Translate

Saturday, December 31, 2016

2016-നോട് വിട പറയുന്നു2016 കടന്നുപോകുന്നതിന് മുപായി ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയി കൊണ്ടുവരുവാ ഞാ ആഗ്രഹിക്കുന്നു. റെ പൂവീകരിലൊരാളായ ചുമ്മാ 1800-കളുടെ ആദ്യപകുതിയി പന്തത്തല (മുത്തോലി) നിന്നും ഉരുളികുന്നത്തേയ്ക്ക് കുടിയേറിയതാണ്. കച്ചക്കുറിയതും കൗപീനവും നാരായപിച്ചാത്തിയും തൊപ്പിപ്പാളയുമായി 85 ഷത്തോളം ജീവിച്ച ചുമ്മാരിറെ മതപരമായ ജീവിതരീതി അഥവാ വിശ്വാസ പൈതൃകത്തിറെ കലവറയാണ് 'മാതോമായുടെ മാഗവും വഴിപാടും'. കേരളത്തിലെ ആയിരക്കണക്കിനുള്ള നസ്രാണി കുടുംബങ്ങളുടെ കഥയും ഇതുതന്നെ. പിതലമുറകളായ നമ്മളിലേയ്ക്ക് പൈതൃകമായി അത് കൈമാറ്റപ്പെട്ടു. നമ്മുടെ തനതായ പൈതൃകത്തെ കാത്തുസൂക്ഷിക്കാ നമ്മുടെ പൂവീകരും പ്രത്യേകിച്ച് നസ്രാണി സഭാ നേതാക്കളായ കാരിയാറ്റി ഔസേപ് മല്പാനും പാറേമ്മാക്ക തോമാകത്തനാരും പാലാക്കുന്നേ വല്യച്ചനും നിധിരിക്ക മാണികത്തനാരുമെല്ലാം അതീവ ശുഷ്കാന്തി കാണിച്ചിരുന്നു. എന്നാ കഴിഞ്ഞ 35 ഷംകൊണ്ട് നമ്മുടെ വിലപിടിച്ച പാരമ്പര്യ പൈതൃകങ്ങളെ നാട്ടുമെത്രാന്മാ യാതൊരു അറപ്പും കൂടാതെ അട്ടിമറിച്ച് ഓരോ വിശ്വാസിയേയും അവരുടെ അടിമകളാക്കി എന്ന സത്യം നാം മനസ്സിലാക്കണം. അതൊരിക്കലും നാം മറക്കാ പാടില്ല.

ചങ്ങനാശ്ശേരിയിലെ മാ പൗവ്വത്തിലും ത്രിശൂരിലെ മാ താഴത്തും മാതോമാ പൈതൃകത്തെപ്പറ്റി ഘോരഘോരം പ്രസംഗക്കുകയും പുസ്തകങ്ങ എഴുതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ  സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് നമ്മുടെ പൈതൃകത്തെ നിദാക്ഷിണ്യം അവരും മറ്റു മെത്രാന്മാരുംകൂടി പിച്ചിച്ചീന്തി. ജലം വറ്റിയ ജലാശയത്തിലെ സ്യങ്ങപോലെ അല്മേനിക ഒടുങ്ങുമെന്നവക്കറിയാം. റെ പൂവീകനായ ചുമ്മാരുപോലും മണ്ണിനടിയി കിടന്ന് വിലപിക്കുന്നുണ്ടായിരിക്കും. കണ്ണി ചോരയില്ലാത്ത കാര്യക്കാരും വിശ്വാസവഞ്ചകരും അധികാരമോഹികളും പണക്കൊതിയന്മാരും അവിശുദ്ധരുമായ ഇതുപോലൊരു മെത്രാപറ്റം വേറെ ഭൂമുഖത്തൊരിടത്തും കാണുകയില്ല. "ഓരോ സഭയുടെയും പാരമ്പര്യങ്ങളെ പൂണമായും അഭംഗമായും സംരക്ഷിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം" (രണ്ടാം വത്തിക്കാ കൗസി, പൗരസ്ത്യ സഭക-2) എന്ന കൗസി പിതാക്കന്മാരുടെ പ്രബോധനത്തിന് അധികാര ദുമോഹികളായ സീറോ മെത്രാന്മാ പുല്ലുവിലപോലും കിയില്ല. 'സിമ്പിളും ഡിനറി' യുമായ അല്മായറെ മുതുകത്ത് കുതിരകയറാനുള്ള തന്ത്രങ്ങ മെനയാനായിരുന്നു അവരുടെ കുബുദ്ധി പ്രവത്തിച്ചത്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന മെത്രാന്മാ അധമികളാണ്. അവരുടെ കല്പ്പനകളെ നിവിശ്ശങ്കം പ്രവത്തിക്കുന്ന ഒരു പുതുതലമുറയെ വാത്തെടുക്കാ രാവും പകലും അവ പരിശ്രമിക്കുന്നു. സാഹചര്യത്തി കോപത്താ നാമെല്ലാവരും തിളച്ചുമറിയണം; കൈതിരുമ്മി, പല്ലിറുമ്മി പിന്നെ സങ്കടത്തോടെ വെറിപൂണ്ട് നെടുവീപ്പിടണം. ഒരിടവകയിഒരല്മേനിക്ക് അന്തസ്സായി ജീവിക്കാ പറ്റിയ യോഗ്യനായ ഒരു വികാരിയില്ല. ഒരു രൂപതയി ഒരല്മേനിക്ക് അന്തസ്സായി ജീവിക്കാ പറ്റിയ യോഗ്യനായ ഒരു മെത്രാനില്ല. അല്മേനിയുടെ ഗതികേടിനെപ്പറ്റി നിങ്ങ ഒന്നു ചിന്തിച്ചുനോക്കുവി!

പ്രിയരേ, 2017- പണ്ഡിതന്മാരെപ്പോലെ നിങ്ങ ചിന്തിച്ച് തീരുമാനമെടുക്കുവി. പള്ളിയെ വെറും പണപ്പിരിവുസംഘമായി നാം കാണരുത്. കോളണീകരണത്തിറെ ഭാഗമായി കടന്നുവന്ന അതികേന്ദ്രീകൃതമായ ഏകാധിപത്യ സംവിധാനത്തിനെതിരായി നാം ശബ്ധിക്കണം. പഠിപ്പും പണവും പദവിയുമുള്ള നിങ്ങ വെറും സിമ്പിളും ഡിനറിയുമല്ലെന്ന് മൂപ്പന്മാരെ അറിയിക്കുവി. ആടുകളെ തിരിച്ചറിയാ സാധിക്കാത്ത, കൂട്ടാക്കാത്ത ഇടയറെ പിന്നാലെ ഗമിക്കുന്നതി ത്ഥമില്ല. പള്ളിപെരുന്നാളുകളിലോ ധ്യാനാരവങ്ങളിലോ രോഗശാന്തിശുശൂഷകളിലോ ഭക്താഭ്യാസങ്ങളിലോ വക്രമായ അനുഷ്ഠാനങ്ങളിലോ ഒന്നും നാം ദൈവത്തെ കാണുകയില്ല. നമ്മളുടെ ഉള്ളിത്തന്നെയാണ് പരംപൊരു വസിക്കുന്നത്.

2017-ലേയ്ക്ക് നാം പ്രവേശിക്കുമ്പോ ചിന്തക നമ്മെ മദിക്കട്ടെ. പുതുവത്സരാശംസക!

