Translate

Sunday, July 23, 2017

ഒരു കുഞ്ഞാടിന്റെ ഇടയനുളള ലേഖനം: പ്രിയപ്പെട്ട കല്ലറങ്ങാട്ട് പിതാവേ,


ഒരു കുഞ്ഞാടിന്റെ ഇടയനുളള ലേഖനം
പ്രിയപ്പെട്ട കല്ലറങ്ങാട്ട് പിതാവേ,
അങ്ങയുടെ ഇടയലേഖനം ഞങ്ങൾ വായിച്ചു. പുതിയ സൂപ്പർ സ് പെഷിയാലിറ്റി ഹോസ്പ്പിറ്റൽ പണിയാൻ സഭ വളരെയധികം കഷ്ട്ടപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നു. അതിന്റെ പണി ബുദ്ധിമുട്ടില്ലാത്തെ പൂർത്തിയാക്കാൻ രണ്ട് മൂന്ന് മാർഗ്ഗനിദ്ദേശങ്ങൾ മുന്നോട്ടു വെയ് ക്കുന്നു താൽപര്യമുണ്ടെങ്കിൽ അങ്ങേക്ക് സ്വീകരിക്കാവുന്നതാണ്.
1 പണിയുന്ന ഹോസ്പ്പിറ്റലിന്റെ ഷെയറുകൾ പുറത്തിറക്കുന്നു അവ രൂപതയിൽ ഉള്ള വിശ്വാസികൾക്കോ അവിശ്വാസികൾക്കോ വിൽക്കുന്നു. ലാഭവിഹിതം അവർക്കും കൂടി നൽകുന്നു. നല്ല ലാഭമുള്ള സംരംഭമായതുകൊണ്ടു ഷെയറുകൾ വളരെയധികം വിറ്റഴിക്കാൻ സാധിക്കും.ഇതൊരു മോശം കാര്യമാണെന്നു തോന്നുന്നില്ല റിലയിൻസ്, ബിർള പോലുള്ള വലിയ വലിയ ഗ്രൂപ്പുകൾ ഈ മാർഗ്ഗം അല്ലേ സ്വീകരിക്കുന്നത്. വിശ്വാസികളെ പിഴിഞ്ഞാണ് രൂപത ഹോസ്പ്പിറ്റൽ പണിയുന്നത് എന്നുള്ള ചീത്തപ്പേരും മാറും.
2 തുക തരുന്ന വിശ്വാസിക്ക് അവർ തരുന്ന തുകയുടെ മൂല്ലൃമുള്ള ഒരു കാർഡ് കൊടുക്കുക (ATM കാർഡ് പോലെ). ഹോസ്പ്പിറ്റൽ ആരംഭിച്ചു കഴിയുപ്പോൾ ആ കാർഡുമായി വരുന്നവർക്ക് കാർഡിലുള്ള തുക വരെയുള്ള ചികിൽസ സൌജനൃമായി കൊടുക്കുക. ഇനി ബാലൻസ് ഉണ്ടെങ്കിൽ അത് അവർക്കു പിന്നീടും ഉപയോഗിക്കാമല്ലോ. സന്പന്നനായ ഒരു വിശ്വാസിക്ക് ഒരു ലക്ഷത്തിന്റെ കാർഡ് ഉണ്ടെങ്കിൽ അതുകൊടുത്ത് ഒരു പാവപ്പെട്ട രോഗിയെ സഹായിക്കാമല്ലോ ("നിങ്ങൾ എളിയവരിൽ ആർക്കെങ്കിലും ഒരു സഹായം ചെയ്യുപ്പോൾ അത് എനിക്കു തന്നെയാണ് ചെയ്യുന്നത് " എന്നെഴുത്തപ്പെട്ടിടുണ്ടല്ലോ). ഒരു വിശ്വാസിക്കു ഒരേ സമയം രണ്ടു പുണ്യമാണ് ഒരുമിച്ചു ലഭിക്കുന്നത്. കൂടാതെ ഈ കാർഡ് ഉള്ള വിശ്വാസികളുടെ ചികിൽസ മുഴുവനും ഈ ഹോസ്പ്പിറ്റലിനു ലഭിക്കുന്നു. എല്ലാ വിശ്വാസികളും പുണ്യം ചെയ്യാന്‍ ഇതൊരവസരം എന്നോർത്ത് സഹകരിക്കുമെന്നാണ് എന്റെ ഒരു ഇത്.
3 ഈ നിർദ്ദേശം അങ്ങേയ് ക്ക് താൽപര്യമുണ്ടാക്കാൻ സാധ്യതയില്ല എങ്കിലും പറയാം ഹോസ്പ്പിറ്റലിൽ വരുന്ന രോഗികൾക്കു സൌജനൃചികിൽസ. നമ്മുടെ രൂപതയിൽ ഇഷ്ടം പോലെ ഡോക്ടർമാർ,നഴ് സുമാർ ഉണ്ട് അവർ മാസത്തിൽ ഒന്നോ രണ്ടോദിവസം സൌജന്യസേവനം ഈ ഹോസ്പ്പിറ്റലിനു തരിക. പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും കേറി നടക്കുന്ന സമയം പോലും ഇതിന് ആവശ്യമായി വരില്ല. ഹോസ്പ്പിറ്റൽ വളരെ സുഗമമായി പ്രവർത്തിക്കും.
അങ്ങേയ് ക്ക് അറിയാമല്ലോ സാന്പത്തിക ബുദ്ധിമുട്ടും വിലക്കയറ്റമായി വിശ്വാസികൾ വളരെയധികം കഷ്ട്ടപ്പെടുന്ന സമയമാണിത്, നമ്മുടെ ക്രൈസ്തവകുടുംബങ്ങളിൽ ഒരു 90% കുടുംബങ്ങളിലും നേഴ്സുമാർ ഉണ്ട്. അതിൽ വളരെ ചെറിയ ശതമാനം മാത്രമേ വിദേശങ്ങളിൽ പോയിട്ടുളളൂ. നമ്മുടെ ഹോസ്പ്പിറ്റലുകളിൽ നിന്നു ലഭിക്കുന്ന വളരെ തുച്ഛമായ ശബളത്തിൽ അവർ ജീവിക്കാൻ വളരെയധികം ബുദ്ധിമുട്ടുകയാണ്. അതിന്റെ കൂടെ ഹോസ്പ്പിറ്റൽ നിർമാണഫണ്ട് കൂടി അവർക്കു താങ്ങാൻ പറ്റില്ല. നിങ്ങൾ ബെൻസുകളും ഓഡികളും ഉപയോഗിക്കുന്പോൾ ഞങ്ങൾക്ക് ഒരു ഓട്ടോ എങ്കിലും ഉപയോഗിക്കേണ്ടേ???
ആരും പൈസായുണ്ടായിട്ടു തരുന്നതല്ല പിതാവേ , ദൈവഭയം വളരെ മനോഹരമായി നിങ്ങൾ ഞങ്ങളിൽ കുത്തിവെച്ചിരിക്കുന്നു. ദൈവഭയം ലേവലേശം ഇല്ലാത്ത നിങ്ങൾ പുരോഹിതസമൂഹം പലതരത്തിലുള്ള ചൂക്ഷണങ്ങൾക്കു ഞങ്ങളെ വിധേയരാക്കി കൊണ്ടിരിക്കുന്നു.
മറ്റൊരു യൂറോപ്പ് ഇവിടെയും ആവർത്തിക്കരുതേ... എന്നു പ്രാർത്ഥിച്ചു കൊണ്ടും നിർത്തുന്നു.
ഒരു കത്തോലികാവിശ്വാസി.
ആമേൻ.

LikeShow more reactions
Comment
Comments
Joy Parambil ഇതിൽ ഒന്നു പോലും സ്വീകാര്യമല്ല. സൂപ്പർ സ്പെഷാലിറ്റി പണിയുന്നത് ഞങ്ങൾക്ക് പുണ്യത്തിന് വേണ്ടിയല്ല പണത്തിന്‌ വേണ്ടിയാണ്. സംഭാവന നൽകുന്നവർക്ക് വേണമെങ്കിൽ സ്വഗ്ഗരാജ്യത്താൽ ഒരു സീറ്റ് സൗജന്യമായി തരാം.

Friday, July 21, 2017

''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി

മീഡിയാകളിൽ ദിലീപ് ഭാവനയിൽപോലും ചെയ്യാത്ത കുറ്റത്തിന് [പിസി യുടെ ഭാഷ്യം] ദിനവും അപമാനത്തിന്റെ തല്ലുവാങ്ങുമ്പോൾ , നാളെ കൽപറ്റയിൽ നിന്നും 'വിശുദ്ധനാകേണ്ട' ഒരു പരിശുദ്ധ പാതിരിപയ്യൻ ''സജി ജോസഫ്'' , സ്വവർഗ രതിയിൽ 'വിശേഷപട്ടം' വാങ്ങി റോമിലേക്കു പോകാൻ ശ്രമിക്കവേ അറസ്റ്റിലായ! പാതിരിയുടെ ''കർത്താവിന്റെ മണവാട്ടിമാരെ'' മടുത്ത ഈ സ്വവർഗ രതിയൊക്കെ പാടിപ്പഴകിയ ഏതോ പാട്ടുപോലെ മീഡിയാകൾ ആകെ തഴഞ്ഞു കളഞ്ഞപ്പോൾ , പള്ളിപരിശർക്കു തെല്ലൊരാശ്വാസമായി! എങ്കിലും നഴ്സസ് സമരത്തിൽപോലും ''പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല'' എന്ന ഭാവേന കത്തനാരും കർദ്ദിനാളും ളോഹയ്ക്കുള്ളിൽ തണുപ്പകറ്റി ഉറക്കം നടിച്ചു കിടന്നു ! .......
1960 മുതൽ 2015 വരെ usa കാനഡ ഓസ്‌ട്രേലിയ യൂറോപ്പ്‌ ഗൾഫ് നാടുകളിൽ ഉപജീവനാർത്ഥം നാടുവിട്ടോടിച്ചെന്ന നഴ്സസ് ആൻഡ് sslc husbands വിയർത്തുണ്ടാക്കിയ കാശുമുഴുവൻ കളർ ളോഹകൾ ഭക്തി രസത്തിൽ അടിച്ചുമാറ്റിയ കാശുകൊണ്ടാണീ പള്ളിയായ പള്ളികളും മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിലെ കെട്ടിട നിർമാണവും കത്തനാര് നടത്തിയതെന്ന് പറഞ്ഞാൽ ആരും മൂക്കത്തു വിരൽ വയ്ക്കില്ല ! എന്നാൽ കഴിഞ്ഞയിടെ മീഡിയായിൽ ഒരു ലണ്ടൻ നേഴ്സ് ഇനിയും വല്ല കത്തനാര് മോന്മാരും അങ്ങോട്ടെങ്ങാനും പിരിവിനു ചെന്നാൽ ''ളോഹയൂരിയെ വീടൂ'' എന്ന മട്ടിൽ ഒരു ലൈവ് facebook മീഡിയായിലാകെ വിതറി ! കേട്ടപ്പോൾ എനിക്ക് മേലാകെ കോരിത്തരിച്ചു ! പണ്ട് പള്ളിയിൽ ഗോപസ്ത്രീകളാകാൻ കൊത്തിച്ചവരുടെ ഉദരങ്ങളിൽ പിറന്ന ഇന്നിന്റെ ''ഭാരത സ്ത്രീകൾ'' തികഞ്ഞ ഭാവശുദ്ധിയോടെ പാതിരിയെ വിരട്ടുന്നു ! ഭേഷ് ബെലെ ഭേഷ് ! ''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി ....samuelkoodal

