Translate

Saturday, January 31, 2015

അറസ്റ്റിലായ മലയാളി വൈദികന് നിരപരാധി തന്നെയെന്ന് ഇടവകക്കാര്‍ !

മൊബൈല്‍ വിവാദത്തില്‍ കുടുങ്ങി മിയാമിയില്‍ അറസ്റ്റിലായ മലയാളി വൈദികന് ജാമ്യം കിട്ടി. വൈദികന്‍ നിരപരാധി തന്നെയെന്ന് ഇടവകക്കാര്‍. വസ്തുതകള്‍ പുറത്തു വരുന്നു.  കൂടുതല്‍ വായിക്കുക  (almayasabdam.com) 

സീറോ മലബാര്‍ സഭയുടെ ലക്ഷ്മണ രേഖ - റിപ്പോര്‍ട്ടര്‍ ചാനലില്‍

മാദ്ധ്യമങ്ങളും സാമൂഹ്യ സാംസ്കാരിക നേതാക്കന്മാരും ഒരു പോലെ പുശ്ചിച്ചു തള്ളിയ ആ ആഹ്വാനത്തിന്റെ അതിരുകള്‍ കാണാന്‍ ക്ലിക്ക് ചെയ്യുക 
Also Read: സഭയില്‍ കന്യാസ്ത്രികളുടെ എണ്ണം കുറയുന്നു - Asianet News

കൊല്ലുന്നേ ...ഓടി വായോ...!


ശ്രീ. തെലക്കാട്ടച്ചന്‍ ഹൃദയം തുറന്നു പറഞ്ഞ സത്യങ്ങള്‍ ഏതൊരു സഭാംഗത്തിന്‍റെയും ഹൃദയം ഭേദിക്കും. സീറോ മലബാര്‍സഭ സ്വതന്ത്ര ഏജന്‍സി ആയപ്പോഴേ മാര്‍പ്പാപ്പാ പറഞ്ഞിട്ടുണ്ടാവണം, ‘നിന്‍റെ ഹൃദയത്തിലൂടെ കുറെ (ബാറുകളും) വാളുകളും ’ കടന്നു പോകുമെന്ന്. അതായിരിക്കണം ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. തേലക്കാട്ടച്ചന്‍ പുത്തന്‍ കുര്‍ബാന ചൊല്ലിയപ്പോള്‍ നടന്ന സംഭവങ്ങള്‍ അദ്ദേഹം ഒന്നൊന്നായി അയവിറക്കി കാണണം. എന്തൊരു സന്തോഷമായിരുന്നു, കുടുംബക്കാര്‍ക്കും, നാട്ടുകാര്‍ക്കും. പുതു മണവാളനും മണവാട്ടിയും ബന്ധു വീടുകള്‍ സന്ദര്‍ശിക്കുന്നതുപോലെയുള്ള സന്ദര്‍ശനങ്ങളും സ്വീകരണങ്ങളും ഒരു വര്ഷം മുഴുവന്‍. എല്ലാം പോയി, ഇപ്പോള്‍ ചില ഗെയിറ്റിനു മുമ്പില്‍ ‘പട്ടിയുണ്ട്, സൂക്ഷിക്കുക’ എന്ന് ബോര്‍ഡ് വെയ്ക്കുന്നത് പോലെ ‘ഇവിടെ അച്ചനുണ്ട്‌ ബഹുമാനിക്കുക’ എന്നെഴുതി വെയ്ക്കേണ്ട ഗതികേട് ആര്‍ക്കുള്‍ക്കൊള്ളാനാവും? അയിലോക്കാംകാരാ  നീ മുടിഞ്ഞു പോകണേ എന്ന് പ്രാകുന്നതിനു പകരം, ‘നിന്‍റെ വീട്ടില്‍ ഒരച്ചനുണ്ടാകട്ടെ’ എന്ന് പറഞ്ഞു ശപിക്കുന്നിടം വരെ എത്തിയില്ലേ കാര്യങ്ങള്‍? ഇവിടെ ജനിക്കുന്നത് മുഴുവന്‍ ഇവിടെ നശിക്കട്ടെ എന്ന് വാശി പിടിച്ചത് കാരണം ലത്തിന്‍കാരുടെയും വഴി മുട്ടി. പട്ടി തിന്നുമില്ല, പശൂനെ തീറ്റിച്ചതുമില്ല.

കുറേക്കാലം മുമ്പ് ഗള്‍ഫില്‍വെച്ച് ഒരു കോട്ടയം ജില്ലക്കാരനെ കണ്ട കാര്യം ഓര്‍ക്കുന്നു. ഞാനും അര കോട്ടയമാണല്ലോ. പക്ഷേ, എത്ര ചോദിച്ചിട്ടും വീടിന്‍റെ സ്ഥാനമല്ലാതെ പേര് പറയുന്നില്ല. അവസാനം ഞാന്‍ കണ്ടുപിടിച്ചു; ഒരു മെത്രാന്‍റെ വീട്ടുപേരായിരുന്നത്. കുടുംബത്ത് നിന്ന് ഒരാള്‍ മെത്രാനായപ്പോള്‍ കടയുടെ പേര് മാറ്റിയ ഒരാളെയും ഞാന്‍ അറിയും. മെത്രാനുണ്ടെന്നു കരുതി ആ വീട്ടിലേക്ക് ആരെങ്കിലും കണ്ണുമടച്ചു പെണ്ണിനെ കെട്ടിച്ചു വിടുന്ന കാലവും പോയി. മൊത്തം മാര്‍ക്കറ്റില്‍ ഇടിവ് അനുഭവപ്പെടുന്നു. ഇനി വീട്ടുപേര് കൂട്ടി പേര് പറഞ്ഞ് ഒരാളെ മെത്രാനാക്കുന്നതിനു പകരം, പഞ്ചായത്തും വാര്‍ഡും വീട്ടു നമ്പരും ചേര്‍ത്ത് PM/Xl/312ല്‍ മത്തായി എന്നൊക്കെ സൂചിപ്പിക്കുന്ന സമ്പ്രദായം കൊണ്ടുവരാം. അച്ചന്മാര്‍ക്കും ഇതാവാം. കൊക്കന്‍ പോലുള്ള വീടുകളില്‍ വീര്‍പ്പ്മുട്ടി കഴിയുന്ന അനേകം സാധുക്കള്‍ക്ക് ഇത് ഉപകാരപ്പെടും.

കന്യാസ്ത്രികളുടെ എണ്ണം കുറഞ്ഞാല്‍ പിന്നെ കത്തോലിക്കാസഭ തീര്‍ന്നൂവെന്ന് കരുതിയാല്‍ പോരെ? രൂപതയിലെ മഠങ്ങളിലെ വോട്ട് കാണിച്ചായിരുന്നല്ലോ ഇത്രയും നാളും പാര്‍ട്ടിക്കാരെ വിരട്ടിക്കൊണ്ടിരുന്നത്. അവരായിരുന്നല്ലോ വികാരിയച്ചനും കൂട്ടര്‍ക്കും വെച്ച് വിളമ്പി കൊടുത്തുകൊണ്ടിരുന്നത്. അവരായിരുന്നല്ലോ, പിരിവു തരാത്തവരും കണക്കു ചോദിക്കുന്നവരുമായ അത്മായരുടെ മക്കളെ ഉച്ചകുര്‍ബാനക്കിടെ പുറത്തിറക്കി വിട്ടുകൊണ്ടിരുന്നത്. ഇപ്പോ വാല്യക്കാരും പോയി, മഠംകാരും പോയി. ഇനി നാട്ടില്‍ നടക്കുന്ന സദ്യകള്‍ മാത്രം ശരണം. ഈ അത്മായര് കാരണം ഉണ്ടാകുന്ന പൊല്ലാപ്പ് വേറെ. അനുഭവിക്കട്ടെ, മരിച്ച വീട്ടില്‍ പാട്ട് പാടാന്‍ കൂലിക്കാളിറക്കേണ്ടി വന്നില്ലേ? കൊച്ചിയില്‍ ‘എക്സ്’ പ്രസ്സുകളെല്ലാം കൂടുന്നു എന്ന് കേട്ടതേ നാലും അഞ്ചും വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളാണ് പൊങ്ങുന്നത്. ആത്മകഥകള്‍ ഇനിയും ഉണ്ടാകും എന്നുറപ്പ്. അതിലൊന്നും കാണാന്‍ കഴിയാത്ത നുറുങ്ങുകള്‍ കൊച്ചിയില്‍ വന്നാല്‍ കേള്‍ക്കാന്‍ കഴിയും താനും. (ആ കഥ കേള്‍ക്കാന്‍ രണ്ടു പേര്‍ ഗള്‍ഫില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്, അവരെ ഇറക്കി വിടരുതെന്ന് എന്‍റെ അഭ്യര്‍ത്ഥന). സ്ടോറി ചെയ്യാന്‍ മീഡിയാക്കാരും ഉണ്ടാവും. അന്നോ തലേന്നോ, ഒന്നും മിണ്ടരുതെന്ന് ശ്രി. ബിജു രമേശ്, പി. സി ജോര്‍ജ്ജ്, ആര്‍ ബാലകൃഷ്ണപിള്ള, എന്നിവരോട് ആരെങ്കിലും പറയുന്നത് കൊള്ളാം. അല്ലെങ്കില്‍ അന്നത്തെ ചാനല്‍ സ്ടോറി മാറിപ്പോവും.

സത്യദീപത്തിലൂടെ സത്യമല്ലാത്തതെല്ലാം മാലോകരെ അറിയിച്ചുകൊണ്ടിരുന്ന തേലക്കാട്ടച്ചന്‍ നോക്കിയപ്പോള്‍ മരം ‘പേര്‍ഫെക്റ്റ്’; കുഴപ്പം പഴങ്ങള്‍ക്ക്. അച്ചന്മാര്‍ കുഴപ്പക്കാര്‍, മെത്രാന്മാര്‍ പരമയോഗ്യര്‍. നമുക്കങ്ങു സമ്മതിച്ചേക്കാം അല്ലേ? തേലക്കാട്ടച്ചന്‍ നോക്കുമ്പോള്‍ അങ്ങേരും ആലത്തറ അച്ചനും മാത്രമേ കഷ്ടിച്ചു ദാരിദ്ര്യ രേഖക്ക് മുകളില്‍ കടന്നിട്ടുള്ളൂ. തേലക്കാട്ട് പോള്‍ അച്ചന്‍ കഴിഞ്ഞകൊല്ലം ചാനലുകാരോട് ഒരു രഹസ്യം പറഞ്ഞായിരുന്നു, ഭാരതം മുഴുവന്‍ ക്രൈസ്തവല്‍ക്കരിക്കുകയാണ് ലക്ഷ്യമെന്ന്. അത് പറഞ്ഞതിന് ശേഷമാണ് ഇവിടെ ഒരു തരം വല്‍ക്കരണം മൂര്‍ച്ചിച്ചതെന്ന്‍ തോന്നുന്നു. ഈ വല്‍ക്കരണം മന്ത്രി മാണിയെയും ബാധിച്ചുവെന്ന് പാലാ വാര്‍ത്തകള്‍. മാണി ‘വാങ്ങിച്ചിരിക്കാം’ എന്നാണ് ഒരു മലബാര്‍ സ്വര്‍ണ്ണം പറഞ്ഞത്. പക്ഷേ, സമിതി തീരുമാനം വന്നപ്പോള്‍ വാങ്ങിക്കാതിരിക്കുന്നത് കണ്ടവരാണ് കൂടുതല്‍. സത്യം പറഞ്ഞേനെ, ഒരു പേടി. മാണിയും ആത്മകഥ എഴുതിയാലോ? വൈദികരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സഭ കരുതുന്നില്ല, കാരണം അത് നല്ലൊരു വരുമാന മാര്ഗ്ഗമാണല്ലോ; അതായിട്ടല്ലേ മനുഷ്യര്‍ ഇപ്പോള്‍ അതിനെ കാണുന്നുള്ളൂ താനും. വിശ്വാസപരമായ മൂല്യതകര്‍ച്ചയെപ്പറ്റി വക്താവ് പറയുന്നുണ്ട്. അത് മേലേന്ന് കീഴോട്ടാണോ കീഴേന്നു മേലോട്ടാണോ വ്യാപിക്കുന്നത് എന്ന് അങ്ങേര് വ്യക്തമാക്കിയില്ല. സഭാസ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ ഈ നാല്‍പ്പത്തഞ്ച്‌ ലക്ഷം പേരുള്ള സഭക്ക് സാധിക്കില്ലാ എന്ന് പറഞ്ഞതിന്‍റെ വ്യംഗ്യാര്‍ഥം, ഈ നാല്‍പ്പത്തഞ്ച്‌ ലക്ഷവും കാശിനു കൊള്ളാത്തവരെന്നായിരിക്കണം (അങ്ങനെയാണല്ലോ സഭ കരുതിയിരിക്കുന്നത്).

ആളുകള്‍ക്ക് കാശ് കൂടിയതാണ് പ്രധാന പ്രശ്നം എന്ന് അങ്ങേര് പറയുന്നുണ്ട്. വ്യാപകമായ രീതിയില്‍ ഇത്രേം നാളും പിരിവു നടത്തിക്കൊണ്ടുപോന്നത് സഭയുടെ രക്ഷക്കായിരുന്നുവെന്ന് എനിക്കിപ്പോഴാണ് മനസ്സിലായത്‌. ഇക്കാര്യം പറഞ്ഞു സഭയെ ഞാന്‍ കുറ്റപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അച്ചന്‍ ക്ഷമിക്കണം! അറിവില്ലായ്മ കൊണ്ട് പറ്റിപ്പോയതാ.

മാധ്യമങ്ങളോട് ലക്ഷ്മണരേഖ കടക്കരുതെന്ന് ഒരു മാര്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ. ‘മാര്‍’ ഉള്ളവര്‍ക്ക് ലക്ഷ്മണക്കയ്യാല വേണമെങ്കിലും കടക്കാമെന്നും ഓര്‍ക്കുക. അടുത്ത കാലത്താണല്ലോ ജയറാം രമേഷിന്‍റെ ചുറ്റുമുണ്ടായിരുന്ന ലക്ഷ്മണമതില് ഒരു ഹഠയോഗി അരമനയുടെ വളപ്പിലിരുന്നു കൊണ്ട് തന്നെ നെറ്റ് എറിഞ്ഞു ഭേദിച്ചതും ക്ഷമ ചോദിച്ചതും. തൃശ്ശൂര്‍ ഭാഗത്ത് ഇങ്ങിനെ ഒരു രേഖയേ ഇല്ല, ബഹുമാനപ്പെട്ട  മാര്‍.  മലബാര്‍ ഇടുക്കി ഭാഗങ്ങളില്‍ ഇങ്ങിനെ ഒരു രേഖ ഉണ്ടായിരുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് പശ്ചിമഘട്ടത്തില്‍ ഒഴുകി പോവുകയും ചെയ്തു. ഒരു കാര്യം എനിക്ക് മനസ്സിലായി, ഈ മാണി ചങ്ങനാശ്ശേരിയിലും പോയിട്ടുണ്ട്, അല്ലെങ്കില്‍ പോകേണ്ടി വന്നിട്ടുണ്ട്. ബാര്‍ വാര്‍ത്തകളെല്ലാം വായിക്കുമായിരുന്ന ഒരു വിരുതന്‍ പറഞ്ഞത്, അഴിമതി പൂര്‍ണ്ണമായും ദേശവത്കരിക്കാന്‍ മെത്രാന്മാരും സഹായിച്ചു  എന്നാണ്. തൃശ്ശൂര്‍ മെത്രാന്‍ എന്താ ഒന്നും മിണ്ടാത്തതെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.

