Translate

Friday, November 30, 2012

വിശുദ്ധ നീലകണ്ഠപിള്ള അഥവാ വിശുദ്ധ ദൈവസഹായം പിള്ള


രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍ 
.........ഡിലനോയിയെ സര്‍വ്വസൈന്യാധിപനായി നിയമിച്ച് അയാള്‍ക്ക് ഉദയഗിരിക്കോട്ടയില്‍ പള്ളികെട്ടിക്കൊടുത്ത രാജാവ് ഒരു സാധാരണ ജീവനക്കാരനെ മതം മാറി എന്നുപറഞ്ഞു കൊല്ലാന്‍ വിധിക്കുമോ? സ്വന്തം രാജ്യത്ത് മതംമാറ്റം അദ്ദേഹം അനുവദിച്ചതു കൊണ്ടാണല്ലോ മിഷനറിമാര്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. അല്ലെങ്കില്‍ ഒരു രാജ്യദ്രോഹിയെ രക്തസാക്ഷിയാക്കേണ്ട കാര്യമില്ലല്ലോ. മാത്രവുമല്ല, മതം മാറുന്നവരെ കൊല്ലുന്ന പരിപാടി അന്നുണ്ടായിരുന്നു എങ്കില്‍ മാര്‍ത്താണ്ഡവര്‍മ കൊല്ലിച്ച ക്രിസ്ത്യന്‍ മിഷനറിമാര്‍ ധാരാളം കണ്ടേനെ..!!!
ശ്രീ പിള്ളയുടെ വിശുദ്ധീകരണപ്രഘോഷനത്തിന്നു ഇത്രയധികം കാലതാമസം എന്തുകൊണ്ട് വന്നു…? ഒരാള്‍ മതം മാറിയാല്‍ അപ്പോള്‍ സ്വീകരിക്കുന്ന പുതിയ പേരുകള്‍ ആണ് പില്‍ക്കാലത്തും ഉപയോഗിക്കുന്നത്, പ്രത്യേകിച്ച് പള്ളി രേഖകളില്‍.. എന്നാലിവിടെ നീലകണ്ഠപിള്ള, ലാസര്‍ എന്ന് പേര് സ്വീകരിച്ചു എങ്കിലും, വാഴ്ത്തപ്പെടുന്ന തിരു നീലകണ്ഠപിള്ള എന്നും ദൈവസഹായം പിള്ള എന്നും മറ്റുമുള്ള പെരുകളില്‍ത്തന്നെ അറിയപ്പെടുന്നത് എന്തുകൊണ്ടാണ്..!? പെട്ടെന്ന് ഇത്രയധികം വിശുദ്ധന്‍മാര്‍ എങ്ങിനെ പ്രത്യക്ഷപ്പെടുന്നു…? സെന്റ് ലാസിരസ് എന്ന് പറയുന്നതിന് പകരം വിശുദ്ധ നീലകണ്ഠപിള്ള എന്നും വിശുദ്ധ ദൈവസഹായം പിള്ള എന്നും വാമൊഴിയും വരമൊഴിയും ഉണ്ടായാല്‍ വരുന്ന വ്യത്യാസം മനസ്സിലാക്കണം. അതേസമയം തന്നെ ദൈവസഹായം പിള്ളയുടെ അപദാനങ്ങള്‍ വാഴ്ത്തിപാടുന്ന ബ്ലോഗുകളിലും വെബ്‌സൈറ്റ്കളിലും എട്ടുവീട്ടില്‍ പിള്ളമാരെയും എട്ടരയോഗക്കാരെയും സവര്‍ണ മാടമ്പി ജ•ിമാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്തൊരു വൈരുധ്യം. ചോദ്യങ്ങള്‍ അവസാനിക്കുന്നില്ല…
രാജ്യദ്രോഹത്തിനു ശിക്ഷിക്കപ്പെട്ടവരെല്ലാം വാഴ്ത്തപ്പെടുമെങ്കില്‍ , രാമനാമഠത്തില്‍ മാര്‍ത്താണ്ഡമഠത്തില്‍ കുളത്തൂര്‍ കഴക്കൂട്ടത്തു ചെമ്പഴന്തി പള്ളിച്ചല്‍ കുടമണ്‍ വെങ്ങാനൂര്‍പിള്ളമാര്‍ക്കും, ഒരു കുറ്റവും ചെയ്യാതെ കഴുവേറേണ്ടിവന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കും നായര്‍ സര്‍വീസ് സൊസൈറ്റി യെങ്കിലും ‘വിശുദ്ധ പദവി’ കൊടുക്കേണ്ടതാണ്..!

 ലേഖനം മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്കുചെയ്യുക
Maharaja Uthram Thirunal Marthanda Varma - News4Kerala:

'via Blog this'

ഡോ. പൈലിയുടെ സൂര്യാ ടീവി പ്രകടനം

ജോസഫ് പുലിക്കുന്നേല്‍ 

............ശ്രീ. പൈലി ചെയര്‍മാനായിരുന്ന സി.ആര്‍.എല്‍. എസില്‍നിന്നും കൗണ്‍സില്‍ അംഗമായിരുന്ന ജി.എസ്.പി.ഐ. യില്‍നിന്നും എന്റെ മകന്‍ രാജുവിനെ പുറത്താക്കിയ 2009 ഫെബ്രുവരി 12-ാം തീയതിയിലെ യോഗത്തില്‍ സി.ആര്‍.എല്‍.എസിന്റെ അധ്യക്ഷത വഹിച്ചിരുന്നത് ശ്രീ. പൈലി തന്നെയായിരുന്നു. ഈ യോഗത്തില്‍ അദ്ദേഹം പറയുന്ന van Benthem സംബന്ധിച്ചിരുന്നു. van Benthem ആണല്ലോ പൈലിയോട് ഇവിടെ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും അഴിമതിയും നടക്കുന്നു എന്നു പറഞ്ഞത്. എങ്കില്‍ ഈ സ്ഥാപനത്തിന്റെ ചെയര്‍മാനായിരുന്ന ശ്രീ. പൈലി എന്തുകൊണ്ട് ഇക്കാര്യം നേരിട്ട് അന്വേഷിച്ചില്ല. അല്ലെങ്കില്‍ ഈ ആരോപണങ്ങളെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ എന്തുകൊണ്ട് ശ്രീ.പൈലി ആവശ്യപ്പെട്ടില്ല? എന്നോടുപോലും ഇന്നുവരെ ഈ മനുഷ്യന്‍ ഇങ്ങനെ ഒരു ആരോപണം ഉണ്ടായിരുന്നു എന്നു പറഞ്ഞിട്ടില്ല.

ഈ സംഭവം കഴിഞ്ഞ് മാര്‍ച്ച് 10-ാം തീയതിയും യോഗം കൂടിയിരുന്നു. ഈ യോഗത്തിലും പൈലി സന്നിഹിതനായിരുന്നു. ഈ യോഗത്തില്‍വച്ചാണ് എന്നെ ഈ സ്ഥാപനത്തിലേക്ക് തിരിച്ചു വിളിക്കുന്നത്. ആ തീരുമാനം താഴെ കൊടുക്കുന്നു.

'The Council felt that the services of Mr. Joseph Pulikunnel who was very much with this institution until two years ago was needed now. His absence for the last two years as member of the Council was found to be one of the causes of the malfunctioning of the institutions. On the request of the members of the Council Mr. Joseph Pulikunnel came to the meeting place. After initial hesitation he agreed to accept the request made by all the members of the Council unanimously'. 

എന്നെ വീണ്ടും ഓശാനമൗണ്ടിലേക്ക് ക്ഷണിക്കുന്ന യോഗത്തിലും പൈലി പങ്കെടുത്തിരുന്നു. ഒരു എതിര്‍പ്പും പറഞ്ഞില്ലെന്നു മാത്രമല്ല എന്നെ സ്വാഗതം ചെയ്തതും ഇനി ഒരിക്കലും ഈ സ്ഥാനത്തുനിന്നും രാജിവയ്ക്കരുതെന്നും പറഞ്ഞത് അദ്ദേഹമായിരുന്നു. ഒരുമാസം കഴിഞ്ഞ് ഏപ്രില്‍ 8-ാം തീയതി യോഗം കൂടി. ആ യോഗത്തിലും പൈലി എന്റെ അഴിമതിയെക്കുറിച്ചും അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിച്ചതേയില്ല. ഞാനും പൈലിയുമായി പരിചയപ്പെടുന്നത് 1969-ലാണ്. അങ്ങനെ ബന്ധമുള്ള എന്നോട് എന്തുകൊണ്ട് ബെന്തേമിന്റെ ആരോപണത്തെക്കുറിച്ച് സംസാരിച്ചില്ല. മൂന്നുകൊല്ലം കഴിഞ്ഞ് ഇപ്പോഴാണ് ഈ വിദ്വാന്‍ എന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തെക്കുറിച്ചും അഴിമതിയെക്കുറിച്ചും സംസാരിക്കാന്‍ സൂര്യാ ടീവിയില്‍ എത്തുന്നത്. 