റോക്കിയുടെ പരാതികള്‍ തീരുന്നില്ല

സാമൂഹ്യദ്രോഹികളായ ഉദ്യോഗസ്ഥരില്‍നിന്നും രാഷ്‌ട്രീയ-മത നേതൃത്വങ്ങളില്‍നിന്നും പ്രതികാരനടപടികളും കൈയേറ്റങ്ങളും വധഭീഷണിയും വരെ നേരിട്ടുകൊണ്ട് അഴിമതി, അവകാശ-നീതി നിഷേധങ്ങള്‍, മത-സാമൂഹ്യതിന്മകള്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാളാണ് ശ്രീ പി. സി. റോക്കി. അദ്ദേഹത്തെപ്പോലെ പ്രവര്‍ത്തിക്കാന്‍ അനേകര്‍ക്ക് പ്രചോദനവും മാര്‍ഗദര്‍ശനവും നല്കുന്നതാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന എന്റെ സാമൂഹ്യ ഇടപെടലുകളുടെ കാണാപ്പുറങ്ങള്‍ എന്ന പുസ്തകം. നമുക്കോരോരുത്തര്‍ക്കുംമുന്നിലുള്ള എത്രയെത്ര പ്രശ്‌നങ്ങളാണ് അദ്ദേഹത്തെപ്പോലെ തീവ്രമായി പ്രവര്‍ത്തിച്ചാല്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹരിക്കാനും സാധിക്കുക എന്നറിയണമെങ്കില്‍ പുസ്തകത്തിന്റെ ഉള്ളടക്കം വായിച്ചാല്‍ മനസ്സിലാവും. ബി പി എല്‍ ലിസ്റ്റിലെ ക്രമക്കേടുകള്‍, സര്‍ക്കാര്‍വക നിര്‍മാണങ്ങളിലെ വന്‍ അപാകതകള്‍, ബസ്റ്റാന്‍ഡുകളിലെയും കാത്തു നില്പു കേന്ദ്രങ്ങളിലെയും ഇരിപ്പിടസൗകര്യമില്ലായ്മ, വസ്തു നികുതിയിലെ വന്‍ അഴിമതികള്‍ എന്നിങ്ങനെ കോടികള്‍ മുടക്കി പണിയുന്ന പാരീഷ്ഹാളുകള്‍ വരെ എത്രയെത്ര പ്രശ്‌നങ്ങളാണ് നമ്മുടെയെല്ലാം കണ്മുന്നില്‍ നമ്മുടെ പ്രതികരണത്തിന്റെ മാത്രം അഭാവം കൊണ്ട് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. അവയ്‌ക്കെല്ലാം പരിഹാരമുണ്ടാക്കാന്‍ അറിഞ്ഞിരിക്കേണ്ട മേല്‍വിലാസങ്ങളും ഫോണ്‍നമ്പരുകളും പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്നതുമാത്രം ഇവിടെ പകര്‍ത്താം:
കേരള ലോകയുക്ത, കേശവദാസപുരം, പട്ടം പാലസ് പി. ഒ തിരുവനന്തപുരം 695004. ഫോണ്‍ 0471 2556485, 2556492
ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡി ജി പി), പോലീസ് ഹെഡ്ക്വാര്‍ടേഴ്‌സ്, യു എസ് റോഡ്, തിരുവനന്തപുരം 695014 ഫോണ്‍: 471 2721601
കേരള സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ തിരുവനന്തപുരം 695033 ഫോണ്‍: 0471 2329451
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, എം പി അപ്പന്‍ റോഡ്, വഴുതക്കാട് തിരുവനന്തപുരം 695014, ഫോണ്‍: 471 2337146
ചെയര്‍പേഴ്‌സണ്‍, കേരള വനിതാ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, യൂണിവേഴ്‌സിറ്രി പി ഒ. തിരുവനന്തപുരം 695034, ഫോണ്‍: 471 2322590
ഇവ വേണ്ടവിധം പ്രയോജനപ്പെടുത്തേണ്ടതെങ്ങനെ എന്നറിയാന്‍ പുസ്തകം വായിക്കുകതന്നെ വേണം. പുസ്തകം വേണ്ടവര്‍ ശ്രീ റോക്കിയുമായിത്തന്നെ 9961217493 എന്ന നമ്പരില്‍ വിളിച്ച് ബന്ധപ്പെടുക.
N.B.
ഇന്നു പാലാ ടോംസ് ചേംബറില്‍ നടക്കുന്ന സത്യജ്വാലമാസികയുടെ വാര്‍ഷികവിലയിരുത്തല്‍ പരിപാടിയില്‍ പുസ്തകം വില്പനയ്ക്ക് ഉണ്ടാവും. സത്യജ്വാലയിലെയും അല്മായശബ്ദത്തിലെയും ലേഖകനായ ശ്രീ റോക്കിയും ആ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.


സത്യജ്വാലമാസികയുടെ വാര്‍ഷികവിലയിരുത്തല്‍ പരിപാടികള്‍ വിശദമായറിയാന്‍ സന്ദര്‍ശിക്കുക:  http://almayasabdam.blogspot.in/2016/12/6.html

Friday, December 30, 2016

ഫാദർ ടോം ഉഴുന്നാലിയുടെ മോചനത്തിനായി ഈ കത്ത് കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു

.

ഫാദർ ടോം ഉഴുന്നാലിക്കുള്ള കത്ത്. 