മാധ്യമങ്ങള്‍ നിലക്ക് നില്‍ക്കണമെന്നുള്ള പവ്വത്തിന്‍റെ ഉത്തരവ് ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സിലിന്‍റെ അധികാര പരിധിയിലുള്ളതല്ല. ഇത് പറയാന്‍ മുകളില്‍ ഒരാള്‍ ഉണ്ട് താനും. ആ ലേഖനം വായിച്ചാല്‍ ഒരു മഹാരാജാവിന്‍റെ സ്ഥാനമാണ് ഇപ്പോഴും പവ്വത്തിനുള്ളതെന്നു തോന്നും. അധികാരത്തില്‍ സ്നേഹമോ സ്നേഹത്തില്‍ അധികാരമോ ഇല്ലെന്നാണ് പുലിക്കുന്നേല്‍ സാറിന്‍റെ ഭാഷ്യം. ഗാന്ധിജിയും ഗോട്സെയും വായിച്ചത് ഒരേ ഗീത, പക്ഷെ ഒരാള്‍ അക്രമിയായി അടുത്തയാള്‍ രക്ത സാക്ഷിയുമായി. ഒരേ ബൈബിളാണ് ഈ മെത്രാന്മാര്‍ വായിക്കുന്നതെങ്കിലും മനസ്സിലാക്കുന്നത് വേറൊന്ന്. മാണി കൈക്കൂലി വാങ്ങിച്ചിരിക്കാം എന്ന് പറഞ്ഞ റെജിമാവൂസ് മെത്രാന് ഒരു മുന്നറിയിപ്പും കൂടിയാണ് ഈ വൃദ്ധന്‍ കൊടുത്തതെന്ന് ഓര്മ്മിക്കുക. അങ്ങേര് ഒരു ജര്‍മ്മന്‍ ലൈന്‍ വരച്ചാല്‍ അരമനകള്‍ മുഴുവന്‍ ഒരു വശത്തും പൊതുമനകള്‍ മുഴുവന്‍ മറുവശത്തും വരും. എല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലെ പവ്വം അംഗീകരിക്കൂ. അങ്ങിനെയാണ് കുറ്റവാളിയെന്നു കോടതി വിധിച്ച ബെനഡിക്റ്റ് അച്ചന്‍ സഹനദാസനാവാനും  നിരപരാധിയെന്ന് കോടതി വിധിച്ച പ്രോഫ. ജൊസഫിന് തെമ്മാടിയാവാനും കഴിഞ്ഞത്! തെളിവുകളുടെ അടിസ്ഥാനത്തില്‍ സെ. ജോര്‍ജ്ജും, സെ. സെബാസ്റ്യനും പുണ്യവാന്മാരുമായില്ലേ! താമരക്കുരിശിന്‍റെ പിറകിലുള്ള തെളിവോ അതിഗംഭിരം! ഈ ജര്‍മ്മന്‍ ലൈന്‍ ഭേദിച്ച വൈദികരെ ആയ കാലത്ത് പരപ്പനംകൊട്ടിനു ട്രാന്‍സ്ഫര്‍ ചെയ്തു നീതി നടപ്പാക്കിയ ഈ വന്ദ്യ മെത്രാനെ അരമനയില്‍ ഒരു ഐസോലെഷന്‍ വാര്‍ഡുണ്ടാക്കി അവിടെ പാര്‍പ്പിക്കണമെന്ന് അപേക്ഷിക്കുന്നു. കുട്ടനാട്ടുകാര്‍ കാറിന്‍റെ ടയര്‍ പഞ്ചാറാക്കിയത് മറന്നിട്ടില്ലല്ലോ! പേപ്പട്ടിയെ കൈകാര്യം ചെയ്യുന്നത് പോലെ ചാനലുകാര്‍ ഈ വയസ്സനെ വിചാരണ  ചെയ്യുന്നത് കേരളം കണ്ടു. എന്തിന് വിശ്വാസികളുടെ മാനം കെടുത്തുന്നു? ഏറണാകുളത്ത് അത്മായര്‍ അരങ്ങേറ്റം നടത്തുന്നുവെന്ന് കേട്ട് ഇങ്ങനെ ഭയക്കേണ്ടതുണ്ടോ?

CBCI യുടെ ഇടയലേഖനം ഈ വര്‍ഷത്തെ ഹിറ്റെന്ന് പറയാം. സ്കൂളുകള്‍ VHP കാവിവത്കരിക്കുന്നുവെന്നാണ് ബാംഗ്ലൂര്‍ ആര്‍ച്ച് ബിഷപ്പ് പറയുന്നത്. കത്തോലിക്കാ സ്കൂളുകളില്‍ മാതാവിന്‍റെ സ്തുതിഗീതം എല്ലാ മതസ്ഥരായ കുട്ടികളെയും പാടിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു വത്കരണവും ഇല്ലായിരുന്നു. ഇപ്പോഴും  ചില ക്രിസ്ത്യന്‍ ആശുപത്രികളില്‍ ഡ്യുട്ടിക്ക് മുമ്പ് എല്ലാ മതങ്ങളിലുമുള്ള നേഴ്സുമാരും സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലണം. CBCI യുടെ വ്യാഖ്യാന പ്രകാരം ഘര്‍ വാപ്പസിയെന്നാല്‍ പള്ളിയില്‍ തിരിച്ചു വരുന്നിടം വരെ മാത്രം. അതിന് പിന്നോട്ട് പോകാന്‍ പാടില്ല. ക്രിസ്ത്യന്‍ കുട്ടികളെ കൃസ്ത്യന്‍ പള്ളിക്കൂടങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്ന് പ്രഖ്യാപിച്ച ക്രൈസ്തവ ധന്യന്‍ ഭാരതത്തിന്‍റെ മതേതരത്വത്തിന് നല്‍കിയ സംഭാവന ചെറുതല്ലെന്നും ഓര്‍ക്കണം.

ഞാറക്കല്‍ ഒരു സ്കൂള് കൊതിച്ചപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളും പോക്കറ്റിലേക്കു വരുമെന്ന് ആരെങ്കിലും നിനച്ചിരുന്നോ? അല്ലെലൂജാ...!!!!

മനസാക്ഷി മരവിച്ച കുഞ്ഞാടുകള്‍...

സിസ്റ്റര്‍ ജെസ്മിയും സിസ്റ്റര്‍ മേരി ചാണ്ടിയും കന്യാസ്ത്രീ മഠങ്ങളിലെ രഹസ്യങ്ങളെക്കുറിച്ചു പുസ്തകങ്ങള്‍ എഴുതി. അവയൊന്നു വായിച്ചുനോക്കാനോ, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനോ നമ്മുടെ കുഞ്ഞാടുകള്‍ തയ്യാറല്ല. അവരുടെ നിഗമനം വളരെ ലളിതമാണ് – ഇവരൊക്കെ സാത്താന്റെ ഏജന്റ്മാരാണ്; പുരോഹിതര്‍ തെറ്റുചെയ്യുകയില്ല; ചെയ്‌താല്‍ തന്നെ, നമ്മളായിട്ട് അതൊന്നും വിളിച്ചുകൂവി നടക്കരുത്.

പുതിയതായി പെണ്‍കുട്ടികള്‍ കന്യാസ്ത്രീകളാകാന്‍ തയ്യാറാകുന്നില്ല; മഠങ്ങള്‍ താമസിയാതെ അടച്ചുപൂട്ടേണ്ടിവരും എന്നൊക്കെ സഭാധികാരികള്‍ അടുത്തയിടെ വിലപിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ അവസ്ഥയെന്നോ, അതിന്റെ പരിഹാരമെന്താണെന്നോ അവര്‍ പറയുന്നില്ല.
കത്തോലിക്കാ കന്യാസ്ത്രീകളുടെ വിലയേറിയ പ്രവര്‍ത്തനങ്ങള്‍ ഇന്ന് കേരളത്തിന്റെ സാമൂഹികവ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെയാണ്. അവരില്ലാത്ത ഒരു ലോകത്ത് – വിദ്യാഭ്യാസ-ആതുരസേവന-സാമൂഹ്യക്ഷേമ മേഖലകളില്‍ പ്രത്യേകിച്ച് - കേരളം പതറും.
സഭാധികാരികളെ വിശ്വസിച്ച് മാതാപിതാക്കള്‍ ചെറുപ്രായത്തില്‍ മഠങ്ങളിലെയ്ക്ക് അയയ്ക്കുന്ന ഈ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മലയാളികള്‍ എന്തുകൊണ്ടാണ് ഇത്രയും അലംഭാവം കാണിക്കുന്നത്? ഒരു സമൂഹമെന്ന നിലയില്‍ നാം ഒരിക്കലും ഇരയ്ക്കുവേണ്ടിയല്ല, വേട്ടക്കാരനൊപ്പമാണ് നില കൊള്ളുന്നത്.
കൊക്കന്‍ സംഭവം ഉണ്ടായപ്പോള്‍, ഈയുള്ളവന്‍ എന്തോ എഴുതിയപ്പോള്‍, ഒരു സുഹൃത്ത് എന്നോട് ചോദിച്ചു: ഈ വൈദികന്‍ താങ്കളുടെ സഹോദരനായിരുന്നുവെങ്കില്‍ ഇങ്ങനെ എഴുതുമായിരുന്നോ? ഞാന്‍ തിരിച്ചു ചോദിച്ചു: ആ പെണ്‍കുഞ്ഞ് താങ്കളുടെ മകളായിരുന്നുവെങ്കില്‍ താങ്കള്‍ ഇങ്ങനെ ചോദിക്കുമോ?

ഇപ്പോള്‍ ഇതാ വടക്കേഇന്ത്യയില്‍ നിന്നൊരു സംഭവം...
സാഗര്‍ രൂപതയുടെ കീഴിലുള്ള ശ്യാമപുര എന്ന പള്ളിയോടു ചേര്‍ന്നുള്ള മഠത്തിലെ ഒരു കന്യാസ്ത്രീ (അവരുടെ പേര് വെളിയില്‍ വിട്ടിട്ടില്ല; എങ്കിലും അവര്‍ മലയാളി ആണെന്ന് കരുതുന്നു..) 2010 ഏപ്രില്‍ മാസത്തില്‍ ഒരു പുരോഹിതനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. പുരോഹിതന്‍ മലയാളിയാണെന്നു വിശ്വസിക്കാം; കാരണം അദ്ദേഹത്തിന്റെ വീട്ടുപേര് ചിരമേല്‍ എന്നാണു കണ്ടത്.

ദൈവത്തിന്റെ പ്രതിപുരുഷന്‍ മോശക്കാരനല്ല. അദ്ദേഹം കന്യാസ്ത്രീയുടെ ചിത്രമെടുത്തു.. (നന്ഗ്നചിത്രമായിരുന്നു എന്നൂഹിക്കാം..). എന്നിട്ടു പറഞ്ഞു: പുറത്തു പറഞ്ഞാല്‍, ഈ ചിത്രങ്ങള്‍ ഞാന്‍ പുറത്തുവിടും.
തങ്ങള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. തങ്ങളുടെ ശരീരത്തിന്റെ മേല്‍ ദൈവത്തിന്റെ പ്രതിപുരഷന്മാര്‍ക്കും അവകാശമുണ്ട്‌ എന്നു വിശ്വസിക്കുന്ന കന്യാസ്ത്രീമാര്‍ ഒരു പക്ഷെ ഉണ്ടാവാം. പക്ഷെ ഈ കന്യാസ്ത്രീ അത്തരക്കാരിയായിരുന്നില്ല എന്ന് വിശ്വസിക്കാം. നാലു വര്ഷം അവര്‍ ഇതെല്ലാം ബ്ലാക്ക്മെയില്‍ ഭയന്ന് ഉള്ളില്‍ അടക്കിപ്പിടിച്ചു. ചിരമേലച്ചന്‍ രൂപതയില്‍ നിന്നും സ്ഥലംമാറി പോയതോടെ പോലീസില്‍ പരാതിപ്പെട്ടു.
ഇനിയങ്ങോട്ട് പതിവു കലാപരിപാടികള്‍ തുടങ്ങും. അവസാനം ഉന്നതങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ ഇടപെടലുകളുടെ ഫലമായി കേസ് ഇല്ലാതാകും. പാവം കന്യാസ്ത്രീയെ മാനസികരോഗിണിയായി മുദ്രകുത്തും.
മരവിച്ച മനസാക്ഷികളുമായി കുഞ്ഞാടുകള്‍ ചിരമേലച്ചനെ കണ്ടാലും ഭയഭക്തിബഹുമാനത്തോടെ പറയും:
ഈശോ മിശിയായ്ക്ക് സ്തുതിയായിരിക്കട്ടെ.

Alex Kaniamparambil

കൊച്ചി സമ്മേളനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി
2015 ഫെബ്രുവരി 28 ന് KCRM കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സന്ന്യാസം വിട്ട വൈദികരുടെയും കന്യാസ്ത്രികളുടെയും വിപുലമായ സമ്മേളനത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. മാധ്യമങ്ങളും വിശ്വാസികളും ആവേശത്തോടെ സ്വീകരിച്ച ഈ സമ്മേളനം ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ എല്ലാവരുടെയും സഹകരണം ശ്രി. റെജി ഞള്ളാനി അഭ്യര്‍ഥിച്ചു. ഉപദേശക സമിതിയുടെയും നിര്‍വ്വാഹക സമിതിയുടെയും പൂര്‍ണ്ണ യോഗം ഇന്ന് പാലായില്‍ ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. 

Friday, January 30, 2015

Pseudo freedom – Jose Paul (Delhi)

 This is the review of a Delhi Church Citizen over the Joint pastoral Letter issued by Arch Bishops of Faridabad and Delhi. The JPL which stands even now is a collection of controversial statements - Editor

Come back to the mother Church was the Clarian call of the Joint Pastoral letter.
Don’t advice us laity to be in this church or in another church because I, my parents or my ancestors were born in one and I have no choice. In that case, the ancestors of all of us including that of the shepherds  were originally born in Hindu religion or some other religion. We all have to (Including the shepherds) go back to their origin. In the present circumstance, I am sure, even the present government will give you all the necessary support and facilities for reconversion into our original roots. Let us go?

In the last few days, the Prelate and his subordinates started saying that there is complete freedom of choice for anyone to be any church. Don’t play with words and try to bluff the laity. In your Joint Pastoral Letter very clearly in plain English Language you have written that all the Syrian born Catholics have automatically became the members of the Eparchy of Faridabad. Who has given you that power to write such a sentence when you say the people who possess the freedom of religion are automatically become the members. Is this the freedom you give? Again you have stated that “basically there is no choice” in this matter for you. Freedom of choice!!! Great understanding of freedom of choice!!! Towards the end of the letter you have very generously given people who find any difficulty for joining to the Syrian church to apply to the Archbishop of Delhi and that he will send the application to the Eparchy and the Eparchy will decide their fate depending upon the Pastoral exigencies. This means that the freedom is not for the laity but for the Bishop of Faridabad to decide one’s fate.  Great freedom!!! Are we the unintelligent laity to believe the Joint Pastoral letter or your interview to the Media? Which is your real official stand? They laity must know this through official channels.  You informed the sheep one thing and to media yet another thing. The official channel for you is to write another Joint Pastoral letter and not through Media gimmicks.

If I am a Malayalee .When I Live in Delhi, I integrate myself with the social, cultural, economic and political life of Delhi and I am a Delhite. I love Delhi and the people of Delhi. I am an integral part of the life of Delhi. This does not mean that my Malayalee status  is  lost. When I am visiting or move permanently to Kerala, I am still a Malayalee.

Why should a person who is a member of an Archdiocese write a letter (application) to his or her Archbishop to keep him or her in the same Archdiocese when he or she is already a full-fledged member of that diocese? This appears to be absurd for anyone who has an iota of commonsense. Who takes the freedom to decide on my choice? Great freedom!!!. Beware of your double speak. One language in the official JPL and another for the Media. We salute your political acumen.  Sure, as politicians, you expect the laity to be illiterate, uneducated, like the washerman’s donkey to carry your burden of soiled clothes, receive the beatings by your whip and obey your unreasonable commands.

Thursday, January 29, 2015

കത്തോലിക്കാ സഭയിലെ പ്രതിസന്ധി - തുറന്ന് പറഞ്ഞ് സഭാ നേതൃത്വവും !

മറുനാടന്‍ മലയാളിയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ഞങ്ങള്‍ അത്മായാശബ്ദം വായനക്കാരുമായി പങ്കിടുന്നു. സഭയിലെ പ്രതിസന്ധി മഠങ്ങളിലും സെമ്മിനാരികളിലുമായി പരിമിതപ്പെടുത്തുകയാണ് സഭാ വക്താക്കള്‍. സഭയില്‍ നിന്ന് ഏറ്റവും കൂടുതല്‍ അകലുന്നത് അത്മായര്‍ എന്ന ശക്തി സ്രോതസ്സാണെന്ന് തുറന്നു സമ്മതിച്ചുകൊണ്ടുള്ള ഇവരുടെ വാര്‍ത്താ സമ്മേളനം ഉടന്‍ പ്രതീക്ഷിക്കാം - എഡിറ്റര്‍

കർത്താവിന്റെ മണവാട്ടിമാരാകാൻ ആളില്ല; വൈദികനുണ്ടെന്നത് കുടുംബങ്ങൾക്ക് ഇന്ന് അഭിമാനമല്ല; കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് കന്യാസ്ത്രീക്ഷാമം; പ്രതിസന്ധി തുറന്ന് പറഞ്ഞ് സഭാ നേതൃത്വവും !


