Translate

Saturday, April 27, 2019

എം. ജി. യൂണിവേഴ്‌സിറ്റിയിലെ ഡോ. ബിജുലാല്‍ നയിക്കുന്ന ചര്‍ച്ച


'18-ാം വയസ്സില്‍ കന്യാസ്ത്രീകളാക്കുന്ന സമ്പ്രദായം മാറ്റിയേതീരൂ' - സിസ്റ്റര്‍ ലൂസി കളപ്പുര


2019 മാര്‍ച്ച് 13, ബുധനാഴ്ച്ച 'കെ.സി.ആര്‍.എം- നോര്‍ത്ത് അമേരിക്ക' നടത്തിയ പതിനഞ്ചാമത് ടെലി-കോണ്‍ഫറന്‍സില്‍,  'കേരളത്തിലെ കന്യാസ്ത്രീ ജീവിതം' എന്ന വിഷയം അവതരിപ്പിച്ചപ്പോഴാണ്, ഇളംപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വ്രതവാഗ്ദാനം നടത്തിച്ച് കന്യാസ്ത്രീകളാക്കുന്ന സമ്പ്രദായം അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര എഫ്.സി.സി  അഭിപ്രായപ്പെട്ടത്.
പെണ്‍കുട്ടികള്‍ക്ക് പതിനഞ്ച് വയസ്സ് ആകുന്നതിനുമുമ്പുതന്നെ അവരെ സ്വാധീനിച്ച് കന്യാസ്ത്രീകളാക്കാന്‍    പരസ്യങ്ങളില്‍ക്കൂടെയും, വലിയ ആശ്രമങ്ങളില്‍ വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചും, നല്ല വാഗ്ദാനങ്ങള്‍ നല്‍കിയും ആകര്‍ഷിക്കുന്ന രീതി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നടന്നുകൊണ്ടിരിക്കുന്നു.   ഇരുപത്തൊന്നു വയസ്സെങ്കിലും പൂര്‍ത്തിയായ വ്യക്തികളെമാത്രമേ സന്ന്യാസാശ്രമങ്ങളിലേക്കോ സെമിനാരികളിലേക്കോ സ്വീകരിക്കാവൂ എന്നാണ് ലൂസി സിസ്റ്റര്‍ അടിവരയിട്ട് പറയുന്നത്.  ഇളംപ്രായത്തില്‍, വ്രതത്രയങ്ങള്‍ പൂര്‍ണ അറിവോടും വിവേകത്തോടുംകൂടി എടുക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നില്ലെന്നുള്ളതാണ് കാരണം. സ്വതന്ത്രമനസ്സോടെയാണ് വ്രതങ്ങള്‍ എടുക്കുന്നത് എന്ന് പറയുമ്പോഴും ഭൂരിഭാഗം കുട്ടികള്‍ക്കും വ്യക്തതയോ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനുള്ള കഴിവോ രൂപപ്പെടുന്നില്ല എന്നതാണ് വസ്തുത. വാസ്തവത്തില്‍, ദാരിദ്ര്യം, അനുസരണം, കന്യകാത്വം എന്നീ വ്രതങ്ങള്‍ സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പൂര്‍ണതയിലേക്ക് എത്താനുള്ള മാര്‍ഗമാണ്. ലോകത്തിന്റെ അതിര്‍ത്തികളില്‍വരെയെത്തി നന്മചെയ്യാനുള്ള സ്വാതന്ത്ര്യമാണ് അവ ലക്ഷ്യമിടുന്നത്. പക്ഷേ, സംഭവിക്കുന്നത്,  എല്ലാ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങള്‍പോലും ഈ വ്രതവാഗ്ദാനത്തിലൂടെ അന്യമാകുന്നു എന്നതാണ്. ദൈവത്തിന്റെ ഇഷ്ടത്തിനാണെന്നു പറഞ്ഞുകൊണ്ടുള്ള പരിശീലനം ഒരു കുഴലിലൂടെ കടത്തിവിടുന്നതുപോലെയാണ്. വ്രതത്രയങ്ങളെ മറ്റൊരു രീതിയില്‍ക്കണ്ട് അടിച്ചമര്‍ത്തലും അടിമത്തവുമാക്കി മാറ്റുകയാണ് ചെയ്യുന്നത്.  തന്മൂലം, നട്ടെല്ലോടെ ഒരഭിപ്രായം പറയാന്‍പോലും സാധിക്കാത്ത മാനസികാവസ്ഥയിലെത്തുന്നു, കന്യാസ്ത്രീകള്‍.  അനുസരണത്തിന്റെ പേരിലുംമറ്റും മാനസികമായി നീറിനീറി ജീവിക്കുന്ന, തീരാരോഗങ്ങള്‍ക്ക് അടിമകളായിത്തീര്‍ന്ന അനേകം കന്യാസ്ത്രീകള്‍ സഭയിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍,  സ്വാതന്ത്ര്യം വിളംബരംചെയ്യേണ്ട വ്രതങ്ങള്‍ അടിച്ചമര്‍ത്തലിന്റെയും മനുഷ്യാവകാശലംഘനത്തിന്റെയും ഉപാധികളായിരിക്കുന്നു - സിസ്റ്റര്‍ ലൂസി പറഞ്ഞു. 
മറ്റൊരുകാര്യം, കന്യാസ്ത്രീകള്‍ നേരിടുന്ന പൗരോഹിത്യമേധാവിത്വമാണ്. കന്യാസ്ത്രീകള്‍ ഇടവകകളില്‍ സേവനംചെയ്യുമ്പോള്‍ അത് വികാരിയച്ചന്റെമാത്രം ഇഷ്ടപ്രകാരം ആകേണ്ടിവരുന്നു. കന്യാസ്ത്രീകളുടെ അഭിപ്രായങ്ങള്‍  സ്വീകരിക്കപ്പെടുകയില്ല. ശക്തമായി പറഞ്ഞാല്‍ മോശക്കാരിയായി ചിത്രീകരിക്കുകയായി. ഒരു  ഇടവകയില്‍നിന്ന് അവിടത്തെ വൈദികന്റെ നടപടികാരണം ജീവനോടെ ഓടിപ്പോകേണ്ടിവന്ന അനുഭവവും സിസ്റ്റര്‍ പങ്കു വയ്ക്കുകയുണ്ടായി. ഇത്തരം ദുരനുഭവങ്ങള്‍ ഒഴിവാക്കാനായിരിക്കണം, 'ഞങ്ങള്‍ അടിമകളായി ഇരുന്നുകൊള്ളാം' എന്നാണ്  സന്ന്യാസിനീസമൂഹങ്ങള്‍ ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്!
പൗരോഹിത്യമേധാവിത്വത്തിന്റെ വേറൊരു വശമാണ് ലൈംഗികചൂഷണം.  സ്ത്രീക്കും പുരുഷനും ലൈംഗികത ദൈവം കോടുത്തിട്ടുണ്ട്. അത് പൗരോഹിത്യം ഏറ്റെടുക്കുന്ന ദിവസമോ വ്രതവാഗ്ദാനം നടത്തുന്ന ദിവസമോ ശരീരത്തില്‍നിന്നും മുറിച്ചുമാറ്റപ്പെടുന്നില്ല. പ്രത്യേകിച്ച് ചെറുപ്രായത്തില്‍, ആരെങ്കിലും പ്രലോഭിപ്പിച്ചിട്ടുണ്ടെങ്കില്‍ വീണുപോകാന്‍ ഏറെ സാധ്യതകള്‍ ഉണ്ട്. പ്രായവ്യത്യാസമില്ലാതെ വൈദികര്‍ക്ക് ലൈംഗിക അടിമകളാകുന്ന ധാരാളം കന്യാസ്ത്രീകളുണ്ട്. അതിനുള്ള സാഹചര്യങ്ങളും ധാരാളമുണ്ട്. ഇത്തരം കാര്യങ്ങള്‍ ആര്‍ക്കും ആരോടും പറയാന്‍ സാധിക്കുകയില്ല. അധികാരികളോടു പറഞ്ഞാല്‍, അത് പറയുന്ന സിസ്റ്ററിന്റെ കുറ്റമാണെന്നു പറയുകമാത്രമല്ല, അവര്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കുകയുംചെയ്യും. കന്യാസ്ത്രീകളുടെ ഇത്തരം അവസ്ഥ തിരുത്തിയേ പറ്റൂ. കന്യാസ്ത്രീകള്‍ അവര്‍ക്ക് സംഭവിച്ചിട്ടുള്ള ലൈംഗിക ചൂഷണങ്ങളേപ്പറ്റി തുറന്നുപറഞ്ഞിരുന്നെങ്കില്‍ ഈ ദുരന്തത്തിന് ഒരു ശമനം ഉണ്ടാകുമായിരുന്നു.
വ്രതത്രയങ്ങളില്‍ അനുസരണത്തെയാണ് എപ്പോഴും മുഴപ്പിച്ചുകാട്ടുന്നത്. എന്തു പറഞ്ഞാലും അനുസരിച്ചോളുക. അനുസരണത്തിന്റെപേരില്‍ നന്മചെയ്യാന്‍പോലും അനുവാദം കിട്ടാത്ത ദയനീയ സാഹചര്യങ്ങളില്‍ക്കൂടി താന്‍ കടന്നുപോയിട്ടുണ്ടെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. യേശുക്രിസ്തുവിന്റെ പഠനങ്ങള്‍ പാവപ്പെട്ട മനുഷ്യരിലേക്ക് എത്തിക്കുന്നതിന്, 'അനുവാദം', 'അനുവാദം' എന്നു പറഞ്ഞ് തടസ്സംനില്‍ക്കുന്ന ഒന്നായിരിക്കരുത,് അനുസരണം എന്ന വ്രതം.
അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയുംപേരില്‍ മനുഷ്യത്വരഹിതമായ പല പാരമ്പര്യങ്ങളും ഇന്നും സന്ന്യാസിനീസമൂഹങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. കന്യാസ്ത്രീകള്‍ക്ക് അത്യാവശ്യം പോക്കറ്റ്മണിപോലും നല്‍കാതിരിക്കുക,  അവരുടെ സഹോദരന്റെയോ അനുജത്തിയുടെയോ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാതിരിക്കുക എന്നിങ്ങനെ, മാറ്റപ്പെടേണ്ട പല പാരമ്പര്യങ്ങളുമുണ്ട്. ഒരു 1000 രൂപാ പോക്കറ്റ് മണിയായി നല്‍കിയാല്‍ അതുംകൊണ്ട് ആരെങ്കിലും പോകുമോ? പട്ടംകൊടുക്കല്‍ ശുശ്രൂഷയ്ക്ക് എവിടെയും പോകാമെന്നിരിക്കെ, അതിലും ശ്രേഷ്ഠമായ വിവാഹമെന്ന കൂദാശയില്‍ പങ്കെടുക്കുന്നത് എന്തിനു നിരോധിക്കണം?  നമ്മളെല്ലാവരും പൊതുപൗരോഹിത്യത്തില്‍ പങ്കുചേരുന്നവരാണ്. അതുവഴി,  കുടുംബജീവിതം നയിക്കുന്നവരും പൗരോഹിത്യധര്‍മമാണ് നിര്‍വഹിക്കുന്നത്.
 സന്ന്യാസം ഇന്ന് അടിമത്തത്തിന്റെ ഒരു മേഖലയില്‍ക്കൂടിയാണ് കടന്നുപൊയ്‌കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍,  സന്ന്യാസജീവിതം അടിമത്തമല്ല; സ്വാതന്ത്ര്യമാണ്. കുടുംബജീവിതംപോലും ഉപേക്ഷിച്ച് സ്വതന്ത്രരായി പാറിപ്പറന്നു പ്രവര്‍ത്തിക്കേണ്ട സന്ന്യാസജീവിതത്തെയാണ,'അനുസരണം' എന്ന വ്രതത്തിന്റെപേരില്‍ സര്‍വസ്വാതന്ത്ര്യത്തെയും അധികാരികളുടെ കാല്‍ച്ചുവട്ടില്‍ ദക്ഷിണ വയ്ക്കേണ്ട ഒന്നാക്കിയിരിക്കുന്നത്! യേശുക്രിസ്തുവിന്റെ പഠനങ്ങളെ അടിസ്ഥാനമാക്കി ജീവിക്കാന്‍നോക്കുന്നവരെ സഭാവിരോധികളായി മുദ്രകുത്തും. ധാരാളം കന്യാസ്ത്രീകള്‍ സഭവിട്ട് പോയിട്ടുണ്ട്. അവരിലധികംപേരും പോയത് മാനസികപീഡനങ്ങള്‍കൊണ്ടാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍,  സത്യം കേള്‍ക്കാന്‍ ആരുമില്ല. അവരുടെ സന്ന്യാസവ്യക്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ സഭാനേതൃത്വത്തിന് സാധിക്കുന്നില്ല. 'നീയൊക്കെ ഇവിടെനിന്നൊന്ന് പോയിത്താടീ'യെന്നുപറഞ്ഞുള്ള മേലധികാരിയുടെ വഴക്കുകേള്‍ക്കാന്‍ ഇടയായ പാവപ്പെട്ട വീട്ടിലെ ഒരു സിസ്റ്റര്‍ മനോവേദനയോടെ സഭയുടെ പടിയിറങ്ങിപ്പോയ ഒരു സംഭവം അവര്‍ അനുസ്മരിച്ചു.
ദൈവവേലയ്ക്കായി നിയോഗിക്കപ്പെട്ടവര്‍ എന്ന് ലോകത്തോട് വിളംബരംചെയ്യുന്ന ഒരു വസ്ത്രമാണ് കന്യാസ്ത്രീവസ്ത്രം. ഒരു കാലഘട്ടത്തില്‍ അത് ആവശ്യമായിരുന്നിരിക്കാം. എന്നാല്‍, കേരളത്തിന്റെ ഇന്നത്തെ പ്രത്യേക കാലാവസ്ഥയ്ക്കു ചേരുന്നതും,  ഭാരതസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നതുമായ ചൂരിദാര്‍പോലെയുള്ള ലളിതമായ ഒരു സന്ന്യസ്തവസ്ത്രം ധരിക്കാന്‍ അപേക്ഷിക്കുന്നവര്‍ക്ക,് പ്രത്യേകിച്ച് ആരോഗ്യസംബന്ധമായി പ്രശ്‌നങ്ങളുള്ളവര്‍ക്ക,് അത് അനുവദിക്കുക എന്ന നിലപാട് ഇനിയെങ്കിലും സഭാമേലധികാരികള്‍ സ്വീകരിക്കേണ്ടതാണ്. സന്ന്യാസവൈദികര്‍ക്കും മറ്റുവൈദികര്‍ക്കും ഏതു വസ്ത്രം ധരിച്ചും യാത്രകളുംമറ്റും ചെയ്യാമല്ലോ. ഈ ഇരട്ടത്താപ്പുനയം  മാറ്റേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്. ഇനിയുള്ളകാലം വസ്ത്രംകൊണ്ടല്ല ജീവിതശൈലികൊണ്ടാണ് സന്ന്യസ്തരെ തിരിച്ചറിയേണ്ടത്.
ഒരു പ്രത്യേക കാലഘട്ടത്തില്‍, ദാരിദ്ര്യത്തിന്റെ ആധിക്യംകൊണ്ട് മാതാപിതാക്കള്‍ തള്ളിവിട്ടവരും, തനിക്കുവേണ്ടി മാതാപിതാക്കള്‍ക്ക് ഒന്നുംചെയ്യാന്‍ സാമ്പത്തികമായി കഴിവില്ല എന്ന ചിന്താഗതികൊണ്ടോ  മഠത്തില്‍നിന്നുള്ള മോഹനവാഗ്ദാനങ്ങളില്‍ ആകൃഷ്ടരായോ മഠങ്ങളില്‍ ചേര്‍ന്നവരും ധാരാളമുണ്ട്. സന്ന്യാസജീവിതത്തില്‍ അവര്‍ എന്നും അസംതൃപ്തരായിരിക്കും. മൗനികളായി മുഖമിടുമ്പിച്ചുപോയ  ധാരാളം കന്യാസ്ത്രീകള്‍ മഠങ്ങളിലുണ്ട്. ഇതെല്ലാം സഭ പുലര്‍ത്തുന്ന നെഗറ്റീവായ സമീപനത്തിന്റെ ഫലമാണ്. അതു മാറ്റുകതന്നെവേണം. 'അരുത്' എന്ന നെഗറ്റീവ് മനോഭാവത്തെ മാറ്റി 'ചെയ്യണം' എന്ന പോസിറ്റീവ് മനോഭാവത്തെ സഭ ഉള്‍ക്കൊള്ളണം. എങ്കില്‍മാത്രമേ, കന്യാസ്ത്രീജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ. എല്ലാക്കാലത്തും സഭയിലും സന്ന്യാസജീവിതത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരളസഭയിലും മാറ്റങ്ങള്‍ വരും എന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി തന്റെ പ്രഭാഷണം അവസാനിപ്പിച്ചു.
തുടര്‍ന്നുനടന്ന ചര്‍ച്ചയില്‍,  പെണ്‍കുട്ടികളെ മഠങ്ങളിലേക്ക് റിക്രൂട്ടുചെയ്യുന്ന രീതി, കന്യാസ്ത്രീകള്‍ നേരിടുന്ന പൗരോഹിത്യമേധാവിത്വം, അനുസരണം, ദാരിദ്ര്യം എന്നീ വ്രതങ്ങളുടെ അര്‍ത്ഥം, കന്യാസ്ത്രീ ജീവിതത്തിലെ ദുരിതങ്ങള്‍, ലൈംഗികചൂഷണങ്ങള്‍, കന്യാസ്ത്രീവസ്ത്രം, കാലഹരണപ്പെട്ട പാരമ്പര്യങ്ങള്‍, സന്ന്യാസിനീസമൂഹങ്ങളില്‍ വരുത്തേണ്ട നവീകരണം മുതലായ കാര്യങ്ങളില്‍ സിസ്റ്റര്‍ ലൂസി പ്രകടിപ്പിച്ച വീക്ഷണങ്ങളോട് എല്ലാവരും  നൂറുശതമാനം യോജിപ്പ് പ്രകടിപ്പിക്കുകയാണ് ചെയ്തത്. അവരുടെ വിപുലമായ അറിവും വിശകലനവൈഭവവും ദീര്‍ഘവീക്ഷണവും ആശയാവതരണമികവും ധീരതയും സത്യസന്ധതയും പ്രസന്നതയും നീതിക്കുവേണ്ടി പൊരുതാനുള്ള ശക്തമായ ഇച്ഛാശക്തിയും ശ്ലാഘിക്കപ്പെട്ടു. ലൂസി സിസ്റ്ററിന്റെ സല്‍ഗുണങ്ങളെയും കഴിവുകളെയും സസന്തോഷം ആദരിച്ച് സ്വന്തമാക്കുന്നതിനുപകരം, അവരുടെ സന്ന്യാസിനീസമൂഹം, അവരെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാന്‍ വെമ്പല്‍ കൊള്ളുന്നുവെന്നത്, സഭാനേതൃത്വത്തിന്റെ ആദ്ധ്യാത്മികപാപ്പരത്തത്തെ മാത്രമാണു തുറന്നുകാട്ടുന്നതെന്നും, അവരതില്‍ വിജയിച്ചാല്‍,  അവര്‍ക്കു നഷ്ടപ്പെടാന്‍ പോകുന്നത് ഒരു അമൂല്യരത്‌നത്തെയായിരിക്കുമെന്നും, ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചാ പരിപാടിയില്‍ അമേരിക്കയുടെയും കാനഡയുടെയും വിവിധ സ്റ്റേറ്റുകളില്‍നിന്നായി 75-ലേറെ പേര്‍ പങ്കെടുത്തു. ചര്‍ച്ചകള്‍കൊണ്ട് ഏറെ സജീവമായിരുന്ന ഈ ടെലി-കോണ്‍ഫറന്‍സ് വിദഗ്ധമായി മോഡറേറ്റു ചെയ്തത,് പതിവുപോലെ ശ്രീ എ.സി. ജോര്‍ജ് ആയിരുന്നു.
ചാക്കോ കളരിക്കല്‍
(ജന. കോ-ഓര്‍ഡിനേറ്റര്‍)