പെട്ടെന്ന് അദ്ദേഹത്തിന് മനംമാറ്റം വരാനുണ്ടായ കാരണം പിന്നീടു വന്ന ട്രഷറര്‍ മാസംതോറും മൂവായിരം രൂപ പൈലി വാങ്ങുന്നുണ്ടെന്നും അങ്ങനെ ഒരു തീരുമാനം ബോര്‍ഡ് എടുത്തിട്ടുണ്ടോ എന്നും എന്നോടു ചോദിച്ചു. ഈ കാര്യം പിന്നീട് ബോര്‍ഡില്‍ ചര്‍ച്ചയ്ക്കു വന്നു. അദ്ദേഹം മിണ്ടാതിരിക്കുകയാണ് ചെയ്തത്. പക്ഷേ അന്നുവരെ അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്ന മുഖത്തിനു വിപരീതമായി 2000 മുതല്‍ 2008 വരെ 3,12,388/- രൂപ ഓശാനമൗണ്ടില്‍നിന്നും അദ്ദേഹം വാങ്ങുകയുണ്ടായി. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ പതിവ് നിര്‍ത്തലാക്കി. ഇത് അദ്ദേഹത്തെ വല്ലാതെ ക്ഷോഭിപ്പിച്ചു. അങ്ങനെയാണ് ശ്രീ. പൈലി എന്റെ ശത്രുവായിതീര്‍ന്നത്. ഞാനാണ് ഇതിനു കാരണക്കാരനെന്ന് ഇന്നും അദ്ദേഹം വിശ്വസിക്കുന്നു.

ഓശാനമൗണ്ടിലെ സാമ്പത്തിക ഇടപാടുകളിലൊന്നുംതന്നെ എനിക്ക് പങ്കുണ്ടായിരുന്നില്ല. അത് പൈലിയുടെ സുഹൃത്തായിരുന്ന തോമസ് ഉമ്മനും പൈലിയും കൂടിയാണ് നടത്തിപ്പോന്നിരുന്നത്. 

4. ശ്രീ.പൈലി ചെയര്‍മാനായിരുന്ന കാലത്ത് ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ധാര്‍മിക ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്.'............ 

കാത്തലിക് റിഫര്‍മേഷന്‍ ലിറ്ററേച്ചര്‍ സൊസൈറ്റിയുടെ ചെയര്‍മാനായും ഗുഡ്‌സമരിറ്റന്‍ പ്രോജക്ട് ഇന്ത്യയുടെ കൗണ്‍സില്‍ അംഗമായും 1998-മുതല്‍ 2009 വരെ പ്രവര്‍ത്തിച്ചിരുന്ന ഡോ. പൈലി ഈ അടുത്തയിടെ സൂര്യ ടീവിയില്‍ പ്രത്യക്ഷപ്പെട്ട് ഓശാനമൗണ്ടിനെക്കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ പഠന വിധേയമാക്കിക്കൊണ്ട് ജോസഫ് പുലിക്കുന്നേല്‍ പ്രസിദ്ധീകരിച്ച ലഘുലേഖ മുഴുവന്‍ വായിക്കുവാന്‍ താഴെ ക്ലിക്കുചെയ്യുക

ഓശാന:

'via Blog this'

പ്രവാസി പുരോഹിതരുടെ വില കുറഞ്ഞ പ്രഹസനങ്ങള്‍

സമൂഹത്തില്‍ വിലയും നിലയുമുള്ളവരെ വ്യക്തിഹത്യനടത്തുക, എന്ന ഒരു നയമാണ് പുരോഹിത ബ്ലോഗായ സീറോ മലബാര്‍ ഫൈത്തു എന്നും അനുവര്‍ത്തിച്ചു വരുന്നത്. മനുഷ്യനെ വിമര്‍ശനങ്ങള്‍ ആകാം. എന്നാല്‍ എത്രത്തോളം സംസ്ക്കാരരഹിതമായി താഴാമെന്നുള്ളതിനു പ്രത്യക്ഷതെളിവുകളാണ് ഈ ബ്ലോഗില്‍ വരുന്ന ലേഖനങ്ങളെല്ലാം.  പുരോഹിതരെ വിമര്ശിക്കുന്നവരേ നികൃഷ്ടമായ രീതിയിലുള്ള ഭാഷാപ്രയോഗങ്ങളാണ് ഇവര്‍ പ്രയോഗിക്കുന്നതും. കട്ടിക്കാരനെയും പുലിക്കുന്നനെയും വ്യക്തിപരമായി അപമാനിക്കുന്ന ഭാഷകള്‍ മാത്രമേ
ഇവര്‍ക്കറിയത്തുള്ളൂ. കഷ്ടമുണ്ട് പുരോഹിതരെ, നിങ്ങളുടെ ലവലിലേക്ക്‌ അല്‍മായനു ഇറങ്ങിവരുവാനും ബുദ്ധിമുട്ടുണ്ട്.

അവരുടെ പുതിയ ഇര ടോം വര്‍ക്കിയാണ്. അദ്ദേഹം പൊരുതുന്നതു എന്തിനെന്നും, എന്തു തത്ത്വസംഹിതകള്‍ക്കെന്നും ലേഖനകര്‍ത്താവിനു അറിയണ്ടാ? പെന്തിക്കൊസു ചേട്ടനെന്നാണ് ഫൈത്തു  അദ്ദേഹത്തെ വിളിക്കുന്നത്‌. ഭാഷകള്‍  പ്രയോഗിച്ചിരിക്കുന്നതും  തനി സൈബര്‍ കുറ്റവാളികളെപ്പോലെയാണ്. പേരുവെക്കാതെയുള്ള ലേഖനങ്ങളാണ് മൊത്തം. ഇതില്‍നിന്നും ഇവര്‍ ആരെയോ ഭയപ്പെടുന്ന ഭീരുക്കളെന്നല്ലേ വായനക്കാരന്‍ മനസിലാക്കേണ്ടത്. തുറന്ന മനസോടെ കട്ടിക്കാരന്റെയും ടോം വര്‍ക്കിയുടെയും ആശയങ്ങളെ എതിരിടുവാന്‍ തന്റെടമുണ്ടെങ്കില്‍ അവര്‍ തങ്ങളുടെ മാളത്തില്‍ നിന്നും ഒളിയമ്പ് എയ്യാതെ പുറത്തുവരട്ടെ. വാക്കുകള്‍ക്കു പാപ്പരാകുമ്പോഴാണ് വ്യക്തിഹത്യയിലേക്കു തിരിയുന്നത്. തോറ്റു പോകുമ്പോള്‍ പഴയ കാലങ്ങളില്‍ ചന്തകളില്‍ ജീവിക്കുന്ന ചില സ്ത്രീപുരുഷന്മാരുടെ തുണിപ്രയോഗംപോലെയാണ് ടോം വര്‍ക്കിയെ അങ്ങേയറ്റം അപമാനിച്ചു അവര്‍ ബ്ലോഗില്‍  ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നതും.