കൊച്ചി: കേരള കത്തോലിക്ക സഭയ്ക്ക് പ്രതിസന്ധിയായി കന്യാസ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുന്നു. സന്യാസ വ്രതത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ പത്തു വർഷത്തിനിടെ വലിയകുറവുണ്ടായെന്നാണു വിലയിരുത്തൽ. പ്രതിസന്ധിയുടെ ആഴം തുറന്ന് സമ്മതിക്കാൻ കത്തോലിക്കാ സഭയും രംഗത്ത് വന്നു എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ കത്തോലിക്ക സഭ, ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലേക്കു നീങ്ങുന്നതെന്നാണു സഭാവിദഗ്ദ്ധർ തന്നെ പറയുന്നത്. കന്യാസ്ത്രീകളാകാൻ യുവതികളെ കിട്ടാനില്ല. വർഷങ്ങൾക്കുമുമ്പു യൂറോപ്പിൽ കത്തോലിക്കാ സഭ നേരിട്ട തിരിച്ചടി സമീപഭാവിയിൽ കേരളത്തിലുമുണ്ടാകും. പല മഠങ്ങളും കൊവേന്തകളും അടച്ചുപൂട്ടേണ്ടതായി വരും. ഇത് ക്രൈസ്തവ സഭകളുടെ പ്രവർത്തനത്തേയും ബാധിക്കും. മിഷനറി-, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും കന്യാസ്ത്രീകൾ നൽകുന്ന സേവനങ്ങൾ വലുതാണ്. സഭകളിലേക്ക് കൂടുതൽ പേരെ അടുപ്പിക്കുന്നതും കന്യാസ്ത്രീകളുടെ സമൂഹത്തിലെ പ്രവർത്തനങ്ങളുടെ ഫലം കൂടിയാണെന്ന് സഭയ്ക്കറിയാം. ഈ സാഹചര്യത്തിലാണ് പ്രതിസന്ധിയുടെ ആഴം വലുതാണെന്ന് കത്തോലിക്കാ സഭ തിരിച്ചറിയുന്നത്. സഭാചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെന്ന് സീറോ മലബാർ സഭാവക്താവ് ഫാദർ പോൾ തേലക്കാട് പറഞ്ഞു. സഭയിൽ കന്യാസ്ത്രീകൾ കുറയുകയാണ്. 20 വർഷത്തിനുള്ളിൽ കേരളത്തിലെ മിക്ക കന്യാസ്ത്രീമഠങ്ങളും പൂട്ടേണ്ടി വരുമെന്നും വിലയിരുത്തലുണ്ട് . സഭ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെന്ന് ഫാദർ പോൾ തേലക്കാട് വ്യക്തമാക്കുന്നു. സാമൂഹ്യചിന്താഗതിയിലുണ്ടായ മാറ്റമാണ് ഇതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
കാർഷിക കുടിയേറ്റ മേഖലകളിലടക്കം കുടുംബങ്ങളുടെ ധനസ്ഥിതി മെച്ചപ്പെട്ടു. വീട്ടിലെ മക്കളുടെ എണ്ണം കുറഞ്ഞു. ഒപ്പം മഠങ്ങൾക്കും കന്യാസ്ത്രീകൾക്കും സ്വതന്ത്രമായി ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള അവകാശം സഭ തന്നെ നിഷേധിച്ചതും പ്രധാന കാരണമായെന്നാണ് കത്തോലിക്ക സഭയുടെ നിരീക്ഷണം. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ കേരളത്തിൽ അനിവാര്യമാണെന്നാണ് വിലയിരുത്തൽ. വെദികരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. പക്ഷേ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ് അധികവും എത്തുന്നത്. വീട്ടിൽ ഒരു വൈദികനുണ്ടെന്ന് അഭിമാനിച്ചിരുന്ന വലിയ തറവാടുകളിൽനിന്ന് പൗരോഹിത്യത്തിന് ഇന്നാരും എത്തുന്നില്ല. ഇക്കാര്യങ്ങളിൽ സഭാനതൃത്വം കാര്യമായ ഇടപെടലുകൾ നടത്തണമെന്നാണ് ഉയർന്നിരിക്കുന്ന നിർദ്ദേശം.
വിശ്വാസപരമായ മൂല്യത്തകർച്ച, അർപ്പണ മനോഭാവമുള്ള വൈദികരുടെ എണ്ണത്തിൽ വന്ന ശോഷണം, വിപുലമായ സ്ഥാപനശൃംഖലകൾ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇവയെല്ലാം ചേർന്ന് യൂറോപ്പിൽ, പ്രത്യേകിച്ച് ജർമനിയിലും ഫ്രാൻസിലും കത്തോലിക്കാസഭ അതിഭീകരമായ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. കത്തോലിക്കാസഭ നേരിടുന്ന വൈദിക ദാരിദ്ര്യത്തിനു പ്രധാന കാരണം വൈദികവൃത്തിയോട് പുതു തലമുറ പ്രകടിപ്പിക്കുന്ന അനാഭിമുഖ്യമാണ്. യൂറോപ്പിലെ ആ സ്ഥിതിയിലേക്ക് കേരളം എത്തുമോ എന്നതാണ് കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ  ആശങ്ക.

കന്യാസ്ത്രിയെ മലയാളി വൈദികന്‍ ബലാല്‍സംഗം ചെയ്തെന്നു കേസ് !

അഞ്ചു വര്‍ഷത്തിനു ശേഷം സന്ന്യാസിനി സംഭവങ്ങള്‍ പൊലീസിനോട് വിവരിക്കുന്നു. കൂടുതല്‍ വായിക്കാന്‍ 

സന്യസ്ത വർഷം!

എന്റെ ദൈവവിളി "സ്നേഹമാണ്- സ്നേഹത്തിന്റെ പൂർണ്ണതയാണ്"- എന്ന് തിരിച്ചറിയാനുള്ള ബലം ഇതുപോലെ ഓരോ പുരോഹിതനും സന്യസ്തർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് ... 


Wednesday, January 28, 2015

ബ്രഹ്മചര്യം ഗാര്ഹസ്ഥ്യത്തിന്റെ നിരാകരണമാകുമ്പോൾ

സക്കറിയാസ് നെടുങ്കനാല്‍ 
ഒരു വ്യക്തിയുടെ നൈസർഗികമായ ആഗ്രഹങ്ങളെ കുടുംബത്തിന്റെയും മതത്തിന്റെയും 
സംസ്കാരത്തിന്റെയും ശാഠ്യങ്ങൾക്കടിമപ്പെടുത്തുന്നതിൽനിന്നാണോ പണ്ടൊക്കെ ദൈവവിളി എന്ന തിരഞ്ഞെടുപ്പ് നടന്നിരുന്നത് എന്നൊരാൾ സംശയിച്ചാൽ അത്ര തെറ്റെന്നു പറയാമോ? തികച്ചും ആത്മാന്വേഷണത്തിനും ദൈവശുശ്രൂഷക്കുമായി മാറ്റിവച്ച ജീവിതം മറ്റൊരു വഴിത്താരയിലേയ്ക്ക് തിരിച്ചുവിടേണ്ടിവരുന്നവരുടെ പുനരധിവാസമെന്ന ലക്ഷ്യത്തോടെ ഈ മാസം (ഫെബ്രുവരി, 2015) 28ന് KCRM എർണാകുളത്തു വിഭാവനം ചെയ്യുന്ന അഖിലേന്ത്യാ സംഗമം ദൈവവിളിയെപ്പറ്റിയും അതിന്റെ അപനിർമിതിയെപ്പറ്റിയും ചിന്തിക്കാനുള്ള ഒരവസരം കൂടിയാണ്. മുമ്പത്തേക്കാൾ കൂടുതലായി വൈദികരും സന്യാസി-സന്യാസിനികളും തങ്ങൾ ഒരിക്കൽ സ്വമനസ്സാലെ സ്വീകരിക്കുകയും, പിന്നീട് ഏതാനും വർഷത്തെ പരീക്ഷണത്തിനു ശേഷം അത് തങ്ങൾ വിശ്വസിച്ചിരുന്ന അത്രയും ദൈവികമോ മാനുഷികമോ ആയിരുന്നില്ലെന്ന കണ്ടെത്തലിൽ ആകുലരാകുകയും ചെയ്യുന്ന പ്രതിസന്ധികളുടെ ഒരു ഒരു കാലമാണിത്. അങ്ങനെ, ആത്മവിശുദ്ധിക്കും പരസേവനത്തിനുമായി ഇറങ്ങിത്തിരിച്ചവരുടെ മനസ്സ് മാറാനുള്ള കാരണങ്ങൾ ഏതെല്ലാമെന്ന് അവരിൽ ചിലർതന്നെ തുറന്നു പറഞ്ഞിട്ടുള്ളതുകൊണ്ട് നമുക്കറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അവരിലാരുംതന്നെ എല്ലാം പറയാൻ ശ്രമിക്കുകയോ അതിനു തക്കതായ ചുറ്റുപാടുകളിൽ എത്തുകയോ ചെയ്തിട്ടില്ലെന്ന് വേണം കരുതാൻ. അപക്വമായ ഒരു പ്രായത്തിൽ സന്യാസ- വൈദികാർഥികൾ ഏറ്റെടുക്കുന്ന വ്രതങ്ങളുടെ കാഠിന്യം കൂടുതൽ പക്വമായ പ്രായത്തിൽ താങ്ങാനാവാതെ വരുന്നതും, ബുദ്ധിഹീനരും സ്വാർത്ഥമതികളുമായ തീവ്ര കാർക്കശ്യക്കാരുടെ മനുഷ്യത്വമില്ലായ്മയും അധികാരതാണ്ഡവങ്ങളും ദൈവവിളിയെപ്പറ്റി പലർക്കും പുനർചിന്തനം നടത്താനിടയാക്കുന്ന കാരണങ്ങളിൽ പെടുത്താം. എന്നാൽ കപടബോധങ്ങളുടെ പ്രേരണയാൽ അവരും നമ്മളും വെളിപ്പെടുത്താനും നേരിടാനും മടിക്കുന്ന ചില സത്യങ്ങളും ഈ വിഷയത്തിൽ ഒളിഞ്ഞിരിപ്പില്ലേ എന്ന ചോദ്യം അസ്ഥാനത്തല്ല.

ആത്മാവ് നഷ്ടപ്പെട്ട ഒരു ചടങ്ങ് മാത്രമായി സ്വന്തം വീട്ടിൽ കണ്ടറിഞ്ഞ ദാമ്പത്യത്തിന്റെ വെല്ലുവിളികൾക്കു മുന്നിൽ തോറ്റുപോയ ജീവിതങ്ങളുടെ മുരടിപ്പുകളായിരുന്നില്ലേ ഒരു കാലത്ത് പല ദൈവവിളികളുടെയും സ്രോതസ്സ്? അങ്ങനെ വീടും നാടും വിട്ട് ഇറങ്ങി പുറപ്പെട്ടവരിൽ പലരും സത്യസന്ധമായ ആത്മനിരീക്ഷണത്തിലൂടെയും അഗാധമായ പഠനത്തിലൂടെയും തങ്ങളുടെ ശരീരം ക്ഷേത്രമാണെന്നും അതിൽ ദൈവികമായ ആനന്ദം കുടിയിരിക്കുന്നെന്നും കണ്ടെത്തുകയും ആ ആനന്ദം പ്രണയാനുഭവങ്ങളിലൂടെയേ സാക്ഷാത്ക്കരിക്കാനാവൂ എന്നുള്ള തിരിച്ചറിവ് നേടുകയും ചെയ്തപ്പോൾ തങ്ങളുടെ ദൈവവിളിയെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടിട്ടുണ്ടാവണം. അതൊരു തെറ്റല്ലെന്നു മാത്രമല്ല, ശ്രേഷ്ഠതരമായ ആത്മാവബോധത്തിൽനിന്ന് ഉരുത്തിരിഞ്ഞ കരുത്തിന്റെ പ്രകടനവുമാകാം. ആ തിരിച്ചറിവ് അന്തേവാസികൾക്ക് ഉണ്ടാകാതെ സൂക്ഷിക്കാൻ സന്യാസാശ്രമങ്ങൾ എല്ലാ നടപടികളും ഇന്നും കൈക്കൊള്ളുന്നുവന്നതും ബാഹ്യലോകത്ത് കുടുംബവും സമൂഹവും അതിനു വളമിടുന്നുവെന്നതും ഒരു കപടസമൂഹത്തിന്റെ ഇരുവശങ്ങളെ വെളിപ്പെടുത്തുന്നു എന്ന് കരുതിയാൽ മതി. എന്നിട്ടും, ശരീരവും മനസ്സും പ്രണയിക്കുമ്പോഴാണ് യഥാർഥ ആദ്ധ്യാത്മികാനുഭവം ഉണ്ടാവുക എന്ന് മനസ്സിലാക്കാൻ ധാരാളം വൈദികർക്കും സന്യസ്തർക്കും സാധിക്കുന്നു, അതിനവർ സ്വന്തം വഴികൾ തേടുന്നു എന്നത് സുസ്ത്യർഹമാണ്. ആശ്രമ- വൈദിക ജീവിതത്തിലെ തീരെ അയവില്ലാത്ത നിയമങ്ങളിൽ കുരുങ്ങി ആത്മാവ് നുറുങ്ങിപ്പോയ ദയനീയാവസ്ഥയിൽനിന്നുള്ള മോചനം മോഹിച്ചുകഴിയുന്നവർ ഈ നാട്ടിൽ ഇനിയും ധാരാളമുണ്ടെന്നുതന്നെ വേണം അനുമാനിക്കാൻ. ഒരു വിമോചനപ്രസ്ഥാനവും വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ലാത്ത അതീവ ഗുരുതരമായ ഒരു വിഷയമാണിത്. സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളോളം എന്നല്ല, അതിൽ കൂടുതൽ പ്രാധാന്യം വ്യക്തികളുടെ വൈകാരികമായ വിഷയങ്ങൾക്ക് നല്കേണ്ടതുണ്ട് എന്നത് മഠങ്ങളുടെയും ആശ്രമങ്ങളുടെയും അകത്തളങ്ങളിൽ തിരിച്ചറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് അവിടങ്ങൾ അരാജകത്വത്തിന്റെയും മനോരോഗങ്ങളുടെയും വിളഭൂമിയായി മാറിയത് എന്ന സത്യം അപ്രതീക്ഷിതമായാണ് സമകാലിക സമൂഹത്തിനുമേൽ ഇടിത്തീയ് പോലെ വന്നുവീണത്‌. ഈ കണ്ടെത്തൽ ഇന്നത്തെ കേരളസമൂഹത്തെ സംബന്ധിച്ച് വിശേഷാൽ സാര്ഥകമാണ് എന്നത് സമീപകാലത്ത് ഇവിടെ ഏറിവരുന്ന ഭക്ത്യാഭാസങ്ങളും രത്യാഭാസങ്ങളും സ്ഥിരീകരിക്കുന്നുണ്ട്. ജന്മവാസനകളെ ബലപ്രയോഗത്തിലൂടെ തടയുമ്പോഴാണ് അവ വൈകൃതവും രോഗഗ്രസ്തവുമാകുന്നത്. വൈദികരുടെയും സന്യസ്തരുടെയുമിടയിൽ മാത്രമല്ല, സാധാരണ ജനത്തിനുള്ളിലും ഇങ്ങനെയുണ്ടാകുന്ന മനോരോഗികൾ കുറവല്ല എന്നത് അനുദിനം വർദ്ധിച്ചുവരുന്ന ദാരുണ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. വ്യക്തിബന്ധങ്ങളിലെന്നപോലെ സാമൂഹിക പെരുമാറ്റത്തിലും കാപട്യം നിറഞ്ഞുകവിയുന്ന ഒരു സമൂഹമാണ് നമ്മുടേത്‌ എന്ന് ലജ്ജാപൂർവം ഏറ്റുപറയേണ്ടിവരുന്നു. അടുത്തകാലത്തെ ചുംബനസമരത്തിനെതിരേ പ്രകടമായ എതിർപ്പ് ഇതിനൊരുദാഹരണം മാത്രം.


സ്ത്രീ-പുരുഷ ബന്ധങ്ങളെപ്പറ്റി ആഴമായി ചിന്തിക്കുന്ന എഴുത്തുകാരി എസ്. ശാരദക്കുട്ടിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഒരാൾ സ്വന്തം ഇഷ്ടപ്രകാരം അകലം പാലിക്കുന്നതിനെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ശരീരങ്ങൾ തമ്മിലുള്ള അടുപ്പത്തിന്റെ പ്രാധാന്യം നമ്മുടെ സമൂഹം ഇനിയും പഠിച്ചിട്ടില്ല. ശരീരങ്ങൾ തമ്മിലുള്ള അകലം ഒരു മൂല്യവ്യവസ്ഥയായി മാറ്റിയെടുത്ത സംസ്കാരങ്ങൾ തടഞ്ഞു നിർത്തിയത് മനുഷ്യന്റെ നൈസർഗികമായ ജീവിതതത്ത്വങ്ങളെയാണ്. ഏറ്റവും ഗാഢവും ആസ്വാദ്യവുമായ വിനിമയ മാർഗങ്ങളിലൊന്നായി സ്പർശത്തെ തിരിച്ചറിയാൻ നമ്മുടെ നവോഥാന- പുരോഗമന- വിപ്ലവ പ്രസ്ഥാനങ്ങൾക്കൊന്നിനും കഴിഞ്ഞിട്ടില്ല. സ്വന്തമായി ഒരു ശരീരമുണ്ടെന്നു തിരിച്ചറിയാതെ 'ജീവിച്ചുപോകുന്ന' ഒരു സാധാരണ സ്ത്രീയുടെയുള്ളിൽ പോലും മറ്റൊരു ശരീരത്തിന്റെ സാമീപ്യത്തിനും സ്പർശത്തിനും സാന്ത്വനത്തിനും വേണ്ടിയുള്ള അടങ്ങാത്ത മോഹമുണ്ടാകാം. ബോധമനസ്സ് തിരിച്ചറിയാത്തതിനെ പലതരം അസഹിഷ്ണുതകളായി അബോധമനസ്സ് പുറത്തേയ്ക്ക് കൊണ്ടുവരും." 

