Translate

Thursday, September 29, 2016

അൽമായശബ്ദം - നമ്മുടെ ഹിറ്റ് 13 ലക്ഷത്തിലേക്ക്

2016, സെപ്റ്റം 22 9:30 PM – 2016, സെപ്റ്റം 29 8:30 PM സ്ഥിതിവിവരം  അവലോകനം

ഇന്നത്തെ പേജ്കാഴ്ചകള്
2,662

ഇന്നലത്തെ പേജ്കാഴ്ചകള്
9,387

കഴിഞ്ഞ മാസത്തെ പേജ്കാഴ്ചകള്
108,865

പേജ്കാഴ്ചകളുടെ മുഴുവന്ചരിത്രം
 1,291,154

അനുയായികള്



ഏറ്റവും ആളുകൾ വായിച്ച പോസ്റ്റ് 

2016, സെപ്റ്റം 23, 5 അഭിപ്രായങ്ങള്
52158


കത്തോലിക്കാ സഭ വിട്ടു പോയവർക്കും കൂദാശകൾ ലഭിക്കും.


http://www.firstpost.com/india/rent-a-priest-former-priests-offer-platform-to-catholics-whove-drifted-away-from-church-3023936.html

http://www.firstpost.com/india/rent-a-priest-former-priests-offer-platform-to-catholics-whove-drifted-away-from-church-3023936.html

Wednesday, September 28, 2016

"ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല - ഫ്രാൻസിസ് മാർപ്പാപ്പ



ജോലി ചെയ്യുന്നവർക്ക് ന്യായമായ പ്രതിഫലം നിഷേധിച്ചു കൊണ്ടും മറ്റ് അന്യായമായ മാർഗ്ഗങ്ങളിലൂടെയും സമാഹരിക്കുന്ന ധനത്തിൽ കുറച്ചു ഭാഗം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷിയാകാനുള്ള ശ്രമം ഉപേക്ഷിക്കാൻ പൊതു പ്രഭാഷണത്തിൽ പിതാവ് ആവശ്യപ്പെട്ടു. തൊഴിലാളികളെ ചൂഷണം ചെയ്തുള്ള പണം സഭയ്ക്ക് ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.

"ദൈവജനത്തിന് കറ പുരണ്ട പണം ആവശ്യമില്ല. ദൈവത്തിന്റെ കാരുണ്യം സ്വീകരിക്കുന്ന ഒരു ഹൃദയമാണ് എല്ലാവർക്കും വേണ്ടത്." സെന്റ്.പീറ്റേർസ് സ്ക്വയറിൽ പിതാവിന്റെ പ്രഭാഷണം ശ്രവിക്കാനെത്തിയ വിശ്വാസസമൂഹത്തോട് വീണ്ടും അദ്ദേഹം പറഞ്ഞു. 

"തിന്മ ഉപേക്ഷിക്കാനും നന്മ പ്രവർത്തിക്കാനും ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ത്യാഗത്തിന്റെ മുഖംമൂടിയണിഞ്ഞ് തിന്മയെ മറച്ചു വെയ്ക്കുന്നവർ ദൈവജനമല്ല." 

"ആടിന്റെയും കാളയുടെയും രക്തത്തിൽ പ്രസാദിക്കുന്ന ദൈവമല്ല നമുക്കുള്ളത്. സഹോദരരെ ബലികഴിച്ചുണ്ടാക്കുന്ന കാഴ്ച്ചദ്രവ്യം അദ്ദേഹം സ്വീകരിക്കുകയില്ല." 

ജോലി ചെയ്യുന്നവരെ അടിമപ്പണി ചെയ്യിച്ചും ചൂഷണം ചെയ്തും നേടുന്ന രക്തക്കറ പുരണ്ട സമ്പത്തിന്റെ അംശം സഭയ്ക്ക് നൽകി സഭയുടെ അഭ്യൂദയകാംക്ഷികളാകുന്നവർക്കെതിരെയാണ് പിതാവ് സംസാരിച്ചത്. 

ദൈവം പാപികളോട് ക്ഷമിക്കുന്നു; ചെയ്തു പോയ പാപത്തിൽ പശ്ചാത്തപിക്കുന്ന, ജീവിതഗതിയിൽ മാറ്റം വരുത്തുന്ന പാപികൾക്കാണ് ദൈവത്തിന്റെ കാരുണ്യം ലഭിക്കുന്നത് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. 

കരുണയുടെ വർഷവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ പറ്റി പിതാവ് പൊതുപ്രഭാഷണത്തിൽ സംസാരിച്ചു. ഒരു കുടുംബനാഥനെ പോലെ ദൈവം നമ്മുടെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തർക്കും നന്മ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയിരിക്കുന്നു. തെറ്റു ചെയ്യുമ്പോൾ അന്തഃപ്രേരണയിലൂടെ നന്മയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു. 

'സ്നേഹസ്വരൂപനായ, എന്നാൽ കർശന നിയമങ്ങളുള്ള പിതാവാണ് നമ്മുടെ ദൈവം' എന്ന് ഏശയ്യാ പ്രവാചകൻ പറഞ്ഞിരിക്കുന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. 

അവിശ്വസ്തരും നീതിരഹിതരുമായ തന്റെ ജനത്തെ ദൈവം ശകാരിക്കുന്നു. അവരെ നേർവഴിയിലേക്ക് നയിക്കാൻ അദ്ദേഹം സഹായിക്കുന്നു." 

മക്കൾ വഴി തെറ്റി സഞ്ചരിക്കുമ്പോൾ അവരെ നേർവഴിക്ക് നയിക്കാൻ മാതാപിതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, അത് സ്വന്തം അധികാരം അടിച്ചേൽപ്പിക്കാനുള്ള സ്വാതന്ത്ര്യമല്ല. കർശനമായി, എന്നാൽ സ്നേഹത്തോടെ, മക്കളെ നന്മയിലേക്കു നയിക്കേണ്ട ഉത്തരവാദിത്വമാണ് മാതാപിതാക്കൾക്കുള്ളത്. 

പാപം മനുഷ്യനെ ദുരിതത്തിലാഴ്ത്തുന്നു. പക്ഷേ, ദൈവത്തിന്റെ കരുണയുടെ വാതിൽ എല്ലാവർക്കുമായി തുറന്നു കിടക്കുകയാണ്. പശ്ചാത്താപത്തോടെയുള്ള നമ്മുടെ മനപരിവർത്തനമാണ് ദൈവം ആഗ്രഹിക്കുന്നത്. 

മനുഷ്യന്റെ മോചനം ആചാര- അനുഷ്ഠാന ബലികളിലൂടെയല്ല, പ്രത്യുത, നന്മ നിറഞ്ഞ പ്രവർത്തികളിലൂടെയാണ് സംഭവിക്കുന്നത്., പിതാവ് പറഞ്ഞു. 

"അനുഷ്ഠാനങ്ങളാണ് നമ്മുടെ മോചനമാർഗ്ഗം എന്ന പ്രതീതി നിലനിൽക്കുമ്പോൾ, ദൈവത്തിന്റെ കരുണയുടെ പ്രസക്തി നഷ്ടപ്പെടുന്നു. ദൈവത്തിന്റെ കരുണയാണ് മനുഷ്യനെ രക്ഷിക്കുന്നത് എന്ന സത്യം വിസ്മരിക്കപ്പെടുന്നു. 

ഏറ്റവും വലിയ പാപിയും ദൈവത്തിന്റെ ജനമാണ്. ദൈവം എത് പാപിയേയും തന്റെയടുത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു. ദൈവജനമായി വളരുവാൻ നമ്മുടെ പശ്ചാത്താപം മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളു. പശ്ചാത്താപം വഴി എത് പാപവും മാഞ്ഞു പോലെ നിർമ്മലമായി തീരുന്നു: ഇതാണ് ദൈവസ്നേഹത്തിന്റെ അത്ഭുതം" അദ്ദേഹം പറഞ്ഞു. 

(Source: Catholic Herald)

റെന്റെ പ്രീസ്റ്റ് സംവിധാനം ഇന്ത്യയിലാരംഭിച്ചു. സഭാ ചരിത്രത്തിലെ നാഴികക്കല്ല്.


Monday, September 26, 2016

ഫാ.ഐവാൻസ്‌: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതൻ



ജോസഫ് പടന്നമാക്കൽ

ഫാദർ ജോസഫ് ഐവാൻസ്‌  ഓ.സി.ഡി, 9-18-2016-ൽ ഇന്ത്യാനയിലുള്ള ആൽബെർറ്റിൻ ഭവനത്തിൽവെച്ച് മരണമടഞ്ഞ വാർത്ത ആയിരക്കണക്കിന് മലയാളി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തിയിരുന്നു. അദ്ദേഹം നീണ്ട കാലങ്ങളോളം ഷിക്കാഗോയിലുള്ള മലയാളി സമൂഹങ്ങളുടെ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ മരണം എന്നെ സംബന്ധിച്ച് വ്യക്തിഗതമായ ഒരു സൗഹാർദ ബന്ധത്തിന്റെ അന്ത്യം കൂടിയായിരുന്നു. അദ്ദേഹവും ഞാനുമായി ഏകദേശം അര നൂറ്റാണ്ടിനുമപ്പുറം മൈത്രിബന്ധമുണ്ടായിരുന്നു. അത് ഗുരുശിക്ഷ്യ ബന്ധത്തിൽക്കൂടിയാണ് തുടക്കമിട്ടത്. 1961-ൽ  കോഴിക്കോട്, ദേവഗിരിയിലുള്ള സെന്റ് ജോസഫ്സ് കോളേജിൽ പ്രീ യൂണിവേഴ്‌സിറ്റി ക്ലാസ്സിൽ ഞാൻ പഠിക്കുന്ന കാലത്ത് അദ്ദേഹം അവിടെ ഇംഗ്ലീഷദ്ധ്യാപകനായിരുന്നു. അന്ന്  പ്രസിദ്ധരായ സുകുമാർ അഴിക്കോട്, കവിയായ വി.വി.കെ, തായാട്ട് ശങ്കരൻ, ജോസഫ് പുലിക്കുന്നേൽ, പ്രൊഫ. ഷെപ്പേർഡ്  എന്നിവരും അവിടെ അദ്ധ്യാപകരായിരുന്നു.   കരിപ്പാപ്പറമ്പിൽ റെവ.ഡോ.തീയോഡോഷ്യസായിരുന്നു കോളേജിന്റെ പ്രിൻസിപ്പാളായി ചുമതലകൾ വഹിച്ചിരുന്നത്. തീയോഡോഷ്യസച്ചൻ എന്റെ പിതാവിന്റെ സഹപാഠിയുമായിരുന്നു. ദേവഗിരിയിൽ എന്റെ പഠനം തുടങ്ങാൻ കാരണമായതും അന്ന് പ്രിൻസിപ്പളായിരുന്ന തിയോഡോഷ്യസച്ചൻ തന്നെയായിരുന്നു.


ഫാദർ ജോസഫ് ഐവാൻസ്‌,  മറിയം വെട്ടത്തിന്റെയും ഡോമിനിക്ക് വരകുകാലായുടെയും മകനായി 1925 ജൂലൈ ഇരുപത്തിയഞ്ചാംതീയതി കോട്ടയം ഡിസ്ട്രിക്റ്റിലുള്ള പൂഞ്ഞാറിൽ ഒരു ധനിക കുടുംബത്തിലായിരുന്നു ജനിച്ചത്. 1925 ആഗസ്റ്റ് നാലാം തിയതി മാമ്മോദീസാ സ്വീകരിച്ചു. പ്രാഥമിക പഠനം പൂഞ്ഞാറിലായിരുന്നു. നാലു സഹോദരങ്ങളും അഞ്ചു സഹോദരികളുമടങ്ങിയ കുടുംബത്തിൽ നാലാമനായി വളർന്നു. പൂഞ്ഞാറിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഒരു കർമ്മലീത്താ പുരോഹിതനാകാൻ സെമിനാരി പഠനം തുടങ്ങി. 1953 മെയ് മുപ്പതാം തിയതി ഒരു പുരോഹിതനായി പട്ടമേറ്റുകൊണ്ട് ആത്മീയ ജോലികളിൽ വ്യാപൃതനായി. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്നും ഇന്റർ മീഡിയേറ്റു പാസായി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഇംഗ്ളീഷ് സാഹിത്യത്തിൽ ബി.എ, യും എം.എ, യും ബിരുദങ്ങൾ നേടി. അതിനുശേഷം കോഴിക്കോടുള്ള ദേവഗിരി സെന്റ്. ജോസഫ്'സ് കോളേജിൽ ലെക്ചറർ ആയി ജോലിയാരംഭിച്ചു. പിന്നീട് ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റ് വകുപ്പു തലവനും കോളേജ് പ്രിൻസിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനം മൂലം കോളേജിന്റെ പുരോഗതിക്കായി ഭീമമായ തുകകൾ സംഭരിക്കാനും അവിടെ കോളേജ് ഓഡിറ്റോറിയവും ലൈബ്രറ'റി കെട്ടിടവും പൂർത്തിയാക്കാനും സാധിച്ചു. കോളേജിൽനിന്നും പ്രസിദ്ധീകരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളുടെയും മാഗസിനുകളുടെയും  എഡിറ്റർ കൂടിയായിരുന്നു.


ജോലിയിൽനിന്നും വിരമിച്ചശേഷം അദ്ദേഹം 1976-ൽ അമേരിക്കയിൽ വരുകയും ഇന്ത്യാനയിൽ ബിഷപ്പ് നോൾ തീയോളജി കോളേജിൽ അഞ്ചു വർഷം പ്രൊഫസറായി ചുമതലകൾ വഹിക്കുകയും ചെയ്തു. ഇന്ത്യാനയിലുള്ള ഗേരിയിൽ വിവിധ പള്ളികളിൽ  പാസ്റ്ററും അദ്ധ്യാപകനുമായി പ്രവർത്തിച്ചു. അവിടെയുള്ള പാവങ്ങളുടെയിടയിൽ സാമൂഹിക സേവനങ്ങളിലും ഏർപ്പിട്ടിരുന്നു. അവസാന കാലം അദ്ദേഹം ആൽബെർറ്റിൻ (Albertine Sisters in Hammond)കന്യാസ്ത്രീകളുടെ സംരക്ഷണയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവസാനകാലംവരെ കുർബാന ചൊല്ലിയും കുമ്പസാരങ്ങൾ ശ്രവിച്ചും കൊന്ത ചൊല്ലിയും സമയം ചെലവഴിച്ചിരുന്നു. ഇല്ലിനോയിലുള്ള ഹോളിക്രോസ് സെമിത്തേരിയിൽ തികച്ചും മാതൃകാപരമായി ജീവിച്ച ആ നല്ല പുരോഹിതൻ ഇന്ന് അന്ത്യവിശ്രമം കൊള്ളുന്നു. ചരിത്രമായി മാറിയ അദ്ദേഹത്തിന് ആയിരക്കണക്കിന് ശിക്ഷ്യഗണങ്ങൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുണ്ടായിരുന്നു.


