണി കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടിൽത്തന്നെ ഒരു യേശുശിഷ്യനാൽ സ്ഥാപിതമെങ്കിലും ഇന്നിപ്പോൾ ആ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ കൽദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. മാർതോമാ നസ്രാണിസഭയെ തനതായ ഒരു അപ്പോസ്തലിക സഭയായി റോം പ്രഖ്യാപിക്കാനുള്ള നടപടികൾ മെത്രാന്മാർ സ്വീകരിക്കണം.

8. പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോൻ നിയമം റോമൻ പൗരസ്ത്യസഭകളിൽ പെടാത്ത മാർതോമാ നസ്രാണി കത്തോലിക്കസഭയിൽ 1991 മുതൽ നടപ്പിലാ ക്കി. ആ കാനോൻ നിയമ സംഹിതയ്ക്കുപകരം മാർതോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തെ ആധാരമാക്കി പുതിയ ഒരു കാനോനസംഹിത എത്രയും വേഗം ക്രോഡീകരിക്കണം.

9.  മാർതോമാ ക്രിസ്ത്യാനികൾ പള്ളികളിൽ വിശുദ്ധരുടെ സ്വരൂപങ്ങൾ വെച്ചിരുന്നില്ല. വിശുദ്ധരോടുള്ള അമിതഭക്തി നസ്രാണികൾക്കില്ലായിരുന്നു. പാശ്ചാത്യ മിഷ്യനറിമാരാണ് നമ്മുടെ പള്ളികളിൽ രൂപക്കൂടുകളുണ്ടാക്കി വിശുദ്ധരെ അതിൽ പ്രതിഷ്ടിച്ചുതുടങ്ങിയത്. ഇന്ന് പണസമ്പാദനത്തിനായി വിശുദ്ധരോടുള്ള വണക്കത്തെ സഭ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിലേയ്ക്ക് തള്ളിവിടുകയാണ്. വിശുദ്ധരുടെ രൂപങ്ങൾ പള്ളികളിൽനിന്നും നീക്കം ചെയ്യണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കാൻ വിശ്വാസികളെ പഠിപ്പിക്കണം.

10. ഉദയമ്പേരൂർ സൂനഹദോസുവരെ (1599) മാർതോമാ ക്രിസ്ത്യാനികളുടെ കത്തനാരന്മാർ വിവാഹിതരായിരുന്നു. സൂനഹദോസാണ് നസ്രാണി പുരോഹിതരും അവിവാഹിതരായിരിക്കണം എന്ന പാശ്ചാത്യ ലത്തീൻ സഭാനിയമം നടപ്പിലാക്കിയത്. മാർതോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി ആവശ്യപ്പെടുന്ന വൈദികർക്ക് വിവാഹം ചെയ്യാനുള്ള അനുവാദം നൽകാനുള്ള നടപടി സ്വീകരിക്കണം.

11. ക്രിസ്തീയ ന്യൂനപക്ഷത്തിൻറെ പേരിൽ ഗവൺമെൻറ് നൽകിയിരിക്കുന്ന അവകാശങ്ങൾ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളുമടങ്ങുന്ന സഭയിലെ ന്യൂനപക്ഷമാണ് ഇന്ന് അനുഭവിക്കുന്നത്. അല്മായരെ മുഴുവനായി ആ ആനുകൂല്യങ്ങളിൽനിന്നും അകറ്റിനിർത്തിയിരിക്കയാണ്. എന്നാൽ സഭാപൗരരെയും എല്ലാ തലങ്ങളിലും ഭാഗവാക്കാക്കാനുള്ള മാറ്റങ്ങൾ സഭയിൽ വരുത്തണം.

12. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രവും പാശ്ചാത്യ/പൗരസ്ത്യ റോമൻസഭകളുടെ ചരിത്രവും വേദപാഠക്ലാസുകളിൽ പ്രധാന വിഷയമായി പഠിപ്പിക്കണം. മാർതോമാ പൈതൃകത്തെപ്പറ്റിയുള്ള ആഴമായ അറിവ് എല്ലാ നസ്രാണികൾക്കും ലഭിക്കണം.

ചുരുക്കിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചപ്രകാരം  നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാർ പിടിച്ചെടുക്കുകയും കൽദായ ആരാധനക്രമം നടപ്പിലാക്കുകയും മാർതോമാ നസ്രാണി സഭയെ കൽദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോൻ നിയമം നസ്രാണികളുടെമേൽ കെട്ടിയേല്പിക്കുകയും ചെയ്തു.  നാളിതുവരെ സീറോ മലബാർ മെത്രാന്മാർ നടത്തിയ സഭാനവീകരണത്തിൽ ബഹുഭൂരിപക്ഷം സഭാപൗരരും അതൃപ്തരാണെന്ന വസ്തുത തർക്കമറ്റ കാര്യമാണ്. ആയതിനാൽ സ്രാണികളുടെ ജീവിത രീതിയായിരുന്ന (way of life) മാർതോമായുടെ മാർഗവും വഴിപാടിൻറെയും അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്താൻ സഭാധികാരികളും സന്ന്യസ്തരും സഭാപൗരരും ഒന്നായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.

Sunday, March 26, 2017

കത്തനാരേ, കോണകമൊരു ശീലമാക്കൂ...

കത്തനാരേ, കോണകമൊരു ശീലമാക്കൂ...

"'അങ്കത്തിലിരുത്തിയെൻ കൊങ്കത്തടങ്ങൾ  
കരപങ്കജം കൊണ്ടവൻ തലോടി ;തങ്കക്കുടമെന്നു കൊണ്ടാടി; 
ഗാഢം പുണർന്നു ,അങ്കുരിത പുളകം കളർന്നെഴുമെൻ കപോലമതിങ്കൾ അൻപൊടു തിങ്കൾ മുഖത്തെ അണച്ചധരത്തെ നുകര്ന്നും, പല ലീല തുടര്ന്നു " 
എന്ന് മാധുരിയമ്മയെക്കൊണ്ട് ദേവരാജൻ മാസ്റ്റർ പാടിച്ച ,''ഇരയിമ്മൻ തമ്പി ചൊല്ലും ശൃംഗാര പദലഹരി'', കുട്ടിക്കാലത്തേ കേട്ട്  രസിച്ചു വളർന്ന എനിക്കീ ശശീന്ദ്രൻ മന്ത്രിയെ കല്ലെറിയാൻ,മനസ്സാവുകില്ല ! "നിങ്ങളിൽ പാപമില്ലാത്തവർ കല്ലെറിയട്ടെ'' എന്ന എന്റെ  ക്രിസ്തുവിന്റെ ''വേശ്യക്കുള്ള ന്യായീകരണം'' ഓർക്കുമ്പോൾ ..പാവം മന്ത്രിയുടെ വയസുകാലത്തെ മൂരിശൃംഗാരത്തോടു ഒരിത്തിരി സഹതാപമേയുള്ളൂ. 

മീഡിയ പറയാൻ മറന്ന ഒരു കാര്യം, ഈ ഇര ഈ സംഭാഷണത്തിൽ രസിച്ചിരുന്നതുകൊണ്ടാണ് നമുക്കിത്ര നീളത്തിൽ ശബ്ദലേഖനം കേൾക്കാനായത് ! സ്വരത്തിൽ അരുചി തോന്നിത്തുടങ്ങിയപ്പോളേ ഫോൺ കട്ട്  ചെയ്യണ്ട മഹതി, അത് കേട്ട് രസിച്ചു റെക്കോർഡ് ചെയ്തു, ലോകത്തിനു മുൻപിൽ ആ ജീവിതം നാറ്റിയത് ശരിയെന്നു ഘോഷിക്കുന്നവരെ, ഹ കഷ്ടം! ''വിശ്വാസവഞ്ചന'' കൊലപാതകത്തിന് തുല്യം തന്നെയാണെന്നാണെന്റെ നീതിബോധം!