Wednesday, July 19, 2017

Fr. Peedakan


നഴ്സുമാരുടെ സമരത്തിന് വളരെയധികം പ്രാധാന്യം

https://www.facebook.com/unakottayamofficial/videos/vb.2016608815229427/2023866241170351/?type=2&theater
പേജ് ലൈക്കുചെയ്‌തു · 2 hrs 
 
ഈ ചേച്ചിക്ക് ഒരു സ്പെഷ്യൽ താങ്ക്സ്, എന്താന്നുവച്ചാൽ ന്യൂസ്18 നഴ്സുമാരുടെ സമരത്തിന് വളരെയധികം പ്രാധാന്യം നൽകി പ്രധാന വാർത്തയായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നേ.
#news18_supports_una
#thanks_news18

ഏറ്റവും നല്ല അമ്മയാകാൻ ഒരു നേഴ്‌സിനെ കഴിയൂ!

അനുപമ ആചാരി
ദൈവത്തിന്റെ സ്ഥാനം അഭിനയിക്കുന്ന പാതിരിമാരിലും കൂടുതലുള്ളത് ചെകുത്താന്മാരാണെന്ന് ഇന്ന് ഈ നാട്ടിലെല്ലാർക്കും അറിയാം. എന്നാൽ നേഴ്സിംഗ് ജോലി ഏറ്റെടുക്കുന്നവരിൽ 100 % ഹൃദയം നിറയെ വിശുദ്ധിയും സ്നേഹവുമുള്ളവരാണെന്ന് താഴെ വായിക്കാവുന്ന അനുഭവം പഠിപ്പിക്കുന്നു: ...... ...... ...... നേഴ്സിംഗ് എന്ന പ്രൊഫഷനോട് എനിക്ക് എന്നും വെറുപ്പായിരുന്നു. മെഡിക്കൽ എൻട്രൻസിൽ bsc നഴ്സിംഗ് കിട്ടിയിട്ടും പുല്ലുപോലെ വലിച്ചെറിഞ്ഞു. കൂടെയുള്ളവർ ലക്ഷങ്ങൾ കൊടുത്തു ബംഗ്ളൂരിൽ നഴ്സിങ്ങിന് ചേർന്നു. നഴ്സിംഗ് ഫീൽഡിൽ ഒരു ബൂം ആയിരുന്നു ആ വർഷം.
എന്തോ ഒരു പുച്ഛമായിരുന്നു നഴ്സുമാരോട്. എത്രയൊക്കെ പ്രൊമോഷൻ  കിട്ടിയാലും നേഴ്സ് ഒരിക്കലും ഡോക്ടർ ആവില്ലല്ലോ എന്ന ചിന്ത ആയിരുന്നു അതിനു പിന്നിൽ. 
എല്ലാം മാറ്റിമറിച്ചത് "പ്രസവം"എന്ന മഹാസംഭവം ആയിരുന്നു. ദൈവം വെള്ള ഉടുപ്പിട്ടു മുൻപിൽ വന്നുനിന്ന ദിവസങ്ങൾ. ആദ്യ പ്രസവം ആയതു കൊണ്ട് വേദനയെ പറ്റി കേട്ടുകേൾവി മാത്രം ഉണ്ടായിരുന്നത് കൊണ്ട് അമിത ധൈര്യം ആയിരുന്നു എന്ന് പറയാം. 
ഒരു ഏപ്രിൽ 23ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യുന്നു. അന്നുരാത്രി ഗർഭപാത്രത്തിനു ചുറ്റും ട്യൂബ് ഇടുന്നു, വികസിപ്പിക്കുവാൻ. ഒരു ടേബിളിൽ കിടത്തിയിട്ട് ഒരു ഡോക്ടറും ചുറ്റും മാലാഖമാരും. എന്താ സംഭവിക്കാൻ പോകുന്നതെന്ന് ഒരു പിടിയുമില്ല. നാണവും മാനവും എല്ലാം കാറ്റിൽ പറത്തി ആണും പെണ്ണും അടങ്ങിയ മാലാഖമാർ.  പെട്ടെന്നായിരുന്നു എന്തോ ഒന്നു തുളച്ചു യൂട്രസ്സ്ന് ചുറ്റും വളയം ചെയ്യപ്പെട്ടു. അമ്മേ, എന്ന് അലറി വിളിച്ച എന്നോട് ഒരു മാലാഖ "എന്താ കുട്ട്യേ, അപ്പൊ നാളെയോ??ഇങ്ങനെ കരഞ്ഞാലോ!" കൈയിൽ പിടിച്ചു ആശ്വസിപ്പിച്ചു, മുടിയൊക്കെ കെട്ടിവെച്ചു, പിച്ചവെക്കുന്ന ഒരു കുട്ട്യേ നടത്തുന്നപോലെ റൂമിൽ കൊണ്ടുവന്നു വിട്ടു. നാളെ രാവിലെ 6 മണിക്ക് pain induce ചെയ്യണം. ധൈര്യായിട്ടിരിക്കു. 
ഏപ്രിൽ 24, രാവിലെ 5. 30. യൂട്രസ്സ് വികസിച്ചത് കൊണ്ടാവണം, ഇട്ടിരുന്ന ട്യൂബ് പുറത്തേക്ക് വന്നിരുന്നു. അമ്മ, മുടിയൊക്കെ കെട്ടിവച്ചു, കാന്തൻ പൊട്ടൊക്കെ തൊടീച്ചു റെഡി ആയി ഇരിക്കുമ്പോൾ, ഒര3 മാലാഖ വന്നു വാതിലിൽ മുട്ടി. എനിമ വക്കണം. എല്ലാരും പുറത്തേക്ക് നില്ക്കു . വീണ്ടും നാണവും മാനവും. അമ്മേ ന്നു വിളിക്കുന്നു. വച്ചത് മാത്രം ഒര്മയുണ്ട്. എല്ലാം പെട്ടെന്നായിരുന്നു. 
Labour റൂമിലേക്ക്‌. അതൊരത്ഭുത ലോകം. ആദ്യം, ഒരു അറ്റന്റന്റ്.  ക്ഷൗരം ചെയ്യൽ കർമം. നാണത്തിന്  രണ്ടാമത്തെ ഘട്ടം. മാലാഖ വന്നു, ഇത് ചെയ്തത് ശെരിയായിട്ടില്ല എന്ന് പറഞ്ഞു സ്വയം വീണ്ടും ചെയ്യുന്നു. 
പേടിക്കണ്ടാട്ടോ pain induce ചെയ്യുവാണ്. Pain വരാത്തതെന്താ, ചെയ്തിട്ട് 10 മിനിറ്റ് ആയല്ലോന്നു പറഞ്ഞു ഞാൻ. അപ്പൊ ഒരു മാലാഖ ചെറുതായൊന്നു ചിരിച്ചു. 
Sister, എനിക്ക് ബാത്‌റൂമിൽ പോകാൻ മുട്ടുന്നു എന്നു ഞാൻ . "ഡോക്ടറെ pain സ്റ്റാർട്ട്‌ ചെയ്തു" എന്നു ആ മാലാഖ  പറയുന്നത് മാത്രേ ഓർമയുള്ളൂ. ആദ്യത്തെ വേദന ചില നിമിഷങ്ങൾ നീണ്ടുനിൽക്കും. പിന്നെ അത് ഇല്ലാതാകും. അപ്പൊ മാലാഖമാരോട് ചിരിച്ചും സംസാരിച്ചും കിടക്കും. പത്തുമിനുറ്റ് കഴിയുമ്പോൾ അടുത്ത pain, മിനുട്ടുകൾ ലാസ്റ്റ് ചെയ്യുന്നത്. അങ്ങനങ്ങനെ ഇടവേളകൾ കുറഞ്ഞു വന്നു. നഴ്സുമാർ കയ്യിലും വയറ്റിലും തടവികൊണ്ടിരിക്കുന്നു. നല്ല കുഞ്ഞാവ വരാൻ പ്രാർത്ഥിക്കു എന്നു പറഞ്ഞു നെറ്റിയിൽ തടവുന്നു. സിറിഞ്ചിൽ വെള്ളം നിറച്ചു ഇറ്റിറ്റായി വായിൽ ഒഴിച്ച് നല്കുന്നു. പ്രസവ വേദനയിൽ ദൈവം ഇടവേളകൾ തരുന്നത് എന്തിനാണെന്നോ. മരണത്തിനു തുല്യമായ വേദന, ഇടവേളകൾ ഇല്ലാതെ ഒരു മനുഷ്യ ജീവനും അത് സഹിക്കാൻ പറ്റാത്തത് കൊണ്ട്.
വേദനയുടെ ഇടവേളകൾ കുറഞ്ഞു കുറഞ്ഞു വന്നു. അലറി കരഞ്ഞു. ഞരമ്പുകൾ വലിഞ്ഞു മുറുകി. Horror സിനിമയിലെ യക്ഷിയുടെ വികൃതമായ മുഖവും ശബ്ദവും. "എന്നെ വിഷം കുത്തിവച്ചു കൊന്നേക്, കാന്തനോട് ഞാൻ മരിച്ചുപോയെന്നു പറഞ്ഞേക്ക്, എന്നെ ബോധം കെടുത്തൂ".. ... മാലാഖമാർ വിരലുകളിൽ പിടിച്ചു ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. വേദനയുടെ മൂർധന്യതയിൽ എന്റെ നഖംകൊണ്ട്  അശ്വതി എന്നു പേരുള്ള ഒരു മാലാഖയുടെ കൈകൾ കീറി ചോര പൊടിഞ്ഞത് മറക്കാനാവില്ല. നീണ്ട 7 മണിക്കൂറുകൾ. അല്പം പോലും ക്ഷമ വിടാതെ അവരും.
Final stage ആയപ്പോൾ എതാണ്ട് 12 മാലാഖമാർ ചിറകു വിരിച്ചു ചുറ്റും നിന്ന് "Push, push, push.. എന്നു റക്കെ. എനിക്കപ്പോൾ ഓർമവന്നത് വേമ്പനാട്ടു കായലിലെ വള്ളംകളിയാണ്. കുരുതിക്കളം ആയി മാറിയ ടേബിൾ. രക്തവും അഴുക്കും മറ്റെന്തൊക്കെയോ. ഇതെല്ലാം കാണാനും സഹിക്കാനും മനക്കട്ടി കൂടിയേ തീരു.  4കിലോ ഭാരമുള്ള ഒരു അഴുക്കു രൂപത്തെ ഡോക്ടർ പുറത്തേക്ക് എടുക്കുമ്പോൾ, ഒരു മാലാഖ പറഞ്ഞു.. എന്തു വാവയാണെന്നു നോക്കിക്കേ... 
ആ അഴുക്കു രൂപത്തെ എനിക്കു നേരെ കാണാവുന്ന ഒരു വാഷ്‌ ബേസിനിൽ കിടത്തി കുളിപ്പിക്കുമ്പോൾ, എന്നേക്കാൾ മുമ്പേ എന്റെ കുഞ്ഞിനെ തൊട്ടു തലോടിയ അവളോട്‌ അസൂയ തോന്നി.. എന്റെ നെഞ്ചത്ത് കുഞ്ഞിനെ അല്പനേരം കിടത്തി ഉമ്മവപ്പിച്ചു, എന്നിട്ട് പറഞ്ഞു, പുറത്തൊരാൾ ഒരു സ്വസ്ഥതയും തന്നിട്ടില്ല. ബെൽ അടിച്ചുകൊണ്ടേ ഇരിക്കുവാരുന്നു.. കൊണ്ടോയി കൊടുക്കട്ടെ നിന്റെ സ്വർണത്തിനെ, എന്ന്. 
പിന്നീടുള്ള ഏഴു ദിവസങ്ങളും അവൾ തന്നെയായിരുന്നു എന്റെ കുഞ്ഞിന്റെയമ്മ. എന്റെ stich പഴുത്തതും, അത് ഉണക്കാൻ അവർ അനുഭവിച്ച ത്യാഗങ്ങളും,  കുളിപ്പിക്കലും നനപ്പിക്കലും എല്ലാം. നേഴ്സിനെക്കാൾ ഉപരി ഒരു പെണ്ണിന് മാത്രമേ യഥാർത്ഥ നേഴ്സ് ആകാൻ സാധിക്കു എന്ന് തോന്നിയ നിമിഷങ്ങൾ. ആശുപത്രി വിട്ടു പോരുമ്പോൾ അവർക്കെല്ലാം കൊടുക്കാൻ കൈനിറയെ ചക്കര ഉമ്മകൾ സൂക്ഷിച്ചു വച്ചിരുന്നു. ഉണ്ണാതെയും ഉറങ്ങാതെയും ന്റെ കുഞ്ഞിനു കാവലിരുന്ന അവരെ മാലാഖമാർ എന്നല്ലാതെ മറ്റെന്തു വിളിക്കാൻ  ഏറ്റവും നല്ല അമ്മയാകാൻ ഒരു നേഴ്‌സിനെ കഴിയൂ.. ഉറപ്പ് !!