അദ്ദേഹം തൊണ്ണൂറു വയസുവരെ ജീവിച്ചെങ്കിലും എന്നെ സംബന്ധിച്ച് ആ വേർപാട് അത്യന്തം  വേദനാ ജനകമായിരുന്നു. ആ ദുഃഖ വാർത്ത അറിഞ്ഞതുമുതൽ ഞാനെന്റെ പൂർവ്വകാലസ്മരണകളിലേയ്ക്കും ഒന്ന് തിരിഞ്ഞു നോക്കി. ഏറെ നാളായി അദ്ദേഹം ആരോടും സാമൂഹികമായ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. തികച്ചും പരിതാപകരമായ അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. സദാ ചിരിച്ചുകൊണ്ട് വാതോരാതെ വർത്തമാനം പറയുന്ന ഐവാൻസച്ചനെ ഒരിക്കൽ കണ്ടുമുട്ടിയവരാരും പിന്നീട് മറക്കില്ലായിരുന്നു. സംസാരത്തിന്റെ തരംഗങ്ങൾ തൊടുത്തുവിട്ടാൽ നാട്ടിലെ കൊച്ചുഗ്രാമം മുതൽ അന്തമില്ലാത്ത മഹാസമുദ്രങ്ങൾക്കപ്പുറമുള്ള ലോകത്തിന്റെ അതിരുകൾവരെയും   വിഞ്ജാനകോശങ്ങൾ നിരത്തി വെക്കുമായിരുന്നു. അന്തർദേശീയ സംഭവ വികാസങ്ങൾ, രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ, ശാസ്ത്ര സാഹിത്യ സാങ്കേതിക വിവരങ്ങൾ, മതതത്ത്വ സംഹിതകൾ എന്നിങ്ങനെയുള്ള വിഷയങ്ങൾ ഐവാൻസച്ചൻ പറയുമ്പോൾ കേട്ടുനിൽക്കുന്നവർ ആവേശഭരിതരായി ശ്രവിക്കുമായിരുന്നു.


ഞാൻ പ്രീയൂണിവേഴ്‌സിറ്റിയ്ക്ക് പഠിക്കുന്ന കാലം. അന്ന് ഞങ്ങളുടെ ഇംഗ്ലീഷ് നോൺ ഡീറ്റൈൽഡ് പുസ്തകമായ 'റ്റേൽ ഓഫ് ബൗണ്ടി' (Tale of Bounty) യെന്ന ക്ലാസ്സിക്കൽ ചരിത്ര നോവൽ പഠിപ്പിച്ചിരുന്നത് ഐവാൻസച്ചനായിരുന്നു. അദ്ദേഹത്തിൻറെ സ്പീഡിലുള്ള വായനയും വർത്തമാനവും അതിവേഗത്തിലുള്ള നടപ്പും കാരണം 'ബേജാറച്ച'നെന്നായിരുന്നു വിദ്യാർത്ഥികളുടെയിടയിൽ അറിയപ്പെട്ടിരുന്നത്. കോളേജിൽ അദ്ധ്യാപകരും വിദ്യാർഥികളും തമ്മിൽ പരസ്പ്പരം സംസാരിക്കാതെ സമദൂരം പാലിച്ചിരുന്നതുകൊണ്ട് ഇരുകൂട്ടരും തമ്മിൽ ഒരു ആത്മീയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ ഐവാൻസച്ചൻ അവരിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു. അദ്ദേഹം എവിടെ സഞ്ചരിച്ചാലും അന്ന് കുട്ടികൾ സംസാരിക്കാൻ ചുറ്റും കൂടും. പൊതുവഴികളിൽക്കൂടി  പതിയെ നടക്കാൻ അറിയില്ലായിരുന്നു. എപ്പോഴും ഓടിയോടി നടക്കും. അന്നുള്ള ശിക്ഷ്യഗണങ്ങളെന്നു വെച്ചാൽ അദ്ദേഹത്തിനെന്നും ജീവനായിരുന്നു. പിടിച്ചു നിർത്തി വർത്തമാനം പറയും. വീട്ടിലുള്ള സകലരുടെയും വിശേഷമറിയണം. ഒടുവിൽ നീ പഠിക്കുന്നുണ്ടോടായെന്ന ചോദ്യവും. അന്നുണ്ടായിരുന്ന സകല കുട്ടികൾക്കും അദ്ദേഹത്തോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. എന്റെ സുദീർഘമായ ജീവിതത്തിൽ നൂറു കണക്കിന് പുരോഹിതരെയും അദ്ധ്യാപകരെയും കണ്ടു മുട്ടിയിട്ടുണ്ടെങ്കിലും ഐവാൻസച്ചനെപ്പോലെ മാതൃകാപരമായി ജീവിച്ച ചുരുക്കം ചിലരെ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവരായുള്ളൂ. ഒരു നിമിഷം ആ മഹാഗുരുവിനെ നമിച്ചുകൊണ്ടു ഈ ലേഖനം അദ്ദേഹത്തിനായി സമർപ്പിക്കുകയാണ്. ഒരേ വിശ്വാസസംഹിതകൾ സൂക്ഷിക്കുന്ന മതത്തിന്റെ വേലിക്കൂട്ടിനുള്ളിൽ ഞങ്ങൾ തമ്മിൽ ആശയപരമായി ഒരിക്കലും യോജിച്ചിട്ടില്ലായിരുന്നെങ്കിലും ഞാനും അദ്ദേഹവുമായുള്ള സൗഹാർദ്ദത്തിന് അതൊരു വിലങ്ങുതടിയായിരുന്നില്ല.


എന്റെ കോഴിക്കോടുള്ള പഠനകാലത്ത് വാസ്തവത്തിൽ എനിക്കന്നു മനസിലായ വിഷയം അച്ചൻ പഠിപ്പിച്ച ഇംഗ്ലീഷ് പുസ്തകം മാത്രമായിരുന്നു. 1789 ഏപ്രിൽ ഇരുപത്തിയെട്ടാം തിയതി പസഫിക്ക് സമുദ്രത്തിൽ വെച്ച് ബ്രിട്ടന്റെ നാവിക കപ്പലിലുലുണ്ടായ ഒരു പട്ടാളവിപ്ലവത്തിന്റെ കഥയായിരുന്നു അത്. വെസ്റ്റിൻഡീസിലുള്ള അടിമകളെ തീറ്റാനായി 'കടച്ചക്ക' ശേഖരിക്കാൻ 'ടാഹിട്ടി' ദ്വീപിലേക്കുള്ള ദുരിതപൂർണ്ണമായ യാത്രയിലായിരുന്നു കപ്പലിനുള്ളിൽ വിപ്ലവമുണ്ടായത്. കപ്പലിന്റെ പടനായകനും കപ്പിത്താനുമായിരുന്ന 'വില്യം ബ്ലൈഗ്' മറ്റുള്ള നാവികരോട് ക്രൂരവും അപമര്യാദയുമായ രീതിയിൽ പെരുമാറിയിരുന്നു. നാവിക സൈന്യക നിയമങ്ങൾ ലംഘിച്ചുകൊണ്ട് സഹികെട്ട സഹക്യാപ്റ്റൻ ഫ്ലെക്‌ച്ചർ ക്രിസ്ത്യൻ കപ്പലിന്റെ നിയന്ത്രണം പിടിച്ചെടുത്തു. അപ്പോഴേയ്ക്കും നാലായിരം മൈലുകളോളം കപ്പൽ യാത്ര പൂർത്തിയാക്കിയിരുന്നു.   ടാഹിട്ടിയിൽ അഞ്ചുമാസം താമസിച്ച നാളുകളിൽ അവിടെയുള്ള പോളിനേഷ്യൻ സ്ത്രീകളുമായി കപ്പലിലുണ്ടായിരുന്നവർ ലൈംഗിക ബന്ധങ്ങളിലും ഏർപ്പെട്ടിരുന്നു. നാവികരുടെയിടയിൽ അനുസരണം ഇല്ലാതെയുമായി. ബ്രിട്ടനിലെത്തിയാൽ അവരെ വിസ്തരിക്കുമെന്ന ഭയത്താൽ ക്രിസ്ത്യനും പാർട്ടിയും ആ ദ്വീപിൽ ഒളിച്ചു താമസിച്ചു. 1790-ൽ ബ്ലൈഗും കൂട്ടരും ഇംഗ്ലണ്ടിൽ എത്തി. അതിനു ശേഷം വിപ്ലവമുണ്ടാക്കിയവരുടെ പേരിൽ കുറ്റവിസ്താരങ്ങളും തുടങ്ങി. കുറ്റാരോപിതരായ പതിനാലു പേരെ നാവികപട ടാഹിട്ടിയിൽ വീണ്ടുമെത്തി മടക്കിക്കൊണ്ടുവരുകയും അവരെ ജയിലിലടക്കുകയും ചെയ്തു. ക്രിസ്ത്യനെയും ഏതാനും സഹ വിപ്ലവകാരികളെയും കണ്ടെത്താൻ സാധിച്ചില്ല. ലഹളക്കാരിൽ നാലുപേരെ കുറ്റവാളികളായി വിധിക്കുകയും മൂന്നുപേരെ തൂക്കാനും വിധിച്ചു. 1808 വരെ ക്രിസ്ത്യനെയും പാർട്ടിയെയും പറ്റി യാതൊരു അറിവുമുണ്ടായിരുന്നില്ല. അന്ന് ഒളിച്ചുതാമസിച്ചിരുന്ന  'ജോൺ ആഡം' എന്ന ഒരു വിപ്ലവകാരി മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളൂ. കപ്പലിലുണ്ടായിരുന്ന വിപ്ലവകാരികളുടെ അനന്തരതലമുറകളിൽപ്പെട്ടവർ ഇന്നും ആ ദ്വീപിൽ വസിക്കുന്നുണ്ട്. പൊതുവായി ബ്ലൈഗിനെ ഒരു ഭീകരനും ക്രിസ്‌ത്യനെ ബലിയാടായ നല്ലവനുമായിട്ടാണ് ഹോളിവുഡ് ഫിലിമുകൾ ചിത്രീകരിച്ചിരിക്കുന്നത്. ആധുനിക ചരിത്രകാർ ആ വിശ്വാസത്തോട് യോജിക്കുന്നുമില്ല.


അക്കാലത്ത് ഹൈസ്‌കൂൾ പതിനൊന്നു വർഷവും പ്രീയൂണിവേഴ്‌സിറ്റി ഒരു വർഷവുമായ സ്‌കൂൾ-കോളേജ് അദ്ധ്യയന ക്രമങ്ങളായിരുന്നുണ്ടായിരുന്നത്.  . ശാസ്ത്ര വിഷയങ്ങൾ ഹൈസ്‌കൂളിൽ മലയാളത്തിൽ പഠിച്ചതുകൊണ്ടു  അദ്ധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നതെന്തെന്നുപോലും ഒരു ഗ്രാഹ്യവുമില്ലായിരുന്നു. സയൻസ് മുഴുവൻ പലരും മനഃപാഠമാക്കുമെങ്കിലും എനിക്കതിനുള്ള കഴിവുമില്ലായിരുന്നു. ക്വതനാങ്കമാണ് ബോയിലിംഗ് പോയിന്റെന്നും ആപേക്ഷികാ സിദ്ധാന്തമാണ് തിയറി ഓഫ് റിലേറ്റിവിറ്റിയെന്നുമൊക്കെ കോളേജ് വിട്ട ശേഷമാണ് മനസിലായത്. സർക്കാർ കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിനു തുല്യമാണ് പ്രീയൂണിവേഴ്‌സിറ്റിയെന്നു വേളൂർ കൃഷ്ണൻ കുട്ടിയുടെ വിനോദകഥ വായിച്ചതും ഓർക്കുന്നു. കാരണം കൃഷ്ണൻ കുട്ടി പ്രീയൂണിവേഴ്സിറ്റിയ്ക്ക് പല തവണ തോറ്റു പഠിച്ചിരുന്നു. ചുരുക്കം വിദ്യാർത്ഥികളെ പബ്ലിക്ക് പരീക്ഷയിലിരുത്താതെ  കോളേജ് അന്ന് ഡീറ്റൻഷനും നൽകുമായിരുന്നു. ക്ലാസ്സിൽ കയറാതെ ഹാജർ കുറവായതിനാലും ഓണം ക്രിസ്തുമസ് പരീക്ഷകളിലെ മാർക്കുകൾ കുറവായതിനാലും എന്നെയും അക്കൊല്ലം  പബ്ലിക്ക് പരീക്ഷക്കിരുത്താൻ കോളേജനുവദിച്ചില്ല. നിരാശനായ ഞാൻ അക്കാലങ്ങളിൽ പഠനം അവസാനിപ്പിക്കണമെന്നും വിചാരിച്ചുപോയി. ഒരിക്കൽ എന്റെ ഹോസ്റ്റൽ പരിസരത്തുള്ള കോളേജ് ക്യാമ്പസിൽവെച്ച് ഐവാൻസച്ചനെ കണ്ടുമുട്ടിയതും ഓർക്കുന്നു. ' എന്തിനാണ് നീ ഇങ്ങനെ സദാ വിഷമിച്ചു നടക്കുന്നത്, നൈരാശ്യം പാടില്ല. പ്രതീക്ഷകളാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന്' അച്ചന്റെ അന്നുള്ള സാരോപദേശവും ഓർക്കുന്നു.  'എന്റെ പഠനത്തിലുള്ള ബലഹീനതകൾ മനസ്സിലാക്കിയിരുന്നെങ്കിൽ പ്രയാസമുള്ള സയൻസ് വിഷയങ്ങൾക്ക് ട്യൂഷൻ നൽകി ഡീറ്റെൻഷൻ എന്ന കടമ്പ കടത്താമായിരുന്നുവെന്നും' അച്ചൻ പറഞ്ഞതോർക്കുന്നു. അന്ന് കിട്ടുന്ന സ്വാന്തന വാക്കുകൾ മനസിന് ഉന്മേഷവും ലഭിക്കുമായിരുന്നു. അച്ചന്റെ അന്നത്തെ ഉപദേശങ്ങൾ പിന്നീടുള്ള എന്റെ പഠന ജീവിതത്തിൽ കൂടുതൽ ആത്മധൈര്യം നല്കുകയും ചെയ്തു.