എന്നാൽ ''ആസനത്തിൽ ആലുകിളിച്ചാലും അതുമൊരു തണലാക്കി മാറ്റുന്ന'' മറ്റിതര രാഷ്ട്രീയക്കാരെ ഒത്തുനോക്കുമ്പോൾ, ''ശശീന്ദ്രൻ ഒരു തറവാടി''  എന്നേ, തെറ്റും കുറ്റവും ചെയ്യുന്ന പാപികളായ സാധാ ക്രിസ്ത്യാനിക്ക് പറയുവാനായ്ക്കൂ ..'എറർ ഈസ് ഹുമൈൻ' [രാജ്യം കൊള്ളയടിച്ചില്ലല്ലോ]!  എന്നാൽ വീട്ടിൽ കൂദാശയ്ക്കുവന്നു ''അപ്പനെ ലോത്താക്കുന്ന'' തനി നിക്രിഷ്ട ജീവികളെ ന്യായീകരിക്കാൻ, പള്ളിയിൽ വരുന്ന സകല മഹതികളെയും ''അച്ഛനെ കുമ്പസാരിച്ചു ആക്കുന്നവളാമാരെന്നു'' പറയുന്ന കർദ്ദിനാളിന്റെ മനഃസാക്ഷിയില്ലാത്ത മനസ്സിനോട് തെല്ലും ഒത്തുചിന്തിക്കാൻ  എനിക്ക് ആവുകില്ലൊരുനാളും! പള്ളികളിൽ ഹാശാ ആശയിൽ ഈക്കുറി പെണ്ണാടുകളുടെ നീണ്ട നിര കുമ്പസാരിക്കാൻ കാണുകയില്ല നിശ്ചയം ! കാരണം , പെണ്ണിനെ പള്ളിയിൽ വിളിച്ചുവരുത്തി ആക്ഷേപിക്കുന്ന പാതിരിമൂത്തവരുടെ ഈ നീതികേടു മാനമുള്ള മഹതികൾ ഇനിയും സഹിക്കുകയില്ല! എന്നിട്ടും ''ഓൾ കുമ്പസാരിച്ചു പാതിരിയെ പാപിയാക്കാനാണ് പള്ളിയിൽ വരുന്നതെങ്കിൽ'' പള്ളിയിലും നാളെ ''സദാചാര പോലീസ്'' ഉണ്ടാവുകയില്ലെന്നാരു കണ്ടു ? പാതിരി താറുടുക്കു ..കോണകശീല ഒരു ശീലമാക്കൂ ..samuelkoodal
പാതിരിപ്പാമ്പ് ളോഹയ്ക്കുള്ളിൽ !

പാതിരിപ്പാമ്പ് ളോഹയ്ക്കുള്ളിൽ ! 
                                              
"കുമ്പസാരക്കൂട്ടിൽ ലൈഗീകതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു സ്ത്രീകൾ  വൈദീകരെ പ്രകോപിപ്പിക്കുന്നുവെന്നു കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി" എന്ന ജോയ് കൊച്ചുവാർക്കയുടെ കുറിപ്പ് ഇന്നലെ ഫേസ്ബുക്കിൽ കണ്ടപ്പോൾ, "അരി തിന്നതുമല്ല ആശാരിച്ചിയെ കടിച്ചതുമല്ല; പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ് " എന്ന പഴൻചൊല്ല് ഞാൻ ഓർത്തുപോയി! ഏദനിലെ പാമ്പിനെ ഞാൻ "പാതിരിപ്പാമ്പ് "എന്ന് വിളിച്ചു പണ്ടേ ആക്ഷേപിക്കാറുള്ളത് സത്യമായല്ലോ എന്നൊരഭിമാനവും എനിക്ക് തോന്നി! 

"സ്വന്തം പെറ്റതള്ളയ്ക്കു പോലും ഇത്തിരി അന്തസും കുലീനത്തവും, ആ അമ്മയുടെ മടിയിൽകിടന്നു പാലുകുടിച്ച മകൻ കൊടുത്തില്ലല്ലോ ളോഹയ്ക്കുള്ളിൽ കയറിയതിനാൽ" എന്നോർത്തു പോയി ഞാൻ! !  

"ദൈവം മനുഷ്യനായി ഭൂമിയിൽ അവതരിക്കാൻ ഒരു പെണ്ണുമാത്രമേ ഉപകാരണമായുള്ളൂ / പിതാവ് 'ഒറിജിനൽ' സ്വർഗസ്ഥപിതാവ് തന്നെ ," എന്ന് ജനത്തെ പഠിപ്പിച്ച കത്തോലിക്കാസഭയെ, / മറ്റിതര സഭകളെ, നിങ്ങൾക്ക് നാണമാവുന്നില്ലേ ഈ മാതിരി കേസുകെട്ടുകളെ ളോഹയ്ക്കുള്ളിൽ കാലമെല്ലാം ചുമക്കാൻ? അവ്വയെ വേദമോതി പണ്ട് ചതിച്ച ഏദനിലെ പാതിരിപ്പാമ്പെ, നിന്റെ തല ഭാരതത്തിലെ മനുഷ്യപുത്രൻമാർ തകർക്കും! ''ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധി'' ! എന്നൊന്നും ളോഹയ്ക്കുള്ളിൽ കയറിയതില്പിന്നെ താങ്കൾ കേട്ടിട്ടില്ലേ?അമ്മയുടെ മുലകുടിച്ച ഒറ്റ ക്രിസ്തീയനും ഈ പാതിരിപ്പാമ്പിന്റെ മുന്നിൽ ഇനിയും  മുട്ടുകുത്തി {ഇവർ നമ്മെ പാപികൾ എന്ന് നാമകരണം ചെയ്തതിനാൽ} കുമ്പസാരിക്കരുതേ ! മക്കളെ പെറ്റ ഭാരതത്തിലെ അമ്മമാരെ, ഇനിയും ഈമാതിരി ആക്ഷേപം കേൾക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ ..ക്രിസ്തുവിനെ ഇനിയെങ്കിലും നിങ്ങൾ അനുസരിക്കൂ...ഒരു പുരോഹിതനോളം പാപം ചെയ്യാൻ ഒരു മനുഷ്യനും ഒരിക്കലും ഭൂമിയിൽ കഴിയില്ല ദൈവജനമേ!! 

ഏതു അവിഞ്ഞ രാഷ്ട്രീയക്കാരനും ''ബന്ധു, ഹർത്താൽ'' ആഹ്വാനം ചെയ്‌താൽ, നാവടക്കി കതകടച്ചു വീട്ടിൽ കുത്തിയിരിക്കുന്നവരെ, നിങ്ങളുടെ പാപപരിഹാര ഹോമബലിയായി ക്രിസ്തു കുരിശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നുവെങ്കിൽ, ഈ ദുഖവെള്ളിയാച്ച  ഒരു ''വെരിഗുഡ്ഫ് ഫ്രൈഡേ '' ആക്കൂ...  ക്രിസ്തുവിനെ ഒരു ദിവസം അനുസരിക്കൂ ...''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകാതെയിരിക്കൂ''..എങ്കിൽ ഈ കർദ്ദിനാൾ, അതിയാനെ കാലൻ ചെയ്യുന്നതുവരെ അമ്മയെ/അമ്മമാരെ ഇനിയും അപമാനിക്കുകയില്ല, പൗരോഹിത്യമെന്ന ഈ ഓച്ചിറകാളകൾക്കു വേണ്ടി!  ഇത് സത്യം, ഇത് സത്യം, ഇത് സത്യം! samuelkoodal ! 