എഴുപതുകളിൽ മുംബൈയിലെ ചർച്ഗെയ്റ്റിലുള്ള സെന്റ്‌ സേവ്യേഴ്സ് കോളേജിൽ വച്ച് പരിചയപ്പെട്ട ഒരു വൈദികൻ സംസാരത്തിനിടെ പലപ്പോഴും സൂചിപ്പിക്കുമായിരുന്ന ഒരു കാര്യം ഇപ്പോഴും ഓർക്കുന്നു. 'വൈദികനായിരിക്കുക ഞാൻ സസന്തോഷം സ്വീകരിച്ച അവസ്ഥയാണ്. എന്നാൽ ഒരു സ്ത്രീക്ക് മാത്രം സ്വീകരിക്കാനാവുന്ന അളവറ്റ സ്നേഹവാത്സല്യങ്ങൾ എന്നിൽ നിറഞ്ഞുകവിയുന്നത് ഈ ജീവിതരീതിയിലുള്ള എന്റെ എല്ലാ സന്തോഷത്തേയും കെടുത്തിക്കളയുന്നു. എന്റെ ദൈവവിളിപോലെതന്നെ ഇതും ദൈവദത്തമാണെന്ന വിശ്വാസം എന്നെ രണ്ടായി പിളർത്തുന്നു'. അദ്ദേഹം വൈദികവൃത്തിയിൽ ഏറെനാൾ തുടർന്നുവെന്നു കരുതാൻ എനിക്കാവുന്നില്ല. ബ്രഹ്മചര്യം ഒരു വിധേയത്വത്തിന്റെ ഭാഗമായി അനുഭവപ്പെടുമ്പോൾ അത് അസഹനീയമായി തോന്നും. മനുഷ്യന്റെ മാനസ്സിക ദാഹങ്ങൾ ഭക്ത്യാചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ട് ശാന്തമാക്കപ്പെടുന്നവയല്ല. അവ ലൈംഗികം മാത്രമായിരിക്കണമെന്നില്ല. രണ്ടു വ്യക്തികൾ തമ്മിലുള്ള അടുപ്പം, ആശയവിനിമയങ്ങൾ, സ്പർശം, സാന്ത്വനം തുടങ്ങിയവക്കെല്ലാം ലൈംഗികമാത്രമായ അർഥങ്ങളല്ല ഉള്ളത്. ചിലപ്പോൾ അവ ലൈംഗികവും ആയേക്കാം എന്നുമാത്രം. ആ പരിഗണനയുടെ ശക്തിമൂലം മഠങ്ങളിലും സെമിനാരികളിലും ഏതു വിധ പ്രത്യേക സൗഹൃദവും (particular friendship) മുമ്പൊക്കെ കർശനമായി നിഷിദ്ധമായിരുന്നു.ഇപ്പോഴത്തെ കാര്യം അറിയില്ല. എല്ലാ വ്യക്തിപരബന്ധങ്ങളും അശുദ്ധിയിലേയ്ക്ക് നയിക്കുമെന്നത് ഒരു വികലചിന്തയാണ്.

എത്ര പരമ്പരാഗതമെന്നഭിമാനിച്ചാലും ശരീരത്തെയും അതിന്റെ സ്വകാര്യാവശ്യങ്ങളെയും മറന്നുപോകുന്ന ഒരു പ്രസ്ഥാനത്തിനും ആരോഗ്യപ്രദവും കെട്ടുറപ്പുളളതുമായ ഒരു സാമൂഹികാവസ്ഥയെ നിർമിക്കാനാവില്ല. നീണ്ടുപോകുന്തോറും അതിൽ പുഴുക്കുത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കും. പൌരോഹിത്യാവസ്ഥയും ഇന്നത്തെ രീതിയിലുള്ള സന്യാസ സമൂഹങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ മതസംവിധാനങ്ങൾ പോലും അടിമുടി പൊളിച്ച്ചുപണിയേണ്ടിവരും. നിലവിലുള്ള യാന്ത്രികമായ കുടുംബബന്ധങ്ങളും വളരെയധികം മാറ്റങ്ങൾക്ക് വിധേയമാകാനുള്ള ഒരുക്കത്തിലാണ്. കൂടുതൽ സ്നേഹാധിഷ്ഠിതവും ശരീരാധിഷ്ഠിതവുമായ അവബോധം അവയെ പുന:സൃഷ്ടിക്കേണ്ടതുണ്ട്. മനുഷ്യസ്വഭാവത്തെ കൂടുതൽ സമാധാനപൂർണമാക്കാനും സംതൃപ്തമാക്കാനും സ്ത്രീപുരുഷ പ്രണയത്തെ ഒരാവശ്യമായിക്കാണുന്ന ഗാർഹസ്ഥ്യമെന്ന ഒരു ജീവിതഘട്ടം ഭൂരിഭാഗം മനുഷ്യർക്കും അനിവാര്യമാണ്. അതിലൂടെ ശാരീരികാടുപ്പത്തിനും ബന്ധങ്ങൾക്കും അവയുടെ അർഹമായ അംഗീകാരം ലഭിക്കുന്ന ഒരു സാമൂഹികക്രമം വികസിച്ചുവരേണ്ടതുണ്ട്. 

ഒരു പുരുഷന്റെ സ്നേഹസ്പർശത്തിനുവേണ്ടി ഇരുപതു വർഷത്തോളം താൻ കാത്തിരിക്കുകയായിരുന്നുവെന്ന് വാൻഗോഗിനെ സമീപിച്ചു് തളർന്നുവീണ മാർഗോ എന്ന സ്ത്രീ ഭ്രാന്തമായി വിലപിച്ചു. വിറയ്ക്കുന്ന ചുണ്ടുകളുമായി ഒരു ചുംബനത്തിനായി അവൾ യാചിച്ചു. വാൻഗോഗിന്റെ നിഷേധം അവളെ ആത്മഹത്യയിലേയ്ക്ക് നയിച്ചു. ശരീരത്തെ കപടവസ്ത്രങ്ങളിൽ പൊതിഞ്ഞു ശ്വാസംമുട്ടിക്കാതെ, ആത്മാവിന്റെ നഗ്നതയെ ഭയക്കാതെ, പരസ്പരം പൂർത്തീകരിക്കാൻമാത്രം ആത്മപ്രകാശമുള്ള മനുഷ്യർ ഉണ്ടാവട്ടെ. ആവൃതിക്കുള്ളിൽ അത് സാദ്ധ്യമാകാതെ വരുമ്പോൾ, അതിനു പുറത്തു കടക്കുക എന്നത് മാത്രമാണ് അഭികാമ്യമായിട്ടുള്ളത്‌. ഭാരതദർശനത്തിൽ ബ്രഹ്മചര്യം ഗാർഹസ്ഥ്യത്തിന്റെ മുന്നോടി മാത്രമാണ്, അതിന്റെ നിരാകരണമല്ല.

'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ.'

വായിക്കേണ്ട ഒരു പുസ്തകം !


ഞാറയ്ക്കൽ കേസിന്റെ മുഖ്യ അഡ്വക്കേറ്റായ അഡ്വ. ഡോ. ചെറിയാൻ ഗൂഡല്ലൂരുമായി  അടുത്ത കാലത്തുണ്ടായ ബന്ധംകൊണ്ട് എനിക്കു ലഭിച്ച നേട്ടങ്ങളിൽ പ്രധാനം, അദ്ദേഹം എനിക്കു നൽകിയ 3 പുസ്തകങ്ങളാണ് - 'സത്യവും നീതിയും ഗാന്ധിയുടെ കാഴ്ചപ്പാടിൽ', 'ഗൂഡല്ലൂരിന്റെ ഇതിഹാസയാത്ര', അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഫാ. ജോസഫ് മാണിക്കത്താഴെ എഴുതിയ 'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ'. 


ഇതിൽ ആദ്യത്തേത് അഡ്വ. ഡോ. ചെറിയാന്റെ ഡോക്ടറൽ തിസീസിന്റെ മലയാളം പരിഭാഷയാണ്. നിയമം പഠിച്ച്, അതിന്റെ പഴുതുകളിലൂടെ നുണകളെ സത്യങ്ങളാക്കി അവതരിപ്പിച്ച് ഉദരപൂരണം നടത്തുന്ന മഹാഭൂരിപക്ഷം വക്കീലന്മാരുടെയിടയിൽ, നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരും, അതിനുവേണ്ടി ഏതറ്റംവരെ പാടുപീഡകൾ സഹിക്കാൻ സന്നദ്ധരാകുന്നവരും ഉണ്ട് എന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ പുസ്തകമായിരുന്നത്. രണ്ടാമത്തേത്, ഗൂഡല്ലൂരിൽ കുടിയിറക്കപ്പെടുമായിരുന്ന ലക്ഷക്കണക്കിനു കർഷകരെ സംഘടിപ്പിച്ച്, അവരുടെ ഭൂമിക്കു സ്ഥിരാവകാശം ലഭിക്കുന്നതിനു സഹായകമായ തരത്തിൽ നിയമയുദ്ധം നടത്തിയും പ്രത്യക്ഷസമരങ്ങൾ നയിച്ചും തമിഴ്‌നാടു സർക്കാരിനെ അഡ്വ.ഡോ.ചെറിയാനും സഹപ്രവർത്തകരുംകൂടി മുട്ടുകുത്തിച്ച ഐതിഹാസികചരിത്രകഥയാണ്. അതു ഞാൻ വായിച്ചുതുടങ്ങിയിട്ടേയുള്ളൂ.
'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ'
നല്ല വക്കീലന്മാർ ചുരുക്കമായിട്ടെങ്കിലും ഉണ്ട് എന്നതുപോലെ, നല്ല പുരോഹിതരുമുണ്ട് എന്നു കാണിക്കാൻ അദ്ദേഹം നൽകിയ പുസ്തകമായിരുന്നു, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ഫാ. ജോസഫ് മാണിക്കത്താഴെ എഴുതിയ 'എന്റെ പൗരോഹിത്യജീവിതത്തിലെ മുറിപ്പാടുകൾ.' മലബാർ കുടിയേറ്റക്കാരിൽനിന്നുള്ള ആദ്യ സീറോ-മലബാർ വൈദികനായ ഫാ. ജോസഫ് മാണിക്കത്താഴെയുടെ ഈ ഗ്രന്ഥം, മദ്ധ്യകേരളത്തിൽനിന്നു മലബാറിൽ കുടിയേറിയ ക്രൈസ്തവരുടെ ചരിത്രംകൂടിയാണ്. ഇടവകസമൂഹത്തിന്റെ സർവ്വതോന്മുഖമായ ഉന്നതിക്കുവേണ്ടി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്ത ആദ്യകാലവൈദികരുടെ ത്യാഗത്തിന്റെ ചരിത്രവും ഇതിൽ കാണാം. ഇതിലെല്ലാമുപരിയായി, ആത്മാർത്ഥതയിലും കഠിനാദ്ധ്വാനത്തിലും മികവു പുലർത്തുന്ന വൈദികരെ ചൂഷണംചെയ്യുന്ന ബിഷപ്പുമാരുടെ കുതന്ത്രങ്ങളും അടിച്ചമർത്തലുകളും അതുയർത്തുന്ന രോഷവും വീഴ്ത്തുന്ന കണ്ണീരുമെല്ലാം ഈ പുസ്തകത്തിന്റെ താളുകളിൽ ജീവൻ വച്ചുനിൽക്കുന്നതും കാണാം... ഉദ്വേഗവും പിരിമുറുക്കവും നാടകീയതയും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതകഥ, ഹൃദയത്തിൽനിന്നും ഹൃദയത്തിലേക്കെന്നപോലെ, വളച്ചുകെട്ടൊന്നുമില്ലാത നേർക്കുനേരെ പറഞ്ഞിരിക്കുന്നു, അദ്ദേഹം.
 അഡ്വ. ഡോ. ചെറിയാൻ മാണിക്കത്താഴെയെപ്പോലെതന്നെ, ശക്തമായ നീതിബോധത്തിന്റെ ഉടമയായതിനാൽ, ഫാ. ജോസഫ് മാണിക്കത്താഴെയും സത്യത്തിനും നീതിക്കുംവേണ്ടി ഏതറ്റംവരെ, നീറുപോലെനിന്നു യുദ്ധംചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. മെത്രാനാധിപത്യം പുലരുന്ന സഭാന്തരീക്ഷത്തിൽ ഇങ്ങനെയൊരച്ചനു സഹിക്കേണ്ടിവരുന്ന കഷ്ടപ്പാടുകളും നീതികേടുകളും  എത്ര അധികമായിരിക്കും എന്നൂഹിക്കാമല്ലോ. അതിനോടെല്ലാം പൊരുതിനിന്ന അദ്ദേഹത്തിന്റെ 'മുറിപ്പാടുകൾ' നിറഞ്ഞ വൈദികജീവിതകഥ ഓരോ ക്രൈസ്തവനും വായിച്ചനുഭവിക്കേണ്ടതുതന്നെയാണ്. അച്ചന്റെ സംഭവബഹുലമായ കഠിനജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ, നമ്മുടെ നല്ല വൈദികരെയോർത്തുള്ള അഭിമാനവും അവർ നേരിടുന്ന പ്രതിസന്ധികളെയോർത്തുള്ള ധർമ്മസങ്കടവും രോഷവും അവരുടെ കഷ്ടപ്പാടുകളെയോർത്തുള്ള ഗദ്ഗദങ്ങളും നമ്മളിലുയരും...  
-എഡിറ്റർ
അധികം അറിയപ്പെടാത്ത ഈ പുസ്തകത്തിനു 120 രൂപയാണു വിലയിട്ടിരിക്കുന്നത്. 100/- രൂപാ അയച്ചുതരുന്നവർക്ക് ഈ പുസ്തകം അയച്ചുതരുന്നതാണ്. contact almayasabdam@gmail.com


വരുന്നൂ തണല്‍ വീടുകള്‍


ഫ്രാൻസീസ് മാർപ്പാപ്പയും സഭയുടെ പെറ്റു പെരുകുന്ന മുയലുകളും വിമർശനങ്ങളും

By ജോസഫ് പടന്നമാക്കൽ

'മണൽത്തരി പോലെ നിനക്ക് സന്തതികളുണ്ടാകട്ടെയെന്ന്'  ദൈവം  എബ്രാഹമിനോട്  കല്പ്പിച്ചു. പുതിയതിലെയും പഴയതിലേയും   വിശുദ്ധ വചനങ്ങൾ  അക്ഷരംപ്രതി പാലിക്കാൻ  യാഥാസ്ഥിതിക ലോകം   അനുയായികളെ പ്രേരിപ്പിക്കും.  കര്‍ദ്ദിനാള്‍ ആലഞ്ചേരി അടുത്തകാലത്ത് അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങളുടെ ഒരു സമ്മേളനം വിളിച്ചുകൂട്ടിയതും ഒരുവാര്‍ത്തയായിരുന്നു. കൂടുതൽ ‍ സന്താനോത്ഭാദനത്തിനായുള്ള അദ്ദേഹത്തിന്‍റെ ആഹ്വാനം വളരെ വിചിത്രമായിരിക്കുന്നു.  ജനസംഖ്യ കുറവായിരുന്നതുമൂലം കഴിഞ്ഞ നൂറ്റാണ്ടുകളിലെ കൃഷിഭുമിയിൽ പണിയുവാൻ കൂടുതല്‍ മക്കളെ മാതാപിതാക്കള്‍ക്ക്  ആവശ്യമായിരുന്നു. അന്നു സ്കൂളിലോ കോളെജിലോ പോയിട്ടുള്ളവരായി വളരെ വിരളം ജനത മാത്രമേയുണ്ടായിരുന്നുള്ളൂ. ജനം മെത്രാന്മാരുടെ രാജവിളംബരം കൈയും കെട്ടി വായുംപൊത്തി ശ്രവിക്കുമായിരുന്നു. ജനസംഖ്യ കൂടിയാൽ പട്ടിണികൂടും. സഭയ്ക്ക് അവരെ ചൂഷണം ചെയ്യുകയും ചെയ്യാം. കൂടുതൽ വൈദികരെ സൃഷ്ടിച്ച്  അവരെ ആത്മീയ ജോലിക്കായി പറഞ്ഞുവിടുകയും ചെയ്യാം.