വിജയകരമല്ലാത്ത ദേവഗിരിയിലെ പഠനവും പൂർത്തിയാക്കി ഞാൻ എന്റെ വീട്ടിലേയ്ക്ക് മടങ്ങി വന്നു. നാട്ടുകാരെ അഭിമുഖീകരിക്കാൻ പ്രയാസമായതുകൊണ്ട് വീട്ടിൽനിന്നും ഒരു സ്ഥലത്തും പുറത്തിറങ്ങുമായിരുന്നില്ല. മുമ്പോട്ടുള്ള പഠനത്തിന് താല്പര്യവും കുറഞ്ഞു. പരീക്ഷയെഴുതിയില്ലേയെന്നു അയൽക്കാരും ചോദിക്കുമായിരുന്നു. ചിലർ എന്നെ ഒരു കുറ്റവാളിയെപ്പോലെയും കാണുമായിരുന്നു. അക്കാലത്തു ഐവാൻസച്ചന്റെ നാല് ലൈനിലുള്ള ഒരു കത്ത് അപ്രതീക്ഷിതമായി കിട്ടിയതും ഓർക്കുന്നു. പഠിപ്പിച്ച ഒരു അദ്ധ്യാപകന്റെ കത്തു കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണുണ്ടായത്. ദേവഗിരിയിൽ ഒരു വർഷംകൂടി പ്രീ യൂണിവേഴ്സിറ്റി ആവർത്തിച്ചു പഠിക്കാനുള്ള ഉപദേശമായിരുന്നു അത്. എന്റെ സഹപാഠികൾ ഉയർന്ന ക്ളാസുകളിൽ പഠിക്കുമ്പോൾ വീണ്ടും തോറ്റവനായി അവിടെ പഠിക്കാൻ എനിയ്ക്ക് താല്പര്യമുണ്ടായില്ല. അക്കൊല്ലം തന്നെ കോട്ടയം പൈകടാസ് കോളേജിൽ ചേർന്ന് ഞാൻ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കായി പ്രൈവറ്റായി പഠിക്കാനാരംഭിച്ചു. കോട്ടയത്തുള്ള ഒരു ലോഡ്ജിൽ താമസവും തുടങ്ങി. അന്ന് ആ ലോഡ്ജിൽ കോളേജദ്ധ്യാപകർക്കായുള്ള ഒരു കോഴ്സായ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് 'ഇൻസ്റിറ്റ്യൂട് ഓഫ് ഇംഗ്ലീഷ്' സ്‌കൂളിൽ പഠിക്കുന്ന രണ്ടദ്ധ്യാപകരുമുണ്ടായിരുന്നു. ഒരിക്കൽ ഒരു സുപ്രഭാതത്തിൽ  ലോഡ്ജിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഐവാൻസച്ചൻ അവിടെ താമസിക്കുന്ന സുഹൃത്തുക്കളുമായി നടന്നുവരുന്നന്നതു കണ്ടു. യാദൃച്ഛികമായി ദേവഗിരിയിലെ ഗുരുവിനെ വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിയായ സന്തോഷവുമുണ്ടായി. മദ്രാസ് യൂണിവേഴ്സിറ്റിയിൽ ബി.ഏ. ഹോണേഴ്‌സ് ഡിഗ്രിയുള്ളവർ കേരളാ യൂണിയവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളിൽ പ്രൊഫസറായി പ്രൊമോഷൻ വേണമെങ്കിൽ ഈ ഡിപ്ലോമയും പൂർത്തിയാക്കണമായിരുന്ന നിയമം അന്ന് കേരളാ യൂണിവേഴ്‌സിറ്റി നടപ്പിലാക്കിയിരുന്നു. ഡിപ്ലോമയ്ക്കുള്ള പഠനവും ദീപികയിൽ എഡിറ്റോറിയൽ ജോലിയും ചെയ്തുകൊണ്ട് ഐവാൻസച്ചൻ ദീപികയുടെ കെട്ടിടത്തിൽ താമസം തുടങ്ങിയിരുന്നു. അതിനുശേഷം സായം സഞ്ചാരത്തിനു പോവുന്ന സമയങ്ങളിൽ മിക്ക ദിവസങ്ങളിലും അദ്ദേഹത്തെ ദീപികയിലെ ഓഫീസിൽ സന്ദർശിക്കുകയും ചിലപ്പോൾ മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്യുമായിരുന്നു. പഠിക്കാൻ എല്ലാവിധത്തിലും പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള സംഭാഷണമായിരുന്നു കൂടുതലും. അദ്ദേഹത്തിൻറെകൂടെ ഇംഗ്ലീഷ് ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നവർ എന്റെയും സുഹൃത്തുക്കളായിരുന്നു. ഐവാൻസച്ചന്റെ അഗാധമായ പാണ്ഡിത്യത്തെപ്പറ്റി അവർ മിക്ക ദിവസങ്ങളും സംസാരിക്കുമായിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ ഏറ്റവും സമർഥനായ വിദ്യാർത്ഥിയെന്നും പഠിപ്പിക്കുന്ന പ്രൊഫസർമാരെക്കാൾ അദ്ദേഹത്തിന് അറിവുണ്ടെന്നും അവർ പറയുമായിരുന്നു.


കാലചക്രം പിന്നെയും കറങ്ങിക്കൊണ്ടിരുന്നു. ഞാനും പലയിടത്തായി കറങ്ങി വിദ്യാഭ്യാസം പൂർത്തിയാക്കി. തൃശൂർ, എൽത്തുരുത്തിലുള്ള സെന്റ്. അലോയിഷ്യസ് കോളേജിൽ കൊമേഴ്‌സ് അദ്ധ്യാപകനായി പഠിപ്പിക്കുന്ന കാലം. അന്ന് ഐവാൻസച്ചൻ ദേവഗിരി കോളേജിലെ പ്രിൻസിപ്പാളായിരുന്നു. എന്റെ പ്രിയപ്പെട്ട ആ ഗുരുനാഥൻ കേരളത്തിന്റെ ഒരു ഒന്നാംകിട കോളേജിന്റെ ഭരണസാരഥ്യം വഹിക്കുന്നതറിഞ്ഞപ്പോൾ ഞാൻ അഭിമാനിയായിരുന്നു. ഒരിക്കൽ എന്റെ അന്നത്തെ ബോസായിരുന്ന ഫാദർ റൂപ്പർട്ട് കൊവേന്തയിലേയ്ക്ക് വിളിപ്പിച്ച് ' ഐവാൻസച്ചൻ അവിടെ അന്നു രാത്രി തങ്ങുന്ന കാര്യവും എന്നെ കാണണമെന്നാവശ്യപ്പെട്ടതും' അറിയിച്ചു. വർഷങ്ങളോളം പരസ്പരം എഴുത്തുകുത്തുകളൊന്നുമില്ലാതെ അച്ചൻ ഞാനവിടെ പഠിപ്പിക്കുന്ന കാര്യം എങ്ങനെ അറിഞ്ഞുവെന്നും ഓർത്തുപോയി. ഒരു ദിവസം മാത്രം അവിടെ തങ്ങിയിരുന്ന അച്ചനും ഞാനുമായി നീണ്ട വർത്തമാനങ്ങളും പഴയ കോളേജുകാല കഥകളും പറഞ്ഞതോർക്കുന്നു. ദേവഗിരിയിലേക്ക് വരുവാൻ  എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തിൻറെ ക്ഷണം ഫലവത്താക്കാൻ എനിയ്ക്കൊരിക്കലും സാധിച്ചില്ല.


ഞാൻ വിവാഹിതനായ ശേഷം ഭാര്യാവീട്ടിൽ ബന്ധു ജനങ്ങളുടെ പല വീടുകളിലും വിരുന്നു സൽക്കാരത്തിനു പോയിരുന്നു. അന്ന് അമ്മായിയപ്പനും അദ്ദേഹത്തിൻറെ അപ്പനും അമ്മയുമെല്ലാം  ജീവിച്ചിരിക്കുന്ന കാലം. ഭാര്യയുടെ വല്യപ്പന്റെ തറവാട്ടിൽ പോയപ്പോൾ അവിടെ അവരുടെ കുടുംബഫോട്ടോകളുടെ നടുക്ക്  ഐവാൻസച്ചന്റെ പുത്തൻ കുർബാനയുടെ ഒരു പടം ഭിത്തിയിൽ തൂക്കിയിട്ടിരുന്നു. അപ്പോഴാണ് അച്ചന്റെ അമ്മവീടും എന്റെ ഭാര്യയുടെ കുടുംബവും ഒന്നാണെന്ന് മനസിലായത്. എല്ലാം ഒരു നിയോഗം പോലെ എനിയ്ക്കു തോന്നി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന പുരോഹിതനും എനെറെ ഗുരുനാഥനുമായ ഐവാൻസച്ചന്റെ അമ്മവീട്ടിൽ നിന്നാണ് വിവാഹം കഴിച്ചതെന്നതിലും സന്തോഷിച്ചു. എങ്കിലും പിന്നീടൊരിക്കലും അച്ചനെ നേരിട്ടുകാണാനോ കത്തിടപാടുകളോ സാധിച്ചിരുന്നില്ല.


1976ൽ  നാട്ടിൽനിന്നു വരുന്ന എന്റെ ബന്ധുജനങ്ങളെ പ്രതീക്ഷിച്ചു കെന്നഡി എയർ പോർട്ടിൽ ഞാൻ നിൽക്കുകയായിരുന്നു. ലോകം എത്രയോ ചെറുതെന്നു തോന്നത്തക്ക വിധം പെട്ടെന്നാണ് എന്റെ ബോസായിരുന്ന ഫാദർ റൂപ്പർട്ടിനെയും ഫാദർ ഐവാൻസിനെയും തേവര പ്രിൻസിപ്പാളായിരുന്ന ഫാദർ വിക്ടറിനെയും കണ്ടത്. വളരെക്കാലം കൂടി ഗുരു ശിക്ഷ്യന്മാർ തമ്മിൽ കണ്ടുമുട്ടിയതിൽ ഐവാൻസച്ചനുണ്ടായ സന്തോഷത്തിനും അതിരില്ലായിരുന്നു. അദ്ദേഹത്തിൻറെ കുടുംബത്തിൽനിന്നാണ് ഞാൻ വിവാഹം കഴിച്ചതെന്നറിഞ്ഞപ്പോൾ ഒരു കുടുംബ ബന്ധവും അന്നുമുതൽ തുടങ്ങി. അതിനുശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ അദ്ദേഹം ഞങ്ങളുടെ വീട് സന്ദർശിച്ചു. അദ്ദേഹമൊത്തു ന്യുയോർക്കിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചതും ഓർക്കുന്നു.അക്കൂടെ പ്രമുഖരായ പലരുടെയും വീടുകളിൽ അദ്ദേഹത്തോടൊപ്പം പോയി.


ന്യൂയോർക്കിലെ എന്റെ വാസസ്ഥലമായ ന്യുറോഷലിൽ ഒരു പള്ളിയിൽ അന്നു പാസ്റ്ററായിരുന്ന ഫാദർ വെമ്പാല നൽകിയ പഴയൊരു പോണ്ടിയാക്ക് കാറ് ഐവാൻസച്ചൻ സ്വന്തമാക്കിയിരുന്നു. അച്ചന് ഡ്രൈവിങ്ങ് ലൈസൻസോ കാറ് ഓടിക്കാനോ അറിയുമായിരുന്നില്ല. ഏകദേശം അന്ന് പതിനഞ്ചു വർഷമെങ്കിലും പഴക്കമുണ്ടായിരുന്ന പഴഞ്ചനായ ആ പോണ്ടിയാക്ക് കാറ് അദ്ദേഹത്തിന് ഷിക്കാഗോയിൽ കൊണ്ടുപോവുകയും വേണം. എന്നോട് ആ കാറ് ഷിക്കാഗോയിൽ ഡ്രൈവ് ചെയ്തു കൊണ്ടുപോയി എത്തിക്കാമോയെന്നു ചോദിച്ചു. ഞാനും അമേരിക്കയിൽ പുതിയ ഡ്രൈവറായിരുന്നു. കാറിന്റെ കാലപ്പഴക്കവും ഓടിക്കാനുള്ള പരിചയക്കുറവും കാരണം എനിക്ക് അച്ചനെയും കൊണ്ട് ആ കാറിൽ യാത്രയാകാനും  മടിയായിരുന്നു. പോരാഞ്ഞു ഭാര്യ സമ്മതിക്കുകയുമില്ലായിരുന്നു. പിശാചിനും  കടലിനുമിടയിലായ ഞാൻ ഒടുവിൽ കാർ ഷിക്കാഗോയിലേയ്ക്ക് ഡ്രൈവ് ചെയ്യാമെന്ന് സമ്മതിച്ചു. അന്ന് ചെറുപ്പമായിരുന്നതു കൊണ്ട് ആ പഴഞ്ചൻ കാറ് ഓടിക്കാനുള്ള ആത്മധൈര്യവും സമാഹരിച്ചു.  അച്ചനും ഞാനുമൊത്തുള്ള  നീണ്ട ഷിക്കാഗോ യാത്ര വളരെ രസകരമായിരുന്നു. അച്ചന്റെ വാതോരാതെയുള്ള വിജ്ഞാന പ്രദമായ വർത്തമാനം കാരണം ഷിക്കാഗോയിലെത്തിയത് അറിഞ്ഞില്ല. ന്യൂയോർക്കിലെ 'ബിഗ് ആപ്പിൾ' മുതൽ ഓരോ സ്റേറ്റിന്റെയും ചരിത്രങ്ങൾ പോകുന്ന വഴി അച്ചൻ വിവരിച്ചുകൊണ്ടിരുന്നു. കത്തിപ്പോയ ഷിക്കാഗോ പട്ടണം രണ്ടാമതും പുനർനിർമ്മിച്ച കഥയൊക്കെ അന്ന്  ആദ്യം കേൾക്കുകയായിരുന്നു. ചരിത്ര കുതുകിയായ എനിയ്ക്ക് അച്ചനുമൊത്തുള്ള ആ യാത്ര വളരെ രസകരമായിരുന്നു. തിരിച്ചുള്ള യാത്രയ്ക്കായി തേവര കോളേജ് പ്രിൻസിപ്പലായിരുന്ന ഫാദർ വിക്ടർ എന്റെപേര്ക്ക് പ്ലെയിൻ ടിക്കറ്റ് എടുത്തുവെച്ചിട്ടുമുണ്ടായിരുന്നു.


ആ യാത്രയ്ക്ക് ശേഷം അച്ചൻ വർഷത്തിൽ ഒന്നും രണ്ടു തവണകൾ എന്റെ വീട്ടിൽ വരുമായിരുന്നു. വരുന്ന സമയം സുഹൃത്തുക്കളായവരുടെ വീടുകളിലും സ്ഥലങ്ങൾ കാണാനും ഞാനും ഒപ്പം പോകുമായിരുന്നു. അമേരിക്കൻ ജീവിതകാലം മുഴുവൻ ദേശാടന പക്ഷിയെപ്പോലെ ലോകം മുഴുവൻ ഡ്രൈവ് ചെയ്തു നടക്കുകയെന്നതും അദ്ദേഹത്തിൻറെ വിനോദമായിരുന്നു. ഞാനും ഗേരിയിൽ പോയി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. അവിടെയുള്ള മലയാളി കന്യാസ്ത്രീകളുടെ  സൽക്കാരങ്ങളിലും പങ്കു ചേർന്നിട്ടുണ്ട്.


ഐവാൻസച്ചനെ സ്നേഹിച്ചിരുന്നവരുടെ ഹൃദയങ്ങളിൽ അദ്ദേഹമെന്നും ഒരു നല്ല മനുഷ്യനായി  കുടികൊള്ളുമെന്നും എനിക്കറിയാം. ദേവാലയങ്ങളിൽ മണിനാദം മുഴങ്ങുമ്പോൾ താൻ അർപ്പിച്ചിരുന്ന ദിവ്യബലിയിൽ  സ്നേഹം കൊണ്ടും ജ്ഞാനംകൊണ്ടും വിശ്വാസ സംരക്ഷണം കൊണ്ടും അനേകർക്ക് മാർഗ്ഗദീപമായിരുന്ന ഈ പുരോഹിതൻ ഒരു കൈത്തിരിപോലെ എന്നുമവർക്കായി പ്രകാശിച്ചുകൊണ്ടിരിക്കും.  ഓരോ വ്യക്തിയ്ക്കും അവരുടെ  ജീവിതത്തിൽ സ്വാധീനം ചൊലുത്തിയ ഒരു ഗുരു കാണുമെന്നു ആരോ പറഞ്ഞിട്ടുണ്ട്. സ്വാത്തികമായ  ആ തത്വം ഐവാൻസച്ചനിൽ ഞാൻ കാണുന്നു. ഓരോരുത്തർക്കും അവർക്കിഷ്ടമുള്ള ഏതെങ്കിലും ഗുരുവിനെപ്പറ്റി ഓരോരോ കഥകൾ പറയാൻ കാണും. സ്വന്തം ശിക്ഷ്യഗണങ്ങൾ ഒരു അദ്ധ്യാപകനെ സ്നേഹിക്കുകയെന്നടത്തോളം ആ അദ്ധ്യാപകന് അതിൽകൂടുതൽ ഒരു സമ്മാനം കിട്ടാനില്ല. അക്കാര്യത്തിൽ ഐവാൻസച്ചൻ ഭാഗ്യവാനാണ്. സ്നേഹംകൊണ്ട് നിറഞ്ഞ ഒരു വലിയ ശിക്ഷ്യ സമ്പത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ എന്നും പുഞ്ചിരിച്ചു നടന്നിരുന്ന ഒരു അദ്ധ്യാപകനെ വിരളമായി മാത്രമേ കാണുവാൻ സാധിക്കുള്ളൂ. പറയാൻ വാക്കുകളില്ല. എങ്കിലും അദ്ദേഹമില്ലാത്ത ലോകത്തിലും നന്ദിയെന്നു മാത്രം പറയാനെ എനിയ്ക്കിന്നു സാധിക്കുന്നുള്ളു.