 അദ്ദേഹത്തെ വെന്തിക്കൊസുചേട്ടന്‍ ആക്കുവാന്‍ അങ്ങേയറ്റം ശ്രമിക്കുന്നതുംകാണാം. മറിയം,  കുഞ്ഞിനു നിപ്പിളില്‍ പാലു കൊടുക്കുന്നുവെന്ന് ടോം വര്‍ക്കി പറഞ്ഞ ആരോപണങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരു വെന്തിക്കൊസുകാരനും മേരിയെ അങ്ങനെ അപമാനിക്കുകയില്ലെന്നു സാമാന്യബുദ്ധിയുള്ള വായനക്കാരനു മനസിലാകും. അവര്‍ മേരിയെ ആരാധിക്കുന്നില്ല. കത്തോലിക്കരും മേരിയെ ആരാധിക്കുന്നുവെന്നു അവകാശപ്പെടുന്നില്ല. ആരാധിക്കുവാന്‍ സഭയുടെ ദൈവികശാസത്രത്തിലും ഇല്ല. പിന്നെ എന്തിനു പുരോഹിതര്‍ മേരിയുടെ പേരും പറഞ്ഞു ടോം വര്‍ക്കിയെ അപമാനിക്കണം. സ്വന്തം അമ്മയെ തിരിച്ചറിയാത്തവരേ മേരിയെ അപമാനിക്കുവാന്‍ മുതിരുകയുള്ളൂ. വിവേകാനന്ദനും രമണമഹര്ഷിയും ക്രിസ്തുമതത്തോട് അഗാധമായ സ്നേഹം കല്പ്പിച്ചിരുന്നതും വിശ്വകലാരൂപമായ മേരിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളെ കണ്ടായിരുന്നു.

 ഇവര്‍ വിമര്‍ശിക്കുന്ന അല്മായര്‍ അമേരിക്കയില്‍ തമ്പടിച്ചിരിക്കുന്ന ഏതു പുരോഹിതരെക്കാളും  വിവരമുള്ളവരെന്നു എന്തുകൊണ്ടു മനസിലാക്കുന്നില്ല. തീയോളജിയും പഠിച്ചു ഏതെങ്കിലും  ഗ്രാമത്തില്‍ ഒരു പള്ളിയുടെ രണ്ടാം വികാരിയായി വിവരമില്ലാത്ത ഒരു പുരോഹിതന്റെ കീഴില്‍ ജോലിചെയ്യും. ഒരു സുപ്രഭാതത്തില്‍ അമേരിക്കന്‍വിസായും കിട്ടും. സൈബര്‍ലോകം പുരോഗമിച്ചതിനുശേഷം  കൊച്ചുകുട്ടിക്കുപോലും ഇന്നു ഇവരെക്കാളും  വിവരങ്ങളുണ്ട്. ഏവര്‍ക്കും മാതൃകയാകേണ്ട പുരോഹിതര്‍ ഇങ്ങനെ അധപതിച്ചാല്‍ സാധാരണ ഒരു അല്മായന്റെ ഗതി എന്തായിരിക്കും.

ലോകത്തിലെ ഏതു പൊട്ട പുരോഹിതനും ഷിക്കാഗോ രൂപതയുടെ മെത്രാനാകുവാന്‍ സാധിക്കുമെന്ന് അങ്ങേരുടെ  കഴിഞ്ഞകാല ഭരണത്തില്‍നിന്നു തെളിയിച്ചു കഴിഞ്ഞു. ഈ പേഗന്‍രാജാവിനെ ക്രിസ്തുവിന്റെ ബലിപീഠത്തില്‍നിന്നും പുറത്താക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ശാത്താനും ശക്തിയുണ്ട്. ഭക്തരുടെ പൊന്നുതിരുമെനിയിലും ശാത്താന് ആവാഹിക്കും. ഇരയായതും ഒരു ക്രിസ്തു ഭക്തനായ ടോം വര്‍ക്കിയെന്നും ചിന്തിക്കണം.

 ഒരു വ്യക്തിയെ ഏകമായി അധിക്ഷേപിക്കുമ്പോള്‍  അവര്‍ക്ക് ചുറ്റുമുള്ള കുറ്റവാളികളായ പുരോഹിതരെപ്പറ്റിയും  ചിന്തിക്കുന്നതും നന്നായിരിക്കും.
 പുരോഹിതരുടെ ലൈംഗിക പ്രശ്നങ്ങള്‍, കോഴ, പണം കക്കല്‍ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സമാധാനം പറയുന്നതും അല്മായരാണ്.

 കൊപ്പേല്‍പള്ളിയിലെ ഒരു വികാരി പരസ്യമായി ഡി.എന്‍.എ . ടെസ്റ്റ്  നടത്തുവാന്‍ വെല്ലുവിളിക്കുന്നതും കത്തോലിക്കാലോകത്തിനുതന്നെ അപമാനമാണ്. ഇടവക സ്ത്രീകളോടു  പുരോഹിതര്‍ സന്മാര്‍ഗത്തിന്റെ അതിരുവിട്ടു  സഞ്ചരിക്കുന്ന കഥകളും മറ്റു ബ്ലോഗുകളില്‍ വായിക്കുന്നു. വേദപാഠം ക്ലാസ്സുകളില്‍നിന്നും ഫീസ് ലഭിച്ചില്ലെന്നു പറഞ്ഞു പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കി വിടുന്ന കഥകള്‍ സീറോ മലബാര്‍ പള്ളികളില്‍ പതിവാണ്. ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു അഭിനവനീറോതിരുമേനി കയ്യില്‍ വീണയും വായിച്ചു  സേവക പുരോഹിതനെ ക്ലാവര്‍കുരിശും ഏല്‍പ്പിച്ചു ഷിക്കാഗോയിലെ മണിമന്ദിരത്തിലുണ്ട്. ‍

അമേരിക്കക്കാര്‍, മലയാളീ സമൂഹത്തെ  അമേരിക്കന്‍ സ്വപ്നധാരയിലെ മാതൃകാ സമൂഹമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. അമേരിക്കന്‍ ഹോസ്പിറ്റലുകളില്‍ ആതുരസേവനം നടത്തുന്ന, ആ സല്പ്പേരിനു കാരണക്കാരായ  നെഴ്സസിനെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല. ഭര്‍ത്താക്കന്‍മാരെയും കുടുംബവും നോക്കി വളരെയധികം ഐശ്വര്യപൂര്‍ണ്ണമായി ജീവിച്ചിരുന്ന കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയത് പുരോഹിതവര്‍ഗത്തിനെ നാട്ടില്‍നിന്നു ഇറക്കുമതി ചെയ്തു ഇടവകപള്ളികള്‍ സ്ഥാപിച്ചതിനുശേഷമാണ്. പുരോഹിതര്‍ പറയുന്ന സത്യമാണെന്ന് വിചാരിച്ചു വ്യക്തിത്വമില്ലാത്ത കുറെ പുരുഷന്മാരെയും ഇവര്‍ക്ക്  ശിങ്കിടികളായി കിട്ടി. ചില സ്ത്രീജനങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ നടുവേദന അഭിനയിക്കും. അച്ചന്റെ  ഫ്രിട്ജു, പലഹാരങ്ങളും കോഴിയിറച്ചിയുംകൊണ്ട് നിറക്കുവാന്‍ സ്ത്രീകള്‍ മത്സരമാണ്. കറി  രുചികരമെന്നു അച്ചന്റെ തിരുവചനം കേട്ടാല് പരിശുദ്ധത്മാവ് വരപ്രസാദം കൊടുത്തതിനു തുല്യമാകും. ക്രിസ്തുവിന്റെ മണവാട്ടിയുമാകും. നാണംക്കെട്ടു തിന്നുവാന്‍, ഗര്ഭിണികളെപ്പോലെ
പള്ളവീര്‍ത്തിരിക്കുന്ന പുരോഹിതരുമുണ്ട്.

 കേരള ക്രൈക്രൈസ്തവര്‍ തലമുറകളായി ആചാരങ്ങള്‍ അനുഷ്ടിച്ചുവന്നത് ക്രൂശിതരൂപത്തിന്റെ മുമ്പില്‍നിന്നു പ്രാര്‍ഥിച്ചായിരുന്നു.   തലതിരിഞ്ഞ  ബിഷപ്പിന്റെ കുശാഗ്ര ബുദ്ധിയില്‍നിന്നു  നികൃഷ്ടതയുടെ അടയാളമായ മാനിക്കെയിന്‍കുരിശിനെ  വന്ദിക്കണമെന്നു കടുംപിടുത്തം പിടിച്ചാല്‍ വിശ്വാസജനം പൊട്ടിത്തെറിച്ചെന്നിരിക്കും. ഈ പോട്ടിത്തെറികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്വം  ബിഷപ്പുമാര്‍ക്ക് മാത്രം. ഒരു കാലത്ത് കുടുംബപ്രതിഷ്ഠ നടത്തുന്നതും മെത്രാന്‍ കുരിശു മുത്തിക്കുന്നതും തൂങ്ങപ്പെട്ട രൂപത്തില്‍നിന്നായിരുന്നു. ഇന്നുള്ള ജനതയുടെ പൂര്‍വികതലമുറകള്‍ ക്രൂശിതനായ ക്രിസ്തുവിനെ വന്ദിച്ചതുമൂലം നരകത്തില്‍ വെന്തെരിയുന്നുവെന്നു തോന്നിപ്പോവും. യാതൊരു ദൈവശാസ്ത്രവും ഇല്ലാത്ത ഈ കുരിശുകള്‍ക്കുവേണ്ടി മത്സരബോധത്തില്‍ കഴിയുന്ന ബിഷപ്പിന്റെ മര്‍ക്കടമുഷ്ടി ഇന്ന് സീറോ മലബാര്‍ സഭയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.