കപടപരിസ്ഥിതിക്കാരെ വെല്ലാന്‍ ഉന്നത മതാധികാരികള്‍ അങ്കത്തട്ടിലേക്ക്

 പി.സി റോക്കി    MOB: 9961217493

പരിസ്ഥിതി സംരക്ഷണത്തിന് എന്ന പേരില്‍ കപട പരിസ്ഥിതിക്കാര്‍ നാടിന്റെ വികസനം മുടക്കുകയാണെന്നും അതനുവദിക്കുകയില്ലെന്ന ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയുടെയും മറ്റൊരു മന്ത്രിയുടെയും പത്രപ്രസ്ഥാവനകള്‍ നാം വായിക്കുകയുണ്ടായല്ലോ ? ഇത് പൂര്‍ണ്ണമായും ശരിയല്ലെങ്കിലും അല്പം സത്യം ഇതിലില്ലേ എന്ന ശങ്കയുണ്ട്. എന്തെന്നാല്‍ പുഴയിലെ മണലെല്ലാം വാരി പുഴ നശിപ്പിച്ച് നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഫ്‌ളാറ്റ് എന്ന ഓമനപ്പേരില്‍ പത്തും പതിനഞ്ചും നിലകളുള്ള കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കിയതുകൊണ്ട് പുഴ നശിച്ചോ, മണല്‍ ഇല്ലാതായോ ? ഫ്‌ളാറ്റുകളെല്ലാം എടുക്കാന്‍ ആളില്ലാതെ അനാഥമായി കിടക്കുകയാണെന്നുള്ളത് വേറെ കാര്യം. മഴയില്ലാഞ്ഞിട്ടാണ് പുഴയില്‍ വെള്ളമില്ലാതായതെന്ന് ന്യായീകരിക്കാന്‍ കഴിയുമല്ലോ. കുന്നുകള്‍ ഇടിച്ചു നിരത്തി നിരപ്പാക്കിയപ്പോള്‍, നെല്‍പ്പാടങ്ങള്‍ നികത്തി കൊട്ടാരങ്ങള്‍ തീര്‍ത്തപ്പോള്‍, കുളങ്ങളും ജലസ്രോതസ്സുകളും ഇല്ലാതാക്കിയപ്പോള്‍ ജലം കിട്ടാതിരിക്കുന്നത് ചുമ്മാ കപടപരിസ്ഥിതിക്കാര്‍ പറഞ്ഞുപരത്തിയതാണോ എന്നും  ജനം ചിന്തിക്കട്ടെ. പണ്ടത്തെ പരിസ്ഥിതിക്കാര്‍ വിലപിച്ചിട്ട് എന്ത് മണ്ണാങ്കട്ടയുണ്ടായി. എല്ലാം ക്രമമായും സുതാര്യമായുമല്ലേ അക്കാലത്ത് നടന്നത്.
    ഇതാണ് ചില വികസന വാദികളും രാഷ്ട്രീയക്കാരും പറയുന്നത് പരിസ്ഥിതിക്കാരില്‍ പലരും കപട പരിസ്ഥിതിക്കാരും വികസന വിരോധികളുമാണെന്ന്. കപടപരിസ്ഥിതിക്കാര്‍ക്ക് പകരം പ്രവര്‍ത്തിക്കാന്‍ യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകരായ ചില മതാധികാരികള്‍ രംഗപ്രവേശനം ചെയ്തുതുടങ്ങിയിരിക്കുന്നു. ഇവര്‍ കാപട്യമില്ലാത്തവരും പരിശുദ്ധരും നിഷ്‌ക്കളങ്കരുമായിരിക്കണം ഇവരുടെ വരവോടെ എല്ലാം ശരിയാകും. പലതും ശരിയായിക്കൊണ്ടിരിക്കുന്നതല്ലേ നാം പല പല സ്ഥലങ്ങളിലും നിന്നു വരുന്ന പത്രവാര്‍ത്തകളില്‍ നിന്നും ഗ്രഹിച്ചുകൊണ്ടിരിക്കുന്നത്.
    മലയാറ്റൂര്‍ മലയടിവാരത്തെ കണ്ണിമംഗലം റോഡിന്റെ പ്രവേശന കവാട പരിസരത്ത് ആധുനിക രീതിയിലുള്ള ഒരു ടാര്‍മിക്‌സിങ്ങ് കമ്പനി ഈ പഞ്ചായത്തിലെ തന്നെ ഒരു വ്യവസായ പ്രമുഖന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനനെതിരെ ഈ പരിസരത്തെ ജനങ്ങള്‍ പഞ്ചായത്തോഫീസിനു മുമ്പില്‍ സത്യാഗ്രഹം തുടങ്ങി. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷത്തിനുവേണ്ടി ഒരു സഹായമെത്രാനും പരിസരപ്രദേശങ്ങളിലെ ഒരു ഡസനോളം പുരോഹിതരും പങ്കെടുത്ത് പ്രസംഗിച്ചു. ഇവരുടെയൊക്കെ ഫോട്ടോ സഹിതമുള്ള വാര്‍ത്ത പേപ്പറുകളില്‍ കണ്ട് ജനം ഹര്‍ഷപുളകിതരായി. മലയാറ്റൂര്‍ പ്രദേശത്തുള്ള പല അനധികൃത പാറമടകള്‍ക്കെതിരെയുള്ള സമരങ്ങളിലൊന്നും ഇവരെയൊന്നും അക്കാലത്ത് കാണാതിരുന്നത് അവരൊക്കെ ധ്യാനത്തിന് പോയിരുന്നിട്ടായിരിക്കണമെന്ന് നാട്ടില്‍ പലരും പറയുന്നത് കേട്ടു.
    22.03.2017ല്‍ എറണാകുളത്തു നടന്ന ലോകജലദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ  ഉപവാസ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത് എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ജോര്‍ജ്ജ് ആലഞ്ചേരിയായിരുന്നു. സാമൂഹ്യസാംസ്‌കാരിക പ്രമുഖരും മറ്റു മതനേതാക്കളും ഇതില്‍ പങ്കെടുത്തിരുന്നത് പ്രശംസാര്‍ഹം തന്നെ. ഇനിയെങ്കിലും പെരിയാര്‍ മലിനീകരണം കുറയുമല്ലോ എന്ന് ആശ്വസിക്കാം.
    നൂറുകണക്കിന് മോഡേണ്‍ റൈസ്മില്ലുകളുടെ, പ്ലൈവുഡ് കമ്പനികളുടെ, ക്രഷറുകളുടെ പ്ലാസ്റ്റിക് മാലിന്യനിക്ഷേപങ്ങളുടെ ഇവയുടെയൊക്കെ മലിനീകരണങ്ങള്‍ക്കെതിരെ  ധാരാളം മതപണ്ഡിതന്മാര്‍ പങ്കെടുത്ത് പരിഹാരം ഉണ്ടാക്കുമെന്നും നമുക്ക് പ്രത്യാശിക്കാം -  ആത്മീയ കാര്യങ്ങള്‍ നടത്തിക്കഴിഞ്ഞ് ബാക്കി കിട്ടുന്ന വിലയേറിയ സമയക്രമമനുസരിച്ച്.
    പെരുമ്പാവൂരിലെ ഒരു വന്‍ വ്യവസായ സ്ഥാപനം കുടിവെള്ളം മലിനമാക്കുന്നതിനെതിരെ  ആയിരങ്ങളെ അണിനിരത്തി സമരത്തിന് നേതൃത്വം നല്‍കിയ ഒരു പാവം യുവപുരോഹിതന്‍ ഇപ്പോള്‍ സമരത്തിന്റെ കട്ടയും പടവും മടക്കി നിഷ്‌ക്രിയനായി അതേ പള്ളിയില്‍ ഇപ്പോഴും വികാരിയായി തുടരുന്നത് ആരുടെ കൈകടത്തല്‍ മൂലമാണെന്ന് പരിസരവാസികളായ വിശ്വാസികള്‍ ചോദിക്കുന്നു. ഈ സമരത്തില്‍ വികാരിയോടൊപ്പം പങ്കെടുത്തതിന്റെ പേരില്‍ പ്രമുഖ പരിസ്ഥിതി നേതാക്കളും പരിസരവാസികളായ ജനങ്ങളും കള്ളക്കേസുകളില്‍ കുടുങ്ങി കോടതി കയറിയിറങ്ങി ശാപവാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് ആയുസ്സുപോലും നഷ്ടപ്പെടുത്തി കാലം തള്ളിനീക്കുകയാണ്. ആമ്മേന്‍        

Friday, March 24, 2017

പുരോഹിത ലൈംഗിക വീഴ്ചകൾ

അടുത്തകാലത്തായി പുരോഹിതരുടെ ലൈംഗിക വീഴ്ചകളെപ്പറ്റി നാം അനുദിനം കേട്ടുകൊണ്ടിരിക്കുന്നു. കേക്കുന്ന സംഭവങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോ ഒരു പ്രത്യേക ക്രൈസ്തവ പുരോഹിത സംസ്കാരം (മെത്രാ-വൈദിക-കന്യാസ്ത്രി രഹസ്യധാരണ) അതിൽ ലയിച്ചുകിടപ്പില്ലേയെന്ന് നാം സംശയിക്കണം. ഒരൊറ്റ ഘടകം മാത്രമാണ് വൈദികരുടെ ലൈംഗിക വീഴ്ചകക്ക് കാരണമെന്ന് അനുമാനിക്കാ നമുക്ക് സാധ്യമല്ല.

