Translate

Wednesday, November 30, 2016

പുതിയ ക്രിസ്തീയ സംഘടനക്ക് തുടക്കമായി വായിക്കുക.....( ക്ലിക്കുചെയ്യുക ,ഷെയർ ചെയ്യുമല്ലോ )

ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ചരിത്രത്തിലേയ്ക്ക്. 

 വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാസഭവിട്ടുപോയവരുടെ ഏ  കികരണത്തിനുംനവീകരണത്തിനും ആരംഭം കുറിച്ചിരിക്കുന്നു

.
 എല്ലാ ക്രിസ്തീയ സഭകളും ഒന്നായിത്തിരണമെന്നും, സഭകളിൽ നവീകരണം ഉണ്ടാവണമെന്നും ആഗ്രഹിക്കുന്നവർക്കായി ആരംഭിച്ചിട്ടുള്ള സംഘടനയാണ് ഒാപ്പൺ ചർച്ച് മൂവ്‌മെന്റ ്. ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന ഏതോരാൾക്കും സംഘടനയിൽ അംഗങ്ങളാകാം. കാത്തലിക്  പ്രീസ്റ്റ് &  എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ ആരംഭിച്ചിരിക്കുന്ന ഈ സംഘടനയിലെ അംഗങ്ങൾക്ക് അവരവർ തുടർന്നുവരുന്ന വിശ്വാസത്തിൽ തുടരുന്നതിനോ  ഏതുതരം പള്ളികളിൽ പോകുന്നതിനോ പോകാതിരിക്കുന്നതിനോ പൂർണ്ണമായ അവകാശമുണ്ടായിരിക്കുന്നതാണ്.

 വിവിധ ക്രിസ്തീയ സഭകളിലേ കുടുബങ്ങൾ തമ്മിലുള്ള വിവാഹ ബന്ധങ്ങൾക്ക് സംഘടന മുൻകൈഎടുക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നതാണ്.  ലഭ്യമാകുന്ന മുറക്ക് എല്ലാ സഭകളിലേയും അവിവാഹിതരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.  സംഘടനയുടെ യൂണിറ്റുകൾ ആരംഭിക്കുന്നതിനും കുടുതൽ വിവരങ്ങൾ അറിയുന്നതിനുമായി ബന്ധപ്പെടുക.

 റെജി ഞള്ളാനി കട്ടപ്പന. 9447105070. ഫാ. ഷിബു. 9446128322. ഫാ. റെജി മുട്ടത്ത്. 8606348568.ഡോ. ജോർജ്ജ് .9947569775. റവ. ജേക്കബ്. 9446213922.

കാത്തലിക്  പ്രീസ്റ്റ് &  എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.
കട്ടപ്പന.               ഫോൺ. 9447105070.
30-11-2016.

Tuesday, November 29, 2016

How To Explain "God" To A 7-Year Old | Michael Beckwith


What Is God?
Vishen Lakhiani
Founder, Mindvalley,
Author of The Code of the Extraordinary Mind
Follow The Real Me on Facebook
P.S. The backstory: I'm very much against the idea of teaching religion to young kids. I think it is one of the worst things we do as parents today. So I raised my son as a scientist, so he'd never have over-eager relatives or schools hammer him with ideas from organized religion that lead to so much guilt and shame.
But there is a problem. Science can't explain everything.
You see, shortly before we shot this video, I took my son to his first funeral. How do I comfort a 7-year-old scientist and explain the death of a family member?
Thus as my son gets older, I now teach him ideas from various world religions, and philosophies so he can decide for himself the big questions like what is God and what happens when we die.
This was a video where I asked one of the world's top spiritual teachers to explain his idea of "God" to Hayden. I'll be asking the same question to Muslims, Christians, Rabbis, atheist and more. This way, my son gets exposure to all world philosophies. (This is another form of immunization against dogma, the only way to teach religion is to teach ALL religions.)
Anyway, hope you enjoy Michael's explanation.
How would YOU explain God? (smile)


-----------------------------

Traditional goal-setting is dangerous. Extraordinary By Design unveils a fundamentally new way to think about your life and your goals.

Learn More: http://bit.ly/2fGJyAs

When you look at your goals as tools to get the experiences that make you happy, grow rapidly, and contribute to the world — you can then break your life down into 12 distinct areas.

These 12 areas are so interconnected that when one is lacking, it will pull down the others. But when you elevate one, it with elevate your entire life. This is how you become Extraordinary By Design.

Try Extraordinary By Design for FREE today: http://bit.ly/2fGJyAs

മതമൗലികതീവ്രവാദം ക്രൈസ്തവസഭയില്‍ വര്‍ദ്ധിക്കുന്നു: മോര്‍ കൂറിലോസ്

KCNS പ്രോഗ്രാം റിപ്പോര്‍ട്ട്
കോട്ടയം: മതമൗലികതീവ്രവാദം കൈസ്ത്രവസഭയ്ക്കുള്ളില്‍ വര്‍ദ്ധിക്കുന്നെന്ന് യാക്കോബായ സുറിയാനി നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ കുറിലോസ് മെത്രാപ്പോലീത്ത.
'ക്‌നാനായ കത്തോലിക്കാ നവീകരണ സമിതി'(KCNS)യുടെ ആഭിമുഖ്യത്തില്‍ സാമുദായിക മൗലികവാദത്തിനും രാജ്യദ്രോഹ തീവ്രനിലപാടുകള്‍ക്കുമെതിരേ ഐ.എം.എ. ഹാളില്‍ നടത്തിയ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭകള്‍ക്കുള്ളിലെ അധര്‍മ്മത്തിനെതിരെയും അനീതികള്‍ക്കെതിരെയും പോരാടേണ്ട സമയമാണിത്. കുരിശ് ശരീരത്തില്‍ ധരിക്കാനുള്ള വെറും ആഭരണമാക്കി പലരും മാറ്റി. ക്രൈസ്തവസഭയ്ക്കുള്ളില്‍ത്തന്നെ നടക്കുന്ന വര്‍ഗ്ഗീയതയും വേര്‍തിരിവും ക്രിസ്തുവിനെതിരാണ്.
ക്‌നാനായ വംശീയവാദമുന്നയിച്ച് വിശ്വാസികളെ സഭയില്‍നിന്ന് പുറത്താക്കുന്നവര്‍ പുറത്താക്കുന്നത് ക്രിസ്തുവിനെത്തന്നെയാണെന്ന് തിരിച്ചറിയണം, അദ്ദേഹം പറഞ്ഞു. ദൈവത്തിന് മുഖപക്ഷമില്ല. സല്‍പ്രവൃത്തികള്‍ ചെയ്യുന്ന ഏവരെയും ദൈവം അംഗീകരിക്കും. ക്രിസ്തുവാണ് ലോകം കണ്ട വലിയ വിപ്ലവകാരി.
ആധുനിക കാലഘട്ടത്തില്‍ ക്രിസ്തുവും സഭകളും എതിര്‍ദിശകളിലാണു സഞ്ചരിക്കുന്നത്. എല്ലാവരെയും ഒന്നായിക്കാണുകയും വിവേചനത്തിനെതിരേ പൊരുതുകയും ചെയ്ത ക്രിസ്തുവിന്റെ ആദര്‍ശം നശിപ്പിക്കപ്പെട്ട അവസ്ഥയാണു നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം അനിവാര്യമാണ്. എല്ലാവരെയും ഉള്‍ക്കൊള്ളേണ്ട ക്രൈസ്തവസഭകള്‍ പല കാര്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസികള്‍ക്ക് അതിരു കല്‍പ്പിക്കുകയാണെന്ന് മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. സമ്പത്തിന്റെ പിടിയില്‍പ്പെട്ട ഒരു കൂട്ടമായി ക്രൈസ്തവര്‍ മാറി. യേശുവിന്റെമുമ്പില്‍ എല്ലാവരും ഒന്നാണെങ്കിലും സഭയുടെ മുന്നില്‍ അങ്ങനെയല്ല. കത്തോലിക്കാ സമുദായത്തില്‍ ക്‌നാനായ വിഭാഗക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുസമൂഹം ഏറ്റെടുക്കേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.
''വംശസങ്കരം മനുഷ്യവര്‍ഗ്ഗത്തിന് ഗുണവര്‍ദ്ധകമാണെന്ന് ജീവശാസ്ത്രം സംശയരഹിതമാംവിധം തെളിയിച്ചിട്ട് സംവത്സരങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്, ഈ ശാസ്ത്രയുഗത്തില്‍ ക്‌നാനായ സഭ സങ്കുചിത വീക്ഷണത്തിലേയ്ക്ക് ചുരുങ്ങാന്‍ സഭാംഗങ്ങളെ അനുശാസിക്കുന്നത്. ആ അനുശാസനം നടപ്പാക്കാന്‍ കര്‍ക്കശമായ ശിക്ഷാവിധികള്‍ ആയുധമാക്കുകയും ചെയ്യുന്നു. ജനാധിപത്യ ബോധമുള്ളവരിലെല്ലാം ആ കാഴ്ച ആശങ്കയുളവാക്കുന്നു.'' എന്ന് എം.കെ. സാനു അയച്ചു കൊടുത്ത സന്ദേശത്തില്‍ പറഞ്ഞു. ക്‌നാനായ സഭാംഗമല്ലാത്ത വ്യക്തിയെ വിവാഹം കഴിച്ചതിന്റെപേരില്‍ കുടുംബം പീഡിപ്പിക്കപ്പെട്ട അനുഭവം സഭാംഗമായ ലൂക്കോസ് വിവരിച്ചു. KCNS പ്രസിഡണ്ട് ടി.ഓ. ജോസഫ് അദ്ധ്യക്ഷത വഹിച്ച സംവാദപരിപാടിയില്‍, 'സുപ്രഭാതം' ചീഫ് എഡിറ്റര്‍, സ്‌നേഹവാണി ഡയറക്ടര്‍ റവ.ഡോ. ജയിംസ് ഗുരുദാസ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മണര്‍കാടു മാത്യു എന്നിവര്‍ പ്രസംഗിച്ചു. റെജി ലൂക്കോസായിരുന്നു മോഡറേറ്റര്‍. സമിതി ജനറല്‍ സെക്രട്ടറി കെ ലൂക്കോസ് മാത്യു സ്വാഗതവും ജോയിന്റ് സെക്രട്ടറി ജോണി കുരുവിള നന്ദിയും പറഞ്ഞു.

Saturday, November 26, 2016

അല്മായശബ്ദം: സഭാജയിലുകൾ

അല്മായശബ്ദം: സഭാജയിലുകൾ: (സത്യജ്വാലയുടെ നവംബർ മാസത്തിലെ എഡിറ്റോറിയൽ - സീറോ മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോളവിന്യാസവും - പ്രചോദിപ്പിച്ച കുറിപ്പ്)    ...