 ക്രിസ്തുവിന്റെ നാമം പ്രചരിപ്പിക്കുന്നവരെ, അല്ത്താരയില്‍ എന്നും ദിവ്യബലി അര്‍പ്പിക്കുന്നവര്‍ക്ക് പരിഹസിക്കാമോ? യേശുവിന്റെ പ്രഭാഷണങ്ങള്‍ക്കും എതിരല്ലേ?  ടോം വര്‍ക്കിയെ ഫയിത്തു ലേഖനത്തിലുടനീളം പരിഹസിക്കുന്നതും വെന്തിക്കൊസുചേട്ടന്‍ എന്നാണ്. എന്നിരുന്നാലും രണ്ടുസഭകളും പരസ്പരം ചെളിവാരിയെറിയുക സാധാരണമാണ്. അറ്റ്ലാന്‍റയില്‍ ക്രൂശിതരൂപത്തിനുമുമ്പില്‍ കൈനിവര്‍ത്തി കോമാളിയെപ്പോലെ പ്രാര്‍ഥിച്ചുവെന്നു  മറ്റൊരു ആരോപണവും. ക്രൂശിതരൂപത്തിന് മുമ്പില്‍ പ്രാര്‍ഥിക്കുന്നയാള്‍  എങ്ങനെ വെന്തിക്കൊസ്കാരന്‍ ആകും.? പേരുകള്‍ വിളിച്ചു ടോം വര്‍ക്കിയുടെ നാവു അടപ്പിക്കാമെന്നാണ്  പുരോഹിത ബ്ലോഗു കരുതുന്നതും. എങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിപോയി. അമിതമായി പ്രാര്ധിക്കുന്നതുകൊണ്ട് അദ്ദേഹത്തെ വിശുദ്ധനായും പരിഹസിക്കുന്നുണ്ട്. വിശുദ്ധരായി  പേര് വിളിച്ചവര്‍ നന്മയുള്ളവരെന്നോ  ഫയിത്തു ചിന്തിക്കുന്നത്? സ്ത്രീകളുമായി വ്യപിചാരം ചെയ്തു സ്വയം മുറിവുണ്ടാക്കിയ പദ്രെ പിയോയും പൌലോസിന്റെ കൂടാരത്തില്‍ പത്രോസിന്റെ താക്കോലിനായി കാത്തുകിടക്കുന്ന കൊട്ടൂരും സെഫിയും പുണ്യാളഗണത്തില്‍ ഉള്ളപ്പോള്‍ ഒരു അല്മെനിയും പുണ്യാളന്‍ ആവണമെന്ന് ആഗ്രഹിക്കുകയില്ല. മറിയക്കുട്ടിയുടെ ബനഡിക്റ്റിനു മെഴുകുതിരി കത്തിച്ചുകഴിഞ്ഞു മനുഷ്യരെ പരിഹസിക്കട്ടെ. ആദ്യം   ബിഷപ്പിന്റെ തലയില്‍  മാനിക്കയിന്‍ കുരിശുവെച്ച് പിശാചിനെ ഒഴിപ്പിച്ചു ബാധ മാറ്റൂ.

 ഇന്ന്  എവിടെ ചെന്നാലും കൊപ്പേല്‍പള്ളിയും ഷിക്കാഗോ രൂപതയും അവിടുത്തെ മുന്‍വികാരിയും പൈങ്കിളികഥകളുമേ  കേള്‍ക്കുന്നുള്ളൂ. കൊപ്പേല്‍പള്ളിയില്‍നിന്നു    ടോം വര്‍ക്കിയെ  ഒരു കപട വികാരി പുറത്താക്കിയദിനംമുതല്‍ ചീഞ്ഞളിഞ്ഞ അമേരിക്കന്‍ സീറോമലബാര്‍സഭയുടെ  ദുര്‍ഗന്ധം വമിക്കുന്നതും ഷിക്കാഗോ രൂപതയില്‍നിന്നുമാണ്.

ഒരിക്കല്‍ മഹാനായ സാഹിത്യചക്രവര്‍ത്തി എം.പി. പോളിനെ മഹാരോണ്‍ ചൊല്ലി സഭയെ നാറിച്ചു. അദ്ദേഹത്തെ തെമ്മാടിക്കുഴിയില്‍ അടക്കിയെങ്കിലും ഇന്നും  പോള്‍ ജീവിക്കുന്നു. പോളിന്റെ ദൈവശാസത്രം ഇവര്‍ സെമിനാരികളിലും പഠിക്കുന്നു. മഹാരോണ്‍ ചൊല്ലിയ മെത്രാന്റെ ശരീരം തൃശൂര്‍ കത്തീദ്രലില്‍  അടക്കിയെങ്കിയിലും വെറും പുഴുക്കളുടെ ഭക്ഷണം ആയി. കാലഹരണപ്പെട്ട ഇത്തരം കഥകളും പുരോഹിതര്‍ ചിന്തിച്ചാല്‍ കൊള്ളാം.

 ഇന്ന് തേജോവധം ചെയ്യുവാന്‍ ശ്രമിക്കുന്നതും മഹാനായ പുലിക്കുന്നനെപോലെയുള്ളവരെയാണ്. അദ്ദേഹത്തിന്‍റെ വിലയും നിലയും അറിയാത്ത പുരോഹിതര്‍ ഈ വാക്കുകളെ പരിഹസിച്ചേക്കാം. എം.പി. പോളിനെപ്പോലെ  കാലം മറുപടി പറയുമെന്നും ചിന്തിക്കുക. എം.പി. പോളിന്റെ വിജ്ഞാനവും പുലിക്കുന്നന്റെ ഗവേഷണ ചാതുര്യവും ,ചിന്താഗതികളും  ഉള്ള  ഏതെങ്കിലും ഒരു പുരോഹിതന്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടായിട്ടുണ്ടോ. അതുകൊണ്ട് അര്‍ദ്ധജ്ഞാനികളായ പുരോഹിതര്‍ നാക്ക് അടക്കുകയായിരിക്കും ഉത്തമം.

ആഗോളതലത്തില്‍ തീയോളജി പഠിച്ച ധാരാളം ബുദ്ധിമാന്മാരായ പുരോഹിതരെ കാണുമ്പോള്‍ മലയാളികള്‍മാത്രം  ദൈവവിജ്ഞാനം കിട്ടികഴിയുമ്പോള്‍ മണ്ടന്മാര്‍ ആവുന്നതിന്റെ കാരണവും ഗവേഷണം നടത്തേണ്ടതാണ്. പുരോഹിത ഫയിത്എന്ന ബ്ലോഗ്, ഒരു ഭക്തനായ ടോം വര്‍ക്കിയെ അപമാനിച്ചു സന്തോഷസായൂജ്യം നേടുകയാണ്‌. ഇത്തരം വിലകുറഞ്ഞ ലേഖനം എഴുതുമ്പോള്‍ പൌരാഹിത്യത്തിന്റെ കുപ്പായ മഹത്വമെങ്കിലും ഇവര്‍ ചിന്തിക്കണമായിരുന്നു. ഫയിത്തു ബ്ലോഗു വഴി ഇന്ന് അമേരിക്കന്‍ സീറോ മലബാര്‍രൂപതയില്‍ ഗുരുതരമായ സംഭവവികാസങ്ങള്‍ നടക്കുന്നുണ്ടെന്നും മനസിലായി. ടോം വര്‍ക്കി നാട്ടില്‍ ആയിരുന്നപ്പോള്‍ ഇരിഞ്ഞാലക്കുട ബിഷപ്പിന്റെ കുര്‍ബാന അലങ്കൊലപ്പെട്ടത്തില്‍
അദ്ദേഹത്തിനുള്ള പങ്കും മനസിലാകുന്നില്ല.