Thursday, April 25, 2019

കൊതുകുകളെ അരിച്ചുനീക്കി ഒട്ടകങ്ങളെ വിഴുങ്ങുന്ന FCC സഭാധികൃതര്‍!

സിസ്റ്റര്‍ ലൂസിയെ FCC സഭാധികൃതര്‍ സഭയ്ക്കു പുറത്താക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ ആ അക്രൈസ്തവമായ നടപടിയ്‌ക്കെതിരെ സത്യജ്വാല  മാസികയുടെ ഏപ്രില്‍ ലക്കത്തില്‍ എഡിറ്റര്‍ ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയിട്ടുള്ള എഡിറ്റോറിയല്‍


നിയമങ്ങള്‍ മനുഷ്യന്‍ മനുഷ്യനുവേണ്ടി സൃഷ്ടിക്കുന്നവയാണ്. നിയമം സൃഷ്ടിയും മനുഷ്യന്‍ അതിന്റെ സൃഷ്ടികര്‍ത്താവുമായതിനാല്‍ നിയമത്തിനല്ല, മനുഷ്യനാണ് എക്കാലവും പ്രാധാന്യമുണ്ടാകേണ്ടത് എന്നുവരുന്നു. ഈ സത്യമാണ്, ''സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല'' (മര്‍ക്കോ. 2:27-28) എന്ന പ്രഖ്യാപനത്തിലൂടെ യേശു നമ്മെ പഠിപ്പിച്ചത്.
മനുഷ്യന്‍ സാമൂഹികജീവിയായതിനാല്‍ സമൂഹത്തിന്റെ ചിട്ടയായ പോക്കിന് നിയമങ്ങളും ചട്ടങ്ങളും ആവശ്യമായിവരും. തീര്‍ത്തും അശിക്ഷിതരായിരുന്ന പഴയനിയമകാലത്തെ യഹൂദജനതയെ ഒന്നിച്ചുകൊണ്ടുപോകുവാന്‍, മോശയ്ക്ക് 'പല്ലിനു പല്ല്, കണ്ണിനു കണ്ണ്' എന്ന വിധത്തില്‍ നിഷ്ഠൂരമായ നിയമങ്ങള്‍ വ്യവസ്ഥാപിക്കേണ്ടിവന്നു. അവയെല്ലാം മോശതന്നെ തന്റെ ജനതയുടെമുമ്പില്‍ നേരത്തെ അവതരിപ്പിച്ച പത്തു ദൈവകല്‍പ്പനകള്‍ക്ക് എതിരായിരുന്നുവെന്ന് അവയെ താരതമ്യംചെയ്തു നോക്കിയാല്‍ ആര്‍ക്കും മനസ്സിലാക്കാം. എന്നാല്‍ യേശു വന്ന്, ദൈവകല്പനകളുടെ അന്തഃസത്ത പുറത്തെടുത്ത് ലളിതമായി അവതരിപ്പിച്ചതോടെ, പുതുതായുണ്ടായ ക്രൈസ്തവസമൂഹത്തില്‍ പഴയനിയമകാല നിയമങ്ങളെല്ലാം അസാധുവായിത്തീര്‍ന്നു. അതുകൊണ്ടാണ് പൗലോസ്ശ്ലീഹാ ഇങ്ങനെ എഴുതിയത്: ''ഇപ്പോഴാകട്ടെ, നാം നിയമത്തില്‍നിന്നു വിമുക്തരാണ്. നമ്മെ അടിമകളാക്കിയിരുന്നവയില്‍നിന്നു നാം മോചനംനേടിയിരിക്കുന്നു. പഴയ ലിഖിതനിയമത്തിന്റെ കീഴിലല്ല, ആത്മാവിന്റെ പുതുജീവനിലാണ് നാം ശൂശ്രൂഷചെയ്യുന്നത്'' (റോമ. 7:6).
'ആത്മാവിന്റെ പുതുജീവ'നെന്നാല്‍ മനുഷ്യന്‍ ആദ്ധ്യാത്മികരൂപാന്തരം പ്രാപിച്ച, ആദ്ധ്യാത്മികാവബോധം നേടിയ അവസ്ഥയാണ്; താനും സകലതും പിതാവായ ദൈവത്തില്‍ ആവസിക്കുന്നു എന്ന ബോധാവസ്ഥയാണ്. ഈ അവസ്ഥയിലുള്ള ജീവിതമെന്നാല്‍, ആ സകലത്തിനെയും സ്‌നേഹിച്ചും ശുശ്രൂഷിച്ചുമുള്ള ജീവിതമാണ്. അതുകൊണ്ടാണ്, അവിടെ നിയമമോ അധികാരപ്രയോഗമോ ഭരണമോ ആവശ്യമില്ലാതെ വരുന്നത്.
ആദ്ധ്യാത്മികാവബോധത്തിലെത്തിയ ഒരു വ്യക്തിയെ സംബന്ധിച്ചും നിയമങ്ങള്‍ അപ്രസക്തമായിത്തീരുന്നു. ആത്മീയതയുടെ സ്‌നേഹോര്‍ജം ആന്തരികനിയമമായി ഒരുവനില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍പ്പിന്നെ, ബാഹ്യനിയമങ്ങള്‍ക്ക് എന്തു പ്രസക്തി? അധികാരപ്രയോഗത്തിന് എന്ത് പ്രസക്തി?
അങ്ങനെ നോക്കുമ്പോള്‍, മനുഷ്യനെ സര്‍വ്വതന്ത്രസ്വതന്ത്രനാക്കുന്ന ഒന്നാണ് ആത്മീയത, അഥവാ പരാര്‍ത്ഥതാഭാവം നിറയ്ക്കുന്ന ആദ്ധ്യാത്മികത എന്നു കാണാം. ഈ സ്വാതന്ത്ര്യം, താന്‍ സ്വയം ആരെന്നു കണ്ടെത്താനും,  തന്റെ ജന്മദൗത്യം എന്തെന്നു മനസ്സിലാക്കാനും, അതിനായി തന്റെ കഴിവുകളും സിദ്ധികളും പരമാവധി വളര്‍ത്താനും, അതെല്ലാം മനുഷ്യകുലത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി സ്വയം മറന്നു സമര്‍പ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തി ജീവിതം സഫലമാക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നു.
അത്തരം മനുഷ്യര്‍, 'പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായി' (എഫേ. 6'11-12) ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിച്ച്, നീതിക്കുവേണ്ടി നിര്‍ഭയം പടവെട്ടുകയും നീതി സ്ഥാപിക്കുന്നതിനായി സ്വജീവന്‍ ബലികൊടുക്കുകവരെ ചെയ്യും. ഇപ്രകാരം ലോകത്തെ സ്വര്‍ഗ്ഗീയമാക്കുന്ന ആത്മീയതയിലേക്കും അതു പ്രദാനം ചെയ്യുന്ന പരമമായ സ്വാതന്ത്ര്യത്തിലേക്കുമാണ് യേശു സകല മനുഷ്യരെയും ക്ഷണിക്കുന്നത്. ഇക്കാര്യമാണ് പൗലോസ് ശ്ലീഹാ ഇപ്രകാരം എഴുതിയിരിക്കുന്നത്: ''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചു നില്‍ക്കുക. അടിമത്തത്തിന്റെ നുകത്തിനുകീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ.5:1).
സുവിശേഷത്തില്‍ വിരചിതമായിരിക്കുന്ന മനുഷ്യസ്വാതന്ത്ര്യത്തിന്റേതായ ഈ മഹോന്നത ക്രൈസ്തവദര്‍ശനം നിലനില്‍ക്കുമ്പോഴാണ്, ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചുനിന്ന്, സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിച്ച ഏതാനും കന്യാസ്ത്രീകള്‍ക്കെതിരെ 'അനുസരണം, അനുസരണം' എന്നും, 'സഭാനിയമം, സഭാനിയമം' എന്നും ഒച്ചയിട്ടുകൊണ്ട് ചില സുപ്പീരിയര്‍ ജനറല്‍മാരും മെത്രാന്മാരും കേരളത്തില്‍ വാള്‍ ചുഴറ്റി വെളിച്ചപ്പാട് തുള്ളുന്നത്! കുറ്റവാളിയെന്ന് വിധിച്ച് ഒറ്റപ്പെടുത്തി, ആള്‍ക്കൂട്ടത്തെക്കൊണ്ട് മനുഷ്യരെ കല്ലെറിഞ്ഞു കൊല്ലിക്കുകയെന്ന പഴയനിയമപുരോഹിതനയം; അഥവാ, ക്രിസ്തീയതയുടെ നാവില്‍ ആണി അടിച്ചുകയറ്റി മനുഷ്യനെ പച്ചയ്ക്കു കത്തിച്ച് പൗരോഹിത്യം കൊലവിളിച്ചു നടന്ന ഇരുണ്ട നൂറ്റാണ്ടുകളിലെ ആ ഇന്‍ക്വിസിഷന്‍നയം പുതിയ രൂപഭാവങ്ങളണിഞ്ഞ് കേരളസഭയിലേക്കു നുഴഞ്ഞു കയറിക്കൊണ്ടിരിക്കുകയാണോ എന്നു നാം ഭയക്കണം. അന്ന് രാജാക്കന്മാരും മതമേധാവികള്‍ക്കു കീഴ്‌പ്പെട്ടിരുന്നുവെന്നതിനാല്‍, അവര്‍ക്കും മുഴുവന്‍ പ്രജകള്‍ക്കും പൗരോഹിത്യത്തിന്റെ ഈ കൂട്ടക്കുരുതികള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ കഴിയുമായിരുന്നുള്ളു. എന്നാല്‍ ഇന്നോ? നവോത്ഥാന മുദ്രാവാക്യങ്ങള്‍ മുഴക്കി, സ്ത്രീശാക്തീകരണത്തിനും സമത്വത്തിനുംവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ഒരു ജനാധിപത്യഗവണ്‍മെന്റ് കേരളം ഭരിക്കുമ്പോഴാണ്, ഇവിടത്തെ കത്തോലിക്കാ മതാധികാരികള്‍ ഈ കന്യാസ്ത്രീരത്‌നങ്ങളെ ഒറ്റപ്പെടുത്തി പരസ്യമായി ക്രൂശിക്കാന്‍ നോക്കുന്നത്! ജനാധിപത്യവും പുരോഹിതാധിപത്യത്തിനു കീഴടങ്ങുന്നുവോ? എങ്കില്‍ നാം ഇരട്ടി ഭയപ്പെടേണ്ടിയിരിക്കുന്നു. ഇതൊന്നും കാണാനോ അതിലൊന്നും ഇടപെടാനോ ഇടനല്‍കാതെ, യേശുവിന്റെ പീഡാസഹനത്തെയോര്‍ത്തു വിലപിക്കാന്‍ പള്ളിയങ്കണങ്ങളിലും പൊതുവീഥികളിലും മലഞ്ചെരുവുകളിലും ഒരുക്കിയിരിക്കുന്ന 'കുരിശിന്റെ വഴി'കളിലേക്ക് പൗരോഹിത്യം വിശ്വാസിസമൂഹത്തെ കന്നുകാലിക്കൂട്ടങ്ങളെയെന്നപോലെ ആട്ടിത്തെളിക്കുകയാണ്! എന്തൊരു വിരോധാഭാസം!
പൗരോഹിത്യം എക്കാലത്തും ജനതയുടെപേരില്‍ വ്യക്തികളെ ഒറ്റപ്പെടുത്തിയും കുരുതികഴിച്ചുമാണ് നിലനില്‍ക്കുന്നത്. അതിന്, ജനങ്ങളെ ചതുരുപായങ്ങളും പ്രയോഗിച്ചു കൂടെനിര്‍ത്തുകയും ചെയ്യുന്നു. 'വ്യക്തിയല്ല, സമൂഹമാണ് പ്രധാനം' എന്ന, പെട്ടെന്ന് ശരിയെന്നു തോന്നുന്ന, ന്യായവാദം നിരത്തിയാണ് അവര്‍ കാര്യം സാധിക്കുന്നത്. യേശുവിനെ കൊല്ലുന്നതിനുപിന്നില്‍ അന്നത്തെ മുഖ്യപുരോഹിതനായിരുന്ന കയ്യഫാസ് ഉന്നയിച്ച വാദവും മറ്റൊന്നായിരുന്നില്ല എന്നോര്‍ക്കുക. ''ജനത ഒന്നടങ്കം നശിക്കാതിരിക്കാന്‍ ജനത്തിനുവേണ്ടി ഒരുവന്‍ മരിക്കുന്നതാണ് നല്ലത്'' (യോഹ. 11: 50) എന്ന അയാളുടെ ന്യായവാദം അംഗീകരിക്കപ്പെട്ടതിനേത്തുടര്‍ന്നായിരുന്നുവല്ലോ, യേശുവിനെ എങ്ങനെ വധിക്കാം എന്ന ആലോചനയിലേക്ക് അവര്‍ കടന്നത്.
മെത്രാന്മാരുടെയും സിനഡിന്റെയും ഇടയലേഖനങ്ങളിലും മദര്‍ സുപ്പീരിയര്‍മാരുടെ 'ഷോ-കോസ് നോട്ടീസു'കളിലുമെല്ലാം, നീതിക്കുവേണ്ടി നിലകൊള്ളുന്ന  ചെറുന്യൂനപക്ഷത്തെ എങ്ങനെ പുറത്താ