Monday, July 17, 2017

ബോധമാണറിവിന്റെയുറവിടം !

ബോധമാണറിവിന്റെയുറവിടം ! 

"അറിയണമേവരും, സ്വയമറിയണമവരവരെയാദ്യമായ്;
അപരനെയുമപാരതയും അവരോ താനെയറിഞ്ഞിടും" ! 

'ഭഗവത്ഗീത' യിലൂടെയല്ലാതെ, മാനവരാശിക്കീ അറിവിനെ അറിയുന്ന 'ശുദ്ധബോധമാണ്' താൻ, എന്ന 'ബോധത്തിൽ  എത്തിച്ചേരാൻ ആവുകയുമില്ലയെന്ന നിത്യസത്യം, ഇവിടുത്തെ ജനനായകന്മാരും സർക്കാരും ഒന്നാമതായി അറിയണം! എങ്കിൽ "ബഹിരാകാശ ഗവേഷണത്തിനായി" നാം മുടക്കുന്ന പണത്തിന്റെ നാലിലൊന്നെങ്കിലും "ഹൃദയാകാശ ഗവേഷണത്തിനായി" മുടക്കേണം ! അല്ലാഞ്ഞാൽ ഈ മുടക്കുമുതലുകളാകെ താനേ നാളെ മുടിഞ്ഞുപോകും  !

ജയലളിതയെപ്പോലെ, 'ഗോപാലകൃഷ്ണനെന്ന' ദിലീപിനെപ്പോലെ, കാലത്തിന്റെ ശാപമായ ക്രിസ്ത്യൻ പാതിരിപ്പടയെപ്പോലെ, "സർവലോകവും നീ നേടിയാലും നിന്റെ ആത്മാവിനെ നീ അറിഞ്ഞില്ലെങ്കിൽ നിനക്കെന്തു പ്രയോജനം" എന്ന ക്രിസ്തുവിന്റെ ചങ്കിൽത്തറയ്ക്കുന്ന ചോദ്യം ഇവറ്റകളുടെ പ്രേതങ്ങളുടെ കാതിൽ കാലമെല്ലാം മൂളിക്കൊണ്ടേയിരിക്കും നിശ്ചയം!     !     

സമാധാനം എന്ന വാക്കിന്റെ വിലമതിക്കാതെ 'കുർബാന'  {സമാധാനത്തിന്റെ ബലി}ചമയ്ക്കുന്ന കപടഭക്തരെ , നിങ്ങൾ ക്രിസ്തുവിനുള്ളവരല്ല! നിങ്ങൾ ആരെന്നറിയാൻ ''ഭഗവത്ഗീതയിൽ'' ശരണം പ്രാപിക്കൂ....  മാമോദീസായിലൂടെ ''ക്രിസ്ത്യാനി'' എന്ന പട്ടം ലഭിച്ചവരെ ,ക്രിസ്തുവിന്റെ വചനാമൃതം "ശത്രുവിനെ സ്നേഹിപ്പീൻ" എന്ന വാക്കിന്റെ മറുപുറമാണ് [നാണയമെന്നതുപോലെ] ''തത്വമസി'' ! samuelkoodal    

സത്യജ്വാല 2017 ജൂലൈ ലക്കം


സത്യജ്വാല 2017 ജൂലൈ  ലക്കം ഡൗൺ ലോഡ് ചെയ്യുക.പ്രൈവറ്റ് നേഴ്സുമാരുടെ അതിജീവന സമരവും സഭാധികൃതരുടെ അക്രൈസ്തവ നിലപാടും (മുഖക്കുറി) - ജോർജ്ജ് മൂലേച്ചാലിൽ, ക്രൈസ്തവ നഴ്സുമാർ സഭക്കു വെറുക്കപ്പെട്ടവരോ?, കേരളത്തിലെ മാലാഖമാരുടെ നരക യാതന - അലക്സ് കണിയാമ്പറമ്പിൽ, വഴിയോരങ്ങളിലെ നേർച്ചപ്പെട്ടികൾ - ജോസഫ് കുര്യൻ, പൗരോഹിത്യസ്ഥാനികൾ ഭൂമിക്കു ഭാരം - ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, 
കത്തോലിക്കാ സഭ മേഘാലയത്തിലും കേരളത്തിലും, ഒരു താരതമ്യം - അഗസ്റ്റിൻ ജോസഫ്, ബൈബിൾ കൺവൻഷന്റെ കാണാപ്പുറങ്ങൾ - ജോസഫ് കാലായിൽ, സത്യജ്വാല പത്രാധിപരോടും പി കെ മാത്യുവിനോടും - അഹമ്മദ് അഷ്‌റഫ് മുടിക്കൽ, 'ക്നാനായം' ഉളുമ്പു മണം മറയ്കുന്ന പരദേശീ പരിമളം - ജോർജ്ജ് ജെ പൂഴിക്കാലാ (കാനഡാ), യേശു ഒരു മത പരിഷ്കർത്താവ് - പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, പഴയനിയമത്തിലെ കെട്ടുകഥകൾ എന്തിനു പള്ളികളിൽ വായിക്കുന്നു? - പ്രൊഫ. പി എൽ ലൂക്കോസ്, കോട്ടയം രൂപതയുടെ വംശീയവിവാഹനിഷ്ട - കെ സി ആർ എം പ്രോഗ്രാം റിപ്പോർട്ട് (തൊടുപുഴ), ബൈബിൾ കൺ വൻഷനുകളിലെ തട്ടിപ്പുകൾ, ശാസ്ത്രവും മതവും പിന്നെ പുരോഹിത മതങ്ങളും - വയലാർ മൈക്കിൾ, മരണാനന്തര ശുശ്രൂഷകൾ ദൈവസന്നിധിയിൽ പ്രീതിജനകമോ? - ജോയി ഒറവണക്കുളം (യു എസ് എ), വൈദികർ കൊള്ളക്കാരാകുമ്പോൾ (ചന്ദനക്കാമ്പാറ വികാരിക്കെതിരെ ജനരോഷം), അച്ചനും വലിയമെത്രാനും പിന്നെ യൂദാസും (ചെറുകഥ), അന്ത്യയത്താഴ ഓർമ്മയാചരണത്തിന്റെ കാർമ്മികത്വം പട്ടക്കാർക്കു മാത്രമുള്ളതല്ല - ഡോ.(ഫാ) ജെ വലിയമംഗലം, കെ സി ആർ എം റിപ്പോർട്ട് ....

സത്യജ്വാല 2012 മുതലുള്ള മുഴുവൻ ലക്കങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, July 14, 2017

പേരിലെ പരിണാമം !

പേരിലെ പരിണാമം !