ക്രൂശിതരൂപം വഹിച്ചു ബലിപീഠത്തില്‍ കൊണ്ടുവന്നു പീഠത്തെ ടോം വര്‍ക്കി അപമാനിച്ചുവെന്ന് മറ്റൊരു ആരോപണം ആണ്. ക്രിസ്തു വസിക്കുന്നത്, ബലിപീഠത്തിലെ അപ്പത്തില്‍ അല്ല, ദരിദ്രകോളനികളിലും മുക്കവക്കുടിലുകളിലുമാണ്. വോയീസ് ബ്ലോഗു പള്ളിക്ക് പണം കൊടുക്കരുതെന്നു പറഞ്ഞതില്‍ തെറ്റൊന്നുമില്ല. മാനിക്കെയന്‍ കുരിശിനെ അനുകൂലിക്കാത്ത കൊപ്പേല്‍ വികാരിയെ നാടുകടത്തി ആ പള്ളിയുടെ ബാങ്ക് അക്കൌണ്ടു മരവിപ്പിച്ചു കൊള്ളനടത്തുന്ന ബിഷപ്പിനെ
വീണ്ടുംതീറ്റാന്‍ ആത്മാഭിമാനം ഉള്ളവര്‍ക്കു സാധിക്കുകയില്ല.

 വില കുറഞ്ഞ ആരോപണങ്ങള്‍ നിറുത്തി പുരോഹിതര്‍ തുറന്ന മനസോടെ അല്‍മായ ലോകവുമായി സഹകരിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം ആകും. ആദ്യം വേണ്ടത് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ  ഉപേക്ഷിക്കണമെന്നുള്ളതാണ്.

ഇടയന്മാരേ, ഇതിലേ, ഇതിലേ!

ശക്തമായി ചിന്തിക്കുന്നതാണ് ലോകത്തിലെ ഏറ്റവും കഠിനമായ ജോലി എന്ന് എമേര്‍സണ്‍ പറയാതെയും നമുക്കറിയാം. ഇരുട്ടിനെ ഭയക്കുന്ന ആട്ടിന്‍കുഞ്ഞുങ്ങളോട് നമുക്ക് ദയ തോന്നുന്നത് സ്വാഭാവികമാണ്, എന്നാല്‍ അവയെ നയിക്കേണ്ട ഇടയന്മാര്‍തന്നെ വെളിച്ചത്തെ ഭയപ്പെട്ടാലോ? പുറത്തെ ഇരുട്ട് കാരണം തീറ്റ തിന്നാനില്ലാതെ ചാകാറായ ആടുകള്‍തന്നെ മുന്‍കൈയെടുത്ത് ഇടയന്മാരെ ധൈര്യപ്പെടുത്തുന്ന കഥയാണ്‌ അല്മായശബ്ദത്തിന്റേത്. മതത്തിലായാലും രാഷ്ട്രീയത്തിലായാലും നേതൃത്വത്തിന്റെ ആദ്യ സേവനം ഭൂരിപക്ഷത്തിന്റെ നിലവാരത്തില്‍ ജീവിക്കുക എന്നതാണ് എന്ന്‍ ഫാ. വലിയമംഗലം തന്‍റെ പുതിയ കൃതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ പ്രായോഗികബുദ്ധി ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഒരു സ്വയം പ്രഖ്യാപിത മതനേതൃത്വത്തോട് ഞങ്ങള്‍ സുബോധം ഓതിക്കൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായി. പരിശോധനാവിധേയമാക്കിയ, യുക്തിയുക്തമായ വിചാരങ്ങളും പ്രായോഗികവഴികളും പല എഴുത്തുകാരും ഇടയന്മാരുടെ മുമ്പില്‍ വച്ചിട്ട് താഴ്മയോടെ മാറി നിന്നിട്ടുണ്ട്. ശ്രീ കളരിക്കലിന്റെ ഇടയന്‍ എന്ന നോവലില്‍ ഒരു നല്ല മെത്രാന്റെ മാതൃക നവീകരണത്തിനുള്ള നൂറു കണക്കിന് പ്രായോഗികതലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫാ. കാപ്പനെയും മറ്റത്തെയും പോലുള്ളവരുടെ കൃതികളും ലേഖനങ്ങളും എത്രയെത്ര നിര്‍ദേശങ്ങള്‍ ബൈബിളിന്‍റെ അരൂപിയില്‍ മേലധികാരികളുടെ പഠനത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നും ഒരിടത്തും എശിയ മട്ടില്ല. പണ്ടത്തെപ്പോലെ ഇന്നും മെത്രാന്മാര്‍ പരക്കം പായുകയാണ്, തങ്ങളെ തീറ്റിപ്പോറ്റാന്‍ ത്രാണിയുള്ള കൊഴുത്ത ആടുകള്‍ എവിടെയുണ്ടെന്ന് അന്വേഷിച്ചുകൊണ്ട്! കലികാലം! അതിപുരാതനമായ, വത്തിക്കാനിലേതിനേക്കാള്‍ എന്നും യേശുസാധര്‍മ്യമുണ്ടായിരുന്ന, ഈ സഭക്ക് ഈ ദുര്‍ഗതി എങ്ങനെ വന്നുപിണഞ്ഞു?


ജീര്‍ണത മേല്‍ക്കൈ നേടുമ്പോള്‍ ഒരു സമഗ്രപ്രളയം അനിവാര്യമായിത്തീരുന്നു. അത് ഈ സഭയിലും അടുത്തുതന്നെ സംഭവിക്കും. ഇത് പറയാന്‍ ഒരു പ്രത്യേക പ്രവാചകവരവും ആവശ്യമില്ല. എന്നാല്‍ തങ്ങളുടെ പ്രവാചക ദൌത്യത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കുറെ അല്‍മായരും, 
സത്യം തിരിച്ചറിഞ്ഞ്, അവരോടു സഹകരിക്കുന്ന പുരോഹിതരും തുടക്കം കുറിച്ച ഈ നവീകരണ പ്രസ്ഥാനത്തില്‍നിന്ന് മാറിനില്‍ക്കാമെന്നും ഇതൊന്നും നിങ്ങളെ എശില്ലെന്നും മാത്രം പൊന്നുതിരുമേനിമാര്‍ മൂവിശ്വാസം വച്ചുപുലര്‍ത്തരുത്. നിങ്ങള്ക്ക് തടയാവുന്നതോ നിങ്ങളുടെ ഇത്തിരി വട്ടത്തില്‍ ഒതുങ്ങുന്നതോ അല്ല ഈ പ്രസ്ഥാനം. നിങ്ങള്ക്ക് ഇനി ഒന്നേ ചെയ്യാനുള്ളൂ: സഹകരണവും സഹായങ്ങളുമായി സുബുദ്ധിയോടെ ഞങ്ങളോട് ചേരുക. ഇടയന്മാരെ, ഇതിലേ, ഇതിലേ എന്ന് നേര്‍വഴി കാണിക്കാന്‍ കെല്‍പ്പുള്ളവര്‍ ഇതാ തയ്യാറായിക്കഴിഞ്ഞു. ഒന്നുകില്‍ നാം ഒരുമിച്ചു മുന്നേറും. അല്ലെങ്കില്‍, നിഷ്ക്രിയവും യാഥാസ്ഥിതികവും പാപപങ്കിലവുമായിത്തീര്‍ന്ന ഈ അഴിമതിവര്‍ഗ്ഗത്തെ കവച്ചുവച്ച് ഞങ്ങള്‍ തനിയേ മുന്നേറും. വിജയമല്ലാതെ വേറൊന്നും ഞങ്ങളുടെ മുന്നിലില്ല. നിങ്ങളുടെ ആര്‍ഭാടത്തിന്റെയും ധൂര്‍ത്തിന്റെയും നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. 

