Translate

Monday, February 29, 2016

ഏഴാം കടലിനക്കരെ.......

മേജറിനു തിരക്കായിരിക്കും, എങ്കിലും ഒന്ന് നില്ല്; ഇയ്യാളും കൂടി കേൾക്കാനാ ഞാനീ പറയുന്നത്. അമേരിക്കയിലൊരു മാറുണ്ട് - മാർ അങ്ങാടിയത്ത്. 'മാർ' എന്നത് സുറിയാനി വാക്കാണെന്നും, അതിന്റെ അർത്ഥം വിശുദ്ധനെന്നാണെന്നും, അതിന്റെ സ്ത്രീലിംഗം മർത്താ (യേശുവിന്റെ അമ്മ - മർത്താ മറിയം) എന്നാണെന്നുമാണ് എന്റെ അറിവ്. ഞാനീപ്പറഞ്ഞ മാർ (ഇയ്യാളെങ്ങിനെ മാറാകും എന്നെനിക്കറിയില്ല), ഇടവകക്കാർ മാറ്റണമെന്നു പറഞ്ഞു സമരം ചെയ്യുന്ന ഒരച്ചന്റെ കൂടെ ഉറച്ചു നില്കുന്ന കാര്യം അറിഞ്ഞു കാണുമല്ലോ - അച്ചനെ മാറ്റണമെന്നു പറഞ്ഞു ന്യുയോർക്കിൽ സമരവുമാണല്ലൊ! ഈ അങ്ങാടിയത്ത് മാർ സത്യത്തിന്റെ കൂടെ നില്കാൻ തുടങ്ങിയിട്ട് ഒരു പാടു നാളായി; മേജർ ഇടപെട്ടത് നിർത്തണം. ഇന്നാളൊരാൾക്കു കുറി കൊടുക്കാതെ കല്യാണത്തിന്റെ തലേ ആഴ്ച്ച വരെ അമേരിക്കയിലാരോ ഒളിച്ചു കളിക്കുകയും (സത്യത്തിന്റെ കൂടെ); അവസാനം വക്കീലിന്റെ ഇണ്ടാസ് കിട്ടിയപ്പോൾ സാധനം കൊടുക്കുകയും ചെയ്യുകയുണ്ടായല്ലോ (ഈ കേസിൽ മാറിനെ എനിക്ക് സംശയമില്ല!). ഒരു ക്നാനായാക്കാരൻ ഒരു കത്തോലിക്കയെ വിവാഹം കഴിച്ചാൽ രണ്ടു പേരും രണ്ടു പള്ളിയിൽ പോകണം എന്ന നിയമം ആ അങ്ങാടിയത്ത് മാറിന്റെ ഒപ്പിട്ടു നടപ്പിലായല്ലൊ (ഈ നിയമം പലർക്കും  ഇഷ്ടപ്പെട്ടിട്ടില്ല - സത്യത്തിൽ, പല വീടുകളിലും നിയമം വരുന്നതിനു മുമ്പേ പ്രാബല്യത്തിൽ വന്നിരുന്ന ഒരാചാരമായിരുന്നിത്). കഴിഞ്ഞ വർഷം, അല്പം ഇളക്കമുണ്ടായിരുന്ന ഒരച്ചൻ വേണ്ടാതീനമൊന്നും കാണിച്ചിട്ടില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ, ഈ മാറിന്റേയും, നാട്ടുകാർ പിരിവെടുത്തുണ്ടാക്കിയ സ്ഥാവരജംഗമ സാധനങ്ങളിലും കൂടി കൊള്ളിച്ചു പെൺകുട്ടിയുടെ വീട്ടുകാർ 33 കോടി രൂപാക്ക് ഒരു കേസു കൊടുത്തതും മേജർ ഓർക്കണം. അർഹിക്കുന്നവരെ മാറ്റി നിർത്തി, അടുത്ത മെത്രാനാകാൻ സ്വന്തത്തിൽ പെട്ട ഒരാളേം കൊണ്ടു നടന്നതായും ഈ മാറിന്റെ പേരിൽ ഒരാരോപണം ഉണ്ടായത് മേജറും കേട്ടു കാണും. 

ഈ മാറിന്റെ പേരിൽ ഇനിയുമുണ്ട് ആരോപണങ്ങൾ - അച്ചനായിരുന്നപ്പോഴത്തെ മുതൽ. ഈ മാറിനെ വത്തിക്കാൻ ഒരിക്കൽ പറ്റിച്ചുവെന്നും പറയപ്പെടുന്നു - കാനഡായിലെ അര രൂപതയിൽ മെത്രാനുണ്ടായ കാര്യം അങ്ങേര് പത്രത്തിൽ നിന്നാണ് വായിച്ചറിഞ്ഞതെന്നു വ്യാപകമായി സംസാരമുണ്ടായിരുന്നു (ഈ ആരോപണവും ഞങ്ങൾ കാഞ്ഞിരപ്പള്ളിക്കാർ വിശ്വസിക്കുന്നില്ല (ഞങ്ങളുടെ മെത്രാൻ ലോകമാകെ ചിതറിനടന്ന കാലത്ത് അദ്ദേഹത്തെ ആദരവോടെ സ്വീകരിച്ചിട്ടുള്ളതാ അദ്ദേഹം). ആളു നല്ലവനാണ്, ഒരു കുഴപ്പമുള്ളത്, കുർബാനയുടെ ഇടവേളയിൽ (ലേഖനം വായിക്കുന്ന സമയത്ത്) അദ്ദേഹം ഇരിക്കുന്നത് ബലിപീഠത്തിനു മുമ്പിൽ ജനങ്ങൾക്കഭിമുഖമായി മാർപ്പാപ്പാ ഇരിക്കുന്നത് പോലെയാണെന്നതേയുള്ളൂ. സൈഡിൽ ഇരിക്കുന്ന അച്ചന്മാരുടെ അടുത്തിരിക്കാറില്ല. സക്രാരിക്കുള്ളിലിരിക്കുന്ന കർത്താവിന് അരത്തുണിയെയുള്ളൂവെന്നത് പരിഹരിക്കാൻ ഒരു ജൗളിക്കടക്ക് വേണ്ടത്ര തുണിയും ചുമന്നുകൊണ്ടു നടക്കുന്ന മെത്രാന്മാർ സത്യത്തിൽ തെറി കേൾക്കേണ്ടവരല്ല. എങ്കിലും, ഈ മാറിനെ ഇവിടെനിന്നൊന്ന് മാറ്റിത്തരുമോ ജേഷ്ടാ? പ്ലീസ്! അമരിക്കയിൽ മതസ്വാതന്ത്ര്യമില്ലെന്ന് മടയലേഖനം ഇറക്കിയ, ഏറ്റുനിന്നു പ്രസംഗിക്കാൻ കെല്പില്ലാത്ത ഈ മാർ തുടർന്നാൽ ഇനിയും പല കഥകളും ഉണ്ടായേക്കാം. ഈ മാറിന്റെ കാലത്താണ്, പള്ളി മുറ്റത്തിട്ടു മാർത്തോമ്മാക്കുരിശു കത്തിച്ചതും, ഒരു വിശ്വാസി അൾത്താരയിലിരുന്ന മാർത്തോമ്മാ കുരിശെടുത്തു മാറ്റിയതും, അച്ചൻ കുർബ്ബാനക്കിടെ പിണങ്ങിപ്പോയതും, കുടുംബവഴക്ക് തീർക്കാൻ പോയ അച്ചൻ വീട്ടമ്മയേയും കൊണ്ട് മുങ്ങിയതുമൊക്കെ. ഈ മാറിന്റെ പ്രാർത്ഥനയിലും മേൽനോട്ടത്തിലും പണിത കത്തീദ്രൽ പള്ളിയുടെ ബേസ്മെന്റിലാണ് മഴ പെയ്താൽ വെള്ളം കയറുന്നത്.

