Translate

Saturday, June 30, 2018

Nun files sexual abuse case against bishop, diocese denies charge

Published on:  by: mattersindia.com


By Matters India Reporter
New Delhi: Police in Kerala have registered a sexual case against a Catholic bishop, television channels in the southern Indian state reported on June 29.
The case was filed by a Catholic nun who has worked in Jalandhar diocese in the northern Indian state of Punjab, now headed by Bishop Franco Mulakkal.
“It is a false case filed in retaliation,” Father Peter Kavumpuram, public relations officer of Jalandhar diocese, told Matters India on June 29.
This is the first sexual abuse case against a bishop in India where several priests have been arrested for the crime.
The priest said the nun went to the police ten days after the diocese filed a police case in Kerala’s Kottayam town against her brother who had sent life threatening letters to Bishop Mulakkal.
“The letter had threatened to cut the bishop into pieces when he comes to Kerala next,” Father Kavumpuram explained. Local newspapers had reported the bishop receiving threat to his life.
In her complaint to the police, the nun alleged the 55-year-old prelate had in 2014 sexually abused her at a guest house in Kuravilangad in Kottayam district.
Father Kavumpuram said the nun, who is her early 40s, belongs to the Missionaries of Jesus, a pious society of religious women. It was founded by late Capuchin Bishop Symphorian Keeprath of Jalandhar in 1993.
The nun has made several charges against the bishop and her superiors after she was removed from her posts in the congregation, the priest alleged.
He also said the superior general of the congregation would take her counselors’ team to Kerala on June 30 explain the situation to the police there.
He said the diocesan curia has decided to “go all out and fight the false case” against the bishop.
Meanwhile priests, who have worked in Jalandhar for years, see the cases as the outcome of infighting going on for years in the diocese. They said the nun had refused to oblige the bishop, who wanted to use her position to target a priest who had opposed him.

“The diocese is very rich and what we are seeing is arrogance of money power,” said a priest, who refused to be identified. “It is very sad and shocking,” he added.

Tuesday, June 26, 2018

ശ്രീ. സാമുവൽ കൂടലിൻറെ വേവലാതികൾ



ചാക്കോ കളരിക്കൽ

പുരോഹിതവർഗത്തോട് സന്ധിയില്ലാസമരം പ്രഖ്യാപിച്ച് അവരുടെ ദുഷ്‌ചെയ്തികളെ ദാക്ഷിണ്ണ്യമില്ലാതെ വിമർശിച്ച് ശിഷ്‌ടകാലം കഴിച്ചുകൂട്ടാൻ പ്രതിജ്ഞയെടുത്ത ഒരാളാണ് ശ്രീ. സാമുവൽ കൂടൽ എന്നാണ് എനിയ്ക്ക് നനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്. എൻറെ ഈ നിഗമനത്തിനാധാരം അദ്ദേഹത്തിൻറെ രചനകളും പ്രസംഗങ്ങളുമാണ്. മതങ്ങളുടെ പൊള്ളത്തരങ്ങളും മണ്ടത്തരങ്ങളും കള്ളത്തരങ്ങളും കൊള്ളത്തരങ്ങളുമെല്ലാം തിരിച്ചറിഞ്ഞ്, സാധാരണക്കാരുപോലും ആത്മജ്ഞാനമാണ് യഥാർത്ഥ ജ്ഞാനമെന്ന് മനസ്സിലാക്കണമെന്ന് തീവ്രമായി അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തിൻറെ വേദഗ്രന്ഥം ഭഗവദ് ഗീതയാണെന്നു തോന്നുന്നു.

യേശുദർശനത്തെ ക്രൈസ്തവമതം നിയമങ്ങളും അനുഷ്ഠാനങ്ങളും ആചാരങ്ങളും അധികാരങ്ങളുമായി പണ്ടേ മാറ്റിക്കളഞ്ഞു. കൂടാതെ, സത്യദർശനത്തെ ജനമദ്ധ്യത്തിൽ വിളമ്പിയ ഗുരുവിനെ മതം എന്നും കമ്പോളവോത്കണോപാധിയായി മാത്രം ഉപയോഗിക്കുന്നു. യേശു വെറും ഒരു പരസ്യചിഹ്നം! ഈശ്വരദർശനത്തിൽ മാത്രം ഉന്നംവെക്കേണ്ട വിശ്വാസികൾ എന്ന് വിളിക്കപ്പെടുന്ന ആട്ടിൻപറ്റം മതത്തിന് അടിമകളുമായി!! കൂദാശാജീവിതമാണ് മതജീവിതമെന്ന് ധരിച്ചാൽ അടിസ്ഥാനപരമായ ആത്മീയത ഇല്ലാതാകുന്നു. പൗരോഹിത്യമാണ് സാധാരണ മനുഷ്യന് ആ മരുന്നുകൊടുത്ത് മയക്കിക്കിടത്തുന്നത്.

കേരളത്തിലെ ക്രൈസ്തവസഭകളുടെ നാരായവേരിന് അർബുദരോഗം പിടിപെട്ടിട്ടുണ്ടന്നും ആ സഭകൾ അതിവേഗം നശിക്കുമെന്നും ശ്രീ കൂടൽ അനുമാനിക്കുന്നു. ആ അനുമാനത്തിന് തക്കതായ കാരണങ്ങളുമുണ്ട്. സഭകളിൽ സമ്പത്ത് കരകവിഞ്ഞ് ഒഴുകുന്നു. ആ സ്വത്തെല്ലാം സഭയിലെ അധികാരവർഗത്തിൻറെ മുഷ്ടിയിലൊതുക്കി. സേവനം എന്ന ലക്ഷ്യത്തെ വഴിമാറ്റിവെട്ടി അടിച്ചമർത്തലിൻറെ വേഷത്തിൽ പുതിയവഴി പ്രത്യക്ഷപ്പെടാൻ ആരംഭിച്ചു. അതോടെ സഭകളിൽ സമാധാനം നഷ്ടപ്പെടാൻ തുടങ്ങി. ഇന്നത് സഭകൾ തമ്മിലും സഭയ്ക്കുള്ളിലുമുള്ള പോരാട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

സഭയിൽ ഇന്ന് ഗുണ്ഠാ അച്ചന്മാരുടെ അതിപ്രസരമാണെന്നും വൻ തട്ടിപ്പുകളും വെട്ടിപ്പുകളും നടത്തിയിട്ടുള്ള കുറ്റവാളികൾ വിശേഷദിവസങ്ങളിൽ രാജകീയ വേഷം ധരിച്ച് പുണ്യപ്രസംഗങ്ങൾ നടത്തി സ്വയം വെള്ളപൂശുന്നെന്നും തുറന്നുപറയാൻ ശ്രീ. കൂടൽ മടിക്കുന്നില്ല. മയപ്പെട്ട ഭാഷയിൽ കാര്യം പറഞ്ഞിരുന്നെങ്കിൽ എന്നെനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ ഗണ്യമായസ്ഥാനം ക്രൈസ്തവ സഭകൾക്കുണ്ടെങ്കിലും ആ മേഖല വെറുമൊരു കച്ചവടമായി മാറിയപ്പോൾ സഭ മൂല്യബോധം നഷ്ടപ്പെട്ട ഉറയില്ലാത്ത ഉപ്പിൻറെ സ്ഥാനത്തേയ്ക്ക് അധഃപതിച്ചു. പുരോഹിതരുടെ ലൈംഗികാതിക്രമങ്ങളും അവർ തമ്മിലുള്ള തൊഴുത്തിൽകുത്തുകളും സമ്പത്തിനായുള്ള അവരുടെ ആർത്തിയും സുഖജീവിതവും അധികാര ദുർവിനയോഗവുമെല്ലാം ഒരു സാദാവിശ്വാസിക്ക് താങ്ങാനാവുന്നതിൽ കൂടിയ ഉതപ്പാണ്‌. 

പുരോഹിതരുടെയും പുരോഹിത ശ്രേഷ്ഠന്മാരുടെയും സ്ഥാനങ്ങൾ സമൂഹത്തിൽ ബഹുമാനപൂർവ്വം നിലനില്കേണ്ടതാണ്. പക്ഷെ, അവർ സ്വയം അപഹാസ്യരായി തീരുന്ന ദയനീയ കാഴ്ചയാണ് അനുദിനം നാം കണ്ടുകൊണ്ടിരിക്കുന്നത്. സ്ഥാനത്തെ മറന്ന് അവർ ഇരിക്കുന്ന കൊമ്പുവെട്ടുന്ന ദാരുണാവസ്ഥ!
സഭയിൽ നടമാടുന്ന മേല്പറഞ്ഞ അതിക്രമങ്ങളോടുള്ള എതിർപ്പിൻറെ പ്രത്യക്ഷ അടയാളമാണ് ക്രിസ്ത്യൻ സഭകളുടെ പൊതുസ്വത്തുക്കൾ സുതാര്യതയോടെ ഭരിക്കപ്പെടാൻ ആവശ്യമായ നിയമനിർമാണത്തിന് സഭാസ്നേഹികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുസ്വത്ത് പുരോഹിത നിയമമായ കാനോൻ നിയമത്തിലൂടെയല്ല, മറിച്ച്, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നപ്രകാരമുള്ള നിയമത്തിലൂടെ ആയിരിക്കണം ഭരിക്കപ്പെടേണ്ടത്. നിയമപരിഷ്‌കരണ കമ്മീഷനധ്യക്ഷൻ ജസ്റ്റീസ് വി. ആർ. കൃഷ്‌ണയ്യർ ഇതുസംബന്ധമായ ഒരു ബിൽ "The Kerala Christian Church Properties and Institutions Trust Bill, 2009' എന്ന പേരിൽ കേരളസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ കാബിനറ്റ് സബ്‌കമ്മിറ്റിയുടെ പ്രാഥമിക പഠനമല്ലാതെ ഇന്നുവരെ മേൽനടപടികളൊന്നും സർക്കാർ സ്വീകരിച്ചിട്ടില്ല. സഭാധ്യക്ഷന്മാരോടുള്ള സർക്കാരിൻറെ ഭയമായിരിക്കും അതിനുകാരണം.
കേരളത്തിലെ ക്രിസ്തീയ സഭകൾക്ക് ജീവിക്കുന്ന സഭാപാരമ്പര്യങ്ങളുണ്ട്. സഭാപൗരരുടെ (അല്മായരുടെ, ഇണങ്ങരുടെ) കൂട്ടായ്മയാണ് സഭയെന്ന തിരിച്ചറിവാണ് അതിൽ പ്രധാനം. 

യേശുദർശനങ്ങളെയും സഭാപാരമ്പര്യങ്ങളെയും അടിസ്ഥാനമാക്കി 'സഭാനവീകരണത്തിലേക്ക് ഒരു വഴി' എന്നൊരു പുസ്തകം ഞാൻ പ്രസിദ്ധീകരിക്കുകയുണ്ടായി. (www.ckalarickal.com എന്ന വെബ്‌സൈറ്റിൽ എൻറെ എല്ലാ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്). പ്രവാചകരെ സമകാലിക സമുദായം തിരിച്ചറിയില്ല; വകവെയ്ക്കുകയുമില്ല. ശ്രീശങ്കരാചാര്യ സർവകലാശാല റിട്ടയർഡ് പ്രഫസർ ഡോ. സ്‌കറിയാ സക്കറിയ ആ പുസ്തകത്തിൻറെ അവതാരികയിൽ ഇപ്രകാരം എഴുതി: "പാരമ്പര്യബലമുള്ള ഒരു നസ്രാണികത്തോലിക്കൻറെ വേവലാതിയാണ് ഈ പുസ്‌തകത്തിൽ പ്രത്യക്ഷപ്പെടുന്നത്." ശ്രീ. സാമുവൽ കൂടലിൻറെ വേവലാതികളാണ് അദ്ദേഹത്തിൻറെ പുസ്തകത്തിലും എന്നാണ് എൻറെയും അഭിപ്രായം. "സാമുവലിൻറെ സുവിശേഷം" കണ്ണുള്ളവർ വായിക്ക ട്ടെ.

Monday, June 25, 2018

യേശുവിന്റെ സഭ ഭൗതികസ്ഥാപനമോ ആദ്ധ്യാത്മികപ്രസ്ഥാനമോ?