മൂന്നു കൊല്ലത്തിനകം ഞങ്ങള്‍ ഈ പള്ളിയെടുത്തു തലകുത്തിനിര്‍ത്തും. നിങ്ങളുടെ റോമന്‍ചട്ടകളും പടക്കോപ്പുകളും പണസഞ്ചികളും ഫോറിന്‍ യാത്രാടിക്കറ്റുകളുമായി അതിനടിയില്‍ ശ്വാസംമുട്ടി ചാകണോ, അതോ, ഇളം നാമ്പുകള്‍ തഴച്ചു വളരുന്ന സ്വാതന്ത്ര്യത്തിന്റെ പുല്‍ത്തട്ടികളിലേയ്ക്ക് ഞങ്ങളോടോത്ത് തുള്ളിച്ചാടി വരുന്നോ? എങ്കില്‍, കയ്യൂക്കും കാശുമുള്ളവന്‍ കാര്യക്കാരന്‍ എന്ന ഇപ്പോഴത്തെ കാട്ടുനീതിക്ക് പകരം, അധികാരവും ബലവും പ്രയോഗിക്കാത്ത, അന്ധവിശ്വാസങ്ങളാല്‍ ഭയപ്പെടുത്തപ്പെടാത്ത യേശുവിന്റെ സ്നേഹവും  സാഹോദര്യവും നിത്യജീവിതത്തില്‍ വഴികാട്ടിയാവുന്ന ആ പുതിയ പുലരിയിലേയ്ക്ക്, ഇടയന്മാരേ, ഇതിലേ, ഇതിലേ. 

Thursday, November 29, 2012

അല്മായാ ശബ്ദത്തിന് അനുമോദനങ്ങള്‍! !! !

പണ്ടത്തെ ഒന്ന് രണ്ടു ദേവാലയങ്ങളുടെ പര്യമ്പുറത്ത് നിന്ന് കണ്ടുകിട്ടിയ ക്ലാവര്‍ക്കുരിശും കൊണ്ട് ഒളിമ്പിക്സ് ജേതാവിനെപ്പോലെ നെഞ്ചുവിരിച്ചു പവ്വത്തില്‍ പിതാവ് നിന്ന ഒരു കാലം.   എങ്ങിനെ മറക്കാന്‍ കഴിയും - അത് ഇളക്കി മറിച്ചത് ഒരു ജനസമൂഹത്തെയായിരുന്നു. അവരുടെ നെഞ്ചില്‍ നിന്നും കുരിശു പറിഞ്ഞതോടൊപ്പം വിശ്വാസവും പറിഞ്ഞത് ആരും കണ്ടില്ല. വൈദികര്‍ തെരുവിലിറങ്ങി, രൂപതകള്‍ കലുഷിതമായി – ചില മെത്രാന്മാര്‍ വിധഗ്ദമായി കാര്യങ്ങള്‍ കൈവിട്ടു പോകാതെ കൈകാര്യം ചെയ്തു.  വാശി പിടിച്ചവര്‍ കൊമ്പു കുത്തി.

അക്കാലത്താണ് നമ്മുടെ സഖാക്കള്‍ വിദേശത്തു ധാരാളമായി ഉണ്ടെന്നു സാമ്പത്തിക പരാധിനതയില്‍ വിഷമിച്ച മെത്രാന്മാര്‍ക്ക് ബോധോദയം ഉണ്ടായത്. വിദേശത്തു ഈ സഹോദരന്മാര്‍ ഞെരുങ്ങിയ കാലഘട്ടങ്ങളില്‍ തിരിഞ്ഞു പോലും നോക്കാത്തവര്‍ മൈക്ക് അങ്ങോട്ട്‌ തിരിച്ചു. അങ്കവും കാണാം താളിയും ഓടിക്കാം – വികാരിയാത്തുകളും ഉണ്ടാക്കാം കാശും വാരാം.

അമേരിക്കയിലെ പിടുത്തം ആണ് ആദ്യം മുറുകിയത്. കിട്ടുന്ന ശമ്പളം കൊണ്ട് ഒരു കൂര ഒപ്പിക്കാന്‍ പണിപ്പെട്ടവരുടെത് മുതല്‍ ബാറില്‍ വിഷം ഊറ്റിക്കൊടുത്തുകൊണ്ടിരുന്നവരെ വരെ ഞെക്കി പിഴിഞ്ഞ് ഒരു പള്ളി സ്വന്തമാക്കി – മെത്രാനുമായി. മലയാളിക്ക് പെരുത്ത സന്തോഷം; എല്ലാവരെയും ആഴ്ചെലൊന്നു കാണാം, റിയല്‍ എസ്റേറ്റ്, ഇന്‍ഷുറന്‍സ് മുതലായ ബിസിനസ്സുകളും നടക്കും, നാട്ടുകാരുടെ മുമ്പില്‍ സാരി കാണിക്കാം, പിള്ളേരുടെ വേദ പാഠം നടക്കും അങ്ങിനെ ഒത്തിരി ഒത്തിരി മോഹങ്ങള്‍ ... ഒരു കപ്യാരെക്കാളും വിനയത്തോടെ നടന്ന അങ്ങാടിയത്തച്ചന്‍ മേത്രാനായപ്പോള്‍ സന്തോഷം കുറേക്കൂടി കൂടി.  ആദ്യം ആദ്യം ആള്‍ക്കാരുടെ പിറകെ അദ്ദേഹത്തിന്റെ മോതിരം പോകുമായിരുന്നു. പിന്നെ പതിയെ മട്ട്  മാറി... കത്തിദ്രല്‍ പള്ളിയുടെ ഉല്‍ക്കാടനം നടന്നപ്പോള്‍ കുരിശു/ശില വിപ്ലവം പതിയെ മതിലിനു പുറത്തേക്ക് കടന്നു. വാശിക്ക് അരമന വിട്ടുകൊടുത്തില്ല, അവിടെ ഒരു ബ്ലോഗ്‌ ഉണ്ടായപ്പോള്‍ അരമന മുഴുവന്‍ ചിരിച്ചു – ഇതെത്ര കണ്ടിരിക്കുന്നു എന്ന മട്ടില്‍.
ആ ചിരി ക്ലൈമാക്സിലായപ്പോള്‍ ഇവിടുള്ളവരും ചിരിച്ചു .... ആ ചിരി കഴിഞ്ഞ് അടുത്തതിനുള്ള കോപ്പ് കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ രണ്ടാമത് ഒരു ഓശാന, ‘അല്‍മായ ശബ്ദം’ എന്ന പേരില്‍ വരുന്നുവെന്ന് കേട്ടു - അപ്പോഴും ചിരിച്ചു.

സുന്ദരമായ യുറോപ്പ് കൈയ്യിലുണ്ടല്ലോയെന്നു അറിഞ്ഞവര്‍ കുലുങ്ങിക്കുലുങ്ങി പൊട്ടിച്ചിരിച്ചു. ഇതിന്റെയിടക്ക് അവിടെ ജര്‍മ്മനിയില്‍ ഒരു പുഴു ‘സോള്‍ ആന്‍ഡ്‌ വിഷന്‍’ പൂപ്പാ ദശയിലിരിക്കുന്നത് പലരും കണ്ടെങ്കിലും ഗൌനിച്ചില്ല. ഇന്ന് യുറോപ്പു മുഴുവന്‍ ആ ചിത്ര ശലഭം ആര്‍ക്കും പിടികൊടുക്കാതെ പറന്നു നടക്കുന്നു. ചിക്കാഗോയില്‍ മണ്ണുതിന്നു വളര്‍ന്ന സിറോ മലബാര്‍ വോയിസ് ഇന്ന് സര്‍വ്വരെയും മണ്ണു തിറ്റിക്കുന്നു. തിരിഞ്ഞും മറിഞ്ഞും ഫിലോസഫിയും തിയോളജിയും ഇട്ടമ്മാനമാടുന്ന അല്മായാ ശബ്ദം ഒരു ഭിഷണിയായി ലോകം മുഴുവന്‍ നിറഞ്ഞു വളര്‍ന്നപ്പോള്‍ അരമനകള്‍ ചിരി നിര്‍ത്തി, ആലോചന തുടങ്ങി. അപ്പൊ അതാ വരുന്നു സത്യജ്വാല. രണ്ടു ലക്കം കൊണ്ട് അത് നിര്വ്വാണമടയുമെന്നു കരുതിയവര്‍ ധാരാളം. എന്ത് ചെയ്യാം? ഇന്ന് ദിപികയെക്കാള്‍ കൂടുതല്‍ ആളുകള്‍ അത് വായിക്കുന്നു. സഭയുടെ യാത്ര താമരക്കുരിശും സത്യവേദകുരിശും തമ്മിലുളള ഒരു നേര്‍ പോരിലേക്ക് കടന്നിരിക്കുന്നുവെന്നു പറയാം.