Friday, November 25, 2016

ദളിത് ക്രൈസ്തവപ്രശ്‌നം: സമരപരിപാടി ആസൂത്രണവും സമരസമിതി രൂപീകരണവും

KCRM പ്രതിമാസപരിപാടി 
JCC-യുടെ ആഭിമുഖ്യത്തില്‍
2016 നവം. 26 ശനിയാഴ്ച, 2 മുതല്‍, 
പാലാ ടോംസ് ചേമ്പര്‍ ഹാളില്‍
ബഹുമാന്യരേ,
ദളിത് ക്രൈസ്തവര്‍ നേരിടുന്ന വിവേചനമാണ് നമ്മുടെ സഭയിലെ ഏറ്റവും വലിയ അനീതി. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ക്രൈസ്തവര്‍ക്ക് ഈ അനീതിക്കെതിരെ എത്രനാള്‍ കണ്ണടച്ചിരിക്കാനാവും? തീര്‍ച്ചയായും, സഭാധികാരത്താല്‍ വഞ്ചിക്കപ്പെട്ട ഈ ജനവിഭാഗത്തോടൊപ്പംനിന്ന് അവരുടെ അവകാശങ്ങള്‍ക്കും സഭയില്‍ തുല്യസ്ഥാനത്തിനുംവേണ്ടി നിലകൊള്ളാന്‍ നമുക്കെല്ലാം കടമയുണ്ട്.
'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'(JCC)ലിന്റെ ഘടകസംഘടനകളെല്ലാംതന്നെ, സഭയിലെയും സമൂഹത്തിലെയും തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന 'ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ' (DCFI)യോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍, അടുത്തുതന്നെ അവര്‍ നടത്താന്‍ പോകുന്ന സമരത്തില്‍ JCC-യുടെ സജീവപങ്കാളിത്തം ഉണ്ടാകണം എന്നൊരാലോചന ഉയര്‍ന്നുവരികയുണ്ടായി. ദളിത് ക്രൈസ്തവപ്രശ്‌നത്തില്‍ ഒരു കൂട്ടായ സമരമുഖം തുറന്ന് അവരെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യം. അതിനുവേണ്ടി JCC-യുടെ ആഭിമുഖ്യത്തില്‍ കഴിയുന്നത്ര ഘടകസംഘടനകളുടെ നേതാക്കളെ ഉള്‍പ്പെടുത്തി പാലായില്‍ ഒരു ആലോചനായോഗം ചേരുകയാണ്. KCRM ആണ് അതിനു വേദിയൊരുക്കുന്നത്.

സമരപരിപാടി - പ്രാഥമികരൂപരേഖയുടെ അവതരണം
അദ്ധ്യക്ഷന്‍/ മോഡറേറ്റര്‍: ജോസഫ് വെളിവില്‍ (പ്രസിഡന്റ്, JCC)
സമരത്തിന്റെ അനിവാര്യതയെപ്പറ്റി: അഡ്വ. സി.ജെ. ജോസ് (ചെയര്‍മാന്‍, DCFI)
സമരപരിപാടിയുടെ പ്രാഥമിക രൂപരേഖ: ജോസഫ് പനമൂടന്‍ (ജന. സെക്രട്ടറി DCFI)

സംയുക്തസമരപരിപാടി: ആലോചന, ആസൂത്രണം - പാനല്‍ ചര്‍ച്ച
മോഡറേറ്ററുടെ ആമുഖപ്രസംഗം: ജോസഫ് വെളിവില്‍
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍: അഡ്വ. സി.ജെ. ജോസ് (DCFI), ജോസഫ് പനമൂടന്‍ (DCFI), ലാലന്‍ തരകന്‍ (JCC), വി.കെ. ജോയി (JCC&KCF),  ഇ.ആര്‍. ജോസഫ് (ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍) അഡ്വ. പോളച്ചന്‍ പുതുപ്പാറ (കേരളാ കാത്തലിക്ക് അസ്സോസ്സിയേഷന്‍ ഫോര്‍ ജസ്റ്റീസ്), ടി.ഒ. ജോസഫ് തോട്ടുങ്കല്‍ (KCNS), ഫാ. മാണി പറമ്പേട്ട് (Ex Priests - Nuns Association), പ്രൊഫ.ജോയി മൈക്കിള്‍ (CLA), ടി.ടി. മാത്യു തകിടിയേല്‍ (AICA), കെ. ജോര്‍ജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തില്‍, പ്രൊഫ. ഇപ്പന്‍, റെജി ഞള്ളാനി (KCRM).
പൊതുചര്‍ച്ച : സദസ്സിലുള്ളവര്‍
സംയുക്തസമരപരിപാടി രൂപരേഖ അവതരണം: അഡ്വ. സി.ജെ. ജോസ് (DCFI)
സംയുക്തസമരസമിതി രൂപീകരണം: 
ജോസഫ് വെളിവില്‍, ഫാ. മാണി പറമ്പേട്ട്, കെ.കെ. ജോസ് കണ്ടത്തില്‍, റെജി ഞള്ളാനി & ജോസഫ് പനമൂടന്‍
ഈ പരിപാടിയില്‍ പങ്കെടുക്കാനും ചര്‍ച്ചകളിലും ആലോചനകളിലും ഭാഗഭാക്കാകാനും എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിനു വേണ്ടി,
കെ.കെ. ജോസ് കണ്ടത്തില്‍-ഫോണ്‍: 8547573730
KCRMസംസ്ഥാന ജന. സെക്രട്ടറി

സഭാജയിലുകൾ

(സത്യജ്വാലയുടെ നവംബർ മാസത്തിലെ എഡിറ്റോറിയൽ - സീറോ മലബാർ സഭയുടെ സാംസ്കാരികാനുരൂപണവും രൂപതകളുടെ ആഗോളവിന്യാസവും - പ്രചോദിപ്പിച്ച കുറിപ്പ്)   

ശ്രീബുദ്ധന്റെ ചിന്താപദ്ധതി മനുഷ്യന് സ്വാതന്ത്യത്തിന്റെ വഴി തെളിച്ചപ്പോൾ മറ്റൊരു ബുദ്ധനായിരുന്ന (ബോധോദയം സംഭവിച്ചവൻ) യേശുവിന്റെ "അനുയായികൾ" ലോകത്തിനു വച്ചുനീട്ടുന്നത് വിശ്വാസത്തിന്റെ അടിമത്തമാണ്. സ്വാതന്ത്ര്യത്തിന്റെ നിരാസമാണ് അടിമത്തം. ഇന്ന് മതത്തിന്റെ പേരിൽ വളർന്നുപടരുന്നതൊക്കെ ഭയപ്പാടും ആർത്തിയും രൂപം കൊടുക്കുന്ന പൊള്ളയായ ദൈവസങ്കല്പങ്ങൾ മാത്രമാണ്. അവയിൽ യേശുവിന് യാതൊരു പങ്കുമില്ല.


അത്യാർത്തിയാണ് വിശ്വാസികളെ പള്ളികളിലേക്കും തീർത്ഥകേന്ദ്രങ്ങളിലേക്കും പേരെടുക്കാനാഗ്രഹിക്കുന്ന ധ്യാനഗുരുക്കളുടെ പക്കലേയ്ക്കും നയിക്കുന്നത്. ദൈവം എല്ലാവർക്കും കൊടുക്കുന്നതൊന്നും പോരാത്ത ഇത്തരക്കാരാണ് നല്ല വിശ്വാസികൾ എന്നാണ് വൈദികരും പഠിപ്പിക്കുന്നത്. പൂഞ്ഞാറിനു കിഴക്കുള്ള അടിവാരം പോലൊരു കുഗ്രാമത്തിൽ നിന്നുപോലും ആഴ്ചതോറും വേളാങ്കണ്ണിക്കും മലയാറ്റൂറിനുമൊക്കെ ബസ്സുകൾ നിറച്ച് യാത്രയാകുന്നത് തങ്ങൾക്ക് അദ്ഭുതങ്ങൾ തന്നെ വേണം എന്ന ആർത്തിയുള്ളവരാണ്. അതു പ്രോത്സാഹിപ്പിക്കാൻ പുരോഹിതരും!

അസ്തിത്വം മുഴുവൻ ദൈവികത്വം നിറഞ്ഞു നില്ക്കുമ്പോഴും ഇവർക്ക് തികയുന്നില്ല. അവർ വ്യക്തിപരവും സവിശേഷവുമായ അനുഗ്രഹങ്ങൾക്കായി യാചിച്ചു കൊണ്ടേയിരിക്കുന്നു. മദ്ധ്യസ്ഥരെ മാറി മാറി തേടിയലയുന്നു. വീര്യം കുറഞ്ഞുപോയ യുദായെ വിട്ടിട്ടു് പുതുതായി കളത്തിലിറക്കിയ എവുപ്രാസിയെ പിടിക്കുന്നു.

എന്നാൽ ബുദ്ധന് പ്രാർത്ഥന അസാധ്യമാണ്. കാരണം, ഉള്ളിൽ ദൈവംതന്നെ നിറഞ്ഞിരിക്കുന്നവൻ എന്തിനായിട്ടാണ് പ്രാർത്ഥിക്കുക? ദൈവത്തെ അറിഞ്ഞവർ മൗനികളായിത്തീരുകയാണ് ചെയ്യുന്നത്. ആരോടും ഒന്നും പറയേണ്ടയാവശ്യം അവർക്കുണ്ടാകുന്നില്ല. ഏറ്റവും നല്ല പ്രാർത്ഥന ശുദ്ധമായ മൗനമാണ്. മുഴുവൻ അസ്തിത്വത്തെയും മുന്നിൽ കണ്ടുകൊണ്ടുള്ള പ്രണാമമാണത്. എല്ലാം നന്ദിയോടെ കാണുകയും സ്വീകരിക്കുകയും ചെയ്യുന്ന ഹർഷോന്മാദമാണത്. പ്രാർത്ഥിക്കുകയല്ല, മറിച്ച് പ്രാർത്ഥനയിൽ ആയിരിക്കുക എന്നതുതന്നെയാണ് ധ്യാനം. അവിടെ സ്വത്വം അപ്രത്യക്ഷമാകുന്നു. അഹംബോധമില്ലാതാകുന്നു. അതുകൊണ്ടു് വ്യക്തിപരമായതെല്ലാം മായുന്നു. സുന്ദരമായ അസ്തിത്വത്തിന്റെ മഹാഭൂമികയായിത്തീരുക എന്നതാണ് ധ്യാനത്തിൽ സംഭവിക്കുന്നത്. അഹത്തിന്റെയഭാവം സൃഷ്ടിക്കുന്ന സംശുദ്ധ ശൂന്യത! പ്രാർത്ഥനയിൽ സ്വാർത്ഥകേന്ദ്രമായ "ഞാൻ" നിറഞ്ഞു നില്ക്കുമ്പോൾ ധ്യാനത്തിൽ "ഞാൻ" അപ്രത്യക്ഷനാകുന്നു. "ഒരു ചെടി പുഷ്പിക്കുന്നത് അതിന്റെ ധ്യാനമാണെന്ന് ഓഷോ പറയുന്നു.