ജോര്‍ജ് മൂലേച്ചാലില്‍ 9497088904
സത്യജ്വാല 2018 ജൂണ്‍ (എഡിറ്റോറിയല്‍)

സ്ഥാപന(Institution)വും പ്രസ്ഥാന(Movement)വും വിഭിന്നങ്ങളാണ്. സ്ഥാപനം ജഡതയെയും യാന്ത്രികതയെയും ഭൗതികതയെയും, പ്രസ്ഥാനം ചലനാത്മകതയെയും സര്‍ഗ്ഗാത്മകതയെയും ആത്മീയതയെയും സൂചിപ്പിക്കുന്നു. മനുഷ്യനിര്‍മ്മിത നിയമങ്ങളാലും ചട്ടങ്ങളാലും നിയന്ത്രിക്കപ്പെടുന്നവയാണ് സ്ഥാപനങ്ങളെങ്കില്‍, മനുഷ്യന്റെ മൂല്യബോധത്തില്‍നിന്ന് അപ്പപ്പോളുയരുന്ന ഉള്‍ത്തള്ളലാണ് പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുന്നതും നയിക്കുന്നതും. ഇതില്‍നിന്ന് ഏതു സ്ഥാപനത്തിലും നിയമം മുകളിലും മനുഷ്യന്‍ അതിനു കീഴിലുമായിരിക്കും എന്നു മനസ്സിലാക്കാനാവും. പ്രസ്ഥാനത്തില്‍ മനുഷ്യനെപ്പോഴും മുകളിലായിരിക്കും. ഒരു സ്ഥാപനമായി അധഃപതിച്ച യഹൂദമതത്തില്‍ മനുഷ്യന്‍ ശാബത്ത് നിയമത്തി നും മറ്റു പുരോഹിതനിയമങ്ങള്‍ക്കും കീഴിലായിരുന്നുവല്ലോ.
ദൈവപുത്രരായ മനുഷ്യരെ മനുഷ്യനിര്‍മ്മിതമായ നൈയാമികവ്യവസ്ഥയ്ക്കു കീഴിലാക്കുന്നതിനെതിരായിരുന്നു യേശു. ''ശാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ ശാബത്തിനുവേണ്ടിയല്ല''(മാര്‍ക്കോ. 2: 27-28) എന്ന യേശുവിന്റെ പ്രഖ്യാപനത്തില്‍നിന്ന് ഇതു വ്യക്തമാണ്. തന്നില്‍ത്തന്നെ എഴുതപ്പെട്ടിരിക്കുന്ന ആത്മീയനിയമത്തിന്റെ വെളിച്ചത്തില്‍ നയിക്കപ്പെടേണ്ടവനാണ് മനുഷ്യന്‍. പിതാവായ ദൈവത്തെയും നേര്‍സഹോദരരായ മനുഷ്യരെയും സ്‌നേഹിക്കുകയെന്നതാണ്, ഈ ആത്മീയനിയമം. സ്‌നേഹത്തിന്റെ ഈ നിയമത്തിലേക്ക്, ആത്മബോധത്തിലേക്കും സ്‌നേഹഭാവത്തിലേക്കും, മാനസാന്തരപ്പെടാനുള്ള ആഹ്വാനത്തോടെയാണ് യേശു തന്റെ പരസ്യജീവിതം ആരംഭിച്ചതുതന്നെ. അവിടുത്തെ അവസാനത്തെ ആഹ്വാനവും മറ്റൊന്നായിരുന്നില്ല. ഈ ആത്മജ്ഞാനത്തിന്റെ, ജ്ഞാനംകൊണ്ടുള്ള സ്‌നാനത്തിന്റെ, അതു ലോകത്തില്‍ കൊണ്ടുവരുന്ന ദൈവരാജ്യത്തിന്റെ സുവിശേഷം ലോകമെമ്പാടും അറിയിക്കുക എന്നതായിരുന്നു അത്.
സെന്‍ഹെദ്രീന്‍ പുരോഹിതസംഘത്തിന്റെ ഭരണത്തിന്‍കീഴില്‍ യഹൂദമതവും, ശ്രേണീബദ്ധമായ അധികാരഭരണത്തിന്‍കീഴില്‍ റോമാസാമ്രാജ്യവും അതിശക്തമായ ഭൗതികസ്ഥാപനങ്ങളായി മനുഷ്യനുമുകളില്‍ കൊടികുത്തിവാണിരുന്ന ഒരു കാലഘട്ടത്തിലാണ്, മനുഷ്യനു പ്രാഥമികത്വം നല്‍കുന്ന, ആത്മജ്ഞാനത്തിന്റെയും പരസ്പരസ്‌നേഹത്തിന്റെയുമായ ഒരു സമൂഹജീവിതശൈലിക്ക് യേശു വഴിതുറന്നുതന്നത്. അധികാരസ്ഥാപനത്തിന്റേതായ റോമന്‍ശൈലി ചൂണ്ടിക്കാട്ടി ആ ശൈലിയെ വിലക്കിയും പൗരോഹിത്യമെന്ന മതാധികാരസ്ഥാപനത്തിനെതിരെ ചാട്ടവാറുയര്‍ത്തിയുമാണ് യേശു തന്റെ വിശ്വസ്‌നേഹപ്രസ്ഥാനത്തിനു തുടക്കംകുറിച്ചത്.
അപ്രകാരം രൂപംകൊണ്ട ആദിമസഭ തീര്‍ച്ചയായും ഒരു സ്ഥാപനമായിരുന്നില്ല; ആദ്ധ്യാത്മികപ്രസ്ഥാനമായിരുന്നു- യേശുവിന്റെ സ്‌നേഹദര്‍ശനം നിരന്തരമായി പ്രഘോഷിച്ച് മനുഷ്യരെ ആദ്ധ്യാത്മികരൂപാന്തരത്തിലേക്കു നയിക്കുന്ന ആദ്ധ്യാത്മിക ശുശ്രൂഷാപ്രസ്ഥാനം ഒരു വശത്തും യേശുശിഷ്യന്മാരായി മാറുന്നവരുടെ പ്രവര്‍ത്തനനിരതമായ സ്‌നേഹമെന്ന വിശ്വാസപ്രകാശനപ്രസ്ഥാനം മറുവശത്തുമായി കൈകൊര്‍ത്തു മുന്നേറിയ ഒരു മഹാപ്രസ്ഥാനം. അങ്ങനെയാണ്, വിശ്വാസികളുടെ ആ സമൂഹം ഒരേ ഹൃദയവും ഒരേ ആത്മാവുമായി വ്യാപരിക്കാനും, തങ്ങളുടെ സ്വത്തുക്കള്‍ തങ്ങളുടേതുമാത്രമാണെന്ന് ആരും അവകാശപ്പെടാതെ ഉള്ളതെല്ലാം പൊതുസ്വത്തായി കരുതാനും, ദരിദ്രരായി ആരും ഇല്ലാതിരിക്കാനും തക്കവിധത്തിലുള്ള ഒരു മാതൃകാസമൂഹം - ദൈവരാജ്യംതന്നെ- ആകുവാന്‍ ആദിമസഭയ്ക്കു കഴിഞ്ഞത്.
യേശുവിനെ നേരിട്ടു ശ്രവിച്ച അപ്പോസ്തലരുടെ പ്രവര്‍ത്തനഫലമായി രൂപംകൊണ്ട ആദിമസഭാപ്രസ്ഥാനമാണ് എല്ലാക്കാലത്തെയും ക്രൈസ്തവരുടെ മാതൃക. എല്ലാ ക്രൈസ്തവസഭകളുടെയും  പൊതുപൈതൃകവും പാരമ്പര്യവുമായി എടുക്കേണ്ടതും ഏതു സഭയുടെയും വിലയിരുത്തലിനും തിരുത്തലിനും മാനദണ്ഡമായി സ്വീകരിക്കേണ്ടതും ആദിമസഭയെത്തന്നെയാണ്.
എന്നാല്‍, ഇത്തരം വിലയിരുത്തലുകള്‍ക്കും തിരുത്തലുകള്‍ക്കും തയ്യാറാകാതെ സ്ഥാപനമുഖമാര്‍ജിച്ച സഭ, യാതൊരു വീണ്ടുവിചാരവും കൂടാതെ, സ്ഥാപനവത്കരണത്തിന്റെ വീതിയേറിയ വഴിയിലൂടെ അതിവേഗം മുന്നേറുകയാണ്. സഭയെ സ്ഥാപനമാക്കി വളര്‍ത്തുകയും ശക്തിപ്രയോഗിച്ച് വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ മിടുക്കു കാട്ടുന്നവന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അങ്ങനെ, രാജ്യവും ശക്തിയും മഹത്വവും സ്വന്തമാക്കി ഭൗതികമായി മുടിചൂടി നില്ക്കുന്ന ഒരു വന്‍സ്ഥാപനമായിരിക്കുന്നു, സഭ.
റോമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തിലേക്കു നോക്കിയാല്‍, സഭയുടെ ഇത്തരത്തിലുള്ള വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും ചിത്രമാണ് നമുക്കു തെളിഞ്ഞുകാണാന്‍ സാധിക്കുന്നത്. രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് ജനങ്ങളെ ക്രൈസ്തവരാക്കുന്നതും മിഷനറി പ്രവര്‍ത്തനത്തിലൂടെ രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുന്നതും സുവിശേഷവത്ക്കരണമായി അറിയപ്പെട്ടു. ശക്തിയുടെയും മഹത്വത്തിന്റെയും പ്രതീകങ്ങളായി ജറുശലേം ദേവാലയത്തെ വെല്ലുന്ന പള്ളികളും രാജകൊട്ടാരങ്ങളെ തോല്പിക്കുന്ന മെത്രാസനങ്ങളും പണിതുയര്‍ത്തപ്പെട്ടു; രാഷ്ട്രഭരണാധികാരികളെ സഭയുടെ ശക്തി-മഹത്വങ്ങള്‍ക്കുമുന്നില്‍ തലകുനിപ്പിച്ചു നിര്‍ത്തി അനുസരിപ്പിച്ചു; ക്രിസ്തുവിനുവേണ്ടി രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ആജ്ഞാപിച്ച്, യൂറോപ്പിന്റെ ലോകാധിപത്യത്തിനു തുടക്കമിട്ടു; ഈ മതകൊളോണിയലിസത്തിലൂടെ, സൂര്യനസ്തമിക്കാത്ത ഒരു രാഷ്ട്രീയസാമ്രാജ്യം സംസ്ഥാപിതമായി... സേവനാധിഷ്ഠിതമായ ദൈവരാജ്യം സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിച്ച യേശുവിന്റെ സഭ, അധികാരത്തിലധിഷ്ഠിതമായ ഒരു ഭൗതികസാമ്രാജ്യമാണ് ഈ ലോകത്തു സംസ്ഥാപിച്ചതെന്നാണ് ഇതു വ്യക്തമാക്കുന്നത്. സാഹോദര്യവും പാരസ്പര്യജീവിതവും പുലരുന്ന ഒരു നവലോകം പണിതുയര്‍ത്താന്‍ യേശുവിന്റെ
പേരില്‍ പുറപ്പെട്ടവര്‍ ആധിപത്യവും അടിമത്തവും പുലരുന്നതും മാമോന്‍ ഭരിക്കുന്നതുമായ ഒരു ലോകവ്യവസ്ഥിതിക്കാണ് ജന്മംനല്‍കിയിരിക്കുന്നത്- റോമന്‍മോഡല്‍ ക്രിസ്തുമതത്തിനു വഴിതെറ്റി എന്നു ചുരുക്കം.
കേരളസഭ സഞ്ചരിക്കുന്നതും ഇതേ റോമന്‍ ശൈലിയിലാണെന്ന് ആര്‍ക്കും കാണാനാവും. ഇന്‍ഡോറില്‍ 'യുണൈറ്റഡ് സോളിഡാരിറ്റി മൂവ്‌മെന്റി'നു നേതൃത്വംനല്‍കുന്ന ഫാ. വര്‍ഗീസ് ആലേങ്ങാടന്‍ ഇങ്ങ
നെ നിരീക്ഷിക്കുന്നു: ''സ്ഥാപനവത്കൃതസഭയെ വളര്‍ത്തുന്നതും വ്യാപിപ്പിക്കുന്നതും സുവിശേഷവത്കരണമല്ല. അതു സഭാവ്യാപനത്തിന്റെ റോമന്‍ശൈലിയാണ്; കൊളോണിയല്‍ ശൈലി. സഭയില്ലാത്തിടത്തെല്ലാം ചെന്ന് ക്രിസ്തുവിനെ അറിയിക്കുന്നു എന്നാണ് വാദം. ക്രിസ്തുവിനെ അറിയിക്കലല്ല, സ്ഥാപനങ്ങള്‍ തുടങ്ങലാണു ചെയ്യുന്നത്. ജര്‍മ്മനിയില്‍ ആയിരത്തിലധികം മലയാളികളായ വൈദികരും കന്യാസ്ത്രീകളും ഉണ്ട്. അവരെന്താണ് ചെയ്യുന്നത്? കള്‍ട്ടിക് പൗരോഹിത്യത്തിന്റെ നിര്‍വ്വഹണംമാത്രമാണ് നടക്കുന്നത്. അപ്രകാരം സഭയ്ക്കുവേണ്ടി പണവുമുണ്ടാക്കുന്നു. പക്ഷേ, എന്തു സുവിശേഷമാണിവിടെ പറയുന്നത്?
നാമിതുവരെ പണിത സ്ഥാപനങ്ങളില്‍നിന്ന് പാവങ്ങള്‍ക്കെന്തുകിട്ടി എന്നൊരു കണക്കെടുപ്പുവേണം. ആര്‍ക്കുവേണ്ടിയാണ് നാം ഇതെല്ലാം പണിതത്? കര്‍ത്താവിന്റെ രാജ്യമാണോ ഇതുവഴി വികസിതമായത്? ക്രിസ്തുകേന്ദ്രീകൃതമായ, സുവിശേഷാത്മകമായ ജീവിതത്തിലേക്കു വിട്ടുവീഴ്ചയില്ലാതെ തിരിയുക എന്നതാണ് കേരളസഭ ചെയ്യേണ്ടത്..'' (കാണുക, മെയ്‌ലക്കം സത്യജാല, പേജ്:32)