ഇവിടെ മദ്യ നിരോധനത്തിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളൊന്നും അങ്ങാടിയത്തു മാർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. ഈ ആ കഥ വഴിപോലെ പറഞ്ഞാലേ ശരിയാവൂ. എന്റെ സുഹൃത്ത് കുര്യാച്ചൻ, ചിക്കാഗോ പള്ളിയിൽ ഒരു കല്യാണത്തിനു പോയി; അവിടെ ചെന്ന് സദ്യക്കിരുന്നയദ്ദേഹം അത്ഭുതപ്പെട്ടു പോയി - സദ്യക്ക് വന്ന 90 ശതമാനം പേരും പെണ്ണുങ്ങൾ. അതെന്താ അങ്ങിനെയെന്നു ചോദിക്കാതെ കുര്യാച്ചൻ മടങ്ങുകയും ചെയ്തു. ഈ അടുത്ത കാലത്ത് വീണ്ടും ഒരു കല്യാണത്തിന് അവിടെ പോകാനിടയായി കുര്യാച്ചൻ. അന്വേഷിച്ചു ചെന്നപ്പോഴാ കാര്യം മനസ്സിലായത്, സദ്യക്ക് മദ്യം വിളമ്പുന്നത് നിർത്താൻ പോകുന്നെന്ന്. മുമ്പ് സദ്യ തുടങ്ങുമ്പോഴേ ആണുങ്ങൾ ആണുങ്ങളുടെ മുറിയിലേക്ക് പോകുമായിരുന്നത് കൊണ്ടാണ് പെണ്ണുങ്ങൾ മാത്രം ഹോളിൽ അവശേഷിക്കുമായിരുന്നത്‌. ഇടവകക്കാർ യോഗം കൂടിയാണ് ഈ തീരുമാനം ഐക്യകണ്ഠേന പാസ്സാക്കിയത്. ഇങ്ങിനെയുള്ള സമ്മേളനങ്ങൾക്ക് പള്ളി ഹാൾ വാടകക്കു കൊടുക്കുമായിരുന്നത് വഴി ഒരു വർഷം ഏകദേശം 60 ലക്ഷത്തോളം രൂപാ സത്യത്തിന്റെ ഫണ്ടിലേക്ക് വന്നു കൊണ്ടിരുന്നത്രേ. മെത്രാനു വഴി കാട്ടാൻ ഇടവകക്കാർ ഇറങ്ങേണ്ട ഗതികേട് എല്ലാ സീറോ രൂപതകളിലും തന്നെയുണ്ട്. ദയവായി ആ സത്യത്തിനെ അമേരിക്കയിൽ നിന്ന് എങ്ങോട്ടെങ്കിലും പറഞ്ഞുവിട്ട് അവിടുത്തെ പ്രവാസികളുടെ സങ്കടങ്ങൾ ഒന്ന് പരിഹരിക്കാമോ സർ? ഈ മാറിന്റെ വിധിയും മുല്ലാ നസറുദ്ദിന്റെ വിധിയും തമ്മിൽ സാമ്യമുണ്ടോന്നെനിക്കു സംശയം. കൺഫ്യുഷൻ ഉണ്ടാകാതിരിക്കാൻ മുല്ലാ നസറുദ്ദിൻ (ജഡ്ജിയായപ്പോൾ) കക്ഷികളിൽ ഒരു പക്ഷത്തിന്റെ വാദം മാത്രമേ കേൾക്കുമായിരുന്നുള്ളൂ. കാണ്ഡമാലിൽ (അക്രമത്തിനു ശേഷം) കന്യാസ്ത്രികൾ ചുരിദാറുമിട്ടോണ്ട് നടന്ന ഒരു കാലമുണ്ട്. അതിനേപ്പറ്റി ഒരച്ചൻ പറഞ്ഞത്, ചുരിദാറിടാമെന്നും ബൈബിളിൽ പറഞ്ഞിട്ടുണ്ടെന്നാ! വിശ്വാസികൾക്ക് എന്തെല്ലാം ചെയ്യാമെന്നാണ് ബൈബിളിൽ പറഞ്ഞിട്ടുള്ളതെന്നു എല്ലാവരും നോക്കുക. 

കഴിഞ്ഞ ദിവസം (29-02-2016) പ്രസിദ്ധീകരിച്ച മനോരമ 'ഈ' പത്രത്തിന്റെ അഞ്ചാം പേജിൽ രണ്ടു ചിത്രങ്ങളുണ്ട് - ഒന്നിൽ ഫൊറോനാകളുടെ നേതൃത്വത്തിൽ മല കയറുന്നതും രണ്ടാമത്തേത് നാട്ടുകാരിറങ്ങി കുളം വൃത്തിയാക്കുന്നതും. ദൈവത്തിനിഷ്ടം ഏതാന്നു നമുക്ക് മാർപ്പാപ്പായോടു ചോദിക്കാം. കരുണയുടെ കവാടം തുറന്നു മടുത്തു; ഇപ്പോൾ കരുണയുടെ സന്ദേശവാഹയാത്രകളാണ്; കരുണയുടെ സി ഡി യുമുണ്ട് - അല്പം വില കൂടുതൽ കൊടുത്താൽ മതി. ബി എസ് എൻ എല്ലിന്റെ കാര്യം പറഞ്ഞതു പോലെയാ - ഇടവകകളുടെ പല മൂലകളിലും കരുണക്കു റേഞ്ചില്ല. അതുകൊണ്ടാ ഇങ്ങിനെ മൊബൈൽ അദാലത്തുകൾ നടത്തേണ്ടി വരുന്നത്! സഭയും മെത്രാന്മാരും കരുണ കാണിക്കുന്നില്ലേയെന്നു ചോദിച്ചാൽ ഉണ്ടു താനും. കേരളത്തിലെ നൂറ്റിനാൽപ്പത് അസംബ്ലി സീറ്റുകളിൽ തൃശ്ശൂർ രൂപത വെറും മൂന്നു സീറ്റല്ലേ ചോദിച്ചുള്ളൂ? ഇത് കനത്ത കാരുണ്യമല്ലെങ്കിൽ പിന്നെന്താണ്? ഈ കാരുണ്യം സീറോ മലബാറിന്റെ എല്ലാ രൂപതകളും കൂടി കാണിക്കുകയാണെങ്കിൽ മൊത്തം 90 സീറ്റുകൾ മേജറിന്റെ കണ്ട്രോളിൽ കോൺഗ്ഗ്രസ്സ് തന്നെ കൊടുക്കേണ്ടി വരും. കൊടുത്തില്ലെങ്കിൽ, മുൻ വർഷങ്ങളിലേതു പോലെ കാരുണ്യപൂർവ്വം കോൺഗ്രസ്സിനെ അടിയെ വാരുകയും, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണായെന്നു പറയുകയും ചെയ്യും. ഇനി 140 സീറ്റും കത്തോലിക്കാ സഭക്ക് വിട്ടുകൊടുത്താലോ, വിശ്വാസികൾ സഭയെ അടിയെ വാരുന്നതും കാണാം (ഉദാഹരണം: എകെസിസി ക്കുണ്ടായ അനുഭവം). അടുത്ത വർഷം ഇടതുപക്ഷം ഭരണത്തിൽ എന്നുറപ്പിക്കാം! ഈ കരുണ എല്ലാ തിരഞ്ഞെടുപ്പുകൾക്കും സ്വർഗ്ഗത്തിലേതുപോലെ ഭൂമിയിലും വരേണമേ; ആമ്മേൻ! 