ആദ്യമെതന്നെ നാം ചിന്തിക്കേണ്ടത് പുരോഹിത പാപമോചനം കുന്ന പ്രവൃത്തിയി വ്യാവൃതരായിരിക്കുന്നവരാണെന്ന വസ്തുതയാണ്.   പാപിക മനഃസമാധാനത്തിനായി അവരെ സമീപിക്കുന്നു. വൈദികറെ വികാരത്തെ നിയന്ത്രിച്ചുകൊണ്ട്, പാപികക്ക് ആത്മധൈര്യം കി, അവരെ ആശ്വസിപ്പിച്ച് ഒരു പുതുജീവിതത്തിലേയ്ക്ക് നയിക്കുകയെന്നതാണ് അദ്ദേഹത്തിനിക്ഷിപ്തമായിരിക്കുന്ന കടമ. ഭീകരമായ ലൈംഗിക കുറ്റവാളികളെയും നല്ല നാളെയിലേയ്ക്ക് നയിക്കുകയാണ് ഒരു പുരോഹിത ചെയ്യേണ്ടത്. അത് അദ്ദേഹത്തിറെ ജോലിയുടെ ഭാഗം മാത്രമാണ്. ഒരു വൈദികനെ സംബന്ധിച്ചുള്ള കുറ്റാരോപണങ്ങ ഒരു മെത്രാറെ മുപിലെത്തുമ്പോ മെത്രാനും ചിന്തിക്കുന്നത് മുടിയനായ പുത്രൻറെ പിതാവിൻറെ സ്ഥാനത്തുനിന്നാണ്.  സാമാന്യ ബോധമുള്ളവർക്ക് മനസ്സിലാകേണ്ടതാണെങ്കിലും, പുരോഹിത ലൈംഗിക അതിക്രമത്തിൻറെ ഗൗരവവും അതുകൊണ്ട് ഇരകൾക്കു സംഭവിക്കുന്ന ശാശ്വതമായ ഹാനിയേയും സംബന്ധിച്ചുള്ള  യഥാർത്ഥ ഗ്രാഹ്യം  വൈദികർക്കോ മെത്രാന്മാർക്കോ ഉണ്ടെന്ന് തോന്നുന്നില്ല. അതിൻറെ പ്രധാന കാരണം അവർ പീഡിതരുടെ കഥ ഇരുന്ന് കേട്ടിട്ടില്ലന്നുള്ളതാണ്. മാനന്തവാടി മെത്രാൻ കൊട്ടിയൂരെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുമായിരുന്ന് അവളുടെ വേദനകളെ മനസ്സിലാക്കിയതായി നാം കേട്ടില്ല. എന്നാൽ റോബിനെന്ന അച്ചൻ മെത്രാനുമായി ഇടപഴക്കിയിരുന്ന വ്യക്തിയാണ്. ഇവിടെ മെത്രാനും-ഇരയും, മെത്രാനും-വൈദികനും തമ്മിലുള്ള അടുപ്പത്തിൻറെ വിഷയം പ്രാധാന്യമർഹിക്കുന്നതാണ്. കാരണം മെത്രാന്  ഇരയുടെ വശം അമൂർത്തമാണ്.

വേറൊന്ന്, വൈദികരുടെ ഇടയിലുള്ള ഒരു പ്രവണതയാണ് പൗരോഹിത്യത്തെ ഉയർത്തികാണുകയും കാണിക്കുകയുമെന്നുള്ളത്. വൈദികർക്ക് പ്രത്യേകാൽ എന്തോ അന്തസ്സും ദൈവകൃപയുമുണ്ടെന്ന് അവർതന്നെ ധരിച്ചുവശായിരിക്കുന്നു. ആ അന്തസ്സും ദൈവകൃപയും എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതാണെന്നും പുരോഹിതഗണം കരുതുന്നു. ഒരു പുരോഹിതൻ എത്ര തെറ്റുകാരനാണെങ്കിലും അദ്ദേഹം പുരോഹിതനാണ്. എന്തു വിലകൊടുത്തും ആ പൗരോഹിത്യത്തെ നിലനിർത്തുക എന്നത് പൗരോഹിത്യാധിപത്യത്തിൻറെ നിലപാടാണ്. അതുകൊണ്ടാണ് മെത്രാന്മാർ ഒരു വ്യക്തിയിലെ പൗരോഹിത്യത്തെ നിലനിർത്താൻവേണ്ടി പെടാപ്പാടുപെടുന്നത്. ആയിരത്തി തൊള്ളായിരത്തി അമ്പതുകളിൽ ബിവ്യബലിയെ ബഹുലീകരിക്കുന്നതിൽ അർത്ഥമില്ലെന്നു സ്ഥാപിച്ച കാ റാണറെ  (Karl Rahner) സഭ നിശബ്ദനാക്കി. കാരണം ഒരു പുരോഹിതൻറെ പ്രധാന തൊഴിൽ ദിവ്യബലി അർപ്പണമാണല്ലോ. തെമ്മാടികളായ വൈദികരെ സംരക്ഷിക്കുന്ന മറ്റു വൈദികരും മെത്രാന്മാരും പൗരോഹിത്യമെന്ന അന്തസ്സിനെ അവമാനിക്കുകയും നല്ല പുരോഹിതർക്കത്‌ ദുഷ്‌പേരിന് കാരണമാകുകയും ചെയ്യുന്നു. നല്ല പുരോഹിതർ എന്തുകൊണ്ട് കൂട്ടമായി ഇതുസംബന്ധമായി കൂടുതൽ വാചാലരാകുന്നില്ല എന്നത് എന്നെ വിസ്മയിപ്പിക്കുകയും അതോടൊപ്പം കുണ്ഠിതനാക്കുകയും ചെയ്യുന്നു. പുരോഹിതർ പൗരോഹിത്യത്തിൻറെ സംരക്ഷണാർത്ഥം മാത്രം നിലകൊണ്ട് തെറ്റിനെതിരായി വാതുറക്കാത്തത് ഖേദകരം തന്നെ. വൈദികരിലും ഗൗരവതരമായ തെറ്റുകളിൽ ഉൾപ്പെടുന്നവരുണ്ടെന്ന് പുരോഹിതർതന്നെ സമ്മതിക്കാത്തിടത്തോളം കാലം അവരിലുള്ള സഭാപൗരരുടെ വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. സഭ അജഗണങ്ങളുടെ ആധ്യാത്മികവും സാൽമാർഗ്ഗികവുമായ കാര്യങ്ങൾക്ക് ഊന്നൽനൽകാതെ 'കൂദാശ ഫാക്ടറി' മാത്രമായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പോകുന്നു. കൊടും പാപിയായ വൈദികൻറെ ദിവ്യബലിയും യഥാർത്ഥ ബലിയാണെന്ന് മെത്രാന്മാരും വൈദികരും പഠിപ്പിക്കുമ്പോൾ ആ ബലിയെയും വിശ്വാസികളെയും അവർ നിന്ദയോടെയാണ് കാണുന്നത്. സാധാരണക്കാർക്ക് ദിവ്യബലിയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇതുമാത്രം മതി. ഒരു പാപിയായ മെക്കാനിക്കിനും കാറോടിക്കാം. പക്ഷെ സഭ അങ്ങനെ ഓടുമോ? സഭാസിദ്ധാന്തം ദിവ്യബലിയെ സംരക്ഷിക്കാനാണ്; മോശമായ പുരോഹിതരെ രക്ഷിക്കാനല്ല. തെറ്റുചെയ്തയാൾ മനസ്തപിക്കുകയും സിവിൽ കോടതി ചുമത്തുന്ന ജയിൽവാസവും കഴിഞ്ഞു തിരിച്ചെത്തുമ്പോൾ സമൂഹാംഗമാകുമെങ്കിലും പഴയ പൗരോഹിത്യപദവി നഷ്ടപ്പെട്ടുപോകുന്നത് ലോകനീതി മാത്രമാണ്. അയാളെ വീണ്ടും വൈദികപദവിയിൽ നിയമിക്കുന്ന മെത്രാൻ അധർമിയാണ്.

ലൈംഗിക കൈയേറ്റത്തിൻറെ ചരിത്രമുള്ള വൈദികനെ മറ്റിടവകയിലോട്ടോ രൂപതയിലോട്ടോ സംസ്ഥാനത്തോട്ടോ രാജ്യത്തോട്ടോ പറിച്ചുനടുന്ന മെത്രാൻരീതി അധാർമ്മികവും അപലപനീയവുമാണ്. സഭ വൈദികർക്ക് നാടകം കളിക്കാനുള്ള വേദിയും അല്മായർ അവരെ  പിന്താങ്ങുന്ന വർഗവുമല്ല. ഇരയെക്കാൾ വലിയവനല്ല അതിക്രമംചെയ്ത വൈദികൻ.