ക്കാം, എങ്ങനെ ഇല്ലായ്മചെയ്യാം എന്ന ക്രൂരമായ ആലോചനയാണുള്ളതെന്ന് സൂക്ഷ്മദൃക്കുകള്‍ക്ക് കാണാനാകും. എന്നാല്‍, മുടിചൂടിനില്‍ക്കുന്ന സഭയ്ക്കുവേണ്ടിയെന്നപോലെ അവര്‍ കാര്യങ്ങള്‍ ഇങ്ങനെ അവതരിപ്പിക്കുന്നു: 'നമ്മുടെ സഭ സ്വച്ഛന്ദസുന്ദരമായി മുന്നോട്ടുപോകുകയാണ്. ഇടയ്ക്കു ചില കറുത്ത ആടുകള്‍ ഒറ്റപ്പെട്ട ചില സംഭവങ്ങളുടെപേരില്‍ കശപിശ ഉണ്ടാക്കുന്നു. ബൃഹത്തായ ഈ ദൈവികസഭയ്ക്കുവേണ്ടി, ആ ഒന്നോ രണ്ടോ പേരെ ഒറ്റപ്പെടുത്തി പുറത്താക്കുക'- ഇതാണവര്‍ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശം. സഭാസ്‌നേഹം വിജൃംഭിതമാക്കി, 'അവനെ/അവളെ ക്രൂശിക്കുക' എന്നു ജനങ്ങളെക്കൊണ്ട് വിളിച്ചുപറയിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 
വലുതും മഹത്വമേറിയതുമായ സഭയ്ക്കുവേണ്ടി ഏതാനും പേരെ ഒറ്റപ്പെടുത്തി ഇല്ലായ്മചെയ്യുകയെന്ന ഈ പുരോഹിതതന്ത്രമാണ്, ഫ്രാങ്കോവിഷയവുമായി ബന്ധപ്പെട്ടു രംഗത്തെത്തിയ കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്കും അവരെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കും സിസ്റ്റര്‍ ലിസിക്കുമെതിരെ സഭാധികൃതര്‍ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ദൈവതിരുമുമ്പില്‍ ഒരാള്‍ക്കുപോലും അങ്ങേയറ്റത്തെ പ്രാധാന്യമാണുള്ളത്. കാരണം, ഓരോ എളിയവനിലും വസിക്കുന്നത് ദൈവാത്മാവുതന്നെയാണ്. 'നഷ്ടപ്പെട്ടതായി കരുതപ്പെടുന്ന ഒരാടിനെ കണ്ടെത്താന്‍വേണ്ടി ഒപ്പമുള്ള തൊണ്ണൂറ്റിയൊന്‍പത് ആടുകളെയും വിട്ടിട്ടുപോകൂ' എന്നാണ് യേശുവിന്റെ ശാസന. 'നിങ്ങളുടെയിടയില്‍ അധികാരികള്‍ ഉണ്ടായിരിക്കരുത്' എന്നതാണ് അടുത്ത കല്‍പ്പന. അതുകൊണ്ട്, ഇത് ഒന്നോ രണ്ടോ കന്യാസ്ത്രീകളുടെമാത്രം കാര്യമാണ്, അത് സഭാധികാരികള്‍ അവരുടെ സഭാനിയമങ്ങള്‍ അനുശാസിക്കുന്നതുപോലെ കൈകാര്യംചെയ്തുകൊള്ളട്ടെ എന്നു കരുതി കൈകെട്ടിയിരിക്കുവാന്‍ യഥാര്‍ത്ഥ ക്രൈസ്തവര്‍ക്കു സാധ്യമല്ല. യേശുവിന്റെ കല്‍പ്പനകളെ മറികടക്കാനുദ്ദേശിച്ച് ഏകപക്ഷീയമായി പൗരോഹിത്യം സൃഷ്ടിച്ചുവെച്ചിട്ടുള്ള ഒരു നിയമസംഹിതയെയും അംഗീകരിക്കാനോ അനുസരിക്കാനോ ക്രൈസ്തവസമൂഹത്തിനോ സന്ന്യസ്തസമൂഹങ്ങള്‍ക്കോ ഒരു ബാധ്യതയുമില്ല. അതുകൊണ്ട്, യേശുവിന്റെ കല്‍പ്പനകളുടെ വെളിച്ചത്തില്‍ത്തന്നെവേണം, പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കന്യാസ്ത്രീകളുടെ പ്രശ്‌നത്തെ നാം നോക്കിക്കാണാന്‍.
ഈ വിഷയത്തിലിപ്പോള്‍, യേശുവിന്റെ കല്പനകള്‍ക്കുനേരെ, വിജാതീയ കാനോന്‍നിയമവും അനുബന്ധനിയമങ്ങളും എതിരായി വന്നിരിക്കുന്നു. ഇവിടെ യേശുവിന്റെ അജയ്യത തെളിയിക്കുവാന്‍ നാം ബാധ്യസ്ഥരാണ്. റോമന്‍ അധികാരസംവിധാനത്തെ ചൂണ്ടിക്കാട്ടി, 'നിങ്ങളുടെയിടയില്‍ അധികാരികള്‍ ഉണ്ടാകരുത്' എന്നു കല്പിച്ച യേശുവിന്റെ സ്‌നേഹദര്‍ശനത്തെ തകിടംമറിച്ച്, സഭയെ ഒരു അധികാരസാമ്രാജ്യമാക്കിയും മനുഷ്യരെ അധികാരികളും അടിമകളുമാക്കിയും പൗരോഹിത്യം മുന്നോട്ടു കുതിക്കുമ്പോള്‍, തട്ടിവീണുപോകുന്നവരെ താങ്ങിയെടുക്കുകയെന്നത,  യേശുദര്‍ശനത്തെത്തന്നെ താങ്ങിനിര്‍ത്തുന്ന ക്രൈസ്തവധര്‍മ്മമാണ്. അതുകൊണ്ട് രണ്ടോ മൂന്നോ കന്യാസ്ത്രീകളുടെ വിഷയമായല്ല, യേശുവിനെ സഭയിലേക്ക് പുനരാനയിക്കാന്‍ ലഭിച്ച ചരിത്രമുഹൂര്‍ത്തമായി വേണം, ഈ പ്രശ്‌നത്തെ യഥാര്‍ത്ഥ ക്രൈസ്തവര്‍ കാണാനും കൈകാര്യംചെയ്യാനും.
സിസ്റ്റര്‍ ലൂസിക്ക്,  FCC സഭയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫും സഭയുടെ ജനറല്‍ കൗണ്‍സില്‍ സെക്രട്ടറി സിസ്റ്റര്‍ ഫില്‍ബിയും ചേര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ച് 12-നെഴുതിയ 3-ാമത്തെ 'ഷോ-കോസ് നോട്ടീസ്' 18 പേജ് ദൈര്‍ഘ്യമുള്ളതാണ്. കാനോന്‍ നിയമത്തിലെയും എഇഇ സഭയുടെ നിയമാവലിയിലെയും, സിസ്റ്റര്‍ ലൂസിയെ പുറത്താക്കാനുതകുന്ന പ്രസക്ത വകുപ്പുകളുദ്ധരിച്ചുള്ള വിശദമായ കുറ്റപത്രത്തിലൂടെ കടന്നുപോയാല്‍ , യേശുവിനെ ക്രൂശിക്കാന്‍വേണ്ടി അന്നത്തെ മുഖ്യപുരോഹിതരും മഹാപുരോഹിതനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെ  അതിശയിക്കുന്ന ഒന്നാണത് എന്നു കാണാനാകും. നിയമജ്ഞതയല്ലാതെ ആത്മീയത തൊട്ടുതീണ്ടിയിട്ടില്ലതില്‍. ശിക്ഷിക്കാനായി തിരഞ്ഞുപിടിച്ച സഭാനിയമങ്ങളല്ലാതെ, ഒരു അലങ്കാരത്തിനായിപ്പോലും ഒരു സുവിശേഷവാക്യമുദ്ധരിക്കാന്‍ യേശുവിന്റെ ഈ ശ്രേഷ്ഠമണവാട്ടികള്‍ കൂട്ടാക്കിയിട്ടില്ല, ഇതില്‍!
സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നീക്കം ശരിക്കും ആരംഭിച്ചത് എറണാകുളം വഞ്ചീസ്‌ക്വയറില്‍ നടന്ന  കന്യാസ്ത്രീസമരത്തില്‍  അവര്‍ പങ്കെടുത്തപ്പോള്‍ മുതലാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ്. ആരോപണമായി ആദ്യം ഉന്നയിക്കപ്പെട്ടതും മറ്റൊന്നായിരുന്നില്ല. എന്നാല്‍ വിചിത്രമെന്നു പറയട്ടെ, സുദീര്‍ഘമായ  ഈ ഷോ-കോസ് നോട്ടീസില്‍ ഈ ആരോപണം ഉള്‍പ്പെടുത്തിയിട്ടില്ല! അതായത്, കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട വിഷയത്തില്‍ തങ്ങള്‍ ഫ്രാങ്കോയ്ക്കനുകൂലമാണെന്ന വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഫ്രാങ്കോയുടെയും മറ്റു മെത്രാന്മാരുടെയും ഇംഗിതപ്രകാരം സിസ്റ്റര്‍ ലൂസിയെ പുറത്താക്കാന്‍ നിശ്ചയിച്ചുറപ്പിച്ചുള്ള ഈ ഷോ-കോസ് നോട്ടീസ് തയ്യാറാക്കിയിരിക്കുന്നത്. അതിന്, ഇതുവരെ ഒരു നടപടിയുമെടുക്കാതെ മാറ്റിവച്ചിരുന്ന, 2015 മുതലിങ്ങോട്ടുള്ള വിഷയങ്ങള്‍ ചികഞ്ഞെടുത്ത,് അവയ്ക്ക് തൃപ്തികരമായ മറുപടി തന്നില്ലെങ്കില്‍ പുറത്താക്കും എന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. സിസ്റ്റര്‍ ലൂസി പലവട്ടം നല്‍കിയ മറുപടികളൊന്നും തങ്ങള്‍ക്കു തൃപ്തികരമല്ല എന്ന് ഒറ്റ വാക്കില്‍, യാതൊരു വിശദീകരണവുമില്ലാതെ പ്രസ്താവിച്ചിട്ടുമുണ്ടതില്‍. 'എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ' എന്നൊരു മറുപടിയല്ലാതെ മറ്റൊരു മറുപടിയും അവരെ തൃപ്തിപ്പെടുത്തുകയില്ലെന്ന് ഇതില്‍നിന്നു വ്യക്തമാണ്.
'കോടികള്‍ മുടക്കി അത്യാധുനിക സൗകര്യങ്ങളോടെ മാനന്തവാടി പ്രോവിന്‍ഷ്യല്‍ ഹൗസ് പണി തീര്‍ത്തപ്പോള്‍ അത് ദാരിദ്ര്യവ്രതത്തിന്റെ ലംഘനമായിരുന്നില്ലേ' എന്ന ചോദ്യമുള്‍പ്പെടെ, അതേ പ്രോവിന്‍സിലെതന്നെ ഒരു സിസ്റ്റര്‍ ലൈസന്‍സ് എടുത്ത് വര്‍ഷങ്ങളായി സ്‌കൂട്ടിയില്‍ യാത്ര ചെയ്യുന്ന കാര്യവും, മറ്റൊരു സിസ്റ്റര്‍ ഡ്രൈവിംഗ് പരിശീലനം നടത്തിയ കാര്യവുമൊക്കെ ചൂണ്ടിക്കാട്ടിയുള്ള സിസ്റ്റര്‍ ലൂസിയുടെ ന്യായവാദങ്ങള്‍ക്കൊന്നും മറുപടിയില്ല! ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും, കന്യാസ്ത്രീസമരത്തെ എറണാകുളത്തെത്തി പിന്തുണച്ചെന്ന തങ്ങളുടെതന്നെ മുഖ്യ കുറ്റാരോപണവും വിഴുങ്ങിക്കൊണ്ടുള്ള ഇത്തരം ഷോ-കോസ് നോട്ടീസുകളിലൂടെ FCC അധികാരികള്‍, വേദജ്ഞരെയും ഫരിസേയരെയുംപോലെ, 'കൊതുകിനെ അരിച്ചു നീക്കുന്നവരും ഒട്ടകത്തെ വിഴുങ്ങുന്നവരു'(മത്താ. 23:24)മാണെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്.