'രത്‌നാകരൻ' വാത്മീകിയായെങ്കിൽ , 'ജയചന്ദ്രൻ' ഗുരു നിത്യചൈതന്യ യതി ആയി! ; എന്നതുപോലെയല്ല 'ബാബു കുരിയാക്കോസ്' സുപ്രീം മാർ ആർത്തിയോസ്‌ ആകുന്നതും , 'ഗോപാലകൃഷ്ണൻ' ദിലീപാകുന്നതും!  ജനിച്ചപ്പോൾ ദൈവകല്പിതമായി ലഭിക്കുന്ന തണ്ടപ്പേര് , തന്റെ പേരിനും പെരുമയ്ക്കും വേണ്ടി  പൗരോഹിത്യ / കലാലോകം മാറ്റുമ്പോൾ, ആ പേരിലെ ''പരിണാമ സിദ്ധാന്തം'' ജനനന്മയ്ക്കായോ തിന്മയ്ക്കായോ ആയി കല്പിച്ചതു എന്ന് കാലം കണ്ടറിയണം!  

''അകമേ അഴുക്കുചാലായിരങ്ങൾ ,പുറമേനി മനമോഹമതിമോഹനം;
വെള്ളയണിഞ്ഞ  ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലേ നിങ്ങൾ? എന്ന് പണ്ട് ക്രിസ്തു അന്നത്തെയെന്നല്ല എന്നത്തേയും പൗരോഹിത്യത്തെ ആക്ഷേപിച്ചപ്പോൾ , ഇന്ന് മലയാളികളാകമാനം ഇന്നലെയോളം നമ്മെ കലാരംഗത്ത് ഇക്കിളിപ്പെടുത്തിയ ജനനായകൻ നടനെ ഒന്ന് ഓർക്കാൻകൂടി ഓക്കാനിക്കുന്നു! 
പള്ളിയിൽ കുമ്പസാരിപ്പിച്ചു കർത്താവിനെ ശാപ്പിടാൻ വായിൽ  തന്ന പുന്ന്യാളനച്ചനെ രതിവൈകൃതങ്ങൾക്കായി കാലം കൈവിലങ്ങണിയിക്കുമ്പോൾ ആ കൈമുത്തിയ മുഖങ്ങൾ നാണിച്ചവശരാകുന്നു! ''go away from church ''  എന്നറിയാതെ അലറിപ്പോകുന്നു!

കോടമ്പാക്കത്തു സിനിമയിൽകൂടാൻ പോയവളുടെ മാതിരിയാണ്, കർത്താവിന്റെ മണവാട്ടിയാകാൻ തലമുടി വടിച്ചുകളഞ്ഞവളും ! സിനിമയിലെ ആൺകഴുകന്മാരും പൗരോഹിത്യത്തിന് ''വരി '' എടുക്കാത്തവരും  കൂടി പാവം പെണ്മയുടെ ഭാവശുദ്ധി ടോയ്‌ലെറ്റിൽ ഒഴുക്കിക്കളഞ്ഞ! കാലം പൊറുക്കാറില്ല കത്തനാർ / സൂപ്പർ സ്റ്റാറുകളേ.... നിങ്ങൾ കപടതയിലൂടെ നേടിയെടുത്ത അർഹിക്കാത്ത രാജകീയ അംഗീകാരങ്ങളും സ്തുതി പുകഴ്ചകളും നാളെ കാറിത്തുപ്പലുകളായി നാടാകെ നാറ്റും! 

''ആമ്മേൻ'' എഴുതിയ പഴയ കർത്താവിന്റെ മണവാട്ടി ജാസ്മിന്റെ കൈരളി ടീവിയിലെ തുറന്ന കുമ്പസാരം പോലെ നാല് നടികൾ  ഒന്ന് കുമ്പസാരിച്ചിരുന്നെങ്കിൽ എന്ന് വെറുതെ മോഹിക്കുവാൻ മോഹം! അപ്പോൾ ബഹുമതികൾ അപമതികളാകും ! samuelkoodal  

Wednesday, July 12, 2017

''ദിലീപെന്ന'' ഇന്നിന്റെ ''മീഡിയാ മന്നൻ'' !

''ദിലീപെന്ന'' ഇന്നിന്റെ ''മീഡിയാ മന്നൻ'' !

ഇതുമൊരു വെറും ''കൃഷ്‌ണലീല''!  ഗോപാലകൃഷ്ണനെന്ന 'ദിലീപ്', മീഡിയായിൽ, [കുറേക്കാലം സിനിമയിലും  മാഫിയാലോകത്തിലും  ക്രിമിനോളജിയിലും]  പൂണ്ടു വിളയാടിയതു കാരണം, നാൽപ്പതു മീറ്റർ കളർ ളോഹ ധരിച്ചു കോടികളുടെ കാറിൽ വിലസിയ ''നാട്ടാരുടെ കുറെ ദൈവങ്ങളുടെ '' പതനവും, വേറെ ചില ളോഹകളുടെ [ദൈവത്തിന്റെ അളിയന്മാരുടെ] വിജയക്കൊടിയും ആരും കണ്ടതേയില്ല !  ''ബാവക്കക്ഷി തോറ്റേ....മെത്രാൻ കക്ഷി ജയിച്ചേ'' എന്ന കാലവും നീതിയും കാതോർത്തിരുന്ന മുദ്രാവാക്യം ആരും കേട്ടതേയില്ല!  അവർക്കു വേണ്ടി { ഈ വിവരമറിയാത്ത അച്ചായ സമൂഹത്തിനു വേണ്ടി} ഇത്  ഞാൻ കുറിക്കുന്നു!

"ഈ ജനം കണ്ണ് ഉണ്ടെങ്കിലും  കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല " എന്ന ക്രിസ്തുവിന്റെ പഴയ മൗനനൊമ്പരം ഒടുവിൽ നിരാശയിൽ മുക്കി "കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ " എന്ന വിലാപമായി മാറിയതോർത്തു ഇത് കുറിക്കുന്നു! മാപ്പു!

"സുപ്രീം കോടതി വിധിച്ചാലും, ഇനിയും സാക്ഷാൽ നസറായൻ ഒന്ന് വീണ്ടും ജനിച്ചാലും ഞങ്ങൾക്കെന്താ ? പുതിയ കാറ് വാങ്ങാൻ, പിരിവു നടത്താൻ ഈ പള്ളികേസല്ലാതെ വല്ല പുട്ടും ഈ നാറുന്ന ഞങ്ങൾക്കുണ്ടോ ? ഞങ്ങളുടെ ഈ നാറിയ ളോഹക്കൂട്ടിലുണ്ടോ ? കൂദാശയെന്ന വെറും തട്ടിപ്പല്ലാതെ വല്ലതും ഈയുള്ളോർക്കറിയുമോ? 

വിടില്ല ഞങ്ങൾ സർക്കാരേ, വോട്ടുകൾ ഞങ്ങടെ കീശയിലാ"  എന്ന് സുറിയാനിയിലും, പച്ചമലയാളത്തിലും ഒറ്റ ശ്വാസത്തിന് പറയാനറിയാവുന്ന ഞങ്ങൾ , വെറും ആടുകളായി ഞങ്ങൾക്കുവേണ്ടി  വളർത്തിയ, [അടിമകളായ മനനമില്ലാത്ത മനുഷ്യകോലങ്ങൾ] എന്നും ഞങ്ങളുടെ ളോഹക്കൂട്ടിലെ കീശയിൽ ഉണ്ടെന്ന ഉറപ്പുമാത്രമാണ്  ഞങ്ങളൂടെ ''ക്രിസ്തുവിനു എതിരായ മൂലധനവും'' , പുതിയ പള്ളികൾ ഇനിയും പണിയാനുള്ള ''മൂലക്കല്ലും''!

എന്നാൽ ഇതറിഞ്ഞ നാസാരയന്റെ മൊഴിയോ  .."ജയിച്ചെന്നു അഹങ്കരിക്കുന്ന ളോഹകളെ, നിങ്ങള്ക്ക് ഹാ കഷ്ടം ! നിങ്ങളുടെ 'സോകാൾഡ്' ആടുകൾക്ക് ശ്വാസമുള്ളിടത്തോളംകാലം  'വിശ്വാസം' എന്ന പദത്തിലൂന്നി നിങ്ങൾ ''എന്റെ ജനത്തെ'' വിഡ്ഢികളാക്കിയ മോന്മാരാണെന്നു നല്ലോണം എനിക്കറിയാം ! 
'ഭഗവത്‌ ഗീത'  പഠിക്കാത്ത ഗോപാലകൃഷ്ണനെന്ന പുങ്കൻ ദിലീപിനെപ്പോലെ ആകാതെ വേഗം മാനസാന്തരപ്പെടുവിൻ / ''ഗീതയുടെ'' കരളുപറിച്ചു സ്നേഹത്തിന്റെ മസാലചേർത്തു നിങ്ങള്ക്ക് ഞാൻ കാൽവരിയിലെ ത്യാഗത്തിന്റെ സദ്യയിൽ വിളമ്പി തന്ന ആ  ''ത്യാഗവിരുന്നു'' നിങ്ങൾ മറന്നുവല്ലോ!? എന്നെ അറിയാത്ത സർപ്പസന്തതികളെ, ഭാരതത്തിൽ നിങ്ങൾ പൗരോഹിത്യ പാഴ്‌വേലയ്ക്കായി ജനിക്കാതെയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു? വേഗം പോയി ''ഗീത'' പഠിക്കൂ ..എന്റെ വചനപ്പൊരുൾ  അറിയാൻ , ഭാരത സനാതന ദൈവദര്ശനം അറിയാൻ !
 "ഞാനും" ''ദൈവവും ഒന്നാകുന്നു'' എന്ന് എന്റെ ജനത്തെ വേഗം പഠിപ്പിക്കൂ....'ഞാൻ'/ അഹം '' എന്ന ബോധമാണീശ്വരൻ! ഞാൻ മാത്രം ,അതാണീ സാരപ്രപഞ്ചം ! 'ഞാൻ' എന്നാൽ ഞാനെന്ന 'ബോധത്തിന്' കാരണമായ 'ഈശ്വരൻ' എന്നര്ത്ഥം !   samuelkoodal 

പുരോഹിതരെ തിരിച്ചറിഞ്ഞ മാര്‍ ജോസഫ് പൊരുന്നേടത്ത്

റ്റി.റ്റി. മാത്യു തകടിയേല്‍

സത്യജ്വാല 2017 ജൂൺ ലക്കത്തിൽനിന്ന്  


ദൈവത്തിന്റെ ആലയമാണ് ദേവാലയം. ക്രിസ്ത്യാനികള്‍ ദേവാലയത്തെ  പള്ളി എന്നു പറയുന്നു. പള്ളിയുടെ സക്രാരിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവോസ്തിയില്‍ ദൈവസാന്നിദ്ധ്യമുണ്ടെന്ന് ക്രൈസ്തവവിഭാഗത്തില്‍പ്പെട്ട കത്തോലിക്കര്‍ വിശ്വസിക്കുന്നു. അപ്പോള്‍ പള്ളിയെന്നത് ഒരു കെട്ടിടം മാത്രമല്ല, വിശുദ്ധിയുള്ള ഒരു സ്ഥലംകൂടിയാണ്. ഗോതമ്പപ്പമായ ഓസ്തിയില്‍ ദൈവസാന്നിദ്ധ്യം വരുത്തുവാനുള്ള ദിവ്യമായ ആത്മീയശക്തി വൈദികനുണ്ടെന്നാണ് വിശ്വാസം. ഈ വൈദികന്റെ വാസസ്ഥലമാണ് പള്ളിമേട. അപ്പോള്‍ മേല്‍പ്പറഞ്ഞ പള്ളിയുടെയും വൈദികന്റെയും സാന്നിദ്ധ്യമുള്ള പള്ളിമേടയില്‍ നന്മയുടെയും വിശുദ്ധിയുടെയും പരിവേഷം നിറഞ്ഞു നില്‍ക്കേണ്ടതാണ്.