ഒരു യാഥാസ്ഥിതിക ക്രിസ്ത്യാനിക്കും ഇത് മനസ്സിലാവില്ല. കാരണം, 'ഞാൻ' നിറഞ്ഞു തുളുമ്പുന്ന യാചനകളുടെ ആവർത്തനമാണ് വിശ്വാസസാക്ഷ്യം എന്നാണവർ ധരിച്ചിരിക്കുന്നത്. അതിനുദാഹരണമാണ് എണ്ണിയാലൊടുങ്ങാത്ത നൊവേനകളും കൊന്ത നമസ്ക്കാരങ്ങളുടെ ചങ്ങലകളും.
മറിച്ചൊന്ന് പറഞ്ഞുകൊടുക്കാനുളള വിവരം ഒരു പരോഹിതനും ഒട്ടില്ല താനും. നമ്മൾ അയ്യോപാവം പറയുമ്പോൾ പ്രസാദിക്കുകയും അല്ലാത്തപ്പോൾ കണ്ടില്ലെന്നു വയ്ക്കുകയും ചെയ്യുന്ന പിതാവായ ദൈവത്തെയാണ് നമ്മുടെ പുരോഹിതർക്കും അവരുടെ സ്പെഷൽ പതിപ്പ് ക്രിസ്തുമതത്തിനുമറിയാവുന്നത്. അപരിമേയവും അനന്തവുമായ ഉണ്മയെപ്പറ്റിയും അതിന്റെ വർത്തമാനാനുഭവമായ സ്വന്തം അല്പാസ്തിത്വത്തെപ്പറ്റിയും ലഭ്യമായ അവബോധത്തിൽ ഈശ്വരാനുഭവത്തിലും മാറ്റം വരാം എന്നു വകവയ്ക്കാനുള്ള ധൈര്യം ക്രിസ്തുമതത്തിന് ഒരിക്കലും കൈവരില്ല. കാരണം, അതത്ര യാഥാസ്ഥിതികമാണ്. വാതസവത്തിൽ, പിതാവായ ദൈവമെന്ന സങ്കല്പം തന്നെ ബാലിശമാണ്, പ്രാകൃതമാണ്. ആൺകോയ്മയുടെയും പിതൃസ്വരൂപത്തിന്റെയും അധിനിവേശത്തിൽ നിന്നുരുവായതാണ് ആ സങ്കല്പം. യേശുവും അതിനു വഴിപ്പെട്ടെങ്കിൽ അത് സ്വാഭാവികം മാത്രം. സുവിശേഷത്തെ ആധാരമാക്കി ആ ആശയത്തിൽ പിടിമുറുക്കുന്നതിൽ അർത്ഥമില്ല. കൂടുതൽ ആഴമായവയിലേക്ക് പോകാനാകാത്തവർക്ക് ഇത്തരം അത്താണികൾ ആവശ്യമായി വരും. അതനുവദിക്കുക. വ്യാജമായ രോഗങ്ങൾക്ക് വ്യാജമായ മരുന്നുകൾ ഫലപ്രദമാകാൻ പ്രകൃതി പലപ്പോഴും അനുവദിക്കാറുണ്ടല്ലോ.

എന്നാൽ ഇത്തരം ശരാശരി അർത്ഥവ്യതിയാനങ്ങൾ മാത്രമാണോ ക്രിസ്ത്യാനിറ്റിയും അതിന്റെ പൗരോഹിത്യവും സൃഷ്ടിക്കുന്നത്? അല്ലല്ലോ. തങ്ങളുടെ മതമാണ് ഏറ്റവും ശരിയെന്ന നിർലജ്ജമായ മാനസ്സിക തടവറയെയും അവർ കെട്ടിയുണ്ടാക്കി വിശ്വാസികളെ അതിനുള്ളിൽ ബന്ധിക്കുന്നു. വേലികളില്ലാത്ത മനസ്സിൻറെ വിശാലതയാണ് സ്വാതന്ത്ര്യം. ക.സഭയിൽ, എന്ന് എവിടെ തിരിഞ്ഞാലും, വേലികളുടെ സമൃദ്ധിയാണ് കാണാൻ കഴിഞ്ഞിരുന്നത്. ഇന്നാകട്ടെ, കരുണയുടെ വർഷം കടന്നുപോയിട്ടും, അവ ഒന്നിനൊന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. മതത്തിലായാലും അതിനു വെളിയിലായാലും ഏതെങ്കിലും പ്രത്യേകതകൾ അവകാശപ്പെടുന്ന ഓരോ ഗ്രൂപ്പും മനുഷ്യനെ സംബന്ധിച്ച് ഒരു തടവറയാണ്. അവ മനുഷ്യരെ വെട്ടിമുറിക്കുകയും വേർതിരിക്കുകയും മാത്രമാണ് ചെയ്യുന്നത്. എൻറെ മതം, അതിൻറെ വിശ്വാസങ്ങൾ, എൻറെ രൂപത, എൻറെ ഇടവക, എൻറെ റീത്ത് എന്നതെല്ലാം ഓരോരോ ജയിലുകളാണ്. ആ ജയിലുകളിലുള്ളവർ തങ്ങളുടെ ജയിലാണ് മെച്ചമെന്ന് അത്തരം മറ്റു ജയിലുകളിൽ കഴിയുന്ന മരമണ്ടന്മാരോടു് കയർക്കുന്നു. അന്യനാടുകളിൽ ചെന്നുപോലും ഈ ജയിലുകളുടെ ശാഖകൾ പടുത്തുയർത്തുന്നു, സീറോ മലബാർ സഭ. ഇത്തരം സഭാജയിലുകൾ USAയിൽ, ആസ്ത്രേലിയയിൽ, ഇംഗ്ലണ്ടിൽ ഒക്കെ സ്ഥാപിതമായിക്കഴിഞ്ഞു. ഫരിദാബാദിലും കൽക്കട്ടയിലും ചെന്നൈയിലും അവരത് പണ്ടേ ചെയ്തുവച്ചു.

മാനസിക തടവറ-നിർമ്മിതിയുടെ ഈ സംസ്കാര ശോഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിലാണ് നമ്മുടെ മെത്രാന്മാരും പുരോഹിതരും, അടുത്ത കാലത്ത് പ്രത്യേകിച്ചും, ഏറ്റെടുത്തിരിക്കുന്നത്. അതുവഴി അവർ അന്യരെ വഞ്ചിക്കുകയാണെന്ന് അവരിൽ മിക്കവർക്കും അറിയാം. അത് ഏറെ നാൾ തുടരുമ്പോൾ, സ്വയം വഞ്ചിക്കുകയാണെന്ന കാര്യംപോലും അവർ മറക്കുന്നു. അജ്ഞതയുടെയും കാപട്യത്തിന്റെയും കൂമ്പാരങ്ങളാണ് ഇത്തരം മേലാളന്മാർ. മനുഷ്യരെ ശുദ്ധീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാൻ പര്യാപ്തരല്ലാത്ത അവർ സ്വന്തം മതത്തെയും സമൂഹത്തെയും ജീർണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സഹസ്രാബദങ്ങളുടെ ചരിത്രം ഈ വസ്തുതയെ സ്ഥിരീകരിക്കുന്നു. അണലി സന്തതികളെന്നും വെള്ളയടിച്ച കുഴിമാടങ്ങളെന്നും യേശു വളിച്ചത് മനുഷ്യ സമൂഹത്തിൻറെ ഇത്തരം അപനിർമാണങ്ങളിൽ വ്യാപൃതരായ പുരോഹിതരെയാണ്.

Wednesday, November 23, 2016

''സതി'' പോയി, ''ചിരി'' വന്നു! പുരുഷപീഡനം മിച്ചം ...

''സതി'' പോയി, ''ചിരി'' വന്നു!  പുരുഷപീഡനം മിച്ചം ...

ഭർത്താവിന്റെ ചിതയില്‍ താനേ ചാടിയ പതിവൃതകളുടെ ദുഃഖം കാലത്തിനൊരു ആചാരമായി!  താനേ ആത്മാഹൂതി ചെയ്യാത്ത ഭാര്യമാരെ പിന്നീടാ ചിതയില്‍ തള്ളിയിടുന്ന കാലവും  പോയി!  പകരം ഇന്നു ഭര്‍ത്താവ് മരിച്ചാല്‍ "രക്ഷപെട്ട്‌ു" എന്നോര്‍ത്ത് ഭര്‍ത്തൃജഡത്തിന്നരികിലും പാല്പുന്ച്ചിരി വിതറുന്ന കാപാലികകളെ കാലത്തിനു കാണാറുമായി! 
''വിവാഹം കഴിച്ചു'' എന്ന ഒറ്റ കുറ്റത്തിന് ശിക്ഷയായി അവന്റെ മുജന്മ ശത്രുക്കളെത്തന്നെ മക്കളായി പെറ്റ് കൊടുത്തിട്ടാ മക്കളുടെ കൂടെ ചേര്‍ന്ന് അപ്പനെ ശിഷ്ട കാലം മുഴുവന്‍ പീഡിപ്പിക്കുന്ന സംസ്കാരമാണിന്നു കുടുംബിനികള്‍ക്ക് നാടാകെ ! 
യൂറോപ്പിലെപ്പോലെ പുരുഷന്‍ ഭാരതത്തിലും വിവാഹത്തെ ഭയക്കുവാന്‍ തുടങ്ങി! "ഭാരത സ്ത്രീകള്‍തന്‍ ഭാവശുദ്ധി" ഇന്നൊരു വെറും പഴമൊഴിയുമായി!
ഈയാഴ്ച എനിക്ക് കാണാനിടയായ രണ്ടു വിധവകളാണീ കുറിപ്പിന് കാരണം !  രണ്ടാമത്തെ മരണവീട്ടില്‍ ആരും കേള്‍ക്കാതെ ആ വിധവയോടു ''ശവസംസ്കാരം കഴിയുംവരെ ചിരിയരുതെ'' എന്ന് വിനീതമായി ഉപദേശിക്കാനും എനിക്ക്  ഇടയായി! ഇത് സത്യം ! 