പുരോഹിത ലൈംഗിക അതിക്രമങ്ങൾ കാരണം അർപണപൂർവം ജീവിക്കുന്ന വൈദികർ അനുഭവിക്കുന്ന വ്യഥ നാമാരും മനസ്സിലാക്കാതെ പോകരുത്. അത് ക്രൈസ്തവ ദീനദയാലിത്വത്തിൻറെ ഭാഗമായിരിക്കണം.

Wednesday, March 22, 2017

രണ്ടു കോടി ദരിദ്രര്‍ ഭക്ഷ്യക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് കുതിക്കുമ്പോള്‍..... ???

പി.സി റോക്കി Mob: 9961217493
    

നാലു വിദേശരാജ്യങ്ങളിലെ 2 കോടി ജനങ്ങള്‍ ക്ഷാമവും പട്ടിണിയും മൂലം മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന യു.എന്‍ മനുഷ്യാവകാശ വിഭാഗം തലവനായ സ്റ്റീഫന്‍ ഓബ്രിയാന്റെ മുന്നറിയിപ്പ് പ്രമുഖ പത്രമാധ്യമങ്ങളില്‍ 12.03.2017 ല്‍ നാം വായിച്ച് ഞെട്ടിയിരിക്കുമല്ലോ. പട്ടിണി മൂലമുളള ഈ ദുരന്തം അതിഭയാനകം തന്നെയായിരിക്കും എന്നതില്‍ നമുക്കാര്‍ക്കും ഒട്ടും സംശയമില്ല.
     എന്നാല്‍ ഇതിനോട് കൂട്ടിവായിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ വാര്‍ത്ത വന്ന് രണ്ടുദിവസം പിന്നിട്ടപ്പോള്‍ അതേ പ്രമുഖ പത്രത്തില്‍ ഒരു വാര്‍ത്ത ഇത്തരത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കണ്ണമാലി ''തിരുനാള്‍ ദിനമായ 2017 മാര്‍ച്ച് 19ന് ഒരു ലക്ഷം പേര്‍ക്ക് നേര്‍ച്ച സദ്യ''. ഇത് രണ്ടും കൂട്ടി വായിച്ച  വിശ്വാസികളും അന്യമതസ്ഥരും സാസ്‌കാരിക നായകരും സാഹിത്യകാരന്മാരും ഞെട്ടിത്തെറിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തു കണ്ടില്ല. സമൂഹ മനുഷ്യ മനസ്സാക്ഷി അത്രമാത്രം പ്രതികരണശേഷി ഇല്ലാത്തതായി മരവിച്ച് മാറിയിരിക്കുകയല്ലേയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വസ്ത്രമില്ലാത്തവന്                  വസ്ത്രവും, വിശക്കുന്നവന് ആഹാരവും, ദാഹിക്കുന്നവന് ജലവും കൊടുക്കണമെന്നല്ലേ യേശുനാഥന്‍ അരുള്‍ ചെയ്തത്. ലക്ഷങ്ങള്‍ പങ്കെടുക്കുന്ന നേര്‍ച്ചസദ്യയില്‍ എത്ര പേര്‍ വിശക്കുന്നവരും ദാഹിക്കുന്നവരുമായുണ്ട് ??.
     ആഘോഷങ്ങള്‍, തിരുനാളുകള്‍, നേര്‍ച്ചസദ്യകള്‍ ഇവ ലളിതമായി നടത്തണമെന്ന് അഭിവന്ദ്യ ബിഷപ്പുമാരുടെ ഇടയലേഖനങ്ങള്‍ കത്തോലിക്ക പള്ളികളില്‍ അറിയിപ്പും തിരുവചനങ്ങളുമായി ഉത്‌ഘോഷിക്കപ്പെടുമ്പോള്‍ ലക്ഷം പേരുടെ സദ്യക്ക് കോടിയോളം രൂപ ചിലവാകില്ലേ എന്ന് വിശ്വാസികളും സ്‌പോണ്‍സര്‍ ചെയ്യുന്നവരും ചിന്തിച്ചിരുന്നെങ്കില്‍ നാട് എന്നേ നന്നായേനെ. ആര്‍ഭാടങ്ങള്‍ കുറച്ച് ആ തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കണമെന്ന കത്തോലിക്ക സഭാ തലവന്മാരുടെ പ്രഖ്യാപനങ്ങള്‍ മരുഭൂമിയിലെ ഗിരിപ്രഭാഷണങ്ങളായി മാറുകയല്ലേ എന്നും തോന്നിപ്പോകുന്നു.
     സെമിത്തേരികളില്‍ സ്ഥിരമായി ലക്ഷങ്ങള്‍ മുടക്കിയുള്ള കല്ലറകള്‍ നല്‍കുന്ന രീതി പുനരാലോചിക്കണം, കോടികള്‍ മുടക്കിയുള്ള ദേവാലയ, പാരീഷ് ഹാള്‍ നിര്‍മ്മാണ ധൂര്‍ത്തുകള്‍ ശരിയല്ല എന്ന് പ്രസ്താവന ഇറക്കുന്ന അഭിവന്ദ്യര്‍ തന്നെ ഈ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നത് വിരോധഭാസമാണെന്ന് അന്യമതസ്ഥര്‍ പുച്ഛത്തോടെ പറയുന്നു. തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും  ലഭിക്കുന്ന പണത്തിന്റെ പകുതിയെങ്കിലും പാവങ്ങള്‍ക്ക് നല്‍കണമെന്ന ആഹ്വാനം എവിടെയെങ്കിലും നടപ്പാക്കപ്പെടുന്നുണ്ടോ എന്നും എപ്പിസ്‌കോപ്പല്‍ അസംബ്ലി തിരക്കുവാന്‍ തയ്യാറുണ്ടോ എന്നും മറ്റു മതക്കാര്‍ ചോദിക്കുന്നു.
     ഒരു പള്ളിക്ക് പണ സമ്പാദനത്തിനുവേണ്ടി ആറും ഏഴും ഭണ്ഡാര പള്ളികള്‍, അതിലോരോന്നിലും മൂവായിരം മുതല്‍ രണ്ടായിരം പേര്‍ക്ക് വരെ മത്സര ബുദ്ധിയോടെയുള്ള നേര്‍ച്ചസദ്യകള്‍.               ഇത്രയും നാള്‍ വിശുദ്ധ അന്തോണീസിന്റെ പേരിലായിരുന്നു നേര്‍ച്ചസദ്യകള്‍ എങ്കില്‍ ഇത്തവണ വിശുദ്ധ യൗസേപ്പിതാവിന്റെയും കൂടി പേരില്‍ നാടുനീളെ സദ്യകള്‍ നടത്തുന്നു. ഇനി ഘട്ടംഘട്ടമായി ഓരോ വര്‍ഷവും ഓരോ വിശുദ്ധന്റെ പേരിലും നേര്‍ച്ചസദ്യകള്‍ തുടങ്ങുവാന്‍ പരിപാടി ഇട്ടിട്ടുണ്ടെന്ന് ചില വിശ്വാസികള്‍ അഭിപ്രായപ്പെടുന്നത് കേള്‍ക്കുവാന്‍ ഇടയായി. സദ്യകള്‍ കഴിയുമ്പോള്‍ പരിസരങ്ങളിലാകെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്രമാത്രം പരിസര മലിനീകരണം വരുത്തുന്നു എന്ന് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കാറുണ്ടോ ?
     ലോകത്തിലെ പട്ടിണിക്കോലങ്ങള്‍ക്ക് ആശ്വാസമേകാനും അവരുടെ ഒഴിഞ്ഞ വയറുകള്‍ നിറയാനും വേണ്ടി 2013 ജൂലൈ മാസം 9ന് പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ക്ക് എറണാകുളം അതിരൂപതയിലെ ഒരു മെത്രാന്‍ വിശ്വാസികളുടെ വലതുകൈ നീട്ടിപ്പിടിച്ച് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതോടെ  ഒരുപാട് പട്ടിണിക്കോലങ്ങളുടെ വയര്‍ നിറഞ്ഞ് കവിയാന്‍ ഇടയായി എന്ന് അന്യമതസ്ഥര്‍ ആക്ഷേപിച്ചിരുന്നു. വലതു കൈ നീട്ടിപ്പിടിച്ച് ഒരു തരി ഭക്ഷണം പോലും പാഴാക്കരുതെന്നായിരുന്നു സീഡ് പ്രതിജ്ഞ ചെയ്യിച്ചതത്രേ. യേശു കുരിശില്‍ കിടന്നുകൊണ്ട് വിലപിച്ചതാണ് ഇത്തരുണത്തില്‍  ഓര്‍മ്മ വരുന്നത് ''പിതാവേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ''

     പ്രവാസികളെ നിങ്ങളുടെ സംഭാവനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണോ നല്‍കുന്നതെന്ന് തിരക്കുമോ ?

ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !

ഏഷ്യനെറ്റിന് ഒരു ചക്കരയുമ്മ !
മദമിളകിയ പൗരോഹിത്യ മതങ്ങളിൽ വിശ്വസിച്ചു, "ഞാൻ " എന്ന 'സംജ്ഞ' തന്നെയാണ് 'ദൈവമെന്നു' പറഞ്ഞ ക്രിസ്തുവിന്റെ വാക്കുകൾ & "അയൽക്കാരനെ സ്നേഹിക്കൂ'' // ''ശത്രുവിനെ സ്നേഹിക്കൂ " എന്ന വചനപ്പൊരുളും [ വചന രഹസ്യവും] , .കൃഷ്ണന്റെ ''ഗീതയും'' രാമന്റെ ''ധർമ്മബോധവും'' മറന്ന,   "പ്രാകൃതരെങ്കിലും തങ്ങൾ പരിഷ്‌കൃതർ'" എന്ന ''മിഥ്യാബോധവും'' ചിന്തയിൽ  സ്ഥിരപ്പെടുത്തിയ [ദൈവങ്ങൾ മരിച്ചുപോയ] ഈ ''ദൈവത്തിന്റെ സ്വന്തം നാട്ടിൽ'' ഇന്നിതാ അയൽക്കാരനെ പുണരാനാവാത്തവൻ മരത്തെ വാരിപ്പുണർന്നു നിർവൃതിയിലാകുന്നു ! 
പുതിയ ലോകത്തിനു വേണ്ട നിര്മാണത്തിനാവശ്യമായ പുതിയ ചിന്തയുടെ  ബീജത്തിന്റെ ''സ്കലനം'' ഉണ്ടായോ അതിൽ പങ്കെടുത്ത ജനമേ നിങ്ങള്ക്ക് ? മീഡിയാ നിങ്ങൾക്ക് ? കണ്ടു സുഖിച്ചവരെ നിങ്ങള്ക്ക് ? 
പക്ഷെ എനിക്ക് ദുഖമായിരുന്നു ! കാരണം നാളെ നമ്മൾ കടലിനെ വാരി പുണരും കുളിരിനുവേണ്ടി ! കാറ്റിനെ പുണരും പ്രാണവായുവിനു വേണ്ടി ! രാത്രിയെപ്പുണരും ഇരുളിനുവേണ്ടി !    മേഘങ്ങളെ പുൽകാൻ  ശ്രമിക്കും ഇത്തിരി കുളിര്മയ്ക്കുവേണ്ടി !  മുളയ്ക്കാത്ത മുകുളങ്ങളെ സ്വപ്നത്തിൽ പുണരും ആഹാരത്തിനു വേണ്ടി ! 
എന്നിരുന്നാലും നിങ്ങൾ ദൈവത്തെ അറിയില്ല "ഈശാ  വാസമിദം സർവം "എന്ന ഭാരതീയ മന്ത്രം മറന്നുപോയ ജനത്തിനോട് എന്തിനീ പാഴ് വേല   asiyanette / ginners  bookke  ?എങ്കിലും നിങ്ങൾക്കെന്റെ ആത്മപ്രണാമം !! പ്രണാമം നിങ്ങൾ ചെയ്യുന്ന നന്മകളെ ഓർത്ത് ഒരു മനുഷ്യ സ്നേഹിയുടെ ചക്കരയുമ്മ..!!!

കർത്താവിന്റെ പ്രതിപുരുഷന്മാരുടെ പള്ളികളിലെ ബാലപീഡനവും സ്വവർഗ്ഗരതിയും , കർത്താവിന്റെ മണവാട്ടിമാരുടെ സഭയിലെ പൗരോഹിത്യ വെപ്പാട്ടിജീവിതവും സ്വവർഗ്ഗരതിയും, ജനത്തിന്റെ "living together" മുന്നേറ്റവും കാരണം കാലത്തിനു വട്ടുപിടിച്ചോആവൊ ? മനുഷ്യൻ മരത്തെ കെട്ടിപ്പിടിക്കുന്നുഎന്നിട്ടു സ്വയം ധന്യനാവുന്നു ! അവരുടെ പിതാമഹന്മാർ "ശരീരബോധത്തിൽ" ചെയ്തുകൂട്ടിയ പ്രകൃതി ഹത്യയാണിതിന് കാരണം എന്നറിയാതെ, ആരോ പറയുന്ന പുത്തൻ പ്രേമകല ശീലമാക്കുന്നു ! നല്ലതുതന്നെ , സംശയമില്ല! മനുഷ്യാ , പ്രകൃതിയെ ഇനിയെങ്കിലും നീ സ്നേഹിക്കൂ ....പ്രകൃതിയാണ് ഈശ്വരൻ എന്ന് മനസിലുറച്ചു നീ ഇനിയെങ്കിലും പിതാക്കന്മാരെപ്പോലെ പ്രാകൃതരാവാതിരിക്കൂ ..
പെണ്ണ് പ്രസവിച്ചില്ലെങ്കിലും വയറുചാടി മുലയും വീണു! എന്നിരുന്നാലും ഒരുവൾക്കും ''പെണ്മ'' എന്തെന്ന് അറിയുകയുമില്ല ! ''സ്ത്രീത്വം മറന്ന ഭാരതസ്ത്രീയും'' അവളുടെ വളർച്ചയും [സമത്വം എന്ന ഹുങ്കും] കാരണം നശിച്ച കുടുംബജീവിതവും കാരണം ഇന്നവളുടെ മക്കളെ മരത്തെ പുണരുന്നവരാക്കി! കാലമേ ,നിനക്കഭിനന്ദനം! 
തൂണിലും തുരുമ്പിലും ദൈവത്തെയറിയാൻ "ഈശാ വാസമിതം സർവം " എന്ന വചനാമൃതവും ഓരോ മനസുകളിൽ ഭാരതസനാതന മതം വിളമ്പിയെങ്കിലും, ആ അറിവിനെ ഒന്ന് രുചിക്കാതെ , ജനം പുരോഹിത മതങ്ങളിൽ അടിമപ്പെട്ടുപോയതിന്റെ പ്രായച്ചിത്തമായി മാത്രമാണീ ''മരം ചുംബന യോഗം'' കേരളം ഇന്നലെ നടത്തിയത്! ,മനുഷ്യാ, എത്ര മരത്തെ നീ മാറിമാറി പുണർന്നാലും, നീ നിന്റെ മനസിനെ ഒരു മാത്രപോലും അറിഞ്ഞില്ലങ്കിൽ നിനക്ക് ഹാ കഷ്ടം !               so better ''mind your mind." 
ഏഷ്യാനെറ്റ് ഈ മൃതപ്രായരെക്കൊണ്ട് മരത്തെയും ചുംബിച്ച ചടുലത പുരോഹിതനെയും വെല്ലുന്നു!! അഭിനന്ദനം ..samuelkoodal ..