ആമുഖമായി ഇത്രയെങ്കിലും പറഞ്ഞെങ്കില്‍മാത്രമേ, മാനന്തവാടി ബിഷപ്പ് മാര്‍ ജോസഫ് പൊരുന്നേടം വിശ്വാസികളോടു നടത്തിയ പരസ്യപ്രസ്താവനയെ വിശകലനംചെയ്യുവാന്‍പറ്റൂ. 2017 ഏപ്രില്‍ മാസത്തില്‍ വിവാദകേന്ദ്രമായ കൊട്ടിയൂര്‍ പള്ളിയിലെ കുര്‍ബാനയ്ക്കുശേഷം നടത്തിയ പ്രസംഗത്തില്‍, പള്ളിമേടകളില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ക്യാമറ സ്ഥാപിക്കുകയും അള്‍ത്താര ബാലികമാരെ ഒഴിവാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ''വൈദികര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇടവകഭരണം നിയന്ത്രിക്കുവാനും നിരീക്ഷിക്കുവാനും അല്‍മേനികളുടെ പ്രതിനിധികള്‍ അടങ്ങുന്ന പ്രാദേശികസമിതികള്‍ രൂപീകരിക്കും. കൊട്ടിയൂരില്‍ മാത്രമല്ല, സഭയിലാകെ മാറ്റങ്ങള്‍ക്കു തുടക്കംകുറിക്കുവാനുള്ള സന്ദര്‍ഭമായാണീ വിഷയത്തെ കാണുന്നത്.''

വസ്തുനിഷ്ഠമായിട്ടുതന്നെ നമുക്ക് ഈ പ്രസ്താവനയെ വിലയിരുത്താം. ആമുഖത്തില്‍ പറഞ്ഞതുപോലെ എല്ലാ നന്മകളും നിറഞ്ഞുനില്‍ക്കേണ്ട സ്ഥലമാണ് പള്ളിയും പള്ളിമേടയും; അതുപോലെതന്നെ വൈദികരും. തങ്ങള്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരാണെന്നുവരെ പുരോഹിതര്‍ സ്വയം പ്രഖ്യാപിക്കുന്നു. ലിയോ-10-ാം മാര്‍പാപ്പാ 'തിരുവെഴുത്തുകള്‍' എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതുന്നു. ''എല്ലാവരും പൂര്‍ണ്ണമായും ദൈവത്തിനു കീഴടങ്ങുന്നതുപോലെ റോമന്‍ മാര്‍പാപ്പായ്ക്കും കീഴടങ്ങണം. സര്‍വ്വ ശക്തനായ ദൈവത്തിന്റെ പദവികള്‍ ഞങ്ങള്‍ വഹിക്കുന്നു.'' അതുപോലെ, 1780-ല്‍ കൂടിയ കൗണ്‍സിലില്‍ വിഷയം അജന്‍ഡയില്‍പ്പോലും ഉള്‍പ്പെടുത്താതെയും എതിര്‍പ്പുകള്‍ വകവയ്ക്കാതെയും മാര്‍പാപ്പാമാര്‍ക്ക് തെറ്റാവരമുണ്ടെന്നത് ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതിനുവേണ്ടി ഒരു തിയോളജിയും കണ്ടുപിടിച്ചു. അങ്ങനെ ദൈവത്തെ ഭൂമിയിലേക്ക് ആനയിച്ചുകൊണ്ടുവരുവാനും, മനുഷ്യന്റെ പാപങ്ങള്‍ പൊറുക്കുവാനും, പണം വാങ്ങിയാണെങ്കിലും മരിച്ച വിശ്വാസികളെ ശുദ്ധീകരണസ്ഥലത്തിലെ തീച്ചൂളയില്‍നിന്നും ദൈവം കല്പിച്ച കാലാവധിക്കുമുന്‍പേ സ്വര്‍ഗ്ഗസൗഭാഗ്യത്തിലെത്തിക്കുവാനുമാവശ്യമായ ദൈവികാധികാരമുള്ളവരും, എല്ലാത്തിലുമുപരി ഭൂമിയില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരും ആയിരിക്കുന്ന പുരോഹിതരെ, അല്ലെങ്കില്‍ പുരോഹിതശ്രേഷ്ഠരെ നാം എങ്ങനെ നോക്കിക്കാണണം?

ഇത്രയുമൊക്കെ വിശുദ്ധികള്‍ നിറഞ്ഞു നില്‍ക്കുന്ന പുരോഹിതര്‍ അവരുടെ ജീവിതത്തിലും അതു പ്രകടമാക്കേണ്ടതാണ്. ഇതൊന്നുമില്ലാതെ സാധാരണ മനുഷ്യരെപ്പോലെയോ അതിലുംതാണ ലെവലിലോ ഇവര്‍ ജീവിച്ചാല്‍ നാം എന്താണ് മനസ്സിലാക്കേണ്ടത്? ദൈവത്തിന്റെ വരപ്രസാദങ്ങളൊന്നും ഇവര്‍ക്കു കിട്ടിയിട്ടില്ലെന്നു തന്നെയാണ്. വെറും പച്ച മനുഷ്യര്‍! യേശുവിന്റെ ദര്‍ശനങ്ങളും ഉപദേശങ്ങളുമല്ല ഇവര്‍ പിന്തുടരുന്നതെന്നും വരുന്നു.

ഇത്രയുമൊക്കെ മനസ്സിലാക്കിയ ആളാണ് മാനന്തവാടിയിലെ മെത്രാന്‍ മാര്‍ ജോസഫ് പൊരുന്നേടം എന്നു തോന്നുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, പുരോഹിതന്റെ വാസസ്ഥലമായ പള്ളിമേടയില്‍ സ്ത്രീകള്‍ വരരുത് എന്നു പറയുന്നത്. ഇവിടെ, പുരോഹിതന്റെ വാസസ്ഥലമായ പള്ളിമേട പാപസങ്കേതമല്ല എന്നു പറയുവാന്‍ മെത്രാനു ധൈര്യംപോരാ. പുരോഹിതര്‍ അന്യന്റെ പാപം പോക്കും എന്നല്ലാതെ, പാപത്തിനതീതരാണെന്നു പറയുവാന്‍ പറ്റുന്നില്ല. ആ വിശ്വാസക്കുറവുകൊണ്ടാണല്ലോ പള്ളിമേടകളില്‍ ക്യാമറ വയ്ക്കണമെന്നും, ദിവ്യബലിയില്‍ സഹകരിക്കുന്ന പിഞ്ചു ബാലികമാരെപ്പോലും ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പള്ളിമേടകളില്‍ സ്ത്രീകളെ നിരോധിക്കുകയും അവിടെ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയുംചെയ്യുന്ന മെത്രാന്‍ എന്തുകൊണ്ട് മെത്രാന്റെ വാസസ്ഥലമായ മെത്രാസനഅരമനകളെ ഇതില്‍നിന്നെല്ലാം ഒഴിവാക്കുന്നു? കാരണം, ആത്യന്തികമായി മെത്രാനും ഇടവകവികാരിയും പുരോഹിതരാണ്; പദവിയില്‍ മാത്രമേ വ്യത്യാസമുള്ളു. അധികാരവും ആഡംബരവും സുഖഭക്ഷണവും സുഖലോലുപതയുമൊക്കെ കൂടുതലുള്ള മെത്രാന്മാരുടെ ജീവിതത്തിന് പാപചായ്‌വ് കൂടുതലാവാനല്ലേ ഏറെ സാധ്യത?

എറണാകുളം ബിഷപ്പ് മാര്‍ ജോണ്‍ തട്ടുങ്കല്‍ ഒരു സ്ത്രീയെ മെത്രാസന അരമനയില്‍ താമസിപ്പിച്ചിരുന്നതും അതേത്തുടര്‍ന്ന് അദ്ദേഹത്തെ സഭ തല്‍സ്ഥാനത്തുനിന്നു മാറ്റിയതും വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുത്തതുമൊക്കെ വളരെയേറെ വാര്‍ത്ത പിടിച്ചുപറ്റിയിരുന്നു. ബിഷപ്പ് അരമന വിട്ടുപോയശേഷം രൂപതയിലെ വൈദികര്‍ കൂട്ടമായി വന്ന് വിശുദ്ധിയുടെ ജലമായ ഹാന്നാന്‍വെള്ളം തളിച്ച് അരമനമന്ദിരം ശുദ്ധമാക്കിയശേഷമാണ് അവിടെ പ്രവേശിച്ചതുതന്നെ. അതുകൊണ്ട് പള്ളിമേടയ്‌ക്കൊപ്പമോ അതില്‍ കൂടുതലോ നിയന്ത്രണങ്ങള്‍ മെത്രാസനഅരമനകളിലും വേണ്ടിവരുന്നു. ചുരുക്കത്തില്‍, മെത്രാനെയും അദ്ദേഹത്തിന്റെ അരമനയെയും ഒഴിച്ചുനിര്‍ത്തി ഒരു സന്മാര്‍ഗ്ഗനിയന്ത്രണം സഭ നടപ്പാക്കേണ്ടതില്ല.