കഠോപനിഷത്‌ മൂന്നാം വല്ലിയിൽ പറഞ്ഞിരിക്കുന്നു, "അറിവിനെ തേടി അറിവിനെ പുണരാൻ ഉണരൂ, അജ്ഞാനമാകുന്ന അന്ധകാരത്തെ നീക്കൂ. നിദ്ര വെടിയൂ, ഉത്‌കൃഷ്‌ട മാതൃക പ്രദാനം ചെയ്യുന്ന  ഗുരുക്കന്മാരെ പ്രാപിച്ച്‌ അറിവിന്റെ തിലകമണിയൂ. ജ്ഞാനമാകുന്ന ആ വഴി ഇരുതല വാളിനേക്കാളും മൂര്‍ച്ചയുള്ളതാണെന്ന് കവികള്‍ പറയുന്നു. വിദ്യയേയും, തീര്‍ഥത്തേയും വിൽപ്പനച്ചരക്കാക്കുന്നു മറ്റുചിലര്‍. വയറ്റുപിഴപ്പിനു വേണ്ടി ശിഷ്യന്‍മാരെ ബന്ധിക്കുന്നു. ഗുരു അങ്ങനെയായിരിക്കരുതെന്നും പറയുന്നുണ്ട്. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. “ഗു’എന്ന അക്ഷരത്തിനര്‍ത്ഥം അജ്ഞാനമെന്നും “രു’ എന്നാല്‍ നശിപ്പിക്കുന്നതെന്നുമാണ്. അക്ഷരാർത്ഥത്തിൽ ഐവാൻസച്ചൻ ഉപനിഷത്തിൽ സംസ്കൃത ശ്ലോകങ്ങളിൽ ആലപിച്ച അതേ ഗുരു തന്നെയായിരുന്നു. യേശുവിനെപ്പോലെ ജീവിച്ച മഹാനായ ഒരു പുരോഹിതനും.

Cover Photo: EMalayalee, http://emalayalee.com/varthaFull.php?newsId=129768

St.Joseph's Devagiri College

Friday, September 23, 2016

കുഴിമാടത്തിലും ദളിതന് രക്ഷയില്ല.



മൃതസംസ്‌കാരത്തിലും കുഴിമാടത്തിലും ദളിതന് അയിത്തം. സഭയുടെ ആചാരപ്രകാരം സംസ്‌കരിച്ച മൃതദേഹം മാന്തിയെടുത്ത് ദൂരത്ത് പൊതു ശ്മശാനത്തിൽ കുഴിച്ചിട്ടു. 


ഇടുക്കിജില്ലയിൽ കട്ടപ്പനക്കടുത്ത് കാഞ്ചിയാർ പേഴുംങ്കണ്ടത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്.  പേഴുംങ്കണ്ടം സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയോട് ചേർന്നുകിടക്കുന്ന രണ്ടു സെന്റ് സ്ഥലം ഇമ്മാനുവേൽ ഫെയ്ത്ത് മിനിസ്ട്രീസ് ദൈവസഭക്ക് സ്വന്തമായി ഉണ്ടായിരുന്നു. 25 കുടുംബങ്ങളുള്ള ഈ യൂണിറ്റിൽ ഭൂരിപക്ഷവും  ദളിത് ക്രിസ്ത്യാനികളാണ്. സഭാംഗവും ദളിതനുമായ കോഴിമല പാണത്തോട്ടിൽ തങ്കച്ചന്റെ മൃതദേഹം സഭാചാരപ്രകാരം വെള്ളിയാഴ്ച ഉച്ചക്ക് ഈ സ്ഥലത്ത് അടക്കുകയായിരുന്നു. നിർദ്ദനനായ തങ്കച്ചന്റെ കുടുംബത്തിന് സ്വന്തമായി 3 സെന്റ് ഭൂമി മാത്രമാണുള്ളത്. തങ്കച്ചനെ അടക്കിയ കുഴിക്ക് ആഴം പോരെന്നും ഇവിടം ജനവാസ കേന്ദ്രമാണെന്നും സെമിത്തേരിക്ക് ലൈസൻസില്ലന്നെുമൊക്കെയുള്ള കാരണങ്ങൾ നിരത്തി ഒരുകൂട്ടം ആളുകൾ രംഗത്തുവരികയും ഭരണകൂടത്തിന്റെ കൂടി ഒത്താശയോടെ വൻ പോലീസ് സന്നാഹത്തിൽ തങ്കച്ചന്റെ മൃതദേഹം മാന്തിയെടുത്ത് കിലോമീറ്ററുകൾ ദൂരെയുള്ള കട്ടപ്പന പഞ്ചായത്തുവക ശ്മശാനത്തിൽ കുഴിച്ചുമൂടുകയും ചെയ്തു. തങ്കച്ചന്റെ കുടുംബവും മറ്റു സഭാംഗങ്ങളും ഹൃദയം പൊട്ടി നിസ്സഹായരായി ഭയന്നു വിറച്ച് ഇതെല്ലാം നോക്കിനിൽക്കേണ്ടിവന്നു. 

ഇവിടെ ഉയർന്നു വരുന്ന ചില ചോദ്യങ്ങളുണ്ട്. തങ്കച്ചനെ അടക്കിയതിന്റെ ഏതാനും അടി മാറി ഇടുക്കി രൂപതയിൽപെട്ട പേഴുംങ്കണ്ടം സെൻ്‌റ് ജോസഫ്  കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ ദളിതരല്ലാത്ത വിശ്വാസികളെ അടക്കുന്നുണ്ട്. ഈ സെമിത്തേരിക്ക് ലൈസൻസ് ഉണ്ടോയെന്നും  തട്ടുപാറക്ക് മേൽഭാഗത്ത് കുന്നിൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇവിടെ അടക്കുന്ന മൃതശരിരങ്ങളുടെ അവിഷിപ്തങ്ങൾ തട്ടുപാറക്കു മുകളിലൂടെ ഒഴുകിയിറങ്ങി താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ എത്തുന്നുണ്ടോയെന്നും ആരും പരിശോധിക്കാത്തതും പരിസരവാസികൾക്ക് പരാതിയില്ലാത്തതും എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടതല്ലേ. അടക്കപ്പെട്ട ഒരു മൃതശരീരം പുറത്തെടുക്കുന്നതിനാവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ തങ്കച്ചന്റെ കേസ്സിൽ പാലിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്. അടക്കിയ കുഴിക്ക് എട്ടടിയോളം താഴ്ചയുണ്ടെന്ന് സഭ പറയുമ്പോൾ ആഴം കുറവാണെങ്കിൽ ആഴം കൂട്ടിമറവുചെയ്യുന്നതിനു പകരം ബോഡിയെടുത്ത് വിദൂരതയിൽ കൊണ്ടുപോയത് എന്തിന്. കത്തോലിക്കാ പള്ളികളുടെ കല്ലറകളുടെ ആഴം ഇതിൽ കൂടുതലില്ലാത്തത് എന്തുകൊണ്ടാണ്. കട്ടപ്പന സി.എസ്സ്. ഐ പള്ളിയുടെ സെമിത്തേരി ടൗണിനു നടുവിലാണ്. സെന്റ് ജോർജ്ജ് കത്തോലിക്കാപള്ളിയുടെ സെമിത്തേരി ജനവാസകേന്ദ്രത്തിനിടയിലാണ്. തൊടുപുഴ ന്യൂമാൻ കോളേജിനുള്ളിലെ പുതിയ പള്ളിയും സെമിത്തേരിയും കാണുക. എന്തിന് ,കേരളത്തിന്റെ ഒരറ്റം മുതൽ അങ്ങേയറ്റം വരെ സഞ്ചരിച്ചാൽ പ്രമുഖമായ ക്രിസ്തീയ സഭകളുടെ സെമിത്തേരികൾക്ക്  ഭൂരിഭാഗവുംആവശ്യമായ അംഗീകാരങ്ങൾ ഇല്ലെന്നും  ജനവാസകേന്ദ്രത്തിന് നടുവിലോ സമീവത്തോ ആണെന്നുംകാണാം .എന്തുകൊണ്ടാണ് ഭരണകൂടം ഇവയുടെ മേൽ നടപടികൾ സ്വികരിക്കാത്തത് . 


ഇവിടെ ഒരേകാര്യത്തിന് രണ്ടുനീതിയല്ലേ ദളിതനും പാവപ്പെട്ടവനും . .ഇന്ത്യ സ്വാതന്ത്ര്യം നേടി ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ദളിതരോടുള്ള നമ്മുടെ അയിത്തം അവസാനിക്കാത്തത് എന്തുകൊണ്ടാണ്. കാലം ചെല്ലും തോറും അവരോടുള്ള കിരാതമായ കടന്നുകയറ്റം കൂടികൂടിവരികയല്ലേ. ദളിതർക്കും പാവപ്പെട്ടവർക്കുമായി സുന്ദരമായ നിയമങ്ങൾ ഭരണഘടനയിലും നാട്ടിലും ഉണ്ട്. പക്ഷേ ഇതെല്ലാം മേലാളന്മാർക്ക് ഓശാനപാടിനിൽക്കുന്നു. തങ്കച്ചന്റെ മൃതശരിരത്തോടും കുടുംബത്തോടും  കാട്ടിയത് കാട്ടുനീതിയല്ലേ, മനുഷ്യാവകാശ ലംഘനമല്ലേ .എന്തുകൊണ്ടാണ് ദളിത് പീഡനത്തിന്റെ പേരിൽ ബന്ധപ്പെട്ടവകുപ്പുകളും സർക്കാരും നിയമാനുസ്രുത നടപടി സ്വീകരിക്കാത്തത്. കത്തോലിക്കരുടെ  മൃതശരീരങ്ങൾക്ക് ഏഴരുകിൽ പോലും  ദളിതരുടെ മൃതശരിരങ്ങൾ കിടക്കരുതെന്ന് ആഗ്രഹിക്കുന്നതിന്റെ പിന്നിലെന്താണ്.മരണത്തിലും അയിത്തം നിലനിൽക്കുമോ.  


 കത്തോലിക്കാ സെമിത്തേരിയോടു ചേർന്നു കിടക്കുന്ന മേൽപറഞ്ഞ സ്ഥലം ഇടവക്കാരനായ പ്ലാത്തോട്ടത്തിൽ ജെയിംസിന്റെ കൈയ്യിൽ നിന്നും വളരെ ചെറിയ വിലക്ക് തട്ടിയെടുക്കുവാൻ അച്ചൻ ശ്രമിച്ചിരുന്നു വെന്നും ന്യായവില കിട്ടിയാൽ ഈ സ്ഥലംകൂടി പള്ളിക്കു നൽകുവാൻ ജെയിംസ് ഒരുക്കമായിരുന്നു എന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ ഈസ്ഥലം കൂടിവാങ്ങി കത്തോലിക്കാ പള്ളിസെമിത്തേരിയുടെ വിസ്ത്രിതി കൂട്ടുകയും ഇവിടെത്തന്നെ മൃതശരിരങ്ങൾ അടക്കുകയും ചെയ്തിരുന്നുവെങ്കിൽ ഈ പ്രതിക്ഷേധക്കാർ കാണുമായിരുന്നുവോ.

ഇവിടെയാണ് ഇരട്ട നീതി നടപ്പാകുന്നത്. ഈ വിഷയത്തിൽ സാമൂഹിക, രാഷ്ട്രീയ, മത, സംഘടനാ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും ദളിത് സംഘടനകളും പന്തക്കോസ്തു വിഭാഗങ്ങളും മൗനം പാലിക്കുന്നത് ദുഖകരമാണ്.ഓപ്പൺ ചർച്ച് മൂവ്‌മെന്റെന്ന ഒരു സംഘടന മാത്രമാണ്   പ്രതിക്ഷേധിച്ചുകണ്ടത്.  ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും നീതിലഭിക്കണം. ഈ വിഷയത്തിൽ മൗനം വെടിഞ്ഞ് രാജ്യത്തെ വ്യവസ്ഥാപിത മാർഗ്ഗങ്ങളിലൂടെ നിയമത്തിനുവിധേയമായ വിധത്തിൽ സമാധാനപരമായ രീതിയിൽ സമരങ്ങളും പ്രതിക്ഷേധങ്ങളും ഉയർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പവിത്രമായ നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും ഇത്  ആവശ്യമാണ്. തങ്കച്ചന്റെ കാര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവണം. ഗൂഡാലോചന പുറത്തുകൊണ്ടുവരണം. ഓരോ പൗരനും സാമൂഹിക നീതിയും സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുവാൻ സർക്കാരിനു കടമയുണ്ട്. 





                                                        റെജി ഞള്ളാനി
                                                     സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി
                                                   കെ. സി. ആർ എം.

Wednesday, September 21, 2016

''മാറ്റുവീൻ വേഷങ്ങളെ''

പൗരോഹിത്യത്തിന്റെ ദൈവനിഷേധവും അനീതിയും  കണ്ടു മടുത്ത ലക്ഷണമാണ് ഇന്ന് മീഡിയാകൾക്കു! കത്തനാരുടെ വോട്ടുബാങ്കും, പണക്കൊഴുപ്പും കണ്ടു കണ്ണുതള്ളി, ആ വിഷവിത്തുകളുടെ വിഴിപ്പുതാങ്ങികളായി കഴിഞ്ഞിരുന്ന മീഡിയാകളിൽ ഇപ്പോൾ അച്ചടിച്ചുവന്ന " open church " എന്ന ആശയം കൊള്ളാം ! പക്ഷെ ഇത് ക്രിസ്തീയമല്ല ! കാരണം ക്രിസ്തുവിനു പള്ളിയേ വേണ്ട ! വി. മത്തായി ആറിന്റെ അഞ്ചുമുതൽ ഈ വിഷയം നാഥൻ പ്രതിപാതിച്ചിട്ടുണ്ടല്ലോ ! "ഹൃദയം ദേവാലയം" എന്ന ഭാരതീയ ചിന്തയായിരുന്നു യേശുവിനും ! മനസ്സാകുന്ന അറയിൽകയറി ഇന്ദ്രിയങ്ങളാകുന്ന വാതിലുകൾ   അടച്ചതിനുശേഷം, അവിടെ ജീവനുറവയായ ദൈവത്തെ [ബോധചൈതന്യത്തെ] സ്വയം അനുഭവിച്ചറിയുവാനും, ആ ''സത്യസ്സ്യ സത്യവുമായി'' അലിഞ്ഞു. സ്വയംമനസെന്ന പ്രതിഭാസം തന്നെ ഇല്ലാതെയാകുവാനും, അങ്ങിനെ നാം ദിനവും  ''സ്വർഗീയരാകുവാനും'' , ക്രിസ്തു നമ്മെ പഠിപ്പിച്ചത് മറക്കരുതേ !