 ഏതു മെത്രാന്‍ എവിടെ പ്രസംഗിച്ചാലും ഒരു കാര്യം കേള്‍ക്കാം നമ്മുടെ പൊന്നു സഭ ഇന്ന് ഭിഷണി നേരിടുന്നു - ഒത്തു പിടിച്ചില്ലെങ്കില്‍ കര്‍ത്താവിനെ അവര്‍ തകര്‍ക്കും. രാമപുരം പള്ളിക്ക് ശീലാന്തി ചുമന്ന ഒരു കഥയുണ്ട്. രാവിലെ കുര്‍ബാനയ്ക്ക് വന്നവരോട് അച്ചന്‍ പറഞ്ഞു, കണ്ടത്തിന്റെ അപ്പുറത്ത് ഒരു പോണ്ടന്‍ ശീലാന്തി കിടപ്പുണ്ട് കൊണ്ടുവരണം. എല്ലാവരും പോയി – മുണ്ടും ഷര്‍ട്ടും മുഴുവന്‍ ചളിയില്‍ മുങ്ങി. ഇങ്ങേക്കരയില്‍ വന്നപ്പോള്‍ ഒരു വിരുതന്റെ കുപ്പായം മാത്രം ചെളിപറ്റാതെയിരിക്കുന്നു. അവന്‍ ശിലാന്തിയില്‍ തൂങ്ങിക്കിടന്നുവെന്നു ജനസംസാരം. അല്മായര്‍ ചുമക്കുന്ന സഭയില്‍ തൂങ്ങിക്കിടന്നുള്ള മെത്രാന്മാരുടെ യാത്രക്കാണ് ഇന്ന് വിലങ്ങു വിണിരിക്കുന്നത്. അല്മായാ ശബ്ദം ഓരോ ദിവസവും രാവിലെ വായിച്ചു രണ്ടു പ്രാക്കും പ്രാകിയാണ് ഇന്ന് ഒരു മെത്രാന്റെ പ്രഭാതം ആരംഭിക്കുന്നത്. ഇന്ന് അമേരിക്കയിലെയും ജര്‍മ്മനിലെയും കേരളത്തിലെയും വിമതരെല്ലാം ഒറ്റക്കെട്ട്, ഒരൊറ്റ ലക്‌ഷ്യം.

അല്മായാ ശബ്ദം വായിച്ചവര്‍ ഒരു ലക്ഷം കഴിഞ്ഞു. നിശ്ശബ്ദമായി അല്മായാ ശബ്ദത്തെ കൈപിടിച്ചു വളര്‍ത്തിയവര്‍ ഒന്നോര്‍ക്കുക – ആ കൊച്ചു പിന്തുണ സിംഹാസനങ്ങളെ ഇന്ന് വിറപ്പിക്കുന്നു. അല്‍മായരുടെ  ചിരിയാണ് ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത് - ലോകമെമ്പാടുനിന്നും. സമയം കടന്നു പോയോ, മെത്രാന്മാര്‍ക്ക് മാറി ചിന്തിക്കാന്‍? സമയം ഒരിക്കലും കടന്നുപോകാറില്ലായെന്നാണ് റോഷന്റെ അഭിപ്രായം. നിങ്ങടെതോ?

എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും അഭിനന്ദനങ്ങള്‍!


അല്മായശബ്ദത്തില്‍ വന്നിട്ടുള്ള പോസ്റ്റുകളുടെ എണ്ണം ഇപ്പോള്‍ (നവംബര്‍ 28, 2 pm) 999 ആയിരിക്കുന്നു. ഇന്നുതന്നെ പോസ്റ്റുകളുടെ എണ്ണം 1000 തികയും എന്നും ഈ മാസംതന്നെ വായനയുടെ എണ്ണം 100000 തികയും എന്നും പ്രതീക്ഷിക്കുന്നു. (കോണ്‍ട്രിബ്യൂട്ടേഴ്‌സിനെ ഉള്‍പ്പെടുത്താതെ കണക്കാക്കപ്പെട്ടിട്ടുള്ള വായനയുടെ എണ്ണം 99392. കോണ്‍ട്രിബ്യൂട്ടേഴ്‌സിനെക്കൂടി ഉള്‍പ്പെടുത്തിയത് 150,154.) 

അടുത്ത വര്‍ഷം ഈ ദിവസമാകുമ്പോഴേക്കും നമ്മുടെ പ്രചാരണവും പ്രവര്‍ത്തനങ്ങളും ഇപ്പോഴത്തേതിന്റെ പതിന്മടങ്ങെങ്കിലും ശക്തമാക്കാനാവും എന്നാണ് പ്രതീക്ഷ. കാരണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണം അതിലുംകൂടിയ തോതിലാണ് വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. വായനക്കാര്‍ നല്ല എഴുത്തുകാരെ അല്മായശബ്ദത്തില്‍ എഴുതാനും ചിന്തിക്കുന്ന സുഹൃത്തുക്കളെയെല്ലാം അല്മായശബ്ദം വായിക്കാനും പ്രേരിപ്പിക്കാന്‍ തയ്യാറായാല്‍ മാത്രം മതി. നമുക്ക് ഇങ്ങനെയൊരു ബ്ലോഗുണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ facebook, orkut, e-mail, SMS എന്നിങ്ങനെ എന്തെന്തു മാര്‍ഗങ്ങളാണുള്ളത്? ഇപ്പോഴുള്ള വായനക്കാരെല്ലാം ഈവക സംവിധാനങ്ങളെയല്ലാം ആത്മാര്‍ഥമായി പ്രയോജനപ്പെടുത്താന്‍ തയ്യാറായാല്‍ നമ്മുടെ ഈ ആശയപ്രചാരണസംരംഭം അതിന്റെ ലക്ഷ്യം കണ്ടെത്തുകതന്നെചെയ്യും. സംശയിക്കേണ്ട. കാരണം നമുക്കാര്‍ക്കും സ്വാര്‍ഥതാത്പര്യങ്ങളില്ലല്ലൊ. നമ്മുടെ നിലപാടുകള്‍ ശരിയെന്ന് കാലം തെളിയിക്കും എന്നും അധികാരകേന്ദ്രങ്ങള്‍ നമ്മുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും എന്നുമുള്ള പ്രത്യാശ നാമാരും കൈവെടിയാതിരുന്നാല്‍ മതി. 
നമ്മുടെ പാതി നാം നിര്‍വഹിച്ചാല്‍ ദൈവത്തിന്റ പാതി സംഭവിക്കാതിരിക്കുകയില്ല. 

അഡ്മിനിസ്‌ട്രേറ്റര്‍

പ്രവാചകനെ അധിക്ഷേപിച്ച് ഡോക്യുമെന്ററി ഉണ്ടാക്കിയ ഏഴ് ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികള്‍ക്ക് വധശിക്ഷ


.........ക്രിസ്ത്യന്‍ വംശജരായ ഏഴുപേര്‍ക്കെതിരെ വധശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചതിനോട് ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ പ്രതികരണം അറിയിച്ചിട്ടില്ല. സിനിമയെ സഭ അപലപിച്ചിട്ടുണ്ട്. അതല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വധശിക്ഷ കോടതിയുടെ തീരുമാനമാണെന്നും അതിനെ സഭയ്ക്ക് എതിര്‍ക്കാനാവില്ലെന്നും വക്താക്കളിലൊരാള്‍ വ്യക്തമാക്കി. 
-:Marunadan Malayali:- - Seven Egyptian Christians sentenced to death for anti-Islam video:

'via Blog this'

ആശ്ചര്യം


(ശ്രീ സാമുവല്‍ കൂടല്‍ എഴുതിയ ഈ ഗാനം 'സാമസംഗീത'ത്തിലുള്ളതാണ് നൈസിന്റെ സംഗീതസംവിധാനത്തിലുള്ള ആലാപനം കേള്‍ക്കാന്‍ താത്പര്യമുള്ളവര്‍ ഇ-മെയില്‍ വിലാസം അയച്ചു കൊടുക്കുക.  samuel koodal <samuelkoodal@gmail.com>)


ഹേ! വാനവില്ലേ നീ, ഗോശാല വാതിലില്‍!
ഹാ! ഏഴഴകേ രാവിതിലും കമാനമായിതോ?
ഓര്‍ക്കുകിലാശ്ചര്യം!
കതിരോനുദിച്ചു യാമിനീല്‍!
കനകാഭചൂടിയാ പശുശാല ദ്യോവില്‍
പലവര്‍ണം ചൂടി അതു ദേവഭൂമിയായ്!
മാലാഖമാരാ മനുവേലേ കാണാന്‍,
വിനയം ധരിച്ച മഹിമാവെ കാണാന്‍
ഹാലേലുയ്യാ പാടി വന്നു ഭൂവിതിലാശ്ചര്യം!!
മറിയാമിന്നാരീരസ്വരം മിഴികൂപ്പി കേട്ടവന്‍
അഖിലാണ്ഡമാളും പരനാണാ പൈതല്‍
അതുമോര്‍ത്താലാശ്ചര്യം!
ഇതു പാടാന്‍ ഞങ്ങള്‍ക്കനുവാദമേകി
നരജന്മനാവില്‍ ഈ സ്വരധാര തന്ന
ദേവസൂനൂ, പാടുന്നെങ്ങള്‍ƒ
അളവില്ലാ സ്‌തോത്രങ്ങള്‍!!