സ്ത്രീസാന്നിദ്ധ്യവും സ്ത്രീസാമീപ്യവും പുരോഹിതരുടെ ബ്രഹ്മചര്യത്തിന് വെല്ലുവിളിയായി വരുന്നു എന്ന തിരിച്ചറിവ് സഭയ്ക്കുണ്ടായ മുറയ്ക്ക്സ്ത്രീകളെ കന്യാസ്ത്രീകള്‍തന്നെ കുമ്പസാരിപ്പിക്കണമെന്ന  ശ്രദ്ധേയമായ ഒരു നിര്‍ദ്ദേശം വരികയുണ്ടായല്ലോ. കാരണം, ഇന്നത്തെ രീതിയിലുള്ള കുമ്പസാരവും കുമ്പസാരക്കൂടുകളും പള്ളിമേടകളെക്കാള്‍ എത്രയോ കൂടുതല്‍ പാപസങ്കേതങ്ങളാകാന്‍ സാദ്ധ്യതയുണ്ട്! കുമ്പസാരക്കൂടുകളിലെ സ്വകാര്യതയില്‍ ബ്രഹ്മചര്യനിഷ്ഠയില്‍ ബലഹീനനായ ഒരു വൈദികന്‍ സ്ത്രീകളില്‍നിന്നു ലൈംഗികച്ചുവയുള്ള പാപങ്ങള്‍ കേള്‍ക്കുമ്പോള്‍ വികാരഭരിതനോ പ്രലോഭിതനോ ആകാന്‍ സാധ്യത ഏറെയാണ്. ഇവിടെ മാനസികമായിട്ടെങ്കിലും ബ്രഹ്മചര്യത്തിനെതിരായ വേലിചാട്ടങ്ങള്‍ നടക്കുന്നു.

അന്ത്യഅത്താഴത്തിനുമുന്‍പ് യേശു തന്റെ ശിഷ്യന്മാരുടെ കാലുകഴുകിത്തുടച്ചു. എളിമയുടെയും മനുഷ്യസ്‌നേഹത്തിന്റെയും അത്യുജ്ജ്വലമായ പ്രകടനം! കത്തോലിക്കാസഭ കാലുകഴുകല്‍ ഒരു അനുഷ്ഠാനകര്‍മ്മമായി തുടരുന്നു. പുരോഹിതര്‍ 12 പുരുഷന്മാരുടെ കാലുകഴുകി ചുംബിക്കുന്നു. അന്യമതസ്ഥരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും കാലുകഴുകി ചുംബിക്കുന്നതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പാ ഉല്‍ബോധിപ്പിച്ചിരിക്കുന്നു. ഇത് അദ്ദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ സീറോ-മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആലഞ്ചേരി ഇതിനെതിരെ, 'വൈദികര്‍ സ്ത്രീകളുടെ കാലു കഴുകി ചുംബിക്കേണ്ട' എന്ന് ഇടയലേഖനമെഴുതി!  സഭയിലെ വൈദികരുടെ ജീവിതവിശുദ്ധിസംബന്ധിച്ച് മാനന്തവാടി ബിഷപ്പിനുള്ള അതേ തിരിച്ചറിവാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കുമുള്ളത് എന്നര്‍ത്ഥം.

മനുഷ്യസഹജവാസനയായ ലൈംഗികതയെ പൂര്‍ണ്ണമായും തടഞ്ഞുനിര്‍ത്തുവാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് സഭ ഇന്ന് വൈദികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിര്‍ബന്ധിതബ്രഹ്മചര്യം നിര്‍ത്തലാക്കണം. ആദിമസഭയില്‍ ആദ്ധ്യാത്മികശുശ്രൂഷകര്‍ക്ക് നിര്‍ബന്ധിതബ്രഹ്മചര്യനിയമം ഇല്ലായിരുന്നു. 1075 - വരെ പുരോഹിതര്‍ വിവാഹിതരായിരുന്നു. 1599-വരെ കേരളസഭയിലെ കത്തനാരന്മാരും വിവാഹിതരായിരുന്നു. യേശുവിന്റെ ശിഷ്യന്മാരില്‍ യോഹന്നാന്‍ ഒഴിച്ച് ബാക്കിയെല്ലാവരും വിവാഹിതരായിരുന്നു. അതുകൊണ്ട്, യേശുവിനില്ലാത്ത ഒരു കപട ആത്മീയകാഴ്ചപ്പാടൊന്നും സഭയ്ക്കും വേണ്ട. കത്തോലിക്കാസഭ ഇന്നു നേരിടുന്ന ഒരു വലിയ വെല്ലുവിളി പുരോഹിതരുടെ ലൈംഗിക അരാജകത്വമാണ്. 1992-93 കാലഘട്ടത്തില്‍ ചിക്കോഗോ ബിഷപ്പായിരുന്ന ബെര്‍നാര്‍ഡ് ഒരു ബാലപീഡനക്കാരനായിരുന്നെന്ന് പരസ്യമായതോടെയാണ്, വൈദികര്‍ക്കിടയില്‍ വ്യാപകമായി നടന്നുവന്നിരുന്ന ബാലപീഡനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലോകമറിയുന്നത്. 2001-ല്‍ 'ബാസ്റ്റണ്‍ ഗ്ലോബ്' എന്ന ദിനപത്രം നടത്തിയ വിശദമായ അന്വേഷണത്തില്‍ 600-ലേറെ വൈദികരെ ബാലപീഡനക്കാരായി കണ്ടെത്തി (2003-ല്‍ പുലിസ്റ്റര്‍ പ്രൈസ് ലഭിച്ച പത്രമാണ് 'ബോസ്റ്റണ്‍ ഗ്ലോബ്'). വൈദികരുടെ ബാലപീഡനത്തിന്റെപേരില്‍ അമേരിക്കയിലും, യൂറോപ്പിലുമായി ലക്ഷക്കണക്കിനു ഡോളര്‍ പിഴയടച്ച്, പല രൂപതകളും സാമ്പത്തികമായി തകര്‍ന്നു പോയ കഥ ലോകം അറിഞ്ഞതാണല്ലോ.

പുരോഹിതരെ വിശുദ്ധരായി ബിംബവല്‍ക്കരിക്കുവാനും, അവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന  ആരോപണങ്ങളെ തമസ്‌കരിക്കുവാനും ഒതുക്കിത്തീര്‍ക്കുവാനും വിശ്വാസികളും സഭാനേതൃത്വവും അമിതവ്യഗ്രത കാണിക്കുകയാണ്. അതാണ് കുറ്റകൃത്യങ്ങള്‍ അധികരിക്കുവാന്‍ കാരണം. ഇവിടെ പുരോഹിതര്‍ക്ക് കണക്കില്‍ക്കവിഞ്ഞ വിശുദ്ധിയും അപ്രമാദിത്വവുമൊന്നും കൊടുക്കാതെ, അവരും പച്ച മനുഷ്യരാണെന്ന് മാനന്തവാടി ബിഷപ്പിനെപ്പോലെ എല്ലാവരും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പുരോഹിതര്‍ ഇത്രയും വഷളാകുമായിരുന്നില്ല.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെയും പുരോഹിതരുടെയും നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി 325-ല്‍ കൂടിയ നിഖ്യാസൂനഹദോസില്‍ രൂപംകൊണ്ട കത്തോലിക്കാസഭയ്ക്ക് പതിനേഴു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഇക്കണ്ടകാലമത്രയും പുരോഹിതര്‍ സഭയെ നയിച്ചു. അല്‍മായര്‍ അനുസരിച്ചു. ഇപ്പോള്‍ സഭ എവിടെ നില്‍ക്കുന്നു? പുരോഹിതര്‍ നിയന്ത്രിക്കുന്ന പള്ളിയിലും പള്ളിമേടയിലും സ്ത്രീകളും പെണ്‍കുട്ടികളും വരുന്നതിനു നിബന്ധന വയ്‌ക്കേണ്ടി വന്നിരിക്കുന്നു! ഇവരുടെ പോക്കു-വരവ് നിരീക്ഷിക്കുന്നതിന് ക്യാമറകളും വയ്ക്കുന്നു. വിശുദ്ധിയുടെ പരിവേഷം നിറഞ്ഞുനില്‍ക്കേണ്ട പുണ്യസ്ഥലത്തിന്റെ കാര്യമാണീ

പ്പറയുന്നത്. യേശുവിന്റെ പേരിലുണ്ടായ സഭയെ ഈ വിധത്തിലാക്കിയതാരാണ്? ഇന്നത്തെ സഭാനേതൃത്വത്തിന്റെ കൈകളില്‍ സഭ സുരക്ഷിതമാണോ? ഇവിടെനിന്ന് സഭയ്ക്ക് യേശുവിലേക്ക് ഒരു മടക്കയാത്രയുണ്ടാകുമോ? അതിനുവേണ്ടിയാണോ ഇന്നത്തെ ഫ്രാന്‍സീസ് പാപ്പാ  നിയോഗിതനായിരിക്കുന്നത്? എന്നാല്‍ യേശുവിന് അന്ന് യഹൂദ പുരോഹിതരില്‍ നിന്നുണ്ടായ ക്രൂരമായ അനുഭവം മാര്‍പാപ്പായ്ക്കുണ്ടാകുമോ എന്ന സന്ദേഹം നിലനില്‍ക്കുന്നു.

ഫോണ്‍: 9497632219

Monday, July 10, 2017

"തന്തയ്ക്ക് എന്തിനാ പിറക്കുന്നത്, തള്ളയ്ക്ക് പിറന്നാൾ പോരെ "?

"തന്തയ്ക്ക് എന്തിനാ പിറക്കുന്നത്, തള്ളയ്ക്ക് പിറന്നാൾ പോരെ "?

