(ഈ ലേഖനം സാമുവല്‍ കൂടല്‍ എഴുതിയത് എന്ന് വ്യക്തമാക്കിക്കൊണ്ട് ജോസാന്റണി കന്യാസ്ത്രീയും കന്യാചര്മ്മവും - പ്രതികരണം എന്ന സാമുവല്‍ കൂടലിന്റെ തന്നെ  പോസ്റ്റില്   കമന്റായി കൊടുത്തിരുന്നതാണ്. അത് ജോസാന്റണിയുടെതായി തെറ്റിദ്ധരിച്ചു കമന്റുകള്  വന്നതിനാല്   സാമുവല്‍ കൂടല്‍ എഴുതിയ പുതിയൊരു പോസ്റ്റായി   കൊടുക്കുന്നു.)  

പിപ്പിലാഥന് എഴുതിയ കാനോന്നിയമത്തിന് നന്ദി
വഴിയും സത്യവും ജീവനുമായവനേ നിനക്കു സ്തുതി. സത്യവേദപുസ്തകത്തിന്റെ സത്യവിശ്വാസികളെയും സര്ക്കാരിനെയും മറച്ച് രഹസ്യമായി അനുവദിച്ചിട്ടുള്ള ഈ അരമന വേഴ്ചകള്കാനോന്നിയമങ്ങളെ നാറ്റിക്കുവാനും, കത്തോലിക്കാസഭ കര്ത്താവിന്റെ മണവാട്ടിസഭാ ലിസ്റ്റില്നിന്നു വെട്ടിക്കളയുവാനും ഇടയാകുന്ന കഷ്ടകാലം വന്നു ചേര്ന്നതില് ദു:ഖിക്കുന്നു. സത്യമേവ ജയതേ! പണ്ട് വിശുദ്ധ വേദപുസ്തകം കത്തോലിക്കാ സഭയിലെ അല്മായര്വായിക്കുവാന്പോലും പാടില്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇന്ത്യയില്സംസ്കൃത വേദങ്ങള്പണ്ട് ബ്രാഹ്മണരുടെ കുത്തകയായിരുന്നതിനാല്ഭാരതത്തിന്റെ ആത്മജ്ഞാനം കേട്ടറിയുവാനോ, വായിച്ചറിയുവാനോ തരം കിട്ടാതെ ആ സനാതന മതം വിട്ട് എന്റെ ഏതോ ഒരു മുത്തച്ഛന്മതം മാറി ഈ പാതിരിമാരുടെ ചതിക്കുഴിയില്അകപ്പെട്ടല്ലോ! അത് കാരണം തുടര്ന്നുള്ള ബീജം ഞാനായി ഈ സഭയില്പിറന്നു വീഴാനും കുരുടന്മാരായ വഴികാട്ടികളുടെ അടിമകളായി വീര്പ്പുമുട്ടി കഴിയാനും ഇടവന്നല്ലോ എന്നോര്ത്ത് ജന്മത്തെ ശപിക്കുന്നു. അല്മായരില്നിന്നും സ്വയം കല്ല്യാണം വരെ രഹസ്യമാക്കി വി.ഐ.പി കളാകുന്ന പുരോഹിതരേ, നിങ്ങള്ക്ക് ഹാ കഷ്ടം! ക്രിസ്തീയതയെ കാലത്തിന്റെ ഭൗതിക സുഖങ്ങള്ക്കായി ഒറ്റിക്കൊടുക്കുന്ന നിങ്ങള്യുദയെപ്പോലെ ജനിക്കാതിരുന്നെങ്കില്എത്ര നന്നായിരുന്നു?
മലങ്കരയിലെ ഒരു മഹാപുരോഹിതന്കുദാശ ചൊല്ലി കൈയ്യിലാക്കിയ കാശു മുഴുവന്പലിശക്കമ്പനികള്ക്ക് കൊടുക്കുകയും അവസാന കാലം പലിശക്കമ്പനികള്കബളിപ്പിച്ചത് കാരണം കോടികള്നഷ്ടമായ ദു:ഖത്തില്മനസിന്റെ സമനില തെറ്റി! പ്രാകൃതമായി പെരുമാറിയ ആ പ്രാകൃത മനസോടെ ശരീരം വെടിഞ്ഞ് എവിടേക്കോ പോയി. പക്ഷെ മൃതശരീരം ലക്ഷങ്ങളുടെ കുന്തരിക്കത്തില്മൂടി കല്ലറയിലാക്കി. മനുഷ്യാ നീ മണ്ണാകുന്നു. പഞ്ചഭൂതങ്ങളാല്നിര്മ്മിക്കപ്പെട്ട നിന്റെ മേനി തിരുമേനിയല്ല, പല്ലു തേച്ചില്ലെങ്കില്വാ നാറുന്നവനേ കുന്തിരിക്കം വെറും ക്രിമിനല്വേസ്റ്റേജ് ഓഫ് മണി! സ്വയം വലിയവനാകാന്പുരോഹിതന്കണ്ടെത്തിയ ഗമിക്സുകളില്വെറും ഒരണ്ണം മാത്രമാണിത്. വിശുദ്ധ മത്തായി 10 ഒരിക്കലും വായിച്ചിട്ടില്ലാത്ത ഇവര്ഏത് കര്ത്താവിന്റെ പ്രതിപുരുഷന്മാരാണ്, കാലം ഇവരുടെ കര്മ്മങ്ങള്ചികഞ്ഞു നോക്കിയാല്? ഭാരതത്തിലെ ജ്ഞാനോപനിഷ്ത്തുകളില് 1.അവധൂതോപനിഷത് 2. ആശ്രമോപനിഷത് 3. കഠരുദ്രോപനിഷത് 4. കുണ്ഡികോപനിഷത് 5. നാരദപരിവ്രാജകോപനിഷത് 6. പരമഹംസോപനിഷത് ഇവയുടെ ക്രീമിലെ ക്രീമാണ് വിശുദ്ധ മത്തായി പത്താമദ്ധ്യായം! വായിച്ചു നോക്കു. . .