അല്പം നിരീക്ഷിച്ചാല്‍ ഫാ. ആലേങ്ങാടന്റെ വിമര്‍ശന-നിര്‍ദ്ദേശങ്ങള്‍ വളരെ ശരിയാണെന്ന് ആര്‍ക്കും കാണാന്‍ കഴിയും. കേരളസഭയുടെ രോഗാതുരത എടുത്തുകാട്ടുവാനും രോഗകാരണം നിര്‍ണ്ണയിക്കുവാനും പരിഹാരത്തിലേക്കു കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാനും പ്രാപ്തിയുള്ള ഇത്തരം വൈദികര്‍ക്ക് കേരളസഭ ജന്മംകൊടുത്തിട്ടുണ്ടെന്നുള്ളത് ആശ്വാസകരംതന്നെ. കേരളസഭയുടെ നടുനായകത്വത്തിലേക്ക് ഫാ. ആലേങ്ങാടനെപ്പോലെയുള്ളവര്‍ വന്നിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. കാഴ്ചപ്പാടുള്ളവരും യേശുവിനെ അനുകരിച്ചു ജീവിക്കുന്നവരും അതിനാഗ്രഹിക്കുന്നവരുമായ വേറെയും എത്രയോപേര്‍ കേരളസഭയിലുണ്ടാകാം. എന്നാല്‍, സ്ഥാപനവത്കൃതസഭയില്‍ അങ്ങനെയുള്ളവര്‍ പുറന്തള്ളപ്പെടുന്നു.
 പോര്‍ട്ടുഗീസുകാര്‍ കൊണ്ടുവന്ന റോമന്‍ സ്ഥാപനാകാരസഭാശൈലിക്ക് ഇരയായ ഒരു സഭയാണ് നമ്മുടേത്. എന്നിട്ടുപോലും, നമ്മെ അടിമപ്പെടുത്തിയ തെറ്റായ ആ ശൈലിതന്നെ കടമെടുത്തു മുന്നോ ട്ടുപോകുകയാണ് കേരളസഭ, വിശി ഷ്യാ, സീറോ-മലബാര്‍ സഭ. റോമന്‍ ശൈലി ഉപേക്ഷിച്ച്, തങ്ങ ളുടെ പൂര്‍വ്വികസഭാശൈലി വീണ്ടെടുത്ത് മുന്നോട്ടുപോകാന്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആഹ്വാനംചെയ്തിട്ടും, റോമന്‍ശൈലി തങ്ങള്‍ക്കു നല്കുന്ന രാജകീയാധികാരത്തിലും പ്രൗഢിയിലും പ്രലോഭിതരായി, തനതു മാര്‍ത്തോമ്മാശൈലിയെ തള്ളി റോമന്‍ശൈലിയെ പുല്‍കുകയായിരുന്നു, ഈ സഭയിലെ മെത്രാന്മാര്‍!
അടിച്ചേല്പിക്കപ്പെട്ട റോമന്‍ശൈലി തുടരുന്നതിനായി ജനകീയമായിരുന്ന മാര്‍ത്തോമ്മാശൈലിയെ തള്ളിപ്പറഞ്ഞെങ്കിലും, റോമന്‍സാമ്രാജ്യശൈലിയിലുള്ള സഭാവ്യാപനം സാധ്യമാക്കാന്‍ മാര്‍ത്തോമ്മാ പാരമ്പര്യമെന്ന മിത്തിനെ മുറുകെപ്പിടിച്ചാണ് സീറോ-മലബാര്‍ സഭയുടെ ഇന്നത്തെ ഇരട്ടത്താപ്പുമുന്നേറ്റം എന്നും കാണേണ്ടതുണ്ട്. അങ്ങനെ ഒരേ സമയം മാര്‍ത്തോമ്മയുടെ അപ്പോസ്തലിക സഭാപൈതൃകം പറഞ്ഞ് ഊറ്റംകൊള്ളുന്നവരും, റോമന്‍ സ്ഥാപനാകാരസഭാശൈലിയില്‍ മുന്നോട്ടു പോകുന്നവരുമായിരിക്കുന്നു, കേരളത്തിലെ പരമ്പരാഗതക്രൈസ്തവരും അവരെ നയിക്കുന്ന പൗരോഹിത്യവും. ലോകത്തെങ്ങുമില്ലാത്തവിധം തലയുയര്‍ത്തി നില്‍ക്കുന്ന നൂറുകണക്കിന് ജറൂശലേം ദേവാലയങ്ങളും അവിടെനിന്നുയരുന്ന ആഘോഷപൂര്‍വ്വമായ ആരാധനാരവങ്ങളും ആ ഊറ്റംകൊള്ളലിനു നിദര്‍ശനങ്ങളായി നിലകൊള്ളുന്നു. ദേവാലയങ്ങളുടെ എടുപ്പും പ്രൗഢിയും കല്ലിന്മേല്‍ കല്ലുശേഷിക്കാത്ത തകര്‍ച്ചയുടെ സൂചകങ്ങളാണെന്ന് ജറൂശലേം ദേവാലയത്തിന്റെ തകര്‍ച്ചയിലേക്കു കൈചൂണ്ടി യേശു നമ്മെ പഠിപ്പിക്കുന്നുണ്ട്. പക്ഷേ ആരും പഠിക്കുന്നില്ല.
എടുപ്പും പ്രൗഢിയുമെല്ലാം,  ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുന്ന മനുഷ്യന്റെ അജ്ഞതുടെയും അഹന്തയുടെയും പ്രതിഫലനങ്ങള്‍മാത്രമാണെന്നും അത് ആദ്ധ്യാത്മികതയ്‌ക്കെതിരാണെന്നും പഠിപ്പിക്കേണ്ട സഭാനേതൃത്വംതന്നെ ഈ കറകളഞ്ഞ ഭൗതികതയില്‍ ആറാടുകയാണ്. ആ എടുപ്പും പ്രൗഢിയുമെല്ലാം സ്വന്തം ശരീരത്തില്‍ത്തന്നെ, മേലങ്കിയായും കിരീടമായും അംശവടിയായും എടുത്തണിഞ്ഞ് അധികാരഭാവത്തില്‍ നടക്കുന്ന ഇവര്‍ യഥാര്‍ത്ഥത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തങ്ങളുടെ അല്പത്തം നിറഞ്ഞ അഹന്തയും അതില്‍നിന്നുയിര്‍കൊള്ളുന്ന അധികാരമോഹവുമാണെന്ന് തിരിച്ചറിഞ്ഞാല്‍മാത്രമേ, ഇതെല്ലാം ഭൗതികതയുടെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിലാസങ്ങളാണെന്നു കാണാനാവൂ.
തകര്‍ന്നടിഞ്ഞ റോമന്‍ സ്ഥാപനാകാര സാമ്രാജ്യത്തിന്റെ ഭൗതികപ്രൗഢികളും അധികാരഘടനയും കടമെടുത്ത് മറ്റൊരു സാമ്രാജ്യമായി തുടരുകയായിരുന്നു ഇതുവരെ പാശ്ചാത്യസഭയെങ്കില്‍, സമാനമായരീതിയില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന പാശ്ചാത്യസഭയുടെ അതേ സ്ഥാപനാകാരഘടകങ്ങളെ യാതൊരു വീണ്ടുവിചാരവുമില്ലാതെ സ്വാംശീകരിച്ച് തകര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്കു കുതിക്കുകയാണ് സീറോ-മലബാര്‍സഭ. സ്വന്തം രാജ്യത്തെപ്പോലെ മറ്റു രാജ്യങ്ങളെയും സ്‌നേഹിക്കണമെന്നും സ്വന്തം രാജ്യത്തോട് മറ്റുരാജ്യങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അപ്രകാരം മറ്റുരാജ്യങ്ങളോടും പെരുമാറണമെന്നുള്ള ക്രൈസ്തവമൂല്യബോധം കാറ്റില്‍പ്പറത്തി, മതപരമായും സാംസ്‌കാരികമായും രാഷ്ട്രീയമായും മറ്റു ജനതകളെയും രാജ്യങ്ങളെയും അടിമപ്പെടുത്തുകയായിരുന്നു ക്രൈസ്തവയൂറോപ്പ് ചെയ്തതെങ്കില്‍, റീത്തിന്റെ കാര്യത്തില്‍ അതേ പാതയിലൂടെയാണ് ഇന്ന് സീറോ-മലബാര്‍ സഭ നീങ്ങുന്നത്. സാംസ്‌കാരികാനുരൂപണത്തിന്റെ പേരും പറഞ്ഞ്, മറ്റു റീത്തുകളുടെയോ സ്വന്തം റീത്തിലുള്ളവരുടെപോലുമോ എതിര്‍പ്പുകള്‍ വകവയ്ക്കാതെ കേരളത്തിലും ഇന്ത്യയ്ക്കും പുറത്ത് രൂപതകള്‍ സ്ഥാപിക്കുന്നതിന്റെ ജ്വരത്തിലാണിന്ന് സീറോ-മലബാര്‍ സഭ. യേശുവിന്റെ സുവിശേഷത്തിനു പകരം പാശ്ചാത്യസഭ പ്രഘോഷിച്ചത് റോമന്‍കത്തോലിക്കാ സഭയെയാണെങ്കില്‍, നമ്മുടെ സഭാനേതൃത്വം പ്രഘോഷിക്കുന്നത് അതിലൊരു ഘടകമായ സീറോ-മലബാര്‍ റീത്തിനെയാണ് എന്നുമാത്രം. സീറോ-മലബാര്‍ പൈതൃകത്തിലുള്ളവര്‍ക്ക് സീറോ-മലബാര്‍ റീത്തുമാത്രമാണത്രേ രക്ഷ! ഫാ. ആലേങ്ങാടന്‍ പറയുന്നതുപോലെ, ഇവിടെയെങ്ങും യാതൊരു സുവിശേഷവത്ക്കരണ  പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല; പൗരോഹിത്യത്തിന്റെ കള്‍ട്ടിക് അനുഷ്ഠാനനിര്‍വ്വഹണവും പണസമ്പാദനവുംമാത്രമാണു നടക്കുന്നത്.
ക്രിസ്തുവിന്റെ പേരും പറഞ്ഞുള്ള ഈ പോക്ക് അക്രൈസ്തവമാണെന്നു തിരിച്ചറിയാന്‍, കേരളസഭ ഇനിയെങ്കിലും തയ്യാറാകേണ്ടിയിരിക്കുന്നു. അല്ലാത്തപക്ഷം, അനിവാര്യമായ തകര്‍ച്ചയിലേക്ക് ഈ സഭയും കൂപ്പുകുത്തുകതന്നെചെയ്യും. കാരണം, മണലില്‍ പണിയപ്പെടുന്ന ഗോപുരങ്ങള്‍, അതെത്രതന്നെ പ്രൗഢവും ബലവത്തുമായിരുന്നാലും കാറ്റിലും മഴയിലും നിലംപതിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.
അതുകൊണ്ട് യേശുവിന്റെ സഭ കേരളത്തില്‍ നിലനില്‍ക്കണമെങ്കില്‍, ഫാ ആലേങ്ങാടന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ, ക്രിസ്തുകേന്ദ്രീകൃതവും സുവിശേഷാത്മകവുമായ ജീവിതത്തിലേക്ക് കേരളസഭ തിരിയേണ്ടിയിരിക്കുന്നു. കാരണം, ഇവിടുത്തെ ഓരോ രൂപതയും ഓരോ ഇടവകയും അതില്‍ത്തന്നെ ഓരോ ഭൗതികസ്ഥാപനങ്ങളാണിന്ന്. അതു ഭരിക്കുകയും കൂടുതല്‍കൂടുതല്‍ സാമ്പത്തികസ്രോതസ്സുകള്‍ കണ്ടെത്തുകയും ചെയ്യുന്നതാണ് ഇടയകര്‍മ്മം എന്ന മട്ടിലാണ് കാര്യങ്ങള്‍. കൂദാശകള്‍പോലും വിലവിവരപ്പട്ടികകള്‍വച്ച് വിറ്റുകാശാക്കുകയാണ്. നേര്‍ച്ചവരവു കൂട്ടാന്‍ പുതിയപുതിയ ഭക്താഭ്യാസങ്ങള്‍ക്കും നൊവേനകള്‍ക്കും കഴുന്നെഴുന്നെള്ളിക്കല്‍പോലുള്ള അനാചാരങ്ങള്‍ക്കും 'ഭക്തിനിര്‍ഭര'മായി നേതൃത്വംകൊടുക്കുന്നു! പള്ളികള്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളാക്കാനും തീര്‍ത്ഥാടന യാത്രകള്‍ സംഘടിപ്പിക്കാനുമെല്ലാം വൈദികര്‍ മുമ്പിലാണ്. രൂപതകളുടെയും സന്ന്യാസാശ്രമങ്ങളുടെയുംകീഴില്‍ എത്രയോ സ്ഥാപനങ്ങളാണ് യേശുവിന്റെപേരില്‍ പ്രവര്‍ത്തിക്കുന്നത്!
ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ യേശു എപ്പോഴാണ് പറഞ്ഞത്? പള്ളികളുണ്ടാക്കി അനുഷ്ഠാനകര്‍മ്മങ്ങള്‍ നടത്തി തന്നെ പ്രീതിപ്പെടുത്തണമെന്ന് യേശു എപ്പോഴെങ്കിലും പറഞ്ഞോ? മനുഷ്യര്‍ കാണത്തക്കവിധം പള്ളികളിലും തെരുവുമൂലകളിലുംനിന്നു പ്രാര്‍ത്ഥിക്കുന്ന കപടഭക്തരെപ്പോലെ ആകരുതെന്നല്ലേ അവിടുന്ന് പറഞ്ഞത്? യഥാര്‍ത്ഥ ആരാധകര്‍ പിതാവിനെ അരൂപിയിലും സത്യത്തിലുമാണ് ആരാധിക്കേണ്ടതെന്നല്ലേ അവിടുന്ന് പഠിപ്പിച്ചത്? അതെല്ലാം തള്ളിക്കളഞ്ഞ്, യേശുവിന്റെ സഭയെ ആരാധനാനുഷ്ഠാനങ്ങള്‍ പരികര്‍മ്മം ചെയ്യുന്നതിനായുള്ള ഒരു സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു! യേശു ചെയ്യണമെന്നു പറഞ്ഞ കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍വേണ്ടി, അവിടുന്ന് അരുത് എന്നു പറഞ്ഞ കാര്യങ്ങള്‍ യേശുവിനെത്തന്നെ മുന്‍നിര്‍ത്തി ചെയ്യുന്ന കപടസ്ഥാപനങ്ങളായിത്തീര്‍ന്നിരിക്കുന്നു, ക്രൈസ്തവസഭകള്‍. ക്രൈസ്തവസഭകളും ലോകംതന്നെയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.
ക്രൈസ്തവസഭകള്‍ക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍, അതിലൂടെ രക്ഷപെടുന്നത് ക്രൈസ്തവസഭകള്‍ മാത്രമല്ല, ഈ ലോകംതന്നെയാണ്. കാരണം, ഏകസത്യമതവാദമെന്ന മതമൗലികവാദപരമായ സുവിശേഷപ്രഘോഷണംവഴി ലോകമതങ്ങളെ മുഴുവന്‍ മൗലികവാദത്തിന്റെ വഴിത്താരയിലേക്ക് ശത്രുതാപരമായി വലിച്ചിഴച്ചതും, മതത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തെ ഛിന്നഭിന്നമാക്കിയതും, മനുഷ്യന്റെ മതാവബോധത്തെ ഇടുങ്ങിയ സാമുദായികബോധമായി വിഷലിപ്തമാക്കിയതും, മാത്സര്യത്തിലും ചൂഷണത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക-സാമ്പത്തികക്രമത്തിലേക്കു ലോകത്തെ കൊണ്ടുചെന്നെത്തിച്ചതും മുഖ്യമായും ക്രിസ്തുമതമെന്ന ഭൗതികസ്ഥാപനമാണ്. അതുകൊണ്ട് സ്ഥാപനവത്കരണത്തിന്റെ ലോകമാതൃകയായി വിരാജിക്കുന്ന ക്രിസ്തുമതം സ്വയം അതല്ലാതായി മാറിയാല്‍മാത്രമേ ലോകവും മനുഷ്യനും ഇന്നു നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപെടൂ. അതിന് സുവിശേഷപ്രഘോഷണം എന്നതുകൊണ്ട് യേശു എന്താണുദ്ദേശിച്ചതെന്ന് മനസ്സിലാക്കി ആദ്യംമുതലേ പ്രവര്‍ത്തിച്ചുതുടങ്ങേണ്ടതുണ്ട്. ആദിമസഭയാണ് അതിനു മാതൃക.
ആദിമസഭ ഒരു ആദ്ധ്യാത്മികപ്രസ്ഥാനമായിരുന്നു; സ്ഥാപനമായിരുന്നില്ല. ദൈവം പിതാവും തന്മൂലം മനുഷ്യരെല്ലാം സഹോദരന്മാരുമാണ് എന്ന യേശുവിന്റെ ആദ്ധ്യാത്മികദര്‍ശനമാണവിടെ പ്രഘോഷിക്കപ്പെട്ടത്. മനുഷ്യരെല്ലാം സഹോദരരെങ്കില്‍,  ദൈവം നാഥനായുള്ള ഒരു കുടുംബമാണ് ലോകം. ഒരേ കുടുംബത്തിലെ ഒരു സഹോദരനുമേല്‍ അധികാരംഭരിക്കാന്‍ മറ്റൊരു സഹോദരനാവില്ല; പരസ്പരം ആവശ്യങ്ങളറിഞ്ഞ് സഹായിക്കുവാനേ കഴിയൂ. ഈ വിശാലമായ കുടുംബബോധവും സാഹോദര്യവുമാണ് ആദിമസഭയെ ആധികാരമുക്തവും ശുശ്രൂഷാപരവുമായ ഒരു സമൂഹമാക്കിയത്. പരസ്പരാനന്ദകരമായ ഈ സാമൂഹികവ്യവസ്ഥ ലോകമാകെ വ്യാപിപ്പിക്കുകയെന്നതാണ് ഓരോ യേശുശിഷ്യന്റെയും ദൗത്യം.
ഒരു സ്ഥാപനത്തിനും ഈ ദൗത്യം നിര്‍വ്വഹിക്കാനാവില്ല. എന്നാല്‍ ആദ്ധ്യാത്മികാവബോധം നേടി വിശ്വസ്‌നേഹം നിറഞ്ഞ മനുഷ്യവ്യക്തികള്‍ക്കും അങ്ങനെയുള്ളവരുടെ സംഘങ്ങള്‍ക്കും അതിനു സാധിക്കും. യേശു സ്വയം ഇത്തരത്തിലുള്ള ഒരു ആദ്ധ്യാത്മികപ്രസ്ഥാനമായിരുന്നു. ഭൂമിയില്‍ ദൈവരാജ്യം സംസ്ഥാപിക്കുകയെന്ന തന്റെ ദൗത്യം ശിഷ്യരെ ഏല്പിക്കുകയായിരുന്നു യേശു. ആ ദൗത്യവാഹകസംഘം ഒരു സുവിശേഷപ്രഘോഷണപ്രസ്ഥാനമായി പ്രവര്‍ത്തിച്ചാണ് പരസ്പരസ്‌നേഹത്തിലധിഷ്ഠിതമായ ആദിമസഭയ്ക്ക് ജന്മംനല്കിയത്.
പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ദര്‍ശനങ്ങളിലും അതു നല്‍കുന്ന മൂല്യബോധത്തിലുമാണ്. സ്ഥാപനങ്ങളാകട്ടെ, സിദ്ധാന്തങ്ങളിലും നിയമങ്ങളിലുമൂന്നുന്നു. ക്രൈസ്തവസഭയില്‍ സിദ്ധാന്തവത്ക്കരണം എന്നാരംഭിച്ചോ അന്നുമുതല്‍ സ്ഥാപനവത്കരണവും ആരംഭിച്ചു. കോണ്‍സ്റ്റന്റൈന്റെ ധൃതരാഷ്ട്രാലിംഗനത്തോടെ, യേശുവിന്റെ ദര്‍ശനങ്ങളെ പൂര്‍ണ്ണമായി മാറ്റിവച്ച്, യേശുവിനെ രാജാക്കന്മാരുടെ രാജാവും ലോകചക്രവര്‍ത്തിയുമാക്കിയുള്ള സാമ്രാജ്യത്വപരമായ സിദ്ധാന്തങ്ങള്‍ സൃഷ്ടിച്ച് സഭയുടെ അടിസ്ഥാനപ്രമാണങ്ങളാക്കി. സഭ സാമ്രാജ്യത്വമുഖമുള്ള ഒരു മതസ്ഥാപനമാവുകയായിരുന്നു. ക്രിസ്തുമതമെന്ന പേരോടുകൂടിയുള്ള ഒരു അധികാരസ്ഥാപനമാണ് തുടര്‍ന്നിന്നുവരെ യേശുവിന്റെപേരില്‍ അരങ്ങുവാണത്. സീറോ-മലബാര്‍ സഭയുള്‍പ്പെടെ എല്ലാ സഭകളും ഈ വിഷവൃക്ഷത്തിന്റെ ശിഖരങ്ങളാണ്.
യേശുവും യേശുവിന്റെ ആദ്ധ്യാത്മികപ്രസ്ഥാനവും ലോകത്ത് എക്കാലവും പ്രസക്തമാണ്. എന്നാല്‍, യേശുവിനെ മൂടിക്കളയുന്ന സ്ഥാപനവത്കൃതക്രിസ്തുമതത്തെ യേശുദര്‍ശനത്തിലൂന്നിയ പ്രസ്ഥാനങ്ങള്‍കൊണ്ടു മറികടക്കാതെ സഭകളിലും ലോകത്തിലും അവിടുത്തെ പുനരവതരിപ്പിക്കാനാവില്ല; അതുവരെ സഭകള്‍ക്ക് ലോകത്തിന്റെ ഉപ്പും വെളിച്ചവുമായി മാറാനുമാവില്ല.
സഭയെ പ്രസ്ഥാനവത്കരിക്കാന്‍ കെല്പും പ്രതിഭയും ദാര്‍ശനികവ്യക്തതയുമുള്ള അനേകര്‍, പുരോഹിതരുള്‍പ്പെടെ, ഓരോ സഭയിലുമുണ്ട്. എന്നാല്‍, സഭയുടെ പുരോഹിതനേതൃത്വത്തിലുള്ള സ്ഥാപനശക്തിയില്‍ അവരുടെയെല്ലാം സ്വരം അമര്‍ന്നുപോവുകയാണ്. ഈ പുരോഹിതഘടനയുടെ ശക്തിസ്രോതസ്സ് അതിന്റെ സാമ്പത്തികാടിത്തറയാണ്. കത്തോലിക്കാസഭയെ സംബന്ധിച്ച് സഭയുടെ മുഴുവന്‍ സ്വത്തുക്കളും സ്ഥാപനങ്ങളും പൗരോഹിത്യം സ്വയം നിയമമെഴുതി അപഹരിച്ചുകഴിഞ്ഞു. അവയുടെ ഭരണാവകാശവും അവര്‍ കൈക്കലാക്കി. ആ സാഹചര്യമില്ലായിരുന്നെങ്കില്‍, സഭയിലെ അന്ധവിശ്വസങ്ങള്‍ക്കും അനീതികള്‍ക്കും സ്ഥാപനവത്കരണത്തിനുമെതിരെ ജനങ്ങളും വൈദികര്‍തന്നെയും ശബ്ദമുയര്‍ത്തുമായിരുന്നു. വേറെ വാക്കുകളില്‍ പറഞ്ഞാല്‍, സഭാസ്വത്തുക്കളുടെമേലുള്ള പൗരോഹിത്യത്തിന്റെ ഭരണാധികാരം ഇല്ലാതാക്കിയാല്‍, സഭയുടെ സ്ഥാപനശക്തി ക്ഷയിക്കുകയും കാലുറപ്പിച്ചു നില്‍ക്കാന്‍ ശക്തി നേടുന്നതിനനുസരിച്ച് വിശ്വാസികളുടെ കണ്ഠങ്ങളില്‍നിന്ന് പ്രവാചകശക്തിയോടെ ശബ്ദങ്ങളുയരുകയും ചെയ്യുമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍, ചര്‍ച്ച് ആക്ടിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സഭയെ ഒരു പ്രസ്ഥാനമാക്കുന്നതിനുള്ള ആദ്യപടിയാണെന്നു കാണാം.
സഭയുടെ സ്ഥാപനശക്തി ദുര്‍ബലമാകുന്നതോടെ, അല്‍മായര്‍ സഭാപൗരന്മാരാകുകയും അവരുടെ അന്വേഷണബുദ്ധിയും ധിഷണാശക്തിയും സ്വതന്ത്രമാകുകയും ചെയ്യും. അതിനു മുമ്പില്‍, യേശുവിനെ മൂടിനിന്നിരുന്ന കാര്‍മേഘപടലങ്ങള്‍ ഒഴിഞ്ഞുപോവുകയും നീലാകാശത്തില്‍ സൂര്യനെന്നപോലെ, യേശുവിന്റെ സ്‌നേഹദര്‍ശനവും ദൈവരാജ്യസങ്കല്പവും അവരുടെ പ്രതിഭയില്‍ തെളിഞ്ഞുവരികയും ചെയ്യും. അവരുടെ സര്‍ഗ്ഗശേഷി ഉണര്‍ന്ന്, പരസ്പരസ്‌നേഹത്തിലും ശുശ്രൂഷയിലും അധിഷ്ഠിതമായ ആ സമ്മോഹനസമൂഹസൃഷ്ടിക്കായി ഒറ്റയ്ക്കും കൂട്ടായും ഓരോരോ പ്രസ്ഥാനങ്ങളായി വര്‍ത്തിക്കും. പണമിട്ടു പകിടകളിക്കുന്ന ആഗോളചന്തയെന്ന ഗോദായില്‍നിന്നും കോളോണിയലിസം ഉള്ളടക്കമായിരിക്കുന്ന നവനാഗരികതയുടെ കൃത്രിമപ്പകിട്ടുകളില്‍നിന്നും മനുഷ്യന്‍ പിന്തിരിയും. ലോകം ഒരു വിശ്വമാനവിക കുടുംബമാകും.
ചരിത്രത്തിന്റെ വഴിക്ക് ഇങ്ങനെയൊരു ചാലുകീറുന്നതില്‍ നാം പരാജയപ്പെടുന്നുവെങ്കില്‍, റോമാസാമ്രാജ്യത്തിന്റെ അതേ പതനംതന്നെ അവശേഷിക്കുന്ന ക്രൈസ്തവസഭകള്‍ക്കുമുണ്ടാകും. സ്വാഭാവികമായും റോമന്‍ അധീശത്വസ്ഥാപനശൈലിയില്‍ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന ആധുനികലോകത്തിനും അതേ പതനം സംഭവിക്കും.
മനുഷ്യന്‍ അജയ്യനാണ്. കാരണം, അവനിലുള്ളത് ദൈവികസത്തയാണ്. അതുകൊണ്ട്, അവന്‍ ചരിത്രത്തിന്റെ വിനാശഗതിയില്‍നിന്നും വഴിമാറി സഞ്ചരിക്കുകതന്നെ ചെയ്യും.
                                                           - എഡിറ്റര്‍