'നിനക്ക്  ശരിയായി കുഞ്ഞുങ്ങളെ പാലിക്കാൻ കഴിയുമെങ്കിൽ മാത്രം ജനിപ്പിക്കൂ'വെന്ന് മാർപ്പാപ്പാ പറഞ്ഞെങ്കിൽ അതിലുള്ള തെറ്റെന്തെന്നും മനസിലാകുന്നില്ല. ദൈവം തരുന്നുവെന്നു പറഞ്ഞ് കുഞ്ഞുങ്ങളെ ചേറുനിറഞ്ഞ വെള്ളത്തിലും തെരുവുകളിലും വളർത്തണോ? നിയന്ത്രണമില്ലാതെ സ്ത്രീകളെക്കൊണ്ട്  പ്രസവിപ്പിച്ച് ആരുമാരുമില്ലാത്ത കുഞ്ഞുങ്ങളെ  തെരുവിന്റെ മക്കളാക്കണോ?   അനാഥാലയങ്ങളിൽ വളർത്താൻ അനുവദിക്കണമോ?  ദൈവം കൊടുത്ത ബുദ്ധിയും വൈഭവവും ബോധവും വിനിയോഗിച്ച്  സന്താന നിയന്ത്രണം നടത്തുകയെന്നത്  മാറ്റത്തിന്റെ വഴിത്തിരിവുകൂടിയാണെന്നും സഭ  നാളിതുവരെ മനസിലാക്കിയിട്ടുമില്ല. വലിയ കുടുംബം, ചെറിയ വരുമാനം, റേഷനരിയും  ചേമ്പുതാളു  കറികളും ദാരിദ്രവും  കൊള്ളകളും,  കുത്സിത പ്രചരണങ്ങളും സഭയിലെവിടെയും മുഴങ്ങി കേൾക്കാം.
പ്രാചീന തത്ത്വങ്ങളിലടിയുറച്ചു വിശ്വസിക്കുന്ന സഭയുടെ  മുഖച്ഛായ മാറ്റി  സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും  മാർപ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകളുണ്ട്. സ്ത്രീത്വത്തെ  മാനിക്കാത്ത തത്ത്വ ചിന്തകളിൽ സഭയിന്നും മയങ്ങി കിടക്കുകയാണ്.  കാലത്തിനനുയോജ്യമായി മനുഷ്യന്റെ ചിന്താ ഗതികൾക്കൊപ്പം സഭ വളർന്നിട്ടില്ല. യാഥാസ്ഥിതികർ  തിങ്ങിക്കൂടിയിരിക്കുന്ന ഒരു പ്രസ്ഥാനത്തിൽ ഒറ്റ ദിവസം കൊണ്ട് വിപ്ലവകരമായ ഒരു മുന്നേറ്റം നടത്തിയാൽ സഭ പൊട്ടിത്തെറിക്കുമെന്നും മാർപാപ്പാ  ഭയപ്പെടുന്നുണ്ടാകാം.   ഒരേ വായിൽ നിന്ന് രണ്ടുതരത്തിൽ നയതന്ത്രം വെടിയാതെ മാർപ്പാപ്പാ സംസാരിക്കുന്നു. സത്യമേതെന്ന് സഭാ മക്കളെ  മനസിലാക്കേണ്ടതായുമുണ്ട്.  സഭ പുലർത്തിക്കൊണ്ടു വരുന്ന പല മാമൂലുകൾക്കുമെതിരെ മാനവികതയുടെ പേരിൽ  സാഹചര്യങ്ങളനുസരിച്ച് ഒരു മാർപ്പാപ്പായ്ക്ക് പലപ്പോഴും സംസാരിക്കേണ്ടതായി  വരും.  പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്ന ഫിലിപ്പയിൻ  രാജ്യത്തുനിന്നുമാണ് മാർപ്പാപ്പാ സന്താന നിയന്ത്രണത്തെപ്പറ്റി സംസാരിച്ചത്.

ദരിദ്രകുടുംബം നയിക്കുന്ന ഒരാൾ  അനേക   മക്കൾക്ക് ജന്മം നല്കി തന്റെ കുട്ടികളെ അന്തസ്സോടെ തന്നെ വളർത്തിയാൽ അയാളെ   ഭാഗ്യവാനായി കരുതാം. മക്കളും ബുദ്ധിശക്തിയ്ക്കൊപ്പം  വിദ്യ നേടുന്നവരുമായിരിക്കണം. കുടുംബം പെറ്റു പെരുകി കുട്ടികളെ വളർത്തിയ അയാളുടെ അജ്ഞത ഒരളവുവരെ മറച്ചു വെക്കാനും സാധിക്കുന്നു. പരിഷ്കൃത രാജ്യങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളരാനുള്ള സാഹചര്യങ്ങളും  ആരോഗ്യ സുരക്ഷാ പദ്ധതികളുമുണ്ടെങ്കിലും ഭൂരിഭാഗം കുടുംബങ്ങളും ചെറിയ കുടുംബങ്ങളായിട്ടാണ്  കഴിയുന്നത്. എന്നാൽ മൂന്നാം ലോകത്തിന്റെ ഗതി അതല്ല. ദരിദ്രനായ ഒരുവന് കുഞ്ഞുങ്ങൾക്ക് ആരോഗ്യ രക്ഷാ, വിദ്യാഭ്യാസം,  ഭക്ഷണം, വസ്ത്രം  എന്നിവകൾ നല്കുക എളുപ്പമല്ല. മൂന്നാം ചേരി രാജ്യങ്ങളിൽ  ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ  കുഞ്ഞുങ്ങൾ ശൈശവത്തിൽ തന്നെ മൃതിയാകുന്നു. മാറാ രോഗങ്ങളും ബാധിക്കുന്നു. അവിടെയാണ് ക്രിസ്ത്യൻ കൾട്ടുകൾ  'പെറ്റു പെരുകുക'യെന്ന  സാരോപദേശങ്ങളുമായി മനുഷ്യരെ മയക്കാൻ നടക്കുന്നത്.
അനേകമനേകം  കുഞ്ഞുങ്ങൾക്ക്  ജന്മം നല്കി  ഊണു മേശയ്ക്ക്  ചുറ്റുമിരുത്താൻ  ബൈബിളിലെ ദൈവം   പറയുന്നു. സഭയും അതേ  ദൈവിക തത്ത്വങ്ങൾ  പ്രായോഗികമാക്കാനും ശ്രമിക്കുന്നു.  മേശയിൽ ഭക്ഷണം നിരത്തുന്നതെങ്ങനെയെന്ന് സഭയ്ക്കറിയുകയും വേണ്ടാ. പുര നിറഞ്ഞിരിക്കുന്ന  പിള്ളേരെ സംരക്ഷിക്കാനുള്ള  മറ്റു  കാര്യങ്ങൾ പറയാൻ ദൈവവും മറന്നു പോയി. പാറ്റാകളെ പോലെ കുഞ്ഞുങ്ങളെ മനുഷ്യജാതി പെരുപ്പിക്കുന്നുവെങ്കിൽ ലോകത്തെ തന്നെ നശിപ്പിക്കുമെന്ന കാര്യവും  മത മൌലികതയിൽ  മറക്കുന്നു. കത്തോലിക്കരും മുസ്ലിമുകളും കുടുംബാസൂത്രണത്തെ അംഗീകരിക്കില്ല.  ലോകത്തിന്റെ പുരോഗതിയെ തടയുന്നുവെന്ന യാഥാർത്യവും അവർക്കറിയുകയും  വേണ്ടാ. ചൈനാക്കാരുപോലും കുടുംബങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ  സഭയുടെ പെറ്റു പെരുകാനുള്ള ആഹ്വാനത്തിൽ  ഈ ഭൂമിയേയും ആധുനിക മുന്നേറ്റത്തേയും നശിപ്പിക്കുകയും ചെയ്യുന്നു.
മരുന്നുകൾ കണ്ടു പിടിക്കുന്നതിനു മുമ്പ്   വൈദ്യ സഹായം വിരളമായി ലഭിച്ചിരുന്ന കാലങ്ങളിൽ  ജനനനിരക്കുകളെക്കാൾ   മരണനിരക്ക്  കൂടുതലായിരുന്നു. തന്മൂലം ജനസംഖ്യയും  കുറവായിരുന്നു. ഒരു കുടുംബത്തെ സംരക്ഷിക്കാൻ  അക്കാലങ്ങളിൽ ആശ്രയം കൃഷി മാത്രമായിരുന്നു.  കൃഷി സ്ഥലങ്ങളിൽ വിഭവങ്ങൾ ഉത്ഭാദിപ്പിക്കാൻ  കൂടുതൽ മനുഷ്യകരങ്ങൾ ആവശ്യമായിരുന്നു.  ഒരു കുടുംബത്തിനാവശ്യമായ തൊഴിലാളികൾ  ആ കുടുംബംതന്നെ 'പെറ്റു പെരുകലിൽ' നേടുമായിരുന്നു.  എന്നാലിന്ന് കാലം മാറി. പണ്ടു കാലങ്ങളിൽ ആൾ ബലവും കൂടുതൽ കുഞ്ഞുങ്ങളുമുള്ള കുടുംബങ്ങളെ  'സ്റ്റാറ്റസിന്റെ അടയാളമായി   കരുതിയിരുന്നു. വലിയ കുടുംബങ്ങൾ  സഭയ്ക്ക് അലങ്കാരമാണെങ്കിലും സാമൂഹിക വ്യവസ്ഥക്ക് അതൊരു ഭീഷണിയായിരിക്കും. രാഷ്ട്ര ത്തിനും അതിനനുപാതമായി  കൂടുതൽ വിഭവങ്ങൾ കണ്ടെത്തേണ്ടിയും വരും. കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിച്ചാൽ ദാരിദ്ര്യം കൊണ്ട് പലരും അസന്മാർഗിക ലൈംഗിക തൊഴിലുകൾക്കു വരെ പ്രേരകമായിയെന്നും വരും. സഭ വിഭാവന ചെയ്യുന്ന ദരിദ്രകുടുംബങ്ങളിലും ആത്മീയത  നശിക്കുന്നതായി കാണാം. ദാരിദ്ര്യം അവരെ പുരോഹിതരും കന്യാസ്ത്രികളുമാകാനും മോഹിപ്പിച്ചേക്കാം.  അംഗ സംഖ്യ കൂടുതലായുള്ള വലിയ കുടുംബങ്ങൾ  സമൂഹത്തിനു ഭാരമായി  ദാരിദ്ര്യത്തിലേക്ക് വഴുതി പോവാനാണ്  സാധ്യതകളുള്ളത്.
 മനുഷ്യന്റെ  ചിന്താ ശക്തി  വർദ്ധിക്കുംതോറും മതങ്ങളും ആചാരങ്ങളും  അനാവശ്യമായി  അനുഭവപ്പെടും.  യൂറോപ്പിലും അമേരിക്കയിലും പള്ളികൾ പൂട്ടിക്കൊണ്ട്   ആ സ്ഥാനങ്ങളിൽ  മറ്റു സ്ഥാപനങ്ങൾ ഉയരുന്ന കാഴ്ചകളാണ്  നാം കാണുന്നത്.  സഭയൊരിക്കലും പരിവർത്തന വിധേയമാകാതെ  പഴഞ്ചനായ ആശയങ്ങളിൽ തന്നെ ഇന്നും നിലകൊള്ളുന്നതു കാണാം.  സഞ്ചരിക്കുന്നതും  മൂന്നു നൂറ്റാണ്ടുകളപ്പുറത്തുള്ള  കാലഘട്ടത്തിൽ തന്നെയാണ്.  മാറ്റം വരുത്താതെ  ആധുനികതയുടെ മുന്നേറ്റത്തിൽ   സ്വയം ശവക്കുഴി തോണ്ടി ബലഹീനമായി കൊണ്ടിരിക്കുന്ന  സഭ  വർത്തമാന ചരിത്രമായും മാറിക്കഴിഞ്ഞു. 
മാർപ്പാപ്പായുടെ  മനിലായിലെ യാത്രയ്ക്കിടയിൽ അദ്ദേഹം  പറഞ്ഞ   അഭിപ്രായങ്ങളുടെ മീതെ      വിമർശനങ്ങളുണ്ടായതും  സഭാ തലപ്പത്തുള്ളവരുടെ  ശ്രദ്ധയിൽപ്പെട്ടിരുന്നു.   "കത്തോലിക്കർ തങ്ങളുടെ മക്കളെ നേരായ രീതിയിൽ വളർത്താൻ കഴിവില്ലാത്തവരെങ്കിൽ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതായിരിക്കും അഭികാമ്യമെന്ന്"  മാർപ്പാപ്പാ പറഞ്ഞിരുന്നു.  മനിലയിൽ നിന്നും മാർപ്പായുടെ റോമിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പായി എട്ടാമത്തെ കുഞ്ഞിനെ  പ്രതീഷിക്കുന്ന  ഒരു സ്ത്രീയോട് മാർപ്പാപ്പാ ചോദിച്ചു, "മറ്റേഴു  കുഞ്ഞുങ്ങളെയും അനാഥ ശാലകളിൽ വളർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?" 'കത്തോലിക്കരെ മുയലുകളെപ്പോലെ പെറ്റു പെരുകാൻ അനുവദിക്കരുതെന്ന ' മാർപ്പാപ്പായുടെ വാക്കുകൾ ലോക മാധ്യമങ്ങളിൽ  വിവാദങ്ങളാവുകയും ചെയ്തു.  

മനിലായിൽവെച്ച് മാർപാപ്പാ പറഞ്ഞ  അഭിപ്രായം ലഘുകരിച്ച്  വ്യത്യസ്തമായി അദ്ദേഹം വീണ്ടും  പറഞ്ഞു, "കുഞ്ഞുങ്ങൾ  കുടുംബങ്ങൾക്ക് ദൈവത്തിന്റെ ദാനമാണെന്ന്  അവർക്കറിയാം;  ഓരോ കുഞ്ഞും സൃഷ്ടി കർത്താവിന്റെ  അനുഗ്രഹമാണ്.  വിഭവങ്ങൾ കുറഞ്ഞ കുടുംബങ്ങളിൽ കുഞ്ഞുങ്ങളുണ്ടാകും തോറും  ലളിതമായ ജീവിതം നയിക്കാനിടയാകുന്നു. എങ്കിലും വലിയ കുടുംബം ദാരിദ്ര്യത്തിലേക്ക് നയിക്കും. ലോക സമ്പത്തുകൾ വിതരണം ചെയ്തിരിക്കുന്നത് നീതി പൂർവ്വമല്ല.  ഇന്ന് ആഗോള തലത്തിൽ പ്രകടിതമായിരിക്കുന്ന സാമ്പത്തിക അസമത്വങ്ങൾക്കു കാരണം മനുഷ്യൻ പണത്തെ ദൈവമായി കാണുന്നതുകൊണ്ടാണ്.  സമ്പത്തുകൾ ശരിയായ വിതരണത്തിന്റെ അഭാവത്തിൽ ദാരിദ്ര്യം വർദ്ധിക്കാനിടയാക്കി. പണത്തിനെ ദൈവമായി മനുഷ്യൻ പൂജിക്കുന്നത് ലോകത്തിന്റെ അസമാധാനത്തിനും കാരണമാണ്."