കുർബ്ബാനക്കിടയിലെ നാടകങ്ങൾ ഒഴിവാക്കണമെന്നൊരു ബിഷപ്പ് ! അടുത്ത കാലത്തിത്രയും വലിയ വളിപ്പു കേട്ടിട്ടില്ല. നാടകങ്ങൾ ഒഴിവാക്കിയാൽ പിന്നെ കുർബ്ബാനയിലൊന്നും കാണില്ല  ബിഷപ്പേ ... ഇനി അടുത്ത ബിഷപ്പ് വന്നു ഹീ കുർബ്ബാന പോലെ ഷീ കുർബ്ബാനയും വേണമെന്നു പറഞ്ഞേക്കാം. ആരും അതു കേട്ടു വിഷമിക്കേണ്ടാ. ഒരു മണിക്കൂറിൽ പതിനഞ്ചു മിനിറ്റ് പ്രസംഗം, പത്തു മിനിറ്റ് അറിയിപ്പുകൾ (ഇതിൽ  പഞ്ചായത്ത്- വില്ലേജ് ഓഫീസുകളിൽ നിന്നും ഹെൽത്ത് സെന്ററുകൾ, കൃഷി ഓഫീസ്, കോളേജ് എന്നിവകളിൽ നിന്നുമൊക്കെയുള്ള അറിയിപ്പുകളുമുണ്ട്), ബാക്കി വരുന്ന മുപ്പത്തഞ്ചു മിനിറ്റിൽ മേലദ്ധ്യക്ഷന്മാരുടെ പേരു പറയാനും, കുർബ്ബാന കൊടുക്കാനും ഗാനമേള നടത്താനും പിരിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്. മുക്കാൽ വെള്ളവും കാൽ പാലുമായി വരുന്ന ദ്രാവകത്തെ വെള്ളമെന്നാണു വിളിക്കേണ്ടത്; ഈ നാടകത്തെ കുർബ്ബാനയെന്നു വിളിക്കുന്നതു ന്യായമാണോന്നറിയില്ല. എന്തായാലും, പാതിക്കാലത്ത് ഓസ്തി ഉയർത്തുമ്പോൾ എല്ലാവരും ശ്രദ്ധിച്ചിരിക്കും - ഡാവിഞ്ചി വരച്ച അന്ത്യ അത്താഴത്തിലെ യേശുവിന്റെ അതേ മുഖം ഇനിയും കണ്ടുകൂടായ്കയില്ലല്ലൊ! 

അത്മായരുമായി മുട്ടിയാൽ എന്ത് സംഭവിക്കുമെന്നു ഡൽഹിയിൽ നിന്നു പഠിച്ചില്ലെങ്കിൽ ക്നാനായാക്കരുടെ കൈയ്യിൽ നിന്ന് പഠിച്ചോ! ഭരണങ്ങാനത്തു ശവക്കോട്ട പുതുക്കി പണിതപ്പോഴും ചൊറിഞ്ഞല്ലോ പള്ളിക്ക്. തെക്കിനിയത്ത് റാഫേലിനെ ആദരിക്കാൻ പാലാക്കാർ ക്ഷണിച്ചപ്പോൾ എത്ര പേരാ തൃശ്ശൂരുനിന്നൊപ്പം വന്നത്? എല്ലാവർക്കും ഒരാവേശമാ. നെറികേട് കാണിക്കുന്ന ഒരു മാറിനേയും വിടാൻ അത്മായർ തയ്യാറാവരുത്‌. കല്ലറ നിയമവും, പ്രീക്കാനാ കോഴ്സിൽ നടക്കുന്ന ജനിപ്പിക്കൽ പരിശീലനവുമെല്ലാം ചോദ്യം ചെയ്യാൻ ധീരരായ പോരാളികൾ മുന്നോട്ടു വരട്ടെ! 

ഇന്ത്യൻ പ്രസിഡന്റും പ്രസിഡന്റിനെപ്പോലെയുള്ള ഉന്നതരും വിമാനത്താവളത്തിലെത്തുമ്പോൾ സ്വീകരിക്കാൻ ആലഞ്ചേരിക്കു സൌകര്യം ഒരുക്കിക്കൊടുക്കുന്നത് ആരാണെങ്കിലും ആ ഏർപ്പാട് മുഖ്യമന്ത്രി ഇടപെട്ടു നിർത്തണം; അല്ലെങ്കിൽ സുകുമാരൻ നായരെയും പാണക്കാട് തങ്ങളേയും വെള്ളാപ്പള്ളീന്നാരെയെങ്കിലും കൂടിയെങ്കിലും വിളിക്കാൻ ശ്രദ്ധിക്കുക. വിമാനത്താവളം സീറോ മലബാറിന് ഷെയറുള്ളതല്ലല്ലോ.

(രാവിലെ അല്മായാ ശബ്ദം നോക്കിയപ്പോൾ റോഷന് അഭിനന്ദനങ്ങൾ കണ്ടു. നല്ല വാക്കുകൾക്കു നന്ദി. സഭയിലെ കൊള്ളത്തരങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാണിക്കുന്നതു കൊണ്ടാവണം എനിക്കീ  'എഴുത്തു വരം' കിട്ടിയത്, അല്ലാതെ ഞാനൊരഗ്നിക്കും പോയിട്ടില്ല. ഉള്ള സമയം ലോക വാർത്തകൾ വായിക്കാനും എഴുതാനും ചിലവിടുന്നു. ഈ സൽപ്രവർത്തി ചെയ്യുന്നത് കൊണ്ടാവാം എനിക്കു വീണ്ടും പ്രൊമോഷൻ കിട്ടി. ഞാനിപ്പോൾ കമ്പനിയിലെ സീനിയർ സൂപ്പർവൈസർമാരിൽ ഒരാളാണ്. അബുദാബിയിൽ കമ്പനി വക ക്വാർട്ടേഴ്സും കിട്ടി. സത്യം പറഞ്ഞാൽ രണ്ടു മാസമായി എട്ടു മണിക്കൂർ ജോലിയേയുള്ളൂ, അതുകൊണ്ടാ ഇതൊക്കെ സാധിക്കുന്നത്. കോട്ടൂർസാറിന്റെ സി സി വി കലക്കുന്നുണ്ട് - ഞാൻ സാറിന്റെ ഒരാരാധകനാണ്). 