ബഹുമാനപ്പെട്ട ഫാ.ടോം ഉഴുന്നാലി ,താങ്കളെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന ആളുകൾക്ക് ഈ കത്തിന്റെ പരിഭാഷ നൽകിയാൽ മറ്റാരുടേയും  സഹായം ഇല്ലാതെതന്നെ താങ്കൾ മോചിപ്പിക്കപ്പെടുകയും താങ്കളെ അവർ കേരളത്തിൽ കൊണ്ടുവന്നാക്കുമെന്നും ഞൻ ഉറച്ചുവിശ്വസിക്കുന്നു. അച്ചനെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന ബഹുമാന്യ സഹോദരങ്ങളുടെ അഡ്രസ്സ് എനിക്കറിയില്ലാത്തതിനാൽ ഏതുവിധേനയും ഈ കത്ത് അവരുടെ കൈകളിൽ എത്തുന്നതിനുവേണ്ടി ഞാനിത് സോഷ്യൽ മീഡിയ വഴി അയക്കുന്നു. 
ഫാദർ ടോം ഉഴുന്നാലിനെ കസ്റ്റഡിയിൽ വച്ചിരിക്കുന്ന ബഹുമാന്യ സഹോദരങ്ങളെ,
 കേരളത്തിൽ നിന്നും ഒരു സാധാരണ ക്രിസ്തീയ വിശ്വാസി എഴുതുന്നത് , ആദ്യമേ തന്നെ നിങ്ങൾക്ക് എന്റെ പ്രാർത്ഥനാമംഗളങ്ങൾ നേരുന്നു. ഭൂമി എല്ലാവർക്കുമായി ഉള്ളതാണ്. പരസ്പരം എല്ലാവരും ബഹുമാനത്തിൽ കഴിയേണ്ടവരാണ്. എന്നാൽ ലോകത്ത് ഇന്ന് അങ്ങനെയല്ല നടക്കുന്നത് ശക്തിയും അംഗബലവുമുള്ളവർ മറ്റുള്ളവരെ കീഴ്‌പ്പെടുത്തുകയും അവരെ അതികഠിനമായി പീഡിപ്പിക്കുകയും ചെയ്യുന്നു. ചൂഷണത്തിനും മർദ്ദനത്തിനും എതിരെ ചെറുത്തുനിൽപ്പുകൾ ഉണ്ടാവുമ്പോൾ അവരെ ഔദ്യോഗികപക്ഷം തീവ്രവാദികളെന്നും വിമതരെന്നുമൊക്കെ വിളിച്ച് കൊല്ലുകയോ ജയിലിൽ അടക്കുകയോ മറ്റു വിധത്തിൽ ഇല്ലാതാക്കുകയോ ചെയ്യുന്നു. ഒരുപക്ഷേ നിങ്ങളും നീതിക്കുവേണ്ടിയുള്ള പരിശ്രമത്തിലായിരിക്കാം . പക്ഷേ ഇതിനിടയിലുള്ള ചില നിരപരാധികൾ എല്ലാറ്റിനും ഇരകളാകാറുണ്ട്. ഈ സാധുക്കളെ മറയും കവചവുമാക്കിയാണ് പല ഗ്രൂപ്പുകളും വിലപേശുകയും അധികാരം പിടിച്ചടക്കുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത് . ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽപ്പെട്ട ഇരകളാണ് ഫാ.ടോമും ഞാനുമൊക്കെ. ഇതുപോലെ ലക്ഷക്കണക്കിന് ആളുകൾ നമ്മുടെ ഭൂമുഖത്ത് ജീവിതത്തിനും മരണത്തിനുമിടയിൽ നിൽക്കുന്നു
പ്രിയപ്പെട്ട എന്റെ സഹോദരങ്ങളെ ,ക്രിസ്തീയ മതപുരോഹിത നേതൃത്വത്തിന്റെ ചിന്തകൾ ഇപ്രകാരമാണ് . അവർക്ക് വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനും അന്തവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നതിനും വിശ്വാസികളെ അടിമകളാക്കിവയ്ക്കുന്നതിനും അവരുടെ പണം തട്ടിയെടുക്കുന്നതിനും അവർ ഏതുമാർഗവും സ്വീകരിക്കും . ഇവർക്ക് അതിനായി എന്നും രക്തസാക്ഷികളേയും പുണ്യവാളൻമാരേയുമൊക്കെ ആവശ്യമുണ്ട് .അതിനാവശ്യമായ കാര്യങ്ങൾ അവർ കാലാകാലങ്ങളിൽ കണ്ടെത്തും . കൂട്ടത്തിൽപ്പെട്ട ഒരാളെയാണ് അവർക്ക് കൂടുതൽ ഇഷ്ടം. 
നിങ്ങൾ കൈവശം വച്ചിരിക്കുന്ന ഫാദർ ടോമിനെ നിങ്ങളുമായി ചർച്ചചെയ്ത് രണ്ടു ദിവസത്തിനുള്ളിൽ മോചിപ്പിക്കുവാൻ ആവശ്യമായ പണവും രാഷ്ട്രീയ , ഭരണ സ്വാധീനവും ഇന്ത്യയിലെ കത്തോലിക്കാ സഭക്കുണ്ട്. പക്ഷേ അവർ അതിനു വരാനിടയില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ടോമിനെ രക്ഷിച്ചാൽ ചിലപ്പോൾ കുറെ പണം പോയേക്കാം . നാളെകളിൽ പല പുരോഹിതരേയും വിവിധ സംഘടനകൾ തട്ടിയെടുത്താൽ സഭയുടെ കൈയ്യിലുള്ള കുറേ പണം നഷ്ടമാകുമെന്ന് അവർക്കറിയാം.  എന്നാൽ ഫാദർ ടോം നിങ്ങളുടെ കൈകളാലെയോ ഇതിനിടയിലോ കൊല്ലപ്പെട്ടാൽ ഉടൻ തന്നെ ഞങ്ങളുടെ ക്രിസ്തീയ സഭ ഇന്ത്യയിലും വിദേശത്തുമൊക്കെ ഈ പുരോഹിതന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥനായോഗങ്ങൾ സംഘടിപ്പിക്കുകയും ദുഖാ:ചരണങ്ങൾ സംഘടിപ്പിക്കുകയും സഭയുടെ രക്തസാക്ഷിയാക്കുകയും ചെയ്യും .
ഇതുവഴി വിശ്വാസികളെ കൈയ്യിലെടുക്കുന്നതിനും കബളിപ്പിക്കുന്നതിനും ഇവർക്ക് യാതോരു പ്രയാസവുമില്ല. പിന്നീട് കാലക്രമേണ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊന്നുകളഞ്ഞ അച്ചനാണിതെന്നു പ്രചരിപ്പിച്ച്  മതവിദ്വേഷം പ്രചരിപ്പിക്കുകയും  രക്തസാക്ഷിയാക്കുകയുംചിലപ്പോൾ പുണ്യവാളനായി പ്രഖ്യാപിക്കുകയും ചെയ്യും .സിസ്റ്റർ അൽഫോൻസാമ്മയേപ്പോലുള്ളവരെ മഠത്തിനുള്ളിൽ ക്രൂരമായി പീഡിപ്പിച്ചു. മരിച്ചപ്പോൾ പുണ്യവതിയാക്കി. മറിയക്കുട്ടിക്കൊലക്കേസ്സിലെ പ്രതി ഫാദർ ഓണംകുളത്തിനെ സഹനദാസപുണ്യവാനാക്കിപ്പോലും പണപ്പിരിവുതുടങ്ങിയിരിക്കുന്നു. ഫാദർ ടോമിനേയും എങ്ങനെ വിൽപ്പനചരക്കാക്കാമെന്ന ചിന്ത രുപപ്പെടുത്തിക്കഴിഞ്ഞിരിക്കാം. ക്രിസ്തീയ സഭയുടെ  ക്രൂരവും പൈശാചികവുമായ പ്രവൃത്തികൾ ഫാ. കൂടപ്പുഴയുടെ സഭാചരിത്രത്തിൽ വളരെ വിശദമായി പറയുന്നു. 
 ഒരു പക്ഷേ ഇസ്ലാം മതവിശ്വാസത്തിനെതിരെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനും ഇതൊരു ആയുധമാക്കിക്കൂടെന്നില്ല. ഇവിടെയും പാവപ്പെട്ട സാധാരണ ജനങ്ങൾ ബലിയാടുകളാകുമെന്നതിൽ തർക്കമില്ല. കൂടാതെ ഈ അച്ചനെ ഞങ്ങളുടെ സഭ പിന്നീട് വിശുദ്ധനാക്കാനും ,ഈ പുരോഹിതന്റെ ജീവൻ രക്ഷിക്കുവാൻ ഒരു ചെറുവിരൽ പോലും അനക്കാതെ ഇരിക്കുന്ന ഇവർ ലോകമെമ്പാടും വിശുദ്ധനെ വച്ചുള്ള പിരിവും പ്രാർത്ഥനയും തിരുശേഷിപ്പുമൊക്കെയായി ഈ പുരോഹിതന്റെ പേരിൽ കോടാനുകോടി രൂപ സമ്പാദിക്കും . ലോക ജനസമൂഹത്തിനു മുന്നിൽ, പണവും സൽകീർത്തിയും ക്രിസ്തീയ സഭാനേതൃത്വത്തിനും, ദുഷ്‌പേര് നിങ്ങൾക്കുമായിരിക്കുമെന്നതിൽ സംശയമില്ല. ഇതു നിങ്ങൾ മനസ്സിലാക്കണമെന്നാണ് എന്റെ അഭ്യർത്ഥന.
കഴിഞ്ഞ ദിവസം ഫാദർ ടോമിന്റെ ചിത്രവും വീഡിയോയും പുറത്തുവന്നത് സഭയുടെ പ്രതീക്ഷക്ക് അല്പം മങ്ങലേറ്റിട്ടുണ്ട്. എങ്കിലും ഇദ്ദേഹം നിങ്ങളിൽ നിന്നും രക്ഷപെട്ടിട്ടില്ലെന്നുള്ള സന്തോഷത്തിലും കൊല്ലപ്പെടുമെന്നുള്ള പ്രതീക്ഷയിലുമാണ്. നിങ്ങൾ ഈ അച്ചനെ തട്ടിയെടുത്തുവെന്നും കൊലചെയ്യുമെന്നും കേട്ടപ്പോൾ രാജ്യത്താകമാനമുള്ള പള്ളികളിൽ കൂട്ടപ്രാർത്ഥനകൾ സംഘടിപ്പിച്ചിരുന്നു.പത്രവാർത്തകളും നൽകിയിരുന്നു.  ഫലത്തിൽ വലിയ പ്രതീക്ഷയിലുമായിരുന്നു. നിങ്ങൾ ഇദ്ദേഹത്തെ കൊന്നില്ലെന്നു കേട്ടപ്പോൾ സഭാനേതൃത്വം സങ്കടത്തിലാവുകയും പ്രതീക്ഷ നഷ്ടപ്പെട്ട ഇവർ പ്രാർത്ഥനകൾ നിർത്തിവയ്ക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഒരു രക്തസാക്ഷിയെ കിട്ടണമേയെന്ന പ്രാർത്ഥനയിലാണ്. 