 " open church "എന്ന ആശയം,  ഈ ദൈവത്തെ അറിയാത്ത, സ്വയം ദൈവമാകുന്ന പൗരോഹിത്യത്തിന്റെ അടിമത്തത്തിൽ നിന്നും [ആടുകൾക്ക്] ജനത്തിനു ഒരു വിടുതൽ കിട്ടുന്നമെന്നതോർത്തൽ വളരെ നല്ലതു തന്നെ ! ''കൂദാശയെന്ന ജനകീയതട്ടിപ്പു'' വീണ്ടും എക്സ് പാതിരിമാർ [എവിടെയും എപ്പോളും] ആവശ്യാനുസരണം ജനത്തിനു [സഭാഭേധം കൂടാതെ സ്ഥലകാല പരിധികളില്ലാത്ത ] ചെയ്തു കൊടുക്കപ്പെടുന്നതും നല്ലതുതന്നെ ! കാരണം, നാടുനീളെ  നാനാസഭകളും നാനൂറുപള്ളിവീതം പണിയുന്ന ഈ സഭകളുടെ  "പള്ളിപണിമത്സരം" നാളെമുതൽ ഒന്ന് നിന്ന് കിട്ടുമല്ലോ! ''ദൈവഭക്തി'' എന്തെന്നറിയാതെ  'പള്ളിഭക്തനായി' ഒരുവന് തുടര്ന്നു ജീവിക്കുവാൻ ഇന്നത്തെപ്പോലെ ഇനിയും ഇത്രയേറെ പണവും പിരിവും വേണ്ടല്ലോ എന്നതും , പാവംജനത്തിനു ആശ്വാസകരം തന്നെ ! കുമ്പസാരമെന്ന പാതിരിമാരുടെ ''പെണ്മനക്കൊള്ള'' ഈ എക്സ് പാതിരിമാർ, പണ്ടത്തേ മാതിരി തുടരാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കണം ! ഈ സംഘടനയും പഴയതുപോലെ കർത്താവിനെ മറന്ന് പുതിയ പള്ളികളും കാനോൻ നിയമങ്ങളും ഉണ്ടാക്കാൻ  ചിന്തിക്കുക കൂടി ചെയ്യരുതേ .....നാടായ നാടാകെ വാടകയ്ക്ക് നല്ലനല്ല 'ഹാളുകൾ' ലഭിക്കുമ്പോൾ നാം എവിടെ ഒത്തുചേർന്നാലും അവിടവും, നമ്മുടെ ഹൃദയങ്ങളും, ഹൃദയത്തിൽ വിരിയുന്ന പ്രാർത്ഥനകളും, കൂദാശകളും വിശുദ്ധമായിരിക്കുമല്ലോ! നാമെല്ലാം ''രാജകീയ പുരോഹിതരാണെന്ന'' മർമ്മം മറക്കരുതേ ജനമേ!  

''പെണ്മനക്കൊള്ള'' എന്ന കത്തനാരുടെ കുബുദ്ധിയിൽനിന്നും ഉണർന്ന കുമ്പസാരമെന്ന ''കൂദാശത്തട്ടിപ്പ് '' പറഞ്ഞപ്പോൾ ഒരു സംഭവകഥ ഓർത്തത് കുറിക്കുന്നിവിടെ ! കഴിഞ്ഞയാഴ്ച ഒരു പാതിരി എന്നോടുള്ളുതുറന്നതാണിത്, കുമ്പസാരത്തെപ്പറ്റി! ഞങ്ങളുടെ കൊല്ലം ഭദ്രാസനത്തിലെ ഒരു കാളക്കത്തനാർ കുമ്പസാരിപ്പിച്ചു കുര്ബാനകൊടുത്ത ഒരു 24 കാരിയെ, കുർബാന കഴിഞ്ഞു അടിച്ചുമാറ്റി ഹരിപ്പാടിനടുത്തു NH47 ന്റെ ഓരത്തു  പട്ടാപ്പകൽ അമേരിക്കയിലെപ്പോലെ / റോമിലെപ്പോലെ കാറിൽത്തന്നെ 'മണിയറ' തീർത്തതും, പോലീസ് കത്തനാരെയും പെണ്ണിനേയും നാട്ടുകാരുടെ ഇടപെടീൽ കാരണം അറെസ്റ് ചെയ്തതും ലോകമാകെ മീഡിയായിൽകൂടി അറിഞ്ഞതാണല്ലോ ! ആ വിശുദ്ധനെ കൊല്ലം മെത്രാൻ മുംബൈക്ക് കുര്ബാനചൊല്ലാൻ അയച്ചു  ! ആ പരനാറിപ്പാതിരി അന്നുതൊട്ടിന്നയോളം മുംബൈയിൽ  'പെണ്മയെ' കുമ്പസാരിപ്പിക്കുന്നു എന്ന നാണംകെട്ട സംവിധാനമാണ് എന്റെ സഭയിലിന്നും ഉള്ളത് ! ഈ സഭയിലെ വേറെ ഒരു കത്തനാർ  കഴിഞ്ഞയിടെ ഓരു കന്യകയെ കുമ്പസാരിപ്പിച്ചു! ആ പുണ്യ നിമിഷത്തിൽപോലും അവനിലെ ആഭാസനെ നിയന്ത്രിക്കാൻ അവനു കഴിഞ്ഞില്ല എന്നതാണ് സഭ നാണിക്കേണ്ട ദുഃഖസത്യം! അവന്റെ ഒരു കൈ അവളുടെ നെറ്റിയിൽ  കുരിശു വരയ്ക്കുമ്പോൾ മറുകൈ------- കണ്ണേ മടങ്ങുക !   അവളിതാരോട് പറയും? അന്നേരം അവന്റെ ചെവിക്കന്നത്തിനിട്ടു ഒന്ന് കൊടുക്കാൻ അവളിലെ ''അമ്പല'' സമ്മതിച്ചുമില്ല ! ഒടുവിലവൾ സഭയിലെ കത്തനാരന്മാരെ സ്ഥലംമാറ്റുന്ന സെക്രട്ടറിക്കത്തനാരോടീ 'ദുരവസ്ഥ'വിവരിച്ചു!  ആ കത്തനാരുടെ ഹൃദയമറിയുന്ന ഒരു കത്തനാരായണീ സംഭവകഥ എന്നോടൊരു കുമ്പസാരംപോലെ പറഞ്ഞതും, സത്യം ! ''കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ'' ! [ഓർത്തഡോൿസ് സഭയിൽ കത്തോലിക്കാസഭയിലെപ്പോലെ കുമ്പസാരക്കൂടില്ല, ആയതിനാൽ ആടുകൾ അച്ഛന്റെ ചെവിയിൽ തന്റെ പാപങ്ങൾ ഏറ്റുപറയാൻ മുട്ടുകുത്തുകയാണ് ശീലം ]

കർത്താവറിയാതെ കത്തനാരുണ്ടാക്കിയ കാനോൻ നിയമങ്ങൾ ഇതാ കാലത്തികവിങ്കൽ എക്സ് കത്തനാരന്മാർ തന്നെ ഇല്ലാതെയാക്കുന്നു ! ഇതുകണ്ട്  ക്രിസ്തു ആദ്യമായി പുളകിതനാകുന്നു, നാനാസഭകളുടെ കുരിശിൽക്കിടന്നുകൊണ്ട്! സഭകളുടെ കൊടുംചതികുഴിയിൽ അകപ്പെട്ടു കന്യാമഠങ്ങളുടെ ഇരുളറകളിൽ വിടുതലിനായി വിതുമ്പുന്ന പെൺമനസുകളെ , ഇതാ വെളിച്ചത്തിന്റെ കിളിവാതിൽ നിങ്ങൾക്കായി കാലം തുറന്നിരിക്കുന്നു! ''മാറ്റുവീൻ വേഷങ്ങളെ'' മനുഷ്യരെ പോലെ നിങ്ങളും ജീവിക്കുവീൻ ! ഏദനിലെപ്പോലെ ഏകനായി ജീവിക്കാതെ പുരോഹിതരെ, പുറത്തുവരുവീൻ...... ''ജീവിതമെന്ന സ്വർഗ്ഗകവാടം'' വഴിയും സത്യവും ജീവനുമായവൻ തുറന്നിരിക്കുന്നു! samuelkoodal

Monday, September 19, 2016

ശ്ശോ! എനിച്ചു വയ്യ!


ഒരു മെത്രാനു കിട്ടിയതിൽ വെച്ചേറ്റവും ലളിതമായിരിക്കുമോ പ്രെസ്റ്റണിൽ ശ്രാമ്പിക്കൽ പിതാവിനു കിട്ടാൻ പോകുന്ന സ്വീകരണമെന്നു ഗിന്നസുകാരന്വേഷിച്ചാൽ ആർക്കാ കുറ്റം പറയാൻ പറ്റുക? ഏതായാലും, സംഗതി കലക്കും! വത്തിക്കാൻ മാത്രമല്ല, ഉക്രേനിയൻ ബൈസെന്റൈൻ അൽക്സാൻഡ്രിയൻ അർമേനിയൻ സിറിയൻ തുടങ്ങിയ എല്ലാ സഹറീത്തുകാരും ഞെട്ടും. കേരളത്തിലെ സുറിയാനി കത്തോലിക്കർ ഒരു മെത്രാനു കൊടുക്കുന്ന, വലിയൊരു ഫുട്ബോൾ ഗ്രൗണ്ടിനോളം വരുന്ന സ്നേഹം കണ്ടവർ രോമാഞ്ചകഞ്ചുകിതരായി തരിച്ചിരുന്നു പോകും; ഉറപ്പ് (സ്നേഹത്തിന്റെ കവർ ആരും കാണണ്ട)!

അനുവദിച്ച എപ്പാർക്കി, രൂപതയോ അതിരൂപതയോയെന്ന തർക്കം ഉണ്ടാവാതെ (ഉദാ: ഫരീദാബാദ് അതിരൂപതയാണെന്നു ഫരീദാബാദുകാരും എപ്പാർക്കിയാണെന്നു വത്തിക്കാനും പറയുന്നു) വത്തിക്കാൻ കണ്ണിലെണ്ണയൊഴിച്ചു നിരീക്ഷിക്കുന്നുണ്ടാവണം (സീറോ മലബാറുകാരെ അവർ മനസ്സിലാക്കി വരുന്നു). 

ഈ വേദി തിരഞ്ഞെടുത്തത് ലങ്കാസ്റ്റർ രൂപതയുടേയും പ്രസ്റ്റൺ നഗരസഭയുടേയും പ്രത്യേക താൽപ്പര്യപ്രകാരമാണെന്നും കരുണയുടെ വർഷമായതുകൊണ്ട് അരൂപി ഒട്ടും ചോർന്നു പോകാതെ ചടങ്ങുകൾ നടത്തുമെന്നും (അല്ലായിരുന്നെങ്കിൽ പൊളിച്ചേനേയെന്നർത്ഥം) കോർഡിനേറ്ററും അറിയിക്കുന്നുണ്ട് (2200 രൂപായുടെ പാസ്സെടുത്ത് അകത്തു കയറുന്നവർ ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണ്). പുറത്തു വന്ന വാർത്തകൾ ശരിയെങ്കിൽ, അഭിഷേക ശൂശ്രൂഷക്ക് അറുപതോളം ഗായകരാണ് ഗായകസംഘത്തിൽ അണിനിരക്കുന്നത്. വത്തിക്കാനിൽ മാർപ്പാപ്പായുടെ സ്ഥാനാരോഹണം നടന്നപ്പോൾ ഉണ്ടായിരുന്ന ഗായകരുടേയും ഒളിമ്പിക്സിനുണ്ടായിരുന്ന ഗായകരുടേയും എണ്ണം ഒത്തു നോക്കി ഏതാ വലുതെന്നു നിശ്ചയിക്കാം. അരൂപി ചോർന്നുപോകാതെ നോക്കാൻ കുറേപ്പേരുംകൂടി ഉണ്ടായിരുന്നെങ്കിൽ! 

സീറോ സഭയിൽ മാർക്കറ്റിങ് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത്ര കണക്കുകൂട്ടിയുള്ളവയായിരുന്നില്ല അവയൊന്നും. ഒരച്ചനെ ബിഷപ്പായി മാറ്റുന്നിടത്തും മാർക്കറ്റിങ് ഉണ്ട്. ആ മെത്രാന്റെ വീട്ടുപേരുള്ള കുടുംബക്കാർ അടിയന്തിരമായി ഇടപെടുകയും അവരിലാരെങ്കിലും അംഗങ്ങളായിട്ടുള്ള ഇടവകകളുണ്ടെങ്കിൽ അവിടെല്ലാം കുടുംബയോഗത്തിന്റെ വക ആശംസാ ഫ്ലക്സുകൾ വക്കുകയുമെന്നത് ഒന്നാം ഘട്ടമായി അനുഷ്ടിക്കപ്പെടുന്നു. ഇതു വിശ്വാസികളുടെ ചിലവിൽ നടക്കുന്ന ഒരു മാർക്കറ്റിങ് എന്നു തോന്നുമെങ്കിലും അതല്ല - വെറും സന്തോഷം കൊണ്ട് കുടുംബക്കാർ ചെയ്യുന്നതാണ്. പക്ഷേ, ബിഷപ്പാകുന്ന മിക്ക വൈദികർക്കും അവരെ ആരെങ്കിലും 'വിജയേട്ടാ'യെന്നു വിളിക്കുന്നത് ഇഷ്ടമല്ലെങ്കിൽ അതു പേഴ്സൊണാലിറ്റി മാർക്കറ്റിങിന്റെ ഭാഗമായി കരുതാം. 'ദൈവമായി പ്രഖ്യാപിക്കപ്പെട്ട യേശുവിന് ദാവീദ് ഗോത്രത്തിന്റെ മംഗളാശംസകൾ!' എന്നൊരു ഫ്ലക്സ് നിഖ്യാ സുനഹദോസ് കഴിഞ്ഞ സമയത്ത് റോമിലോ യൂറോപ്പിലോ ഒക്കെ കണ്ടിരുന്നതായി ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ? ഇല്ല, ഇത്തരം പാരമ്പര്യങ്ങളൊക്കെ മാർത്തോമ്മായുടെ പിൻഗാമികളുടെ വകയായിരിക്കാനേ സാദ്ധ്യതയുള്ളൂ.

ശ്രാമ്പിക്കൽ മെത്രാൻ ഭോജനപ്രിയനും സ്വീകരണപ്രിയനും ആഡംഭരപ്രിയനുമാണെന്നൊരു തെറ്റായ ധാരണ പാലാക്കാർക്കു തോന്നിയതുകൊണ്ടാണോ എന്തോ, കടുത്ത ആക്രമണമാണ് അദ്ദേഹത്തിന്റെയും കുടുംബക്കാരുടെയും നേരെ പാലായിലെ വിശ്വാസികൾ അഴിച്ചു വിട്ടിരിക്കുന്നതെന്നു കേൾക്കുന്നു. പാലായിൽ സ്രാമ്പിക്കൽ കുടുംബക്കാർ പ്രത്യേകം യോഗം കൂടിയെന്നും സഹകുടുംബക്കാരെയും വിളിച്ചിരുന്നെന്നും മെത്രാനു സ്വീകരണം നൽകാൻ അവരോടും പിരിവു ചോദിച്ചെന്നും സംസാരമുണ്ട്. പലരേയും പ്രെസ്റ്റണു പോകുന്നോന്നും ചോദിച്ച് ട്രാവൽ ഏജൻസികൾ വിളിക്കുന്നുണ്ടെന്നും അതിന്റെ പിന്നിലും കുടുംബയോഗക്കാരാണെന്നും സംസാരമുണ്ട്. മെത്രാനോടു കലിപ്പുണ്ടെങ്കിൽ അതു മെത്രാനോടു പറഞ്ഞാൽ പോരെ? വീട്ടുകാരെ വെറുതേ വിടുക; ഇപ്പറഞ്ഞതൊന്നും ചാവുദോഷങ്ങളല്ലല്ലൊ താനും! വിശ്വാസികൾക്കിപ്പോൾ അച്ചനെന്നോ കപ്യാരെന്നോ ഇല്ല. എന്താ പറയുന്നതെന്നോ ആരോടാ പറയുന്നതെന്നോ ഒന്നും ഒരു വിചാരവുമില്ല. വി. അൽഫോൻസാമ്മയുടെ സ്വന്തം പള്ളിയിരിക്കുന്ന ഭരണങ്ങാനത്തുനിന്നും എഴുതിയതായി ഫെയിസ്ബുക്കിൽ വന്ന ഒരു ചിത്രം ഞാനിവിടെ കൊടുക്കുന്നു.
 

ഇയ്യാളിനേയും ഞാനറിയില്ല, ഇങ്ങിനെയൊരാളുണ്ടോന്നും എനിക്കറിയില്ല; ഇതു ഷെയർ ചെയ്ത് എനിക്കെത്തിച്ചു തന്ന ആളിനെ ഞാനറിയും. അത്രേയുള്ളൂ! ഇത് സത്യമാണൊന്നു വിശ്വസിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വത്തിൽ ആയിരിക്കണമെന്നു സാരം. 