A Word of Appreciation to Roshan Francis

james  kottoor
          I happened to read the write up: ച്ചൻ കോവിലാറ്റിൽ മുങ്ങി മരിച്ചു... by Sri Roshan Francis  in Almaysabdam blogspot and enjoyed
it. I felt  the same every time while reading  his  writings. This time I  felt guilty for not writing a  word of  appreciation till now. I felt like the ten lepers who were healed by Jesus  and only a Samaritan went back to thank him. I felt I am not even as good as that Samaritan.  So this note.

         What is special about  Roshan's writings? All is summed up  in the little Latin Phrase: "Ridendo corrigere!" (Correct by  making     people laugh or   by making harmless pun or fun upon people." I must admit that Roshan is an expert at it. As a result, I guess, he has a vast crowd appreciating his writings.  Please, Roshan, accept my sincere, honest congratulations and pardon me for my silence for too long.

         Of course I was not keeping silent purposefully. Usually I don't read much Malayalam. I have too much English items to read or write or edit  that I hardly get time for anything else, although I start my reading  and writing daily at 4 am and finish sometimes the following day. That is  said, not as an excuse but as a statement of  facts. At the same time it is also a fact only the very busy people  can afford to spare some time to do a few exemplary things.  Also I  don't write Malayalam on my computer, as I do fast with English.

         Even if we are  not able to do herculean good works that make people wonder, we all can say a good word of encouragement about good things said, written or done by others, which  alone make this  world worth living. A good word of encouragement is like a smile: "Smile a while and while your smile there lights up miles and miles of  SMILES." A good word has such multiplier effect. That is why it is said:  “Wear a smile on your face all the time”. It is contagious and infects others do the same. Also it is said: "A drop of honey attracts a swarm of flies or bees than a barrel of vinegar."  The easiest thing all can do is to go about “wearing a smile”,  the next thing is to say a good word  which takes a little more effort, but affordable to all.

          So let us support each other with a word of good will and encouragement during  this Lent and make both Almayasabdam (Malayalam blog) and Church Citizen's Voice"(English) entertaining, informative, educational and enjoyable. God bless all participants in the discussions,  also those  who want to do so but are prevented from doing it for various legitimate reasons. God Bless all  and He will, because the name our God is MERCY as Pope Francis says and He  is always on the run after the lost sheep, like the Prodigal Father.

dr. james kottoor
Editor in Chief; Church Citizens’ Voice
(CCV, www.almayasabdam.com)
Top Indian global Internet portal of news & views
Uniting people of good will around the globe
Address                              Visit also
31/2249 Thammanam PO,                http//twitter.com/jameskottoor
Ernakulam,– 682032.          http://www.facebook.com/james.kottoor
' Mobile: 9446219203              ' Land: 0484 – 2344679
God Bless You

************************************************

Sunday, February 28, 2016

അത്മായാ മുന്നേറ്റം വീണ്ടും ചരിത്രത്തിലേക്ക് !

മെത്രാന്മാരുടെ ഭ്രാന്തൻ ക്നാനായാ നിയമം അവസാനിപ്പിക്കാൻ വത്തിക്കാൻ ഇടപെടുന്നു. ദൽഹി കത്തോലിക്കരുടെ പരിദേവനങ്ങൾക്കു പരിഹാരമുണ്ടാക്കിയ വത്തിക്കാൻ ഈ
കേസിലും ഇടപെടുന്നു. വായിക്കുക: Update on Knanaya Issue in US – Rome’s ‘Visitator’ meets Chicago Team
ഒല്ലൂർ തെക്കിനിയത്ത് റാഫേലിനെ കെ സി ആർ എം ആദരിച്ചു. 
അനീതിക്കും, അതിക്രമങ്ങൾക്കുമെതിരെ .... 
സി സി വി യെന്നും നീതിക്കു വേണ്ടി! 

Saturday, February 27, 2016

ഇന്ന് സി സി വി യിൽ

ചിന്തിപ്പിക്കുന്ന ഒരു നിര ലേഖനങ്ങളുമായി സി സി വി: ഇന്ത്യയിലെ ക്രിസ്ത്യാനികൾക്കുള്ളിലെ തൊഴിലില്ലായ്മ വര്ദ്ധിക്കുന്നു -ആരാണുത്തരവാദി? 

Take care of Your Own Flock – On Unemployment among Christians.
​ ശ്രി ഐസക് ഗോമസ്സ് (കൽക്കട്ടാ) ജോൺ ദയാലിനയച്ച കത്തിന്റെ പൂർണ്ണ  രൂപം, യേശു ഒരു തമിൾ ബ്രാഹ്മണൻ; ആർ എസ്സ് , എസ്സിന്റെ കണ്ടെത്തൽ 
Jesus Christ was a Tamil Hindu! Claims RSS founder’s controversial book
​.

മതസ്വാതന്ത്ര്യം ഇന്ന് - അമേരിക്കൻ നാഷണൽ കാത്തോലിക് റിവ്യു വിന്റെ കാഴ്ചപ്പാടിൽ: ​
Religious freedom today
​, വി. കൃബാനക്കിടയിലുള്ള നാടകങ്ങൾ ഒഴിവാക്കുക - ആര്ച്ച് ബിഷപ്പ്  കൈഗാമാ :   
Avoid melodramatic displays at Mass says Archbishop Kaigama
​, തീർന്നില്ല : വാക്കുകളുടെ ശക്തിയേപ്പറ്റി ശ്രി. മാത്യു ഇടിക്കുള അമേരിക്കയിൽ നിന്നും.......


നിങ്ങൾ സി സി വി യുടെ ഒരു പേജ് തുറക്കുമ്പോൾ നിങ്ങളുടെ സി സി വി  ഏഷ്യയിലെ ഏറ്റവും വായിക്കപ്പെടുന്ന ഓൺലൈൻ പോർട്ടലുമാകും, അതിവേഗം .....

Thursday, February 25, 2016

ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല.

ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല. താഴെ ഇംഗ്ലീഷിൽ കാണുന്ന കുറിപ്പ് ശ്രീ വർഗീസ്‌ പംപ്ലാനിൽ അയച്ചതാണ്. അദ്ദേഹത്തിന് കിട്ടിയ ക്ഷണക്കത്തിൽ വലിയ അക്ഷരത്തിൽ കാണുന്ന 'വിശുദ്ധന്റെ' (Mar) പേര് കണ്ടതേ അദ്ദേഹത്തിന് തെകിട്ടിക്കയറി. എനിക്കാണെങ്കിലും അതുതന്നെ സംഭവിക്കും. ചുരുങ്ങിയത് ഒരു പതിനഞ്ചു കൊല്ലമായി നമ്മൾ എഴുതി പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഇത്തരം പൊങ്ങച്ചങ്ങൾ ക്രിസ്തുവിനെ ആദരിക്കുന്നവർക്ക് (ക്രിസ്തുവിന്റെ ദാസരെന്ന് സ്വയം വിളിച്ചുപറയുന്നവർക്ക് ഒട്ടും) ചേർന്നതല്ല, മെത്രാന്മാർ അവരുടെ പേരുമായി ബന്ധപ്പെടുത്തി കുറിക്കുന്ന സ്ഥാനമഹിമകളിലൊന്നിനും അവർക്ക് യാതൊരു അർഹതയും ഇല്ല, അത്തരം കോമാളിത്തരങ്ങൾ വാക്കിലും പ്രവൃത്തിയിലും ഒഴിവാക്കണം എന്നൊക്കെ. ഒരുത്തനും കേട്ട ഭാവമില്ല. തങ്ങൾ ഇപ്പോഴും കോൺസ്റ്റൻന്റൈന്റെ കാലത്തെപ്പോലെ സഭയിലെ പ്രഭുകുമാരന്മാരും ചക്രവർത്തിമാരും ആണെന്നാണ് ഇവരുടെ ഭാവം. നാണം തോട്ടുതെചിട്ടില്ലാത്ത ഈ കിരാത വർഗ്ഗം ഇപ്പോഴും കേരളത്തിലെ സഭയിൽ കൊടികുത്തിവാഴുന്നല്ലോ എന്നത് അപമാനകരമാണ്. അത് ഒന്നുകൂടെ ഊന്നിപ്പറയാനാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്.