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ ഭൂമിയിൽ ഇസ്ലാമിനോ മറ്റ് ഏതെങ്കിലും മതവിഭാഗത്തിനോ എതിരെ ഉപയോഗിക്കുന്നതിനും പണം സമ്പാദിക്കുന്നതിനുമായി ഈ  പുരോഹിതന്റെ ജീവനെ നിങ്ങൾ കാരണമാക്കരുതെന്ന് അപേക്ഷിക്കുന്നു. ഈ പുരോഹിതനെ രക്ഷിക്കുന്നതിന് ക്രിസ്തീയ സഭ ശ്രമിക്കാനിടയില്ല. ഒരു പുരോഹിതന്റെ ജീവന് മറ്റുതരത്തിലുള്ള പ്രാധാന്യമൊന്നുംഇവിടെ കാണുന്നില്ലെന്നതാണ് സത്യം. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഈ പാവം മനുഷ്യനെ അദ്ദേഹത്തിന്റെ നാട്ടിൽ എത്തിച്ചാൽ പരമകാരുണ്യവാനായ ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പോരാട്ടം നീതിക്കുവേണ്ടിയാണെങ്കിൽ പോരാട്ടത്തിൽ ദൈവം നിങ്ങളോടൊപ്പം ഉണ്ടാവുകയും ചെയ്യുമെന്നത് തീർച്ചയാണ്. 

നിങ്ങൾക്കുവേണ്ടി ദൈവനാമത്തിൽ ഞാൻ സമർപ്പിക്കുന്ന  ഈ കത്ത് നിങ്ങൾ സ്വീകരിക്കുന്നുവെങ്കിൽ അക്കാര്യം നിങ്ങൾ ലോകത്തോടും ഫാദർ ടോമിനോടും പറയണം. അദ്ദഹത്തിന്റെ ഇനിയുളള ജീവിതം പുരോഹിത വിഭാഗത്തിനുള്ള സന്ദേശവും ഇനിയും സെമിനാരികളിലേയ്ക്ക് മക്കളെ തള്ളിവിടുന്ന മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പുമാണ്. ഫാദർ ടോമിന്റെ മോചനം നിങ്ങളുടെ സ്‌നേഹത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പ്രതീകവുമാകട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും സംരക്ഷണവും പരമകാരുണ്യവാനായ ദൈവം നൽകട്ടെയെന്ന് പ്രാർത്ഥിച്ചുകൊണ്ട്.  
റെജി ഞള്ളാനി , ദേശീയ ചെയർമാൻ ,കാത്തലിക് പ്രീസ്റ്റ് &  എക്‌സ്പ്രീസ്റ്റ് നൺസ് അസോസിയേഷൻ. ph. +91 9447105070,   mail  rejinjallani@gmail.com  ഫാദർ ടോം ഉഴുന്നാലിയുടെ മോചനത്തിനായി ഈ കത്ത് കഴിയുന്നത്ര ആളുകൾ ഷെയർ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.  

കന്യാസ്ത്രീകൾക്ക് ഭ്രാന്തിനുള്ളമരുന്ന്- ക്രംബ്രാഞ്ച് അന്വേഷണം തുടങ്ങി.

Faith
Kerala Catholic liberal forums seek probe in to harassment of nuns in convents
A complaint was filed recently alleging that the Catholic Church is forcing nuns to take drugs for supposed mental illness.
Haritha John| Friday, December 23, 2016 - 12:21

Various Christian associations in Kerala submitted a combined petition to state Chief Minister Pinarayi Vijayan on Wednesday seeking an impartial investigation of complaints of harassment of nuns in Catholic convents.
The memorandum was submitted by the Kerala Catholic Church Reformation Movement (KCRM), the Joint Christian Council, and the Catholic Priests and Ex-Priests & Nuns Association.
This comes in the wake of a complaint filed by Sister Mary Sebastian of the Nasreth Bhavan Convent at Cherpunkal in Kottayam with the Women’s Commission as well as the police a couple of months ago, alleging that the Catholic Church is forcing nuns to take drugs for supposed mental illness.
She was later expelled from the convent, with the Church apparently issuing continuous threats against her.
“This is a very common occurrence in convents. Many of the nuns are sexually abused by the priests. Those who refute such sexual advances are treated very badly. All these incidents make these nuns depressed. They are then forced to take psychiatric drugs on a regular basis, or face the threat of being abandoned in mental asylums,” says Reji Njellani -chairman of the Catholic Priests and Ex-Priests & Nuns Association- while speaking to The News Minute.
He adds that those nuns who speak out are particularly targeted by the Church, which supposedly has even formulated certain standard operating procedures to deal with such cases.
“No one dares to speak against the Church in public, as it is a very powerful societal entity, be it socially, economically or politically. Those who are thus harassed are unable to seek redress for the same. This nun somehow managed to file a complaint, which subsequently led to even more severe harassment. That is when she contacted us,” Reji shares.
According to him, such nuns usually leave convents only after complete loss of sanity, with many being treated in mental asylums owned by the Church itself.
“A few months ago, a 65-year old nun came to us for help, saying that the Church was deliberately trying to tag her as a mental patient, as she had asked for some money for treatment of an illness. We intervened, and the congregation even agreed to give her the money. But later, we came to know that she has been dumped in an asylum,” he recalls.
A thorough enquiry is what he believes is needed to investigate the several unnatural and mysterious deaths of nuns. “When we file a complaint, the police spent more time enquiring about us, rather than try and find out whether there is any truth in the complaint. The Church is very powerful.
We hope to at least spread awareness among the coming generations that such things happen within the walls of a convent. That is the only thing we can do at the moment.
How can a normal woman who joins the convent become mentally unstable over the years? Continuous, mental and sexual abuse would make any one sick. Any nun who objects to these evils is singled out by other nuns for weeks together, thereby forcing her to eventually fall in line, or lose her sanity,” he alleges.
Responding to the allegations, Father Paul Thalekat -former spokesperson of the Catholic Church in Kerala- affirms that it is indeed illegal and punishable by law to confine a nun or any person within a convent without their consent, or administer medicine without proper prescription.
'Legal measures can be and should be taken. Errors of judgement may happen in the Church, but unfounded accusations and calumnious statements only expose the accuser. Criticism is welcome, where there is hope and faith in certain values.
Unfounded calumny merits only silence and prayer. But I realize one thing; there are certain people who are angry and offended  within the faith. The Church can hear their reasons and grievances in charity and forbearance.
This is Christmas time, when we remember God was born into a situation considered most God-forsaken by the mankind. Perhaps God is telling the church something through these people,' the priest avers.