സിസ്റ്റര്‍ ലൂസി ഇതുവരെ നല്‍കിയിട്ടുള്ള വിശദീകരണക്കത്തുകളില്‍, അഥവാ അവരുടെ ചെയ്തികളില്‍ കുറ്റങ്ങള്‍ കണ്ടെത്താന്‍, സഭ എന്ന സ്ഥാപനത്തെയും അതിന്റെ നിയമാവലികളെയും മനുഷ്യനേക്കാള്‍ വിലമതിക്കുന്ന ആര്‍ക്കും സാധിക്കും. എന്നാല്‍, യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം, മനുഷ്യനു പ്രാധാന്യം നല്‍കുന്നതിനായി നിയമങ്ങള്‍ക്കുമപ്പുറം പോകാന്‍ തയ്യാറാകുന്ന ആര്‍ക്കും അവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ സ്വീകാര്യമാകുകതന്നെചെയ്യും. വാസ്തവത്തില്‍, ശരിയായ ആദ്ധ്യാത്മികത എന്തെന്നും, ശരി-തെറ്റുകളുടെ മാനദണ്ഡമെന്തെന്നും തിരിച്ചറിഞ്ഞ സിസ്റ്റര്‍ ലൂസിയെ സംബന്ധിച്ച് സഭാനിയമങ്ങളുടെ ആവശ്യമില്ല. ആദ്യം സൂചിപ്പിച്ചതുപോലെ, സ്‌നേഹത്തിലും നന്മയിലും ചരിക്കുന്നവര്‍ക്കെന്തിനാണു നിയമം? നിയമങ്ങളില്‍ കുരുങ്ങിപ്പോയിരുന്നില്ലെങ്കില്‍, FCCസഭ നിശ്ചയമായും, പരമസ്വാതന്ത്ര്യത്തിന്റെയും സ്വയംമറന്നുള്ള ശുശ്രൂഷയുടെയുമായ ഒരു ജീവിതവ്യവസ്ഥയായി സന്ന്യാസത്തെ കാണുന്ന സിസ്റ്റര്‍ ലൂസിയെ മാതൃകയായി സ്വീകരിച്ച്, തങ്ങളുടെ സഭയെ കാലാനുസൃതം നവീകരിക്കാന്‍ ശ്രമിച്ചേനെ.
മാര്‍ച്ച് 10-ന് സിസ്റ്റര്‍ ലൂസി നല്‍കിയിരിക്കുന്ന വിശദീകരണക്കുറിപ്പ് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നതാണ്. 'ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സന്ന്യാസസഭയുടെ ജീവിതവും നിയമവും' എന്ന FCC സഭയുടെതന്നെ പുസ്തകത്തിലെ നിയമവകുപ്പുകളും അതിന്റെ വ്യാഖ്യാനങ്ങളും ഉദ്ധരിച്ചുകൊണ്ട്, സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനെഴുതിയ മറുപടിക്കത്താണത്. വാസ്തവത്തില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ ഉന്നയിച്ചിട്ടുള്ള കുറ്റാരോപണങ്ങള്‍ക്കെല്ലാം ശരിയായ മറുപടി, FCC-യുടെ ഈ പുസ്തകത്തിലുണ്ട്. ഉദാഹരണത്തിന്, നിയമാവലി 86-ാം വകുപ്പിന്റെ വ്യാഖ്യാനം ഇങ്ങനെ കൊടുത്തിരിക്കുന്നു: ''കല, സാഹിത്യം, സംസ്‌കാരം എന്നിവയെ പരിപോഷിപ്പിക്കുന്നതും ഒരു പ്രേഷിതപ്രവര്‍ത്തനമായി കാണേണ്ടതാണ്. വി. ഫ്രാന്‍സീസ് അസ്സീസ്സി അതുല്യനായ ഒരു കവിയും കലാകാരനുമായിരുന്നു. സംഗീതസാഹിത്യാദി കലകളില്‍ അഭിരുചിയുള്ള സിസ്റ്റേഴ്‌സിനു പ്രോത്സാഹനംനല്‍കി നല്ല കവിതകളും ലേഖനങ്ങളും പുസ്തകങ്ങളും എഴുതുവാന്‍ പ്രേരിപ്പിക്കണം. മുദ്രാലയപ്രേഷിതത്വം, സിനിമ, നാടകം, റേഡിയോ, ടെലിവിഷന്‍, ബാലേ എന്നിങ്ങനെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കണം.'' ഈയൊരു നിര്‍ദ്ദേശം ആധികാരികമായിത്തന്നെ മുന്നോട്ടു വച്ചിട്ടുള്ള FCC സഭയുടെ അധികാരികളാണ്, അപേക്ഷ കിട്ടി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സിസ്റ്റര്‍ ലൂസിയുടെ 'സ്‌നേഹമഴയില്‍' എന്ന കവിതാപ്പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാതിരുന്നത് എന്നോര്‍ക്കുക. ഇവിടെ ആരാണു കുറ്റക്കാര്‍?
''സാഹോദര്യം നമ്മുടെ സമൂഹത്തില്‍മാത്രം ഒതുങ്ങിനില്‍ക്കേണ്ട ഒന്നല്ല. അതു ചുറ്റുമുള്ള ലോകത്തേക്കും വ്യാപിപ്പിക്കണം (നമ്പര്‍ 58);ദൈവത്തിന്റെ സാന്നിദ്ധ്യവും ചൈതന്യവും  ഈ പ്രകൃതിയിലുടനീളം ദര്‍ശിച്ച് അതിനെ സ്‌നേഹിക്കുവാന്‍ നാം ബാദ്ധ്യസ്ഥരാണ്'' (നമ്പര്‍ 6); ''മനസ്സിന്റെയും ഹൃദയത്തിന്റെയും പ്രത്യേക കഴിവുകളും, അത്യധികം ശ്രദ്ധാപൂര്‍വ്വമായ ഒരുക്കവും, നവീകരണത്തിനും അനുരൂപണത്തിനും സദാ സന്നദ്ധമായ ഒരു മനസ്സും ആവശ്യമാണ്'' (നമ്പര്‍ 81); ''സുപ്പീരിയേഴ്‌സ് സിസ്റ്റേഴ്‌സിനെ സന്മനസ്സോടെ ശ്രവിക്കുകയും, സമൂഹത്തിന്റെയും തിരുസഭയുടെയും ഉപരിനന്മയ്ക്ക് അവരുടെ വ്യക്തിപരമായ സംഭാവനകള്‍ നല്‍കുന്നതു പ്രോത്സാഹിപ്പിക്കുകയുംവേണം'' (നമ്പര്‍ 105) എന്നിങ്ങനെ, സിസ്റ്റര്‍ ലൂസിയുടെ സര്‍ഗ്ഗാത്മകമായ സവിശേഷവ്യക്തിത്വത്തെയും അതിന്റെ പിന്നിലുള്ള ശക്തമായ ആദ്ധ്യാത്മികാവബോധത്തെയും ശ്ലാഘിക്കാനും അവരെ എഇഇ സഭയുടെയും കത്തോലിക്കാസഭയുടെതന്നെയും വലിയൊരു മുതല്‍ക്കൂട്ടായിക്കാണാനും പ്രേരിപ്പിക്കുന്നതും, സന്ന്യാസത്തെ വിശാലവും ഉദാത്തവും  ആനന്ദാനുഭവവുമാക്കാന്‍ പോരുന്നതുമായ കൂടുതല്‍ ആശയഗതികള്‍ FCCയുടെതന്നെ ഈ പുസ്തകത്തിലുണ്ട്. അതില്‍നിന്നുള്ള പ്രചോദനം സിസ്റ്റര്‍ ലൂസിക്ക് വേണ്ടുവോളം ലഭിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. അതുകൊണ്ടായിരിക്കാം, 7000-ലേറെ അംഗങ്ങളുള്ള എഇഇ കന്യാസ്ത്രീസമൂഹത്തിന്റെപേരില്‍ ആ സഭയുടെ അധികാരികളും കേരളത്തിലെ മെത്രാന്മാരുമെല്ലാംചേര്‍ന്ന് അവരെ കൊത്തിപ്പറിക്കാനും ഒറ്റപ്പെടുത്താനും സഭയില്‍നിന്നു പുറന്തള്ളാനും ഭഗീരഥപ്രയത്‌നം നടത്തിക്കൊണ്ടിരിക്കുമ്പോഴും അവരുടെ മുഖത്തുനിന്ന് നിഷ്‌കളങ്കമായ ആ പുഞ്ചിരി മായാതെ തെളിഞ്ഞുനില്‍ക്കുന്നത്.
കേരളസഭ ഒരു മാറ്റത്തിന്റെ വക്കിലാണ്. ഗുണപരമായ ഈ മാറ്റത്തിന് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നവരാണ്  ഈ സഭയുടെ വിധാതാക്കളായി ഭാവിയില്‍ അറിയപ്പെടാന്‍ പോകുന്നത്. തങ്ങളുടെ അധികാരം സംരക്ഷിക്കാനല്ലാതെ, യേശുവിന്റെ ആദര്‍ശങ്ങളില്‍ ജീവിക്കുന്നതിനോ വിശ്വാസികളെ ആത്മീയതയിലേക്കും നീതിയുടെയും സ്‌നേഹത്തിന്റെയും പ്രവൃത്തികളിലേക്കും നയിക്കുന്നതിനോ യാതൊരു താല്പര്യവുമില്ലാത്തവരാണ് കേരളത്തിലെ കത്തോലിക്കാ മെത്രാന്മാരെന്ന് വിശ്വാസിസമൂഹംമാത്രമല്ല, കേരള പൊതുസമൂഹംതന്നെ മനസ്സിലാക്കിക്കഴിഞ്ഞു. ഈ മെത്രാന്മാരുടെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന സുപ്പീരിയര്‍ ജനറല്‍മാരും മദര്‍ ജനറല്‍മാരും ജനങ്ങളുടെ കണ്ണുകളില്‍ പരിഹാസ്യകഥാപാത്രങ്ങളായിക്കൊണ്ടിരിക്കുന്നു. സഭയെന്ന നാടകസ്റ്റേജില്‍ നടക്കുന്നത് വെറും കപടനാടകമാണെന്ന് കാണികള്‍ വിളിച്ചുപറയാനാരംഭിച്ചിരിക്കുന്നു. റവ.ഡോ.വത്സന്‍ തമ്പു പറയുന്നതുപോലെ (കാണുക, കഴിഞ്ഞലക്കത്തിലെ കെസിആര്‍എം പ്രോഗ്രാം റിപ്പോര്‍ട്ട്), ഈ നാടകസ്റ്റേജിലേക്ക് ചോദ്യങ്ങളെറിയുന്ന ഒരാള്‍പോലും അതിശക്തനായിത്തീരുകയും സ്റ്റേജിലെ കപടാഭിനേതാക്കള്‍ ശക്തിഹീനരാകുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.
കേരളകത്തോലിക്കാ കപടനാടകവേദിയിലേക്ക് ചോദ്യങ്ങളെറിഞ്ഞു ശക്തരായിക്കൊണ്ടിരിക്കുന്ന സഭയുടെ ഭാവിവിധാതാക്കളും വക്താക്കളും ഇന്ന് നിരവധിയാണ്. അവരില്‍ ഒരു പ്രമുഖസ്ഥാനം സിസ്റ്റര്‍ ലൂസിയുടേതായിരിക്കുമെന്ന് ഉറപ്പിച്ചു പറയാനാകും. അവരും സിസ്റ്റര്‍ ലിസ്സിയും കുറവിലങ്ങാട് സിസ്റ്റേഴ്‌സുമായിരിക്കും കേരളത്തിലെ കന്യാസ്ത്രീസഭകളിലും സഭാനിയമങ്ങളിലും അവശ്യംവേണ്ട മാറ്റങ്ങള്‍ക്കു നിദാനമായിത്തീരുക. പക്ഷേ അതിനവര്‍ അവരവരുടെ സഭകളില്‍ത്തന്നെ തുടരേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ, അവരെല്ലാം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതികാരനടപടികള്‍ക്കെതിരെ അവര്‍ സ്വീകരിക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കുവാനുള്ള ഉത്തരവാദിത്വം ഉണര്‍ന്നുകഴിഞ്ഞ ഇവിടുത്തെ സഭാസമൂഹത്തിനുണ്ട്. പുറത്ത് മറ്റൊരു ജീവിതത്തിനുള്ള സുരക്ഷിതസംവിധാനങ്ങള്‍ സഭതന്നെ വ്യവസ്ഥാപിക്കുംവരെ, ഏകപക്ഷീയമായ പുറത്താക്കല്‍ നടപടി ആര്, ഏതു നിയമത്തിന്റെ പിന്‍ബലത്തോടെ നടത്തിയാലും അത് അധാര്‍മ്മികവും അക്രൈസ്തവവുമാണ്; അത് അംഗീകരിക്കാനാവില്ല.
എഇഇ സഭയുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, സിസ്റ്റര്‍ ലൂസിയെ സന്മനസ്സോടെ ശ്രവിക്കുന്നതിനും, അവരുടെയും FCC സന്ന്യാസിനീസഭയുടെയും കത്തോലിക്കാസഭയുടെതന്നെയും ഉപരിനന്മയ്ക്കുവേണ്ടി അവരുടെ വ്യക്തിപരമായ സംഭാവനകളെ അംഗീകരിക്കുന്നതിനും FCC മഠാധികൃതര്‍ക്കു കഴിയേണ്ടതാണ്. അങ്ങനെ, വേദജ്ഞരുടെയും ഫരീസേയരുടെയും ധര്‍മ്മനിഷ്ഠയേക്കാള്‍ ഉന്നതമായ ക്രൈസ്തവമൂല്യബോധത്തിലേക്ക് ഉയരാന്‍ അവര്‍ക്കു സാധിച്ചാല്‍,  ആ നിമിഷം എല്ലാ പ്രശ്‌നവും പരിഹരിക്കപ്പെടും. കാരണം, അധികാരഭാവം മാറ്റിവച്ച് കാര്യങ്ങളെ മാനുഷികമായി നോക്കിക്കാണാനും കൈകാര്യംചെയ്യാനുമുള്ള എളിമയും വിവേകവും ദൈവകൃപയായി അവര്‍ക്കപ്പോള്‍ ലഭ്യമാകും.
-എഡിറ്റര്‍