ഭ്രൂണഹത്യ പാപമാണെന്നുള്ള വത്തിക്കാന്റെ നിലപാട് കുറെയെങ്കിലും മനസ്സിലാക്കാൻ  സാധിക്കും. പക്ഷേ  മറ്റു ഗർഭനിരോധന മാർഗങ്ങളെ എതിർക്കുന്നതിൻറെ യുക്തി  മനസ്സിലാകുന്നില്ല. ഒരു പുരുഷൻ ഓരോ സെക്കൻറിലും കോടാനുകോടി ബീജങ്ങളെ പുറപ്പെടുവിക്കും. അത് തലയിൽനിന്നു  ജീവനുള്ള തലമുടി പൊഴിയുന്നതുപോലെയേയുള്ളൂ. ബീജകോശം അണ്ഡകോശത്തിലെത്താതെ എങ്ങനെ ജീവൻ തുടിക്കും.സ്വാഭാവികമായ ഗർഭനിവാരണ മാർഗങ്ങൾ  സഭ നിർദേശിക്കുന്നുണ്ടെങ്കിലും  പ്രകൃതി വിരുദ്ധമായ 'കോണ്ടം'  'ഗർഭ നിരോധക ഗുളികകൾ'  വിലക്കിയിരിക്കുകയാണ്. കത്തോലിക്കാ സഭ വാസ്തവത്തിൽ സഭാമക്കളെ പഠിപ്പിക്കുന്നത് കടും ക്രൂരതയാണ്. ഗർഭ നിരോധക നിയന്ത്രണങ്ങൾ  പാടില്ലായെന്ന സഭയുടെ നിർദ്ദേശം   ഭൂമിയിലേക്ക് വരുന്ന കോടാനുകോടി കുഞ്ഞുങ്ങളെ   ദാരിദ്ര്യത്തിലേക്ക് നയിക്കാൻ പ്രേരണ നല്കുന്നു. കാലഹരണപ്പെട്ട  മൗലിക തത്ത്വങ്ങളുമായി മുമ്പോട്ടു പോകുന്ന സഭ കുടുംബാസൂത്രണ പദ്ധതികളെ നിരോധിക്കുന്നതുകൊണ്ട് വേണ്ടാതെ   ജനിക്കുന്ന ബില്ല്യൻ കണക്കിന് കുഞ്ഞുങ്ങളുടെ യാതനകൾ  കണ്ടില്ലെന്നു നടിക്കുകയും ചെയ്യും. വിശക്കുന്ന വയറുകൾക്ക്  ഭക്ഷണം നല്കാനും തയാറല്ല. അവർക്ക് പാർക്കാൻ വീടുകളില്ലെങ്കിൽ സഭയ്ക്കെന്ത് ? അൾത്താരയിൽ നിന്ന് പുരോഹിതൻ വിളിച്ചു പറയും ,'ആകാശത്തിലെ പറവകളെ നോക്കൂ, അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല". വിശുദ്ധ പുസ്തകത്തിൽ നിന്ന് ദരിദ്രരെ ആശ്വസിപ്പിക്കാൻ പുരോഹിതൻ  വചനങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കും. പക്ഷെ അതൊന്നും വിശക്കുന്നവന്റെ വിശപ്പടങ്ങില്ല. വളരുന്ന കുഞ്ഞുങ്ങളുടെ  ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും എങ്ങനെ നടക്കുമെന്നും സഭയ്ക്കറിയേണ്ട ആവശ്യമില്ല. ഇത്തരം  ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റി ചിന്തിച്ച്  സഭയുടെ കണ്ണ് തുറപ്പിക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ ശ്രമിക്കുന്നുവെങ്കിൽ അതിൽ എന്തു തെറ്റാണുള്ളത്? മുമ്പുള്ള മാർപ്പാമാർ ഇത്തരം പ്രശ്നങ്ങൾ സമൂഹത്തിൽ അവതരിപ്പിക്കില്ലായിരുന്നു.
മാർപ്പാപ്പ ഒരേ അഭിപ്രായങ്ങൾ   വ്യത്യസ്ഥമായി  സംസാരിക്കുന്നത്   പരിഭ്രാന്തിയും വിസ്മയങ്ങളുമുണ്ടാക്കാം. മനിലായിൽ മാർപ്പാപ്പാ  മാനുഷിക മൂല്യങ്ങൾ കണക്കാക്കുന്ന ഒരു സാധാരണ പുരോഹിതനെപ്പോലെ സംസാരിച്ചെങ്കിൽ റോമിൽ അദ്ദേഹം സഭയുടെ പാരമ്പര്യ  മൂല്യങ്ങളെ മുറുകെപ്പിടിച്ചു സംസാരിക്കുന്നു. മുമ്പുള്ള മാർപാപ്പാമാർ സഭയുടെ തത്ത്വ സംഹിതകൾ ആദ്യം സംസാരിച്ചെങ്കിൽ ഫ്രാൻസീസ് മാർപ്പാപ്പാ ഒരു സാധാരണ വ്യക്തിയെന്ന നിലയിൽ യുക്തിബോധത്തോടെ ജനം സ്വീകരിക്കാൻ സ്വന്തം അഭിപ്രായങ്ങളാണ് ആദ്യം സംസാരിക്കാറുള്ളത്.
'ഞാനാര് അവരെ വിധിക്കാൻ' ?

സഭയുടെ  പാരമ്പര്യമായി പുലർത്തി വരുന്ന ചില   വിശ്വാസങ്ങൾക്കെതിരെ ഒരു മാർപാപ്പാ സംസാരിക്കുമ്പോൾ കേൾക്കുന്നവർ അവരുടെ യുക്തിപോലെ വിമർശിക്കാനും തുടങ്ങും. ഫ്രാൻസീസ് മാർപ്പാപ്പാ യാഥാസ്ഥിതികനോ മനോവിശാല ചിന്തകനോ ആരുമായിക്കൊള്ളട്ടെ, മഹാനായ  ഒരു മാർപ്പാപ്പയുടെ അഭിപ്രായ സ്വാതന്ത്ര്യം  മാനിച്ചേ  തീരൂ. വൈവിധ്യമാർന്ന രണ്ടു ചിന്താഗതികളിൽ  ഫ്രാൻസീസ് മാർപ്പാപ്പാ ആരെന്നു ചോദിച്ചാൽ ഫ്രാൻസീസ് മാർപ്പാപ്പാ,  ഫ്രാൻസീസ് മാർപ്പാപ്പായെന്നേ ഉത്തരം പറയാൻ സാധിക്കുള്ളൂ.അവിടെ അദ്ദേഹത്തിൻറെ വ്യക്തിപ്രഭാവത്തിൽ മറ്റൊരാളില്ല.  സഭയുടെ നയങ്ങൾ ഒരു വ്യക്തിയിൽ രൂപീകരിച്ചതല്ല. നൂറ്റാണ്ടുകളായി കാലത്തിനനുസരിച്ച് അനേകരുടെ ചിന്തകളിൽ നിന്നും ഉദിച്ചതാണ്. ആധുനിക  ചിന്തകളുടെ ഒഴുക്കിനഭിമുഖമായി സഞ്ചരിക്കുന്ന മാർപ്പാപ്പായുടെ വാക്കുകൾ  ഒരു പക്ഷെ മത മൗലിക വാദികളുടെ അഭിപ്രായങ്ങൾക്കെതിരായിരിക്കാം.  വിശുദ്ധ ഗ്രന്ഥങ്ങളിൽ പഴങ്കാല ജനങ്ങൾ എഴുതിപ്പിടിപ്പിച്ച  വചനങ്ങളെ  യാഥാസ്ഥികരായവർ   ആരാധിക്കുന്നു. യേശുവിന്റെ ചൈതന്യം   കാലത്തിന്റെ ഒഴുക്കിൽ സഞ്ചരിക്കേണ്ടതാണ്.  ലോകത്തിലുള്ള സകല അസമാധാനങ്ങൾക്കും കാരണം  'സോദോം ഗോമോറയും ഉല്പ്പത്തിയും' മുറുകെ പിടിച്ചു നടക്കുന്ന മൗലിക വാദികളാണ്. പുരോഹിതരും വചനങ്ങളും മാത്രമേ അത്തരക്കാരുടെ അറിവിൽ ഉൾക്കൊണ്ടിട്ടുള്ളൂ.  ലോകത്തിന്റെ പുരോഗമനമോ, ശാസ്ത്രത്തിന്റെ നേട്ടങ്ങളോ മനുഷ്യരുടെ ചിന്താശക്തിയുടെ വളർച്ചയോ   അറിയാനവർ മെനക്കെടുകയുമില്ല.
സഭയുടെ പാരമ്പര്യ വിശ്വാസങ്ങളിൽ  സ്വവർഗ രതി കടുത്ത പാപമായി കരുതുന്നു. "ഞാനാരാണ്, അവരെ വിധിക്കാനെന്നു മാർപ്പാപ്പാ പറയുന്നു". സ്വവർഗ രതി കഠിനമായ പാപമായിട്ടാണ് മുമ്പുള്ള മാർപ്പാപ്പാമാർ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ മറ്റുള്ള പുരോഹിതരുടെ ലൈംഗിക ചേഷ്ടകളെ ചോദ്യം ചെയ്യാൻ ഫ്രാൻസീസ് മാർപ്പാപ്പാ തയ്യാറല്ല. സ്നേഹവും ദയയും മാർപ്പാപ്പാ അവരോടു പ്രകടിപ്പിക്കുകയാണ്. യേശു ഒരിക്കലും സ്വവർഗാനുരാഗികൾക്കെതിരെ സംസാരിച്ചിട്ടില്ല. സാധാരണ യാത്രകൾക്കിടയിലാണ്  മാർപ്പാപ്പാ സ്വയം മാർപ്പാപ്പായെന്നത്  മറന്നു കൊണ്ട് ആധുനിക ചിന്തകൾ  സംസാരിക്കാറുള്ളത്.  മാനുഷിക മൂല്യങ്ങൾ   നിറഞ്ഞു നിൽക്കുന്ന ഒരു നല്ല മനുഷ്യനായി  വിവേകമുള്ളവർ അപ്പോഴെല്ലാം മാർപ്പാപ്പയെ  കാണുന്നു.  യാത്രയ്ക്കിടയിൽ സഭയുടെ തത്ത്വങ്ങൾ പാടേ മറന്നുപോയതുപോലെയും അദ്ദേഹം സംസാരിക്കുന്നു. "സ്വവർഗ  രതിക്കാർ നന്മയെ തേടുന്നുവെങ്കിൽ, ദൈവത്തെ അന്വേഷിക്കുന്നുവെങ്കിൽ അവരെ ചോദ്യം ചെയ്യാൻ ഞാൻ ആരാണെ'ന്ന് മാർപ്പാപ്പാ ചോദിച്ചതും തന്റെ ബ്രസീൽ യാത്രയ്ക്കിടയിലായിരുന്നു.


ബനഡിക്റ്റ്  മാർപ്പാപ്പാ  സ്വവർഗാനുരാഗികളെ   വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടിൽ കണ്ടിരുന്നു. "പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയും തമ്മിലുള്ള രതി ലീലകളെ അദ്ദേഹം സഭയുടെ സന്മാർഗങ്ങൾക്കെതിരായും  പാപമായും കരുതിയിരുന്നു. സ്വവർഗ രതിയിൽ ഉറച്ചു നിൽക്കുന്നവൻ സഭയിൽ പുരോഹിതരാകരുതെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.  സ്വവർഗക്കാർ പുരോഹിതരാകണമെന്ന്  ഫ്രാൻസീസ് മാർപ്പാപ്പാ ഒരിക്കലും പറഞ്ഞിട്ടില്ല. സഭയുടെ തത്ത്വത്തിൽ പ്രകൃതി വിരുദ്ധമായ ഏതു  ലൈംഗികതയും പാപം തന്നെയാണ്. പക്ഷെ മാർപ്പാപ്പായുടെ ഇംഗ്ലീഷിലെ 'ഗേയ് ' എന്ന പദം പലരിലും ആശയക്കുഴപ്പങ്ങളുണ്ടാക്കി.  ബിഷപ്പുമാർ തമ്മിലും അതിന്റെ പേരിൽ ശക്തിയേറിയ വാദ പ്രതി വാദങ്ങൾ ഉണ്ടാവുകയും ചെയ്തു. ബ്രഹ്മചര്യം  കാക്കാതെ സ്വവർഗരതികളിൽ പങ്കാളികളായ പുരോഹിതരെ സഭ അംഗീകരിക്കണമോയെന്നതും  വിവാദങ്ങളായി മാറിയിരുന്നു. ദൈവത്തിന്റെ ചൈതന്യത്തെ ചോദ്യം ചെയ്തപ്പോഴാണ്  ഫ്രാൻസീസ് മാർപ്പാപ്പ അങ്ങനെയൊരുത്തരം പറഞ്ഞത്. ദൈവത്തിന്റെ കണക്കു കൂട്ടലുകളിൽ  നിസാരനായ മനുഷ്യന് എങ്ങനെ  ദൈവത്തിന്റെ  നിശ്ചിതമായ  രൂപഭാവാദികളെ  ചോദ്യം ചെയ്യാൻ സാധിക്കും? ദൈവം നല്കുന്ന അന്തിമമായ വിധി തീരുമാനിക്കുന്നത് മനുഷ്യരോ? ബൌദ്ധികമായുള്ള  ഫ്രാൻസീസ് മാർപ്പാപ്പായുടെ ചിന്താഗതികളിൽ മത മൗലിക വാദികൾ ആകുലരാണ്. ബൈബിളിലെ വചനങ്ങളുമായി അടഞ്ഞ മനസുമായി ചിന്തിച്ചാൽ മാർപാപ്പായുടെ അഭിപ്രായങ്ങളിൽ നീരസമേ  തോന്നുകയുള്ളൂ. സ്വവർഗം പാപമാണെന്നുള്ള തന്റെ  മുൻഗാമിയുടെ അഭിപ്രായത്തെ മാർപ്പാപ്പാ തിരുത്താൻ തയ്യാറാകുമെന്നും തോന്നുന്നില്ല. സ്ത്രീകൾക്ക് പൌരാഹിത്യം കൊടുക്കാൻ പാടില്ലായെന്നു  പറഞ്ഞുകൊണ്ട്   ജോണ്‍  പോൾ രണ്ടാമനും അവർക്കെതിരെ  വാതിലുകളടച്ചിരുന്നു.
വിദ്യാഹീനരും മനസ്ഥിരതയില്ലാത്തവരും ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്നവരും   മില്ല്യൻ കണക്കിന് കുഞ്ഞുങ്ങളെയാണ് ജനിപ്പിക്കുന്നത്. അവരിൽ അനേകർ തെരുവിന്റെ സന്തതികളായും  വളരുന്നു. ആ കുഞ്ഞുങ്ങൾ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും തങ്ങളുടെ വളർച്ചയ്ക്കൊപ്പം സഹിക്കുന്നു. വളരുന്ന പെണ്‍ക്കുട്ടികളെ വേശ്യാ വൃത്തിക്കും പ്രേരിപ്പിക്കുന്നു. വചനം മാത്രം ജീവിതമായി തെരഞ്ഞെടുത്ത  മതമൗലിക വാദികളുടെ  കൾട്ടുകൾ സമൂഹത്തോടും രാഷ്ട്രത്തോടും ദ്രോഹമാണ് ചെയ്യുന്നത്. ബില്ല്യൻ കണക്കിന് സ്ഥാവര ജംഗമ സ്വത്തുക്കൾ കൈവശം വെച്ചിരിക്കുന്ന മതമേധാവികളുടെ സ്വത്തുക്കൾക്ക് നികുതിയും കൊടുക്കേണ്ടാ. നികുതിയിൽ നേടുന്ന ഈ സൌജന്യം ആഫ്രിക്കയിലെയും മെക്സിക്കോയിലെയും കുട്ടികളുടെ  ക്ഷേമത്തിനായി നീക്കി വെയ്ക്കരുതോ?  ജനസംഖ്യ വർദ്ധിക്കുംതോറും ദാരിദ്ര്യത്തിനു പുറമേ വിഭവങ്ങളുടെ അപര്യാപ്തതയുമുണ്ടാകും. രാജ്യത്തെ തന്നെ അത് സാമ്പത്തിക മാന്ദ്യത്തിലെത്തിക്കുന്നു.
സ്വയം യുക്തിബോധത്തോടെ ചിന്തിക്കാൻ കഴിവുള്ളവർ കുഞ്ഞുങ്ങളെ പെരുപ്പിച്ച്   ലോകം മുഴുവൻ  എത്യോപ്യാപോലെ  പട്ടിണിരാജ്യങ്ങളാക്കണോ? എന്തേ,  വിശക്കുന്ന വയറുകളിൽ സഭയുടെ ക്രൂരത നിറച്ച ആത്മനികൃഷ്ടികരണമോ?   മനുഷ്യനു ചിന്തിക്കുവാൻ കഴിവു തന്നിരിക്കുന്നതു വിവേകപൂർവ്വം നല്ലതിനെ തിരിച്ചറിയാനാണ്. ബിബ്ലിക്കൽക്കാലത്ത് ഗർഭനിരോധക ഉപാധികൾ  ഉണ്ടായിരിന്നില്ലല്ലോ? ബൈബിളിന്  എതിരല്ലാത്ത സ്ഥിതിക്കു പിന്നെ എന്തിനാണ് വത്തിക്കാൻറെ ഈ കടുംപിടിത്തം. സ്ത്രീത്വത്തിൻറെ മൌലികതയെ ഇവർ ചോദ്യം ചെയ്യുകയാണ്. സ്ത്രീയല്ലയോ; അവളെ അടിച്ചമർത്തപ്പെട്ടാലും ഭക്തിയാദരവകളോടെ കൈയും കൂപ്പി നിന്നു കൊള്ളുമെന്ന ഒരു ചിന്താഗതിയും  പൌരാഹിത്യ മേധാവിത്വത്തിനുണ്ട്. സ്വതന്ത്രമായ അഭിപ്രായങ്ങൾ തുറന്നു പറയാൻ ആർക്കുമവകാശമുണ്ട്. മാനുഷിക മൂല്യങ്ങളിൽ വിശ്വസിച്ച്  മാർപ്പാപ്പാ അഭിപ്രായങ്ങൾ  തുറന്നു പറഞ്ഞതിൽ  യാഥാസ്ഥിതിക ലോകം ദുഖിതരാവേണ്ടതില്ല.  സത്യവും ധർമ്മവും  അന്വേഷിക്കുന്നവർ അഭിപ്രായങ്ങളും  തുറന്നു പറയും. സഭ വിശ്വസിക്കുന്ന  കാലഹരണപ്പെട്ടതായ പഴഞ്ചൻ തത്ത്വങ്ങൾക്ക്  ശാസ്ത്രത്തിൽ യാതൊരു സ്ഥാനവുമില്ല.  സഭയിന്നും സഞ്ചരിക്കുന്നത്   മൂന്നൂറു വർഷം മുമ്പുള്ള  പുറകോട്ടുള്ള കാലഘട്ടത്തിൽക്കൂടിയെന്നും ചിന്തിക്കണം.
മനിലയിൽ പോപ്പിന്റെ സഞ്ചാര വഴികളിൽനിന്നും  പോലീസ് ബന്ദികളാക്കിയ തെരുവുകുട്ടികൾ  
Cover design: Malayalam Daily News / EMalayalee News

Tuesday, January 27, 2015

Interesting one-liners about us

One-liners about India that are completely true!
(Source: UCANews)
1. If you want to know how divided we are, just look at the matrimonial page of our newspapers!
2. India is running the software of tomorrow on the hardware of yesterday!