ശുഭ്ര വസ്ത്ര ധാരികളായ വിധവകളെ കാണാറുള്ള എന്റെ കുട്ടികാലം   കണ്ണുകള്‍ ഓര്‍ക്കുന്നു ! ഇന്ന് എഴുപതുകാരി വിധവയും പതിനേഴുകാരിയുടെ വേശ്യാ വസ്ത്രം ധരിച്ചു പള്ളിമുറ്റത്ത് വിലസുന്നു! കുംപസാരിപ്പിച്ച പാതിരിക്കും പാഴായിപ്പോയ സ്ത്രീ ജന്മത്തിനും മൂല്യച്യുതി വരുത്തിയ കാലമേ, നിന്ക്കഭിനന്ദനം! samuelkoodal                                  

Tuesday, November 22, 2016

സീറോ-മലബാര്‍സഭയുടെ സാംസ്‌കാരികാനുരൂപണവും രൂപതകളുടെ ആഗോളവിന്യാസവും

ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റോറിയല്‍, സത്യജ്വാല 2016 നവംബര്‍)

മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും രൂപതകള്‍ സ്ഥാപിച്ച് സീറോ-മലബാര്‍ സഭയെ ലോകവ്യാപകമാക്കാന്‍ തത്രപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ, ഏതാനും ദശകങ്ങളായി നമ്മുടെ സഭാധികൃതര്‍. ലോകമെമ്പാടും രൂപതകളും മിഷന്‍ കേന്ദ്രങ്ങളും സ്ഥാപിച്ച്, മുമ്പ് ലത്തീന്‍ സഭ ലോകത്തിലെ വ്യത്യസ്ത ജനതകളെയായിരുന്നു തങ്ങളുടെ മതകൊളോണിയലിസത്തിനു വിധേയമാക്കിയതെങ്കില്‍, ഇപ്പോള്‍ സീറോ-മലബാര്‍ സഭാധികാരം കേരളത്തിനും ഇന്ത്യയ്ക്കും വെളിയില്‍ രൂപതകള്‍ സ്ഥാപിച്ച് സ്വന്തം ജനതയെത്തന്നെയാണ് തങ്ങളുടെ മതകൊളോണിയലിസത്തിന് ഇരകളാക്കുന്നത്. അല്പം മികച്ച ജോലിക്കും കൂലിക്കുംവേണ്ടി നാടുവിട്ട കേരളത്തിലെ കത്തോലിക്കരുടെ പിറകെ, അവരുടെ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച്, മിഷനറി പ്രവര്‍ത്തനത്തിന്റെയും അജപാലനത്തിന്റെയും സാംസ്‌കാരികാനുരൂപണത്തിന്റെയുമൊക്കെ കാര്യം പറഞ്ഞ്, മുത്തുക്കുടയും മുതലവായനും അരക്കെട്ടും അംശവടിയുമായെത്തി അവരെയെല്ലാം തങ്ങളുടെ പ്രജകളാക്കുകയാണ് സീറോ-മലബാര്‍ സഭാധികാരം. അതിലൂടെ, തങ്ങളുടെയും ഈ സഭയുടെയും പ്രതാപവും ശക്തിയും ആഗോളസഭയില്‍ വിളംബരം ചെയ്യുകയുമാണിവര്‍.
സീറോ-മലബാര്‍ സഭയുടെ തനതു പൈതൃക(patrimony)ത്തിലും സാംസ്‌കാര(culture)ത്തിലും ആദ്ധ്യാത്മികത(spirituality)യിലും ആരാധനക്രമ(liturgy)ത്തിലും ദൈവശാസ്ത്ര(theology)ത്തിലും ശിക്ഷണക്രമ(discipline)ത്തിലും അധിഷ്ഠിതമായ അജപാലനശുശ്രൂഷ (pastoral care) ഈ സഭയിലെ അംഗങ്ങള്‍ക്കു നല്‍കുവാനുള്ള കടമനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് അവര്‍ വസിക്കുന്ന പുറംനാടുകളില്‍ രൂപതകള്‍ സ്ഥാപിക്കുന്നത് എന്നാണ് ഔദ്യോഗികഭാഷ്യം. അല്പം ബിബ്ലിക്കല്‍കൂടി ആയിക്കൊള്ളട്ടെ എന്നു വിചാരിച്ചാവാം, ലോകത്തെവിടെയും മിഷനറി പ്രവര്‍ത്തനം നടത്താനുള്ള അവകാശം ഈ സഭയ്ക്കുണ്ടെന്ന വാദവുംകൂടി അവര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.
ഈ പറഞ്ഞവയില്‍, തനതു പൈതൃകവും (patrimony) സ്വന്തം സംസ്‌കാരവും(culture) മാത്രമേ സീറോ-മലബാര്‍ സഭാസമൂഹത്തെ ആകര്‍ഷിക്കുന്നതായുള്ളൂ എന്നതാണു സത്യം. മറ്റൊന്നും വസ്തുതകളല്ല എന്നതും സത്യംതന്നെ. അതായത്, വിദേശത്തുള്ള സീറോ-മലബാര്‍ രൂപതകളൊന്നും അവ ആയിരിക്കുന്ന ഇടങ്ങളിലുള്ള മറ്റു ജനവിഭാഗങ്ങള്‍ക്കിടയില്‍ യാതൊരു മിഷനറി പ്രവര്‍ത്തനവും നടത്തുന്നില്ല. അപ്പോള്‍ ആ അവകാശവാദം തീര്‍ന്നു. ആദ്ധ്യാത്മികതയും ദൈവശാസ്ത്രവും സന്മാര്‍ഗവും ഒക്കെ സംബന്ധിച്ച് കത്തോലിക്കാസഭയുടെ ആധികാരികരേഖയായ 'കത്തോലിക്കാസഭയുടെ വേദപാഠഗ്രന്ഥം' (Catechism of the Catholic Church) റീത്തുഭേദമില്ലാതെ എല്ലാ വ്യക്തിസഭകള്‍ക്കും ബാധകമായിരിക്കേ, പിന്നെന്തു വ്യതിരിക്തതയാണ്, അക്കാര്യങ്ങളില്‍ സീറോ-മലബാര്‍ സഭയ്ക്ക് എടുത്തുപറയാനുള്ളത്? ശിക്ഷണക്രമ(റശരെശുഹശില)ത്തിന്റെ കാര്യമെടുത്താല്‍, തമ്മില്‍ അല്പസ്വല്പവ്യത്യാസങ്ങള്‍മാത്രമുള്ള ലത്തീന്‍ കാനോന്‍നിയമവും പൗരസ്ത്യകാനോന്‍നിയമവുമാണ് അവയ്ക്കാധാരമായുള്ളത്. വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും നമ്പരുകളിലും സ്ഥാനങ്ങളിലും വ്യത്യാസങ്ങളുണ്ടെന്നതൊഴിച്ചാല്‍ അവ രണ്ടും സാരാംശത്തില്‍ ഒന്നുതന്നെയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. അപ്പോള്‍പ്പിന്നെ അവിടെയും, ഇപ്പോള്‍ നിലവിലുള്ള സീറോ-മലബാര്‍ സഭയ്ക്ക് പ്രത്യേകവ്യതിരിക്തതയൊന്നും ചൂണ്ടിക്കാട്ടാനില്ല. പിന്നെയുള്ളത് ആരാധാനക്രമമാണ്. ശരിയാണ്, ഈ സഭയെ ബലാല്‍ക്കാരംചെയ്തു കല്‍ദായസഭയാക്കിയതിനുശേഷം, ഇക്കാര്യത്തില്‍ ഇപ്പോള്‍ ചില വ്യതിരിക്തതകളുണ്ട്. മുന്‍തിരിഞ്ഞും പിന്‍തിരിഞ്ഞും, വിരിയിട്ടും വിരിതുറന്നും, ക്രൂശിതരൂപത്തെ പുറത്താക്കി മനിക്കേയന്‍ ക്ലാവര്‍ കുരിശു പ്രതിഷ്ഠിച്ചുമുള്ള ഈ സഭയുടെ ആരാധനാക്രമം ലോകത്തെങ്ങുമില്ലാത്തവിധം വിചിത്രവ്യതിരിക്തതകളോടുകൂടിയുള്ളതാണ്. എന്നാല്‍, സീറോ-മലബാര്‍ വിശ്വാസിസമൂഹത്തിനു പൊതുവേ, ഈ ആരാധനക്രമത്തോട് വെറുപ്പല്ലാതെ ഒട്ടും കൂറില്ലെന്നതാണു വസ്തുത.
അപ്പോള്‍പ്പിന്നെ അവശേഷിക്കുന്നത്, മുമ്പ് സൂചിപ്പിച്ചതുപോലെ, ഈ സഭയുടെ തനതുപൈതൃക(patrimony) വും സംസ്‌കാര(culture)വും മാത്രമാണ്. അതെ, ലോകത്തേറ്റവും ആദ്ധ്യാത്മികപുഷ്ടി നിറഞ്ഞ ഭാരതസാംസ്‌കാരികഭൂമികയില്‍ വിരിഞ്ഞ നസ്രാണിസഭയുടെ തനതു പൈതൃകമാണ്, സീറോ-മലബാര്‍ സഭാസമൂഹത്തെ സംബന്ധിച്ച് ഏറ്റം അമൂല്യമായിട്ടുള്ളത്. ഈ പൈതൃകബോധം നാം കൃത്രിമമായി ചിന്തിച്ചുണ്ടാക്കുന്നതല്ല എന്ന് പ്രത്യേകം മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഈ സഭാഗാത്രത്തിന്റെ ഓരോ കോശത്തിലും ഈ പൈതൃകത്തിന്റെ പാരമ്പര്യഘടകങ്ങള്‍(genes) നിഹിതമായിരിക്കുന്നു എന്നതിനാല്‍ ഈ പൈതൃകബോധം-സ്വത്വബോധം-നമ്മില്‍ സഹജമാണ്. അതുകൊണ്ടാണ് പൗരസ്ത്യസഭയുടെ സ്വാധീനവലയത്തില്‍ വളരെക്കാലം പുലരേണ്ടിവന്നിട്ടും, പാശ്ചാത്യസഭയുടെ അധിനിവേശനീക്കങ്ങള്‍ക്കിരയായി എല്ലാ തനതുപാരമ്പര്യങ്ങളും തകര്‍ക്കപ്പെട്ടിട്ടും, അന്യപൈതൃകങ്ങളും പാരമ്പര്യങ്ങളും അടിച്ചേല്‍പ്പിക്കപ്പെട്ടുകൊണ്ടേയിരുന്നിട്ടും, ഇന്നും ഒരു നസ്രാണിത്തപൈതൃകബോധം നമ്മില്‍ മിടിച്ചുകൊണ്ടിരിക്കുന്നത്; അതിനെ യാഥാര്‍ത്ഥ്യവല്‍ക്കരിക്കേണ്ട ഒരു സ്വപ്നത്തിന്റെ  ദീപശിഖയായി നാം അണയാതെ സൂക്ഷിക്കുന്നത്.
ഈ സഭ കാത്തുസൂക്ഷിച്ചുപോന്ന ഈ നസ്രാണി പൈതൃകബോധത്തിന്റെ കടയ്ക്കല്‍ അവസാനം കത്തിവച്ചത്, ഇപ്പോള്‍ ഈ സഭയുടെ തനതുപൈതൃകത്തിലും സംസ്‌കാരത്തിലും അജപാലനം നടത്താന്‍ അവകാശമുന്നയിച്ച് റീത്തിന്റെ ആഗോളവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്‍ സംഘമായിരുന്നു എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. അതിനവര്‍, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രികളെ ആധാരമാക്കി എന്നതാണ് ഏറെ അപലപനീയമായ കാര്യം. മറ്റു ക്രൈസ്തവപാരമ്പര്യങ്ങളെയൊന്നും അംഗീകരിക്കാതിരുന്ന റോമന്‍ കത്തോലിക്കാസഭയുടെ ലത്തീന്‍ അധിനിവേശംമൂലം തകര്‍ന്നടിഞ്ഞ പൗരസ്ത്യസഭാപാരമ്പര്യങ്ങളെ വീണ്ടെടുത്തു പുനഃസ്ഥാപിക്കാനും തനതുശിക്ഷണക്രമങ്ങളനുസ്സരിച്ചു സ്വയം ഭരിക്കാനും ആ സഭകളെ ചുമതലപ്പെടുത്തുകയാണ്, വാസ്തവത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ചെയ്തത്. പ്രസ്തുത ഡിക്രി ഇങ്ങനെ പറയുന്നു: ''പൗരസ്ത്യദേശത്തുള്ള സഭകള്‍ക്കും, പാശ്ചാത്യദേശത്തുള്ള സഭകളെപ്പോലെതന്നെ, അവരവരുടെ പ്രത്യേക ശിക്ഷണക്രമമനുസ്സരിച്ച് സ്വയം ഭരിക്കുന്നതിനുള്ള അവകാശവും കടമയുമുണ്ട് എന്ന് ഈ കൗണ്‍സില്‍ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവ പൗരാണികപാരമ്പര്യങ്ങളാല്‍ ഉറപ്പുനേടിയിട്ടുള്ളതും ആ സഭകളിലെ വിശ്വാസികളുടെ ആചാരങ്ങളുമായി കൂടുതല്‍ ചേര്‍ന്നുപോകുന്നതും അവരുടെ ആത്മാക്കള്‍ക്കു ഗുണകരവുമാണ്.