Sunday, June 24, 2018

കാലത്തിന്റെ ചുവരെഴുത്തുകള്‍


സി.ടി. ജോര്‍ജ് ചിറയത്ത്

ആദരാഞ്ജലികളോടെ

ഏതാനും മാസംമുമ്പുമാത്രം സത്യജ്വാല വരിക്കാരനായിത്തീര്‍ന്ന ശ്രീ. സി.റ്റി.ജോര്‍ജുമായി വളരെപ്പെട്ടെന്നാണ് വലിയൊരു സൗഹൃദം ഉണ്ടായി വന്നത്. സത്യജ്വാല സമയത്തു കിട്ടാത്തത്തിലുള്ള രോഷപ്രകടനത്തില്‍ തുടങ്ങിയ ബന്ധം ഉഷ്മളമായി വളരുകയായിരുന്നു. തുടര്‍ന്ന് ഒരു ലേഖനം അദ്ദേഹം അയച്ചുതന്നു. ഇനിയും ധാരാളം എഴുതാനുണ്ട്, അയച്ചുതരാം എന്നു പറയുകയും ചെയ്തു. പക്ഷേ, അതുണ്ടായില്ല. 
ലേഖനത്തോടൊപ്പം ചേര്‍ക്കാന്‍ ഒരു ഫോട്ടോ ആവശ്യപ്പെടാനാണ് ഇതെഴുതുന്ന ജൂണ്‍ 12-ന്  ഞാന്‍ അദ്ദേഹത്തെ വിളിച്ചത്. ഫോണ്‍ എടുത്തത് അദ്ദേഹത്തിന്റെ മകള്‍ ലിന്‍ഡാ ആയിരുന്നു. ഫോണ്‍ ജോര്‍ജ്ജ്‌സാറിനു കൊടുക്കാമോ എന്നു ചോദിച്ചപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായ ആ വാര്‍ത്ത അവര്‍ പറഞ്ഞത്: 'മെയ് 29-ന് അപ്പച്ചന്‍ മരിച്ചു; കാര്‍ഡിയാക് അറസ്റ്റായിരുന്നു'. മര്‍ച്ചന്റ് നേവിയില്‍  ഓഫീസറായി സേവനം അനുഷ്ഠിച്ച, പെരുമ്പാവൂര്‍കാരനായ അദ്ദേഹത്തിന് 76 വയസ്സേ ഉണ്ടായിരുന്നുള്ളു.
കിട്ടേണ്ട സമയമായിട്ടും മെയ് ലക്കം കിട്ടാത്തതിനാല്‍ മെയ് 20-ന് അദ്ദേഹം എന്നെ വിളിച്ചു. പിറ്റേന്നുതന്നെ മാസിക അയയ്ക്കാന്‍ ഞാന്‍ തയ്യാറാക്കിവച്ചു. പോസ്റ്റോഫീസില്‍ ചെന്നപ്പോള്‍ പോസ്റ്റല്‍ സമരം. സമരകാര്യം അറിയാതിരുന്ന അദ്ദേഹം 4-5 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ച് മാസിക കിട്ടിയില്ല എന്ന് പരാതിപ്പെട്ടു. പോസ്റ്റല്‍ സമരം തീരുന്ന നിമിഷത്തില്‍ത്തന്നെ അതയച്ചുകൊള്ളാമെന്ന് അറിയിച്ചു.
അതും, അതിനുമുമ്പ് അയച്ചിരുന്ന കോപ്പിയും അദ്ദേഹം നിര്യാതനായതിന് അടുത്തദിവസംതന്നെ എത്തിയെന്ന് മകള്‍ ലിന്‍ഡാ പറഞ്ഞു. ഫോട്ടോ അയച്ചതിന്റെ കൂടെ അവര്‍ ഇങ്ങനെയും എഴുതി:It was his great wish to see his article published...'.
പ്രിയ സര്‍, സത്യജ്വാലയില്‍ പബ്ലിഷ് ചെയ്യാന്‍ അങ്ങയുടെ എത്രയോ പ്രൗഢലേഖനങ്ങള്‍ ഞാനും പ്രതീക്ഷിച്ചിരുന്നു! അതിനുമുമ്പേ, അങ്ങയുടെ സങ്കല്പത്തിലുള്ള ആ അനന്തവിശാലതയിലേക്ക് അങ്ങ് അലിഞ്ഞു ചേര്‍ന്നുവല്ലോ.
വ്യക്തിപരമായും സത്യജ്വാലയുടെപേരിലും അങ്ങേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
-എഡിറ്റര്‍, സത്യജ്വാല