മനസാ വാചാ കര്‍മ്മണാ

 മനസാ വാചാ കര്‍മ്മണാ...                                                      

"പൗരോഹിത്യം വ്യഭിചരിക്കപ്പെടുന്നു" എന്ന ഏറ്റം ഗുരുതരമായ ഇന്നിന്റെ  പ്രശ്നത്തെ, ഇനിയെങ്കിലും സഭാമക്കൾ [ KCRM ] "കാര്യം നിസാരം" എന്ന മട്ടിൽ  എടുക്കാതെ, ഒന്നാമതായി  KCRM എന്നത് "കേരള കത്തോലിക്കാ റീഫോർമേഷൻ മൂവ്മെന്റ് " എന്നതിന് പകരം "കേരള ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ് " എന്ന് മേലിൽ തിരുത്തി വായിക്കേണ്ടിയിരിക്കുന്നു! രണ്ടാമതായി പെൻഷൻപ്രായം കഴിഞ്ഞ ഒരു "വയസൻ ക്ലബ്" ആയി KCRM നെ ജീർണ്ണിപ്പിക്കാതെ young blood സംഘടനയാക്കാൻ, അടിയന്തിരമായി യുവതീയുവാക്കളെ ഇതിലേക്ക് ക്ഷണിക്കേണ്ടിയിരിക്കുന്നു!   YMCA  / YWCA കൂടാതെ പള്ളികളിലെ 'യൂത് ലീഗ് ' യുവജന / സ്ത്രീ സമാജങ്ങളുമായി നാം അറിവ് / ചിന്തകൾ പങ്കുവയ്‌ക്കേണ്ടിയിരിക്കുന്നു !  സമൂഹത്തിന്റെ പൊതുവായ ബോധവൽക്കരണത്തിനായി ഓരോ നാടുകളിലും സെമിനാറുകളും വിചാരവിനിമയ ക്യാമ്പുകളും കല്പിക്കേണ്ടിയിരിക്കുന്നു! [എന്റെ കുട്ടിക്കാലത്തു പെന്തക്കോസ്‌ സഭകൾപോലെ,  ഓരോ നാൽക്കവലയിലും പ്രസംഗ തൊഴിലാളികളെ നിർത്തി നാട് നാറ്റണമെന്നല്ല അർത്ഥമാക്കിയത്. ]                                                                 'സത്യജ്വാല'യുടെ പ്രചാരണം കത്തോലിക്കാ പള്ളികളിൽ മാത്രമല്ല കേരളത്തിലെ നാനാവിധ പള്ളികളിലും 'ഫൈത് ഹോമുകളിലും'   എത്തിക്കേണ്ടിയിരിക്കുന്നു ! ഫേസ്ബുക് /വാട്സ്ആപ് മുതലായ മീഡിയാകളിൽ കൂടി ആശയ/ വിവര/ വാർത്തകൾ പ്രചരിപ്പിക്കാൻ എല്ലാവരും ആവതുപോലെ പങ്കു ചേരണം! 
സഭയുടെ ഇന്നത്തെ അർത്ഥമില്ലാത്ത "തട്ടിപ്പുകൂദാശകൾ" എപ്രകാരം നമ്മുടെ ഗുരുസ്ഥാനീയനായ ജോസഫ് പുലിക്കുന്നേൽ സാറ് ഉപേക്ഷിച്ചുവോ , ആ മഹത്തായ മാതൃക നാമും  സധൈര്യം പിന്തുടരേണ്ടിയിരിക്കുന്നു ! ഏവരും തുടക്കമെന്നോണം, വി.മത്തായി ആറിന്റെ അഞ്ചും , ഇരുപത്തിമൂന്നിന്റെ ഒൻപതും മനസാ വാചാ കർമ്മത്തിലാക്കുക...samuelkoodal  

'സത്യജ്വാല' ഉജ്വലിക്കാന്‍

'സത്യജ്വാല'യുടെ അഞ്ചാം വാര്‍ഷികവേദിയിലേക്ക് ഒരു ധ്യാനാര്‍ഥന

രണ്ടുപേര്‍ ചേരുന്നിടത്തുഷസ്സായുണര്‍-
വുണ്ടാക്കിടും സ്‌നേഹമാണു ദൈവം!
സാര്‍വത്രികം സ്‌നേഹമിങ്ങറിഞ്ഞിന്നുണര്‍-
ന്നുര്‍വിതന്നുപ്പായി മാറിയോര്‍ നാം!!

അജ്ഞാനമാണിങ്ങിരുട്ടെന്നറിഞ്ഞവര്‍
ആ ജ്ഞാനധാരയില്‍ മുങ്ങിടുമ്പോള്‍
ജ്ഞാനസ്‌നാനം, അതു നേടിയോര്‍ക്കില്ലിനി
ഞാനെന്ന ഭാവവും വിദ്വേഷവും!

സാര്‍വത്രികം സ്‌നേഹമെന്നുള്ളൊരീ സത്യ-
മുര്‍വിയെ സ്വര്‍ഗമായ് മാറ്റിടുമ്പോള്‍
സ്വന്തം കുടുംബത്തിലുള്ളവരെപ്പോലെ
തന്നയല്‍ക്കാരെയും കാണുവോര്‍ നാം!

ഇൗയറിവുള്ള നാം, ശാന്തമനസ്‌കരായ്-
സന്തോഷചിത്തരായാ,നന്ദമി-
ങ്ങാര്‍ദ്രതയെന്നറിഞ്ഞാ വിവേകത്തൊടേ
ജീവിതാനന്ദമിങ്ങാസ്വദിപ്പോര്‍!

ദൈവമാം സ്‌നേഹമരുള്‍ ചൊരിയുന്നതു
നമ്മിലന്‍പായനുകമ്പയായി
നിസ്വാര്‍ഥരാക്കിടും നമ്മെ, യാ നന്മയി-
ങ്ങമ്മതൻ  സ്‌നേഹം പോലുള്ള ദൈവം!

VISIT : https://almayasabdam.blogspot.in/2016/12/6.html

Wednesday, December 28, 2016

കാര്യം നിസ്സാരം

കാര്യം നിസ്സാരം; പക്ഷേ ഫലം അത്ഭുതാവഹം. ഇംഗ്ലണ്ടിലോ അമേരിക്കയിലോ ആസ്റ്റ്രേലിയായിലോ സീറോമലബാറുകാരു പള്ളി തുടങ്ങിയാൽ നമുക്കെന്താന്നു തുണിക്കടക്കാരും സ്വർണ്ണക്കടക്കാരുമൊക്കെ ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ കേട്ടോളൂ; കടയിൽ വരുന്ന വിദേശമലയാളികളുടെ വിവരങ്ങൾ ശേഖരിച്ചു പുതുവർഷമാകുമ്പോൾ അവർക്കൊരാശംസയയക്കാൻ ഒരു കേരളാ തുണിമുതലാളി കഴിഞ്ഞ വർഷം തീരുമാനിച്ചു. വല്യതാമസിയാതെ അയാൾക്കൊരു കാര്യം മനസ്സിലായി വിലകൂടിയ സാരികളും സിൽക്കു ജൂബാകളും ഡബിൾ മുണ്ടുകളും ഇവിടെ നിന്നു ധാരാളമായി വിദേശത്തേക്കു പോകുന്നു - വേറൊന്നും കാര്യമായി പോകുന്നുമില്ല. അകത്തൊന്നുമില്ലാതെയാണോ വിദേശ മലയാളികൾ ഇവയൊക്കെ ധരിക്കുന്നതെന്നാർക്കും സംശയം തോന്നുമല്ലൊ. കാര്യമറിയാൻ ഒരാളോടു ചോദിച്ചപ്പോളറിഞ്ഞത്, പള്ളീപ്പോകാനാന്നാ. വിദേശത്തുള്ള സീറോ മലബാർ പള്ളികളിൽ ഞായറാഴ്ചകളിലും വിശേഷാവസരങ്ങളിലും ഫാഷൻ മൽസരമാണു നടക്കുന്നതെന്ന് മുതലാളിമാർ അറിഞ്ഞിട്ടില്ല. അവർ വിചാരിച്ചിരിക്കുന്നത്, പള്ളീക്കേറണേൽ സാരിയും ജൂബായും ഒരാചാരമാണെന്നായിരിക്കാം.
  