കാലം കണ്ടമാനം മാറി. 1959 ലെ വിമോചനസമരകാലത്ത് അങ്കമാലിക്കടുത്തു നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു മർദ്ദിച്ചപ്പോൾ പള്ളി മണികള്‍ മുഴങ്ങി. കുഞ്ഞാടുകള്‍ ഇളകി ചെന്നു; ഏഴു പാവപ്പെട്ട മനുഷ്യര്‍ വെടിയേറ്റ്‌ വീര രക്തസാക്ഷികള്‍ ആകുകയും ചെയ്തു. മറ്റൂർ കള്ളുഷാപ്പിൽ അടിയുണ്ടാക്കിയവനെയാണ് അറസ്റ്റു ചെയ്തതെന്നു പോലീസും അല്ലെന്നു പള്ളിയും പറയുന്നു. 1972ൽ കോളേജു സമരത്തിന് ജനങ്ങളോടു തെരുവിലിറങ്ങാൻ പറഞ്ഞു; ഒരാൾ തെരുവിലിറങ്ങിയാൽ പത്തുപേർ വീട്ടിലിരിക്കുമായിരുന്നു, അന്ന്. അങ്ങിനെ, ആ സമരം പൊളിഞ്ഞു. പാർലമെന്റിൽ ഓ പി ത്യാഗി മതം മാറ്റലിനെതിരായി ബില്ലുകൊണ്ടുവന്നപ്പോൾ മുറുമ്മാൻ മാത്രമേ സഭക്കു കഴിഞ്ഞുള്ളൂ. 70കളുടെ അവസാനം പള്ളി കുടുംബ യൂണിറ്റ് പ്രസ്ഥാനം തുടങ്ങിയത് ആളെ വിശ്വാസത്തിൽ പിടിച്ചു നിർത്താനുള്ള ഒരുപാധിയായിട്ടായിരുന്നു, അല്ലാതെ പള്ളിയിൽ പറഞ്ഞതുപോലെ ആദിമ ക്രിസ്തീയ ചൈതന്യം വീണ്ടടുക്കുകയായിരുന്നില്ല ലക്ഷ്യം; ചൈതന്യം അറിയാതെ പോലും കൂടിയതായി ആരും ആരോപിക്കുന്നുമില്ല. കത്തോലിക്കരുടെ എണ്ണത്തിൽ വന്നുകൊണ്ടിരിക്കുന്ന ഗണ്യമായ കുറവ് അതാണു സൂചിപ്പിക്കുന്നത്. ആദിമ ക്രിസ്തീയ ചൈതന്യത്തെപ്പറ്റിയാണു പറയുന്നതെങ്കിൽ അതു കോതമംഗലം സ്റ്റൈലായിരുന്നില്ല. കൂട്ടായ്മകളാണ് അന്നെല്ലാം തീരുമാനിച്ചിരുന്നത്; ഇന്ന്, ഒരുവൻ സൂക്ഷിച്ചു നിന്നാലെ, അഭിപ്രായം പറയാനുള്ള അവകാശമെങ്കിലും അവനു കിട്ടൂ. പക്ഷെ, വിദേശത്തുള്ളവർക്ക് ഈ കൂട്ടായ്മ ഇഷ്ടമാ; ഒന്നിച്ചു കൂടി ഒരുമിച്ചിരുന്നു തിന്നു കുടിച്ചു പോകാൻ ആർക്കാ ഇഷ്ടമില്ലാതെ വരുക. കൂട്ടായ്മ പ്രാർത്ഥന ലീഡു ചെയ്യാൻ മൽപ്പാന്മാർ എന്നൊരു വിഭാഗം തന്നെയുണ്ട്. കൂട്ടായ്മയുടെ വിഭവങ്ങളിൽ സിവിൽ സപ്ലൈസ് ഇല്ലാന്നുറപ്പുവരുത്തുന്നതവരാണ്.

കൂട്ടായ്മയും പൊളിഞ്ഞു കൊണ്ടിരിക്കുന്നു; അങ്കമാലിയിൽ നഴ്സുമാർക്കെതിരെ ഫൊറോനാ മുഴുവൻ അണിനിരത്തിയപ്പോൾ ഉദ്ദേശിച്ചതിന്റെ പത്തിലൊന്നു പോലും എത്തിയില്ല. എ കെ സി സി കേരളയാത്രയും കഴിഞ്ഞ് അങ്കമാലിയിൽ നടത്തിയ സമാപന യോഗത്തിന്റെ കാര്യം പറഞ്ഞാൽ പലർക്കും കരച്ചിൽ വരും. ആകെപ്പാടെ വിജയിച്ചത് ഒല്ലൂരിൽ ഒരു റാഫേലിനെതിരെ അയാളുടെ മകന്റെ വിവാഹം മുടക്കാൻ വേണ്ടി നടത്തിയ പ്രകടനം മാത്രം. പ്രകടനം വിജയിച്ചു; പക്ഷേ, വികാരി മേലാൽ ഇത്തരമൊന്നു സംഘടിപ്പിക്കാൻ ഇടയില്ല. ​ചേർത്തലയിൽ ലീലാമ്മ റ്റീച്ചറിന്റെ അടക്കിന്റെ കാര്യം വന്നപ്പോൾ ഈ ചൈതന്യം കുടുംബയൂണിറ്റുകളിൽ നിന്നു വഴിഞ്ഞൊഴുകിയെന്നു ഫെയിസ് ബുക്കിൽ നിന്നു കേട്ടു. 

പണ്ടൊക്കെ, പറയുന്നതു പോലെ പ്രവർത്തിക്കുന്നവരായിരുന്നു മെത്രാന്മാർ. സീറോ മലബാർ തലക്കു പിടിച്ചപ്പോൾ സുനാമി വന്നതുപോലെയായിപ്പോയി. ഒരുദാഹരണത്തിന്, 1989 മാർച്ച് 12 ഞായറഴ്ച  കേരളത്തിലെ പ്രഗൽഭരായ എല്ലാ മെത്രാന്മാരെയും അണിനിരത്തി ഒരു സംയുക്ത ഇടയലേഖനം പള്ളികളിൽ വായിച്ചിരുന്നു. ആരും മറക്കാൻ പാടില്ല, അതിൻപ്രകാരം കമ്യുണിസ്റ്റ് പാർട്ടിയിലോ അതിന്റെ പോഷക സംഘടനകളിലോ അംഗത്യ്വമുള്ള ഒരുത്തനേയും പള്ളിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അടുപ്പിക്കാൻ പാടില്ലായിരുന്നു. എന്താ പിന്നീട് സംഭവിച്ചതെന്നു ഞാൻ പറയണോ? പാർട്ടി സെക്രട്ടറിയെ അരമനയിൽ വിളിച്ചു വരുത്തി സൽക്കരിച്ചവരെ വരെ നാം പിന്നീടു കണ്ടു. ജനം എല്ലാം മറക്കുമെന്നാണ് ഇവർ കരുതുന്നത്. ഈ വർഗ്ഗത്തെ ബഹുമാനിക്കാതിരിക്കുന്നതാണോ തെറ്റ്? 

എനിക്കു തോന്നുന്ന ഒരെളിയ കാര്യം ഞാൻ പറയാം, ശ്രാമ്പിക്കൽ മെത്രാൻ വളരെ സൂക്ഷിച്ചു നിന്നില്ലെങ്കിൽ പാലും വെള്ളത്തിൽ തന്നെ പണികിട്ടാൻ സാദ്ധ്യതയുണ്ട്. നോട്ടിങ്ഹാമിൽ സാക്ഷാൽ പരി. ആത്മാവിന്റെ സ്വന്തം ആളു നിന്നു വിയർത്തത് ഓർമ്മിക്കുന്നതും നല്ലതാ. ഈ സ്വീകരണം ഏറ്റു വാങ്ങിയിട്ട്, ഇതിനു വേണ്ടി വിയർപ്പൊഴുക്കിയ വൈദികരെ നിലക്കു നിർത്താൻ മെത്രാനു പിന്നീടു കഴിയണമെന്നില്ല. ജനങ്ങൾക്കറിയാം, ഇംഗ്ലീഷ് പള്ളികളില്‍ നിന്ന് തികച്ചും സൌജന്യമായും ഉപാധികളില്ലാതെയും ലഭിച്ചുകൊണ്ടിരുന്ന കുര്‍ബാനയില്‍ക്കവിഞ്ഞ മറ്റൊരു സേവനവും പ്രെസ്റ്റണിലെ രൂപതയിൽനിന്നും ആർക്കും കിട്ടാൻ പോകുന്നില്ലെന്ന്. അതിനു കുഞ്ഞാടുകള്‍ കൊടുക്കേണ്ടി വരുന്ന കനത്ത വിലയും വിശ്വാസികൾക്കറിയാം. അരമന, എല്ലാ മുക്കിലും മൂലയിലും പള്ളികള്‍, പള്ളിമേടകള്‍, വാഹനങ്ങള്‍, ശമ്പളം, കിമ്പളം ..... ഇതെല്ലാം ആരെല്ലാം കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകകൊണ്ട് വേണം ഉണ്ടാക്കാൻ? ഫുട്ബോള്‍ സ്റ്റേഡിയം ഫ്രീയായി കിട്ടിയിട്ടും, മിക്ക കാര്യങ്ങൾക്കും സ്പൊൺസർമാർ ഉണ്ടായിട്ടും പിരിവ് തകൃതിയില്‍ നടക്കുന്നു. മെത്രാന്റെ ലാളിത്യത്തിന്റെ ചിലവിലേക്ക്, കൈക്കാരൻ പിഴിയുന്നവരില്‍, പഠനം കഴിഞ്ഞുകിട്ടുന്ന സമയത്ത് പാത്രം കഴുകിയും നിലം തുടച്ചും ഉപജീവനം തേടുന്ന വിദ്യാര്‍ഥികളും ഉണ്ടെന്നോര്‍ക്കുക. കുറിയുടെ പേരിലുള്ള ബ്ലാക്ക്മെയിലിങിൽ നിന്ന് പിരിവു കൊടുക്കുന്നവർ ഒഴിവാകും എന്ന പ്രതീക്ഷ വേണ്ട. മിനിറ്റ് വെച്ച് കാര്യങ്ങൾ തടസ്സമില്ലാതെ നടന്നു കിട്ടാൻ, ഒരമേരിക്കക്കാരൻ ചെയ്തതുപോലെ ഒരു വക്കീലിനെ ഒപ്പം കൂട്ടുന്നതു നല്ലതാ. ​അപ്പോ, നമുക്കു പരിപാടി തുടങ്ങാമല്ലേ? പ്രൈസ് ദി ലോർഡ്!​

എന്റെ ഓർമ്മ ശരിയാണെങ്കിൽ, മാമ്മോദീസായുടെ സമയത്ത് 'പിശാചിനേയും അവന്റെ ആർഭാടങ്ങളേയും ഉപേക്ഷിക്കാൻ തയാറാണോ'ന്ന് അച്ചൻ ചോദിക്കും. എന്താ പിശാച്, എന്താ ആർഭാടം എന്നൊക്കെ അറിയാൻ താൽപ്പര്യമുള്ളവർ ഇംഗ്ലണ്ടിൽ വന്നു നോക്കുക. അവിടെ ഇപ്പറഞ്ഞതൊന്നും കണ്ടില്ലെങ്കിൽ എന്നെ കുറ്റം പറയരുത്, കേട്ടോ. എല്ലാം ഒരു പ്രതീക്ഷയല്ലേ? 

Sunday, September 18, 2016

സഭാപൗരോഹിത്യം -- അനീതിയുടെ കാവലാള്‍സ്ഥാപനം

(എഡിറ്റോറിയൽ - സത്യജ്വാല മാസിക സെപ്റ്റംബർ ലക്കം) 