ഇത്തരക്കാരെ സിക്കാ വൈറസ് ബാധിച്ചവരെപ്പോലെ ഭയപ്പെടണം, ഒഴിവാക്കി നടക്കണം എന്ന ശ്രീ പംപ്ലാനിയുടെ താക്കീത് അർഥവത്താണ്. "What a horrible contradiction to the ways of the uncouth, unwashed, unsophisticated Galilean, whose name these morons invoke."


"I have on hand an invitation dated 10-02-16 asking my presence, as an old student, at the blessing and inauguration of the integrated sports complex of St. Thomas College, Pala by His Excellency Mar (Lord?) Joseph Kallanrangatt on 28-02-16. My understanding is that the bishop belongs to lower middle class economic strata and not a feudal Lord under any pretension. What a  horrible contradiction to the ways of the  uncouth unwashed unsophisticated Galilean whose name these people invoke. I would avoid the function, as if it is infested by the Zika virus."

Varghese Pamplanil
Mob: 9447152533

സി സി വിയിലുണ്ട് ... വായനക്കാരന് വേണ്ടതെല്ലാം ...

വത്തിക്കാൻ ഒറ്റ നോട്ടത്തിൽ - വീഡിയോ, 
ഉടുപ്പി പള്ളിയിൽ ഭിക്ഷാടകർക്കൊരു എളുപ്പ മാർഗ്ഗം, 

Shrine in Udupi introduces new system for alms-giving

അധികാരവും പണവും നല്ലത്- മറ്റുള്ളവർക്കുപകാരപ്പെടുമെങ്കിൽ - മാർപ്പാപ്പാ ....

Pope: wealth and power are good, but only when used to serve


യേശു ക്രിസ്തു തമിൾ ബ്രാഹ്മണനായിരുന്നെന്ന് ആർ എസ്  എസ്  പുസ്തകം 

Jesus Christ was a Tamil Hindu! Claims RSS founder’s controversial book

Wednesday, February 24, 2016

അച്ചൻ കോവിലാറ്റിൽ മുങ്ങി മരിച്ചു...

സർവ്വ കാര്യങ്ങളിലും വത്തിക്കാന്റെ തീരുമാനം നീതിയുക്തമാണെന്നു കരുതിയിരുന്ന വിശ്വാസികൾ ഇപ്പോൾ വെള്ളം കുടിക്കുന്നു! ഒരു പതിനാറുകാരിയെ അവളുടെ പിറന്നാളിനു മാന്തുകയോ പിച്ചുകയോ ഒക്കെ ചെയ്തതിനു മിന്നെസോട്ടായിൽ മൂന്നു വർഷങ്ങൾ ജയിലിൽ കിടന്ന ജോസഫ് ജെയ്പാൽ അച്ചന്റെ കുർബാന വിലക്ക് നീക്കിയിരിക്കുന്നു, ഊട്ടക്കമണ്ട് ബിഷപ്പ്; വത്തിക്കാന്റെ അംഗീകാരം അദ്ദേഹത്തിന്റെ കൈയ്യിലുണ്ടത്രെ! ഇങ്ങിനെയാണെങ്കിൽ, ഇത്തരം മാന്തലുകൾ നടത്തിയിട്ടുള്ളവരെ സെമ്മിനാരിയിലും എടുക്കാമല്ലൊ! മാന്തലുകളേക്കാൾ എത്രയോ ലളിതമാണ് അളവെടുപ്പ്! ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായും മാന്തിയിട്ടുണ്ടെന്നാണിപ്പോൾ പലരും സംശയിക്കുന്നത്; ശരവേഗത്തിൽ വിശുദ്ധനായ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ, ഒരു സ്ത്രീയോട് (അവൾ വിവാഹിതയായിരുന്നിട്ടും) അവസാനകാലം വരെ വില്ലുപോലെ പോലെ കാത്തുസൂക്ഷിച്ച വൈകാരിക ബന്ധത്തിനു തെളിവുകൾ ഫോട്ടോ സഹിതം ഇപ്പോൾ പുറത്ത്. പണ്ട്, എറണാകുളത്തു നിന്നൊരു മെത്രാനെ ഓടിച്ചതു കഷ്ടമായിപ്പോയി! ഇത്രേം നാളും മെത്രാന്മാരെ ഓർത്താണ് ക്രിസ്ത്യാനികൾ മുഖം മറച്ചു നടക്കേണ്ടിവന്നതെങ്കിൽ, ഇപ്പോൾ ആകമാന സഭയേയോർത്താണ് വിശ്വാസികൾ വിഷമിക്കുന്നത്. തട്ടിൽ മെത്രാനെ പ്രവാസിക്കത്തോലിക്കരുടെ വിസിറ്റേറ്ററായി നിയമിച്ചപ്പോഴും പവ്വത്തിൽ തിരുമേനിയെ സഭയുടെ രാജകുമാരായെന്നു മാർപ്പാപ്പാ വിളിച്ചപ്പോഴും ഞാൻ സംശയിച്ചതാണ് വത്തിക്കാന്റെ ആധികാരികതയെ. മാർപ്പാപ്പാമാർ കേട്ടതു വെച്ചു പറഞ്ഞെന്നേ കാണൂ, കണ്ടിടത്തെല്ലാം അവർ ഒപ്പും വെച്ചു കാണണം. എല്ലായിടത്തും ഗ്രാമർ മിസ്റ്റേക്ക്; അച്ചൻ കോവിലാറ്റിൽ മുങ്ങിമരിച്ചുവെന്നു പറഞ്ഞാലെന്നപോലെ.