"തന്തയ്ക്കു പിറക്കുന്നവൻ" എന്ന ചൊല്ലുമാറ്റി "തള്ളയ്ക്ക് പിറന്നവൻ" എന്ന്, സ്വയം ആ ചൊല്ല് തിരുത്തി വാദിക്കുന്ന ഒരുപറ്റം ജീവികളുടെ {എല്ലാവരുമല്ല } സംഘടനയാണീ ''അമ്മ'' എന്നൊന്നും പ്രവാസിയായിരുന്ന എനിക്കും അന്പതു വയസുവരെ അറിയില്ലായിരുന്നു ! ഒടുവിൽ ശ്രീ.രാജീവ് അഞ്ചലിന്റെ ''പൈലോട്ടസ്'' എന്ന സിനിമയിൽ "ലില്ലിപ്പൂവിന് നാവിൽ പൊന്നും തേനും, ചെല്ലക്കാറ്റിൻ ചുണ്ടിൽ തെന്നും നാണം " എന്ന പാട്ടെഴുതി ഞാനും  !  ''ആസ് എ കോംപ്ലിമെന്റ്റ്'' ആയി ആ സിനിമയിൽ ഒരു തോട്ടം മുതലാളിയുടെ വേഷവും ഞാൻ  ചെയ്തു !  നാല്പതു നാളിലെ എന്റെ കാഞ്ഞിരപ്പള്ളി / വാഗമൺ  'സിനിമാ ക്യാമ്പ്'  ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടു ! മറ്റൊരുപാട് ഞാൻ കേട്ട് അറിഞ്ഞു ! പിന്നീട് ഞാൻ നേരിട്ട് പലതും അനുഭവിച്ചറിഞ്ഞു ! 'ഗൾഫ്' കാരൻ അച്ചായനെത്തേടി പല സിനിമാ പ്രവർത്തകരും  ഞാനുമായി ആ കാലങ്ങളിൽ  ബന്ധപ്പെട്ടിട്ടുണ്ട് ! ഒടുവിൽ എഴുപതു കഴിഞ്ഞ എന്റെ മനസിന്റെ സത്യസന്ധമായ കണ്ടെത്തലാണീ "തന്തയ്ക്ക് എന്തിനാ പിറക്കുന്നത് തള്ളയ്ക്ക് പിറന്നാൾ പോരെ "? എന്ന ഇവരുടെ മുടിഞ്ഞ ഈ ചോദ്യം! എല്ലാവരുമില്ല എന്നൂഹിക്കാം ഒരു മനസമാധാനത്തിനായി! പക്ഷേ ഞാൻ കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം! 


അതുപോലെയാണീ ക്രിസ്ത്യൻ പൗരോഹിത്യവും ! ദൈവത്തെ അറിയാവുന്ന ഒരു മനസിനെയും ളോഹയ്ക്കുള്ളിൽ / കളർ ളോഹക്കൂട്ടിൽ ഞാൻ ഇന്നോളം തിരഞ്ഞു, കണ്ടെത്തിയില്ല ! ''അനേഷിപ്പീന് കണ്ടെത്തും " എന്ന ക്രിസ്തുവചനത്തെ പ്രമാണമാക്കി, എഴുപതു വയസുവരെ ഞാൻ അന്വേഷിച്ചു ,പക്ഷെ കണ്ടെത്തിയില്ല ! പകരം ഇവന്മാര് നാട്ടിയ കുരിശിൽ ഇവർ കയറ്റിയ കുരിശിതന്റെ [ഇന്നും കുരിശിലെ] വിലാപം സദാ ഞാൻ കേട്ടു / ഇന്നും കേൾക്കുന്നു / ഇനിയും ചെവിയുള്ളിടത്തോളം കേട്ടുകൊണ്ടേയിരിക്കും  ! സത്യം സത്യം! samuelkoodal      .


Sunday, July 9, 2017

നഴ്‌സ്മാരുടെ സമരത്തെ അനുകൂലിച്ചുള്ള ചില ലേഖനങ്ങൾ

സൈമൺ ജോസഫ് 

നഴ്‌സ്മാരുടെ സമരത്തെ അനുകൂലിച്ചുള്ള ചില ലേഖനങ്ങൾ ഫേസ്ബുക്കിൽ വായിക്കുവാനിടയായത് താഴെ കൊടുത്തിരിക്കുന്നു. ജീവകാരുണ്യപ്രവർത്തനം എന്ന മുഖംമൂടി ഉപയോഗിച്ച് നമ്മുടെ സഹോദരീസഹോദരന്മാർക്ക് വേണ്ട ശമ്പളം നൽകാതെ പീഡിപ്പിക്കുന്നത് കഷ്ടംതന്നെ.

വളരെ പ്രസക്തമായ  കറിപ്പ് ജോയ് ചേറ്റുപുഴയുടെതാണ്സത്യം മാത്രം പറഞ്ഞിരിക്കുന്നു

പള്ളിവക സ്ഥാപനങ്ങളിൽ പുരോഹിതരല്ലാത്തവർ പണിയെടുക്കുന്നത് അടിമകളെപ്പോലെയാണ്അല്ലെങ്കിൽ അവരുടെ സ്തുതിപാഠകരാകണം.ആല്മാഭിമാനമുള്ളവർക്കു പറ്റിയ പണിയല്ല പള്ളി സ്ഥാപനങ്ങളിലെ പണിഒരു തൊഴിൽ നിയമവും അവർക്കു ബാധകമല്ലഅൺഎയ്ഡഡ് സ്കൂളുകളിലെ സ്ഥിതിഅടിമപ്പണിയെക്കാൾ പരിതാപകരമാണ്എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും നേരിട്ട് ശമ്പളം കൊടുക്കുന്നതുകൊണ്ടുമാത്രം അവരുടെ സ്ഥിതി കുറച്ച്ഭേദമാണ്പക്ഷെ ജോസഫ് മാഷിന്റെ സ്ഥിതി അറിയാമല്ലോഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇവരുടെ കീശയിലാണ്ബിജെപിയുംളോഹപ്പേടിയിലാണ്കത്തോലിക്കാ സഭ എന്ന ഒരു മാസിക പത്രം തൃശൂർ അതിരൂപതയിൽ നടത്തുന്നുണ്ട്ഞങ്ങളുടെ വീട്ടിൽ വരിസംഖ്യ കൊടുക്കാതെ തന്നെഎറിഞ്ഞു പോകുന്നുണ്ട്നുണയെഴുതുന്ന ധാരാളം പത്രങ്ങൾ കേരളത്തിലുണ്ട് പക്ഷെ  പത്രത്തിൽ നുണ മാത്രമേ എഴുതൂ മാസത്തിലെ പത്രത്തിൽനഴ്സുമാരുടെ സമരത്തെക്കുറിച്ചും 'പള്ളിനിയമ'ത്തെക്കുറിച്ചും പച്ച നുണകൾ എഴുതിപ്പിടിച്ചിട്ടുണ്ട്നുണയെഴുതുന്നതിൽ ഡോക്ടറേറ്റ് ഉണ്ടെങ്കിൽ ഇവർക്ക് കിട്ടും.ഒരു പത്രത്തിന് എത്രമാത്രം തരം താഴാമെന്നുള്ളതിന്  പത്രം തന്നെയാണ് ഉത്തമ ഉദാഹരണം പത്രമാണ് നഴ്സുമാരുടെ സംഘടനകൾ കത്തിക്കേണ്ടത്മാതൃകഇവർ തന്നെ കാണിച്ചു തന്നിട്ടുണ്ടല്ലോകോട്ടയത്ത് ഇവരുടെ കുട്ടി സംഘടന മനോരമ പത്രം കത്തിച്ചതിനു ഞാൻ സാക്ഷിയാണ്നഴ്സുമാരുടെ പ്രശ്നംപരിഹരിച്ചില്ലെങ്കിൽ പള്ളിക്കു ഒരു നയാപൈസ പോലും കൊടുക്കില്ല എന്നും പള്ളിപരിപാടികളിൽ പങ്കെടുക്കുകയില്ല എന്നും നല്ല ക്രിസ്ത്യാനികൾ തീരുമാനിച്ചാൽപുരോഹിതരുടെ മുട്ട് വിറക്കും. 'കത്തോലിക്കാ വോട്ട് ബാങ്ക്എന്ന കടലാസു പുലിയെ കാണിച്ചുകൊണ്ടാണ് ഇവർ രാഷ്ട്രീയക്കാരെ വിരട്ടുന്നത്എങ്ങിനെയുംഅധികാരം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടികൾ മാത്രമല്ലേ നമുക്കുളൂഇവരുടെ ളോഹയെ പേടിക്കാത്ത തന്റേടമുള്ള ഒരുരാഷ്ട്രീയക്കാരനെയെങ്കിലും കാണാൻ കൊതിയാകുന്നു.
പ്രതികരണം: Z. Nedunkanalകത്തോലിക്കാ അച്ചന്മാരെയും കന്യാസ്ത്രീകളെയും പോലെ സത്യത്തെ ഇത്രമാത്രം അവഹേളിക്കുന്ന ഒരു ഗണം വേറെയില്ലഅവരെ അടുത്തറിയണം തനിനിറംകാണാൻഅവരുടെ നിലനില്പുതന്നെ യേശുവിന്റെ വചനങ്ങളെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം നടത്തിയും ആണ്പ്രായം ചെന്ന ചിലരൊഴിച്ച്.കുർബാനയിൽവിശ്വസിക്കുന്ന പരോഹിതർ ഇന്നില്ലവിയർക്കാതെ അപ്പം തിന്നുന്ന ഇവർക്ക് സുവിശേഷത്തെ ഭയമാണ്കാരണംപണത്തിനും സുഖത്തിനുമായി ആരെയുംചതിക്കാൻ മടിയില്ലാത്തവരാണ് അധികാരസ്ഥാനങ്ങൾ കൈക്കലാക്കി വച്ചിരിക്കുന്നത്സന്യസ സഭകളിലെ പോലും അധികാര വടംവലികൾ അറിഞ്ഞാൽവിശ്വാസികൾ ഞെട്ടുംഎനിക്ക് നേരിട്ടറിയാവുന്നവയാണ്  കുറിക്കുന്നത്ഇന്നത്തെ സഭയുടെ ആശുപത്രികളെല്ലാം വൈദികരിലെ കൗശലക്കാർ ആണ്നടത്തുന്നത്അതേ കൗശലം പഠിച്ച കന്യാസ്ത്രീകൾ അവർക്ക് കൂട്ടിനുണ്ട്ഇവർ കണ്ണിൽ ചോരയുള്ളവരായിരുന്നെങ്കിൽ ദുരിതമനുഭവിക്കുന്ന നേഴ്സുമാരുടെ സമരം ഒഴിവാക്കാമായിരുന്നു.ഒരു വിധത്തിലുള്ള ഒത്തുതീർപ്പിനും നേഴ്സുമാർ വഴങ്ങരുത്വഴങ്ങിയാൽ അടുത്ത 20 കൊല്ലം പിന്നെ ഒന്നും മാറാൻ പോകുന്നില്ലഅതോർത്തോളൂ.