തങ്ങളുടെ ശരിയായ തനത് ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും കാത്തുസൂക്ഷിക്കാമെന്നുംഅങ്ങനെ ചെയ്യേണ്ടതുണ്ടെന്നും പൗരസ്ത്യദേശത്തെ സഭകളുടെ എല്ലാ അംഗങ്ങളും സുനിശ്ചിതമായി അറിഞ്ഞിരിക്കണം; അവയുടെതന്നെ ജൈവപരമായ വികാസത്തിനുവേണ്ടിയുള്ള മാറ്റങ്ങള്‍മാത്രമേ അവയില്‍ വരുത്താന്‍ പാടുള്ളൂ. ഇതെല്ലാം അങ്ങേയറ്റത്തെ അര്‍പ്പണബോധത്തോടെ അവരവര്‍തന്നെ നിര്‍വ്വഹിക്കേണ്ടതാണ്. തങ്ങളുടെ ആരാധനാരീതികളെപ്പറ്റിയുള്ള അറിവിലും അവയുടെ ആചരണത്തിലുമുള്ള സമ്പൂര്‍ണ്ണതയായിരിക്കണം അവരുടെ എപ്പോഴത്തെയും ലക്ഷ്യം. അവയില്‍നിന്നും കാലത്തിന്റെയോ വ്യക്തികളുടെയോ ആയ സാഹചര്യങ്ങളാല്‍ വ്യതിചലിച്ചുപോയിട്ടുണ്ടെങ്കില്‍, തങ്ങളുടെ ആ പൗരാണികപാരമ്പര്യങ്ങളിലേക്കു തിരിച്ചുപോകാന്‍ അവര്‍ പരിശ്രമിക്കേണ്ടതാണ്'' (Vatican Council II, OE: 5, 6-സ്വന്തം തര്‍ജമ).
സീറോ-മലബാര്‍ സഭയെ സംബന്ധിച്ച് ഇതിനര്‍ത്ഥം, ഈ ഭാരതസഭയുടെ തനതുപൈതൃകവും പാരമ്പര്യവും കണ്ടെത്തി അതു പുനഃസ്ഥാപിക്കുക എന്നതായിരുന്നു. ഈ സഭയ്ക്ക് തനതു ആരാധനാരീതികള്‍ മുമ്പുണ്ടായിരുന്നു എന്നതിന്റെ സൂചനകള്‍ പോര്‍ട്ടുഗീസ് ചരിത്രകാരന്മാര്‍തന്നെ നല്‍കിയിട്ടുണ്ട്. അതു കണ്ടെത്തി ബിബ്ലിക്കലായി വികസിപ്പിച്ചെടുക്കുകയേ വേണ്ടിയിരുന്നുള്ളൂ. നമ്മുടെ സഭാഭരണക്രമം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ച് യാതൊരു തര്‍ക്കവും നിലവിലില്ലതാനും. പ്രസിദ്ധ സഭാചരിത്രകാരനായ റവ.ഡോ. സേവ്യര്‍ കൂടപ്പുഴ അതു സംബന്ധിച്ച് എഴുതിയിരിക്കുന്നതു കാണുക: ''കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്‍പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവക വൈദികരില്‍ പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അദ്ധ്യക്ഷന്‍. അദ്ദേഹംതന്നെയാണ് പള്ളിയിലെ മതകര്‍മ്മാനുഷ്ഠാനങ്ങള്‍ നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല, ഇടവകയിലെ ക്രിസ്തീയജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്‍ തീരുമാനിച്ചിരുന്നത് ഈ യോഗമാണ്. വ്യക്തികളെ സഭാസമൂഹത്തില്‍നിന്ന് തല്‍ക്കാലത്തേക്കു പുറന്തള്ളുവാനുള്ള അധികാരവും യോഗത്തിനുണ്ടായിരുന്നു. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വവും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്തവും പള്ളിയോഗം പ്രസ്പഷ്ടമാക്കുന്നു'' (ഭാരതസഭാചരിത്രം, രണ്ടാംപതിപ്പ്: പേജ് 198). 'സമുദായത്തിന്റെ ഭൗതികഭരണകാര്യങ്ങളില്‍ മെത്രാന്മാര്‍ ഉള്‍പ്പെട്ടിരുന്നില്ല' എന്നും 'അത്തരം സാമൂഹിക-ഭൗതികകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത് ജാതിക്കു കര്‍ത്തവ്യനും പള്ളിയോഗവുമായിരുന്നു' എന്നും 'Authority in the Catholic Community in Kerala' എന്ന ചരിത്രഗ്രന്ഥത്തില്‍ (പേജ് 86) റവ.ഡോ. ജോസ് കുറിയേടത്തും എഴുതിയിട്ടുണ്ട്. സഭാചരിത്രകാരന്മാരെല്ലാവരുംതന്നെ ഈ അഭിപ്രായക്കാരാണ്. ഇപ്പോള്‍ തൃശൂര്‍ രൂപതാ ആര്‍ച്ചുബിഷപ്പായിരിക്കുന്ന മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സുവിശേഷാത്മകമായിരുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' എന്ന ഈ സഭയുടെ പാരമ്പര്യങ്ങളെയും സമ്പ്രദായങ്ങളെയും വിശദീകരിച്ച് 'Law of Thomas' എന്ന പേരില്‍ ഒരു ഗവേഷണഗ്രന്ഥംതന്നെ എഴുതിയിട്ടുണ്ട്!
ബൈബിള്‍പരാമര്‍ശിതമായ ആദിമസഭയോടൊപ്പംതന്നെ രൂപംകൊണ്ടതെന്നു പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന ഭാരതത്തിലെ ഈ അപ്പോസ്തലിക സഭാസമൂഹത്തിന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍പ്രഖ്യാപനം വളരെ വലിയ പ്രതീക്ഷയാണു നല്‍കിയത്. സഭ ദൈവജനമാണെന്ന അടിസ്ഥാനതത്വം അംഗീകരിക്കപ്പെടുമെന്നും സഭാഭരണത്തിലുള്ള കൂട്ടുത്തരവാദിത്വസമ്പ്രദായം ഈ സഭയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നുമുള്ളതായിരുന്നു, ആ പ്രതീക്ഷ.
എന്നാല്‍, ഭാരതനസ്രാണിപാരമ്പര്യം  വീണ്ടെടുത്താല്‍, പാശ്ചാത്യസഭാസമ്പ്രദായപ്രകാരം തങ്ങളനുഭവിച്ചുപോരുന്ന സര്‍വ്വാധികാരവും കണക്കില്ലാത്ത സമ്പത്തും കൈവിട്ടുപോകുമെന്ന തിരിച്ചറിവില്‍ നമ്മുടെ മെത്രാന്മാരിലൊരു വിഭാഗം, റോമിലെ പൗരസ്ത്യസംഘത്തിന്റെ ഒത്താശയോടെ, ഒരു അന്യപൈതൃകവാദത്തിന്, കല്‍ദായവാദത്തിന്, തിരികൊളുത്തി ആളിക്കത്തിക്കുകയാണു ചെയ്തത്. ''നസ്രാണികളുടെ പ്രത്യേകമായ ദൈവശാസ്ത്രപൈതൃകത്തിന്റെ ആകെത്തുക 'മാര്‍ത്തോമ്മായുടെ നിയമം' (മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും) എന്ന പദസമുച്ചയത്തില്‍ അടങ്ങിയിരിക്കുന്നു. അവരുടെ സഭാജീവിതശൈലിയില്‍ പ്രത്യേകം പ്രകടമാകുന്ന മുഴുവന്‍ ക്രൈസ്തവപൈതൃകവും അതില്‍ അന്തര്‍ലീനമാണ്. ജീവിക്കുന്ന ഒരു ദൈവശാസ്ത്രത്തിന്റെ ചലനാത്മകമായ ആവിഷ്‌ക്കാരമാണ് മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം......  മാര്‍ത്തോമ്മായുടെ നിയമത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത അതു പൂര്‍ണ്ണമായും ക്രൈസ്തവമായിരുന്നു എന്നുള്ളതാണ്'' (Acts of the Synod of Bishops of the Syro-Malabar Church, Page; 71, 72 തര്‍ജമ സ്വന്തം) എന്നെല്ലാം റോമില്‍ പ്രസംഗിച്ച ആര്‍ച്ചു ബിഷപ്പ് മാര്‍ പൗവ്വത്തില്‍തന്നെ, ആ ജീവിക്കുന്ന ദൈവശാസ്ത്രത്തെ ചലനരഹിതമാക്കാന്‍ കച്ചകെട്ടിയിറങ്ങി. നമ്മുടെ കത്തനാരന്മാര്‍ ഒരിക്കല്‍പ്പോലും ചൊല്ലിയിട്ടില്ലാത്ത കല്‍ദായകുര്‍ബാനക്രമം ഈ സഭയുടെ ആരാധനാപൈതൃകമാണെന്നു പറഞ്ഞ് കല്‍ദായവാദത്തിനു തുടക്കമിട്ടു. അവസാനം ഒന്നാം നൂറ്റാണ്ടില്‍ ജന്മംകൊണ്ട ഈ അപ്പോസ്തലികസഭ, നാലാംനൂറ്റാണ്ടില്‍മാത്രം ജന്മംകൊണ്ടതും പതിനാറാം നൂറ്റാണ്ടില്‍മാത്രം കത്തോലിക്കാസഭയുമായി ഐക്യപ്പെട്ടതുമായ കല്‍ദായസഭയുടെ പുത്രീസഭയാണെന്ന് 'ആധികാരികമായി' പ്രഖ്യാപിച്ചിട്ടേ നമ്മുടെ മെത്രാന്മാര്‍ അടങ്ങിയുള്ളൂ. ഇന്ത്യന്‍ സഭയുടെമേല്‍ അധികാരമില്ലാതിരുന്ന പൗരസ്ത്യസംഘത്തിന് അങ്ങനെ ഈ സഭയുടെമേല്‍ അധികാരം കൈവരുകയും കല്‍ദായസഭയ്ക്കു ബാധകമായ പൗരസ്ത്യകാനോന്‍ നിയമം ഈ സഭയ്ക്കും ബാധകമാകുകയും ചെയ്തു. അങ്ങനെ എല്ലാ പ്രകാരത്തിലും സ്വത്വം നഷ്ടപ്പെട്ട് വ്യക്തിത്വമില്ലാതായിക്കഴിഞ്ഞ ഒരു സഭയെയാണ്, കല്‍ദായ പ്രച്ഛന്നവേഷമണിയിച്ചും 'സീറോ-മലബാര്‍' നെറ്റിപ്പട്ടംകെട്ടിച്ചും ഇന്നു ലോകമെങ്ങും എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്നത് എന്നു നാം മനസ്സിലാക്കണം. മറ്റു റീത്തുകാരെ വെറുപ്പിച്ചും തങ്ങളുടെ ആത്മീയകാര്യങ്ങള്‍ മറ്റു റീത്തുകളില്‍ നിര്‍വ്വഹിച്ചുപോന്നിരുന്ന സീറോ-മലബാര്‍ സഭാംഗങ്ങളെ പല തരത്തില്‍ കഷ്ടപ്പെടുത്തിയും ലോകാധികാരത്തിനായി കെട്ടഴിച്ചു വിട്ടിരിക്കുന്ന ഈ അശ്വമേധക്കുതിരയെ പിടിച്ചുകെട്ടാന്‍ സമയമായി എന്നു പറയേണ്ടിയിരിക്കുന്നു.