3. Here the one who tells the highest amount of lies and the one who receives most bribes survives as the best politician.
4. If the mobile gets spoiled blame the child, if child gets spoiled blame the mobile!
5. If someone asks for dirty cloth to clean something, you are in India!
6. The only country where people fight to be termed ‘backward’!
7. In India, you don’t cast your vote, you vote your caste!
8. An incredible country where actors are playing cricket, cricketers are playing politics, politicians are watching porn and porn stars are becoming actors!- a curious vicious circle indeed!
9. Sarcasm is like electricity, half of India doesn’t get it!
10. And the ultimate one: Where liking a Facebook post and sending messages on WhatsApp gets you arrested, while raping does not!
താഴെപ്പറയുന്നവ നമ്മെപ്പറ്റിയാണ്.
എത്ര ദയനീയമായി നമ്മൾ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നു കാണാൻ നമ്മുടെ പത്രങ്ങളിലെ വിവാഹപ്പരസ്യങ്ങൾ വായിക്കുക.
ജാതി വിളിച്ചുപറയാനും സ്വജാതിക്കാർക്ക് മാത്രം വോട്ടുചെയ്യാനും ശീലിച്ചവർ, നമ്മൾ.
ഏറ്റവും വലിയ അഴിമതിക്കാർ ഏറ്റവും നീണ്ട കാലം അധികാരസ്ഥാനത്ത് തുടരുന്നിടം. 

ഇന്നലത്തെ ഹാർഡ്വെയറിൽ നാളത്തെ സോഫ്റ്റ്‌വെയർ ഓടിക്കുന്നവർ.
മൊബൈൽ ഫോണ്‍ ചീത്തയായാൽ, കുട്ടി കുറ്റക്കാരൻ; കുട്ടി ചീത്തയായാൽ, മൊബൈൽ ഫോണ്‍ കുറ്റക്കാരൻ.
എന്തെങ്കിലും തൂത്തു വൃത്തിയാക്കാൻ മുഷിഞ്ഞ തുണി ആവശ്യപ്പെടുന്നത് ഇന്ത്യയിൽ മാത്രം.
പട്ടിക ജാതിയിലും ദാരിദ്ര്യരേഖക്കു താഴെയും പേരുചേർക്കാൻ തള്ളിക്കയറുന്നവർ - ഇന്ത്യാക്കാർ
ഇവിടെ സിനിമാക്കാർ ക്രിക്കെറ്റ് കളിക്കുകയും ക്രിക്കെറ്റ് കളിക്കാർ രാഷ്ട്രീയം കളിക്കുകയും രാഷ്ട്രീയക്കാർ ബ്ലൂ ഫിലിം കാണുകയും ബ്ലൂ ഫിലിം ആഭിനയക്കാർ സിനിമയിൽ ചേക്കേറുകയും ചെയ്യുന്നു!
അല്പം ബുദ്ധിയുപയോഗം വേണ്ട തമാശകൾ മനസ്സിലാക്കാൻ ഇവിടെ ഭൂരിഭാഗത്തിനും കഴിയുന്നില്ല.
ഫെയ്സ് ബുക്കിൽ ഒരു ലൈക് ഇടുന്നതിനും വാട്സ് ആപിൽ സന്ദേശം അയക്കുന്നതിനും ഇവിടെ അറസ്റ്റ് ചെയ്യപ്പെടാം. എന്നാൽ, ഉപരോധിക്കാനാവാത്ത പാവം സ്ത്രീകളെ പീഡിപ്പിച്ചു കൊന്നാലും ശിക്ഷയില്ല!
+++++++++++++++++++

അരമനയില്‍ തെരുവുനാടകം...... വിശ്വാസികള്‍ ഉണരുന്നു !
പി റ്റി തോമസിനോടുള്ള പക പോക്കാന്‍, അദ്ദേഹത്തിന്‍റെ നാട്ടിലെ പ്ലസ്  റ്റു പൊക്കി മരിയാപുരത്തിന്..... ഹൈക്കോടതി വിധി അരമനക്ക് പുല്ല്..... വികാരിയുടെ ലെറ്റര്‍ പാഡില്‍ അരമനക്ക് തോന്നിയത്....ഇടുക്കി പുകയുന്നു... വിശദമായി മറുനാടന്‍ മലയാളിയില്‍ വായിക്കുക. http://www.marunadanmalayali.com/news/exclusive/upputhodu-plus-two-school-hijacked-by-maryapuram-school-12349

Monday, January 26, 2015

2015 ഫെ. 28 ന് പീഡാനുഭവം തുടങ്ങും....


കര്‍ത്താവീശോ മിശിഹായുടെ മലയിലെ പ്രസംഗത്തെക്കാള്‍ പ്രചാരത്തിലാണിപ്പോള്‍ അറക്കല്‍ മെത്രാന്‍റെ കാഞ്ഞിരപ്പള്ളി ചരമപ്രസംഗം. അതിലെന്തായിത്ര ചിരിക്കാനെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല (അദ്ദേഹം എന്ത് പറഞ്ഞാലും ചിന്തിക്കാന്‍ ധാരാളം കാണാറുണ്ട്‌; ഇവിടെ അദ്ദേഹം നിയമോപദേശം തേടിയിരുന്നോയെന്നു സ്പഷ്ടമല്ല). മാനുഷിക പരിഗണന കൂടി  കരുതിയായിരിക്കണം അദ്ദേഹം സ്വന്തം (ഒന്നാം കസിന്‍) സഹോദരന്‍റെ അടക്കിനു വന്നതെന്ന് ഉറപ്പ്. പക്ഷേ, മാനുഷിക പരിഗണന എന്ന  വാക്ക് കേട്ടാല്‍ പലര്‍ക്കും  ഇപ്പോള്‍ ഒരു ഞെട്ടലനുഭവപ്പെടാറുണ്ട്. മാനുഷിക പരിഗണന എന്ന കാരണം കൊണ്ടാണ് പ്രൊഫ. ജോസഫ് സാറിനെ തിരിച്ചെടുത്തതെന്നാണ് കേള്‍ക്കുന്നത്. ഏതായാലും സര്‍ക്കാരിന്‍റ ലിസ്റ്റിലുള്ള തിരിച്ചെടുക്കല്‍ വകുപ്പല്ലിത്; പ്രൊഫ. ജോസഫ് സാറിന്‍റെ പെന്‍ഷന്‍ ഇത്രയും വൈകാന്‍ കാരണം ഇതായിരിക്കുമോ? ഏതായാലും, മെത്രാനും പള്ളിയും അബദ്ധത്തില്‍ പോലും മാനുഷിക പരിഗണന പുറത്തെടുത്ത് ഒരു ജീവിയെയും സ്നേഹിക്കരുതേയെന്നാണ് എന്‍റെ അഭ്യര്‍ത്ഥന.
ഈ മാനുഷിക പരിഗണന കിട്ടിയ ധാരാളം ആളുകള്‍ ഉണ്ട്, മോനിക്കാ തോമസ്‌ മാത്രമല്ല. ഞാറക്കല്‍ കുറെ കന്യാസ്ത്രികള്‍ക്ക് ഈ സാധനം കിട്ടിയത് കൊണ്ട് അവര്‍  പുറത്തിറങ്ങുന്നത് പേടിച്ച്. ഇടമറുകിന് ഈ സാധനം കിട്ടിയത് കൊണ്ട് സ്വന്തം വീട്ടിലെ ശവമടക്കിന് വരാതിരിക്കാന്‍ പറ്റി; ഡല്‍ഹിയില്‍ ഇതൊരാള്‍ക്ക് കിട്ടിയതുകൊണ്ട് കുറി വാങ്ങിക്കാന്‍ വിമാനത്തില്‍ കേരളത്തില്‍ വന്നു പോകാന്‍ പറ്റി; നിരവധി ക്നാനായാക്കാര്‍ ഇത് പ്രതീക്ഷിച്ച് ഇപ്പോഴും വംശത്തിനു പുറത്തു നില്‍ക്കുന്നു. ഇംഗ്ലണ്ടില്‍ ഒരു പെണ്‍കുട്ടി ഒരു അന്യമതസ്ഥനെ പ്രേമിച്ചു. സഭയും സഭയോടൊത്തു വീട്ടുകാരും മാനുഷിക പരിഗണന കൊടുത്തതുകൊണ്ട്‌ അവള്‍ വീടു വിടേണ്ടി വന്നു, ഒറ്റയ്ക്ക്. (കര്‍ത്താവ്, വല വീശിക്കൊണ്ടിരുന്ന കുറെ മുക്കവരോട് “വരൂ എന്നെ അനുഗമിക്കൂ, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം,” എന്ന് പറഞ്ഞപ്പോള്‍ ഈ പരിഗണന ഉണ്ടായിരുന്നല്ലോ). ഈ ലിസ്റ്റ് ഇവിടെയെങ്ങും തീരില്ല, ഈ പരിഗണന കിട്ടാത്തവരായി അത്മായരില്‍ വളരെ കുറച്ചുപേരെ ബാക്കിയുള്ളെന്നു തോന്നുന്നു. അതു കൊണ്ടാണല്ലോ KCRMന്‍റെ എറണാകുളം പരിപാടിക്ക് ഇത്രയേറെ പിന്തുണ ഉണ്ടായത്. എവിടെ മാനുഷിക പരിഗണന വന്നാലും അതപ്പോള്‍ തന്നെ ഫെയിസ്ബുക്കിലും ബ്ലോഗ്ഗിലും വാര്‍ത്തയായി വരുന്നു; മാര്‍പ്പാപ്പാ വരെ ഇപ്പോള്‍ കേരളത്തിലെ പരിഗണന കഥകള്‍ വായിക്കുന്നുണ്ടായിരിക്കണം. അല്ലെങ്കില്‍ നാലാമത്തെ കുട്ടിക്ക് ആയിരം രൂപാ (പരിഗണന) മാസം തോറും ഇനാമായി ഒരു പള്ളിയില്‍ പ്രഖ്യാപിച്ചതിന്‍റെ അടുത്ത ആഴ്ച, മുയലുകളെപ്പോലെ പെറ്റ് പെരുകരുതെന്നു മാര്‍പ്പാപ്പാ പറയുമായിരുന്നോ?
ഇത്രേം നാളും വെറും ഊശാനയെന്നു കരുതി തള്ളിക്കളഞ്ഞ അത്മായാശബ്ദം, കളിയല്ല കാര്യമാണെന്ന് ഇപ്പോഴാണ് മെത്രാന്മാര്‍ക്ക് മനസ്സിലായത്‌ (ആരും വിഷമിക്കണ്ടാ, വടി വെട്ടാന്‍ പോയിട്ടേ ഉള്ളൂ!) ഇന്‍റര്‍ ചര്‍ച്ച് കൌണ്‍സില്‍ പിരിച്ചു വിടുന്നതിനു മുമ്പ് ഒരു മഹാസമ്മേളനം നടന്നു കാണണമെന്ന് എനിക്കൊരാഗ്രഹമുണ്ടായിരുന്നു; അത് നടക്കും! ലോകമെമ്പാടുമുള്ള സീറോ വായനക്കാരുള്ള എല്ലാ പത്രങ്ങളിലും കൊച്ചി സമ്മേളന വാര്‍ത്ത വന്നു, കേരളത്തിലെ ചാനലുകളിലും വന്നു. ഫെ. 28 കഴിഞ്ഞാല്‍ വേറെ കുറെ സദ്‌വാര്‍ത്തകളും വരും. ഇപ്പോള്‍ തന്നെ കാര്യം അറിയേണ്ടവരെല്ലാം എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ഇന്റര്‍നെറ്റ് ഒന്ന് കണക്റ്റ് ചെയ്‌താല്‍ മാത്രം മതി. ഞാന്‍ കഴിഞ്ഞ ദിവസം ഒരു കക്ഷിയുടെ ഫെയിസ് ബുക്ക് പ്രൊഫൈല്‍ ഒന്ന് നോക്കി. കക്ഷി സ്ഥിരം സദ്‌ വാര്‍ത്തകള്‍ ഫെയിസ് ബുക്കില്‍ ഷെയര്‍ ചെയ്യുന്നവന്‍. അയാളുടെ ഫ്രണ്ട്സ് 3000 ത്തോളം. അയാളുടെ ചില പോസ്റ്റുകള്‍ക്ക് 800 വരെ ഷെയറുകള്‍! അതായത് അദ്ദേഹം വിക്ഷേപിക്കുന്ന തുണ്ടുകള്‍ രണ്ടു മൂന്നു ലക്ഷം പേരെങ്കിലും ഓരോ ദിവസവും വായിക്കുന്നു. അധികമാരും ശ്രദ്ധിക്കാത്ത, അകത്തു നടക്കുന്ന ഈ വന്‍ തുരപ്പന്‍ പണിയുടെ റിസള്‍ട്ട് വെച്ചു നോക്കിയാല്‍ അവരുടെ ചെരുപ്പിന്‍റെ  വാര്‍ അഴിക്കാനുള്ള യോഗ്യത പോലും ഈ അത്മായാശബ്ദം ബ്ലോഗ്ഗിന് കാണില്ല.
മതപീഡനം അനുഭവിക്കുന്ന അത്മായര്‍ക്ക് ഡല്‍ഹി  അത്മായര്‍ Help Line ഒരുക്കിയതും പുതിയ വാര്‍ത്ത. മെത്രാന്‍റെ കൈയ്യില്‍ നിന്ന് സഹായം ലഭിക്കാന്‍ സാധ്യതയില്ലെന്ന് അവര്‍ മനസ്സിലാക്കി. അത്മായന്‍ ഇത്ര പെട്ടെന്ന് വടി എടുക്കുമെന്ന് ആരും കരുതിയില്ല. ചില അത്മായാ കൃഷിക്കാര്‍ ചുറ്റും മുള്ള് വേലി കെട്ടി കാട്ടുപന്നി കൃഷി നശിപ്പിക്കാതിരിക്കാന്‍ കാവലിരിക്കുന്നു. ഇതുണ്ടാക്കിയ ഇമ്പാക്റ്റ് അറിയണമെങ്കില്‍, ഏറണാകുളത്ത് സീറോ റോഡുകളില്‍ നടക്കുന്ന കുശു കുശുപ്പു ശ്രദ്ധിച്ചാല്‍ മതി. എറണാകുളത്ത് വലിയ ഒരു  ഹോള്‍ അത്മായര്‍ ബുക്ക് ചെയ്തെന്ന വാര്‍ത്തക്ക് അങ്ങിനെ പ്രചരിക്കാനാണ് യോഗമുണ്ടായത്‌ (പെങ്ങടെ കല്യാണത്തിന് നാട്ടില്‍ പോയി വന്ന ടോണി ജോര്‍ജ്ജിനോട്‌ കടപ്പാട്).
ഇക്കഴിഞ്ഞ ദിവസം ഒരു ദേശീയ  പത്രത്തില്‍, കഴിഞ്ഞ മന്‍മോഹന്‍ മന്ത്രിസഭ പിടിച്ചു വെച്ച ഒരു വാര്‍ത്ത വന്നിരുന്നു. ചില മതക്കാരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നത്രെ. ഇപ്പോള്‍ മെത്രാന്മാര്‍ അതിന്‍റെ പിറകെയാണ്. എങ്ങിനെ  സ്വന്തം ഗ്രൂപ്പിന്‍റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാം എന്നാണ്  ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്. നമ്മുടെ അംഗസംഖ്യ നാല്‍പ്പത്തഞ്ച്‌ ലക്ഷം എന്ന് പത്തു വര്‍ഷമായി പറഞ്ഞു പറഞ്ഞു മടുത്തു! ഈ പ്രശ്നത്തില്‍ തങ്ങളാലാകാവുന്നത് ചെയ്യുന്ന അച്ചന്മാര്‍ ഇല്ലാതില്ല. എങ്കിലും അതല്ലല്ലോ ശരി. ഇക്കാര്യം ഓരോ ദിവസവും വൈകിട്ട് SMS അയച്ച് വേണ്ടപ്പെട്ടവരെ ഓര്‍മ്മിപ്പിക്കാനുള്ള ഒരു വിപുലമായ പദ്ധതി ഉടന്‍ ഉണ്ടായേക്കാം. സഹായം വേണ്ടവര്‍ക്ക് C(space)Zero(space)4 എന്നെഴുതി (..........) ലേക്ക് SMS അയക്കാനുള്ള സൌകര്യവും ഉണ്ടാകണം.
അത്മായര്‍ ചോദ്യാവലിയുമായി നഗര മദ്ധ്യത്തില്‍ പത്രലേഖകരാല്‍ ചുറ്റപ്പെട്ട് പ്രത്യക്ഷപ്പെടുമെന്ന് ആരു വിചാരിച്ചു? പണ്ട് പണ്ട്, ഒരു ക്രൈസ്തവ ആശ്രമമുണ്ടായിരുന്നു. അവിടെ ചേരുന്ന നവാഗതര്‍ ആശ്രമത്തിന്‍റെ നിയമാവലി തര്‍ജ്ജമ ചെയ്യുന്ന ഒരു പതിവുമുണ്ടായിരുന്നു. ആരുടെയെങ്കിലും തര്‍ജ്ജമ കോപ്പിയടിക്കാതെ,  ആശ്രമത്തിലെ മൂലലിഖിതങ്ങള്‍ നോക്കി കിറുകൃത്യമായ ഒരു തര്‍ജ്ജമ ചെയ്യാന്‍ ഒരു നവാഗതന്‍ തീരുമാനിച്ചു. അയാള്‍ ആബട്ടിനെ വിവരം അറിയിച്ചു. ഗുരു, മൂലലിഖിതങ്ങള്‍ എടുത്ത് കൊടുക്കാന്‍  ആശ്രമത്തിന്‍റെ നിലവറയില്‍ കയറി. ഒരു പാട് നേരമായിട്ടും ആളിനെ കണ്ടില്ല; കുറച്ചു കഴിഞ്ഞപ്പോള്‍  ഒരു വലിയ അലര്‍ച്ച അകത്തു നിന്ന് കേട്ടു; തുടര്‍ന്ന്, നിലക്കാത്ത കരച്ചിലും. നവാഗതന്‍ കാര്യം അറിയാതെ കുഴങ്ങി. നവാഗതര്‍ക്ക് ആ നിലവറയില്‍ പ്രവേശനം ഇല്ലാതിരുന്നത് കൊണ്ട് അയാള്‍ അകത്തേക്ക് പോയില്ല. കുറെക്കൂടി കഴിഞ്ഞപ്പോള്‍ ആകെ പരവശനായി ഗുരു വന്നു. അന്തിച്ചു നില്‍ക്കുന്ന നവാഗതനോട് ഗുരു പറഞ്ഞു. “ഒരക്ഷരം നാം കാണാതെ പോയി!”  നെഞ്ചത്തലച്ചു കരയാന്‍ മാത്രം വലിയ അക്ഷരമോയെന്നോര്‍ത്തു വിഷമിച്ചു നിന്ന നവാഗതനോട് ഗുരു പറഞ്ഞു, “Clebate (ബ്രഹ്മചാരി ആയിരിക്കുക) എന്നല്ല, Celebrate (ആഘോഷിക്കുക) എന്നാ എഴുതിയിരുന്നത്.” ഇപ്പറഞ്ഞത്‌ പോലെയായി സീറോ മലബാര്‍ മെത്രാന്മാരുടെ കാര്യം. മൂല ലിഖിതങ്ങള്‍ നോക്കിയപ്പോള്‍ ഒത്തിരി അക്ഷരങ്ങള്‍ മാറിപ്പോയ കാര്യം ഓരോരുത്തര്‍ക്കും മനസ്സിലായി വരുന്നു. ഇപ്പോളിനി അലമുറയിട്ടതു കൊണ്ടെന്തു കാര്യം!
ഞാന്‍ ഒരു നല്ല കാര്യം മെത്രാന്മാരോട് പറയട്ടെ; ആദ്യം അത്മായന്‍ ചോദിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക, എന്നിട്ട് അതിന് പറയാനുള്ള മറുപടി എല്ലാ മെത്രാന്മാര്‍ക്കും പ്രിന്റ്‌ ചെയ്ത് അയച്ചു കൊടുക്കുക. കുറെ സാമ്പിള്‍ ചോദ്യങ്ങള്‍ ഞാന്‍ തരാം. 1) ഇടുക്കിയില്‍ പശ്ചിമഘട്ട സമരം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും നടത്തുമോ?  2) ഞാറക്കല്‍  കന്യാസ്ത്രികള്‍ക്ക് സ്കൂള്‍ തിരിച്ചു കൊടുക്കുമോ? 3) അടുത്തെങ്ങും സീറോ മലബാര്‍ കത്തോലിക്കാ പള്ളി ഇല്ലെങ്കില്‍ കെട്ടിയ കത്തോലിക്കാ പെണ്ണിനെ ക്നാനായാക്കാരന്‍ എങ്ങിനെ കുര്‍ബാന കാണിക്കും? 4) വട്ടായി അച്ചന്‍റെ പ്രഘോഷണം വഴി മൊത്തം പിരിച്ച പണം എത്ര കോടി? 5) അള്‍ത്താര ബാലസഖ്യാംഗംങ്ങള്‍ കാര്‍മ്മികനില്‍ നിന്ന് എത്ര അകലെ നില്‍ക്കണം? 6) ചില സ്ഥലങ്ങളില്‍ വക്കീല്‍ നോട്ടീസിനനുസരിച്ച് കാനോന്‍ മാറുന്നു. എന്തുകൊണ്ട്? 7) വിദേശങ്ങളില്‍ പാപമല്ലാത്ത ചെയ്തികള്‍ വ്യക്തമാക്കുമോ? 8) മാര്‍പ്പാപ്പാ നമ്മുടെ ആരാണ്? 9) ബാര്‍ പൂട്ടണം പൂട്ടണം എന്ന് പറഞ്ഞ് മാണി സാറിന് (സാഡിന്?) കോടികളുടെ സംശയാസ്പദമായ സാഹചര്യം ഒരുക്കിക്കൊടുത്ത മെത്രാന്മാര്‍ക്ക് ആരെങ്കിലും എന്തെങ്കിലും തന്നോ? 10) AKCC ഇപ്പോഴും ഉണ്ടോ? 11) വാറ്റ് ലൈസന്‍സ് ഉള്ള അപ്പസ്തോലന്മാര്‍ ഉണ്ടായിരുന്നോ? 12) തൃശ്ശൂര്‍ രൂപതയുടെ മെത്രാന്‍ സത്യത്തില്‍ കത്തോലിക്കനാണോ?
നാല്  മീറ്റര്‍ തുണിയാണ് മെത്രാനും അത്മായനും തമ്മിലുള്ള വ്യത്യാസമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് പറഞ്ഞ് അത്മായനെ അധിക്ഷേപിക്കുന്നവര്‍ മെത്രാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ എന്ത് ചെയ്യണമെന്നു കൂടി പറഞ്ഞു തന്നിരുന്നെങ്കില്‍!