Wednesday, April 24, 2019

ജലന്ധര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നൂണ്‍ഷ്യോയ്ക്ക് ഒരു തുറന്ന കത്ത്


ഛോട്ടേ ഭായി 

(കണ്‍വീനര്‍, 'ആള്‍ ഇന്‍ഡ്യ കാത്തലിക് യൂണിയന്‍')

(അവലംബം മാറ്റേഴ്‌സ് ഇന്‍ഡ്യ, 2019 ഏപ്രില്‍ 12)

ആദരണീയനായ നൂണ്‍ഷ്യോജി,
ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധര്‍രൂപതയുടെ ഭരണത്തില്‍നിന്നും നീക്കുന്നതിനും ആരോപിതമായ ബലാല്‍സംഗക്കേസിലെ സാക്ഷികളായ അഞ്ച് കന്യാസ്ത്രീകളെ സ്ഥലം മാറ്റുന്നതിനെതിരെയും ഞങ്ങള്‍ മുമ്പ് നല്കിയിരുന്ന അപേക്ഷകള്‍ സംബന്ധിച്ച് സമുചിതമായ നടപടികള്‍ എടുത്തതിന് നന്ദി. അതേ രൂപതയിലെ ഒരു പുരോഹിതനായ ആന്റണി മാടശ്ശേരിയല്‍നിന്നു പതിനാറുകോടി രൂപ പിടിച്ചെടുത്തതാണ് സമീപകാലത്ത് അവിടെനിന്നുതന്നെ അടുത്തകാലത്തുണ്ടായിട്ടുള്ള മറ്റൊരു നാറ്റക്കേസ്. ഇന്ത്യയിലെ ദേശീയവാര്‍ത്താശീര്‍ഷകങ്ങളായി അവ മാറാനിടയായത് ഇന്ത്യയിലെ കത്തോലിക്കാസമുദായത്തിനുതന്നെ വിലയിടിവും നാണക്കേടും ഉണ്ടാക്കിയിട്ടുണ്ട്......  ആ സംഭവങ്ങള്‍ ഒന്ന് വിശദീകരിക്കാന്‍ സദയം അനുവദിക്കണം.
സംഭവം
മാര്‍ച്ച് 29-ന് ആന്റണിമാടശ്ശേരി യില്‍നിന്ന് 16 കോടിയിലേറെ രൂപാ പിടിച്ചെടുത്തു. മുമ്പേതന്നെ പതിനാറുകോടിരൂപാ ബാങ്കില്‍നിക്ഷേപിച്ചതായി അദ്ദേഹം അവകാശപ്പെട്ടതിനാല്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത് മുപ്പതു കോടിയിലേറെ രൂപാ. എങ്ങനെ നോക്കിയാലും ഇത് വലിയൊരു തുകതന്നെയാണ്.
ന്യായീകരണം
മാടശ്ശേരി പറയുന്നത് ഇന്ത്യയിലെ ഏറ്റവും സമ്പന്നകുടുംബമായ അംബാനിയെപ്പോലെ തനിക്കും നിയമപരമായും കാനോനികമായും ഇങ്ങനെ ചെയ്യാന്‍ അവകാശമുണ്ട് എന്നാണ്. മാടശ്ശേരിയും  മറ്റ് മൂന്നു പുരോഹിതരും ചേര്‍ന്ന് നടത്തുന്ന സഹോദയ എന്ന സ്ഥാപനത്തിന് രൂപതയുടെ അനുമതിയുണ്ടെന്ന് രൂപതയുടെ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ്പ് ആന്‍ജലോ ഗ്രേഷ്യസ് പറയുന്നു.
പുകമറ
30 കോടി രൂപയുടെ കണക്കില്ലാത്ത പണം എന്ന പ്രധാനവിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ ആറരകോടി രൂപാ അന്വേഷണസംഘം കണക്കില്‍ ഉള്‍പ്പെടുത്താതിരുന്നതായി മാടശ്ശേരി ആരോപിക്കുന്നു. സംഭവത്തില്‍ ഉള്‍പ്പെടുന്ന മുപ്പതുകോടി രൂപാ എന്ന തുകയെപ്പറ്റി അദ്ദേഹത്തിനും തര്‍ക്കമില്ല. അത് നിയമപരമായി നികുതി അടച്ചശേഷമുള്ള പണമാണത്രെ.
നിയമപരമായ കുറെ സൂചനകള്‍
ഇത്രയും .....വലിയ അളവില്‍ പണം കൈകാര്യം ചെയ്യുന്നതുസംബന്ധിച്ച് ഈ  രാജ്യത്ത്  നിരവധി നിയമങ്ങളുണ്ട്. അവ ഒന്നു പരിശോധിക്കാം.
b. ലോകസഭാതെരഞ്ഞെടുപ്പു ചട്ടങ്ങളനുസരിച്ച് പതിനായിരം രൂപയിലേറെ പണം കൈവശം കൊണ്ടുനടക്കാന്‍പാടില്ല.
c. ആദായനികുതിനിയമമനുസരിച്ച് പതിനായിരം രൂപയിലധികമുള്ള തുക പണമായി കൈമാറാന്‍ പാടില്ല.
d. ഇന്ത്യയില്‍ വ്യാപാരമത്സരങ്ങളുടെ ദുഷ്ഫലങ്ങളുണ്ടാകാതിരിക്കാന്‍, 1969-ലെ മോണോപ്പളീസ് ആന്‍ഡ് റിസ്ട്രിക്ടീവ് ട്രേഡ് പ്രാക്ടീസസ് ആക്ടിനു പകരം ഉണ്ടാക്കിയ, ഇപ്പോള്‍  പ്രാബല്യത്തിലുള്ള 2002-ലെ കോമ്പറ്റീഷന്‍ ആക്ടിനു വിരുദ്ധമാണ് മാടശ്ശേരിയുടെയും അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെയും പ്രവര്‍ത്തനശൈലി. പ്രഥമദൃഷ്ട്യാ മാടശ്ശേരിയുടെ വ്യാപാരം ഇപ്പോള്‍ പറഞ്ഞ ആക്ടിന്റെ  വകുപ്പുകള്‍ക്കു വിരുദ്ധമാണ്.
സഭാപഠനങ്ങള്‍
വൈദികര്‍ (ക്ലറിക്‌സ്) വ്യക്തിപരമായോ മറ്റാര്‍ക്കെങ്കിലും നേട്ടമുണ്ടാക്കാന്‍ വേണ്ടിയോ വ്യാപാരവാണിജ്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്ന് കാനോന്‍നിയമം (കാനോന്‍ 286) പ്രസ്താവിക്കന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ രൂപതാധികാരത്തിന്റെ നിയമപരമായ അനുവാദം കിട്ടിയിട്ടുണ്ട്. എന്നാല്‍ വ്യവസായവാണിജ്യങ്ങള്‍ പുരോഹിതര്‍ക്ക് നിരോധിച്ചിട്ടുണ്ട് എന്ന റൂള്‍ ഉണ്ട് എന്നത് ഈ ഒഴികഴിവ് കൊണ്ട് തെളിയിക്കാനാവും എന്നതാണ് പ്രധാനം. പരാമര്‍ശിതരായ വ്യക്തികള്‍ക്ക് ആ അനുവാദത്തിന്റെ ആലിലകള്‍ക്കുപിന്നില്‍ ഒളിക്കാനാവില്ല. കാനോന്‍ 1286 (1)-ഉം 1290-ഉം എല്ലാ സാമ്പത്തികകാര്യങ്ങളും സിവില്‍നിയമവ്യവസ്ഥകളനുസരിച്ചായിരിക്കണം എന്ന് വ്യക്തമാക്കുന്നുണ്ട്. ഇവിടത്തെ കേസ് അതനുസരിച്ചല്ലല്ലോ.
ഏറ്റവും കുറഞ്ഞത് മൂന്ന് അല്മായപ്രതിനിധികളോടുകൂടിയ രൂപതാ ഫൈനാന്‍സ് കമ്മറ്റികളും (492) ഇടവക ഫൈനാന്‍സ് കമ്മറ്റികളും (537) ഉണ്ടാക്കണമെന്നും കാനോന്‍നിയമം പറയുന്നുണ്ട്. ബിഷപ്പുമായി നാലാംഡിഗ്രിവരെയുള്ള രക്തബന്ധമോ ബന്ധുത്വമോ ഉള്ളവരെ രൂപതാ ഫൈനാന്‍സ് കമ്മറ്റിയില്‍നിന്ന് ഒഴിവാക്കേണ്ടതുമാണ്..... ഫ്രാങ്കോ മുളയ്ക്കലും സഹോദയയിലെ പങ്കാളികളായ നാലു പുരോഹിതരും കേരളത്തില്‍നിന്നുള്ളവരാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അവര്‍ക്ക് ബിഷപ്പുമായി ബന്ധമുണ്ട്. അവര്‍ സഹോദരരാണ്. ജലന്ധര്‍ രൂപതയില്‍ സംഭവിക്കുന്നത് കാനോന്‍നിയമത്തിന്റെ ചൈതന്യത്തിനു വിരുദ്ധമായ കാര്യങ്ങളാണ്.
ഭയം എന്ന ഘടകം
ഫ്രാങ്കോ മുളയ്ക്കലും ജലന്ധര്‍ രൂപതയുമായി ബനധപ്പെട്ട കാര്യങ്ങളിലെല്ലാം ഭയം എന്നൊരു ഘടകമുണ്ട്. ഫ്രാങ്കോ നിരവധിമാസങ്ങളായി ജാമ്യത്തിലാണ്. കേസിന്റെ കുറ്റപത്രം  ദുസ്വാധീനം ഉപയോഗിച്ചാവും സമര്‍പ്പിക്കാന്‍ വൈകിയിട്ടുണ്ട്.  ഫ്രാങ്കോയ്‌ക്കെതിരെ നിലകൊണ്ടിരുന്ന ജലന്ധര്‍രൂപതയിലെ ഒരു പ്രമുഖവൈദികനായ കുര്യാക്കോസ് കാട്ടുതറയെ 2018 ഒക്ടോബറില്‍ മരിച്ചനിലയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതും കേസിലെ സാക്ഷികളായ അഞ്ചു കന്യാസ്ത്രീകള്‍ അവരുടെ ജീവനു ഭീഷണിയുള്ളതായി ആവര്‍ത്തിച്ച് പ്രസ്താവിക്കുന്നതും. ഫ്രാങ്കോ സ്ഥാപിച്ച ഫ്രാന്‍സിസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ് എന്ന എന്ന രൂപതാ  കോണ്‍ഗ്രിഗേഷന്റെ സുപ്പീരിയര്‍ ജനറലാണ് ആന്റണി മാടശ്ശേരി. ബലാല്‍സംഗത്തിലെ ഇര ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിലുള്ള കന്യാസ്ത്രീകള്‍ക്കായുള്ള മിഷനറീസ് ഓഫ് ജീസസിലെ മുന്‍ സുപ്പീരിയര്‍ ജനറലാണെന്നതു വെറും യാദൃച്ഛികതയാവില്ല. ഇതിന്‍രെയെല്ലാം പിന്നില്‍  ശക്തരായ വ്യക്തികളുടെ ആഴത്തില്‍വേരുകളുള്ള ഗൂഢാലോചന ഉള്ളതായാണ് കാണപ്പെടുന്നത്.
ക്ലെരിക്കലിസം
സഭയിലുള്ള ഏറ്റവും വലിയ വിപത്ത് ക്ലെരിക്കലിസമാണെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പലതവണ പറഞ്ഞിട്ടുണ്ട്. ഈയടുത്തകാലത്ത് വാരണാസിയില്‍ ചേര്‍ന്ന ദൈവശാസ്ത്രജ്ഞരുടെയും മെത്രാന്മാരുടെയും കൂടിച്ചേരലിലും  ഇതുതന്നെ ആവര്‍ത്തിച്ചിട്ടുണ്ട്. ജലന്ധര്‍രൂപതയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഏറ്റവും ഉയര്‍ന്ന അളവിലുള്ള ക്ലെരിക്കലിസമാണ്.
ബ്രേക്കിങ് ന്യൂസ്
ഏപ്രില്‍ 8-ലെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജലന്ധര്‍രൂപതയിലെ ബിസിനസ്സുകാരായ വൈദികര്‍ എന്നൊരു അന്വേഷണാത്മകറിപ്പോര്‍ട്ടുണ്ട്. അതില്‍ മാടശ്ശേരിയും സംഘവും കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനഞ്ച് ബിസ്സിനസ്സ് സ്ഥാപനങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളതായും ഫ്രാങ്കോ ബിഷപ്പായ 2013നുശേഷം അവയുടെ വാര്‍ഷിക ടേണ്‍ ഓവര്‍ അറുപതുകോടിവരെയായിട്ടുണ്ടെന്നും പറയുന്നു. അതില്‍ ഒരു തുറന്ന രഹസ്യമുള്ളത് പുസ്തക പ്രസാധകര്‍ രൂപതയുടെ സ്‌കൂളുകള്‍ നടത്താനുള്ള പണം സംഭാവനയായി നല്കാറുണ്ടെന്നും അവ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍നിന്നുള്ള, സ്ഥാപിതതാത്പര്യങ്ങളുള്ള വൈദികരാണെന്നുമാണ്. ഇതവസാനിപ്പിക്കണം.
അപേക്ഷ
മുകളില്‍ കൊടുത്തിട്ടുള്ളവയുടെ വെളിച്ചത്തില്‍ അങ്ങയോട് താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആദരവോടെ അപേക്ഷിക്കുന്നു:
1. ജലന്ധര്‍രൂപതയുടെ ഭൂമിശാസ്ത്രപമായ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഫ്രാങ്കോയെ മാറ്റണം.
2.. സഹോദയയുടെ പങ്കാളികളായ നാലു വൈദികരെയും അവരുടെ പരസ്പര സമ്പര്‍ക്കവും ഗൂഢാലോചനകളും പരിമിതപ്പെടുത്താന്‍ രൂപതയുടെ നാല് അതിരുകളിലേക്ക് അടിയന്തിരമായി സ്ഥലംമാറ്റണം.
3. രൂപതയുടെ അപ്പോസ്തലിക അഡ്മിനിസ്േ്രടറ്റര്‍ക്ക് സഹോദയയുമായി രൂപതയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും രൂപതയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവരവര്‍ക്ക് താത്പര്യമുള്ളവരില്‍നിന്ന് പുസ്തകങ്ങളും സേവനങ്ങളും വാങ്ങാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും പ്രഖ്യാപിക്കണമെന്ന മാര്‍ഗനിര്‍ദേശം നല്കണം.
4. ഫ്രാന്‍സീസ്‌കന്‍ മിഷനറീസ് ഓഫ് ജീസസ്, മിഷനറീസ് ഓഫ് ജീസസ് (സിസ്‌റ്റേഴ്‌സ്) എന്നീ സഭകളുടെ നടത്തിപ്പുസംബന്ധിച്ച് ഒരു കാനോനിക അന്വേഷണം നടത്തുകയും ആവശ്യമെങ്കില്‍ അവ പിരിച്ചുവിടുകയും ചെയ്യണം.
5. വൈദികര്‍ നടത്തുന്ന സഹോദയ പോലെയുള്ള വ്യാപാര വാണിജ്യസംരംഭങ്ങള്‍ക്ക് നല്കിയിട്ടുള്ള അനുമതികള്‍ റദ്ദാക്കുകയും അവയുടെ പ്രവര്‍ത്തനം   അവസാനിപ്പിക്കുകയും ചെയ്യണം.
6. കാനോന്‍നിയമത്തില്‍ പറയുന്നതനുസരിച്ചുള്ള രൂപതാ സാമ്പത്തിക സമിതിയും ഇടവക സാമ്പത്തികസമിതികളും രൂപീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുക.
7. ഇടവകകള്‍ക്കും സ്താപനങ്ങള്‍ക്കുമുള്ള 1000 രൂപയിലേറെ വരുന്ന സംഭാവനകള്‍ അക്കൗണ്ടബിലിറ്റിയും സുതാര്യതയും ഉറപ്പുവരുത്താന്‍ ചെക്കായോ ബാങ്ക് ട്രാന്‍സ്ഫറായോ മാത്രം സ്വീകരിക്കുക.
8. പ്രാദേശിക സഭയുടെ താത്പര്യങ്ങള്‍ക്കു തടസ്സം നല്ക്കുന്ന സങ്കുചിത വംശസ്‌നേഹം ഇല്ലാതാക്കാന്‍, വൈദികവിദ്യാര്‍ഥികളെ കേരളം കേന്ദ്രീകരിച്ചു തെരഞ്ഞെടുക്കുന്നരീതി ഒഴിവാക്കുക.
ഇന്ത്യയിലെ കത്തോലിക്കാ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് അനിവാര്യമായതിനാല്‍ ഇതു സംബന്ധിച്ച അടിയന്തിരനപടികള്‍ അങ്ങു നിര്‍വഹിക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ അപേക്ഷ. നീതി നടപ്പാക്കുകമാത്രമല്ല, നടപ്പാക്കപ്പെടുന്നതു കാണുകയും വേണം. അതിനാല്‍ ഇതു സ്വീകരിച്ചെന്ന അങ്ങയുടെ ഒരു മറുപടി പ്രതീക്ഷിക്കുന്നു. അങ്ങ് പരിഹാരനടപടികള്‍ എടുക്കുന്നില്ലെങ്കില്‍ സാമൂഹികവും ദേശീയവുമായ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണിവ എന്നതിനാല്‍ രാജ്യത്തെ അധികാരികളെ സമീപിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും എന്നുകൂടി വ്യക്തമാക്കുന്നു.