പൗരോഹിത്യദുഷ്പ്രഭുത്വത്തിനും അന്ധകാരാധിപത്യത്തിനുമെതിരെ നീതിക്കുവേണ്ടിയുള്ള പ്രവാചകശബ്ദങ്ങള്‍ കാഹളനാദമായി ഉയരാന്‍ കാലമായിരിക്കുന്നു. പ്രവാചകര്‍ ശബ്ദമുയര്‍ത്തിയത് എന്നും പൗരോഹിത്യത്തിനെതിരെയായിരുന്നു.
കാലത്തിന്റെ ചുവരെഴുത്തുകള്‍ കണ്ടിട്ടും പൂച്ച കണ്ണടച്ച് പാല്‍ കുടിക്കുന്നതുപോലെ, ഈ പുരോഹിതവര്‍ഗം കാപട്യത്തിന്റെ കസര്‍ത്ത് കാട്ടി, അജ്ഞരും ഭക്തരുമായ പാവം ജനത്തിന്റെ ചുമലില്‍ അന്ധകാരത്തിന്റെ അടിമനുകം വയ്ക്കുന്നു. അനുതപിക്കാന്‍ നിങ്ങള്‍ക്കവസരം കിട്ടാഞ്ഞിട്ടാണോ, സൃഷ്ടിയുടെ മകുടമായ മനുഷ്യരോട് നിങ്ങളീ ക്രൂരതകാട്ടുന്നത്; കര്‍ത്താവിനെ വിറ്റു കാശാക്കുന്നത്?
വിശ്വാസങ്ങളും അനുഭവങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍, മനസ്സിനെ പരിശീലിപ്പിക്കാന്‍ അറിവും ജ്ഞാനവുമുള്ള ഗുരുക്കന്മാര്‍ ഇല്ലാതെപോയതാണ് ഈ പുരോഹിതമതത്തിന്റെ മൂല്യച്യുതിക്കു കാരണം. ആത്മീയതയെന്നത് മനസ്സിന്റെ മനനത്തിലേക്കുള്ള സ്വാതന്ത്ര്യമാണ്. അനന്തവിശാലതയിലേക്കുള്ള മനസ്സിന്റെ അലിഞ്ഞുചേരലാണത്. 'ഞാനും പിതാവും ഒന്നാകുന്നു'(യോഹ. 10:30) എന്ന വലിയ സത്യം ഓരോ മനവും തിരിച്ചറിയണം. ആ അറിവാണ് ആനന്ദം. ആ ആനന്ദമാണ് സ്വര്‍ഗം. ഈ സ്വര്‍ഗീയാനുഭവമോ അതിന്റെ സാധ്യതയെക്കുറിച്ചുള്ള ഭാവനപോലുമോ ഇല്ലാത്ത, ദൈവികജ്ഞാനമില്ലാത്ത, വൈദികവൃത്തി കൈത്തൊഴിലാക്കിയ പുരോഹിതര്‍ അധികാരത്തിലിരിക്കുന്നു എന്നതാണ് കത്തോലിക്കാസഭയുടെ മൂല്യച്യുതിയുടെ മൂലഹേതു.
നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വികരെ അടിമകളാക്കി ആത്മീയാന്ധകാരത്തിലേക്കു നയിച്ച ഈ അന്ധരായ വഴികാട്ടികളെ നമ്മള്‍ ഭയക്കണം. ഈ കൂദാശത്തൊഴിലാളികളെ ഭയന്നു നാം വഴിമാറി നടക്കണം. യേശുവിന്റെ ജനനത്തെക്കുറിച്ച് അന്വേഷിക്കുവാനെത്തിയ ജ്ഞാനികള്‍ ഹേറോ
ദേസിന്റെ അടുക്കലേക്കു മടങ്ങിപ്പോകാതെ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു മടങ്ങി(മത്താ. 2: 12)യതുപോലെ, ആത്മീയമേഖലയാകെ കൈയടക്കി വിഷപ്പുക നിറയ്ക്കുന്ന ഈ ദുഷ്ടപൗരോഹിത്യത്തില്‍
നിന്നു നാം വഴിമാറി സഞ്ചരിക്കണം. നമ്മള്‍ അധ്വാനിച്ചു വിയര്‍പ്പൊഴുക്കി നേടിയ ചില്ലിക്കാശുകള്‍ ഈ കപടവേഷധാരികളുടെ കീശയില്‍ ചെല്ലാന്‍ നാം അനുവദിക്കരുത്. തന്റെ സൃഷ്ടികളെ പരിപാലിക്കുന്നവനാണ് ദൈവം; അല്ലാതെ സൃഷ്ടികളുടെ ഔദാര്യംപറ്റി കാലക്ഷേപം കഴിക്കേണ്ട ഗതികേടുള്ളവനല്ല.
കര്‍ത്താവ് ഇപ്പോള്‍ പള്ളിയിലില്ലെന്ന കാര്യം പാവം ജനം അറിയുന്നില്ല. പണ്ടു കര്‍ത്താവ് ഈ പാതിരിമാരെയും പരീശന്മാരെയും കള്ളക്കച്ചവടക്കാരെയും ദേവാലയത്തില്‍നിന്ന് അടിച്ചു പുറത്താക്കി(യോഹ. 2: 11-17). അന്നുതൊട്ടിവര്‍ യേശുവിനെതിരായി ഭരണാധികാരികളോടും രാഷ്ട്രീയപ്രമാണിമാരോടുംചേര്‍ന്ന് ഗൂഢാലോചന നടത്തി അവനില്‍ കുറ്റമാരോപിക്കുകയാണ് (മത്താ. 26: 34): (1) ഇവന്‍ ജനങ്ങളെ വഴിതെറ്റിക്കുന്നു, (2) സീസറിനു നികുതി കൊടുക്കരുതെന്നു ജനത്തെ പഠിപ്പിക്കുന്നു, (3) രാജാവാണെന്ന് അവന്‍ സ്വയം അവകാശപ്പെടുന്നു (ലൂക്കാ 23: 24). ഇതില്‍കൂടുതലെന്തുവേണം, റോമന്‍ ഭരണാധികാരിക്കു യേശുവിനെ വധിക്കുവാന്‍? യേശുവിനെ ക്രൂശിച്ചപ്പോള്‍ സന്തോഷിച്ച പുരോഹിതവര്‍ഗം അവന്‍ ഉയിര്‍ത്തെഴുന്നേറ്റെന്നറിഞ്ഞപ്പോള്‍മുതല്‍ അസ്വസ്ഥരാണ്. അന്നുമുതല്‍ ഇവര്‍ തന്ത്രപൂര്‍വം കുരിശിന്റെ മഹത്വം പറഞ്ഞു നാടുനീളെ കുരിശുകള്‍ നാട്ടി, കുരിശിന്റെ സംരക്ഷകരായി, ജനത്തെ കുരിശു ചുമപ്പിച്ച്, പ്രകടനങ്ങളും പ്രഭാഷങ്ങളും നടത്തി, ഭക്തരെ അപഥസഞ്ചാരത്തിലേക്കു നയിക്കുകയാണ്.
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിന് വീഴ്ചപറ്റി എന്ന സത്യം മറച്ചുവയ്ക്കാനാവില്ല. എന്നാല്‍ അതിന്റെ മറവില്‍ അധികാരം കൈയടക്കാന്‍ ചരടുവലിക്കുന്നവരെ ന്യായീകരിക്കാനുമാവില്ല. വല്ലം ഫൊറോനായില്‍ ഒന്നും ഒന്നും കൂട്ടിയപ്പോള്‍ ഇമ്മണി വലിയ ഒന്ന്! കണക്കില്ല, രസീതുകുറ്റികളില്ല, ചോദിച്ചാല്‍ മറുപടിയില്ല. കൊരട്ടിമുത്തിയുടെ മാലയും വളയും കാലപ്പഴക്കത്തില്‍ മുക്കുപണ്ടമായി മാറി! ആറരക്കിലോ സ്വര്‍ണം വിറ്റിട്ടു ദശാംശം പള്ളിക്ക്! കൂടുതല്‍ എന്തിനാ മാതാവിന്? വാദം ന്യായമല്ലേ? കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ദൈനംദിനം വരുന്ന ഈവിധത്തിലുള്ള വാര്‍ത്തകള്‍ യഥാര്‍ഥ വിശ്വാസികളെ ലജ്ജിതരാക്കുന്നു.
ലോകം വച്ചുനീട്ടുന്ന ആകര്‍ഷണങ്ങളെല്ലാം വെറുത്തുപേക്ഷിച്ചു കര്‍ത്താവിനുവേണ്ടി മാത്രം വേലചെയ്യാമെന്ന് പ്രതിജ്ഞ എടുത്തവരല്ലേ നിങ്ങള്‍? എന്നിട്ടെന്തേ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ അനുദിനം നിങ്ങള്‍ വീണുപോകുന്നു? എന്തുകൊണ്ട് വീണിടത്തുതന്നെ കിടന്നുരുളുന്നു? കര്‍ത്താവ് കരം നീട്ടാതിരുന്നിട്ടാണോ? അതോ നിങ്ങള്‍ കര്‍ത്താവിന്റെ കരം ഗ്രഹിക്കാത്തതുകൊണ്ടോ? ഒരുനിമിഷം ചിന്തിക്കൂ. രക്ഷിക്കാന്‍ ആകാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാകാത്തവിധം അവിടത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടുമില്ല. നിങ്ങളുടെ അകൃത്യങ്ങള്‍ നിങ്ങളെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു (ഏശ. 59:12).
ലോകത്തിന്റെ ദൃഷ്ടിയില്‍ നിങ്ങള്‍ മിടുക്കന്മാര്‍; കര്‍ത്താവിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ട് യൂദാസിന്റെ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മിടുക്കന്മാര്‍! കര്‍ത്താവു പറയുന്നു: ''എന്റെകൂടെ കൂടണോ - കുരിശെടുത്തോളൂ, സഹിച്ചോളൂ, മരിച്ചോളൂ.'' യൂദാസ് പറയുന്നു: ''എന്റെ കൂട്ടത്തില്‍ കൂടിക്കോ - ഉമ്മവച്ചും വഞ്ചിക്കാം, സുഖിക്കാം, കിട്ടുന്ന കാശ് പോക്കറ്റിലാക്കാം.''
ഏതാനും കൊല്ലംമുമ്പ് ഒരു കത്തനാര്‍ കള്ളുഷാപ്പു വെഞ്ചരിക്കാന്‍ പോയി. ഇതറിഞ്ഞ ഒരു വിശ്വാസി ചോദിച്ചു: ''കള്ളുഷാപ്പും വെഞ്ചരിക്കണോ?'' ''കള്ളുഷാപ്പിലും കര്‍ത്താവിന്റെ രൂപം വച്ചിട്ടുണ്ട്''എന്നു കത്തനാര്‍! നിങ്ങള്‍ സകല പുണ്യാളന്മാരുടെയും പ്രതിമകളും രൂപങ്ങളും കൂട്ടിലാക്കി ഈ പാവം കഴുതകളെക്കൊണ്ട് ചുമപ്പിക്കുന്നു. നാടുനീളെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി പ്രദക്ഷിണങ്ങളും ശക്തിപ്രകടനങ്ങളും നടത്തി ഭൂമിയില്‍ സ്വര്‍ഗരാജ്യം സ്ഥാപിക്കാം എന്നാണോ നിങ്ങള്‍ കരുതുന്നത്? അതോ ഇതാണ് സഭയുടെ വളര്‍ച്ചയെന്നോ?
എന്നാല്‍ പലരും കരുതുന്നതുപോലെ സഭയുടെ ജീവചൈതന്യത്തിനും യഥാര്‍ഥ വളര്‍ച്ചയ്ക്കും നിദാനമായിരിക്കുന്നത് സംഘടിതശക്തിയല്ല. മറിച്ച്, അത് ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ കാരുണ്യം നിറഞ്ഞ മനസ്സാണ്. ഈ മനസ്സുള്ളവര്‍ യേശു ചരിച്ച പാതയിലൂടെ സഞ്ചരിക്കുന്നു. അങ്ങനെ യേശുവില്‍ ജനിച്ച്, അവനോടൊപ്പം പരസ്യജീവിതം നയിച്ച്, അവിടുന്നുതന്നെയായിരിക്കുന്ന ഓരോ എളിയ മനുഷ്യന്റെയും സുഖദുഃഖങ്ങളില്‍ പങ്കുകൊണ്ട്, നീതിക്കുവേണ്ടി പാടുപീഡകള്‍ സഹിച്ച്, ക്രൂശിക്കപ്പെട്ട് ആത്മാവില്‍ വളരുന്നവരിലൂടെയാണ് തിരുസ്സഭ വളരുന്നത്. ക്രിസ്ത്യാനികള്‍ തീര്‍ച്ചയായും, സ്ഥാപനശക്തിയും സംഘടനാശക്തിയും തെളിയിച്ച് അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ആസ്വദിക്കാന്‍ വിളിക്കപ്പെട്ടവരല്ല. യേശു നേരിട്ട മരുഭൂമിയിലെ പരീക്ഷണങ്ങള്‍ (മത്താ. 4) അതാണു വിളിച്ചോതുന്നത് : (1) കല്ലുകളെ അപ്പമാക്കി ഭക്ഷിക്കുക - ശരീരത്തിന്റെയും ഭൗതികസുഖങ്ങളുടെയും പിന്നാലെ പോകുവാനുള്ള പ്രലോഭനം. (2) ജെറുശലേം ദേവാലയത്തിന്റെ മുകളില്‍നിന്നു ചാടി തന്റെ മഹത്വവും ശക്തിയും പ്രകടിപ്പിക്കുവാനുള്ള വെല്ലുവിളി- ആഡംബരത്തിന്റെയും പ്രൗഢിയുടെയും മാര്‍ഗം സ്വീകരിച്ചു ജനങ്ങളെ ആകര്‍ഷിക്കുവാനുള്ള പ്രേരണ. (3) ഭൂമിയിലെ സര്‍വ്വസമ്പത്തും കാണിച്ച്, തന്നെ കുമ്പിട്ടാരാധിച്ചാല്‍ അവയെല്ലാം സ്വന്തമായി നല്കാം എന്ന സാത്താന്റെ വാഗ്ദാനം - അഥവാ തിന്മയുടെ ശക്തികള്‍ക്കടിമയായി ലോകസുഖങ്ങള്‍ ആവോളം ആസ്വദിക്കുവാനുള്ള ആഹ്വാനം. ഇതെല്ലാം സാത്താന്റെ പ്രലോഭനങ്ങളാണെന്ന് തിരിച്ചറിഞ്ഞ യേശു ''സാത്താനേ നീ എന്നില്‍നിന്ന് ദൂരെ പോകുക'' (മത്താ 4: 10) എന്നു ശകാരിച്ചു പറഞ്ഞ് ആ ഭൗതികപ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു. എന്നാല്‍, സാത്താന്‍ ഒത്തിരി ദൂരെ പോയിട്ടുണ്ടാവുകയില്ല എന്നുവേണം കരുതാന്‍. അവന്‍ അടുത്തുള്ള പള്ളിയില്‍ കയറി അവിടുത്തെ കത്തനാരന്മാരോട് ഇതൊക്കെ പറഞ്ഞിട്ടുണ്ടാകാം. അവര്‍ അതെല്ലാം വിശ്വസിച്ച് സാത്താനെ പിന്‍പറ്റി ലോകസുഖങ്ങള്‍ ആസ്വദിക്കുവാന്‍ വെമ്പല്‍കൊണ്ട് ഇറങ്ങിത്തിരിച്ചിരിക്കാം. ഇന്നിന്റെ അനുഭവങ്ങള്‍ നമ്മെ മറ്റെന്താണ് പഠിപ്പിക്കുന്നത്?
പുരോഹിതരുടെ പ്രവൃത്തികള്‍ കണ്ടാല്‍ ഇവര്‍ ജനത്തെ ഭരിക്കാനും പിഴിഞ്ഞു പിരിക്കാനുംവേണ്ടി നിയോഗിക്കപ്പെട്ടവരാണെന്ന് തോന്നിപ്പോകും. എത്ര കൂടുതല്‍ ഭരിക്കുന്നുവോ അവന്‍ അത്രയും കേമന്‍. നമ്മള്‍ പണിയെടുത്തുണ്ടാക്കിയ പണംകൊണ്ട് പരസഹായം ചെയ്യാന്‍ നമുക്കറിയില്ലല്ലോ. അവശരുടെ പേരുപറഞ്ഞു വരുന്നവര്‍ക്കു നല്കുന്നവനാണോ ആ അവശരുടെതന്നെ കൈകളില്‍ എന്തെങ്കിലും വച്ചുകൊടുക്കുന്നവനാണോ ദൈവതിരുമുമ്പില്‍ ആദരണീയന്‍? ചിന്തിക്കൂ ജനമേ! നാട്ടിലെ സാധാരണക്കാരില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും അവശരെ സഹായിക്കുവാന്‍ എന്ന പേരില്‍ സ്വരൂപിക്കുന്ന പണംകൊണ്ട് എസ്റ്റേറ്റുകളും വിദ്യാഭ്യാസ കച്ചവടസ്ഥാപനങ്ങളും മണിമന്ദിരങ്ങളുമൊക്കെ പടുത്തുയര്‍ത്തി അവയുടെ തലപ്പത്ത് ഈ കപടവേഷധാരികള്‍ യഥേഷ്ടം വിഹരിക്കുന്നു. നാട്ടിലെ പുരാതനദേവാലയങ്ങളെല്ലാംതന്നെ ഇവര്‍ ഇടിച്ചുപൊളിച്ച് തല്‍സ്ഥാനത്തു വന്‍കിട വാര്‍ക്കക്കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തി. എന്തിനെന്നോ? പുല്‍ക്കൂട്ടില്‍പ്പിറന്ന്, അന്യന്റെ കല്ലറയില്‍ അടക്കപ്പെട്ട യേശുവിന് ആവാസസ്ഥലമൊരുക്കി അവിടുത്തെ പ്രീതിപ്പെടുത്താന്‍!
പാപസാഹചര്യങ്ങളില്‍ ആയിരിക്കുന്ന മനുഷ്യനെ പാപപ്രവൃത്തികളില്‍നിന്നു പിന്തിരിപ്പിച്ച് സന്മാര്‍ഗത്തിന്റെ പാതയിലൂടെ നയിച്ചു മുക്തിയിലെത്തിക്കുവാന്‍ നിയോഗിക്കപ്പെട്ട പുരോഹിതവര്‍ഗം, ലോകം വച്ചുനീട്ടുന്ന ലൗകികസുഖങ്ങളില്‍ മുഴുകി അന്ധകാരത്തിന്റെ അടിമകളായി ലോകമാസകലം മേവുകയാണ്. മനുഷ്യരെ ഭൗതികാര്‍ത്തികളുടെ അന്ധകാരഗര്‍ത്തങ്ങളിലേക്ക് നയിക്കുകയാണ്. മനുഷ്യന്റെ എല്ലാ തിന്മകള്‍ക്കും അധഃപതനങ്ങള്‍ക്കും കാരണം അവന്റെ ദ്രവ്യാഗ്രഹവും ദുര്‍മോഹങ്ങളുമാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണവളര്‍ച്ചയിലെത്തുമ്പോള്‍ ആത്മീയമരണം സംഭവിക്കുന്നു (യാക്കോ 1:15). ലോകമെമ്പാടും ഈ മരണമാണ് മനുഷ്യനില്‍ സംഭവിച്ചിരിക്കുന്നത്. ആധ്യാത്മികതയിലേക്കുള്ള ഒരു മടങ്ങിവരവ്, മാനസാന്തരം, മാത്രമേ ഈ പ്രതിസന്ധിക്കു പരിഹാരമായുള്ളൂ.
എന്നാല്‍ ഇന്ന് മുക്കിനുമുക്കിനു നടമാടുന്ന വചനപ്രഘോഷണം എന്ന കഥാകാലക്ഷേപം അര്‍ഥശൂന്യമായ വെറും വാക്പയറ്റുകളാണ്. അവ മാനസാന്തരമല്ല കൊണ്ടുവരുന്നത്; മറിച്ച,് വ്യാജമായ ഭക്തിലഹരിയാണ്. വെറുതെ അലറി അമര്‍ന്ന് ശബ്ദമലിനീകരണം സൃഷ്ടിക്കുന്നു എന്നല്ലാതെ ഈ 'ജിമുക്കുകള്‍' ഒന്നും ഒരു മാനസാന്തരവും ഉണ്ടാക്കുന്നില്ല. അതിലേറെ, ഇതര മതവിശ്വാസികളില്‍ നമ്മെക്കുറിച്ചു അവമതിയും വിളിച്ചുവരുത്തുന്നു. കാരണം, ദൈവം കോലാഹലങ്ങളുടെ ദൈവമല്ല. വചനം പറയുന്നതിനുള്ള മാനദണ്ഡം ളോഹയുമല്ല. അതിനുള്ള മാനദണ്ഡം ദൈവികജ്ഞാനമാണ്. 'ഞാന്‍ കണ്ട അമേരിക്ക' എന്ന വിഷയത്തെക്കുറിച്ചു പ്രസംഗിക്കുവാന്‍ അവസരം ലഭിച്ച മഹാന്‍ പ്രസംഗിച്ചുവന്നപ്പോള്‍ 'അമേരിക്ക കണ്ട ഞാന്‍' എന്നായിത്തീര്‍ന്നതുപോലെ, 'ഞാന്‍' എന്ന ഭാവമാണ് പലപ്പോഴും പ്രസംഗവേദികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഈവിധ ജ്വല്പനങ്ങള്‍ മനുഷ്യരില്‍ ഒരു മാനസാന്തരവും വരുത്തുന്നുമില്ല.
ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവനല്ല വിശ്വാസി. പിശാചും അങ്ങനെ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ദൈവം ഉണ്ടെന്ന് അനുഭവിച്ചറിഞ്ഞവനും ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ജീവിക്കുന്നവനുമാണ് വിശ്വാസി. ആ വിശ്വാസത്തിന്റെ ഫലങ്ങള്‍ അവനില്‍ പ്രകടമാകുകയും (2 പത്രോ 1:5-10) അതുവഴി അവന്‍ ജ്ഞാനത്തിലേക്കു കടക്കുകയും ചെയ്യുന്നു. ജ്ഞാനമാകട്ടെ, മനുഷ്യനെ ആത്മീയതയിലേക്കും വിശ്വമാനവികതയിലേക്കും ഉയര്‍ത്തുന്നു. മനുഷ്യഹൃദയങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ കത്തിജ്വലിക്കുന്നു. ഈ ആത്മീയാടിത്തറ മനുഷ്യന്റെ സാംസ്‌കാരിക നവോത്ഥാനത്തിനു നിദാനമായിത്തീരുകയും ജീവിതത്തിന്റെ സമസ്തമേഖലകളും ആ നവോത്ഥാനധാരയില്‍ കുളിച്ചു ശുദ്ധമാകുകയും ഈ ഭൂമിയില്‍ ദൈവരാജ്യത്തിനു വഴിതെളിയുകയും ചെയ്യും.
സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമേ!
ഫോണ്‍:  85474 49083

Saturday, June 23, 2018

ഇതു താന്‍ടാ വിപ്ലവം!


ഇപ്പന്‍

ഞാന്‍   -           പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ.... എന്റെ ഹൃദയത്തില്‍
                        ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍ മനുജസ്‌നേഹം നിറയ്ക്കേണ....
(നിശ്ശബ്ദത. ഞാന്‍ ഗാനം കുറേക്കൂടി ഉച്ചത്തില്‍ ആലപിക്കുന്നു. വീണ്ടും നിശ്ശബ്ദത. അത്യുച്ചത്തില്‍ ആവര്‍ത്തിക്കുന്നു. പ്രാവിന്റെ ചിറകടി)
റൂഹാ     -           തൊള്ള തൊറക്കാതെടാ... കരിസ്മാറ്റിക് സ്റ്റുപ്പിഡുകളെക്കൊണ്ടുതന്നെ ഞങ്ങള്‍ക്കും നാട്ടുകാര്‍ക്കും കിടക്കപ്പൊറുതിയില്ല.
ഞാന്‍   -           ഞാന്‍ പേടിച്ചു, അങ്ങു വരില്ലെന്ന്.
റൂഹാ     -           പറന്നിങ്ങെത്തണ്ടേ? നീ ദൈവസ്‌നേഹത്തിനുപകരം മനുജസ്‌നേഹം നിറയ്ക്കണേന്നു പ്രാര്‍ത്ഥിച്ചതുകൊണ്ടാ വരാമെന്ന് വെച്ചത്.
ഞാന്‍   -           പ്രഭോ, നിങ്ങള്‍ക്കു സ്‌നേഹം ആവശ്യമില്ലേ?
റൂഹാ     -           ആര്‍ക്കുവേണം നിന്റെയൊക്കെ സ്‌നേഹം! സ്വാര്‍ത്ഥന്മാര്‍! വിഡ്ഢികള്‍! മെത്രാനു പത്രാസുകാണിക്കാനും ദര്‍ബാറു നടത്താനുമുള്ള കാശ്, സ്വന്തം കാര്യം സാധിക്കാന്‍ ഞങ്ങള്‍ക്കു കൈക്കൂലിയായി തരുന്നവര്‍. ഞങ്ങളുടെ വിശക്കുന്ന മക്കളുടെ അപ്പമെടുത്ത് പട്ടം കിട്ടിയ പട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നവര്‍. സ്തുതിച്ചു സ്തുതിച്ച് ചെവിതല കേള്‍പ്പിക്കാത്തവര്‍. അതിരിക്കട്ടെ, നീയെന്തിനാണ് എന്നെ കൂവിക്കാറി വരുത്തിയത്.
ഞാന്‍   -           ഞങ്ങളെല്ലാവരും സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയത്തിന്റെ ലഹരിയിലാണ്. അങ്ങയുടെ ഒരു പ്രതികരണം വേണം.
റൂഹാ     -           അതിനു നീതന്നെ അങ്ങു പ്രതികരിച്ചാല്‍ പോരേ?
ഞാന്‍   -           കഴിഞ്ഞ തവണത്തെ 'അഡള്‍ട്ട്‌സ് ഒണ്‍ലി'യിലെ ഉരുളയ്ക്കുപ്പേരിപോലുള്ള അങ്ങയുടെ മറുപടികള്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു.
റൂഹാ     -           അതു നീ പിന്നെ മണ്ടന്‍ ചോദ്യങ്ങളങ്ങനെ ചോദിച്ചുകൊണ്ടേ ഇരുന്നാല്‍....?
ഞാന്‍   -           പാവനാത്മാ, പ്ലീസ്, ഐ ആം സീരിയസ്.
റൂഹാ     -           നിങ്ങളുടെ മാര്‍ച്ച് സ്വര്‍ഗ്ഗത്തിലിരുന്ന് ഞങ്ങള്‍ മൂന്നുപേരും കൂടിയാണ് കണ്‍കുളിര്‍ക്കെ കണ്ടത്. ആശാരിച്ചെറുക്കന്‍ ആനന്ദതുന്ദിലനായി മൊഴിഞ്ഞു, 'ഇതു താന്‍ടാ വിപ്ലവം!' അവനതു പറയും. വിപ്ലവകാരിയായതിന്റെപേരില്‍ കുരിശേല്‍ കേറിയവനാണല്ലോ അവന്‍.
ഞാന്‍   -           അയ്യോ തമ്പുരാനേ, യേശു വിപ്ലവകാരിയാണെന്ന് ആരോ പറഞ്ഞതിന്റെപേരില്‍ ഇവിടെ എന്തെല്ലാം പുക്കാറുകളുണ്ടായെ ന്നോ? തമ്പുരാനാണെങ്കിലും തല്ലുമേടിച്ചെന്നിരിക്കും.
റൂഹാ     -           എനിക്കറിയാം. ഞങ്ങളുടെ ചെറുക്കനെ കുരിശേല്‍ കേറ്റിയവന്മാരല്ലേ? അതും അതിനപ്പുറോം ചെയ്യും.
ഞാന്‍   -           വിപ്ലവമെന്നു കേള്‍ക്കുമ്പോള്‍ കുഞ്ഞാടുകള്‍ക്കെന്താണിത്ര ഹാലിളക്കം? എന്തോ 'ഇച്ചീച്ചിചപ്ലാച്ചിക്കൊപ്ലാച്ചി'യാണെന്നാ ഭാവം. വിപ്ലവമെന്ന വാക്കിന്റെ അര്‍ത്ഥം മാറ്റമെന്നല്ലേ?
റൂഹാ     -           വെറും മാറ്റമല്ലെടാ, ഗുണപരമായ മാറ്റം. പരിവര്‍ത്തനം. മംഗ്ലീഷുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍, 'ക്വാളിറ്റേറ്റീവ് ചെയ്ഞ്ച്.'
ഞാന്‍   -           അതിരിക്കട്ടെ, ഞങ്ങളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നിങ്ങള്‍ ത്രിത്വം കണ്‍കുളിര്‍ക്കെ ആസ്വദിച്ചതിന്റെ കാരണമെന്താണ്?
റൂഹാ     -           എത്രയോ സമരാഭാസങ്ങള്‍ നിത്യവും കാണുന്നവരാണു ഞങ്ങള്‍. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍, പൊതുവഴി തടയുന്നവര്‍, പോലീസുകാരുടെ വായില്‍ കോലിട്ടുകുത്തി കടിവാങ്ങുന്നവര്‍.
ഞാന്‍   -           ഞങ്ങളിതൊന്നും ചെയ്യാത്തതായിരിക്കും അങ്ങയെ സന്തോഷിപ്പിച്ചത്.
റൂഹാ     -           അങ്ങനെ ഞെളിയെണ്ട. നിങ്ങളും റോഡ് നിറഞ്ഞു പോകാതെ കര്‍ക്കശമായും ഒറ്റവരിയായി പോകണമായിരുന്നു. എങ്കില്‍ കണ്ടുനില്ക്കുന്നവര്‍ക്ക് നിങ്ങളോടും നിങ്ങളുടെ ആശയങ്ങളോടും ബഹുമാനം കൂടുതല്‍ തോന്നിയേനേ. കൂട്ടംകൂടിയപ്പോള്‍ കുരങ്ങന്‍മാരുടെ സ്വഭാവം നിങ്ങളും കാണിച്ചു.
ഞാന്‍   -           തമ്പുരാനേ, തപ്പ്. മാപ്പാക്കണം. ഇനി ശ്രദ്ധിക്കാം.
റൂഹാ     -           തെറ്റ് മനുഷ്യസഹജമാണ്. വന്നതുവന്നു. അത് അംഗീകരിക്കുന്നതിലും തിരുത്തുന്നതിലുമാണ് മഹത്വം.
ഞാന്‍   -           തെറ്റിരിക്കട്ടെ, അങ്ങു കണ്ട ശരികളെന്തൊക്കെ?
റൂഹാ     -           പിന്നെല്ലാം ശരികളേ ഒള്ളൂ. ഒന്നാമത്തേത്, ഉള്ളിതൊലിച്ച കാര്യങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല നിങ്ങളുടെ സമരം. സമൂഹത്തിന്റെ ആത്യന്തികമായ നന്മയെ ലാക്കാക്കി ദീര്‍ഘവീക്ഷണത്തോടെവേണം നിയമങ്ങള്‍ നിര്‍മ്മിക്കാന്‍. അത്തരം നിയമങ്ങള്‍ക്കുവേണ്ടിവേണം സമരം
ചെയ്യാന്‍. നിങ്ങളുടെ സമരം വളരെ വലിയ ഒരു നല്ലകാര്യത്തിനുവേണ്ടി ആയിരുന്നു.
ഞാന്‍   -           വിശദീകരിക്കാമോ?
റൂഹാ     -           യേശു പറഞ്ഞില്ലേ, കരുണയാണയാള്‍ ആഗ്രഹിക്കുന്നതെന്ന്. കള്ളക്കടത്തുകാരന്‍പോലും നേര്‍ച്ചയിട്ടത്, സഭ അയാളുടെ നേര്‍ച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും എന്ന പ്രതീക്ഷയോടെ
യാണ്. അല്ലാതെ പുരോഹിതനു പുട്ടടിക്കാനും മെത്രാന് ഓഡി കാറേല്‍ കയറാനുമല്ല. പുരോഹിതന്‍ പിടിച്ചുവച്ചിരിക്കുന്ന മതമൂലധനം വിശ്വാസികളുടെ കൈവശം എത്തണമെങ്കില്‍ ചര്‍ച്ച് ആക്ട് പാസാക്കണം. യേശുവിന്റെ പീഡാനുഭവം വ്യര്‍ത്ഥമാകാന്‍ പാടില്ല.
ഞാന്‍   -           പള്ളി ഒരു ചക്കരക്കുടമാണ്. ചര്‍ച്ച് ആക്ട് നിലവില്‍ വന്നാല്‍ അതില്‍ കൈയിട്ടു നക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് ശത്രുക്കള്‍ പറയുന്നത്.
റൂഹാ     -           ശത്രുക്കളെന്നല്ല, മിത്രങ്ങളും അങ്ങനെ പറയുന്നുണ്ട്. അതു ശരിയുമാണ്, നിങ്ങളെപ്പോലുള്ളവരുടെ കൈകള്‍ പുളിപറിക്കാന്‍ പോകുമെങ്കില്‍. ചര്‍ച്ച് ആക്ട് ഒരു തുടക്കംമാത്രമാണ്. ഒന്നാമത്തെ പടി. ജനാധിപത്യം പൗരന്റെ ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്നു. ഓരോ പൗരനും ജനാധിപത്യത്തിന്റെ കാവല്‍പ്പട്ടിയായി മാറാത്തിടത്തോളംകാലം ജനാധിപത്യം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നില്ല.
ഞാന്‍   -           അങ്ങ് ബുദ്ധിജീവികളുടെ ഭാഷയില്‍ സംസാരിക്കുന്നു.
റൂഹാ     -           എടാ മരങ്ങോടാ, കുറേ വിശുദ്ധഗുണ്ടകളെ പള്ളി ഭരിക്കാന്‍ അഞ്ചുകൊല്ലത്തേക്ക് തെരഞ്ഞെടുത്തിട്ട് നീയൊക്കെ കാല്‍ക്കൂട്ടില്‍ കൈയും തിരുകി ചുരുണ്ടുകൂടരുത്. അഴിമതി കാണിക്കുന്നവനെ നിലംതൊടീക്കരുത്. ചര്‍ച്ച് ആക്ട് പാസാകുന്നതോടെ കോടതിയെ സമീപിക്കാം. കേസിനു കേസ്, സമരത്തിനു സമരം. ഒറ്റ പള്ളി പുതിയതു പണിയാന്‍ സമ്മതിക്കരുത്. പള്ളി വരുമാനം മുഴുവന്‍ പാവങ്ങളുടെ വിദ്യാഭ്യാസച്ചെലവിനും ചികിത്സച്ചെലവിനും നീക്കിവയ്ക്കണം. ഇടവക പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് എല്ലാ ഇടവകയിലും ഒരു പ്രതിപക്ഷ തിരുത്തല്‍ശക്തി താനേ രൂപപ്പെട്ടുവരാന്‍ കാരണമാകും. എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ജനാധിപത്യം കാലക്രമേണ ശുദ്ധീകരിക്കപ്പെടും. ഏകാധിപത്യം ദുഷിച്ചുവരികയേയുള്ളൂ.
ഞാന്‍   -           പിന്നെ അങ്ങയെ ആകര്‍ഷിച്ചതെന്താണ്?
റൂഹാ     -           അംബേദ്കര്‍ പറഞ്ഞില്ലേ, സമൂഹം  നിയമത്തിനുവേണ്ടി കൊതിക്കുന്ന ഒരു ഘട്ടത്തിലേ നിയമം നിര്‍മ്മിച്ചിട്ടു കാര്യമുള്ളൂ എന്ന്. സെക്രട്ടേറിയറ്റ് മാര്‍ച്ച് അങ്ങനെയൊരു ഘട്ടത്തിലായിരുന്നു.
ഞാന്‍   -           സമരത്തെ പുകഴ്ത്തുന്ന അങ്ങ് സമരത്തിനു പശ്ചാത്തലമൊരുക്കിയ ആശയപ്രചാരണത്തെ വിസ്മരിക്കുകയാണോ?
റൂഹാ     -           കോന്താ, 'കോ'ന്നു പറയുമ്പോഴേ കോഴിക്കോട്ടെത്തരുത്. ഞാനതിലേക്കാണു വരുന്നത്. അജ്ഞസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ദൂരവ്യാപമായ സദ്ഫലങ്ങള്‍ ഉളവാക്കുന്ന ഒരു നിയമം സര്‍ക്കാരിനെക്കൊണ്ട് പാസാക്കിക്കുന്നതിന് കടന്നുപോകേണ്ട വഴികളിലൂടെ പടിപടിയായി കടന്നുപോയി ഉജ്ജ്വലമായ മാതൃകയാണ് നിങ്ങള്‍ കാട്ടിയത്.
ഞാന്‍   -           പ്രഭോ, മേപ്പടി അജ്ഞസമൂഹത്തിനുവേണ്ടി അതൊന്നു വിശദീകരിച്ചാലും.
റൂഹാ     -           യേശുവിന്റെ ആശയങ്ങളാണ് ആദിമസഭയില്‍ വസന്തം കൊണ്ടുവന്നത്. വേള്‍ട്ടയറുടെ ആശയങ്ങളാണ് ഫ്രഞ്ചുവിപ്ലവത്തിനു വഴിതെളിച്ചത്. പുലിയുടെ ഓശാന പ്രസവിച്ച ആശയങ്ങളെ, നിങ്ങള്‍ പുലിക്കുട്ടികള്‍, നല്ല റിലേ ഓട്ടക്കാരെപ്പോലെ കേരളത്തിലെമ്പാടും എത്തിച്ചു.
ഞാന്‍   -           ക്രെഡിറ്റു മുഴുവന്‍ ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിനു നല്‍കുകയാണോ അങ്ങ്?
റൂഹാ     -           ഒരിക്കലുമല്ല. നിങ്ങളുടെ 'സത്യജ്വാല'യുടെ ജന്മം സഫലമായി. പുറമേ, നിങ്ങളെ പ്രോത്സാഹിപ്പിച്ച മാധ്യമങ്ങള്‍, പ്രത്യേകിച്ചും സോഷ്യല്‍ മീഡിയ. ചര്‍ച്ചാവിഷയമെങ്കിലുമാകട്ടെ എന്നു കരുതി ഭൂമികുംഭകോണങ്ങളില്‍ വിധി പറഞ്ഞ ജഡ്ജിമാര്‍, ലഘുലേഖ വിതരണം ചെയ്തവര്‍, പാതിരാത്രി പോസ്റ്ററൊട്ടിച്ചവര്‍, തല്ലുമേടിച്ചവര്‍, വേട്ടയാടപ്പെട്ടവര്‍.... ബോധജ്ഞാനത്തിന്റെ സിംഹാസനമായ എനിക്കുപോലും ലിസ്റ്റു പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.
ഞാന്‍   -           ആ യാക്കോബായക്കാരന്‍ റമ്പാച്ചന്റെ ആള്‍ക്കാരുകൂടി വന്നതുകൊണ്ടാണ് ആളും ഓളവും കൂടിയത്.
റൂഹാ     -           സുപ്രീംകോടതി വിധി ആ പാവങ്ങളുടെ സഭതന്നെ ഇല്ലാതാക്കിയല്ലോ. തുല്യദുഃഖിതര്‍ ഒരുമിച്ചു. അത്രതന്നെ. ഇനി മുന്നോട്ടും നിങ്ങള്‍ ഒന്നിച്ചുതന്നെ നില്‍ക്കണം. രണ്ടേകാലും കോപ്പും കൊതിച്ചുവന്നവരല്ല അവിടെ തടിച്ചുകൂടിയവര്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും എത്തിയ ചിന്താശീലരായ പ്രബുദ്ധര്‍. അതൊരപൂര്‍വ്വ സംഗമംതന്നെയായിരുന്നു.
ഞാന്‍   -           യേശുവിന്റെ ടാബ്ലോ ശരിയായില്ലെന്നും എന്റെ മുദ്രാവാക്യങ്ങള്‍ക്കു നീളം കൂടിയെന്നും വിലയിരുത്തല്‍കമ്മറ്റിയില്‍ അഭിപ്രായമുണ്ടായി.        
റൂഹാ     -           തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക. നിങ്ങളുടെ യേശുവിനെ ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ യേശുവിനെ കളിയാക്കി. യേശുവായി വേഷം കെട്ടുന്നവന്‍പോലും യേശുവിന്റെ സഹനസന്നദ്ധതയും കാരുണ്യവും ഉള്‍ക്കൊണ്ടവനായിരിക്കണം. സ്റ്റീഫന്‍ വെള്ളാന്തടത്തിലിനതുള്ളതുകൊണ്ടാണ് ദുഃഖവെള്ളിയാഴ്ച നിങ്ങള്‍ അവതരിപ്പിച്ച യേശു വിജയിച്ചത്.
ഞാന്‍   -           ചന്ദ്രനില്‍ കളങ്കം വാരിപ്പൂശിയ തമ്പുരാന്‍ ഒന്നും തികയ്ക്കുകയില്ലല്ലോ. സമയത്ത് സ്റ്റീഫനെ കിട്ടിയില്ല. അതിരിക്കട്ടെ, ഞങ്ങളുടെ ഈ സമരവിജയത്തില്‍നിന്നും മറ്റുള്ളവര്‍ പഠിക്കാനുള്ള ഒന്നാമത്തെ പാഠമെന്താണ്?
റൂഹാ     -           ഒരാശയത്തിനുവേണ്ടി പൊട്ടിത്തെറിക്കുന്ന തീവ്രവാദിയായ ചാവേറിന്റെ ആത്മാര്‍ത്ഥതയെ ആര്‍ക്കു തള്ളിപ്പറയാനാവും? പക്ഷേ അവന്റെ ആത്മാര്‍ത്ഥത അജ്ഞതയുടെ ശവക്കുഴിയില്‍നിന്നാണ് പിറക്കുന്നത്. സ്‌ഫോടനം സ്‌ഫോടനപരമ്പരകളെ സൃഷ്ടിക്കുന്നു. വാളെടുക്കുന്നവന്‍ വാളാലേ. പടിപടിയായുള്ള ആശയപ്രചാരണം കൊണ്ടുണ്ടാകുന്ന പരിവര്‍ത്തനമേ ശാശ്വതമാകൂ. ഒരു പുതിയ ആശയത്തെ അജ്ഞസമൂഹം ആനന്ദഭരിതരായി എറ്റുവാങ്ങുമ്പോഴാണ് വസന്തത്തിന്റെ ഇടിമുഴക്കം കേട്ടുതുടങ്ങുന്നത്.
ഞാന്‍   -           ചര്‍ച്ച് ആക്റ്റ് ഉടനടി പാസാകുമെന്ന് പ്രതീക്ഷിക്കാമോ?       
റൂഹാ     -           മണ്ടാ, എവറസ്റ്റു കീഴടക്കാന്‍ എളുപ്പവഴികളില്ല.
ഞാന്‍   -           ഞങ്ങള്‍ എന്തു ചെയ്യണം?           
റൂഹാ     -           ഭര്‍ത്തൃഹരിയുടെ ഒരു ശ്ലോകമാണ് എന്റെ മറുപടി.
ഞാന്‍   -           ഭര്‍ത്തൃഹരിയോ? അങ്ങേരു ഹിന്ദുവല്ലേ? ബൈബിളില്‍നിന്നു വല്ലതും?
റൂഹാ     -           നിനക്കൊക്കെയല്ലേ ജാതി-മത വ്യത്യാസങ്ങള്‍? ഞങ്ങള്‍ ദൈവങ്ങള്‍ക്കെവിടെ? നല്ല ആശയങ്ങള്‍ എവിടെനിന്നും സ്വീകരിക്കാം. ഏതു വിശുദ്ധഗ്രന്ഥത്തില്‍ നിന്നാണെങ്കിലും ചീത്ത ആശയങ്ങള്‍ സ്വീകരിക്കുകയും അരുത്. കേട്ടോളൂ:
                        ''പ്രാരഭൃതേ ന ഖലുവിഘ്‌നഭയേന നീചൈഃ
                        പ്രാരഭ്യ വിഘ്‌നവിഹതാവിരമന്തി മധ്യാഃ
                        വിഘ്‌നൈഃ പുനഃ പുനരപി പ്രതിഹന്യമാനാഃ
                        പ്രാരബ്ധമുത്തമജനാഃ ന പരിത്യജന്തി.''
ഞാന്‍   -           അയ്യോ തമ്പുരാനേ, സമുസ്‌കൃതം! ഒന്നും പിടികിട്ടിയില്ല.       
റൂഹാ     -           നീചന്മാര്‍ തടസ്സങ്ങള്‍ പേടിച്ച് ഒന്നിനും തുനിഞ്ഞിറങ്ങുന്നില്ല. മധ്യമന്മാര്‍ തുടങ്ങിയിട്ട് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പിന്മാറുന്നു. ഉത്തമന്മാര്‍ എന്തെല്ലാം വിഘ്‌നങ്ങളുണ്ടായാലും വിജയംവരെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. നിങ്ങളുംവിജയംവരെ പ്രവര്‍ത്തിക്കുക. എനിക്ക് ഉടനടി പോകണം. മറിയക്കുട്ടിയെ പിഴപ്പിച്ചു കൊന്ന ബെനഡിക്റ്റ് നരകത്തില്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നു! മെത്രാന്മാര്‍ വിശുദ്ധനാക്കിയ സ്ഥിതി്ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണമെന്നാണവന്റെ ആവശ്യം. ഒരു ഭരണഘടനാഭേദഗതിതന്നെ ആവശ്യമായി വന്നേക്കാം.
ഫോണ്‍- 9446561252