ഇനി, ഒരു സംഭവിച്ചേക്കാവുന്ന കഥ പറയാം:
ഒരു 'സായിപ്പുപള്ളി'യിലേക്ക് ഒരിന്ത്യാക്കാരൻ വന്നു കയറുന്നത് അവിടുത്തെ സെക്യുരിറ്റി കണ്ടു. അയാൾ ചോദിച്ചു,
"താനെങ്ങോട്ടാ?"
"പള്ളീലേക്ക്." ഇന്ത്യാക്കാരൻ മറുപടി പറഞ്ഞു.`"ഇവിടെ നിനക്കെന്താ കാര്യം? ഇതു വെള്ളക്കാരുടെ പള്ളിയാന്നറിഞ്ഞൂടെ? പോ... പോ!" പുറത്തേക്കു വിരൽചൂണ്ടി, സെക്യൂരിറ്റി അലറി.
"ഞാൻ പള്ളി തൂക്കാൻ വന്നതാ." ഇന്ത്യാക്കാരൻ പറഞ്ഞു. സെക്യുരിറ്റി ഇന്ത്യാക്കാരനെ തറപ്പിച്ചൊന്നു നോക്കിയിട്ടു പറഞ്ഞു.
"ങും .... പോയി അടിച്ചുവാര്! പക്ഷേ, അതിനകത്തു നീ പ്രാർത്ഥിക്കുന്നതെങ്ങാനും കണ്ടാൽ...... ങാ!"
ഇപ്പറഞ്ഞതുപോലെയാകാൻ പോകുന്നു നമ്മുടെ കാര്യവും. വന്നു വന്നു പുത്തൻ സാരിയും ഉടുപ്പുമൊന്നുമില്ലാതെ പള്ളിയകത്താരെങ്കിലും കയറിയാൽ നടപടിയെടുക്കുമെന്നു പള്ളിക്കാരിന്നല്ലെങ്കിൽ നാളെ പറഞ്ഞെന്നിരിക്കും. ഞാൻ തമാശയാണു പറഞ്ഞതെന്നാരും ഓർക്കണ്ട. ചെങ്ങളം പള്ളിയുടെ തറ മുഴുവൻ തേക്കുതടികൊണ്ടു പാനലു ചെയ്തിരിക്കുകയാ. അതു പോറാനോ നനയാനോ പറ്റുമോ? ചില ചില നിർദ്ദേശങ്ങളും ഡ്രസ്സ് കോഡുകളും പലടത്തും വന്നു കഴിഞ്ഞില്ലേ? 

ക്രിസ്മസ്സിനു നാട്ടിൽ വന്നെങ്കിലും കുട്ടികളുമൊത്തു പള്ളീപ്പോകാൻ എനിക്കു പറ്റിയതിടവകപ്പള്ളിയിലല്ല. ഒരു ചടങ്ങിനു പോയി മടങ്ങിയ വഴിയിലുള്ള ഒരു പള്ളിയിലെ നാലുമണി കുർബാനയാ കാണാനിടവന്നത്. നേരത്തെ എനിക്കൊരഭിപ്രായമുണ്ടായിരുന്നത് ഏതു സീറോ മലബാറച്ചൻ പ്രസംഗിച്ചാലുമൊരു മണ്ടത്തരമെങ്കിലും കണ്ടേക്കാമെന്നേ ഉണ്ടായിരുന്നുള്ളൂ. അതു കമ്പ്ലീറ്റ് മാറി! ഞാൻ കേട്ട ക്രിസ്മസ്സ് പ്രസംഗം എന്റെ നോട്ടത്തിൽ മുഴുനീള മണ്ടത്തരങ്ങളുടേതായിരുന്നു (എനിക്കങ്ങിനെയാ തോന്നിയത്, ഒരു പക്ഷേ അതെന്റെ നോട്ടത്തിന്റെ കുഴപ്പമായിരിക്കാനും മതി). കേട്ടോളൂ; അച്ചൻ പറഞ്ഞതിന്റെ രത്നചുരുക്കമിങ്ങനെ: 'ക്രിസ്മസ്സ് രണ്ടു സന്ദേശങ്ങൾ തരുന്നു; ആദ്യത്തേത്, ഭൂമിയിലുള്ളവർക്കു മാനസാന്തരമുണ്ടായി രക്ഷ ലഭിക്കാൻ താൻ തന്നെ മനുഷ്യനായി ജനിക്കേണ്ടതുണ്ടെന്നു ദൈവം കണ്ടു'വെന്നതാണ്. (ഞാൻ ചിന്തിച്ചതിങ്ങനെ: പുൽക്കൂട്ടിൽ ജനിച്ചത് ദൈവം തന്നെയാണെന്നതിനൊരു തെളിവായി ഇതു കാണണമായിരിക്കും;  ഇടക്കിടക്കു കാര്യങ്ങൾ വിശകലനം ചെയ്ത് ഉചിതമായ തീരുമാനം എടുക്കേണ്ടി വരുന്നതു കാര്യങ്ങൾ മുൻകൂട്ടിക്കാണാനുള്ള കഴിവു ദൈവത്തിനില്ലാഞ്ഞിട്ടായിരിക്കാം; അതുപോലെ, നാം ചെയ്യുന്നതിന്റെ ഫലം നാം തന്നെ അനുഭവിക്കുമെന്ന് [വിതക്കുന്നതു കൊയ്യും] പറയുന്ന ബൈബിൾ ഭാഗവും വിശ്വസിക്കാൻ പാടില്ലത്രെ. ദൈവം തോന്നുമ്പോൾ തോന്നുന്നതുപോലെ [പ്രത്യേകിച്ചും മറിയമോ അടുത്ത പുണ്യവാന്മാരൊ പറഞ്ഞാൽ] പലതും മാറ്റും. ഇങ്ങിനെ തോന്നുന്നതുപോലെ തീരുമാനമെടുക്കുന്ന ഒരു ദൈവത്തെ കിട്ടിയിരുന്നില്ലെങ്കിൽ ഇത്രമേൽ പ്രാർത്ഥനകൾ ഇവിടെ നടക്കുമായിരുന്നില്ലല്ലോ. ഇത്രമേൽ പ്രാർത്ഥനാ സഹായം ആവശ്യമുണ്ടായിരുന്നില്ലെങ്കിൽ ഇത്രമേൽ നേർച്ചവരുമാനവും ഉണ്ടാകുമായിരുന്നില്ലല്ലോ. ഇത്രമേൽ വരുമാനമുണ്ടായിരുന്നില്ലെങ്കിൽ ഇത്രമേൽ സിമിന്റ് നാം വാങ്ങുമായിരുന്നില്ലല്ലൊ... അങ്ങിനെയങ്ങിനെയങ്ങിനെ അതങ്ങു പോയി. പ്രവചനാതീതമായ സവിശേഷതകളുള്ള അപൂർണ്ണമായ സൃഷ്ടിയാണു ദൈവം നടത്തിയതെന്നും ആരും ചിന്തിക്കരുതെന്ന് എല്ലാവരോടൂം പറയണമെന്നും എനിക്കു തോന്നി). ദൈവം തന്നെ വന്നിട്ട് ഉദ്ദേശിച്ചതുപോലെ കാര്യം നടന്നില്ലെന്നും എനിക്കു തോന്നുന്നു. നമ്മെ കീഴടക്കി ഭരിക്കുന്നവരുടെ കൈകളിൽ നിന്നു നമ്മെ രക്ഷിക്കാൻ ജോസഫ് പുലിക്കുന്നന്റെ വേഷത്തിലെത്തിയതു ദൈവം തന്നെയായിരിക്കാം അല്ലേ? സാദ്ധ്യതയുണ്ട്.