ധീരതയോടെ അടുത്ത ഒരു വൈദികനും പ്രതികരിച്ചിരിക്കുന്നു
നേഴ്സ് ജോലി ചെയ്യുന്ന എന്റെ എല്ലാ സഹോദരങ്ങൾക്കും സമരത്തിന് പിന്തുണ അറിയിക്കുന്നുഞാൻ ഒരു കാത്തോലിക്കാ പുരോഹിതനാണ്എന്റെ വീട്ടിലുള്ളസഹോദരങ്ങളും ബന്ധുക്കളിൽ അധികവും നഴ്സ്മാരാണ്ബഹു ഭൂരിപക്ഷം അച്ചന്മാരുടെയും വീട്ടിൽ നേഴ്സ്മാരാണ് കൂടുതലുംനിങ്ങളുടെ വേദന പൂർണമായുംഞങ്ങൾ മനസ്സിലാകുകയും സമരത്തെ പിന്തുണക്കുകയും ചെയ്യുന്നുപക്ഷെ സഭയുടെ ആശുപത്രികൾ നിയന്ത്രിക്കുന്നതും അച്ചന്മാർ തന്നെയാണ്അവരാകട്ടെതങ്ങളുടെ മിടുക്കു തെളിയിക്കാനായി ലാഭം കൂട്ടാനുള്ള ശ്രമത്തിൽ മനുഷ്യത്വവും കരുണയും ഇല്ലാതെ പെരുമാറുന്നുസഭയുടെ ഒരാശുപത്രിപോലും നഷ്ടത്തിലല്ല.കാരണം ഇപ്പോഴും ലോണെടുത്തു പുതിയ കെട്ടിടങ്ങൾ പണിതു കൂട്ടുന്നു.തന്മൂലം എന്നും കടവും നഷ്ടവും ആണെന്ന് പറയുകയും ചെയ്യാംആശുപത്രിയിൽ നിന്നുംകിട്ടുന്ന പണം അവിടെത്തന്നെ നിക്ഷേപിക്കും - അത് രൂപതകൾ വകമാറ്റി ചിലവഴിക്കാറില്ലമാനേജ്മന്റ് ആയി ജോലി ചെയ്യുന്ന പലരും ചെയ്യുന്ന ചൂഷണങ്ങൾമൂലം സുവിശേഷ പ്രസംഗങ്ങൾ പറയാൻ ഞങ്ങൾക്ക് ലജ്ജ തോന്നുന്നുകാരണം സ്വന്തം കണ്ണിൽ തടിയിരിക്കുന്നുണ്ടെന്നു ഞങ്ങൾക്കറിയാംതങ്ങളുടെ ജോലിക്കാരെചൂഷണം ചെയ്തുണ്ടാക്കുന്ന കെട്ടിടങ്ങളും പണവും യൂദാസിന്റെ മുപ്പതു വെള്ളിക്കാശുകൊണ്ട് മേടിച്ച രക്തപ്പറമ്പും ഒരുപോലെയാണ്നേഴ്സ്മാരുടെ ശാപംചുമക്കാൻ ഞങ്ങൾക്ക് ഭയമാണ്.ബന്ധിതർക്കു മോചനവും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും നല്കാൻ വന്ന യേശു ഇതിനു കൂട്ടുനിൽക്കില്ല.ജോലിക്കാരുടെകൂലി പിടിച്ചുവെക്കുന്നതിനെ പൗലോസ് ശ്ലീഹാ അനുകൂലിക്കില്ലആദ്യം വന്നവനും അവസാനം വന്നവനും ഒരു ദനാറ എന്ന മാന്യമായ കൂലി കൊടുത്തയേശുവായിരിക്കണം സഭയുടെ മാനേജ്മന്റ്തൊണ്ണൂറ്റിയഞ്ച് ശതമാനം വരുന്ന ബാക്കി പുരോഹിതർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും നേഴ്സ്മാരുടെ കണ്ണീരിൽഒലിച്ചു പോകുന്നുഅനുസരണം എന്ന വ്രതം മൂലം ഒരുപാടു നല്ല അച്ചന്മാർ പരിധിവിട്ടു പ്രതികരിക്കാതെ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നുഞങ്ങൾനിസ്സഹായരാകുന്നിടത്തു നിങ്ങളുടെ  നല്ല സമരം വിജയിക്കണംകൂട്ടത്തിലുള്ളവരുടെ ക്രൂരതകൾക്കെല്ലാം ഞങ്ങൾ നിങ്ങളോട് മാപ്പ് ചോദിക്കുന്നു.റേരുംനോവാറും എന്ന മാർപ്പാപ്പയുടെ  പഴയ ചാക്രിക ലേഖനം ഇപ്പോൾ ഒന്നൂടെ പ്രസിദ്ദികരിക്കുന്നതു നല്ലതാണ്കാരണം ജോലിക്കാരോട് എങ്ങനെ പെരുമാറണമെന്ന് ഒരു നൂറ്റാണ്ടു മുൻപ് അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്വിമർശിച്ചുകൈയ്യടി മേടിക്കാനല്ലമറിച്ചു അഗാധമായ വിഷമം കൊണ്ടാണ് ഇതെഴുതുന്നത് ഒരുമ നിങ്ങൾക്ക് എന്നുമുണ്ടാകണംദൈവം നിങ്ങളുടെ കൂടെയുണ്ട്.....കുനിഞ്ഞ ശിരസ്സുമായി
ഫാജോസഫ് ചക്കാലക്കൽ

ആൽഫി ബ്രിട്ടോ

"
കരയുന്ന മാലാഖമാര്!"പണ്ടുമുതല് ഇന്നുവരെ ലോകം മുഴുവന് പ്രഗല്ഭരായ നെഴ്സുമാരെ സംഭാവന ചെയ്യുന്ന  സാക്ഷര കേരളത്തിലാണ്ഇന്നും നുഴ്സ്മാര്ക്ക് ഏറ്റവും കടുത്തചൂഷണം നേരിടേണ്ടിവരുന്നത് എന്നത് ഏറെ വിരോധാഭാസമായി തോന്നാം!മൂന്ന് വര്ഷത്തെ പ്രവര്ത്തിപരിചയവും നല്ല സ്വഭാവ സര്ട്ടിഫിക്കറ്റും നേടിയാലെ അവര്ക്ക് മറ്റെവിടെയെങ്കിലും നല്ല സാധ്യതകള് എത്തിപ്പിടിക്കാന് കഴിയൂ എന്ന'അടിസ്ഥാന അവശ്യ ഘടകമാണ് കിരാത വ്യവസ്ഥിതി നിലനിര്ത്തിക്കൊണ്ടുപോകാന് ഇവിടെ അവരെ എന്നും ചൂഷണം ചെയ്യാന്‍ ധൈര്യം കാട്ടുന്നകശാപ്പുകാര്ക്ക് തുണയാവുന്ന ഒളിരഹസ്യം!അക്കാരണത്താല്ത്തന്നെ  കാലയളവില് അവര് പഞ്ചപുച്ചമടക്കി  അക്രമം എല്ലാം സഹിച്ച് നിന്നുകൊടുക്കുമെന്ന്  കശ്മലന്മാര്ക്ക് ഉറപ്പുണ്ട്!അങ്ങനെ മരിച്ച് പണിയെടുത്ത് ഒരുവേള അവരില് ഭാഗ്യമുള്ളവര് കുറേപ്പേര്അക്കരകളില് ചേക്കേറി രക്ഷപെടും ഒഴിവുകള് നികത്തി എല്ലാ വര്ഷവുംപുതിയവര് പഠിച്ച് ഇവിടെ ഇറങ്ങുന്നുമുണ്ടല്ലോഅതുകൊണ്ട് ഇവിടെയുള്ള കശാപ്പുകാര്ക്ക് ഒഴിവുനികത്താന് പുതിയ ഇരകള്ക്ക് ഒരു പഞ്ഞവും വരുന്നുമില്ല!അവരും പഴയവരില് ശേഷിക്കുന്നവരും ഒരു നല്ല ഭാവി ഒരുദിനം തങ്ങള്ക്കും വരുമെന്ന സ്വപ്നവും മനസ്സില് താലോലിച്ച് വീണ്ടും ഇവിടെ തുടരാന്നിര്ബന്ധിതരാവുന്നുഅങ്ങനെ പല കാരണങ്ങളാല് ഇവിടെ പെട്ടുപോകുന്നവരാണ്ചിലപ്പോള് അവരുടെ ജീവിതകാലം മുഴുവന് ഈനാട്ടിലെ കശാപ്പുകാരുടെകൊടിയ ചൂഷണം അനുഭവിക്കേണ്ടി വരുന്ന ഹതഭാഗ്യര്!പണ്ട്  നാട് പട്ടിണിയായിരുന്ന ഒരു നാളില്അനേകം പ്രതികൂല സാഹചര്യങ്ങളെ നേരിട്ട്ഇന്ത്യയുടെ പല പട്ടണങ്ങളിലുംപിന്നീട് വിദേശങ്ങളിലുംതങ്ങളുടെസ്വസ്ഥ ജീവിതത്തിന് വെല്ലുവിളിയാവുന്ന പല പ്രതികൂല ജീവിത ഘടകങ്ങളെയും തരണം ചെയ്ത്പലപ്പോഴും സ്വന്തം ജീവിതം തന്നെ പണയപ്പെടുത്തി  നാടിനെപട്ടിണിയില്നിന്നും രക്ഷിച്ചത് ഇവരായിരുന്നുഇന്നും  നാടിന്റെ സമ്പത്ത് ഘടനയെ ഒരു നല്ല ശതമാനം ഉയര്ത്തി നിര്ത്തുന്നവരുടെ കൂട്ടത്തില് പ്രഥമ സ്ഥാനംഇവര്ക്കുതന്നെ എന്ന് അറിയാത്തവരോ നമ്മള്!ഒരുവേള അങ്ങനെ "ലോട്ടറിയടിച്ചു രക്ഷപെടുന്ന ഒരു വര്ഗമാണിവര്എന്നതിനോടുള്ള അസൂയയാണോഇന്നാട്ടില് പെട്ടുപോകുന്ന ഇവരുടെ കൂട്ടുകാരോട് കാട്ടുന്ന ക്രൂരമായ അതിക്രമഭാവംഎന്ന് പോലും സംശയിക്കെണ്ടിയിരിക്കുന്നു!!
--