Monday, March 20, 2017

പൂര്‍വപാരമ്പര്യം - ജോസഫ് പുലിക്കുന്നേല്‍

(2016 ഒക്ടോബർ-ഡിസംബർ ലക്കം ഓശാനയില്നിന്ന് )

നമ്മുടെ പൂര്‍വ പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന അഭിനിവേശം നസ്രാണിക്രിസ്ത്യാനികളില്‍ ആരംഭിച്ചത് രണ്ടാം വത്തിക്കാന്‍ സിനഡിനുശേഷമാണ്. അതുവരെ റോമന്‍ കത്തോലിക്കാ സഭ മാര്‍പാപ്പായുടെ കീഴിലുള്ള ഒരു ഏകമുഖമായുള്ള സഭയാണെന്നാണ് നാം തെറ്റിദ്ധരിച്ചിരുന്നത്. പോര്‍ട്ടുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് കേരളത്തിലുണ്ടായിരുന്ന പുരാതന നസ്രാണിസഭ റോമിലെ പാപ്പായുടെ നേതൃത്വത്തിലുള്ള ഒരു ഏകമുഖ സഭയുടെ കീഴിലായത്. പോര്‍ട്ടുഗീസുകാര്‍ ഇവിടെ എത്തുന്നത് കേവലം കച്ചവടക്കാരായിട്ടല്ല; മറിച്ച് കിഴക്കുള്ള പ്രദേശങ്ങളിലെ സഭയും പള്ളികളും എല്ലാം മാര്‍പാപ്പായുടേതാക്കി തീര്‍ക്കുവാനുള്ള പ്രതിജ്ഞയോടെയായിരുന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനം കേവലമൊരു രാഷ്ട്രീയ അധിനിവേശത്തിനുവേണ്ടിയുള്ള ലക്ഷ്യത്തോടുകൂടിമാത്രമായിരുന്നില്ല. ലോകത്തെ എമ്പാടും റോമാസഭയുടെ കീഴില്‍ കൊണ്ടുവരുക എന്നതും അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.
പോര്‍ട്ടുഗീസ് രാജാവിന് മാര്‍പാപ്പായില്‍ നിന്നും കിട്ടിയ പ്രത്യേകമായ ചില അവകാശങ്ങളുടെ പത്രികയുമായാണ് വാസ്‌കോഡിഗാമയും അതിനുപിന്നാലെ വന്നവരും ഇന്ത്യയില്‍ എത്തിയത്. കോഴിക്കോട് കാപ്പാട് കരയില്‍ ഇറങ്ങിയ വാസ്‌കോഡിഗാമ കേരളത്തിലെ ജനങ്ങള്‍ ക്രൈസ്തവരാണെന്ന ഒരു തെറ്റിദ്ധാരണയുമായാണ് തിരിച്ച് പോര്‍ട്ടുഗലിലേക്ക് പോയത്. പിന്നെ നടന്ന പോര്‍ട്ടുഗീസ് അധിനിവേശം കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമല്ല കേരളത്തെത്തന്നെ റോമിലെ പോപ്പിനും പോര്‍ട്ടുഗല്‍ രാജാവിനും കീഴാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിനാണ് ആരംഭമിട്ടത്. അതിനിടയില്‍ കേരളത്തില്‍ കുറെ ക്രിസ്ത്യാനികള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവരെ റോമിന്റെ കീഴിലേക്ക് ഉറപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ പോര്‍ട്ടുഗീസ് ആര്‍ച്ച്ബിഷപ് ദോം മെനേസിസ് ഒരു പള്ളി പ്രതിപുരുഷയോഗം വിളിച്ചുകൂട്ടുകയും ചെയ്തു. പോര്‍ട്ടുഗീസ് രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ഈ പള്ളിപ്രതിപുരുഷയോഗത്തെ കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള ഒരു സൂനഹദോസായി കണക്കാക്കാന്‍ നിര്‍വാഹമില്ല എന്ന് പല ചരിത്ര ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ഉദയംപേരൂര്‍ സൂനഹദോസിനുശേഷമാണ് കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ റോമാ മാര്‍പാപ്പായുടെ ഏക ശാസനാധികാരം സ്വീകരിച്ചത് എന്നതിന് സംശയമില്ല. 
സൂനഹദോസിനുമുമ്പ് ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഏതു സംസ്‌കാരമാണ് ഉണ്ടായിരുന്നതെന്ന് നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ആ പാരമ്പര്യത്തിലേക്കു മടങ്ങാനുള്ള അനുവാദമാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്‍കിയിരുന്നത്. നമ്മുടെ പൂര്‍വ സംസ്‌കാരത്തെ സംബന്ധിച്ച് ഇന്നു തര്‍ക്കമുണ്ട്. റോമാ നസ്രാണിസഭയെ അംഗീകരിക്കുകയും തുല്യസഭയായി കണക്കാക്കുകയും ചെയ്യുന്നുണ്ടെങ്കിലും റോമിന്റെ ആധിപത്യം ഇന്നും നസ്രാണി സഭയില്‍ നിലനില്‍ക്കുകയായി. സഭയുടെ ഭരണക്രമമായി ഇന്ന് അംഗീകരിച്ചിരിക്കുന്ന ഈസ്റ്റേണ്‍ കാനോന്‍ നിയമം റോമില്‍ രൂപംകൊടുത്തതാണ്. റോം പാശ്ചാത്യ സഭകള്‍ക്കായി രൂപം കൊടുത്ത കാനോന്‍നിയമം ചില ചില്ലറ വ്യത്യാസങ്ങളോടുകൂടിയാണ് പൗരസ്ത്യകാനോന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൗരസ്ത്യ കാനോന്‍ നിയമം പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നടത്തിയ പ്രഭാഷണത്തില്‍ ഈ നിയമം ഏതെല്ലാം സഭകളെ ബാധിക്കുമെന്ന് ഇങ്ങനെ പറയുന്നു. : 'In such a wondrous variety of rites, that is, in the liturgical, theological, spiritual and disciplinary patrimony of the individual Churches, which from venerable traditions take their origin from Alexandria, Antioch, Armenia, Chaldea and Constantinople, the sacred canons deservedly are considered to be clearly a conspicuous part of this same patrimony, which constitutes a single and common foundation of canons for ordering all the churches'
അതായത് ഈ കാനോന്‍ നിയമം അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, അര്‍മേനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭാ കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ബാധകമാക്കിയിരിക്കുന്നത്. നസ്രാണി സഭ ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ഒരിക്കലും കല്‍ദായ സഭയുടെ പുത്രീ സഭയല്ല.
.....അപ്പസ്‌തോലനായ തോമായാല്‍ സ്ഥാപിതമാണ് ഇന്ത്യയിലെ സഭയെന്നും അതിന് അപ്പസ്‌തോലികമായ പിന്‍തുടര്‍ച്ചാവകാശം ഉണ്ടെന്നുമാണ് കരുതപ്പെടുന്നത്. മാര്‍തോമ്മാ കേരളത്തില്‍ വന്നു എന്നുള്ളതിന് ചരിത്രപരമായി തെളിവുകളൊന്നുമില്ല. എങ്കിലും 2000 കൊല്ലത്തെ ഒരു അപ്പസ്‌തോലിക പാരമ്പര്യമാണ് ഈ സഭയ്ക്ക് ഉണ്ടായിരുന്നത് എന്ന് എക്കാലവും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ വിശ്വസിച്ചിരുന്നു. അവരുടെ സഭാ ജീവിതത്തിന്റെ (സംസ്‌കാരത്തിന്റെ) ആകെതുകയായി അവര്‍ കരുതിപ്പോന്നിരുന്നത് മാര്‍ത്തോമ്മായുടെ നിയമമായിരുന്നു (മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും). മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും സംബന്ധിച്ച് വിശദമായ പഠനങ്ങള്‍ ചരിത്രഗവേഷകര്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ മെത്രാപ്പോലീത്ത ആയിരിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും എന്ന വിഷയത്തെക്കുറിച്ച് ഒരു ഗ്രന്ഥം (ഘീം ീള ഠവീാമ)െ തന്നെ രചിച്ചിട്ടുണ്ട്. സഭാ ചരിത്രകാരന്മാരായ പ്ലാസിഡ് പൊടിപാറയും സേവ്യര്‍ കൂടപ്പുഴയും ചങ്ങനാശ്ശേരി രൂപതയുടെ മെത്രാപ്പോലീത്ത ആയ മാര്‍ പവ്വത്തിലും മാര്‍ത്തോമ്മായുടെ നിയമത്തെ സംബന്ധിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മാര്‍ത്തോമ്മായുടെ നിയമത്തില്‍ സഭാഭരണത്തിന് അതിപ്രധാനമായ സ്ഥാനമാണ് അര്‍ക്കാദിയാക്കോന്, ജാതിക്കുകര്‍ത്തവ്യന് ഉണ്ടായിരുന്നത്. ജാതിക്കുകര്‍ത്തവ്യന്‍ അഥവാ ആര്‍ച്ച് ഡീക്കന്‍ ആണ് ആകമാനസഭയുടെ നേതാവായിരുന്നത്. മെത്രാന്‍ കേവലം ആദ്ധ്യാത്മികനായിരുന്നു. ബിഷപ്പ് റോസ് നിയമാവലിയിലൂടെ അര്‍ക്കാദിയാക്കോന്റെ സ്ഥാനം ഇല്ലായ്മ ചെയ്യുകയായിരുന്നു പോര്‍ട്ടുഗീസ് ഭരണം ആദ്യമായി ചെയ്തത്. മാര്‍ത്തോമ്മായുടെ നിയമത്തിലെ അതിപ്രധാനമായ ഒരു ഘടകമായിരുന്നു ആര്‍ച്ച് ഡീക്കന്‍. സഭക്ക് പൂര്‍വപാരമ്പര്യത്തിലേക്ക് മടങ്ങിപോകാമെന്നുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനമനുസരിച്ച് ഇപ്പോള്‍ നമുക്ക് ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ലഭിച്ചിട്ടുണ്ട്. ആ മേജര്‍ ആര്‍ച്ച്് ബിഷപ്പ് പൗരസ്ത്യ കാനോന്‍ നിയമത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. പൗരസ്ത്യ കാനോന്‍ നിയമമാകട്ടെ പാശ്ചാത്യ കാനോന്‍ നിയമത്തിന്റെ ഒരു കോപ്പി മാത്രമാണ്. നസ്രാണികളുടെ പൂര്‍വ പാരമ്പര്യവുമായി ഈ കാനോന്‍ നിയമത്തിന് യാതൊരു ബന്ധവുമില്ല. പാശ്ചാത്യ കാനോന്‍ നിയമമനുസരിച്ച് ഇടവകപ്പള്ളി വക സ്വത്തുക്കള്‍ മെത്രാന്റേതാണ്. പൗരസ്ത്യ നിയമത്തിലും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്.
നമ്മുടെ പൂര്‍വ പാരമ്പര്യമനുസരിച്ച് ഇടവകയോഗമായിരുന്നു പള്ളിയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്നത്. ഇത് എല്ലാ സഭാചരിത്രകാരന്മാരും സമ്മതിച്ചിട്ടുളള കാര്യമാണ്. ഇടവകയോഗത്തോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട മഹായോഗവും കേരള സഭയ്ക്കുണ്ടായിരുന്നു. ഇന്ന് ആ മഹായോഗം ഇല്ല. മഹായോഗമായിരുന്നു ആര്‍ച്ച് ഡീക്കനെ തെരഞ്ഞെടുത്തിരുന്നത്. ഇന്ന് നിലവില്‍ ഉണ്ടെന്നു പറയുന്ന എപ്പിസ്‌കോപ്പല്‍ അസംബ്ലി മഹായോഗത്തിന്റെ ഒരു കാര്‍ബണ്‍കോപ്പി മാത്രമാണ്.  പൂര്‍വപാരമ്പര്യമനുസരിച്ചുള്ള യഥാര്‍ത്ഥമായ അധികാരങ്ങള്‍ സിനഡിന് നല്‍കിയിട്ടില്ല. ഈ അടുത്തയിട കൊട്ടിഘോഷത്തോടുകൂടി ഇരിങ്ങാലക്കുടയില്‍ കൂടിയ സീറോമലബാര്‍ സഭയുടെ സിനഡിന് പൂര്‍വപാരമ്പര്യമനുസരിച്ചുള്ള ഒരു അധികാരവും കൈമാറിയിട്ടില്ല. പൂര്‍വപാരമ്പര്യമനുസരിച്ചുള്ള സീറോ മലബാര്‍ സഭയുടെ മഹായോഗമാണ് സിനഡെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റിയ പ്രചാരങ്ങളാണ് നടന്നത്. സീറോമലബാര്‍ സഭയുടെ മഹായോഗത്തെക്കുറിച്ച് അറിവുള്ള സഭാചരിത്രകാരന്മാര്‍ക്ക് ഈ സിനഡ് ഒരു തമാശമാത്രമാണ്. നമുക്ക് നമ്മുടെ പൂര്‍വപാരമ്പര്യങ്ങളിലേക്ക് പോകാനുള്ള പൂര്‍ണാനുമതിയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തന്നിരിക്കുന്നത്. നമ്മുടെ പൂര്‍വ പാരമ്പര്യം കല്‍ദായമല്ല. അതിനാല്‍ കല്‍ദായ സഭയുടെ കുടുംബത്തില്‍പ്പെടുത്തി പൗരസ്ത്യ കാനോന്‍ നിയമം സീറോ മലബാര്‍ സഭയുടെമേല്‍ അടിച്ചേല്‍പ്പിച്ചത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങളോടുള്ള ഒരു വെല്ലുവിളിയാണ്. ഇപ്പോള്‍ സീറോ മലബാര്‍ സഭയ്ക്ക് അവളുടെ പൂര്‍വ പാരമ്പര്യം തീരുമാനിക്കാനുള്ള അധികാരം ലഭിച്ചിരിക്കുന്നു.  ആ അധികാരം ഉപയോഗിച്ച് അര്‍ക്കാദിയാക്കോന്‍ പദവിയും സഭാ മഹായോഗവും പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യ കാനോന്‍ നിയമമനുസരിച്ചുള്ള കുറച്ചു മെത്രാന്മാരെ സീറോ മലബാര്‍ സഭയ്ക്ക് നല്‍കി എന്നതിനപ്പുറം സഭയുടെ പൂര്‍വ പാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ഒരു പരിശ്രമവും നടത്തിയിട്ടില്ല. സീറോ മലബാര്‍ മെത്രാന്മാര്‍ വേഷഭൂഷാദികളില്‍ ലത്തീന്‍ മെത്രാന്മാരില്‍നിന്നും ഒട്ടും വിഭിന്നരല്ല. അരയില്‍ ചുവന്ന കെട്ടും തലയില്‍ കിരീടവും വെച്ചുകൊണ്ടുള്ള അവരുടെ വേഷഭൂഷാദികള്‍ കേരള സഭാ പാരമ്പര്യങ്ങള്‍ക്ക് യോജിച്ചതല്ല എന്ന് നാം പറയേണ്ടിയിരിക്കുന്നു.....
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനമനുസരിച്ച് നമുക്ക് നമ്മുടെ പൂര്‍വ പാരമ്പര്യ തനിമയിലേക്ക് മടങ്ങിപ്പോകാനുള്ള എല്ലാ അവകാശവും ഉണ്ട്. ആ അവകാശം പുനസ്ഥാപിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നുള്ളതാണ് സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ കടമ. ഈ കടമ നിര്‍വഹിക്കാതെയുള്ള നമ്മുടെ മെത്രാന്മാരുടെ ഏതു നടപടിയും ആത്മവഞ്ചനാപരമാണ്. അവര്‍ക്ക് ഇവയെക്കുറിച്ച് അറിഞ്ഞുകൂടായ്മയില്ല. മറിച്ച്, പൂര്‍ണമായും അവര്‍ നമ്മുടെ പൂര്‍വപാരമ്പര്യമല്ല ഇന്ന് നടപ്പിലാക്കുന്നതെന്നു തികച്ചും അറിഞ്ഞുകൊണ്ടുതന്നെയാണ് മുന്നോട്ടു പോകുന്നത്. നമ്മുടെ ഇടവകയോഗം സഭയുടെ പൂര്‍വ പാരമ്പര്യങ്ങളോട് ഒട്ടും യോജിക്കുന്നതല്ല. ഇടവകയോഗമായിരുന്നു പള്ളിയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചുപോന്നത്. ഇന്ന് ആ സ്ഥാനം വികാരിയും മെത്രാനും ഏറ്റെടുത്തിരിക്കുകയാണ്. ഇടവകക്കാരുടെ ആവശ്യത്തിനുവേണ്ടി സ്ഥാപിതമായിരിക്കുന്ന സിമിത്തേരിയില്‍ മൃതദേഹ സംസ്‌കാരം നടത്താനുള്ള അവകാശം ഇന്ന് വികാരിമാര്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഉഴുവ സംഭവം ഓര്‍ക്കുക. നിയമവിരുദ്ധമായി മൃതദേഹസംസ്‌കാരം നടത്താതിരുന്ന പുരോഹിതരെ ശാസിക്കാനോ ശിക്ഷിക്കാനോ ആലഞ്ചേരി മെത്രാന്‍ തയ്യാറായില്ല എന്നത് സഭാംഗങ്ങള്‍ക്ക് അതീവ ഖേദകരമാണ്.
ഓശാന ത്രൈമാസികയുടെ 2016 ഒക്ടോബര്‍-ഡിസംബര്‍ ലക്കം വായിക്കുക:
http://www.josephpulikunnel.com/hosanna