കഴിഞ്ഞ നാൽപ്പതു വർഷങ്ങളിൽ, ഗുണം വെച്ചു നോക്കിയിരുന്നെങ്കിൽ ഇവിടെ ബിഷപ്പാകാനുള്ള യോഗ്യത പുലിക്കുന്നേൽ സാറിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ - ഒരു മെത്രാൻ നല്ലവനായാൽ മാത്രം പോരല്ലോ, അറിവും തന്റേടവും ആരോഗ്യവും വേണ്ടേ? മെത്രാന്മാർ ഭൂരിഭാഗവും സാമാന്യയറിവെങ്കിലും ഉള്ളവരായിരുന്നെങ്കിൽ മാനിക്കേയൻ കുരിശും പൊക്കിപ്പിടിച്ചോണ്ട് നാം നടക്കേണ്ടി വരില്ലായിരുന്നു, തന്റേടമുള്ള ഒരാളെങ്കിലുമുണ്ടായിരുന്നെങ്കിലും ഇത് സംഭവിക്കുകയില്ലായിരുന്നു. മെത്രാന്മാരുടെ തന്റേടം, നോബിയച്ചനെക്കൊണ്ട് ക്ഷമ പറയിച്ച റാഫേലിന്റെയോ, പി സി ജോർജ്ജിനെ കോടതി കയറ്റിയ ഇന്ദുലേഖാ ജോസഫിന്റെയോ അത്ര വരില്ല. ഇപ്പോൾ ന്യുയോർക്കിൽ വിപ്ലവം നടക്കുന്നുണ്ട് (നാളെയൊരിടത്തും മെത്രാഭിഷകമൊന്നുമില്ലല്ലൊ, മെത്രാനു ജനങ്ങളെയിങ്ങിനെ പേടിക്കാൻ!). ഒരാദോംപള്ളിയച്ചൻ പറയുന്നു, ഇത്രേം നാളും കുർബ്ബാന നടന്നിടത്തു നാളെ മുതൽ പറ്റില്ലെന്ന്. മെത്രാൻ തന്റേടത്തോടെ ആദോംപള്ളിയുടെ കൂടെയെന്നു പറയുമ്പോൾ തന്നെ സത്യം ആരുടെ ഭാഗത്താന്നറിയാമല്ലൊ! കുരീപ്പുഴയുടെ കാര്യം ഓർമ്മ വരുന്നു.... അവിടേം സത്യം മെത്രാന്റെ കൂടെയായിരുന്നു. അമേരിക്കയിൽ ഒരച്ചനെ അങ്ങാടിയത്ത് കുളിപ്പിച്ചു ശുദ്ധനാക്കിയതിന്റെ കേസ് 33 കോടിയുടേത് കോടതിയിൽ കിടക്കുന്നു അങ്ങാടിയതിന്റെയും കൂടെ പേരിൽ. അന്നും അങ്ങാടിയത്ത് അച്ചന്റെ  കൂടെയായിരുന്നു. ആ കേസ് എങ്ങിനെയായോ?  രത്നചുരുക്കം ഇത്രേയുള്ളൂ, രൂപതക്ക് സ്വന്തം കെട്ടിടം വേണം - പിരിവു തുടങ്ങണം. പള്ളികളും സ്വത്തുക്കളും രൂപത ഏറ്റെടുത്തതിനു ശേഷം ജനങ്ങളുടെ മൊത്ത അഭിപ്രായം ഇങ്ങിനെ - 'പള്ളിക്ക് വേണ്ടതു കാശു മാത്രം'. ഈ മേയിൽ ചെങ്ങളംപള്ളി വെഞ്ചരിക്കാൻ പോണു. കാഞ്ഞിരപ്പള്ളി രൂപതയിലെ വെറുമൊരു പള്ളിയെന്ന് പറഞ്ഞു തള്ളണ്ട. അതിന്റെ എല്ലാ ഭാഗങ്ങളും ഒറ്റയടിക്കു വെഞ്ചരിക്കാനാരോഗ്യമുള്ള മെത്രാനെ കിട്ടാഞ്ഞതുകൊണ്ടാവാം ഇൻസ്റ്റാൾമെന്റായിട്ടായിരുന്നു സംഗതി നടന്നുകൊണ്ടിരുന്നത്. 

കേരളത്തിൽ മദ്യനിരോധനത്തിനു വേണ്ടി വാദിക്കുന്ന മെത്രാന്മാരുടെ ഗോവാ നിലപാട് എന്താണെന്ന് ഇടതുപക്ഷ മുന്നണി ചോദിക്കുക മാത്രമല്ല, മെത്രാന്മാരെ പേടിയില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അത്മായൻ ചോദ്യം രേഖാമൂലം എഴുതി ചോദിച്ചാൽ ആ കത്ത് കിട്ടിയെന്നു പോലും പറയുന്നവരല്ല മെത്രാന്മാർ. ആർക്കാ മെത്രാന്മാരെ പേടി? 'അതേ, പിതാവേ'യെന്നു വിളിച്ചോണ്ട് പിന്നാലെ നടക്കുന്നവർ പേടിച്ചാലായി. മെത്രാന്മാർ കാനം രാജേന്ദ്രന് കൊടുത്ത ഉത്തരം കേട്ടില്ലേ? ചോദിച്ചതിനല്ലെന്ന ഒരു പോരായ്കയല്ലേ അതിനുള്ളൂ? രാജവെമ്പാലകളെ പലയിടങ്ങളിൽ നിന്നും പിടിച്ചതായി കേട്ടിട്ടുണ്ട്; അരമന വളപ്പിൽനിന്ന് അതിക്കൂട്ടൊരെണ്ണത്തെ കിട്ടിയെന്നു കേട്ടിട്ടുണ്ടോ? അതെന്താണങ്ങിനെയെന്നെന്നോടു ചോദിച്ചാൽ ഞാനെന്തു പറയാൻ? ഈ 'അത്മായ ശല്യ'ക്കാരുടെ മേലം മടുത്തു പോവുകയേ ഉള്ളൂ. അവിടെ ഡൽഹിയിൽ വിപ്ലവം തുടങ്ങിയപ്പോഴാ ഇവിടെ സി സി വി യും തുടങ്ങിയത്. സത്യത്തിൽ അതായിരുന്നു കാരണമെന്നാരോ എഴുതിയിരുന്നതായി ഓർക്കുന്നു. ഒരു ചുവടു മെത്രാൻ വെക്കുമ്പോൾ രണ്ടു ചുവടത്മായരും വെക്കും. സി സി വി ക്ക് രണ്ടു വയസ്സു തികയുന്നതിനു മുമ്പ്, ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ന്യൂസ് പോർട്ടലായി അത് മാറുമെന്നു പറയുന്നത് വെബ് അനാലിസ്ടുകളാണ്. വാർത്തകൾ മുക്കുന്നതൊന്നു കാണട്ടെ തമ്പ്രാക്കന്മാരേ. 

ഡൽഹിക്കേസിലെ തർക്കം സ്നേഹം കൊണ്ട് തീർക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്നു വത്തിക്കാൻ. ഫരിദാബാദ്  മെത്രാൻ ആരെയെങ്കിലും സ്നേഹിച്ചിരുന്നോ എന്തോ? വിശ്വാസത്തിൽ ആടുകൾ വളരുകയാണു പ്രധാനമെന്നും വത്തിക്കാൻ പറഞ്ഞല്ലോ. ഡൽഹിക്കാർ പോയാൽ പോട്ടെന്നതു പോലെയാ ഫരീദാബാദുകാർ കരുതിയത്‌. ഇത്തരമൊരു കരുതൽ എല്ലാ മെത്രാന്മാർക്കുമുണ്ടെന്നു തോന്നുന്നു. അങ്ങിനെയാ 2.32 ശതമാനം എന്നുള്ള ഇന്ത്യൻ ക്രിസ്ത്യാനികളുടെ ജനസംഖ്യാനുപാതം കുത്തനേ താണത്. മെത്രാന്മാർ നവദമ്പതികളോട് ആഹ്വാനം ചെയ്യുന്ന 'ജനിപ്പിക്കൽ' അബോർഷനായിപ്പോയിയെന്നാ തോന്നുന്നത്. വ്യത്യാസമൊന്നും കാണുന്നില്ല. ഇനിയെന്ത് ചെയ്യും? അഭിഷിക്തർ നേരിട്ടിറങ്ങി ഇതിനൊരു പരിഹാരം കണ്ടേക്കും. അങ്ങിനെ ചെയ്ത മാർപ്പാപ്പാമാരുണ്ട്. ഈ തന്ത്രം കർത്താവീശോമിശിഹാ ശിക്ഷ്യന്മാരോടു പറഞ്ഞിരുന്നെങ്കിൽ! പ്രവൃത്തികൊണ്ട് മാതൃകയിലൂടെ സഭ വളർത്താതെ എണ്ണം കൊണ്ടും ആർഭാടം കൊണ്ടും സഭ വളർത്താൻ ശ്രമിക്കുന്നവരെ ഉണ്ണാക്കന്മാർ എന്നല്ലാതെ എന്താ വിളിക്കുക? ഇതാണോ മെത്രാന്മാരെ നിങ്ങൾ പറഞ്ഞ കത്തോലിക്കാസഭ?