കര്ത്താവിന്റെ തിരുവചനങ്ങള്കാറ്റില്പറത്തിയിട്ട് കാശുക്കൊണ്ടു നേടാവുന്ന ഭൗതിക സുഖങ്ങള്അതിന്റെ രാജകീയാഢംബരത്തില്, അല്മായവരെ ചൂഷണം ചെയ്തും കപ്പ്യാരെയും കന്യാസ്ത്രീകളെയും ദാസ്യവേലക്കാരാക്കുന്ന തിരുമനസുകളേ, ആത്മപരിശോധന ചെയ്യൂ നിങ്ങള്ഏത് മനസുകളെന്ന്? നിങ്ങള്നയിക്കുന്ന സഭാ സംഘടനകള്എങ്ങനെ തിരുസഭകളാകും?ഈ തിരിച്ചറിവ് ദൈവത്തെ കണ്ടറിഞ്ഞ മനസുകളില്ഉണര്ന്നിരിക്കുന്നു! ഇനിയെങ്കിലും ദൈവത്തെ ഉള്ളില്അറിയുന്ന, ഉള്ളിന്റെയുള്ളില്അനുഭവിക്കുന്ന, അവനില്മാത്രം ആത്മസംഗമം നടത്തി ആനന്ദിക്കുന്ന അരുമ സുതരാകാന്, ആത്മാരാമന്മാരാകാന്ശ്രമിക്കൂ. സ്വര്ഗസ്ഥനായ പിതാവ,് സ്വയം പിതാക്കന്മാരായ നിങ്ങളെയും വിളിക്കുന്നു. ഒന്നും ക്ഷമിക്കാത്ത ദൈവം, 40 വര്ഷം ഇസ്രായേല്ജനത്തെ കാളക്കുട്ടിയെ വന്ദിച്ചു എന്ന ഒറ്റക്കാരണത്താല്സീനായ് മലയ്ക്കു ചുറ്റും കറക്കിയതോര്ക്കൂ.
കുമ്പസാരക്കൂട്ടില്നിങ്ങളുടെ പാപങ്ങള്എഴുതി തള്ളുമെന്നു കരുതുന്നുവോ? കര്മ്മം കര്മ്മത്തിനാധാരമായ ജന്മത്തോടും കര്മ്മഫലത്തോടും ബന്ധിതമാണ്. സുഖിച്ചോ സുഖിച്ചോ രഹസ്യത്തില്സുഖിച്ചോ ജന്മം നാറുന്നതറിയാതെ. ക്രിസ്തുവിനെ ക്രൂശിച്ചതുകൊണ്ടോ നിങ്ങളുടെ അനീതികള്ക്കും ആഭാസങ്ങള്ക്കുമെതിരെ ഉയരുന്ന അല്മായശബ്ദത്തിന്റെ മാറ്റൊലി ഇല്ലാതാക്കാന്ശ്രമിച്ചതുകൊണ്ടോ ഫലമില്ല. പുരോഹിതര്ക്രൂശിച്ച ക്രിസ്തു ഉയര്ത്തെഴുന്നെറ്റതുപോലെ ഇതാ അല്മായശബ്ദത്തിന്റെ ശംഖൊലി മുഴങ്ങുന്നു. കാതോര്ക്കൂ വേഗം മാനസാന്തരപ്പെടു പുരോഹിതാ...
ആകാശമേ കേള്ക്ക, ഭൂമിയേ ചെവി തരിക എന്ന യഹോവയുടെ വിലാപം പോലെ നസറായന്തന്റെ വേലക്കയച്ചവരുടെ പിന്ഗാമികള്കത്തനാരായി, പാസ്റ്ററായി പല വേഷങ്ങളിലായി അവനോട് മത്സരിക്കുന്നു. അവന്റെ നാമം വൃഥാ എടുക്കുന്നവരെ കുറ്റമില്ലാത്തവരായി വിടുകയില്ല. വി.മത്തായി 10-ാം അദ്ധ്യായം ആയിരം പ്രാവശ്യം, അല്ല മനസിലാകുന്നതുവരെ ഓരോ പാതിരിയും പാസ്റ്ററും വായിക്കട്ടെ നമ്മുടെ കര്ത്താവിന്റെ ഓര്ഡര്, ഭാവന മനസ്സിലാക്കട്ടെ! ഈ ക്രിസ്തീയ കച്ചവടം നിര്ത്തൂ. . . സ്തോത്രം.