(അബുദാബി, 10-12-1991)

Wednesday, November 28, 2012

Jesus wept … oh, it's bad plumbing



 


Indian rationalist targets 'miracles'

Sanal Edamaruku faces jail for revealing 'tears' trickling down a Mumbai church statue came from clogged drainage pipes

When water started trickling down a statue of Jesus Christ at a Catholic church in Mumbai earlier this year, locals were quick to declare a miracle. Some began collecting the holy water and the Church of Our Lady of Velankanni began to promote it as a site of pilgrimage.
So when Sanal Edamaruku arrived and established that this was not holy water so much as holey plumbing, the backlash was severe. The renowned rationalist was accused of blasphemy, charged with offences that carry a three-year prison sentence and eventually, after receiving death threats, had to seek exile in Finland.
Now he is calling for European governments to press Delhi into dropping the case. And on the first leg of a tour around EU capitals on Friday, he warned that India was sacrificing freedom of expression for outdated, colonial-era rules about blasphemy.
"There is a huge contradiction in the content of the Indian constitution which guarantees freedom of speech and the blasphemy law from 1860 under then colonial rule," Edamaruku told the Guardian in an interview in Dublin.
 ഗ്വാര്‍ഡിയന്‍: പത്രം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:


ശാസ്ത്രം വളര്ന്നെങ്കിലും ക്രിസ്ത്യാനി വളര്ന്നോയെന്നു സംശയം.  ബോംബെയിലുള്ള ഒരു കത്തോലിക്കാപള്ളി മതനിന്ദക്കു സനില്‍ ഇടമറുകെന്ന യുക്തിവാദിക്കെതിരെ സുപ്രീംകോടതിയികേസു കൊടുത്തിരിക്കുന്നു. 
  
എന്താണ് ഇടമറുകു ചെയ്ത തെറ്റ്? ബോംബയിലെ ഒരു പള്ളിയിലെ ക്രൂശിത രൂപത്തില്നിന്നു വെള്ളം ചോരുന്നതു അത്ഭുതമാണെന്നു പ്രചരണം നല്കി. നേര്ച്ചകാഴ്ചകള്വഴി ദിനംപ്രതി പണം വാരികൊണ്ടിരുന്നു. ഇടമറുകിന്റെ യുക്തിവാദിസംഘടന‍  സൂക്ഷ്മനിരീക്ഷണം നടത്തി പള്ളിയുടെ കള്ളി പുറത്താക്കി. ഓടയിലെവെള്ളം സൂക്ഷ്മവാഹിനികളിലൂടെ തൊട്ടടുത്തുള്ള മതിലേല്‍ ചാരിനില്ക്കുന്ന ക്രൂശിതരൂപം ആവാഹിച്ചു കുരിശില്ക്കൂടിവെള്ളം പ്രവഹിക്കുകയായിരുന്നു. തലമുടിനാരുപോലുള്ള വാഹിനികളില്ക്കൂടിയാണ് (capillary) മരത്തിനു വേരുകള്ആവശ്യമായ വെള്ളം സംഭരിക്കുന്നത്. ഇടമറുകു ത്ത്വം കണ്ടുപിടിച്ചു കുരിശില്ക്കൂടിയുള്ള വെള്ളത്തിന്റെ പ്രവാഹം അത്ഭുതമല്ലെന്നു ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തെളിയിച്ചു.
 വിവരം ടെലിവിഷൻചാനലിനു കൊടുത്തു പള്ളിയെ അപമാനിച്ചുവെന്നു ആരോപിച്ചു മതനിന്ദയായി കണക്കാക്കി പള്ളി ഇടമറുകിനെതിരെ കേസ് ഫയ ചെയ്തിട്ടുണ്ട്. അത്ഭുതങ്ങള്വഴി പണം ഉണ്ടാക്കാഭക്തരെ കബളിപ്പിക്കുന്നുവെന്നു ചാനകാരുടെ മുമ്പി ഇടമറുക് പറഞ്ഞുവെന്നു ആരോപിക്കുന്നു. കൂടാതെ മാർപാപ്പക്കെതിരെയും നിന്ദ്യമായി സംസാരിച്ചുവെന്നും പള്ളിയുടെ പ്രസ്താവനയിലുണ്ട്. ദൈവമല്ലാത്ത പോപ്പിനെ ഫലിതമാക്കിയെങ്കിലും ദൈവനിന്ദയാകുന്നത് എങ്ങനെയെന്നും ഇടമറുകിന് മനസിലാകുന്നില്ല.
അന്ധവിശ്വാസങ്ങളെ തടയുവാനായി ഭാരതത്തിനു പ്രത്യേക നിയമങ്ങള്‍ ഇല്ല. പതിനെട്ടാം നൂറ്റാണ്ടിലുണ്ടായിരുന്ന    ഇന്ത്യന്നിയമം ഇപ്പോഴും പിന്തുടരുന്നു. കേസ് എടുക്കേണ്ടതും ശിക്ഷിക്കേണ്ടതും പള്ളിയേയും മേത്രാനെയുമാണ്. എത്രയോ വിവരമില്ലാത്ത ഭക്തരെ ചൂഷണംചെയ്തും അത്ഭുതങ്ങളു കാണിച്ചു പണംപറ്റിച്ചും കബളിപ്പിക്കല്‍ പ്രസ്ഥാനങ്ങ  ഇന്നും രാജ്യത്തു തുടരുന്നു.  ഇത്തരം ചൂഷണങ്ങൾക്കെതിരെ സമുചിതമായ നിയമനിര്മ്മാണം രാജ്യത്തിനു ആവശ്യമാണ്


കുറെ വര്ഷങ്ങള്ക്കുമുമ്പു അമ്പലങ്ങളിലെ ഗണപതിദേവന്‍ പാലു കുടിച്ചു ലോകത്തെ അമ്പരിപ്പിച്ചു. എരുമേലിയിലെ ഒരു സ്ഥലത്തു യേശുവിന്റെ അമ്മയായ മേരി ദര്ശനം നല്കുന്നുവെന്ന് പറഞ്ഞു അനേകസൂര്യനെ മണിക്കൂറുകളോളം നോക്കി അന്ധരായ കഥകളും പത്രങ്ങളില്‍ അച്ചടിച്ചു വന്നു. ദൈവകൃപ ആഗ്രഹിക്കുന്ന ഭക്തര്ക്കുമേരി കരയുന്നത്, പദ്രെ പിയോ പോലുള്ള പഞ്ചമുറിവ്കാ,  ഇവകളെല്ലാം ജീവിക്കുന്ന ദൈവങ്ങളിലുള്ള അത്ഭുതങ്ങളാണ്.  സഭയുടെയും പുരോഹിതരുടെയും അന്ധവിശ്വാസങ്ങളെ വിശ്വസിച്ചില്ലെങ്കി, ആരെങ്കിലും അന്ധമായതിനെതിരെ പ്രതികരിച്ചാല്‍ വിശ്വാസത്തിനു മുറിവ് പറ്റിയെന്നു പറഞ്ഞു കോടതി കയറ്റലും മറ്റുമുള്ള പീഡനങ്ങളും നല്‍കുകയായി.