പ്രവാസികത്തോലിക്കരില്‍ ചിന്താശേഷിയുള്ളവരെല്ലാം സീറോ-മലബാര്‍ രൂപതാസ്ഥാപനത്തെ എതിര്‍ക്കുകയാണുണ്ടായിട്ടുള്ളത്. അമേരിക്കയില്‍ ചിക്കാഗോ രൂപത വരുന്നുവെന്നറിഞ്ഞ് ആയിരക്കണക്കിനു പേരാണ് അന്ന് അതിനെതിരെ നിവേദനം തയ്യാറാക്കി റോമിന് ഒപ്പിട്ടയച്ചത്! ആരു കേള്‍ക്കാന്‍? തങ്ങള്‍ക്ക്, തങ്ങളുടെ റീത്തിലുള്ളവരുടെമേല്‍ ലോകമെമ്പാടും അജപാലനാവകാശമുണ്ടെന്നു വാദിച്ചും, അതിലുപരി സീറോ-മലബാര്‍ സഭയ്ക്ക് പൗരസ്ത്യസംഘത്തിലുള്ള സ്വാധീനമുപയോഗിച്ചും പ്രവാസിമലയാളികളുടെമേല്‍ രൂപതകള്‍ അടിച്ചേല്‍പ്പിക്കുകയാണ്.
കേരളത്തോടും മലയാളഭാഷയോടുമുള്ള പ്രവാസിമലയാളികളുടെ ഗൃഹാതുരത്വംമാത്രമാണ് വിദേശരാജ്യങ്ങളിലെ സീറോ-മലബാര്‍ രൂപതകള്‍ക്കും പള്ളികള്‍ക്കും അല്പമെങ്കിലും പ്രസക്തി നല്‍കുന്നത്. മറ്റു സാമൂഹികബന്ധങ്ങളൊന്നുമില്ലാതെ ചിതറി ഒറ്റപ്പെട്ടു ജീവിക്കുന്ന പ്രവാസിമലയാളികളെ സംബന്ധിച്ച്, ആഴ്ചയിലൊരിക്കല്‍ ഒത്തുകൂടാനുള്ള ഒരു സ്ഥിരസംവിധാനം വിലപ്പെട്ടതാണ്. അതായത്, മതാനുഷ്ഠാനപരമായോ അല്ലാതെയോ ഉള്ള സാംസ്‌കാരികാനുരൂപണത്തിനുള്ള അവരുടെ ത്വരയാണ്, മുഖ്യമായും, പ്രവാസിമലയാളിക്കത്തോലിക്കരെ സീറോ-മലബാര്‍ പള്ളികളിലെത്തിക്കുന്നത്. അതില്‍ പ്രധാനഘടകം മലയാളഭാഷയാണുതാനും.
എന്നാല്‍, ആരാധനാഭാഷ മലയാളത്തില്‍നിന്ന് ഇംഗ്ലീഷിലേക്കു വൈകാതെ മാറ്റേണ്ടിവരുമെന്നതാണു സാഹചര്യം. പുതിയ തലമുറയ്ക്ക് മലയാളം കഷ്ടിച്ചു പറയാനറിയാമെന്നല്ലാതെ, എഴുതാനോ വായിക്കാനോ അറിയില്ല എന്നതാണു കാരണം. അതുകൊണ്ട്, വേദപാഠക്ലാസ്സുകള്‍ മുമ്പേതന്നെ ഇംഗ്ലീഷിലാക്കിക്കഴിഞ്ഞു. കുട്ടികള്‍ക്കുള്ള കുര്‍ബാന ഇംഗ്ലീഷിലാക്കാന്‍ വികാരിമാര്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നു. മാതാപിതാക്കള്‍ മലയാളത്തിനുവേണ്ടി വാദിക്കുകയും വഴക്കിടുകയും ചെയ്തുകൊണ്ടിരിക്കുകയാണിപ്പോള്‍. അവരെ അനുനയിപ്പിക്കാന്‍ രൂപതാതലത്തില്‍ പ്രത്യേക പരിശീലനം നേടിയ വൈദികര്‍ പള്ളികള്‍തോറും മാറിമാറി പ്രസംഗിച്ചു നടക്കുന്നു. 'കേരളത്തില്‍പ്പോലും കാര്യങ്ങളെല്ലാം ഇപ്പോള്‍ ഇംഗ്ലീഷിലായിക്കൊണ്ടിരിക്കുകയല്ലേ, പിന്നെയെന്തിന് അമേരിക്കയില്‍ അതിനു മടിക്കുന്നു' എന്നാണ് അവരുടെ ചോദ്യം. 'എങ്കില്‍പ്പിന്നെ, സീറോ-മലബാര്‍ രൂപതയുടെയും പള്ളികളുടെയും ആവശ്യമെന്തായിരുന്നു' എന്നും, 'മാതൃഭാഷ വേണ്ടെന്നുവച്ചാല്‍ എന്തു സാംസ്‌കാരികാനുരൂപണമാണ് പിന്നെ അവശേഷിക്കുന്നത്' എന്നുമുള്ള ചോദ്യങ്ങള്‍ മാതാപിതാക്കളും ഉന്നയിക്കുന്നു...
ക്രൈസ്തവലേബലില്‍, പാശ്ചാത്യനാഗരികമൂല്യങ്ങളുടെയും അതു മുന്നോട്ടുവയ്ക്കുന്ന എല്ലാ സമ്പ്രദായങ്ങളുടെയും വക്താക്കളും പ്രചാരകരുമായിമാത്രം നിലകൊണ്ട ചരിത്രമുള്ള കത്തോലിക്കാപൗരോഹിത്യത്തിന് മലയാളഭാഷയോ കേരളീയതയോ ഒന്നും ഒരു പ്രശ്‌നമല്ല എന്ന കാര്യം ആര്‍ക്കാണറിയാത്തത്! ഇടവകകള്‍തോറുമുണ്ടായിരുന്ന എയ്ഡഡ് സ്‌കൂളുകളിലൂടെ ഖജനാവിലെ പണം ഏറ്റവുമധികം നേടിക്കൊണ്ടിരുന്ന വൈദിക-കന്യാസ്ത്രീവിഭാഗങ്ങളുടെ മുന്‍കൈയില്‍, മലയാളത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയെത്തന്നെ തകര്‍ത്തുകളഞ്ഞ സമീപകാലചരിത്രം ആര്‍ക്കാണറിഞ്ഞുകൂടാത്തത്? മലയാളികളെ മുഴുവന്‍ ഇംഗ്ലീഷുകാരാക്കി പുറത്തേക്കു കയറ്റുമതിചെയ്യാന്‍ നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ക്ക്, സാംസ്‌കാരികാനുരൂപണം പറഞ്ഞു രൂപതകളുണ്ടാക്കി പിന്നീടത് ഇംഗ്ലീഷീകരിക്കാനോ പാട്! തനതു പൈതൃകത്തെ അട്ടിമറിച്ച് കേരളനസ്രാണികളില്‍ അന്യപൈതൃകം കെട്ടിവച്ച നമ്മുടെ മെത്രാന്മാര്‍ക്കാണോ, ആ കല്‍ദായതൊഴുത്തില്‍നിന്ന് ഇംഗ്ലീഷ്‌തൊഴുത്തിലേക്ക് ഈ സഭയെ മാറ്റിക്കെട്ടാന്‍ കഴിയാത്തത്!
അമേരിക്കയിലെ സീറോ-മലബാര്‍ മക്കള്‍ ഇന്നു നേരിടുന്ന അതേ പ്രതിസന്ധി ഒട്ടും വൈകാതെതന്നെ കാനഡയിലും ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ആവര്‍ത്തിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കല്യാണിലും ഡല്‍ഹിയിലുംമറ്റുമുള്ള രൂപതകളിലും മലയാളം തഴയപ്പെടുകതന്നെ ചെയ്യും. അങ്ങനെയെങ്കില്‍, മാതൃഭാഷയെ മാനിക്കുകയോ സാംസ്‌കാരികാനുരൂപണം നടത്തുകയോ ചെയ്യാത്ത 'സീറോ-മലബാര്‍ അജപാലന'ത്തെ എന്തിന് പ്രവാസി മലയാളികള്‍ അംഗീകരിക്കണം? അവരുടെ കുട്ടികളെ അവര്‍ ജീവിക്കുന്നതും അവര്‍ക്കു കൂടുതല്‍ സഹജവുമായ സാമൂഹികപശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് സീറോ-മലബാര്‍ ഇടുക്കുതൊഴുത്തില്‍ എന്തിനു തളയ്ക്കണം?
പ്രവാസി സീറോ-മലബാര്‍കാരെ സംബന്ധിച്ച്, ഭാഷയുള്‍പ്പെടെ സ്വന്തം സഭയ്ക്കു തനതായിരുന്ന സകലതും നഷ്ടപ്പെടുന്നതോടുകൂടി തീര്‍ത്തും അനാവശ്യമായിത്തീരുകയാണ്, 'സീറോ'രൂപതകള്‍. എന്നാല്‍, അവരെ തങ്ങളുടെ അധീനതയില്‍ പൂട്ടിയിടാനുള്ള ചങ്ങലകള്‍, സ്വന്തം മക്കളുടെയും പേരക്കുട്ടികളുടെയും വിവാഹമോ മാമോദീസായോ ഒക്കെ നാട്ടിലെ ഇടവകപ്പള്ളികളില്‍ നടത്താനാവശ്യമായ കുറികളുടെ രൂപത്തില്‍, ഈ രൂപതാധികാരികളുടെ കൈകളിലിരിക്കുകയാണ്! അമേരിക്കയിലുംമറ്റും സ്ഥിരമായി ലത്തീന്‍ പള്ളികളില്‍ പോകുന്ന സീറോ-മലബാര്‍കാര്‍ക്ക് ഇത്തരം സാഹചര്യത്തില്‍, നൂറുകണക്കിനു മൈലുകള്‍ക്കപ്പുറത്തുള്ള സീറോ-മലബാര്‍ പള്ളിയില്‍ ചെന്ന് 'സീറോ' വികാരിയുടെ മുമ്പില്‍, ലത്തീന്‍ വികാരിയുടെ കത്തും കൈയില്‍ പിടിച്ച് ഓച്ഛാനിച്ചു നില്‍ക്കേണ്ട അവസ്ഥയാണിന്നുള്ളത്. തികച്ചും അക്രൈസ്തവമായ ഈ സാഹചര്യം മാറ്റിയെടുത്താല്‍ തീരുന്ന പ്രശ്‌നമേ പ്രവാസി സീറോ-മലബാര്‍കാര്‍ക്കുള്ളു. അതിന്, കത്തോലിക്കാസഭയുടെ ഏതു റീത്തില്‍നിന്നും ഏതു റീത്തിലേക്കും നല്‍കുന്ന ഏതു കുറികളും സാധു(valid) ആയിരിക്കും എന്നൊരു പ്രഖ്യാപനത്തിനായി എല്ലാവരും ഒന്നിച്ച് ആവശ്യപ്പെടേണ്ടിയിരിക്കുന്നു. സ്വന്തം സഭയില്‍ റീത്തൈക്യംപോലും സാധ്യമല്ലെങ്കില്‍, കത്തോലിക്കാസഭ സഭൈക്യ(ecumenism)ത്തിനുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളത്? അതുകൊണ്ട്, റീത്തൈക്യം നേടിയെടുത്തേ ഒക്കൂ. അതോടെ, കുറിയെന്ന തുരുപ്പുചീട്ട് തുറുപ്പല്ലാതാവുകയും സീറോ-മലബാര്‍ അശ്വമേധക്കുതിര പുല്ലും വെള്ളവും കിട്ടാതെ പിന്തിരിഞ്ഞോടിക്കൊള്ളുകയും ചെയ്യും. 