അനുബന്ധമായ പത്തുമിനിറ്റ് ലാത്തിക്കു ശേഷം അച്ചന്റെ പ്രസംഗം തുടരുന്നു, 'രണ്ടാമത്, പുൽക്കൂട്ടിലേക്കു നാം തല കുനിച്ചല്ലേ നോക്കുന്നത്? എല്ലാവരും എളിമപ്പെടണമെന്ന സന്ദേശം പുൽക്കൂടു നമുക്കു തരുന്നു.' (ഞാൻ ചിന്തിച്ചതിങ്ങനെ: തല കുനിക്കുന്നത് എളിമപ്പെടലാണെങ്കിൽ തല പൊക്കുന്നത് അഹങ്കരിക്കാനായിരിക്കുമല്ലോ. അപ്പോൾ ഉയർപ്പു നൽകുന്ന സന്ദേശം നാം അഹങ്കരിക്കണമെന്നായിരിക്കില്ലേ? ദൈവമേ, ഇത്തരം പൊട്ടന്മാരെ ആരച്ചന്മാരാക്കി? ആലഞ്ചേരി മേജറിന്, കൂട്ടത്തിൽ പൊട്ടന്മാരുണ്ടന്നുള്ള അഭിപ്രായം കാണില്ല, പക്ഷേ സഭയിൽ തീവ്രവാദികളുണ്ടെന്നദ്ദേഹം പറയുന്നുണ്ടല്ലോ. മണ്ടന്മാരാണു തീവ്രവാദികളാകുന്നതെന്ന ലോകാഭിപ്രായമായിരിക്കുമോ അദ്ദേഹത്തിന്റെയുള്ളിലുമുള്ളത്? ആർക്കറിയാം? ഈ തീവ്രവാദി പരാമർശം അദ്ദേഹം നടത്തിയത്, സമീപ കാലത്തു മനോരമക്കെതിരെ [പറഞ്ഞിട്ടും കേൾക്കാതെ] ചില കൊഞ്ഞാണ്ടന്മാർ നടത്തിയ സമരം കണക്കിലെടുത്തായിരിക്കണമല്ലോ). 

എത്രയോ വിശകലനങ്ങൾ മതക്കാർക്കിഷ്ടപ്പെടാത്തതായി ലോകത്തു സംഭവിച്ചിട്ടുണ്ട്. ഗൂഗിളിൽ സെർച്ചു ചെയ്താൽ അതു മഹാസമുദ്രത്തോളമെന്ന് കാണാൻ കഴിയും. യേശുവിന്റെ നേരെ ഗുരുതരമായ കള്ളയാരോപണങ്ങൾ  വന്നിട്ടും യേശുവിന്റെ ഉടുതുണിവരെ പറിച്ചിട്ടും ആദിമസഭയിലാരും സമരത്തിനിറങ്ങിയില്ല. പേടിച്ചിട്ടായിരുന്നെങ്കിൽ, എസ്തപ്പാനോസിന് മരിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല. അന്നു വെല്ലുവിളികൾ ധാരാളമുണ്ടായിരുന്നു - പക്ഷേ സഭ വളർന്നു. ഇന്നു സഭ സമൂഹത്തിനാണു വെല്ലുവിളിയുയർത്തുന്നത് - ഫലമോ? സമൂഹം വളരുന്നു, സഭ തളരുന്നു. പുസ്തകം പിൻവലിക്കലും ക്ഷമ പറച്ചിലും ഒരുമിച്ചു ചേർന്നപ്പോൾ മനോരമ ഇത്രേയുള്ളൂവെന്നു ജനത്തിനു മനസ്സിലായി. അല്ലാതെന്താ? കുറേക്കാലം മുമ്പ് കേരളത്തിലെ ഒരു പാഠപുസ്തകത്തിൽ 'ദൈവമായി മാറുമെന്നു ക്രിസ്ത്യാനികൾ വിശ്വസിക്കുന്ന ഗോതമ്പപ്പം' എന്നൊരു പരാമർശം വന്നിരുന്നു. എന്നിട്ടാരെങ്കിലും അനങ്ങിയോ? ഡാവിഞ്ചി കോഡിനെതിരെ ലോകമാസകലം ആക്രോശിച്ചിട്ടും ഡാൻ ബ്രൗൺ അനങ്ങിയോ? പതിമൂന്നു വർഷങ്ങൾ തപസ്സിരുന്നു കത്തോലിക്കാ സഭയേപ്പറ്റി പഠിച്ചിട്ടാ അദ്ദേഹം ഡാവിഞ്ചി കോഡ് എഴുതിയത്. അനുഭവസ്ഥരെ അനുകരിക്കുകയായിരുന്നു മനോരമക്കും ഉചിതം. സഭയെ നന്നായി പഠിച്ച  ഡാൻ ബ്രൗൺ ഒരോ ദിവസവും വൈകിട്ട് കർത്താവിനു സ്തോത്രം പറഞ്ഞുകൊണ്ടിരുന്നു. പുസ്തകവിതരണക്കാർക്കു വേറെ പരസ്യവും വേണ്ടി വന്നില്ല. 'ഡാവിഞ്ചി കോഡ്' ലോകം മുഴുവൻ അറിഞ്ഞപ്പോൾ സമരവും തീർന്നു.