അത്മായരിപ്പോൾ റാഫേൽ മാലാഖയെപ്പോലെ കർത്താവിൽ ശക്തി പ്രാപിക്കുന്നു. ഒല്ലൂർ കേസു കഴിഞ്ഞപ്പോൾ ഇതാ ബ്രിസ്ബണിൽ നിന്ന് കേസ്. ഓസ്ട്രേലിയയിൽ അമേരിക്കയിലേപ്പോലെ കാര്യങ്ങൾ അങ്ങു ചുവടുപിടിക്കുന്നില്ല; അതാണവിടുത്തെ അച്ചന്മാരുടെ പ്രശ്നം! പള്ളിക്കാർക്കെതിരെ ഫെയിസ്ബുക്കിൽ അഭിപ്രായം എഴുതിയവനെതിരെ പള്ളിപ്രസംഗം; അവസാനം പ്രജ കോടതിയിൽ! ഈ ടൈപ്പ് സ്നേഹമാണ് സഭാധികാരികളൂടെ കൈയ്യിൽ നിന്ന് കിട്ടുക. സ്നേഹിച്ചു ജനങ്ങളെ കൊല്ലരുതെന്നേ എനിക്ക് പറയാനുള്ളൂ. ഞാനിത് എഴുതി തീർന്നില്ല, ദാ വരുന്നു...  ന്യുയോർക്കിൽ പ്രകടനം. സീറോമലബാർ എവിടെയുണ്ടോ അവിടെ അല്മായർക്കാരോഗ്യവുമുണ്ട്. ഒരച്ചനെ മാറ്റിക്കിട്ടാനാണെന്നു തോന്നുന്നു ക്നാനായാക്കാർ ന്യുയോർക്കിൽ തെരുവിലിറങ്ങിയത്. അങ്ങാടിയത്തിനു നേരെ എന്തെല്ലാം പ്രയോഗിച്ചിട്ടും ഒരു ഫലവുമില്ല. ആലിന്റെ കഥ കേട്ടിട്ടില്ലേ? എല്ലാവർക്കും തണലായി ആലവിടെ കാണും.

ഡൽഹിക്കേസിലൂടെ സീറോ മലബാറിനു കിട്ടിയ വിധി, നമ്മുടെ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസം പകരും. സ്വന്തം പള്ളിയുണ്ടാക്കാൻ ആരും വിഷമിക്കേണ്ട, ഉള്ള പള്ളിയിൽ ചേർന്ന് ആയുഷ്കാലം മുഴുവൻ കഴിയാൻ വത്തിക്കാൻ അനുവദിക്കുന്നു. പള്ളികൾ പണിതവരെല്ലാം മടിശ്ശീലക്കു തുള വീണതു ശ്രദ്ധിച്ചത് കുറേക്കഴിഞ്ഞാ. അവർക്കാവേശവും കൂടുന്നുണ്ട്. 

Monday, February 22, 2016

വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത്

വൈദികനെതിരെ പ്രതിഷേധം; വൈദികനു പൂര്‍ണ പിന്തുണയെന്നു മാര്‍ അങ്ങാടിയത്ത്

AMERICA  21-Feb-2016
ന്യു യോര്‍ക്ക്: മൂന്നാഴ്ചയായി റോക്ക് ലാന്‍ഡിലെ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങള്‍ നടത്തി വന്ന പ്രതിഷേധം മുഖ്യധാരാ മാധ്യമങ്ങളിലും വാര്‍ത്തയായി.

സ്‌ടോണി പോയിന്റിലെ മരിയന്‍ ഷ്രൈനിലുള്ള ചാപ്പലില്‍ റോക്ക് ലാന്‍ഡ് ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് ആദോപ്പള്ളില്‍ വി. കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കെയാണു പുറത്ത് സ്ത്രീകളും കുട്ടികളുമടക്കം ഇരുനൂറോളം പേര്‍ പ്ലാക്കാര്‍ഡുകളുമായി ഇന്നലെ പ്രതിഷേധ റാലി നടത്തിയത്. പോലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. ദ്രുശ്യമാധ്യമങ്ങളും പ്രതിഷേധം ചിത്രീകരിച്ചു.

'സ്റ്റോപ്പ് ഫാ. ജോസഫ്‌സ് ഡിക്ടേറ്റര്‍ഷിപ്പ്, ഡീപൊര്‍ട്ട് ഫാ. ജോസഫ്, വീ ഷാല്‍ ഓവര്‍കം, പ്ലീസ് ചേയ്ഞ്ച്, വീ ആര്‍ പ്രേയിംഗ് ഫോര്‍ യൂ, ഹു ഈസ് നെക്സ്റ്റ് ? ഔര്‍ കിഡ്‌സ്, തുടങ്ങിയ പ്ലാക്കാര്‍ഡുകളും കുരിശുകളും വഹിച്ചായിരുന്നു റാലി.

രണ്ടു മാസം മുന്‍പാണു ഫാ. ആദോപ്പള്ളില്‍ ചാര്‍ജെടൂത്തത്. ബേബി ഊരാളില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റായിരിക്കെ വാങ്ങിയ ക്‌നാനായ കമ്മ്യുണിറ്റി സെന്ററിലാണു ആഴ്ചയിലൊരിക്കല്‍ കുര്‍ബാന 14 വര്‍ഷമായി നടന്നിരുന്നത്. മറ്റവസരങ്ങളില്‍ സെന്റര്‍ മറ്റ് സാമൂഹിക പരിപാടികള്‍ക്കു വാടകക്കും നല്‍കും.

ക്‌നാനായ സമുദായ താല്പര്യം അവഗണിച്ച് സീറോ മലബാര്‍ രൂപതയുടെ താല്പര്യം സംരക്ഷിക്കുവാനാണു ഫാ. ആദൊപ്പള്ളില്‍ മുതിര്‍ന്നതെന്നും അതാണു ജനങ്ങളെ പ്രകോപ്പിച്ചതെന്നും ഒരു വിഭാഗം പറയുന്നു. എന്തായാലും വൈദികനെതിരെ രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ ഈമെയിലിലും ബ്ലൊഗിലുമൊക്കെ വന്നു. 