-എഡിറ്റര്‍

Monday, November 21, 2016

To
നിങ്ങളുടെ കോപ്പികൾക്കായി
സാമുവൽ കൂടൽ
സാംഡയിൽ
കലഞ്ഞൂർ പോസ്റ്റ്
പിന് 689694 പത്തനംതിട്ട ഡിസ്റ്
കേരളം
ഫോൺ - 9447333494 ...9544118088
email samuelkoodal@gmail.കോം
https://youtu.be/ya-0TV36uec
Attachments area
Preview YouTube video Samuvelinte Suvisesham Pusthaka Prakashanam
Samuvelinte Suvisesham Pusthaka Prakashanam

Samuvelinte Suvisesham Pusthaka Prakashanam

നവീകരണം ആശയത്തിലോ അതോ പ്രവര്‍ത്തനങ്ങളിലോ?

പ്രൊഫ. പി.സി. ദേവസ്യാ

(സത്യജ്വാല 2016 നവംബർ ലക്കത്തിൽനിന്ന്)

നാളുകളായി 'ഓശാന'യുടേയും അതിനു ശേഷം 'സത്യജ്വാല'യുടേയും വായനക്കാരനാണ് ഞാന്‍. ചെറുപ്പം മുതല്‍ സഭാനവീകരണത്തില്‍ താല്‍പര്യ വുമുണ്ട്. ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ മുഖക്കുറിപ്പുകള്‍ ചിന്തയ്ക്കും ചര്‍ച്ചയ്ക്കും വിധേയമാ ക്കേണ്ട ധാരാളം പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. പക്ഷേ ഒറ്റപ്പെട്ട ചിന്തയിലും ചര്‍ച്ചയിലും അവ അവസാനിച്ചുപോകുന്നു എന്നത് ഖേദകരമാണ്. ഉദാഹരണത്തിന്, 2015 മാര്‍ച്ച് മാസത്തില്‍ അവതരി പ്പിക്കപ്പെട്ട 'ക്രിസ്റ്റോളജി ഒരു തടസ്സക്കല്ല്' എന്ന വിഷയം ധാരാളം ചര്‍ച്ചചെയ്യപ്പെട്ടു. എഡിറ്ററുമായി അടിസ്ഥാനപരമായി വിയോജിപ്പ് പ്രകടിപ്പിച്ച ഇല്ലിക്കമുറി അച്ചന്‍ ആ ക്രിസ്റ്റോളജിയെ വിമര്‍ശിച്ച് ദീര്‍ഘമായി ഉപന്യസിക്കുകയുണ്ടായി. അതുസംബ ന്ധമായി എഡിറ്ററുടെയും വായനക്കാരുടെയുമായ പ്രതികരണങ്ങളും വന്നു (39 മുതല്‍ 43 വരെ ലക്കങ്ങള്‍). സാവധാനം എല്ലാം കെട്ടടങ്ങി. പ്രധാന വിഷയത്തില്‍ നിന്ന് ഉയര്‍ന്നുവന്ന 'വിശുദ്ധ കുര്‍ബ്ബാനയെ'പ്പറ്റിയായി, പിന്നെ പഠനം. കുര്‍ബ്ബാനയിലെ 'സത്താപരമായ മാറ്റത്തേപ്പറ്റി'യും മറ്റും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഠനത്തിലേക്കുതന്നെ കാലിക പ്രാധാന്യമുള്ള പ്രധാന ചര്‍ച്ച കൂപ്പുകുത്തി എന്നു സാരം.
വാസ്തവത്തില്‍ ക്രിസ്റ്റോളജിയെപ്പറ്റിയും ക്രിസ്റ്റോളജി എന്നതുകൊണ്ട് എഡിറ്റര്‍ വിവക്ഷിച്ച ക്രിസ്തീയ സഭാപ്രവര്‍ത്തനങ്ങളെപ്പറ്റിയുമായിരുന്നു പഠനം തുടരേണ്ടിയിരുന്നത്. കാരണം, നമ്മുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ ഉന്നയിച്ച തടസ്സക്കല്ലുകളെ തട്ടിനിരപ്പാക്കുന്നതിനാണല്ലോ ഊന്നല്‍ നല്‍കുന്നത്. എഡിറ്ററും വിഷയത്തെ താത്വികമായി സമീപിച്ച ഇല്ലിക്കമുറി അച്ചനുമൊക്കെ സമ്മതിക്കുന്നതുപോലെ, ഇന്നത്തെ ക്രൈസ്തവസഭ താത്വികമായി എങ്ങനെ ഇരുന്നാലും, പ്രായോഗികമായി ഒരു Folk religion തന്നെയാണ്. ഈ വസ്തുത അംഗീകരിക്കുന്നവര്‍ അവിടെനിന്നും ശരിയിലേക്ക് എങ്ങനെ വഴിതെളിക്കണം എന്നതിനേപ്പറ്റിയാണ് അന്വേഷിക്കേണ്ടത്. എവിടെയാണ് തിരുത്തലുകള്‍ വരുത്തേണ്ടത്? ആരാണ് അതിനു മുന്നില്‍നിന്നു പ്രവര്‍ത്തിക്കേണ്ടത്? എന്തൊക്കെ പഠനങ്ങളാണു നടക്കേണ്ടത്? ഇല്ലിക്കമുറി അച്ചനേപ്പോലെയുള്ള പുരോഹിതന്മാര്‍ക്ക് ഈ പ്രവര്‍ത്തനത്തില്‍ എന്തു റോളാണുള്ളത് (മുന്നില്‍ നിന്നു നയിക്കുന്നവരാണല്ലോ പുരോഹിതര്‍) എന്നും ചിന്തിക്കണം. നവീകരിക്കപ്പെട്ട ഒരു ക്രൈസ്തവ മുന്നേറ്റനിരയെ എങ്ങനെ രൂപപ്പെടുത്താന്‍ കഴിയും എന്നു പരീക്ഷിച്ചു നോക്കുകയും വേണം. വ്യക്തികളുടെയും നവീകരണഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപരേഖ ഉണ്ടാക്കാന്‍ കഴിഞ്ഞാലേ നവീകരണശ്രമങ്ങള്‍ മുമ്പോട്ടു പോകുകയുള്ളു.
പ്രായോഗികപ്രവര്‍ത്തനങ്ങളിലേക്കു കടക്കുമ്പോഴാണ് നവീകരണശ്രമങ്ങള്‍ - അത് അച്ചന്മാര്‍ മുന്‍നിന്നു നടത്തുന്നതായാലും, അത്മായരുടെ നേതൃത്വത്തിലുള്ളതായാലും - ബാബേല്‍ ഗോപുരനിര്‍മ്മാണഘട്ടത്തിലേതുപോലെ കുഴഞ്ഞുമറിയുന്നത്. ഒരു 50 വര്‍ഷം മുമ്പ് എന്നേപ്പോലെയുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കാലത്ത്, ഐക്കഫ് (aicuf) പോലെ പുരോഗമനസ്വഭാവമുണ്ടെന്ന് കരുതപ്പെട്ടിരുന്ന ചില കത്തോലിക്കാ വിദ്യാര്‍ത്ഥിസംഘടനകള്‍ ഫാ.സെബാസ്റ്റ്യന്‍ കാപ്പന്‍, ഫാ.സാമുവല്‍ രായന്‍ തുടങ്ങിയ ഈശോസഭാവൈദികരുടെ നേതൃത്വത്തില്‍, മെത്രാന്മാരുടെയുംമറ്റും അംഗീകാരത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നു. അതിനുശേഷം NBCLCയുടെ (നാഷണല്‍ ബിബ്ലിക്കല്‍ ആന്റ് കാറ്റക്കെറ്റിക്കല്‍ സെന്റര്‍) ആഭിമുഖ്യത്തില്‍, ഫാ.അമലോര്‍ഭവദാസിന്റെ നേതൃത്വത്തില്‍, ബാംഗ്ലൂരും മറ്റു പല സ്ഥലങ്ങളിലും വച്ചു നടന്ന നാഷണല്‍ സെമിനാറുകളില്‍ വളരെ പുരോഗമനപരമായ ചില ദൈവശാസ്ത്രപഠനങ്ങളും അതിലൂന്നിയ ചില പ്രവര്‍ത്തനപരിപാടികളും ആവിഷ്‌കരിക്കപ്പെട്ടതും ഓര്‍ക്കുന്നു. ഏതാണ്ട് ആ കാലഘട്ടത്തില്‍ത്തന്നെയായിരുന്നു, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനോടനുബന്ധിച്ചുള്ള സെമിനാറുകളുംമറ്റും കേരളസഭ മുന്‍നിന്ന് നടത്തിയതും. അതിലൊക്കെ പങ്കെടുത്തവര്‍ 'തങ്ങള്‍ ഈ സഭയിലെ വിലപ്പെട്ടവരാണ്' എന്ന ഒരു (വൃഥാ)ചിന്ത, ഉള്ളില്‍ സൂക്ഷിക്കുകയുംചെയ്തു. അതിന്റെയൊക്കെ 'ചില പൊട്ടുംപൊടിയും' ഉള്ളിലിട്ടു നടക്കുന്നവരെയാണ് ഇന്ന് പല നവീകരണപ്ലാറ്റ്‌ഫോമുകളിലുംവച്ച് കണ്ടുമുട്ടാറുള്ളതും. എന്നാല്‍ പരമദയനീയമായ ഒരു കാര്യം, ഇന്ന് നവീകരണരംഗത്തുള്ളവര്‍ക്കു തമ്മില്‍ ഏതെങ്കിലും കാര്യത്തില്‍ ആശയപ്പൊരുത്തമോ, പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും ഐകരൂപ്യമോ കാണാനില്ല എന്നതാണ്. വല്ലാത്ത ഒരു അശാന്തിയും, ലക്ഷ്യമറിയാത്ത വിക്ഷോഭവും പൊതു സ്വഭാവമാണുതാനും. ഇത് എഴുതുന്നയാളും അതില്‍നിന്ന് വ്യത്യസ്തനല്ല എന്നു സമ്മതിക്കുന്നു. അശാന്തിയില്‍നിന്നും വിദ്വേഷത്തില്‍നിന്നും നല്ലതൊന്നും ഉണ്ടാകുകയില്ലല്ലോ. എവിടെയെങ്കിലും ബലമുള്ള അടിത്തറയില്‍ ഉറച്ചു നിന്നിട്ടുവേണ്ടേ പ്രവര്‍ത്തിക്കാന്‍? മതത്തിന്റെ ബാനര്‍വേണ്ട, മനുഷ്യന്‍ എന്ന ഭൂമികയില്‍ മാത്രം ഉറച്ചുനിന്നു പ്രവര്‍ത്തിക്കാം എന്നു കരുതുന്നവരുണ്ട്. കോളേജു കാലഘട്ടത്തിനുശേഷം ക്രൈസ്തവസംഘടനകളെ വിട്ട് 'ഗാന്ധിപീസ് ഫൗണ്ടേഷ'നിലും 'ലോഹ്യവിചാരവേദി'യിലും ഒക്കെ സജീവമായ ചിലരുണ്ട്. 