ജീവൻ രക്ഷിക്കണമേയെന്നു കേണപേക്ഷിക്കുന്ന ടോമച്ചൻ വളരെ ശ്രദ്ധാപൂർവ്വമാണു സംസാരിക്കുന്നതെന്ന് ആ വീഡിയോ കണ്ടാൽ മനസ്സിലാകും. ആരോടൊക്കെയാണു ബന്ധപ്പെടേണ്ടതെന്ന് ടോമച്ചൻ ആവശ്യപ്പെട്ടോ അവരോടെല്ലാം ടോമച്ചനെ തട്ടിയെടുത്തവർ ബന്ധപ്പെട്ടുവെന്നാണ് അസന്നിഗ്ദമായി ടോമച്ചൻ സൂചിപ്പിക്കുന്നു. കേരളാ സഭാധികാരികളോടൊന്നും പ്രത്യേകിച്ചദ്ദേഹം പറയുന്നില്ല -അതുപോലെ ആരോടും തനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്നും. കേരള നേതാക്കന്മാർ ചെയ്യാൻ പോകുന്നതെന്താണെന്നു കേരളീയനായ ടോമച്ചൻ നന്നായി മനസ്സിലാക്കിയിരിക്കുന്നുവെന്നെനിക്കു തോന്നുന്നു. പ്രാർത്ഥിക്കാനെന്നു പറഞ്ഞു കുറേ വിശ്വാസികളേയും കൂട്ടി നേതാക്കൾ മുന്നേ നടക്കുന്നതും, അൽപ്പംകഴിയുമ്പോൾ വേറേ കാര്യങ്ങൾക്കു പിന്നാലെ അവർ പോകുന്നതും എത്രയോ തവണ നാമെല്ലാം കണ്ടിരിക്കുന്നു. കേന്ദ്ര ഗവ., ബാങ്കിൽ നിന്നു പണം കിട്ടാഞ്ഞിട്ടാത്മഹത്യ ചെയ്യേണ്ടിവരുന്ന ഒരു പൗരനോടുണ്ടായിരിക്കേണ്ടതിനേക്കാൾ കൂടുതൽ ശ്രദ്ധ ഫാ. ടോമിനു കൊടുക്കണമെന്നില്ല (യമനിലേക്കുള്ള യാത്ര അപകടകരമായതെന്നു വിദേശമന്ത്രാലയം കുറിപ്പിറക്കിയിരുന്നെന്നു ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയ സമയത്തു പത്രങ്ങളിൽ കണ്ടിരുന്നു).  സഭയുടെ സ്ഥിതിയതല്ല ! സഭയുടെ മൗലിക കടമകളിലൊന്നാണ് കൂട്ടത്തിലുള്ളവരുടെ സംരക്ഷണം ഉറപ്പാക്കുകയെന്നത്; പക്ഷേ, സഭാധികാരികൾ ഇപ്പോൾ ചെയ്യുന്നത്, കിട്ടിയ സ്ഥാനമാനങ്ങളും അവകാശങ്ങളും വെച്ചല്മായനെ ഭരിക്കുകയെന്നതും. ഒരു മെത്രാനെ തല്ലിച്ചതച്ചവരുടെ പേരിൽ നടപടിയെടുപ്പിക്കാൻ പോലുമുള്ള താൽപ്പര്യം അധികം പേർക്കു കണ്ടില്ല.

ചെയ്യേണ്ടതു സമയത്തു ചെയ്യാതെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു യാതൊരു ഫലവും ലഭിക്കില്ലെന്നുമായിരിക്കാം ടോമച്ചൻ പറയാതെ പറയുന്നത്; അതോ തനിക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ പേരിലും നടക്കാനിടയുള്ള പിരിവ് ഒഴിവാക്കണമെന്നോ? തന്റെ മരണശേഷം തന്നെ വിശുദ്ധനാക്കിയാൽ കിട്ടുന്ന നേട്ടങ്ങളേപ്പ്പറ്റിയും പലരും ചിന്തിക്കുന്നുണ്ടെന്നദ്ദേഹം കാണുന്നുണ്ടായിരിക്കണം. അങ്ങിനെയെങ്ങാനും സംഭവിച്ചാൽ, അവകാശക്കാര്യത്തിൽ ഇവിടെ മൽസരം തന്നെ നടന്നേക്കാം - വിജയിയെ കാത്തിരിക്കുന്നതു ഒന്നും രണ്ടും രണ്ടായിരത്തിന്റെ നോട്ടുകളല്ലല്ലൊ. മുന്നിലിരിക്കുന്ന പായസം ഭക്ഷണമാക്കാൻ ദൈവം തന്നിരിക്കുന്ന കൈകളുപയോഗിക്കാതെ വിശ്വാസത്തോടെയാണെങ്കിലും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവനെ ദൈവം പുറംകാലുകൊണ്ടു തൊഴിച്ചെന്നിരിക്കും. എല്ലാ അല്ലേലൂജാക്കാരും കേൾക്കുന്നുണ്ടല്ലോ അല്ലേ? തട്ടിക്കൊണ്ടു പോയവർക്കു വേണ്ടത് പണമാണ്, പ്രാർത്ഥനയല്ല; വട്ടായിയച്ചന്റെ പരി. ആത്മാവിനെ അവർക്കു ഭയവുമില്ല. സീറോ മലബാർ സഭ, ലത്തീൻ റീത്തിൽ ജോലിചെയ്യുന്ന ഒരു പുരോഹിതനുവേണ്ടി ദേഹത്തുകൊള്ളുന്ന എന്തെങ്കിലും ചെയ്യില്ലെന്നുള്ള ധാരണ പലർക്കുമുണ്ടെങ്കിൽ അതാരുടെ കുറ്റം? ഒരു തുള്ളി കരുണ ലഭിക്കേണ്ട അവസരങ്ങളിൽ അംഗങ്ങൾക്കതു നൽകാൻ സഭാധികാരികൾക്കു കഴിയാതിരുന്ന നിരവധി സന്ദർഭങ്ങൾ. സുപ്പീരിയറെ അനുസരിക്കാത്തവർക്ക് മഠമേതാണേലും മാനസികരോഗത്തിനുള്ള മരുന്നു കിട്ടിയേക്കാം, മഠത്തിൽ നിന്നിറക്കിവിടുകയാണെങ്കിൽ നട്ടുച്ചക്കു മെയിൻ റോഡിലേക്കു തന്നെ കാൽക്കാശു കൈയ്യിലുണ്ടോയെന്നു നോക്കാതെ സഹ സഹോദരികൾ അതു ചെയ്യുകയും ചെയ്തേക്കാം. എന്റെ ഭാവനയല്ല ഞാൻ എഴുതുന്നത് - അനുഭവസ്ഥർ പറഞ്ഞു കേട്ടതു മാത്രം. ശരിയാണോയെന്നൊന്നും എനിക്കറിയില്ല. അത്മായനോടുള്ള കടപ്പാട് നൂലുവണ്ണത്തിലെങ്കിലും സഭാ നേതൃത്വത്തിനുണ്ടായിരുന്നെങ്കിൽ മൂവാറ്റുപുഴയിൽ സലോമിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നുറപ്പുണ്ട് താനും. ടോമച്ചൻ തിരിച്ചു വരുമ്പോൾ അദ്ദേഹത്തിന്റെ അനുഭവങ്ങൾ വിവരിച്ചാൽ, പല പൊയ്മുഖങ്ങളും അഴിഞ്ഞു വീഴും - അതു താമസിയാതെ സംഭവിക്കുമെന്നാണ് സൂചനകൾ. ടോമച്ചൻ സീറോ മലബാർ സഭയിലെ അനുസരണയില്ലാത്ത ഇടയന്മാർക്കു വേണ്ടി സദയം പ്രാർത്ഥിക്കുക - മുട്ടിപ്പായി. 

രാഹുൽ ഗാന്ധിക്കൊരു വിവരവുമില്ലെന്നാണു സോഷ്യൽ മീഡീയായിലെ നിരവധി പോസ്റ്റുകളിലൂടെ പലരും പ്രചരിപ്പിക്കുന്നത്. പക്ഷേ അദ്ദേഹമാണേറ്റവും ബുദ്ധിമാനെന്നാണെന്റെ അഭിപ്രായം. 65 കഴിഞ്ഞ വയസ്സന്മാരെ ഇനി കോൺഗ്ഗ്രസ്സിനു വേണ്ടെന്നദ്ദേഹം പറയുന്നു. അറുപത്തഞ്ചു വയസ്സു കഴിഞ്ഞ സർവ്വ വയസ്സന്മാരെയും അവരുടെ അധികാര സ്ഥാനങ്ങളിൽനിന്നു മാറ്റിയാൽ കേരള കത്തോലിക്കാ സഭയും തൃശ്ശൂർ നഗരവും ഒരു പക്ഷേ എന്നന്നേക്കുമായി രക്ഷപ്പെട്ടേക്കാം. എല്ലാവർക്കും നവവൽസരാശംസകൾ!