Samuel Koodal - Mukhangal MTV

Sunday, January 25, 2015

തൃശൂര്‍ അതിരൂപത 'സ്വതന്ത്ര സഭ'യാകുന്നുവോ? സഭയിലെ ഒരു പ്രതിസന്ധി


Fr. Davis Kachappilly CMI

കത്തോലിക്കാസഭയെ പെന്തക്കുസ്താസഭകളില്‍ നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം ലോകത്തിലുള്ള എല്ലാ കത്തോലിക്കരും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പക്ക് വിധേയപ്പെട്ട് ജീവിക്കുന്നു എന്നാതാണ്. കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ക്കെല്ലാം മാര്‍പ്പാപ്പയുടെ അംഗീകാരമുണ്ട്. ഒരു രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങള്‍ പോലും തിരുസഭയുടെ അടിസ്ഥാന നിയമങ്ങള്‍ക്ക് അനുസൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. സഭയില്‍ എല്ലാവരും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ കടപ്പെട്ടവരാണ്. പ്രസ്തുത നിയമങ്ങള്‍ ലംഘിക്കുന്നവരെ നിയമാനുസൃതം തിരുത്താനോ, ശിക്ഷിക്കാനോ, ഇടവക, രൂപത, അതിരൂപത, മേജര്‍ ആര്‍ച്ച് ബിഷപ്പ്, മെത്രാന്‍ സിനഡ്, ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്‍, റോമന്‍ കൂരിയ, മാര്‍പ്പാപ്പ എന്നിങ്ങനെ ഹൈരാര്‍ക്കിയുണ്ട്. അവക്കെല്ലാം അതിനായുള്ള സഭാ നടപടികളോ കോടതികളോ ഉണ്ട്. സഭയിലെ എത്ര ഉന്നതാധികാരിയായാലും സഭാ നിയമങ്ങള്‍ക്കും ശിക്ഷാ നടപടികള്‍ക്കും വിധേയപ്പെടേണ്ടതാണ്. അതാണ് സഭയുടെ അച്ചടക്കം. സഭയുടെ മുകള്‍ മുതല്‍ അടിവരെയുള്ള എല്ലാ ഘടകങ്ങളിലും ഇപ്രകാരം സഭയുടെ സനാതനമായ ആദര്‍ശങ്ങള്‍ പരിപാലിക്കപ്പെടും എന്നതിലാണ് കത്തോലിക്കാ സഭയുടെ ഔന്നത്യവും ആല്‍മീയ തനിമയും. ഈ സംവിധാനങ്ങളില്‍ നിന്ന് വ്യതിചലിച്ചുള്ള 'സ്വതന്ത്ര രൂപതകള്‍' കത്തോലിക്കാ സഭയിലില്ല. 

ഒരു രൂപതാദ്ധ്യക്ഷന്‍ തനിക്ക് അധികാരമുണ്ട് എന്ന ന്യായത്തില്‍, അധികാരം ഉപയോഗിക്കാന്‍ പാലിക്കേണ്ട സഭയുടേയോ, രൂപതയുടേയോ, ഇടവകയുടേയോ അംഗീകരിക്കപ്പെട്ട നിയമങ്ങളും പാരമ്പര്യങ്ങളും ലംഘിച്ചുകൊണ്ട്, സ്വതന്ത്രമായും ഏകാധിപത്യപരമായും ഒരു നടപടി എടുക്കുകയും അത് വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്താല്‍, പ്രസ്തുത രൂപതാദ്ധ്യക്ഷന്‍ തന്റെ രൂപതയെ പെന്തക്കുസ്താ സഭകളെപോലെ സ്വതന്ത്ര സഭയാക്കുകയല്ലെ ചെയ്യുന്നത്? ഇത്തരം സ്വാതന്ത്ര്യവും അധികാര വിനിമയവും കത്തോലിക്കാ സഭക്ക് അംഗീകരിക്കാനാകുമോ?

ഈ അടുത്ത കാലത്ത് തൃശൂര്‍ അതിരൂപതയിലുണ്ടായ ഒരു നടപടിയും അതിന്റെ ദാരുണമായ പ്രത്യാഘാതങ്ങളുമാണ് ഇപ്രകാം ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിക്കപ്പെട്ടതും 33 വര്‍ഷക്കാലം സുഗമമായി പ്രവര്‍ത്തിച്ചിരുന്നതുമായ തലോര്‍ ഇടവകയില്‍ 2009 നവംബര്‍ 1ന് പ്രഖ്യാപിക്കപ്പെട്ട ഇടവകമാറ്റ നടപടി സഭയുടേയോ രൂപതയുടേയോ ഇടവകയുടേയോ നിയമങ്ങളും പാരമ്പര്യങ്ങളും പാലിക്കാതെ രൂപതാദ്ധ്യക്ഷന്‍ ഏകാധിപത്യപരമായി ചെയ്തതായിരുന്നു. ഇടവക മാറ്റത്തിന് മുമ്പ് അക്കാര്യം ഇടവകക്കാരുമായി ആലോചിച്ച് ഉറപ്പാക്കണമെന്നും, രൂപതയുടെ പ്രസ്ബിറ്ററി കൗണ്‍സിലില്‍ ആലോചിക്കണമെന്നുമുള്ള 2 പ്രധാന നിയമങ്ങളും പാലിച്ചിട്ടില്ല. സന്യാസ വൈദികരെ ഏല്‍പ്പിച്ച ഇടവക എന്ന നിലയില്‍ കാനോന്‍ നിയമപ്രകാരം ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയും ചെയ്തു. ഇടവക സ്ഥാപനത്തിലെ കരാറില്‍ ഒപ്പുവച്ചവരുമായി ഇടവകമാറ്റത്തിന് മുമ്പ് രൂപതാദ്ധ്യക്ഷന്‍ ആലോചിക്കുകയോ പുതിയ കരാര്‍ ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഫൊറോന വികാരിയുമായും, അയല്‍പക്ക വികാരിമാരുമായും ആലോചിക്കണമെന്ന പാരമ്പര്യവും പാലിച്ചിട്ടില്ല. ഫൊറോന വികാരിക്ക് തന്റെ ഫൊറോനയിലെ ഇടവകകളുടെ കാര്യത്തില്‍ നെയ്യാമികമായ അധികാരങ്ങളും അവകാശങ്ങളുമുള്ളതാണ്. ഉദാ: വിവാഹ പരസ്യത്തില്‍ നിന്ന് ഒഴിവ് നല്‍കാന്‍ ഫൊറോന വികാരിക്ക് അധികാരമുണ്ട്. പ്രസ്തുത നിയമങ്ങള്‍ അനുസരിക്കാതെയോ പരിഗണിക്കാതെയോ അവക്കതീതമായി രൂപതാദ്ധ്യക്ഷന് ഇടവകമാറ്റം നടത്താന്‍ അധികാരമുണ്ടെന്ന് കാനോന്‍ നിയമത്തില്‍ പറയുന്നുമില്ല. ഇതിന്റെ ഫലമായി 3 വര്‍ഷമായിട്ട് അയ്യായിരത്തിലധികം വിശ്വാസികളുള്ള തലോര്‍ ഇടവകയുടെ വിശ്വാസകൂട്ടായ്മയും ആത്മീയ സുസ്തിതിയും തകര്‍ന്നിരിക്കയാണ്.

ഇവയുടെ അടിസ്ഥാനത്തിലും വിശ്വാസികളുടെ നിവേദനങ്ങള്‍ കണക്കിലെടുത്തും സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡില്‍ നിന്ന് നിയോഗിച്ച മൂന്നംഗ മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തില്‍, വിശ്വാസികളുടെ ആത്മീയ സുസ്തിതി ലക്ഷ്യമാക്കി ഇടവകയെ രണ്ട് ഇടവകകളായി പ്രവര്‍ത്തിക്കണമെന്ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് തൃശൂര്‍ രൂപതാദ്ധ്യക്ഷനെ ചുമതലപ്പെടുത്തിയതായി പത്രങ്ങളിലൂടെയും സഭയുടെ വക്താക്കളിലുടേയും മെത്രാന്‍മാരിലൂടെയും അറിയാന്‍ കഴിഞ്ഞു. പക്ഷെ നിര്‍ദ്ദേശം നല്‍കി 6 മാസം പിന്നിട്ടിട്ടും പ്രസ്തുത നടപടി തലോരില്‍ നടപ്പാക്കിയിട്ടില്ല. തൃശൂര്‍ അതിരൂപതക്ക് മുകളിലുള്ള അധികാരികളെയെല്ലാം നോക്കുകുത്തികളാക്കിയ പ്രതീതി ! ഇത് തൃശൂര്‍ അതിരൂപതയില്‍ മാത്രമല്ല സീറോ മലബാര്‍ സഭയില്‍തന്നെ ഒരു പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.പെന്തക്കുസ്താ സഭകളിലേതുപൊലെയുള്ള ഒരു സ്വതന്ത്ര സഭാപ്രവര്‍ത്തനം തൃശൂരില്‍ രൂപപ്പെടുകയല്ലേ എന്നാണ് പലരും ചിന്തിക്കുന്നത്. വിശ്വാസികള്‍ പരിഭ്രാന്തരായിരിക്കുകയാണ്. ഈ സ്ഥിതി പ്രബലമായാല്‍ ഇവിടത്തെ ഇടവകകളും സ്വതന്ത്ര ഇടവകകളാകില്ലേ? അതോടെ രൂപതയുടെ അഡ്രസും പോകും! അതുകൊണ്ട് വളരെ ഗൗരവമായ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമങ്ങളുണ്ടാകണം. മേജര്‍ ആര്‍ച്ച് ബിഷപ്പും മെത്രാന്‍ സിനഡും അല്‍മായ കമ്മീഷനും ഇക്കാര്യം പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു.