Translate

Saturday, March 31, 2018

കൊല്ലം ബിഷപ്പിനെതിരെ സന്തോഷകരമായ ഒരു വിധി.


വീഡിയോയിൽ നിന്നും പകർത്തിയത്:

"ഞാൻ ക്രിസ്റ്റഫർ വേഡി, പോസ്റ്റ് ചെയ്യുന്നത്, ഇതൊരു സന്തോഷ വാർത്തയാണ്. നിങ്ങൾ അറിയേണ്ടതായുണ്ട്. ഒരു പ്രത്യേക കാര്യം കൊല്ലം രൂപതയെപ്പറ്റി ഈ വീഡിയോ വഴി അറിയിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. കൊല്ലത്തെ ബിഷപ്പിനെതിരെ അനധികൃത ക്രയവിക്രങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു കേസ് ചർച്ച് ആക്ട് കൗൺസിൽ നൽകിയിരുന്ന വിവരം നിങ്ങൾക്കറിയാമല്ലോ.  കഴിഞ്ഞ രണ്ടു ദിവസം മുമ്പ് മുൻസിഫ്‌ കോടതിയുടെ വിധി വന്നിരിക്കുന്നു, 'ഇനി മേലിൽ കൊല്ലം രൂപതയുടെ സാമ്പത്തിക ഇടപാടുകളിലോ മറ്റു ക്രയവിക്രയങ്ങളിലോ ഔദ്യോഗിക കാര്യങ്ങളിലോ കൂടാതെ അദ്ധ്യാപക നിയമനങ്ങളിലോ ബിഷപ്പ് ഇടപെടാൻ പാടില്ലാന്ന് വിധി.

ഒന്ന് ഓർത്തു നോക്കൂ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു കോടതി ഒരു ബിഷപ്പിനെതിരായി വിധി പ്രസ്താവിച്ചിരിക്കുന്നു. 'ഇനി നിങ്ങൾ ഇത്തരം ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നത് അനുവദനീയമല്ല.'

അതിനു കാരണമുണ്ട്, അതാണ് നിങ്ങൾ അറിയേണ്ടത്, പോപ്പിന്റെ നിയമം അനുസരിച്ചും കാനോനിക നിയമപ്രകാരവും 75 വയസു കഴിഞ്ഞാൽ ഒരാളും മെത്രാനായി ഔദ്യോഗിക സ്ഥാനത്ത് പാടില്ലാ, അത് കഴിഞ്ഞാൽ മുൻമെത്രാനായി തീരും. എന്നാൽ 77 വയസുകാരനായ കൊല്ലത്തെ സ്റ്റാൻലി റോമൻ ബിഷപ്പ് ഇപ്പോഴും ഒരു ബിഷപ്പെന്ന നിലയിൽ എല്ലാ ചുമതലകളും വഹിച്ചുകൊണ്ട് ഇവിടെ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. ഇക്കാലയളവിൽ അനിയന്ത്രിതമായ നിലയിൽ കൊല്ലത്തെ കത്തോലിക്കരുടെ സ്വത്തുക്കളും വസ്തുവകകളും വിൽക്കപ്പെട്ടിരിക്കുന്നു. ഭൂമി ക്രയവിക്രയം നടത്തിയിരിക്കുന്നു. അതുമൂലം ഒരുപാട് നഷ്ടങ്ങൾ സഭയ്ക്ക് സംഭവിച്ചിരിക്കുന്നുവെന്ന തിരിച്ചറിവിന്റെ ഭാഗമായിട്ടായിരുന്നു ചർച്ച് ആക്ട് സംഘടന പെറ്റിഷനുമായി പോയത്.

ഓർക്കുക, പോപ്പിന്റെ നിയമം അനുസരിച്ച്, കാനോനിക നിയമം അനുസരിച്ച് 75 വയസ്സായാൽ അയാൾ മാറേണ്ടതാണ്. എന്നാൽ പോപ്പിനെയും കാനോനിക നിയമത്തെയും കാറ്റിൽ പറത്തിക്കൊണ്ട് കൊല്ലം രൂപതയിൽ കഴിഞ്ഞ രണ്ടു വർഷമായി ഒരു ബിഷപ്പിനെയും നിയമിക്കാതിരിക്കാനുള്ള ഇടപെടലുകളും കുതന്ത്രങ്ങളും ഇത്തരം ആളുകൾ നടത്തിക്കൊണ്ടിരിക്കുന്നു.

നമുക്ക് ഒരു ഇടയൻ വേണമെങ്കിൽ അത് മാന്യമായി സഭയെ പരിരക്ഷിക്കുന്ന ഇടയനായിരിക്കണം. ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കുന്ന ഇടയാനായിരിക്കരുത്. ഈ രൂപതകളിൽ കുഞ്ഞാടുകളുടെ തല പരസ്പ്പരം തല്ലി തകർക്കാൻ പ്രേരണ നൽകുന്ന ഇടയനാവരുത്. ഈ രൂപതയിലെ ഇടവകകളെ തമ്മിൽ അടിപ്പിക്കുന്ന ഇടയാനാവരുത്.

നല്ലയൊരു ഇടയനെ പ്രതീക്ഷിക്കാം. അതുകൊണ്ടു തന്നെ ഇനിയും വരും കാല പോരാട്ടങ്ങളിൽ ഈ നാട്ടിലെ മുഴുവൻ കത്തോലിക്കരുടെയും പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഓർക്കേണ്ടതുണ്ട്! ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഒരു മെത്രാനെ മുൻ മെത്രാനായി കൊല്ലം മുൻസിഫ്‌ കോടതി പ്രഖ്യാപിച്ചിരിക്കുന്നു. അത് ചർച്ച് ആക്ട് കൗൺസിലിന്റെ വരും കാല പോരാട്ടങ്ങളുടെ ഒരു ചൂണ്ടു പലകയാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. നിർത്തുന്നു. നന്ദി നമസ്ക്കാരം."

https://www.facebook.com/100005825464986/videos/767008616836647/ 

Friday, March 30, 2018

Good Friday of AKCAAC ഞങ്ങൾ 7 പേർ അറസ്റ്റിലായി!...യേശുവിനെ അറസ്റ്റ് ചെയ്തില്ല!!

(fom the Wattsapp page of Church Act Council)


ഞങ്ങൾ 7 പേർ അറസ്റ്റിലായി. എറണാകുളം സെൻട്രൽ സ്റ്റേഷനിലാണ്.
30/03/18, 5:36 pm - +91 96330 13268: എന്താ ചാർജi?
പത്രക്കാര് അറിഞ്ഞോ
30/03/18, 5:36 pm - Gjk: ഇപ്പൻ, ഇന്ദുലേഖ, അലോഷ്യ, സീ. വി. സെബാസ്റ്റ്യൻ, സി. . ഫ്രാൻസിസ്, ജോയി കളരിക്കൽ എന്നിവരാണ് അറസ്റ്റിൽ
30/03/18, 5:36 pm - +91 96330 13268: എന്തൊക്കെയാ ചാർജ് ?
30/03/18, 5:37 pm - Gjk: പിരിഞ്ഞു പോകാനാവശ്യപ്പെട്ടു. പോയില്ല.
30/03/18, 5:39 pm - Gjk: 151 മുൻകരൂതൽ തടവ്
30/03/18, 5:39 pm - +91 96330 13268:
30/03/18, 5:39 pm - +91 96330 13268: സംഭവം കലക്കി
30/03/18, 5:40 pm - Gjk: ഏഷ്യാനെറ്റ് ഉണ്ടായിരുന്നു
30/03/18, 5:41 pm - Gjk: യേശുവിനെ അറസ്റ്റ് ചെയ്തില്ല.
30/03/18, 5:42 pm - +91 94951 09313: ??
30/03/18, 5:46 pm - Gjk: യേശുവിൻ്റെ കുരിശുമരണം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം... അതിനായി കുരിശുമായി നിൽക്കുകയായിരുന്നു
30/03/18, 5:48 pm - Gjk: <Media omitted>
30/03/18, 5:48 pm - +91 96330 13268: ഓകെ
30/03/18, 5:52 pm - +91 94473 44515: ജോർജ് ജോസഫ് സാർ ... മറ്റുള്ളവർ സ്റ്റേഷന് വെളിയിൽ ഇല്ലേ ... ?
30/03/18, 5:53 pm - Gjk: ഉണ്ട്
30/03/18, 5:53 pm - +91 94473 44515: റോയ് സാർ എന്താണ് പ്ലാൻ ... ?
30/03/18, 5:54 pm - Gjk: ജോർജ് മൂലേച്ചാലിൽ, ഷാജു തറപ്പേൽ, സ്റ്റീഫൻ, ജേക്കബ് ഇവർ പൂറത്തുണ്ട്...
30/03/18, 5:56 pm - Gjk: ജാമ്യക്കാർ വേണം
30/03/18, 5:56 pm - +91 96638 74232: There is hell and we all are dwelling there and are part of it.after
30/03/18, 5:56 pm - Gjk: മൂലേച്ചാലിൽ, ഷാജു ഇവർ വന്നിട്ടുണ്ട്
30/03/18, 5:57 pm - Jos Antony: യേശുവിനെ കഥാപാത്രമായിപ്പോലും അറസ്റ്റുചെയ്യാൻ കനോൻ നിയമം അനുവദിക്കുന്നില്ല. ഈസ്റ്ററിന് ഉയിർന്നെഴുന്നേറ്റ കുറെ യേശുവേഷങ്ങൾ പ്രതിഷേധിക്കട്ടെ!
30/03/18, 6:04 pm - Gjk: 👍
30/03/18, 6:07 pm - +91 94473 44515: ജോർജ് ജോസഫ് സാർ ... ഇവറുള്ളതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ പോരാമല്ലോ . അഡ്വ. ഇന്ദുലേഖക്ക് കാര്യങ്ങൾ അറിയാമല്ലോ .
30/03/18, 6:08 pm - +91 96638 74232: 👍👍👍👍👏👏👏
30/03/18, 6:09 pm - +91 94473 44515: ഇന്ന് മാധ്യമങ്ങൾ മുഴുവൻ വാർത്തയുണ്ടായിരുന്നു .
30/03/18, 6:09 pm - Gjk: വിടില്ലാന്ന്
30/03/18, 6:09 pm - Gjk: 👍
30/03/18, 6:09 pm - +91 94473 44515: Oohh... കാരണം എന്ത് പറയുന്നു ... ?
30/03/18, 6:10 pm - Gjk: എന്തോ... ചർച്ച നടക്കുന്നു
30/03/18, 6:11 pm - Gjk: CI വന്നു. പ്ലക്കാർഡ് വാങ്ങിവെച്ച് ജാമ്യത്തിൽ വിടാൻ പറഞ്ഞു
30/03/18, 6:12 pm - +91 96638 74232: Alancherriye kandu sankadam arriyicchaalo
30/03/18, 6:12 pm - +91 81370 39710: 🤣👏👍👏👏👍👍👍
30/03/18, 6:12 pm - Gjk: 👏👏👏😜
30/03/18, 6:12 pm - +91 96330 13268: ഇവിടെ ദൈവ നിയമം ബാധകമാണോ?
30/03/18, 6:12 pm - +91 94473 44515: 👍👍👍👍
30/03/18, 6:12 pm - +91 81370 39710: 👏👏👏👏👍👍👏👏👏
30/03/18, 6:13 pm - Gjk: 😃
30/03/18, 6:15 pm - +91 96638 74232: No. Kolancherri Niyamam anu ivide
30/03/18, 6:17 pm - Gjk: 😳
30/03/18, 6:50 pm - +91 94473 32516: https://m.facebook.com/story.php?story_fbid=10213300689766572&id=1077441047
30/03/18, 7:06 pm - +91 93499 93935: https://m.facebook.com/story.php?story_fbid=10213300689766572&id=1077441047
30/03/18, 7:06 pm - Gjk: ഇറങ്ങി
30/03/18, 7:09 pm - +91 94950 31662: 👍👍👍👍

Thursday, March 29, 2018

അഖില കേരളം ചർച്ച ആക്ട് ആക്ഷൻ കൗൺസിൽ രൂപീകരണം


‘മുന്‍’ വിമതര്‍ക്കെതിരെ ആഞ്ഞടിച്ച് സഭാ സേവകയായിരുന്ന യുവ മാധ്യമ പ്രവര്‍ത്തക

 മനസിൽ വിഷം നിറഞ്ഞവര്‍ ഈ വിശുദ്ധവാരത്തിൽ കുര്‍ബ്ബാനയർപ്പിക്കുമ്പോൾ, അത് സ്വീകരിക്കേണ്ടി വരുന്ന വിശ്വാസികളുടെ മനസ്സുകൂടെ കാണണം ഈ പിതാക്കന്മാരും വൈദികരും. 
വിശുദ്ധ കുർബാന 
വിശുദ്ധ ജനത്തിനുള്ളതാകുന്നു
ഷെറിൻ വിൽസൺ 
മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗം,
കെ സി വൈ എം , എറണാകുളം അങ്കമാലി അതിരൂപത


എറണാകുളം – അങ്കമാലി അതിരൂപതാ ഭൂമി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനമായ കെസിവൈഎം മുൻ സംസ്ഥാന സിൻഡിക്കേറ്റ് അംഗവും മാധ്യമപ്രവര്‍ത്തകയുമായ ഷെറിൻ വിൽസൺ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അതിരൂപതാ നേതൃത്വത്തിനെതിരെ ചോദ്യ ചിഹ്നമായി മാറുന്നു.

മനസിൽ വിഷം നിറഞ്ഞ “ചിലരെങ്കിലും” ഈ വിശുദ്ധവാരത്തിൽ കുര്‍ബ്ബാനയർപ്പിക്കുമ്പോൾ, അവരുടെ കൈയ്യിൽ നിന്നും വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കേണ്ടി വരുന്ന വിശ്വാസികളുടെ മനസ്‌ കൂടെ കാണണം ഈ പറയുന്ന പിതാക്കന്മാരും വൈദികരും – എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന പോസ്റ്റില്‍ പിതാക്കന്മാര്‍ക്കെതിരെ നിശിത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത് .

വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന് ഉള്ളതാകുന്നു..!!!”

ഭൂമി വിവാദത്തിനു താത്ക്കാലിക ശമനം ഉണ്ടാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന വൈദിക സമിതി യോഗത്തിൽ തീരുമാനം ആയെന്നാണ് സഭ വിശ്വാസികളെ മൂന്നു മെത്രാന്മാരും ഒപ്പിട്ട പ്രസ്താവനയിലൂടെ വിശ്വസിപ്പിക്കാൻ ശ്രമിച്ചത്.

(നിലവിലെ സാഹചര്യത്തിൽ 3 മെത്രാന്മാർ ഒപ്പിട്ടു സഭയുടെ ലെറ്റർപാടിൽ ഒരു പ്രസ്താവന വരുന്നത് തന്നെ സന്തോഷമാണ്…ഇതിനു മുൻപ് ആലഞ്ചേരി പിതാവിന് വെള്ളപേപ്പറിൽ പ്രസ്താവന ഇറക്കേണ്ടി വന്ന ഗതികേടും ഉണ്ടായതാണല്ലോ).

എന്നാൽ സഭ തലവനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എതിർത്തവരെ ന്യായീകരിക്കുന്ന ഒന്നായിപോയി പിതാക്കന്മാരുടെ പ്രസ്താവനയെന്നു അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസിലാകും…ആഹ്!അതു അവിടെ നിൽക്കട്ടെ! താത്ക്കാലിക ശമനമായെന്നു പറയുമ്പോഴും അടിയിലൂടെയുള്ള ചരടുവലി തുടരുന്നതുകൊണ്ടു വീണ്ടും അതിലേക്കു വരാൻ അവസരം ലഭിക്കും.

ഇപ്പോൾ സഭയിൽ രൂപപ്പെട്ടിരിക്കുന്ന ആലഞ്ചേരി പക്ഷത്തിന്റെയോ മറു പക്ഷത്തിന്റെയോ #SIDE പിടിക്കാനല്ല ഈ പോസ്റ്റ്..മറിച്ച് എന്റെ ചില സംശയങ്ങൾ ദൂരികരിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമാണ്.

ഇപ്പോഴെങ്കിലും ചോദിക്കണമെന്നു തോന്നിയ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

ഒന്നാമത്…ഡിസംബറിൽ നടന്ന ഒരു വൈദിക സമിതി യോഗത്തിൽ പ്രിയബഹുമാനപ്പെട്ട മാർ സെബാസ്റ്റ്യൻ എഡയന്ത്റത്ത് പിതാവ് വികാരാധീനനായി പ്രസംഗിക്കുന്ന ഒരു ശബ്ദശകലം പുറത്തുവന്നിരുന്നു (അല്മായർക്കു ആ യോഗത്തിൽ പ്രവേശനം ഇല്ലാതിരുന്നതിനാൽ അതു ആര് പുറത്തു വിട്ടു എന്നു വിശദീകരണം ആവശ്യമില്ലല്ലോ!).

നിസ്സഹായനായുള്ള പിതാവിന്റെ ആ ഏറ്റുപറച്ചിൽ അന്നു അവിടെയുണ്ടായിരുന്ന വൈദികർക്കിടയിൽ അദേഹത്തിന് നേടിക്കൊടുത്ത കയ്യടിയും ശബ്ദശകലത്തിൽ ഉണ്ടായിരുന്നു…

അതിൽ ഒരു ഭാഗം ഇതായിരുന്നു -” കഴിഞ്ഞ 4 വർഷമായി ആലഞ്ചേരി പിതാവ് എന്റെ #പൗരോഹിത്യത്തെ #ചോദ്യം ചെയ്യുകയായിരുന്നു!!” സഭയ്ക്കും കർത്താവിനും വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഏതൊരാളെയും ഇതു വേദനിപ്പിക്കും..

പക്ഷെ സിറോ മലബാർ സഭയുടെ അധ്യക്ഷനായ ഒരു വ്യക്തി തന്റെ സഹപ്രവർത്തകനോട് ( അതിലുപരി ഒരു സഹായമെത്രാനോട്) അകാരണമായി അദ്ദേഹത്തിന്റെ “സമ-അർപിത” ജീവിതത്തെപ്പറ്റി ചോദിക്കാമോ??!!

അങ്ങനെ അദ്ദേഹം തുടർച്ചയായി 4 വർഷം എടയന്ത്രതു പിതാവിന്റെ പൗരോഹിത്യത്തെ ചോദ്യം ചെയ്യാനുള്ള കാരണമെന്താണെന്നു അറിയണമെന്നു അങ്ങയുടെ സ്വന്തം രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിലുള്ളവർക്കുണ്ട്!!!

(അകാരണമായി അങ്ങയെ ചോദ്യം ചെയ്തതിന് ഞങ്ങൾക്ക് കണക്കു ചോദിക്കണമെന്നെ!!!) നീണ്ട 4 വർഷം അങ്ങയെ മാനസികമായി പീഡിപിച്ചിട്ടും അങ്ങു ഇക്കാര്യം വൈദിക സമിതിയിലോ സഭ സിനഡിലോ പറയാതെ മനസിൽ സൂക്ഷിച്ചത് അങ്ങയുടെ എളിമ! അല്ല പിതാവേ, ശരിക്കും അതു എന്താണ് സംഭവം? കാര്യമറിഞ്ഞിട്ടു വേണം ഞങ്ങൾക്കു അങ്ങയെ പിന്തുണയ്ക്കാൻ!🤔

രണ്ടാമത് ഒരു സംശയം…ഓരോ രൂപതയിലെയും സഹായമെത്രാന്മാർ ആ രൂപതയിൽ നിന്നുള്ളവരാകണമെന്നു എന്തെങ്കിലും നിയമമുണ്ടോ? ഉണ്ടെങ്കിൽ അത് തിരുത്തപ്പെടേണ്ടേ? സ്വന്തം കുടുംബത്തിൽ നിന്ന് മാത്രമേ പണിയെടുക്കു എന്നു വാശിപിടിച്ചാൽ ജീവിതം മുന്നോട്ടു പോകില്ലെന്നതുകൊണ്ടു നിയോഗിക്കപ്പെടുന്ന സ്ഥലത്തു ജോലി ചെയ്യുന്നവരാണ് നാട്ടിൽ ഭൂരിപക്ഷം!

അതുകൊണ്ടു തന്നെ സ്വന്തം രൂപതയ്ക്ക് വേണ്ടി സേവനം ചെയ്യാനുള്ള വൈദികരുടെയും മെത്രാന്മാരുടെയും (നാടും വീടും സുഖലോലുപതകളും വിട്ടു മിഷൻ രൂപതകളിലുള്ളവരെ മറന്നിട്ടില്ല, അവരുടെ സേവനങ്ങളും) മനസിന് നന്ദി പറഞ്ഞുകൊണ്ട് തന്നെ പറയട്ടെ…മെത്രാന്മാർക്കിടയിലും വൈദികർക്കിടയിലും എന്തുകൊണ്ടു മറ്റു രൂപതകളിലേക്കു ഒരു #Transfer or #Rotation വെച്ചുകൂടാ??!!!

#മൂന്നാമത്… ശരി, ഭൂമി കച്ചവടത്തിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടില്ലെന്നു ബഹുമാനപെട്ട എടയന്ത്രതു പിതാവ് പറയുന്നു…സ്വന്തം രൂപതയിൽ തന്നെ സഹായ മെത്രാൻ ആയിട്ടും ഇവിടെ നടക്കുന്ന കാര്യങ്ങൾ അറിയാൻ കഴിയുന്നില്ലെങ്കിൽ അതൊരു തോൽവിയല്ലേ പിതാവേ!

തനിക്കു അധികാരമെടുക്കാനുള്ള #power ഇല്ലെന്നു പറഞ്ഞു ഒഴിയല്ലേ!!! പുത്തൻവീട്ടിൽ പിതാവ്‌ പിന്നെ ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്നു കരുതിയിരിക്കുന്നതും തോൽവിയല്ലേ??? നിങ്ങളുടെ ഭാഷയിൽ “ഒരു വരുത്തൻ വന്നു എല്ലാം വിറ്റു തുലച്ചു കടം വരുത്തി” എന്നു പറഞ്ഞാൽ കണ്ണടച്ചു വിശ്വസിക്കുന്ന സഭാമക്കളുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ടെ!!!

ഈ ഉത്തരവാദിത്തവീഴ്ചയുടെ, തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു ആദ്യം രാജി വയ്ക്കേണ്ടത്  Mar Sebastian Edayanthrath, Mar Jose Puthanveetil എന്നിവരാണ്! നിങ്ങൾ ആദ്യം #രാജിവെക്കു…തെറ്റു ചെയ്തവർക്കെതിരെ നടപടിയെക്കാൻ രൂപതയിലെ എല്ലാ അംഗങ്ങളും നിങ്ങൾക്കൊപ്പം നിൽക്കാം…ഒറ്റക്കെട്ടായി!!!

നാലാമത്..എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിക്കച്ചവടം സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രതു അറിഞ്ഞില്ലെന്നു തന്നെ ഇരിക്കട്ടെ! അങ്ങു നേതൃത്വം നൽകുന്ന SAVE A #FAMILY പദ്ധതിയുടെ കണക്കുകൾ പുറത്തുവിടു!

ഇത്രയും കൊല്ലമായി കാനഡയിൽ നിന്നു വന്ന പണം വിനിയോഗിച്ചതെങ്ങനെ, എത്ര Familyയെ രക്ഷപെടുത്തി? ഒരു കൈ ചെയുന്നത് മറു കൈ അറിയാതിരികട്ടെ എന്നാണ് ബൈബിൾ പറഞ്ഞതെങ്കിലും സഭാ മക്കളെങ്കിലും അറിയട്ടെ അങ്ങയുടെ സേവനങ്ങൾ!

അഞ്ച്…നിങ്ങൾ എന്തിനാണ് ഇന്ന് ഭൂമി പ്രശ്നം മൂലം രൂപപ്പെട്ട ഒരു സംഘടനയിലെ പ്രതിനിധികളുമായി പ്രത്യേകം യോഗം വിളിച്ചതു??? അതും മറ്റാരെയും അറിയിക്കാതെ?അതു രൂപതയിലെ മറ്റു വിശ്വാസികൾ അറിഞ്ഞാൽ എന്താണ് കുഴപ്പം???

വാർത്ത പുറത്തുവന്നപ്പോൾ മാറ്റിവെക്കാൻ മാത്രം എന്താണ് ചർച്ച ചെയ്യാനിരുന്നതു! ഇടവകയിലെ പൊതുയോഗം പോലെ രൂപതയിലെ വിശ്വാസികളുടെ ഒരു പൊതുയോഗം വിളിക്കു!! സാധാരണക്കാരായ വിശ്വാസികൾക്ക് പറയാണുള്ളതും കേൾക്കു…

പ്രിയ പിതാക്കന്മാരെ,വൈദികരെ, ഈ ഭൂമി വില്പനയോ,കല്ലറ വില്പനയോ,അവിഹിതമോ ഒന്നുമല്ല സഭയിലെ പ്രധാന പ്രശ്നം! എല്ലാ പ്രശ്‌നങ്ങളുടെയും കാരണം പണമുണ്ടാക്കാനുള്ള ആർത്തിയാണ്!

The desire to earn money!!! ആ ചിന്ത മനസ്സിൽ കേറിയ നാൾ മുതൽ സഭയിലെ സേവന ചിന്താഗതി “കുറെയൊക്കെ” നശിച്ചു!(ചെയ്യുന്നവരെ കണ്ടില്ലെന്നു നടിക്കുന്നില്ല).

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണെങ്കിലും ആരോഗ്യ മേഖലയിലാണെങ്കിലും മികച്ച സംഭാവന നൽകാൻ നമ്മുടെ സഭാ സ്ഥാപനങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്..എന്നാൽ നിലവിലെ സ്ഥിതി എന്താണ്? School or hospital എന്തിനും ഏതിനും പണം!!! പണം വാങ്ങരുതെന്നല്ല, വിദ്യാഭാസവും ആതുരസേവനവും #BUSINESS ആക്കരുത്!കർത്താവിനോട് പ്രാര്ഥിക്കണമെങ്കിൽ പണം (നിയോഗം വെച്ചു പ്രാർത്ഥിക്കാൻ Fee 500 മുതൽ), ഒരു കൊച്ചുണ്ടായൽ മാമ്മോദിസ മുതൽ അങ്ങോട്ടുള്ള എല്ലാ ചടങ്ങിനും പണമടച്ച രസീത്‌ ഉണ്ടെങ്കിലേ കാര്യം നടക്കു!!! എല്ലാം പോട്ടെ, ഒന്നു കല്യാണം കഴിക്കണമെങ്കിൽ, അതും സ്വന്തം ഇടവകയിലാണെങ്കിൽ പോലും, കൊടുക്കണം പണം!!!

അതിനെല്ലാം പുറമെ കല്യാണ കുർബാന നടക്കുമ്പോൾ ചിലവാകുന്ന വൈദ്യുതിക്കു ആ കുടുംബനാഥന് ഷോക്ക് അടിക്കുന്ന രീതിയിലുള്ള ബില്ല്! എന്തിനേറെ പറയുന്നു, മരിച്ചാൽ കിടക്കാൻ ആറടി മണ്ണ് പള്ളി സെമിത്തേരിയിൽ വേണമെങ്കിൽ കൊടുക്കണം ലക്ഷങ്ങൾ!

വിനീതനായി കഴുതപ്പുറത്തേറിയ ക്രിസ്തുവിനായി കോടികളുടെ ആരാധനാലയങ്ങൾ (അതു പണിയുന്നതിൽ അതിലേറെ അഴിമതികൾ)…ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ മെത്രാന്മാർക്കും വൈദികർക്കും സഞ്ചരിക്കാൻ കോടികളുടെ വാഹനങ്ങൾ!

പെസഹയും ദുഃഖവെള്ളിയും ഉയിർപ്പ് തിരുനാളും ഒക്കെയാണല്ലോ വരുന്നത്..എളിമയും സഹനവുമെല്ലാം വൈദികരിൽ നിന്നു കണ്ടു പഠിക്കണം എന്നു പറഞ്ഞു തന്നതാണ് വീട്ടിൽ നിന്നും..പക്ഷെ ഇന്ന് അതിൽ പലരുടെയും പ്രവൃത്തികൾ കണ്ടാൽ പിന്നെ സഭയില്നിന്നു തന്നെ അകലും…

മനസിൽ അതുപോലെ വിഷം നിറഞ്ഞ “ചിലരെങ്കിലും” ഈ വിശുദ്ധവാരത്തിൽ #കുര്ബാനയർപ്പിക്കുമ്പോൾ, അവരുടെ കൈയ്യിൽ നിന്നും വിശുദ്ധകുര്ബാന സ്വീകരിക്കേണ്ടി വരുന്ന വിശ്വാസികളുടെ മനസ്‌ കൂടെ കാണണം ഈ പറയുന്ന പിതാക്കന്മാരും വൈദികരും…!!!!

ഞങ്ങളെപ്പോലുള്ള സാധാരണക്കാരായ അൽമായരുടെ വിശ്വാസത്തിനു ഒരു പോറൽ വീണിട്ടുണ്ടെങ്കിൽ അതിനു ദൈവസന്നിധിയിൽ എന്നെങ്കിലും ഉത്തരം പറയേണ്ടിവരും എന്നോർക്കുക..!!!

ദൈവജനത്തെ കർത്താവിലേക്ക് അടുപ്പിക്കേണ്ടവർ തന്നെ അകലാൻ വഴിയൊരുക്കുന്നവർ ആകാതിരിക്കാൻ ഈ വിശുദ്ധവാരത്തിൽ എല്ലാ വിശ്വസികൾക്കൊപ്പം ഞാനും പ്രാർത്ഥിക്കുന്നു…😇

വിശുദ്ധ കുർബാനയ്ക്കിടയിൽ വൈദികൻ പറയുന്നതുപോലെ…
“വിശുദ്ധ കുർബാന വിശുദ്ധ ജനത്തിനു ഉള്ളതാകുന്നു”

ഇവനെ തട്ടിയേക്കാം!

എല്ലാ മതക്കാർക്കും അവധിയുണ്ട്, ഞങ്ങൾക്കും വേണം ഒരു പൊതു അവധിയെന്ന് കുറേ നിരീശ്വരവാദികൾ കോടതിയിൽ പരാതിപ്പെട്ടപ്പോൾ അനുവദിച്ചു കിട്ടിയതാണ്, ഏപ്രിൽ ഒന്നെന്നാണ് കഥ. അവരെക്കാൾ അർഹരായവർ വന്നാൽ ആ ദിവസം അവർക്ക് വിട്ടുകൊടുക്കണമെന്നും വിധിയിലുണ്ടായിരുന്നു. ഈസ്റ്റർ ഏപ്രിൽ ഒന്നിനു തന്നെ വെച്ചാൽ എന്താ ചെയ്ക? ഇനി നിരീശ്വര വാദികൾക്ക് വേറൊരു ദിവസം കൊടുക്കാം. പണ്ടൊരാശ്ശാരിയോട് കൈയ്യിലിരിക്കുന്ന പൊതിയിലെന്താണന്നു ചോദിച്ചപ്പോൾ, അഴിച്ചാൽ ചുറ്റെന്നാണു പറഞ്ഞത്. എറണാകുളം കേസും അഴിച്ചു നോക്കിയവരെല്ലാം ചുറ്റിപ്പോയി. പണം ആരും കൊടുക്കാതിരുന്നിട്ടില്ല, കിട്ടാനുണ്ടായിരുന്നവർ അതെടുക്കുകയായിരുന്നുവെന്നാണിപ്പോൾ കേൾക്കുന്നത്. 'കർദ്ദിനാളേ'ന്നാരു വിളിച്ചാലും, 'എന്നോടു ക്ഷമിക്കണം. നഷ്ടപ്പെട്ട പണം ഞാൻ തരാം' എന്നാണദ്ദേഹം ഇപ്പോൾ പറയുന്നതെന്നാണ് കേട്ടത്. 'മുട്ട മുഴുവൻ അടവെക്കണം, പിന്നെയും അടവെക്കണം, പിന്നെയും അടവെക്കണം....' ഇങ്ങിനെ സ്വപ്നം കണ്ട അനേകം പേർ അടിയന്തിര സുന്നഹദോസിൽ എപ്പോൾ വിളിച്ചാലും പങ്കെടുക്കത്തക്ക രീതിയിൽ പര്യമ്പുറത്തു കറങ്ങി നടന്നു. എല്ലാവരേയും ഈ മനസ്താപ പ്രകടനം നിരാശപ്പെടുത്തിക്കളഞ്ഞു! നിരാശപ്പെട്ടവരിൽ അവരവരുടെ രൂപതയിൽ ഇപ്പോഴും ഇല്ലാതിരിക്കുന്ന എല്ലാവരും പെടും. അച്ചൻപട്ടം കിട്ടിയപ്പോൾ സഭാതലവനോട് വിധേയത്വം പ്രഖ്യാപിച്ചു നടത്തിയ പ്രതിജ്ഞ പുതുക്കാൻ പ്രകടനമായിവന്ന ഓരോ വൈദികനും ഒരു കോടി വെച്ചു ചോദിച്ചാലും തന്നേക്കാമെന്നുള്ള രീതിയിൽ ആലഞ്ചേരിപ്പിതാവ് സംസാരിച്ചപ്പോഴാണ്, സർവ്വയന്ത്രങ്ങളും ഞെട്ടിയത്! 'ഇയ്യാൾക്കെവിടെന്നാ ഇത്രയും പണം'? ഈ ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ കാഞ്ഞിരപ്പള്ളിക്കാരോട് ചോദിക്കണം. 

തുറവിക്കാരുടെ ആക്രോശം കേട്ടപ്പോൾ നാലുറുമ്പുകൾ കാട്ടിൽ പോയ കഥയോർത്തുപോയി. അവരൊരാനയെ കണ്ടു, 'ഇവനെ തട്ടിയേക്കാം', ഒന്നാമൻ പറഞ്ഞു. 'വേണ്ട, കാലൊടിച്ചു വിട്ടാൽ മതി', രണ്ടാമൻ പറഞ്ഞു. 'ഏതായാലും നമ്മുടെ വഴിമുടക്കി നിൽക്കുയല്ലെ, അവനെ വെറുതെ വിടാൻ പാടില്ല,' മൂന്നാമൻ പറഞ്ഞു. പക്ഷെ, നാലാമൻ പറഞ്ഞത്, നാലു പേരുകൂടി ഒരാളെ ആക്രമിക്കുന്നത് എന്തായാലും ശരിയല്ലെന്നാണ്. നാലാമൻ കൊരട്ടിക്കാരനാണെങ്കിൽ പള്ളിയിൽ പോകുന്നവനല്ലെന്നുറപ്പ്. ഒരു വൈദികനെ കുടുംബത്ത് പിറക്കാത്തവനെന്ന് ഒരു പ്രമുഖൻ വിളിച്ചപ്പോൾ ട്രാൻസ്പെരൻസിക്കാരെന്നല്ല, ആരും പ്രതിക്ഷേധിച്ചില്ലെന്നൊരു പരാതി കേട്ടു. ഇതിനു മൂന്നു കാരണങ്ങളുണ്ടാകാം. പറഞ്ഞതു സത്യമായിരുന്നതു കൊണ്ടാവാം, അതിനോടു പ്രതികരിച്ച് 'പ്രമുഖന്റെ' നോട്ടപ്പുള്ളിയാകേണ്ടെന്നു കരുതിയാവാം, അല്ലെങ്കിൽ ദ്രോഹിക്കുന്നവരോടു ക്ഷമിച്ചുകളയാം എന്ന നല്ല ചിന്തകൊണ്ടുമാവാം. എല്ലാവരും ഒന്നോർക്കുക, ദീപികയുടെ എഡിറ്റോറിയൽ ഒരു എം എ ക്കാരൻ എഴുതിക്കൊണ്ടിരുന്ന കാലത്ത് ഒരു മെത്രാനെപ്പറ്റി ആളുകൾ ഇതിലും കടുത്തതു പറഞ്ഞതല്ലേ? അന്നാരും പ്രതികരിച്ചില്ലല്ലോ! പറഞ്ഞവരുടെയൊക്കെ നാക്കുകുഴഞ്ഞതല്ലാതെ മെത്രാനു വല്ലതും പറ്റിയോ? ആ മെത്രാനോടെ പി സി ജോർജ്ജും തോറ്റുള്ളു. 

ഇയ്യിടെ വട്ടായിയച്ചനെ ന്യായീകരിച്ച് ഒരു ദീർഘലേഖനം കണ്ടു. അതിൽ അദ്ദേഹം നല്ലവനാണ്, പണം മോഷ്ടിക്കാറില്ല, പാവങ്ങളെ കൈയ്യയച്ചു സഹായിക്കുന്നു, രോഗികൾക്കു വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്നു .... അങ്ങിനെയങ്ങിനെ ഒത്തിരി വാദഗതികളുണ്ട്. എല്ലാവരോടും കൂടി പറയാം, കരിസ്മാറ്റിക്കുകാർ എഴുന്നള്ളിക്കുന്ന വിഡ്‌ഢിത്തരങ്ങൾ സഭാവിശ്വാസികളെ നാണം കെടുത്തുന്നു. കർത്താവോ ശിക്ഷ്യന്മാരോ കലാനിലയംകാരു നടന്നപോലെ സ്റ്റേജും പരിവാരവുമായല്ല നടന്നിരുന്നത്, അവരുടെ കൈയ്യിൽ അടുത്ത നേരത്തേക്ക് പോലും ഒന്നുമുണ്ടായിരുന്നുമില്ല; സ്‌തോത്രക്കാഴ്ച്ചകുടുക്കയുമായി അവരാരെയും സമീപ്പിച്ചിട്ടുമില്ല, ആരെയും പേടിപ്പിച്ചിട്ടുമില്ല. ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകുന്നതിന്റെ കാരണം പറയുന്ന വാളമ്നാലച്ചനും, ധ്യാനാവസരത്തിൽ ലഭിക്കുന്ന സൗഖ്യം തട്ടിപ്പാണെന്നു പറയുന്ന പുത്തൻപുരയച്ചനും, കുർബ്ബാന ചൊല്ലേണ്ടത് രാവിലെയല്ല സന്ധ്യക്കാണെന്നു പറയുന്ന ബോബിയച്ചനും .... റോബിനച്ചനല്ല പെൺകുട്ട്യാണു തെറ്റു ചെറ്റയ്തതെന്നെഴുതിയ ബെന്നിച്ചനും എല്ലാരുംകൂടി ഒരുമിച്ചിരുന്ന് കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടാക്കുക. എന്തിനാ അത്മായന്റെ മുതുകിൽ കയറുന്നത്? ഒരു പൗലോസ് തന്നെ അധികമായിട്ടിരിക്കുകയാ ഇവിടെ. 

പുരിയിലെ നായയുടെ കഥകൂടി പറഞ്ഞേക്കാം. രഥോൽസവം നടക്കുമ്പോൾ ഒരു നായ മുന്നിൽ നടന്നു; ഇടക്കിടെ പിന്നോട്ടു നോക്കിയതു ചിന്തിക്കുമായിരുന്നത്രെ, 'എത്ര രഥങ്ങൾ, എത്ര കോലങ്ങൾ, എന്തു മേളം, എന്തു ജനം, എല്ലാം എന്റെ പിന്നിൽ!' ഇത്തരം നായ്ക്കളുടെ എണ്ണം ഇപ്പോൾ കൂടുകയാണെന്നാണെനിക്കു തോന്നുന്നത്. നായക്ക് ഗൾഫെന്നോ അമേരിക്കയെന്നോ വ്യത്യാസമുണ്ടോ? ഈ ഉപമ ഏതെങ്കിലുമോ ആരെങ്കിലുമോ ആയി എന്തെങ്കിലും ബന്ധം തോന്നിയാൽ അതിനു ഞാനുത്തരവാദിയല്ല. പണ്ടൊരു പോലീസുകാരൻ നോക്കിനിൽക്കെ ഒരുത്തൻ പാലത്തിൽ നിന്നു കായലിലേക്കു ചാടാൻ ഒരുങ്ങി - ഒറ്റപ്പിടുത്തത്തിനയാളെ പോലീസുകാരൻ പിടികൂടി. കുറെ ഉപദേശിച്ചിട്ടു പറഞ്ഞു, "നീ ചെയ്യാൻ പോകുന്നതിനെപ്പറ്റി ഒരു മണിക്കൂർ ഇവിടിരുന്ന് ചിന്തിക്കുക, എന്നിട്ടു തീരുമാനിക്കുകയെന്ന്." അയാൾ മറുപടി പറഞ്ഞു, "ഇന്നലെ രാത്രി മുഴുവൻ ശരിക്കും ആലോചിച്ചിരുന്നു സാർ. ഒരു മണിക്കൂർ കൂടിക്കഴിഞ്ഞാൽ വ്യത്യാസമൊന്നുമുണ്ടാകില്ല." പോലീസുകാരൻ പറഞ്ഞു, "ആരു പറഞ്ഞു, ഒരു വ്യത്യാസവും ഉണ്ടാകില്ലെന്ന്? അപ്പോഴേക്കും എന്റെ ഡ്യൂട്ടി കഴിയില്ലേ?" ഇവിടെ ഓരോ മെത്രാനും പറയുന്നതും ഇതു തന്നെ, 'എന്റെ കാലാവധി കഴിയുന്നിടം വരെ മിണ്ടരുത്.' നോക്കിക്കേ, പവ്വത്തിൽ തിരുമേനി എന്തെങ്കിലും മിണ്ടുന്നുണ്ടോന്ന്.

ഒരു ക്രിസ്ത്യാനി മനോരോഗാശുപത്രിയിൽ ചെല്ലാനിടയായാൽ ഡോക്ടർ, ആദ്യമിതു പാരമ്പര്യമായുള്ളതാണോന്നു ചോദിക്കും, രണ്ടാമതിയാൾ കരിസ്മാറ്റിക്കിനു പോയിരുന്നോയെന്നു ചോദിക്കും. ഈ കരിസ്മാറ്റിക്കുകാരുണ്ടായതിൽപ്പിന്നെ കേരളത്തിൽ സൈക്കാട്രിസ്റ്റുകൾക്കു നല്ല ഡിമാന്റാ! 

മാർ ജോസഫ് പാംബ്ളാനി Sunday Shalom-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഒരു പ്രതികരണം

 

 
ചാക്കോ കളരിക്കൽ

"സഭ എന്നാൽ അച്ചനും മെത്രാനും മാത്രമോ?" എന്ന ശീർഷകത്തിൽ മാർ ജോസഫ് പാംബ്ളാനി Sunday Shalom-ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം വായിക്കുവാനിടയായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഭൂമി കുംഭകോണത്തെയും അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാരത്തെയും വൈദികരുടെയും അൽമായരുടെയും പ്രതികരണങ്ങളെയും ആസ്പദമാക്കിയാണ് അദ്ദേഹത്തിൻറെ ലേഖനം. നെപ്പോളിയനോട് പിയൂസ് ഏഴാമൻ മാർപാപ്പ 'നീ പോടാ പുല്ലേ, ഈ സഭ പതിനേഴ് നൂറ്റാണ്ട് നിലനിന്ന സഭയാണ്' എന്ന്  കൊച്ചാക്കി പറയുന്ന മാതിരിയുള്ള കഥയോടെയാണ് ലേഖനം ആരംഭിക്കുന്നത്. സഭാധികാരികളുടെ ഹുങ്ക് ആ കഥയിൽ പ്രകടമാണ്. സഭയിലെ സമീപകാല സംഭവങ്ങളും ആ കഥയുമായി എന്തു ബന്ധമാണെന്ന് എന്നോടുചോദിച്ചാൽ എനിക്ക് ഉത്തരം മുട്ടും. പക്ഷെ ഒന്നുണ്ട്: പാംബ്ളാനി മെത്രാൻ സഭാധികാരികളുടെ വിട്ടുവീഴ്ചയില്ലാത്ത ദാർഷ്ട്യത്തെ തുറന്നു കാണിക്കുന്നു.

"കുരിശു മരണത്തോളം കീഴ്വഴങ്ങി സ്വർഗത്തോളം ഉയർത്തപ്പെട്ട ക്രിസ്തുവിൻറെ ശരീരമാണ് തിരുസഭ" എന്ന കാലഹരണപ്പെട്ട ദൈവശാസ്ത്രവും എറണാകുളത്തുനടന്ന കള്ളക്കച്ചവടവും വൈദിക ഗുണ്ടായിസവും തമ്മിലുള്ള ബന്ധമെന്തെന്ന് ആരും ചോദിക്കരുത്. അച്ചനും മെത്രാനുമാണ് സഭ എന്ന കൊളോണിയൽ സഭാദർശനം മാറ്റി ദൈവജനമാണ് എന്നു പറയുന്ന മെത്രാൻ അച്ചന്മാരും അതിമെത്രാപ്പോലീത്തയും തമ്മിലുള്ള മല്പിടുത്തത്തിലേയ്ക്ക് നോക്കുകുത്തികളായ അല്മായരെ എന്തിന് വലിച്ചിഴച്ച് കൊണ്ടുവരുന്നു എന്ന് മനസ്സിലാകുന്നില്ല. ഇക്കാര്യത്തിൽ ദൈവജനം എന്തു പിഴച്ചു? എന്തിന് ദൈവജനത്തോട് പരിത്യാഗംചെയ്ത് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു?

ഫ്രാൻസിസ് അസീസിയെയും മാർട്ടിൻ ലൂഥറെയും സഭയിലെ തിരുത്തലിൻറെ ദൃഷ്ടാന്തങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഫ്രാൻസിസ് സുവിശേഷ മൂല്യങ്ങളെ ആധാരമാക്കിയും ലൂഥർ സഭാധികാരികളെ വെല്ലുവിളിച്ചുകൊണ്ടുമുള്ള സഭാ നവീകരണ മാർഗങ്ങളാണ് സ്വീകരിച്ചത്. ലൂഥറിൻറെ മാർഗത്തെ സംബന്ധിച്ചിടത്തോളം ലേഖനത്തിലെ ഈ പ്രസ്താവന തികച്ചും അസത്യമാണ്. ലൂഥറിൻറെ ചരിത്രം പഠിച്ചിട്ടില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഒളിഞ്ഞിരിക്കുന്ന അജണ്ട അതിലുണ്ടായിരിക്കാമെന്ന് ന്യായമായി ഊഹിക്കാം. കാരണം മാർട്ടിൻ ലൂഥർ സുവിശേഷാധിഷ്ഠിതമായി സഭയെ നവീകരിക്കാൻ അങ്ങേയറ്റം ശ്രമിച്ച വ്യക്തിയാണ്. അഹങ്കാരികളും അധികാര ദുർമോഹികളുമായ സഭാധികാരികളുടെ ‘ഞാൻഭാവ’മാണ് ലൂഥറിനെ ചെവിക്കൊള്ളാൻ അവർക്ക് കഴിയാതെ പോയത്. സഭ പിളരാൻ കാരണമായതും അതുതന്നെ. സഭയുടെ വളർച്ചയിൽ യൂറോപ്യൻ രാജാക്കന്മാർ അസൂയാലുക്കളായതിനാലാണ് അവർ ലൂഥറിനെ പിന്താങ്ങിയതെന്ന് പാംബ്ളാനി മെത്രാൻ പുതിയതായ ഒരു കണ്ടുപിടുത്തവും നടത്തിയിരിക്കുന്നു. തികഞ്ഞ സന്ന്യാസ പുരോഹിതനായിരുന്ന ലൂഥർ സഭയുടെ സത്യവിശ്വാസത്തെയല്ല ചോദ്യം ചെയ്തത്. മറിച്ച്, അന്നത്തെ സഭാധികാരികളുടെ ദുഷ്പ്രവർത്തികൾക്ക് എതിരെയാണ് അദ്ദേഹം ശബ്ദമുയർത്തിയത്. പ്രോട്ടസ്റ്റൻറ് വിപ്ലവത്തിൻറെ പൂർണ ഉത്തരവാദിത്തം ലൂഥറിൽ ചുമത്താനും സഭാധികാരികളെ ന്യായീകരിക്കാനും മാർ പാംബ്ളാനി ശ്രമിക്കുന്നുണ്ട്.

അദ്ദേഹത്തിൻറെ ലേഖനം വായിച്ചാൽ അല്മേനികളും ചാനലുകാരുമാണ് സഭാധികാരികളെ ചെളിവാരിയെറിയുന്നതെന്ന് തോന്നിപ്പോകും. കള്ളക്കച്ചവടങ്ങളും പെണ്ണുപിടികളും ആർഭാടജീവിതവും ദൂർത്തും ഗുണ്ടാപരിപാടികളും സഭാധികാരികളുടെ ഇടയിൽ നടക്കുമ്പോൾ അവരല്ലേ ളോഹയൂരി ചാക്കുടുത്ത് വിശുദ്ധീകരണത്തിനായി പരിശ്രമിക്കേണ്ടത്? സഭയുടെ നന്മയെ ലക്ഷ്യംവെച്ച് പ്രവർത്തിച്ചവർ ലൂഥർമാർഗം സ്വീകരിച്ചെന്നും അതിൽ അദ്ദേഹം ദുഃഖിതനെന്നും ലേഖനത്തിൽ എടുത്ത് പറയുന്നുണ്ട്. എങ്കിൽ അദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുപറ്റം വൈദികരോട് നേരിട്ട് പറയണ്ട ഒരു കാര്യംതന്നെയാണത്.

മാർ പാംബ്ളാനിയുടെ അടുത്ത കംപ്ളെയ്ൻറ് സഭയ്ക്കുള്ളിൽ പറയേണ്ടവ പുറത്തു പറഞ്ഞു എന്നതാണ്. "സ്‌കോളാസ്റ്റിക് ചിന്തയുടെ നിരൂപണ" ത്തിലൂടെ അനഭിമതരായവരെ സകല തിന്മകളുടെയും മൂർത്തീഭാവമായി അവതരിപ്പിച്ചത് സ്ഥാനം തെറ്റിയ നന്മയാണെന്നും അത് പറുദീസായിലെ പ്രലോഭനംപോലെ ആയിപ്പോയിയെന്നും അദ്ദേഹം നിഗമനം ചെയ്യുന്നു.

ദൈവത്തെ തോൽപിക്കാൻ കഴിയാത്ത സാത്താൻ ദൈവത്തിന് പ്രിയപ്പെട്ട സഭയെ തോൽപിക്കാൻ ശ്രമിക്കുന്നെന്നാണ് അദ്ദേഹം പറയുന്നത്. സാത്താൻറെ ഇടപെടലിലൂടെ സാധാരണ വിവേകംപോലും സഭാധികാരികൾക്ക് നഷ്ട്ടപ്പെട്ടെത്രെ. തെമ്മാടിത്തരം കാണിച്ച മെത്രാന്മാർക്കും വൈദികർക്കുമെതിരെ പ്ലാക്കാർഡു പൊക്കിപ്പിടിച്ച ദൈവജനം അവിവേകികളും. മെത്രാന്മാരും അച്ചന്മാരും ക്ളീൻ. അല്മായർ തിന്മയുടെ ശക്തികൾ! കോർപറേറ്റു മാധ്യമങ്ങൾ സഭയുടെ ശത്രുക്കൾ!! എങ്ങനെയുണ്ട് മാർ പാംബ്ളാനിയുടെ അവലോകനം?

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒരു മെത്രാൻ ആദാമിൻറെ വാരിയെല്ലെടുത്ത് ഹവ്വയെ സൃഷ്ടിച്ചു എന്ന ഉപമയെ ആധാരമാക്കി ക്രിസ്തു സഭയ്ക്ക് ജന്മം നൽകി എന്ന് പറയുമ്പോൾ ഇവർ ഈലോകത്തിലാണോ ജീവിക്കുന്നതെന്ന് സംശയിച്ചുപോകും. ക്രിസ്തുവിനെ രണ്ടാം ആദമാക്കുന്ന ഗിമിക്കും ആഗസ്തീനോസിലൂടെ തെളിയിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നമ്മുടെ പിടിയരിയും പിരിവുമാണ് സഭയുടെ മൂലധനം എന്ന വാദത്തിൽ കഴമ്പില്ലെന്നും വിശുദ്ധ ജീവിതം നയിച്ച്‌ കൃപയിൽ വളർന്ന് സഭയ്ക്കുവേണ്ടി ത്യാഗം സഹിക്കണമെന്ന പുണ്യപ്രസംഗത്തിലൂടെയുള്ള ഉപദേശവും മുമ്പോട്ടുവെയ്ക്കാൻ മാർ പാംബ്ളാനി മറന്നിട്ടില്ല.

സഭയിലെ സമകാല കുഴപ്പത്തിന് അദ്ദേഹം കണ്ട പരിഹാര മാർഗങ്ങളാണ് ഇതിലേറെ രസകരം. സഭയെ അപ്പോസ്തലന്മാരുടെ അടിസ്ഥാനത്തിൽ ക്രിസ്തു സ്ഥാപിച്ചതാണ്; സഭയുടെ ഹയരാർക്കിയെ ക്രിസ്തു സ്ഥാപിച്ചതാണ്; മേജർ ആർച്ച് ബിഷപ്പിനെയും മെത്രാപ്പോലീത്തമാരെയും സഹായമെത്രാന്മാരെയും ക്രിസ്തുവാണ് നിയമിച്ചത്; ചാനൽ സംസാരക്കാർ സഭയുടെ ശത്രുക്കൾക്ക് വിരുന്നൊരുക്കുകയാണ് ചെയ്തത്; സഭയുടെ പ്രശ്‍നം സഭയ്ക്കുള്ളിലാണ് പരിഹരിക്കേണ്ടത്. നിങ്ങൾക്കുള്ളിലെ പ്രശ്‍നം തീർക്കാൻ കഴിവുള്ള ഒരാൾപോലും നിങ്ങളുടെ ഇടയിലില്ലേ എന്ന ശ്ലീഹായുടെ ചോദ്യം ശരി. പക്ഷെ അത് അക്കാലം. ഇത്‌ ഇക്കാലം. അന്നത്തെ ശ്ലീഹന്മാർ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. സീസറിനുള്ളത് സീസറിന് കൊടുക്കാനാണ് യേശു അവരെ പഠിപ്പിച്ചത്. ഇവിടെ നികുതി വെട്ടിപ്പ് നടത്തിയെന്നത് സ്പഷ്ടമായപ്പോൾ കോടതി വ്യവഹാരം വേണ്ടെ? നീതിപീഠങ്ങളെ സഭയ്ക്കുവേണ്ടി ദുരുപയോഗം ചെയ്‌തെന്നാണ് ഈ മെത്രാൻറെ കണ്ടുപിടുത്തം. കോടതി വ്യവഹാരം അടിയന്തിരമായി അവസാനിപ്പിക്കണമെന്നും സഭയെ സ്നേഹിക്കുന്നവരെ മേശയ്ക്കുചുറ്റുമിരുത്തി സഭാനേതൃത്വത്തിൻറെ നിർദേശങ്ങൾക്ക് റാം മൂളണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ ഭൂമി കുംഭകോണത്തിൻറെ പേരിൽ സഭയ്ക്കുവേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്ന വിശ്വാസികളില്ലെന്നും ഈ മെത്രാന് അറിയില്ല.

തെരുവിലിറങ്ങിയ എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദിക കൂട്ടായ്‌മയുടെ ഔന്നത്യത്തെ ഒരു മെത്രാൻ പ്രകീർത്തിക്കുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഇദ്ദേഹവും മേജർസ്ഥാനം കാംഷിക്കുന്നുണ്ടോയെന്ന് സംശയിക്കണം. സഭയിലെ ഈ കുഴപ്പങ്ങളെല്ലാം ചർച്ച് ആക്റ്റ് നടപ്പിലാക്കാൻ വഴിമരുന്നിടുമെന്നും അത് എലിയെ കൊല്ലാൻ ഇല്ലം ചുടണമെന്ന് വാദിക്കുന്നതുപോലെയാണെന്നും സർവസ്വത്തും സർക്കാരിന് അടിയറവ് വയ്ക്കുകയാണെന്നും പാതിരിബുദ്ധിയോടെ അദ്ദേഹം വിലയിരുത്തുന്നു. സഭാസ്വത്ത് സർക്കാരിന് അടിയറ വ് വയ്ക്കുകയല്ലാ ചർച്ച് ആക്റ്റ് വഴി നടപ്പിലാക്കുന്നത്. മറിച്ച്, സഭയുടെ സ്വത്തുക്കൾ അല്മായ പങ്കാളിത്തത്തോടെ സുതാര്യമായി ഭരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ രണ്ടായിരം വർഷത്തെ പഴക്കമുള്ള ഇടവക വികാരി അധ്യക്ഷനായുള്ള പള്ളിയോഗങ്ങൾവഴിയുള്ള പള്ളിഭരണത്തെ മെത്രാന്മാർ അടുത്തകാലത്ത് അട്ടിമറിച്ചു. നമ്മുടെ പരമ്പരാഗത പള്ളിഭരണ സമ്പ്രദായത്തെ പുനരുദ്ധരിക്കുകയാണ് ചർച്ച് ആക്റ്റ് വഴി നേടിയെടുക്കാൻ സഭാവിശ്വാസികൾ പരിശ്രമിക്കുന്നത്. ഇക്കാര്യം ഈ മെത്രാന് അറിവുള്ളതാണ്. പള്ളിയുടെ സാമ്പത്തിക കൈകാര്യകതൃത്വം പൊതുയോഗത്തിന് വിട്ടുകൊടുക്കാൻ വൈദിക മേധാവിത്വം ഒരുകാലത്തും സമ്മതിക്കില്ല. ചർച്ച് ആക്റ്റ് നടപ്പിലായാൽ സഭയുടെ സർവസ്വത്തും സർക്കാറിന് അടിയറവ് വയ്ക്കുകയാണെന്ന് പച്ചക്കള്ളം എഴുതാൻ ഈ മെത്രാനെ പ്രേരിപ്പിച്ചതും ഇതുതന്നെ. ഈ കള്ളം പരത്താൻ പള്ളിപ്രസംഗങ്ങൾ ഉപയോഗിക്കുന്നത് ഖേദകരം തന്നെ. മെത്രാന്മാരും പുരോഹിതരും വിശ്വാസികളുടെ ആത്‌മീയകാര്യങ്ങളിൽ വ്യാവൃത്തരാകട്ടെ. സാമ്പത്തിക കാര്യങ്ങൾ അവരുടെ മേല്നോട്ടത്തോടെ അല്മായർ കൈകാര്യം ചെയ്യട്ടെ. ചർച്ച് ആക്റ്റ് നടപ്പിലായാൽ സഭയിൽ ഇന്നുനടക്കുന്ന അഴിമതികൾക്കും അനവധി മറ്റ് പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നുള്ളതിന് സംശയമില്ല. വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.

രാജ്യനിയമവുമായി ഒത്തുപോകുന്ന കാനോൻനിയമത്തെ അപഹസിക്കരുതെന്നും അദ്ദേഹം പറയുന്നു. സഭാതലവൻറെ ശ്രദ്ധക്കുറവും സാങ്കേതിക വീഴ്ചകളുമാണ് ഇതിനെല്ലാം കാരണമെന്നും നമുക്ക് ഒരുമനസോടെ പ്രാർത്ഥിക്കാമെന്നുമുള്ള ഉപദേശത്തോടെയാണ് ലേഖനം അവസാനിക്കുന്നത്.

Wednesday, March 28, 2018

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ഭൂമികച്ചവടവും മെത്രാന്മാരുടെ എപ്പിക്യൂരിയനിസവും

(3-ാം ഭാഗം)
എം.എല്‍. ജോര്‍ജ് മാളിയേക്കല്‍
(ജന. സെക്രട്ടറി, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍)

വ്യക്തവും നിയതവുമായ തത്ത്വസംഹിതയോ യുക്തിസഹമായ ചിന്തയോ റോമന്‍ മതങ്ങള്‍ക്കുണ്ടായിരുന്നില്ല. പ്രത്യുത, വെറും ഭൗതികവും വൈകാരികവും വൈകൃതവുമായ അടിസ്ഥാനം മാത്രമാണ് റോമന്‍ മതങ്ങള്‍ക്കുണ്ടായിരുന്നത്. റോമാസാമ്രാജ്യത്തിന്റെ സ്വാധീനം അവിടുത്തെ മതങ്ങള്‍ക്കുമേല്‍ ഉണ്ടായിരുന്നു. സത്യം ഗ്രഹിക്കാന്‍ സാധാരണ മനുഷ്യന് കഴിയുകയില്ലെന്നും ഒരു വസ്തുവിന്റെ യഥാര്‍ത്ഥരൂപം അവന്‍ മനസ്സിലാക്കുകയില്ലെന്നും ജീവിച്ചിരിക്കുന്ന ബലവാന്മാരുടെ അടിമയായിരിക്കുന്നതാണ് നല്ലതെന്നുമുള്ള ചിന്തയാണ് അവരെ ഭരിച്ചിരുന്നത്. ലൈംഗികമായ അരാജകത്വവും റോമാസാമ്രാജ്യത്തിന്റെ മുഖമുദ്രയായിരുന്നു. പ്രകൃതിശക്തികളെയാണ് റോമന്‍ മതങ്ങള്‍ ആരാധിച്ചിരുന്നത്. യൂറോപ്പ്, ബ്രിട്ടന്‍, ഏഷ്യാമൈനര്‍, സിറിയ, പാലസ്തീന, അറേബ്യ, ഈജിപ്ത്, ആഫ്രിക്കന്‍ വടക്കേതീരം എന്നിവ അടങ്ങുന്നതായിരുന്നു റോമാസാമ്രാജ്യം. റോമാസാമ്രാജ്യത്തെ 40 പ്രോവിന്‍സുകളായി തിരിച്ച് ഓരോന്നിനും ഗവര്‍ണ്ണര്‍മാരെ നിയമിച്ച് ഭരണനിര്‍വ്വഹണം നടത്തിപ്പോന്നു. വിവിധ സ്റ്റേറ്റുകള്‍ ഏകോപിപ്പിച്ച് റോമാ സിറ്റിസ്റ്റേറ്റിന് രൂപംനല്‍കിക്കൊണ്ട് ഏകാധിപത്യഭരണം അരക്കിട്ടുറപ്പിച്ചു. ബി.സി. 29-നും എ.ഡി. 14-നും ഇടയില്‍ ഭരണം നടത്തിയിരുന്ന അഗസ്റ്റസ് എന്നറിയപ്പെടുന്ന ഒക്‌ടേവിയനാണ് ഈ ഭരണപരിഷ്‌കാരം കൊണ്ടുവന്നത്. നന്മയെ നിഗ്രഹിച്ച് തിന്മയെ പരിപോഷിപ്പിക്കുക എന്നതാണ് റോമാസാമ്രാജ്യത്തിന്റെ അടിസ്ഥാനലക്ഷ്യം. പഴയനിയമപാരമ്പര്യമനുസരിച്ചുള്ള ലേവായഗോത്രപൗരോഹിത്യത്തെ ഉന്മൂലനംചെയ്തത് റോമാസാമ്രാജ്യമാണ്. ലേവായ പൗരോഹിത്യത്തിന് ഭൗതികഭരണച്ചുമതല ഉണ്ടായിരുന്നില്ല. ലേവായ ഗോത്രമല്ലാത്ത മറ്റ് 11 ഗോത്രങ്ങള്‍ക്കാ
യിരുന്നു ഭൗതികകാര്യങ്ങളുടെ ചുമതല. 
യേശുവിന്റെ മനുഷ്യാവതാരം റോമാസാമ്രാജ്യത്തിലായിരുന്നു. റോമാസാമ്രാജ്യത്തില്‍ നടമാടിയിരുന്ന അധര്‍മ്മത്തിനും അനീതിക്കും ആധിപത്യത്തിനും അധികാരവാഴ്ചയ്ക്കുമെതിരെ ആയിരുന്നു യേശുവിന്റെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങളും. സത്യത്തിനു സാക്ഷ്യംവഹിച്ച യേശുവിനെ കുരിശിലേറ്റി വധിച്ചതും റോമാസാമ്രാജ്യമാണ്. യേശുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ട് പരസ്പരസ്‌നേഹത്തിലും സഹവര്‍ത്തിത്വത്തിലും ഏകമനസ്സായി വര്‍ത്തിച്ചിരുന്ന ക്രൈസ്തവസമൂഹത്തെ അക്രൈസ്തവികതയിലേക്ക് തള്ളിയിട്ടതും റോമാസാമ്രാജ്യമാണ്. ഇതിനു ചുക്കാന്‍ പിടിച്ചത്, ഔറേലിയന്‍, ഡയോക്ലീഷന്‍, കോണ്‍സ്റ്റന്റൈന്‍ എന്നിവരായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ഒഴികെയുള്ളവര്‍ ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ചും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനികളെ ധൃതരാഷ്ട്രാലിംഗനം ചെയ്തുമാണ് ക്രിസ്തീയസഭയെ നശിപ്പിക്കാന്‍ ശ്രമിച്ചത്.
റോമിന്റെ മെത്രാന് അളവറ്റ ഭൗതികസമ്പത്തും രാജകീയപദവിയും വേഷഭൂഷാദികളും പാര്‍ക്കാന്‍ ലാറ്ററനിലെ ഫ്രൗസ്റ്റാ കൊട്ടാരവും ദാനമായി നല്‍കിക്കൊണ്ട് ആത്മീയമനുഷ്യനായ മെത്രാനെ ഭൗതികമനുഷ്യനാക്കി അധഃപതിപ്പിച്ചു. തുടര്‍ന്ന് ആധിപത്യവും അധികാരവും നല്‍കി ക്രിസ്തീയ ആവാസവ്യവസ്ഥയെ അട്ടിമറിച്ചു. രാജകീയാധികാരം കൈവന്നതോടെ ക്രിസ്തീയലാളിത്യവും അരൂപിയും ആഡംബരജീവിതത്തിനും വേഷവിധാനങ്ങള്‍ക്കുംവേണ്ടി വഴി മാറിക്കൊടുത്തു. അങ്ങനെ എപ്പിക്ക്യൂരിയനിസത്തെ അവര്‍ ജീവിതവ്രതമായി സ്വീകരിച്ചു. രാജകൊട്ടാരങ്ങളിലെ സുഖജീവിതവും പ്രൗഢിയും ആത്മീയശുശ്രൂഷകരുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും വ്യാപിച്ചു. 
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയായ ഹെലേന രാജ്ഞി എ.ഡി. 326-ല്‍, കര്‍ത്താവിനെ തൂക്കിയ കുരിശ് കണ്ടെടുത്തതോടെയാണ് കുരിശ് സഭയുടെ ഔദ്യോഗികചിഹ്നമായത്. പേപ്പല്‍ പതാകയില്‍ കുരിശ് മുദ്രണം ചെയ്ത് അതിനെ വണങ്ങണമെന്ന കല്പനയും പുറപ്പെടുവിച്ചു. കര്‍ത്താവിന്റെ കുരിശ് സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. ഫലത്തില്‍നിന്നാണ് വൃക്ഷത്തെ തിരിച്ചറിയേണ്ടത്. കവര്‍ച്ചക്കാരന്റെ കുരിശ് കൊള്ളയുടെയും കൊലയുടെയും കൊള്ളിവെപ്പിന്റെയും അനീതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാണ്. റോമാ തിരഞ്ഞെടുത്ത കുരിശ്, നാളിതുവരെ പുറപ്പെടുവിക്കുന്ന ഫലങ്ങള്‍ വിശകലനംചെയ്തു നോക്കിയാല്‍, കവര്‍ച്ചക്കാരന്റെ കുരിശാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. കവര്‍ച്ചക്കാരന്റെ കുരിശിനെ പിന്‍തുടര്‍ന്നാണ് കൊള്ളയും കൊലയും കവര്‍ച്ചയും അനീതിയും ചൂഷണവും കുരിശുയുദ്ധങ്ങളും സഭ നടത്തിയിട്ടുള്ളത്. കുരിശുയുദ്ധങ്ങള്‍വഴി ആളും അവകാശികളും നഷ്ടമായ അനേകരുടെ സമ്പത്തുക്കളില്‍ അടയിരുന്ന് അത് അനുഭവിക്കുകയാണ് റോമും അവരുടെ അനുയായികളായ മെത്രാന്മാരും ചെയ്തത്. കാനന്‍ നിയമത്തിന് രൂപം കൊടുത്തിട്ടുള്ളത് കര്‍ത്താവിന്റെ വചനത്തെ അവലംബമാക്കിയല്ല; കവര്‍ച്ചക്കാരന്റെ കുരിശിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടുതന്നെ റോമന്‍ കത്തോലിക്കാസഭയും അതിനെ പിന്തുടരുന്ന സഭകളും ക്രിസ്തീയമല്ല; തികച്ചും മാമോനികമാണ്.
റോമന്‍ സഭ ഭാരതത്തില്‍
1498 മേയ് 20-ന് വാസ്‌ക്കോ ഡി ഗാമ കേരളത്തിലെത്തി. 1500-ല്‍ കബ്രാള്‍ എന്ന പോര്‍ച്ചുഗീസ് നാവികനും കൂട്ടത്തില്‍ ചില മിഷനറിമാരും കോഴിക്കോട്ടെത്തി. അവര്‍ കുറെ ആളുകളെ മതപരിവര്‍ത്തനം നടത്തി ക്രിസ്ത്യാനികളാക്കി. തീരദേശങ്ങളില്‍ വസിച്ചിരുന്ന പട്ടിണിപ്പാവങ്ങളായിരുന്നു അവര്‍. 1510-ല്‍ പോര്‍ട്ടുഗീസുകാര്‍ അല്‍ഫോന്‍സോ ദേ അല്‍ബുക്കര്‍ക്കിന്റെ തന്ത്രംവഴി ഗോവ കൈയടക്കി. അല്‍ബുക്കര്‍ക്ക് മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചും, വളരെയധികം സ്ത്രീകളെ 18000 റിയാവീതം കൊടുത്ത് വിലയ്ക്കുവാങ്ങിയും, പോര്‍ച്ചുഗീസുകാര്‍ക്ക് ഭാര്യമാരായി നല്‍കിയും മതപരിവര്‍ത്തനപ്രക്രിയയ്ക്ക് ആക്കംകൂട്ടി. 1522-ല്‍ ഡ്യൂവിലെ മെത്രാനായ ഡ്വാര്‍ട്ടെ ഗോവ സന്ദര്‍ശിച്ചപ്പോള്‍, ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകള്‍ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതു കണ്ട് കുപിതനായി. അമ്പലങ്ങള്‍ നശിപ്പിച്ച് തല്‍സ്ഥാനങ്ങളില്‍ പള്ളികള്‍ സ്ഥാപിക്കാന്‍ അദ്ദേഹം കല്പന നല്‍കി. ക്രിസ്ത്യാനികളൊഴികെ മറ്റാരെയും ഗോവയില്‍ താമസിപ്പിക്കരുതെന്നും കല്പിച്ചു. അതേത്തുടര്‍ന്ന്, രാജ്യത്ത് അനീതിയും അക്രമവും അവര്‍ അഴിച്ചുവിട്ടു. 1541-ല്‍ വികാരി ജനറാളായിരുന്ന മിഗുവല്‍വാസ് ഗോവയില്‍ അനേകം ഹൈന്ദവക്ഷേത്രങ്ങള്‍ നശിപ്പിച്ച് തല്‍സ്ഥാനത്ത് പള്ളികള്‍ സ്ഥാപിച്ചു. 1556-ല്‍ വൈസ്രോയി ആയിരുന്ന അന്താവോ ദെ നൊറാണ പുതിയ ക്ഷേത്രങ്ങള്‍ പണിയുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. 1567-ല്‍ അവശേഷിച്ച അമ്പലങ്ങള്‍ നശിപ്പിച്ച് പള്ളി പണിയുവാന്‍ സാല്‍സെറ്റില്‍ എത്തിവയവരെ അന്നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നിഷ്‌ക്കരുണം വധിച്ചു. ഇതില്‍ കുപിതരായ പോര്‍ച്ചുഗീസുകാര്‍ അവശേഷിച്ച 280 അമ്പലങ്ങള്‍ ഒന്നാകെ നശിപ്പിക്കുകയും അമ്പലം വക വസ്തുവകകള്‍ പള്ളിമുതലായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് എതിര്‍നിന്നവരെ ഇന്‍ക്വിസിഷന്‍ ശിക്ഷാനടപടികള്‍വഴി ജീവനോടെ ചുട്ടുചാമ്പലാക്കിക്കൊണ്ട് കവര്‍ച്ചയുടെ കുരിശിന്റെ അധിനിവേശം കുറിച്ചു. ഹിന്ദുക്കള്‍ക്ക് പാഷണ്ഡത കല്പിച്ച് തൊഴില്‍പോലും നിഷേധിച്ച് പീഡനത്തിനിരയാക്കി. ഇന്‍ക്വിസിഷന്‍ ഭയന്ന് അനേകം ഹിന്ദുക്കളും വിയോജിപ്പുള്ള ഒരു പറ്റം ക്രിസ്ത്യാനികളും ജീവരക്ഷാര്‍ത്ഥം നാടുവിട്ടു. '' ഏകംസത് വിപ്രോ ബഹുധാ വദന്തി'' എന്ന ആര്‍ഷഭാരതസംസ്‌കാരത്തിനു ലഭിച്ച തിരിച്ചടികളാണ് മേല്‍ പ്രസ്താവിച്ചയെല്ലാം.
നസ്രാണികള്‍ എന്നറിയപ്പെട്ടിരുന്ന മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ സാംസ്‌കാരികമായി ഭാരതീയരും മതപരമായി ക്രിസ്ത്യാനികളുമാണ്. മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ ഭാരതീയ ശൈലിയിലാണ് നിര്‍വ്വഹിച്ചിരുന്നത്. നസ്രാണികള്‍ എക്കാലത്തും നാനാജാതി മതസ്ഥരുമായി സാഹോദര്യത്തിലും സൗഹാര്‍ദ്ദത്തിലുമാണ് കഴിഞ്ഞുപോന്നിട്ടുള്ളത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ യേശുവിന്റെ കുരിശിനെയാണ് നസ്രാണികള്‍ പിഞ്ചെല്ലുന്നത്. 16-ാം നൂറ്റാണ്ടുമുതല്‍ റോമന്‍ പൗരോഹിത്യം കവര്‍ച്ചയുടെ കുരിശ് നസ്രാണികളുടെമേല്‍ അടിച്ചേല്പിക്കുവാന്‍ ശ്രമിച്ചുവരുന്നതാണെങ്കിലും ക്രിസ്തീയതയില്‍ അടിയുറച്ച പള്ളിയോഗങ്ങള്‍ അതിനെയെല്ലാം അതിജീവിക്കുകയാണുണ്ടായത്. കവര്‍ച്ചക്കാരുടെ പക്ഷത്ത് നിലകൊള്ളുന്ന ഈ സഭയിലെ മെത്രാന്മാര്‍ പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ക്രിസ്തീയതത്വങ്ങള്‍ക്കും പ്രബോധനങ്ങള്‍ക്കും കല്പനകള്‍ക്കും എതിരായാണ്. വൈദികപട്ടവും സന്ന്യാസവ്രതവും സ്വീകരിക്കുമ്പോള്‍ യേശുവിനെ അനുകരിച്ച് പ്രവര്‍ത്തിച്ചുകൊള്ളാമെന്നു സത്യപ്രതിജ്ഞ എടുപ്പിക്കേണ്ടതിനുപകരം, കവര്‍ച്ചയ്ക്ക് പ്രചോദനമായ കാനന്‍നിയമവും അതിനു വിധേയമായ മെത്രാന്‍ കല്പനകളുമനുസരിച്ച് റോമിലെ പോപ്പിനും രൂപതാമെത്രാനും വിധേയമായി പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ദൈവനിഷേധപ്രതിജ്ഞയാണ് എടുപ്പിക്കുന്നത്. അതു മാത്രമല്ല, യേശുവിന്റെ അന്ത്യഅത്താഴ അനുസ്മരണം ആചരിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ ഏകപിതാവായ ദൈവത്തെ അവഗണിച്ച് റോമിലെ പോപ്പിനെ പരിശുദ്ധ പിതാവായും ഭരണാധികാരിയായും രൂപതാ ബിഷപ്പിനെ പിതാവായും ഉയര്‍ത്തി ആഭിചാരകുര്‍ബാനയാണ് അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. റോമാസഭ പഠിപ്പിക്കുന്ന ത്രികാലജപങ്ങളില്‍ മുഖ്യമായ ''ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍-സര്‍വ്വേശ്വരന്റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ'' എന്ന പ്രാര്‍ത്ഥന തികച്ചും ആഭിചാരപ്രാര്‍ത്ഥനയാണ്. സര്‍വ്വേശ്വരന്‍ എന്നാല്‍ ഈശ്വരന്മാരുടെ ഈശ്വരനാണ്. ക്രിസ്തീയവിശ്വാസമനുസരിച്ച് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ത്രിതൈ്വകദൈവവിശ്വാസമാണുള്ളത്. ഇതില്‍ പിതാവായ ദൈവത്തെയാണ് സര്‍വ്വേശ്വരന്‍ എന്ന് സംബോധന ചെയ്യുന്നത്. പിതാവായ ദൈവത്തിന് മാതൃത്വം സൃഷ്ടിച്ച് മറിയത്തെ സര്‍വ്വേശ്വരന്റെ മുകളില്‍ പ്രതിഷ്ഠിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന പാഷണ്ഡതയും ആഭിചാരവുമാണ്. കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും ദൈവനിഷേധവും പാഷണ്ഡതയും ആഭിചാരവും വെളിവാകുന്ന ഒത്തിരിയൊത്തിരി ജപങ്ങള്‍ അടിച്ചേല്പിച്ച് ഇവര്‍ ക്രിസ്തീയവിശ്വാസികളെ അന്ധകാരത്തിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്.
അല്‍മായര്‍ സഭയോടുള്ള സ്‌നേഹം പ്രകടമാക്കേണ്ടത് മൗനത്തിലൂടെയോ നിസംഗതയിലൂടെയോ അല്ല; മറിച്ച്, തെറ്റിനെ ചൂണ്ടിക്കാണിച്ചും അതിനെ ചോദ്യംചെയ്തും അവ തിരുത്തുന്നതിനുള്ള അവസരം സൃഷ്ടിച്ചുമാണ്. ആ നിലയ്ക്കു ചിന്തിക്കുമ്പോള്‍, അങ്കമാലി-എറണാകുളം അതിരൂപതയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പും സംഘവും നടത്തിയ വിവാദപരമായ ഭൂമിവില്പന കുംഭകോണത്തിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് തികച്ചും ക്രൈസ്തവധര്‍മ്മമാണ്. ഇക്കാര്യത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പക്ഷംപിടിച്ചും സഹമെത്രാന്മാരുടെ പക്ഷംപിടിച്ചും ചേരിതിരിഞ്ഞ് ന്യായീകരിച്ചും വിമര്‍ശിച്ചും പ്രസ്താവനകള്‍ നടത്തുന്നത് കവര്‍ച്ചയുടെ കുരിശിന് വെള്ളപൂശലാണ്. ഒരു വ്യക്തിയെ ക്രിസ്തു സ്പര്‍ശിക്കുമ്പോള്‍ ആ വ്യക്തിയുടെ ആത്മീയഭാവം ക്രിസ്തുവിനേപ്പോലെ പ്രോജ്വലമാകുന്നു. അയാള്‍ വീണ്ടും ജനിക്കുന്നു. അപ്പോസ്തലപിന്‍ഗാമികള്‍ എന്ന് അവകാശപ്പെടുന്ന സീറോ-മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്കൊന്നും അപ്പോസ്തലികചൈതന്യസ്പര്‍ശം ലഭിച്ചിട്ടില്ല. നിസ്വാര്‍ത്ഥമായ ക്രിസ്തീയചൈതന്യത്തിനുപകരം, സ്വാര്‍ത്ഥമോഹങ്ങളാല്‍ പാരവശ്യരായി പായുകയാണവര്‍. ഈ പാച്ചിലും ആക്രാന്തവും അവരെ കൊണ്ടെത്തിക്കുന്നത് എപ്പിക്യൂരിയനിസത്തിലേക്കാണ്.
(തുടരും)
ഫോണ്‍: 9400953632

Sunday, March 25, 2018

ഞങ്ങൾ ഹാപ്പിയാണ്!

ചങ്ങനാശ്ശേരിയിൽ ചേർന്ന അത്മായാമഹാസമ്മേളനം കണ്ടെത്തിയത് തലങ്ങും വിലങ്ങും ചതിക്കപ്പെട്ട മാർ ആലഞ്ചേരി ജീവിക്കുന്നയൊരു  വിശുദ്ധനാണെന്നാണ്. അതു തെളിയിക്കാൻ ആവശ്യമായ രണ്ടു കാര്യസാദ്ധ്യാനുഭവങ്ങൾ ആ യോഗത്തിൽ പങ്കുവെക്കപ്പെടുകയുമുണ്ടായി. എറണാകുളം ജില്ലക്കാരായ രണ്ടു മെത്രാന്മാരെ യോഗം പേരെടുത്തു ചതിയന്മാരെന്നു പറഞ്ഞു പ്രമേയവും പാസ്സാക്കിപ്പിരിഞ്ഞു. ആലഞ്ചേരിപ്പിതാവ് പഞ്ചപാവമാണെന്ന കാര്യത്തിൽ എനിക്കും അഭിപ്രായവ്യത്യാസമില്ല; പക്ഷേ, ഈ തൊഴിൽ തനിക്കു പറ്റിയതല്ലെന്നു മനസ്സിലായ നിമിഷം, അതിട്ടിട്ടദ്ദേഹം സ്ഥലം വിടണമായിരുന്നു. കാണുന്ന സർവ്വ ആഘോഷങ്ങൾക്കും പിരിവുകൾക്കും തോന്ന്യാസങ്ങൾക്കുമെല്ലാം തലവെച്ചു കൊടുത്തയദ്ദേഹം, അത്മായനറിയാതെ റോമിലെ ക്യുരിയാ ഹൗസിന്റെ ഇടപാടു മാത്രമല്ല നടത്തിയത്. അത്മായനൊരു കത്തയച്ചാൽ കിട്ടിയെന്നു മറുപടിപറയാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഇന്നും സൗകര്യമില്ല. നടപ്പാക്കുന്നതു ക്രൈസ്തവ നീതിയാണോയെന്നു നോക്കാതെയാണ് അദ്ദേഹം പല തീരുമാനങ്ങളും എടുത്തിട്ടുള്ളതും; രക്തശുദ്ധിവാദം അദ്ദേഹം അംഗീകരിച്ചതും വത്തിക്കാൻ തള്ളിക്കളഞ്ഞതും ഉദാഹരണം. അമേരിക്കയിൽ നിന്നും ആളുകൾ വന്നു പിതാവിന്റെ കാലുപിടിച്ചപേക്ഷിച്ചതാ. കേട്ടോ?

വിമതരെ മുഴുവൻ ഒറ്റപ്പെടുത്തി കടലിൽമുക്കിക്കൊന്നാലും സീറോസഭയുടെ പ്രശ്നങ്ങൾ തീരുമോ? വിശ്വാസികളെ ഊറ്റിപ്പിഴിഞ്ഞെടുത്ത പണം കൊണ്ടർമ്മാദിച്ചു നടക്കുന്ന വൈദികർ സമ്പാദിച്ച ശാപം എവിടെക്കൊണ്ടെ തീർക്കും? സലോമിയെന്ന ഒരൊറ്റ സ്ത്രീയുടെ ഹൃദയം ഉരുകിയുള്ള ശാപം മതിയല്ലോ ഈ സഭ വെണ്ണീറാകാൻ! അളവെടുക്കപ്പെട്ട എത്രയോ പെൺജന്മങ്ങൾ ഈ വർഗ്ഗത്തെയടച്ചു പ്രാകിയിരിക്കണം! പവ്വത്തിൽ പിതാവിനെ വിശുദ്ധനാക്കാൻ അക്ഷമയോടെ കാത്തിരിക്കുന്നവർ ഓർക്കുക - ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പ് ആ മനുഷ്യൻ കാണിച്ച ധാർഷ്ട്യത്തിന്റെയും വിഡ്ഢിത്തരങ്ങളുടെയും പരിണിത ഫലമാണിപ്പോൾ നാം ആസ്വദിക്കുന്നത്. 

പ്രശ്നം തീർക്കാൻ സഭാസ്നേഹികൾ ഓടി നടക്കുന്നു - പരി.ആത്മാവിന്റെ ലക്ഷണം സമാധാനവും ചെകുത്താന്റെ ലക്ഷണം തമ്മിലടിയുമാണെന്നു പഠിപ്പിച്ചത് അച്ചന്മാർ തന്നെയല്ലെ? ജനം ഇതുവരെ തൊപ്പിക്കാരാരെയും കൈവെച്ചനുഗ്രഹിച്ചില്ല, പക്ഷെ അതുടനുണ്ടാവും. സാൻഫ്രാൻസിസ്കോ പള്ളിയിൽ പൊതുയോഗം അടിവെച്ചു പിരിഞ്ഞു - വീഡിയോ ഫെയിസ്ബുക്കിൽ, ഒല്ലൂർ പള്ളിക്കുള്ളിൽ ഇരുന്നൂറോളം പേർ പ്ളാക്കാർഡ് ഉയർത്തിപ്പിടിച്ചു പ്രതിക്ഷേധിച്ചു, അതു പാലയൂർ തീർത്ഥാടനത്തിൽ തുടരുകയും ചെയ്തു. കൊരട്ടിമുത്തിയെ മയക്കിക്കിടത്തി വികാരി എന്തെങ്കിലും കാണിച്ചോയെന്നത് മുഴുവൻ കണക്കും നോക്കിയാലെ അറിയാൻ സാധിക്കൂ. നാലുകോടി ആറുകോടിയെന്നൊക്കെ കേൾക്കുന്നു. മലയാറ്റൂരിൽ ഈ വർഷം തോമ്മാശ്ളീഹായുടെ ആത്മാവ് ഉണ്ടായിരിക്കുമൊയെന്നുറപ്പില്ല.  ദാ... ഒരു മണീക്കൂറെ ആയിട്ടുള്ളൂ അനിൽ സബർമതിയിൽ നിന്നു വിളിച്ചിട്ട്. അവൻ ഭാര്യവീട്ടിൽ പോയവഴി ഇന്ന് അഹമ്മദാബാദിലെ നരോഡാ പള്ളിയിലാ ഓശാനക്കുർബ്ബാന കാണാൻ പോയതെന്നു പറഞ്ഞു. അവിടെ കുർബ്ബാന കഴിഞ്ഞ് ഇടവകക്കാരെല്ലാം കൂടി ഒത്തുചേർന്ന് ഒരു തീരുമാനം എടുത്തത്രെ - ഷംഷാബാദ് രൂപതയുടെ പണി ഇവിടെ വേണ്ടാന്ന്! ഇനി ഷംഷാ'ബാഡി'ന്റെ പേര് ഷംഷാ'ഗുഡ്' എന്നാക്കി നോക്കിയാലറിയാം എന്തെങ്കിലും വ്യത്യാസമുണ്ടാകുമോന്ന്. അവർ അവിടെ ഹാപ്പിയാണെന്നാണവൻ പറഞ്ഞത്. അവന്റെ പറച്ചിലു കേട്ടാൽ തോന്നും അവരു മാത്രമേ ഹാപ്പിയായിട്ടുള്ളൂന്ന്. എറണാകുളത്ത് അടി തുടങ്ങിയെന്നു കേട്ടപ്പോൾ മുതൽ ഭൂരിഭാഗം ക്രിസ്ത്യാനികളും ഹാപ്പിയാണ്. സ്രാമ്പിക്കൽ പിതാവ് റിക്രൂട്ട്മെന്റ് സ്വപ്നം കഴിഞ്ഞു വേറേതോ സ്വപ്‍നം കണ്ടുകൊണ്ടിരിക്കുകയാണെന്നാ കേട്ടത്. മാർ ഭരണിക്കുളങ്ങരയും താഴത്തുപിതാവുമൊക്കെ കാണുന്നതിക്കൂട്ടാണോയെന്നുറപ്പില്ല. ലോകം മുഴുവനുമുള്ള സ്വന്തം വിശ്വാസികൾ സ്വന്തം സഭയെ തള്ളിപ്പറയുന്നതെന്തിനെന്നു ചിന്തിക്കാനുള്ള വിവേകം പരി.ആത്മാവ് പവ്വത്തിൽ പിതാവിനും കൊടുത്തില്ല, ആലഞ്ചേരിപ്പിതാവിനും കൊടുത്തില്ല, വിവേകമുള്ള ആരെയും ചെമ്പട്ടുചുറ്റിയനുഗ്രഹിച്ചുമില്ല.

സീറോ മലബാറിൽ കുരുത്തോല വീട്ടിൽ കൊണ്ടു വെയ്ക്കുന്നതിനും പ്രാർത്ഥനയിറങ്ങിക്കഴിഞ്ഞു. ഇനി കക്കൂസിൽ പോകുമ്പോൾ ചൊല്ലാനുള്ളതും കൂടിയായാൽ ക്ളീൻ! ഈ ആഴ്ച്ചത്തെ പീഢാനുഭവം കഷ്ടമാണെന്നറിയാമെങ്കിലും ഞാൻ കർത്താവിനോടു ചോദിച്ചു, നോയമ്പുവീടൽ രണ്ടു മാസത്തേനും കൂടി നീട്ടിവെയ്കാമോന്ന് - എത്ര ലോഡാ, സിവിൽ സപ്ളൈസിന്റെ മുന്നിലെത്തിക്കൊണ്ടിരിക്കുന്നത്!

അല്മായരും സഭ

https://youtu.be/uPZ2-HeI498
  

Saturday, March 24, 2018

KCRM പ്രതിമാസപരിപാടി-തൊടുപുഴ 2018 മാര്‍ച്ച് 25 ഞായര്‍ രണ്ടുമണി മുതല്‍

ചാഴികാട്ട് ജംഗ്ഷനിലുള്ള തൊടുപുഴ വിനായകാ ഓഡിറ്റോറിയത്തില്‍ 

നിര്‍ദ്ദിഷ്ട ചര്‍ച്ച് ആക്ട് കോപ്പി വിതരണവും
അനന്തരനടപടികളെപ്പറ്റി വിശദീകരണവും
കേന്ദ്രനേതാക്കള്‍ പങ്കെടുക്കുന്നു: ഫലപ്രദമായ ചര്‍ച്ചകളിലേക്കും 
അഭിപ്രായപ്രകടനങ്ങളിലേക്കും ക്ഷണിക്കുന്നു.
സ്വാഗതം!
പ്രൊഫ. പി.സി. ദേവസ്യ  (യൂണിറ്റ് സെക്രട്ടറി)
ഫോണ്‍: 9961255175

സഭാസ്വത്തുക്കൾ വിശ്വാസികളുടേത് - അവ അന്യാധീനപ്പെടാതിരിക്കാൻ, ചർച്ച് ആക്റ്റ് നടപ്പാക്കുക


     ഓൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിലി(AKCAAC)നുവേണ്ടിക്രിസ്തുശിഷ്യനായ തോമ്മാശ്ലീഹാ നേരിട്ടുനടത്തിയ പ്രേഷിതപ്രവർത്തനംവഴി CE -52ൽത്തന്നെ കേരളത്തിൽ ക്രൈസ്തവസഭ സ്ഥാപിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ഭാരതസഭയ്ക്ക് നാടിന്റെ സംസ്കാരത്തോടു ബന്ധപ്പെട്ട ഒരു പാരമ്പര്യം 1599വരെ നിലനിന്നിരുന്നു. പോർച്ചുഗീസ് മെത്രാനായി വന്ന മെനേസിസ് ‘ഉദയംപേരൂർ സൂനഹദോസ്’ എന്നൊരു സമ്മേളനം, കൊച്ചിരാജാവിനെ സ്വാധീനിച്ച് വിളിച്ചുകൂട്ടി, സമ്മേളനപ്രതിനിധികളെ അക്ഷരാർഥത്തിൽ തോക്കിൻമുനയിൽ നിർത്തി, ഭരതനസ്രാണിസഭയുടെ ജനാധിപത്യരീതിയിലുള്ള ഭരണക്രമം അട്ടിമറിച്ച്, മെത്രാന്റെ` സർവാധിപത്യമുള്ള സഭാഭരണം നടപ്പാക്കി. വത്തിക്കാൻ സ്റ്റേറ്റിന്റെ ഭരണാധികാരിയായ മാർപാപ്പാ അംഗീകരിച്ചു നൽകിയ കാനോൻനിയമം അനുസരിച്ചാണ് മെത്രാന്മാർ ഇവിടെ സഭാഭരണം നടത്തുന്നത്. പതിനാറുനൂറ്റാണ്ടു നിലനിന്ന കേരളസഭയിലെ വിശ്വാസികൾ ഒരു കാലത്തും പാശ്ചാത്യകാനോൻ നിയമത്തിൻ കീഴിലായിരുന്നില്ല. വിശ്വാസികൾ കാനോനകൾ പഠിക്കുകയോ മനസിലാക്കുകയോ ചെയ്തിരുന്നുമില്ല.

ഈ മെത്രാൻഭരണം ശരിയല്ലെന്നു തോന്നിയതുകൊണ്ടാവണം, മെത്രാന്മാർ സംഘടിച്ച് ‘പൗരസ്ത്യകാനോൻ നിയമം’ എന്ന ഒരു പുതിയനിയമം ഉണ്ടാക്കി വത്തിക്കാനെക്കൊണ്ട് അംഗീകരിപ്പിച്ച് 1992 മുതൽ ഭരണം തുടർന്നത്. പൗരസ്ത്യകാനോൻനിയമവും ബഹുഭൂരിപക്ഷം വിശ്വാസികളും അംഗീകരിച്ചിട്ടില്ല. വിശ്വാസികൾ സംഘംചേർന്ന് പൗരസ്ത്യകാനോൻനിയമത്തിനെതിരെ പ്രതിഷേധിക്കുകയും നിയമപരിഷ്കരണകമ്മീഷനിലുംമറ്റും നിവേദനം നൽകുകയും ചെയ്തു. ഇന്ത്യൻ ഭരണഘടനയ്ക്കനുസരിച്ച് ജനാധിപത്യപരമായ ഒരു ഭരണക്രമം ക്രൈസ്തവസഭയുടെ നടത്തിപ്പിലും ഉണ്ടാകണം എന്നതാണ് ക്രൈസ്തവ വിശ്വാസികളുടെ ആവശ്യം.
                ജനാധിപത്യഭരണക്രമം ക്രൈസ്തവവിശ്വാസത്തിന് അനുഗുണവും ബൈബിൾ പഠനങ്ങൾക്ക് അനുസൃതവുമാണ്. ‘അതിനാൽ, സഹോദരരേ, നിങ്ങളുടെ ഇടയിൽനിന്ന് സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമാായ് ഏഴുപേരെ തെരഞ്ഞെടുക്കുക. അവരെ ഞങ്ങൾ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാകട്ടെ, പ്രാർഥനയിലും വചനശുശ്രൂശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം’(അപ്പസ്തോലപ്രവൃത്തികൾ6:3-4)എന്നാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്.
കേരളസഭയിലെ ഇന്നത്തെ സാഹചര്യം ഇവിടെ പ്രത്യേകം കണക്കിലെടുക്കേണ്ടതാണ്...
1)         പള്ളിയോഗ നടപടിക്രമം. മെത്രാന്മാർ എഴുതിയുണ്ടാക്കി സ്വകാര്യമായി സൂക്ഷിച്ച് തന്നിഷ്ടപ്രകാരം മാറ്റം വരുത്തി നടപ്പാക്കുകയാണിപ്പോൾ. അവിടെ പുരോഹിതർക്കുപോലും പ്രസക്തി ഇല്ലാതാക്കി. പൗരന്റെ മൗലികാവകാശ നിഷേധിച്ചുകൊണ്ട്, മെത്രാന്റെയും പള്ളിവികാരിമാരുടെയും തീരുമാനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന നിർദ്ദേശത്തോടുകൂടിയാണ് അതു നടപ്പാക്കിയിരിക്കുന്നതുതന്നെ!
2)        സഭാ ട്രസ്റ്റികൾ: മെത്രാന്റെയും പള്ളിവികാരിയുടെയും സഹായികൾ മാത്രമാണ് സഭാ ട്രസ്റ്റികൾ. അവർക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശമോ നടപടികൾ സ്വീകരിക്കുന്നതിനുള്ള പ്രവർത്തന സ്വാതന്ത്ര്യമോ ഇല്ല. മൽസരിച്ച് പള്ളിപണി നടത്തി വികാരിമാർ ‘നന്നാകുമ്പോൾ’’ കാഴ്ചക്കാരാകുന്നവർ!
3)        ന്യൂനപക്ഷാവകാശം: ഇന്ത്യൻ ഭരണഘടന ക്രൈസ്തവർക്ക് എല്ലാവർക്കുമായി നൽകിയിരിക്കുന്ന ഈ അവകാശം മെത്രാൻ സ്വകാര്യാവകാശമായി കൈയടക്കിവെച്ചിരിക്കുകയാണ്. അതിനാൽത്തന്നെ സഭയിലെ  സാധാരണവിശ്വാസികൾക്ക് നീതി നിഷേധിക്കപ്പെടുന്നുണ്ട്.
4)        കാനോൻനിയമം: സഭയിലെ മഹാഭൂരിപക്ഷമായ വിശ്വാസികൾക്ക് നിയമപരമായി ഒരവകാശവും മെത്രാൻപക്ഷകാനോൻനിയമം നൽകുന്നില്ല. അതിനാൽ സഭാസ്വത്തുക്കൾ കൈകാര്യം ചെയ്യാൻ നിയമപരമായി അധികാരമോ അവകാശമോ ഇല്ല. സിവിൽ കോടതിയിൽ സഭാനിയമങ്ങൾ എന്ന നിലയിൽ കാനോൻ നിയമം പരിഗണിക്കപ്പെടുന്നതിനാൽ മെത്രാൻ, വികാരി, ആശ്രമാധികാരി എന്നിവർക്കു മാത്രമേ ഇന്നു സംരക്ഷണം കിട്ടുന്നുള്ളു.
ഈ സാഹചര്യത്തിൽ സഭാഭരണം അഴിമതിയും സ്വേച്ഛാധിപത്യവും സാമ്പത്തികദുരുപയോഗവും ധൂർത്തും ധാർമികമായ അധ:പതനവും നിറഞ്ഞതായിരിക്കുന്നു. സ്വത്തുകുംഭകോണം, അതിക്രമം, അധാർമികത, സർക്കാരിനെ കബളിപ്പിക്കൽ, അപഥസഞ്ചാരം ഇവയൊക്കെ നിത്യസംഭവങ്ങളായിരിക്കുന്നു. വിശ്വാസികൾ സമാഹരിച്ചു നൽകുന്ന സഭാസമ്പത്ത് ധൂർത്തടിച്ച് ആത്മീയനേതൃത്വം വഴിതെറ്റിപ്പോയിരിക്കുന്നു. വിദേശരാജ്യങ്ങളിൽ പീഡനക്കേസുകളിൽ നഷ്ടപരിഹാരം നൽകാനായി പള്ളിയും സ്വത്തുക്കളും മെത്രാന്മാർ വിറ്റുതിർത്തത് നമ്മൾ കണ്ടു. ഇവിടെയും എല്ലാ രൂപതകളിലും സഭാസ്വത്തിനുടമകളായ മെത്രാന്മാർ മത്സരിച്ച് ഭൂമിയും സ്വത്തും വിറ്റുതുടങ്ങിയിരിക്കുന്നു! ചച്ച് ആക്റ്റ് വരുമെന്നും പിന്നീടിതിനു കഴിയില്ലെന്നും അവർ ഭയപ്പെടുന്നു എന്നർഥം.
മറിയക്കുട്ടി കൊലക്കേസിൽ പ്രതി ഫാ.ബനഡിക്റ്റിനെ രക്ഷിക്കാൻ 1966ൽ തുടങ്ങിയ പണത്തിന്റെ കളികൾക്ക്, 27 വർഷമായിട്ടും വിചാരണപോലും തുടങ്ങാൻകഴിയാത്ത അഭയാക്കേസുവരെയുള്ള എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. അഭയാക്കേസിൽമാത്രം 500 കോടിയിലേറെ രൂപ ഇതുവരെ ചെലവാക്കിയിട്ടുണ്ടെന്നാണ് സംസാരം! ആരുടെ പണം? എന്തിനുവേണ്ടി? ഏതു വിശ്വാസം സംരക്ഷിക്കാൻ? രണ്ടോ മൂന്നോ പുരോഹിതരെ ആശ്രയിച്ചാണോ സഭ നിലനിൽക്കുന്നതും നിലനിൽക്കേണ്ടതും?
‘കാനോൻ നിയമമാണ് എന്റെ നിയമം.’ ‘ഞാനാണ് സർവാധികാരി’,‘മാർപ്പാപ്പാ മാത്രമേ എനിക്കു മുകളിലുളളു’ എന്നിങ്ങനെ പ്രസ്താവനകൾ നടത്തി സഭാധികാരികൾ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുകയാണ്. ധനസമാഹരണയന്ത്രങ്ങളായിമാത്രം വിശ്വാസികളെ കാണുന്ന സഭാനേതൃത്വത്തെ തിരുത്താൻ സമയം അതിക്രമിച്ചിരിക്കുന്നു. വിശ്വാസികൾ അടിമകളല്ല ഉടമകളാണെന്ന് സ്ഥാപിക്കേണ്ടിയിരിക്കുന്നു. വിശ്വാസിസമൂഹം കൈവലിച്ചാൽ കൊട്ടാരങ്ങളും സിംഹാസനങ്ങളും തകർന്നു വീഴുമെന്നതിനു ചരിത്രം സാക്ഷി!
ഇന്ത്യൻ ഭരണഘടനയുടെ 26-ാം ആർട്ടിക്കിൾ പറയുന്നത്, മതസ്ഥാപനങ്ങളുടെ വസ്തുവകകൾ നിയമ വിധേയമായി ഭരിക്കപ്പെടണമെന്നാണ്. സ്വതന്ത്ര പരമാധികാരരാഷ്ട്രമായ ഇന്ത്യയിൽ നിയമനിർമ്മാണം നടത്തേണ്ടത് പാർലമെന്റൊ സംസ്ഥാനനിയമസഭകളോ ആണ്. അതിനാൽത്തന്നെ പല മതസമൂഹങ്ങൾക്കുംവേണ്ടി നിയമസഭകൾ നിയമനിർമാണം നടത്തിയിട്ടുണ്ട്. ഹിന്ദുവിനു ദേവസ്വംബോർഡ്, മുസ്ലീമിനു വഖഫ്ബോർഡ്, സിഖുകാർക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി മുതലായവ ഇത്തരത്തിലുള്ളവയാണല്ലോ. അതായത് ന്യൂനപക്ഷ സമുദായങ്ങൾക്കുപോലും രാഷ്ട്രനിയമം ഉണ്ടെന്നർഥം. എന്നാൽ, ക്രിസ്ത്യാനികൾക്ക് ഇത്തരത്തിൽ ഒരു നിയമം ഇതുവരെ ഉണ്ടായിട്ടില്ല. ഇതു മതപരമായ വിവേചനമാണ്.
ഈ സാഹചര്യത്തിലാണ്, ജസ്റ്റീസ് വി. ആർ. കൃഷ്ണയ്യർ ചെയർമാനായിരുന്ന കേരള നിയമപരിഷ്ക്കരണ കമ്മീഷൻ, വിശ്വാസികളുടെ നിവേദനം പരിഗണിച്ച്, എല്ലാ ക്രൈസ്തവവിഭാഗങ്ങൾക്കും ബാധകമാകത്തക്കവണ്ണം സർക്കാരിനു മുൻപിൽ 2009-ൽ സമർപ്പിച്ചിരിക്കുന്ന ‘‘The Kerala Christian Church Properties and Institutions Trust Bill’ (viz. Church Act) എന്ന നിയമനിർദ്ദേശം എത്രയും പെട്ടെന്ന് നിയമസഭയിൽ അവതരിപ്പിച്ച്, നിയമമാക്കി നടപ്പിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബൈബിൾതത്വങ്ങൾക്കും ഭാരതപാരമ്പര്യമായ വിശ്വാസികളുടെ പ്രതിനിധിഭരണക്രമത്തിനും അനുസൃതമായി രൂപംകൊടുത്ത പ്രസ്തുത നിയമം  പ്രാബല്യത്തിൽ വരുത്തിയാൽ സഭാസ്വത്തുക്കളുടെ ഭരണം നിയമാനുസൃതവും ജനാധിപത്യപരവും സുതാര്യവും ആകുന്നതാണ്.
യഥാർഥ ഉടമകളായ വിശ്വാസികൾ അടിമകളാക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽനിന്ന് വിശ്വാസികളെ ഉടമകളാക്കി പുന:സ്ഥാപിക്കുന്ന മഹത്തായ ഒരു പുലരിക്കായി നമുക്കു കൈകോർക്കാം.
എറണാകുളം,                                                                                         എന്ന് ,   
21/03/2018                                           ഓൾ കേരള ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിലി(AKCAAC)നുവേണ്ടി,
ചെയർമാൻ- ജോർജ് ജോസഫ് കോട്ടയം (9037078700), ജനറൽ സെക്രട്ടറി- വി.കെ.ജോയി തൃശൂർ (9447037725), ട്രഷറർ- എൽ. തങ്കച്ചൻ കൊല്ലം (9447316680) ലീഗൽ അഡ്വൈസർ-അഡ്വ. ഇന്ദുലേഖ ജോസഫ് എറണാകുളം(9400721252) 
വൈസ് ചെയർമെൻ - എം.എൽ.ജോർജ്, കോഴിക്കോട് (9400953632) ബോറിസ് പോൾ കൊല്ലം (9447332516), പ്രൊഫ. പി.സി.ദേവസ്യ തൊടുപുഴ(996125575), സിൽവി സുനിൽ കാക്കനാട്(9495714192), ജോസഫ് വർഗീസ് എറണാകുളം (9446561252) അഡ്വ. സി.ജെ.ജോസ് കോട്ടയം (7293144342), അഡ്വ. പോളച്ചൻ പുതുപ്പാറ അങ്കമാലി (9895969898), അഡ്വ. ബെൻസൻ ലോറൻസ് ആലപ്പുഴ (8891025949), ടി.ഓ. ജോസഫ്, ചേർത്തല (9447056146), സാമുവേൽ കൂടൽ പത്തനംതിട്ട (9447333494), ജോർജ് മൂലേച്ചാലിൽ പാലാ(9497088904), ജോഷി ആന്റണി പാലക്കാട്(9495089304), എൻ.ജെ, ജോൺ വയനാട് (9496440633 ), ബേബി മാത്യു എറണാകുളം (9539193500),  
സെക്രട്ടറിമാർ :
അഡ്വ. വർഗീസ് പറമ്പിൽ, എറണാകുളം (9446571139) ഈ.ആർ. ജോസഫ്, ചങ്ങനാശേരി(9446560098), റെജി റാഫേൽ, ആലപ്പുഴ (9446052009), ആന്റോ കോക്കാട്ട്, തൃശൂർ (9446017690), ഐവിൻ ഇഗ്നേഷ്യസ്, ശക്തികുളങ്ങര (9895738396), മേരി ജെയിൻ, കൊടുങ്ങല്ലൂർ (9895475495), പ്രൊഫ. ഫിലോമിന ജോസഫ്, തളിപ്പറമ്പ് (9495572796), അലോഷ്യ ജോസഫ്, എറണാകുളം (9747815025), പ്രൊഫ.ചാൾസ്, തിരുവനന്തപുരം (9446578174), അഡ്വ. പി.എം ജെയിംസ്, തൊടുപുഴ (9447824252), ഫ്രാൻസിസ് ഏണസ്റ്റ്, തിരുവനന്തപുരം (8136957584), ഹിലാരി,കൊല്ലം (9645555619), കെ.സി. വർഗിസ്, കണ്ണൂർ (9446268581) ജെ. ജെ. പള്ളത്ത്, കണ്ണൂർ (9447482210), റ്റി.ജെ. ജോസഫ്, കടവന്ത്ര (9447374680) ലോനൻ ജോയി, വരാപ്പുഴ (8289827337)

Friday, March 23, 2018

ആറാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്


 

പ്രിയരേ,

KCRM - North America -യുടെ ആറാമത്തെ ടെലികോൺഫെറൻസ് മാർച്ച് 14, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂർ നീണ്ടുനിന്നതും ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽനിന്നുമായി വളരെയധികംപേർ സജീവമായി പങ്കെടുക്കുകയുണ്ടായി.  ഇപ്രാവശ്യത്തെ ചർച്ച " പൗരോഹിത്യവും അവിവാഹിതാവസ്ഥയും" എന്ന വിഷയമായിരുന്നു. മൗന ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ, ബഹുമാനപ്പെട്ട ഡോ. ഔസേപ്പറമ്പിലച്ചനാണ് വിഷയം അവതരിപ്പി ച്ചു സംസാരിച്ചത്. അച്ചൻറെ അവതരണത്തിലെ പ്രധാന ആശയങ്ങൾ:

കല്ല്യാണം കഴിച്ച സഭാധികാരികൾ വോട്ടുചെയ്താണ് പുരോഹിതർക്കുവേണ്ടിയുള്ള ബ്രഹ്മചര്യനിമയം പാസാക്കിയത്. നിയമം ഉണ്ടാക്കിയവർ നിയമം ഉണ്ടാക്കാൻ അർഹതയില്ലാത്തവരായിരുന്നു. പുരോഹിതവിവാഹനിയമങ്ങൾ മാനുഷ്യത്യരഹിതവും, മനുഷ്യാവകാശലംഘനവും, ദൈവനീതിയ്ക്ക് നിരക്കാത്തതും, സ്ത്രീവിദ്വേഷം പുലർത്തുന്നതും, അജ്ഞതയിൽ അടിയുറച്ചതും, സ്വന്തം സത്തയെത്തന്നെ നിഷേധിക്കുന്നതുമാണ്.

ബ്രഹ്മചര്യം എന്നുവെച്ചാൽ ദൈവത്തോടുകൂടി ജീവിക്കുകയെന്നാണ് മനസ്സിലാക്കേണ്ടത്. മറിച്ച്, സെക്സ് കൂടാതെ ജീവിക്കുകയെന്നല്ല. സ്ത്രീപുരുഷബന്ധത്തിൻറെ പൂർണതയാണ് ദൈവം. ബ്രഹ്മതുല്യമാണ് ലൈംഗികാസ്വാദനം. ദൈവസങ്കല്പത്തിന് അനുകൂലമാണ് വൈവാഹിതജീവിതം. അത് ദൈവത്തിങ്കലേക്കുള്ള വഴിയാണ്. സ്ത്രീയുടെയും പുരുഷൻറെയും ബോധാവസ്ഥ ഒന്നായിത്തീരുന്നത് ദൈവത്തിങ്കലേയ്ക്ക് അടുക്കാനുള്ള മാർഗമാണ്. അതുകൊണ്ട് പുരോഹിതർ വിവാഹിതരാകുന്നത് നല്ലതാണ്; എതിരല്ല. പുരോഹിതന് ബ്രഹ്മചര്യത്തിൻറെ ആവശ്യമില്ല. ലൈംഗിക നിയന്ത്രണത്തിന് വിവാഹം കഴിക്കുന്നത് നല്ലതാണ്. ഒരു ഭാര്യ ഉണ്ടെങ്കിൽ, ലൈംഗികതയോടെ ജീവിച്ചാൽ സ്ത്രീകളെ കാണുമ്പോൾ കേറിപിടിക്കാൻ തോന്നുകയില്ല. ലൈംഗിക നിയന്ത്രണം എളുപ്പമാകും. പുരോഹിതന് ഒരു ഭാര്യ ഇല്ലാത്തതിനാലാണ് അയാളുടെ ജീവിതത്തിലേയ്ക്ക് എല്ലാവരും ഒളികണ്ണിട്ടുനോക്കുന്നത്.

കെട്ടാനും അഴിക്കാനുമിരിക്കുന്ന ഒരാളല്ല ദൈവം. മനുഷ്യൻറെ ലിംഗപ്രയോഗത്തെ ശ്രദ്ധിച്ചിരിക്കുന്ന ഒരാളുമല്ല ദൈവം. പുരോഹിതർ പറയുന്നതുപോലെ പ്രവർത്തിക്കുന്ന ഒരു ദൈവമില്ല. എന്നാൽ സഭയുടെ പ്രവർത്തികൾ കണ്ടാൽ സഭയാണ് സ്വർഗത്തെ നിയന്ത്രിക്കുന്നതെന്ന് തോന്നിപ്പോകും.

സഭാചരിത്രം പരിശോധിച്ചാൽ അപ്പോസ്തലർ എല്ലാവരുംതന്നെ വിവാഹിതരായിരുന്നു. സഭയിൽ മെത്രാൻസ്ഥാനം ആഗ്രഹിക്കുന്നവർ വിവാഹിതരായിരിക്കണമെന്ന് പൗലോസ് നിർദേശിക്കുന്നുണ്ട്. പൗരോഹിത്യം ഉണ്ടായത് നാലാം നൂറ്റാണ്ടിലാണ്. പതിനൊന്നാം നൂറ്റാണ്ടിലാണ് പൗരോഹിത്യബ്രഹ്മചര്യം സഭയിൽ നടപ്പിലാക്കുന്നത്.

വൈദികരുടെ ബ്രഹ്മചര്യനിയമം സഭയിൽ നടപ്പിലാക്കിയത്തിൻറെ പിന്നിൽ സാമ്പത്തീകമാണ്. വൈദികബ്രാഹ്മചര്യം സാമ്പത്തികഘടനയാണ്; മതഘടനയല്ല. പൊതുസ്വത്ത് അനിയന്ത്രിതമായി കൈകാര്യം ചെയ്യാനും ഇഷ്ടാനുസരണം വിനയോഗിക്കാനുമുള്ള ഒരു മാർഗമാണ് വൈദികബ്രാഹ്മചര്യം. ആ കാരണം ഒന്നുകൊണ്ടുമാത്രമാണ് വൈദികബ്രഹ്മചര്യത്തെ ഇന്നും നിലനിർത്തുന്നത്.

മനുഷ്യജീവിതത്തിൻറെ മൂല്ല്യം കാണിക്കാനാണ് നാം പരിശ്രമിക്കേണ്ടത്. ബ്രഹ്മചര്യം പാലിച്ചതുകൊണ്ട് ദൈവാനുഭവം ഉണ്ടാകുന്നില്ല. ദൈവത്തിൻറേതല്ലാത്ത സഭയ്ക്കുവേണ്ടി ബ്രഹ്മചര്യം പാലിച്ചിട്ട് കാര്യമില്ല.

വിഷയാവതരണത്തിനുശേഷം സജീവമായ നീണ്ട ചർച്ച നടന്നു.

ആദ്യക്രൈസ്തവസമൂഹത്തിൽ ക്ലർജികൾ/അല്മായർ എന്ന വേർതിരിവ് ഉണ്ടായിരുന്നില്ല. പത്രോസ് ഒന്നാം ലേഖനത്തിൽ യേശുഅനുയായികളെപ്പറ്റി എഴുതിയതിപ്രകാരമാണ്: "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിൻറെ സ്വന്തം ജനവുമാണ്" (പത്രോ. 2: 9). ഇന്ന് പല ദൈവശാസ്ത്രജ്ഞന്മാരും വിശ്വാസികളുടെ ആ പൗരോഹിത്യത്തെ അടിവരയിട്ട് പ്രോത്സാഹിപ്പിക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്. യേശു തൻറെ സഭ ഒരു മതമാകണമെന്ന് ഉദ്ദേശിച്ചിട്ടില്ല. മറിച്ച്, അയൽക്കാരനെ സ്നേഹിച്ചുകൊണ്ട് ദൈവത്തെ പൂർണമായി സ്നേഹിക്കുക എന്ന വളരെ ലളിതമായ കല്പനയാണ് യേശു നൽകിയത്. സ്ഥാപിതനിയമങ്ങളെക്കാൾ അന്നും ഇന്നും മനുഷ്യത്വത്തിനാണ് പ്രാധാന്യം. അതുകൊണ്ടാണ് സുഹൃത്തുക്കളുടെ ഇടയിലെ പങ്കുവയ്ക്കലായി യൂക്കറിസ്റ്റിനെ യേശു അവതരിപ്പിച്ചത്. യേശുവിനെ അനുകരിച്ച് "അവർ ഏകമനസ്സോടെ താത്പര്യപൂർവം അനുദിനം ദേവാലയത്തിൽ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ളാദത്തോടുംകൂടെ ഭക്ഷണത്തിൽ പങ്കുചേരുകയും ചെയ്തിരുന്നു" (അപ്പ. പ്രവ. 2: 46). ആദ്യക്രൈസ്തവരെപ്പോലെ വീടുകളിൽ ഒരുമിച്ചുക്കൂടി അപ്പംമുറിക്കലും പങ്കുചേരലും നടത്തിയാൽ വൈവാഹിതപൗരോഹിത്യത്തിൻറെയും സ്ത്രീപൗരോഹിത്യത്തിൻറെയും പ്രശ്‍നം സഭയിൽ പരിഹരിക്കപ്പെടുമെ ന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, മറ്റ് ക്രിസ്തീയസഭകളിൽ വിവാഹിതരായ പുരോഹിതർ സേവനം ചെയ്യുന്നുണ്ട്. അതുപോലെ കത്തോലിക്കാസഭയിലും എന്തുകൊണ്ട് വിവാഹിതരായ വൈദികർ ആയിക്കൂടാ എന്ന ചോദ്യവും പൊന്തിവന്നു. ലൈംഗികവികാരത്തെ അടിച്ചമർത്തുകവഴി വൈദികരുടെ സമനില തെറ്റുമെന്നും പൂർണ വ്യക്തിത്വം അവരിൽ വികസിക്കുകയില്ലെന്നും ഒരു ഭാര്യയുണ്ടെങ്കിൽ അവർ മെച്ചപ്പെടുമെന്നുമെല്ലാം അഭിപ്രായപ്പെടുകയുണ്ടായി. ചർച്ചയിൽ പങ്കെടുത്തവരുടെ പൊതു അഭിപ്രായം പുരോഹിതവിവാഹം ഓപ്‌ഷണൽ ആയിരിക്കണമെന്നായിരുന്നു.

സഭ ഒരു സംഘടനയാണെന്നും അച്ചന്മാർ അവിവാഹിതരായിരിക്കണമെന്ന നിയമത്തെ അനുകൂലിക്കാനും പാലിക്കാനും തയ്യാറല്ലാത്തവർ ആ സംഘടനയിൽനിന്ന് പുറത്തുപോകണമെന്ന ഒരാളുടെ അഭിപ്രായമല്ലാതെ, സജീവമായിരുന്ന നീണ്ട ചർച്ചയിൽ മറ്റാരും പുരോഹിതബ്രഹ്മചര്യത്തെ അനുകൂലിച്ചുകൊണ്ട് സംസാരിച്ചില്ല എന്ന വസ്തുത എടുത്തുപറയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ പ്രായോഗികമായി എന്തുചെയ്യാൻ സാധിക്കുമെന്ന ചോദ്യവും ഉയർന്നുവന്നു. ചർച്ചയിൽ പങ്കെടുത്ത പലരും വിഷയംവിട്ട് സംസാരിക്കുകയുണ്ടായി. കത്തോലിക്കാസഭ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കും അരാജകത്വത്തിനും മൂല്യച്ചുതിക്കും തടയിടാൻ അടിസ്ഥാനപരമായി നമുക്കെന്തുചെയ്യാൻ സാധിക്കും എന്നതായിരുന്നു അവരുടെ മുഖ്യവിഷയം.

KCRM - North America- യുടെ ഏഴാമത് ടെലികോൺഫെറൻസ് ഏപ്രിൽ 11, 2018 ബുധനാഴ്ച വൈകീട്ട് ഒൻപതുമണിയ്ക്ക് (9 pm Eastern Standard time) നടത്തുന്നതാണ്. വിഷയം: "പള്ളിയോഗപുനഃസ്ഥാപനം ചർച്ചാക്റ്റിലൂടെ". ടെലികോൺഫെറൻസിലേയ്ക്ക് എല്ലാവരെയും ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.

സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കൽ

(ജനറൽ കോർഡിനേറ്റർ)

മാർച്ച് 22, 2018
 

Thursday, March 22, 2018

പുരോഹിതരുടെ ബ്രഹ്മചര്യവ്രതവും വിവാദങ്ങളും
ജോസഫ് പടന്നമാക്കൽ 

പുരോഹിതരുടെ അവിവാഹിതാവസ്ഥ കത്തോലിക്ക സഭയിലെ കാലാകാലങ്ങളായുള്ള ഒരു വിവാദ വിഷയമാണ്. പൗരാഹിത്യത്തെപ്പറ്റിയും അതിന്റെ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും യേശു ഒന്നും തന്നെ പറഞ്ഞിട്ടില്ല. പകരം, യേശു പുരോഹിതരോട് പലപ്പോഴും കലഹമുണ്ടാക്കുന്നതായിട്ടാണ് വചനങ്ങളിൽ നാം വായിക്കുന്നത്. യേശു ബ്രഹ്മചര്യം അനുഷ്ടിച്ചിരുന്നുവെന്നും അവിവാഹിതനായിരുന്നുവെന്നും സഭ വിശ്വസിക്കുന്നു. അപ്പോസ്തോലന്മാർ വിവാഹിതരായിരുന്നെങ്കിലും അവർ തങ്ങളുടെ ഭാര്യമാരും കുടുംബങ്ങളുമായി യേശുവിനെ അനുഗമിച്ചതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. കാനോൻ നിയമത്തിൽ പുരോഹിതരുടെ ബ്രഹ്മചര്യവ്രതമെന്നത്, ദൈവത്തിന്റെ വരദാനമെന്നും സഭയുടെ അനുസരണവ്രതം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹിതർക്ക് ആദ്ധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നുള്ള മുടന്തൻ ന്യായങ്ങളിലും സഭ വിശ്വസിക്കുന്നു. അവിവാഹിതർക്ക് ആത്മീയ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്നും കരുതുന്നു.

ഒരു സ്ത്രീക്ക് ഒരു പുരുഷൻ വേണം. അത് പ്രകൃതി നിയമമാണ്. സന്താനോത്‌പാദനം, പക്ഷി മൃഗാദികൾ തൊട്ട് മനുഷ്യൻവരെ പ്രകൃതി നിശ്ചയിച്ചിട്ടുള്ളതാണ്. നമുക്കു വരുന്ന വികാരങ്ങളെ അടിച്ചമർത്തുന്നതു ഒരു മാനസിക സംഘർഷത്തിനു കാരണമാകുന്നു. അത് പ്രകൃതിയുടെ നിശ്ചയത്തിനും എതിരാണ്. തീവ്രമായ വികാരങ്ങളിൽ അടിമപ്പെട്ടു ജീവിച്ചാൽ മനസിന്റെ സമനില തെറ്റുന്നതിനും കാരണമാകുന്നു. പൂർണ്ണമായി വളർച്ചയെത്തേണ്ട ഒരു മനുഷ്യന്റെ വ്യക്തിത്വം മിക്ക പുരോഹിതർക്കും ഇല്ലാതെ പോവുന്നതും പ്രകൃതി അനുഗ്രഹിച്ച വികാരങ്ങളെ സ്വയം പീഢിപ്പിക്കുന്നതുകൊണ്ടാണ്.

പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന് പുതിയ നിയമത്തിലോ പഴയ നിയമത്തിലോ പറഞ്ഞിട്ടില്ല. പുരോഹിതരോ സഭാശുശ്രുഷകരോ വിവാഹം അരുതെന്ന് കൃസ്തുവും പറഞ്ഞിട്ടില്ല. ക്രിസ്തു പൗരാഹിത്യം സ്ഥാപിച്ചിട്ടുമില്ല. പോളിന്റെ ലേഖനത്തിൽ കൊരിന്ത്യാക്കാർക്ക് എഴുതിയ ആദ്യത്തെ കത്തിൽ ബ്രഹ്മചര്യത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെങ്കിലും അത് പുരോഹിതരുടെ അവിവാഹിതാവസ്ഥയെ സംബന്ധിച്ചല്ല. ആദ്യത്തെ മാർപാപ്പായെന്നു കരുതുന്ന പീറ്റർ വിവാഹിതനായിരുന്നുവെന്ന് 'മാത്യു'എഴുതിയ സുവിശേഷത്തിൽ 8:14 വാക്യത്തിൽ പറഞ്ഞിട്ടുണ്ട്. യേശു പത്രോസിന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന കാര്യവും ബൈബിളിൽ വിവരിച്ചിട്ടുണ്ട്. അപ്പോസ്തോലരിൽ കുറെ പേർ വിവാഹിതരും മറ്റുള്ളവർ അവിവാഹിതരുമായിരുന്നു. യേശുവിന്റെ കാലത്ത് സുവിശേഷം പ്രസംഗിക്കുന്നവർ വിവാഹിതരാകണമോ അവിവാഹിതരായി ജീവിക്കണമോയെന്നു പ്രത്യേകമായ ഒരു നിയമം ഇല്ലായിരുന്നു. മദ്ധ്യകാല യുഗത്തിൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സങ്കല്പം സഭയിൽ എങ്ങനെയോ വന്നുകൂടി. പുരോഹിതർ വിവാഹം ചെയ്യരുതെന്നുള്ള തീരുമാനം എപ്പോൾ വേണമെങ്കിലും സഭയ്ക്ക് മാറ്റാവുന്നതേയുള്ളൂ. പുരോഹിതരുടെ ബ്രഹ്മചര്യാനുഷ്ഠ സഭയുടെ പ്രാമാണിക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

എ.ഡി.304-ൽ പുരോഹിതർ അവിവാഹിതരായിരിക്കണമെന്ന കാനോൻ എഴുതപ്പെട്ടു. 'എൽവിറ കൗൺസിലിൽ' പുരോഹിതർ അവരുടെ ഭാര്യമാരിൽ നിന്നു അകന്ന് ജീവിക്കണമെന്നും അവർക്ക് കുട്ടികൾ പാടില്ലാന്നും നിർദ്ദേശിക്കുന്നുണ്ട്. കിഴക്കിന്റെ കത്തോലിക്കരും ഓർത്തോഡോക്സ് ക്രിസ്ത്യാനികളും കൗൺസിലിന്റെ അഭിപ്രായങ്ങളെ നിരാകരിച്ചിരുന്നു. വിവാഹിതരായവരെയും പുരോഹിതരായും ഡീക്കന്മാരായും അവരുടെ സഭകൾ വാഴിച്ചിരുന്നു.

എ.ഡി.325-ൽ കോൺസ്റ്റാന്റിൻ ചക്രവർത്തി, വിവാഹിതരായവർ പുരോഹിതരാകുന്നതിൽ നിന്നും വിലക്ക് കൽപ്പിച്ചു. പിന്നീട് ആയിരം വർഷങ്ങളോളം പുരോഹിതരുടെ വിവാഹത്തെ സംബന്ധിച്ച് വിവാദ വിഷയങ്ങളായി ചർച്ചകൾ തുടർന്നുകൊണ്ടിരുന്നു. ചില സ്ഥലങ്ങളിൽ വിവാഹിതരെയും പൗരാഹിത്യ ജോലിക്ക് അനുവദിച്ചിരുന്നു. ചിലയിടങ്ങളിൽ ഭാര്യയുമായി ലൈംഗിക ബന്ധങ്ങൾ പാടില്ലാന്നും നിയമങ്ങളുണ്ടാക്കി. മദ്ധ്യകാലങ്ങളിലാണ് പുരോഹിതർ പൂർണ്ണമായും അവിവാഹിതരായിരിക്കണമെന്നുള്ള നിയമം വന്നത്. പതിനൊന്നാം നൂറ്റാണ്ടിൽ ഗ്രിഗറി ഏഴാമൻ മാർപാപ്പാ, പുരോഹിതർ ബ്രഹ്മചാരികളായിരിക്കണമെന്നുള്ള ചാക്രിക ലേഖനമിറക്കി. ഈ നിയമം അതാത് രൂപതയിലെ ബിഷപ്പുമാർ നടപ്പാക്കണമെന്ന കൽപ്പനയും കൊടുത്തു. അന്നു മുതൽ ലത്തീൻ റീത്തനുസരിച്ച് പുരോഹിതർ അവിവാഹിതരായിരിക്കണമെന്നുള്ള സഭയുടെ നിയമം നിർബന്ധമാക്കി.

ഗ്രിഗറി ഏഴാമൻ മാർപാപ്പായുടെ ചാക്രിക ലേഖനങ്ങൾ ഉണ്ടായിരുന്നെങ്കിലും പുരോഹിതരും ബിഷപ്പുമാരും പോപ്പുമാർ വരെയും നിയമങ്ങളെ ലംഘിച്ച് ലൈംഗികതയിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. ആദ്യത്തെ പത്തു നൂറ്റാണ്ടുകാലം പുരോഹിതർക്കും മാർപാപ്പാമാർക്കും കുടുംബവും ഭാര്യയും മക്കളുമുണ്ടായിരുന്നു. ചില മാർപാപ്പാമാർ വെപ്പാട്ടികളുമായി കഴിഞ്ഞവരുമുണ്ട്. ലൈംഗികത പാപമായി കരുതിയിരുന്നെങ്കിലും കുമ്പസാരവും പശ്ചാത്താപവും വഴി അവരുടെ പാപങ്ങൾക്ക് പരിഹാരം ചെയ്‌താൽ മതിയായിരുന്നു. ഇന്ന് കത്തോലിക്ക സഭയിൽ പുരോഹിതരായി പ്രതിജ്ഞ ചെയ്ത ശേഷം വിവാഹം അനുവദനീയമല്ല. എങ്കിലും കിഴക്കിന്റെ പുരോഹിതരായ കത്തോലിക്കർക്കും ഓർത്തോഡോക്സ്കാർക്കും വിവാഹിതരാകാം. വിവാഹം എന്നത് പൗരാഹിത്യത്തിനു മുമ്പായിരിക്കണം. വിവാഹം കഴിക്കാത്ത പുരോഹിതർക്കു മാത്രമേ അവരുടെയിടയിൽ ബിഷപ്പാകാൻ സാധിക്കുകയുള്ളൂ.

പുരോഹിതർ വിവാഹിതരായാൽ! സ്വവർഗ രതിക്ക് ശമനം വരുമെന്ന് ചിന്തിക്കുന്നവരുമുണ്ട്. അത് സത്യമാണൊയെന്നറിയില്ല. ആഗോള തലത്തിൽ സ്വവർഗ രതിക്കാരായ പുരോഹിതർ ഒരു ശതമാനത്തിൽ താഴെയുള്ളൂവെന്നാണ് വെപ്പ്. ബാക്കിയുള്ളവർ എതിർ ലിംഗത്തോട് താല്പര്യമുള്ളവരാണ്. കത്തോലിക്കാ പുരോഹിതരിൽ രണ്ടു ശതമാനത്തിൽ താഴെ ലൈംഗികത ദുരുപയോഗം ചെയ്യുന്നതായും വത്തിക്കാനിൽ നിന്നുള്ള സർവ്വേ കണക്കാക്കുന്നു. കുടുംബമായി ജീവിക്കുന്ന വിവാഹിതരായ പുരുഷന്മാരും അത്രയും തന്നെ പരസ്ത്രീകളെ പ്രാപിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. വിവാഹം കഴിക്കാവുന്ന പ്രൊട്ടസ്റ്റന്റ് പുരോഹിതർക്കും ഇതേ പ്രശ്നങ്ങൾ തന്നെയുണ്ട്. പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കാത്തത് വെറും സാമ്പത്തിക ലക്ഷ്യമാണെന്ന് വ്യക്തമാണ്.

ഒരിയ്ക്കൽ വിവാഹിതരായി എപ്പിസ്ക്കോപ്പൽ സഭകളിൽ നിന്ന് വന്ന പുരോഹിതർക്കും വിവാഹം കഴിച്ച അല്മായർക്കും പൗരാഹിത്യം സ്വീകരിക്കാൻ കത്തോലിക്കാ സഭ അനുവദിച്ചിട്ടുണ്ട്. ചില പൗരസ്ത്യ സഭകളിലെ പുരോഹിതർക്കും വിവാഹം കഴിക്കാൻ അനുവദനീയമാണ്.  പുരോഹിതപ്പട്ടം അവസാന കൂദാശയെന്നാണ് വെപ്പ്. ആ നിലയിൽ ഒരാൾ പുരോഹിതനായ ശേഷം പൗരാഹിത്യത്തിൽ നിന്നുകൊണ്ട് വിവാഹം കഴിക്കാൻ അനുവദിക്കില്ല. അതുപോലെ ഭാര്യ മരിച്ച പുരോഹിതരെയും പിന്നീട് വിവാഹിതരാകാൻ സഭയിൽ അനുവദനീയമല്ല. അക്കാര്യം മാർപാപ്പാ വത്തിക്കാനിൽ എടുത്തു പറയുകയും ചെയ്തിരുന്നു.

എപ്പിസ്‌കോപ്പൽ സഭകളിലും മറ്റു സഭകളിലും വിവാഹിതരായവർ, പള്ളിക്കാര്യങ്ങൾ വളരെ കാര്യക്ഷമതയോടെ നോക്കുന്നതു കാണാം. കൂടാതെ വിവാഹിതരായ പുരോഹിതരുടെ ഭാര്യമാർ പള്ളിക്കാര്യങ്ങളിൽ വളരെ താല്പര്യം കാണിക്കുന്നതും സാധാരണമാണ്. പുരോഹിതനായ ഭർത്താവിന്റെ പോരായ്മകൾ ഭാര്യ അവിടെ പരിഹരിക്കുന്നു. മക്കളും കുടുംബവുമുണ്ടെങ്കിൽ പുരോഹിതർ കൂടുതൽ മനുഷ്യത്വമുള്ളവരായും പ്രവർത്തിക്കും. സന്മനസ്സുള്ള മക്കളുണ്ടെങ്കിൽ, ആത്മീയ പ്രവർത്തനങ്ങളിലും പിതാവിനെ സഹായിക്കാൻ ഒപ്പം കാണും. 

ബ്രിട്ടനിലെയും അമേരിക്കൻ ഐക്യനാടുകളിലെയും ആംഗ്ലിക്കൻ പുരോഹിതരായിരുന്ന കത്തോലിക്ക പുരോഹിതർ എല്ലാവരും തന്നെ വിവാഹിതരാണ്. ഉക്രൈനിൽ നിന്ന് അമേരിക്കയിൽ കുടിയേറിയ കത്തോലിക്കാ പുരോഹിതരും വിവാഹിതർ തന്നെ. അവരുടെ നാടുകളിലുള്ള കിഴക്കൻ സഭകളിൽ പുരോഹിതർക്ക് വിവാഹം ചെയ്യാം. എന്നാൽ ലോകം മുഴുവനുള്ള ബിഷപ്പുമാർ പുരോഹിതർ വിവാഹം ചെയ്യുന്നതിനെ അനുകൂലിക്കാൻ തയ്യാറാവുന്നില്ല. ഒരു തലമുറക്കുള്ളിൽ ഇന്നുള്ള വിവാഹിതരായ പുരോഹിതർ ഇല്ലാതാവും. ഇതര സഭകളിൽനിന്നും വന്നു ചേർന്ന അവിവാഹിതരായ പുരോഹിതർ കത്തോലിക്ക സഭയുടെ പൗരാഹിത്യം സ്വീകരിച്ചു കഴിഞ്ഞാൽ പിന്നീട് വിവാഹം അനുവദനീയമല്ല.

ആഗോളതലത്തിൽ ഏകദേശം 50,000 പുരോഹിതരുടെ കുറവുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിവാഹം കഴിച്ചവരെ പൗരാഹിത്യത്തിൽ പ്രവേശിപ്പിച്ചാൽ സഭയ്‌ക്ക്‌ ആ കുറവ് പരിഹരിക്കാൻ സാധിക്കും. അല്ലെങ്കിൽ എപ്പിസ്ക്കോപ്പൽ സഭകൾപോലെ സ്ത്രീകൾക്കും പൗരാഹിത്യം നൽകിയാൽ സഭയുടെ പുരോഹിത ക്ഷാമം പരിഹരിക്കാൻ സാധിച്ചേക്കാം. എന്നാൽ ഫ്രാൻസീസ് മാർപാപ്പാ സ്ത്രീകളെ പൗരാഹിത്യത്തിൽ പ്രവേശിപ്പിക്കുന്നതിൽ അനുകൂലിയല്ല.  അത് വീണ്ടും പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുമെന്ന് സഭ വിലയിരുത്തുന്നു.

ഫ്രാൻസിൽ ശരാശരി പുരോഹിതരുടെ പ്രായം അറുപതു വയസ്സാണ്. അയർലണ്ടിൽ 'മെയ്നൂത്ത്‌ എന്ന സ്ഥലത്തുള്ള സെമിനാരി 500 വൈദിക വിദ്യാർത്ഥികൾക്കുവേണ്ടി പണിതുയർത്തിയതാണ്. അവിടെ ഈ വർഷം പഠിക്കാനെത്തിയ സെമിനാരി വിദ്യാർത്ഥികളുടെ എണ്ണം ആറുപേര് മാത്രമാണ്. പുരോഹിതരുടെ ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് അവർക്കു വിവാഹം കഴിക്കാമെന്നുള്ള നിയമം കൊണ്ടുവരാൻ ഒരു മാർപാപ്പായ്ക്ക് പേനാത്തുമ്പിൽ ഒപ്പിടാനുള്ള കാര്യമേയുള്ളൂ. അപ്രമാദിത്വം വരദാനമായി മാർപ്പാപ്പാമാർക്കുള്ളപ്പോൾ ഇക്കാര്യം ഒരു സിനഡു സമ്മേളിച്ച് തീരുമാനിക്കേണ്ട ആവശ്യവുമില്ല. സഭയുടെ യാതൊരു തത്ത്വങ്ങളും മാറ്റേണ്ടതുമില്ല. അസാധാണ സന്ദർഭങ്ങളിൽ പുരോഹിതർക്കു വിവാഹം കഴിക്കാൻ സാധിക്കുമെന്നതു പടിഞ്ഞാറൻ സഭകളിൽപ്പോലും അനുവദിച്ചിട്ടുണ്ട്

വത്തിക്കാന്റെ റിപ്പോർട്ടനുസരിച്ച് ലോക ജനസംഖ്യയിൽ കത്തോലിക്കരുടെ എണ്ണം 1975 നു ശേഷം നേരെ ഇരട്ടിയായിട്ടുണ്ട്. 710 മില്യൺ ജനതയുണ്ടായിരുന്ന സഭ ഇന്ന് ആഗോളതലത്തിൽ രണ്ടുബില്യൺ  ജനങ്ങളിൽ കൂടുതലുണ്ട്. എന്നാൽ പുരോഹിതർ രണ്ടു ശതമാനം താഴെ മാത്രമേ വർദ്ധിച്ചിട്ടുള്ളൂ. മൊത്തം പുരോഹിതരിൽ കൂടുതലും യുറോപ്യന്മാരാണ്. അവരുടെ എണ്ണവും കുറഞ്ഞുകൊണ്ടിരിക്കുന്നു. 1975-ൽ 404,783 പുരോഹിതർ ഉണ്ടായിരുന്നു. ഇന്നും അവരുടെ എണ്ണത്തിനു കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല.

പോപ്പ് ബെനഡിക്റ്റിന്റെ രാജിക്കുശേഷം അമേരിക്കയിൽ പുരോഹിതരുടെ ബ്രഹ്മചര്യവസ്ഥയെ സംബന്ധിച്ച് ഒരു സർവ്വേ എടുത്തപ്പോഴും 60 ശതമാനം പുരോഹിതരും വിവാഹം കഴിക്കണമെന്ന താൽപ്പര്യമാണ് പ്രകടിപ്പിച്ചത്. പള്ളിയിൽ നിത്യം പോവുന്നവരുടെ ഇടയിലും ഒരു സർവേയിൽ 46 ശതമാനം ജനങ്ങൾ പുരോഹിതരുടെ വൈവാഹിക ജീവിതത്തെ പിന്താങ്ങി. പള്ളിയിൽ വല്ലപ്പോഴും കുർബാനക്ക് പോവുന്ന വിശ്വാസികളിൽ 70 ശതമാനം പേരും പുരോഹിതർ വിവാഹം കഴിക്കണമെന്നുള്ള അഭിപ്രായക്കാരായിരുന്നു.

കോൺവെന്റ് സ്‌കൂളിലും പുരോഹിതർ നടത്തുന്ന സ്‌കൂളിലും പഠിക്കുന്ന കുട്ടികൾ കുഞ്ഞായിരിക്കുമ്പോൾ അവർ റോൾ മോഡലായി കാണിക്കുന്നത് കന്യാസ്ത്രികളെയും പുരോഹിതരേയുമായിരിക്കും. അവരുടെ കുപ്പായങ്ങൾ പരിശുദ്ധങ്ങളെന്നു കുഞ്ഞുങ്ങളെ ധരിപ്പിക്കും. പുരോഹിതരുടെയും കന്യാസ്ത്രികളുടെയും സേവനം ലോകത്ത് ഏറ്റവും ഉത്തമമെന്ന് പഠിപ്പിക്കും.  കുട്ടികൾ കൗമാരമാകുമ്പോഴേ അവരെ സ്വാധീനിക്കാനും തുടങ്ങും. ക്രിസ്തുവിന്റെ മണവാട്ടിയെന്നുള്ള സുന്ദരമായ പദങ്ങൾ കുട്ടി മനസ്സിൽ അലങ്കരിക്കും. കന്യാസ്ത്രിയാകാൻ അവരെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. 'കുഞ്ഞനുജന്മാരെ, കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ ജോലിചെയ്യാൻ വരൂവെന്നു' സ്വാഗതം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ നൽകി കൗമാരപിള്ളേരുടെ മനസ്സുകളിലും വിഷയമ്പുകൾ എയ്തു കൊണ്ടിരിക്കും. ഇങ്ങനെയുള്ള പ്രലോഭനങ്ങളിൽപ്പെട്ടു പുരോഹിതരാകുന്നവർ പിന്നീട് സഭയ്ക്ക് തലവേദനയാവുകയേയുള്ളൂ. കുടുംബമായി ജീവിക്കണമെന്ന മോഹന സ്വപ്നങ്ങൾ മനസ്സിൽ വന്നടിയുന്ന സമയം അവരിൽ പൗരാഹിത്യത്തിന്റെ കുരുക്കുകൾ വീണു കഴിഞ്ഞിരിക്കും. ഒരിക്കൽ മഠത്തിൽ ചേർന്നു കഴിയുമ്പോഴാണ് ഈ പെൺകുട്ടികൾ, പള്ളിയിലെ വികാരിയാണ് മണവാളനെന്ന സത്യം മനസിലാക്കുന്നത്. പിന്നീട് അവർക്ക് അവിടെനിന്നും രക്ഷപ്പെടാനും എളുപ്പമല്ല. സെമിനാരിയിൽ ചേരുന്ന കുട്ടികൾ മുന്തിരിത്തോപ്പിനു പകരം കാണുന്നത് സ്വയം കഴുത്തിൽ നുകം വെച്ച കാളകളെപ്പോലെയുള്ള ജീവിതമായിരിക്കും. സെമിനാരിയിൽനിന്നു പഠനം കഴിഞ്ഞു പുറത്തുവരുമ്പോൾ അയാൾ പിന്നീട് വ്യത്യസ്തനായ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയുമാകും.

പ്രായപൂർത്തിയാകാത്ത, പാകത വരാത്ത കുട്ടികളെ സെമിനാരികളിൽ പഠനത്തിനായി അയക്കുന്നത് നിരോധിക്കണം. സെമിനാരിയിലും കോൺവെന്റുകളിലും കുട്ടികളുടെ മാതാപിതാക്കന്മാർക്ക് യാതൊരു നിയന്ത്രണവുമില്ല. സീനിയർ സെമിനാരിയൻ മുതൽ അറുപതു വയസുകഴിഞ്ഞ കിളവൻ അച്ചന്മാർ വരെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാർത്തകൾ നിത്യവും നാം വായിക്കുന്നു. ഇന്ത്യൻ നിയമമനുസരിച്ചു സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം നിശ്ചയിച്ചിട്ടുണ്ട്. അതേ നിയമം തന്നെ സെമിനാരിയിൽ പോവുന്ന ഒരു ആൺകുട്ടി അല്ലെങ്കിൽ കന്യാസ്ത്രിയാകാൻ പോവുന്ന പെൺകുട്ടിയ്ക്കും നിശ്ചയിക്കണം. അതിനുശേഷം അവരുടെ ദൈവവിളിയെന്ന സങ്കല്പം തെരഞ്ഞെടുക്കട്ടെ.

ലോകമാകമാനം ലക്ഷക്കണക്കിന് വൈദികർ പൗരാഹിത്യം ഉപേക്ഷിച്ചതായി സർവേകളിൽ കാണുന്നു. കേരളത്തിൽ ആകാശം മുട്ടെ പള്ളികളും കത്തീഡ്രലുകളും പണിതുയരുമ്പോൾ യൂറോപ്പിൽ ദേവാലയങ്ങൾ നിശാശാലകളും മദ്യ വിൽപ്പന ശാലകളുമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന  കാഴ്ചകളാണ് നാം കാണുന്നത്. മനുഷ്യർക്ക് പുരോഹിതരോടും സഭയോടുമുളള വിശ്വാസം കുറയുന്നതാണ് കാരണം. സഭ അനുവർത്തിക്കുന്ന ചില നയങ്ങൾ, യാഥാസ്ഥിതികവും കാലഹരണപ്പെട്ടതും മാറ്റമില്ലാത്തതുമാണ്. അത്തരം പഴഞ്ചൻ ചിന്തകളിൽ നിന്നു വിശ്വാസസമൂഹം സ്വതന്ത്രമാകാനും ആഗ്രഹിക്കുന്നു.

തൊണ്ണൂറു ശതമാനം വിവാഹിതരായ കത്തോലിക്കരും കുടുംബാസൂത്രണത്തിൽ വിശ്വസിക്കുന്നവരാണ്. ഭ്രൂണഹത്യ സഭയിൽ പാപമായി കരുതുന്നു. അതുപോലെ ഗർഭച്ഛിദ്രവും അനുവദനീയമല്ല. എച്ച്.ഐ. വി. രോഗ ബാധിതർക്കു പോലും ഗർഭ നിരോധക ഉറകൾ ഉപയോഗിക്കുന്നതിൽ സഭയിൽ നിയന്ത്രണമുണ്ട്. സഭയിൽ ഒരു ചെറിയ മാറ്റമുണ്ടാകണമെങ്കിലും നൂറ്റാണ്ടുകളെടുക്കും. ഇത്തരം മാറ്റമില്ലാത്ത സഭയിൽ നിന്നും വിശ്വാസികൾ അകന്നു പോവുമ്പോൾ സമൂഹത്തിൽ പുരോഹിതരുടെ ആവശ്യങ്ങൾ ഇല്ലാതെയാവുന്നു. ദേവാലയങ്ങൾ വിശ്വാസികളുടെ അഭാവംമൂലം പൂട്ടേണ്ട ഗതികേടും സംഭവിക്കുന്നു.

സ്ത്രീ പുരുഷ ബന്ധം സന്താനോത്ഭാദനത്തിനു മാത്രമേ പാടുള്ളുവെന്ന സഭയുടെ പ്രാചീന നിയമം ഇന്നുമുണ്ട്. അല്ലാത്ത പക്ഷം വൈദികരുടെ മുമ്പാകെ കുമ്പസാരിക്കണം. കുടുംബാസൂത്രണത്തിനു ഉറകൾ ഉപയോഗിക്കുന്നതിനു പകരം സ്ത്രീകളുടെ ആർത്തവ കണക്കിൻപ്രകാരം മാത്രം ലൈംഗികത അനുവദനീയമാണ്. കൂടുതൽ കൂടുതൽ സന്താനങ്ങളെ ഉത്ഭാദിപ്പിക്കാനാണ് സഭ ഉപദേശിക്കുന്നത്. കർദ്ദിനാൾ ന്യുമാൻ പറയുമായിരുന്നു, "കത്തോലിക്കാ സഭയെപ്പോലെ സുന്ദരമായതും അതിനേക്കാൾ വൈരൂപ്യമേറിയതുമായ മറ്റൊരു സഭയില്ല. അതുകൊണ്ടു കാലത്തിന്റെ ഇന്നത്തെ ആവശ്യം സഭയിലുള്ള വൈരൂപ്യങ്ങൾ ഇല്ലാതാക്കുകയെന്നതാണ്. എത്രമാത്രം സഭയുടെ ചെളിപുരണ്ട മുഖം കഴുകി
വൃത്തിയാക്കുന്നുവോ അത്രമാത്രം സഭ വീണ്ടും സൗന്ദര്യാത്മകമായി പ്രത്യക്ഷപ്പെടും."

അടുത്ത കാലത്ത് ഇറ്റലിയിൽ ഇരുപത്തിയാറ് യുവതികൾ തങ്ങൾ പുരോഹിതരായ കാമുകരുമൊത്ത് രഹസ്യബന്ധം തുടരുന്നുണ്ടെന്നും പൗരാഹിത്യം ഉപേക്ഷിക്കാതെ തന്നെ അവരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും കാണിച്ച് ഫ്രാൻസീസ് മാർപാപ്പായ്ക്ക് ഒരു കത്ത് അയച്ചിരുന്നു. തങ്ങൾ സ്നേഹിക്കുന്നവർ പൗരാഹിത്യം ഉപേക്ഷിക്കുന്നതിൽ അതീവ ദുഃഖത്തിലാണെന്നും കത്തിൽ സൂചിപ്പിച്ചിരുന്നു. പുരോഹിതർക്ക് വിവാഹം ചെയ്യാൻ പാടില്ലാന്നുള്ള സഭയുടെ നയങ്ങൾക്ക് മാറ്റം വരുത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു. പുരോഹിതരുടെ ബ്രഹ്മചര്യം സഭയുടെ നിയമം അല്ലെന്നും അത് പുരോഹിതർക്കിടയിലുള്ള അച്ചടക്കത്തിന്റെ ഒരു മാനദണ്ഡമാണെന്നും വിശ്വാസവുമായി പുരോഹിതരുടെ ബ്രഹ്മചര്യത്തിനു യാതൊരു ബന്ധവുമില്ലെന്നും സഭയ്ക്ക് ഏതു കാലത്തും അത്തരം തീരുമാനം മാറ്റാവുന്നതേയുള്ളുവെന്നും മാർപാപ്പാ എഴുതിയ 'സ്വർഗ്ഗത്തിലും ഭൂമിയിലും' (ഓൺ ഹെവൻ ആൻഡ് എർത്ത്) എന്ന പുസ്തകത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

2019 ഒക്ടോബറിൽ ലാറ്റിൻ അമേരിക്കയിലെ 'പാൻ ആമസോൺ' സ്ഥലത്തു കൂടുന്ന സഭാ സിനഡിൽ പുരോഹിതർക്ക് വിവാഹം കഴിക്കാമെന്നുള്ള പ്രഖ്യാപനം ഉണ്ടാവുമെന്നുള്ള വാർത്തകൾ  പ്രചരിക്കുന്നുണ്ട്. പുരോഹിതരുടെ ഈ നിയമം ലാറ്റിൻ അമേരിക്കൻ ഭൂപ്രദേശങ്ങൾക്കു മാത്രം ബാധകമായിരിക്കുമെന്നാണ് ഊഹോപാഹങ്ങൾ. അങ്ങനെ ഒരു തീരുമാനം സഭയെടുക്കുന്നുവെങ്കിൽ അത് സഭയുടെ നൂറ്റാണ്ടുകൾക്കുശേഷമുള്ള ചരിത്രത്തിലെ സുപ്രധാനമായ ഒരു കാൽവെപ്പായിരിക്കും. വാർത്തകൾ നാനാഭാഗങ്ങളിൽ പ്രചരിക്കുന്നുണ്ടെങ്കിലും പുരോഹിതർക്ക് വിവാഹം അനുവദിക്കുമോയെന്ന വിഷയത്തെപ്പറ്റി ചർച്ച ചെയ്യുമോയെന്നതും സംശയത്തിലാണ്. അത് പിന്നീട് റോമിൽ നടക്കുന്ന സിനഡിലെ ചർച്ചാവിഷയങ്ങളായി മാറ്റിയേക്കാം. റോമിൽനിന്നും വേറിട്ട് മറ്റൊരു രാജ്യത്ത് സിനഡ് കൂടുന്നതും ഫ്രാൻസീസ് മാർപ്പാപ്പ ഭരണം ഏറ്റതിൽ പിന്നീടുള്ള ആദ്യത്തെ സംഭവമായിരിക്കും.

ബിഷപ്പുമാരുടെ ബ്രസീലിൽ നടക്കാൻ പോകുന്ന ഈ സിനഡിൽ പുരോഹിതരുടെ അവിവാഹിതാവസ്ഥ ചർച്ചാവിഷയമാക്കുകയാണെങ്കിൽ ശക്തമായ എതിർപ്പുകളും പ്രതീക്ഷിക്കാം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം പുരോഹിതരുടെ ബ്രഹ്മചര്യവ്രതം ഫ്രാൻസീസ് മാർപാപ്പാ അവസാനിപ്പിക്കുമെന്നും പറയുന്നു. സിനഡിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ പലതരത്തിലാണ് പ്രചരിക്കുന്നത്. ഇന്ന് സെമിനാരി ജീവിതത്തിൽക്കൂടി വ്രതമെടുത്ത് പുരോഹിതരാകാൻ അധികമാളുകൾ രംഗത്ത് വരുന്നില്ല. പുരോഹിത ക്ഷാമം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ലാറ്റിൻ അമേരിക്കൻ ഭൂവിഭാഗങ്ങളിലാണ്.

ബ്രസീലിൽ വിവാഹിതരായ പുരോഹിതരുടെ ആവശ്യങ്ങൾ വരുന്നുവെന്നും സഭയ്ക്ക് ബോധ്യമുണ്ട്. 1970-ൽ 92 ശതമാനം ബ്രസീലിയൻ ജനത കത്തോലിക്കരായിരുന്നു. 2010-ൽ അവരുടെ എണ്ണം 65 ശതമാനമായി. പെന്തകോസ്റ്റൽ സഭകൾ അവിടെ ശക്തി പ്രാപിച്ചതുകൊണ്ടാണ് കത്തോലിക്കരുടെ എണ്ണം കുറഞ്ഞത്. കത്തോലിക്കരല്ലാത്ത സഭകളിൽ വിവാഹിതരായ പാസ്റ്റർമാരും സ്ത്രീകളും സഭാ പ്രവർത്തനങ്ങൾ നടത്തുന്നു. ബ്രസീലിൽ 140 മില്യൺ കത്തോലിക്കരുണ്ട്. അവരുടെ സേവനത്തിനായി ആകെ 18000 പുരോഹിതർ മാത്രമാണുള്ളത്. ആമസോൺ പ്രദേശങ്ങളിലാണ് അമിതമായ പുരോഹിത ക്ഷാമമുള്ളത്. രാജ്യത്ത് പുരോഹിതരെ ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങൾ മുഴുവൻ പരാജയപ്പെടുകയും ചെയ്തു. സാംസ്ക്കാരികമായ അന്തരമാണ് കാരണം. യൂറോപ്പിലും അമേരിക്കയിലും പുരോഹിത ക്ഷാമം പരിഹരിക്കാൻ വികസിക്കുന്ന രാഷ്ട്രങ്ങളിൽനിന്ന് അവരെ ഇറക്കുമതി ചെയ്യുന്നു. അവിടങ്ങളിലെല്ലാം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായതുകൊണ്ടു പുരോഹിതക്ഷാമം ഒരു അളവ് വരെ പരിഹരിക്കാൻ സാധിക്കുന്നു.  ബ്രസീലിൽ പുരോഹിതർ വിവാഹം കഴിക്കില്ലെന്നുള്ള ‌ പ്രതിജ്ഞയ്ക്കെതിരെ ബ്രസീലിലെ സിനഡിൽ തീരുമാനങ്ങൾ കൈക്കൊണ്ടില്ലെങ്കിൽ റോമ്മായിൽ നടത്തുന്ന സിനഡിൽ സഭ അവരുടെ കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം തേടേണ്ടി വരും.

വിവാഹിതരായ പുരോഹിതരോടുള്ള ബിഷപ്പുമാരുടെ മനോഭാവം മനസിലാക്കാമെന്നേയുള്ളൂ! പുരോഹിതർ വിവാഹിതരായാൽ സഭയുടെ സാമ്പത്തികം തകർക്കുമെന്ന് ഭയപ്പെടുന്നു. സഭ പുലർത്തിവരുന്ന പാരമ്പര്യത്തെയും സംസ്‌കാരങ്ങളെയും നശിപ്പിക്കുമെന്നും കരുതുന്നു. ഇടവക ജനത്തിന് പുരോഹിതരുടെ കുടുംബത്തിനും ചെലവുകൾ കൊടുക്കേണ്ടി വരും. അവർക്ക് താമസിക്കാനുള്ള വീടും കുട്ടികളുടെ വിദ്യാഭ്യാസവും വഹിക്കേണ്ടി വരും. കുടുംബമായി താമസിക്കുമ്പോൾ ആദ്ധ്യാത്മിക കാര്യങ്ങളിലും അതിന്റേതായ കുറവുകൾ വരാം. വിവാഹിതരായ പുരോഹിതരുടെയിടയിൽ വിവാഹമോചനവുമുണ്ടാകാം. അവിവാഹിതരായി ജീവിക്കുന്ന പുരോഹിതരിലും എതിർപ്പുകൾ ഉണ്ടാവാം. അവർ സഹിച്ചതുപോലുള്ള ത്യാഗങ്ങൾ പുതിയതായി പുരോഹിതപ്പട്ടം ലഭിക്കുന്നവർക്ക് സഹിക്കേണ്ടതില്ലായെന്ന തീരുമാനം അവരിൽ എതിർപ്പുകൾ ഉണ്ടാക്കാം. തന്മൂലം ഇന്നത്തെ പുരോഹിതരുടെ ബ്രഹ്മചര്യവ്രതങ്ങളിൽ മാറ്റങ്ങളുണ്ടാവുമോയെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
Constantine the Great
Pope-Gregory-vii