KCRMNA പതിനാറാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ഏപ്രിൽ 10, 2019 ബുധനാഴ്ച്ച നടത്തിയ പതിനാറാമത് ടെലികോൺഫെറൻസിൻറെ വിശദമായ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. കേരളാകോൺഗ്രസ് ചെയർമാൻ ശ്രീ കെ എം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ടും അഭയകേസിൽ നീതി ലഭിക്കുന്നതിനുവേണ്ടിയും ചർച്ച് ആക്ട് നടപ്പിൽ വരുത്തുന്നതിനുവേണ്ടിയും ശ്രീ സ്റ്റീഫൻ മാത്യു നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് രണ്ടിലധികം മണിക്കൂർ നീണ്ടുനിന്ന ടെലികോൺഫെറൻസ് മോഡറേറ്ററായ ശ്രീ എ സി ജോർജ് ആരംഭിച്ചത്. എഴുപതിൽപരം ആൾക്കാർ അതിൽ പങ്കെടുത്തു. അഡ്വ ഇന്ദുലേഖ ജോസഫ് "എന്തുകൊണ്ട് സഭാനേതൃത്വം ചർച്ചാക്ടിനെ എതിർക്കുന്നു" എന്ന വിഷയം അവതരിപ്പിച്ചു.

ഇന്ത്യയിലെ സമയമൊപ്പിച്ച് അമേരിക്കയിലെ കേൾവിക്കാർക്ക് സുപ്രഭാതം നേർന്നുകൊണ്ടാണ് ഇന്ദുലേഖ തൻറെ പ്രഭാഷണം ആരംഭിച്ചത്. ജസ്റ്റീസ് കെ ടി തോമസ് 2019-ൽ കൊണ്ടുവന്ന ചർച്ച് ബിൽ അംഗീകരിക്കാൻ സാധിക്കാത്തതിനാൽ 2009-ൽ ജസ്റ്റീസ് വി ആർ കൃഷ്‌ണയ്യർ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് ട്രസ്റ്റ് ബില്ലിനെ ആധാരമാക്കിയാണ് സംസാരിക്കുന്നത് എന്ന് ഇന്ദുലേഖ എടുത്തു പറയുകയുണ്ടായി. കാനോൻ നിയമപ്രകാരം പള്ളിസ്വത്തിൻറെ അധികാരി ബിഷപ്പാണ്. ഹൈക്കോടതിയിൽ രാജാവാണെന്ന് പ്രഖ്യാപിച്ച ബിഷപ്പിനെ നിയന്ത്രിക്കുന്നത് പോപ്പാണ്. ക്രിസ്ത്യൻ സഭകളിലെ സ്വത്തുക്കളുടെ ഭരണം രാജഭരണംപോലെയാണ് എന്ന വസ്‌തുത അംഗീകരിച്ചേ പറ്റൂ. രാജാക്കന്മാരെപ്പോലെ അംശവടിയും തൊപ്പിയുമെല്ലാമായാണ് മെത്രാന്മാർ ഇപ്പോഴും നടക്കുന്നത്. ചർച്ച് ബില്ലു പാസ്സായാൽ പള്ളിസ്വത്തുഭരണം രാജഭരണ സമ്പ്രദായത്തിൽനിന്നും ജനാധിപത്യഭരണ രീതിയിലേയ്ക്ക് വരും.  ആ ഒറ്റ കാരണംകൊണ്ടാണ് സഭാധികാരികളായ മെത്രാന്മാരും അച്ചന്മാരും ചർച്ച് ബില്ലിനെ എതിർക്കുന്നത്. വളരെ ലളിതമായി പറഞ്ഞാൽ, പള്ളിസ്വത്തുഭരണം ജനാധിപത്യവൽക്കരിക്കുക എന്നതാണ് ചർച്ച്‌ ട്രസ്റ്റ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ആധുനിക കാലത്ത് ജനാധിപത്യഭരണമാണ് കരണീയം. ബില്ലിലെ പ്രധാനഭാഗം, അഞ്ചാം വകുപ്പിൽ പറയുന്നതുപോലെ, ഓരോ ഇടവക പള്ളിയും ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്യുക എന്നുള്ളതാണ്. പിന്നീടുള്ള വകുപ്പുകളിൽ ട്രസ്റ്റിനുവേണ്ടിയുള്ള നിയമാവലി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ആ  നിയമാവലിപ്രകാരമാണ് ഓരോ ട്രസ്റ്റും ഭരിക്കപ്പെടേണ്ടത്. അതുപോലെതന്നെ, ആറാംവകുപ്പ് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അതിൻപ്രകാരം, ഓരോ കുടുംബത്തിൽനിന്നും ഒരു വോട്ട് എന്ന കണക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് ട്രസ്റ്റ് ഭരിക്കുന്നത്. അതുപോലെ രൂപതാതലഭരണവും സഭയുടെ മൊത്തത്തിലുള്ള ഭരണവും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുൾപ്പെടുന്ന ട്രസ്റ്റാണ് ഭരിക്കുന്നത്. പള്ളിക്കമ്മറ്റിയിലെ തെരെഞ്ഞെടുപ്പ് ഇന്ന് വെറും ഒരു പ്രഹസനമായിട്ടാണ് നടക്കുന്നത്. വികാരിയച്ചനിഷ്ടമുള്ളവ്യക്തികളെ പള്ളിക്കമ്മറ്റിയിൽ കുത്തിത്തിരുകുന്നു. പ്രതികരണശേഷിയുള്ളവർ പള്ളിയിൽനിന്ന് അകന്നുപോകുന്നു. കൂടാതെ, ഇന്നത്തെ അവസ്ഥയിൽ പള്ളിക്കമ്മറ്റിക്കാർക്ക് വികാരിയെ ഉപദേശിക്കാനുള്ള അവകാശം മാത്രമേയുള്ളൂ. ആലഞ്ചേരി ഭൂമികുംഭകോണകാര്യത്തിലും രൂപതാ സമിതികൾക്ക് അദ്ദേഹത്തെ ഉപദേശിക്കാനുള്ള അവകാശമേയുള്ളൂ. ഉപദേശം സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാം. വസ്തു വിൽക്കാനുള്ള പൂർണമായ അധികാരം കാനോൻ നിയമപ്രകാരം അദ്ദേഹത്തിനുണ്ട്.  അതുകൊണ്ടാണ് അദ്ദേഹം രാജാവ് കളിച്ചതും. ട്രസ്റ്റിലേയ്ക്ക് തെരെഞ്ഞടുക്കപ്പെടുന്നവരുടെ യോഗ്യതകൾ, വേറൊരു വിധത്തിൽ പറഞ്ഞാൽ, ട്രസ്റ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാൻ അയോഗ്യരായവർ ആരൊക്കെയെന്ന് ഏഴാംവകുപ്പിൽ വ്യക്തമാക്കുന്നുണ്ട്.

പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നുയെന്നല്ലാതെ, ക്രൈസ്തവ  വിശ്വാസസത്യങ്ങളിൽ ഈ ബില്ല് ഒരുവിധത്തിലും ഇടപെടുന്നില്ല. പള്ളിസ്വത്തുക്കളിലും സർക്കാർ ഇടപെടുന്നില്ലായെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും സഭാധികാരികളുടെ തെറ്റായ പ്രചാരണങ്ങൾവഴി വിശ്വാസികൾ പലവിധ തെറ്റിദ്ധാരണകളിൽ അകപ്പെട്ടിരിക്കുകയാണിന്ന്.

കണക്ക് സൂക്ഷിക്കുന്നതിനെയും അത് ഓഡിറ്റർ പരിശോധിക്കുന്നതിനെയും സംബന്ധിച്ചാണ് പതിനാറാം വകുപ്പ് പരാമർശിക്കുന്നത്. സഭയുടെ ഓഡിറ്റിങ്ങിൽ പരാതിയുണ്ടെങ്കിൽ സർക്കാറിൻറെ ഓഡിറ്റർ കണക്ക് പരിശോധിക്കുന്നതായിരിക്കും. പള്ളിക്കമ്മറ്റിയുടെ ഓഡിറ്റിങ്ങിൽ പരാതിയുള്ള സാഹചര്യത്തിൽ മാത്രമാണ് സർക്കാരിൻറെ ഇടപെടൽ ഉണ്ടാകുന്നതും സർക്കാർ കണക്ക് ഓഡിറ്റ് ചെയ്യുന്നതും. കണക്കുകളിലെ ക്രമക്കേടുകളെയോ പരാതികളെയോ പരിഹരിക്കുന്നതിനുവേണ്ടി മാത്രമാണ് ഈ ബില്ലുവഴി സർക്കാർ ഇടപെടുന്നതെന്നകാര്യം ശ്രദ്ധേയമാണ്. അച്ചന്മാരും മെത്രാന്മാരും ആധ്യാത്മിക കാര്യങ്ങൾ ചെയ്യേണ്ടവരാണെന്ന് നമുക്കറിയാം. ദൈവത്തെയും മാമോനെയും ഒരുമിച്ച് സേവിക്കുന്നത് ശരിയല്ലായെന്ന് തിരിച്ചറിഞ്ഞ യേശുശിഷ്യർ സ്വത്തുകൈകാര്യകതൃത്വം ഡീക്കന്മാരെ ഏല്പിക്കുകയാണ് ചെയ്തത്. ഒരു പുരോഹിതൻ സാമ്പത്തിക തിരിമറി കാണിച്ചുയെന്ന് അറിഞ്ഞാൽത്തന്നെ ചെറുപ്പകാലം മുതലുള്ള മതപഠന പരിശീലനത്തിൻറെ ഫലമായി ഒരു വ്യക്തി ആ വൈദികൻറെ കോളറിനു പിടിച്ച് എന്താ അച്ചൻ സാമ്പത്തിക തട്ടിപ്പ് ചെയ്തത്‌എന്ന് ചോദിക്കുകയില്ല. എന്നാൽ കമ്മറ്റിയിലിരുന്നുകൊണ്ട് അല്മായരാണ് സാമ്പത്തിക തിരിമറി നടത്തിയതെങ്കിൽ അയാളെ ചോദ്യം ചെയ്യാൻ മറ്റ് അല്മായർക്ക് ധൈര്യമുണ്ടാകും എന്നത് ഇവിടെ വളരെ പ്രസക്തമാണ്. ഈ ബില്ലിൻറെ പരിണതഫലമായി വികാരിമാരെയോ ബിഷപ്പുമാരെയോ പള്ളിഭരണത്തിൽനിന്നും മാറ്റിനിർത്തുന്നില്ല. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിമാത്രം ഉള്ളതാണ്. ഒരു കാര്യം വ്യക്തമാണ്. കണക്കുകളെല്ലാം സുതാര്യമായിരിക്കണം. അങ്ങനെവരുമ്പോൾ, ഫ്രാങ്കോ കേസിനുവേണ്ടിയോ റോബിൻ കേസിനുവേണ്ടിയോ പണം ചെലവഴിച്ചാൽ അതിനെ ചോദ്യംചെയ്യാൻ, സർക്കാർ നിയമത്തെ ആധാരമാക്കി, പള്ളിക്കമ്മറ്റിക്ക് പൂർണ അധികാരവും അവകാശവും ഉണ്ടായിരിക്കും. സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായാൽ ഈ ബില്ലിൻറെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കാവുന്നതാണ്. ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കാരണം, സാമ്പത്തിക ക്രമക്കേടുകളെ നിയന്ത്രിക്കാനുള്ള വഴികൾ ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. ചർച്ച് ബില്ലിനെ കാര്യമായി എതിർക്കുന്നത് മെത്രാന്മാരും വൈദികരുമാണ്. ബില്ലിനെ അനുകൂലിച്ച് വിശ്വാസികൾ വരാൻ മടിക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. മാമ്മോദീസ, വിവാഹം, മരിച്ചടക്ക് മുതലായ കാര്യങ്ങൾ നടത്തിക്കിട്ടാനുള്ളതിനാൽ വിശ്വാസികൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ പരിമിതികളുണ്ട്. ആ കാരണത്താൽത്തന്നെ ഈ ബില്ലിൽ ക്രിസ്ത്യാനികൾക്ക് അടിസ്ഥാന അവകാശങ്ങളും സ്വാഭാവിക നീതിയും നൽകണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈദികർക്കോ കന്ന്യാസ്ത്രികൾക്കോ അല്മായർക്കോ എതിരായി എന്തെങ്കിലും സംഭവിച്ചാൾ അതിനെതിരായി ശബ്ദിക്കാനുളള അവകാശംപോലും ഇന്നില്ല. ക്രിസ്ത്യാനികളുടെ മൗലിക അവകാശത്തെപ്പോലും ഇന്ന് ഹനിക്കുന്നുയെന്ന് കമ്മീഷൻ മനസ്സിലാക്കികൊണ്ടുതന്നെയാണ് ചർച്ച് ബില്ലിന് രൂപം കൊടുത്തിരിക്കുന്നത്.