 കേരളകത്തോലിക്കാസഭയില്‍ നല്ലവരും പ്രഗത്ഭരുമായ ധാരാളം പുരോഹിതരുണ്ട്. സഭയുടെ ഇടുങ്ങിയ ദൈവശാസ്ത്രസിദ്ധാന്തങ്ങളെയെല്ലാം അതിലംഘിച്ച് മൗലികമായി ചിന്തിക്കാനും എഴുതാനും പ്രബോധിപ്പിക്കാനും ശേഷി തെളിയിച്ചിട്ടുള്ള പ്രതിഭാധനരാണ് നമ്മുടെ പുരോഹിതരില്‍ പലരും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുക്കുന്ന എത്രയോ വൈദികരും എത്രയോ ആയിരം കന്യാസ്ത്രീകളുമാണു ഈ സഭയിലുള്ളത്! ഇപ്പോഴിതാ, സ്വന്തം വൃക്ക മുറിച്ചുനല്‍കി കാരുണ്യത്തിന്റെ മുഖം അനാവരണം ചെയ്ത ഒരു മെത്രാനും ഈ സഭയിലുണ്ടായിരിക്കുന്നു. കാര്യമായൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും നന്മ നിറഞ്ഞവരായി ജീവിക്കുന്ന വേറെയും ധാരാളം വൈദികരും കന്യാസ്ത്രീകളും നമുക്കുണ്ട്.
ഇതെല്ലാം വസ്തുതയായിരിക്കെത്തന്നെ, അതിനെയെല്ലാം അസാധു(nullify)വാക്കുന്ന ഒരു നിഷേധാത്മകഘടകം ഇവരിലെല്ലാം പൊതുവായി കാണപ്പെടുന്നുണ്ട് എന്നകാര്യം വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. അധികാരസഭ നടത്തുന്ന വളരെ പ്രകടമായ നീതിനിഷേധങ്ങള്‍ക്കെതിരെപോലും ഇവരാരും ഒരിക്കലും നാവുയര്‍ത്താന്‍ തയ്യാറല്ല എന്നതാണത്. സഭാഘടനയെയോ പൗരോഹിത്യത്തെയോ വിമര്‍ശനാത്മകമായി നോക്കിക്കാണുന്നതിനും വിലയിരുത്തുന്നതിനുമെതിരായ ഒരു മനോഘടന ഇവരെല്ലാവരിലും രൂപപ്പെട്ടിരിക്കുന്നു. സ്ഥായിയായ എന്തോ ജീവഭയം ഇവരെ ബാധിച്ചിട്ടുണ്ടോ എന്നു തോന്നുമാറ്, ഒരു ആധികാരികഭാവത്തിന്റെ പരിച മുഖത്തണിഞ്ഞുകൊണ്ടല്ലാതെ, സഭാകാര്യങ്ങളില്‍ ഒരു ചര്‍ച്ചയും വിശ്വാസികളുമായി നടത്താന്‍ ഇവര്‍ക്കു കഴിയാത്തതിന്റെ കാരണമതാണ്. തെറ്റാവരമനോഭാവത്തോടു തുലനംചെയ്യാവുന്ന ഈ സമീപനംമൂലം, മറ്റുള്ളവരെ തുല്യരായി പരിഗണിക്കാനോ അവരുടെ കാഴ്ചപ്പാടുകളും വിമര്‍ശന-വിലയിരുത്തലുകളും ഉള്‍ക്കൊള്ളാനോ ഉള്ള കഴിവ് തുലോം കുറവാണ് ഇവരിലെന്നു കാണാം. ചെയ്ത ഒരു കാര്യം തെറ്റാണെന്ന് എത്രതന്നെ ബോധ്യപ്പെട്ടാലും അതംഗീകരിക്കാനുള്ള ബൗദ്ധികസത്യസന്ധതയോ തിരുത്താനുള്ള ആര്‍ജ്ജവമോ ഇവരൊരിക്കലും പ്രകടിപ്പിക്കാറില്ല. ഇവരിലെല്ലാം പൊതുവേ കാണാവുന്ന മറ്റൊന്ന് പകയാണ് - ഏതെങ്കിലും പുരോഹിതനോ പൗരോഹിത്യമെന്ന സ്ഥാപനത്തിനോ പോറലേല്‍പ്പിച്ചതായി അവര്‍ കാണുന്നവരെ മുച്ചൂടും നശിപ്പിക്കാന്‍ പഴുതും അവസരവും നോക്കിയിരിക്കുന്ന അടങ്ങാത്ത പക. ചുരുക്കത്തില്‍, ഇവര്‍ വിശ്വാസികളോടാഹ്വാനം ചെയ്യുന്ന ആത്മപരിശോധന, തെറ്റു തിരുത്തല്‍, മാപ്പുപറയല്‍, ക്ഷമിക്കല്‍ എന്നതൊന്നും തങ്ങളുടെ കാര്യത്തില്‍ ബാധകമല്ലെന്ന മട്ടിലാണു പുരോഹിതമനോഘടന രൂപപ്പെട്ടിരിക്കുന്നത്. സൂക്ഷ്മനിരീക്ഷണത്തില്‍, നമ്മുടെ സഭാശുശ്രൂഷകരുടെ അഹന്താപൂര്‍ണ്ണവും (egoistic) തീര്‍ത്തും യേശുവിരുദ്ധവുമായ ഈ വികലതകള്‍, ഉപ്പിനുറകെട്ടുപോയാലെന്നപോലെ, അന്യഥാ അര്‍ത്ഥവത്തും ഉദാത്തവുമാകുമായിരുന്ന അവരുടെയെല്ലാം ജീവിതങ്ങളെ പാഴാക്കിക്കളയുകയാണ്. ഒപ്പം, സഭയില്‍ തീരാത്ത പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും അവ കാരണമാകുന്നുതാനും.
നല്ല കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്ന്, യേശുവിനുവേണ്ടി ജീവിക്കാന്‍ ആത്മാര്‍ത്ഥതയോടെ ഇറങ്ങിത്തിരിച്ച ഇവരിലെല്ലാം ഇങ്ങനെയൊരു തലതിരിവ് എങ്ങനെ സംഭവിച്ചു എന്നന്വേഷിച്ചാല്‍, സഭയുടെ അധികാരസംവിധാനത്തിനനുസൃതമായി ഇവരെയൊക്കെ സെമിനാരികളിലും മഠങ്ങളിലുമായി മെരുക്കിയെടുക്കുന്ന യേശുവിരുദ്ധസമ്പ്രദായങ്ങളാണതിനു കാരണമെന്നു കാണാനാവും. ദൈവത്തോടുള്ള അനുസരണയെ സഭാധികാരത്തോടുള്ള അനുസരണയായി അവതരിപ്പിച്ച്, സഭാധികാരഘടനയുടെ ഭാഗമായി അവരെ വിളക്കിച്ചേര്‍ക്കുകയാണ്. അതോടെ, സഭയെന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പ് സ്വന്തം നിലനില്‍പ്പിന്റെതന്നെ കാര്യമായി മാറുകയാണ്. 99% പേര്‍ക്കും സഭയുടെ ആധികാരികകാഴ്ചപ്പാടിലൂടെയല്ലാതെ എന്തിനെയെങ്കിലും നോക്കിക്കാണാനുള്ള കഴിവ് നഷ്ടപ്പെടുകയാണ്.
ഇക്കാരണങ്ങളാല്‍, നീതിയുടെയും നിയമത്തിന്റെയും മാനദണ്ഡം, മനുഷ്യനില്‍നിന്നു വ്യതിചലിച്ചു സ്ഥാപനത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതായിത്തീരുന്നു. അങ്ങനെ, മനുഷ്യനേക്കാള്‍ പ്രാധാന്യം സഭയെന്ന പുരോഹിതസ്ഥാപനത്തിനും അതിന്റെ നിയമങ്ങള്‍ക്കും കൈവരുന്നു. ശാബത്തിനുവേണ്ടിയായിത്തീരുന്നു, മനുഷ്യന്‍. 'ശാബത്ത് മനുഷ്യനുവേണ്ടിയാണ്' എന്ന യേശുവിന്റെ ദര്‍ശനത്തിനു സഭയില്‍ സ്ഥാനമില്ലാതാകുന്നതിങ്ങനെയാണ്. തന്മൂലം, നീതി, കരുണ മുതലായ മാനുഷികമൂല്യങ്ങള്‍ക്കും അവിടെ സ്ഥാനമില്ലാതാകുന്നു. ഒപ്പം, സ്ഥാപനപരമായ മറ്റൊരു 'മൂല്യം' ഈ സ്ഥാപനസഭ (Institutional church) വിരിയിച്ചെടുക്കുന്നുമുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കുവേണ്ടി എന്തുതന്നെ ചെയ്താലും അതിനെയെല്ലാം പുണ്യമായി കാണാനുള്ള ഒരു കണ്ണ് പുരോഹിതരിലും കന്യാസ്ത്രീകളിലും പുരോഹിതഭക്തരായ വിശ്വാസികളിലും അവരറിയാതെതന്നെ സൃഷ്ടിക്കപ്പെടുന്നു എന്നതാണത്. അതുകൊണ്ടാണ് യേശുവിന്റെ സഭയെ സ്ഥാപനമാക്കുന്ന പൗരോഹിത്യത്തിനെതിരെയും അതു നടത്തുന്ന അനീതികള്‍ക്കെതിരെയും വിരല്‍ചൂണ്ടുന്നവരെ സംഘടിതമായി ഒറ്റപ്പെടുത്തുന്നതിലും ദ്രോഹിക്കുന്നതിലും ഒരു മനഃസാക്ഷിക്കുത്തും ഇക്കൂട്ടര്‍ക്കില്ലാതെ പോകുന്നത്. അതെല്ലാം പുണ്യകര്‍മ്മങ്ങളാണെന്നു കരുതാന്‍മാത്രം അന്ധതയിലാണവര്‍. യേശു പ്രവചിച്ചതുപോലെ (മത്താ. 5:11-12; 23:34), തനിക്കുവേണ്ടി നിലകൊള്ളുന്നവരെ, ദൈവത്തിനു ബലിയര്‍പ്പിക്കുകയാണെന്ന മട്ടില്‍ പൗരോഹിത്യവും അനുയായികളും പീഡിപ്പിക്കുകയും വധിക്കുകയുംവരെ ചെയ്യും. മതദ്രോഹവിചാരണകളി(inquisitions)ലൂടെ ലക്ഷക്കണക്കിനു മനുഷ്യരെ തീക്കുണ്ഠത്തിലെറിഞ്ഞതും, കുരിശുയുദ്ധങ്ങളുടെ പേരില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തതുമെല്ലാം സഭയ്ക്കും ദൈവത്തിനുംവേണ്ടിയായിരുന്നു എന്നോര്‍ക്കുക. രാഷ്ട്രീയാധികാരമില്ലാത്തതിനാല്‍, തല്‍ക്കാലം മഹറോനും തെമ്മാടിക്കുഴിയും വ്യക്തിഹത്യാപ്രസംഗങ്ങളും ഒറ്റപ്പെടുത്തി ദ്രോഹിക്കലുംകൊണ്ടു പൗരോഹിത്യം തൃപ്തിപ്പെടുന്നുവെന്നുമാത്രം! നീതിക്കുവേണ്ടി ചെറുത്തുനിന്ന ഞാറയ്ക്കലെ കന്യാസ്ത്രീകളെ പീഡിപ്പിച്ചൊതുക്കാന്‍ നോക്കിയതും, അഴിമതി ചൂണ്ടിക്കാട്ടിയ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനെ മനോരോഗിയാക്കാന്‍ നോക്കിയതും ഒറ്റപ്പെടുത്തിയതും കള്ളക്കേസുകളില്‍ കുടുക്കി ജോലി കളയാന്‍ ശ്രമിച്ചതുമെല്ലാം ഇതേ വികലമനശ്ശാസ്ത്രത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റൊന്നുമല്ല.
പൗരോഹിത്യം, അവര്‍തന്നെ സൃഷ്ടിച്ച അനുഷ്ഠാനപ്രിയനായ ഒരു ദൈവസങ്കല്‍പ്പത്തിലൂന്നിയാണു പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഇതിനെല്ലാം മൂലകാരണം. അതുകൊണ്ടാണ് ബലിയനുഷ്ഠാനങ്ങള്‍ക്കു പ്രാമുഖ്യമുണ്ടാകുന്നതും നീതിക്കും കരുണയ്ക്കും യഥാര്‍ത്ഥ വിശ്വാസത്തിനും പ്രാധാന്യമില്ലാതായിത്തീരുന്നതും. സഭാധികാരികള്‍ നടത്തുന്ന നീതിരാഹിത്യത്തിനെതിരെ കൈചൂണ്ടുന്നവരുടെ എണ്ണം കൂടുന്നതനുസരിച്ച്, അതില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും പൗരോഹിത്യത്തിനു വെള്ളപൂശാനുംവേണ്ടി കേരളത്തിലെ പള്ളികള്‍ അനുഷ്ഠാനകോലാഹലങ്ങള്‍കൊണ്ട് മുഖരിതമാകുന്നതു ശ്രദ്ധിച്ചാല്‍ കാണാം. ഇവയിലൂടെയും നേര്‍ച്ച-കാഴ്ചകളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയുമെല്ലാം അവരുടെ കാര്യങ്ങള്‍ നടത്തിക്കിട്ടുമെന്ന വ്യാമോഹം വളര്‍ന്നു വളര്‍ന്ന് ശരിയായ വിശ്വാസമില്ലാതായിത്തീര്‍ന്ന അശരണരായ 'വിശ്വാസി'സമൂഹം പുരോഹിതര്‍ക്കുപിന്നില്‍ തടിച്ചുകൂടുകയാണ്. നീതിക്കുവേണ്ടിയുള്ള വിശപ്പോ ദാഹമോ അനുഭവപ്പെടാത്തവരും അതിനുവേണ്ടി പാടുപീഡകള്‍ അനുഭവിക്കാന്‍ സന്നദ്ധതയില്ലാത്തവരുമായി മാറുകയാണവരെല്ലാം.
എന്നാല്‍, യേശുവിന്റെ അനുയായിയാകാനുള്ള അര്‍ഹത, 'നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍'ക്കും (മത്താ. 5:6), 'നീതിക്കുവേണ്ടി പീഡയനുഭവിക്കുന്നവര്‍'ക്കും (5:10) 'കരുണയുള്ളവര്‍'ക്കും (5:7) 'സമാധാനസ്ഥാപക'ര്‍ക്കു (5:9)മാണുള്ളത്. 'നീതി, കരുണ, വിശ്വാസം' എന്നിവയെ അവഗണിക്കാത്തവര്‍ക്കു മാത്രമാണ് അതിനര്‍ഹതയുള്ളത്. 'കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന അന്ധരായ വഴികാട്ടികള്‍'ക്കു (മത്താ. 23:23-24) ക്രിസ്ത്യാനി എന്നു വിളിക്കപ്പെടാനുള്ള അര്‍ഹത എങ്ങനെയുണ്ടാകും? യേശുവിന്റെ 'മാനിഫെസ്റ്റോ' (ലൂക്കോ 4:18-19) പ്രകാരം, 'ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കാനും ബന്ദികള്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കാനും കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാനു'മുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം ഉഴിഞ്ഞു വച്ചവരാണ്, യഥാര്‍ത്ഥത്തില്‍ പുരോഹിതരും സന്ന്യസ്തരും. അവര്‍തന്നെ ഇപ്പോള്‍ യേശുവിന്റെ സഭയുടെ കൈയാളരായിക്കൊണ്ട്, ദരിദ്രര്‍ക്കെതിരെ സംഘടിതമായി പക്ഷപാതം കാട്ടുന്നവരും മനുഷ്യരെ ബന്ദികളും അന്ധരുമാക്കുന്നവരും മര്‍ദ്ദിച്ചൊതുക്കുന്നവരും മാമോനു സ്വീകാര്യമായ വ്യവസ്ഥിതി ദൈവനാമത്തില്‍ പ്രഖ്യാപിക്കുന്നവരുമായിരിക്കുന്നു!
മറിച്ചായിരുന്നെങ്കില്‍, ഇന്നു നടന്നുവരുന്നതുപോലുള്ള കൊടിയ അനീതികളും മനുഷ്യാവകാശധ്വംസനങ്ങളും അഴിമതികളും കേരളസഭയില്‍ സംഭവിക്കുമായിരുന്നില്ല. അതിനുള്ള എന്തെങ്കിലും നീക്കങ്ങള്‍ ആരെങ്കിലും നടത്തിയാല്‍ത്തന്നെ, നീതിബോധമുള്ളവരായി ചുറ്റുമുള്ള സഭാശുശ്രൂഷകരും വിശ്വാസികളും സ്വന്തം നിലകളിലും സംഘടിതമായും അതിനെ തടയുമായിരുന്നു.