'സത്യജ്വാല'യുടെ ചില ലക്കങ്ങളില്‍ എഴുതാറുള്ള ഡോ.(ഫാ) ജെ.വലിയമംഗലത്തെപ്പോലെയുള്ള മുന്‍ വൈദികര്‍തന്നെ സര്‍വ്വമതസാകല്യത്തിന്റെ വക്താക്കളായി രംഗത്തുണ്ട്. പക്ഷേ നവീകരണപ്രവര്‍ത്തനങ്ങള്‍ 'ക്രിസ്ത്യന്‍' എന്ന മുഖപടം ഉപേക്ഷിക്കാത്ത സ്ഥിതിക്ക് ക്രിസ്തുവും സഭയും നവീകരണശ്രമങ്ങളിലെ അവിഭാജ്യഘടകംതന്നെ ആണല്ലോ.
ക്രിസ്തുവിനെ കേന്ദ്രമാക്കുക എന്നു പറയുമ്പോള്‍, തുടക്കത്തില്‍ത്തന്നെ നാം കണ്ട ക്രിസ്റ്റോളജി കടന്നുവരും. അവിടെത്തുടങ്ങുന്നു, കുഴപ്പങ്ങള്‍. കാരണം, 'സത്യജ്വാല' എഡിറ്ററുടെ ക്രിസ്റ്റോളജി അല്ലല്ലോ ഇല്ലിക്കമുറി അച്ചന്റെ ക്രിസ്റ്റോളജി. സഭയുടെ ക്രിസ്റ്റോളജി ഇല്ലിക്കമുറി അച്ചന്‍ പറയുന്നതാണെങ്കില്‍ അത് അംഗീകരിക്കാതെ എങ്ങനെ സഭാംഗം എന്ന നിലയില്‍ സഭയെ നവീകരിക്കാനകും? ''യേശു എന്ന ചരിത്രപുരുഷനായ വ്യക്തി ക്രിസ്തുവാണ്, രക്ഷകനാണ് ദൈവപുത്രനാണ് എന്ന വിശ്വാസം ഏറ്റുപറഞ്ഞ്'' (ലക്കം 39) ക്രിസ്ത്യാനിയായിക്കഴിഞ്ഞാലും 'വലിയ മെത്രാന്‍' മുതല്‍ താഴോട്ടുള്ളവരെയെല്ലാം Folk religion-ന്റെ ഭാഗമായിമാത്രമേ കാണാന്‍ കഴിയൂ എന്ന സത്യം ഇല്ലിക്കമുറി അച്ചന്‍പോലും അംഗീകരിക്കുന്നുണ്ട്. ഇല്ലിക്കമുറി അച്ചനെപ്പോലെയുള്ളവര്‍ ആവൃതിക്കുള്ളിലിരുന്ന് എന്തു പുരോഗമനം എഴുതിയാലും പുറത്തുവന്ന് ഏതെങ്കിലും ഒരു മണ്ഡലത്തില്‍ സമൂഹത്തിനു നേതൃത്വംനല്‍കാത്തിടത്തോളംകാലം, അച്ചനും Folk religion-ന്റെ സുരക്ഷിത കൂടാരത്തില്‍ത്തന്നെ ഒളിച്ചിരിക്കുകയാണെന്നേ പറയാന്‍പറ്റൂ. ഞങ്ങള്‍ അത്മായര്‍, ഒരു നേതൃത്വവും അംഗീകരിക്കാതെ അഭിപ്രായവ്യത്യാസങ്ങളെ ഊതിപ്പെരുപ്പിച്ച് ഒഴുക്കിനൊപ്പം മുങ്ങിപ്പൊങ്ങി മുന്നേറിയതുകൊണ്ട് നവീകരണം വരുമെന്നു കരുതാനാവില്ല. ഇടയ്ക്കിടയ്ക്ക് കൂട്ടത്തില്‍നിന്നുതന്നെ, നമ്മള്‍ നവീകരണത്തിലേക്കാണോ, നശീകരണത്തിലേക്കാണോ പോകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തില്‍ എന്താണ് കരണീയമായു ള്ളത്? ഒരു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമോ എന്നാണ് നോക്കേണ്ടത്. നമുക്ക് ഒരു മുഖപത്രം - സത്യജ്വാല-മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ കഴിയുക; മാസാവസാന ശനിയാഴ്ചസമ്മേളനങ്ങള്‍ പാലായില്‍ നടക്കുന്ന സമയത്തുതന്നെ കേരളത്തിലെ രണ്ടോ മൂന്നോ കേന്ദ്രങ്ങളില്‍ക്കൂടി മുടക്കമില്ലാതെ സമ്മേളിക്കുവാന്‍ വേദിയൊരുക്കുക. ഓരോ മാസമീറ്റിംഗും അടുത്ത ഒരു മാസം ചെയ്യേണ്ട ചില കാര്യങ്ങള്‍ നിശ്ചയിച്ച് പ്രവര്‍ത്തനംനടത്തി റിപ്പോര്‍ട്ടു ചെയ്യുന്ന പതിവ് ഉണ്ടാക്കുക. പാലാസമ്മേളനറിപ്പോര്‍ട്ടുപോലെതന്നെ എല്ലാ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ 'സത്യജ്വാല'യില്‍ പ്രസിദ്ധപ്പെടുത്തുക. ഇത്രയുമെങ്കിലും കഴിയുകയില്ലേ?
സഭാസമൂഹത്തിലെ കാലികപ്രശ്‌നങ്ങളില്‍ ഇടപെടുന്നത് ഏറ്റവും ഫലപ്രദമായ കാര്യമാണ്. 'തടികേടാക്കുന്ന' ഒരു പ്രവൃത്തിയാണ് ഇടപെടല്‍ എന്ന് പലരും താക്കീതു ചെയ്യാറുണ്ട്. കഴിയുന്നത്ര തല്ലുകൊള്ളാതെ ഇടപെടലുകള്‍ ക്രമപ്പെടുത്തുന്നതും ബുദ്ധിയാണ്. പക്ഷേ ഒന്നിലും ശാരീരികമായി ഇടപെടാതെ പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുകയില്ലല്ലോ. കൃത്യമായ പ്ലാനിംഗും അതിനനുസരിച്ച് വിവേകപൂര്‍വ്വമുള്ള ഇടപെടലുമാണ് നമ്മെ വിജയത്തിലെത്തിക്കുന്നത്.
പലപ്പോഴും നമ്മള്‍ ഉപേക്ഷിച്ചുകളയുന്ന രംഗമാണ് ഓരോ പ്രവര്‍ത്തനത്തോടും ബന്ധപ്പെട്ട ഫോളോ അപ്പ്. കാഞ്ഞിരപ്പള്ളിയിലെ മോണിക്കാപ്രശ്‌നം, പാലായിലെ കല്ലുവെട്ടത്തു കുട്ടപ്പന്റെ പ്രശ്‌നം, തലോര്‍-കുരീപ്പുഴ-ഞാറയ്ക്കല്‍-ഇടവക പ്രശ്‌നങ്ങള്‍ ....... ഇവയോടൊക്കെ ബന്ധപ്പെട്ടുണ്ടാക്കിയ പ്രാദേശിക കൂട്ടായ്മകളുമായി ഇപ്പോള്‍ കാര്യമായ അടുപ്പം ആര്‍ക്കെങ്കിലും ഉണ്ടോ? ഇല്ലെങ്കില്‍ അതുതന്നെ വലിയ പരാജയമാണ്. ഓരോ പ്രദേശത്തുമുള്ള പ്രവര്‍ത്തകരുമായി ബന്ധം നിലനിറുത്താനുള്ള സംവിധാനം അവശ്യം ആവശ്യമാണ്. ആണ്ടില്‍ ഒരിക്കലെങ്കിലും നമ്മുടെ resource ടീമും അതിന്റെ പിന്നിലുള്ള പ്രവര്‍ത്ത കഗ്രൂപ്പും അതിന്റെയും പിറകിലുള്ള സഹായകസമൂഹവും ഒന്നിച്ചുചേരുന്ന ഒരു 'കൂടിവരവ്' തീര്‍ച്ചയായും വേണം. ഇതിനുംപുറമേ, നമ്മുടെ Ex priests-Ex nuns ഗ്രൂപ്പുകളെയും സജീവമാക്കി നിറുത്തേണ്ടതും ആവശ്യമാണ്.
ഇത്തരത്തിലൊക്കെ മുമ്പോട്ടു പോകുന്ന നവീകരണപ്രവര്‍ത്തകസമൂഹത്തെയാണ് വൃദ്ധരായ എന്നെപ്പോലെയുള്ളവര്‍ സ്വപ്നം കാണുന്നത്. പക്ഷേ അപ്പോഴും പ്രധാന പ്രശ്‌നം നിലനില്‍ക്കുന്നു. ഏതെങ്കിലും കാര്യത്തില്‍ ഏകാഭിപ്രായമുള്ള 10 പേരെയെങ്കിലും കണ്ടെത്താന്‍ നമുക്കു കഴിയുമോ? ആദ്യം അതുതന്നെയാണ് അന്വേഷിക്കേണ്ടത്. മനഃപൊരുത്തമുള്ള പത്തുപേര്‍ ഒന്നിച്ചാല്‍ ഏതു പ്രസ്ഥാനവും മുമ്പോട്ടു പൊയ്‌ക്കൊള്ളും. പത്തു നീതിമാന്മാരുണ്ടോ എന്നാണല്ലോ പണ്ട് യഹോവയും ചോദിച്ചത്! പ്രതീക്ഷയോടെ നമുക്കു പ്രവര്‍ത്തനം തുടരാം.

ഫോണ്‍: 9961255175