മൂന്നാഴ്ച മുന്‍പ് കുര്‍ബാന മറ്റൊരു സ്ഥലത്തേക്കു മാറ്റുന്നതായി ഈമെയില്‍ വഴി ഫാ. ആദോപ്പള്ളില്‍ അറിയിച്ചു. കുര്‍ബാന നടത്താന്‍ പോലും പറ്റാത്ത അവസ്ഥ വന്നതു കൊണ്ടാണിതെന്നു അദ്ധേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിവ്രുത്തി ഇല്ലാതെ വന്നാല്‍ എന്തു ചെയ്യുമെന്നവര്‍ ചോദിച്ചു.

ഏതാനും കുടുംബാംഗങ്ങള്‍ വൈദികനെ അനുകൂലിച്ചപ്പോള്‍ മഹാ ഭൂരിപക്ഷം പ്രതിഷേധവുമായെത്തി.
ഒന്നര മില്യനോളം ചെലവിട്ടതാണു കമ്യൂണിറ്റി സെന്ററിനും അതോടനുബന്ധിച്ചുള്ള സ്ഥലത്തിനുമെന്നു സമുദായാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇത്രയും കാലം കുര്‍ബാന നടന്നതും വേദപാഠം പഠിപ്പിച്ചതുമൊക്കെ ഇവിടെയാണു. ഇപ്പോള്‍ പള്ളിയല്ലെന്നു പറയുന്നതില്‍ എന്ത് ന്യായമെന്നു അവര്‍ ചോദിക്കുന്നു.

വൈദികന്‍ തന്റെ നിര്‍ദേശമനുസരിച്ചാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ധേഹത്തിനു തന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ജേര്‍ണല്‍ ന്യൂസിനോടു പറഞ്ഞു. തുടക്കം മുതല്‍ അച്ചനെതിരായ നടപടികളാണുണ്ടായത്. അച്ചന്‍ എന്തെങ്കിലും തെറ്റായതോ മോശമായതോ ചെയ്തിട്ടില്ല. വൈദികനെയും സഭയെയും ഇടവകാംഗങ്ങള്‍ അനുസരിക്കണം-മാര്‍ അങ്ങാടിയത്ത് പറഞ്ഞു.

ന്യു യോര്‍ക്കിലെ ക്‌നാനായ സമുദായത്തിനു കെ.സി.ഐ.എന്‍.എയും ഡി.കെ.സി.സി അംഗങ്ങളുംപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ഫാ. ആദോപ്പള്ളിലിനെ തിരിച്ചു വിളിക്കണമെന്നു കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിനോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച വഴി പരിഹരിക്കണമെന്നു കെ.സി.സി.എന്‍.എ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍ അഭിപ്രായപ്പെട്ടു. 

Journal New s articles
 Indian Catholics protest outside Stony Point shrine
 More than 100 members of an Indian Catholic community staged a peaceful protest outside a Stony Point shrine this morning to oppose a decision to move them from the community center where they’ve worshiped for the past 15 years.
Holding signs that read “We Shall Overcome” and “Who is Next? Our Kids,” members of the Indian Knanaya Catholic Community stood in silent protest or sang religious spirituals outside the doors of the Mary Help of Christians chapel on the grounds of the Marian Shrine.
They have come to the same spot for the last three Sundays to protest what they say is a decision by Father Joseph Mathew Adoppillil to relocate religious services and their children's Catholic education classes to a building on the grounds of the shrine, a Salesian retreat overlooking the Hudson River a mile up from their community center.
The Indian community, made up of some 125 families from the Lower Hudson Valley, pooled their resources to purchase the community center's property on Willow Grove Road for $300,000 in 2001 and added nearly $1 million in renovations, community leaders say.
Several families from the community agreed to the relocation but others have refused to budge.
“We have our own beautiful 7-and-a-half-acre property right here,” said Anne Jose of Nanuet. “They want to demolish it. They say it’s not a church.”
The community’s roots trace to Catholics of the Syro-Malabra rite based in southwest India. They say the priest’s decision to force the relocation was backed by the St. Thomas Syro-Malabar Catholic Diocese of Chicago.
On Sunday, Bishop Jacob Angadiath, the leader of the diocese, said  Adoppillil was following his directions by relocating the church to the shrine's grounds. "Once the priest came in, they were not very welcoming," Angadiath said. "He has not done anything wrong or bad. I support the priest. They have to listen to the priest and the church."

Angadiath said that Adoppillil had little choice but to relocate because he was not accepted by the Indian Knanaya community.
Over the past three Sundays, members have been joined in protest by the faithful from Indian Catholic communities in New Jersey and Long Island.
“How can a priest push his faithful out of the pews and into a parking lot,” said Reny Mekkattil of Plainview, Long Island. “I should be with my kids in church at a Catholic Mass. This I see as my Lenten sacrifice.”
Some 86 children who attended religious education services at the community center have been taken in by local parishes across Rockland County, leaders say.
“There is no communication,” Jose said. “This is America. We have our own religious freedom.”
“The people have an emotional attachment to the building,” said Aby Mathew, a community leader and spokesman. “This was like a second home.”
Sunday, February 21, 2016

വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കൊരു മതം

അനേകം വിദഗ്ദാഭിപ്രായങ്ങൾ സ്വരൂപിച്ചപ്പോൾ ശ്രി. വർഗീസ് പാമ്പളാനി എത്തിച്ചേർന്ന നിഗമനങ്ങൾ ഇങ്ങിനെ:
പൌലോസ് ദർശനത്തിൽ കണ്ടത് യേശുവിനേയും ആകാനിടയില്ല, പൌലോസിന്റെ മതം യേശുവിന്റെതും ആയിരിക്കാനിടയില്ല.

വായിക്കുക, സി സി വി യിൽ:  The Theology of Absurd Pessimism 

Saturday, February 20, 2016

ഇന്ന് (20-02) സി സി വി യിൽ : സഭ വീണ്ടും വിവാദങ്ങളിലേക്ക്:

സഭക്ക് യൂണിവാഴ്സിറ്റികളിൽ ദേശീയ പതാക വേണ്ട. വത്തിക്കാൻ ഉത്തരവിൽ പ്രത്യേകിച്ചൊന്നുമില്ലെന്നു ഫരിദാബാദ് രൂപത. 
പരാതിക്കാർ ആവശ്യപ്പെട്ടതു കിട്ടിയെന്നു മാറ്റേർസ് ഇന്ത്യ. 

Matters India on Delhi-Faridabad Controversy

​യു എസ് അതിർത്തിയിൽ കരുണക്കു വേണ്ടി യാചിച്ചു കൊണ്ട് മാര്പ്പാപ്പാ ബലിയർപ്പിച്ചു 

Friday, February 19, 2016

ഇന്ന് CCV യിൽ


ഡൽഹി വിവാദം പുകയുന്നു. ആരോപണങ്ങൾ നിഷേധിച്ച് മാർ ഭരണിക്കുളങ്ങര. 
വത്തിക്കാന്റെ തീർപ്പ് ആഗോള ക്രിസ്ത്യാനികൾ വിലയിരുത്തുന്നു. 
അക്രമികൾ ഒരു പള്ളിക്ക് കേടുപാടുകൾ വരുത്തി.  
CCV ലേഖനം എല്ലാ മെത്രാന്മാർക്കും അയക്കുന്നു. 

If Trump only builds walls he’s not Christian, Pope Francis says