2019-ലെ ചർച്ച് ബില്ലിൻപ്രകാരം പള്ളികളെ ഡിനോമിനേഷൻസ് ആക്കിയിരിക്കയാണ്. മൂന്നാം വകുപ്പുംപ്രകാരം പള്ളിസ്വത്തുക്കളെല്ലാം ഡിനോമിനേഷനിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. അടുത്തകാലംവരെ കോടതികൾ പള്ളിസ്വത്തുക്കൾ ആരുടേതാണ് എന്നതിന് കാനോൻ നിയമത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഈ ബില്ലിൻപ്രകാരം പള്ളിസ്വത്ത് ബിഷപ്പിൻറെയും സിൻഡിൻറെയും കൗൺസിലിൻറെയുമെല്ലാമായി മാറും. കാനോൻ നിയമം ഭരണഘടനാവിരുദ്ധമാണ് എന്ന് വാദിക്കാനുള്ള പഴുതുപോലും അടച്ച്‌ ഈ ചർച്ച് ബില്ലിൻറെ അടിസ്ഥാനത്തിൽ പള്ളിസ്വത്തെല്ലാം മെത്രാന്മാരുടേതാണ് എന്ന് കോടതിയിൽ വാദിക്കാനുള്ള ഒരു ഭീകരാവസ്ഥ 2019-ലെ ബില്ല് സംജാതമാക്കിയിരിക്കുകയാണ്. അതുകൊണ്ട്, 2019-ലെ ബില്ല് വന്നുകഴിഞ്ഞാൽ മെത്രാന്മാർക്ക് പള്ളിസ്വത്തുക്കൾ അവരുടേതാണെന്ന് കോടതികളിൽ വാദിക്കാനുള്ള അവസരം ഒരുക്കുകയാണ് ചെയ്യുന്നത്. കൂടാതെ, നിയമം ഉണ്ടാക്കാനുള്ള അധികാരവും മെത്രാന്മാരിലും സിൻഡിനും കൗൺസിലിലും നിക്ഷിപ്തമാക്കിയിരിക്കുകയാണ്. അപ്പോൾ ഇപ്പോഴത്തെ സ്ഥിതി തുടരാനുള്ള ഒരു ഓപ്‌ഷനാണ് ഈ ബില്ലുകൊണ്ട് സംഭവിക്കാൻ പോകുന്നത്. ഓഡിറ്റിങ്ങിൻറെ കാര്യത്തിലും മെത്രാന്മാർക്കും സിൻഡിനും കൗൺസിലിനുമായിരിക്കും അധികാരം. അപ്പോൾ വിശ്വാസികൾക്ക് യാതൊരുവക അവകാശവുമില്ല; അവർക്ക്  ഭരണകാര്യങ്ങളിൽ ഇടപെടാനും സാധിക്കുകയില്ല. ട്രൈബ്യുണുകളുടെ ആവശ്യമില്ല. കാരണം ട്രൈബ്യുണുകളെ  അപേക്ഷിച്ച് നീതിന്യായത്തിൽ കോടതികളാണ് മെച്ചപ്പെട്ട സമ്പ്രദായം. തന്നെയുമല്ല, വിശ്വാസികൾക്ക് സ്വത്തിന്മേൽ യാതൊരുവക അവകാശവുമില്ലാത്തപ്പോൾ ട്രൈബ്യുണിൽ കേസുകൊടുത്തിട്ട് എന്തുകാര്യം? ഇല്ലാത്ത അവകാശം നടപ്പിലാക്കാൻ സാധിക്കുകയില്ലായെന്നകാര്യം ഇവിടെ സുവ്യക്തമാണ്. കണക്കിലെ തിരിമറികൾ അറിയണമെങ്കിൽ ഓഡിറ്റുചെയ്ത കണക്കുകൾ ട്രൈബ്യുണൽ നൽകേണ്ടിയിരിക്കുന്നു. പക്ഷെ അത് ട്രൈബ്യുണളിൽനിന്ന് ലഭ്യവുമല്ല. ട്രൈബ്യുണലിൽ അപ്പീൽ പ്രൊവിഷനുമില്ല. കോടതിയിലോ ട്രൈബ്യുണലിലോ കേസുമായി പോകുക എന്നതിലുമുപരി നമ്മുടെ ലക്ഷ്യം പള്ളിസ്വത്തുഭരണകാര്യത്തിൽ നിയമമുണ്ടാകുക എന്നതായിരിക്കണം. അതിന് 2019-ലെ ചർച്ച് ആക്ട് സഹായകമാകുന്നില്ലെന്നുമാത്രമല്ലാ പള്ളിസ്വത്തിൻറെ ഉടമസ്ഥാവകാശം മെത്രാന്മാർക്കും സിനഡിനും കൗൺസിലിനുമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുകയുംകൂടി ചെയ്യുകയാണ്‌. അതുകൊണ്ട് 2019-ലെ ചർച്ച് ബിൽ അപ്പാടെ തള്ളിക്കളയണ്ടതാണ്. ചർച്ച് ആക്ട് വഴി പള്ളിസ്വത്തുക്കൾ മുഴുവൻ സർക്കാർ ഏറ്റെടുക്കുന്നു, ദേശസാൽക്കരിക്കുന്നു തുടങ്ങിയ സത്യവിരുദ്ധ ദുഷ്പ്രചാരണങ്ങളാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.

ചർച്ച് ട്രസ്റ്റ് ബില്ലിനെ ദേവസംബോർഡിനെയും, വക്കഫ്ബോർഡിനെയും ആസ്‌പദമാക്കി ഒരു താരതമ്യ വിശകലനവും ഇന്ദുലേഖ നൽകുകയുണ്ടായി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന അല്മായരെ ഉൾപ്പെടുത്തി പള്ളിസ്വത്തുഭരണം നടപ്പാക്കാൻ സഭാധികാരികൾ ആർജവം കാണിച്ചാൽ ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ആവശ്യമേ ഇല്ലെന്നുള്ള അഭിപ്രായത്തോടെയും ശ്രീ സ്റ്റീഫൻ മാത്യു നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇന്ദുലേഖ പ്രസംഗം ഉപസംഹരിച്ചത്.

അടുത്ത ടെലികോൺഫെറൻസ് മെയ് 08, 2019 ബുധനാഴ്ച്ച 9 PM (EST) നടത്തുന്നതാണ്. മുഖ്യ പ്രഭാഷകൻ: കെസിആർഎം നോർത് അമേരിക്കയുടെ പ്രസിഡൻറ് ശ്രി ചാക്കോ കളരിക്കൽ.

വിഷയം: "പൗരസ്ത്യസഭകളുടെ കാനോനസംഹിതയും മാർതോമാക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളും ചർച്ച് ട്രസ്റ്റ് ബില്ലും"

Friday, April 19, 2019

Catholic Democracy please!


james kottoor, editor, CCV. 


The German theologians, 40 of them at least have made known their thinking. But don’t be slavish to colonial thinking, to accept something just because it is German! You readers are free to reject it and  come up with  your own conclusion, after reading the German and American views. You may be correct and not they. Long live the Catholic Democracy, proper to each country! 


“Lord that I may see ALL what you want me to see and ONLY what you want me to see tody!. LORD that I may SEE, DESIRE, THINK, LISTEN, SPEAK, WRITE AND DO today ALL what you want and ONY what you want.” This used to be my daily prayer as I get up daily, for the day, as I am unsure of the morrow.

I have been doing this from my 60th birthday imitating the blind Bar Timeus of Jericho ever since I heard read and commented in the Church. By sheer chance, I happen to go to church on he 60th birth day, not because I was ever a pious guy.

For Benedict?
This is the prayer I was prompted to say also for Benedict the retired Pope. I do not know if he was infallible when he was Pope and not infallible now he is no Pope. I don’t believe in this stupid infallible indigestible stuff  of the Catholic Church. Pope or no Pope, one is infallible only when he happens to say the correct thing, not the presumed arrogant falsehoods. That is what Good Pope John XXIII said of himself.


 He further said he never climed the Pappal throne to sit there and produce an infallible statement. May such a sense dawn on Benedict is my prayer. Still if he fails, he may be cajoled by hook or crook – no violence please, even what Jesus used in temple cleansing -- to get out of the Vatican city and give him a very comfortable dwelling place among monks who have  taken the vow not to open their mouths for the rest of their lives.

Let him follow Assisi Francis’ advise!
After all that is what the Poor Francis of Assisi told his follows: “Following the Lord’s command, go round the whole world and preach, only don’t open your mouth.”  Much of it is done by the reigning Pope, Francis through his actions, like falling down to kiss the feet of warring Muslim rulers.


Long live Francis Pappa with one lung. Better to have such a Pope or no Pope at all. Totally abolish the practice of ante-deluvian office called Pappacy. Pappacy is dead. Long live the hierarchical ladder on which many bishops and cardinals are vying with one another to climb to reach the top, with or without the help of St.Gallan Maffia.

Please read below views

of 40 German Thinkers!
Vatican;A group of prominent German-speaking theologians has sharply criticized retired Pope Benedict XVI's recent letter on clergy sexual abuse, saying it "instrumentalized" the Catholic church's continuing crisis to rehash stale, decades-long theological disputes.

In a blunt two-page letter released April 15, the theologians said the former pontiff ignored scientific research on the causes of abuse, neglected evidence of the centuries-long history of the problem, and did not speak from the perspective of victim-survivors.

"The analysis of Joseph Ratzinger/Benedict XVI is based on a number of false assumptions," said the German Association of Moral Theologians, which represents about 40 prominent academics. "It is assessed by us as a failed and improper contribution to the resolution of the abuse crisis."

In his letter, released April 11, Benedict had partially blamed the abuse crisis on developments in theology following the Second Vatican Council. The ex-pope alleged that there had been a "collapse" in moral theology in recent decades that left the church "defenseless" against changes in wider society, and even identified two German theologians by name.

The letter, one of a handful Benedict has shared publicly since his resignation in 2013, immediately drew criticism from Vatican watchers. They noted it did not address structural issues that abetted abuse cover-up, or Benedict's own contested 24-year role as head of the Vatican's powerful doctrinal office.

Prominent U.S. theologians also expressed concern that Benedict's action risked undermining Pope Francis' efforts to address clergy abuse and played into narratives splitting Catholics between two popes. In their April 15 response, the German theologians say they felt compelled to comment on Benedict's letter because it was a "reproach and insult to the reputations of former and current members" of their association.

The academics say the former pope's decision to pin the blame for abuse on the upheavals of the 1960s is not new for Benedict, who before his 2005 election as pontiff was Cardinal Joseph Ratzinger, a German theologian and head of the Vatican's Congregation for the Doctrine of the Faith.

"In the past, he already portrayed the Church as victim of a hostile world," the theologians say of Benedict. "By stating this [again], however, he conceals the fact that in many cases it was the ecclesial office holders themselves who, by denial and cover-up, knowingly shielded the perpetrators."

"Of their own volition, those in authority within the Church did not develop an appropriate response nor did they even come to terms with the situation, as many of the victims have repeatedly told us," say the academics.The association's letter is signed by two theologians on behalf of the larger group: Christof Breitsameter, of the Ludwig-Maximilians-University of Munich, and Stephan Goertz, of the University of Mainz.

Benedict has spoken as pope emeritus before about his theological disputes with other academics. In a 2016 book-length interview, the ex-pontiff described his break with famous Swiss theologian Fr. Hans Kung, claiming that over time Kung had become "increasingly radical."