ഇവര്‍ ഇപ്രകാരം ക്രിസ്തുവിരുദ്ധമായി മെരുക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ഞാറയ്ക്കല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. ആഹാബ് രാജാവിനു നാബോതിന്റെ മുന്തിരിത്തോട്ടം തന്റേതാക്കണമെന്നു മോഹമുണ്ടായതുപോലെയുള്ള ഒരു മോഹം (1 രാജാ. 21) യേശുവിന്റെ സഭയിലെ ഒരു മെത്രാനോ വികാരിക്കോ ഉണ്ടാകുമായിരുന്നില്ല. ഉണ്ടായാല്‍ത്തന്നെ, 'കര്‍ത്താവിന്റെ ദൃഷ്ടിയില്‍ തിന്മയായതു ചെയ്യാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു'വെന്നും 'അനര്‍ത്ഥമുണ്ടാകു'മെന്നും ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാന്‍ ഏലിയാപ്രവാചകനെപ്പോലെ ധാര്‍മ്മികധീരതയുള്ളവര്‍ സഭയിലുണ്ടാകുമായിരുന്നു. പകരം, രാജഭക്തിമൂലം നാബോതിനെ കല്ലെറിഞ്ഞുകൊല്ലാന്‍ കൂടിയവരെപ്പോലുള്ള നീചരുടെ പടയണിയെ വിന്യസിപ്പിക്കുകയാണ് മെത്രാനും വികാരിമാരും ഞാറയ്ക്കലില്‍ ചെയ്തത്. ഇതെല്ലാം കണ്ടിട്ടും കേരളമെത്രാന്‍സമിതി(KCBC)യും ഭാരതമെത്രാന്‍സമിതി(CBCI)യും ഒരക്ഷരമുരിയാടാതെ കണ്ണും കാതും പൂട്ടിയിരിക്കുകയാണു ചെയ്തത് എന്നോര്‍ക്കുക! കൊച്ചി സബ്‌കോടതി ജഡ്ജിയുടെ മുമ്പില്‍വച്ച്, 'ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളോ കോണ്‍വെന്റോ ഒരിക്കലും ഇടവകയുടെപേരില്‍ കൈമാറ്റം ചെയ്യപ്പെടുകയില്ല' എന്ന് ഉറപ്പു നല്‍കി ഒപ്പിട്ട് കേസുകളെല്ലാം ഒരിക്കലും ഇടവകയുടെ പേരില്‍ കൈമാറ്റം ചെയ്യപ്പെടുകയില്ല' എന്ന് ഉറപ്പു നല്‍കി കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കിക്കഴിഞ്ഞതിനുശേഷവും ഇപ്പോഴിതാ, അടിമക്കന്യാസ്ത്രീകളെവച്ച് വീണ്ടുമത് തങ്ങളുടേതാക്കാന്‍ മെത്രാനും വികാരിയും ശ്രമമാരംഭിച്ചിരിക്കുന്നുവത്രെ! അനീതിക്കെതിരെ നാവുയര്‍ത്താത്ത ഇന്നത്തെ കേരളസഭയുടെ ഒരു ബീഭത്സചിത്രമാണു വീണ്ടും തുടരുന്ന ഞാറയ്ക്കല്‍പ്രശ്‌നം അനാവരണംചെയ്യുന്നത്.
മനുഷ്യനില്‍ സഹജമായുള്ള ആത്മീയതയെ വറ്റിച്ചുകളയുന്ന സെമിനാരി-മഠംപരിശീലനരീതികളില്ലായിരുന്നെങ്കില്‍, കുറ്റവാളികളായ വൈദികരെയും മെത്രാന്മാരെയും സംരക്ഷിക്കാനും പരാതിക്കാരെ ഒതുക്കാനും സഭയുടെ പൊതുപ്പണം ഉപയോഗിക്കുന്നതിലെ തിന്മയും അനീതിയും അഴിമതിയും അല്പത്വവും തിരിച്ചറിയാനുള്ള കണ്ണ് പുരോഹിത-കന്യാസ്ത്രീസമൂഹത്തിനു തീര്‍ച്ചയായും നഷ്ടപ്പെടുമായിരുന്നില്ല. നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്നവരെ പരാജയപ്പെടുത്താന്‍ കോടികള്‍ മുടക്കി മുന്‍ അഡ്വ. ജനറലിനെയും ജഡ്ജിമാരെയുംപോലും സ്വാധീനിക്കുന്നതിലെ അധാര്‍മ്മികതയും ഭീരുത്വവും അവര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞേനെ.
ഞാറയ്ക്കല്‍പ്രശ്‌നം ഒരു സ്‌കൂളിന്റെ മാത്രം പ്രശ്‌നമാണ്. കേരളത്തിലെ എല്ലാ പള്ളിക്കൂടങ്ങളും ഇടവകസമൂഹത്തിന്റെ ഉടമസ്ഥതയില്‍നിന്നും അവ നോക്കിനടത്താനുള്ള അധികാരത്തില്‍നിന്നും, 1957-59 കാലത്തെ വിമോചനസമരത്തിന്റെ മറവില്‍, അവരറിയാതെ ഏകപക്ഷീയമായി, രൂപതാകോര്‍പ്പറേറ്റ് മാനേജ്‌മെന്റുണ്ടാക്കി രൂപതയുടേതാക്കിയതിലെ വഞ്ചനയും നീതികേടും എത്രയെന്ന്, കേരളകത്തോലിക്കാസമൂഹം ഇന്നും മനസ്സിലാക്കിയിട്ടില്ല. അവ വീണ്ടും ഇടവകകളുടേതാക്കി സ്വയംഭരണം സ്ഥാപിച്ചെടുക്കുന്നതില്‍, കൈവിരലിലെണ്ണാന്‍പോന്ന ഞാറയ്ക്കല്‍ കന്യാസ്ത്രീകളുടെയത്രപോലും കാഴ്ചപ്പാടോ നീതിബോധമോ ധാര്‍മ്മികധീരതയോ ഇന്ന് ഇവിടുത്തെ വിശ്വാസിസമൂഹത്തിനില്ല. അതു സാധ്യമാക്കുന്ന 'ചര്‍ച്ച് ആക്ടി'നെതിരെ, പുരോഹിതര്‍ പറയുന്നതുകേട്ട്, ഒപ്പിടാന്‍പോലും അവര്‍ തയ്യാറാകുകയും ചെയ്യുന്നു!
നീതിയുടെ കണ്ണടപ്പിക്കുന്ന പരിശീനലമില്ലായിരുന്നെങ്കില്‍, ലോകത്തെവിടെയുമുള്ള കത്തോലിക്കാപള്ളികളും പള്ളിസ്വത്തുക്കളും വത്തിക്കാന്‍രാഷ്ട്രത്തലവനുംകൂടിയായ മാര്‍പ്പാപ്പായുടേതാക്കുന്ന കാനോന്‍ നിയമവകുപ്പുകളിലെ അനീതിയും ദേശദ്രോഹവും എത്ര വലുതാണെന്നു കാണാനുള്ള കാഴ്ച ഇവിടുത്തെ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഉണ്ടാകുമായിരുന്നു. പകരം, മാര്‍പ്പാപ്പായെ പ്രതിനിധീകരിച്ച് അവ ഭരിക്കാനുള്ള രാജകീയാധികാരം ലഭിക്കുമല്ലോ എന്ന ചിന്തയില്‍ ഹരംപൂണ്ട്, ആ നിയമവകുപ്പുകള്‍ നടപ്പാക്കാന്‍ ആവേശത്തോടെ തത്രപ്പെടുന്നവരായി മാറിയിരിക്കുന്നു, അവര്‍. ഇതിലൂടെ തങ്ങളുടെ ആദ്ധ്യാത്മികാന്ധതയും നീതിരാഹിത്യവും എത്രയെന്നു സ്വയം വെളിപ്പെടുത്തുകയാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവരറിയുന്നില്ല.
നിഷ്പക്ഷമായി കാര്യങ്ങളെ കാണാന്‍ കഴിയുന്നവര്‍ക്ക് ന്യൂനപക്ഷാവകാശത്തിന്റെ ഇന്നത്തെ പോക്കില്‍ രണ്ടുതലങ്ങളിലുള്ള വഞ്ചനയും അനീതിയും കണ്ടെത്താനാകും. ന്യൂനപക്ഷമായതിന്റെ പേരില്‍, തങ്ങളുടെ സാംസ്‌കാരികത്തനിമയ്ക്കു കോട്ടം വന്നേക്കുമോ എന്ന ആശങ്ക ന്യൂനപക്ഷ മത-ഭാഷാസമൂഹങ്ങളില്‍നിന്നു ദൂരീകരിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ഒരു സാംസ്‌കാരികാവകാശത്തെ, ഭൂരിപക്ഷസമൂഹത്തിനില്ലാത്ത പ്രത്യേക വിദ്യാഭ്യാസാവകാശമാക്കി അവതരിപ്പിച്ച് ഇന്ത്യയില്‍ ഭൂരിപക്ഷമായ ഹൈന്ദവസമൂഹത്തെ വഞ്ചിക്കുകയും വെറുപ്പിക്കുകയും ചെയ്തതാണൊന്ന്. അതായത്, മത-ഭാഷാന്യൂനപക്ഷങ്ങളുടെ മതപരവും ഭാഷാപരവുമായ പഠനങ്ങള്‍ക്കും ആ തലങ്ങളിലുള്ള സാംസ്‌കാരികരൂപീകരണത്തിനും ആവശ്യമായ, വേദപാഠസ്‌കൂളുകളും സെമിനാരികളുംപോലുള്ള സ്ഥാപനങ്ങള്‍ നടത്താനുള്ള ഒരവകാശത്തെ, പൊതുവിദ്യാഭ്യാസരംഗത്ത് ഭൂരിപക്ഷസമൂഹത്തിനില്ലാത്ത എന്തോ ഒരു പ്രത്യേക അവകാശമാക്കി വ്യാഖ്യാനിച്ചും വ്യാഖ്യാനിപ്പിച്ചും ഈ രംഗത്തു ഭൂരിപക്ഷത്തിനുണ്ടാകുമായിരുന്ന ന്യായമായ അവകാശങ്ങള്‍ ഇല്ലായ്മചെയ്തിരിക്കുന്നു. ഹിന്ദുക്കളെ മതരാഷ്ട്രീയത്തിലേക്കു തള്ളിവിട്ടതില്‍ ഒരു പ്രധാനപ്പെട്ട ഘടകമാണിത്.
ന്യൂനപക്ഷാവകാശത്തിന്റെ പ്രയോഗത്തില്‍ വന്നിരിക്കുന്ന രണ്ടാമത്തെ അനീതി ക്രൈസ്തവസമൂഹത്തോടുതന്നെ ഉള്ളതാണ്. ക്രൈസ്തവസമൂഹത്തിനു മൊത്തമായി നല്‍കപ്പെട്ട ന്യൂനപക്ഷവിദ്യാഭ്യാസാവകാശം പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും സില്‍ബന്ദികളുടെയും കുത്തകയാക്കി മാറ്റി, സമുദായത്തിലെ അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവതീ-യുവാക്കളെ തൊഴിലില്ലാത്തവരാക്കിത്തീര്‍ത്ത അതിനിന്ദ്യമായ സാമൂഹിക അനീതിയാണത്. ഇതൊക്കെ കാണുവാനും തിരുത്തുവാനുമുള്ള കണ്ണും ഹൃദയവും സെമിനാരികളിലും മഠങ്ങളിലുമുള്ള പരുവപ്പെടുത്തലുകളില്‍ ഇവര്‍ക്കും അവരാല്‍ നയിക്കപ്പെടുന്ന പള്ളിവിശ്വാസികള്‍ക്കും നഷ്ടപ്പെട്ടുപോകുകയാണ്.
അനീതിയുടെ തിമിരം ബാധിച്ചില്ലായിരുന്നെങ്കില്‍, ജനിച്ചുവളര്‍ന്ന സ്വന്തം സമുദായത്തില്‍നിന്നു പതിനായിരക്കണക്കിനു കോട്ടയം രൂപതക്കാരെ, സ്വവംശവിവാഹനിഷ്ഠയുടെ പേരില്‍ മതപരമായി പുറത്താക്കുന്നതിലെ തെറ്റും അനീതിയും കാണുവാനും, വിശ്വാസിസമൂഹത്തെ അതു ബോധ്യപ്പെടുത്തി തിരുത്തുവാനും രൂപതാമെത്രാനു കഴിയുമായിരുന്നു. അദ്ദേഹത്തെ അതിനു പ്രേരിപ്പിക്കാനും ധൈര്യപ്പെടുത്താനും മറ്റു മെത്രാന്മാര്‍ക്കും, സാധാരണവിശ്വാസികള്‍ക്കുപോലും സാധിക്കുമായിരുന്നു.
സഭ സംഘടിതമായി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഏറ്റവും വലിയ സാമൂഹികഅനീതി, ദരിദ്രരായ ദലിത് ക്രൈസ്തവരോടു പുലര്‍ത്തുന്ന കടുത്തവിവേചനവും അവഗണനയുമാണ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് അവര്‍ക്കുണ്ടായിരുന്ന 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പദവിയും പട്ടികജാതിക്കാര്‍ക്കുള്ള സംവരണാവകാശവും തട്ടിത്തെറിപ്പിച്ച് ന്യൂനപക്ഷാവകാശം വിപുലപ്പെടുത്തുകയും, അതു മറച്ചുവച്ച് കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെയായി അവരെക്കൊണ്ടു സംവരണത്തിനുവേണ്ടി ഗവണ്‍മെന്റിനെതിരെ സമരങ്ങള്‍ നടത്തിക്കുകയും ചെയ്തതിലെ വഞ്ചന എത്ര വലുതാണെന്നോര്‍ത്തുനോക്കുക. ഇന്ത്യയില്‍ കത്തോലിക്കാസഭയ്ക്ക് 25000-ല്‍പരം വിദ്യാഭ്യാസസ്ഥാപനങ്ങളും ഒട്ടേറെ മറ്റു സ്ഥാപനങ്ങളുമുണ്ടായിട്ടും, അതിലൊന്നില്‍പ്പോലും ഈ ദരിദ്രവിഭാഗത്തിന് ഒരു സംവരണവും നല്‍കാത്ത സഭാധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ കപടനാടകത്തിലെ ഭീകരമായ അനീതി കാണാനുള്ള നീതിയുടെ കണ്ണ് സഭയെ നയിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യത്തിനോ അവരാല്‍ നയിക്കപ്പെടുന്ന സഭാസമൂഹത്തിനോ ഇല്ലാതെപോയതില്‍ ക്രൈസ്തവസമൂഹമൊന്നാകെ ലജ്ജയാലും കുറ്റബോധത്താലും തലതാഴ്‌ത്തേണ്ടതാണ്. യാക്കോബ് ശ്ലീഹായുടെ കര്‍ക്കശമായ വാക്കുകള്‍ ഇവിടത്തെ പൗരോഹിത്യത്തിനും നീതിബോധമറ്റ പുരോഹിതഭക്തര്‍ക്കുമെതിരെ ഇങ്ങനെ മുഴങ്ങുന്നു: ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷാപാതം കാട്ടിക്കൂടാ... അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിച്ച് ഹീനവിചാരങ്ങളുള്ള വിധികര്‍ത്താക്കളായിത്തീരുകയല്ലേ ചെയ്യുന്നത്?...... പക്ഷപാതം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതു പാപമാണ്. അതിക്രമം പ്രവര്‍ത്തിച്ചവരെന്നനിലയില്‍ നിങ്ങള്‍ നിയമാനുസൃതം വിധിക്കപ്പെടും... ഒട്ടും കരുണ കാണിക്കാത്തവനു നിഷ്‌കരുണമായ വിധിയുണ്ടാകും'' (യാക്കോ. 2:1-13).
സിനഡുകൂടി 'മുഖംമിനുക്കി പ്രസ്താവന'കളിറക്കുന്നതിലോ 'തീരുമാനങ്ങള്‍' പത്രങ്ങള്‍ക്കു കൊടുക്കുന്നതിലോ ഒരര്‍ത്ഥവുമില്ല. കത്തോലിക്കാസ്ഥാപനങ്ങളിലെ ജോലികളിലും പ്രവേശനത്തിലും ദലിത് ക്രൈസ്തവര്‍ക്കു 30% സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി 1995-ല്‍ KCBC-യും 1996-ല്‍ CBCI-യും പ്രഖ്യാപിച്ചിട്ട് ഒന്നും സംഭവിച്ചില്ല എന്നോര്‍ക്കുക. ''ആര്‍ഭാടങ്ങളിലും പാവങ്ങളുടെ പക്ഷംചേരുന്നതില്‍നിന്ന് സഭയെ അകറ്റുന്ന കാര്യങ്ങളിലും തിരുത്തലുകള്‍ വേണ''മെന്നും, ''അതിരുകടന്ന ആഘോഷങ്ങളും ധാരാളിത്തവും പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണെ''ന്നും, ''സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം സഭയിലെ ഓരോ പ്രവര്‍ത്തനവു''മെന്നും, ''നീതിക്കായുള്ള സമരം സമുദായത്തിനു നീതി നിഷേധിക്കുമ്പോള്‍ മാത്രമാകരുത്; നീതി നിഷേധിക്കുന്നിടത്തൊക്കെ ശബ്ദം ഉയരണം'' എന്നുമൊക്കെ ഈയിടെ നടന്ന സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രസ്താവിച്ചുകണ്ടു. ഇതെല്ലാം നടപ്പാകണമെങ്കില്‍ വിശ്വാസിസമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടായേ പറ്റൂ.
ദൈവവിളി ഒരിക്കലും അടിമത്തത്തിലേക്കുള്ള വിളിയല്ല; മറിച്ച്, സ്വതന്ത്രമായ സത്യാന്വേഷണത്തിലേക്കും നീതിബോധത്തിലേക്കും നീതിസമരങ്ങളിലേക്കും പാവങ്ങള്‍ക്കും പാപികള്‍ക്കുംവേണ്ടിയുള്ള അര്‍പ്പിതജീവിതത്തിലേക്കുമുള്ള വിളിയാണ്. ഈ വിളികേട്ട്, സര്‍വ്വസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ ലക്ഷക്കണക്കിനു യുവതീ-യുവാക്കളെ ആദ്ധ്യാത്മികമായി വന്ധ്യംകരിച്ച്, അധികാരകേന്ദ്രിതമായ സ്ഥാപനാകാരസഭയ്ക്കു വിടുപണി ചെയ്യുന്ന അടിമസൈന്യമാക്കുകയാണു പൗരോഹിത്യമെന്ന സ്ഥാപനം ചെയ്തുകൊണ്ടിരിക്കുന്നത്.

ജോര്‍ജ് മൂലേച്ചാലില്‍, എഡിറ്റര്‍, സത്യജ്വാല